സ്വാഗതം
WELCOME

News Update..

Tuesday, February 24, 2015

കഴക്കൂട്ടത്തും പരിസരത്തും കള്ളനോട്ട്-കള്ളപ്പണ മാഫിയ Madhyamam News Feeds

കഴക്കൂട്ടത്തും പരിസരത്തും കള്ളനോട്ട്-കള്ളപ്പണ മാഫിയ Madhyamam News Feeds

Link to

കഴക്കൂട്ടത്തും പരിസരത്തും കള്ളനോട്ട്-കള്ളപ്പണ മാഫിയ

Posted: 23 Feb 2015 11:56 PM PST

കഴക്കൂട്ടം: കഴക്കൂട്ടത്തും പരിസരത്തും അന്യസംസ്ഥാന തൊഴിലാളികള്‍ വരെ കണ്ണികളായ കള്ളപ്പണ-കള്ളനോട്ട് സംഘങ്ങള്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കഴക്കൂട്ടത്തെ ചില വ്യാപാരസ്ഥാപനങ്ങള്‍ വഴിയാണ് കള്ളനോട്ടുകള്‍ പുറത്തുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടനിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റും തുടങ്ങി ലോട്ടറി വിപണനം വരെ നീളുന്നതാണ് കള്ളപ്പണത്തിന്‍െറ ശൃംഖല. കഴക്കൂട്ടം, ആറ്റിന്‍കുഴി മേഖലകളിലെ ചില സ്വകാര്യ വ്യക്തികള്‍ വഴി ലക്ഷങ്ങളുടെ കള്ളപ്പണമാണ് ഒഴുകുന്നത്. സ്ത്രീകളടക്കം പണം കൈമാറ്റസംഘത്തിന്‍െറ കണ്ണികളായി പ്രവര്‍ത്തിക്കുന്നു. ബംഗളൂരു കേന്ദ്രമായ കള്ളപ്പണസംഘമാണ് കഴക്കൂട്ടത്തെ ഇടനിലക്കാര്‍ക്ക് പണമത്തെിക്കുന്നത്. ഓപറേഷന്‍ കുബേര സംസ്ഥാനത്ത് ശക്തമായതോടെ രംഗംവിട്ട ബ്ളേഡ് സംഘങ്ങളില്‍പെട്ടവരാണ് ബംഗളൂരു സംഘത്തില്‍നിന്ന് പണം വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞത്. ഒരു ലക്ഷത്തിന് 20,000 മുതല്‍ 30,000 രൂപവരെയാണ്് ഇവര്‍ക്ക് കമീഷന്‍.
ജില്ലയിലെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ചിട്ടിക്കമ്പനികളും വഴിയുള്ള ഇടപാടുകളിലൂടെയാണ് പണം കണക്കില്‍പെടുത്തുന്നത്. ഇവരില്‍ പലരും ബാങ്കുകള്‍ വഴി പണമിടപാട് നടത്താറില്ല എന്നതിനാല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ അംഗീകൃത ചിട്ടിക്കമ്പനികളെയും ഇത്തരത്തില്‍ ഉപയോഗിക്കുന്നു. കഴക്കൂട്ടം, ആറ്റിങ്ങല്‍, പോത്തന്‍കോട്, വര്‍ക്കല മേഖലകളിലെ ധനകാര്യ-ചിട്ടി സ്ഥാപനങ്ങളുടെ വിവിധ ബ്രാഞ്ചുകളിലായി ലക്ഷങ്ങളുടെ കൈമാറ്റമാണ് നടക്കുന്നത്. വലിയ സലയുള്ള ചിട്ടികള്‍ ആരംഭിച്ച് ലോണുകള്‍ സ്ഥാപനങ്ങളില്‍നിന്ന് തരപ്പെടുത്തുന്നതും ഇവരുടെ രീതിയാണ്. പരിശോധന നടന്നാല്‍ ലോണ്‍ ബാധ്യതയായി കണക്കാക്കുമെന്നതും ഇവരെ ഇത്തരത്തിലുള്ള പണമിടപാടിന് പ്രേരിപ്പിക്കുന്നു. ലോണ്‍ തരപ്പെടുത്തിയശേഷം ചുരുങ്ങിയ മാസങ്ങള്‍ക്കകം ചിട്ടി പിടിച്ച് ബാങ്കുവഴി മാറ്റി രേഖയുള്ള പണമാക്കും.
പണം കൈമാറ്റത്തിനുള്ള മറ്റൊരു പ്രധാന മേഖല കെട്ടിടനിര്‍മാണമാണ്. ചില വന്‍കിട കരാറുകാര്‍ വഴിയാണ് കൈമാറ്റം. നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ദിവസക്കൂലിക്കായി ലക്ഷങ്ങള്‍ വരെ ആവശ്യമുണ്ട്. ചെക് വഴിയാണെങ്കില്‍ ഇത് കണക്കില്‍പെട്ടതാക്കാം. അതിനാല്‍ കള്ളപ്പണസംഘങ്ങള്‍ കരാറുകാരെ ബന്ധപ്പെടും. തുടര്‍ന്ന് ദിവസക്കൂലി കൈമാറും. ദിവസങ്ങള്‍ കൂടുമ്പോള്‍ ലക്ഷങ്ങളുടെ ചെക് ലഭിക്കുന്നതോടെ പണം രേഖയുള്ളതായി മാറുന്നു. റിയല്‍ എസ്റ്റേറ്റ് സംഘമാണ് മറ്റൊരു കണ്ണി. വന്‍തുകക്ക് വസ്തുവാങ്ങി വിലയില്‍ വ്യത്യാസം വരുത്തി ആധാരം ചെയ്ത് പണം കണക്കില്‍പെട്ടതാക്കുകയാണ് സംഘത്തിന്‍െറ രീതി. ലോട്ടറി വ്യവസായത്തിന്‍െറ മറവില്‍ ചില സ്വകാര്യ വ്യക്തികള്‍ വന്‍തോതില്‍ പണം കണക്കുള്ളതാക്കി മാറ്റുന്നുണ്ട്. വന്‍തുകക്ക് ലോട്ടറികള്‍ വാങ്ങിക്കൂട്ടി ചില്ലറ വില്‍പനക്കാര്‍ക്ക് നല്‍കിയും അടിക്കുന്ന സമ്മാനത്തുക വഴിയും പണം കണക്കില്‍പെട്ടതാക്കും. ലോട്ടറിയടിക്കുന്നയാള്‍ നേരിട്ടത്തെിയാല്‍ സര്‍ക്കാര്‍ ടാക്സ് കഴിച്ചുള്ള തുകയേ സമ്മാനമായി ലഭിക്കൂ. എന്നാല്‍, സമ്മാനം ലഭിക്കുന്നയാളെ സമീപിച്ച് സമ്മാനത്തുക മുഴുവന്‍ നല്‍കി ടിക്കറ്റ് കൈപ്പറ്റുകയാണ് കള്ളപ്പണസംഘത്തിന്‍െറ രീതി. പിന്നീട് ബാങ്ക് വഴിയോ മറ്റു സ്ഥാപനങ്ങള്‍ വഴിയോ ടാക്സ് കഴിച്ചുള്ള തുക കൈപ്പറ്റി രേഖയുള്ള പണമാക്കി മാറ്റും.
കള്ളപ്പണ മാഫിയക്ക് സമാനമായി കള്ളനോട്ട് വിപണനവും പ്രദേശത്ത് സജീവമാണ്. ലേബര്‍ക്യാമ്പുകളാണ് ഇവര്‍ പ്രധാന കേന്ദ്രങ്ങളാക്കുന്നത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപവും പോത്തന്‍കോടും കള്ളനോട്ട് വ്യാപകമാകുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ പോത്തന്‍കോട്ടെ സഹകരണ സ്ഥാപനം, കഴക്കൂട്ടത്തെ ബാങ്ക്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കള്ളനോട്ട് ലഭിച്ചിരുന്നു. എന്നാല്‍, പരാതികളില്ലാതെ സംഭവം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ചില കന്നുകാലിച്ചന്തകള്‍ വഴിയും കള്ളനോട്ട് വിപണനം തകൃതിയാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ ഒത്താശയോടെയാണ് കള്ളപ്പണമാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നത്.

മിഷിഗന്‍ ശാസ്ത്രജ്ഞസംഘം കാര്‍ഷിക സര്‍വകലാശാലയില്‍

Posted: 23 Feb 2015 11:52 PM PST

തൃശൂര്‍: കാര്‍ഷിക വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ കാര്‍ഷിക സര്‍വകലാശാലയുമായി സഹകരണ സംരംഭം ആവിഷ്കരിക്കുമെന്ന് മിഷിഗണ്‍ സര്‍വകലാശാലാ ശാസ്ത്രജ്ഞ സംഘത്തലവന്‍ ഡോ. ഡഗ്ളസ് ഡി. ബോളര്‍. സര്‍വകലാശാല ആസ്ഥാനത്ത് ഉദ്യോഗസ്ഥ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും ഇരു സര്‍വകലാശാലകളിലും പഠന, ഗവേഷണ സൗകര്യങ്ങള്‍ നല്‍കുകയും ഇരു രാജ്യങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള മേഖലകളില്‍ കൂട്ടായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി.വി. ബാലചന്ദ്രന്‍ പറഞ്ഞു. ലോകബാങ്കിന്‍െറ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ദേശീയ കാര്‍ഷിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മറ്റ് കാര്‍ഷിക സര്‍വകലാശാലകളുമായി സഹകരിക്കാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്ന് സംഘാംഗമായ ഡോ. കരീം മരേഡിയ പറഞ്ഞു. ഭക്ഷ്യസുരക്ഷാസേന, നടീല്‍വസ്തു ഉല്‍പാദനം, ജൈവ പച്ചക്കറി കൃഷി എന്നീ കേരള കാര്‍ഷിക സര്‍വകലാശാല സംരംഭങ്ങളെക്കുറിച്ച് മിഷിഗണ്‍ സര്‍വകലാശാല സംഘം ആരാഞ്ഞു. കുടുംബകൃഷി മാതൃകകളും സംഘം കണ്ടു. ജൈവ വൈവിധ്യ സംരക്ഷണത്തിന് ദേശീയ അവാര്‍ഡ് നേടിയ സിബി കല്ലുങ്കലിന്‍െറ തോട്ടം സന്ദര്‍ശിച്ചു.
ഗവേഷണ ഡയറക്ടര്‍ ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. ടി.ഇ. ജോര്‍ജ്, പ്ളാനിങ് ഡയറക്ടര്‍ ഡോ. സാജന്‍ കുര്യന്‍, ഫിസിക്കല്‍ പ്ളാന്‍റ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാമചന്ദ്രന്‍, കംട്രോളര്‍ ഡോ. ജോയ് മാത്യു, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഡോ. ജോണ്‍ കുട്ടി, ഡോ. ജിം തോമസ്, ഡോ. ദേവദാസ്, ഡോ. ജോസ് മാത്യു, അസോസിയേറ്റ് ഡീന്‍മാരായ ഡോ. കോശി എബ്രഹാം, ഡോ. എ. സുകുമാരന്‍, ഡോ. വിദ്യാസഗര്‍, ലൈബ്രേറിയന്‍ ഡോ. എ.ടി. ഫ്രാന്‍സിസ്, വിവിധ ഗവേഷണ
കേന്ദ്രം മേധാവികള്‍, വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ചാരവൃത്തി: പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Posted: 23 Feb 2015 11:48 PM PST

Image: 

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് സുപ്രധാന രേഖകള്‍ ചോര്‍ത്തിയ കേസില്‍ പ്രതിരോധ മന്ത്രാലയത്തിലെ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കി രേഖ ചോര്‍ത്തിയവര്‍ക്ക് നല്‍കിയ വീരേന്ദര്‍ കുമാറാണ് അറസ്റ്റിലായത്. ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷമാണ് പൊലീസ് വീരേന്ദറിന്‍റെ അറസ്റ്റ് ചെയ്തത്.

ചാരവൃത്തിക്ക് നേരത്തെ അറസ്റ്റിലായ ലല്‍ട്ട പ്രസാദിന് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഒൗഗ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ തയാറാക്കിയ വ്യാജകത്തും കൈമാറിയിരുന്നു. വീരേന്ദര്‍ കുമാര്‍ നല്‍കിയ വ്യാജകത്ത് ഉപയോഗിച്ചത് ലല്‍ട്ട പ്രസാദിന്‍റെ മകന്‍ രാകേഷ് കുമാറാണ്. രാകേഷ് കുമാര്‍ തന്‍റെ വാഹനത്തില്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്ന ഒൗദ്യോഗിക അടയാളത്തോടെ  മന്ത്രാലയത്തിനകത്തേക്ക് കടക്കാന്‍ അനുവാദം ലഭിക്കുന്നതിനാണ് വ്യാജകത്ത് ഉപയോഗിച്ചത്. ലല്‍ട്ട പ്രസാദും രാകേഷ് കുമാറും നേരത്തെ അറസ്റ്റിലായിരുന്നു.
സുപ്രധാന രേഖകളൊന്നും പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ചോര്‍ന്നിട്ടില്ളെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തില്‍നിന്നും രേഖ ചോര്‍ത്തിയിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.

കാസര്‍കോട് വികസന പാക്കേജിന്‍െറ നടത്തിപ്പ് ത്വരിതഗതിയിലാക്കും

Posted: 23 Feb 2015 11:46 PM PST

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെട്ട പദ്ധതികളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാക്കിയുള്ള നിര്‍വഹണ ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ കാസര്‍കോട് വികസന പാക്കേജിന്‍െറ പുരോഗതി വിലയിരുത്താന്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഭരണാനുമതി ലഭിച്ചവര്‍ അതിനുള്ള സാങ്കേതികാനുമതി ലഭ്യമാക്കിയശേഷം ഫണ്ട് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനും പദ്ധതികള്‍ വളരെ പെട്ടെന്ന് ആരംഭിക്കാനും കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ഭരണാനുമതി ലഭിച്ച ബദിയടുക്ക മെഡിക്കല്‍ കോളജിന് ഫണ്ട് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഭരണാനുമതി ലഭിച്ച് ഫണ്ട് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എത്രയും പെട്ടെന്ന് തുക അനുവദിച്ചുകൊടുക്കാന്‍ ഫിനാന്‍സ് ഓഫിസറെ കലക്ടര്‍ ചുമതലപ്പെടുത്തി.
വികസന പാക്കേജിന്‍െറ നടത്തിപ്പുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അടുത്ത യോഗം ഫെബ്രുവരി 27ന് ഉച്ച രണ്ടിന് ചേരും.
ജില്ലാ പ്ളാനിങ് ഓഫിസര്‍ സി.എച്ച്. മുഹമ്മദ് ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, കാസര്‍കോട് വികസന പാക്കേജിലെ വിവിധ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കരീബിയന്‍ കൊടുങ്കാറ്റ്

Posted: 23 Feb 2015 11:38 PM PST

Image: 
Subtitle: 
ഗെയിലിന് ഡബിള്‍ സെഞ്ച്വറി; സിംബാബ് വേക്ക് 373 റണ്‍സ് വിജയലക്ഷ്യം

കാന്‍ബറ: ക്രിക്കറ്റ് ലോകകപ്പ് പൂള്‍ ബിയില്‍ സിംബാബ് വേക്കെതിരെ ക്രിസ് ഗെയിലിന് റെക്കോര്‍ഡോടെ (215) ഡബിള്‍ സെഞ്ച്വറി. സിംബാബ് വേ ബൗളര്‍മാര്‍ മോശം പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ സഹതാരം മര്‍ലോണ്‍ സാമുവല്‍സും (133 നോട്ട് ഒൗട്ട്) സെഞ്ച്വറി നേടി. കരീബിയന്‍ പടയുടെ വെടിക്കെട്ട് മത്സരത്തില്‍ സിംബാബ് വേക്ക് 373 റണ്‍സാണ് വിജയലക്ഷ്യം. ലോകകപ്പിലെ ആദ്യ ഡബിള്‍ സെഞ്ച്വറി, ഏകദിനത്തിലെ വേഗമേറിയ ഇരട്ട സെഞ്ച്വറി എന്നീ റെക്കോര്‍ഡുകളാണ് ഇന്ന് കാന്‍ബറയില്‍ പിറന്നത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 372 റണ്‍സ് ഏകദിനത്തിലെ ഏത് വിക്കറ്റിലെയും ഉയര്‍ന്ന സ്‌കോറാണ്.

138 പന്തില്‍ നിന്നും 202 റണ്‍സ് അടിച്ചെടുത്താണ് ഗെയില്‍ ഏകദിനത്തിലെ വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയത്. 140 പന്തില്‍ നിന്നും ഡബിളടിച്ച ഇന്ത്യയുടെ വീരേന്ദര്‍ സേവാഗിന്‍്റെ റെക്കോര്‍ഡാണ് ഇതോടെ കടപുഴകിയത്.  147 പന്തില്‍ നിന്നും അദ്ദേഹം 215 റണ്‍സെടുത്തു. 10 ബൗണ്ടറിയും 16 സിക്സുമടങ്ങുന്നതായിരുന്നു ഗെയിലിന്‍്റെ ഇന്നിങ്സ്. ഗെയ്ല്‍^ സാമുവല്‍സ് സഖ്യത്തിന്റെ സ്‌കോര്‍ തന്നെയാണ് വിന്‍ഡീസിന്റെ ടീം സ്‌കോറും. വെസ്റ്റിന്‍ഡീസിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറും ഇതാണ്. ഒന്നാം ഓവറില്‍ തന്നെ സ്മിത്ത് പുറത്തായിരുന്നു. അതിനു ശേഷം ചേര്‍ന്ന ഗെയ്ല്‍^ സാമുവല്‍സ് സഖ്യമാണ് പിന്നീട് ക്രീസ് ഭരിച്ചത്.

ഇതോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദ്ര സെവാഗ്, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഏകദിന ചരിത്രത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന നാലാം ബാറ്റ്സ്മാനായി ഗെയില്‍.  ഏകദിന ചരിത്രത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തിയും ഗെയിലാണ്. ഗ്വാളിയോറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആദ്യ ഏകദിന ഇരട്ട സെഞ്ചുറി നേടിയതിന്‍്റെ കൃത്യം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗെയില്‍ ഈ നേട്ടം കൈവരിക്കുന്നത്. ഏകദിനത്തില്‍ 9,000 റണ്‍സ് നേട്ടവും ഈ മത്സരത്തിലൂടെ ഗെയില്‍ കൈവരിച്ചു. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ (16) എന്ന രോഹിതിന്‍െറ റെക്കോര്‍ഡിനൊപ്പവും ഗെയിലത്തെി.അവസാന ഓവറിലെ അവസാന പന്തില്‍ ക്യാച്ച് സമ്മാനിച്ചാണ് ഗെയില്‍ മടങ്ങിയത്.

ഗെയിലിനെ ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായ സന്ദര്‍ഭത്തിലാണ് ഫോം വീണ്ടെടുത്ത് അദ്ദേഹം വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയത്. ഗെയിലിന്‍െറ വിരമിക്കല്‍ പാക്കേജ് ആവശ്യപ്പെട്ട ഒരു ആരാധകന്‍െറ ട്വീറ്റ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് ഡേവ് കാമറൂണ്‍ റിട്വിറ്റ് ചെയ്തിരുന്നു.

നേരത്തേ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിലെ രണ്ടാം ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങിയത്. കാന്‍ബറയില്‍ അവസാനമായി നടന്ന നാലു മത്സരങ്ങളില്‍ മൂന്നിലും വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.

പാകിസ്താനെതിരായ കഴിഞ്ഞ മത്സരത്തില്‍ തുടക്ക് പരിക്കേറ്റ ഡാരന്‍ ബ്രാവോ ഇല്ലാതെയാണ് വിന്‍ഡീസ് കളിക്കുന്നത്. സുലൈമാന്‍ ബെനിനെയും പുറത്തിരുത്തിയിട്ടുണ്ട്. യോനാഥാന്‍ കാര്‍ട്ടറേയും നികിത മില്ലര്‍ ഇരുവര്‍ക്കും പകരം ടീമിലത്തെി. കാന്‍ബറയില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചകരുടെ നിഗമനം.

 

സര്‍ക്കാറിന്‍െറ ആധുനിക അരിമില്ല് ഏഴ് വര്‍ഷമായിട്ടും പ്രവര്‍ത്തന സജ്ജമായില്ല

Posted: 23 Feb 2015 11:36 PM PST

ആലത്തൂര്‍: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ആധുനിക അരിമില്ല് ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷമായിട്ടും പ്രവര്‍ത്തന സജ്ജമായില്ല. 1999 ലാണ് ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ സര്‍ക്കാര്‍ ആധുനിക അരിമില്ല് തുടങ്ങാന്‍ തീരുമാനിച്ചത്. അതിനായി കോട്ടയത്തെ വെച്ചൂര്‍, ആലപ്പുഴയിലെ തകഴി, പാലക്കാട്ടെ ആലത്തൂര്‍ എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തത്. പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത് ആലത്തൂരില്‍ മാത്രമാണ്.
2008 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും മില്ല് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ദിവസേന 40 ടണ്‍ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാന്‍ ഇവിടെ സംവിധാനമുണ്ട്. ദേശീയപാത 47ന് അഭിമുഖമായി ആലത്തൂരിലെ വെയര്‍ഹൗസ് കോമ്പൗണ്ടിലാണ് മില്ല് സ്ഥിതി ചെയ്യുന്നത്. 2000ല്‍ 556 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മാണം ആരംഭിച്ചത്. 126 ലക്ഷം രൂപയായിരുന്നു മില്ലിന്‍െറ ആദ്യ എസ്റ്റിമേറ്റ്. പിന്നീട്, പുതുക്കിയപ്പോള്‍ 196 ലക്ഷമായി ഉയര്‍ന്നു. ജപ്പാന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മില്ല് സ്ഥാപിച്ചത്. അതോടൊപ്പം ചൈനീസ് സാങ്കേതിക വിദ്യകൂടി ഉള്‍പ്പെടുത്തി.
നെല്ല് പുഴുങ്ങുന്നതിന് മുമ്പ് കല്ല്, പതിര്, വൈക്കോല്‍ എന്നിവ നീക്കുന്നു. അരിയാക്കിയ ശേഷം പാക്കറ്റില്‍ നിറക്കുന്നതിന് മുമ്പ് കറുത്ത അരിയും പൊടിയരിയും നീക്കും. നെല്ല് കുത്തിയെടുക്കുന്ന ഉമി ഇന്ധനമായി ഉപയോഗിച്ച് ബോയ്ലര്‍ പ്രവര്‍ത്തിപ്പിക്കുകയും ബോയ്ലര്‍ ഉല്‍പാദിപ്പിക്കുന്ന നീരാവി ഉപയോഗപ്പെടുത്തി നെല്ല് പുഴുങ്ങി ഉണക്കുകയും ചെയ്യാന്‍ സംവിധാനമുളളതാണ് മില്ല്. 12,000 ടണ്‍ നെല്ല് സംഭരിച്ച് അരിയാക്കുന്നതായിരുന്നു പദ്ധതി. മില്ല് പ്രവര്‍ത്തന സജ്ജമായാല്‍ ജില്ലയിലെ മുഴുവന്‍ നെല്ലും സംഭരിക്കാന്‍ കഴിയും. സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്‍െറ കീഴിലാണ് മില്ലിന്‍െറ നിര്‍മാണവും പ്രവര്‍ത്തനുമുള്ളത്. 2008 ല്‍ ഉദ്ഘാടനം ചെയ്ത മില്ല് കുറച്ച് കാലം പ്രവര്‍ത്തിച്ചു. പിന്നീട്, പ്രവര്‍ത്തനം നിലക്കുകയായിരുന്നു. ജോലി സ്ഥിരത ലഭിക്കാത്തതിനാല്‍ ഓപ്പറേറ്റര്‍ രാജിവെച്ചുപോയി. ബോയ്ലര്‍ ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, മില്‍ ഓപ്പറേറ്റര്‍ എന്നിങ്ങനെ മൂന്ന് പേരെയാണ് താല്‍ക്കാലികമായി നിയോഗിച്ചത്. പ്രവര്‍ത്തന സജ്ജമാകാത്ത കാരണങ്ങളാല്‍ മറ്റ് രണ്ട് പേരും വിട്ടുപോയി. 20 ജോലിക്കാര്‍ വേണമെന്നാണ് പദ്ധതി നിര്‍ദേശം. മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന അരി സംസ്ഥാനത്തെ 60 വെയര്‍ ഹൗസുകളിലൂടെ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. 2009ല്‍ ഏതാണ്ട് സംവിധാനങ്ങളൊക്കെ ആയതാണെങ്കിലും നെല്ല് സംഭരണത്തിലും വിപണനത്തിലും സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്തതിനാല്‍ പ്രവര്‍ത്തനം പിന്നേയും താളം തെറ്റി. പിന്നീട് വന്ന സര്‍ക്കാറും മില്ലിന്‍െറ കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ല.

ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ ; പ്രതിപക്ഷ ബഹളം

Posted: 23 Feb 2015 11:26 PM PST

Image: 

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രി ബ്രിജേന്ദര്‍ സിങ്ങാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നു. കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം രംഗത്ത് വന്നു. സുപ്രധാന വിഷയങ്ങള്‍ ഓര്‍ഡിനന്‍സായി കൊണ്ട് വരുന്നതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. ഓര്‍ഡിനന്‍സുകളിലൂടെ സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നിരവധി ഓര്‍ഡിനന്‍സുകളാണു കൊണ്ടുവന്നതെന്നും അതിനാല്‍ കോണ്‍ഗ്രസിന് ഇക്കാര്യം ഉന്നയിക്കാന്‍ അവകാശമില്ളെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

2013ല്‍ യു.പി.എ സര്‍ക്കാറാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കിയത്. എന്നാല്‍ 2014 ഡിസംബറില്‍ മോദി സര്‍ക്കാര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഓര്‍ഡിനന്‍സിലൂടെ ഭേദഗതികള്‍ കൊണ്ടു വന്നിരുന്നു. മാര്‍ച്ച് 20 ന് ഓര്‍ഡിനന്‍സിന്‍െറ കാലാവധി അവസാനിക്കുന്നതിനാല്‍  ദേഭഗതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.
പദ്ധതികള്‍ക്കായി ഭൂമി ഏറ്റടെുക്കുന്നതിനു മുമ്പ് സാമൂഹിക ആഘാത പഠനം നടത്തുക, 80 ശതമാനം ഭൂവുടമകളുടെ സമ്മതം നേടുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് യു.പി.എ സര്‍ക്കാര്‍ നിയമം പാസാക്കിയത്. നഗരവികസനത്തിനും വ്യാവസായിക വളര്‍ച്ചക്കും തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്.

അതേസമയം ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ കര്‍ഷക വിരുദ്ധവും വ്യവസായികള്‍ക്ക് അനുകൂലവുമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും രംഗത്തു വന്നിരുന്നു. ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ അണ്ണാ ഹസാരെ ആരംഭിച്ച സമരം തുടരുകയാണ്.

ചന്ദ്രബോസ് വധം: തൃശൂര്‍ സിറ്റി പൊലീസ് മുന്‍ കമീഷണര്‍ക്കെതിരെ അന്വേഷണം

Posted: 23 Feb 2015 10:42 PM PST

Image: 

തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ഒതുക്കി തീര്‍ത്തെന്ന പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസ് മുന്‍ കമീഷണര്‍ ജേക്കബ് ജോബിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചന്ദ്രബോസിനെ ആക്രമിച്ച മുഹമ്മദ് നിസാമാണ് രണ്ടാം എതിര്‍കക്ഷി.

പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് നല്‍കിയ പരാതിയിലാണ് നടപടി. ഇതു സംബന്ധിച്ച പത്രവാര്‍ത്തകളില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസന്വേഷിക്കുന്ന പേരാമംഗലം സി.ഐ ബിജുകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളാണ്.

വനാവകാശ നിയമം: സര്‍വേക്ക് ജില്ലയില്‍ തുടക്കം

Posted: 23 Feb 2015 10:33 PM PST

പൂക്കോട്ടുംപാടം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വനാവകാശ നിയമപ്രകാരമുള്ള സര്‍വേക്ക് ജില്ലയില്‍ തുടക്കം. പരമ്പരാഗത വനവാസികള്‍ ഉപയോഗിച്ചുവരുന്ന വനഭൂമി, വന വിഭവങ്ങള്‍ എന്നിവ ഗോത്ര വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. 2005 ഡിസംബര്‍ 13 വരെ വനാശ്രയരായി വനത്തിനകത്ത് ജീവിച്ചവരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിന്‍െറ ഭാഗമായാണ് സര്‍വേ. കുടുംബ വിവരം, ഊരു വിവരം, സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള വസ്തുവിവരം എന്നിവയാണ് സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്നത്.
വ്യത്യസ്ത സീസണുകളിലുള്ള വന വിഭവങ്ങളുടെ ശേഖരണവും രേഖപ്പെടുത്തും. വനാവകാശ നിയമ പ്രകാരം പരമാവധി നാല് ഹെക്ടര്‍ ഭൂമി വരെയാണ് കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുക. കൃഷി ആവശ്യങ്ങള്‍ക്കും വീട് നിര്‍മാണത്തിനും ഭൂമി ഉപയോഗിക്കാം.
പൊതു ആവശ്യങ്ങള്‍ക്കായി ഒരു ഹെക്ടറില്‍ കുറഞ്ഞ ഭൂമി ലഭ്യമാക്കും. പരമ്പരാഗതമായി അനുഭവിച്ചു വരുന്ന വന്യമൃഗ വേട്ട ഒഴികെയുള്ള അവകാശങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം അനുവദനീയമാണ്. ഗ്രാമസഭാ തലത്തില്‍ വനാവകാശ നിര്‍ണയ സമിതി രൂപവത്കരിക്കുകയും അപേക്ഷകള്‍ പരിഗണിക്കുകയും വേണം. നടത്തിപ്പിനായി സബ് ഡിവിഷന്‍ തലത്തിനും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് കാട്ടുനായ്ക്ക കോളനിയിലാണ് സര്‍വേ ആരംഭിച്ചത്. അമരമ്പലം, കരുളായി, ചോക്കാട് പഞ്ചായത്തുകളിലെ വിവിധ കോളനികളിലും വരുംദിവസങ്ങളില്‍ സര്‍വേ നടത്തും. പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജിലെ എം.എസ്.ഡബ്ളു വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് സര്‍വേ. കരുളായി റെയ്ഞ്ച് ഓഫിസര്‍ കെ. അഷ്റഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ. അബ്ദു, വി.കെ. ബാല സുബ്രഹ്മണ്യന്‍, ചക്കിക്കുഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ.ഡി. ശശിധരന്‍, ഫോറസ്റ്റര്‍ വി.ടി. അബ്രഹാം, കോ ഓഡിനേറ്റര്‍ എ. നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അന്യസംസ്ഥാനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ കടുത്തചൂഷണം

Posted: 23 Feb 2015 10:25 PM PST

കോഴിക്കോട്: കടുത്തചൂടില്‍ കേരളം പൊള്ളുമ്പോള്‍ തൊഴിലിടങ്ങളില്‍ ഇരകളാകുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍. കടുത്തചൂടില്‍ ഭക്ഷണംപോലും കഴിക്കാതെ, തണുത്ത വെള്ളംമാത്രം കുടിച്ചാണ് മിക്ക തൊഴിലിടങ്ങളിലും തൊഴിലാളികള്‍ പണിയെടുക്കുന്നത്.
ഇവര്‍ക്കാവശ്യമായ സുരക്ഷയോ ചികിത്സാസൗകര്യങ്ങളോ ശരിയായ രീതിയിലുള്ള ഭക്ഷണം പോലുമോ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറല്ല. സര്‍ക്കാര്‍ കണക്കുപ്രകാരം സംസ്ഥാനത്തുള്ള 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളില്‍ 60 ശതമാനം പേരും നിര്‍മാണമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കരാറുകാരുടെ കീഴില്‍ ഒരു തൊഴില്‍-ആരോഗ്യ സുരക്ഷയുമില്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, വന്‍തോതിലുള്ള ചൂഷണത്തിന് വിധേയരാകുമ്പോഴും ഇതിനെതിരെ നടപടിയെടുക്കാന്‍ തൊഴില്‍വകുപ്പ് അധികൃതര്‍ തയാറാവുന്നില്ല. കേരളീയ തൊഴിലാളിക്ക് നല്‍കുന്ന അതേകൂലി ഇവര്‍ക്കും നല്‍കണമെന്നാണ് നിയമമെങ്കിലും തുച്ഛ്മായ കൂലിയിലാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. തൊഴില്‍ ഉടമയില്‍നിന്ന് കരാറുകാരന്‍ കേരളീയ തൊഴിലാളിക്കുള്ള കൂലി വാങ്ങുമെങ്കിലും അന്യസംസ്ഥാനക്കാര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് ഇതിന്‍െറ പകുതിയോളം മാത്രമാണ്. കോണ്‍ക്രീറ്റ് ജോലിക്ക് ഒരാള്‍ക്ക് 1000 രൂപയോളം ഉടമയില്‍നിന്ന് വാങ്ങുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് അഞ്ഞുറോ അറുന്നൂറോ രൂപ മാത്രം. ഹോട്ടല്‍ ഭക്ഷണമാണ് മിക്കപ്പോഴും തൊഴിലാളികള്‍ക്ക് ആശ്രയം. പൊറോട്ട പോലുള്ള ഭക്ഷണങ്ങളും മീന്‍ കറിയുമാണ് പ്രാതലിന് മിക്കപ്പോഴും നല്‍കുക.
മത്സ്യ, മാംസങ്ങള്‍ കഴിക്കാത്തവര്‍ക്കുപോലും കടയില്‍നിന്ന് വാങ്ങുന്ന ഇത്തരത്തിലുള്ള കറികള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. ഇത് പറ്റാത്തവര്‍ വെറും പൊറോട്ട മാത്രം തിന്ന് വിശപ്പടക്കണം. ഇങ്ങനെ രോഗബാധിതനായാല്‍ നാട്ടിലേക്ക് കയറ്റിവിടുകയാണ് പതിവ്. കടുത്തചൂടില്‍ മണിക്കൂറോളം ജോലിചെയ്യുമ്പോഴും ഒരു സുരക്ഷാ സംവിധാനവും ഇവര്‍ക്കില്ല. കൈയുറകളോ ഗോഗിള്‍സ്, മേലാടകള്‍, കാലുറകള്‍ എന്നിവയൊന്നും ഭൂരിപക്ഷം തൊഴിലിടങ്ങളിലും ഇല്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോഴും പരിക്കുപറ്റിയാല്‍ പ്രാഥമിക ശുശ്രൂഷക്കുള്ള സൗകര്യങ്ങള്‍പോലും കരാറുകാര്‍ ആരും സൂക്ഷിക്കാറില്ല. തൊഴിലാളികള്‍ക്ക് ഒരുക്കിയ താമസസൗകര്യങ്ങള്‍ അതീവ ദയനീയമാണ്.
നാലാള്‍ക്ക് കഴിയാന്‍പറ്റുന്ന മുറികളില്‍ 10ഉം 15ഉം പേരാണ് വെറുംനിലത്ത് പായവിരിച്ച് കഴിയുന്നത്. ഇത്രയുംപേര്‍ക്ക് പലപ്പോഴും ടോയ്ലെറ്റ് സൗകര്യങ്ങള്‍ പോലുമില്ല. പുഴയോരങ്ങളും മറ്റ് പൊതുസ്ഥലങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിന്‍െറ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ആരോഗ്യവകുപ്പിന് ഒരു വേവലാതിയുമില്ല. എല്ലാ തൊഴിലാളികളെ സംബന്ധിച്ചും വിവരങ്ങള്‍ തൊഴില്‍വകുപ്പിന് നല്‍കുകയും ഓരോരുത്തര്‍ക്കും പാസ്ബുക്കുകള്‍ സൂക്ഷിക്കുകയും ചെയ്യണമെങ്കിലും ഇതൊന്നും മിക്ക തൊഴിലിടങ്ങളിലും ഇല്ല. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തൊഴിലുടമയുടെ പേര്, തൊഴില്‍ കാലാവധി, വേതനം, താമസസൗകര്യം തുടങ്ങിയ വിവരങ്ങളെല്ലാം ഇതിലുണ്ടാവണം.
തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ബന്ധപ്പെടാന്‍ ഒരു ഇടവും ഇന്ന് തൊഴിലാളികള്‍ക്കില്ല. തൊഴിലിടത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രതിഷേധിച്ചാല്‍ ജോലിയില്‍നിന്ന് നിഷ്കരുണം പുറത്താക്കും.
വന്‍തോതിലുള്ള മനുഷ്യാവകാശ നിഷേധം അരങ്ങേറുമ്പോഴും മനുഷ്യാവകാശ സംഘടനകള്‍പോലും ഇവര്‍ക്കുവേണ്ടി രംഗത്തുവരുന്നില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതി: ടെണ്ടര്‍ ഒരു മാസത്തേക്ക് നീട്ടി

Posted: 23 Feb 2015 08:47 PM PST

Image: 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി തുറമുഖവകുപ്പ് മന്ത്രി കെ. ബാബു. വിഴിഞ്ഞം പദ്ധതിയുടെ
നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ ടെണ്ടര്‍ കാലാവധിക്കുള്ളില്‍ കമ്പനികളൊന്നും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് നടപടി. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമെങ്കില്‍ റീ ടെണ്ടര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ളിഫ് ഹൗസില്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം.
 കമ്പനികളുടെ ആശങ്കകള്‍ നിയമപരമായും സുതാര്യമായും പരിഹരിക്കും. കമ്പനി മാനേജുമെന്‍റിലെ ഉന്നതരുമായി  മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്നും കെ.ബാബു  പറഞ്ഞു. നേരത്തെ താല്‍പര്യം പ്രകടിപ്പിച്ച കമ്പനികളുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ മനസിലാക്കാന്‍ ശ്രമിക്കും.
 
കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ കമ്പനികള്‍ക്ക് ആശങ്കയുണ്ടെന്നും ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.  പദ്ധതി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മാത്രമാണ് കബോട്ടാഷ് നിയമത്തിലെ ഇളവ് പ്രസക്തമാവുക. കമ്പനികള്‍ ടെണ്ടറില്‍നിന്ന് പിന്മാറിയത് ഞെട്ടലുണ്ടാക്കിയെന്നും കെ.ബാബു പറഞ്ഞു.

ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 ആയിരുന്നു. എട്ടുലക്ഷം രൂപ ചെലവില്‍ ദര്‍ഘാസ് രേഖകള്‍ വാങ്ങിയ മൂന്ന് കമ്പനികളും ടെണ്ടറില്‍ നിന്നും പിന്‍മാറിയിരുന്നു. അദാനി പോര്‍ട്സ്, എസ്സാര്‍ പോര്‍ട്സ്, സ്രേ ഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം എന്നീ കമ്പനികളാണ് പദ്ധതി ഏറ്റെടുക്കാന്‍ യോഗ്യത നേടിയിരുന്നത്.

ഐ.എസ് സിറയയില്‍ നിന്ന് 56 ക്രിസ്തുമതക്കാരെ തട്ടികൊണ്ടുപോയി

Posted: 23 Feb 2015 08:35 PM PST

Image: 

ദമാസ്കസ്:  സിറയയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 56 ക്രിസ്തുമത വിഭാഗക്കാരെ തട്ടികൊണ്ടുപോയി. അസീറിയന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട  ക്രിസ്തുമതക്കാരെ അല്‍ ഹസാഖ് പ്രവിശ്യയില്‍ നിന്നാണ് തട്ടികൊണ്ടുപോയത്. സിറിയന്‍ മനുഷ്യാവകാശ ഏജന്‍സിയെ ഉദ്ദരിച്ച് ഷിന്‍ഹുവാ  ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുര്‍ദ് ഭുരിപക്ഷമുള്ള പ്രദേശമാണിത്. തല്‍ ഷാമിറാമിനു സമീപത്തുള്ള തല്‍ ഹുര്‍മോസ് എന്ന പ്രദേശത്തു നിന്നും നേരത്തെ 10 അസീറിയന്‍ വിശ്വാസികളെ ഐ.എസ് തട്ടിക്കൊണ്ടു പോയിരുന്നു. അടുത്തിടെ ഈജിപ്തില്‍ നിന്നും തട്ടികൊണ്ടുപോയ 20 കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളെ ഐ.എസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നിരുന്നു.
 

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ വഴങ്ങിയേക്കും

Posted: 23 Feb 2015 06:47 PM PST

Image: 
Subtitle: 
ഓര്‍ഡിനന്‍സില്‍ ഭേദഗതിക്ക് കടുത്ത സമ്മര്‍ദം

ന്യൂഡല്‍ഹി: വ്യാപകമായ പ്രതിഷേധങ്ങള്‍ മുന്‍നിര്‍ത്തി ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തുന്നതിന് മോദി സര്‍ക്കാറില്‍ കടുത്ത സമ്മര്‍ദം. വ്യവസായികളെ സന്തോഷിപ്പിക്കാനും നിക്ഷേപം ആ കര്‍ഷിക്കാനും തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാര്‍, കര്‍ഷകവിരുദ്ധ പ്രതിച്ഛായ മറികടക്കാന്‍ ചില ഭേദഗതികള്‍ വരുത്തുന്നതു സംബന്ധിച്ച് പിന്നാമ്പുറ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.  ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് പ്രതിപക്ഷം എതിരാണ്. ആര്‍.എസ്.എസിന്‍െറ കര്‍ഷക വിഭാഗമായ ഭാരതീയ കിസാന്‍ സംഘും ഓര്‍ഡിനന്‍സിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കര്‍ഷകരെ നയിച്ച് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ജന്തര്‍മന്തറില്‍ സമരവും ആരംഭിച്ചു.

വ്യവസായികളെ സമ്പൂര്‍ണമായി തൃപ്തിപ്പെടുത്താനോ ഇതത്രയും കണ്ടില്ളെന്നുനടിച്ച് മുന്നോട്ടുപോകാനോ കഴിയാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍.  ബി.ജെ.പിയുടെ കൂടി സമ്മതത്തോടെ തങ്ങള്‍ ഭരണത്തിലിരുന്നപ്പോള്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമം അന്ത$സത്ത നഷ്ടപ്പെടുത്തുന്നവിധം ഭേദഗതി ചെയ്തതിനാല്‍ പാസാക്കാന്‍ സഹകരിക്കില്ളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാ പരിവാര്‍, ബി.ജെ.ഡി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയും പാടേ എതിരാണ്.  ഈ സാഹചര്യത്തില്‍ എന്തുവേണമെന്ന് ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ തിങ്കളാഴ്ച വൈകീട്ട് യോഗം ചേര്‍ന്നു. പ്രക്ഷോഭരംഗത്തുള്ള കര്‍ഷക സംഘടനാ പ്രതിനിധികളുമായി ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് നേരത്തേ ചര്‍ച്ചനടത്തിയിരുന്നു. സമവായമെന്ന നിലക്ക്, സാമൂഹികാഘാത പഠനംപോലും നടത്താതെ ഭൂമി ഏറ്റെടുക്കാന്‍ പാകത്തിലുള്ള ഓര്‍ഡിനന്‍സ് വ്യവസ്ഥ മാറ്റാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചേക്കും.

 കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നുവെന്ന പ്രതിച്ഛായ ഇതിനകം സമ്പാദിച്ചിരിക്കെ, കര്‍ഷകവിരുദ്ധമെന്ന പേരുദോഷമുണ്ടാകുന്നത് വോട്ടര്‍മാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റുമെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ ബി.ജെ.പി. ഭൂമി ഏറ്റെടുക്കുന്നതിന് 70 ശതമാനം ഭൂവുടമകളുടെ സമ്മതം വേണമെന്നതടക്കം, യു.പി.എയുടെ കാലത്തെ നിയമനിര്‍മാണ വ്യവസ്ഥകളോട് യോജിച്ച ബി.ജെ.പിക്ക് ഇപ്പോള്‍ നയംമാറ്റത്തിന്‍െറ സാഹചര്യം വിശദീകരിക്കുന്നത് പ്രയാസമായിട്ടുണ്ട്.  അര്‍ഥപൂര്‍ണമായ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങുമെന്നാണ് പാര്‍ലമെന്‍ററികാര്യ മന്ത്രി എം. വെങ്കയ്യനായിഡു തിങ്കളാഴ്ച പറഞ്ഞത്. പൊതുവായ സമവായമുണ്ടെങ്കില്‍, ഭേദഗതികള്‍ നടത്താന്‍ കഴിയും. ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വികസനവും നിക്ഷേപവും ആഗ്രഹിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ ചര്‍ച്ചയും അതിന്‍െറ ഗുണഫലവും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തിരുത്തലുകള്‍ക്ക് സര്‍ക്കാറിന്‍െറ സന്നദ്ധതയെന്ന നിലക്കാണ് പ്രതിപക്ഷവും ഈ വാക്കുകള്‍ കാണുന്നത്.  ഭൂമി ഏറ്റെടുക്കുന്നതു ബാധിക്കുന്ന കര്‍ഷകരുടെയും കുടുംബങ്ങളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടിയെ വെട്ടിലാക്കുന്നത് കാര്‍ക്കശ്യം

Posted: 23 Feb 2015 06:32 PM PST

Image: 
Subtitle: 
കോടിയേരിക്ക് വെല്ലുവിളികള്‍ ഏറെ

തിരുവനന്തപുരം: കാര്‍ക്കശ്യം നിറഞ്ഞ പാര്‍ട്ടി രൂപവും കര്‍ക്കശക്കാരനും തമ്മിലെ ഏറ്റുമുട്ടലാണ് സി.പി.എമ്മിന്‍െറ സമീപകാല ചരിത്രത്തില്‍ പോംവഴിയില്ലാത്ത പ്രശ്നമായി ഉയര്‍ന്നുനില്‍ക്കുന്നത്. പാര്‍ട്ടിയെ ഏറ്റവുംകൂടുതല്‍ കാലം നയിച്ച സെക്രട്ടറി പിണറായി വിജയനും ജീവിച്ചിരിക്കുന്ന സ്ഥാപകനേതാവ് വി.എസ്. അച്യുതാനന്ദനും തമ്മിലെ ഈഗോ തര്‍ക്കമെന്ന മാനം പുതിയ സംഭവവികാസങ്ങളോടെ കൈവന്നിരിക്കുകയാണ്.

അച്ചടക്കലംഘനത്തോളം ചെന്നത്തെുന്ന വി.എസിന്‍െറ വെല്ലുവിളിയും പാര്‍ട്ടിവിരുദ്ധ മനസ്സെന്ന വിശേഷണം അദ്ദേഹത്തിന് ചാര്‍ത്തി പ്രസിദ്ധീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ അസാധാരണ പ്രമേയവുമാണ് പാര്‍ട്ടിയെ പ്രശ്നങ്ങളില്‍ കൊണ്ടുചെന്നത്തെിച്ചത്. ഇത് പരിഹരിക്കേണ്ടത് ഇനി കേന്ദ്രത്തിന്‍െറയും പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറയും ബാധ്യതയാണ്. സംസ്ഥാന സെക്രട്ടറിപദവി ഒഴിഞ്ഞതോടെ പിണറായി-വി.എസ് തര്‍ക്കത്തിന്‍െറ പ്രസക്തിതന്നെ അവസാനിച്ചു. ഇനി അത് പാര്‍ട്ടി സംഘടനാ ചട്ടക്കൂടും അതിനനെതിരായ വെല്ലുവിളിയുമായാവും അറിയപ്പെടുക.

 ഭൂരിപക്ഷ തീരുമാനത്തെ ന്യൂനപക്ഷം അംഗീകരിക്കുക, കീഴ്ഘടകം മേല്‍ഘടകത്തിന്‍െറ തീരുമാനം നടപ്പാക്കുക, കൂട്ടായ നേതൃത്വം എന്നീ തത്വങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര കമ്മിറ്റിയംഗം ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന് വി.എസിനെതിരെയുള്ളത്. ഇതിനുപുറമേയാണ് പി.ബി തീരുമാനം അനുസരിച്ചില്ളെന്നത്. എന്നാല്‍, പാര്‍ട്ടിവിരുദ്ധ മനസ്സാണ് തനിക്കെന്ന സെക്രട്ടേറിയറ്റ് പ്രസ്താവന ആയുധമാക്കിയാണ് ഇപ്പോള്‍ വി.എസ് പുതിയ വെല്ലുവിളി ഉയര്‍ത്തുന്നത്.
പിണറായിക്ക് പിന്നില്‍ ഉറച്ചുനിന്ന സംസ്ഥാന സമ്മേളന പ്രതിനിധികളുടെ വി.എസിനെതിരായ വികാരത്തെ മാനിക്കാതിരിക്കാന്‍ പുതിയ സെക്രട്ടറിക്കും കഴിയില്ല. നേതൃമാറ്റംനടന്നെങ്കിലും നിലവിലെ ശാക്തികബലത്തില്‍ സംസ്ഥാനസമിതിയും ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിമാരും വര്‍ഗബഹുജന സംഘടനകളും പിണറായിയുടെ കൈപ്പിടിക്കുള്ളിലാണ്. യുവജന സംഘടനകളും വര്‍ഗബഹുജന സംഘടനകളുടെ ചുമതലയുള്ള ഇ.പി. ജയരാജനും സി.ഐ.ടി.യുവിന്‍െറ നേതൃത്വത്തിലെ എളമരം കരീമും നിര്‍ണായകശക്തികളാണ്. ഇവര്‍ക്ക് വിധേയത്വം പിണറായിയോടാണ്.

ഇടഞ്ഞുനില്‍ക്കുന്ന വി.എസ് വിട്ടുപോകുന്നത് സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരിക്ക് രാഷ്ട്രീയ, സംഘടനാ വെല്ലുവിളി ഉയര്‍ത്തും. അതേസമയം, വി.എസിനെ അച്ചടക്കത്തിന്‍െറ വേലിക്കുള്ളിലാക്കി പാര്‍ട്ടിക്കൊപ്പം നിര്‍ത്താനായാല്‍ അത് കോടിയേരിക്ക് നല്‍കുന്നത് ഐക്യത്തിന്‍െറ നേട്ടമായിരിക്കും.

സംസ്ഥാന സമിതിയില്‍നിന്നുപോലും ഒഴിവാക്കി വി.എസിനോട് നിലവിലെ സംസ്ഥാനസമിതിയും തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന സെക്രട്ടേറിയറ്റും യാതൊരു ദയയും കാണിക്കില്ളെന്നുറപ്പാണ്.  അഴിമതി, വര്‍ഗീയവിരുദ്ധ നിലപാട് മുന്നില്‍നിര്‍ത്തി ദേശീയതലത്തില്‍ വിശാല ഇടത് ഐക്യം നെയ്യാനൊരുങ്ങുന്ന ദേശീയനേതൃത്വത്തിന് വി.എസിന്‍െറ പ്രതിച്ഛായയെ മറികടക്കുന്ന ഒരുനേതാവിനെ പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്തിടത്തോളം കടുത്ത നടപടി പ്രയാസകരമാവും.

 

നഷ്ടപ്പെട്ട സമ്മേളനം

Posted: 23 Feb 2015 06:10 PM PST

Image: 
Subtitle: 
സി.പി.എം എന്നും അഹങ്കരിക്കുന്നത് അതിന്‍െറ ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളുടെ പേരിലാണ്. ലെനിനിസ്റ്റ് സംഘടനാ രീതിയില്‍ രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനം. എന്നാല്‍, ആലപ്പുഴ സമ്മേളനത്തില്‍ സി.പി.എം രാഷ്ട്രീയം മറന്നു. അഥവാ സമ്മേളനത്തിന്‍െറ ഫോക്കസ് വി.എസ്. അച്യുതാനന്ദനിലേക്ക് മാറി

കഴിഞ്ഞുപോയ 21 സംസ്ഥാന സമ്മേനങ്ങളില്‍ സി.പി.എമ്മിന്  നഷ്ടത്തില്‍ കലാശിച്ച സമ്മേളനമാണ് ആലപ്പുഴ സമ്മേളനമെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആലപ്പുഴ സമ്മേളനത്തില്‍ സി.പി.എം രാഷ്ട്രീയം മറന്നുപോയി എന്നതാണ് ബാക്കിപത്രമെന്ന് ചരിത്രം നാളെ വിലയിരുത്തും. പാര്‍ട്ടി എന്നും മുറുകെ പിടിക്കുന്ന  ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ ആലപ്പുഴ സമ്മേളനത്തില്‍ എവിടെ പോയിമറഞ്ഞു? രാഷ്ട്രീയത്തിനുമുകളില്‍ സംഘടനാ പ്രശ്നങ്ങള്‍ കടന്നുകയറിയത് എങ്ങനെ? ഇതുവരെ ഉണ്ടായ സമ്മേളനങ്ങളിലെല്ലാം ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും വിഭാഗീയതക്കെതിരെ നടപടികള്‍ എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതിനൊക്കെ  താത്ത്വിക പരിവേഷമുണ്ടായിരുന്നു. ഇക്കുറി എല്ലാം വ്യക്തിപരം മാത്രമായിപ്പോയി എന്നതും രാഷ്ട്രീയം ഒന്നിലും തൊട്ടുതെറിക്കുക പോലും ചെയ്തില്ളെന്നതും സമ്മേളനത്തിന്‍െറ ദുര്യോഗമായി.  ഇനിയെങ്കിലും പാര്‍ട്ടി ഇതൊക്കെ വിലയിരുത്തിയില്ളെങ്കില്‍ സി.പി.എമ്മിന് ബൂര്‍ഷ്വാ പാര്‍ട്ടികളുമായി എന്താണു വത്യസ്തത.

സി.പി.എം എന്നും അഹങ്കരിക്കുന്നത് അതിന്‍െറ ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളുടെ പേരിലാണ്. അടിയുറച്ച സംഘടനാ ചട്ടക്കൂടിനപ്പുറം വ്യക്തമായ കാഴ്ചപ്പാടാണ് ലെനിനിസ്റ്റ് സംഘടനാ രീതി പ്രദാനം ചെയ്യുന്നത്. അതില്‍ രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനം. സംഘടനാ പ്രശ്നങ്ങള്‍ക്ക് കുറഞ്ഞ പ്രധാന്യമാണ് ലെനിനിസം നല്‍കുന്നത്.  എന്നാല്‍, ആലപ്പുഴ സമ്മേളനത്തില്‍ സി.പി.എം രാഷ്ട്രീയം മറന്നുപോയി. അഥവാ രാഷ്ട്രീയത്തില്‍നിന്ന് സമ്മേളനത്തിന്‍െറ ഫോക്കസ് വി.എസ്. അച്യുതാനന്ദനായി. സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കുറ്റപത്രത്തിലേക്ക് ചര്‍ച്ച  തിരിച്ചുവിട്ടു.   സമ്മേളനത്തിന്‍െറ പ്രധാന വിഷയം വി.എസ് എന്നതായി മാറി.  പാര്‍ട്ടിയുടെ അടിസ്ഥാന പ്രശ്നങ്ങളെ പോലും വിസ്മരിക്കുന്ന ഈ പ്രവൃത്തിക്ക് ഭാവിയില്‍ സി.പി.എം മറുപടി പറയേണ്ടി വരുമെന്നു കരുതുന്ന പ്രവര്‍ത്തകര്‍ എറെയാണ്.   

രാജ്യവും സംസ്ഥാനവും പാര്‍ട്ടിയും ഏറ്റവും വലിയ പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടത്തില്‍ പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന പ്രവൃത്തിയാണ് സി.പി.എം സംസ്ഥാന നേതൃത്വം കാട്ടിയത്. സി.പി.എം എന്നും ഉയര്‍ത്തിപ്പിടിച്ച മതേതരത്വവും വര്‍ഗീയ വിരുദ്ധതയും ജനാധിപത്യമൂല്യങ്ങളും ഏറ്റവും അധികം ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്താന്‍  സമ്മേളനത്തിനു കഴിഞ്ഞില്ല. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളെയാണ് സമ്മേളന അജണ്ടയാക്കി സമ്മേളനത്തലേന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ്  ഉയര്‍ത്തിവിട്ടത്. അഗോളതലത്തിലും ദേശീയതലത്തിലും സംസ്ഥാനത്തും പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ടെങ്കില്‍ പോലും പുറത്തറിയണമെന്ന് പാര്‍ട്ടി ആഗ്രഹിച്ചില്ല. അവര്‍ക്കു വിഷയം വി.എസ് എന്ന ‘മനോവ്യാധി’യായിരുന്നു.  നേതൃത്വത്തിന്‍െറ ഒട്ടേറെക്കാലത്തെ ഉറക്കം കെടുത്തിയ മനോവ്യാധി.  അദ്ദേഹത്തെ പ്രകോപിപ്പിച്ച് ഇറക്കിവിട്ടു എന്നതിലുപരി അദ്ദേഹം ഉയര്‍ത്തിവിട്ട കാര്യങ്ങളില്‍ ഒരു ചര്‍ച്ചപോലും ഉണ്ടാകാന്‍ നേതൃത്വം അനുവദിച്ചില്ല എന്നത് പാര്‍ട്ടി നേതൃത്വത്തിന്‍െറ പുതിയ അടവുനയമായിരുന്നു എന്നും വിലയിരുത്താം.  അതിലൂടെ നേതൃത്വത്തിനതിരെ ഉയര്‍ന്നുവരാവുന്ന വിമര്‍ശങ്ങളെ അകറ്റിനിര്‍ത്തിയത് ഈ അടവുനയത്തിന്‍െറ വിജയമാണ്.

ഇനി സംഘടനാ പ്രശ്നങ്ങളാണ് പാര്‍ട്ടി സമ്മേളനത്തിന്‍െറ മുഖ്യവിഷയമായതെന്ന് പറഞ്ഞാല്‍ അതിലും ശരികേടുണ്ട്. സംഘടനാ പ്രശ്നങ്ങളെക്കാള്‍ ചിലനേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങളായിരുന്നു, ഉയര്‍ന്നുവന്നത്. അവരുടെ ഭാവികാര്യങ്ങളും സ്ഥാനമാനങ്ങളും ഇതിന് കാരണമായെന്നും ചുഴിഞ്ഞു ചിന്തിക്കുന്നവര്‍ കരുതിയാല്‍ കുറ്റപ്പെടുത്താനാകുമോ? വി.എസിന്‍െറ നിയമസഭാ പ്രതിപക്ഷ നേതൃത്വവും പിണറായി വിജയന്‍െറ ഭാവി പദവികളെയും കൂട്ടിയിണക്കി കഥകള്‍ മെനയുന്നവര്‍ ഏറെയുണ്ട്. സംസ്ഥാന സമ്മേളനം കഴിഞ്ഞാല്‍ സെക്രട്ടറിയല്ലാതാകുന്ന പിണറായി വിജയന്‍ പാര്‍ലമെന്‍ററി വ്യാമോഹത്തില്‍ പെട്ടുവെന്നും അതില്‍നിന്ന് ഉയര്‍ന്ന ഭീതിയില്‍നിന്നാണ് വി.എസിനെതിരായ പ്രമേയമുണ്ടായതെന്നും കരുതുന്ന വി.എസ് അനുഭാവികള്‍ അണിയറയിലുണ്ട്. പക്ഷേ,  വി.എസ് മാറണമെന്നും തനിക്കുവേണ്ടി പാര്‍ലമെന്‍ററി തലത്തില്‍ സൗകര്യമൊരുക്കി നല്‍കണമെന്നും ആഗ്രഹിക്കുന്നത്ര താഴ്ന്നതല്ല, വിജയന്‍െറ നിലവാരം. എന്നാല്‍, ഇരുവരും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കുടിപ്പകയുണ്ട്. ആ കുടിപ്പകയുടെ അവസാന പ്രയോഗമായി സെക്രട്ടേറിയറ്റ് പ്രമേയം വന്നതാണെന്നു കരുതുന്നവരുണ്ട്.  അതല്ല, സ്ഥാനമൊഴിയുന്ന തനിക്കെതിരെ ഉയര്‍ന്നുവന്നേക്കാവുന്ന വിമര്‍ശകരെ വായടപ്പിക്കാന്‍ വിജയന്‍ നടത്തിയ അടവായി  വ്യാഖ്യാനിക്കുന്നവരുമുണ്ട്. അതെന്തുതന്നെയായാലും വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം പാര്‍ട്ടിയിലുണ്ടായത് വിഭാഗീയതയായിരുന്നില്ല, പകരം വി.എസും വിജയനും തമ്മിലുള്ള കുടിപ്പക തന്നെയായിരുന്നുവെന്നു കരുതാന്‍ പോന്ന സംഭവവികാസങ്ങളാണ് പിന്നീടു കണ്ടത്. അത് ഒരു സംസ്ഥാന സമ്മേളനത്തിന്‍െറ അജണ്ടയായി മാറിയെന്നതാണ് പരിണാമഗുപ്തി.

 സംസ്ഥാന സമ്മേളനങ്ങളില്‍ വിഭാഗീയത പ്രകടമാകുന്നത് പുതുമയുള്ള കാര്യമല്ല. സി.ഐ.ടി.യുവിനെ വെട്ടിനിരത്തിയ പാലക്കാട് സമ്മേളനത്തിനു ശേഷം എല്ലാ സമ്മേളനങ്ങളിലും വിഭാഗീയത പ്രകടമാകുകയും അത് പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഷയമാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതിനൊക്കെ എപ്പോഴും ഒരു താത്ത്വിക പരിവേഷമുണ്ടായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് എം.വി. രാഘവനെ പുറത്താക്കിയത്, രാഘവനെ തനിക്കു പാര്‍ട്ടിയില്‍ സഹിക്കാന്‍ കഴിയില്ല എന്നു പറഞ്ഞായിരുന്നില്ല. രാഘവന് വര്‍ഗീയ കക്ഷികളോട് ആഭിമുഖ്യമുണ്ടെന്നും അദ്ദേഹത്തിന്‍െറ നയങ്ങള്‍ക്കും ബദല്‍രേഖക്കും വര്‍ഗീയമുഖമുണ്ടെന്നും രാഘവന്‍ വര്‍ഗീയതയുടെ വക്താവാകുന്നുവെന്നും വ്യാഖ്യാനിച്ചാണ് പുറത്താക്കുന്നത്. ഇവിടെ ഇക്കുറി പരസ്പരം ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഈ വക വിഭാഗങ്ങളില്‍പെടുന്നില്ല. വ്യക്തിപരമായവയാണ് ഏറെയും. വി.എസ് തന്നെ വേട്ടയാടി എന്നതാണ് പിണറായി വിജയനെ അലട്ടുന്ന പ്രശ്നം.

പിണറായി വിജയനെ കേരളത്തിലെ പാര്‍ട്ടി കണ്ട ഏറ്റവും മികച്ച സംഘാടകനായി എതിരാളികള്‍പോലും വിലയിരുത്തും. ആഗോളതലത്തില്‍ കമ്യൂണിസത്തിനു തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് വിജയന്‍ കേരളത്തിലെ നേതൃത്വം ഏറ്റെടുക്കുന്നത്. തുടര്‍ന്ന്, ദേശീയതലത്തിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും തിരിച്ചടികള്‍ ഉണ്ടായി. യു.പി.എ സര്‍ക്കാറിനു നല്‍കിയ പിന്തുണവഴി പിന്നീട് സി.പി.എം ദേശീയശ്രദ്ധപിടിച്ചുപറ്റി. എന്നാല്‍, ആണവകരാര്‍ മൂലം അതു നിലനിര്‍ത്താനാകാതെ ദേശീയ നേതൃത്വം പിന്നാക്കം പോയി. ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നു. കേരളത്തില്‍ പാര്‍ട്ടിനിലനിന്നു എന്നു മാത്രമല്ല, അതിന് ആസ്തിയും ഐശ്വര്യവും മികച്ച പ്രഫഷനല്‍ മാനേജ്മെന്‍റും ഉണ്ടായി. അത് വിജയന്‍െറ വിജയമായിരുന്നു. മികച്ച സംഘടനാ പാടവവും കരുത്തും നിശ്ചയദാര്‍ഢ്യവും അദ്ദേഹം കാഴ്ചവെച്ചു. അതിനാല്‍, വിജയനെ മികച്ച മാനേജ്മെന്‍റ് പ്രഫഷനലായി വിലയിരുത്താന്‍ എതിരാളികള്‍ക്കു പോലും മടിയില്ല.  എന്നാല്‍, പാവപ്പെട്ടവന്‍െറ പാര്‍ട്ടി എന്നനിലയില്‍നിന്ന് പണക്കാരുടെ ഒൗദാര്യം ചോദിച്ചുവാങ്ങുന്ന പാര്‍ട്ടിയായി മാറി എന്നനിലയിലേക്ക് വിമര്‍ശങ്ങള്‍ ഉയര്‍ന്നു.  

ഈ 16 വര്‍ഷങ്ങളില്‍ വി.എസ്  സാന്നിധ്യം ഉറപ്പിച്ചത് ജനങ്ങള്‍ക്കുമുന്നില്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ്. ആ പ്രശ്നങ്ങളും തുടര്‍ന്നുള്ള കേസുകളും ഇനിയും നിലനില്‍ക്കുന്നു. അവക്ക് ഉത്തരം നല്‍കേണ്ടത്. ഭരണനേതൃത്വം മാത്രമല്ല, സ്വന്തം പാര്‍ട്ടി നേതൃത്വം കൂടിയായിരുന്നു. അവ പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ സഹായിച്ചിട്ടുമുണ്ട്. വി.എസ് ഈ സമ്മേളനത്തോടെ പാര്‍ട്ടിയില്‍നിന്ന് നിഷ്കാസിതനാകുകയോ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ഉയിര്‍ത്തെഴുനേല്‍ക്കുകയോ ചെയ്തേക്കാം. രണ്ടായാലും അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടാകുമോ എന്നത് സംശയമാണ്. അതിനുള്ള സാധ്യതകള്‍ കൊട്ടിയടക്കുകകൂടിയാണ് ആലപ്പുഴയിലുണ്ടായത്.

പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിയുടെ മുഖ്യശത്രു ആരായിരിക്കും? വി.എസ് ആയിരിക്കുമോ അതോ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ശക്തികളായിരിക്കുമോ? പ്രത്യയശാസ്ത്രങ്ങളായിരിക്കുമോ അതോ വ്യക്തി വിദ്വേഷങ്ങളായിരിക്കുമോ ചര്‍ച്ചചെയ്യപ്പെടുക? പിണറായി വിജയന്‍െറ ഭാവി ദേശീയ ജനറല്‍ സെക്രട്ടറിപദമാകുമോ അതോ സംസ്ഥാന മുഖ്യമന്ത്രിപദമാകുമോ?  വി.എസ് ആകട്ടെ വേലിക്കു പുറത്താണിപ്പോള്‍. 93ാം വയസ്സില്‍ ഇനി എന്താണ് അദ്ദേഹത്തിനു ചെയ്യാനുണ്ടാകുക?  എല്ലാവര്‍ക്കും നല്ലതുമാത്രം സംഭവിക്കട്ടെ.

‘എല്ലാവര്‍ക്കും വളര്‍ച്ച’?

Posted: 23 Feb 2015 06:06 PM PST

Image: 

പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം ഇന്നലെ തുടങ്ങിയതോടെ നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ജനായത്ത പ്രതിബദ്ധതയും നിലപാടുകളിലെ ജനപക്ഷ സ്വഭാവവും പരീക്ഷിക്കപ്പെടാന്‍ പോവുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം വ്യക്തമാക്കുന്നുണ്ട്. ലക്ഷ്യവും സമീപനവും മാത്രമല്ല, പ്രവര്‍ത്തനശൈലിയും ഒരു ഭരണക്രമത്തിന്‍െറ വിളംബരമാണ്. ഭരണത്തിലത്തെി 10 മാസമാകുംമുമ്പേ ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയെ പൂര്‍ണമായി തിരസ്കരിച്ചത് നയപ്രഖ്യാപനങ്ങള്‍ക്ക് ആകര്‍ഷണം കുറഞ്ഞതുകൊണ്ടല്ലല്ളോ. സര്‍ക്കാറും ഇത് മനസ്സിലാക്കാതിരിക്കില്ല എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. സര്‍വതോന്മുഖവും സര്‍വാശ്ളേഷിയുമായ പുരോഗതി പ്രതിഫലിക്കേണ്ടത് ഭരണശൈലിയിലും ഭരണകൂടത്തിന്‍െറ നിഷ്പക്ഷതയിലും സാമൂഹിക-സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിലുമാണ്. എന്നാല്‍, സാമ്പത്തികരംഗത്ത് കോര്‍പറേറ്റ് പക്ഷപാതിത്തവും ജനവിരുദ്ധതയും മോദിസര്‍ക്കാറിനെ നയിക്കുന്നുവെന്ന ആശങ്കക്ക് ഇടംനല്‍കുന്നതാണ് ഇതുവരെയുള്ള പ്രധാന നീക്കങ്ങള്‍. അമേരിക്കയുമായുള്ള ആണവക്കരാറില്‍, ഇന്ത്യന്‍ജനതയുടെ സുരക്ഷ അടിയറവെച്ചതുമുതല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കോര്‍പറേറ്റ്-സമ്പന്ന വിധേയത്വംവരെ വെളിച്ചത്തുവന്നതാണ്. സാമൂഹികരംഗത്താകട്ടെ വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചെയ്തികളും വാക്കുകളും സര്‍ക്കാറില്‍നിന്നുള്ള ഇടപെടലൊന്നുമില്ലാതെ നടക്കുന്നതും ഉത്കണ്ഠയുണര്‍ത്തിയിരിക്കുന്നു. ഭരണത്തിലത്തെി ഏഴു മാസത്തിനുള്ളില്‍ 10 ഓര്‍ഡിനന്‍സ് ഇറക്കിയതിലെ ‘ജനാധിപത്യ പ്രതിബദ്ധത’യും വിശദീകരിക്കാനാവില്ല. റെയില്‍വേ, പൊതുബജറ്റുകളിലെ സമീപനങ്ങളെന്താകുമെന്ന ചോദ്യത്തിന് ഈയാഴ്ചതന്നെ ഉത്തരം കിട്ടാന്‍പോകുന്നു. ആസൂത്രണ കമീഷന്‍ ഇല്ലാതാവുകയും പകരം ‘നിതി ആയോഗ്’ സംവിധാനം നിലവില്‍വരുകയും ചെയ്തത് നമ്മുടെ സാമ്പത്തികരംഗത്ത് എന്തുതരം നീതിയാണ് കൊണ്ടുവരുകയെന്നതിന്‍െറ സൂചനയും പൊതുബജറ്റില്‍നിന്ന് ലഭിച്ചേക്കും. ഏതായാലും ബജറ്റിനുമുമ്പുള്ള കൂടിയാലോചനകള്‍ വിവിധ വിഭാഗങ്ങളുമായി നടന്നിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളുടെയും അസംഘടിതരായ സാധാരണക്കാരുടെയും പ്രതീക്ഷകള്‍ ആര് കേള്‍ക്കുമെന്നുകൂടി കാണാനിരിക്കുന്നു.

ഏതാനും വര്‍ഷങ്ങളായി സാധാരണക്കാരുടെ വീക്ഷണങ്ങള്‍ പൊതുബജറ്റുകളില്‍ പ്രതിഫലിക്കാറില്ല. കോര്‍പറേറ്റുകളുടെ വീക്ഷണങ്ങളാണ് പ്രതിഫലിക്കാറ്. ഇത്തവണയും സര്‍ക്കാര്‍ കൂടിയാലോചന നടത്തിയ തല്‍പരവിഭാഗങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നത് ജനപക്ഷത്തു ചേര്‍ന്നുകൊണ്ടല്ല. വരുമാനമുണ്ടാക്കാന്‍ നികുതിയിതര മാര്‍ഗങ്ങള്‍ തേടണമെന്ന് വ്യവസായികളുടെ കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടത് ഉദാഹരണം. സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്നതും പാവപ്പെട്ടവരെ പൂര്‍ണമായും നികുതിയില്‍നിന്ന് ഒഴിവാക്കുന്നതും മനസ്സിലാക്കാം. എന്നാല്‍, പ്രത്യക്ഷനികുതികള്‍ക്കുപകരം പരോക്ഷനികുതികള്‍ വര്‍ധിപ്പിക്കുന്നത് ഫലത്തില്‍ വിലക്കയറ്റം സൃഷ്ടിക്കുകയാണ് ചെയ്യുക. അത് നേരിട്ട് ബാധിക്കുക സാധാരണക്കാരെയാവും. ധനക്കമ്മി കുറക്കാന്‍ സബ്സിഡികള്‍ ഒഴിവാക്കുക, സ്വകാര്യ നിക്ഷേപത്തിന് ഇനിയും ഇടം തുറന്നുകൊടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നിരിക്കുന്നു. ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ഇതിനകംതന്നെ മായം ചേര്‍ത്തുകഴിഞ്ഞു. ഈ പദ്ധതിക്കും ഭക്ഷ്യ-വളം മേഖലകള്‍ക്കുമായി ഇപ്പോള്‍ നല്‍കുന്ന 2.52 ലക്ഷം കോടി രൂപ സബ്സിഡിയാണെന്നും അത് ധനക്കമ്മി കൂട്ടുകയാണെന്നും സാമ്പത്തിക ‘വിദഗ്ധര്‍’ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, വിദേശങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പരലക്ഷം കോടികള്‍ തിരിച്ചുപിടിക്കുമെന്ന വാഗ്ദാനം ക്രമേണ കേള്‍ക്കാതാവുകയാണ്. ആരും പുറത്തുപറയാത്ത മറ്റൊരു വസ്തുത, പാവങ്ങളുടെ ഭക്ഷ്യ-വളം-പാചകവാതക സബ്സിഡികളെയെല്ലാം മഹാപാപമായി എണ്ണുന്ന സര്‍ക്കാറുകള്‍ 2004-05 മുതലിങ്ങോട്ട് സമ്പന്ന കോര്‍പറേറ്റുകള്‍ക്ക് 36 ലക്ഷം കോടി രൂപ നികുതിയിളവ് നല്‍കിയിട്ടുണ്ട് എന്നതാണ്. ഇതിനെ സബ്സിഡി എന്നു വിളിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു. പകരം, നികുതിയിളവെന്നും മുന്‍കൂര്‍ നികുതിയൊഴിവെന്നുമൊക്കെയാണ് (റവന്യൂ ഫോര്‍ഗോണ്‍) ബജറ്റില്‍ വിളിക്കാറ്. ഏക്കറിന് ഒരു രൂപ എന്ന തോതില്‍വരെ നഗരഭൂമി കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നതും പ്രത്യേക സാമ്പത്തികമേഖല (സെസ്) എന്ന പേരില്‍ രാജ്യനിയമങ്ങളില്‍നിന്ന് മുക്തി നല്‍കുന്നതുമൊക്കെയാണ് പുരോഗതി എന്നു പ്രചരിപ്പിക്കുന്നവര്‍ പാവങ്ങള്‍ക്കായുള്ള പദ്ധതികളെയും ഇളവുകളെയും ഉന്നമിടുകയാണ്.

രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് നാം ഊറ്റംകൊള്ളുന്നു. എന്നാല്‍, അസമത്വം വളരുകയാണ്. അതിസമ്പന്നരായ ഒരു ശതമാനം പേര്‍ രാജ്യത്തിന്‍െറ പകുതിയും സ്വന്തമാക്കിയിരിക്കുന്നു. സര്‍ക്കാറുകള്‍ മാറുമ്പോഴും ഈ ന്യൂനപക്ഷമാണ് സാമ്പത്തികനയം തീരുമാനിക്കുന്നത്. രാഷ്ട്രപതി എടുത്തുപറഞ്ഞ ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച’ വെറും പ്രഖ്യാപനം മാത്രമോ എന്നറിയാന്‍ ഏറെ താമസിക്കില്ല. ബജറ്റുകള്‍ അക്കാര്യം തെളിയിക്കും. ഇതുവരെയുള്ള അനുഭവം ശുഭസൂചകമല്ല.

സൗദിയില്‍ വാഹനാപകടം; നാല് മലയാളികളടക്കം അഞ്ച് മരണം

Posted: 23 Feb 2015 05:50 PM PST

Image: 
റിയാദ്: റിയാദ് നഗരത്തില്‍നിന്ന് 100 ഓളം കിലോമീറ്ററകലെ ഹുറൈമില പട്ടണത്തിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ശഖ്‌റയില്‍ താമസിക്കുന്ന കൊല്ലം ഉളിയക്കോവില്‍ സ്വദേശികളായ മുഹമ്മദ് ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, കൊല്ലം നിലമേല്‍ സ്വദേശി ശരീഫ്, ഗുരുവായൂര്‍ സ്വദേശി സലീം, ബീഹാര്‍ സ്വദേശി റോണക് എന്നിവരാണ് മരിച്ചത്.

നാട്ടില്‍ നിന്നും വന്ന സലീമിനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച് താമസ സ്ഥലമായ ശഖ്‌റയിലേക്ക് പോകുന്നതിനിടിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 7.30 ഓടെ ഹുറൈമിലയില്‍നിന്ന്, താദിഖിലേക്ക് പോകുന്ന റൂട്ടിലാണ് അപകടമുണ്ടായത്. ശഖ്‌റയില്‍നിന്ന് വന്ന മലയാളികള്‍ സഞ്ചരിച്ച നിസാന്‍ സണ്ണി കാര്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വില്ലയിലെ താമസക്കാരായിരുന്നു ഇവര്‍.റോണക് ഡ്രൈവറാണ്.മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

ഐ.എസിനെതിരായ പോരാട്ടം: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കുവൈത്തില്‍

Posted: 23 Feb 2015 05:28 PM PST

Image: 

കുവൈത്ത് സിറ്റി: ഇറാഖിലും സിറിയയിലും സജീവമായ സായുധസംഘം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐ.എസ്) അമേരിക്കയുടെ നേതൃത്വത്തില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ക്ക് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ കുവൈത്തിലത്തെി. ഒരാഴ്ച മുമ്പ് സ്ഥാനമേറ്റശേഷം നടത്തുന്ന ആദ്യ വിദേശപര്യടനത്തിന്‍െറ ഭാഗമായി അഫ്ഗാനിസ്താന്‍ സന്ദര്‍ശനം കഴിഞ്ഞാണ് കാര്‍ട്ടര്‍ കുവൈത്തിലത്തെിയത്. കുവൈത്തിലെ അമേരിക്കയുടെ സൈനിക ക്യാമ്പായ ആരിഫ്ജാനില്‍ രണ്ട് ഡസനിലധികം മുതിര്‍ന്ന സൈനിക ഓഫിസര്‍മാരും മേഖലയിലെ യു.എസ് അംബാസഡര്‍മാരും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ കാര്‍ട്ടര്‍ സംബന്ധിച്ചു. ഐ.എസിനെതിരായ പോരാട്ടം സംബന്ധിച്ച് യോഗത്തില്‍ വ്യക്തമായ ധാരണയായതായാണ് സൂചന. കുവൈത്ത് കേന്ദ്രീകരിച്ച് ഐ.എസിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും എത്രയും വേഗം സംഘത്തിന്‍െറ ശക്തി ക്ഷയിപ്പിക്കുകയാണ് ലക്ഷ്യമെന്നും യോഗത്തിന് മുമ്പ് ക്യാമ്പിലെ സൈനികരെ അഭിസംബോധന ചെയ്യവെ കാര്‍ട്ടര്‍ പറഞ്ഞു.
സിറിയക്കും ഇറാഖിനും മാത്രമല്ല, മേഖലക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് ഐ.എസിന്‍െറ വളര്‍ച്ചയെന്നും ഇതിന് തടയിടുക അനിവാര്യമാണെന്നും വ്യക്തമാക്കിയ കാര്‍ട്ടര്‍ ഇതിന് കരയുദ്ധത്തിന് തുനിയുമോ എന്ന ഒരു സൈനികന്‍െറ ചോദ്യത്തിന് ആവശ്യമെങ്കില്‍ നടത്തുമെന്നാണ് മറുപടി നല്‍കിയത്.
അതേസമയം, കുവൈത്ത് കേന്ദ്രീകരിച്ച് ഇറാഖിലെ ഐ.എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സിറിയയിലെയും ഇറാഖിലെയും ഐ.എസ് കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ അമേരിക്ക വ്യോമാക്രമണം നടത്തുന്നുണ്ട്. കുവൈത്ത് കേന്ദ്രീകരിച്ച് ഇത് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അമേരിക്കയുടെ ഐ.എസ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ലഫ്. ജനറല്‍ ജെയിംസ് ടെറി, അമേരിക്കന്‍ സൈന്യത്തിന്‍െറ സെന്‍ട്രല്‍ കമാന്‍ഡന്‍റ്, ആഫ്രിക്ക കമാന്‍ഡന്‍റ്, യൂറോപ്യന്‍ കമാന്‍ഡന്‍റ്, സ്പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡന്‍റ്, ജോയന്‍റ് സ്പെഷല്‍ ഓപറേഷന്‍സ് കമാന്‍ഡന്‍റ്, പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഐ.എസ് വിരുദ്ധ ദൂതന്‍ ജോണ്‍ അലന്‍, സിറിയയിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതന്‍ ഡാനിയല്‍ റൂബിന്‍സ്റ്റണ്‍, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ജോര്‍ഡന്‍ എന്നിവിടങ്ങളിലെ അംബാസഡര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രതിരോധമന്ത്രി, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ്, പ്രതിരോധമന്ത്രി ലഫ്. ജനറല്‍ ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അസ്സബാഹ് തുടങ്ങിയവരുമായും ആഷ്ടണ്‍ കാര്‍ട്ടര്‍ കൂടിക്കാഴ്ച നടത്തി
 

ഖത്തര്‍ ടോട്ടല്‍ ഓപണ്‍ : വീനസ്, അസാരങ്ക, പെന്നറ്റ രണ്ടാം റൗണ്ടില്‍

Posted: 23 Feb 2015 05:27 PM PST

Image: 

ദോഹ: ഖലീഫ ടെന്നിസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍ താരവും ഏഴാം സ്വീഡുമായ വീനസ് വില്യംസ്, വൈല്‍ഡ് കാര്‍ഡിലത്തെിയ അസാരങ്ക, ഇറ്റലിയുടെ ഫ്ലാവിയ പെന്നറ്റ എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
വീനസ് ആസ്ട്രേലിയയുടെ കാസെ ഡെല്ലകോയെ മറികടന്നാണ് രണ്ടാം റൗണ്ടില്‍ ഇടമുറപ്പിച്ചത്. ഒരു മണിക്കൂറും 34 മിനുട്ടും നീണ്ടു നിന്ന മത്സരത്തിന്‍െറ ഒന്നാം സെറ്റില്‍ അപ്രതീക്ഷിതമായി ആസ്ട്രേലിയന്‍ താരം മുന്നിലത്തെിയപ്പോള്‍ അട്ടിമറി പ്രതീക്ഷിച്ച ടെന്നിസ് പ്രേമികളെ നിരാശരാക്കി ഉജ്വല തിരിച്ചുവരവാണ് വീനസ് പുറത്തെടുത്തത്.
ആദ്യ സെറ്റ് കൈവിട്ട വീനസ് രണ്ടാം സെറ്റ് നേടി തുല്യത പാലിച്ചപ്പോള്‍ കളി മൂന്നാം സെറ്റിലേക്ക് നീണ്ടു. അവസാന സെറ്റിലും എതിരാളിയെ നിലം തൊടാനനുവദിക്കാതെ വീനസ് തന്‍െറ വരവറിയിച്ച് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്കോര്‍ 3-6, 6-2, 6-1. വൈല്‍ഡ് കാര്‍ഡുമായി ചാമ്പ്യന്‍ഷിപ്പിനത്തെിയ ബെലാറസ് താരം വിക്ടോറിയ അസാരങ്കയും രണ്ടാം റൗണ്ടിലത്തെി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ജര്‍മനിയുടെ എട്ടാം സീഡ് താരം ഏഞ്ചലിക് കെര്‍ബറെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് അസാരങ്ക പരാജയപ്പെടുത്തിയത്. സ്കോര്‍ 6-0, 6-3. മറ്റൊരു മത്സരത്തില്‍ മുന്‍ ലോക താരം സ്വറ്റ്ലാന കുസ്നെറ്റ്സോവയെ പരാജയപ്പെടുത്തി ഇറ്റലിയുടെ ഫ്ലാവിയ പെന്നറ്റ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ആദ്യ സെറ്റ് കുസ്നെറ്റ്സോവക്ക് മുന്നില്‍ അടിയറ വെച്ച പെന്നറ്റ രണ്ടും മൂന്നും സെറ്റില്‍ തിരിച്ചടിച്ച് മത്സരം കൈപ്പിടിയിലൊതുക്കി. സ്കോര്‍ 3-6, 6-4, 6-2. ചെക്കിന്‍െറ സെഹ്ളവോവ സ്ട്രിക്കോവയും ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാം റൗണ്ടിലത്തെി. ജര്‍മനിയുടെ സെബിന്‍ ലിസിക്കിയെ 7-6, 6-4 ന് തോല്‍പിച്ചാണ് രണ്ടാം റൗണ്ടില്‍ സീറ്റുറപ്പിച്ചത്. ഡബിള്‍സില്‍  അമേരിക്കന്‍ ജോഡിയായ റാക്വെ ജോണ്‍സ്-സ്പിയേഴ്സ് ജോഡി സ്ളോവനിയന്‍-ഓസിസ് ജോഡിയായ ക്ലെപെക്-റോഡിനോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറി. സ്കോര്‍ 7-6, 6-4.
ഇന്ന് നടക്കുന്ന മത്സരത്തില്‍ യെലേന ജാങ്കോവിച്ച് ചൈനയുടെ സൈസേ ഴെങുമായും ജര്‍മനിയുടെ ലോക പത്താം നമ്പര്‍ താരം ആന്‍ഡ്രിയ പെറ്റ്കോവിച്ച് ബെല്‍ജിയത്തിന്‍െറ ഫ്ലിപ്കെന്‍സുമായും ഏറ്റുമുട്ടും. രണ്ടാം റൗണ്ടില്‍ വീനസ് വില്യംസ് ചെക്കിന്‍്റെ സ്ട്രിക്കോവയുമായി മാറ്റുരക്കും. ഡബിള്‍സില്‍ സാനിയ മിര്‍സ-സ്യു വെഹ് സി ഉള്‍പ്പെടുന്ന ഇന്തോ -തായ്പേയ്  സഖ്യവും മാര്‍ട്ടിനഹിംഗിസ്-പെന്നറ്റ, അസാരങ്ക- ഫ്ലിപ്കെന്‍സ് ജോഡികള്‍ ഇന്ന് കളത്തിലിറങ്ങും.
 

പ്രവാസികള്‍ക്ക് കോണ്‍സുലര്‍ പരാതികള്‍ ഓണ്‍ലൈനായി നല്‍കാന്‍ ‘മദദ്’ പോര്‍ട്ടല്‍

Posted: 23 Feb 2015 05:10 PM PST

Image: 

ദുബൈ: കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവാസികാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിനായി ഓണ്‍ലൈന്‍ സംവിധാനം തുടങ്ങി. കോണ്‍സുലര്‍ സേവനം സംബന്ധിച്ച പരാതികളില്‍ സയമബന്ധിതമായി നടപടി ഉറപ്പുവരുത്തുന്നതിനും അത് പരാതിക്കാരന് സുതാര്യമായ രീതിയില്‍ നിരീക്ഷിക്കുന്നതിനും ‘മദദ്’ (സഹായം) എന്ന പേരിലുള്ള പുതിയ പോര്‍ട്ടലിലൂടെ കഴിയുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ യൂ.എ.ഇ (അബൂദബി, ദുബൈ),ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍,ഖത്തര്‍ എന്നിവിടങ്ങളില്‍ നടപ്പാക്കി വിജയകരമാണെന്ന് കണ്ടതോടെ കഴിഞ്ഞദിവസം മുതല്‍ എല്ലാ രാജ്യങ്ങളിലും ഇത് ഒൗദ്യോഗികമായി തന്നെ പ്രവര്‍ത്തിച്ചുതുടങ്ങി.
തൊഴില്‍ പ്രശ്നങ്ങള്‍,മരണ സംബന്ധമായ കാര്യങ്ങള്‍,  നഷ്ടപരിഹാര കേസുകള്‍, വേതനം ലഭിക്കാത്തത്, ആളുകളെ കാണാതായത് സംബന്ധിച്ച പരാതികള്‍ തുടങ്ങിയ കോണ്‍സുലര്‍ വിഷയങ്ങളിലാണ് ഈ പോര്‍ട്ടല്‍ വഴി പരിഹാരം കാണാന്‍ സാധിക്കുക. എന്നാല്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഈ പോര്‍ട്ടല്‍ വഴി സ്വീകരിക്കുന്നതല്ളെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളും ഒൗദ്യോഗിക സംവിധാനങ്ങളും വഴിയാണ് മദാദ് പ്രവര്‍ത്തിക്കുക. ഇതിനായി ആദ്യം  പരാതിക്കാരന്‍ ആദ്യം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍  (https://org2.passportindia.gov.in/AppConsularProject/welcomeLink) പേര്‍ രജിസ്റ്റര്‍ ചെയ്യണം. പേരും ഫോണ്‍നമ്പറും ഇമെയില്‍ വിലാസവും നല്‍കിയുള്ള ലളിതമായ ഈ നടപടിക്രമത്തിന് ശേഷം ലഭിക്കുന്ന ലോഗ് ഇന്‍ ഐ.ഡി ഉപയോഗിച്ച് ആര്‍ക്കും പരാതി സമര്‍പ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട ആള്‍ക്ക് നേരിട്ടോ മറ്റൊരാള്‍ വഴിയോ പരാതി നല്‍കാം. പരാതിയോടൊപ്പം അനുബന്ധരേഖകള്‍ സ്കാന്‍ ചെയ്ത സമര്‍പ്പിക്കാനും സാധിക്കും. പരാതി വിജയകരമായി സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ഇതിന് ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. ഇതുപയോഗിച്ച് തന്‍െറ പരാതിയില്‍ പരിഹാര നടപടികള്‍ എവിടെവരെയായി എന്ന് ഏതുസമയവും പരാതിക്കാരന് പരിശോധിക്കാവുന്നതാണ്.
ഓരോ ഇനം പരാതികള്‍ക്കും പരിഹാരം കാണാന്‍ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ ഇതിന് ചുമതലപ്പെടുത്തിയ വെല്‍ഫയര്‍ ഓഫീസര്‍മാര്‍ അപ്പപ്പോള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. നിശ്ചിത സമയത്ത് പരാതിയില്‍ പരിഹാരം കാണുന്നുണ്ടോ എന്ന് മേലുദ്യോഗസ്ഥര്‍ക്കും വിദേശകാര്യമന്ത്രാലയത്തിനും മന്ത്രിക്കും വരെ നിരീക്ഷിക്കാന്‍ സാധിക്കും. പറഞ്ഞസമയത്ത് പരിഹാരമുണ്ടായില്ളെങ്കില്‍ സൂചികയുടെ നിറം സ്വമേധയാ മാറുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പരാതിയിലെ നടപടി സംബന്ധിച്ച് പ്രതികരണവും നിര്‍ദേശവും സമര്‍പ്പിക്കാനും ഇതില്‍ അവസരമുണ്ട്. പരാതിയിലെ നടപടി തൃപ്തികരമല്ളെന്ന് തോന്നിയാല്‍ കേസ് പുന:പരിശോധിക്കാന്‍ ആവശ്യപ്പെടാനും ഉപയോക്താവിന് സാധിക്കും.
പാസ്പോര്‍ട്ട് സേവ ഓണ്‍ലൈന്‍ (www,passportindia.gov.in) സൈറ്റിലെ ലിങ്ക് വഴിയും മദാദ് പോര്‍ട്ടലിലേക്ക് പ്രവേശിക്കാമെന്ന് പോര്‍ട്ടല്‍ പ്രവര്‍ത്തനം വിശദീകരിച്ച കോണ്‍സുല്‍ ആര്‍.ബാലകൃഷ്ണന്‍ വിശദീകരിച്ചു. കോണ്‍സുലര്‍ സേവനം സംബന്ധിച്ച പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതുമാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ മാസത്തിലൊരിക്കല്‍ എന്ന തോതില്‍ പ്രവാസികളെ നേരില്‍ കണ്ട് പരാതികള്‍ കേള്‍ക്കാന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു. കോണ്‍സുല്‍ സൗമ്യ നായരും ചടങ്ങില്‍ സംബന്ധിച്ചു.

മദദില്‍ പരാതിപ്പെടാന്‍
1. മദദ് പോര്‍ട്ടല്‍ തുറക്കുക. പാസ്പോര്‍ട്ട് സേവ ഓണ്‍ലൈന്‍ (www.passportindia.gov.in) സൈറ്റിലെ ലിങ്ക് വഴി മദദ് പോര്‍ട്ടലില്‍ പ്രവേശിക്കാം
2.ആദ്യമായി ഉപയോഗിക്കുന്നവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം. പേരും ജനനത്തീയതിയും ഫോണ്‍നമ്പറും ഇമെയില്‍ വിലാസവും പാസ്വേഡും നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്യാം.
3.നിങ്ങള്‍ നല്‍കിയ ഇ മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ വെരിഫിക്കേഷന്‍ നടക്കുന്നു.
4.തുടര്‍ന്ന് യൂസര്‍ നെയിമും പാസ്വേഡും നല്‍കി മദദ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യാം
5.‘രജിസ്റ്റര്‍ ഗ്രീവന്‍സ്’ ലിങ്കില്‍ ക്ളിക്ക് ചെയ്ത് പരാതി ടൈപ്പ് ചെയ്ത് സമര്‍പ്പിക്കാം.
6.പിന്നീട് ഇതേരീതിയില്‍ ലോഗ് ഇന്‍ ചെയ്ത് ‘ട്രാക്ക് ഗ്രീവന്‍സസ് സ്റ്റാറ്റസ്’ ലിങ്കില്‍ ക്ളിക്ക് ചെയ്ത് പരാതിയില്‍ സ്വീകരിക്കുന്ന നടപടിയുടെ തല്‍സ്ഥിതി അറിയാന്‍ സാധിക്കും.
 

വിദേശകാര്യ മന്ത്രിക്ക്് ഡല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Posted: 23 Feb 2015 04:59 PM PST

Image: 

മനാമ: ഇന്ത്യ സന്ദര്‍ശിക്കുന്ന ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫക്ക് ഡല്‍ഹിയില്‍ വന്‍ സ്വീകരണം. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്‍െറ നേതൃത്വത്തിലാണ് അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. തുടര്‍ന്ന് ഇന്ത്യ-ബഹ്റൈന്‍ സംയുക്ത യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. സഹകരണ കരാറില്‍ വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ വര്‍ഷം നടത്തിയ സന്ദര്‍ശനത്തില്‍ ഉണ്ടാക്കിയ കരാറുകളില്‍ ഒപ്പുവെക്കുന്നതിനാണ് പ്രധാനമായും ശൈഖ് ഖാലിദ് ഇന്ത്യയിലത്തെിയത്. ഇന്ത്യയില്‍ തനിക്കും സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. 2011 മാര്‍ച്ചിലാണ് അവസാനമായി വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. പിന്നീട് 2012 മെയ് 30, 31 തീയതികളിലും 2013 മാര്‍ച്ച് 17, 18 തീയതികളിലും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും 2014 ഫെബ്രുവരിയില്‍  രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വിവിധ മേഖലകളിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് കാര്യമായി നടന്നത്. സംയുക്ത ഉന്നതാധികാര സമിതിയുടെ യോഗം 2014 ഒക്ടോബര്‍ 20ന് ഡല്‍ഹിയില്‍ ചേരുകയും സഹകരണത്തിന്‍െറ വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. സാംസ്കാരിക വിനിമയവും ചരിത്രപരമായ ബന്ധവും പരിഗണിച്ച്  അന്താരാഷ്ട്ര വിഷയങ്ങളിലും മറ്റും ഒന്നിച്ച് നീങ്ങുന്നതിനുള്ള സാധ്യതകളാണ് ചര്‍ച്ചയില്‍ തെളിഞ്ഞത്.

ലാ ലിഗയില്‍ റയലിന് ജയം

Posted: 23 Feb 2015 10:49 AM PST

Image: 
Subtitle: 
ഗോള്‍വേട്ടക്കാരില്‍ റൊണാള്‍ഡോ മൂന്നാമന്‍

മഡ്രിഡ്: ലാ ലിഗയില്‍ ദുര്‍ബലരായ എല്‍ച്ചെക്കെതിരെ ഒന്നാം സ്ഥാനക്കാരായ റയല്‍ മഡ്രിഡിന് ആധികാരിക ജയം. ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സീമയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേടിയ ഗോളുകള്‍ക്കായിരുന്നു ജയം. ഇന്നലെയും ഗോള്‍ കണ്ടത്തെിയ ക്രിസ്റ്റ്യാനോ ഇതോടെ റയലിന്‍െറ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ മൂന്നാമതാണ്- 290 ഗോളുകള്‍. റൗള്‍ ഗോണ്‍സാലസ് (323), ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ (305) എന്നിവരാണ് റൊണാള്‍ഡോക്ക് മുന്നിലുള്ളത്. 289 ഗോളുകള്‍ നേടിയ കാര്‍ലോസ് സാന്‍റിലാനയെയാണ് ഇന്നലെ റൊണാള്‍ഡോ മറികടന്നത്. എല്‍ച്ചെക്കെതിരെ അവസാന മൂന്നു മത്സരങ്ങളില്‍ റോണോ ഏഴാം തവണയാണ് വല കുലുക്കുന്നത്.
കഴിഞ്ഞ ദിവസം മലാഗക്കു മുന്നില്‍ ബാഴ്സ അടിയറവ് പറഞ്ഞതോടെ ലീഗില്‍ റയലിന്‍െറ ലീഡ് നാലായി ഉയര്‍ന്നിട്ടുണ്ട്. നെയ്മര്‍-മെസി- സുവാരസ് മൂവര്‍ സംഘമിറങ്ങിയിട്ടും ഏകപക്ഷീയമായ ഒരു ഗോളിനാണ് മലാഗ ബാഴ്സയെ തകര്‍ത്തത്.
മറ്റു മത്സരങ്ങളില്‍ അത്ലറ്റികോ മഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് അല്‍മെരിയയെയും റയല്‍ സോസിഡാഡ് സെവിയ്യയെ മൂന്നിനെതിരെ നാലുഗോളുകള്‍ക്കും തോല്‍പിച്ചിരുന്നു.

ഫേസ്ബുക് അക്കൗണ്ടില്‍ തുടക്കം; കലക്ടര്‍ ചുമതലയേറ്റു

Posted: 23 Feb 2015 10:40 AM PST

Image: 

കോഴിക്കോട്: പൊതുജനങ്ങളുടെ നിര്‍ദേശവും സഹകരണവും ഉറപ്പാക്കാന്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഭരണനിര്‍വഹണം തുടങ്ങി. collector kozhikode എന്ന പേരിലാണ് ഫേസ്ബുക് അക്കൗണ്ട്. പരാതികള്‍ നല്‍കാനും കലക്ടറെ കാണുന്നതിന് രജിസ്റ്റര്‍ ചെയ്യാനും ലക്ഷ്യമിട്ട് മൊബൈല്‍ ആപ്ളിക്കേഷനും ഒരുക്കുന്നുണ്ട്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററുമായി സഹകരിച്ചാണ് ആപ് തയാറാക്കുന്നത്. ഭരണനിര്‍വഹണത്തില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്താനും പുതിയ ആശയങ്ങളും നിര്‍ദേശങ്ങളുമൊക്കെ പങ്കുവെക്കാനുമാണിതെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അസി. കലക്ടറായിരിക്കെ കോഴിക്കോട്ട് ജോലിചെയ്ത ആത്മവിശ്വാസമുണ്ട്. ഒരുപാട് കാര്യങ്ങള്‍ കോഴിക്കോട്ട് ചെയ്യണമെന്നുണ്ട്. എല്ലാ കാര്യങ്ങളും ആദ്യംതന്നെ പറഞ്ഞാല്‍ ശരിയാവില്ല. മഹാരഥന്മാരായ കലക്ടര്‍മാര്‍ ഇരുന്ന കസേരയില്‍ എത്തുന്നതില്‍ സന്തോഷമുണ്ട്. പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ്^കലക്ടര്‍ പറഞ്ഞു.

വികസനങ്ങള്‍ക്ക് അപ്പുറം ജില്ലയില്‍ ശാന്തിയും സമാധാനവും ഉറപ്പാക്കുകയാണ് പ്രഥമലക്ഷ്യം. ഇതിനായി ഒറ്റമൂലിയൊന്നുമില്ളെങ്കിലും ജനങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സ്നേഹവും നിലനിര്‍ത്താനുള്ള സാഹചര്യം സൃഷ്ടിക്കും. അക്രമങ്ങള്‍ അരങ്ങേറിയ നാദാപുരം^തൂണേരി ഭാഗങ്ങള്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും.

നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. റോഡിന്‍െറ കാര്യത്തില്‍ തിരുവനന്തപുരം സിറ്റിയെന്നപോലെ കോഴിക്കോടിന് ഉയരേണ്ടതുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായുള്ള മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്‍െറ വികസനം വേഗത്തിലാക്കും. വികസനം യാഥാര്‍ഥ്യമാവാന്‍ അല്‍പം ത്യാഗം സഹിക്കേണ്ടിവരും. പ്രോജക്ടുകള്‍ കൊണ്ടുവരുന്നതിലല്ല പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങളുടെ വിശ്വസംകൂടി കണക്കിലെടുത്താവും പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് കലക്ടറായത്തെുന്നത്. 2007ലെ കേരള കാഡര്‍ ഐ.എ.എസുകാരനാണ്. രാവിലെ 10ന് മാതാപിതാക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം കലക്ടറേറ്റിലത്തെിയത്.

നായകന്‍ മോഹന്‍ലാല്‍, സംവിധാനം ഐ.വി. ശശി, കഥ, തിരക്കഥ എന്‍. പ്രശാന്ത്...
കോഴിക്കോട്: ജില്ലയുടെ ഭരണചക്രം തിരിക്കുന്നത് സിനിമയുടെ കഥാകാരന്‍. മോഹന്‍ലാലിനെ നായകനാക്കി ഐ.വി. ശശി സംവിധാനം നിര്‍വഹിക്കുന്ന സിനിമക്കാണ് ജില്ലാ കലക്ടറുടെ തിരക്കഥ തയാറാക്കിയത്. ക്രൈം ത്രില്ലര്‍ ആയുള്ള സിനിമയുടെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്ന് കലക്ടര്‍ പറഞ്ഞു.

തീരദേശ വികസന കോര്‍പറേഷന്‍െറയും മുന്നാക്ക വികസന കോര്‍പറേഷന്‍െറയും എം.ഡി ഡോ. കെ. അമ്പാടിയുമായുള്ള സൗഹൃദമാണ് തിരക്കഥയെഴുതുന്നതില്‍ എത്തിച്ചത്. ഒൗദ്യോഗിക തിരക്കുകള്‍ക്കിടയിലാണ് കഥയും ലേഖനവുമെഴുതാന്‍ സമയം കണ്ടത്തെുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കാന്‍ ഐ.വി. ശശി ആലോചിക്കുന്നതായുള്ള വിവരമറിഞ്ഞതോടെയാണ് ആ വഴിക്ക് ചിന്തിച്ചത്. കഥ ലാലിന് ഇഷ്ടപ്പെട്ടു. താമസിയാതെ സിനിമ തയാറാവുമെന്നും അദ്ദേഹം പറഞ്ഞു.

തൂണേരി: അക്രമികള്‍ കിണറ്റിലെറിഞ്ഞത് സ്കൂട്ടര്‍, സൈക്ക്ള്‍, വാഷിങ് മെഷീന്‍...

Posted: 23 Feb 2015 10:36 AM PST

Image: 
Subtitle: 
ഇസ്മായിലിന്‍െറ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടില്‍നിന്നെടുത്ത സാധനങ്ങളത്രയും തള്ളിയത്

നാദാപുരം: തീവെപ്പും കൊള്ളയും നടന്ന തൂണേരി വെള്ളൂരില്‍ അക്രമികള്‍ മലിനമാക്കിയ കിണര്‍ ശുചീകരിക്കുന്നതിനിടെ ലഭിച്ചത് ലക്ഷങ്ങളുടെ വസ്തുക്കള്‍. പുതുപുത്തന്‍ ആക്ടീവ സ്കൂട്ടര്‍, വാഷിങ് മെഷീന്‍, ഗ്രൈന്‍റര്‍, ഗ്യാസ് സിലിണ്ടര്‍, രണ്ട് സൈക്കിളുകള്‍, അമ്മി ഇങ്ങനെ പോകുന്നു കിണറില്‍നിന്ന് തൊഴിലാളികള്‍ പുറത്തെടുത്ത സാധനങ്ങള്‍!

കോടഞ്ചേരി പോസ്റ്റോഫിസിന് സമീപത്തെ മുളിയില്‍ താഴെകുനി ഇസ്മായിലിന്‍െറ വീട്ടുമുറ്റത്തെ കിണറിലാണ് വീട്ടില്‍നിന്നെടുത്ത സാധനങ്ങളത്രയും തള്ളിയത്. ഈ വീട് ചുട്ടു ചാമ്പലാക്കിയ ശേഷമാണ് കലിപൂണ്ട അക്രമിസംഘം സാധനങ്ങള്‍ മുഴുവന്‍ കിണറ്റിലിട്ടത്.

സ്കൂട്ടര്‍ ഇന്‍ഷുര്‍ ചെയ്തിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇസ്മായില്‍ പരാതി നല്‍കിയിരുന്നു. സംശയം തീര്‍ക്കാന്‍ ഇന്നലെ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി ശുചീകരണത്തിന് സാക്ഷിയായി. കിണറില്‍നിന്ന് ഇത്രയും വിലയേറിയ സാധനങ്ങള്‍ കണ്ടെടുത്തത് പ്രദേശത്ത് നടന്ന അക്രമത്തിന്‍െറ വ്യാപ്തിയും ആസൂത്രണവും വെളിപ്പെടുത്തുന്നതാണ്.

ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നടത്തുന്ന കിണര്‍ ശുചീകരണം ഞായറാഴ്ചയാണ് തുടങ്ങിയത്. ഇന്നലെ ആറ് കിണറുകള്‍ ശുചീകരിച്ചു. വരാങ്കി താഴെകുനി മൊയ്തു, എ.പി. ഇസ്മായില്‍, കടയന്‍ കോട്ടുങ്ങല്‍ ഹമീദ്, കെ.സി. അസ്ലം, വരാങ്കി താഴെകുനി റഷീദ് എന്നിവരുടെ വീടുകളിലെ കിണറുകളും ഇന്നലെ ശുചീകരണം നടത്തി. ഞായറാഴ്ച ഏഴ് കിണറുകള്‍ ശുചീകരിച്ചിരുന്നു.

മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റിയ ശേഷമാണ് അക്രമികള്‍ തള്ളിയ സാധനങ്ങള്‍ പുറത്തെടുക്കുന്നത്. രാസപരിശോധനക്കായി വെള്ളത്തിന്‍െറ സാമ്പിളും ശേഖരിക്കുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഈജിപ്തില്‍ സൈബര്‍ ആക്ടിവിസ്റ്റിന് അഞ്ചു വര്‍ഷം തടവ്

Posted: 23 Feb 2015 10:31 AM PST

Image: 
Subtitle: 
പ്രമുഖ ബ്ളോഗര്‍ അലാ അബ്ദുല്‍ ഫത്താഹിനെയാണ് ശിക്ഷിച്ചത്

കൈറോ: ഈജിപ്തില്‍ ഇതിനകം തന്നെ വിവാദമായ പ്രതിഷേധ സമര നിരോധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രമുഖ സൈബര്‍ ആക്ടിവിസ്റ്റ് ഉള്‍പ്പെടെ 25 പേര്‍ക്ക് ജയില്‍ശിക്ഷ.
2011ല്‍ ഹുസ്നി മുബാറക്കിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന്‍െറ മുന്‍നിരയിലുണ്ടായിരുന്ന പ്രമുഖ ബ്ളോഗറും നിലവിലെ സൈനിക ഭരണകൂടത്തിന്‍െറ കടുത്ത വിമര്‍ശകനുമായ അലാ അബ്ദുല്‍ ഫത്താഹിന് അഞ്ചു വര്‍ഷത്തെ ശിക്ഷയാണ് കൈറോ കോടതി വിധിച്ചത്.
മറ്റൊരു പ്രവര്‍ത്തകനും അഞ്ചു വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. ഇതിനുപുറമെ, ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടും പിഴയായി അടക്കണം. മറ്റു പ്രക്ഷോഭകര്‍ക്ക് മൂന്നു വര്‍ഷമാണ് തടവ് വിധിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
2013ല്‍ പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിലും ഇവരെ കുറ്റക്കാരെന്ന് കണ്ടത്തെിയിട്ടുണ്ട്. ഈ കേസില്‍ ഇവര്‍ക്ക് 15 വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു.
എന്നാല്‍, പിന്നീട് ഇവര്‍ ജാമ്യം നേടിയെങ്കിലും ഒക്ടോബറില്‍ വീണ്ടും അറസ്റ്റ് ചെയ്തു. കേസില്‍ ഇപ്പോള്‍ പുനര്‍വിചാരണ നടക്കുന്നുണ്ട്. 2014ല്‍ സീസി ഭരണകൂടം നടപ്പാക്കിയ പ്രതിഷേധ സമര നിരോധ നിയമം രാജ്യത്തിനകത്തും പുറത്തും നേരത്തെ തന്നെ വിമര്‍ശനവിധേയമായിട്ടുണ്ട്. ഈ നിയമം ഉപയോഗിച്ച് ഇതിനകം നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിട്ടുണ്ട്. ഈ മാസം ആദ്യം 230 പ്രക്ഷോഭകരാണ് ഈ നിയമം മൂലം അറസ്റ്റിലായത്.
2011 ഡിസംബറില്‍ മന്ത്രിസഭാ യോഗം നടക്കുന്ന കെട്ടിടത്തിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഈ നടപടി. എന്നാല്‍, അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടവരെ മോചിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം അല്‍ സീസി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍െറ തൊട്ടടുത്ത ദിവസമാണ് അബ്ദുല്‍ ഫത്താഹിനും സഹപ്രവര്‍ത്തകര്‍ക്കും കൈറോ കോടതി ശിക്ഷ വിധിച്ചത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP