തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്‍ഷന്‍ Madhyamam News Feeds |
- തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്‍ഷന്‍
- ബജറ്റില്‍ ഇ-സേവനങ്ങള്‍ യഥേഷ്ടം
- പുതിയ ട്രെയിനുകളില്ല; അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍
- യാത്രാ നിരക്ക് കൂട്ടില്ല, പുതിയ ട്രെയിനുകളില്ല
- നായിഡു ഖേദം പ്രകടിപ്പിച്ചു; ബജറ്റവതരണം തുടങ്ങി
- സോളാര്‍ കേസ്: ഫോണ്‍ ചോര്‍ത്തി ബ്ളാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ട ^ഉമ്മന്‍ചാണ്ടി
- അഫ്ഗാനിസ്താന് ഒരു വിക്കറ്റിന്‍െറ ഉജ്ജ്വല ജയം
- ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് റയില്‍വേ മന്ത്രി
- കോര്‍പറേറ്റ് ചാരവൃത്തി: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
- ബാലികയെ ബലാല്‍സംഗം ചെയ്ത കേസ്; മലയാളിക്ക് വധശിക്ഷ
- റെയില്‍വേ ബജറ്റ്: വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍ കേരളത്തിന്‍െറ മുഖ്യ ആവശ്യം
- മക്ക പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സമാപിച്ചു
- ഉദ്യാന പ്രദര്‍ശനത്തിന് തുടക്കമായി
- വര്‍ഗീയതയുടെ കാണാപ്പുറങ്ങള്‍
- റെയില്‍വേ ബജറ്റ് ഇന്ന്
- പതിനാലാം ധനകാര്യ കമീഷന്‍: അഭിനന്ദനാര്‍ഹമായ ശിപാര്‍ശകള്‍
- ചാമ്പ്യന്‍സ് ലീഗ്: ആഴ്സണലിനും അത് ലറ്റികോക്കും തോല്‍വി
- ഐ.എസ് വേട്ട: ഇറാഖിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ ഒഴുകുന്നു
- കുക്കിന്‍െറ കൂടാരം
- മുഖ്യമന്ത്രി വീണ്ടും സോളാര്‍ ചൂടില്‍
- ഇരുവട്ടം സുവാരസം
- സര്‍ക്കാര്‍ രേഖയിലെ മാതാപിതാക്കളുടെ പേരുകള്‍: മോദിയുടെ ചോദ്യത്തിന് ഇനിയും മറുപടിയായില്ല
- കൃഷ്ണമൃഗ വേട്ട: സല്‍മാനെതിരെ വിധി പറയുന്നത് മാറ്റി
- തോഡര്‍ വിഭാഗത്തിന്‍െറ കാതുകുത്താഘോഷം നടന്നു
- സോളാർ കേസ്: മുഖ്യമന്ത്രിയുടെ ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന് സസ്പെന്‍ഷന്‍ Posted: 26 Feb 2015 12:40 AM PST Image: തിരുവനന്തപുരം: മുന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തു. ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ സഹായിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐ.ജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ തൃശൂര്‍ റേഞ്ച് ഐ.ജി ടി. ജെ ജോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജേക്കബ് ജോബ് വീഴ്ചവരുത്തിയതായി കണ്ടെ ത്തിയിരുന്നു. അന്വേഷണ സംഘം അറിയാതെ നിസാമുമായി കമ്മീഷണര്‍ അടച്ചിട്ടമുറിയില്‍ സംസാരിച്ചിരുന്നു. ഐ.ജി തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡിക്ക് കൈമാറി. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൃത്യവിലോപത്തിന്‍െറ പേരില്‍ സസ്പെന്‍ഷനിലാവുന്ന രണ്ടാമത്തെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് ജോബ്. നേരത്തെ പത്തനംതിട്ട എസ്. പി രാഹുല്‍ ആര്‍. നായരെ സസ്പെന്‍ഡ് ചെയ്തിരുന്നു. |
ബജറ്റില്‍ ഇ-സേവനങ്ങള്‍ യഥേഷ്ടം Posted: 26 Feb 2015 12:33 AM PST Image: ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചതിലധികവും ഇ -സേവനങ്ങളാണ്. വിവിധ ഭാഷകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം. യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്ളിക്കേഷന്‍. ഐ.ആര്‍.ടി.സി വെബ്സൈറ്റിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. വണ്ടികള്‍ വൈകുന്നതറിയിക്കാന്‍ എസ്.എം.എസ് അലര്‍ട്ട്. ട്രാക്കുകളുടെ പരിശോധനക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍. ജനറല്‍ കമ്പാര്‍ട്മെന്‍്റുകളിലും മൊബൈല്‍ ചാര്‍ജിങ് സൗകര്യം. യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്ളിക്കേഷന്‍. റിസര്‍വേഷന്‍ സമയത്തു തന്നെ ആവശ്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍ ബുക്ക് ചെയ്യാം. ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ചു മിനിട്ട് മുമ്പ് ടിക്കറ്റ് ലഭ്യമാക്കുന്ന ‘ഓപറേഷന്‍ 5 മിനിട്ട് ’. എ1, എ2 സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം തുടങ്ങിയവയാണ് പുതിയ ബജറ്റിലെ ഇ-സേവനങ്ങള്‍. |
പുതിയ ട്രെയിനുകളില്ല; അടിസ്ഥാന സൗകര്യത്തിന് ഊന്നല്‍ Posted: 26 Feb 2015 12:27 AM PST Image: ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പുതിയ ബജറ്റില്‍ പുതിയ ട്രെയ്നുകളോ പാത ഇരട്ടിപ്പിക്കലോ ഇല്ല. എന്നാല്‍,യാത്രാ നിരക്കില്‍ ഇത്തവണ വര്‍ധനയുണ്ടായില്ല. നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന വികസന സ്വപ്നങ്ങള്‍ക്ക് അനുയോജ്യമായ ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞാണ് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ആമുഖ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുമ്പ് തന്നെ റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം അദ്ദേഹം സഭയുടെ മേശപ്പുറത്തു വെച്ചു. സുരക്ഷക്കും സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും തന്‍െറ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. ട്രാക്ക് നിര്‍മാണത്തിന് 20 ശതമാനം കൂടുതല്‍ തുക വകയിരുത്തി അഞ്ചു വര്‍ഷത്തിലേക്ക് കര്‍മ പദ്ധതി തയാറാക്കി ഇന്ത്യന്‍ റെയില്‍വെയെ പുതിയ ട്രാക്കിലേക്ക് കൊണ്ടുവരും. ട്രെയിനുകള്‍ക്കും പാത ഇരട്ടിപ്പിക്കലിനും പല കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും പാര്‍ലമെന്‍്റ് സമ്മേളനത്തില്‍ തന്നെ ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ടായില്ല. ഇന്ത്യന്‍ ജനതയാണ് റെയില്‍വെയുടെ ഉടമസ്ഥര്‍ എന്നു പറഞ്ഞ സുരേഷ് പ്രഭു എന്നാല്‍, സ്വകാര്യ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു. പതിവ് ബജറ്റ് പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രസംഗത്തില്‍ ടെക്നോക്രാറ്റിന്‍്റെ സ്വരമായിരുന്നു മന്ത്രിയുടേത്. ഇ- സര്‍വീസുകള്‍ യഥേഷ്ടം പ്രഖ്യാപിച്ചു. |
യാത്രാ നിരക്ക് കൂട്ടില്ല, പുതിയ ട്രെയിനുകളില്ല Posted: 25 Feb 2015 11:45 PM PST Image: ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്‍െറ പ്രഥമ റെയില്‍വേ ബജറ്റില്‍ യാത്രാക്കൂലി വര്‍ധനയില്ല. അതേസമയം, പുതിയ ട്രെയിനുകളോ പാതകളോ പ്രഖ്യാപിക്കാതെയുള്ള ബജറ്റാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്‍്റില്‍ അവതരിപ്പിച്ചത്. ലക്ഷം കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ പദ്ധതിച്ചെലവ്. ബജറ്റിലെ സുപ്രധാന നിര്‍ദേശങ്ങള്‍ 120 ദിവസം ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം യാത്രക്കാരുടെ പരാതികള്‍ക്കായി മൊബെല്‍ ആപ്ളിക്കേഷന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ എല്ലാ സ്റ്റേഷനുകളിലും സൗകര്യം വനിതാ കമ്പാര്‍ട്മെന്‍്റുകളില്‍ അടക്കം സര്‍വലൈന്‍സ് ക്യാമറകള്‍
|
നായിഡു ഖേദം പ്രകടിപ്പിച്ചു; ബജറ്റവതരണം തുടങ്ങി Posted: 25 Feb 2015 10:58 PM PST Image: ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു സഭയില്‍ ഖേദപ്രകടം നടത്തി. ഇതോടെ ബി.ജെ.പി സര്‍ക്കാറിന്‍്റെ പ്രഥമ റെയില്‍വെ ബജറ്റിനുള്ള തടസ്സം നീങ്ങി. കൃത്യം 12 മണിക്ക് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ബജറ്റവതരണം തുടങ്ങി. കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്നാരോപിച്ച് രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍്റെ സഭാ നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെ രംഗത്തത്തെി. ഇതെ തുടര്‍ന്ന് 11.30 വരെ സഭ നിര്‍ത്തിവെച്ചു. ജനങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് താഴെയിറക്കിയ കോണ്‍ഗ്രസ് സഭയില്‍ അടങ്ങിയിരിക്കണം എന്നതടക്കമുള്ള നായിഡുവിന്‍്റെ വാക്കുകള്‍ ആണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സി.പി.എം,സി.പി.ഐ പാര്‍ട്ടികളെ കുറിച്ചും പരാമര്‍ശമുണ്ടായി. എന്നാല്‍, ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല തന്‍്റെ പ്രസ്താവനയെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ളെന്നും രാഷ്ട്രീയാവസ്ഥയെ പൊതുവായി വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും നായിഡു ഖേദം പ്രകടിപ്പിച്ചു. സഭയില്‍ ബജറ്റവതരണം തുടരുകയാണ്. |
സോളാര്‍ കേസ്: ഫോണ്‍ ചോര്‍ത്തി ബ്ളാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ട ^ഉമ്മന്‍ചാണ്ടി Posted: 25 Feb 2015 10:52 PM PST Image: കൊച്ചി: ഫോണ്‍ സംഭാഷണം ചോര്‍ത്തി തന്നെ ബ്ളാക് മെയില്‍ ചെയ്യാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തന്നെ ബ്ളാക്മെയില്‍ ചെയ്യാനുള്ള ശ്രമം വിലപ്പോവില്ല. താന്‍ ആരെയും വഴി വിട്ട് സഹായിച്ചിട്ടില്ല. സഹായിക്കാത്തതുകൊണ്ടാണ് മണിലാല്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നത്. ബ്ളാക് മെയ് ലിങ് നടത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് റിജേഷ് തന്നെ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരു വിളിച്ചാലും താന്‍ തന്നെയാണ് ഫോണ്‍ എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ഉള്‍പെട്ട് ജയിലില്‍ കഴിയുന്ന മണിലാലിന്‍െറ സഹോദരന്‍ റിജേഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
|
അഫ്ഗാനിസ്താന് ഒരു വിക്കറ്റിന്‍െറ ഉജ്ജ്വല ജയം Posted: 25 Feb 2015 10:22 PM PST Image: ഡ്യൂണ്‍ഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ കുഞ്ഞന്‍മാരുടെ മത്സരത്തില്‍ അഫ്ഗാനിസ്താന് ജയം. ആവേശകരമായ മത്സരത്തില്‍ സ്കോട് ലാന്‍ഡിനെ തോല്‍പിച്ചാണ് അഫ്ഗാന്‍ ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിന് 97 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട അഫ്ഗാന് 96 റണ്‍സെടുത്ത സമീഉല്ല ശെന്‍വാരിയാണ് രക്ഷകനായത്. വാലറ്റത്ത് ഹാമിദ് ഹസന്‍ നങ്കൂരമിട്ട് കളിച്ചതും അഫ്ഗാനിസ്താന് രക്ഷയായി. സ്കോട്ലന്‍ഡ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ അഫ്ഗാന്‍ മറികടക്കുകയായിരുന്നു. 211 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താനുവേണ്ടി ഓപണര്‍ ജാവേദ് അഹ്മദി അര്‍ധസെഞ്ച്വറി നേടി. 51 പന്തില്‍ 51 റണ്‍സെടുത്ത് അഹ്മദി പുറത്തായി. ജാവേദിനൊപ്പം ഓപണറായി ഇറങ്ങിയ നവ്റോസ് മംഗള്‍ ഏഴും വണ്‍ഡൗണായി ഇറങ്ങിയ അസ്ഗര്‍ നാലും റണ്‍സെടുത്ത് പുറത്തായി. പിന്നീടിറങ്ങിയ അഞ്ച് പേര്‍ പത്തിന് താഴെ റണ്‍സിന് പുറത്തായി. വാലറ്റത്തുള്ളവരാണ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ ഷപൂര്‍ സദ്റാനാണ് ബൗണ്ടറിയിടച്ച് അഫ്ഗാനെ ജയിപ്പിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്കോട് ലാന്‍ഡ് 50 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടിയ അഫ്ഗാനിസ്താന്‍ നായകന്‍ മുഹമ്മദ് നബി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളര്‍മാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതോടെ രണ്ടാം ഓവറില്‍ തന്നെ സ്കോട്ലന്‍ഡിന്‍െറ ആദ്യ വിക്കറ്റ് വീണു. മികച്ച ബൗളിങ് പുറത്തെടുത്ത ഷാപൂര്‍ സദ്റാനും ദൗലത്ത് സദ്റാനുമാണ് സ്കോട്ടിഷ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. ഷാപൂര്‍ നാല് വിക്കറ്റും ദൗലത്ത് മൂന്ന് വിക്കറ്റും വീഴ്ത്തി. കലം മക് ലോഡാണിനെ (0) പുറത്താക്കി ദൗലത്ത് സദ്റാനാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പിന്നീട് വന്ന ഹാമിഷ് ഗാര്‍ഡിനര്‍(5) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 25 റണ്‍സെടുത്ത ഓപ്പണര്‍ കെയ്ല്‍ കോട്സറെ ദൗലത്ത് പുറത്താക്കി. പിന്നീട് വന്ന മാറ്റ് മക്കാനാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. 22.2 ഓവറില്‍ 95 റണ്‍സ് എടുക്കുന്നതിനിടെ സ്കോട്ലന്‍ഡിന്‍െറ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ പവലിയനിലെ ത്തി. മാറ്റ് മക്കാന്‍ 31ഉം ക്യാപ്റ്റന്‍ പ്രസ്റ്റണ്‍ മോംസണ്‍ 23ഉം റണ്‍സെടുത്ത് പുറത്തായി. വാലറ്റക്കാരുടെ ചെറുത്തു നില്‍പാണ് സ്കോട്ലന്‍ഡിന്‍െറ സ്കോര്‍ 200 കടത്തിയത്. എട്ടിന് 144 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സ്കോട്ലന്‍ഡിനെ 31 റണ്‍സെടുത്ത മാജിദ് ഹഖും, 28 റണ്‍സെടുത്ത അലസ്ഡെയര്‍ ഇവാന്‍സും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 62 റണ്‍സാണ് കൂട്ടിച്ചര്‍ത്തേു. |
ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് റയില്‍വേ മന്ത്രി Posted: 25 Feb 2015 09:55 PM PST Image: ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു. നിരക്കിന്‍്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനമുണ്ടാകും. പ്രധാനമന്ത്രിയുടെ വികസന മാതൃക റെയില്‍വേയില്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നുച്ചക്ക് 12 മണിക്ക് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ആഭ്യന്തര ഡീസല്‍വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ചരക്ക്-യാത്ര കൂലി കുറക്കില്ളെ ന്ന് റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാറിന്‍്റെ ആദ്യ റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവും ഉയര്‍ത്തിയിരുന്നു. പത്തുകൊല്ലത്തെ ഇടവേളക്ക് ശേഷമാണ് നിരക്കുകള്‍ കൂട്ടിയത്. |
കോര്‍പറേറ്റ് ചാരവൃത്തി: രണ്ട് പേര്‍ കൂടി അറസ്റ്റില്‍ Posted: 25 Feb 2015 09:52 PM PST Image: ന്യൂഡല്‍ഹി: കോര്‍പറേറ്റ് ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പിടിയിലായി. വനം പരിസ്ഥിതി മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ജിതേന്ദര്‍ സിങ്, യു.പി.എസ്.സി അംഗത്തിന്‍െറ പേഴ്സനല്‍ അസിസ്റ്റന്‍റ് വിപന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി ക്രൈം ബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. നേരത്തെ അറസ്റ്റിലായ കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍റ് ലോകേഷ് ശര്‍മക്ക് രഹസ്യ രേഖകള്‍ കൈമാറിയത് ജിതേന്ദര്‍ സിങ്ങാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മറ്റ് മന്ത്രാലയങ്ങളുമായി ബന്ധമുണ്ടെന്നും ഇത് ഉപയോഗിച്ചാണ് രഹസ്യ രേഖകള്‍ കൈക്കലാക്കിയതെന്നും പൊലീസ് പറഞ്ഞു. നേരത്തെ പെട്രോളിയം മന്ത്രാലത്തില്‍ ജോലി ചെയ്ത വിപന്‍ കുമാര്‍ ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് രഹസ്യരേഖകള്‍ കൈക്കലാക്കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. |
ബാലികയെ ബലാല്‍സംഗം ചെയ്ത കേസ്; മലയാളിക്ക് വധശിക്ഷ Posted: 25 Feb 2015 09:04 PM PST Image: അബൂദബി: സ്കൂളിന്‍െറ അടുക്കളയില്‍ വെച്ച് സ്വദേശി ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ മലയാളിക്ക് വധശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ശാരീരികമായും മാനസികമായും സാമൂഹികമായും നേരിട്ട നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബാലികയുടെ കുടുംബത്തിന് സ്കൂളും പ്രതിയും ചേര്‍ന്ന് 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും അബൂദബി അപ്പീല്‍സ് കോടതി ഉത്തരവിട്ടു. തലസ്ഥാന നഗരിയിലെ സ്കൂളില്‍ ക്ളീനറായി ജോലി ചെയ്തിരുന്ന തിരൂര്‍ സ്വദേശിയായ 56കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. 2013 ആദ്യത്തില്‍ നടന്ന സംഭവത്തിലാണ് മലയാളിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവുണ്ടായത്. കേസിലെ പ്രതി തിരൂര്‍ സ്വദേശി കളരിക്കല്‍ ഗംഗാധരനാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. |
റെയില്‍വേ ബജറ്റ്: വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍ കേരളത്തിന്‍െറ മുഖ്യ ആവശ്യം Posted: 25 Feb 2015 08:37 PM PST Image: കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷയോടെ കേരളവും. ബി.ജെ.പി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റില്‍ അവഗണിക്കപ്പെട്ട സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍ക്ക് ഇക്കുറി സുരേഷ് പ്രഭുവിന്‍െറ പരിഗണനലഭിക്കുമെന്ന വിശ്വാസത്തിലാണ് കേരളം. കേന്ദ്ര പങ്കാളിത്തത്തോടെയുള്ള സബര്‍ബന്‍ പദ്ധതിയുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോള്‍ പാത ഇരട്ടിപ്പിക്കല്‍, വൈദ്യൂതീകരണം തുടങ്ങിയവ വേഗത്തിലാക്കാനും കൂടുതല്‍ ട്രെയിനുകളുമാണ് സംസ്ഥാനത്തിന്‍െറ മുഖ്യആവശ്യങ്ങള്‍. കേരളം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പദ്ധതികളില്‍ ഇത്തവണ ഊന്നല്‍നല്‍കിയത് സബര്‍ബന്‍ റെയില്‍വേക്കാണ്. പദ്ധതിയുമായി സഹകരിക്കാമെന്ന് കേന്ദ്രം നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. |
മക്ക പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സമാപിച്ചു Posted: 25 Feb 2015 07:07 PM PST Image: മക്ക: തീവ്രവാദത്തിനും ഭീകരതക്കും മതമില്ളെന്നും ഇസ്ലാമിനോട് യുദ്ധം ചെയ്തും ഇസ്ലാം ഭീതി വിതച്ചുമല്ല, ഒരൊറ്റ ലോകത്ത് ഒരുമിച്ച് ജീവിതം പുലര്‍ത്തേണ്ടവരെന്ന നിലയില്‍ മുസ്ലിം രാഷ്ട്രങ്ങളെയും പണ്ഡിതരെയും സംഘടനകളെയും കൂടി സഹകരിപ്പിച്ചു കൊണ്ടാണ് പ്രതിലോമപരമായ ഈ ആഗോളപ്രതിഭാസത്തെ നേരിടേണ്ടതെന്നും അന്താരാഷ്ട്ര സമൂഹത്തെ ഓര്‍മിപ്പിച്ച് മക്കയില്‍ നാലു ദിവസമായി നടന്നുവന്ന അന്താരാഷ്ട്ര ഇസ്ലാമികസമ്മേളനം സമാപിച്ചു. |
ഉദ്യാന പ്രദര്‍ശനത്തിന് തുടക്കമായി Posted: 25 Feb 2015 06:54 PM PST Image: മനാമ: 11 ാമത് ഉദ്യാന പ്രദര്‍ശനം കഴിഞ്ഞ ദിവസം ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ രാജപത്നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും കമ്പനികളും പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ പ്രദര്‍ശനം മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷകമാണെന്ന് ശൈഖ സബീക്ക അഭിപ്രായപ്പെട്ടു. |
Posted: 25 Feb 2015 05:41 PM PST Image: വി.എസ്. അച്യുതാനന്ദന്‍െറ പ്രതിഷേധപ്രകടനങ്ങള്‍ കുറച്ചൊരുണര്‍വ് നല്‍കിയെങ്കിലും പുതുതായി ഒന്നും പറയാതെയാണ് സി.പി.എമ്മിന്‍െറ 21ാമത് സംസ്ഥാനസമ്മേളനം തിങ്കളാഴ്ച അവസാനിച്ചത്. മറ്റുപല സന്ദര്‍ഭങ്ങളിലും പറഞ്ഞിട്ടുള്ളതുപോലെ, ഇവിടെയും വര്‍ഗീയശക്തികള്‍ക്കെതിരെയൊരു വിശാല കൂട്ടുകെട്ടുണ്ടാക്കണമെന്നുതന്നെയാണ് സി.പി.എം ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറഞ്ഞത്. കേന്ദ്രത്തിലെ ബി.ജെ.പി ഭരണം, ആപ്പിന്‍െറ വിജയം, ബിഹാറിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം കാരാട്ടിന്‍െറ വാക്കുകള്‍ക്ക് കൂടുതല്‍ പ്രസക്തി നല്‍കുന്നുണ്ട്. എന്നിരുന്നാലും, കാലാകാലമായി കാരാട്ടും സി.പി.എമ്മും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, 2006ല്‍ തൃശൂരില്‍ നടന്ന ബിഷപ് പൗലോസ് മാര്‍ പൗലോസ് അനുസ്മരണ പ്രഭാഷണത്തില്‍ കാരാട്ട് പറഞ്ഞത്, വര്‍ഗീയതക്കെതിരെയൊരു വിശാല കൂട്ടുകെട്ടുണ്ടാക്കണമെന്നാണ്. ഈ പ്രഭാഷണത്തില്‍ ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും വളരുന്നതിനെക്കുറിച്ച് താക്കീത് നല്‍കാനും കാരാട്ട് മറന്നില്ല. സി.പി.എം മാത്രമല്ല, മറ്റുപല ഇടത്, ലിബറല്‍ സ്ഥാനങ്ങളും നിരന്തരം ആവര്‍ത്തിക്കുന്ന ഈ വാദങ്ങള്‍ പരിശോധനാവിധേയമാക്കുന്നത് പ്രധാനമാണ്-പ്രത്യേകിച്ചും വര്‍ഗീയതക്കെതിരെ വിശാല ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങള്‍ ശക്തിപ്പെടുന്ന ഈ കാലത്ത്. ഇവിടെ ഷിബിന്‍ എന്ന ഡി.വൈ.എഫ്.ഐക്കാരനെ മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയതിന്‍െറ പേരില്‍ വളരെ ആസൂത്രിതമായാണ് സി.പി.എം പ്രവര്‍ത്തകര്‍ നാദാപുരത്തെ ഒരു പ്രദേശത്തെ മുഴുവന്‍ മുസ്ലിം വീടുകളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. എന്നാല്‍, പത്ര-ദൃശ്യ മാധ്യമങ്ങളൊന്നും ഇതിനെ സി.പി.എമ്മിന്‍െറ വര്‍ഗീയ രാഷ്ട്രീയം വളരുന്നു എന്ന പേരില്‍ അപലപിച്ചുകണ്ടില്ല. ഈ സംഭവത്തെക്കുറിച്ച് (മുസ്ലിം ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ ഒരു വീഴ്ചക്കുപോലും ഉണ്ടാകുന്നതുപോലെ) അത്ര വലിയ ധാര്‍മികരോഷവും കേരളത്തിലുണ്ടായില്ല. വര്‍ഗീയതയെന്നത് മുസ്ലിം (മത) സമുദായത്തിന് മേലെയുള്ള ഒരു ആരോപണമായി നില്‍ക്കുമ്പോള്‍ സി.പി.എം പോലെയൊരു ‘ജാതി ഹിന്ദു’പക്ഷമാണിവിടെ കുറ്റമുക്തമാകുന്നത്. |
Posted: 25 Feb 2015 05:37 PM PST Image: ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ഡല്‍ഹിയിലെ കനത്ത തോല്‍വിയും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതും യാത്രാനിരക്ക് വര്‍ധന ഒഴിവാക്കാന്‍ നിര്‍ബന്ധിതമാക്കും. തത്കാല്‍ നിരക്കും പ്രീമിയം ട്രെയിനുകളുടെ ടിക്കറ്റ് നിരക്കും പുന:ക്രമീകരിക്കാനിടയുണ്ട്. ആഭ്യന്തര ഡീസല്‍വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ചരക്ക്-യാത്ര കൂലി കുറക്കില്ളെന്ന് റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാറിന്‍്റെ ആദ്യ റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവും ഉയര്‍ത്തിയിരുന്നു. പത്തുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് നിരക്കുകള്‍ കൂട്ടിയത്. റെയില്‍വേ ശുചിത്വം, സുരക്ഷ എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നതാകും ബജറ്റ്. റെയില്‍വേയില്‍ സ്വകാര്യ-വിദേശ പങ്കാളിത്തത്തോടെ കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വകാര്യമേഖലക്ക് പുറമേ സംസ്ഥാനങ്ങള്‍ക്കും സംയുക്തസംരംഭങ്ങള്‍ക്കും പദ്ധതിയുണ്ടാകും.സൗരോര്‍ജം, പ്രകൃതിവാതകം എന്നിവ റെയില്‍വേയില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും. |
പതിനാലാം ധനകാര്യ കമീഷന്‍: അഭിനന്ദനാര്‍ഹമായ ശിപാര്‍ശകള്‍ Posted: 25 Feb 2015 05:30 PM PST Image: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. വൈ.വി. റെഡ്ഡി അധ്യക്ഷനായ പതിനാലാം ധനകാര്യ കമീഷന്‍െറ ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ‘സഹകരണാത്മക ഫെഡറലിസം’ എന്ന സര്‍ക്കാറിന്‍െറ നയത്തിനനുസൃതമായാണ് ധനകാര്യ കമീഷന്‍ ശിപാര്‍ശകളെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഒറ്റ നോട്ടത്തില്‍ ശ്രദ്ധേയമെന്നും അഭിനന്ദനാര്‍ഹമെന്നും വിശേഷിപ്പിക്കാവുന്നതാണ് പതിനാലാം ധനകാര്യ കമീഷന്‍െറ ശിപാര്‍ശകള്‍. സംസ്ഥാനങ്ങള്‍ക്ക് സമ്പദ് വിനിയോഗത്തില്‍ കൂടുതല്‍ അവസരവും സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നല്‍കുന്നുവെന്നതാണ് കമീഷന്‍ ശിപാര്‍ശകളുടെ ഏറ്റവും വലിയ പ്രത്യേകത. നികുതി വിഹിതത്തിന്‍െറ 42 ശതമാനം അടുത്ത അഞ്ചു വര്‍ഷക്കാലം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനം ചരിത്രപരം തന്നെയാണ്. നേരത്തേ ഇത് 32 ശതമാനമായിരുന്നു. ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം കോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 87,000 കോടിയും അനുവദിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളെ വരുമാനക്കമ്മിയുള്ള സംസ്ഥാനങ്ങളായി പട്ടിക തിരിക്കുകയും അവക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പല കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും നടത്തിപ്പ് ഇനി സംസ്ഥാനങ്ങള്‍ക്കായിരിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ അനുസരിച്ച് നടപ്പാക്കാമെന്നും ധനകാര്യ കമീഷന്‍ നിര്‍ദേശിക്കുന്നു. |
ചാമ്പ്യന്‍സ് ലീഗ്: ആഴ്സണലിനും അത് ലറ്റികോക്കും തോല്‍വി Posted: 25 Feb 2015 05:06 PM PST Image: ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ കരുത്തരായ ആഴ്സണലിനും അത് ലറ്റികോ മാഡ്രിഡിനും തോല്‍വി. അത് ലറ്റികോ ബയേണ്‍ ലെവര്‍ക്യൂസനോട് തോറ്റപ്പോള്‍ ഫ്രഞ്ച് ക്ളബായ എ.എസ് മൊണാകോയാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. 3-1നാണ് ആഴ്സണലിന്‍െറ തോല്‍വി. 38ാം മിനിറ്റില്‍ മൊണാകോയാണ് ആദ്യം ഗോളടിച്ചത്. ജെഫ്രി കോണ്‍ടോഗ്ബിയയുടെ ലോംഗ് റേഞ്ചാണ് ഗോളായിമാറിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ സ്കോര്‍ സമനിലയിലാക്കാന്‍ ആഴ്സണലിന് രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. ഫ്രഞ്ച് താരം ഒലിവര്‍ ജിരൂദാണ് രണ്ട് അവസരങ്ങളും കളഞ്ഞുകുളിച്ചത്. അവസരം പാഴാക്കിയതിന് ആഴ്സണലിന് വൈകാതെ തന്നെ വില നല്‍കേണ്ടി വന്നു. 53ാം മിനിറ്റില്‍ ദിമിതാര്‍ ബെര്‍ബറ്റോവ് മൊണോകോയുടെ രണ്ടാം ഗോള്‍ നേടി. പിന്നീട് ആഴ്സണലും മൊണോകോയും നേടിയ ഗോളുകള്‍ ഇഞ്ചുറി സമയത്തായിരുന്നു. ഫെറീറ കറാസ്കോ മൊണോകോയുടെ ഗോള്‍ നേടിയപ്പോള്‍ ഓക്സ് ലേഡ് ചാമ്പര്‍ലിനാണ് ഗണ്ണേഴ്സിന്‍െറ ആശ്വാസഗോള്‍ നേടിയത്. ലെവര്‍ക്യൂസന്‍െറ ഹോംഗ്രൗണ്ടില്‍ മടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത് ലറ്റികോ തോറ്റത്. ലെവര്‍ക്യൂസന്‍െറ തുര്‍ക്കി താരം എച് കല്‍ഹാനോഗ് ലുവാണ് ഗോള്‍ സ്കോര്‍ ചെയ്തത്. മത്സരത്തില്‍ അത് ലറ്റികോയുടെ തിയാഗോ സില്‍വ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് തിയാഗോ മൈതാനത്തിന് പുറത്തായത്. മത്സരത്തില്‍ ഇത് കൂടാതെ എട്ട് മഞ്ഞക്കാര്‍ഡുകളാണ് റഫറി ക്രലോവെച് ഉയര്‍ത്തിയത്. |
ഐ.എസ് വേട്ട: ഇറാഖിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ ഒഴുകുന്നു Posted: 25 Feb 2015 10:55 AM PST Image: Subtitle: പതിനായിരത്തിലധികം എം.16 റൈഫിളുകളടക്കം 1.79കോടി ഡോളറിന്‍െറ ആയുധങ്ങളാണ് ഈയാഴ്ച എത്തിയത് വാഷിങ്ടണ്‍: വടക്കന്‍ ഇറാഖില്‍ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) നിയന്ത്രണത്തിലുള്ള മൂസില്‍ നഗരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കുര്‍ദ് സൈന്യത്തിന് അമേരിക്കയുടെ ആയുധ പിന്തുണയും. ഏപ്രില്‍-മേയ് മാസങ്ങളില്‍ ഉദ്ദേശിക്കുന്ന മൂസില്‍ ദൗത്യത്തിന് മാസങ്ങള്‍ ബാക്കിയിരിക്കെ, ഇറാഖിലേക്ക് അമേരിക്കയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. പതിനായിരത്തിലധികം എം.16 റൈഫിളുകളടക്കം 1.79കോടി ഡോളറിന്‍െറ ആയുധങ്ങളാണ് ഈയാഴ്ച മാത്രം ഇറാഖിലത്തെിയതെന്ന് പെന്‍റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൂസില്‍ തിരിച്ചുപിടിക്കാന്‍ കാല്‍ ലക്ഷം സൈനികരെ വിന്യസിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് കുര്‍ദ് നേതാക്കള്‍ വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍, അമേരിക്കയുടെ കരസൈന്യം ഈ കുര്‍ദ് സൈന്യത്തെ സഹായിക്കുമെന്ന് അന്നുതന്നെ പെന്‍റഗണ്‍ അറിയിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധം എത്തിക്കുന്നത്. കഴിഞ്ഞയാഴ്ച ഇറാഖിലത്തെിയ അമേരിക്കന്‍ ആയുധങ്ങളില്‍ 232 ഹെല്‍ഫയര്‍ മിസൈലുകളും ഉള്‍പ്പെടുമെന്ന് പെന്‍റഗണ്‍ വക്താവ് സ്റ്റീവ് വാറന്‍ പറഞ്ഞു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന അത്യാധുനിക മിസൈലാണിത്. കഴിഞ്ഞ ഡിസംബറില്‍ 1570 ഹെല്‍ഫെയര്‍ മിസൈലുകള്‍ നല്‍കിയതിന് പുറമെയാണിത്. ജനുവരിയില്‍ കുഴിബോംബ് പ്രതിരോധ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായവും അമേരിക്കയില്‍നിന്ന് കുര്‍ദുകള്‍ക്ക് ലഭിച്ചിരുന്നു. |
Posted: 25 Feb 2015 10:17 AM PST Image: ക്യാപ്റ്റന്‍ ജെയിംസ് കുക്ക് കടല്‍ താണ്ടിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. ആസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്‍െറയും ചരിത്രത്തില്‍ വലിയ പങ്കാണ് ഇദ്ദേഹത്തിന്. ഭൂപടത്തില്‍ ന്യൂസിലന്‍ഡ് എന്ന ദ്വീപ് രാജ്യത്തെ വരച്ചുചേര്‍ത്തത് 1769ലായിരുന്നു. പിന്നീട് ന്യൂസിലന്‍ഡിലൂടെ കടന്ന് അദ്ദേഹം ആസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് കാലുകുത്തുന്ന ആദ്യ യൂറോപ്യനായി മാറി. കുക്കിനുശേഷം നിരവധി പേര്‍ ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും എത്തി. കോളനിവാഴ്ചയുടെ ഭാഗമായി രാജ്യങ്ങള്‍ മാറി. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധവും ഉടലെടുത്തു. മെല്‍ബണിലെ ഫിറ്റ്സോറി പാര്‍ക്കില്‍ ചെന്നാല്‍ കാണാം ക്യാപ്റ്റന്‍ കുക്ക് താമസിച്ചിരുന്ന ഇംഗ്ളണ്ടിലെ വീട്. 1934ല്‍ യോര്‍ക്ഷെയറില്‍നിന്ന് വിലക്കെടുത്ത് ആസ്ട്രേലിയക്കാരനായ സര്‍ റസല്‍ ഗ്രിംവേഡ് ഇവിടെ എത്തിക്കുകയായിരുന്നു. ഓരോ കല്ലിനും കൃത്യമായി എണ്ണമിട്ട് ബാരലുകളില്‍ നിറച്ച് കപ്പല്‍ മാര്‍ഗമാണ് വീടത്തെിയത്. യോര്‍ക്ഷെയറിലെ വീട് അതേപോലെ പുനര്‍നിര്‍മിച്ചു. 1755ല്‍ ഇംഗ്ളണ്ടില്‍ നിര്‍മിച്ച വീട് ഇന്ന് ആസ്ട്രേലിയയിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടമായി തലയുയര്‍ത്തിനില്‍ക്കുന്നു. ക്രിക്കറ്റിലെന്നും ഓസീസിന് മുന്‍തൂക്കമുണ്ടായിരുന്നു. പക്ഷേ, കിവീസ് അവരെ നിരവധി തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. ഈ ലോകകപ്പിലെ പൂള്‍ ‘എ’യിലെ അടുത്ത മത്സരത്തില്‍ ഓസീസ് കിവികളെയാണ് നേരിടുന്നത്. അതും അവരുടെ നാട്ടില്‍. കിവികള്‍ ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ കളി തീപാറുമെന്ന് സംശയമില്ല. മത്സരത്തിനിടയില്‍ ചീത്തവിളികളും ഉണ്ടാകും. പ്രത്യേകിച്ച് ഓസീസ് അതിന് പേരുകേട്ടവരായതുകൊണ്ടുതന്നെ. എന്നാല്‍, സ്ളെഡ്ജിങ്ങിന് തങ്ങളില്ളെന്ന് ആദ്യമേ ന്യൂസിലന്‍ഡ് വ്യക്തമാക്കിയിരിക്കുന്നു. തങ്ങള്‍ക്ക് ഓസീസിന്‍െറ സ്വഭാവം അറിയാം. എന്നാലും, വാക്കേറ്റത്തിനില്ല. മക്കല്ലത്തിന്‍െറയും സംഘത്തിന്‍െറയും ശൈലി അതല്ല എന്ന് ആദ്യമേ കിവീസ് വ്യക്തമാക്കുന്നു. |
മുഖ്യമന്ത്രി വീണ്ടും സോളാര്‍ ചൂടില്‍ Posted: 25 Feb 2015 10:16 AM PST Image: Subtitle: ടെലിഫോണ്‍ ശബ്ദരേഖ പുറത്ത് കോഴിക്കോട്: സോളാര്‍ കേസ് പ്രതിക്കുവേണ്ടി മുഖ്യമന്ത്രി ഇടപെട്ടതായ രേഖകള്‍ പുറത്ത്. പ്രതിയുടെ ബന്ധുക്കളുമായി മുഖ്യമന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ ‘മീഡിയവണ്‍’ ചാനല്‍ പുറത്തുവിട്ടു. കേസില്‍ 20 മാസമായി ജയിലില്‍ കഴിയുന്ന തൃശൂര്‍ മതിലകം സ്വദേശി മണിലാലിനെ സഹായിക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഇതിനായി മണലൂര്‍ എം.എല്‍.എ പി.എ. മാധവനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. മണിലാലിന്‍െറ സഹോദരന്‍ റിജേഷും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ളതാണ് ഫോണ്‍ സംഭാഷണം. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി അഞ്ചു തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് കുടുംബത്തിന് അരലക്ഷം രൂപ നല്‍കിയതായും റിജേഷ് പറയുന്നു. മണിലാലിന്‍െറ കേസ് നടത്തുന്നതിനും മറ്റ് ചെലവുകള്‍ക്കുമായായിരുന്നു ഇത്. സരിത എസ്. നായര്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് എടുത്ത് നല്‍കിയെന്നാണ് മണിലാലിനെതിരെ ആദ്യം ചുമത്തിയ കേസ്. എന്നാല്‍, പിന്നീട് മറ്റ് തട്ടിപ്പ് കേസുകളിലും പ്രതിചേര്‍ത്തു. സഹോദരനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് റിജേഷ് മുഖ്യമന്ത്രിയെ കാണുന്നത്. തിരുവനന്തപുരത്തും തൃശൂരുമായി എട്ടുതവണ നേരില്‍ കണ്ടു. തൃശൂരില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിടെ റിജേഷ് മുഖ്യമന്ത്രിയെ കണ്ടു. അവിടെവെച്ചാണ് പി.എ. മാധവനെ വിളിച്ച് കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. റിജേഷുമായുള്ള സംഭാഷണങ്ങള്‍ക്കിടെ മാധവന്‍ എല്ലാം ചെയ്തുതരുമെന്ന് ഉമ്മന്‍ ചാണ്ടി പല തവണ പറയുന്നത് ശബ്ദരേഖകളിലുണ്ട്. എല്ലാം മാധവനോട് പറഞ്ഞിട്ടുണ്ടെന്നും, ചെയ്തുതരുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കുന്നു. ആദ്യഘട്ടത്തില്‍ പി.എ. മാധവന്‍ സഹായിച്ചെങ്കിലും പിന്നീട് കൈയൊഴിഞ്ഞതായി മണിലാലിന്‍െറ ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും താന്‍ എന്തുചെയ്യാമെന്ന മറുപടിയാണ് ലഭിച്ചത്. അതോടൊപ്പം ചെയ്യാവുന്ന രീതിയില്‍ സഹായിച്ചതായും അതുമൂലം മാധവന് ആക്ഷേപം കേള്‍ക്കേണ്ടിവന്നതിനാലാണ് അദ്ദേഹം ഇടപെടാത്തതെന്നും മുഖ്യമന്ത്രി പറയുന്നതും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, സോളാര്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടെന്നറിഞ്ഞ സരിത റിജേഷിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി. അസഭ്യവര്‍ഷം നടത്തി. ഇരു കാലുകള്‍ക്കും ചലനശേഷിയില്ലാത്ത റിജേഷിന്‍െറ തലവെട്ടുമെന്ന് സരിത പറയുന്ന ശബ്ദരേഖയും പുറത്തുവിട്ടതിലുണ്ട്. നേരത്തെ, സരിതയുടെ അമ്മ ഇന്ദിരക്കൊപ്പം റിജേഷും അമ്മയും അട്ടക്കുളങ്ങര ജയിലില്‍ സരിതയെ സന്ദര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ കാണാന്‍ ഉപദേശിച്ചത് ഇന്ദിരയാണെന്ന് റിജേഷിന്‍െറ അമ്മ പറയുന്നു. ടീം സോളാര്‍ ആരംഭിച്ച കാലം മുതല്‍ മണിലാലും റിജേഷും ജീവനക്കാരായിരുന്നു. മണിലാല്‍ ടെക്നിക്കല്‍ വിഭാഗത്തിലും റിജേഷ് മാര്‍ക്കറ്റിങ്ങിലും. പിന്നീട് റിജേഷ് ജോലി ഉപേക്ഷിച്ചു. വിവാദമായ ബിജു രാധാകൃഷ്ണന്‍-ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടന്ന സമയത്തും മണിലാല്‍ ഒപ്പമുണ്ടായിരുന്നു. എറണാകുളം ചങ്ങമ്പുഴ നഗറില്‍ നടന്ന പൊതുസമ്മേളനത്തിനിടെ മുഖ്യമന്ത്രിയെ കാണാന്‍ ബിജു ചെന്നതും മണിലാലിനൊപ്പമാണ്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട പലവിവരങ്ങളും മണിലാലിന് അറിയാം എന്നതിനാലാണ് ചെയ്യാത്ത കുറ്റങ്ങള്‍കൂടി ചേര്‍ത്ത് ജയിലില്‍ അടച്ചതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ഞാന്‍ സോളാര്‍ കേസിലെ പ്രതി മണിലാലിന്‍െറ സഹോദരനും കൂടെയുള്ളത് അമ്മയുമാണെന്ന് മുഖ്യമന്ത്രിക്കും പി.എ. മാധവന്‍ എം.എല്‍.എക്കും അറിയാമെന്ന് റിജീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലും തൃശൂരിലും നേരില്‍ കണ്ടിട്ടുണ്ട്. മണിലാലിനെ പുറത്തിറക്കാന്‍ നിയമസഹായത്തിന് എത്ര രൂപ ചെലവാകുമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് മാധവന്‍ എം.എല്‍.എയെ കണ്ടത്. നാലുലക്ഷം തരാമെന്നാണ് പറഞ്ഞത്. 50,000 തന്നു. തൃശൂരില്‍ ഐ.എന്‍.ടി.യു.സി ഓഫിസിന്‍െറ അടുത്തു വെച്ചാണ് പണം തന്നത്. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണമാണെങ്കില്‍ എന്തിന് സ്വകാര്യമായി തരണമെന്നും റിജീഷ് ചോദിക്കുന്നു. എന്നാല്‍, സോളാര്‍ കേസിലെ പ്രതികളെ സഹായിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇതിന്‍െറ പേരില്‍ മറ്റെന്തെങ്കിലും നേടാനാണ് ശ്രമമെങ്കില്‍ നടക്കില്ല. തൃശൂരില്‍ പരിപാടിക്കിടെ പ്രായമായ അമ്മയുമായി വന്ന് ഒരാള്‍ കണ്ടിരുന്നു. അമ്മയുടെ മകന് ജാമ്യം കിട്ടുന്നില്ളെന്നും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍െറയോ കോണ്‍ഗ്രസിന്‍െറയോ മണ്ഡലം സെക്രട്ടറിയെന്നാണ് പറഞ്ഞത്. ഏതു മണ്ഡലം കമ്മിറ്റിയാണെന്ന് ആരാഞ്ഞപ്പോള്‍ മണലൂരാണെന്ന് പറഞ്ഞു. പി.എ. മാധവന്‍ എം.എല്‍.എയെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു മടങ്ങി. ഏത് കേസാണെന്നുപോലും വ്യക്തമായില്ല. ഇതു കഴിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും മാധവനുമായി ബന്ധപ്പെടാനാണ് നിര്‍ദേശിച്ചത്. എം.എല്‍.എയോട് പറയാമെന്നും പറഞ്ഞു. കാലില്‍ സുഖമില്ലാത്ത ആളുടെ കാര്യമാണെന്നാണ് മാധവന്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറയുന്നത് വൈരുധ്യമാണെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു വൈരുധ്യവുമില്ളെന്നായിരുന്നു മറുപടി. അതേസമയം, ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നു പി.എ മാധവന്‍ എം.എല്‍.എ അറിയിച്ചു. വിശദാംശങ്ങള്‍ അവിടെ പറയും. കാലിന് സുഖമില്ലാത്ത മകനുമായി വന്ന അമ്മയെ സഹായിക്കാന്‍ മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് സഹായിച്ചത്. തൃശൂരിലെ കാര്യങ്ങള്‍ വരുമ്പോള്‍ തന്നോടോ ടി.എന്‍. പ്രതാപനോടോ ആണ് മുഖ്യമന്ത്രി സഹായിക്കാന്‍ നിര്‍ദേശിക്കാറുള്ളത്. പുലര്‍ച്ചെയാണ് വീട്ടിലേക്ക് ഓട്ടോയില്‍ യുവാവ് വന്നത്. സോളാര്‍ കേസിലെ പ്രതിയാണെന്നൊന്നും അറിയിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. |
Posted: 25 Feb 2015 09:55 AM PST Image: Subtitle: ബാഴ്സലോണ 2- മാഞ്ചസ്റ്റര്‍ സിറ്റി 1•സുവാരസിന് ഡബ്ള്‍ •മെസ്സി പെനാല്‍റ്റി തുലച്ചു മാഞ്ചസ്റ്റര്‍: ലൂയി സുവാരസിന്‍െറ ഇരട്ട ഗോളിന്‍െറ മികവില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്‍െറ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബാഴ്സലോണക്ക് നിര്‍ണായക ജയം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളിമുറ്റമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 2-1നാണ് ലയണല്‍ മെസ്സിയും കൂട്ടരും ജയിച്ചത്. ആവേശകരമായ അങ്കത്തിന്‍െറ 16, 30 മിനിറ്റുകളിലാണ് യുറുഗ്വായ് താരം വലകുലുക്കിയത്. 69ാം മിനിറ്റില്‍ സിറ്റിയുടെ അര്‍ജന്‍റീന താരം സെര്‍ജിയോ അഗ്യൂറോ ഒരു ഗോള്‍ തിരിച്ചടിച്ചു. കളിയുടെ അന്ത്യഘട്ടത്തില്‍ മെസ്സി പെനാല്‍റ്റി പാഴാക്കി. സിറ്റിയുടെ ഗയല്‍ ക്ളിച്ചി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ 77ാം മിനിറ്റില്‍ പുറത്തായതും സിറ്റിക്ക് തിരിച്ചടിയായി. ടുറിനില്‍ നടന്ന മത്സരത്തില്‍ യുവന്‍റസ് 2-1ന് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ കീഴടക്കി ക്വാര്‍ട്ടര്‍ പ്രതീക്ഷ വര്‍ണാഭമാക്കി. കാര്‍ലോസ് ടെവസും അല്‍വാരോ മൊറാറ്റയുമാണ് ഇറ്റാലിയന്‍ സംഘത്തിനായി ലക്ഷ്യം കണ്ടത്. മാര്‍കോ റ്യൂസാണ് ബൊറൂസിയയുടെ ഗോള്‍ നേടിയത്. |
സര്‍ക്കാര്‍ രേഖയിലെ മാതാപിതാക്കളുടെ പേരുകള്‍: മോദിയുടെ ചോദ്യത്തിന് ഇനിയും മറുപടിയായില്ല Posted: 25 Feb 2015 09:26 AM PST Image: Subtitle: നിയമ മന്ത്രാലയമാണ് ആറുമാസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്തത് ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര നിയമമന്ത്രാലയത്തോട് ഉന്നയിച്ച ചോദ്യത്തിന് ആറുമാസവും 13 ദിവസവും കഴിഞ്ഞിട്ടും മറുപടിയില്ല! സര്‍ക്കാര്‍ രേഖകളില്‍ വ്യക്തിയുടെ മുഴുവന്‍ പേര് എഴുതുമ്പോള്‍ പിതാവിന്‍െറ പേര് നിര്‍ബന്ധമായും എഴുതേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ ബന്ധപ്പെട്ട നിയമത്തിന്‍െറ വ്യവസ്ഥകള്‍ എന്തൊക്കെയാണ്, പിതാവിന്‍െറ പേരിനു പകരം മാതാവിന്‍െറ പേര് എഴുതാമോ? എന്നാണ് മോദി ചോദിച്ചത്. 2014 ആഗസ്റ്റ് 11നാണ് മോദി ചോദ്യമുന്നയിച്ചത്. അന്ന് നീതിന്യായവകുപ്പ് കൈകാര്യം ചെയ്തിരുന്ന രവിശങ്കര്‍ പ്രസാദ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രതികരിച്ചു. വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ സഭയുടെ മേശപ്പുറത്തുവെക്കുമെന്നുമായിരുന്നു നിയമമന്ത്രി പറഞ്ഞത്. പക്ഷേ, അതിനുശേഷം ഈ ചോദ്യത്തെ സൗകര്യപൂര്‍വം അവഗണിക്കുകയായിരുന്നു. സഭയില്‍ വാക്കാലുള്ള മറുപടി ആവശ്യമില്ലാത്ത നക്ഷത്രരഹിത ചോദ്യമാണ് (നമ്പര്‍ 4604) മോദി ഉന്നയിച്ചത്. ചോദ്യവേളക്കുശേഷം എഴുതിനല്‍കിയ മറുപടി ബന്ധപ്പെട്ട മന്ത്രിസഭയുടെ മേശപ്പുറത്തുവെക്കണമെന്നാണ് ചട്ടം. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗമിത്ര ഖാനും ഇതേ ചോദ്യം ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയില്ളെങ്കില്‍ സാധാരണപൗരന്മാരുടെ ചോദ്യങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാകേഷ് ദുബുദു ചോദിച്ചു. മോദിയുടെ ചോദ്യം സി.ജി.എയുടെ (കമ്മിറ്റി ഫോര്‍ ഗവണ്‍മെന്‍റ് അഷ്വറന്‍സസ്) പരിഗണനയിലാണെന്ന് നിയമമന്ത്രാലയം പ്രതികരിച്ചു. മറുപടി ഫയല്‍ ചെയ്യാന്‍ മന്ത്രാലയം മൂന്നുമാസംകൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സഭാനേതാവായ പ്രധാനമന്ത്രി ചോദ്യങ്ങള്‍ ചോദിക്കുന്നത് അപൂര്‍വമാണ്. 2004 മുതല്‍ 2014വരെ രാജ്യസഭാ നേതാവായിരുന്ന ഡോ. മന്‍മോഹന്‍ സിങ് ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല. |
കൃഷ്ണമൃഗ വേട്ട: സല്‍മാനെതിരെ വിധി പറയുന്നത് മാറ്റി Posted: 25 Feb 2015 09:12 AM PST Image: Subtitle: നാലു പഴയ ഹരജികള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് വിധി പറച്ചില്‍ മാറ്റിയത് മുംബൈ: കൃഷ്ണമൃഗ വേട്ടക്കുപയോഗിച്ച തോക്ക് അനധികൃതമായി കൈവശംവെച്ചതാണെന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വിധിപറയുന്നത് ജോദ്പൂര്‍ കോടതി മാറ്റിവെച്ചു. ബുധനാഴ്ച കേസില്‍ വിധി പറയാനിരിക്കെ, നേരത്തേ സമര്‍പ്പിച്ചിരുന്നതും പരിഗണിക്കേണ്ടതുമായ നാലോളം പഴയ ഹരജികള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുപമ ബിജ്ലാനി വിധിപറച്ചില്‍ മാറ്റിയത്. 2006ല്‍ പ്രോസിക്യൂഷന്‍ നല്‍കിയവയാണ് ഈ ഹരജികള്‍. ഹരജികളുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്നിന് വാദം തുടരും. 98ല്‍ ‘ഹം സാത്ത് സാത്ത് ഹെ’ എന്ന ചിത്രത്തിന്‍െറ ചിത്രീകരണത്തിനിടെയാണ് ജോദ്പൂരിലെ കങ്കണിയില്‍ സല്‍മാന്‍ കൃഷ്ണമൃഗവേട്ട നടത്തിയത്. കേസില്‍ സല്‍മാന് 2006ല്‍ അഞ്ചു വര്‍ഷം തടവ് വിധിച്ചെങ്കിലും രാജസ്ഥാന്‍ ഹൈകോടതി ശിക്ഷ പിന്നീട് റദ്ദാക്കുകയായിരുന്നു. വേട്ടക്ക് ഉപയോഗിച്ച തോക്ക് അനധികൃതമായി കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസിലാണ് ഇപ്പോഴത്തെ വിചാരണ. ബുധനാഴ്ച വിധി പറയാനിരിക്കെ ബോളിവുഡ് ആശങ്കയിലായിരുന്നു. 200 കോടി രൂപയിലേറെ സല്‍മാനുമായി ബന്ധപ്പെട്ട സിനിമകള്‍ക്ക് നിര്‍മാതാക്കള്‍ മുടക്കിയിരിക്കെയാണ് കേസ് വിധി പ്രഖ്യാപനത്തിലത്തെിയത്. |
തോഡര്‍ വിഭാഗത്തിന്‍െറ കാതുകുത്താഘോഷം നടന്നു Posted: 25 Feb 2015 07:11 AM PST Image: ഗൂഡല്ലൂര്‍: നീലഗിരിയിലെ പ്രബല ഗോത്രവിഭാഗമായ തോഡരുടെ കാതുകുത്താഘോഷം നടന്നു. 10 മുതല്‍ 15 വര്‍ഷത്തിലൊരിക്കലാണ് തോഡരുടെ കാതുകുത്ത് നടക്കുക. ഒരുവയസ്സു മുതല്‍ 50 വയസ്സു വരെയുള്ളവരുടെ കാതുകള്‍ ആഘോഷ ചടങ്ങില്‍ കുത്തി. മരണപ്പെടുന്നവരുടെ കാതുകുത്ത് നടന്നിട്ടില്ലങ്കില്‍ ആ കര്‍മം ചെയ്തശേഷമേ സംസ്കാരം നടത്തുകയുള്ളൂ. ഗ്ളന്‍മോര്‍ഗാന്‍ താര്‍നാട് മന്തിലെ പരമ്പരാഗത ക്ഷേത്ര പരിസരത്ത് ബുധനാഴ്ച നടന്ന ചടങ്ങില്‍ കുട്ടികളടക്കം 63 പേരുടെ കാതുകുത്തി. നാട്ടുമൂപ്പന്‍ സത്യരാജ്, നോര്‍വേ കുട്ടന്‍, അടയാള്‍ കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നീലഗിരി ജില്ലയിലെ മുത്തനാട് മന്ത്, കൊമ്പുതൂക്കിമന്ത്, പുതുമന്ത്, ഗ്ളന്‍മോര്‍ഗാന്‍ ഉള്‍പ്പെടെ 67 ഗ്രാമങ്ങളിലായി 2000ത്തോളം തോഡ സമൂഹമാണുള്ളത്. നാട് ആധുനികതയിലേക്ക് നീങ്ങുമ്പോഴും ഇവര്‍ തങ്ങളുടെ പരമ്പരാഗത ആചാരങ്ങള്‍ ഇപ്പോഴും പിന്തുടരുകയാണ്. |
സോളാർ കേസ്: മുഖ്യമന്ത്രിയുടെ ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് Posted: 25 Feb 2015 06:37 AM PST Image: തൃശൂർ : സോളാർ കേസിലെ പ്രതിക്ക് വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടതിന്‍െറ തെളിവ് മീഡിയവണ്‍ ചാനൽ പുറത്തു വിട്ടു. ബിജു രാധാകൃഷ്ണനും സരിതാ എസ് നായരും ചേർന്ന് നടത്തിയ തട്ടിപ്പ് കമ്പനിയായ ടീം സോളാറിലെ ഉദ്യോഗസ്ഥനും കേസിൽ പെട്ട് ജയിലിൽ കിടക്കുന്ന ആളുമായ മണിലാലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിന്‍െറയും സാമ്പത്തികമായി സഹായിക്കാൻ തന്‍െറ ഗ്രൂപ്പുകാരനായ കോണ്‍ഗ്രസ് എം എൽ എ ക്ക് നിർദ്ദേശം നൽകിയതിന്‍െറയും തെളിവാണ് പുറത്തു വന്നത്. മണിലാലിന്‍െറ സഹോദരൻ റിജേഷ് ഉമ്മൻചാണ്ടി യോട് ഫോണിൽ സംസാരിക്കുന്നതിന്‍െറ ശബ്ദരേഖയിൽ കേസുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമാകുന്നുണ്ട്. മണിലാലിനെ മോചിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നത്രേ . ഇതു നടക്കാത്ത സാഹചര്യത്തിൽ റിജേഷ് ബന്ധുക്കളോടൊപ്പം മുഖ്യമന്ത്രിയെ പലതവണ കണ്ടു. എം എൽ എ മാധവനോട് മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം മാധവൻ അര ലക്ഷം രൂപയും നൽകി . സോളാർ ജുഡീഷ്യൽ കമ്മിഷൻ തെളിവ് നൽകാൻ വിളിച്ചിട്ടുണ്ടെന്നും അവരോട് എന്തു പറയണമെന്നുമാണ് റിജേഷ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. സംഭാഷണത്തിനിടയിൽ മുഖ്യമന്ത്രി. ഒഴിഞ്ഞു മാറാനും സംസാരം അവസാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കൃത്യമായി മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി തപ്പിക്കളിക്കുന്നുമുണ്ട്. സംഭാഷണത്തിന്‍റെ പൂര്‍ണ രൂപം ഉമ്മന്‍ ചാണ്ടി: ഹലോ റിജേഷ്: സര്‍ ഗുഡ് മോര്‍ണിങ് ഉമ്മന്‍ ചാണ്ടി: അതെ റിജേഷ്: ഞാന്‍ തൃശൂരില്‍ നിന്നാണ്.ഞാന്‍ സോളാര്‍ കേസിന്‍െറ ആളാണ്,റിജേഷ്. ഞങ്ങളുടെ സ്ഥിതി ആകെ പരിതാപകരമാണ്. അതിനിടയില്‍ സരിതയുടെ ഭീഷണി വേറെ.ഞങ്ങള്‍ എന്തൂട്ടാ ചെയ്യ ഉമ്മന്‍ ചാണ്ടി; എനിക്കിനിയൊന്നും ചെയ്യാനില്ല.ഞാന്‍ മാധവനോട് പറഞ്ഞിട്ടുണ്ട് കെട്ടോ.. റിജേഷ്: അതിന് മാധവന്‍ സാര്‍ ഫോണെടുക്കുന്നില്ല. ഉമ്മന്‍ ചാണ്ടി; ഓകെ ഓകെ. ശരിയെന്നാ.. ഉമ്മന്‍ ചാണ്ടി; ഹലോ റിജേഷ്: സര്‍ ഗുഡ് മോര്‍ണിങ്.ഞാന്‍ തൃശൂരില്‍ നിന്ന് റിജേഷാണ്. മറ്റേ കേസുണ്ടായിരുന്നല്ളോ സോളാറിന്‍െറ ഉമ്മന്‍ ചാണ്ടി;ആ...ആ.. റിജേഷ്: ഞങ്ങളുടെ സ്ഥിതി ഇപ്പോ സാറിനോട് പറഞ്ഞിട്ട് മനസ്സിലായില്ലല്ളോ,ഞങ്ങക്കിപ്പം ജനുവരി 12ാം തിയ്യതിയും 20ാം തിയ്യതിയും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍െറ മുന്നില്‍ ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്.ഞങ്ങള്‍ എന്തൂട്ടാ ചെയ്യണ്ടത് ഉമ്മന്‍ ചാണ്ടി: അത് സംബന്ധിച്ച് എനിക്കോന്നും പറയാനില്ല.നിങ്ങള്‍ക്കിപ്പോ എന്താണ്.... റിജേഷ്: സാറേ ഞങ്ങടെ ഉളളീക്കിടക്കണ ആള് പുറത്തായിക്കഴിഞ്ഞാ ഞങ്ങളെ വിഷയങ്ങള്‍ തീര്‍ന്ന്.ഞങ്ങള്‍ക്കിപ്പൊ നിങ്ങളെ ഉപദ്രവിക്കണമെന്നോ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉപദ്രവിക്കണമെന്നോ ഇല്ല.. ഉമ്മന്‍ ചാണ്ടി: നിങ്ങള്‍ക്ക് എന്താണോ ഉള്ളത്,അതങ്ങ് പറയുക.. റിജീഷ്: ഞാനിപ്പൊ പറഞ്ഞുകഴിഞ്ഞാല്‍ ഇതുള്‍പ്പെടെ, സാറ് മാധവന്‍ സാറെ വിളിച്ച് മാധവന്‍ സാറ് എനിക്ക് പൈസ തന്ന കാര്യം ഉള്‍പ്പെടെ ഇപ്പോ പുറത്തുപോയിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണെന്ന് സാറിന് അറിയോ? ഉമ്മന്‍ ചാണ്ടി; ഓകെ ഓകെ റിജേഷ്: മാധവന്‍ സാറ് എന്‍െറ കാര്യത്തില്‍ വേറൊരു തീരുമാനവും ഉണ്ടാക്കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി; ഓകെ അത് ഞാന്‍ പറഞ്ഞില്ളെ,ഞാനന്ന് ഏല്‍പ്പിച്ചതാ.അപ്പം നിങ്ങള്‍ തന്നെയങ്ങ് സംസാരിച്ചോണം കേട്ടോ. റിജേഷ്: പക്ഷെ സാറെ സംസാരിക്കണമെങ്കില്‍ ഞങ്ങള്‍ക്കൊരു ഇത് വേണ്ടേ, ഒന്ന് ഫോണെടുക്കണ്ടെ.ഒരു എം.എല്‍ഴഎ എന്ന് പറഞ്ഞാല്‍ അങ്ങനെയല്ളെ. ചാണ്ടി: ഓകെ ഓകെ.അത് ചെയ്യാം..പുളളി മതി കെട്ടോ.. റിജേഷ്: : സാറ് വിചാരിച്ചാല്‍ നടക്കാവുന്ന കാര്യമേയുളളൂ ഉമ്മന്‍ചാണ്ടി : എനിക്കെന്ത് ചെയ്യാന്‍ പറ്റും. നമ്മള്‍ അവിടെയുള്ളവരോട് പറഞ്ഞു.. നിങ്ങളെ ഹെല്‍പ് ചെയ്യാന്‍ പറഞ്ഞു. ഹെല്‍പ് ചെയ്തു. ഹെല്‍പ് ചെയ്തതിന്‍െറ പേരില്‍ പുളളിക്കെതിരെ ആക്ഷേപം വന്നു. എന്തു ചെയ്യാന്‍ പറ്റും. റിജേഷ്: ഞാന്‍ ആള്‍ക്കെതിരെ ആക്ഷേപം അങ്ങനൊന്നും പറഞ്ഞില്ല. ഇവിടെ ഒന്ന് ഒന്നര വര്‍ഷമായി ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാ. ഞങ്ങള്‍ ഇതില്‍ മനസ്സാ വാചാ കര്‍മണാ ഒന്നും ചെയ്തിട്ടില്ല. റിജേഷിനെ സരിതാ എസ് നായർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്ന മറ്റൊരു ശബ്ദരേഖയും മീഡിയ വണ്‍ പുറത്തു വിട്ടു .നിന്‍െറ കയ്യിൽ തെളിവുണ്ടെങ്കിൽ കൊണ്ട് ഉലത്തടാ എന്ന് സരിത പറയുന്നതായാണ് ശബ്ദരേഖയിൽ ഉള്ളത് . |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment