സ്വാഗതം
WELCOME

News Update..

Friday, February 6, 2015

ആറ് മാസത്തിനുള്ളില്‍ ആറ് പദ്ധതികള്‍ - ചെയര്‍മാന്‍ Madhyamam News Feeds

ആറ് മാസത്തിനുള്ളില്‍ ആറ് പദ്ധതികള്‍ - ചെയര്‍മാന്‍ Madhyamam News Feeds

Link to

ആറ് മാസത്തിനുള്ളില്‍ ആറ് പദ്ധതികള്‍ - ചെയര്‍മാന്‍

Posted: 06 Feb 2015 12:52 AM PST

പത്തനംതിട്ട: ആറ് മാസത്തിനുള്ളില്‍ ആറ് ജനോപകാര പദ്ധതികള്‍ നഗരസഭ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹാജി സി. മീരാസാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് നിര്‍മാണം തുടങ്ങിയ ഓപണ്‍ സ്റ്റേജിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ലൈബ്രറി, കുമ്പഴ ഷോപ്പിങ് കോംപ്ളക്സ്, വൃദ്ധസദനം, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, മുത്തൂറ്റ് ആശുപത്രിയുടെ മുന്‍വശത്തുനിന്ന് മൃഗാശുപത്രി സമുച്ചയത്തിലേക്കുള്ള വഴി എന്നിവയാണ് മറ്റ് പദ്ധതികളെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതെല്ലാം ഉടന്‍ പണിതുടങ്ങി നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കും. ജനങ്ങള്‍ക്ക് പ്രയോജനവും നഗരസഭക്ക് സാമ്പത്തിക നേട്ടവും ഉണ്ടാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ജനങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. റഷീദാബീവി അധ്യക്ഷത വഹിച്ചു. കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, കെ. ജാസിംകുട്ടി, അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, കെ. അനില്‍ കുമാര്‍, കെ.ആര്‍. അജിത് കുമാര്‍, മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍, റോസ്ലിന്‍ സന്തോഷ്, സിന്ധു അനില്‍, നഗരസഭാ സെക്രട്ടറി ആര്‍.എസ്. അനു, പി. രാമചന്ദ്രന്‍ നായര്‍, പ്രസാദ് ജോണ്‍ മാമ്പറ, അബ്ദുറഹീം മാക്കാര്‍, എം.കെ. നാസറുദ്ദീന്‍, അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ സംസാരിച്ചു.

തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടര്‍ അടച്ചുതുടങ്ങി: ജൈവസമ്പത്തുകള്‍ ഭീഷണിയില്‍

Posted: 06 Feb 2015 12:50 AM PST

കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടര്‍ അടച്ചുതുടങ്ങിയതോടെ വേമ്പനാട്ട് കായലിലെ ജൈവസമ്പത്തുകള്‍ ഭീഷണിയില്‍. പടിഞ്ഞാറന്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിക്ക് തുടക്കമായതോടെയാണ് ഷട്ടറുകള്‍ അടച്ചു തുടങ്ങിയത്. പൂര്‍ണമായും ഷട്ടര്‍ അടക്കുന്നതോടെ വേമ്പനാട് കായലില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ജൈവസമ്പത്തുകള്‍ക്ക് പ്രതികൂലമായി ബാധിക്കുകയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും മല്‍സ്യതൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ 23000 ഹെക്ടര്‍ പാടശേഖരങ്ങളിലെ കൃഷി ഓരുവെള്ളം കയറി നശിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഷട്ടര്‍ അടക്കുന്നത്.
എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് അടക്കുന്നത്. എന്നാല്‍ കടലില്‍ നിന്നുള്ള ഓരുവെള്ളം കയറി കായലിന്‍െറ സ്വാഭാവിക ശുദ്ധീകരണ പ്രകിയ ഇതോടെ തടസ്സപ്പെടുന്നതാണ് പ്രശ്നമായിരിക്കുന്നത്. ഓരുവെള്ളം കയറാതിരുന്നാല്‍ കായല്‍ മലിനീകരിക്കപ്പെടും. കായല്‍ പോള കയറി നിറഞ്ഞ സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കൂടാതെ പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ ഒഴുകിയത്തെി കായല്‍ വിഷമയമാകുന്ന സാഹചര്യവുമുണ്ട്. ഇതേ തുടര്‍ന്ന് കായലിലെ മല്‍സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ സമ്പത്തുകള്‍ നാശത്തിന്‍െറ വക്കിലാകുന്നു. കായലില്‍ മലിനീകരണം കൂടിയതോടെ പല മത്സ്യങ്ങളും അന്യംനിന്നു പോയതായി പരിസ്ഥിതി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബണ്ടിന്‍െറ ഷട്ടറുകള്‍ പൂര്‍ണമായും അടക്കുന്നതോടെ കായലില്‍ മാലിന്യം നിറയുന്നതും മത്സ്യം ചത്തുപൊങ്ങുന്നതും സാധാരണയായി മാറുന്നതായി മല്‍സ്യതൊഴിലാളികള്‍ പറയുന്നു. മത്സ്യങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ഈ മേഖലയിലെ തൊഴിലാളികളെയും ബാധിക്കും.
തണ്ണീര്‍മുക്കം ബണ്ട് അടക്കുന്നതോടെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സംജാതമാകുന്നത്. ഇതു കണക്കിലെടുത്ത് കാര്‍ഷിക കലണ്ടര്‍ രൂപപ്പെടുത്തി, പരീക്ഷണാടിസ്ഥാനത്തില്‍ മുന്നു വര്‍ഷത്തേക്ക് ബണ്ട് അടക്കാതിരിക്കണമെന്നാണ് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വേമ്പനാട് കായല്‍ സംരക്ഷണ സമിതി ഇതു സംബന്ധിച്ച് നിവേദനങ്ങള്‍ അധികൃതര്‍ക്കു നല്‍കി.

താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും ^മാണി

Posted: 05 Feb 2015 11:22 PM PST

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി. താന്‍ ഭീഷണിയോ ഉമ്മാക്കിയൊ കണ്ട് ഭയക്കുന്നയാളല്ല. ചീഫ് വിപ്പ് പി.സി. ജോര്‍ജിനു മറുപടി പറയാനില്ലെന്നും മാണി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോയെന്ന് കെ.എം.മാണി തീരുമാനിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു.  ഇതിനു മറുപടിയായാണ് പി.സി ജോര്‍ജിന് മറുപടി പറയാനില്ലെന്ന് മാണി പ്രതികരിച്ചത്.
 

ഇടതുപക്ഷം യോജിപ്പ് പുലര്‍ത്തിയില്ലെങ്കില്‍ അധിക കാലം മുന്നോട്ട് പോകാനാകില്ലെന്ന് പന്ന്യന്‍

Posted: 05 Feb 2015 11:03 PM PST

Image: 

തൃശൂര്‍: ഇടതുപക്ഷം അഭിപ്രായ സമന്വയവും സഥിരതയും യോജിപ്പും പുലര്‍ത്തിയില്ലെങ്കില്‍ അധിക കാലം മുന്നോട്ട് പോകാനാകില്ലെന്ന് സി.പി.ഐ സംസഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുപക്ഷത്തിന് ക്യാപ്റ്റനും കൡാരനും എന്ന വ്യത്യാസമില്ല. എല്ലാവരും സചിനെ പോലെ കളിക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ ജനങ്ങളുമായി ബന്ധമില്ലാത്ത അവസ്ഥയാണ് ഇന്ന്. നിലപാടുകളില്‍ ചാഞ്ചാട്ടം കാണിച്ചാല്‍ അത് ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

തടയണ നിര്‍മിച്ച് ജല സ്രോതസ്സ് സംരക്ഷിക്കും–മന്ത്രി പി.ജെ. ജോസഫ്

Posted: 05 Feb 2015 10:24 PM PST

തൊടുപുഴ: തടയണ നിര്‍മിച്ച് കുടിവെള്ള സ്രോതസ്സ് സംരക്ഷിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും എല്ലാ സമയവും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കാനുളള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി 1,247 പദ്ധതികള്‍ കണ്ടത്തെിയിട്ടുണ്ട്. അതില്‍ 250 എണ്ണത്തിന്‍െറ പണി പുരോഗമിക്കുകയാണ്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പദ്ധതിച്ചെലവ് ഏറുമെങ്കിലും കുടിവെള്ളം തടസ്സപ്പെടാതിരിക്കുന്നതിനും തുടരെ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള പൈപ്പുകള്‍ മാത്രമേ ഭാവിയില്‍ വാട്ടര്‍ അതോറിറ്റി ഉപയോഗിക്കൂവെന്നും മന്ത്രി പറഞ്ഞു. ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി ആലക്കോട് ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പതിറ്റാണ്ടുകളായി കുടിവെള്ളക്ഷാമം നേരിടുന്ന നാല് പഞ്ചായത്തുകളിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ആശ്വാസമേകുന്ന ജില്ലയിലെ ഏറ്റവും ബൃഹത്തായ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നബാര്‍ഡിന്‍െറയും എല്‍.ഐ.സിയുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും ധനസഹായത്തോടെയാണ് 66 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി കോളപ്രക്കടുത്ത് മലങ്കര ജലാശയത്തില്‍ ആറ് മീറ്റര്‍ വ്യാസമുള്ള കിണറും തലയനാട് പ്രതിദിനം 140 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ളാന്‍റും ചിലവ് തലയനാട്, ഇഞ്ചിയനാനി, കാക്കാസിറ്റി, മരുതുംപാറ, കോടിക്കുളം, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളില്‍ ജലസംഭരണികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 40 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച, 150 മില്ലി മീറ്റര്‍ മുതല്‍ 700 മില്ലി മീറ്റര്‍ വരെ വ്യാസമുള്ള കുഴലുകളാണ് ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജോയ്സ് ജോര്‍ജ് എം.പി അധ്യക്ഷത വഹിച്ചു. മുന്‍ എം.പിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, പി.ടി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. അലക്സ് കോഴിമല, ഇന്ദു സുധാകരന്‍, ഇളംദേശം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിബി ദാമോദരന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബീന ജോളി (കരിമണ്ണൂര്‍), കെ. ആര്‍. സോമരാജന്‍ (ഉടുമ്പന്നൂര്‍), പി.ബി. അരീഷ് കുമാര്‍ (കോടിക്കുളം), ബ്ളോക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ ജാന്‍സി മാത്യു, ബേബി മാണിശേരില്‍, റോയി കെ. പൗലോസ്, കെ.എല്‍. ജോസഫ്, അഡ്വ. ജോസി ജേക്കബ്, ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ എസ്. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെലിന്‍ ബേബി സ്വാഗതം പറഞ്ഞു.

കിഴക്കന്‍ മേഖല വരള്‍ച്ചയുടെ പിടിയില്‍

Posted: 05 Feb 2015 10:18 PM PST

പുനലൂര്‍: കിഴക്കന്‍ മേഖല വരള്‍ച്ചയുടെ പിടിയിലായിട്ടും മുന്നൊരുക്കമില്ലാതെ റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടും കുടിവെള്ള ക്ഷാമവും നേരിടുന്ന പുനലൂര്‍ നഗരസഭാ പ്രദേശം ഉള്‍പ്പെടെ ജലക്ഷാമത്തിലായി കഴിഞ്ഞു. പത്തനാപുരം, പുനലൂര്‍ താലൂക്കുകളുടെ കിഴക്കന്‍ മലയോരത്തുള്ള പലഭാഗത്തും കിണറുകളും മറ്റു നീരുറവകളും വറ്റി.
ഉയര്‍ന്ന പ്രദേശങ്ങളിലും കോളനികളിലും എസ്റ്റേറ്റ് ലയങ്ങളിലും ഉള്ളവര്‍ ദൂരെ സ്ഥലങ്ങളില്‍നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ജില്ലയുടെ മിക്ക ഭാഗത്തും ശുദ്ധജലം എത്തിക്കുന്ന രണ്ടു പ്രധാന പദ്ധതികള്‍ക്ക് വെള്ളം ശേഖരിക്കുന്ന പുനലൂരില്‍ നഗരസഭയുടെ മിക്കഭാഗത്തും വേനല്‍ ആരംഭത്തില്‍ തന്നെ ജലക്ഷാമം തുടങ്ങി.
ഇവിടങ്ങളില്‍ വെള്ളമത്തെിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയില്‍ ശേഷിയെക്കാള്‍ പതിന്മടങ്ങ് ഉപഭോക്താക്കള്‍ ഉള്ളതുകാരണം മൂന്നു ദിവസത്തിലൊരിക്കലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ജലവിതരണം കൂടുതല്‍ പ്രതിസന്ധിയിലാകും. എന്നാല്‍, ഇതെല്ലാം മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് വെള്ളമത്തെിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ടാങ്കറിലടക്കം വെള്ളമത്തെിക്കാന്‍ ചുമതലയുള്ള റവന്യൂ അധികൃതര്‍ നാട് വരള്‍ച്ചയിലായ വസ്തുത അറിഞ്ഞമട്ടില്ല. വരള്‍ച്ച നേരിടാന്‍ കലക്ടര്‍ തലത്തില്‍ തീരുമാനം ഉണ്ടാകാതെ ഒന്നും ചെയ്യാന്‍ കഴിയില്ളെന്നാണ് പുനലൂര്‍ തഹസില്‍ദാര്‍ പറയുന്നത്.
കലക്ടര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരുടെയും മറ്റും യോഗം വിളിച്ച് വരള്‍ച്ചയെ നേരിടാനുള്ള നടപടി ആയിവരുമ്പോഴേക്കും ജനം വലയും. നഗരസഭയാകട്ടെ വെള്ളമത്തെിക്കാനുള്ള പുതിയ ചില പദ്ധതികള്‍ തയാറാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ആശ്വാസം കൊള്ളുന്നതല്ലാതെ ഇത്തവണ പ്രായോഗികമാകുന്ന നടപടി തയാറാക്കിയിട്ടില്ല.
ഈ ഭാഗത്തെ പഞ്ചായത്തുകള്‍ക്കും വരള്‍ച്ചയെ നേരിടാനുള്ള നടപടിയില്ല. അതേസമയം, പുനലൂര്‍ നഗരത്തിലെയും സമീപപഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി പൂര്‍ണമായി കമീഷന്‍ ചെയ്യാത്തതും കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയതും ദുരൂഹതയുയര്‍ത്തുന്നു.

പാറ്റൂര്‍ ഭൂമിയിടപാട്: ഭരത് ഭൂഷണും പങ്ക് ^പി.സി ജോര്‍ജ്

Posted: 05 Feb 2015 10:09 PM PST

Image: 

കോട്ടയം: പാറ്റൂര്‍ ഭൂമിയിടപാടില്‍ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും പങ്കുണ്ടെന്ന് കരുതുന്നതായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോയെന്ന് കെ.എം.മാണി തീരുമാനിക്കും. അദ്ദേഹം എന്തു തീരുമാനമെടുത്താലും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ രക്തപ്പുഴയൊഴുക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ രക്തപ്പുഴ നീന്തിക്കയറാന്‍ തനിക്കു കഴിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയുടെയും മുന്‍ ചീഫ് സെക്രട്ടറിയുടെയും പങ്ക് കൂടുതല്‍ വ്യക്തമാക്കി വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ബജറ്റ് ചര്‍ച്ചക്കെത്തിയ കെ.എം.മാണിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാണിയുടെ വാഹനം തടയാനും ശ്രമം നടന്നു. പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്‍ഫോ പാര്‍ക്കിനു മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി.

 

യാത്രാനിരക്ക് കുറക്കല്‍: ആലോചന 10ന് ശേഷം

Posted: 05 Feb 2015 09:59 PM PST

തിരുവനന്തപുരം: ഡീസല്‍ വില വീണ്ടും ഇടിഞ്ഞിട്ടും യാത്ര-ചരക്കുകൂലി കുറക്കുന്നതിനുള്ള നടപടി എങ്ങുമത്തെിയില്ല. 2014 ആഗസ്റ്റ് 31ന് ഒരു ലിറ്റര്‍ ഡീസലിന് 63.32 രൂപയായിരുന്നു തിരുവനന്തപുരത്തെ വില. ചൊവ്വാഴ്ച അര്‍ധരാത്രി ഡീസല്‍ വില കുറച്ചതോടെ ഇത് 50.86 രൂപയായി താഴ്ന്നു. നിത്യോപയോഗസാധനങ്ങളുടെ വിലയില്‍ വന്‍ കുറവുണ്ടാക്കാന്‍ കടത്തുകൂലി കുറക്കുന്നതിലൂടെ കഴിയുമെങ്കിലും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയാറല്ല.
ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധന ചൂണ്ടിക്കാട്ടിയാണ് കാലാകാലങ്ങളില്‍ ബസ്-ലോറി നിരക്കുകളും ഓട്ടോ-ടാക്സി നിരക്കുകളും നിശ്ചയിക്കുന്നത്. ഡീസല്‍ വില 10 രൂപ കുറഞ്ഞപ്പോള്‍ നിരക്കുകള്‍ കുറക്കണമെന്നാണ് വ്യക്തിപരമായ താല്‍പര്യമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. നിരക്ക് കുറച്ചില്ളെങ്കില്‍ ചക്രസ്തംഭന സമരം നടത്തുമെന്ന് ഡി.വൈ.എഫ്.ഐയും പ്രഖ്യാപിച്ചു. സര്‍ക്കാറിന് നിവേദനം നല്‍കി കാത്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചു.
2014 മേയ് 13ന് 60.88 രൂപയായിരുന്നു ഡീസല്‍ വില. 2014 മേയ് മാസം 20 മുതല്‍ നിരക്കുകള്‍ കൂട്ടുകയും ചെയ്തു.
ഇന്ധന വില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എപ്പോഴും ബസ് നിരക്ക് കൂട്ടാനാകില്ളെന്നും അതിനാല്‍ ഭാവിയിലുണ്ടാകുന്ന ഡീസല്‍ വില വര്‍ധനകൂടി കണക്കിലെടുത്താണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. 2014 ആഗസ്റ്റ് 31ന് വില 63.32 രൂപ വരെ ഉയര്‍ന്നു. പിന്നീട് ക്രമമായി കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്.
എന്നാല്‍, രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും അവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ നിരക്ക് കുറക്കാനാവൂ എന്നുമാണ് ഗതാഗത വകുപ്പിന്‍െറ നിലപാട്. ഡീസല്‍ വില കൂടുമ്പോള്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിരക്കുവര്‍ധന ശിപാര്‍ശ ചെയ്യുന്ന കമീഷന്‍ വില കുറഞ്ഞിട്ടും ഇതുവരെയും ചാര്‍ജ് കുറക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടില്ല. സര്‍ക്കാര്‍ സ്വകാര്യ ബസുടമകളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സമ്മര്‍ദം ശക്തമായപ്പോള്‍ ഫെബ്രുവരി 10ന് നിരക്ക് കുറക്കണോയെന്ന കാര്യത്തില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടാന്‍ കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം ഗെസ്റ്റ് ഹൗസിലായിരിക്കും യോഗം.
തുടര്‍ന്ന് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ശിപാര്‍ശ സമര്‍പ്പിക്കുമ്പോഴേക്കും ഈ മാസം പിന്നിടുമെന്നാണ് സൂചന. കമീഷന്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ ശിപാര്‍ശ നല്‍കുന്നത് പരമാവധി നീട്ടിവെപ്പിക്കാനാണ് സ്വകാര്യ ബസുടമകള്‍ ശ്രമിക്കുന്നത്.

ബി.ജെ.പിയുടെ കള്ളവോട്ട് പിടിക്കാന്‍ എ.എ.പിയുടെ 6000 ഒളികാമറകള്‍

Posted: 05 Feb 2015 09:57 PM PST

Image: 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സര്‍വ്വസജ്ജമായി ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ബൂത്തുകള്‍ സജജീകരിക്കുന്നതിലുള്ള തിരക്കിലാണ് ബി.ജെ.പി. എന്നാല്‍ ബി.ജെ.പിയുടെ കള്ളവോട്ടുകള്‍ പിടികൂടാന്‍ 6000 ഒളികാമറകളാണ് എ.എ.പി ഒരുക്കിയിരിക്കുന്നത്.
ബി.ജെ.പി പണവും മദ്യവും നല്‍കി വന്‍തോതില്‍ വോട്ട് വാങ്ങാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. 6000 ഒളികാമറകള്‍ എ.എ.പി വളണ്ടിമാര്‍ക്ക് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബി.ജെ.പി പണവും മദ്യവും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് വോട്ടു പിടിക്കുന്നുണ്ടോയെന്ന് ഒളികാമറകള്‍ വഴി നിരീക്ഷിക്കുമെന്ന് എ.എ.പി നേതാവ് അശുതോഷ് പറഞ്ഞു.
പണം നല്‍കി പാവങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങി കള്ള വോട്ട് ചെയ്യുന്നതും പതിവുണ്ട്. ബി.ജെ.പിയുടെ ഇത്തരം പ്രവര്‍ത്തികള്‍ തെളിവു സഹിതം പിടികൂടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാമറകളില്‍ പതിയുന്ന ദൃശ്യവും ശബ്ദരേഖയും പാര്‍ട്ടി പ്രത്യേകം തയാറാക്കിയ കണ്‍ട്രോള്‍ റൂമില്‍ തത്സമയം ലഭിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, ബൂത്തുകളിലത്തെുന്ന വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്ന തിരക്കിലാണ് ബി.ജെ.പി. 50 വോട്ടര്‍മാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ എല്ലാ ബൂത്തുകളിലും പ്രവര്‍ത്തകരെ വിന്യസിക്കുമെന്ന്  പാര്‍ട്ടി വക്താവ് അറിയിച്ചു.
നിശബ്ദ പ്രചരണത്തിന്‍റെ ദിനമായ ഇന്ന് പ്രമുഖ നേതാക്കളെല്ലാം തിരക്കിലാണ്. പരമാവധി വോട്ടര്‍മാരെ ബൂത്തിലത്തെിക്കാനാണ് മൂന്നു പാര്‍ട്ടികളുടെയും ശ്രമം.

തെരുവുനായ്ക്കളുടെ വിഹാരം; ഗെയിംസ് വേദികളും നഗരവും ഭീതിയില്‍

Posted: 05 Feb 2015 09:44 PM PST

തൃശൂര്‍: ജില്ലയില്‍ മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ പേ വിഷബാധക്ക് മരുന്നില്ലാത്തത് ദേശീയ ഗെയിംസ് വേദികള്‍ക്കും നഗരത്തിനും ഭീഷണിയാകുന്നു.
തൃശൂര്‍ നഗരത്തില്‍ ഇടവേളക്ക് ശേഷം തെരുവുനായ്ക്കളുടെ വിഹാരം പെരുകുകയാണ്. തെരുവുനായയുടെ കടിയേറ്റ 12 പേരെ വ്യാഴാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ മരുന്നില്ളെന്ന കാരണത്താല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിട്ടു. കഴിഞ്ഞ ദിവസം കടിയേറ്റ ഇരുപത്തിയഞ്ചോളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വിട്ടിരുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് വ്യാഴാഴ്ച ചികിത്സ തേടിയത്.
പേവിഷ ബാധക്കെതിരായ കുത്തിവെപ്പിനുള്ള ഇക്വിന്‍ റാബിസ് ഇമ്യൂണോ ഗ്ളോബുലിന്‍, ഹ്യുമണ്‍ റാബിസ് ഇമ്യൂണോ ഗ്ളോബുലിന്‍ എന്നിവയാണ് ജില്ലയില്‍ ലഭ്യമല്ലാത്തത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി ഹൈദരാബാദില്‍നിന്ന് സിറം എത്തിച്ച് നൂറെണ്ണം ജില്ലക്ക് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഹൈദരാബാദിലും മരുന്നിന് ക്ഷാമമാണെന്നും മുംബൈയില്‍ നിന്ന് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് കെ.എം.എസ്.സി.എല്‍ ജില്ലാ വെയര്‍ഹൗസ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
നഗരത്തിലെ തേക്കിന്‍കാട് മൈതാനം, ഗെയിംസ് വേദികളായ അക്വാട്ടിക് കോംപ്ളക്സ്, കോര്‍പറേഷന്‍ സ്റ്റേഡിയം എന്നിവയുടെ പരിസരം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
നായ്ക്കളെ നിയന്ത്രിക്കാനെടുക്കുന്ന നടപടികള്‍ ഫലവത്താകുന്നില്ളെന്ന പരാതി വ്യാപകമാണ്. കോര്‍പറേഷന്‍ പലവിധ പദ്ധതികള്‍ ആലോചിച്ചെങ്കിലും അതൊക്കെ പാതിവഴിയിലായി. ഒടുവില്‍ വന്ധ്യംകരിച്ച് വിടുകയെന്ന ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തത്. അതുവഴി നായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. ഒപ്പം അവക്ക് പ്രതിരോധ വാക്സിനുകളും കുത്തിവെക്കും. കടിയേല്‍ക്കുന്ന മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയുകയാണ് ലക്ഷ്യം. എന്നാല്‍, ഇത് കൃത്യമായി നടപ്പാകുന്നില്ളെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
ഒല്ലൂരിലും പരിസരത്തും നായയുടെ കടിയേറ്റ സാഹചര്യത്തില്‍ നഗരത്തിലെ അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ പേ വിഷബാധയുണ്ടെന്ന ആശങ്കയിലാണ് ജനം.

തെരുവുനായ്ക്കളുടെ വിഹാരം; ഗെയിംസ് വേദികളും നഗരവും ഭീതിയില്‍

Posted: 05 Feb 2015 09:34 PM PST

തൃശൂര്‍: ജില്ലയില്‍ മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ പേ വിഷബാധക്ക് മരുന്നില്ലാത്തത് ദേശീയ ഗെയിംസ് വേദികള്‍ക്കും നഗരത്തിനും ഭീഷണിയാകുന്നു.
തൃശൂര്‍ നഗരത്തില്‍ ഇടവേളക്ക് ശേഷം തെരുവുനായ്ക്കളുടെ വിഹാരം പെരുകുകയാണ്. തെരുവുനായയുടെ കടിയേറ്റ 12 പേരെ വ്യാഴാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ മരുന്നില്ളെന്ന കാരണത്താല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിട്ടു. കഴിഞ്ഞ ദിവസം കടിയേറ്റ ഇരുപത്തിയഞ്ചോളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വിട്ടിരുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് വ്യാഴാഴ്ച ചികിത്സ തേടിയത്.
പേവിഷ ബാധക്കെതിരായ കുത്തിവെപ്പിനുള്ള ഇക്വിന്‍ റാബിസ് ഇമ്യൂണോ ഗ്ളോബുലിന്‍, ഹ്യുമണ്‍ റാബിസ് ഇമ്യൂണോ ഗ്ളോബുലിന്‍ എന്നിവയാണ് ജില്ലയില്‍ ലഭ്യമല്ലാത്തത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി ഹൈദരാബാദില്‍നിന്ന് സിറം എത്തിച്ച് നൂറെണ്ണം ജില്ലക്ക് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഹൈദരാബാദിലും മരുന്നിന് ക്ഷാമമാണെന്നും മുംബൈയില്‍ നിന്ന് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് കെ.എം.എസ്.സി.എല്‍ ജില്ലാ വെയര്‍ഹൗസ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
നഗരത്തിലെ തേക്കിന്‍കാട് മൈതാനം, ഗെയിംസ് വേദികളായ അക്വാട്ടിക് കോംപ്ളക്സ്, കോര്‍പറേഷന്‍ സ്റ്റേഡിയം എന്നിവയുടെ പരിസരം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
നായ്ക്കളെ നിയന്ത്രിക്കാനെടുക്കുന്ന നടപടികള്‍ ഫലവത്താകുന്നില്ളെന്ന പരാതി വ്യാപകമാണ്. കോര്‍പറേഷന്‍ പലവിധ പദ്ധതികള്‍ ആലോചിച്ചെങ്കിലും അതൊക്കെ പാതിവഴിയിലായി. ഒടുവില്‍ വന്ധ്യംകരിച്ച് വിടുകയെന്ന ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തത്. അതുവഴി നായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. ഒപ്പം അവക്ക് പ്രതിരോധ വാക്സിനുകളും കുത്തിവെക്കും. കടിയേല്‍ക്കുന്ന മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയുകയാണ് ലക്ഷ്യം. എന്നാല്‍, ഇത് കൃത്യമായി നടപ്പാകുന്നില്ളെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
ഒല്ലൂരിലും പരിസരത്തും നായയുടെ കടിയേറ്റ സാഹചര്യത്തില്‍ നഗരത്തിലെ അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ പേ വിഷബാധയുണ്ടെന്ന ആശങ്കയിലാണ് ജനം.

റോഡ് തടയല്‍ സമരം: കോയമ്പത്തൂരില്‍ ഗതാഗതം സ്തംഭിച്ചു

Posted: 05 Feb 2015 09:29 PM PST

കോയമ്പത്തൂര്‍: നഗരത്തില്‍ റോഡ് തടയല്‍ സമരം നടത്തിയ 200ലധികം നിയമ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചെന്നൈയില്‍ ലോ കോളജ് വിദ്യാര്‍ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ നഗരത്തില്‍ ലോ കോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കുമെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും സമര പരിപാടി നടക്കുന്ന സ്ഥലത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതുമൂലം കലക്ടറേറ്റ്, റെയില്‍വേ സ്റ്റേഷന്‍, പൊലീസ് കമിഷണര്‍ ഓഫിസ്, റെഡ്ക്രോസ്, ഗാന്ധിപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ വന്‍ പൊലീസ് സംഘമാണ് നിലയുറപ്പിച്ചിരുന്നത്.
സത്യമംഗലം റോഡ് ജി.പി ജങ്ഷനില്‍ വിദ്യാര്‍ഥികള്‍ റോഡ് തടയല്‍ സമരം നടത്തുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തത്തെി. ജി.പി ജങ്ഷനില്‍ നടന്ന റോഡ് തടയല്‍ സമരം വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പ്രവേശ്കുമാറിന്‍െറ നേതൃത്വത്തില്‍ അഞ്ഞൂറോളം പൊലീസുകാരാണ് സ്ഥലത്തത്തെിയത്. സമര നേതാക്കളുമായി ചര്‍ച്ച നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ റോഡ് തടയല്‍ സമരത്തില്‍നിന്ന് പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ റോഡ് തടയല്‍ സമരത്തില്‍ ഉറച്ചുനിന്നു. പിന്നീട് പൊലീസ് വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പത്തോളം പൊലീസ് വാനുകളിലായാണ് വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോയത്. ഇതില്‍ ഒരു വാനിന്‍െറ ഗ്ളാസ് സമരക്കാര്‍ അടിച്ചു തകര്‍ത്തു. മരുതമല റോഡിലെ ഗവ. ലോ കോളജ് പരിസരത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കലക്ടറേറ്റിലേക്ക് ഒരു വിഭാഗം അഭിഭാഷകരും വിദ്യാര്‍ഥികളും മാര്‍ച്ച് നടത്തിയതും സംഘര്‍ഷത്തിനിടയാക്കി. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചെന്നൈ ഹൈകോടതി വളപ്പിലുള്ള ഡോ. അംബേദ്കര്‍ നിയമ കോളജ് മാറ്റി സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തുള്ളത്. വിദ്യാര്‍ഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വ്യാഴാഴ്ച സംസ്ഥാനമൊട്ടുക്കും ലോ കോളജ് വിദ്യാര്‍ഥികള്‍ സമരപരിപാടികള്‍ നടത്തി. വ്യാഴാഴ്ച ചെന്നൈ ഹൈകോടതിയും വിദ്യാര്‍ഥികളോട് സമരത്തില്‍നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു.

ആയിരങ്ങളുടെ മനംകവര്‍ന്ന് സാംസ്കാരിക ഘോഷയാത്ര

Posted: 05 Feb 2015 09:23 PM PST

തിരുനാവായ: മലപ്പുറം ഡി.ടി.പി.സിയും തിരുനാവായ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന മാമാങ്ക മഹോത്സവത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് ഒരുക്കിയ സാംസ്കാരിക ഘോഷയാത്രയില്‍ കളരിയഭ്യാസികളുടെ പ്രകടനം ആയിരങ്ങളുടെ മനംകവര്‍ന്നു.
ജില്ലക്കകത്തും പുറത്തുമുള്ള വിവിധ കളരിസംഘങ്ങളില്‍ നിന്നത്തെിയ ആയിരത്തോളം കളരിയഭ്യാസികളാണ് വിസ്മയം പകര്‍ന്നത്. പഞ്ചവാദ്യം, ബാന്‍ഡ് വാദ്യം, പൂക്കാവടി, പൊയ്ക്കാല്‍ അഭ്യാസികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സംഘം, ചേരൂരാല്‍ ഹൈസ്കൂള്‍ സ്റ്റുഡന്‍റ് പൊലീസ്, വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികള്‍, വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവരും ഘോഷയാത്രയില്‍ അണിനിരന്നു.
സാമൂതിരി രാജ, ഷഹബന്തര്‍ കോയ, മങ്ങാട്ടച്ചന്‍, വെട്ടത്തു രാജാവ് എന്നിവരുടെ വേഷങ്ങളും വേറിട്ട കാഴ്ചയായി. തിരുനാവായ വില്ളേജ് ഓഫിസ് പരിസരത്തുനിന്ന് ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ ഫ്ളാഗ് ഓഫ് ചെയ്തു.
ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍, വെട്ടന്‍ ഷരീഫ് ഹാജി, വി. മധുസൂദനന്‍, എം.കെ. മുഹ്സിന്‍, ചിറക്കല്‍ ഉമ്മര്‍, എം.കെ. സതീഷ് ബാബു, നാസര്‍ കൊട്ടാരത്ത്, സി.എം. മുഹമ്മദ് ഗുരുക്കള്‍, അലി ഗുരുക്കള്‍, കെ.പി. അലവി, മോനുട്ടി പൊയിലിശ്ശേരി, സി.പി. സുലൈമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി എക്സിക്യൂട്ടിവ് അംഗം വി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.
എം.പി. മുഹമ്മദ് കോയ, ഡി.ടി.പി.സി സെക്രട്ടറി, ഫൈസല്‍ എടശ്ശേരി, ടി.കെ. അലവിക്കുട്ടി, നാസര്‍ കൊട്ടാരത്ത്, പഞ്ചായത്ത് അംഗങ്ങളായ സി.പി.എ. ലത്തീഫ്, അരീപറമ്പില്‍ മൈമൂന, വി. മുയ്തീന്‍കുട്ടി, ഷംന കൊട്ടാരത്ത്, സി.പി. റഷീദ് എന്ന കുഞ്ഞാവ, പി.പി. സീനത്ത്, ചിറ്റകത്ത് ഹംസ, ടി.കെ. മുഹമ്മദ് കുട്ടി, ഹമീദ് കൈനിക്കര, കുഞ്ഞിപ്പ ഗുരുക്കള്‍ താഴത്തറ, കെ. അബ്ദുല്‍ ജബ്ബാര്‍, സൂര്‍പ്പില്‍ ബാവഹാജി, എം.കെ. മുഹ്സിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് കേരള കളരിപ്പയറ്റ് അസോ. ഒരുക്കിയ 300ഓളം പേര്‍ അണിനിരന്ന കളരിയഭ്യാസ പ്രദര്‍ശനവുമുണ്ടായി.

പണിതിട്ടും പണിതിട്ടും പണിതീരാതെ തീരദേശ പാത

Posted: 05 Feb 2015 09:14 PM PST

കാസര്‍കോട്: പണിതുടങ്ങി ഒന്നര വര്‍ഷത്തോളമായിട്ടും പകുതി ദൂരം പോലും പിന്നിടാതെ ഇഴഞ്ഞ് നീങ്ങുകയാണ് കെ.എസ്.ടി.പിയുടെ തീരദേശ പാത നവീകരണ പ്രവര്‍ത്തനങ്ങള്‍.
ലോകബാങ്കിന്‍െറ സഹായത്തോടെ കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് ജങ്ഷന്‍ വരെയുള്ള സംസ്ഥാന പാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2013 സെപ്റ്റംബറിലാണ് തുടങ്ങിയത്. 133 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍മാണ ചുമതല ഏറ്റെടുത്ത കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്(കെ.എസ.്ടി.പി) അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കാസര്‍കോട് നിന്ന് പാലക്കുന്ന് വരെ മാത്രമാണ് ഭാഗികമായെങ്കിലും റോഡ് നവീകരണം നടന്നത്. ഈ ഭാഗത്ത് തന്നെ പലയിടത്തും റോഡിന്‍െറ പകുതി ഭാഗം കുത്തിപ്പൊളിച്ചിട്ട നിലയിലാണ്. കയറ്റവും ഇറക്കവും ഒഴിവാക്കാനായി പണിയുന്ന ചളിയംകോട് പാലം തൂണുകളിലത്തെിയതേയുള്ളൂ. ചിത്താരി പുഴക്ക് നിര്‍മിക്കുന്ന പാലവും പ്രാരംഭ ഘട്ടത്തിലാണ്. ചളിയംകോട് കോട്ടരുവം ഭാഗത്ത് മണ്ണിടിച്ചില്‍ തടയുന്നതിനുള്ള കോണ്‍ക്രീറ്റ് ഭിത്തികളുടെ നിര്‍മാണവും എങ്ങുമത്തെിയില്ല.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതായി ഭാഗിച്ച് പല കരാറുകാര്‍ക്കായി വീതിച്ചു നല്‍കിയതാണ് കാരണമെന്ന് ആക്ഷേപമുണ്ട്. വിവിധ കാരണങ്ങളാല്‍ പലഭാഗത്തും പ്രവര്‍ത്തനം നിലച്ച അവസ്ഥയുണ്ട്. കരാറുകാരുടെ ഏകോപനമില്ലായ്മ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാല താമസത്തിന് ഇടയാക്കുന്നതായും ആരോപണമുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 2016 മാര്‍ച്ച് വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കെ.എസ്.ടി.പി അധികൃതര്‍ ഏറ്റവും ഒടുവില്‍ അറിയിച്ചത്. നവീകരണം അനിശ്ചിതമായി നീളുന്നതിനാല്‍ തീരദേശ പാതയിലൂടെയുള്ള യാത്ര കടുത്ത ദുരിതാനുഭവമായി മാറി. നേരത്തേ 50 മിനിറ്റ് ബസില്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരത്തേക്ക് 1.30 മിനിറ്റോളം വേണ്ടിവരുന്നു. വാഹനങ്ങള്‍ ദേളിവഴി തിരിച്ചുവിടുന്നതിനാല്‍ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
റോഡിലെ പൊടിയഭിഷേകവും യാത്രാദുരിതം കാരണം വാഹനയാത്രക്കാര്‍ ദേശീയ പാതയെ കൂടുതലായി ആശ്രയിക്കുന്നതും ഈ റൂട്ടിലെ വ്യാപാരികള്‍ക്കും കടുത്ത പ്രഹരമായിട്ടുണ്ട്. മേല്‍പറമ്പ് വരെയുള്ള ഭാഗം എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്താല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ അയവുണ്ടായേക്കുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

കയര്‍ വിപണി വിപുലപ്പെടുത്തണം –മന്ത്രി രമേശ് ചെന്നിത്തല

Posted: 05 Feb 2015 09:04 PM PST

ആലപ്പുഴ: പാരമ്പര്യേതര മാര്‍ഗങ്ങളിലൂടെയും മറ്റും കയറിന്‍െറയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണി വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടികളുണ്ടാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അഞ്ചുദിവസമായി ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്നുവന്ന 'കയര്‍ കേരള' 2015ന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര വിപണിയില്‍ സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ അതിനെ അതിജീവിച്ച ഉല്‍പന്നമാണ് കയറെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല പുതിയ ഡിസൈനുകളുമായി ഗുണനിലവാരം ഉറപ്പ് വരുത്തി ആധുനികവത്കരണത്തിലൂടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറുല്‍പന്നങ്ങള്‍ എത്തിക്കണമെന്ന് നിര്‍ദേശിച്ചു. ആഫ്രിക്കയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം ഇതിനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട്. മനുഷ്യരുടെ ശീലങ്ങളിലുംലോകവിപണിയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുവേണമിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ആലപ്പുഴയില്‍ കയര്‍ അദാലത്ത് നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കയര്‍ മേഖലയുമായി ബന്ധപ്പെട്ട ഗാനങ്ങളടങ്ങിയ "സുവര്‍ണനാരിന്‍ മധുരഗീതങ്ങള്‍' എന്ന സീഡിയും 'കയര്‍ കേരള' 2015ല്‍ നടന്ന സെമിനാറുകളിലെ പ്രബന്ധങ്ങളുടെ സംക്ഷിപ്തരൂപം ഉള്‍ക്കൊള്ളിച്ചു പുറത്തിറക്കിയ 'കമന്‍റിങ് ഓഫ് റിസര്‍ച് ആര്‍ട്ടിക്കിള്‍സ്' എന്ന പുസ്തകവും അടൂര്‍ പ്രകാശിനു നല്‍കി മന്ത്രി ചെന്നിത്തല പ്രകാശനം ചെയ്തു. വിവിധ ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു.
ചേര്‍ത്തലയിലെ ഫോര്‍ എസ് എന്‍ജിനീയറിങ് വര്‍ക്സ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സുവര്‍ണ'എന്ന കയര്‍പിരി യന്ത്രം തൈക്കാട്ടുശ്ശേരി താനേഴത്ത് സിന്ധു എന്ന കയര്‍ തൊഴിലാളിക്ക് സൗജന്യമായി നല്‍കി മന്ത്രി അടൂര്‍ പ്രകാശ് പുറത്തിറക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യു.പ്രതിഭാ ഹരി, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, മുന്‍ എം.എല്‍.എമാരായ ഡി. സുഗതന്‍, എ.എ.ഷുക്കൂര്‍, കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ.രാജന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, ഫോം മാറ്റിങ്സ് ചെയര്‍മാന്‍ സി.വേണുഗോപാലന്‍ നായര്‍, കയര്‍ഫെഡ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ കെ.എം.രാജു,കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. കെ.മദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മെഡിക്കല്‍ കോളജിലെ മലിനജലം നഴ്സിങ് കോളജിലേക്കും

Posted: 05 Feb 2015 08:57 PM PST

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മലിനജലം നഴ്സിങ് കോളജിലേക്ക്. നഴ്സിങ് കോളജിനു പിറകുവശത്ത് വന്‍ കുഴിയെടുത്ത് മലിനജലം പൈപ്പുവഴി ഈ കുഴിയിലേക്ക് ഒഴുക്കിവിടുകയാണ്. തുറന്നുകിടക്കുന്ന മൂന്നു കുഴികളാണ് മലിനജലം സംഭരിക്കാനായി എടുത്തിട്ടുള്ളത്. കുഴികള്‍ നിറഞ്ഞ് കോളജിനു പിറകുവശത്തെ പറമ്പു മുഴുവന്‍ ഈ മലിന ജലം പരന്നൊഴുകുകയാണ്.
ദുര്‍ഗന്ധം മൂലം കോളജില്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കൊതുകുശല്യം അതിരൂക്ഷവും. മെഡിക്കല്‍ കോളജിലെ മലിനജലം സംസ്കരിക്കാന്‍ ട്രീറ്റ് മെന്‍റ് പ്ളാന്‍റ് നിര്‍മിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ഇത് കാടുപിടിച്ചു കിടക്കുകയാണ്. മായനാട്ടെ കുളത്തിലേക്കാണ് ഒരു ഭാഗം മലിനജലം വിടുന്നത്.
കാലങ്ങളായി മലിനജലം അവിടേക്ക് ഒഴുക്കിവിടുന്നതിനാല്‍ ആ പ്രദേശത്തെ കിണറുകളിലെ വെള്ളം പോലും ഉപയോഗ ശൂന്യമായിരിക്കുകയാണ്. നാട്ടുകാര്‍ നിരന്തര പ്രക്ഷോഭം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
ട്രീറ്റ്മെന്‍റ് പ്ളാന്‍റ് വന്നാല്‍ പരിഹാരമാകുമെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് അധികൃതര്‍. അതിനിടെയാണ് നഴ്സിങ് കോളജിനു പിറകുവശത്തേക്ക് മലിനജലം ഒഴുക്കിവിടാന്‍ തുടങ്ങിയത്. കാടുപിടിച്ച് ആള്‍പെരുമാറ്റമില്ലാത്ത സ്ഥലമായതിനാല്‍ മലിനജലം ഒഴുക്കിവിടുന്നത് ആരും അറിയില്ളെന്നതും സൗകര്യമാണ്.
പരാതി നല്‍കി മടുത്തുവെന്ന് ജീവനക്കാരും വിദ്യാര്‍ഥികളും പറഞ്ഞു.

സ്ത്രീപീഡന കേസുകള്‍ പെരുകുന്നു; നിയമം പ്രയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

Posted: 05 Feb 2015 08:47 PM PST

Image: 

ജിദ്ദ: നിയമങ്ങള്‍ കൊണ്ടുമാത്രം സ്ത്രീസുരക്ഷ ഉണ്ടാവില്ളെന്നും അവ നടപ്പിലാക്കുന്നതില്‍ ജാഗ്രത കാണിക്കുമ്പോള്‍ മാത്രമേ സ്ത്രീകളടക്കമുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം ലഭിക്കുകയുള്ളൂവെന്ന് മനുഷ്യാവകാശ കമീഷന്‍ അസീര്‍ ചാപ്റ്റര്‍ സൂപര്‍വൈസറും അറേബ്യന്‍ മനുഷ്യാവകാശ സമിതി മേധാവിയുമായ ഡോ. ഹാദി അല്‍യാമി അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 980 സ്ത്രീ പീഡനകേസുകള്‍ ക്രിമിനല്‍ കോടതിയിലത്തെി.
ജിദ്ദ ക്രിമിനല്‍ കോടതിയിലെ 765 കേസുകളും സ്വദേശികളുമായി ബന്ധപ്പെട്ടതാണ്. 215 കേസുകളില്‍ വിദേശികളാണ് പ്രതികള്‍. ഇതേ കാലയളവില്‍ 185 ബാലപീഡന കേസുകളും ക്രിമിനല്‍ കോടതിയിലത്തെി. ഇതില്‍ 95 എണ്ണം സ്വദേശികളില്‍നിന്നും 90 കേസുകള്‍ വിദേശികളില്‍ നിന്നുമാണ്. മക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമീഷന്‍െറ വനിത വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം സ്ത്രീ പീഡനമടക്കം 241 കുടുംബ കേസുകള്‍ ലഭിച്ചു.
ജിദ്ദയിലെ ബുറൈമാന്‍ ജയിലില്‍നിന്ന് ഈ കാലയളവില്‍ 39 പരാതികള്‍ കോടതിയിലത്തെി. കേസുകളുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് തടവുകാര്‍ കോടതിക്ക് പരാതി നല്‍കിയത്. കൂടാതെ പല അവകാശങ്ങളും ജയിലുകളില്‍ നിഷേധിക്കപ്പെടുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. സമയനിഷ്ഠയോടെയുള്ള നമസ്കാരം, ഉറക്കം, വിശ്രമം എന്നിവക്ക് സൗകര്യം ലഭിക്കുന്നില്ളെന്ന് ജയില്‍പുള്ളികള്‍ കോടതിയില്‍ ബോധിപ്പിച്ചു.
പീഡനത്തില്‍നിന്ന് സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ചട്ടങ്ങള്‍ കൊണ്ടുമാത്രം സുരക്ഷിതത്വം ഉണ്ടാവില്ളെന്നും ചട്ടപ്രകാരം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക കൂടി ചെയ്താല്‍ മാത്രമേ തത്ത്വങ്ങള്‍ ഫലപ്രദമാവുകയുള്ളൂവെന്നും ഡോ. ഹാദി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വകുപ്പുകളുടെ കൂട്ടായ നടപടികളുടെ അഭാവം പീഡന കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതിന് കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാഹിതരാകാനുദ്ദേശിക്കുന്ന യുവതി- യുവാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണം നടത്തുന്നത് കുടുംബത്തിന്‍െറന്‍്റ കെട്ടുറപ്പിന് ഭാവിയില്‍ സഹായകരമാകും.
വധൂവരന്മാരെ വൈജ്ഞാനികമായും മാനസികമായും വിവാഹജീവിതത്തിന് പാകപ്പെടുത്തണം. ഇരുകൂട്ടരെയും അഭിമുഖമിരുത്തിയായിരിക്കണം ഇത്തരം ബോധവത്കരണ ക്ളാസ്സുകള്‍ നടത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് പരിഹാരം തേടി നിരവധി സംഗമങ്ങള്‍ നടന്നിട്ടുണ്ട്. ഈ വിഷയത്തില്‍ ഒരു ദേശീയനയം രൂപം കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ- ബാല പീഡന കേസുകളുടെ വര്‍ധനവ് ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ വേണ്ടത്ര വേരോട്ടം ഉണ്ടായിട്ടില്ല എന്നതിന്‍െറ തെളിവാണ്. സ്ത്രീപീഡന കേസുകള്‍ സ്വീകരിക്കുന്ന സംവിധാനങ്ങള്‍ കാലികമായി പരിഷ്കരിക്കണം. അവ എല്ലാ അര്‍ഥത്തിലും പ്രവര്‍ത്തനക്ഷമമായിരിക്കണം.
അതുവഴി മാത്രമേ ഇരകളുടെ അവകാശങ്ങള്‍ സുരക്ഷിതമാവുകയുള്ളൂ.ഇത്തരം വിഷയങ്ങള്‍ വളരെ ഗൗരവത്തിലാണ് മനുഷ്യാവകാശ കമീഷന്‍ കാണുന്നതെന്നും പുരുഷന്മാരുടെ അമിതാധികാരപ്രയോഗത്തിന് അറുതിവരുത്തേണ്ടത് കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും അവകാശ സംരക്ഷണത്തിനും മാന്യമായ ജീവിതത്തിനും അനിവാര്യമാണെന്നും ഡോ. അല്‍യാമി  ചൂണ്ടിക്കാട്ടി.

ഐ.എസിനെതിരെ ജോര്‍ദാന്‍ വ്യോമാക്രമണം തുടങ്ങി

Posted: 05 Feb 2015 08:45 PM PST

Image: 

അമാന്‍: ജോര്‍ദാന്‍ ഐ.എസിനെതിരെ അതിശക്തമായ വ്യോമാക്രമണം തുടങ്ങി. ജോര്‍ദാന്‍ വ്യോമസേന പൈലറ്റ് മഅസ് അല്‍ കസ്സാസ് ബീഹിനെ കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വധിച്ചതിനെ തുടര്‍ന്നാണ് ജോര്‍ഡന്‍ ഐ.എസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. പൈലറ്റിന്‍െറ വധത്തിനു പ്രതികാരമായി ജോര്‍ഡനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടുപേരെ ഭരണകൂടം തൂക്കിലേറ്റിയിരുന്നു. തുടര്‍ന്നാണ് പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചു കൊണ്ട് ഐ.എസ്. കേന്ദ്രങ്ങള്‍ക്കു നേരെയുള്ള വ്യേമാക്രമണം ആഭംഭിച്ചത്. ഐ.എസ് ഭീകരതക്കെതിരെയുള്ള പേരാട്ടത്തില്‍ ജോര്‍ദാന്‍ സേനയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് അബ്്്ദുല്ല രണ്ടാമന്‍ രാജാവ് നേരിട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജോര്‍ദാനിലെ പൗരന്‍മാര്‍ക്കു നേരെ നടത്തിയ അമ്രകത്തിനെതിരായി ഇന്നുവരെ കാണാത്ത തിരിച്ചടി ഐ.എസിന് നല്‍കുമെന്ന് അബ്ദുല്ല രണ്ടാമന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നു. അബ്ദുല്ല രാജാവിന്‍െറ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത  അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ജോര്‍ഡന് കൂടുതല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍, അമേരിക്ക നല്‍കുന്ന തുകയുടെ നാലുമടങ്ങ് പുതിയ സാഹചര്യത്തില്‍ ജോര്‍ഡന് കൈമാറുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം.
ഇതിനിടെ ഐ.എസിനെതിരെ ഇറാഖിലും സിറിയയിലും വ്യോമാക്രമണം നടത്തുന്ന യു.എസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്ന് യു.എ.ഇ. പിന്മാറി. സ്വന്തം പൈലറ്റുമാരുെട സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് യു.എ.ഇ തീരുമാനം. എന്നാല്‍ ഐ.എസിനെതിരായ രാജ്യാന്തരസഖ്യത്തില്‍ തുടരുമെന്നും യു.എ.ഇ വ്യക്തമാക്കി.

 

മിണ്ടിയാല്‍ മാവോയിസ്റ്റ് , അല്ലെങ്കില്‍ കൊക്കെയ്ന്‍ ^ആഷിഖ് അബു

Posted: 05 Feb 2015 08:29 PM PST

Image: 

കൊച്ചി: തന്‍െറ വ്യക്തിപരവും രാഷ്ട്രീയവുമായ നിലപാടുകളില്‍ എതിര്‍പ്പുള്ള ചിലരാണ് കൊക്കെയ്ന്‍ കേസുമായി തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി വാര്‍ത്ത സൃഷ്ടിക്കുന്നതെന്ന് യുവ സംവിധായകന്‍ ആഷിക് അബു.

കൊക്കെയ്ന്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണ്. കേസില്‍ തന്നെയും റിമയെയും ഫഹദ് ഫാസിലിനെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയെന്ന വാര്‍ത്ത കേരള പോലീസിന്‍്റെ അറിവില്‍ ഇല്ല. ഇക്കാര്യം മാധ്യമ സൃഷ്ടി മാത്രമാണെന്ന് പൊലീസ് വെളിപെടുത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും. ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഷിക് അബു, ഭാര്യ റിമ കല്ലിങ്കല്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് കൊക്കെയ്ന്‍ കേസുമായി ബന്ധമുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് രൂക്ഷവിമര്‍ശവുമായി ആഷിഖ് അബു രംഗത്തത്തെിയത്.

 

 

 

മസ്കത്തില്‍ ഷെയറിങ് ടാക്സി നിരക്ക് നിലവില്‍വന്നു

Posted: 05 Feb 2015 08:20 PM PST

Image: 

മസ്കത്ത്: തലസ്ഥാന ഗവര്‍ണറേറ്റില്‍ ടാക്സി ഡ്രൈവര്‍മാരും യാത്രികരും തമ്മിലെ പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ടാക്സി നിരക്കുകള്‍ നിലവില്‍വന്നു. വിലപേശലും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഏകീകൃത ടാക്സി നിരക്കുകള്‍ പ്രഖ്യാപിച്ചത്.
ടാക്സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ഇടയിലുണ്ടായിരുന്ന പൊതുധാരണ അനുസരിച്ച് നിരക്കുകള്‍ ഈടാക്കിയിരുന്ന പ്രവണതക്ക് പകരമാണ് പ്രധാന സ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ച് നിശ്ചിത നിരക്ക് പ്രഖ്യാപിച്ചത്.
എല്ലാ ഡ്രൈവര്‍മാരും മുനിസിപ്പാലിറ്റി നിര്‍ദേശിച്ച നിരക്കുകള്‍ മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. അതേസമയം, ടാക്സിയില്‍ എത്ര യാത്രികരെ കയറ്റണമെന്ന് ഡ്രൈവര്‍മാര്‍ക്ക് തീരുമാനിക്കാം.
ഷെയറിങ് ടാക്സിയില്‍ ഖുറയാത്തില്‍നിന്ന് റൂവിയിലേക്ക് രണ്ടു റിയാലാണ് നിരക്ക് പ്രഖ്യാപിച്ചത്. റൂവിയില്‍നിന്ന് അമിറാത്ത് സൂഖിലേക്ക് 400 ബൈസയും അമിറാത്ത് ഏരിയ 5ലേക്ക് 500 ബൈസയും അമിറാത്ത് ഏരിയ 6ലേക്ക് 600 ബൈസയും ആണ് നിരക്ക്. റൂവിയില്‍നിന്ന് ഖുറം റൗണ്ട് എബൗട്ടിലേക്ക് 300 ബൈസയും റവാസ്കോയിലേക്ക് 400 ബൈസയും വത്തായയിലേക്ക് 200 ബൈസയും ബുര്‍ജ് സഹ്വയിലേക്ക് 200 ബൈസയും ഗൂബ്രയിലേക്ക് 400 ബൈസയും ഗാല റൗണ്ട് എബൗട്ടിലേക്ക് 400 ബൈസയും അതൈബയിലേക്ക് 500 ബൈസയും മത്ര സീ റോഡിലേക്ക് 300 ബൈസയും ദാര്‍സൈത്ത് റൗണ്ട്എബൗട്ടിലേക്ക് 200 ബൈസയും ആണ് നിരക്ക്.
ഖുറം റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍ ഖുവൈറിലേക്ക് 400 ബൈസയും റൂവി പ്ളാസയില്‍ നിന്ന് വാദി കബീറിലേക്കും മത്രയിലേക്കും 300 ബൈസ വീതവും നല്‍കണം. മത്ര സീറോഡില്‍ നിന്ന് ഷെയറിങ് ടാക്സിയില്‍ കയറുന്നവര്‍ ഓള്‍ഡ് മസ്കത്ത് ഏരിയയിലേക്ക് 200 ബൈസയും സിദാബിലേക്ക് 300 ബൈസയുമാണ് നല്‍കേണ്ടത്. അതേസമയം, ഒറ്റക്ക് യാത്രചെയ്യുന്നതിന് ടാക്സി എടുക്കുന്നവര്‍ക്ക് ഈ നിരക്ക് ബാധകമല്ല.
മസ്കത്ത് മുനിസിപ്പാലിറ്റി പുതിയ സംവിധാനം കൊണ്ടുവന്നതോടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രക്കൊപ്പം ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിലപേശലും ഒഴിവാക്കാന്‍ സാധിക്കും.
 

വിസ നിരക്കുവര്‍ധന: നിര്‍ദേശം ഫത്വ ബോര്‍ഡിന് സമര്‍പ്പിച്ചു

Posted: 05 Feb 2015 08:09 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് വിസ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം തൊഴില്‍ മന്ത്രാലയം ഫത്വ ബോര്‍ഡിന് സമര്‍പ്പിച്ചു. വിസ, ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള അനുമതിക്കാണ് നിര്‍ദേശം സമര്‍പ്പിച്ചതെന്ന് മന്ത്രി ഹിന്ദ് അല്‍സബീഹ് അറിയിച്ചു.
ഇതുസംബന്ധിച്ച പദ്ധതിക്ക് സാങ്കേതിക സമിതി അന്തിമ രൂപം നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള പാസ്പോര്‍ട്ട്, പൗരത്വകാര്യ അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ മൂന്നു ദീനാര്‍ മാത്രമുള്ള വിസ നിരക്ക് സര്‍ക്കാര്‍ മേഖലയില്‍ 10 ദീനാറായും സ്വകാര്യ മേഖലയില്‍ 30 ദീനാറായും വര്‍ധിപ്പിക്കാനാണ് നീക്കം.
വിസക്കച്ചവടത്തിന് തടയിടുക, സേവനത്തിനനുസൃതമായ ഫീസ് ഈടാക്കുക എന്നീ ലക്ഷ്യങ്ങളാണ് വിസ നിരക്ക് ഉയര്‍ത്തുന്നതിനു പിന്നിലെന്ന് അധികൃതര്‍ വിശദീകരിച്ചു. നിലവില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ കുറഞ്ഞ തുകയാണ് കുവൈത്ത് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വാദം.
അതിനിടെ, സര്‍ക്കാര്‍ പദ്ധതി വിസയിലുള്ളവരെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തൊഴില്‍ വിസയിലേക്ക് മാറ്റാനുള്ള സാധ്യത പഠിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. ഒപ്പം, വിദഗ്ധ വിഭാഗങ്ങള്‍ക്ക് ഒരേ വിസയില്‍ പലതവണ രാജ്യത്ത് പ്രവേശിക്കാവുന്ന മള്‍ട്ടിപ്പ്ള്‍ വിസ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ് സൂചന. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, നിയമ ഉപദേഷ്ടാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ഇത് അനുവദിക്കുക.
ഒരു വര്‍ഷത്തേക്കോ കുറച്ചു മാസങ്ങള്‍ക്കോ ഇഷ്യൂ ചെയ്യുന്ന ഈ വിസയില്‍ കാലാവധിക്കിടെ എത്രതവണ വേണമെങ്കിലും രാജ്യത്തേക്ക് വരാനും പോകാനും സാധിക്കും. രാജ്യത്തെ പൊതു, സ്വകാര്യ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍റ് വിസ അനുവദിക്കാനും പദ്ധതിയുണ്ട്.

പ്രകാശ വിസ്മയം തീര്‍ത്ത് ഷാര്‍ജ ദീപോത്സവം തുടങ്ങി

Posted: 05 Feb 2015 07:55 PM PST

Image: 

ഷാര്‍ജ: അഞ്ചാമത് ഷാര്‍ജ ദീപോത്സവത്തിന് തുടക്കമായി. ഖസബയിലെ വര്‍ണ മനോഹരമായ ചടങ്ങില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഷാര്‍ജയെ അറബ് വിനോദസഞ്ചാര തലസ്ഥാനം-2015 ആയി തിരഞ്ഞെടുത്തതിന്‍െറ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഷാര്‍ജയുടെ സാംസ്കാരിക ചൈതന്യം നെഞ്ചേറ്റുന്ന 14 കേന്ദ്രങ്ങളിലായി നടക്കുന്ന വര്‍ണോത്സവം കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഖസബ കായലില്‍ പ്രത്യേക ആഘോഷ പരിപ്പാടികള്‍ സംഘടിപ്പിച്ചിരുന്നു. സംഗീതവും വര്‍ണവും ലയിച്ച് ചേരുന്ന ഒന്‍പത് വര്‍ണ സുരഭില രാവുകള്‍ ഇനി ഷാര്‍ജക്ക് സ്വന്തം. വര്‍ണത്തെ സംഗീത്തതില്‍ ലയിപ്പിച്ച്  സാംസ്കാരികമായി അടയാളപ്പെടുത്തുന്ന കരവിരുതാണ് ഈ ഒമ്പത് ദിവസങ്ങളുടെ പ്രത്യേകത. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍വ കാലത്തെയും വര്‍ത്തമാന കാലത്തെയും  മനോഹര കാഴ്ച്ചകള്‍ വെളിച്ചം ഉപയോഗിച്ച്  ചുവരുകളില്‍ അടയാളപ്പെടുത്തുന്ന രീതി മനോഹരമാണ്.
വൈകീട്ട് ആറ് മുതലാണ് വെളിച്ചം വെഞ്ചാമരം വീശി ഉണരുന്നത്. മണിക്കൂര്‍ ഇടവിട്ട് നടക്കുന്ന വെളിച്ചത്തിന്‍െറ കുടമാറ്റത്തിന് 10 മിനുട്ട് മുതല്‍ അര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ട്. അല്‍ ഖസബ, അല്‍മജാസ് വാട്ടര്‍ ഫ്രണ്ട്, കിങ് ഫൈസല്‍ പള്ളി, കുവൈത്ത് ചത്വരം, കള്‍ചറല്‍ പാലസ് സ്ക്വയര്‍, സെന്‍ട്രല്‍ സൂഖ്, ഡോ. സുല്‍ത്താന്‍ അല്‍ഖാസിമി സെന്‍റര്‍ ഓഫ് ഗള്‍ഫ് സ്റ്റഡീസ്, അല്‍ നൂര്‍ മസ്ജിദ്, ഷാര്‍ജ യൂണിവേഴ്സിറ്റി കല്‍ബ, മസ്ജിദ് അമ്മാര്‍ ബിന്‍ യാസര്‍ ദൈദ്, ഷാര്‍ജ യൂണിവേഴ്സിറ്റി ഖോര്‍ഫക്കാന്‍, ഖോര്‍ഫക്കാനിലെ ഉമര്‍ ബിന്‍ ഖത്താബ് പള്ളി തുടങ്ങിയ കേന്ദ്രങ്ങളിലാണ് വെളിച്ചം ഇന്ദ്രജാലവുമായി അരങ്ങിലത്തെിയിരിക്കുന്നത്.
വി.വി.ഐ.ഡി ലൈറ്റ് ഡിസ്പ്ളേയുടെയും വീഡിയോ പ്രൊജക്ടറുകളുടെയും ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാലത്തെ ചുവരുകളില്‍ വെളിച്ചം കൊണ്ട് ആലേഖനം ചെയ്യുന്നത്.
ഷാര്‍ജയെ അറബ് വിനോദ സഞ്ചാര തലസ്ഥാന പദവിയിലേയ്ക്ക് തിരഞ്ഞെടുത്തതിന്‍െറ ആഘോഷ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇരട്ടി മധുരമാണ് ലഭിക്കുന്നത്.  വെളിച്ചോത്സവത്തിന്‍െറ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് അല്‍ മജാസ്.

'ഇന്ത്യയില്‍ മതവിശ്വാസങ്ങളോടുള്ള അസഹിഷ്ണുത വര്‍ധിച്ചു'

Posted: 05 Feb 2015 07:44 PM PST

Image: 

വാഷിങ്ടണ്‍: ഇന്ത്യയില്‍ മതവിശ്വാസങ്ങളോടുള്ള അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഇത്തരം അസഹിഷ്ണുതകള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാ ഗാന്ധിയെപ്പോലും ഞെട്ടിപ്പിക്കുന്നതാണെന്ന് ന്യൂയോര്‍ക്കില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുളള സംഘര്‍ഷം വ്യാപകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാതലത്തിലും വൈവിധ്യങ്ങളാല്‍ സമ്പന്നമായ മനോഹര രാജ്യമാണ് ഇന്ത്യ. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മതത്തിന്‍്റെ പേരിലുളള അസഹിഷ്ണുതകള്‍ ഇന്ത്യയില്‍ സജീവമായിരിക്കുന്നു. മതവും വിശ്വാസവും നന്മ ചെയ്യാനാണ് പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും പരസ്പരമുളള വേര്‍തിരിവിനും വെറുപ്പിനും ഇത് ആയുധമാകുന്നതാണ് കാണുന്നതെന്നും ഒബാമ പറഞ്ഞു.

ഇത്തരം അസഹിഷ്ണുതകളെ എതിര്‍ക്കുന്നത് കഠിനമാണ്. പക്ഷേ, നമ്മള്‍ പരിശ്രമിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു ദൈവവും ഭീകരപ്രവര്‍ത്തനത്തിനു മാപ്പുകൊടുക്കില്ല. ദൈവനാമത്തെ തെറ്റായി ഉപയോഗിക്കുന്നവര്‍ക്കതെിരെ രംഗത്തുവരണം. ആക്രമണങ്ങള്‍ ഒരു കൂട്ടര്‍ക്കു നേരെ മാത്രമല്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല മതവിഭാഗങ്ങള്‍ക്കു നേരെയുമുണ്ട്. മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ മനുഷ്യത്വം നിരവധി തവണ ചോദ്യം ചെയ്തതായി കാണാം. യു.എസിലും അടിമത്തവും മറ്റും മതത്തിന്‍റെ പേരില്‍ നീതീകരിക്കപ്പെട്ടു^ ഒബാമ വ്യക്തമാക്കി.

ന്യൂയോര്‍ക്കിലെ ചടങ്ങില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അടക്കമുളള വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തു. ചൈനയുടെ എതിര്‍പ്പിനിടെയാണ് യു.എസ് ദലൈലാമയെ ചടങ്ങില്‍ പങ്കെടുപ്പിച്ചത്. യു.എസിന്‍റെ നല്ല സുഹൃത്താണ് ദലൈലാമയെന്നും മനുഷ്യന്‍റെ അനന്തസിനും സ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിക്കാന്‍ യു.എസിന് പ്രേരണ നല്‍കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റെതെന്ന് ഒബാമ പറഞ്ഞു.

ഒരോ മതത്തിലും പെട്ടവര്‍ മറ്റുമതങ്ങളില്‍പ്പെട്ടവരാല്‍ ആക്രമിക്കപ്പെടുകയാണ്. ന്യൂഡല്‍ഹിയില്‍ ഒബാമ നടത്തിയ പ്രസംഗത്തില്‍ മതസ്വാതന്ത്ര്യം പ്രോത്സാഹിക്കപ്പെട്ടാലെ ഇന്ത്യയ്ക്കു മുന്നേറാനാകൂ എന്നു പറഞ്ഞിരുന്നു. ഇത് ഭരണകക്ഷിയായ ബി.ജെ.പിയെ ലക്ഷ്യംവച്ചാണെന്ന പ്രചാരണം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞതിന്‍്റെ പിറ്റേന്നാണ് ഒബാമയുടെ അഭിപ്രായം പുറത്തുവരുന്നത്.

കലാമിന് കാതോര്‍ത്ത് ബഹ്റൈന്‍

Posted: 05 Feb 2015 07:32 PM PST

Image: 
Subtitle: 
സ്വപ്നങ്ങളെ കുറിച്ച ചിന്തകള്‍ ഒഴുകി

മനാമ: പ്രതിജ്ഞയും ജീവിതത്തെക്കുറിച്ച ഉള്‍ക്കാഴ്ച നല്‍കുന്ന പ്രസംഗങ്ങളുമായി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്‍െറ ആദ്യദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ഇന്ത്യന്‍ സ്കൂളിലും ഡി.ടി.ന്യൂസിന്‍െറ വാര്‍ഷികാഘോഷ ചടങ്ങിലും ഇന്ത്യന്‍ ക്ളബിലും കലാം നടത്തിയ പ്രസംഗങ്ങളില്‍ നിറഞ്ഞത് ജീവിത മൂല്യങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച ചിന്തകള്‍. എല്ലായിടത്തും പ്രസംഗത്തിനുശേഷം പതിവുപോലെ സദസ്സിന് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടായി. ചോദ്യവും ഉത്തരവും നിറഞ്ഞ കലാമിന്‍െറ ഇടപെടല്‍ പതിവ് വി.വി.ഐ.പി പ്രസംഗങ്ങള്‍ കേട്ടു തഴമ്പിച്ചവര്‍ക്ക് പുത്തന്‍ അനുഭവമായി.
ഇന്നലെ കാലത്ത് പത്തുമണിയോടെ ഇന്ത്യന്‍ സ്കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ പരിപാടി. സ്കൂളിലത്തെിയ കലാമിന് ഉജ്ജ്വല സ്വീകരണം നല്‍കി. ബാന്‍ഡ് വാദ്യത്തോടെ നല്‍കിയ സ്വീകരണത്തിന് സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, പ്രിന്‍സിപ്പല്‍ പളനിസ്വാമി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ സ്കൂളുകളില്‍ നിന്നുള്ള 1,500 കുട്ടികള്‍ പ്രസംഗം കേള്‍ക്കാനത്തെി.
അദ്ദേഹം ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകങ്ങള്‍ കുട്ടികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. ‘ഞാന്‍ എന്‍െറ മാതാവിനെ സന്തോഷിപ്പിക്കും. മാതാവ് സന്തോഷവതിയാവുമ്പോള്‍ ഭവനം സന്തോഷത്താല്‍ നിറയുന്നു. എല്ലാ ഭവനങ്ങളും സന്തോഷമുള്ളതാവുമ്പോള്‍ സമൂഹവും സന്തോഷമുള്ളതായിത്തീരുന്നു. സമൂഹത്തില്‍ സന്തോഷമുണ്ടാവുമ്പോള്‍ രാജ്യവും സന്തോഷമുള്ളതായിമാറുന്നു’ - അദ്ദേഹത്തിന്‍്റെ വാക്കുകള്‍ കൗമാര ഹൃദയങ്ങള്‍ ഏറ്റു ചൊല്ലി.
എന്‍െറ ഭവനം ശുചിയാക്കുമ്പോള്‍  നാടും രാജ്യവും ഞാന്‍ വസിക്കുന്ന ഗ്രഹവും വൃത്തിയുള്ളതായിത്തീരുമെന്നും അദ്ദേഹം കുട്ടികള്‍ക്കു ചൊല്ലിക്കൊടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്‍്റെ സന്ദേശം കൂടി ഉള്‍പ്പെട്ട പ്രതിജ്ഞാവാചകങ്ങള്‍ക്കു ശേഷം കുട്ടികള്‍ കലാമുമായി സംവദിച്ചു. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യത്തെ ‘മില്ല്യണ്‍ മൂല്യമുള്ള ചോദ്യം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരാജയപ്പെടുമ്പോള്‍ അതിന്‍െറ  ഉത്തരവാദിത്തം ഏറ്റെടുക്കുകയും പിന്നീട് വിജയത്തിലേക്ക് മുന്നേറാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നിടത്താണ് പരാജയവും വിജയവും വേര്‍തിരിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം ആദ്യം പരാജയപ്പെട്ടപ്പോള്‍ ഡോ. സതീഷ് ധവാന്‍ പരാജയത്തിന്‍െറ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. പിന്നീടത് വിജയിപ്പിക്കാന്‍ അദ്ദേഹത്തിന്‍്റെ ആത്മവിശ്വാസം കരുത്തായി. പരാജയത്തിലും ഉത്തരവാദിത്തം കയ്യൊഴിയാതിരിക്കലാണ് നേതൃപാടവമെന്നും അതാണു വിജയത്തിന്‍െറ വഴിയെന്നും അദ്ദേഹം വിശദീകരിച്ചു.പരീക്ഷണം വിജയിച്ച ഘട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ സതീഷ് ധവാന്‍ നേരിട്ടുപോയില്ല. ആ വിജയം സഹപ്രവര്‍ത്തര്‍ക്കിരിക്കട്ടെ എന്ന് അദ്ദേഹം കരുതി. മാധ്യമങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തന്നോടാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും കലാം പറഞ്ഞു. പരാജയത്തിന്‍െറ ഉത്തരവാദിത്തമേല്‍ക്കുന്നവര്‍ വിജയത്തില്‍ അത് സഹപ്രവര്‍ത്തകര്‍ക്ക് പകുത്തു നല്‍കുകയെന്നത് അസാമാന്യമായ നേതൃത്വബോധമാണെന്ന് കലാം വ്യക്തമാക്കി. വിദ്യാഭ്യാസം ഉയരങ്ങള്‍ കീഴടക്കാനുള്ള ചിറകുകളാണെന്ന് അദ്ദേഹം പറഞ്ഞു. അസാധ്യമായതൊന്നും ഇല്ളെന്നും ലക്ഷ്യബോധവും വിജ്ഞാന താല്‍പ്പര്യവും കഠിനാധ്വാനവും  പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കൈമുതലാക്കിയാല്‍  ഏത് ഉയരങ്ങളും  കീഴടക്കാമെന്നും  അദ്ദേഹം പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
സംശുദ്ധമായ ജീവിതം കെട്ടിപ്പടുക്കുന്നതിലും  നന്മനിറഞ്ഞ സമൂഹത്തെ  വാര്‍ത്തെടുക്കുന്നതിലും  അധ്യാപകര്‍ക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. കുട്ടികളുടെ സ്വാഭാവ രൂപീകരണത്തില്‍ പ്രാഥമിക ക്ളാസുകളിലെ അധ്യാപകര്‍ക്കു മുഖ്യ പങ്കു വഹിക്കാനുണ്ട്. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന അധ്യാപക സമൂഹത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍,  അസി. സെക്രട്ടറി മനോജ് കുമാര്‍,  മെമ്പര്‍മാരായ എസ് കെ രാമചന്ദ്രന്‍,  ഭൂപേന്ദര്‍ സിങ്ങ്, സജി ആന്‍റണി,  സ്റ്റാഫ് പ്രതിനിധി പ്രിയാ ലാജി, മുതിര്‍ന്ന അധ്യാപകര്‍ തുടങ്ങിയവരും കലാമിനെ സ്വീകരിക്കാനത്തെി. സന്ദര്‍ശനത്തിന്‍െറ ഓര്‍മക്കായി അദ്ദേഹം സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
ഉച്ചക്ക് ഹോട്ടല്‍ ക്രൗണ്‍ പ്ളാസയില്‍ നടന്ന ഡി.ടി.ന്യൂസിന്‍െറ നാലാം വാര്‍ഷികാഘോഷ ചടങ്ങില്‍ കലാം മുഖ്യാതിഥിയായിരുന്നു. കാലത്ത് ഇന്ത്യന്‍ സ്കൂളില്‍ വച്ച് കുട്ടികളുമായി നടത്തിയ ചോദ്യോത്തരവേളയെക്കുറിച്ച് പറഞ്ഞ ശേഷമാണ് അദ്ദേഹം പ്രസംഗത്തിലേക്ക് കടന്നത്. കുട്ടിക്കാലത്ത് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ സ്കൂളില്‍ തന്നെ പഠിപ്പിച്ച അയ്യര്‍ എന്ന അധ്യാപകന്‍െറ മികവ് പിന്നീട് ജീവിതകാലം മുഴുവന്‍ ഒരു വലിയ സ്വാധീനമായി എങ്ങനെയാണ് തന്നില്‍ നിറഞ്ഞതെന്ന് അദ്ദേഹം അയവിറക്കി. ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന വേളയില്‍ തന്‍െറ ഗുരുക്കന്‍മാരായ വിക്രം സാരാഭായ്, സതീഷ് ധവാന്‍ തുടങ്ങിയവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ അദ്ദേഹം സദസുമായി പങ്കുവച്ചു. പ്രസംഗത്തില്‍ തിരുവനന്തപുരവും ശ്രീഹരിക്കോട്ടയുമെല്ലാം കടന്നുവന്നു.  മികച്ച വ്യക്തികള്‍ മികച്ച സമൂഹത്തെയും മികച്ച സമൂഹം മികച്ച രാഷ്ട്രത്തെയും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റ് നീണ്ട പ്രസംഗത്തിന് ശേഷം സദസിന് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കി. സത്യസന്ധതയുടെയും ധാര്‍മ്മികതയുടെയും ലക്ഷ്മണരേഖ വരച്ച് അതിനുള്ളില്‍ നില്‍ക്കുന്നയാളെ ഒരു ശക്തിക്കും പുറത്തേക്ക് വലിച്ചിടാനാവില്ളെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധത എല്ലാത്തിന്‍െറയും അടിസ്ഥാനമാണ്. വ്യാപാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബാധകമാണ്. ഇക്കാര്യം വ്യാപാരികള്‍ അംഗീകരിക്കുമോ എന്ന കാര്യം തനിക്കറിയില്ല എന്ന് കലാം പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി. ഡി.ടി.ന്യൂസ് ചീഫ് എഡിറ്റര്‍ സോമന്‍ ബേബി, മാനേജിംങ് എഡിറ്റര്‍ പി.ഉണ്ണികൃഷ്ണന്‍, പ്രമുഖ വ്യവസായി ദാദാഭായ് തുടങ്ങിയവര്‍ സംസാരിച്ചു.  ശാസ്ത്ര രംഗത്തു മികവു തെളിയിച്ച പ്രതിഭകള്‍ക്ക് പുരസ്കാരവും നല്‍കി. വൈകീട്ട് ഇന്ത്യന്‍ ക്ളബ്ബ് ബഹ്റൈന്‍ സെന്‍റിനറി ആഘോഷങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ചടങ്ങില്‍ അദ്ദേഹത്തിനു വരവേല്‍പ്പു നല്‍കി.
ഡോ.രവി പിള്ള, ഡോ.വര്‍ഗീസ് കുര്യന്‍, മാല മോഹന്‍ കുമാര്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ്, മാത്യു ജോസഫ്, ഇന്ത്യന്‍ ക്ളബ് പ്രസിഡന്‍റ് ആനന്ദ് ലോബോ തുടങ്ങിയവര്‍ പങ്കെടുത്തു.
സന്തോഷമുള്ള വീടാണ് എല്ലാത്തിന്‍െറയും അടിസ്ഥാനമെന്ന് കലാം പ്രസംഗത്തില്‍ പറഞ്ഞു. സന്തോഷം കളിയാടുന്ന ഭവനമായി രാഷ്ട്രം മാറണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി  കലാമിന് വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.
ഊര്‍ജ്ജമന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ, ഇന്ത്യന്‍ അംബാസഡര്‍ ഡോ.മോഹന്‍ കുമാര്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി തുടങ്ങിയവര്‍ വിമാനത്താവളത്തിലത്തെിയിരുന്നു.

‘ഈ ജീവിതം കൊണ്ട് ഞാന്‍ സന്തുഷ്ടനാണ്’

Posted: 05 Feb 2015 06:47 PM PST

Image: 
Subtitle: 
ശതാഭിഷിക്തനായി പത്മനാഭന്‍

കണ്ണൂര്‍: മലയാളത്തില്‍ ചെറുകഥക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരേയൊരു എഴുത്തുകാരന്‍, കഥയുടെ പെരുന്തച്ചന്‍ ടി. പത്മനാഭന്‍ ശതാഭിഷിക്തനായി. ജീവിതം കൊണ്ട് ആയിരം പൂര്‍ണ ചന്ദ്രന്മാര്‍ക്ക് സാക്ഷിയായ കഥയുടെ രാജശില്‍പിക്ക് 84 തികഞ്ഞ ഫെബ്രുവരി അഞ്ചും സാധാരണ ദിനം പോലെ കടന്നുപോയി. പൊന്നാട, അവാര്‍ഡ്, ഉപഹാരം, സ്തുതി എന്നിവയേക്കാള്‍ ‘പപ്പേട്ടന്‍െറ കഥകള്‍ വായിച്ച’ ഒരാള്‍ എന്ന് പരിചയപ്പെടുത്തി വരുന്ന ഓരോ വിളികളെയും അതിഥിയെയും അദൃശ്യമായ ഉപഹാരങ്ങളായി സ്വരുക്കൂട്ടി വെച്ചിരിക്കുന്ന മലയാള ചെറുകഥയുടെ ഒറ്റയാന് ശതാഭിഷിക്ത ദിനങ്ങള്‍ കടന്നുപോകുന്നത് ഏകാന്തതയിലൂടെ എന്ന പ്രത്യേകത മാത്രം. ഭാര്യ മരിച്ച് മൂന്നുമാസം കഴിയുമ്പോഴാണ് പത്മനാഭന്‍െറ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്്.
ജീവിതത്തെ ഈ ഘട്ടത്തില്‍ നിന്നും തിരിഞ്ഞുനോക്കുമ്പോള്‍ എങ്ങനെ തോന്നുന്നുവെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒറ്റവാക്കില്‍ മറുപടി പറയും ‘സന്തോഷം’. ‘ഈ ജീവിതം കൊണ്ട് ഞാന്‍ സന്തുഷ്ടനാണ്. എനിക്ക് അധികം ആര്‍ത്തികളില്ല. 190 കഥകള്‍  മാത്രമാണ് ഞാന്‍ എഴുതിയത്. ഒരു ലേഖന സമാഹാരം. എന്‍െറ ആത്മകഥയെന്നു പറയാവുന്ന ‘പള്ളിക്കുന്ന്’. 16 പുസ്തകങ്ങളാണ് എന്‍േറതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവസാനം പുറത്തിറങ്ങിയത് ‘നിങ്ങളെ എനിക്കറിയാം’ എന്ന സമാഹാരമാണ്’.
മനുഷ്യനും മിണ്ടാപ്രാണികള്‍ക്കും തന്‍െറ കഥയില്‍ തുല്യസ്ഥാനം നല്‍കിയ പത്മനാഭന്‍ മലയാളത്തില്‍ നവഭാവുകത്വത്തിന് വഴിമരുന്നിട്ട എഴുത്തുകാരന്‍ എന്ന് അറിയപ്പെട്ടു. സ്തുതിപാഠകരെയും അവാര്‍ഡ് ദാതാക്കളെയും വീടിന്‍െറ പടിക്കുപുറത്തുനിര്‍ത്തിയ പത്മനാഭന്‍െറ വീടകം പൂച്ചകളെയും പട്ടികളെയും കൊണ്ട് നിറഞ്ഞു. അവക്ക് പേരിട്ടു. വീട്ടിലുള്ളവര്‍ക്ക് എന്ന പോലെ എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞുവരുമ്പോഴേക്കും അവക്കും ഭക്ഷണം ഒരുക്കിവെച്ചു. പരിസ്ഥിതിയോടും സഹജീവികളോടുമുള്ള ഈ സ്നേഹം കഥകളില്‍ വേഷമിട്ടു. മറ്റുള്ളവരുടെ കഥകളില്‍ നിന്നും പത്മനാഭനെ അജയ്യനാക്കിയത് പ്രമേയവും അനുരൂപമായ ഭാഷയുമാണ്. മനുഷ്യനില്ലാതാകുന്നത് ജീവികളില്‍ ദര്‍ശിച്ച പത്മനാഭന്‍ കഥകള്‍കൊണ്ട് പുതിയ ദര്‍ശനമുണ്ടാക്കി. ഏറ്റവുമൊടുവില്‍ ഇറങ്ങിയ ‘എനിക്ക് നിങ്ങളെ അറിയാം’ എന്ന പുസ്തകത്തില്‍ കുട്ടന്‍ പൂച്ച കിണറ്റില്‍ വീണപ്പോള്‍ അസ്വസ്ഥനായ കഥാകാരന്‍ അത് പുതിയ കാലത്തെ മനുഷ്യനുള്ള സന്ദേശമാക്കി മാറ്റി. ഈ സമീപനം അദ്ദേഹത്തിന്‍െറ മിക്ക കഥകളിലും കാണാം.
1931ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ ജനിച്ച പത്മനാഭന്‍ 1948 മുതല്‍ കഥകള്‍ എഴുതി. കുറച്ചുകാലം കണ്ണൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ശേഷം ഫാക്ടില്‍ ഉദ്യോഗസ്ഥനായി. 1989ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായി വിരമിച്ചു. കല്ലന്മാര്‍തൊടി ഭാര്‍ഗവിയാണ് ഭാര്യ. മൂന്നുമാസം മുമ്പ് അവര്‍ മരിച്ചു. ഇവര്‍ക്ക് മക്കളില്ല.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും കഥകളുടെ പരിഭാഷ വന്നുകഴിഞ്ഞു. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി 11 ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012), എഴുത്തച്ഛന്‍ പുരസ്കാരം (2003), വയലാര്‍ അവാര്‍ഡ് (2001), ലളിതാംബിക അന്തര്‍ജനം പുരസ്കാരം (1998),  സ്റ്റേറ്റ് ഓഫ് അല്‍ ഐന്‍ അവാര്‍ഡ് (1997), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1996), ഓടക്കുഴല്‍ പുരസ്കാരം (1995),  സാഹിത്യ പരിഷത്ത് അവാര്‍ഡ് (1988), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1973) എന്നിവ പത്മനാഭനെ തേടിയത്തെി.
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി (1955), ഒരു കഥാകൃത്ത് കുരിശില്‍ (1956), മഖന്‍ സിംഗിന്‍െറ മരണം (1958), ടി. പത്മനാഭന്‍െറ തിരഞ്ഞെടുത്ത കൃതികള്‍ (1971), സാക്ഷി (1973), ഹാരിസണ്‍ സായ്വിന്‍െറ നായ (1979), വീടു നഷ്ടപ്പെട്ട കുട്ടി (1983), കാലഭൈരവന്‍ (1986), കത്തുന്ന ഒരു രഥചക്രം, നളിനകാന്തി (1988), ഗൗരി (1991), കടല്‍ (1994), പത്മനാഭന്‍െറ കഥകള്‍ (1995), പള്ളിക്കുന്ന് (ലേഖന സമാഹാരം), ഖലീഫാ ഉമറിന്‍െറ പിന്മുറക്കാര്‍, നിങ്ങളെ എനിക്കറിയാം (2014) എന്നിവ മലയാള സാഹിത്യത്തിന് പത്മനാഭന്‍െറ സംഭാവനകളാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP