സ്വാഗതം
WELCOME

News Update..

Thursday, February 12, 2015

ലോകകപ്പ് ക്രിക്കറ്റ് വീണ്ടും വരുന്നു Madhyamam News Feeds

ലോകകപ്പ് ക്രിക്കറ്റ് വീണ്ടും വരുന്നു Madhyamam News Feeds

Link to

ലോകകപ്പ് ക്രിക്കറ്റ് വീണ്ടും വരുന്നു

Posted: 12 Feb 2015 01:34 AM PST

Image: 
Subtitle: 
നാലുപതിറ്റാണ്ടിന്‍െറ കഥകള്‍ ഓര്‍മിപ്പിച്ചുകൊണ്ട് പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഓസ്ട്രേലിയയിലും ന്യൂസിലാന്‍റിലുമായി തിരശ്ശീല ഉയരുമ്പോള്‍, ചോദ്യം ഇതാണ്! ഇത്തവണ ആരാകും ചാമ്പ്യന്‍സ്?

ലോകകപ്പ് ക്രിക്കറ്റിന് പ്രായം നാല്‍പതാകുമ്പോള്‍ ഭൂഗോളം പതിനാലു രാഷ്ട്രങ്ങളായി ഒതുങ്ങിപ്പോകുന്നു. ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ഏഴുവീതം പട്ടണങ്ങളിലായി ഈ മാസാവസാനം ഏറ്റെടുത്ത് നടത്തുന്ന പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റില്‍ ഓരോ പൂളിലുമായി ഏഴ് രാജ്യങ്ങളാണ് രംഗത്തിറങ്ങുന്നത്. മൊത്തം 14 ടീമുകള്‍. 49 മത്സരങ്ങള്‍.

ഫെബ്രുവരി 14ന് തുടങ്ങി മാര്‍ച്ച് 15ന് അവസാനിക്കുന്ന ഈ ക്രിക്കറ്റ് ലോകമേളയില്‍ രണ്ട് പൂളില്‍നിന്നും നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നീങ്ങും. മാര്‍ച്ച് 21ന് അവസാനിക്കുന്ന ഈ റൗണ്ടിലെ ജേതാക്കള്‍ 24, 26 തീയതികളില്‍ സെമിഫൈനലില്‍ ഏറ്റുമുട്ടും. ഇതിലെ ജേതാക്കളാകും മാര്‍ച്ച് 29ന് നടക്കുന്ന കലാശക്കളിക്ക് ഇറങ്ങുക. ൗ
1975ല്‍ ഏതാനും പഴയകാല ക്രിക്കറ്റ് താരങ്ങള്‍ ചേര്‍ന്നാണ് നീണ്ടുനീണ്ടു പോകുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് പകരകം 50 ഓവര്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് അങ്കത്തട്ടൊരുക്കിയത്. നാലുവര്‍ഷത്തിലൊരിക്കല്‍ നടത്താമെന്ന വ്യവസ്ഥയില്‍ തുടക്കമിട്ട പ്രുഡന്‍ഷ്യല്‍ ലോകകപ്പിന്‍െറ ആദ്യശ്രമം അഞ്ചുദിവസം കൊണ്ടവസാനിച്ചു. കൈ്ളവ് ലോയ്ഡിന്‍െറ വെസ്റ്റിന്‍റീസ്, ഇയാന്‍ ചാപ്പലിന്‍െറ ഓസ്ട്രേലിയയെ 17 റണ്‍സിന് തോല്‍പിച്ച് ഇംഗ്ളീഷ് മണ്ണില്‍ കിരീടം നേടി.

ഇന്നിപ്പോള്‍ നാല് പതിറ്റാണ്ടിനുശേഷം ഓസ്ട്രേലിയയുടെയും ന്യൂസിലാന്‍റിന്‍െറയും സംയുക്ത ആതിഥ്യം സ്വീകരിച്ച് 2015ലെ ലോകകപ്പ് വരുമ്പോള്‍ ക്രിക്കറ്റിന് പുതിയ മുഖം നല്‍കിയ നാട്ടിലേക്കാണ് അത് പറിച്ചുനടപ്പെടുന്നത്. ഫ്ളഡ്ലൈറ്റില്‍ പകലും രാത്രിയും  കളിയും, വര്‍ണം വിതറിയ വേഷവും, വെളുത്ത പന്തും കറുത്ത സൈറ്റ് സ്ക്രീനുമൊക്കെ ഓസ്ട്രേലിയയുടെ സംഭാവനകളായിരുന്നല്ളോ. ആ ഓസ്ട്രേലിയ തന്നെയാണ് കഴിഞ്ഞ പത്തില്‍ നാലുതവണയും ലോകകപ്പ് ജയിച്ചതും.

ക്രിക്കറ്റിലെ ലോകകപ്പ്, വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ് യാഥാര്‍ഥ്യമായതെന്ന് ചരിത്രം പറയുന്നു. ഫുട്ബാള്‍ 1930ലും ഹോക്കി 1971ലും ലോക മത്സരങ്ങള്‍ക്ക് വിസില്‍ മുഴക്കിത്തുടങ്ങിയതാണ്. വോളിബാളും ടേബിള്‍ ടെന്നീസും ബാഡ്മിന്‍റണും റഗ്ബി പോലും ലോകകപ്പ് നടത്തിയ കാലത്തും ഒരു നൂറ്റാണ്ട് കാത്തിരുന്നു, ക്രിക്കറ്റ് എന്ന കളി ആ ചിന്തയിലേക്ക് നീങ്ങാന്‍.
2011ല്‍ അങ്കത്തട്ടിലുണ്ടായിരുന്ന കാനഡ, കെനിയ, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ ഇത്തവണ മത്സരത്തിനില്ല. പകരം സ്കോട്ട്ലാന്‍ഡും അഫ്ഗാനിസ്ഥാനും യൂനൈറ്റഡ് അറബ് എമിറേറ്റ്സുമൊക്കെയാണ് ഇറങ്ങുന്നത്.
മല്ലന്മാരായ വേറെ പതിനൊന്ന് രാജ്യങ്ങള്‍ ബലപരീക്ഷണം നടത്തുന്നിടത്ത് പുത്തന്‍ ടീമുകള്‍ക്ക് അദ്ഭുതങ്ങള്‍ എന്തെങ്കിലും കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.

എങ്കിലും മുഹമ്മദ് നബി എന്നുപേരുള്ള ഒരു ക്യാപ്റ്റനെ മുന്നില്‍ നിര്‍ത്തി ക്രീസിലിറങ്ങുന്ന അഫ്ഗാന്‍, പൊരുതാന്‍ ഉറച്ചുതന്നെയാണ് ഓസ്ട്രേലിയന്‍ മണ്ണിലിറങ്ങുന്നത്. ഒമ്പത് മാസം മുമ്പ് ബംഗ്ളാദേശില്‍ നടന്ന ഏഷ്യാകപ്പ് മത്സരത്തില്‍ ആതിഥേയരെ 32 റണ്‍സിന് തോല്‍പിച്ച അവര്‍ അദ്ഭുതം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ബോംബുകള്‍ കഥപറയുന്ന മണ്ണില്‍ പരിശീലിക്കാന്‍ പോലും വഴിയില്ലാതെ പാക്കിസ്ഥാനില്‍ പോയി ഏതാനും ആഴ്ചകളുടെ ക്യാമ്പ് നടത്തി തട്ടിക്കൂട്ടിയ ടീം, അഫ്ഗാന്‍ ക്രിക്കറ്റിന്‍െറ പിതാവെന്നറിയപ്പെടുന്ന താജ് മാലിക്ക് ആലമിന്‍െറ ആത്മാവിന് ആശ്വാസം നല്‍കുന്നുണ്ടായിരിക്കണം.

ഏഷ്യാകപ്പില്‍ പാക്കിസ്ഥാനോടും ഇന്ത്യയോടും ശ്രീലങ്കയോടും പരാജയപ്പെട്ടപ്പോഴും ബംഗ്ളാദേശിനെതിരെ ജയിക്കാന്‍ 90 റണ്‍സിന് അഞ്ച് വിക്കറ്റ് വീണ ശേഷമാണ് അവിശ്വസനീയമായ കളി അവര്‍ പുറത്തെടുത്തത്. 103 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അസ്ഗര്‍ സ്റ്റാനിക്ക്സായിയും 81 റണ്‍സ് നേടിയ സമീഉള്ള ഷെന്‍വാരിയും നിര്‍ണായക വേളകളില്‍ കളി കൈയിലെടുക്കാന്‍ കെല്‍പുള്ളവരാണെന്ന് തെളിയിച്ചു. ക്യാപ്റ്റന്‍ നബിയാകട്ടെ തന്‍െറ ഓഫ്ബ്രേക്കുകള്‍ കൊണ്ട് വിക്കറ്റുകള്‍ കൊയ്യാമെന്ന കോച്ച് കബീര്‍ഖാന്‍െറ പ്രതീക്ഷകള്‍ സഫലമാക്കി. നാലാമത്തെ ഏകദിനത്തില്‍ തന്നെ ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ അവര്‍ വിജയം ആഘോഷിക്കുന്നത് കാണാന്‍ ബംഗ്ളാദേശില്‍ ചിറ്റഗോങ്ങ് യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ വരെ അന്ന് മിര്‍പൂരിലെ ഖാന്‍സാഹിബ് ഉസ്മാന്‍ അലി സ്റ്റേഡിയത്തില്‍ പര്‍ദധരിച്ച് എത്തിയിരുന്നു.

നാട്യങ്ങളൊന്നുമില്ലാതെയാണ് യു.എ.ഇ വരുന്നതെങ്കിലും പാക്കിസ്ഥാന്‍കാര്‍ തിങ്ങിനിറഞ്ഞ ടീമിന് നാല്‍പത് കഴിഞ്ഞ ഓഫ്സ്പിന്നര്‍ മുഹമ്മദ് താരിഖ് നേതൃത്വം നല്‍കുന്നു. 43 വയസുള്ള ഖുറാംഖാന്‍ വൈസ് ക്യാപ്റ്റനായുള്ള ടീമില്‍ രണ്ട് ഇന്ത്യക്കാരുണ്ട്. ഒരാള്‍ ഗോവക്കാരനായ സപ്നില്‍ പാട്ടില്‍ ആണെങ്കില്‍ അപരന്‍ കേരളത്തിനു രഞ്ജി ട്രോഫി കളിച്ച ചരിത്രമുള്ള പാലക്കാട് സ്വദേശി കൃഷ്ണചന്ദ്രനത്രെ. ബംഗളൂരുവില്‍ മഹാവീര്‍ ജെയിന്‍ കോളജിനു കളിച്ച പരിചയത്തോടെ ദുബൈയില്‍ ക്രിക്കറ്റ് രംഗത്ത് സജീവമായ ഓള്‍റൗണ്ടര്‍ കൃഷ്ണ നല്ല ഒരു ബാറ്റ്സ്മാനും മീഡിയം പേയ്സ്ബൗളറുമാണ്.

1996ല്‍ മുഖംകാണിച്ച് മടങ്ങിയ യു.എ.ഇക്ക് ഇത് രണ്ടാം ലോകകപ്പത്രെ. ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും കളിച്ച് പരിചയമുള്ള പാക്കിസ്ഥാന്‍കാരനായ ഫാസ്റ്റ് ബൗളര്‍ ആഖിബ് ജാവെദ് ഇത്തവണ പരിശീലകനായി ഒപ്പമുണ്ട്.
അയല്‍പക്ക രാഷ്ട്രമായിട്ടും ഇംഗ്ളണ്ടില്‍ പിറന്ന കളി കരകടക്കാന്‍ വൈകിയതിന് പ്രായശ്ചിത്തം ചെയ്തുകൊണ്ടാവും സ്കോട്ട്ലാന്‍ഡിന്‍െറ വരവ്. മജീദ് ഹഖ് ഉള്‍പ്പെട്ട ടീമിനെ പ്രസ്ടണ്‍ മോംഡണ്‍ നയിക്കുന്നു.

രണ്ടുതവണ മാത്രം (1983ല്‍ ഇംഗ്ളണ്ടിലും, 28 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞതവണ ബംഗ്ളാദേശിലും) കപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞ ഇന്ത്യ സൂപ്പര്‍ താരങ്ങള്‍ ആരും ഇല്ലാതെയാണ് നാലുവര്‍ഷമായി കൈയിലുള്ള കപ്പ് നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. ഗാവസ്കര്‍, കപില്‍ദേവ്, സച്ചിന്‍, സെവാഗ്, യുവരാജ് എന്നിവരുടെയൊക്കെ ഓര്‍മനിലനിര്‍ത്താന്‍ ചെറുപ്പക്കാരുടെ ഒരു ടീമാണ് രംഗത്ത്. കൂട്ടത്തില്‍ സീനിയര്‍ ഇത്തവണയും നായകസ്ഥാനത്തുള്ള മഹേന്ദര്‍സിങ് ധോണി തന്നെ. സെലക്ഷന്‍ കമ്മിറ്റി 20 മിനിറ്റ് മാത്രം യോഗംചേര്‍ന്ന് പ്രഖ്യാപിച്ച ടീമിന്‍െറ ശരാശരി പ്രായം 27. സീനിയര്‍ താരങ്ങള്‍ മിക്കവരും ഒഴിവാക്കപ്പെട്ടപ്പോള്‍ ടെസ്റ്റ് രംഗത്തുനിന്ന് നാടകീയമായ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ച വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണ് 33ാം വയസ്സില്‍ ഇത്തവണയും അവരെ നയിക്കുന്നത്. നായകസ്ഥാനത്ത് ധോണിയുടെ പിന്‍ഗാമിയായി ക്രിക്കറ്റ് ഇന്ത്യ കണ്ടുവെച്ച വീരാട് കോഹ്ലി വൈസ് ക്യാപ്റ്റനായ ടീം, ഓസ്ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ പൊരുതിനില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്നത് നാം കാണുകയുണ്ടായി.

എങ്കിലും ബാറ്റിങിലും ബൗളിങിലും മികവ് കാണിക്കാന്‍ കഴിയുന്ന ചെറുപ്പക്കാരായ ഓള്‍റൗണ്ടര്‍മാര്‍ ഏറെയുള്ള ഒരണിയെയാണ് സിംബാബ്വെക്കാരനായ കോച്ച് ഡങ്കണ്‍ ഫ്ളെച്ചര്‍ ഒരുക്കിയിരിക്കുന്നത്. 66കാരനായ ഡങ്കണ് ഇത് ഇന്ത്യയോടൊപ്പമുള്ള അവസാന പരമ്പര ആണെങ്കിലും ടീം ഡയറക്ടറായി മുന്‍ ക്യാപ്റ്റന്‍ രവിശാസ്ത്രി കൂടെ ഉണ്ട്. അതുകൊണ്ടുതന്നെയാണ് 20 വയസ് മാത്രം പ്രായമുള്ള ഗുജറാത്തിന്‍െറ ഇടംകൈയന്‍ സ്പിന്നര്‍ ആക്ഷന്‍ പട്ടേലില്‍ പോലും ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

1957ലെ രണ്ടാം ലോകകപ്പില്‍ ഒരൊറ്റ മത്സരംപോലും ജയിക്കാന്‍ കഴിയാതെവരികയും 1980ല്‍ തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ ഒന്നുമാത്രം ജയിക്കുകയും ഒക്കെ ചെയ്ത കഥയാണ് ഇന്ത്യയുടേത്. ആ ടീമാണ് പില്‍ക്കാലത്ത് കപില്‍ ദേവിന്‍െറ നേതൃത്വത്തില്‍ സുശക്തമായ വെസ്റ്റിന്‍റീസിനെതിരെ കപ്പ് ജയം ആഘോഷിച്ചതെന്ന ചരിത്രം, 2015ല്‍ ഇന്ത്യയെ ആവേശം കൊള്ളിക്കേണ്ടതാണ്. കഴിഞ്ഞ തവണയാകട്ടെ ഗ്രൂപ്പ് ലീഗില്‍ മൂന്നു പോയിന്‍റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു മുന്നേറ്റവും.

ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാരായി പുകള്‍പെറ്റ വെസ്റ്റിന്‍റീസ്, ആദ്യ രണ്ടു ലോകകപ്പിലും വിജയപീഠം കയറിയവരാണെങ്കിലും പ്രതിഫലം സംബന്ധിച്ച തൊഴുത്തില്‍കുത്ത് മൂലം ഇന്നാകെ കുഴഞ്ഞു കിടക്കുകയാണ്. പഴയകാല ടെസ്റ്റ് താരമായ റിച്ചി റിച്ചാര്‍ഡ്സന്‍െറ പരിശീലനത്തോടെ ജയ്സണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍, പക്ഷെ താരമൂല്യത്തിനു ഒട്ടും കുറവില്ലല. ക്രിസ് ഗെയിലിനെ പോലുള്ളവര്‍ ഏതവസരത്തിലും കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ കഴിവുള്ളാവരത്രെ.

ക്രിക്കറ്റിന്‍െറ ജന്മഭൂമിയായ ഇംഗ്ളണ്ടില്‍ നിന്നു ഇയാന്‍ മോര്‍ഗന്‍െറ നേതൃത്വത്തില്‍ വരുന്ന ടീമിന്‍െറ മുന്നിലെ ചോദ്യചിഹ്നം ഒരിക്കലും തന്നെ നേടാന്‍ കഴിയാതിരുന്ന ഈ ക്രിക്കറ്റ് കിരീടം ലോര്‍ഡ്സില്‍ എത്തിക്കാനാകുമോ എന്നതായിരിക്കും. ടീമില്‍ ഇല്ലാത്തപ്പോഴും മുന്‍ ഇംഗ്ളണ്ട് കാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍ താന്‍ സെഞ്ച്വറി നേടിയ സ്ഥലങ്ങളെല്ലാം രേഖപ്പെടുത്തിയ ലോകഭൂപടം തന്‍െറ ശരീരത്തില്‍ ടാറ്റു ചെയ്ത് പവിലിയനില്‍ വന്നിരിക്കുന്നുമുണ്ടാകും.

കഴിഞ്ഞ തവണ എവിടെയും അറിയപ്പെടാത്ത അയല്‍ക്കാരായ അയര്‍ലന്‍ഡിനോട് പോലും തോറ്റ അവര്‍, അലസ്റ്റര്‍ കുക്ക് എന്ന നായകനെ ഒഴിവാക്കിയാണ് ടീം കെട്ടിപ്പടുത്തിരിക്കുന്നത്. അയര്‍ലന്‍ഡ് ഇത്തവണയും ഉണ്ട്, വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്‍െറ നേതൃത്വത്തില്‍.
ഇംഗ്ളണ്ടിനെപ്പോലെ തന്നെ ഒരു കദനകഥ പറയുന്നു, ആതിഥേയരില്‍പ്പെട്ട ന്യൂസിലന്‍ഡ്. പത്തുലോകകപ്പ് മത്സരങ്ങള്‍ നടന്നതില്‍ ആറിലും സെമിഫൈനലിലത്തെി തോല്‍ക്കാനായിരുന്നു അവരുടെ വിധി. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിട്ടും ശ്രീലങ്കന്‍ കടമ്പ കടക്കാനൊത്തില്ല. തന്ത്രശാലിയായ ബ്രന്‍ഡം മക്ക്കല്ലം നയിക്കുന്ന ടീമിലെ പ്രധാനശ്രദ്ധാകേന്ദ്രം, വെസ്റ്റിന്‍ഡീസിനെതിരെ 36 പന്തില്‍ സെഞ്ച്വറി നേടിയ കോറി ആന്‍ഡേഴ്സണത്രെ.

വിരമിക്കാന്‍ കാത്തിരിക്കുന്ന നാല്‍പ്പത്തൊന്നുകാരന്‍ മിസ്ബാഹുല്‍ ഹഖിനെ കാപ്റ്റന്‍ സ്ഥാനത്ത് നിര്‍ത്തി പാക്കിസ്ഥാന്‍ വരുന്നത്, 1992ലെ ജേതാക്കളെന്ന പരിവേഷത്തിലാണ്. ഏഴുവര്‍ഷം കഴിഞ്ഞ് വീണ്ടും ഫൈനല്‍ പ്രവേശം ആഘോഷിച്ച അവര്‍ക്ക് പക്ഷെ അവിടെ കലാശക്കളിയില്‍ പരാജയമായിരുന്നു. മുന്‍ കാപ്റ്റന്‍ ശഹീദ് അഫ്രീദി ഉള്‍പ്പെട്ട ടീം ഫാസ്റ്റ് ബൗളിങില്‍ ശക്തികാണിക്കുന്നവരാണ്. ഏഴടി പൊക്കമുള്ള മുഹമ്മദ് ഇര്‍ഫാന്‍ തന്നെ വീരന്‍. എന്നാല്‍, ബൗളിങ് വിവാദത്തില്‍പെട്ട് സ്പിന്നിങ് വിസ്മയമായ സഈദ് അജ്മലിനെ ഒപ്പം കൂട്ടാന്‍ കഴിയാത്തത് അവര്‍ക്കു ക്ഷീണമത്രെ. അതേസമയം കളിക്കാന്‍ ചെല്ലിന്നിടത്തെല്ലാം വിവാദങ്ങളുണ്ടാക്കുന്ന താരങ്ങളോട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശാരയാര്‍ഖാന്‍ കല്‍പിച്ചരുളിയിട്ടുണ്ട്. കളിച്ചാല്‍മതി. മതത്തെകുറിച്ചോ, രാഷ്ട്രീയത്തെക്കുറിച്ചോ, ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചോ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മിണ്ടാന്‍ നില്‍ക്കേണ്ട.

വര്‍ണവിവേചന നയത്തില്‍പ്പെട്ട് ഏറെക്കാലം പുറത്തു നില്‍ക്കേണ്ടിവന്നവരാണ് ദക്ഷിണാഫ്രിക്ക. 1992 മുതല്‍ ശക്തമായി രംഗത്തുവന്നെങ്കിലും മൂന്നുതവണ സെമിഫൈനല്‍ പരാജയം അവരുടെ ഓട്ടം അവസാനിപ്പിച്ചു. 31 പന്തില്‍പ്പോലും സെഞ്ച്വറി നേടാമെന്നു തെളിയിച്ച എബി ഡിവില്ലിയേഴ്സ് എന്ന പരിചയസമ്പന്നനായ പവര്‍ഗെയിം കാപ്റ്റന്‍െറ നേതൃത്വത്തില്‍, ഹാഷിം അംലയെപ്പോലെ ലോകം ആദരിക്കുന്ന കളിക്കാര്‍ അവര്‍ക്കു വേണ്ടി പാഡ് അണിയുന്നുണ്ട്.

പഴയവീര്യം കൈമോശം വന്നിട്ടുണ്ടെങ്കിലും മൂന്നുതവണ ഫൈനല്‍ കളിക്കുകയും 1996ല്‍ ഉജ്വലമായ ഒരു കപ്പ് നേട്ടം ചരിത്രമാക്കുകയും ചെയ്ത ശ്രീലങ്ക, പൊരുതാന്‍ ഉറച്ചു തന്നെയാണ് ക്രീസിലിറങ്ങുന്നത്. കരുത്തനായ ആഞ്ചലോ മാത്യൂസിനാണ് നായകത്വം. ഓരോ മുപ്പത് ഏറിലും ഒരു വിക്കറ്റ് തെറിപ്പിക്കാന്‍ കഴിയുന്ന ബൗളര്‍ എന്ന ബഹുമതിയുള്ള മുത്തയ്യ മുരളീധരന്‍ ഇല്ളെന്നത് നേര്. അപ്പോഴും കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, ലസിത് മലിംഗ എന്നിവരുടെ ശക്തികുറച്ചു കാണാന്‍ ആര്‍ക്കും സാധിക്കില്ല. കഴിഞ്ഞ രണ്ടു തവണയും ഫൈനലിലത്തെിയ ശേഷമാണല്ളോ അവര്‍ തോറ്റുപോയത്.

പതിനാലു ടീമുകളില്‍ ഇംഗ്ളണ്ട്, ഓസ്ത്രേല്യ, ശ്രീലങ്ക, ബംഗ്ളാദേശ്, ന്യൂസിലാന്‍റ്, അഫ്ഗാനിസ്ഥാന്‍, സ്കോട്ട്ലന്‍ഡ് എന്നവ ‘എ’ പൂളില്‍ മത്സരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, സിംബാവേ, അയര്‍ലന്‍ഡ്, യു.എ.ഇ എന്നിവ ‘ബി’ പൂളില്‍ ഇറങ്ങുന്നു.
ഓരോ ഗ്രൂപ്പില്‍ നിന്നും നാലു ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും. അതിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും. മാര്‍ച്ച് 29ന് ഓസ്ത്രേലിയയിലെ മെല്‍ബണിലാണ് ഫൈനല്‍.
ശേഷവിശേഷം: 14 ടീമുകള്‍ കളിക്കുന്ന ക്രിക്കറ്റിനു ലോകകപ്പ്,
200ല്‍പ്പരം ടീമുകള്‍ മത്സരിക്കുന്ന ഫുട്ബാളിനും ലോകകപ്പ്.

 

വെടിമരുന്ന് സ്ഫോടനം: ദുരൂഹതയെന്ന് നാട്ടുകാര്‍

Posted: 11 Feb 2015 11:17 PM PST

തളിപ്പറമ്പ്: തളിപ്പറമ്പ്: പടക്കശാലയില്‍ സ്ഫോടനം നടന്ന് ഒരാള്‍ മരിച്ചിട്ടും യഥാസമയം പൊലീസിലോ ഫയര്‍ഫോഴ്സിലോ വിവരം അറിയിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരി ആലത്തട്ട് കുണ്ടന്‍ചാലില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് സ്വദേശിയുടെ പടക്ക നിര്‍മാണശാലയിലാണ് ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ സ്ഫോടനം നടന്നത്. വെടിമരുന്ന് കൂട്ടിക്കലര്‍ത്തുന്നതിനിടയില്‍ സ്ഫോടനം നടന്നുവെന്നാണ് കരുതുന്നത്. പണിശാല പൂര്‍ണമായും കത്തിയമരുകയും പണിയെടുത്തയാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടും രക്ഷാപ്രവര്‍ത്തകരെ അറിയിക്കാന്‍ ഉടമസ്ഥരോ സഹപ്രവര്‍ത്തകരോ തയാറാവാത്തതാണ് ദുരൂഹത ഏറുന്നത്. പത്തേക്കറോളം പടര്‍ന്നു കിടക്കുന്ന കുന്നിന് നടുവിലായി പ്രവര്‍ത്തിക്കുന്ന ഇവിടെ വാഹനങ്ങള്‍ എത്തിച്ചേരാന്‍ പോലും ഏറെ വിഷമമാണ്. ഇത്തരം സ്ഥലത്ത് ഒരു സുരക്ഷാസംവിധാനവും ഇല്ലാതെയാണ് നിര്‍മാണം നടക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അനുവദിച്ചതില്‍ കൂടുതല്‍ വെടിമരുന്നുകള്‍ ഇവിടെ സൂക്ഷിച്ചതായും സൂചനയുണ്ട്. ഇവിടെയത്തെിയ പൊലീസ് സംഘത്തോട് നാട്ടുകാര്‍ ഇത് സൂചിപ്പിച്ചതോടെ പരിസരത്ത് നടത്തിയ തിരച്ചിലില്‍ വന്‍ സ്ഫോടക ശേഖരം കണ്ടത്തൊനും കഴിഞ്ഞു. അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇത്തരത്തില്‍ സൂക്ഷിച്ച വെടിമരുന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമിച്ചതെന്ന് വെടിമരുന്ന് കണ്ടത്തെിയ സംഭവം വിരല്‍ചൂണ്ടുന്നു. രണ്ട് ചാക്കുകളിലായി സൂക്ഷിച്ച അമോണിയം നൈട്രേറ്റും വിവിധ വെടിമരുന്നുകളും ഉള്‍പ്പെടെ 70 കിലോയോളം വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. വെടിമരുന്ന് സൂക്ഷിക്കാന്‍ ഇവര്‍ക്ക് ലൈസന്‍സുണ്ടെങ്കിലും അളവില്‍ കൂടുതല്‍ സൂക്ഷിച്ചിരുന്നോ എന്നും പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

എം.ജി.എസിന്‍െറ നേതൃത്വത്തില്‍ ജനകീയ ഉപവാസം

Posted: 11 Feb 2015 11:04 PM PST

കോഴിക്കോട്: ചരിത്രകാരന്‍െറ നേതൃത്വത്തില്‍ റോഡ് വികസനത്തിന് വേണ്ടി നടത്തിയ ഉപവാസസമരം ജനകീയ പ്രക്ഷോഭമായി മാറി. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കം നടത്തുന്നതിനെതിരെ കലക്ടറേറ്റിന് മുന്നില്‍ ചരിത്രകാരന്‍ എം.ജി.എസിന്‍െറ നേതൃത്വത്തില്‍ നടത്തിയ ഉപവാസസമരമാണ് ചരിത്രമായത്.
കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ പാര്‍ട്ടിനേതാക്കളും സമരത്തില്‍ അണിചേര്‍ന്നു. ഒരുപകല്‍ നീണ്ട സമരമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം പദ്ധതിയുടെ പ്രാരംഭപ്രവൃത്തികള്‍ക്ക് 25 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതിനാല്‍ രണ്ടുമണിയോടെ ഉപവാസസമരം അവസാനിപ്പിച്ചു. എം.കെ. രാഘവന്‍ എം.പി സമരം ഉദ്ഘാടനം ചെയ്തു.
പദ്ധതി യാഥാര്‍ഥ്യമായിക്കിട്ടാന്‍ വേണ്ടിവന്നാല്‍ അനിശ്ചിതകാല നിരാഹാരസമരത്തിന് നേതൃത്വം നല്‍കുമെന്ന് എം.കെ. രാഘവന്‍ പ്രഖ്യാപിച്ചു.
കലക്ടറുടെ അധീനതയിലുള്ള ഭൂമി വിട്ടുകൊടുക്കുകയും അതിലെ നിര്‍മിതികള്‍ പൊളിച്ചു മാറ്റുകയുമാണ് ആദ്യം വേണ്ടതെന്ന് എം.ജി.എസ്. ആവശ്യപ്പെട്ടു. കലക്ടറുടെ കീഴിലുള്ള ഭൂമി വിട്ടുകൊടുക്കാന്‍ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.
2014 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഫണ്ട് തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ആദ്യം ഏറ്റെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. 2014 ആഗസ്റ്റ് 31നകം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാര്‍ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇന്നുവരെയും അത് നടപ്പിലായിട്ടില്ല. സര്‍ക്കാര്‍ ഭൂമി കൈമാറിയാല്‍ മതിയെന്നും ഏറ്റെടുക്കേണ്ട ആവശ്യമില്ളെന്നും പറഞ്ഞിരിക്കുകയാണ് കലക്ടര്‍. എന്നാല്‍, അവിടെയുള്ള നിര്‍മിതികള്‍ പൊളിച്ചുമാറ്റേണ്ടതുണ്ട്. അതിനൊന്നും ഒരു നടപടിയും കലക്ടര്‍ സ്വീകരിച്ചിട്ടില്ളെന്ന് എം.ജി.എസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ആഗസ്റ്റ് 20 വരെ ഭൂമിയുടെ വില നിശ്ചയിക്കാന്‍ സമയം നല്‍കിയിരുന്നെങ്കിലും നവംബര്‍ 13നാണ് വില നിശ്ചയിച്ചത്. ജില്ലാ പര്‍ച്ചേസിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിക്ക് അയക്കണം. വില നിശ്ചയിച്ചത് എസ്.എല്‍.ഇ.സിക്ക് അയക്കാന്‍ രണ്ടരമാസം വൈകിപ്പിച്ചു. അയച്ചപ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ ചേര്‍ത്തതുമില്ളെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ പറഞ്ഞു.
375 പേര്‍ സ്ഥലം വിട്ടുനല്‍കാമെന്നുള്ള സമ്മതപത്രം നല്‍കിയിട്ടുണ്ട്. 175 പേര്‍ സമ്മതിച്ചിട്ടില്ല. ഏപ്രില്‍ 24നകം ഏറ്റെടുക്കണമെന്നാണ് കരടു വിജ്ഞാപനത്തില്‍ പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു.
മുന്‍ മേയര്‍മാരായ എം. ഭാസ്കരന്‍,തോട്ടത്തില്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, ബി.ജെ.പി. ജില്ലാപ്രസിഡന്‍റ് പി. രഘുനാഥ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാനമ്മ കുഞ്ഞുണ്ണി, കൗണ്‍സിലര്‍ എം.പി. ഹമീദ്, മുസ്ലിംലീഗ് നേതാവ് പി.എം. കോയ, സംവിധായകന്‍ വി.എം. വിനു, എം.വി. ബാബുരാജ്, ഡോ. കെ. മൊയ്തു, കെ.ടി. രഘുനാഥ്, ഗ്രോ വാസു, പി. വത്സല, യു.കെ. കുമാരന്‍, പി.കെ. പാറക്കടവ്, ഡോ.പി.എ. ലളിത, ടി.പി. ദാസന്‍, പി. ദാമോദരന്‍, ആര്‍.ജി.രമേശ്, കണ്ടിയില്‍ ഗംഗാധരന്‍, ശോഭ ഗോപാലന്‍, ഫ. തോമസ് പനക്കല്‍, എം. രാധാകൃഷ്ണന്‍, കെ.വി. സുബ്രഹ്മണ്യന്‍, സിറാജ് വെള്ളിമാട്, സി.പി. ഹമീദ്, എം. രാധാകൃഷ്ണന്‍, തായാട്ട് ബാലന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗിന്‍െറ താലിബാനിസം ^കോടിയേരി

Posted: 11 Feb 2015 11:03 PM PST

Image: 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മുസ് ലിം ലീഗിന്‍െറ താലിബാനിസമാണ് നടക്കുന്നതെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു യുവജനങ്ങളും വിദ്യാര്‍ഥികളും സര്‍വകലാശാല ഉപരോധിക്കുന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലീഗ് പ്രാദേശിക കമ്മിറ്റിയും നേതാക്കളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അണ്‍ എയ്ഡഡ് കോഴ്സുകളില്‍ വന്‍ തുക ഫീസ് നല്‍കി പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സൗകര്യമാണ് ഒരുക്കേണ്ടത്. അല്ലാതെ സാധാരണ വിദ്യാഥികള്‍ക്ക് ലഭ്യമാകേണ്ട ഹോസ്റ്റല്‍ സൗകര്യം അവര്‍ക്ക് നിഷേധിച്ചു കൊണ്ട് അണ്‍ എയ്ഡഡ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ല. ഇത് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടമാണെന്നും കോടിയേരി ആരോപിച്ചു.

കാലിക്കറ്റ് സര്‍വകലാശാല പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ സമരം സി.പി.എം ഏറ്റെടുക്കുമെന്ന് കോടിയേരി പറഞ്ഞു. മുമ്പും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 12 എം.എല്‍.എമാര്‍ ഉപവാസസമരം നടത്തിയിരുന്നു. 120 ദിവസമായി കുട്ടികള്‍ സമരത്തിലാണ്. പലതവണ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചു. എന്നിട്ടും നിഷേധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആവശ്യം അംഗീകരിക്കാന്‍ തയാറാകാതെ സമരം തകര്‍ക്കാനാണ് വി.സിയും യു.ഡി.എഫ് സിന്‍ഡിക്കേറ്റംഗങ്ങളും ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

താലൂക്കാശുപത്രിയിലെ മാതൃ–ശിശു ബ്ളോക്കിന് ശാപമോക്ഷം

Posted: 11 Feb 2015 10:58 PM PST

മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ഒരു കോടിയോളം രൂപ ചെലവിട്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ച മാതൃ-ശിശു ബ്ളോക്കിന് ഒടുവില്‍ ശാപമോക്ഷം. മാസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന ബ്ളോക്ക് ബുധനാഴ്ച അധികൃതര്‍ തുറന്നു.
2014 സെപ്റ്റംബര്‍ ഒന്നിന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും പല കാരണങ്ങളാല്‍ മാതൃ-ശിശു ബ്ളോക്ക് തുറക്കുന്നത് വൈകുകയായിരുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരും കുഞ്ഞുങ്ങളുമെല്ലാം സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ മാതൃ-ശിശു ആശുപത്രി അടച്ചിട്ടിരിക്കുന്നത് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
നഗരസഭാ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചാണ് പ്രസവ വാര്‍ഡും ഓപറേഷന്‍ തിയറ്ററുമടങ്ങിയ രണ്ട് നില കെട്ടിടം പണിതത്. 40 കിടക്കകളുള്ള ഇവിടെ രണ്ട് ശസ്ത്രക്രിയാ മുറികള്‍, ഒരു പ്രസവ മുറി, നവജാത ശിശുക്കള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ ബേബി ഇന്‍ക്യുബേറ്റര്‍ മുതലായ സൗകര്യങ്ങളുണ്ട്. ഇവക്കുവേണ്ട ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സിസേറിയനുള്‍പ്പെടെ നടക്കുന്ന ഇവിടെ ബ്ളോക്ക് തുറന്നുകൊടുക്കാത്തതിന്‍െറ ആനുകൂല്യം ലഭിക്കുന്നത് സ്വകാര്യ ആശുപത്രികള്‍ക്കാണെന്ന് ആക്ഷേപമുണ്ടായിരുന്നു.
മാസം നൂറിലേറെ പ്രസവങ്ങളും ഇരുപതോളം സിസേറിയനും നടക്കുന്ന താലൂക്കാശുപത്രിയില്‍ സ്ഥലപരിമിതിമൂലം ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും ആശുപത്രി വരാന്തയില്‍ കിടത്തേണ്ട അവസ്ഥയാണ്. മാതൃ-ശിശു ബ്ളോക്ക് തുറന്നത് ഏറെ ആശ്വാസമാണെന്ന് രോഗികള്‍ പറഞ്ഞു. മാതൃ-ശിശു ആശുപത്രി കെട്ടിട ഉദ്ഘാടനത്തിനിടെ നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിക്കപ്പെടാനുണ്ട്.
താലൂക്ക് ആശുപത്രിയില്‍ ഉടന്‍ രക്തസംഭരണ യൂനിറ്റ് തുടങ്ങും, അത്യാഹിതവിഭാഗം കാര്യക്ഷമമാക്കും തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങള്‍.
മലപ്പുറത്തെയും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ സ്വകാര്യ ആശുപത്രികളെയാണ് ശസ്ത്രക്രിയക്കും മറ്റുമായി രക്തം ലഭിക്കുന്നതിന് ആശ്രയിക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ പഴയ ബ്ളോക്കിലെ ശസ്ത്രക്രിയാനന്തര വാര്‍ഡിലാണ് രക്തസംഭരണ യൂനിറ്റ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് നെട്ടോട്ടമോടുന്നത് ഇപ്പോഴും തുടരുന്നു.

കുന്നംകുളം നഗരസഭ യോഗം : ചെയര്‍മാന്‍െറ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

Posted: 11 Feb 2015 10:49 PM PST

കുന്നംകുളം: പദ്ധതി പണം ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയ കുന്നംകുളം നഗരസഭ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ബാനര്‍ ഉയര്‍ത്തി ബഹളം വെച്ചു.
ചെയര്‍മാന്‍െറ രാജി ആവശ്യപ്പെട്ട് ഭരണകക്ഷിയായ യു.ഡി.എഫിലെ ഒരുവിഭാഗം അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. നഗരസഭ ഭരണത്തിലെ ചേരിപ്പോര് മൂലം വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചുവെന്ന് പ്രതിപക്ഷ അംഗം കെ.ബി. ഷിബു കുറ്റപ്പെടുത്തി.
പൊതുജനങ്ങള്‍ക്ക് ഉപകാരമുള്ള ഒരു പദ്ധതിയും ചെയര്‍മാന്‍ നടപ്പാക്കുന്നില്ളെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ചെയര്‍മാന്‍െറ രാജി ആവശ്യപ്പെട്ട് ഭരണപക്ഷത്തെ ഒരു വിഭാഗവുമായി പ്രതിപക്ഷം രഹസ്യധാരണ ഉണ്ടാക്കിയതായി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി അംഗവുമായ എം.വി. ഉല്ലാസ് കുറ്റപ്പെടുത്തി. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നത് അഭിപ്രായഭിന്നത കാരണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ രാജിവെക്കേണ്ട ആവശ്യമില്ളെന്ന് എം.വി. ഉല്ലാസ് പറഞ്ഞു.
ചെയര്‍മാന്‍െറ രാജി ആവശ്യപ്പെട്ടിട്ട് ഭരണകക്ഷി അംഗങ്ങള്‍ മാറിനിന്നതല്ളെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി തൃശൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ എത്തുന്നതിന്‍െറ ഭാഗമായാണ് അംഗങ്ങള്‍ യോഗത്തില്‍ ഇല്ലാത്തതെന്നും ഭരണകക്ഷി അംഗം കെ.വി. ഗീവര്‍ പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയാത്ത ചെയര്‍മാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ അംഗം അഡ്വ. കെ.എസ്. ബിനോയ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കുന്നംകുളം നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ യോഗം കലക്ടര്‍ വിളിച്ചുചേര്‍ത്തതെന്ന് ചെയര്‍മാന്‍ പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. കാര്യങ്ങള്‍ മനസ്സിലാക്കാതെ ചെയര്‍മാനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജിവെക്കേണ്ട അവസ്ഥ ഇല്ളെന്നും ചെയര്‍മാന്‍ പറഞ്ഞു. ചെയര്‍മാന്‍െറ മറുപടിയില്‍ തൃപ്തരാകാതെ ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോയി. ചെയര്‍മാന്‍ സി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്മിത ജിന്നി, സോമന്‍ ചെറുകുന്ന് എന്നിവര്‍ സംസാരിച്ചു.

ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമത്

Posted: 11 Feb 2015 10:46 PM PST

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നിലയില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമതെത്തി. വനിതകളുടെ സൈക്ലിങ് പോയിന്റ് റേസിങ്ങില്‍ കേരളത്തിന്റെ മഹിതാ മോഹന്‍ സ്വര്‍ണം നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം മുപ്പതായി. ഒന്നാം സ്ഥാനത്തുള്ള സര്‍വീസസ് ബഹുദൂരം മുന്നിലാണ്. ഗെയിംസിലെ മഹിതയുടെ മൂന്നാം സ്വര്‍ണമാണിത്.

സൈക്ലിങ് പോയിന്റ് റേസിങ് വിഭാഗം കേരളം തൂത്തുവാരുകയായിരുന്നു. ഈയിനത്തില്‍ കേരളത്തിന്റെ പാര്‍വതി വെള്ളിയും ബിസ്മി വെങ്കലവും നേടി. ഇന്ന് നടന്ന കയാക്കിങ്, സൈക്ലിങ് എന്നീ ഇനങ്ങളില്‍ കേരളം സ്വര്‍ണം നേടിയിരുന്നു. സൈക്ലിങ്ങില്‍ ടീം പെര്‍സ്യൂട്ട് വിഭാഗത്തിലാണ് മഹിത മോഹന്‍, വി. രജനി, പാര്‍വതി, ലിഡിയ എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടിയത്. വനിതാ വിഭാഗം കയാക്കിങ്ങില്‍ അനുഷ, ട്രീസ, മിനിമോള്‍, ജസ്റ്റിമോള്‍ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്. കൂടാതെ സൈക്ലിങ്ങിലും ജൂഡോയിലും കേരളം മെഡല്‍ നേട്ടം ആവര്‍ത്തിച്ചു. സൈക്ലിങ് സ്പ്രിന്റ് വിഭാഗത്തില്‍ ലിഡിയമോള്‍ വെങ്കലവും ജൂഡോയില്‍ 70 കിലോ വിഭാഗത്തില്‍ ദേവീ കൃഷ്ണ വെങ്കലവും നേടി.
 

അഞ്ചരക്കോടി മുടക്കി നവീകരിച്ച നീന്തല്‍കുളത്തില്‍ ചോര്‍ച്ച

Posted: 11 Feb 2015 10:29 PM PST

തിരുവനന്തപുരം: കോടികള്‍ മുടക്കി നീന്തല്‍കുളം പണിത് ഒരുമാസം തികയുംമുമ്പേ ചോര്‍ച്ച. ദേശീയ ഗെയിംസിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടം ചെയ്ത നീന്തല്‍കുളമാണ് ചോര്‍ച്ചമൂലം വെള്ളം വറ്റിക്കുന്നത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് അടിസ്ഥാന വികസന സൗകര്യ വികസനത്തിന്‍െറ ഭാഗമായി വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടില്‍ അഞ്ചരക്കോടി മുതല്‍മുടക്കി നവീകരിച്ച നീന്തല്‍ പരിശീലന കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പാകത്തിന് സ്വിമ്മിങ് പൂള്‍ തുറന്നുനല്‍കുമെന്ന് ജനുവരി 23ന് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഗെയിംസിനത്തെുന്ന കായികതാരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് അടിയന്തരമായി പണി പൂര്‍ത്തിയാക്കിയതെങ്കിലും ഉദ്ഘാടനത്തിന് ശേഷം ഇതുവരെ ഇത് തുറന്നിട്ടില്ല. നീന്തല്‍ പരിശീലന കേന്ദ്രമാക്കുന്നതിനായാണ് നിരവധി ട്രാക്കുകളോടെ ഇത് നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അപാകത കാരണം വെള്ളം പൊട്ടി ഒഴുകുകയാണ്. കഴിഞ്ഞദിവസം ചോര്‍ച്ച തടയുന്നതിന് പൂളിന് സമീപത്തെ ഒരുവശം പൊളിച്ച് നിര്‍മാണം ആരംഭിച്ചു. പൂളിലെ വെള്ളം പൂര്‍ണമായി വറ്റിച്ച് അടുത്ത നിര്‍മാണപ്രവര്‍ത്തനം രഹസ്യമായാണ് നടത്തുന്നത്. വിവിധ ഭാഗങ്ങളില്‍ തുടക്കംമുതല്‍ ചോര്‍ച്ച കണ്ടത്തെിയെങ്കിലും ഇതെല്ലാം മറച്ചുവെച്ചാണ് ഉദ്ഘാടനം നടത്തിയത്. നിലവാരം കുറഞ്ഞ നിര്‍മാണപ്രവര്‍ത്തനമായതിനാല്‍ ചോര്‍ച്ച പരിഹരിക്കുന്നതിന് കാലതാമസം വേണ്ടിവരും.
വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി പാളയം സെക്ഷനിലെ 677 ഐ എന്ന കണ്‍സ്യൂമര്‍ നമ്പറിലാണ് സ്വിമ്മിങ് പൂളിലെ വാട്ടര്‍ കണക്ഷന്‍. ദിനംപ്രതി മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനുമിടക്ക് വെള്ളം പൊട്ടി ഒഴുകുന്നതായാണ് കണ്ടത്തെിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വാട്ടര്‍ അതോറിറ്റിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ 7,44,188 രൂപ നല്‍കാനുണ്ട്. ഇതേനില തുടരുകയാണെങ്കില്‍ അതോറിറ്റിക്ക് വന്‍ ബാധ്യതയുണ്ടാകും. 2013ലാണ് സ്വമ്മിങ് പൂളിന്‍െറ പണി ആരംഭിച്ചത്. എട്ട് കോടിയാണ് അതിന് നീക്കിവെച്ചത്. നിലവാരമുണ്ടായിരുന്ന സ്വിമ്മിങ് പൂള്‍ വീണ്ടും കോടികള്‍ നവീകരിച്ചതോടെ ആദ്യത്തേതിനേക്കാള്‍ നിലവാരമില്ലാത്തതായെന്നും ആരോപണമുയരുന്നു. മുമ്പ് വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പൂള്‍ ഇപ്പോള്‍ സ്പോര്‍ട്സ് വകുപ്പിന്‍െറ അധീനതയിലാണ്. ദേശീയ ഗെയിംസിന്‍െറ മറവില്‍ നിര്‍മാണ പ്രവര്‍ത്തനം അടിയന്തരമായി നടത്തുന്നതിനായി നിലവാരം കുറഞ്ഞ രീതിയില്‍ പണിതതാണ് ദേശീയ ഗെയിംസ് കഴിയുന്നതിന് മുമ്പുതന്നെ തകരാന്‍ കാരണമായത്.

എ.എ.പിയുടെ ലക്ഷ്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ^യോഗേന്ദ്ര യാദവ്

Posted: 11 Feb 2015 10:09 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ചരിത്ര വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെന്ന് പാര്‍ട്ടിയുടെ നയരൂപീകരണ വിദഗ്ധനായ യോഗേന്ദ്ര യാദവ്. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലേക്ക്  പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബില്‍ ഇതിനോടകം പാര്‍ട്ടിക്ക് വേരോട്ടമുണ്ട്. കൂടാതെ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ എന്നീ സംസ്ഥാനങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ഒരു ബദല്‍ രാഷ്ട്രീയത്തിനാണ് ആം ആദ്മി പാര്‍ട്ടി തുടക്കമിട്ടിരിക്കുന്നത്. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കൊരു ബദലാണ് എ.എ.പി ലക്ഷ്യമിടുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

വരുന്ന അഞ്ചു വര്‍ഷത്തിനകം ഏറ്റവും കുറഞ്ഞത് നാലു സംസ്ഥാനങ്ങളില്ളെങ്കിലും എ.എ.പി സാന്നിധ്യം ഉറപ്പിക്കും. പല സംസ്ഥാനങ്ങളിലും മികച്ച പ്രതിപക്ഷം പോലുമില്ല. പലയിടത്തും ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍െറ നിറം മങ്ങുകയാണ്. മികച്ച പ്രതിപക്ഷം ആകാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഇവിടെയാണ് എ.എ.പിയുടെ പ്രസക്തിയെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.

ബിഹാറില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു^ നിതീഷ് കുമാര്‍

Posted: 11 Feb 2015 09:48 PM PST

Image: 

ന്യൂഡല്‍ഹി: ബിഹാറിലെ ഭരണപ്രതിസന്ധി മുതലെടുത്ത്  ബി.ജെ.പി കുതിരകച്ചവടത്തിനാണ് ശ്രമിക്കുന്നതെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. ബിഹാറിലെ ജനങ്ങള്‍ അതു മനസിലാക്കി കഴിഞ്ഞു.  ബി.ജെ.പിക്ക് ഡല്‍ഹിയിലെ ദുരവസ്ഥ തന്നെയാണ് ബിഹാറിലും നേരിടേണ്ടി വരിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 20 ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമരന്തി ജിതിന്‍ റാം മാഞ്ചിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എ.എ.പി മന്ത്രിസഭ: മനീഷ് സിസോദിയ ഉപമുഖ്യമന്ത്രി; നാലു പേരെ ഒഴിവാക്കും

Posted: 11 Feb 2015 09:15 PM PST

Image: 

ന്യൂഡല്‍ഹി: അരവിന്ദ് കെജ് രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ രണ്ടാമനും കെജ് രിവാളിന്‍െറ വലംകൈയുമായ മനീഷ് സിസോദിയക്ക് മികച്ച പദവി ലഭിക്കും. പദ്പര്‍ഗഞ്ചില്‍ നിന്ന് വിജയിച്ച 43കാരനായ സിസോദിയക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രി കെജ് രിവാളിന്‍െറ വസതിയില്‍ ചേര്‍ന്ന എ.എ.പി രാഷ്ട്രീയകാര്യ സമിതിയാണ് പുതിയ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ തത്വത്തില്‍ ധാരണയായത്.

എ.എ.പിയുടെ രൂപീകരണം മുതല്‍ കെജ് രിവാളിനൊപ്പമുള്ള സിസോദിയ തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു. സിസോദിയക്ക് മുമ്പ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗര വികസനം എന്നീ വകുപ്പുകള്‍ തന്നെ നല്‍കിയേക്കും.

സിസോദിയയെ കൂടാതെ മന്ത്രിസഭയിലേക്ക് ജിതേന്ദ്ര തോമര്‍ (ത്രൈനഗര്‍), സന്ദീപ് കുമാര്‍ (സുല്‍ത്താന്‍പുര്‍), അസിം അഹമ്മദ് ഖാന്‍ (മാതിയ മഹല്‍), കപില്‍ മിശ്ര (കരാവല്‍ നഗര്‍), വനിതാ പ്രാതിനിധ്യമായി അല്‍ക ലാംബ (ചാന്ദ്നി ചൗക്ക്)ക്കും സാധ്യതയുണ്ട്. ഒന്നാം എ.എ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന സോംനാഥ് ഭാരതി, ദലിത് നേതാവ് ഗിരീഷ് സോണി, സൗരവ് ഭരദ്വാജ്, രാഖി ബിര്‍ള എന്നിവര്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടായിരിക്കില്ല.

നിയമസഭാ സ്പീക്കറായി റാം നിവാസ് ഗോയല്‍ (ഷഹ്ദറ)യെയും ഡെപ്യൂട്ടി സ്പീക്കറായി ബന്ദനാ കുമാരി (ഷാലിമാര്‍ മാര്‍ഗ്)യെയും എ.എ.പി പരിഗണിക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ഡല്‍ഹി രാംലീലാ മൈതാനത്താണ് കെജ് രിവാള്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. മുമ്പ് 2013ല്‍ കെജ് രിവാളും സംഘവും സത്യപ്രതിജ്ഞാ ചെയ്തത് ഇതേദിവസം രാംലീലാ മൈതാനത്തായിരുന്നു.
 

സ്വര്‍ണവില കുറഞ്ഞു; പവന് 20,480 രൂപ

Posted: 11 Feb 2015 08:55 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,480 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,560 രൂപയിലാണ് വ്യാപാരം.

ചൊവ്വാഴ്ചയാണ് പവന്‍വില 20,560 രൂപയില്‍ നിന്ന് 20,640 രൂപയിലേക്ക് ഉയര്‍ന്നത്. ബുധനാഴ്ചയും ഈ വില തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.72 ഡോളര്‍ കൂടി 1,220.72 ഡോളറിലെത്തി.

ഗെയിംസിലെ ആരോപണങ്ങള്‍ അന്വേഷിക്കണം^ സുധീരന്‍

Posted: 11 Feb 2015 08:53 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദേശീയ ഗെയിംസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഗെയിംസിനു ശേഷം യഥാര്‍ത്ഥ സഥിതി ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാറുടമകളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തുടങ്ങിയ തന്‍റെ ജീവിതം തുറന്ന പുസ്തകമാണ്. തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെല്ലാം തന്നെ തേജോവധം ചെയ്യാനുള്ള ശ്രമിച്ചാലും നിലപാടുകളില്‍ ഉറച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

ക്ഷേത്രം നിര്‍മിച്ചതിനെതിരെ മോദി

Posted: 11 Feb 2015 08:39 PM PST

Image: 

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ ‘മോദി ക്ഷേത്രം’ നിര്‍മിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കായി ക്ഷേത്രം പണിതുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇത്  ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്  എതിരാണെന്നും മോദി വ്യക്തമാക്കി. ‘‘ക്ഷേത്രങ്ങള്‍ പണിയുവാനല്ല നമ്മളുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. വ്യക്തിപരമായി തന്നെ ഏറെ വേദനിപ്പിച്ച വാര്‍ത്തയാണിത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല. നിങ്ങള്‍ക്ക് സമയവും പണവുമുണ്ടെങ്കില്‍ അത് ശുചിത്വ ഇന്ത്യക്കായി മാറ്റിവെക്കൂ’’- മോദി ട്വീറ്റ് ചെയ്തു.

അഹ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കൊത്താരിയ ഗ്രാമത്തില്‍ 350 ആരാധകരുടെ സാമ്പത്തിക സഹായത്തോടെയാണ് ‘മോദി ക്ഷേത്രം’ നിര്‍മിച്ചിരിക്കുന്നത്.  ക്ഷേത്രം ഞായറാഴ്ച ഒൗദ്യോഗികമായി തുറന്നുകൊടുക്കും. അഞ്ചു ലക്ഷത്തോളം രൂപയാണ് നിര്‍മാണച്ചെലവ്. കുര്‍ത്തയും ജാക്കറ്റും  കണ്ണടയും താമരച്ചിത്രം ആലേഖനം ചെയ്ത ദുപ്പട്ടയും അണിഞ്ഞ മോദിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ഇറാഖ് പ്രസിഡന്‍റ് ദോഹയില്‍

Posted: 11 Feb 2015 08:10 PM PST

Image: 

ദോഹ: ഖത്തറില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ഇറാഖ് പ്രസിഡന്‍റ് ഫുആദ് മഅ്സൂം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇറാഖ് പ്രസിഡന്‍റ് അമീറിന്‍െറ ഒൗദ്യോഗിക വസതിയായ അമീരി ദീവാനിലത്തെിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ഇരു രാഷ്ട്രത്തലവന്മാരും അത് മെച്ചപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും സംസാരിച്ചു. കൂടാതെ ഇരുകൂട്ടര്‍ക്കും പൊതുതാതാല്‍പര്യമുള്ള ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിക്കാഴ്ചയില്‍ വിഷയമായി.
അസി. അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയടക്കം മറ്റു മന്ത്രിമാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു.
കൂടിക്കാഴ്ചക്ക് ശേഷം ഖത്തര്‍ അമീറിന്‍െറ വക ഇറാഖ് പ്രസിഡന്‍റിന് വിരുന്നും ഒരുക്കിയിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത ഇരുവരും അറബ് മേഖലയിലെയും അന്താരാഷ്ട്ര മേഖലയിലെയും വികസനത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. നേരത്തെ ഹമദ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഖത്തര്‍ ഊര്‍ജ്ജ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സാദയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രതിനിധി സംഘം സ്വീകരിച്ചു.
 

സൈക്ലിങ്ങില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം

Posted: 11 Feb 2015 07:54 PM PST

Image: 

തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ളിങ്ങില്‍ കേരളത്തിന് വീണ്ടും മെഡല്‍. ടീം പെര്‍സ്യൂട്ട് വിഭാഗത്തിലാണ് മഹിത മോഹന്‍, വി. രജനി, പാര്‍വതി, ലിഡിയ എന്നിവരടങ്ങിയ കേരളാ ടീം സ്വര്‍ണം നേടിയത്.

കഴിഞ്ഞ ദിവസം മൂന്നു കിലോമീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ ടി.പി അഞ്ജിത സ്വര്‍ണവും 500 മീറ്റര്‍ ടൈം ട്രയല്‍ ഇനത്തില്‍ കെസിയ വര്‍ഗീസ് വെള്ളിയും നേടിയിരുന്നു.

ഗെയിംസില്‍ ഇതുവരെ 28 സ്വര്‍ണവും 31 വെള്ളിയും 36 വെങ്കലും അടക്കം 95 മെഡലുമായി കേരളം നാലാം സ്ഥാനത്താണ്.

മസ്കത്തിന് ഇനി വെള്ളമില്ലാ ദിനങ്ങള്‍

Posted: 11 Feb 2015 07:54 PM PST

Image: 

മസ്കത്ത്: തലസ്ഥാന നഗരിക്ക് ഇനിയുള്ള മൂന്നു ദിവസങ്ങള്‍ ജലക്ഷാമത്തിന്‍േറത്. ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്‍െറ ആവശ്യകത വീണ്ടും ഓര്‍മപ്പെടുത്തുന്ന മൂന്ന് ദിവസങ്ങളാണ് കടന്നുവരുന്നത്. പൈപ്പ് മാറ്റലിന്‍െറ ഭാഗമായി ജല വിതരണം നിര്‍ത്തിവെക്കുന്നതോടെ സ്വദേശികളും പ്രവാസികളും എല്ലാം ബുദ്ധിമുട്ടും. ഫ്ളാറ്റ് സമുച്ചയങ്ങളില്‍ കുടുംബമായി താമസിക്കുന്നവര്‍ക്കും ബാച്ചിലര്‍മാര്‍ക്കും വെള്ളം അരിഷ്ടിച്ച് ഉപയോഗിക്കേണ്ടിവരുന്ന ദിവസങ്ങളാണ് വ്യാഴവും വെള്ളിയും ശനിയും. വെള്ളം മുടങ്ങുമെന്ന അറിയിപ്പിനെ തുടര്‍ന്ന് മുന്നൊരുക്കങ്ങളിലാണ് പ്രവാസികളും സ്വദേശികളും അടങ്ങുന്ന സമൂഹം. വെള്ളം ശേഖരിച്ചുവെക്കാനും അവധി ദിവസങ്ങളില്‍ ഒമാനിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് മാറിത്താമസിക്കുന്നതിനും യാത്രപോകാനുമുള്ള ഒരുക്കങ്ങളിലാണ് ജനം.
ബക്കറ്റുകള്‍ വാങ്ങലും ടാങ്കുകള്‍ സ്ഥാപിക്കലും അടക്കം പ്രവൃത്തികള്‍ചെയ്യുന്ന തിരക്കിലായിരുന്നു കൂടുതല്‍ പേരും. ടാങ്കുകളില്‍ വെള്ളം നിറച്ചിടുന്നതിനൊപ്പം വലിയ ബക്കറ്റുകള്‍ വാങ്ങി സംഭരിച്ചുവെക്കുന്നുമുണ്ട്. ഫ്ളാറ്റ് സമുച്ചയങ്ങളില്‍ വെള്ളം മുടങ്ങുമെന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലുകളും മുന്‍കരുതലുകളെടുത്തു കഴിഞ്ഞു. ബാച്ചിലര്‍ താമസകേന്ദ്രങ്ങളില്‍ അലക്കല്‍, മുറി കഴുകല്‍ അടക്കം കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ ചെയ്യരുതെന്ന് കാണിച്ച് നോട്ടിസും നല്‍കി. മസ്കത്ത്, മത്ര, ബോഷര്‍, അമിറാത്ത് വിലായത്തുകളുടെ പ്രധാന ഭാഗങ്ങളില്‍ ജല വിതരണം മുടങ്ങുമെന്നാണ് പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ (പി.എ.ഇ.ഡബ്ള്യു)  അറിയിപ്പ്. മസ്കത്ത് ഗവര്‍ണറേറ്റില്‍ ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്ന് പി.എ.ഇ.ഡബ്ള്യു അധികൃതര്‍ പറഞ്ഞു.
600 എം.എം. പൈപ്പുകള്‍ പൊട്ടുന്നതും മറ്റും മൂലം ജല വിതരണം തടസ്സപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ആദ്യ ഘട്ടത്തില്‍ ഗൂബ്ര പ്ളാന്‍റില്‍നിന്ന് ഖുറം റിസര്‍വോയര്‍ വരെയാണ് പൈപ്പ് മാറ്റല്‍ നടക്കുന്നത്.
അതേസമയം, ജല വിതരണം മുടങ്ങുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിന് പി.എ.ഇ.ഡബ്ള്യു നേതൃത്വത്തില്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൈപ്പ് മാറ്റല്‍ സംബന്ധിച്ച് രണ്ടാഴ്ച മുമ്പുതന്നെ വിവരങ്ങള്‍ പുറത്തുവിട്ട അധികൃതര്‍ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളെ വെള്ളം സംഭരിച്ചുവെക്കേണ്ടതിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇതോടൊപ്പം, മസ്കത്ത് ഗവര്‍ണറേറ്റിലെ ജലവിതരണം തടസ്സപ്പെടുന്ന നാല് വിലായത്തുകളിലുമായി 19 ജല വിതരണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര സന്ദര്‍ഭങ്ങളില്‍ ജല ടാങ്കറുകള്‍ ഉപയോഗിച്ച് ജല വിതരണം നടത്താനും പദ്ധതിയുണ്ട്. രണ്ടാഴ്ച മുമ്പുതന്നെ 48 മണിക്കൂര്‍ സമയത്തേക്കുള്ള വെള്ളം ശേഖരിച്ചുവെക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പലര്‍ക്കും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള പാത്രങ്ങളും മറ്റും ഇല്ല. ഫ്ളാറ്റുകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരും കുടുംബങ്ങളുമാണ് പ്രധാനമായും പാത്രങ്ങളില്ലാത്തതിന്‍െറ ബുദ്ധിമുട്ടനുഭവിക്കുന്നത്.
ജലം യുക്തിസഹമായി ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ വീടുകളിലെ പൂന്തോട്ടങ്ങള്‍ നനയ്ക്കുന്നതും കാറുകള്‍ കഴുകുന്നതും ഒഴിവാക്കണം. വീടുകള്‍ കഴുകല്‍, വസ്ത്രങ്ങള്‍ കഴുകല്‍ തുടങ്ങിയവ ഒഴിവാക്കേണ്ടതാണെന്നും പി.എ.ഇ.ഡബ്ളിയു നിര്‍ദേശിച്ചിട്ടുണ്ട്.

വി.എം. സുധീരനും മദ്യവിവാദവും

Posted: 11 Feb 2015 07:27 PM PST

Image: 

തിരുവനന്തപുരം: മദ്യവിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെ പരസ്യമായി കടന്നാക്രമിച്ച് ബാറുടമയും കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായ ഡി. രാജ്കുമാര്‍ ഉണ്ണി രംഗത്ത്. സുധീരന്‍െറ കുടുംബത്തില്‍  ബാറുടമകളുണ്ടെന്നും സ്വന്തം കുടുംബത്തിലെ മദ്യപാനശീലവും മദ്യവ്യവസായവും നിര്‍ത്തിയിട്ട് മതി നാട്ടുകാരെ നന്നാക്കലെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. മദ്യവില്‍പന നടത്തുന്നതിന്‍െറ പേരില്‍ അരുവിപ്പുറത്ത്  ശ്രീനാരായണ ധര്‍മവേദി പ്രസിഡന്‍റ് ഗോകുലം ഗോപാലനൊപ്പം വേദി പങ്കിടുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന സുധീരന്‍െറ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു ഉണ്ണി. സുധീരന്‍െറ  ബന്ധുവിന് നാല് ബാര്‍ ഹോട്ടലുകള്‍ ഉണ്ടെന്നും ബാറുടമയാണെന്നതിന്‍െറ പേരില്‍ ബന്ധുവിന്‍െറ വീട്ടില്‍ സുധീരന്‍ പോകാതിരിക്കുമോയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

1991 മുതല്‍ 20 വര്‍ഷം  ഉപയോഗിച്ചിരുന്ന വെള്ള അംബാസഡര്‍ കാര്‍ ആരുടേതാണെന്ന് സുധീരന്‍ വെളിപ്പെടുത്തണം.
തൃശൂര്‍ ജില്ലയിലെ  മദ്യവ്യവസായിയാണ് കാറും ഡ്രൈവറെയും ഡീസലും നല്‍കിയിരുന്നതെന്ന് ഉണ്ണി ആരോപിച്ചു. മയക്കുമരുന്നടക്കം സമൂഹത്തില്‍ നിരവധി തിന്മകള്‍ നിലനില്‍ക്കുന്നുണ്ട്. നിയമാനുസൃതമായി നടത്തുന്ന മദ്യവ്യവസായത്തിന് നേരെ മാത്രം ഇദ്ദേഹം നീങ്ങുതെന്തിനാണ്. സുധീരന്‍ എന്ന ഒരാള്‍  കാരണമാണ് കഴിഞ്ഞ മാര്‍ച്ച് 31ന് 730 ബാറുകള്‍ പൂട്ടിയത്. കപട ആദര്‍ശം സുധീരന്‍ വെടിയണമെന്ന് ഉണ്ണി ആവശ്യപ്പെട്ടു.

ഈ ആരോപണങ്ങള്‍ സുധീരന്‍ നിഷേധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. മദ്യവ്യവസായവുമായി ബന്ധപ്പെട്ട  എല്ലാ ബോര്‍ഡുകളിലെയും കോര്‍പറേഷനിലെയും സ്ഥാനങ്ങളും മന്ത്രിസ്ഥാനവും കോണ്‍ഗ്രസുകാരെക്കൊണ്ട് രാജിവെപ്പിക്കാന്‍ സുധീരന് കഴിയുമോ. മദ്യം ഉപയോഗിക്കുന്നവര്‍ വരരുതെന്ന് പറഞ്ഞാല്‍ കെ.പി.സി.സി യോഗത്തില്‍ പത്തുപേര്‍ പോലും കാണില്ല. ഗോകുലം ഗോപാലനെ സുധീരന്‍ അപമാനിച്ച സംഭവത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മൗനം വെടിയണം. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്‍കിയ മൊഴി വെളിപ്പെടുത്താനാവില്ളെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.

അതേസമയം, രാജ്കുമാര്‍ ഉണ്ണിയുടെ ആരോപണത്തോട് കടുത്ത ഭാഷയില്‍ വി.എം. സുധീരന്‍ തിരിച്ചടിച്ചു. തന്‍െറ ബന്ധുക്കളാരെങ്കിലും മദ്യക്കച്ചവടം നടത്തുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ളെന്ന് സുധീരന്‍ പറഞ്ഞു. ആരായാലും മദ്യക്കച്ചവടം ഉപേക്ഷിക്കണമെന്നാണ് അഭിപ്രായം. വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കുമില്ല. മുട്ടാപ്പോക്ക് പറഞ്ഞ് തലയൂരുകയല്ല, ശ്രീനാരായണ ധര്‍മങ്ങളോട് നീതിപുലര്‍ത്തുകയാണ് വേണ്ടത്. ശ്രീനാരായണ പ്രസ്ഥാനത്തെ കച്ചവട താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.  

എനിക്കെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗവേഷണം നടത്തി കണ്ടുപിടിക്കാം. ബാര്‍ ഉടമകള്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത് സ്വാഭാവികമാണ്. അത് ഉണ്ടായില്ളെങ്കിലേ അദ്ഭുതമുള്ളൂ. എന്നെക്കുറിച്ച് ജനങ്ങള്‍ക്കറിയാം. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലുള്ളവര്‍ ശ്രീനാരായണ ധര്‍മങ്ങളോട് നീതി കാണിക്കണം. അരുവിപ്പുറം പ്രതിഷ്ഠ വാര്‍ഷിക വേദിയില്‍ ഇക്കാര്യം തുറന്നു പറഞ്ഞതാണ് തനിക്കെതിരെ തിരിയുന്നതെങ്കില്‍ അത് ഇനിയും തുടരുമെന്നും സുധീരന്‍ വ്യക്തമാക്കി. എന്നാല്‍, രാജ്കുമാര്‍ ഉണ്ണിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാതെ സുധീരന്‍ ഒഴിഞ്ഞുമാറി.

തനിക്കെതിരായ സുധീരന്‍െറ പരാമര്‍ശത്തിനെതിരെ ഗോകുലം ഗോപാലന്‍ രംഗത്തുവന്നു. മദ്യത്തിനെതിരെ പ്രചാരണം നടത്തുന്ന സുധീരന്‍ മദ്യപാനിയായിരുന്ന കാര്യം തൃശൂരുകാര്‍ക്കെല്ലാം അറിയാമെന്നും നിലപാട് ആത്മാര്‍ഥമാണെങ്കില്‍  മദ്യമുതലാളിമാരെ മന്ത്രിമാരാക്കിയ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം രാജിവെക്കണമെന്നും  ഗോകുലം ഗോപാലന്‍ പറഞ്ഞു.  

മദ്യമുതലാളിമാരുടെ കാറില്‍ യാത്രചെയ്യുകയും സഹായം വാങ്ങുകയും ചെയ്ത സുധീരന്‍ പിന്നീട് മദ്യപാനം നിര്‍ത്തിയത് ബോധവത്കരണം കൊണ്ടാണ്. അതുപോലെ ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. സുധീരന്‍െറ ജനപക്ഷയാത്രയില്‍ വടകര മുതല്‍ തിരുവനന്തപുരം വരെ സ്വീകരണ പരിപാടികള്‍ക്ക് കോണ്‍ഗ്രസുകാര്‍ എന്‍െറ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഗോപാലന്‍ വെളിപ്പെടുത്തി.

ഞാന്‍ മദ്യമുതലാളിയല്ല. കൃത്യമായി നികുതിയടച്ച് ചിറ്റ് ബിസിനസ്സാണ് നടത്താറുള്ളത്. ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തുന്നു. അതിനാല്‍ സുധീരന്‍െറ പരാമര്‍ശം ഖേദകരമാണ്. കലൂരില്‍  നടത്തുന്ന ഹോട്ടലിന് ഫോര്‍സ്റ്റാര്‍ പദവിയുണ്ട്. അതിനാല്‍ അതിനകത്ത് ബാറും പ്രവര്‍ത്തിക്കുന്നു. ഹോട്ടലുകള്‍ക്ക്   സൗകര്യങ്ങളും മാനദണ്ഡങ്ങളും നിശ്ചയിച്ചത്  സര്‍ക്കാരാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മദ്യമുതലാളിമാരാണ്. അവരില്‍  മന്ത്രിമാരുമുണ്ട്.  ഇവരോടൊപ്പം വേദി പങ്കിടുന്നതുകൂടി സുധീരന്‍ ഒഴിവാക്കണമെന്നും ഗോപാലന്‍ ആവശ്യപ്പെട്ടു.

പൂട്ടിയ ബാറുകള്‍ വീണ്ടും തുറന്നിട്ടും  തടയാന്‍ കഴിയാത്ത സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനാണ് സുധീരന്‍.  നിലപാട് ആത്മാര്‍ഥമാണെങ്കില്‍  പാര്‍ട്ടിയുടെ അധ്യക്ഷപദവി ഒഴിയണം. സുധീരന്‍  നടത്തിയ പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തന്നെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിളിച്ചിരുന്നുവെന്നും ഗോകുലം ഗോപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ, കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് ബാറുടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ സാധ്യത. രാജ്കുമാറിന്‍െറ മൊഴിയും നേരത്തെ മൊഴിനല്‍കിയ ബാറുടമകളുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യം കണ്ടത്തെിയ സാഹചര്യത്തിലാണ് വിജിലന്‍സ് നീക്കം. പരാതിക്കാരനായ ബിജു രമേശിന്‍േറത് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക. ആദ്യഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് ഇവര്‍ക്ക് വീണ്ടും നോട്ടീസ് അയക്കാനാണ് വിജിലന്‍സ് ആലോചിക്കുന്നത്.

നെല്ലിന്‍െറ താങ്ങുവിലയില്‍ സര്‍ക്കാരിന്‍െറ കടുംവെട്ട്

Posted: 11 Feb 2015 06:46 PM PST

Image: 
Subtitle: 
കൃഷിക്കാരറിയാതെ കുറച്ചത് 5.40 രൂപ

പാലക്കാട്: വിളനാശമുള്‍പ്പെടെ പ്രതിസന്ധികളില്‍ വലയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയേകി നെല്ലിന്‍െറ സംഭരണ വില സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ വിള സീസണ്‍ വരെ കിലോക്ക് 19 രൂപ നല്‍കി നെല്ല് സംഭരിച്ചിരുന്നത് ഈ സീസണില്‍ 13 രൂപ 60 പൈസയായാണ് കുറച്ചത്. ലഭിക്കുന്ന തുകയില്‍ പുതിയ തീരുമാനത്തോടെ അഞ്ച് രൂപ 40 പൈസയുടെ കുറവാണുണ്ടായത്. കുറഞ്ഞവില കണക്കാക്കി ഓരോ ജില്ലക്കും സിവില്‍ സപൈ്ളസ് വകുപ്പ് പേ ഓര്‍ഡര്‍ നല്‍കി. അഞ്ച് താലൂക്കുകളില്‍ നാലിലും നെല്ല് സംഭരണം നടന്ന പാലക്കാട് ജില്ലക്ക് കിലോക്ക് 13.60 രൂപ കണക്കാക്കി 8,43,59,725 രൂപയാണ് അനുവദിച്ചത്. 19 രൂപ പ്രകാരം കൃഷിക്കാര്‍ക്ക് വില നല്‍കുകയാണെങ്കില്‍ 11, 78,55,499 രൂപ നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്‍െറ താങ്ങുവില നിശ്ചയിച്ചത് കിലോക്ക് 13 രൂപ 60 പൈസയായാണ്. എന്നാല്‍, അഞ്ച് രൂപ 40 പൈസ കൂടി സ്വന്തം വിഹിതമായി നല്‍കിയാണ് നെല്ല് സംഭരിച്ചിരുന്നത്.

ലോക വ്യാപാരകരാര്‍ പ്രാബല്യത്തിലായതോടെ താങ്ങുവിലയില്‍ ധാന്യങ്ങള്‍ സംഭരിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടുതല്‍ വില കര്‍ഷകര്‍ക്ക് നല്‍കരുതെന്ന് കഴിഞ്ഞ ജൂണ്‍ 12ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെയും സിവില്‍ സപൈ്ളസ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്തയക്കുകയും ചെയ്തു. അധികവില നല്‍കിയാല്‍ താങ്ങുവില പ്രകാരമുള്ള സംഭരണത്തില്‍നിന്ന് കേന്ദ്രം പിന്മാറുമെന്ന മുന്നറിയിപ്പും കത്തിലുണ്ടായിരുന്നു. ഇതുവകവെക്കാതെ സംസ്ഥാനം അധികനിരക്ക് തുടരുകയായിരുന്നു. ഇത് അനുവദിക്കില്ളെന്ന കര്‍ശന നിലപാട് കേന്ദ്രം സ്വീകരിച്ചതാണ് വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരാക്കിയത്. തുക ലഭിക്കാത്തതിനാല്‍ ഇക്കാര്യം കര്‍ഷകരറിഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണിലും സംസ്ഥാനത്തിന് കേന്ദ്രത്തില്‍നിന്ന് കിലോക്ക് 13.60 രൂപ നിരക്കിലാണ് സംഭരണവില ലഭിച്ചത്. അധികമായി നിശ്ചയിച്ച തുക വിവിധ ബാങ്കുകളില്‍നിന്ന് നാലുശതമാനം പലിശക്ക് വായ്പയെടുത്താണ് സപൈ്ളകോ കൃഷിക്കാര്‍ക്ക് നല്‍കിയത്. പുതിയ സീസണില്‍ ഇത്തരത്തില്‍ വായ്പയെടുക്കരുതെന്ന കര്‍ശന നിര്‍ദേശം സപൈ്ളകോക്ക് സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 11 വരെ സംഭരിച്ച നെല്ലിന്‍െറ അളവ് കണക്കാക്കിയാണ് കിലോക്ക് 13.60 രൂപ നിരക്കില്‍ തുക അനുവദിച്ചത്.  കഴിഞ്ഞസീസണ്‍ വരെ ലഭിച്ച വില അപര്യാപ്തമായതിനാല്‍ കിലോക്ക് കുറഞ്ഞത് 25 രൂപയെങ്കിലുമാക്കണമെന്ന ആവശ്യം കര്‍ഷകരുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് വില വെട്ടിക്കുറച്ചത്.

സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനം കൃഷിക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് മുന്‍ എം.എല്‍.എയും കാര്‍ഷികനയ രൂപവത്കരണ കമീഷന്‍ തലവനുമായ കെ. കൃഷ്ണന്‍കുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്രം നിശ്ചയിച്ച തുകക്ക് പുറമെ ബോണസായി സംസ്ഥാനം നല്‍കിയിരുന്ന തുക ഒറ്റയടിക്ക്  വെട്ടിക്കുറച്ചതിന് ന്യായീകരണമില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിയാദ്-അല്‍ഖസീം ഹൈവേയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

Posted: 11 Feb 2015 06:45 PM PST

Image: 

ബുറൈദ: റിയാദ്-അല്‍ഖസീം എക്സ്പ്രസ് റോഡില്‍ മജ്മഅക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പനങ്ങാങ്ങര പരേതനായ അബുബക്കറിന്‍െറ മകന്‍ സൈനുദ്ദീനാണ്  (29) മരിച്ചത്.  സഹോദരങ്ങളോടൊപ്പം ബുറൈദയില്‍ പ്ളാസ്റ്റിക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു. ചൊവ്വാഴ്ച റിയാദില്‍ നിന്ന് സാധനങ്ങളുമായി വരവെ സഹോദരന്‍ ജഅ്ഫര്‍അലി ഓടിച്ച വാഹനം മുന്നില്‍ സഞ്ചരിച്ച ട്രെയിലറിലിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ട്രെയിലര്‍ പൊടുന്നനെ ബ്രേക്ക് ചെയ്യതതാണ് കാരണമെന്ന് പറയുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട ട്രെയിലര്‍ ഡ്രൈവര്‍ നിര്‍ത്താതെ ഓടിച്ചുപോയി. സൈനുദ്ദീന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ജഅ്ഫറിന് നിസാര പരിക്കുകളേയുള്ളു. മൂന്ന് വര്‍ഷമായി ബുറൈദയിലുള്ള സൈനുദ്ദീന്‍ നാട്ടില്‍പോയി വന്നത് 10 മാസം മുമ്പാണ്. ഖദീജയാണ് മതാവ്. ഭാര്യ റസീല.
ഏക മകള്‍  റന ഫാത്തിമ (നാല്) സഹോദരങ്ങള്‍ അശ്റഫ്, സക്കീര്‍ ഹുസൈന്‍ (എല്ലാവരും ബുറൈദ) സുഹ്റ. ഹോത്ത·സുദൈര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കശ്മീരില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്ന് രണ്ട് മരണം

Posted: 11 Feb 2015 06:11 PM PST

Image: 

ശ്രീനഗര്‍: കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോറിലായിരുന്നു അപകടം. രാത്രി പരിശീലത്തിന്‍െറ ഭാഗമായി നടത്തിയ പറക്കലിനിടെയാണ് അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററായ ദ്രുവ് ഖുര്‍ഷു വനത്തിലെ സഫാപോറയില്‍ തകര്‍ന്നു വീണത്.

അപകടത്തില്‍ മരണപ്പെട്ട ലഫ്റ്റനന്‍റ് കേണല്‍, മേജര്‍ റാങ്കിലുള്ള പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ സേനാ ആരംഭിച്ചിട്ടുണ്ട്. അപകട കാരണത്തെകുറിച്ച് അന്വേഷിക്കാന്‍ കരസേന ഉത്തരവിട്ടു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററാണ് ദ്രുവ്. കര, വ്യോമ, നാവിക സേനകളിലായി 130ഓളം ദ്രുവ് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്.

കെജ്രിവാള്‍ പ്രധാന പ്രതിപക്ഷറോളിലേക്ക്

Posted: 11 Feb 2015 06:09 PM PST

Image: 
Subtitle: 
വിശ്വാസ്യത ഇടിഞ്ഞ് കോണ്‍ഗ്രസും സി.പി.എമ്മും

ന്യൂഡല്‍ഹി: ലോക്സഭയില്‍ നാലുസീറ്റ് മാത്രമുള്ള ആം ആദ്മി പാര്‍ട്ടി ഡല്‍ഹി വിജയത്തോടെ പ്രധാന പ്രതിപക്ഷത്തിന്‍െറ റോളിലേക്ക്. പ്രതിപക്ഷചേരിയില്‍ നേതൃപരമായ പങ്കുവഹിക്കുന്ന ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും പിന്തള്ളിയാണിത്.
കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ-ഭരണ പിഴവുകള്‍ക്കെതിരായ പ്രതിപക്ഷ നീക്കങ്ങള്‍ക്കിടയില്‍ ഇനി അരവിന്ദ് കെജ്രിവാളിന്‍െറ ശബ്ദത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ കരുത്തുള്ള നേതാവെന്ന നിലയില്‍ പ്രതിപക്ഷനിരയില്‍ കെജ്രിവാള്‍ നേതൃപരമായ പങ്കുവഹിക്കും. ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയ രാഷ്ട്രീയത്തെ നയിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ കെല്‍പ് മുമ്പൊരിക്കലുമില്ലാത്തവിധം ചോദ്യംചെയ്യപ്പെട്ടു. മൂന്നാംചേരിയെ രൂപപ്പെടുത്താനും വഴികാട്ടാനും കഴിയുന്ന പാര്‍ട്ടിയെന്ന സി.പി.എമ്മിന്‍െറ പ്രതാപവും മങ്ങി. ഈ ബലഹീനതകള്‍ക്കിടയിലാണ് കെജ്രിവാള്‍ ശക്തിനേടിയത്. മാന്യതയും പ്രതീക്ഷയും തിരിച്ചുപിടിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ച ഫലമാണ് ഡല്‍ഹിയിലേത്.

ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദി മേധാവിത്തത്തിന് വിള്ളല്‍ വീണു. രണ്ടു മുഖ്യധാരാ പാര്‍ട്ടികളെ ഡല്‍ഹിയില്‍ മലര്‍ത്തിയടിച്ച കെജ്രിവാളിലേക്ക് കോണ്‍ഗ്രസ് ഇതര, ബി.ജെ.പി ഇതര കക്ഷികള്‍ ഉറ്റുനോക്കുകയാണ്. എന്നാല്‍, ദേശീയതലത്തില്‍ പൊടുന്നനെ വളരാന്‍ പാകത്തില്‍ ആളും സംവിധാനങ്ങളും ഇല്ലാത്തതാണ് എ.എ.പിയുടെ ദൗര്‍ബല്യം. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, നവീന്‍ പട്നായ്കിന്‍െറ ബിജുജനതാദള്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ പ്രബലരായ കോണ്‍ഗ്രസ്-ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ കോര്‍ത്തിണക്കാന്‍ കെജ്രിവാളിന് ഭാവിയില്‍ കഴിഞ്ഞെന്നുംവരും. കെജ്രിവാളിന് എത്രത്തോളം താല്‍പര്യമുണ്ടാവും എന്നതാണ് അതില്‍ പ്രധാനം.

അഴിമതിവിരുദ്ധതയാണ് ആം ആദ്മി പാര്‍ട്ടിയുടെ മുഖം. എന്നാല്‍, മിക്ക പാര്‍ട്ടികളുടെയും പ്രതിച്ഛായയില്‍ അഴിമതിക്കറയുണ്ട്. ഓര്‍ഡിനന്‍സ് മുതല്‍ ഘര്‍ വാപസി വരെയുള്ള വിഷയങ്ങളില്‍ മോദിസര്‍ക്കാറിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രോഷത്തിലാണ്. നിതി ആയോഗ് മുതല്‍ ഫെഡറല്‍ ഘടനയെ ബാധിക്കുന്ന വിഷയങ്ങളില്‍ പല മുഖ്യമന്ത്രിമാര്‍ക്കും എതിര്‍പ്പുണ്ട്. ഇക്കാര്യങ്ങളില്‍ കേന്ദ്രത്തോട് കെജ്രിവാളിന് ഏറ്റുമുട്ടേണ്ടിവരുമെന്ന് ഉറപ്പാണ്. ഇതിനെല്ലാമിടയില്‍ പ്രധാന പ്രതിഷേധ ശബ്ദമായി കെജ്രിവാള്‍ വളരാനാണ് സാധ്യത. കെജ്രിവാളിന്‍െറ ഈ വളര്‍ച്ച കോണ്‍ഗ്രസിനെയാണ് വട്ടംകറക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ വോട്ട് സമാഹരിച്ച കെജ്രിവാള്‍ റെക്കോഡ് ഭൂരിപക്ഷത്തിലേക്കത്തെിയത് പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചിരുന്ന വോട്ടുകൊണ്ടാണ്.

കോണ്‍ഗ്രസ് ദുര്‍ബലമായ മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ പടനയിച്ച് കരുത്ത് വര്‍ധിപ്പിക്കാനുള്ള പുറപ്പാടിലുമാണ് ആം ആദ്മി പാര്‍ട്ടി. ആദ്യ പരീക്ഷണം 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലാണ്. ചേരിപ്പോരുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്ന സംസ്ഥാനമാണിത്. ആം ആദ്മി പാര്‍ട്ടിക്ക് ആകെയുള്ള നാല് എം.പിമാരും അവിടെനിന്ന് ജയിച്ചവരാണ്. യു.പിയാണ് മറ്റൊരു ഉന്നം. കോണ്‍ഗ്രസ് മാത്രമല്ല, പിന്നാക്കവിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന മായാവതിയുടെ ബി.എസ്.പിയും ‘കെടുതി’ അനുഭവിക്കും. ഉറച്ച വോട്ട് ബാങ്കുണ്ടായിരുന്ന ബി.എസ്.പിക്ക് ഇക്കുറി ഡല്‍ഹിയില്‍ വോട്ടുശതമാനം 1.3 മാത്രമാണ്. പരമ്പരാഗതമായി ഒപ്പംനിന്ന ന്യൂനപക്ഷങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ് കോണ്‍ഗ്രസിനെ ഏറെ ഭയപ്പെടുത്തുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായതിനൊപ്പം വോട്ട് എട്ടുശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന് പ്രധാനകാരണം ന്യൂനപക്ഷങ്ങള്‍ കൈവിട്ടതാണ്. അത് തിരിച്ചുപിടിക്കാനുള്ള മരുന്നോ നേതൃപാടവമോ പാര്‍ട്ടിക്ക് ഇപ്പോഴില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സാങ്കേതികതയുടെ ബലത്തില്‍മാത്രം ദേശീയപാര്‍ട്ടിസ്ഥാനം നിലനിര്‍ത്താന്‍ കഴിയുന്ന സി.പി.എമ്മിന്‍െറ ദേശീയ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. ഇടതുപാര്‍ട്ടികളുടെ ജനകീയ മുദ്രാവാക്യങ്ങളില്‍ നല്ളൊരുപങ്ക് ആദ്മി പാര്‍ട്ടിയുടേതുമാണ്. തുടക്കത്തില്‍ കെജ്രിവാളിനെ തള്ളിപ്പറഞ്ഞ സി.പി.എം സ്വമേധയ ഡല്‍ഹിയില്‍ പിന്തുണച്ചതും, സ്വന്തം വോട്ടു കവരുന്ന ജനകീയത മുന്‍നിര്‍ത്തിതന്നെ.

അഞ്ച് കൊല്ലത്തിന് ശേഷം ഷഫീഖ ബീവി ഇന്ന് മകളെ ജയിലില്‍ കാണും

Posted: 11 Feb 2015 06:06 PM PST

Image: 

മലപ്പുറം: അഞ്ച് കൊല്ലത്തിന് ശേഷം വര്‍ക്കല ഒടയത്തെ ഷഫീഖ ബീവി വ്യാഴാഴ്ച രാവിലെ പത്തരയോടെ, നാലരക്കൊല്ലമായി മാലദ്വീപ് ജയിലില്‍ കഴിയുന്ന മകള്‍ റുബീനയെ കാണും. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ഷഫീഖ ബീവി ഇന്ത്യ ക്ളബ് എക്സിക്യൂട്ടീവ് പ്രസിഡന്‍റ് മുഷ്താഖിനൊപ്പം മാലദ്വീപില്‍ വിമാനമിറങ്ങിയത്. ഉച്ചക്കു ശേഷം ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫിസര്‍ നാരായണ്‍ ഝാ, ഫസ്റ്റ് സെക്രട്ടറി എസ്.സി. അഗര്‍വാള്‍ എന്നിവരെ കണ്ട് പരാതി അറിയിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെ റുബീനയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഷഫീഖ ബീവി, മുഷ്താഖ്, ഇന്ത്യന്‍ എംബസിയിലെ നാരായണ്‍ കുമാര്‍ എന്നിവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. റുബീനക്കാവശ്യമായ വസ്ത്രങ്ങളും മറ്റുമായാണ് സന്ദര്‍ശനം. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് വഹീദ് ഹസനെ കണ്ട് പരാതി നല്‍കാന്‍ അവസരമുണ്ടാക്കണമെന്ന ഷഫീഖ ബീവിയുടെ ആവശ്യത്തെ തുടര്‍ന്ന് ഇതിനായി ശ്രമിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലിനാണ് ഇതിനായി അപേക്ഷ നല്‍കിയതെന്ന് ഇന്ത്യ ക്ളബ് പ്രസിഡന്‍റ് മുഷ്താഖ് മാധ്യമത്തോട് പറഞ്ഞു. മാലദ്വീപ് പ്രസിഡന്‍റിന് പരാതി നല്‍കാനുള്ള അവസരത്തിനായി പരമാവധി ശ്രമിക്കാമെന്ന് എംബസി അധികാരികള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച കേരളത്തിലേക്ക് തിരിച്ചു പോരാനാണ് ഷഫീഖക്ക് വിമാന ടിക്കറ്റെടുത്തത്. പ്രസിഡന്‍റിനെ കാണാന്‍ അനുമതി കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ യാത്ര നീട്ടി വെക്കും. റുബീനയുടെ മോചനത്തിനായി രംഗത്തുവന്ന മാലദ്വീപിലെ മനുഷ്യാവകാശ സംഘടന ‘വോയ്സ് ഓഫ് വിമന്‍’ പ്രതിനിധി അഡ്വ. ഫരീഷ അബ്ദുല്ലയുമായും റുബീനയുടെ മോചനം സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇന്ത്യന്‍ എംബസി അധികൃതരുമായും ഫരീഷ ചര്‍ച്ച നടത്തിയിട്ടുണ്ട്. റുബീനയുടെ വിചാരണ അവസാന ഘട്ടത്തിലത്തെിയപ്പോഴാണ് കേസില്‍ പുനര്‍ വിചാരണ വേണമെന്നാവശ്യപ്പെട്ട് ഫരീഷ കോടതിയെ സമീപിച്ചത്. എന്നാല്‍, കേസിലെ പ്രധാന സാക്ഷികളും മലയാളികളുമായ രണ്ട് നഴ്സുമാരെ കണ്ടത്തൊനായിട്ടില്ല. ഇവര്‍ ദ്വീപ് വിട്ടതായി സംശയിക്കുന്നുണ്ട്. സാക്ഷികളില്ലാതെ പുനര്‍വിചാരണ നടത്തുന്നത് എങ്ങനെയെന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

കെജ് രിവാള്‍ പ്രധാന പ്രതിപക്ഷ റോളിലേക്ക്

Posted: 11 Feb 2015 06:03 PM PST

Image: 
Subtitle: 
വിശ്വാസ്യത ഇടിഞ്ഞ് കോണ്‍ഗ്രസും സി.പി.എമ്മും

ന്യൂഡല്‍ഹി: ലോക്സഭയില്‍ നാലുസീറ്റ് മാത്രമുള്ള ആം ആദ്മി പാര്‍ട്ടി ഡല്‍ഹി വിജയത്തോടെ പ്രധാന പ്രതിപക്ഷത്തിന്‍െറ റോളിലേക്ക്. പ്രതിപക്ഷചേരിയില്‍ നേതൃപരമായ പങ്കുവഹിക്കുന്ന ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും പിന്തള്ളിയാണിത്.
കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ-ഭരണ പിഴവുകള്‍ക്കെതിരായ പ്രതിപക്ഷ നീക്കങ്ങള്‍ക്കിടയില്‍ ഇനി അരവിന്ദ് കെജ്രിവാളിന്‍െറ ശബ്ദത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ കരുത്തുള്ള നേതാവെന്ന നിലയില്‍ പ്രതിപക്ഷനിരയില്‍ കെജ്രിവാള്‍ നേതൃപരമായ പങ്കുവഹിക്കും. ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയ രാഷ്ട്രീയത്തെ നയിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ കെല്‍പ് മുമ്പൊരിക്കലുമില്ലാത്തവിധം ചോദ്യംചെയ്യപ്പെട്ടു. മൂന്നാംചേരിയെ രൂപപ്പെടുത്താനും വഴികാട്ടാനും കഴിയുന്ന പാര്‍ട്ടിയെന്ന സി.പി.എമ്മിന്‍െറ പ്രതാപവും മങ്ങി. ഈ ബലഹീനതകള്‍ക്കിടയിലാണ് കെജ്രിവാള്‍ ശക്തിനേടിയത്. മാന്യതയും പ്രതീക്ഷയും തിരിച്ചുപിടിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ച ഫലമാണ് ഡല്‍ഹിയിലേത്.

ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദി മേധാവിത്തത്തിന് വിള്ളല്‍ വീണു. രണ്ടു മുഖ്യധാരാ പാര്‍ട്ടികളെ ഡല്‍ഹിയില്‍ മലര്‍ത്തിയടിച്ച കെജ്രിവാളിലേക്ക് കോണ്‍ഗ്രസ് ഇതര, ബി.ജെ.പി ഇതര കക്ഷികള്‍ ഉറ്റുനോക്കുകയാണ്. എന്നാല്‍, ദേശീയതലത്തില്‍ പൊടുന്നനെ വളരാന്‍ പാകത്തില്‍ ആളും സംവിധാനങ്ങളും ഇല്ലാത്തതാണ് എ.എ.പിയുടെ ദൗര്‍ബല്യം. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, നവീന്‍ പട്നായ്കിന്‍െറ ബിജുജനതാദള്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ പ്രബലരായ കോണ്‍ഗ്രസ്-ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ കോര്‍ത്തിണക്കാന്‍ കെജ്രിവാളിന് ഭാവിയില്‍ കഴിഞ്ഞെന്നുംവരും. കെജ്രിവാളിന് എത്രത്തോളം താല്‍പര്യമുണ്ടാവും എന്നതാണ് അതില്‍ പ്രധാനം.
അഴിമതിവിരുദ്ധതയാണ് ആം ആദ്മി പാര്‍ട്ടിയുടെ മുഖം.

എന്നാല്‍, മിക്ക പാര്‍ട്ടികളുടെയും പ്രതിച്ഛായയില്‍ അഴിമതിക്കറയുണ്ട്. ഓര്‍ഡിനന്‍സ് മുതല്‍ ഘര്‍ വാപസി വരെയുള്ള വിഷയങ്ങളില്‍ മോദിസര്‍ക്കാറിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രോഷത്തിലാണ്. നിതി ആയോഗ് മുതല്‍ ഫെഡറല്‍ ഘടനയെ ബാധിക്കുന്ന വിഷയങ്ങളില്‍ പല മുഖ്യമന്ത്രിമാര്‍ക്കും എതിര്‍പ്പുണ്ട്. ഇക്കാര്യങ്ങളില്‍ കേന്ദ്രത്തോട് കെജ്രിവാളിന് ഏറ്റുമുട്ടേണ്ടിവരുമെന്ന് ഉറപ്പാണ്. ഇതിനെല്ലാമിടയില്‍ പ്രധാന പ്രതിഷേധ ശബ്ദമായി കെജ്രിവാള്‍ വളരാനാണ് സാധ്യത. കെജ്രിവാളിന്‍െറ ഈ വളര്‍ച്ച കോണ്‍ഗ്രസിനെയാണ് വട്ടംകറക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ വോട്ട് സമാഹരിച്ച കെജ്രിവാള്‍ റെക്കോഡ് ഭൂരിപക്ഷത്തിലേക്കത്തെിയത് പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചിരുന്ന വോട്ടുകൊണ്ടാണ്.

കോണ്‍ഗ്രസ് ദുര്‍ബലമായ മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ പടനയിച്ച് കരുത്ത് വര്‍ധിപ്പിക്കാനുള്ള പുറപ്പാടിലുമാണ് ആം ആദ്മി പാര്‍ട്ടി. ആദ്യ പരീക്ഷണം 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലാണ്. ചേരിപ്പോരുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്ന സംസ്ഥാനമാണിത്. ആം ആദ്മി പാര്‍ട്ടിക്ക് ആകെയുള്ള നാല് എം.പിമാരും അവിടെനിന്ന് ജയിച്ചവരാണ്. യു.പിയാണ് മറ്റൊരു ഉന്നം. കോണ്‍ഗ്രസ് മാത്രമല്ല, പിന്നാക്കവിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന മായാവതിയുടെ ബി.എസ്.പിയും ‘കെടുതി’ അനുഭവിക്കും. ഉറച്ച വോട്ട് ബാങ്കുണ്ടായിരുന്ന ബി.എസ്.പിക്ക് ഇക്കുറി ഡല്‍ഹിയില്‍ വോട്ടുശതമാനം 1.3 മാത്രമാണ്. പരമ്പരാഗതമായി ഒപ്പംനിന്ന ന്യൂനപക്ഷങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ് കോണ്‍ഗ്രസിനെ ഏറെ ഭയപ്പെടുത്തുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായതിനൊപ്പം വോട്ട് എട്ടുശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന് പ്രധാനകാരണം ന്യൂനപക്ഷങ്ങള്‍ കൈവിട്ടതാണ്. അത് തിരിച്ചുപിടിക്കാനുള്ള മരുന്നോ നേതൃപാടവമോ പാര്‍ട്ടിക്ക് ഇപ്പോഴില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സാങ്കേതികതയുടെ ബലത്തില്‍മാത്രം ദേശീയപാര്‍ട്ടിസ്ഥാനം നിലനിര്‍ത്താന്‍ കഴിയുന്ന സി.പി.എമ്മിന്‍െറ ദേശീയ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. ഇടതുപാര്‍ട്ടികളുടെ ജനകീയ മുദ്രാവാക്യങ്ങളില്‍ നല്ളൊരുപങ്ക് ആദ്മി പാര്‍ട്ടിയുടേതുമാണ്. തുടക്കത്തില്‍ കെജ്രിവാളിനെ തള്ളിപ്പറഞ്ഞ സി.പി.എം സ്വമേധയ ഡല്‍ഹിയില്‍ പിന്തുണച്ചതും, സ്വന്തം വോട്ടു കവരുന്ന ജനകീയത മുന്‍നിര്‍ത്തിതന്നെ.

ശരീരത്തില്‍ ജീപ്പ് കയറിയ സെക്യൂരിറ്റി ജീവനക്കാരന്‍െറ നില ഗുരുതരം

Posted: 11 Feb 2015 05:47 PM PST

Image: 
Subtitle: 
മജിസ്ട്രേറ്റ് നേരിട്ടത്തെിയെങ്കിലും മൊഴിയെടുക്കാനായില്ല

തൃശൂര്‍: കിങ്സ് ഗ്രൂപ് ഉടമ മുഹമ്മദ് നിസാം ജീപ്പ് കയറ്റി കൊല്ലാന്‍ ശ്രമിച്ച ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്‍െറ നില ഗുരുതമായി. ഗുരുതര പരിക്കേറ്റ് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  ചന്ദ്രബോസിനെ ബുധനാഴ്ച വീണ്ടും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി അടിയന്തര ശസ്ത്രക്രിയക്ക് പിന്നാലെ ബുധനാഴ്ച പുലര്‍ച്ചെയും ശസ്ത്രക്രിയ വേണ്ടി വന്നു. ഇയാള്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ടീമിന്‍െറ പ്രത്യേക നിരീക്ഷണത്തിലാണ്.

കുടലില്‍ വിള്ളലും പൊട്ടലും കണ്ടത്തെിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി അടിയന്തര ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് അവസ്ഥ മെച്ചപ്പെടാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തിട്ടില്ളെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നും അമല ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഐ.സി.യുവിലെ വെന്‍റിലേറ്ററിലായിരുന്നു കിടത്തിയിരുന്നത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി അല്‍പം ഭേദപ്പെട്ടതിനെ തുടര്‍ന്നാണ് വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയത്. ഇതിനിടെ ന്യുമോണിയ ബാധിച്ചെങ്കിലും അതും പിന്നീട് ഭേദപ്പെട്ടു. ചൊവ്വാഴ്ച സ്കാന്‍ ചെയ്തപ്പോഴാണ് കുടലിലെ പൊട്ടലും രക്തയോട്ടം കുറവായതും കണ്ടത്തെിയത്.

ചന്ദ്രബോസിന്‍െറ ആരോഗ്യനില വഷളായതിനത്തെുടര്‍ന്ന് മൊഴി രേഖപ്പെടുത്താന്‍ ചാവക്കാട് ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.ബി. ഷിബു ആശുപത്രിയിലത്തെിയെങ്കിലും മൊഴിയെടുക്കാനായില്ല. വെന്‍റിലേറ്ററില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നും അബോധാവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ മജിസ്ട്രേറ്റിനെ അറിയിച്ചു. ഇയാളുടെ ചികിത്സാ സഹായം സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ടത്തെി പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്‍െറ നടപടികളൊന്നും ആയിട്ടില്ല. ശോഭാ സിറ്റിയാണ് ചികിത്സാ ചെലവുകള്‍ വഹിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP