സ്വാഗതം
WELCOME

News Update..

Sunday, February 22, 2015

ജയവര്‍ധനെക്ക് സെഞ്ച്വറി: ശ്രീലങ്കക്ക് നാല് വിക്കറ്റ് ജയം Madhyamam News Feeds

ജയവര്‍ധനെക്ക് സെഞ്ച്വറി: ശ്രീലങ്കക്ക് നാല് വിക്കറ്റ് ജയം Madhyamam News Feeds

Link to

ജയവര്‍ധനെക്ക് സെഞ്ച്വറി: ശ്രീലങ്കക്ക് നാല് വിക്കറ്റ് ജയം

Posted: 21 Feb 2015 11:26 PM PST

Image: 

ഡ്യൂണ്‍ഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് നിറംമങ്ങിയ ജയം. നാലു വിക്കറ്റിനാണ് ലങ്ക ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ  ജയം നേടിയത്. 233 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ശ്രീലങ്കക്കുവേണ്ടി വെറ്ററന്‍ താരം മഹേല ജയവര്‍ധനെ സെഞ്ച്വറി നേടി. ജയവര്‍ധനെ 148 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായി. എയ്ഞ്ചലോ മാത്യൂസ് 44ഉം അജാന്ത മെന്‍ഡിസ് 47ഉം റണ്‍സെടുത്തു.

51 റണ്‍സിന് നാല് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പുറത്തായ അവസ്ഥയിലായിരുന്നു ശ്രീലങ്ക. തിരിമാനെ, ദില്‍ഷന്‍, സങ്കക്കാര, കരുണരത്നെ എന്നിവരാണ് പെട്ടെന്ന് പുറത്തായത്. ഇതില്‍ ദില്‍ഷനും തിരിമാനെയും പൂജ്യത്തിനാണ് പവലിയനിലേക്ക് മടങ്ങിയത്. എന്നാല്‍ പിന്നീടത്തെിയ ജയവര്‍ധനെ ലങ്കയുടെ രക്ഷകനാവുകയായിരുന്നു. ഒരു സിക്സറും എട്ട് ഫോറും നേടി നങ്കൂരമിട്ടാണ് മഹേല കളിച്ചത്. ജയവര്‍ധനെക്കെ ശേഷം ക്രീസിലെ ത്തിയ മെന്‍ഡിസും മാത്യൂസും കളി പൂര്‍ത്തിയാക്കുകയായിരുന്നു. അഫ്ഗാന് വേണ്ടി ഹാമിദ് ഹസന്‍ മൂന്ന് വിക്കറ്റ് നേടി. ദൗലത് സദ്റാന്‍, ഷപൂര്‍ സദ്റാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അഫ്ഗാനിസ്താന്‍ 49.4 ഓവറില്‍ 232 റണ്‍സെടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു. 54 റണ്‍സെടുത്ത അസ്ഗര്‍ സ്താനിസ്ഗായ് ആണ് അഫ്ഗാന്‍ നിരയിലെ ടോപ്സ്കോറര്‍. സമീഉല്ല സന്‍ഹാരി 38 റണ്‍സെടുത്തു. മിര്‍വാഇസ് അഷ്റഫ് 28ഉം ജാവേദ് അഹ്മദി 24ഉം മുഹമ്മദ് നബി 21ഉം റണ്‍സ് നേടി. ശ്രീലങ്കക്ക് വേണ്ടി മലിംഗയും എയ്ഞ്ചലോ മാത്യൂസും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മറ്റ് രണ്ട് വിക്കറ്റുകള്‍ തിസാര പെരേരയും രംഗനെ ഹെറാത്തും പങ്കിട്ടു.

 

സി.പി.എം സമ്മേളനത്തില്‍ വിതുമ്പുന്നു ചിലര്‍

Posted: 21 Feb 2015 09:31 PM PST

Image: 

ആലപ്പുഴ: ഞായറാഴ്ച രാവിലെ സി.പി.എം. സംസ്ഥാന സമ്മേളന പ്രതിനിധികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് ചിലര്‍ കണ്ണ് തുടച്ചില്ലന്നേ ഉള്ളു. അവരുടെ മനസ്സ് കരയുകയായിരുന്നു. സമ്മേളന നഗരിയിലേക്ക് വിതുമ്പുന്ന ഹൃദത്തോടെയാണ് ചിലര്‍ കുളിച്ചൊരുങ്ങി പുറപ്പെട്ടത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവല്‍കരിച്ച തലമുറയിലെ ജീവിച്ചിരിപ്പുള്ള ഏക നേതാവായ വി.എസ്. സമ്മേളനം നടക്കുന്ന ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയായെന്നറിഞ്ഞത് മുതല്‍ സമ്മേളന നഗരിയൂം പ്രതിനിധികളുടെ താമസസ്ഥലങ്ങളും മ്ളാനതയിലായി. സി.പി.എമ്മിന്‍െറ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമായിരുന്നു ഇന്നലെ.

മനസ്സ് വിഹ്വലമാവുമ്പോള്‍ ഒരാള്‍ അവസാനത്തെ അത്താണിയായി തന്‍െറ വീടകമാണ് സ്വര്‍ഗമെന്ന് കരുതുക. അങ്ങിനെയൊരു വീട്ടിന്‍െറ മുറ്റത്ത് രക്തത്തിലും ഓരോ സുഷിരത്തിലും മുളച്ചു നില്‍ക്കുന്ന പ്രസ്ഥാനത്തിന്‍െറ സമ്മേളനം കാണാനാവാതെ അഭിവന്ദ്യനായ ഒരാള്‍ ഇറങ്ങി നടക്കുക. അതാണ് ഇന്നലെ സംഭവിച്ചത്. സംഘടനാ ചട്ടക്കൂടനുസരിച്ച് പതിവ് പോലെ ഒമ്പതരക്ക് പ്രതിനിധി സമ്മേളനത്തിന്‍െറ പൊതുചര്‍ച്ചയുടെ അവസാന ഘട്ടം ആരംഭിച്ചത് അടക്കിപ്പിടിച്ച ഹൃദയവികാരത്തോടെയായിരുന്നു. ശനിയാഴ്ച സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസ്.സമാപന സമ്മേളനത്തിനിടയില്‍ വന്ന് കയറും എന്ന് പ്രതീക്ഷിച്ചിതായിരുന്നു. എല്ലാ പ്രതീക്ഷകളും തകര്‍ത്താണ് ഞായറാഴ്ച പുലര്‍ച്ചെ വി.എസ് തിരുവനന്തപുരത്തേക്ക് യാത്രയായത്. എന്നാലൂം നാളെ പൊതുസമ്മേളനത്തിന് വി.എസിന്‍െറ സാന്നിധ്യമുണ്ടാവുമെന്ന അവസാന പ്രതീക്ഷയിലാണ് ജനം.

കേരളത്തിലെ സി.പി.എം. ആലപ്പുഴയില്‍ പുതിയ ചാലു കീറുകയാണെന്ന് വ്യക്തമാണ്. പുഴകളെല്ലാം സമുദ്രത്തിലേക്കെന്ന പോലെ ആലപ്പുഴയുടെ പ്രകൃതവും ചരിത്രവും ഇക്കുറിയും ആവര്‍ത്തിക്കുന്നു. പുതിയ പാര്‍ട്ടി സെക്രട്ടറി, കാലോചിതമായ പരിപാടി, നവീകരിക്കപ്പെടുന്ന പാര്‍ട്ടി ഘടന, പുത്തന്‍ ഉണര്‍വ്വ് തേടുന്ന കേഡറുകള്‍, അങ്ങിനെ സര്‍വ വ്യാപിയായ  ശുദ്ധീകരണത്തിനാണ് ആലപ്പുഴ സി.പി.എമ്മിന് വേണ്ടി മടിത്തട്ട് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ചരിത്രത്തിലെ ഒരോര്‍മയെ ഇഷ്ടപ്പെടാതെ വരവേല്‍ക്കുകയാണെന്നും ആലപ്പുഴ സാക്ഷ്യം വഹിച്ചു. വലതുപക്ഷ വ്യതിയാനത്തിന്‍െറ നയങ്ങളുമായി പ്രത്യക്ഷപ്പെട്ട ക്രൂഷ്ചേവ് പുറത്താക്കപ്പെട്ടതറിഞ്ഞ്  ആഹ്ളാദത്താല്‍ പ്രതിനിധികള്‍ കയ്യടിച്ചുവെന്ന് ആലപ്പുഴയില്‍ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനത്തെക്കുറിച്ച് ജി.സുധാകരന്‍ സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

വി.എസിന്‍െറ ഇറങ്ങിപ്പോക്കിന്‍െറ പാശ്ചാത്തലത്തില്‍ രണ്ട് ചോദ്യങ്ങള്‍ ഉയരുകയാണ്. ക്രൂഷ്ചേവിനെപ്പോലെ വി.എസ്. വലതുപക്ഷ വ്യതിയാനത്തിലാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. എങ്കില്‍ രണ്ടാമത്തെ ചോദ്യമിതാണ്. വി.എസ്. ഇറങ്ങിപ്പോയതറിഞ്ഞ് ആര്‍ക്കെങ്കിലും കയ്യടിക്കാന്‍ കഴിയുമോ? ഒരു പരീക്ഷണമെന്ന നിലയില്‍ സമ്മേളന പ്രതിനിധികളോട് പിണറായി വിജയന്‍ ഇത് ചോദിച്ചാല്‍ ഞായറാഴ്ചയിലെ പ്രതിനിധികളുടെ വികാരമനുസരിച്ച്  സ്റ്റേജിലേക്ക് കല്ളേറാണ് വരിക. അത്രത്തോളം അവര്‍ അടക്കിപ്പിടിക്കുകയാണ്. വ്യക്ത്യാധിഷ്ടിതമല്ല പ്രസ്ഥാനം എന്ന മനക്കരുത്തില്‍ പ്രസ്ഥാനത്തോടുള്ള കൂറ് കൊണ്ട് മാത്രം. അല്ലാതെ, ഇപ്പുറത്തിരിക്കുന്ന ഒരു സാരഥിയോടുമുള്ള ബഹുമാനം കൊണ്ടല്ല -സമ്മേളന നഗരിയിലേക്ക് കുളിച്ചൊരുങ്ങിപ്പുറപ്പെട്ട ഒരു പ്രതിനിധിയായ ഒരുയര്‍ന്ന നേതാവിന്‍െറ വാക്കാണിത്.  

ഫെബ്രുവരി 20ന് സി.പി.എം.സംസ്ഥാന സമ്മേളനം പോരാട്ടങ്ങളുടെ നിണമണമുള്ള ആലപ്പുഴയില്‍ ആരംഭിച്ചത് വിവാദങ്ങളോടെയാണ്. വി.എസ്.അച്യൂതാനന്ദന്‍െറ വിയോജന രേഖയും അതിനുള്ള പാര്‍ട്ടിയുടെ പരസ്യമായ വിശദീകരണവും ചേര്‍ന്നുള്ള കലങ്ങിമറിഞ്ഞ അന്തരീക്ഷമാണ് സമേമളനത്തെ വരവേറ്റത്. പക്ഷെ, ഈ കലക്കവെള്ളത്തില്‍ തെളിമയാര്‍ന്ന ഒരു അടിയൊഴുക്കുണ്ടായിരുന്നു. ഇനിയൊരിക്കലും വെള്ളം കലങ്ങരുതാത്ത വിധം പാര്‍ട്ടിയെ ശുദ്ധീകരിച്ചെടുക്കുക എന്ന അടിയൊഴുക്ക്. ലക്ഷക്കണക്കിന് ജനങ്ങള്‍ തങ്ങളുടെ നെഞ്ചകത്ത് പ്രതീക്ഷകളുമായി  ആലപ്പുഴയുടെ മണ്ണിലേക്ക് ഞായറാഴ്ച ഒഴുകിയത്തെുമ്പോള്‍ പാര്‍ട്ടിയുടെ കേരളത്തിലെ നവോദയത്തിന്‍െറ പ്രഭാതം കണ്ടിരിക്കും. പക്ഷെ, അതിന്‍െറ ഭാവിയെന്താണെന്ന് കണ്ടറിയണം.

പിളര്‍പ്പിന് ശേഷം സി.പി.എമ്മിന്‍െറ ആദ്യ സമ്മേളനം ചേര്‍ന്ന മണ്ണെന്ന നിലയില്‍ ഇത്തവണത്തെ സമ്മേളനത്തിന് സമാന്തരമായ സാദൃശ്യമുണ്ട്. സാരഥ്യത്തിലും പരിപാടിയിലും ഘടനയിലുമെല്ലാം ഈ സാദൃശ്യം കാണാം. പുതിയ പാര്‍ട്ടി സെക്രട്ടറി നിലവില്‍ വരും എന്നതാണ് ഒരു പുതുമ. ഒന്നര പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ച പിണറായി വിജയന് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടുകയായി. കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സമൂര്‍ത്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ രണ്ട് ദിവസം നടന്നത്. പാര്‍ട്ടി അംഗബലം ഏറുമ്പോഴും അണികളിലെ സമര്‍പ്പണത്തിന് നൂറ് ശതമാനം ഉശിര് വന്നിട്ടില്ല എന്ന സത്യം കഴിഞ്ഞ രണ്ട് ദിവസത്തെ സമ്മേളന ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ബ്രാഞ്ചുകളില്‍ മാസത്തില്‍ മൂന്ന് യോഗങ്ങളും അതിലൊന്ന് രാഷ്ട്രീയ പഠനവുമായി അണികളെ ഉടച്ചു വാര്‍ക്കുന്ന പരിപാടിയാണ് സമ്മേളനം ആസൂത്രണം ചെയ്തിരിക്കുന്നത്. വിപ്ളവ പ്രസ്ഥാനത്തിന്‍െറ സവിശേഷമായ രണ്ട് മുഖങ്ങള്‍ ശരിക്കും മിനുക്കിയെടുക്കുമെന്നും സ്മേമളനം തീരുമാനിച്ചു. പ്രക്ഷോഭവും സേവനവും എന്നതാണ് ഈ ഇരട്ട മുഖം. പ്രക്ഷോഭത്തിന് സമര്‍പ്പിതരായ ചുണയുള്ള അണികളെ വാര്‍ത്തെടുക്കുന്നതിന് പുറമെ സമൂഹവുമായി  ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളില്‍ ഒരു ചാരിറ്റി മുഖത്തോടെ സാമൂഹിക സേവന രംഗത്ത് ഇറങ്ങുമെന്നും സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിഞ്ഞ വര്‍ഗീയ ഫാഷിസത്തെയും അതിന്‍െറ നിയന്ത്രണമുള്ള കേന്ദ്രഭരണത്തെയും മുന്നില്‍ കാണുന്ന പുതിയ രാഷ്ട്രീയ അടവ് നയത്തിന്‍െറ അടിസ്ഥാനത്തില്‍ കേരളത്തിലെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള വിശാല നിലപാട് സ്വീകരിക്കുമെന്നതാണ് ഈ സമ്മേളനം നല്‍കുന്ന മറ്റൊരു സന്ദേശം. സമൂഹത്തില്‍ 40 ശതമാനത്തോളമുള്ള ഇടത്തരം കുടുംബങ്ങളില്‍ സ്വാധീനമില്ളെന്ന വസ്തുത മുന്നില്‍ വെച്ച് പുതിയ കര്‍മരേഖ സമ്മേളനം മുന്നോട്ട് വെക്കുന്നു. ന്യൂനപക്ഷ, പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങളിലേക്ക് പാലം പണിയാനുള്ള സംഘടനാ ശീലങ്ങളും സമ്മേളനം വരച്ചു വെച്ചു.

വ്യവസ്ഥാപിത പ്രസ്ഥാനമെന്ന നിലയില്‍ കമ്മ്യൂണിസറ്റ്  പാര്‍ട്ടികള്‍ക്ക് അവരുടെ നയവും പരിപാടിയും ജീവവായുവാണ്. അതിന്‍െറ അടിസ്ഥാനത്തിലുള്ള പ്രായോഗിക നടപടികളില്‍ അനുഭവങ്ങളേറെയുണ്ടാവും. അനുഭവങ്ങളെ കാലത്തിന്‍െറ മൂശയില്‍ ഉടച്ചു വാര്‍ക്കുകയാണ് സമ്മേളനങ്ങള്‍. അതിന്‍െറ ഏറ്റവും സമൂര്‍ത്തമായ ഒരു ഘട്ടമാണ് ഇന്ന് ആലപ്പുഴയില്‍ സി.പി.എം.പിന്നിടുന്നതെന്ന് ഉറപ്പിച്ചു പറയാം. പക്ഷെ, പുതിയ വെല്ലുവിളികളെ നേരിടാന്‍ തീരുമാനിച്ചിറങ്ങുന്ന പാര്‍ട്ടി ഉള്‍പ്പാര്‍ട്ടി വെല്ലുവിളികളുടെ വലിയ കയത്തില്‍ തന്നെയാണിപ്പോഴും.

ആറളം പുനരധിവാസ പദ്ധതി: സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായില്ല

Posted: 21 Feb 2015 07:34 PM PST

കേളകം: ആറളം ഫാമില്‍ അര നൂറ്റാണ്ടായി പുനരധിവാസം കാത്ത് കഴിയുന്ന 32 മുസ്ലിം കുടുംബങ്ങളടെ പുനരധിവാസ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ആറളത്തെ 32 മുസ്ലിം കുടുംബങ്ങളടെ പുനരധിവാസത്തിന് ഫെബ്രുവരി 23ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും നടപ്പാകാത്തതാണ് സമരം ശക്തമാകുന്നതിന് വഴിവെച്ചത്.
കഴിഞ്ഞ മാസം ആറളം ഫാമില്‍ ആദിവാസി ഗോത്ര മഹാസഭയും പുരാതന കുടുംബങ്ങളും തമ്മിലുണ്ടായിരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ പൊലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ആദിവാസി മേഖലയില്‍ നിന്ന് പുരാതന കുടുംബങ്ങളെ ഒഴിവാക്കാനായി പുനരധിവാസ പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ ധാരണയായത്. 32 കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നായിരുന്നു ധാരണ. പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കിയില്ളെങ്കില്‍ ഈ കുടുംബങ്ങളുടെ മുമ്പ് ഫാമിലുണ്ടായിരുന്ന കൈവശ ഭൂമികളില്‍ കുടില്‍ കെട്ടല്‍ സമരം നടത്താനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി നേതാക്കളായ കെ.ടി. ജോസ്, ജെയ്സന്‍ ജീരകശ്ശേരി, എന്‍. മുഹമ്മദ്, കെ.കെ. ജനാര്‍ദനന്‍, പഞ്ചായത്തംഗം റഹിയാനത്ത് സുബി എന്നിവരും പുനരധിവാസ കുടുംബങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

മുള്ളേരിയ-കുമ്പള റോഡ് നവീകരണം നിലച്ചു

Posted: 21 Feb 2015 07:31 PM PST

ബദിയടുക്ക: ഏറെക്കാലത്തെ മുറവിളിയുടെയും ജനകീയസമരത്തിന്‍െറയും ഫലമായി നവീകരണം തുടങ്ങിയ മുള്ളേരിയ-കുമ്പള റോഡ് പണിപൂര്‍ത്തിയാകും മുമ്പേ പൊട്ടിപ്പൊളിഞ്ഞ് വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്.
മുള്ളേരിയയില്‍നിന്ന് കുമ്പള വരെ 29.500 മീറ്റര്‍ റോഡിന്‍െറ നവീകരണപദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് 18.25 ലക്ഷം രൂപയാണ് അനുവദിച്ചത്. മുള്ളേരിയയില്‍ നിന്ന് നാരമ്പാടി വരെയുള്ള എഴ് കിലോമീറ്റര്‍ മാത്രമാണ് ഇതേവരെ പണിപൂര്‍ത്തിയാക്കിയത്.
നാരമ്പാടി മുതല്‍ കുമ്പള വരെയുള്ള 22 കിലോമീറ്റര്‍ ഭാഗത്താണ് രണ്ടാംഘട്ടപ്രവൃത്തി പൂര്‍ത്തിയാക്കാതെ ടാറിങ് ഇളകി കുഴികളായത്. മുള്ളേരിയയില്‍ നിന്ന് 5.500 മീറ്ററും ബദിയടുക്കയില്‍ നിന്ന് കുമ്പള വരെ ഏഴ് മീറ്ററും വീതിയില്‍ റോഡ് പുതുക്കിപ്പണിയാനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ടെണ്ടര്‍ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിനാല്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ടാറിങ് തുടങ്ങിയത്.
മഴക്കാലം തുടങ്ങിയതോടെ ഒന്നാംഘട്ട ടാറിങ് നടത്തിയശേഷം പണി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തോളമായിട്ടും ടാറിങ് പുനരാരംഭിച്ചില്ല. വീണ്ടും മഴക്കാലം തുടങ്ങാറായിട്ടും റോഡ് നിര്‍മാണം പുനരാരംഭിക്കാത്തത് പരാതികള്‍ക്കിടയാക്കിയിട്ടുണ്ട്.
റോഡുപണി പൂര്‍ത്തിയാക്കാന്‍ മേയ് 31 വരെ സമയ പരിധിയുണ്ടെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

സള്‍ഫര്‍ ചോര്‍ന്നു; അപകടം ഒഴിവായി

Posted: 21 Feb 2015 07:28 PM PST

കളമശ്ശേരി: ഫാക്ടിലേക്ക് സള്‍ഫര്‍ കയറ്റിവന്ന ലോറിയുടെ ഓട്ടത്തിനിടെ പിന്നിലെ ഡോര്‍ തുറന്ന് റോഡിലേക്ക് സള്‍ഫര്‍ ചോര്‍ന്നു. രാത്രിയായതിനാല്‍ അപകടങ്ങള്‍ ഒഴിവാഴി. ഐലന്‍റില്‍നിന്ന് ഉദ്യോഗമണ്ഡല്‍ ഫാക്ടിലേക്ക് ലോഡുമായി വന്ന ലോറിയില്‍നിന്നാണ് സള്‍ഫര്‍ ചോര്‍ന്നത്. വെള്ളിയാഴ്ച രാത്രി 12ന് മഞ്ഞുമ്മല്‍ കൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്‍വശത്തെ റോഡില്‍വെച്ചാണ് സള്‍ഫര്‍ ചോരാന്‍ തുടങ്ങിയത്.
ഈ ഭാഗത്തുവെച്ച് ലോറിയുടെ പിന്നിലെ ഡോറിന്‍െറ ഹുക്ക് തെറിച്ച് പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. എന്നാല്‍, ഡോര്‍ തുറന്ന് സള്‍ഫര്‍ ചോരുന്നത് ശ്രദ്ധയില്‍പെടാതെ ലോറി ഫാക്ട് ഗേറ്റ് കടന്ന് ഒരുകിലോമീറ്ററോളം ഓടുകയായിരുന്നു. ഈ സമയം ഒമ്പത് ടണ്‍ സള്‍ഫറില്‍നിന്ന് ആറ് ടണ്‍ സള്‍ഫറും റോഡില്‍ വീണതായി റോഡ് ശുചീകരണത്തിനത്തെിയ അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റോഡില്‍ വീണ സള്‍ഫര്‍ രാത്രി രണ്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഏറെ പണിപ്പെട്ടാണ് നീക്കം ചെയ്തത്. തുടര്‍ന്ന്, ഏലൂര്‍ ഫയര്‍ ഫോഴ്സ് എത്തി റോഡ് ശുചീകരിക്കുകയായിരുന്നു. ഏറെ തിരക്കേറിയ റോഡില്‍ രാത്രിയായതിനാല്‍ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. അതേസമയം, റോഡില്‍ അശാസ്ത്രീയമായി സ്ഥാപിച്ച ഹമ്പ് ചാടുന്നതിനിടെ ലോറിയുടെ പിന്നിലെ ഹുക്ക് തെറിച്ച് വീണതാണ് സള്‍ഫര്‍ ചോരാന്‍ കാരണമെന്ന ആരോപണവും ഉണ്ട്.

മാറനല്ലൂരില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് പുറത്ത്

Posted: 21 Feb 2015 07:17 PM PST

കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.എല്‍. സനല്‍കുമാറിനെതിരായ ഭരണപക്ഷത്തിന്‍െറ അവിശ്വാസം പാസായി. പ്രമേയത്തില്‍ ഒപ്പിട്ട കോണ്‍ഗ്രസിലെ അംഗങ്ങളില്‍ ഒരാളും പ്രതിപക്ഷ അംഗങ്ങളും ഒത്തുചേര്‍ന്നതോടെയാണ് 2012ല്‍ കോണ്‍ഗ്രസ് -ബി.ജെ.പി കൂട്ടുകെട്ടിലൂടെ പ്രസിഡന്‍റായ സനല്‍കുമാര്‍ പുറത്തായത്. കോണ്‍ഗ്രസിലെ മൂന്നും ബി.ജെ.പിയിലെ അഞ്ചും അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രമേയത്തില്‍ ഒപ്പിട്ട കോണ്‍ഗ്രസിലെ ഏക അംഗം മേലാരിയോട് വാര്‍ഡിലെ ബീന മാത്രമാണ് എത്തിയത്. എന്നാല്‍, പ്രതിപക്ഷത്തിലെ 10 പേരും എത്തിയിരുന്നു. തുടര്‍ന്നുനടന്ന വോട്ടെടുപ്പില്‍ 11 പേരും പ്രസിഡന്‍റിനെതിരെ വോട്ടുചെയ്യുകയായിരുന്നു.
21 അംഗങ്ങളുള്ള മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണിക്ക് 11ഉം കോണ്‍ഗ്രസിന് മൂന്നും ബി.ജെ.പിക്ക് ആറും ഒരു സ്വതന്ത്ര അംഗവുമാണുണ്ടായിരുന്നത്. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം സി.പി.എമ്മിനും ശേഷം സി.പി.ഐക്കുമായിരുന്നു ഭരണം. ഇതനുസരിച്ച് സി.പി.എമ്മിലെ എരുത്താവൂര്‍ ചന്ദ്രന്‍ പ്രസിഡന്‍റാവുകയും ചെയ്തു. രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും എരുത്താവൂര്‍ ചന്ദ്രന്‍ പദവി ഒഴിയാന്‍ തയാറായില്ല. സമ്മര്‍ദങ്ങളെതുടര്‍ന്ന് രാജിവെക്കുകയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എരുത്താവൂര്‍ ചന്ദ്രനും സി.പി.എമ്മിലെ മറ്റൊരംഗം രാജേന്ദ്രനും കാലുമാറുകയും ചെയ്തതോടെ സി.പി.ഐക്ക് പ്രസിഡന്‍റ് പദവി നഷ്ടപ്പെടുകയും കോണ്‍ഗ്രസ് -ബി.ജെ.പി കൂട്ടുകെട്ടിലൂടെ സ്വതന്ത്രനായ സനല്‍കുമാര്‍ പ്രസിഡന്‍റാകുകയും ചെയ്തു.
തുടര്‍ന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കാലുമാറിയ എരുത്താവൂര്‍ ചന്ദ്രനെയും രാജേന്ദ്രനെയും കോടതി അയോഗ്യരാക്കി. ഇതിനിടെ ബി.ജെ.പിയിലെ കൊറ്റംപള്ളി വാര്‍ഡ് മെംബര്‍ ബിനു മരിക്കുകയും ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം അംഗം വിജയിക്കുകയും ചെയ്തു. കോടതി അയോഗ്യരാക്കിയവരുടെ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കൂടുന്നതിനൊപ്പം ഭരണവും നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
ഇവിടെ വിജ്ഞാപനം ചെയ്യപ്പെട്ട 21 അംഗങ്ങളില്‍ പത്ത് അംഗങ്ങള്‍ പങ്കെടുത്തതിനാല്‍ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ നിയമ തടസ്സമില്ലാതിരുന്നു. എന്നാല്‍, പ്രമേയം പാസാകണമെങ്കില്‍ 11 അംഗങ്ങള്‍ വേണം. ഭരണമുന്നണിയില്‍നിന്ന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്നായിരുന്നു പാര്‍ലമെന്‍റററി പാര്‍ട്ടി നേതാവ് പുന്നാവൂര്‍ അനില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, പഞ്ചായത്തിലെ കോണ്‍ഗ്രസിന്‍െറ ഗ്രൂപ് വൈര്യം അവിശ്വാസത്തില്‍ പ്രതിഫലിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളില്‍ രണ്ടുപേര്‍ ഐ വിഭാഗത്തിലും അവിശ്വാസപ്രമേയത്തെ അനൂകൂലിച്ച ബീന എ ഗ്രൂപ്പിലും പെട്ടയാളാണ്. അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതുമുതല്‍ മാറനല്ലൂരിലെ കോണ്‍ഗ്രസ് പോര് രൂക്ഷമായിരുന്നു. വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനത്തെ നിരാകരിച്ച് അവിശ്വാസപ്രമേയത്തെ അനുകൂലിക്കാനുള്ള എ ഗ്രൂപ്പിന്‍െറ രഹസ്യ തീരുമാനമാണ് നടപ്പായത്.

വരള്‍ച്ചാ പ്രതിരോധം : കര്‍മപദ്ധതി തയാറാക്കും

Posted: 21 Feb 2015 07:13 PM PST

മലപ്പുറം: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല കര്‍മ പദ്ധതി തയാറാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 15നകം നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ കെ. ബിജു അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രോജക്ട് തയാറാക്കുന്നതിന് പകരം നിലവിലെ ജലസ്രോതസ്സുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുക. വരള്‍ച്ച രൂക്ഷമായി അനുഭവപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തോടുകള്‍ ആഴം കൂട്ടുന്നതിനും ഭിത്തി നിര്‍മിക്കുന്നതിനും പദ്ധതികള്‍ നിര്‍ദേശിക്കാം.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്ളാന്‍ഫണ്ടിലോ തനത് ഫണ്ടിലോ 10 ശതമാനം തുക വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് താലൂക്ക് തലത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരെയാണ് ചാര്‍ജ് ഓഫിസര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ കഴിഞ്ഞ വേനലില്‍ ലഭ്യമാക്കിയ 34 വാട്ടര്‍ കിയോസ്കുകള്‍ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. മറ്റ് പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമത്തെിക്കാനും സംവിധാനമൊരുക്കും.
എന്നാല്‍, ഒരു ജലസ്രോതസ്സില്‍ നിന്ന് മാത്രം കൂടുതല്‍ വെള്ളം എടുക്കുന്നില്ളെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. തോടുകളില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ വിയര്‍ കം ബ്രിഡ്ജുകള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ പഞ്ചായത്തുകള്‍ക്ക് സമര്‍പ്പിക്കാമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. ജല അതോറിറ്റി-ജലസേചന വകുപ്പുകള്‍ പുതിയ പദ്ധതികള്‍ തയാറാക്കുമ്പോള്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യണം. അംഗീകാരം നല്‍കുന്നതിന് മുമ്പ് പഞ്ചായത്ത്-റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പദ്ധതി പ്രാവര്‍ത്തികമാണോയെന്ന് ഉറപ്പാക്കണം. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ പ്രവര്‍ത്തനസജ്ജമാകുന്ന പ്രവൃത്തികള്‍ ഉടന്‍ നടത്താനാണ് നിര്‍ദേശം.
2013ല്‍ ജില്ലയില്‍ നടപ്പാക്കി ഫലപ്രദമായ താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കാന്‍ അനുമതി ലഭ്യമാക്കണമെന്ന് തദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി താല്‍ക്കാലിക സംവിധാനങ്ങള്‍ നിര്‍മിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. തടയണ നിര്‍മാണങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തണമെങ്കില്‍ ഉത്തരവിന് ഭേദഗതി വരുത്തേണ്ടി വരും.
മലകളില്‍ നിന്ന് സ്ഥിരം നീരുറവയുണ്ടാവുന്ന കരുളായി, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ തടയണകള്‍ ഫലപ്രദമായിരുന്നു.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് പ്രത്യേക അനുമതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. 25ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിക്കും.
യോഗത്തില്‍ സബ് കലക്ടര്‍മാരായ അമിത് മീണ, അദീല അബ്ദുല്ല, എ.ഡി.എം എം.ടി. ജോസഫ്, സി.കെ.എ. റസാഖ്, സി.കെ. ജയദേവന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കുന്ദമംഗലം പഞ്ചായത്ത് വിഭജനം: ജനരോഷമിരമ്പി

Posted: 21 Feb 2015 07:08 PM PST

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ വെട്ടിമുറിക്കുന്നതിനെതിരെ ജനരോഷമിരമ്പി. കുന്ദമംഗലത്തെ മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്തണമെന്നും കുന്ദമംഗലം ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുരിക്കത്തൂര്‍, ചത്തെുകടവ്, പെരുവഴിക്കടവ്, ചാത്തന്‍കാവ് ഭാഗങ്ങളാണ് വേര്‍പെടുത്തി പുതുതായി രൂപവത്കരിക്കുന്ന ചെറുകുളത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മാറ്റുന്നതിന് അധികൃതര്‍ ശ്രമിക്കുന്നത്.
മുനിസിപ്പാലിറ്റിയാകുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണിതെന്ന് കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ പ്രകൃതിദത്ത അതിരുകളോ ശാസ്ത്രീയ മാനദണ്ഡങ്ങളോ പാലിക്കാതെ വിഭജിക്കരുത് എന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.
വേണ്ടിവന്നാല്‍ നിയമ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ഡോ. എം.ജി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഡെവലപ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് കെ.പി. വസന്തരാജ് അധ്യക്ഷത വഹിച്ചു.
റിട്ട. ജഡ്ജി പി.എന്‍. ശാന്തകുമാരി അമ്മ, എം.കെ. മോഹന്‍ദാസ്, ജനാര്‍ദനന്‍ കളരിക്കണ്ടി, ടി. പത്മാക്ഷന്‍, വി. ഗോവിന്ദന്‍ നായര്‍, ടി.കെ. ഐസക് മാസ്റ്റര്‍, എം. ബാബുമോന്‍, വേലായുധന്‍, വി. അനില്‍ കുമാര്‍, സി. അബ്ദുറഹ്മാന്‍, പി. സുനില്‍ കുമാര്‍, പി. മുഹമ്മദ്, ഹബീബ് കാരന്തൂര്‍, കെ. സുന്ദരന്‍, എം. വിശ്വനാഥന്‍ നായര്‍, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
എം.കെ. ഇമ്പിച്ചിക്കോയ ക്രോഡീകരണം നടത്തി. ടി. മുഹമ്മദ് സ്വാഗതവും പി.കെ. മരക്കാര്‍ നന്ദിയും പറഞ്ഞു.

സുമനസ്സുതേടി ഈ ഉമ്മയുടെ താരാട്ട്

Posted: 21 Feb 2015 06:54 PM PST

Image: 
Subtitle: 
മാനസിക വെല്ലുവിളിനേരിടുന്ന മൂന്നു മക്കളുമായി റജീന ജീവിതത്തോട് പൊരുതുന്നു

കല്‍പറ്റ: ജീവിതത്തിനൊപ്പം മനസ്സിന്‍െറയും താളം നഷ്ടമായി ഒരുമ്മയും മൂന്നു മക്കളും. സമ്പന്നതയുടെ മടിത്തട്ടില്‍നിന്ന് പ്രാരബ്ധങ്ങളുടെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട കല്‍പറ്റ മണിയങ്കോട്ടെ പുളിയംപൊയില്‍ റജീനയുടെ സ്കൂള്‍ വിദ്യാര്‍ഥികളായ മൂന്നു മക്കളും മാനസിക വെല്ലുവിളിനേരിടുന്നവരാണ്. പട്ടിണിയും പരിവട്ടവും കൂടുകൂട്ടിയ, പൊളിഞ്ഞുവീഴാറായ വീട്ടില്‍ മക്കളെ ഏതുവിധം വളര്‍ത്തിക്കൊണ്ടുവരണമെന്നറിയാതെ ജീവിതം ഈ വീട്ടമ്മക്കുമുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി മാറുന്നു.

ഒന്നര ദശാബ്ധംമുമ്പ് കല്‍പറ്റ നഗരത്തിന്‍െറ ഹൃദയഭാഗത്ത് അഞ്ചേക്കറിലധികം ഭൂമിയുണ്ടായിരുന്ന കുടുംബത്തിലെ അംഗമായ റജീന ഇപ്പോള്‍ മണിയങ്കോട്ടെ 10 സെന്‍റ് ഭൂമിയില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ രണ്ടുമുറി വീട്ടിലാണ് താമസം.

മേല്‍ക്കൂരയും ജനലുമൊക്കെ തകര്‍ന്നു കിടക്കുകയാണ്. വീടിനു തൊട്ടുമുന്നിലുള്ള കല്‍പറ്റ ക്ഷീരോല്‍പാദക സഹകരണസംഘം ഓഫിസില്‍ റജീന തൂപ്പുപണി ചെയ്ത് കിട്ടുന്ന തുച്ഛമായ തുക മാത്രമാണ് കുടുംബത്തിന്‍െറ വരുമാനം. പട്ടിണിയോട് പടവെട്ടുന്ന കുടുംബത്തിന്‍െറ ദൈന്യതകണ്ട് സൊസൈറ്റി ഭാരവാഹികള്‍ ജോലി ഇവരെ ഏല്‍പിക്കുകയായിരുന്നു. ഭര്‍ത്താവ് സാലിഹിന് വല്ലപ്പോഴും മാത്രമേ ജോലി ഉണ്ടാവാറുള്ളൂ. മക്കള്‍ മൂവരും കല്‍പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിക്കുന്നത്.

മൂത്തമകള്‍ ഷഹാന 10ലും മകന്‍ മുഹമ്മദ് ഷഹീദ് ആറിലും ഇളയ മകള്‍ ഷഫ്ന ഫാത്തിമ അഞ്ചിലുമാണ്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്നത് റജീനക്ക് സ്വപ്നം മാത്രമാണിപ്പോള്‍. ആനുകൂല്യങ്ങള്‍തേടി എല്ലായിടത്തും അപേക്ഷ നല്‍കാറുണ്ട്. തകര്‍ന്നുവീഴാറായ വീട് നന്നാക്കാന്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് റജീന പറഞ്ഞു.

മണ്ണ് കാക്കാന്‍ കാറ്റും തണുപ്പും കൂസാതെ

Posted: 21 Feb 2015 06:46 PM PST

Image: 

ദോഹ: ആഞ്ഞുവീശിയ പൊടിക്കാറ്റും അപ്രതീക്ഷിതമായി വന്ന തണുപ്പും വകവെക്കാതെ ശമാല്‍ ബീച്ച് ശുചീകരണത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ശുചീകരണം സംഘടിപ്പിച്ചത്. ഐ.സി.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇന്ത്യന്‍ സംഘടനകളിലെ 247 അംഗങ്ങളാണ് യജ്ഞത്തില്‍ പങ്കാളികളായത്. ശമാലില്‍ ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ പടിഞ്ഞാറന്‍ തീരമാണ് ശുചീകരണത്തിനായി തെരഞ്ഞെടുത്തത്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ പ്രദേശത്ത് ഏക്കര്‍ കണക്കില്‍ വ്യാപിച്ചുകിടന്ന ടണ്‍ കണക്കിന് മാലിന്യമാണ് സംഘാംങ്ങള്‍ പെറുക്കിയെടുത്തത്.
പരിസ്ഥിതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹമദ് അല്‍ ഖലീഫ ശുചീകരണം ഉദ്ഘാടനം ചെയ്തു. ഇത്തരം നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്കായി എന്നും മുമ്പോട്ടുവരുന്ന ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അനുമോദിച്ചു. ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ് കുമാറുമ സംസാരിച്ചു.
ഇന്ത്യന്‍ എംബസി ഡിഫനസ് അറ്റാഷെ ക്യാപ്റ്റന്‍ രവികുമാര്‍, പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥരായ അഹമദ് ഹുസൈന്‍, മിസ്ഫര്‍ അല്‍ ഹാജിരി, ദിലീപ് കുമാര്‍ എന്നിവരും പങ്കെടുത്തു. ഖത്തര്‍ മാഹി അസോസിയേഷന്‍, സംസ്കൃതി, കര്‍ണാടക സംഘ, ഓണാട്ടുകര പ്രവാസി അസോസിയേഷന്‍, തുളുക്കൂട്ട, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടിറ്റി സര്‍വേയര്‍സ്, സമന്വയം, ഇന്ത്യന്‍ ഡോക്ടേര്‍സ് ക്ളബ്, മില്ളേനിയം കിഡ്സ്, ഖത്തര്‍ തമിഴര്‍ സംഘം, കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍, മഹാരാഷ്ട്ര മണ്ഡല്‍ ഖത്തര്‍, പാന്‍ എന്‍.ഐ.ടി, ഉത്കലിക, സൗത്ത് കാനറ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍, ഗുജറാത്തി സമാജ് ഖത്തര്‍, മാംഗളൂര്‍ ക്രിക്കറ്റ് ക്ളബ് തുടങ്ങിയ സംഘടനകളും ബിര്‍ള, ഐഡിയല്‍, ശാന്തിനികേതന്‍, ഭവന്‍സ്, ഡല്‍ഹി പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങളുമാണ് ശുചീകരണത്തില്‍ പങ്കാളികളായത്.
 

‘ദൈവ’ഭയം വളര്‍ത്തുന്ന ചാരക്കഥ

Posted: 21 Feb 2015 06:43 PM PST

Image: 

പെട്രോളിയം മന്ത്രാലയംവഴി പൊന്തിവന്നിരിക്കുന്ന ചാരക്കഥ ഒന്നാന്തരമൊരു തട്ടിപ്പാണ്. അപസര്‍പ്പക നോവലും സീരിയലുകളും ശീലിച്ചവര്‍ക്ക് സമ്പൂര്‍ണമായി അത് വിഴുങ്ങാം; പൊലീസ് കഥയുടെ പുതിയ ലക്കത്തിനുവേണ്ടി കാത്തിരിക്കാം. വിരുതന്മാരെ പിടിച്ചതു കൊള്ളാം. പക്ഷേ, സംഭവങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെല്ലുന്നവരെ ചാരവൃത്തിയും അഴിമതിവേട്ടയുമല്ല, അതിന്‍െറ രാഷ്ട്രീയമാണ് അമ്പരപ്പിക്കേണ്ടത്. മോദിസര്‍ക്കാറിനുവേണ്ടി, മോദിസര്‍ക്കാര്‍തന്നെ തയാറാക്കിയതാണ് ഈ ചാരവൃത്തിക്കേസ്.

പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് സുപ്രധാനരേഖകള്‍ ചോര്‍ത്തി വന്‍കിട കോര്‍പറേറ്റുകാര്‍ക്ക് വില്‍ക്കുന്ന ചാരക്കഥയില്‍ ഡല്‍ഹി പൊലീസ് പിടികൂടിയ ഡസനിലധികം പേരുടെ മുഖത്തേക്ക് കണ്ണോടിക്കുക. മന്ത്രാലയത്തിലെ ഒരു പ്യൂണുണ്ട്, അയാളുടെ മകനുണ്ട്; സഹോദരനുണ്ട്. കണ്‍സല്‍ട്ടന്‍സി നടത്തുന്നയാളുണ്ട്. പെട്രോളിയംരംഗത്തെ വിശേഷങ്ങള്‍ വിളമ്പുന്ന ഒരു വെബ്സൈറ്റിന്‍െറ നടത്തിപ്പുകാരനായ ബ്രോക്കര്‍ പത്രക്കാരനുണ്ട്. പിന്നെ, വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ അഞ്ചാറ് ജീവനക്കാരും. വെറും ‘പരല്‍മീനു’കളായ ഈ കീഴ്ജീവനക്കാരെ ചാരക്കേസിലെ പ്രതികളെന്നല്ല, ഇരകളെന്നാണ് വിളിക്കേണ്ടത്.

വ്യവസായ ഭീമന്മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്സാര്‍ ഗ്രൂപ്, കെയ്ന്‍ ഇന്ത്യ, ജൂബിലിയന്‍റ് എനര്‍ജി എന്നിവയിലേക്കാണ് പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് ചോര്‍ത്തിയ രേഖകള്‍ പോയത്. ബജറ്റ് രേഖകള്‍, പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നയച്ച കത്ത്, എണ്ണപര്യവേക്ഷണ-വാതകവില നിര്‍ണയ നയരേഖകള്‍ എന്നിങ്ങനെ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതര്‍ കൈകാര്യം ചെയ്യുന്ന ഫയലുകള്‍ ചോര്‍ന്നിട്ടുണ്ട്. പക്ഷേ, രേഖചോര്‍ന്ന മന്ത്രാലയത്തിലെയും ചോര്‍ത്തിയ രേഖകള്‍ ഉപകാരപ്പെട്ട കോര്‍പറേറ്റ് സ്ഥാപനങ്ങളിലെയും വമ്പന്‍ സ്രാവുകള്‍ എവിടെ? അവര്‍ പൊലീസിന്‍െറയോ സര്‍ക്കാറിന്‍െറയോ ലക്ഷ്യമല്ളെന്ന് പകല്‍പോലെ വ്യക്തം.

പെട്രോളിയത്തില്‍ മാത്രമല്ല, കേന്ദ്രത്തിലെ എല്ലാ മന്ത്രാലയങ്ങളുടെയും ഇടനാഴികളിലും ഓഫിസുകളിലും വിവരം ചോര്‍ത്തുന്ന മാസപ്പടിക്കാരും അധികാര ദല്ലാളന്മാരുമുണ്ട്. ചാരപ്പണി അതുകൊണ്ടുതന്നെ പുതിയ കാര്യമല്ല. അവര്‍ക്കുവേണ്ടി ചില സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന, ഉന്നതങ്ങളിലേക്ക് രഹസ്യങ്ങള്‍ കൈമാറുന്നതിന് കൂലിപ്പണിക്കാരായി നില്‍ക്കുന്ന ഏതാനും പേരുടെ അറസ്റ്റുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ വെടിപ്പായെന്ന് കരുതേണ്ട. ചാരക്കേസില്‍ അറസ്റ്റ് എന്ന വലിയകാര്യം കൊച്ചുകാര്യമാക്കി എഴുതിത്തള്ളുകയല്ല. പക്ഷേ, സര്‍ക്കാറുകളെ മറിച്ചിടാനും മന്ത്രിമാരെ മാറ്റിയിരുത്താനും കെല്‍പുള്ള കോര്‍പറേറ്റ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്കിടയില്‍ ഒരു ഡസന്‍ അറസ്റ്റുകൊണ്ട് ഒരുചുക്കും സംഭവിക്കാന്‍ പോകുന്നില്ല.

അപ്പോള്‍ എന്തിനുവേണ്ടിയാണ് ഈ നാടകം? ഒരുവെടിക്ക് പല പക്ഷികള്‍ എന്നാണ് ലളിതമായ ഉത്തരം. ചാരക്കഥ കണ്ട് ത്രസിച്ചിരിക്കുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വഴിവിട്ട കോര്‍പറേറ്റ് ബന്ധമുണ്ടെന്ന് ആരോപിക്കാന്‍ ഇനി മടിക്കുമെങ്കില്‍ ‘ഈ എളിയ സംരംഭം’ വിജയിച്ചു. മാസങ്ങളായി നടത്തുന്ന വായ്ത്താരിക്കപ്പുറം അഴിമതിതടയാന്‍, ഭരണത്തില്‍ ആര്‍ജവം കാണിക്കാന്‍, ഇടനിലക്കാരെ ഒഴിവാക്കാന്‍, പത്രക്കാരുടെ വിടുപണി നിയന്ത്രിക്കാനുമൊക്കെ മോദിസര്‍ക്കാറിന് കെല്‍പുണ്ടെന്ന് നാട്ടുകാരെയും ഇന്ത്യയില്‍ ഇപ്പോള്‍ നേരേചൊവ്വേ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് വിദേശനിക്ഷേപകരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ചാരക്കഥയെന്ന ഒറ്റമൂലി ഫലിച്ചു.
ഡല്‍ഹി തെരഞ്ഞെടുപ്പിലടക്കം പ്രധാനമന്ത്രിയെ വല്ലാതെ കുരുക്കിയത് കോര്‍പറേറ്റ് പ്രീണനമാണ്. അത് മാറ്റിയെടുക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിലയന്‍സ് അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കാത്ത സര്‍ക്കാറാണെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ തയാറാക്കിയ ഒരു തിരക്കഥ ഇപ്പോഴത്തെ ചാരക്കഥക്ക് പിന്നിലുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ അധികാരത്തിന്‍െറ ഇടനാഴികളില്‍നിന്ന് കടത്തിക്കൊണ്ടുപോവുന്ന വിവരങ്ങള്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയങ്ങളായി പിന്നീട് മാറിയിട്ടുണ്ട്. ചോര്‍ത്തിയ വിവരങ്ങള്‍കൊണ്ട് മാധ്യമങ്ങള്‍വഴി കഥ മെനഞ്ഞതും എതിരാളിയായ കോര്‍പറേറ്റ് സ്ഥാപനത്തിന് പാരപണിയാന്‍ ഉപയോഗിച്ചതുമൊക്കെ യു.പി.എ ഭരിച്ച കാലത്ത് സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ത്ത സംഭവങ്ങളായി മാറിയിട്ടുണ്ട്. അത് മുന്‍കൂട്ടി തടയാനും ഇപ്പോഴത്തെ വേട്ട ഉപകരിക്കും.

ഭരണം നിയന്ത്രിക്കുന്നവരെ എന്തിനും ഏതിനും സമീപിക്കാതെ, ചുളുവില്‍ സര്‍ക്കാര്‍നീക്കങ്ങള്‍ മനസ്സിലാക്കി ലാഭംകൊയ്യാനും വ്യവസായപദ്ധതി തയാറാക്കാനും വ്യവസായലോകത്തെ ശത്രുവിനെതിരെ ആയുധമാക്കാനുമൊക്കെ ബന്ധപ്പെട്ട വകുപ്പുകളിലെ നീക്കങ്ങള്‍ ഏതൊരു വ്യവസായിയും നിരന്തരം തേടുന്നുണ്ട്. ഇപ്പോഴത്തെ വേട്ട കഴിഞ്ഞപ്പോള്‍ പക്ഷേ, വിവരം കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ ‘ദൈവ’ഭയം ഉണ്ടായിരിക്കുന്നു. അങ്ങനെ പഴുതുകള്‍ അടക്കുമ്പോള്‍ വിവരം കിട്ടേണ്ടവര്‍ മേല്‍പ്പടി ദൈവത്തോട് കൂടുതല്‍ അടുക്കും. ഇടനില-ഉദ്യോഗസ്ഥതല മാസപ്പടിക്കാര്‍ പേടിച്ച് മാറിനില്‍ക്കും. കാര്യസാധ്യത്തിന് മറ്റ് ഊടുവഴികള്‍ തേടിപ്പോകാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതല്‍ വിധേയത്വം കാട്ടാന്‍ കോര്‍പറേറ്റുകള്‍ നിര്‍ബന്ധിതമാവുമെന്നതാണ് അതിന്‍െറ സാരാംശം.

ഗൗതം അദാനിയോടുള്ള കൂറ് മുകേഷ് അംബാനി അടക്കമുള്ളവരോട് ഇല്ളെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ കാണിച്ചിട്ടുള്ളത്. എങ്കിലും, റിലയന്‍സ്, എസ്സാര്‍, കെയ്ന്‍ എന്നിങ്ങനെ ചാരക്കേസില്‍ പ്രതിക്കൂട്ടിലായ കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി മോദിസര്‍ക്കാറിന് പ്രത്യേകബന്ധം തന്നെയുണ്ട്. മോദിഭക്തനായ ഗുജറാത്തിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ സാഹുവിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍െറ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഇതിനെല്ലാമിടയിലും നിഷ്പക്ഷതയോടെ വ്യവസായികളും വ്യവസായനിക്ഷേപകരുമായി ഇടപാടുകള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് കാണിക്കാന്‍ റിലയന്‍സ്-എസ്സാര്‍-കെയ്ന്‍ ഉദ്യോഗസ്ഥരെ പിടികൂടിയ ചാരവൃത്തിവേട്ട സഹായകമാണ്. ഈ ‘നിഷ്പക്ഷത’ പുതിയ ഇടപാടുകള്‍ക്ക് അടിത്തറയായി മാറ്റാം.

സന്ദര്‍ഭവും അനിവാര്യതയും എന്താണെങ്കില്‍ക്കൂടി മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട കോര്‍പറേറ്റ്-ഇടനിലക്കളികള്‍ക്കെതിരെ വളരെ മുമ്പേ ആവശ്യമായ നടപടിയാണ് ഇപ്പോളുണ്ടായത്. വിവിധ തലങ്ങളിലെ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. യഥാര്‍ഥത്തില്‍ ഇപ്പോള്‍ പിടികൂടിയവര്‍ ഡല്‍ഹിയിലെ ഇടനിലക്കാര്‍ക്കിടയില്‍പോലും ചെറുമീനുകള്‍ മാത്രമാണ്. ചാരക്കേസിന്‍െറ അന്വേഷണം ഇപ്പോഴത്തെ തലത്തില്‍നിന്ന് മുകള്‍ത്തട്ടുകളിലേക്ക് നീളുമെന്ന് പ്രതീക്ഷിക്കേണ്ടതില്ളെങ്കിലും ചാരപ്പണിയുടെ കൂടുതല്‍ വൃത്തികേടുകള്‍ ത്രസിപ്പിക്കുന്ന ചേരുവകളോടെ ഇനിയും പുറത്തേക്കുവരും. യു.പി.എ സര്‍ക്കാറിന്‍െറ കാലത്തെ സ്ഥിതിയില്‍നിന്ന് ഭിന്നമായി കോര്‍പറേറ്റ്, ഇടനില, ലോബി, പത്രക്കാരെല്ലാം ജാഗ്രത പാലിച്ചുകൊള്ളണമെന്ന സന്ദേശം പരക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചാരവൃത്തിക്കേസില്‍ കൗതുകത്തെക്കാള്‍ പക്ഷേ, പൊതുജനത്തെ ബാധിക്കുന്ന അപകടം ഇതില്‍ ബാക്കിയുണ്ടെന്ന് കാണേണ്ടിയിരിക്കുന്നു.

ഒൗദ്യോഗിക രഹസ്യനിയമം ദുരുപയോഗിക്കപ്പെടുന്നതിന്‍െറ സാധ്യതകളിലേക്ക് ചാരക്കേസ് വിരല്‍ചൂണ്ടുന്നുണ്ട്. ഒൗദ്യോഗിക സ്വഭാവമുള്ള വിവരങ്ങള്‍ ചോരുന്നതിനെതിരെ ജാഗ്രത പാലിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ മാസങ്ങള്‍ക്കുമുമ്പ് കാബിനറ്റ് സെക്രട്ടറി മുഖേന മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകരിലേക്ക് സര്‍ക്കാര്‍രഹസ്യങ്ങള്‍ ചോരുന്നതിനെതിരായ മുന്നറിയിപ്പുകൂടിയായിരുന്നു അത്. സര്‍ക്കാറിന്‍െറ വഴിവിട്ടരീതികള്‍ മാധ്യമങ്ങളിലൂടെ പുറംലോകത്ത് എത്തിക്കുന്നതില്‍ മൂല്യബോധമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, അത്തരത്തിലുള്ള വിവരകൈമാറ്റത്തിനെതിരായ സര്‍ക്കാറിന്‍െറ ഉരുക്കുമുഷ്ടികൂടി ചാരക്കഥയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ബ്രോക്കര്‍പണികൊണ്ട് കൊഴുക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഒൗദ്യോഗിക രഹസ്യനിയമത്തിന്‍െറ പേരില്‍ പിടികൂടുമ്പോള്‍, അതിനൊപ്പം പത്രപ്രവര്‍ത്തകന് വിവരസമ്പാദനത്തിനുള്ള വഴിയും അവകാശവും നിഷേധിക്കപ്പെടുന്ന സാഹചര്യംകൂടി ഉണ്ടാവുന്നുണ്ട്. നല്ല ജനാധിപത്യത്തിന്‍െറ നിലനില്‍പിന് ഉത്തമമായ മാധ്യമപ്രവര്‍ത്തനവും നടക്കണം.  അതിനുള്ള സാധ്യതകള്‍കൂടി നിയന്ത്രിക്കാനാണ് സര്‍ക്കാറിന്‍െറ ഉത്തമതാല്‍പര്യമെന്നാണ് പല സമീപകാല സംഭവങ്ങളും പറഞ്ഞുതരുന്നത്.

പൊടിയടങ്ങിയില്ല; ഗ്ളോബല്‍ വില്ളേജ് അടച്ചിട്ടു

Posted: 21 Feb 2015 06:34 PM PST

Image: 

ദുബൈ/ഷാര്‍ജ: യു.എ.ഇയില്‍ പരക്കെ വീശിയടിക്കുന്ന പൊടിക്കാറ്റിന് ശമനമായില്ല. ശക്തിയാര്‍ജിച്ച കാറ്റ് തിങ്കളാഴ്ച വരെ തുടര്‍ന്നേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടുദിവസമായി തുടരുന്ന കാറ്റില്‍ പരക്കെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. രാത്രിയോടെ ഷാര്‍ജയില്‍ മഴ പെയ്തു. ഗ്ളോബല്‍ വില്ളേജ് ശനിയാഴ്ച അടച്ചിട്ടു. ഞായറാഴ്ച സാധാരണ പോലെ പ്രവര്‍ത്തിക്കും.
ദുബൈ യൂനിയന്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ടാക്സിക്ക് മുകളില്‍ മരം വീണു. സംഭവസമയം പരിസരത്തും കാറിലും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍  ദുരന്തം വഴിമാറി. ദുബൈ അബുഹൈലിലും കാറിന് മുകളില്‍ മരം വീണു. ഷാര്‍ജ അല്‍ ഗുവൈര്‍ മാര്‍ക്കറ്റിലെ തുറന്ന പള്ളിയോട് ചേര്‍ന്ന കൂറ്റന്‍ മരം കാറ്റില്‍ നിലം പൊത്തി. നിരവധി പേര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. നമസ്കാരം നടക്കുന്ന സമയത്തായിരുന്നു സംഭവമെങ്കില്‍ അത്യാഹിതമുണ്ടായേനെ. ഷാര്‍ജ കോര്‍ണിഷ് ഭാഗത്ത് സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ കാറ്റില്‍ നിലത്തുവീണു. പരസ്യ കമ്പനികളുടെ ബോര്‍ഡുകളും ടെലിവിഷന്‍ ഡിഷ് ആന്‍റിനകളും നിലത്തുവീണു. പുറത്തിറങ്ങിവരുടെ കണ്ണിലും മൂക്കിലുമെല്ലാം പൊടി കയറി. മരുഭൂമിയില്‍ കാറ്റ് ചിത്രം വരച്ചു. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞത് കണക്കിലെടുത്ത് യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിയമപാലകര്‍ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട അപകടങ്ങള്‍ പലഭാഗത്തും നടന്നു. ശക്തമായ കാറ്റ് കണക്കിലെടുത്ത് കടലില്‍ ഇറങ്ങുന്നതിനും മത്സ്യബന്ധനത്തിന് പോകുന്നതിനും താല്‍ക്കാലിക വിലക്കുണ്ട്. തണുപ്പുകാലത്ത് വരുന്ന ഇത്തരം കാറ്റുകള്‍ മഴയുടെ ലക്ഷണമാണെന്നാണ് മുതിര്‍ന്ന പ്രവാസികള്‍ പറയുന്നത്. ഇത് ശരിവെച്ച് രാത്രിയോടെ ഷാര്‍ജയില്‍ ചാറ്റല്‍ മഴ പെയ്തു.
കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും കാറ്റ് അഴിഞ്ഞാടുകയായിരുന്നു. എല്ലായിടത്തും മണല്‍ നിറഞ്ഞു. റോഡരികിലെ ഈത്തപ്പനകളും കാറ്റ് ഉന്തിമറിച്ചിട്ടു. ഷാര്‍ജ അല്‍ ജുബൈല്‍ മാര്‍ക്കറ്റിന് സമീപം വെച്ചിരുന്ന മീന്‍പിടുത്തക്കാരുടെ ഉപകരണങ്ങള്‍ കാറ്റ് കേടുവരുത്തി. ശക്തമായ പൊടിക്കാറ്റ് കാരണം ആളുകള്‍ പുറത്തിറങ്ങാത്തത് കച്ചവടത്തെ കാര്യമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പാര്‍ക്കുകളിലും മറ്റും നിശ്ചയിച്ചിരുന്ന കുടുംബസംഗമങ്ങള്‍ അടക്കമുള്ള പരിപാടികള്‍ മാറ്റിവെച്ചു. കടല്‍ത്തീരങ്ങളിലും ആളുകള്‍ കുറവായിരുന്നു.
കാറ്റില്‍ അടിച്ചുവീശുന്ന മണല്‍ ശ്വാസകോശത്തിലത്തെിയാല്‍ പലര്‍ക്കും അലര്‍ജിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ആസ്ത്മ രോഗമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കണ്ണിലും മൂക്കിലും പൊടി കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊടി കടന്നാല്‍ കണ്ണ് തണുത്ത വെള്ളം കൊണ്ട് കഴുകണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

വി.എസ് ഇടഞ്ഞു തന്നെ; തിരുവനന്തപുരത്തേക്ക് മടങ്ങി

Posted: 21 Feb 2015 06:14 PM PST

Image: 

ആലപ്പുഴ: സി.പി.എം നേതൃത്വവുമായി ഇടഞ്ഞ് ശനിയാഴ്ച സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ  വി.എസ് അച്യുതാനന്ദന്‍ ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെക്കലടക്കം കടുത്ത നടപടികളിലേക്കാണ് വി. എസ് നീങ്ങുന്നതെന്ന് സൂചന. വി.എസുമായി അടിസ്ഥാന പ്രശ്നങ്ങളില്‍ അനുരഞ്ജനം വേണ്ടെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി . ഇതോടെ ആലപ്പുഴ സമ്മേളനം സി.പി.എം ചരിത്രത്തില്‍ അതിനിര്‍ണായകമാവുന്നു.

ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് പുന്നപ്രയിലെ വീട്ടില്‍ നിന്ന് വി.എസ് തിരുവനന്തപുരത്തേക്ക് പോയത്. തനിക്കെതിരായ സെക്രട്ടേറിയറ്റ് പ്രമേയം മരവിപ്പിക്കാതെ ഇനി പാര്‍ട്ടി സമ്മേളനത്തിലേക്ക് തിരിച്ചു വരില്ളെന്ന് പി.ബി പ്രതിനിധികളെ അദ്ദേഹം അറിയിച്ചിരുന്നു. പിണങ്ങിപ്പോയ വി.എസിനെ അനുനയിപ്പിക്കാന്‍ വിശ്വസ്തരായ കെ.ചന്ദ്രന്‍പിള്ളയും എസ്.ശര്‍മയും ശ്രമിച്ചെങ്കിലും വി.എസ് വഴങ്ങിയില്ല. വി.എസിനെ ഇവര്‍ വീട്ടിലത്തെി കണ്ടെങ്കിലും നിലപാടില്‍ വിട്ടു വീഴ്ചയില്ളെന്നു അദ്ദേഹം വ്യക്തമാക്കി.

വി എസിനെ പാര്‍ട്ടി വിരുദ്ധനായി പ്രഖ്യാപിക്കുന്ന പ്രമേയം പിന്‍വലിക്കില്ളെന്ന നിലപാടില്‍ പാര്‍ട്ടിയും ഉറച്ചു നില്‍ക്കുകയാണ്. ഞായറാഴ്ച ഉച്ചക്ക് ചേരുന്ന പി.ബി യോഗത്തില്‍ പുതിയ ഫോര്‍മുല വല്ലതും ഉരുത്തിരിഞ്ഞാലെ വി.എസിനെ തിരിച്ചു കൊണ്ട് വരാന്‍ കഴിയൂ. അല്ലാത്ത പക്ഷം സമ്മേളനം വി.എസ് ഇല്ലാതെ മുന്നോട്ടു പോകും. പാര്‍ട്ടി പുറത്താക്കിയാലും ഇല്ളെങ്കിലും വി.എസ് പാര്‍ട്ടിയില്‍ ഇല്ളെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യും.

അതിജീവനത്തിന്‍െറ കഥ പറയാന്‍ നവാസ് നിസാര്‍ ഇനിയില്ല

Posted: 21 Feb 2015 06:04 PM PST

Image: 
Subtitle: 
വാര്‍ത്താ ചാനലുകളില്‍ അന്താരാഷ്ട്ര വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ഉറപ്പുള്ള നിലപാടുകളും വിശകലനങ്ങളുമായി സംസാരിക്കാനത്തെുന്ന സ്ഥിരം മുഖമായിരുന്നു നവാസ്

ന്യൂഡല്‍ഹി/ വടകര: ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍, ഹാബിറ്റാറ്റ് സെന്‍ററില്‍, കേരളാ ഹൗസില്‍...ഡല്‍ഹിയിലെ ഏതൊരു വേദിയിലും നടക്കുന്ന രാഷ്ട്രീയ-പുസ്തക ചര്‍ച്ചാ വേദികളിലേക്ക് നവാസ് നിസാര്‍ തേടിപ്പിടിച്ചത്തെുമായിരുന്നു. പലപ്പോഴും പ്രഭാഷകനോ മോഡറേറ്ററോ ആയി, മറ്റു പലപ്പോള്‍ കേള്‍വിക്കാരിലൊരാളായി. വേദിവിട്ടുപോരുമ്പോള്‍ പങ്കുചേര്‍ന്നവരുടെ ആദരവും മനസ്സും കൈക്കലാക്കിയാണ് നവാസ് മടങ്ങുക. അത്രയേറെ തിളക്കവും മൂര്‍ച്ചയുമുറ്റ കാഴ്ചപ്പാടുകള്‍കൊണ്ട്.

കാഴ്ചയില്ലാത്തയാള്‍ എന്ന പേരിലെ പരിഗണനകളെ നവാസ് അപമാനമായി കരുതി. ആ പരിഗണനവെച്ച് മെട്രോയിലോ ബസിലോ തനിക്കുവേണ്ടി സീറ്റ് ചോദിക്കുന്ന ചങ്ങാതിമാരോടുപോലും തല്ലുപിടിച്ചു. കാണുന്നവരുടെ ലോകത്തുതന്നെ വേണം കാഴ്ചയില്ലാത്തവര്‍ ജീവിക്കുകയും വിജയം നേടുകയും വേണ്ടതെന്ന പ്രഖ്യാപിത വാശിയോടെ മുന്നേറി. തന്‍െറ സൗമ്യതയും ധിഷണയുംകൊണ്ട് ആരെയും അതിശയപ്പെടുത്തുകയും അസൂയക്കാരാക്കുകയും ചെയ്തു. ഒന്നാം ക്ളാസില്‍ 10വരെ എണ്ണാന്‍ അറിയാവുന്നവര്‍ കൈപൊക്കാന്‍ പറഞ്ഞ അധ്യാപകനെയാണ് ആദ്യമായി അമ്പരപ്പിച്ചത്. നാലുഭാഷകളില്‍ നൂറുവരെ എണ്ണിക്കൊണ്ട്. തുടര്‍ന്ന്, മദ്റസയിലെ നബിദിനാഘോഷ വേദിയില്‍ ഒരു കുഞ്ഞു പയ്യനില്‍നിന്ന് പ്രതീക്ഷിക്കാവുന്നതിലപ്പുറമുള്ള ധിഷണയോടെ സംസാരിച്ചുകൊണ്ട്. പിന്നീട് ചെന്നിടത്തെല്ലാം നവാസ് മുദ്രചാര്‍ത്തി പോന്നു. സര്‍ സയ്യദിലും മഹാരാജാസിലും ജെ.എന്‍.യുവിലും ജാമിയയിലും കാമ്പസിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയെന്ന് അധ്യാപകരെയും സഹപാഠികളെയുംകൊണ്ട് പറയിച്ചു. ഡല്‍ഹി ദയാല്‍ സിങ് കോളജിലെ വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി. പഠിച്ചതെവിടെ എന്നന്വേഷിക്കുന്നവരോട് ജെ.എന്‍.യു എന്ന് പറയുന്നതിനെക്കാള്‍ ഉച്ചത്തില്‍ താഴപ്പള്ളിഭാഗം ജെ.ബി സ്കൂളിന്‍െറയും ബുസ്താനുല്‍ ഉലൂം മദ്റസയുടെയും പേരുപറഞ്ഞു.

ഒരു തീപ്പെട്ടിക്കൊള്ളിയോളം അറിവുപകര്‍ന്നവരെപ്പോലും അധ്യാപകരായി ബഹുമാനിച്ചു. മലയാളപത്രങ്ങളുടെ ഡല്‍ഹിയിലെ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന ഐ.എന്‍.എസ് ബില്‍ഡിങ്ങില്‍ ആഴ്ചയിലൊരിക്കലെങ്കിലുംവന്ന് ക്രിക്കറ്റും രാഷ്ട്രീയവും പറഞ്ഞു. രാഷ്ട്രീയ ചരിത്രമെന്നപോലെ പഴയകാല മാച്ചുകളുടെ കഥകള്‍ക്കായും പല മാധ്യമപ്രവര്‍ത്തകരും ആശ്രയിച്ചിരുന്നത് സചിന്‍ ആരാധകനായ ഈ ക്രിക്കറ്റ് വിജ്ഞാന കോശത്തെയായിരുന്നു. വിവിധ വാര്‍ത്താ ചാനലുകളില്‍ അന്താരാഷ്ട്ര വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ഉറപ്പുള്ള നിലപാടുകളും വിശകലനങ്ങളുമായി സംസാരിക്കാനത്തെുന്ന സ്ഥിരം മുഖമായതോടെ നവാസ് മാഷിന്‍െറ ആരാധകരുടെ എണ്ണം ഏറിവന്നു. ആ തിരക്കുകള്‍ക്കിടയിലും തന്‍െറ പഴയ തട്ടകമായ തെളിച്ചം മാസികക്കുള്ള ലേഖനം അയക്കുന്നതിനോ തൊഴില്‍-വിദ്യാഭ്യാസ സംശയങ്ങളുമായോ അല്‍പം പോസിറ്റീവ് എനര്‍ജി തേടിയോ വിളിക്കുന്ന അസംഖ്യം പേര്‍ക്ക് സൗമ്യമായി മറുപടി നല്‍കുന്നതിന് ഒരിക്കല്‍പോലും വീഴ്ചവരുത്തിയില്ല. കൊളത്തറ അന്ധവിദ്യാലയത്തിലും സ്കൂളുകളിലും കോളജിലും ഒപ്പം പഠിച്ച കഴിയാവുന്നത്ര കൂട്ടുകാരെ വര്‍ഷങ്ങള്‍ക്കുശേഷവും തേടിപ്പിടിച്ചു. എസ്.കെ.എസ്.എസ്.എഫ് സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍ നാട്ടിലേക്ക് പോകുംമുമ്പ് ഐ.എന്‍.എസിലത്തെി മാധ്യമസുഹൃത്തുക്കളോട് ആം ആദ്മി രാഷ്ട്രീയവും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസും ചര്‍ച്ച ചെയ്ത്, തിരിച്ചുവരുമ്പോള്‍ കൊണ്ടുവരാന്‍ പോകുന്ന വടകരപ്പലഹാരങ്ങളെക്കുറിച്ചും പറഞ്ഞാണ് മടങ്ങിയത്.

വിരമിക്കുന്ന ദിവസം അവസാന പിരിയഡും ക്ളാസെടുക്കണമെന്നാണ് മോഹമെന്ന് നവാസ് മാഷ് ഒരിക്കല്‍ പറഞ്ഞു. തന്‍െറ ചെറു ജീവിതത്തിന്‍െറ അവസാന പിരിയഡില്‍  ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ വേദിയില്‍ അറിവിന്‍ വെളിച്ചംപകര്‍ന്ന് ആ മോഹം സഫലമാക്കിയാണ് നവാസ് മടങ്ങുന്നത്. ഇന്ത്യ-പാക് രാഷ്ട്രീയത്തെയും ക്രിക്കറ്റിനെയും കുറിച്ചും കേരള മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചും ജാതികള്‍ക്കും മതങ്ങള്‍ക്കും സബ്കോണ്‍ട്രാക്ട് നല്‍കപ്പെട്ട ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ ഒരുപാടൊരുപാട് പുസ്തകങ്ങളെഴുതണമെന്ന സ്വപ്നം പൂര്‍ത്തിയാക്കാനാവാത്തതില്‍ നവാസിനേക്കാളേറെ ഓരോ സുഹൃത്തുക്കളും അധ്യാപകരും വേദനിക്കുന്നു. പക്ഷേ, ഇത്രയും തിളക്കവും ഊര്‍ജവും നിറഞ്ഞ, ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച ത്രസിപ്പിക്കുന്ന ജീവിതം-വായിച്ച് തീരും മുമ്പേ മാഞ്ഞുപോയെങ്കിലും അതാണ് ഈ തലമുറക്ക് നവാസ് സമ്മാനിച്ച സുന്ദരമായ പുസ്തകം.

ജന്മനാ കാഴ്ചയില്ലാതിരുന്ന നവാസിന്‍െറ അസുഖം കണ്ണിന്‍െറ ഞരമ്പിലെ സമ്മര്‍ദമായിരുന്നു. ചെറുപ്പത്തില്‍ കൃഷ്ണമണി മാറ്റിവെക്കല്‍ പോലുള്ള ചികിത്സാരീതികള്‍ക്ക് ശ്രമിച്ചെങ്കിലും ഒന്നും ഗുണംചെയ്തില്ല. പിന്നെ പ്രതിസന്ധികളെ കീഴടക്കാനുള്ള തയാറെടുപ്പുകളായിരുന്നു. നിസാറിന് പഠനത്തെ കുറിച്ച വലിയ സ്വപ്നങ്ങള്‍ നല്‍കിയത് താഴെപള്ളി ഭാഗം ജെ.ബി സ്കൂളിലെ പ്രധാനാധ്യാപകന്‍ ഇ. അബ്ദുല്‍ അസീസ് മാസ്റ്ററായിരുന്നു.

പലപ്പോഴും കൂട്ടുകാരോട് തന്‍െറ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ട വ്യക്തിത്വങ്ങളായി പി.ടി. സൈതലവി മുസ്ലിയാരുടെയും ഇ. അബ്ദുല്‍ അസീസ് മാസ്റ്ററുടെയും പേരുകള്‍ നവാസ് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ വായിച്ചുകേട്ട പുസ്തകങ്ങള്‍ നവാസ് മറന്നില്ല. ഈ പഠനകാലത്തെക്കുറിച്ച് ‘സോഷ്യലൈസേഷന്‍ പിരിയഡ്’ എന്നാണ് നവാസ് വിശേഷിപ്പിച്ചിരുന്നത്.

ബിഹാറില്‍ നിതീഷ്‌കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted: 21 Feb 2015 05:47 PM PST

Image: 

പട്ന: രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും കോലാഹങ്ങള്‍ക്കും വിരാമമിട്ട് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി ഞായറാഴ്ച അധികാരമേല്‍ക്കും. പട്നയിലെ രാജ്ഭവനില്‍ വൈകീട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ.

പാര്‍ട്ടി വിമതനായ ജിതന്‍ റാം മഞ്ചി ഉയര്‍ത്തിവിട്ട കോളിളക്കത്തിന് ജെ.ഡി.യുവിന്‍െറയും ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടി എം.എല്‍.എമാരുടെയും പിന്തുണയോടെ മറുപടി നല്‍കിയാണ് ഒമ്പതുമാസത്തിനുശേഷം നിതീഷ് തിരിച്ചത്തെുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ലാലുപ്രസാദ് യാദവ്, ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവരെയും നിതീഷ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, നിതീഷ് കുമാര്‍ സര്‍ക്കാറില്‍ ചേരണോയെന്ന കാര്യത്തില്‍ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ പാര്‍ട്ടികള്‍ക്ക് തീരുമാനമായില്ല. ബിഹാര്‍ നിയമസഭയില്‍ 130 എന്ന ഭൂരിപക്ഷം നേടാന്‍ ഈ പാര്‍ട്ടികളാണ് നിതീഷ് കുമാറിന് പിന്തുണ നല്‍കിയത്. ആര്‍.ജെ.ഡിക്ക് 24ഉം കോണ്‍ഗ്രസിന് അഞ്ചും, സി.പി.ഐക്ക് ഒരു എം.എല്‍.എയുമാണ് സഭയിലുള്ളത്. ജിതന്‍ റാം മാഞ്ചി ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിതീഷ് കുമാറിന് ഏറ്റവും വലിയ സഹായമായത് ഇവരുടെ പിന്തുണയാണ്.

ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് പാര്‍ട്ടികളുടെയും അംഗങ്ങള്‍ നിതീഷ് കുമാറിനൊപ്പം രാജ്ഭവനിലും രാഷ്ട്രപതിഭവന് പുറത്തും ഒരുമിച്ചിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ സര്‍ക്കാറില്‍ ചേരണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് ബിഹാര്‍ പി.സി.സി പ്രസിഡന്‍റ് അശോക് ചൗധരി പറഞ്ഞു. നിതീഷ് മന്ത്രിസഭയില്‍ ചേര്‍ന്നില്ളെങ്കിലും പിന്തുണ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ അഭിപ്രായമാണ് കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് സദാനന്ദ് സിങ്ങും പ്രകടിപ്പിച്ചത്. ആര്‍.ജെ.ഡിയുടെ കാര്യം പാര്‍ട്ടി തലവന്‍ ലാലു പ്രസാദ് യാദവ് തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് റാം ചന്ദ്ര പൂര്‍ബ പറഞ്ഞു. നിതീഷിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലാലു പ്രസാദ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിന്തുണ നല്‍കിയാല്‍ മതിയോ മന്ത്രിസഭയില്‍ ചേരണോയെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തിന്‍േറതാണെന്ന് സി.പി.ഐയുടെ ഏക അംഗം സുബോദ് റോയ് പറഞ്ഞു. എന്നിരുന്നാലും, ബിഹാര്‍ സഭയിലെ സ്വതന്ത്ര എം.എല്‍.എയായ ദുലാല്‍ ചന്ദ് ഗോസ്വാമി മന്ത്രിയാകാനുള്ള തയാറെടുപ്പിലാണ്. നിതീഷിനെ പിന്തുണക്കുന്ന എല്ലാ എം.എല്‍.എമാര്‍ക്കും അദ്ദേഹത്തിന്‍െറ വസതിയില്‍ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
 

ഇന്ത്യ–ദക്ഷിണാഫ്രിക്ക അങ്കം ഇന്ന്

Posted: 21 Feb 2015 05:42 PM PST

Image: 

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തിനായി സ്റ്റാര്‍ സ്പോര്‍ട്സ് തയാറാക്കിയ പരസ്യത്തിലെ ചോദ്യമാണ് ഇന്ത്യന്‍ ആരാധകരും ചോദിക്കുന്നത്. കബ് ആയേഗ മോക?(അവസരം എപ്പോള്‍ വരും?). വാങ്ങിവെച്ച പടക്കം പൊട്ടിക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. പാകിസ്താനെതിരെ ലോകകപ്പിലെ ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ജയം നേടാന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എം.സി.ജി) ഇന്നിറങ്ങുന്നു. ഇന്ത്യക്കെതിരെ ലോകപോരാട്ടത്തില്‍ മുമ്പ് കളിച്ച മൂന്ന് കളികളിലും ജയിച്ചതിന്‍െറ ആത്മവിശ്വാസത്തിലാണ് എ.ബി ഡിവില്ലിയേഴ്സും സംഘവും. എന്നാല്‍, പൂള്‍ ബിയിലെ ആവേശപ്പോരില്‍ ചരിത്രം തിരുത്തുമെന്നാണ് എം.എസ്. ധോണിയും കൂട്ടരും ഉറപ്പിച്ച് പറയുന്നത്.
ആസ്ട്രേലിയന്‍ മണ്ണില്‍ കളിയേറെ തോറ്റശേഷം പാകിസ്താനെതിരെ 76 റണ്‍സിന്‍െറ ജയം സ്വന്തമാക്കിയാണ് ഇന്ത്യ രണ്ടാമങ്കത്തിനിറങ്ങുന്നത്. സിംബാബ്വെയെ 62 റണ്‍സിന് കീഴടക്കിയാണ് മഴവില്‍ നാട്ടുകാരുടെ വരവ്. 1992ലും 99ലും 2001ലുമാണ് ഇന്ത്യ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ കീഴടങ്ങിയത്. മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്താണ് ടീം ഇന്ത്യ അടിയറവ് പറഞ്ഞത്. 92ല്‍ പീറ്റര്‍ കേഴ്സ്റ്റനായിരുന്നു വില്ലന്‍. 99ല്‍ ജാക് കാലിസും 2011ല്‍ എ.ബി ഡിവില്ലിയേഴ്സുമാണ് ഇന്ത്യന്‍ വിജയമോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ഡെയ്ല്‍ സ്റ്റെയ്നും മോണി മോര്‍ക്കലും ഇമ്രാന്‍ താഹിറുമടങ്ങുന ബൗളിങ് നിരയും ഡിവില്ലിയേഴ്സും ഡുപ്ളെസിസും ഡേവിഡ് മില്ലറും ക്വിന്‍റണ്‍ ഡികോക്കും ജെ.പി ഡുമിനിയുമടങ്ങുന്ന ബാറ്റിങ് പടയും അണിനിരക്കുമ്പോള്‍ ഇന്ത്യ പേടിച്ചേ പറ്റൂ. വിരാട് കോഹ്ലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മയും ക്യാപ്റ്റന്‍ ധോണിയും സുരേഷ് റെയ്നയും ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന് കരുത്തേറും. പാകിസ്താനെതിരെ തിളങ്ങിയ മുഹമ്മദ് ഷമിയും ഉമേഷ് യാദവും മോഹിത് ശര്‍മയും ഫോം നിലനിര്‍ത്തിയാല്‍ നീലപ്പടക്ക് മുന്നേറാം

കോര്‍പറേറ്റ് ചാരവൃത്തി: 10,000 കോടിയുടെ ഇടപാടെന്ന് പിടിയിലായ പത്രപ്രവര്‍ത്തകന്‍

Posted: 21 Feb 2015 11:41 AM PST

Image: 
Subtitle: 
ചാരപ്പണി കേസില്‍ റെയ്ഡ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍ നടന്ന ചാരപ്പണി സംബന്ധിച്ച അന്വേഷണം വിപുലപ്പെടുന്നു. ഡല്‍ഹിക്കടുത്ത നോയിഡയിലെ ഒരു പെട്രോകെമിക്കല്‍ കമ്പനി ഓഫിസ് ക്രൈംബ്രാഞ്ച് പൊലീസ് ശനിയാഴ്ച റെയ്ഡു ചെയ്തു. ഊര്‍ജരംഗത്തു പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍റ് പ്രേയസ് ജെയിനിന്‍െറ ഓഫിസിലും തെരച്ചില്‍ നടത്തി.  കോര്‍പറേറ്റ് എക്സിക്യൂട്ടീവുകളില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ക്ക് ദേശസുരക്ഷാ വശമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ദേശതാല്‍പര്യം ബലികഴിച്ചാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഒൗദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.  ഇതിനിടെ, ചാരപ്പണി 10,000 കോടിയുടെ ഇടപാടാണെന്ന് അറസ്റ്റിലായ മുന്‍പത്രപ്രവര്‍ത്തകനും കണ്‍സള്‍ട്ടന്‍റുമായ ശന്തനു സൈകിയ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോവുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞത് കേസിന്‍െറ ആഴം കൂടുതല്‍ വ്യക്തമാക്കി. കേസ് പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ളെന്നും കര്‍ക്കശമായി കേസ് കൈകാര്യം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. സര്‍ക്കാര്‍ ജാഗ്രത കാണിച്ചതുകൊണ്ടാണ് സംഭവം പുറത്തുവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാരവൃത്തിക്കേസിലെ അറസ്റ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വാഗതം ചെയ്തു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരെക്കൂടി പിടികൂടാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു കോര്‍പറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ചാരപ്പണിയുമായി ബന്ധപ്പെട്ട് 12 പേരാണ് അറസ്റ്റിലായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ കോര്‍പറേറ്റ് വിഭാഗം മാനേജര്‍ ശൈലേഷ് സക്സേന, എസ്സാര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനയ്കുമാര്‍, കെയ്ന്‍ ഇന്ത്യ ജനറല്‍ മാനേജര്‍ കെ.കെ നായിക്, ജൂബിലന്‍റ് എനര്‍ജിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് സുഭാഷ് ചന്ദ്ര, എ.ഡി.എ.ജി റിലയന്‍സില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ ഋഷി ആനന്ദ് എന്നിവരാണ് പിടിയിലായ കോര്‍പറേറ്റ് ജീവനക്കാര്‍.  ക്രിമിനല്‍ ഗൂഢാലോചന, മോഷണ മുതല്‍ ദുരുദ്ദേശ്യത്തോടെ കൈപ്പറ്റല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂബിലന്‍റ് എയന്‍ജിയുടെ എക്സിക്യൂട്ടീവായ സുഭാഷ് ചന്ദ്ര അടക്കമുള്ള കോര്‍പറേറ്റ് ജീവനക്കാരെ ജെയിനിന്‍െറ ഓഫിസില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി. ചാരപ്പണിക്കാരില്‍നിന്ന് ബജറ്റ് തയാറാക്കുന്നതിന് വേണ്ട രേഖകള്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്ര പെട്രോളിയം മന്ത്രാലയത്തിന് എഴുതിയ കത്ത്, കല്‍ക്കരി, ഊര്‍ജ മന്ത്രാലയങ്ങളിലെ രേഖകള്‍ എന്നിവ കണ്ടെടുത്തിരുന്നു.

യമനില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു; മുന്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി രാജ്യം വിടുന്നു

Posted: 21 Feb 2015 10:03 AM PST

Image: 
Subtitle: 
സൗദിയിലോ അമേരിക്കയിലോ അഭയം തേടിയേക്കും

സന്‍ആ: യമനിലെ രാഷ്ട്രീയ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. തലസ്ഥാനമായ സന്‍ആ നഗരം ഹുതി വിമതര്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജിവെച്ച പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി രാജ്യം വിടാനൊരുങ്ങുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം.
ശനിയാഴ്ച തലസ്ഥാനമായ സന്‍ആയില്‍നിന്നും അദ്ദേഹം ഏദന്‍ നഗരത്തിലേക്ക് കടന്നു. രാജിവെച്ച ശേഷം സന്‍ആയിലെ വസതിയില്‍ തടങ്കലിലായിരുന്ന അദ്ദേഹം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ വസതിയില്‍ ഹുതി സൈന്യം റെയ്ഡ് നടത്തി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ഫോര്‍മുലക്ക് വിവിധ പാര്‍ട്ടികള്‍ അംഗീകാരം നല്‍കിയതിന്‍െറ തൊട്ടടുത്ത ദിവസമാണ് ഹാദിയുടെ രക്ഷപ്പെടല്‍.
മന്‍സൂര്‍ ഹാദിക്ക് കാര്യമായ അനുയായികളുള്ള നഗരമാണ് ഏദന്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇടക്കാല അഭയ കേന്ദ്രമായി ഈ നഗരം തന്നെ തെരഞ്ഞെടുത്തതെന്ന് അല്‍ ജസീറയുടെ ഹാഷിം ആഹില്‍ നിരീക്ഷിക്കുന്നു. അടുത്ത ദിവസം അദ്ദേഹം സൗദിയിലേക്കോ അമേരിക്കയിലേക്കോ കടക്കുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യപരിശോധന എന്ന കാരണം ചൂണ്ടിക്കാട്ടിയാകും അദ്ദേഹം രാജ്യം വിടുകയെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, മന്‍സൂര്‍ ഹാദി സന്‍ആയില്‍നിന്നും പോയ ഉടന്‍ നഗരം അക്രമണ പരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം, ഹുതികള്‍കൂടി പങ്കാളികളായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ ഇന്നലെ സന്‍ആയില്‍ മന്‍സൂര്‍ ഹാദിയെ പിന്തുണക്കുന്ന ആയിരക്കണക്കിനാളുകള്‍ ഒത്തുചേര്‍ന്നിരുന്നു.
 കഴിഞ്ഞ ദിവസത്തെ ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ച് മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് രാജ്യത്ത് തുടരും. എന്നാല്‍, ഇതോടൊപ്പം മറ്റൊരു ജനകീയ കൗണ്‍സില്‍കൂടി നിലവില്‍വരും. പാര്‍ലമെന്‍റും ജനകീയ കൗണ്‍സിലും ചേര്‍ന്നുള്ള ദേശീയ കൗണ്‍സിലിനായിരിക്കും രാജ്യത്തിന്‍െറ പരമാധികാരം. യു.എന്‍ പ്രതിനിധി ജമാല്‍ ബിന്‍ ഉമറിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരം ഉരുത്തിരിഞ്ഞത്.

അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി

17 വര്‍ഷം യമന്‍ വൈസ് പ്രസിഡന്‍റായിരുന്ന മന്‍സൂര്‍ ഹാദി 2012 ഫെബ്രുവരിയിലാണ് രാജ്യത്തിന്‍െറ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. 2011ല്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനെതിരെ ഉണ്ടായ ജനകീയ പ്രക്ഷോഭവും തുടര്‍ സംഭവങ്ങളുമാണ് ഇദ്ദേഹത്തെ പ്രസിഡന്‍റുപദത്തിലത്തെിച്ചത്. പ്രക്ഷോഭത്തിനിടെ വെടിയേറ്റ് ചികിത്സക്കായി സൗദിയിലേക്ക് പോയ സാലിഹിന് പകരക്കാരനായി ഇടക്കാല പ്രസിഡന്‍റായി 2011 സെപ്റ്റംബറില്‍ അദ്ദേഹം ചുമതലയേറ്റു. പിന്നീട്, പ്രക്ഷോഭകരോട് അടിയറവുപറഞ്ഞ സാലിഹ് കരാര്‍ പ്രകാരം അധികാരം ഒഴിഞ്ഞു.
പിന്നീട് നടന്ന തെരഞ്ഞെടുപ്പിലാണ് ഹാദി തെരഞ്ഞെടുക്കപ്പെടുന്നത്. ആ തെരഞ്ഞെടുപ്പില്‍ ഹാദി മാത്രമായിരുന്നു സ്ഥാനാര്‍ഥി. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള സാലിഹിന്‍െറ പാര്‍ട്ടിയും പ്രതിപക്ഷവും ഈ മുന്‍ സൈനിക ഉദ്യോഗസ്ഥനെ   പിന്തുണക്കുകയായിരുന്നു.
എന്നാല്‍, 68കാരനായ ഹാദിയുടെ പദവിയെ ഹുതി വിമതര്‍ തുടക്കം മുതലേ എതിര്‍ത്തു. രാജ്യത്ത് താല്‍ക്കാലികമായി രൂപംകൊണ്ട ഐക്യ സര്‍ക്കാറിനെ അംഗീകരിക്കാനും അവര്‍ തയാറായില്ല. അതിനിടെ, സൈനിക മേഖലയില്‍ സാലിഹിന്‍െറ മക്കളും ബന്ധുക്കളും പിടിമുറുക്കിയതും ഹാദിയെ സമ്മര്‍ദത്തിലാക്കി.
2014 സെപ്റ്റംബറില്‍ ഹുതി വിമതര്‍ സന്‍ആ പിടിച്ചെടുത്തു. ഏറെ കഴിയും മുമ്പെ പ്രസിഡന്‍റിന്‍െറ കൊട്ടാരവും ഇവര്‍ നിയന്ത്രണത്തിലാക്കിയതോടെ ഹാദിയും പ്രധാനമന്ത്രി ഖാലിദ് ബഹാഹും രാജിവെക്കുകയായിരുന്നു.

 

സെക്രട്ടറി പദവിയിലേക്ക് കോടിയേരി

Posted: 21 Feb 2015 09:35 AM PST

Image: 
Subtitle: 
സമ്മേളനത്തില്‍ രണ്ടാമതൊരു പേര് ഉയര്‍ന്നു വരുന്നില്ല

ആലപ്പുഴ: അങ്ങേയറ്റം പിരിമുറുക്കത്തിലായ ഒരു സമ്മേളനത്തിന്‍െറ പ്രസീഡിയത്തെ നയിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍.
ഒരു വേള പാര്‍ട്ടിയെ ഇനി നയിക്കേണ്ടതും ആരാണെന്ന ചോദ്യത്തിന് സമ്മേളനത്തില്‍ രണ്ടാമതൊരു പേര് ഉയര്‍ന്നു വരുന്നില്ല. എല്ലാം കോടിയേരിയില്‍ കേന്ദ്രീകരിക്കുകയാണ്.

കോടിയേരിക്കെതിരെ  അദ്ഭുതങ്ങള്‍ ഇനി സംഭവിക്കില്ല എന്നുറപ്പ്. കാരണം, പകരം വെക്കേണ്ട മറ്റൊരു പി.ബി അംഗം എം.എ. ബേബി കൊല്ലത്തെ പരാജയത്തിനുശേഷം നടത്തിയ പരസ്യമായ നീക്കം ഒരു പി.ബി അംഗത്തിന് യോജിച്ചതായില്ല എന്നാണ് ചിലരുടെ പരോക്ഷമായ വിമര്‍ശം. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും അതിന്‍െറ സൂചനയുണ്ട്. നിയമസഭയില്‍ പോകാതിരുന്നതും പി.ബി മുമ്പാകെ പരിഭവം നിരത്തിയതും പാര്‍ട്ടി ഒരു പൊതുനിലപാട് സ്വീകരിച്ചശേഷമായിരുന്നു. ആര്‍.എസ്.പി മുന്നണി വിട്ട കാര്യത്തില്‍ പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തി. അതിനോട് ഐക്യപ്പെടുന്ന മനസ്സായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ, ബേബിയില്‍ അതുണ്ടായില്ല എന്നാണ് വിമര്‍ശം.
വി.എസുമായുള്ള പ്രശ്നത്തില്‍ കോടിയേരിയുടെ നിലപാട്  ഒരു പാലം പോലെയാണ്.  പാര്‍ട്ടിയുടെ തീരുമാനത്തെ ധിക്കരിക്കുന്നുവെന്ന നിലയില്‍ വി.എസിനോട് പാര്‍ട്ടി നിലപാടിനോടൊപ്പം നിന്ന് പെരുമാറുക.

എന്നാല്‍, ഒരു തലമുതിര്‍ന്ന നേതാവെന്ന നിലയില്‍ വി.എസിനെ ആദരിക്കുന്നതിനും കോടിയേരി ലുബ്ധ് കാണിക്കാറില്ല. സമ്മേളന നഗരിയില്‍ കോടിയേരിയാണ് വി.എസുമായി കൂടുതല്‍ ഊഷ്മളമായി പെരുമാറാന്‍ നോക്കിയത്. കോടിയേരി സെക്രട്ടറിയാവുന്നതില്‍ വി.എസിനും സമ്മതമാണ്.

ഇതെല്ലാം കോടിയേരിയെന്ന നാമം സമ്മേളനത്തിന്‍െറ ഏകസ്വരമാക്കുമെന്ന് ഉറപ്പ്. ഇന്ന് നടക്കുന്ന പി.ബി അംഗങ്ങളുടെ സമവായത്തിലും തീരുമാനം ഉറപ്പാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തറപ്പിച്ചു പറയുന്നു.  പാര്‍ട്ടിയിലുള്ളപ്പോള്‍  തന്നെ കോടിയേരിയുടെ റോള്‍ ‘മധ്യസ്ഥ’ന്‍േറതാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദനെ ശാസനക്ക് വിധേയമാക്കി സ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ എം.എല്‍.എ. ആയിരുന്ന കോടിയേരിയാണ് പകരം ജില്ലാ സെക്രട്ടറിയായത്.  ആറ് വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നു. പാലക്കാട് വെട്ടിനിരത്തലിനുശേഷം വിഭാഗീയത  കത്തിനില്‍ക്കെ 2002ല്‍ കണ്ണൂരില്‍ നടന്ന 17ാം സംസ്ഥാന സമ്മേളനത്തിന്‍െറ ബ്രീഫിങ് ഉള്‍പ്പെടെയുള്ള മുഖ്യ ചുമതലക്കാരന്‍ കോടിയേരി ആയിരുന്നു. സാധാരണ സെക്രട്ടറി ആവാനിടയുള്ള ഒരാളെ സമ്മേളന ബ്രീഫിങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താവുന്നതാണ്. പക്ഷെ, കോടിയേരിയോളം പക്വതയോടെ എല്ലാം നേരിടുന്ന പ്രകൃതം മറ്റാര്‍ക്കുമില്ല. ഇന്നലെ ചോദ്യങ്ങളുടെ പ്രവാഹത്തെയാണ് കോടിയേരി നേരിട്ടത്. കൂടെയുണ്ടായിരുന്നു ജി.സുധാകരന്‍െറ മുഖഭാവം പ്രക്ഷുബ്ധമായിരുന്നു. അപ്പോഴും കോടിയേരി പുഞ്ചിരിതൂകിയാണ് എല്ലാ ചോദ്യങ്ങളെയും നേരിട്ടത്. എന്നാല്‍, നാക്കുപിഴ പറ്റാതെ കരകയറുകയും ചെയ്തു. കേരളത്തിലെ വിഭാഗീയത മൂര്‍ധന്യത്തിലത്തെി നില്‍ക്കുമ്പോഴാണ് 2008ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോടിയേരി പി.ബി അംഗമാവുന്നത്.

കോടിയേരിയെക്കാള്‍ മുമ്പെ കേന്ദ്ര കമ്മിറ്റിയിലത്തെുകയും കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ഉയരുകയും ചെയ്ത എം.എ. ബേബിയാണ് കീഴ്വഴക്കമനുസരിച്ച്  കോയമ്പത്തൂര്‍ കോണ്‍ഗ്രസില്‍ പി.ബിയില്‍ എത്തേണ്ടിയിരുന്നത്. പക്ഷെ, കോടിയേരിക്കാണ് നറുക്ക് വീണത്. അത് ഭാഗ്യപരീക്ഷണമല്ളെന്നും പാര്‍ട്ടിയെ നയിക്കാനുള്ള മുദ്രയാണെന്നും പിന്നീട് കോടിയേരി തെളിയിക്കുകയായിരുന്നു.
 

ദേശീയ സൈക്ളിങ്: അമലാ വിനോദിന് ഇരട്ട സ്വര്‍ണം

Posted: 21 Feb 2015 09:03 AM PST

Image: 

തിരുവനന്തപുരം: കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നടക്കുന്ന 67ാമത് ദേശീയ ട്രാക് സൈക്ളിങ്ങില്‍ ശനിയാഴ്ച കേരളത്തിന് രണ്ട് സ്വര്‍ണവും ഒരുവെങ്കലവും ലഭിച്ചു. അണ്ടര്‍ 18, രണ്ട് കിലോമീറ്റര്‍ പെര്‍സ്യൂട്ടിലും 10 കിലോമീറ്റര്‍ പോയന്‍റ് റേസിലും കേരളത്തിന്‍െറ അമലാ വിനോദാണ് സ്വര്‍ണം നേടിയത്. അണ്ടര്‍ 18, രണ്ട് കിലോമീറ്റര്‍ പെര്‍സ്യൂട്ടില്‍ കേരളത്തിന്‍െറ അമൃതാ രഘുനാഥ് വെങ്കലംനേടി. ഈ ഇനത്തില്‍ വെള്ളി ഹരിയാനക്കാണ്. 10 കിലോമീറ്റര്‍ പോയന്‍റ് റേസില്‍ മധ്യപ്രദേശ് വെള്ളിയും കര്‍ണാടക വെങ്കലവും നേടി.
എട്ട് ഫൈനലുകളാണ് ശനിയാഴ്ച നടന്നത്. കേരളവും മഹാരാഷ്ട്രയും തമ്മില്‍ ഒന്നാംസ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
നിലവില്‍ കേരളത്തിന്‍െറ മെഡല്‍ പട്ടികയില്‍ 10 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമുണ്ട്. ചാമ്പ്യന്‍ഷിപ് ഞായറാഴ്ച സമാപിക്കും.
 

വി.എസ് ഇറങ്ങിപ്പോയത് അച്ചടക്ക ലംഘനമല്ല ^കോടിയേരി

Posted: 21 Feb 2015 05:48 AM PST

Image: 

ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വി.എസ് പോയത് പറഞ്ഞിട്ടാണെന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയതല്ളെന്നും കോടിയേരി വ്യക്തമാക്കി. സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ രണ്ടാം ദിവസത്തിലെ നടപടികള്‍ വിശദികരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രാവിലെ തന്നെ വി.എസ് സമ്മേളന ഹാളില്‍ എത്തിയിരുന്നു. ചായക്കുള്ള ഇടവേളക്ക് ശേഷം പുറത്ത് പോകുകയാണെന്ന് അറിയിച്ചിട്ടാണ് വി.എസ് പോയത്. പ്രതിഷേധിച്ച് പോകുകയാണെന്ന് വി.എസ് പറഞ്ഞിട്ടില്ളെന്നും കോടിയേരി അറിയിച്ചു. സി.പി.എം പോലൊരു പാര്‍ട്ടിയില്‍ അച്ചടക്കം പരമ പ്രധാനമാണ്. പാര്‍ട്ടി അച്ചടക്കം കര്‍ശനമായി പാലിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അതിന് വിരുദ്ധമായ കാര്യങ്ങള്‍ പാര്‍ട്ടി ശക്തമായി നേരിടും. എന്നാല്‍ വി.എസ് സമ്മേളന വേദി വിട്ടു പോയത് അച്ചടക്കലംഘനമായി കാണാനാവില്ളെന്നും കോടിയേരി പറഞ്ഞു.

സി.പി.എം  രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സമുന്നതനായ  നേതാവാണ് വി.എസ്. അദ്ദേഹം പാര്‍ട്ടിയിലുണ്ടാകുമോ എന്ന ചോദ്യം തന്നെ അസംബന്ധമാണ്. എല്ലാവരെയും കൂടെ നിര്‍ത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വി.എസ് നാളെ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നകാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തന റിപ്പോര്‍ട്ട് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന കാര്യങ്ങളെ കുറിച്ചും എല്ലാ സഖാക്കളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് തയാറാക്കിയ  പ്രമേയത്തെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടിയാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ പോളിറ്റ് ബ്യൂറോ തിരുത്തും. നാളെ പോളിറ്റ് ബ്യറോ അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് കൂടും. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ഇതില്‍ പരിഹാരം കാണുമെന്നും കോടിയേരി പറഞ്ഞു.

വി.എസിനെ പാര്‍ട്ടി ഇനി എന്തു ചെയ്യും ?

Posted: 21 Feb 2015 03:55 AM PST

Image: 

തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്ന ആളെന്നും പാര്‍ട്ടി വിരുദ്ധ മനോനിലയുള്ള വ്യക്തിയെന്നും സി.പി.എം വിശേഷിപ്പിച്ച വി എസിനെ പാര്‍ട്ടി  ഇനി എന്തു  ചെയ്യും?. കേരളം മുഴുവന്‍ ഉറ്റു നോക്കുന്ന ചോദ്യമാണിത്.

ആലപ്പുഴ കളര്‍കോട് പി.കൃഷ്ണപിള്ള നഗറില്‍ പുരോഗമിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം വി.എസിനെ സംബന്ധിച്ചടത്തോളം അതിനിര്‍ണായകമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആരോഹണ അവരോഹണങ്ങള്‍ ഏറെ കണ്ട വി എസാണ് സമ്മേളനത്തിന്റെ കൊടി ഉയര്‍ത്തിയത്. എന്നാല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ കൊടിയിറക്കത്തിനാണ് ഈ സമ്മേളനം സാക്ഷ്യം വഹിക്കുന്നത്.
 
മാധ്യമങ്ങളില്‍ വി.എസും പാര്‍ട്ടിയില്‍ പിണറായിയും നിറഞ്ഞു നില്‍ക്കുന്ന ദൃശ്യമാണ് സമ്മേളനം കാഴ്ച വെക്കുന്നത്. സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ വി.എസിനെ അനുകൂലിക്കുന്നവര്‍ മരുന്നിനു പോലും  ഇല്ലാത്ത അവസ്ഥ. ഉദ്ഘാടന സമ്മേളനത്തില്‍ ജി സുധാകരന്‍ സ്വാഗതം പറഞ്ഞപ്പോള്‍ മുതല്‍ ഇതു പ്രകടമായി. വി.എസിന്റെ പേരു പറഞ്ഞപ്പോള്‍ കയ്യടിക്കാന്‍ പത്തില്‍ താഴെ മാത്രം പേര്‍. പിണറായിക്ക് സ്വാഗതമോതിയപ്പോള്‍ വന്‍ കരഘോഷവും. കൊടിയേരി ബാലകൃഷ്ണന്‍ അല്ലാതെ മറ്റാരും തന്നെ വി.എസിനോട് സംസാരിക്കാന്‍ പോലും തയ്യാറാവുന്നില്ല. കണ്ണേ  കരളേ വിഎസേ എന്നു മുമ്പ് മുദ്രാവാക്യം വിളിച്ച എത്രയോ പേര്‍ പ്രതിനിധികളായുണ്ടായിരുന്നിട്ടും അവരൊക്കെ വി.എസില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് വി.എസ് , അതല്ലെങ്കില്‍ വി.എസില്‍ നിന്ന് പാര്‍ട്ടി എത്രമേല്‍  അകന്നു പോയി എന്നതിന്റെ നേര്‍ സാക്ഷ്യം.

സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍  വി.എസിന്റെ പാര്‍ട്ടി വിരുദ്ധ നടപടികള്‍ അക്കമിട്ടു പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട്   അവതരിപ്പിച്ച പിണറായി വിജയന്‍ തന്നോട് വി.എസ് വൈരനിര്യാതന ബുദ്ധിയോടെ പെരുമാറിയ സംഭവങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് നല്‍കിയ വിയോജന കുറിപ്പ് വി.എസ് തന്നെയാണ് ഒരു പത്രത്തിന് ചോര്‍ത്തിക്കൊടുത്തതെന്നു പിണറായി പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ പാര്‍ട്ടിയില്‍ തിരിച്ചു കൊണ്ടു  വരാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ ശ്രമങ്ങളെ തുരങ്കം വെച്ചത് വി.എസാണെന്നും പിണറായി കുറ്റപ്പെടുത്തി.

പത്രങ്ങളും ചാനലുകളും വി.എസിനെ കൊണ്ടാടുന്നുണ്ടെങ്കിലും മുന്‍കാലങ്ങളിലെ പോലെ സോഷ്യല്‍ മീഡിയ ഇത്തവണ വി എസിനെ കണ്ണടച്ച് പിന്തുണക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വി.എസ് പാര്‍ട്ടിക്ക് വഴങ്ങണം  എന്നതാണ് പൊതുവിലുള്ള സമീപനം. സി.പി.എമ്മിനെ തകര്‍ക്കലാണ് വി.എസിന്റെ ലക്ഷ്യമെന്നും സി.പി.എം തകര്‍ന്നാല്‍ കേരളത്തില്‍ ബി.ജെ.പി ശക്തി പ്രാപിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു.

പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവും ഇത്തവണ വി.എസിനോട് അനുഭാവം കാണിക്കുന്നില്ല. മുന്‍കാലങ്ങളില്‍ വി.എസിനെതിരെ കടുത്ത നിലപാടുമായി പാര്‍ട്ടി മുന്നിട്ടിറങ്ങിയപ്പോഴൊക്കെ തടഞ്ഞു നിര്‍ത്തിയത് പി.ബി ആയിരുന്നു. വി.എസിനെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പൊഴൊക്കെ പി.ബിയാണ് രക്ഷക്കെത്തിയത്. അതിന്റെ പേരില്‍ കേന്ദ്ര നേതൃത്വത്തെ ചളിയില്‍ കുത്തിയ നാട്ട എന്ന് സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ വിശേഷിപ്പിച്ചത് പ്രസിദ്ധമാണ്. അന്നത്തെ രാഷ്ട്രീയ സ്ഥിതി മാറി കോണ്‍ഗ്രസ് ഹൈകമാന്‍ഡ് പോലെ സി.പി.എമ്മിന്റെ പി.ബിയും ഇപ്പോള്‍ ദുര്‍ബലമാണ് പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ഇല്ലാതായി. അവശേഷിക്കുന്നത് കേരളത്തിലും ത്രിപുരയിലുമാണ്. കേരളാ പാര്‍ട്ടി ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചാല്‍ മുമ്പത്തെ പോലെ തിരുത്തിക്കാന്‍ കേന്ദ്ര നേതൃത്വം അശക്തമാണ്. പി.ബിയില്‍ വി.എസിനോട് അടുപ്പമുള്ള സീതാറാം യെച്ചൂരി പോലും നിസ്സഹായനാണ്. പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇടയുള്ള ആളാണ് യെച്ചൂരി. വി.എസിനെ പിന്താങ്ങി കേരള പാര്‍ട്ടിയുടെ അതൃപ്തി ഏറ്റുവാങ്ങാന്‍ യെച്ചൂരി തയ്യാറാവില്ലെന്ന് ഉറപ്പ് .

പാര്‍ട്ടിയില്‍ തന്റെ ഒറ്റപ്പെടലിന്റെ ആഴം വി.എസിന് ബോധ്യമായിട്ടുണ്ട്. സമ്മേളനത്തിന്റെ രണ്ടാം ദിവസം ചര്‍ച്ചക്കിടയില്‍ ഇറങ്ങിപ്പോയത് ഇതിനു ഉത്തമോദാഹരണം.ഒരു തരം പിണങ്ങി പോക്കാണിത്.പി.ബിയില്‍ നിന്ന് ആരെങ്കിലും ഇടപെട്ടാല്‍ ഉടനെ ഇല്ലാതാകുന്ന പിണക്കം. തനിക്കെതിരെ സമ്മേളന തലേന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം മരവിപ്പിക്കണമെന്നാണ്  പുതിയ ആവശ്യം. അദ്ദേഹത്തിന്റെ പാര്‍ട്ടി പദവികളെയും പ്രതിപക്ഷ നേതൃ സ്ഥാനത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്രമേയം. ഇക്കാര്യം  പി.ബിയില്‍ ചര്‍ച്ച ചെയ്ത ശേഷം പറയാമെന്നാണ്  കേന്ദ്ര നേതാക്കള്‍ അറിയിച്ചത്. വി.എസിനെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കഴുകിക്കളയാനാകാത്ത കറയാണ് ഈ പ്രമേയം. എന്നാല്‍, വി.എസിന്റെ വിയോജന കുറിപ്പ് മാധ്യമങ്ങളില്‍ വന്നാല്‍ പാര്‍ട്ടി അതിനെതിരെ പരസ്യമായി രംഗത്ത് വരുമെന്ന് കുറിപ്പ് തള്ളിക്കളഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ വി.എസിനെ അറിയിച്ചിരുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.  വി.എസ് പാര്‍ട്ടി വിടുന്നു എന്ന തെറ്റായ സന്ദേശം പരക്കാന്‍ അദ്ദേഹത്തിന്റെ  ഇറങ്ങിപ്പോക്ക് കാരണമായി. എന്നാല്‍ വി എസ് സ്വയം പാര്‍ട്ടി വിടുകയോ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയോ ചെയ്യാനുള്ള സാധ്യത ഒട്ടുമില്ല.

പുതിയ സംസ്ഥാന കമിറ്റിയില്‍ വി.എസ് ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്ന മറ്റൊരു പ്രധാന വിഷയം. ഇന്നത്തെ സാഹചര്യത്തില്‍ വി എസ്സിനെ നിലനിര്‍ത്തിക്കൊണ്ട് സംസ്ഥാന കമ്മിറ്റി പാനല്‍ അവതരിപ്പിച്ചാല്‍ പ്രതിനിധികളില്‍ നിന്ന് അതിശക്തമായ എതിര്‍പ്പ് ഉയരുമെന്ന് ഉറപ്പ് . ഇത്രമേല്‍ പാര്‍ട്ടി വിരുദ്ധനായ ഒരാളെ എന്തിനു കമ്മിറ്റിയില്‍ എടുക്കുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. വി.എസിനെതിരായ പാര്‍ട്ടി പ്രമേയം അദ്ദേഹത്തെ കമ്മിറ്റിയില്‍ എടുക്കുന്നതിനു തടസ്സവുമാണ്. .ചുരുക്കത്തില്‍ പിണറായി വിജയനും കൊടിയേരിയും ഫലപ്രദമായി ഇടപെട്ടാല്‍  മാത്രമേ വി.എസിന് സംസ്ഥാന കമ്മിറ്റിയില്‍ എത്താന്‍  കഴിയൂ എന്ന് സാരം. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവല്‍കരണം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാണ് നടക്കുക. അപ്പോള്‍ അതില്‍ നിന്ന് വി.എസിനെ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. എന്തായാലും കേന്ദ്ര കമ്മിറ്റിയിലേക്ക് വി.എസിന് തിരിച്ചെത്തുക എളുപ്പമല്ല.

പ്രായം 93 ല്‍ എത്തിയ സ്ഥിതിക്ക് വി.എസിന്  വിശ്രമം നിര്‍ദേശിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കി വി.എസിനെ വിശ്രമിക്കാന്‍ അയക്കണമെന്ന നിര്‍ദേശം സമ്മേളനത്തില്‍ ചില അംഗങ്ങള്‍ മുന്നോട്ടു വെച്ചു കൂടായ്കയില്ല. എന്നാല്‍,വി എസിന് ഇതൊട്ടും സ്വീകാര്യമാവില്ല. ഇ.എം.എസ്സിനും സുര്‍ജിത്തിനും മറ്റും വിശ്രമം നിര്‍ദേശിച്ച പാര്‍ട്ടിയാണ് സി.പി.എം.  അവര്‍ അത് അംഗീകരിച്ചതുമാണ്. ജ്യോതിബസു പാര്‍ട്ടി പറയുന്നതിനു മുമ്പേ സ്വയം വിശ്രമത്തിന് തയാറായി. ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്ള മറ്റു പല രാജ്യങ്ങളിലും നേതാക്കന്മാര്‍ക്ക് പ്രായാധിക്യം വരുമ്പോഴും പാര്‍ട്ടിക്ക് സഹിക്കാന്‍ പറ്റാതാകുമ്പോഴും വിശ്രമിക്കാന്‍ വിടുന്ന കീഴ് വഴക്കമുണ്ട്.

 

നിസാമിനെതിരായ കേസ്: ശക്തമായ നടപടികളുണ്ടാകുമെന്ന് ചെന്നിത്തല

Posted: 21 Feb 2015 02:23 AM PST

Image: 

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിനെതിരായ കേസില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഏത് ഉന്നതര്‍ ഇടപെട്ടാലും കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടില്ല. കൊക്കെയ്ന്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ ആരെയും അനുവദിക്കില്ളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP