കുഞ്ഞോം ഒരു കുഞ്ഞ് ദേശം; പാവല്‍ പെരുമ വലുത് Madhyamam News Feeds |
- കുഞ്ഞോം ഒരു കുഞ്ഞ് ദേശം; പാവല്‍ പെരുമ വലുത്
- എ.പി.ജെ അബ്ദുല്‍ കലാം ബഹ്റൈനില്‍
- ഭീകരവാദവും പുതിയ വ്യാഖ്യാന കസര്‍ത്തുകളും
- മോദിത്തിരയുടെ തോല്‍വി
- കിങ് ഫൈസല്‍ അവാര്‍ഡ് ഡോ. സാകിര്‍ നായിക്കിന്
- വ്യത്യസ്തം ജിതിന്‍ ശ്യാമിന്‍െറ സംഗീത ജീവിതം
- നബീസബീവിയെ ഏറ്റെടുക്കാമെന്നറിയിച്ച് സാമൂഹികനീതി വകുപ്പ് കത്ത് നല്‍കി
- ബിഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാവും
- സമുദ്രാതിര്‍ത്തി ലംഘനം: മലയാളികളടക്കം 20 മത്സ്യത്തൊഴിലാളികള്‍ സീഷെല്‍സില്‍ പിടിയിലായി
- ഛാദില്‍ 200 ബോകോ ഹറാം തീവ്രവാദികളെ വധിച്ചെന്ന്
- ഗെയിംസ് വിവാദം: ഭിന്നത മന്ത്രിസഭയിലേക്കും
- കടക്കെണി: ഗ്രീസ്^ ഇ.യു ചര്‍ച്ച തുടങ്ങി
- നില്‍ക്കണോ പോകണോ എന്നത് പിള്ളക്ക് തീരുമാനിക്കാം ^ചെന്നിത്തല
- ടീം ഇന്ത്യ പരിക്കിന്‍െറ പിടിയില്‍
- എഫ്.എ കപ്പ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഉജ്ജ്വല ജയം
- പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ
- നീന്തലില്‍ സാജന് നാലാം സ്വര്‍ണം
- ജയന്തിയെ ഇളക്കിവിട്ടത് മോദി ^രാഹുല്‍
- മയക്കുമരുന്ന് മാഫിയക്കെതിരെ കൊച്ചിയില്‍ പൊലീസ് ഹെല്‍പ് ലൈന്‍
- ഓട്ടോഡ്രൈവറുടെ കൊലപാതകം: പ്രതി അറസ്റ്റില്‍
- പുരന്ദരന്‍ ബിജു വധം: നാലുപേര്‍ അറസ്റ്റില്‍
- റബര്‍ വ്യാപാരികളുടെ കടയടപ്പ് സമരം: മലയോര മേഖല പ്രതിസന്ധിയില്‍
- സാംസ്കാരിക സംഘത്തിനു മുന്നില്‍ മുറിവുകള്‍ നിരത്തി ഇരകള്‍...
കുഞ്ഞോം ഒരു കുഞ്ഞ് ദേശം; പാവല്‍ പെരുമ വലുത് Posted: 04 Feb 2015 09:05 PM PST Image: വെള്ളമുണ്ട: വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന കുഞ്ഞോം ഗ്രാമം വലുപ്പത്തില്‍ കുഞ്ഞനാണ്. എന്നാല്‍, പച്ചക്കറികൃഷിയിലെ സ്വയംപര്യാപ്തത കൊണ്ട് കേരളത്തിന് മാതൃകയാവുകയാണ് ഈ ദേശം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം തുടങ്ങിയ അയല്‍ജില്ലകളിലേക്ക് ലോഡ്കണക്കിന് പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറികളാണ് ഇവിടെനിന്ന് കൊണ്ടുപോകുന്നത്. ആദിവാസികളടക്കമുള്ളവരാണ് ഇവിടത്തെ കര്‍ഷകര്‍. തവിഞ്ഞാല്‍-തൊണ്ടര്‍നാട് പഞ്ചായത്തുകളിലാണ് വയനാട് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പാവല്‍ കര്‍ഷകരുള്ളത്. കുഞ്ഞോം ഗ്രാമത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാവല്‍ മുഴുവന്‍ തെക്കന്‍ ജില്ലകളിലേക്കാണ് കയറ്റിപ്പോകുന്നത്. |
എ.പി.ജെ അബ്ദുല്‍ കലാം ബഹ്റൈനില്‍ Posted: 04 Feb 2015 07:38 PM PST Image: മനാമ: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാം ദ്വിദിന സന്ദര്‍ശനത്തിനായി ബഹ്റൈനിലത്തെി. ഉയരങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അഗ്നിസ്ഥുലിംഗങ്ങളെറിയുന്ന കലാമിന്‍െറ പ്രഭാഷണത്തിന് കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ സമൂഹം. രണ്ടു ദിവസം നീളുന്ന സന്ദര്‍ശന പരിപാടിയില്‍ അദ്ദേഹം വിവിധ ഇടങ്ങളില്‍ വിദ്യാര്‍ഥികളും സാധാരണ ജനങ്ങളുമായി സംവദിക്കും. |
ഭീകരവാദവും പുതിയ വ്യാഖ്യാന കസര്‍ത്തുകളും Posted: 04 Feb 2015 06:40 PM PST Image: കഴിഞ്ഞ വ്യാഴവട്ടക്കാലം അമേരിക്കയുടെ നേതൃത്വത്തില്‍ വന്‍ശക്തികള്‍ ഒത്തൊരുമിച്ച് പോരാടിയ അഫ്ഗാനിസ്താനിലെ താലിബാനികള്‍ ഭീകരവാദികളോ, അല്ളേ? 2001 സെപ്റ്റംബര്‍ 11ന്‍െറ ആക്രമണങ്ങള്‍ക്കുശേഷം യു.എസ് പ്രസിഡന്‍റ് ബുഷിന്‍െറയും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിന്‍െറയും നേതൃത്വത്തില്‍ നാറ്റോ സൈന്യം ആദ്യമായി ആക്രമിച്ചു കീഴടക്കുന്നത് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെയാണ്. അല്‍ഖാഇദ തലവന്‍ ഉസാമബിന്‍ലാദിന് അഭയംനല്‍കിയ താലിബാനികള്‍ എന്തുമാത്രം അറുപിന്തിരിപ്പന്മാരും ക്രൂരന്മാരുമാണെന്ന് സമര്‍ഥിക്കുന്നതിനു പടിഞ്ഞാറ് നടത്തിയ പ്രചാരണങ്ങള്‍, അവര്‍ക്കുനേരെയുള്ള ഏത് ബലപ്രയോഗവും നിഷ്ഠുരാക്രമണങ്ങളും ന്യായീകരിക്കാന്‍ പോന്നതായിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ സ്വസ്ഥജീവിതം താറുമാറാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ശക്തികള്‍ എന്ന നിലയില്‍ സിവിലിയന്മാരടക്കം ലക്ഷക്കണക്കിന് അഫ്ഗാനികളെ തോക്കും ബോംബും ഡ്രോണും ഉപയോഗിച്ച് കൊന്നൊടുക്കുകയുണ്ടായി. താലിബാന്‍ നേതാവ് മുല്ല ഉമറിനെ കണ്ടുപിടിക്കുന്നതിന് സഹായകമാവുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുകോടി ഡോളറിന്‍െറ പ്രഖ്യാപനത്തിന് ഇപ്പോഴും പ്രാബല്യമുണ്ട്. എന്നാല്‍, എല്ലാറ്റിനുമൊടുവില്‍ താലിബാനെക്കുറിച്ച് യു.എസ് വിദഗ്ധര്‍ക്ക് പുതിയ ബോധോദയം ഉണ്ടായിരിക്കുന്നു. അല്‍ഖാഇദയോ ഇസ്ലാമിക് സ്റ്റേറ്റോ പോലെ താലിബാന്‍ ഭീകരവാദ സംഘടനയല്ലത്രെ? വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി എറിക് ഷുള്‍സ് ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം കേട്ടാല്‍ ആരുടെയും കണ്ണ് തള്ളിപ്പോകും. അഫ്ഗാനിലെ താലിബാനെ പാക് താലിബാനില്‍നിന്ന് വേറിട്ടു കാണണമത്രെ. നല്ല താലിബാനും മോശം താലിബാനും ഉണ്ടെന്ന് ചുരുക്കം. ഏതാനും പട്ടാള ഓഫിസര്‍മാരെ വിട്ടുകിട്ടുന്നതിനു വേണ്ടി താലിബാനുമായി ഉണ്ടാക്കിയ ഉടമ്പടിയോടെയാവണം അങ്കിള്‍സാമിന്‍െറ ഈ മനംമാറ്റം. |
Posted: 04 Feb 2015 06:30 PM PST Image: അധികാരത്തില്‍ വന്ന് എട്ടു മാസത്തിനിടയില്‍ ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയം മണക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ട ‘മോദിത്തിര’ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചുനിര്‍ത്തിയിരിക്കുന്നു. ഇന്ദ്രപ്രസ്ഥം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വീറും വാശിയുമുള്ള തെരഞ്ഞെടുപ്പില്‍ അന്തിമഫലം പ്രവചനങ്ങള്‍ക്ക് അതീതമായൊരു ഫോട്ടോ ഫിനിഷാണ്. അവസാനഘട്ട പ്രവചനങ്ങള്‍ പ്രകാരമാണെങ്കില്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാവും. സര്‍വേഫലങ്ങള്‍ തെറ്റിയെന്നും വരാം. എങ്കിലും വോട്ടെണ്ണുംമുമ്പേ ഒരു കാര്യം ഉറപ്പിച്ചു പറയാം. ബി.ജെ.പിയും അതിനേക്കാളേറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹിയില്‍ തോറ്റുകഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഡല്‍ഹിയിലെ ഏഴു സീറ്റും തൂത്തുവാരിയത് ബി.ജെ.പിയാണ്. ഒരു വര്‍ഷം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 28, കോണ്‍ഗ്രസ് എട്ട് എന്നിങ്ങനെ പ്രധാന എതിരാളികളെ പിന്തള്ളി 32 സീറ്റുനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും ബി.ജെ.പി തന്നെ. ഇപ്പോള്‍ കേന്ദ്രഭരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരപ്രഭയും പാര്‍ട്ടി പ്രസിഡന്‍റ് അമിത്ഷായുടെ സംഘടനാ വൈഭവവുമുണ്ട്. ബജറ്റ് തയാറാക്കല്‍ ജോലികള്‍ അവഗണിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ കരുനീക്കാന്‍ 20 കേന്ദ്രമന്ത്രിമാര്‍ അടക്കം സന്നാഹങ്ങളെല്ലാമുണ്ട്. പഴയ ഹസാരെ സംഘത്തില്‍നിന്നും ആം ആദ്മി പാര്‍ട്ടിയില്‍നിന്നും വളഞ്ഞുപിടിച്ച നേതാക്കളുണ്ട്. ഒരുകാലത്ത് അരവിന്ദ് കെജ്രിവാളിന്‍െറ തോളോടുതോള്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ച കിരണ്‍ ബേദിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ആര്‍.എസ്.എസിന്‍െറ ചിട്ടയായ പ്രവര്‍ത്തനം പുറമെ. എതിര്‍ചേരികള്‍ ഉയര്‍ത്തുന്ന ആരോപണം ശരിയാണെങ്കില്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമെറിഞ്ഞുള്ള കളിയുമുണ്ട്. ഡല്‍ഹിയെന്ന കൊച്ചുസംസ്ഥാനം തൂത്തുവാരാന്‍ ഇത്രയൊന്നും സന്നാഹങ്ങള്‍ ബി.ജെ.പിക്ക് ഇന്നത്തെ നിലയില്‍ യഥാര്‍ഥത്തില്‍ ആവശ്യമില്ല. എന്നിട്ടും കെജ്രിവാളിനു മുന്നില്‍ ഡല്‍ഹിയിലെ കൊടുംതണുപ്പിലും ബി.ജെ.പി വിയര്‍ക്കുകയാണ്. എന്താണ് കാരണം? തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് കെജ്രിവാള്‍ എന്ന ‘അരാജകവാദി’യെ കുറ്റിച്ചൂലു പോലെയാണ് ബി.ജെ.പി കണ്ടത്. ഡല്‍ഹിക്ക് ഇണങ്ങാത്ത സമരക്കാരുടെ പാര്‍ട്ടിയും താല്‍ക്കാലിക പ്രതിഭാസവും മാത്രമാണ് ആം ആദ്മി പാര്‍ട്ടിയെന്നും പ്രധാനമന്ത്രി അടക്കമുള്ളവര്‍ വിശേഷിപ്പിച്ചു. 49 ദിവസം മാത്രം ഭരിച്ച് അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോവുക വഴി കെജ്രിവാള്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വന്തം വിശ്വാസ്യത കെടുത്തിക്കളഞ്ഞതുമാണ്. ഇന്ത്യ ഭരിക്കാന്‍ മോദിയുള്ളപ്പോള്‍, അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കാര്‍ ഡല്‍ഹി ഭരിക്കുന്നതാണ് കേന്ദ്ര-സംസ്ഥാന കലഹമൊഴിവാക്കി വികസനം കൊണ്ടുവരാന്‍ നല്ലതെന്ന സ്വാഭാവിക ചിന്തയും വളര്‍ന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയെയും കെജ്രിവാളിനേയും ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതായിരുന്നു പ്രചാരണത്തിന്‍െറ ആദ്യഘട്ടത്തിലെ കാഴ്ച. മൂന്നാഴ്ച മുമ്പ് ബി.ജെ.പി അംഗത്വം പോലുമില്ലാതിരുന്ന കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകകൂടി ചെയ്തപ്പോള്‍ കെജ്രിവാളും സംഘവും പൊട്ടിയെന്ന പ്രതീതിയും പരന്നു. എന്നാല്‍, ആം ആദ്മി പാര്‍ട്ടിക്കല്ല, ബി.ജെ.പിക്കുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വില്ലന്‍ കഥാപാത്രമായി മാറുന്ന സ്ഥിതിയാണ് ഉണ്ടായത്. ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ക്ക് ഇടയിലാണ്, സ്ഥാനമോഹികളെ അപ്പാടെ ഞെട്ടിച്ച് മോദി-അമിത്ഷാമാര്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇറക്കുമതി ചെയ്തത്. പക്ഷേ, ബേദിക്ക് ജനകീയതയല്ല, പഴയ പൊലീസ് മുഖം തന്നെയാണ് ഉള്ളതെന്നാണ് ഇന്ന് നേതൃത്വം തിരിച്ചറിയുന്നത്. മറുവശത്ത്, മോദിയുടെയും അമിത് ഷായുടേയും ഏകപക്ഷീയ തീരുമാനം പഞ്ചപുച്ഛമടക്കി സ്വീകരിച്ചിരുന്ന പാര്‍ട്ടിരീതി അട്ടിമറിഞ്ഞു. ബേദിയുടെ പ്രചാരണച്ചുമതല വഹിച്ച നരേന്ദ്ര ടാണ്ടന്‍ രാജി പ്രഖ്യാപിച്ചത് അതിന്‍െറ ഒരു തെളിവ്. ബലം പ്രയോഗിച്ച് അദ്ദേഹത്തിന്‍െറ രാജി പിന്‍വലിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞുവെന്നു മാത്രം. കിരണ്‍ ബേദിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പി ഓഫിസിനു മുന്നില്‍ പാര്‍ട്ടിക്കാരുടെ പ്രതിഷേധം അരങ്ങേറിയതും, സാക്ഷാല്‍ എല്‍.കെ. അദ്വാനിയെപ്പോലും ഒതുക്കിയ മോദി-അമിത് ഷാ സംഘത്തിന് ഞെട്ടലായി മാറി. സതീഷ് ഉപാധ്യായ, ഹര്‍ഷ്വര്‍ധന്‍, മീനാക്ഷി ലേഖി എന്നു തുടങ്ങി, പലതും പ്രതീക്ഷിച്ച് ബി.ജെ.പിയില്‍ ചേക്കേറിയ പഴയ എ.എ.പി ഫെയിം ഷാസിയ ഇല്‍മി വരെയുള്ളവര്‍ ഇന്ന് അമര്‍ഷം ഉള്ളിലൊതുക്കി കഴിയുന്നവരാണ്. ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയില്ളെങ്കില്‍, സാധ്യതകള്‍ ഒരുപടി മുന്നിലായിരുന്നുവെന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവര്‍ ബി.ജെ.പി നേതൃത്വത്തില്‍ നിരവധിയുണ്ട്. രാഷ്ട്രീയത്തില്‍ അഴിമതിയും സഹിക്കുന്ന ജനം, അഹങ്കാരം വെച്ചുപൊറുപ്പിക്കില്ല എന്നതുതന്നെ കാരണം. ആം ആദ്മിയുടെ വിനയത്തോടെ, തെറ്റുകള്‍ ഏറ്റുപറഞ്ഞ് വോട്ടര്‍മാര്‍ക്കു മുന്നില്‍ പഴയ വാഗ്ദാനങ്ങള്‍ ഒരിക്കല്‍ക്കൂടി വെച്ചുനീട്ടുന്ന കെജ്രിവാള്‍, സര്‍വേ പ്രകാരം ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഇന്നും നില്‍ക്കുന്നത് അതുകൊണ്ടാണ്. വീഴ്ചകള്‍ മറന്ന് ഒറ്റത്തവണകൂടി കെജ്രിവാളിന് അവസരം കൊടുക്കാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നതാണ്, പ്രചാരണ സമാപനത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തമായ എതിരാളിയാക്കി ആം ആദ്മി പാര്‍ട്ടിയെ വളര്‍ത്തിയത് സ്ത്രീകളുടെ ഈ അമര്‍ഷമാണെങ്കില്‍, മറ്റൊരു സുപ്രധാന ഘടകം ന്യൂനപക്ഷ വോട്ടാണ്. 15 കൊല്ലം ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ കഴിഞ്ഞ തവണയും സഹായിച്ച ന്യൂനപക്ഷങ്ങള്‍ ഇന്ന് ബി.ജെ.പിക്കെതിരെ കൂട്ടത്തോടെ ആം ആദ്മി പാര്‍ട്ടിക്കു പിന്നില്‍ അണിനിരന്നിട്ടുണ്ട്. കോണ്‍ഗ്രസിനെ സഹായിച്ചതു കൊണ്ട് പ്രധാന എതിരാളിയെ നേരിടാന്‍ കഴിയില്ളെന്ന് തിരിച്ചറിഞ്ഞുള്ള നീക്കമാണത്. എട്ടു സീറ്റ് കിട്ടിയ കോണ്‍ഗ്രസ് ഇക്കുറി നാലു സീറ്റെങ്കിലും കിട്ടണമെന്ന പ്രാര്‍ഥനയിലുമാണ്. കോണ്‍ഗ്രസിനും എ.എ.പിക്കുമായി കഴിഞ്ഞ തവണ ചിതറിയ ന്യൂനപക്ഷ വോട്ട് ഇക്കുറി ചുരുക്കം മണ്ഡലങ്ങളിലൊഴികെ കെജ്രിവാളിന് അനുകൂലമായി കേന്ദ്രീകരിക്കുമെന്ന് ബി.ജെ.പിക്കുതന്നെ ബോധ്യമുണ്ട്. അതിലേക്ക് വിരല്‍ചൂണ്ടി ഭൂരിപക്ഷ വോട്ട് പരമാവധി സമാഹരിക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ വഴി ബി.ജെ.പി ശ്രമിക്കുന്നുമുണ്ട്. എന്നിരുന്നാലും ‘ഫ്ളോട്ടിങ് പോപ്പുലേഷന്‍െറ’ മഹാനഗരമെന്ന നിലയില്‍ മധ്യവര്‍ഗ വികാരങ്ങള്‍ക്കാണ് സാമുദായിക വികാരങ്ങളേക്കാള്‍ ഡല്‍ഹിയില്‍ മേല്‍ക്കൈ. അവിടെയാണ് നിത്യജീവിത പ്രശ്നങ്ങളും വൈദ്യുതി, കുടിവെള്ള ചാര്‍ജുമൊക്കെ പ്രധാനമെന്നു വരുന്നത്. പ്രകടന പത്രികപോലും പുറത്തിറക്കാതെ, ഈ വിഷയങ്ങളില്‍ ബി.ജെ.പി ഒളിച്ചുകളിക്കുന്നതാണ് കണ്ടത്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സ്വന്തം ഭരണക്കരുത്ത് കാണിക്കാന്‍ തീവ്രയത്നം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിശ്വസ്തനായ ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാക്കും ഡല്‍ഹി തെരഞ്ഞെടുപ്പ് അഭിമാന പ്രശ്നമാണ്. പ്രധാന പ്രതിപക്ഷം പോലുമില്ലാത്ത ഇന്ത്യയില്‍ ‘ആം ആദ്മി’യായ കെജ്രിവാളിനു മുന്നില്‍ 56 ഇഞ്ച് നെഞ്ചളവുള്ള നേതാവിന് തോല്‍ക്കാന്‍ വയ്യ. അത്തരമൊരു തോല്‍വി ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ചുരുങ്ങിച്ചെറുതാവുന്നതിന് തുല്യമാണ്. കെജ്രിവാളിനാകട്ടെ, ഡല്‍ഹിയിലെ ജയം നിലനില്‍പിന്‍െറ പ്രശ്നമാണ്. തോറ്റാല്‍, ആം ആദ്മി പാര്‍ട്ടിയുടെയും കെജ്രിവാള്‍ ഉയര്‍ത്തിയ ബദല്‍രാഷ്ട്രീയത്തിന്‍െറയും കഥ കഴിഞ്ഞു. സംശുദ്ധത ആം ആദ്മി പാര്‍ട്ടിക്കും കൈമോശം വന്നുവെന്ന ആരോപണങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അതടക്കം, എല്ലാ കോണുകളില്‍നിന്നുമുള്ള ആക്രമണത്തോടും പൊരുതി, ആദ്യകാല നഷ്ടങ്ങള്‍ നികത്തിയെടുത്ത് മുന്നേറാന്‍ കഴിഞ്ഞ കെജ്രിവാള്‍ ഇനിയൊരു വേള തോറ്റാല്‍ തന്നെ, ഇതിനകം ജയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസും ഇടതും വിവിധ പ്രാദേശിക കക്ഷികളും എല്ലാമടങ്ങുന്ന പ്രതിപക്ഷത്തിന് സാധിക്കാത്തൊരു വെല്ലുവിളിയാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ ശിശു ‘അതിമാനുഷര്‍ക്കു’ മുന്നില്‍ ഉയര്‍ത്തുന്നത്. |
കിങ് ഫൈസല്‍ അവാര്‍ഡ് ഡോ. സാകിര്‍ നായിക്കിന് Posted: 04 Feb 2015 06:14 PM PST Image: റിയാദ്: ഇസ്ലാമികസേവനത്തിനുള്ള ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് ഇന്ത്യന്‍ പണ്ഡിതനും മതപ്രബോധകനും മുംബൈയിലെ പ്രശസ്തമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ. സാകിര്‍ നായിക്കിന് ലഭിച്ചു. ചൊവ്വാഴ്ച രാത്രി റിയാദില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കിങ് ഖാലിദ് ഫൗണ്ടേഷന്‍െറ യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപനമുണ്ടായത്. ഇസ്ലാമികപഠനത്തിനുള്ള അവാര്‍ഡ് ഡോ. അബ്ദുല്‍അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍കഅ്കി നേടി. വൈദ്യരംഗത്തെ സേവനത്തിന് അമേരിക്കക്കാരനായ പ്രഫ. ജെഫ്രി ഇവാന്‍ ഗോര്‍ഡന്‍ അവാര്‍ഡിന് അര്‍ഹനായപ്പോള്‍ ശാസ്ത്രരംഗത്തെ സേവനത്തിനുള്ള അവാര്‍ഡ് രണ്ടു പേര്‍ പങ്കിട്ടു - അമേരിക്കയില്‍ നിന്നുള്ള ഉമര്‍ മവാനിസ് യാഗിയും സ്വിറ്റ്സര്‍ലണ്ടുകാരനായ മിഷേല്‍ ഗ്രാറ്റ്സലും.
|
വ്യത്യസ്തം ജിതിന്‍ ശ്യാമിന്‍െറ സംഗീത ജീവിതം Posted: 04 Feb 2015 12:50 PM PST Image: Subtitle: മലയാളത്തിലെ ആദ്യ ചിത്രം രാജീവ് നാഥിന്‍െറ 'തണല്‍' ആലപ്പുഴ: അര നൂറ്റാണ്ട് മുമ്പ് മുംബൈയിലേക്ക് തീവണ്ടി കയറുമ്പോള്‍ ആലപ്പുഴ ചാത്തനാട്ടെ ഇസ്മായില്‍ കുഞ്ഞിന് അറിയാമായിരുന്നത് കേവലം മലയാളം മാത്രം. അവിടെയത്തെിയ ആ 18കാരന്‍ ഉര്‍ദുവും ഭോജ്പുരിയും പഠിച്ച് സംഗീതജ്ഞനായ നൗഷാദിന്‍െറ പ്രിയ ശിഷ്യനായി ഹിന്ദി സിനിമയിലെ പ്രമുഖരായ ഗായകര്‍ക്ക് ഈണങ്ങള്‍ പറഞ്ഞുനല്‍കുന്ന സംഗീത സംവിധായകനായ ജിതിന്‍ ശ്യാമായി മാറിയത് സിനിമാക്കഥകളെക്കാള്‍ അദ്ഭുതം സമ്മാനിക്കുന്ന യാഥാര്‍ഥ്യമാണ്. അതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്‍െറയും കഠിനാധ്വാനത്തിന്‍െറയും നിരവധി പാഠങ്ങളുണ്ട്. ഗായകന്‍ മുഹമ്മദ് റഫിയുമായി വ്യക്തിപരമായുണ്ടായിരുന്ന അടുപ്പംതന്നെയാണ് റഫിയെ ആദ്യവും അവസാനവുമായി മലയാള സിനിമയില്‍ പാടിക്കാന്‍ ജിതിന്‍ ശ്യാമിനെ പ്രേരിപ്പിച്ചത്. കിഷോര്‍ കുമാറും തലത്ത് മഹമൂദും മന്നാഡെയുമടക്കം ഹിന്ദിസിനിമയിലെ മറ്റു പല ഗായകരും മലയാളത്തില്‍ പാടിയപ്പോള്‍ റഫിയെകൊണ്ട് മലയാള സിനിമയില്‍ പാടിക്കാനുള്ള അവസരമൊരുക്കിയത് ജിതിന്‍ മാത്രമായിരുന്നു.1980 ല്‍ പി. ഗോപികുമാറിന്‍െറ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തളിരിട്ട കിനാക്കള്‍’ ചിത്രത്തില്‍ ഗാനരചയിതാവായ ആയിഷ് കമാലിന്‍െറ തൂലികയില്‍ വിരിഞ്ഞ കാവ്യഭംഗി തുളുമ്പുന്ന ‘ശബാബ് ലേഖെ...’എന്നാരംഭിക്കുന്ന ഗാനം റഫിക്ക് വേണ്ടി ജിതിന്‍ ചിട്ടപ്പെടുത്തുമ്പോള്‍ മലയാളത്തിന് വ്യത്യസ്തമായ ഒരനുഭവമായി മാറുകയായിരുന്നു. മലയാള സിനിമയില്‍ പാടുന്നതിന് അഭ്യര്‍ഥിച്ചപ്പോര്‍ തനിക്ക് പരിചിതമല്ലാത്ത ഭാഷയില്‍ പാടുന്നതിന്‍െറ അനൗചിത്യം റഫിതന്നെയാണ് ചൂണ്ടിക്കാണിച്ചത്. ഒടുവില്‍ നിര്‍മാതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹിന്ദിയില്‍തന്നെ പാടുകയായിരുന്നു. ചിത്രത്തില്‍ ജമാല്‍ കൊച്ചങ്ങാടി രചന നിര്‍വഹിച്ച ഈ മൂക വിഷാദം...എസ്. ജാനകിയും യേശുദാസും വാണി ജയറാമും പാടിയ ആ ചുരം ഈ ചുരവും പി. ഭാസ്കരന്‍െറ ശാരികേ വരൂ നീ...,വൈകി വന്ന വസന്തമേ (യേശുദാസ് ) തുടങ്ങിയവും ജിതിന്‍ തന്നെയായിരുന്നു സംഗീതം ചെയ്തത്. തളിരിട്ട കിനാക്കളില്‍ ആയിഷിന്‍െറതന്നെ രചനയായ ‘സാസെ ദില്‍ തോഡോ’ ഗാനം ജിതിനായി ആലപിച്ചത് യേശുദാസായിരുന്നു. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ‘പൊന്മുടി’(1982)യില്‍ ബാലു കിരിയത്തിന്‍െറ മൂന്ന് രചനകള്‍ക്കും പെരുമ്പുഴ ഗോപാലകൃഷ്ണന്‍െറ ‘കിലുകിലുക്കം കാട്ടിലൊരു..’ എന്ന ഗാനവും ജിതിന്‍ ശ്യാമാണ് ചിട്ടപ്പെടുത്തിയത്. 1983 ല്‍ ബാലുകിരിയത്ത് സംവിധാനം ചെയ്ത വിസയിലെ ‘താലീപീലി കാട്ടിനുള്ളിലൊരു താഴാമ്പു കൊട്ടാരം’ എന്ന ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജിതിന്‍ ശ്യാം ഈണമിട്ട യേശുദാസ്-ജെന്‍സി കൂട്ടുകെട്ടിന്‍െറ യുഗ്മഗാനം ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഗാനമേളകളില്‍ ശ്രോതാക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഗാനങ്ങളിലൊന്നായിരുന്നു. 1977ല്‍ ഹിന്ദി ചിത്രമായ ലോക്കല്‍ ട്രെയിനിന് വേണ്ടിയാണ് ജിതിന്‍ ശ്യാം ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്. മുഹമ്മദ് റഫിക്ക് പുറമെ ലതാ മങ്കേഷ്കര്‍, ആഷാ ഭോണ്‍സ്ളെ തുടങ്ങിയവര്‍ക്കെല്ലാംതന്നെ ജിതിന്‍ ഈണം പറഞ്ഞുകൊടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രാജീവ് നാഥായിരുന്നു ജിതിന്‍ ശ്യാമിനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്. സിനിമയെ ഒരു ആവേശമായി കൊണ്ടുനടന്ന രാജീവ് നാഥ് തന്‍െറ കന്നിച്ചിത്രമായ തണലി (1976) ന്‍െറ സംഗീത സംവിധാന ചുമതല അദ്ദേഹത്തെ ധൈര്യപൂര്‍വം ഏല്‍പിക്കുകയായിരുന്നു. 16 എം.എം കാമറയില്‍ ചിത്രീകരിച്ച വേറിട്ട സിനിമയായ തണലില്‍ ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജിതിന്‍ ശ്യാം നല്‍കിയ ഈണത്തില്‍ വാണി ജയറാം ആലപിച്ച ‘നീലിമേ രാഗസിന്ദൂര’വും യേശുദാസിന്‍െറ ‘പ്രഭാത കിരണ’വും അക്കാലത്ത് ശ്രദ്ധേയങ്ങളായിരുന്നു. |
നബീസബീവിയെ ഏറ്റെടുക്കാമെന്നറിയിച്ച് സാമൂഹികനീതി വകുപ്പ് കത്ത് നല്‍കി Posted: 04 Feb 2015 12:44 PM PST Image: മലപ്പുറം: മാലദ്വീപില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശിനി നബീസബീവിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്നറിയിച്ച് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ മാലദ്വീപിലെ ഇന്ത്യന്‍ എംബസിക്കും നോര്‍ക്കക്കും കത്തെഴുതി. എന്നാല്‍ നോര്‍ക്കക്ക് ബുധനാഴ്ച വൈകീട്ടും കത്ത് കിട്ടിയിട്ടില്ളെന്നും ഇതുസംബന്ധിച്ച വിവരം ലഭിച്ചതായും നോര്‍ക്ക അധികൃതര്‍ അറിയിച്ചു. സാമൂഹികനീതി വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്തയച്ചിട്ടുണ്ട്. ഈ കത്ത് കിട്ടിയാല്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നബീസബീവിയെ മാലദ്വീപിലെ അഭയകേന്ദ്രത്തില്‍ നിന്ന് കേരളത്തിലത്തെിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജനുവരി എട്ടിന് നോര്‍ക്കക്ക് ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി എസ്.സി അഗര്‍വാള്‍ അയച്ച കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരികയും മാലദ്വീപില്‍ ജയിലിലായിരുന്ന ജയചന്ദ്രന്‍ മോകേരിയുടെ മോചനത്തിനായി രൂപം കൊണ്ട ഫേസ്ബുക്ക് കൂട്ടായ്മ നബീസബീവിയുടെ മോചനത്തിനായി രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സാമൂഹികനീതി വകുപ്പ് അവരെ ഏറ്റെടുക്കാന്‍ തയാറായത്. നേരത്തെ നബീസബീവിയുടെ ബന്ധുക്കളെ കണ്ടത്തൊനുള്ള നോര്‍ക്കയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീട് ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്ന് ഇവരുടെ സഹോദരിമാരെ കണ്ടത്തെി. നാല് സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ട്. ഇതില്‍ മൂന്നു പേരുടെ ഭര്‍ത്താക്കന്മാര്‍ ജീവിച്ചിരിപ്പില്ല. സഹോദരിയെ ശുശ്രൂഷിക്കാന്‍ ഇവര്‍ തയാറാണെങ്കിലും നബീസബീവിയുടെ ചികിത്സയോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനാല്‍ കേരളത്തില്‍ എത്തിയതിനു ശേഷം അത്തരം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന ധാരണയിലാണ് സാമൂഹികനീതി വകുപ്പ് പ്രശ്നം ഏറ്റെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാലദ്വീപിലേക്കു പോയ നബീസബീവിക്ക് മൂന്ന് മക്കളുണ്ടായെങ്കിലും എല്ലാവരും മരിച്ചു. പത്തു വര്‍ഷം മുമ്പ് നട്ടെല്ലിന് ചെയ്ത കുത്തിവെപ്പിനെ തുടര്‍ന്ന് ഇവരുടെ അരക്ക് താഴെ തളര്‍ന്നിരുന്നു. 1992ല്‍ മാലദ്വീപ് സ്വദേശി അബൂബക്കര്‍ ഇബ്രാഹീമാണ് ഇവരെ വിവാഹം ചെയ്തത്. രണ്ടു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മരിച്ചത്. മരണശേഷം അദ്ദേഹത്തിന്‍െറ സഹോദരി ശുശ്രൂഷിച്ചിരുന്നെങ്കിലും വയ്യാതായപ്പോള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ നാട്ടിലേക്കയക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം മാലദ്വീപ് സര്‍ക്കാര്‍ തേടിയത്. |
ബിഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാവും Posted: 04 Feb 2015 12:30 PM PST Image: ന്യൂഡല്‍ഹി: നിതീഷ്കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ മടക്കിക്കൊണ്ടുവന്ന് അദ്ദേഹത്തിന്‍െറ കീഴില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിഹാറില്‍ അഭിപ്രായസമവായമായി. ലാലുപ്രസാദ് യാദവില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായതിനെ തുടര്‍ന്ന് ജനതാദള്‍ (യു) പ്രസിഡന്‍റ് ശരദ് യാദവ് പദവിമാറ്റത്തിന്‍െറ നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ബുധനാഴ്ച രാവിലെ പട്നയിലത്തെി. പാര്‍ട്ടിസെക്രട്ടറിയും ജനറല്‍സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ കെ.സി. ത്യാഗിയും അദ്ദേഹത്തെ അനുഗമിച്ചു. രാജിവെച്ച് തല്‍സ്ഥാനത്തേക്ക് നിതീഷ്കുമാറിന്‍െറ പേര് നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയെ പ്രേരിപ്പിക്കുകയാണ് ശരദ് യാദവിന്‍െറ ആദ്യദൗത്യം. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് നിതീഷാണ് മഞ്ജിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. അതുകൊണ്ടുതന്നെ മാഞ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രത്യുപകാരമാണ്. സഖ്യകക്ഷിയായിരുന്ന ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ ജനതാദള്‍ (യു) സര്‍ക്കാറിന് നിലനില്‍ക്കാനായത് ലാലുപ്രസാദ് യാദവ് പിന്തുണ നല്‍കിയതോടെയാണ്. വര്‍ഗീയശക്തികള്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താതിരിക്കാനാണ് താന്‍ ജെ.ഡി (യു)വിന് പിന്തുണയുമായി മുന്നോട്ടുവന്നതെന്നും ആ നിലപാടില്‍ മാറ്റമില്ളെന്നും ലാലുപ്രസാദ് യാദവ് കഴിഞ്ഞാഴ്ച തന്നെ സന്ദര്‍ശിച്ച ശരദ് യാദവിനോടു പറഞ്ഞിരുന്നു. |
സമുദ്രാതിര്‍ത്തി ലംഘനം: മലയാളികളടക്കം 20 മത്സ്യത്തൊഴിലാളികള്‍ സീഷെല്‍സില്‍ പിടിയിലായി Posted: 04 Feb 2015 11:52 AM PST Image: Subtitle: ജനുവരി 15ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ 28നാണ് സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡിന്‍െറ പിടിയിലായത് കൊച്ചി: കൊച്ചിയില്‍ നിന്ന് പോയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ 20 മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘനത്തിന്‍െറ പേരില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സില്‍ പിടിയിലായി. സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡാണ് ഇവരെ പിടികൂടിയത്. ജനുവരി 15ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട ഇവര്‍ 28നാണ് സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡിന്‍െറ പിടിയിലായത് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം പൂവാര്‍ സ്വദേശികളായ ഡബ്ള്യു. ഷിജു (28), എസ്. യേശുദാസ് (48), കെ. അനില്‍ കുമാര്‍ (31), സി. ബിപിന്‍ (31), ജി. രതീഷ് (30), എ. സ്റ്റീഫന്‍ (55) എന്നിവരും കന്യാകുമാരി സ്വദേശികളായ എസ്. സുധിയാന്‍ (58), എസ്. ഗ്രേഷ്യസ് (38), എസ്. ബാലു (54), എസ്. ഷെല്‍ട്ടന്‍ (28), ഡി. റിവാള്‍ഡൊ (18), ജി. ദാസന്‍ (64), എന്‍. ജെറിന്‍ (35), എസ്. സഹായ പ്രബിന്‍ (23), എ. ജയരാജ് (30), എ. ജോണ്‍ കെന്നഡി (35), എ. ജിനീഷ് (22), എസ്. മരിയ ആള്‍ട്ടൊ (20), എസ്. ആന്‍റണി നിഷാന്ത് (19), ബോട്ടുകളുടെ ക്യാപ്റ്റന്മാരായ കുളച്ചല്‍ സ്വദേശി എം. ജെറിന്‍, ഇരവി പുത്തന്‍തുറൈ സ്വദേശി എസ്. ഗ്രീസസ് എന്നിവരുമാണ് പിടിയിലായത്. ഇതില്‍ ക്യാപ്റ്റന്മാരെ സീഷെല്‍സിലെ കോടതിയില്‍ ഹാജരാക്കി ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ള 18 മത്സ്യത്തൊഴിലാളികളെ അവിടെയുള്ള തുറമുഖത്ത് അടുപ്പിച്ച ബോട്ടുകളില്‍ത്തന്നെ തടഞ്ഞുവെച്ചിരിക്കുകയാണ്. സീഷെല്‍സ് സമുദ്രാതിര്‍ത്തിയില്‍ ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയതിനാണ് രണ്ട് ഇന്ത്യന്‍ ബോട്ടുകള്‍ പിടികൂടിയതെന്നാണ് അവിടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘റെഹോബത്ത്’, ‘ജെര്‍ഷ് മാക്സ്’ ബോട്ടുകളെയാണ് പിടികൂടിയതെന്നും വാര്‍ത്തയിലുണ്ട്. സീഷെല്‍സ് അതിര്‍ത്തിയില്‍ അനധികൃത മത്സ്യബന്ധനം നടക്കുന്നെന്ന് തദ്ദേശീയരായ മത്സ്യബന്ധന ബോട്ടുകള്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് സീഷെല്‍സ് വ്യോമസേനാ വിമാനം നിരീക്ഷണപ്പറക്കല്‍ നടത്തി ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര ^സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. സമുദ്രാതിര്‍ത്തി ലംഘനത്തിന് ബംഗ്ളാദേശില്‍ പിടിയിലായ രണ്ട് ബോട്ടുകള്‍ ഗവണ്‍മെന്‍റ് ഇടപെടലിനത്തെുടര്‍ന്ന് ഈയിടെ മോചിപ്പിച്ചിരുന്നു. |
ഛാദില്‍ 200 ബോകോ ഹറാം തീവ്രവാദികളെ വധിച്ചെന്ന് Posted: 04 Feb 2015 11:47 AM PST Image: ഗാംബൊരു: ബോകോ ഹറാം തീവ്രവാദികള്‍ക്ക് ശക്തമായ ആഘാതമേല്‍പിച്ച് ഛാദ് സൈന്യം. ബുധനാഴ്ച നൈജീരിയയുടെ അതിര്‍ത്തിപ്രദേശമായ ഗാംബൊരുവില്‍ പ്രാദേശികമായി നടന്ന ഏറ്റുമുട്ടലില്‍ 200 ബോകോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയതായി ഛാദ് സൈന്യം അവകാശപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയന്‍ മണ്ണില്‍ ബോകോ ഹറാം തീവ്രവാദികള്‍ക്ക് ആദ്യമായാണ് ഇത്രയും വലിയ ആഘാതമേല്‍ക്കുന്നത്. പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും ഏറ്റുമുട്ടലില്‍ തകര്‍ന്നിട്ടുണ്ട്. |
ഗെയിംസ് വിവാദം: ഭിന്നത മന്ത്രിസഭയിലേക്കും Posted: 04 Feb 2015 11:39 AM PST Image: Subtitle: ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂര്‍, മുഖ്യമന്ത്രി അനുനയിപ്പിച്ചു തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രിസഭയില്‍ ഭിന്നത. ഗെയിംസ് സംഘാടനം പിഴച്ചെന്ന ചീഫ് സെക്രട്ടറിയുടെ വിമര്‍ശത്തിനെതിരെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊട്ടിത്തെറിച്ചു. തിരുവഞ്ചൂര്‍ ഗെയിംസ് ഗവേണിങ് ബോഡി വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിക്കൊരുങ്ങി. എന്നാല്‍, ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി തള്ളാതിരുന്നത് ശ്രദ്ധേയമായി. മന്ത്രിസഭായോഗം ആരംഭിക്കുന്നതിന് മുമ്പും മന്ത്രിസഭയിലും ചീഫ് സെക്രട്ടറി ജിജി തോംസണെ പരസ്യമായി ശാസിക്കണമെന്ന നിലപാട് കൈക്കൊണ്ട തിരുവഞ്ചൂരിനെ മുഖ്യമന്ത്രി അനുനയിപ്പിക്കുകയായിരുന്നു. പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറി മന്ത്രിസഭയില്‍ ഖേദംപ്രകടിപ്പിച്ചു. ഗെയിംസിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച നടത്തിയ ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ചീഫ് സെക്രട്ടറി സംഘാടനത്തില്‍ പിഴവുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഈ നിലപാടില്‍ ചൊവ്വാഴ്ചതന്നെ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന്‍െറ കത്ത് തയാറാക്കിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ചെയര്‍മാനും കായികമന്ത്രി വര്‍ക്കിങ് ചെയര്‍മാനുമായിക്കെ അത് മറികടന്ന് മറ്റൊരാള്‍ അഭിപ്രായം പറഞ്ഞാല്‍ തുടരേണ്ടതുണ്ടോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. അത്തരം തീരുമാനത്തിന്‍െറ ആവശ്യമില്ളെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനുനയിപ്പിച്ചു. ഈ സമയം മറ്റ് ചില മന്ത്രിമാരും അവിടെയുണ്ടായിരുന്നു. അവരുമായി മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ചചെയ്തു. പിന്നീട് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി കാര്യങ്ങള്‍ ആരാഞ്ഞു. ചീഫ് സെക്രട്ടറി അവലോകനം നടത്തിയതില്‍ തെറ്റില്ളെന്നും എന്നാല്‍ അത് പരസ്യമായി മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി പറയേണ്ടതില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗംതന്നെ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു. അത് ശരിയായില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ രീതിവെച്ചാണ് താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും മാധ്യമങ്ങള്‍ അഗ്രസീവ് ആണെന്ന് കരുതിയില്ളെന്നും ദുരുദ്ദേശ്യത്തോടെയല്ല പരാമര്‍ശങ്ങളെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. മുഖ്യമന്ത്രിയും താനും എല്ലാവരും ചേര്‍ന്നാണ്. ഇതില്‍ ഒരേപോലെയാണ് എല്ലാവര്‍ക്കും ഉത്തരവാദിത്തമെന്നും തിരുവഞ്ചൂര്‍ ക്ഷുഭിതനായി പ്രതികരിച്ചു. ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങള്‍ അനുചിതമാണ്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം. തന്നെയും വകുപ്പിനെയും പ്രത്യക്ഷമായി കുഴപ്പത്തിലാക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ പ്രസ്താവന. മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ ചീഫ് സെക്രട്ടറി മാധ്യമങ്ങളെ കാണാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ചീഫ് സെക്രട്ടറിയുടേതെന്ന് മറ്റ് ചില മന്ത്രിമാരും സൂചിപ്പിച്ചു. വിശദമായ ചര്‍ച്ചതന്നെ ഇക്കാര്യത്തില്‍ നടന്നു. മന്ത്രിമാരും ഒറ്റക്കെട്ടായി നിലപാട് എടുത്തു. ചീഫ് സെക്രട്ടറിയും തന്‍െറ നിലപാട് വ്യക്തമാക്കി. ദേശീയ ഗെയിംസ് നല്ലരീതിയില്‍ നടക്കണമെന്ന സദുദ്ദേശം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് വ്യക്തമാക്കിയ ചീഫ് സെക്രട്ടറി, ഉണ്ടായ സംഭവങ്ങളില്‍ ദു$ഖം പ്രകടിപ്പിച്ചു. മാധ്യമങ്ങളെ കണ്ടത് തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു. ഇതോടെയാണ് പ്രശ്നം അവസാനിച്ചത്. |
കടക്കെണി: ഗ്രീസ്^ ഇ.യു ചര്‍ച്ച തുടങ്ങി Posted: 04 Feb 2015 11:29 AM PST Image: Subtitle: സംഭാഷണം ഫലപ്രദമാണെന്ന് ഗ്രീക് പ്രധാനമന്ത്രി സിപ്രാസ് ആതന്‍സ്: ഗ്രീസിന്‍െറ ശതകോടികളുടെ ബാധ്യതയെച്ചൊല്ലി നിലനില്‍ക്കുന്ന നയതന്ത്ര പ്രശ്നങ്ങള്‍ മറികടക്കാന്‍ യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ചകള്‍ക്ക് തുടക്കമായി. യൂറോപ്യന്‍ കമീഷന്‍, യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ പാര്‍ലമെന്‍റ് എന്നിവയുടെ പ്രതിനിധികളുമായി നടന്ന പ്രാഥമിക സംഭാഷണം ഫലപ്രദമാണെന്ന് ഗ്രീക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ നിയമങ്ങളെ ബഹുമാനിക്കുന്നതായി യോഗശേഷം സിപ്രാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവിഭാഗവും തമ്മില്‍ കൃത്യമായ തീരുമാനങ്ങളിലത്തൊനായിട്ടില്ല. എന്നാല്‍, ഗ്രീസിന്‍െറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് ആനുപാതികമായി ബാധ്യതാ തിരിച്ചടവിന്‍െറ സ്വഭാവത്തിലും മാറ്റം വരുത്താനാണ് നീക്കം. കടപ്പത്രം വിറ്റഴിച്ച് 1000 കോടി യൂറോ (70,700 കോടി രൂപ) സമാഹരിക്കാന്‍ ഗ്രീക് സര്‍ക്കാറിന് നീക്കമുണ്ട്. ഇതുപക്ഷേ, അംഗീകരിക്കാനാവില്ളെന്നാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍െറ നിലപാട്. തുടര്‍ ചര്‍ച്ചകള്‍ 11ന് ആരംഭിക്കും. |
നില്‍ക്കണോ പോകണോ എന്നത് പിള്ളക്ക് തീരുമാനിക്കാം ^ചെന്നിത്തല Posted: 04 Feb 2015 10:41 AM PST Image: Subtitle: ചീഫ് സെക്രട്ടറി പരസ്യവിവാദമുണ്ടാക്കുന്നത് ശരിയല്ല ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. എന്നാല്‍, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ചെന്നിത്തല വെളിപ്പെടുത്തിയില്ല. കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെയും അദ്ദേഹം കണ്ടു. ബാലകൃഷ്ണപിള്ള യു.ഡി.എഫില്‍ തുടരണമെന്നാണ് തന്‍െറ നിലപാടെന്ന് രമേശ് ചെന്നിത്തല പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസോ യു.ഡി.എഫോ പിള്ളയെ പുറത്താക്കിയിട്ടില്ല. നില്‍ക്കണോ പോകണമോ എന്ന കാര്യത്തില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാം. കെ.ആര്‍. ഗൗരിയമ്മ മുന്നണി വിട്ട സമയത്തും ഇതേ നിലപാടാണ് സ്വീകരിച്ചത്. പിള്ള മുന്നണി വിട്ടാലും സര്‍ക്കാറിന്‍െറ സ്ഥിരതക്ക് പ്രശ്നമൊന്നുമില്ല. ദേശീയ ഗെയിംസ് ഒരുക്കങ്ങളെക്കുറിച്ച് പരസ്യവിമര്‍ശം നടത്തിയ ചീഫ് സെക്രട്ടറി ജിജി തോംസണെ താന്‍ പിന്തുണച്ചിട്ടില്ളെന്നും ചെന്നിത്തല വിശദീകരിച്ചു. ചീഫ് സെക്രട്ടറി പദവിയിലുള്ളയാള്‍ പരസ്യ വിവാദമുണ്ടാക്കുന്നത് ശരിയല്ല. പറയേണ്ട വേദിയില്‍ പറയണം. ഗെയിംസ് വിജയിപ്പിക്കാന്‍ സര്‍ക്കാറും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ പാളിച്ചകള്‍ ഉണ്ടായത് പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. അതേസമയം, നടന്‍ മോഹന്‍ലാലിനെ വേദനിപ്പിച്ചത് ശരിയായില്ല. അദ്ദേഹത്തിന്‍െറ ആത്മാര്‍ഥതയെ സംശയിക്കരുത്. പണം തിരിച്ചുവാങ്ങരുതെന്നും ചെന്നിത്തല പറഞ്ഞു.
|
ടീം ഇന്ത്യ പരിക്കിന്‍െറ പിടിയില്‍ Posted: 04 Feb 2015 09:44 AM PST Image: Subtitle: മോഹിതിനും യുവരാജിനും അവസരമൊരുങ്ങുന്നു ന്യൂഡല്‍ഹി: ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി ക്രിക്കറ്റ് ലോകകപ്പിന് അരങ്ങുണരാന്‍ 10 നാള്‍ മാത്രം ശേഷിക്കെ ചാമ്പ്യന്‍ ടീമിന് പുതിയ ഭീഷണി. ടീമിന്‍െറ നെടുംതൂണുകളാകേണ്ട നാലുപേരെയാണ് പരിക്ക് അലട്ടുന്നത്. ഓപണര്‍ രോഹിത് ശര്‍മ, ഒൗള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ, പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ എന്നിവരില്‍ ആരെ മാറ്റേണ്ടിവരുന്നതും ടീമിന്‍െറ പ്രകടനത്തെ ബാധിച്ചേക്കുമെന്നതാണ് പ്രതിസന്ധി. 15ന് അഡലെയ്ഡില്‍ ബദ്ധവൈരികളായ പാകിസ്താനുമായി ആദ്യ മത്സരത്തിനിറങ്ങേണ്ടതിനാല്‍ ശനിയാഴ്ച അവസാന പരിശോധന നടത്തി ശാരീരികക്ഷമത ഉറപ്പാക്കാനാണ് തീരുമാനം. ആസ്ട്രേലിയയിലുള്‍പ്പെടെ സമീപ കാലത്ത് ഇന്ത്യന്‍ ബൗളിങ് ശരാശരി നിലവാരം പോലും പുലര്‍ത്താത്ത സാഹചര്യത്തില്‍ പരിക്കേറ്റവരെ നിലനിര്‍ത്തി വടികൊടുത്ത് അടിവാങ്ങേണ്ടതില്ളെന്ന് സെലക്ടര്‍മാര്‍ വിശ്വസിക്കുന്നു. പരിക്ക് കൂടുതല്‍ വലക്കുന്ന ഇശാന്ത് ശര്‍മക്കു പകരം മോഹിത് ശര്‍മയെയാണ് പരിഗണിക്കുന്നത്. ഇടതുകണങ്കാലിനേറ്റ പരിക്ക് അലട്ടുന്ന ഇശാന്തിന് പകരക്കാരനായി ത്രിരാഷ്ട്ര പരമ്പരയില്‍ 10 ഓവര്‍ എറിഞ്ഞ് 36 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്ത് മോഹിത് തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. മോഹിതിനെ പരിഗണിക്കുന്നതിന്‍െറ ഭാഗമായാണ് ത്രിരാഷ്ട്ര പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നത്. മോഹിതിനു പുറമെ ധവാല്‍ കുല്‍ക്കര്‍ണിയോടും ആസ്ട്രേലിയയില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ഇശാന്തും ജദേജയുമാണ് ‘ഡേഞ്ചര്‍ സോണി’ലുള്ളത്. ഇരുവരുടെയും പരിക്ക് സാരമുള്ളതാണ്. അതേസമയം, രോഹിത് ശര്‍മയും ഭുവനേശ്വര്‍ കുമാറും ഒരളവോളം മുക്തരായിട്ടുണ്ട്. ജദേജയുടെ ഫിറ്റ്നസ് ആധികള്‍ ഏറെ സന്തോഷിപ്പിക്കുന്നത് കഴിഞ്ഞ ലോകകപ്പിലെ മാന്‍ ഓഫ് ദ സീരീസ് ആയ 33കാരന്‍ യുവരാജ് സിങ്ങിനെയാണ്. അര്‍ബുദബാധയെ തുടര്‍ന്ന് വിട്ടുനില്‍ക്കേണ്ടിവന്നിട്ടും അദ്ഭുതകരമായി തിരിച്ചുവന്ന താരത്തെ മാറ്റിനിര്‍ത്തിയതിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. 30 അംഗ സാധ്യതാ പട്ടികയില്‍ പോലും യുവരാജ് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ആഭ്യന്തര ക്രിക്കറ്റില്‍ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ തിളങ്ങിയ യുവരാജിനെ എങ്ങനെയെങ്കിലും ടീമിലത്തെിക്കണമെന്ന മുറവിളി സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാവില്ല. നവ മാധ്യമങ്ങളിലുള്‍പ്പെടെ താരത്തെ തിരിച്ചത്തെിക്കാനായി പ്രത്യേക കാമ്പയിന്‍ ശക്തമാണ്. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും എന്തുസംഭവിക്കുമെന്നത് ഏഴിനു ശേഷമേ പറയാനാകൂ. രോഹിത് ശര്‍മ ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ പകരക്കാരനായി തമിഴ്നാടിന്‍െറ മുരളി വിജയ് ആയിരിക്കും പരിഗണിക്കപ്പെടുക. ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് സഹായമാകും. സീനിയര്‍ താരങ്ങളായ വിരേന്ദര്‍ സെവാഗിനെയും യുവരാജ് സിങ്ങിനെയും മാറ്റിനിര്‍ത്താനുള്ള തീരുമാനം ഇന്ത്യക്ക് അപകടം ചെയ്യുമെന്ന് മുന്‍ പാക് ക്രിക്കറ്റര്‍ അബ്ദുല്‍ ഖാദിര്‍ അഭിപ്രായപ്പെട്ടിരുന്നു. |
എഫ്.എ കപ്പ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഉജ്ജ്വല ജയം Posted: 04 Feb 2015 09:40 AM PST Image: ലണ്ടന്‍: എഫ്.എ കപ്പില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ വിജയം. രണ്ടാം ലീഗില്‍ കളിക്കുന്ന കേംബ്രിജ് യുനൈറ്റഡിനെയാണ് നാലാം റൗണ്ട് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തറപറ്റിച്ചത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ വാന്‍ ഗാലിന്‍െറ സംഘത്തിനുവേണ്ടി 25ാം മിനിറ്റില്‍ യുവാന്‍ മാറ്റയാണ് ക്ളോസ് റേഞ്ച് ഫിനിഷിങ്ങില്‍ ഗോള്‍വേട്ടക്കു തുടക്കമിട്ടത്. ഏഴുമിനിറ്റ് കഴിഞ്ഞ് മാര്‍കോസ് റോജോ ലീഡുയര്‍ത്തി. രണ്ടാംപകുതിയില്‍ ജെയിംസ് വില്‍സണ്‍ കൂടി സ്കോര്‍ ചെയ്തതോടെ കേംബ്രിജിന്‍െറ മടക്കം പൂര്‍ത്തിയായി. |
പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ Posted: 04 Feb 2015 09:27 AM PST Image: Subtitle: നിയമസഭാ സമ്മേളനം മാര്‍ച്ച് ആറുമുതല്‍, സുല്‍ത്താന്‍ ബത്തേരി, ശ്രീകണ്ഠപുരം, തിരൂരങ്ങാടി മുനിസിപ്പാലിറ്റികളാക്കും തിരുവനന്തപുരം: ജൂണ്‍ ഒന്നിനുമുമ്പ് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന് മന്ത്രിസഭാ യോഗം പി.എസ്.സിയോട് ശിപാര്‍ശ ചെയ്തു. ഒരു വര്‍ഷത്തേക്കോ അല്ളെങ്കില്‍ ലിസ്റ്റിന്‍െറ കാലാവധി നാലരവര്‍ഷം പൂര്‍ത്തിയാകുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ നീട്ടണമെന്നാണ് ആവശ്യം. ഇത് ഏഴാം തവണയാണ് ലിസ്റ്റ് നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നാലര വര്‍ഷംവരെ നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യമെങ്കിലും നിശ്ചിത സമയത്തേക്കു മാത്രമാണ് കമീഷന്‍ നീട്ടുന്നത്. നിയമസഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് ആറു മുതല്‍ വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. ആറാം തീയതി ഗവര്‍ണറുടെ നയപ്രഖ്യാപനവും 13ന് ബജറ്റുമാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ ഒമ്പതു വരെയാണ് സമ്മേളനം നീളുക. നിലമ്പൂര്‍-സുല്‍ത്താന്‍ ബത്തേരി ^നഞ്ചന്‍കോട് ബ്രോഡ്ഗേജ് റെയില്‍വേ പാതയുടെ പ്രാഥമിക ചെലവിനായി സംസ്ഥാന വിഹിതമായി അഞ്ചു കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന റെയില്‍വേ ലൈനാണിത്. നേരത്തേതന്നെ ഇതിന് അംഗീകാരം ലഭിച്ചിരുന്നു. 50 ശതമാനം വിഹിതം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇത് സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് ഈ വര്‍ഷത്തെ പ്രാരംഭ ചെലവിന് അഞ്ചു കോടി അനുവദിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് ഗ്രാമപഞ്ചായത്തുകളെക്കൂടി മുനിസിപ്പാലിറ്റികള്‍ ആക്കാന്‍ തീരുമാനിച്ചു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് മുനിസിപ്പാലിറ്റികളാക്കുന്നത്. ജനുവരി 14ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച 28 പുതിയ മുനിസിപ്പാലിറ്റികള്‍ക്കു പുറമെയാണ് ഇത്. സംസ്ഥാന ദുരന്ത പ്രതികരണ കേന്ദ്രത്തില്‍ വിവരസാങ്കേതികവിദ്യ അധിഷ്ഠിത അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 5.97 കോടി അനുവദിച്ചു. 13ാം ധനകാര്യ കമീഷന്‍ നിര്‍ദേശിച്ച കപ്പാസിറ്റി ബില്‍ഡിങ് ഫോര്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുക. ഈ തുക ടി.എസ്.ബി അക്കൗണ്ട് തുടങ്ങി അതിലേക്ക് മാറ്റും. ഗോശ്രീ വികസന അതോറിറ്റിയില്‍ 10 വര്‍ഷത്തിലേറെയായി കരാര്‍ ജീവനക്കാരായിരുന്ന ആറ് ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. ഇതിന്‍െറ സാമ്പത്തിക ബാധ്യത അതോറിറ്റിയുടെ തനത് ഫണ്ടില്‍നിന്ന് വഹിക്കും. |
നീന്തലില്‍ സാജന് നാലാം സ്വര്‍ണം Posted: 04 Feb 2015 09:21 AM PST Image: തിരുവനന്തപുരം: കേരളത്തിന്‍െറ പൊന്നിന്‍കുടത്തില്‍ സാജന്‍ പ്രകാശിന്‍െറ നാലാം സ്വര്‍ണം. പിരപ്പന്‍കോട് മിഹിര്‍സെന്‍ കോംപ്ളക്സിലെ നീന്തല്‍കുളത്തില്‍ സ്വര്‍ണവും റെക്കോഡുകളും മുങ്ങിയെടുക്കുന്നത് ശീലമാക്കിയ സാജന്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫൈ്ളസ്ട്രോക്കില്‍ പുതിയ സമയം കുറിച്ച് 35ാമത് ദേശീയ ഗെയിംസില്‍ നാലാം സ്വര്‍ണത്തിലേക്ക് നീന്തിയത്തെി. കേരളത്തിന്‍െറ സ്വര്‍ണ സമ്പാദ്യത്തിലെ ഏഴില്‍ നാലും മാറോടണച്ച സാജനൊപ്പം വേമ്പനാട്ട് കായലില്‍ ആറിനങ്ങളില്‍ ഫൈനലിലത്തെിയ തുഴച്ചിലുകാര്‍ നാടിന്‍െറ സുവര്‍ണ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി. |
ജയന്തിയെ ഇളക്കിവിട്ടത് മോദി ^രാഹുല്‍ Posted: 04 Feb 2015 08:12 AM PST Image: Subtitle: 'മോദിക്കോട്ട് നിര്‍മിച്ചത് ലണ്ടനില്‍' ന്യൂഡല്‍ഹി: മുന്‍മന്ത്രി ജയന്തി നടരാജനെ തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുധമാക്കിയെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. ഒരു ദിവസം താന്‍ മോദിക്കെതിരെ ചിലതു പറഞ്ഞു; തൊട്ടു പിറ്റേന്ന് ജയന്തി നടരാജനെ രംഗത്തിറക്കി -ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ പാര്‍ട്ടി വിട്ട ശേഷം ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നത് ഇതാദ്യമാണ്. പരിസ്ഥിതി പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ രാഹുല്‍ ഇടപെട്ടുവെന്നാണ് വകുപ്പ് കൈകാര്യംചെയ്തിരുന്ന ജയന്തി നടത്തിയ വെളിപ്പെടുത്തല്‍. ‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന വ്യവസായ പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ നിര്‍മിച്ചതാണ് അദ്ദേഹം ധരിക്കുന്നത്. യുവാക്കള്‍ക്ക് എങ്ങനെ തൊഴിലവസരമുണ്ടാകും? ഡല്‍ഹി അഴുക്കു നിറഞ്ഞതാണെന്ന് മോദി ജനങ്ങളോടു പറയുന്നു. എന്നി ട്ട്, പണി തരാന്‍ കഴിവില്ലാത്ത പ്രധാനമന്ത്രി യുവാക്കളുടെ കൈയില്‍ ചൂലു പിടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
മയക്കുമരുന്ന് മാഫിയക്കെതിരെ കൊച്ചിയില്‍ പൊലീസ് ഹെല്‍പ് ലൈന്‍ Posted: 04 Feb 2015 01:12 AM PST കൊച്ചി: മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കൊച്ചിയില്‍ ആന്‍റി ഡ്രഗ്സ് ഹെല്‍പ് ലൈനുമായി പൊലീസ്. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് വില്‍പനയും ഉപഭോഗവും സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാണ് സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി ഡ്രഗ്സ് ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുള്ളത്. ഹെല്‍പ് ലൈനിന്‍െറ നമ്പറായ 9947000100 നമ്പറില്‍ ഫോണിലൂടെയോ വാട്സ്ആപ്പിലൂടെയോ മെസേജിലൂടെയോ അറിയിക്കാവുന്നതാണ്. ഇത്തരത്തില്‍ നല്‍കുന്ന വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. |
ഓട്ടോഡ്രൈവറുടെ കൊലപാതകം: പ്രതി അറസ്റ്റില്‍ Posted: 04 Feb 2015 01:03 AM PST കിളികൊല്ലൂര്‍: പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതി കൊറ്റങ്കര ചന്ദനത്തോപ്പ് ഫാത്തിമ മന്‍സിലില്‍ സിയാദ് (സാബു-36) അറസ്റ്റിലായി. |
പുരന്ദരന്‍ ബിജു വധം: നാലുപേര്‍ അറസ്റ്റില്‍ Posted: 04 Feb 2015 01:03 AM PST നെടുമങ്ങാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുരന്ദരന്‍ ബിജു എന്ന കരകുളം ചെക്കക്കോണം തറട്ട മുരുകമന്ദിരത്തില്‍ ഭുവനചന്ദ്രനെ (32) കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഏണിക്കര നിലമ വിളയില്‍ പുത്തന്‍വീട്ടില്‍ മൂങ്ങ അഭിലാഷെന്ന അഭിലാഷ് (34), കരകുളം മുല്ലശ്ശേരി നെട്ടറ തെക്കേവിള വീട്ടില്‍ വിമല്‍കുമാര്‍ (29), അരുവിക്കര വെമ്പന്നൂര്‍ പ്ളാങ്കാല ധന്യാഭവനില്‍ ധനേഷ് കുമാര്‍ (27), ചെറിയകൊണ്ണി രൂപു നിവാസില്‍ രജേഷ്കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഒത്താശ ചെയ്ത പ്രിന്‍സിനെ പിടികൂടാനുണ്ട്. |
റബര്‍ വ്യാപാരികളുടെ കടയടപ്പ് സമരം: മലയോര മേഖല പ്രതിസന്ധിയില്‍ Posted: 04 Feb 2015 12:59 AM PST തുവ്വൂര്‍: രണ്ടുദിവസമായി തുടരുന്ന ചെറുകിട റബര്‍ വ്യാപാരികളുടെ കടയടപ്പു സമരത്തെ തുടര്‍ന്ന് റബര്‍ കര്‍ഷകരും വ്യാപാര മേഖലയും പ്രതിസന്ധിയിലായി. |
സാംസ്കാരിക സംഘത്തിനു മുന്നില്‍ മുറിവുകള്‍ നിരത്തി ഇരകള്‍... Posted: 04 Feb 2015 12:56 AM PST നാദാപുരം: 'എന്‍െറ മകന്‍െറ ജീവന്‍ പോയി, അതിനി തിരിച്ചുകിട്ടില്ല. എന്നാല്‍, ഇതിന്‍െറ പേരില്‍ ഇനി നാട്ടില്‍ കൊലപാതകവും അക്രമവും പാടില്ല' -തൂണേരി വെള്ളൂരില്‍ കൊല്ലപ്പെട്ട ഷിബിന്‍െറ പിതാവ് ഭാസ്കരന്‍െറ ഉറച്ചവാക്കുകളാണിത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment