ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി Madhyamam News Feeds |
- ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
- സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും
- ബാറുടമകള്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചില്ലെങ്കിലേ അത്ഭുമുള്ളൂ ^സുധീരന്‍
- എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഖ്യപ്രതികള്‍ അറസ്റ്റില്‍
- മുംബൈ-തിരുവനന്തപുരം വ്യവസായ ഇടനാഴി കേന്ദ്രത്തോട് ആവശ്യപ്പെടും –ധനമന്ത്രി
- കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടര്‍ മോഷണം: മുഖ്യപ്രതി റിമാന്‍ഡില്‍
- യാത്രാനിരക്ക് കുറക്കണമെന്ന് ഉപഭോക്തൃ സംഘടനകള്‍; നിരക്ക് അപര്യാപ്തമെന്ന് ഉടമകള്‍
- വേണുഗോപാല്‍ വധം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി
- കാസര്‍കോട് റവന്യൂ അദാലത്ത് ദുരിതമേളയായി
- മലയോര ഗ്രാമങ്ങളില്‍ വ്യാജമദ്യം ഒഴുകുന്നു
- സി.പി.എം ജനങ്ങളില്‍നിന്ന് അകന്നു –വി.എം. സുധീരന്‍
- ജില്ലയില്‍ കഴിഞ്ഞവര്‍ഷം ആറ് എലിപ്പനി മരണം
- കൊടുവള്ളി ഫെസ്റ്റ്: ഗ്രാമപഞ്ചായത്ത് 48 ശതമാനം വിനോദനികുതി ഈടാക്കും
- സ്പോണ്‍സര്‍ഷിപ് സമ്പ്രദായം റദ്ദാക്കല്‍ ഉടനുണ്ടാവും
- എങ്ങും ആം ആദ്മി; ആവേശത്തില്‍ പ്രവാസി സമൂഹം
- ഫണ്ട് വിവാദം: ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി നോട്ടീസ്
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,640 രൂപ
- കെജ് രിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി
- യു.എ.ഇയില്‍ ലിംഗ സമത്വ കൗണ്‍സില്‍ രൂപവത്കരിക്കും
- ദേശീയ ഗെയിംസ്: സൈക്ലിങ്ങില്‍ കേരളത്തിന് സ്വര്‍ണം
- ‘ആപി’ന്‍െറ വിജയത്തില്‍ ബഹ്റൈനിലും ആഘോഷം
- രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍
- യു.എസ് വനിത കൊല്ലപ്പെട്ടതായി ഒബാമയുടെ സ്ഥിരീകരണം
- കോണ്‍ഗ്രസിനെ തുടച്ചുനീക്കി ന്യൂനപക്ഷം പുതുദിശയിലേക്ക്
- വിനയത്തിന്, ബദലിന് ഒരുവോട്ട്
ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി Posted: 11 Feb 2015 12:02 AM PST Image: തിരുവനന്തപുരം: ദേശീയ ഗെയിംസിന് ചെലവഴിച്ച പണം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസ് അവസാനിച്ച് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കും. ഇതിനായി ലോക്കല്‍ ഫണ്ട് ഓഡിറ്റിങ് വിഭാഗത്തെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഗെയിംസ് സമാപന ചടങ്ങുകളുടെ ചെലവ് ചുരുക്കില്ല. ഇതിനായുള്ള തുക 2011ലെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതാണ്. മറ്റുള്ള ആരോപണങ്ങളെല്ലാം ഗെയിംസിന് ശേഷം ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക പരിപാടി വീണ്ടും ആരംഭിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. |
സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും Posted: 10 Feb 2015 11:47 PM PST Image: ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെ ഡല്‍ഹി പൊലീസ് വീണ്ടും ചോദ്യം ചെയ്യും. തരൂരില്‍ നിന്നു മുമ്പ് രേഖപ്പെടുത്തിയ മൊഴികളിലും അന്വേഷണ വിവരങ്ങളിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതിനിടെ, സുനന്ദ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യഹരജി ഡല്‍ഹി ഹൈകോടതി തള്ളി. കൊലപാതകം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് അന്വേഷണം തുടങ്ങിയതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഡല്‍ഹി പൊലീസിന്‍െറ അന്വേഷണം തൃപ്തികരമാണെന്നും നിലവില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ളെന്നും ഹരജി തള്ളിയ ഹൈകോടതി ചൂണ്ടിക്കാട്ടി. |
ബാറുടമകള്‍ തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചില്ലെങ്കിലേ അത്ഭുമുള്ളൂ ^സുധീരന്‍ Posted: 10 Feb 2015 11:41 PM PST Image: തൃശൂര്‍: ബാറുടമകള്‍ തനിക്കെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചില്ളെങ്കിലേ അത്ഭുതമുള്ളൂവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മദ്യത്തിന് എതിരായ തന്‍െറ നിലപാടിന്‍െറ പേരില്‍ അവര്‍ വിമര്‍ശിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അത്തരം ആക്ഷേപങ്ങള്‍ ചര്‍ച്ചയാക്കാനോ വിവാദമാക്കാനോ താനില്ളെന്നും സുധീരന്‍ തൃശൂരില്‍ പറഞ്ഞു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയുടെ ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. തനിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജനത്തിനും ഗവേഷണം നടത്താവുന്നതാണ്. തന്‍െറ പ്രവര്‍ത്തന രീതി ജനത്തിനറിയാം. ശ്രീനാരായണ പ്രസ്ഥാനങ്ങളെ കച്ചവട താല്‍പര്യത്തിന് ഉപയോഗിക്കുന്നത് നീതീകരിക്കാനാവില്ളെന്ന് ശ്രീനാരായണ ധര്‍മവേദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി സുധീരന്‍ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മുട്ടാപ്പോക്ക് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതിനേക്കാള്‍ നല്ലത് ശ്രീനാരായണ ധര്‍മം പാലിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. സുധീരന്‍െറ ഭാര്യയുടെ ബന്ധുവിന് തൃശൂരില്‍ നാലു ബാറുകളുണ്ടെന്നാണ് രാജ്കുമാര്‍ ഉണ്ണി ആരോപിച്ചത്. സ്വന്തം ബന്ധുക്കള്‍ മദ്യക്കച്ചവടം നടത്തുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിക്കുന്നില്ല. ബന്ധുക്കളുടെ മദ്യക്കച്ചവടം അവസാനിപ്പിച്ച ശേഷം സുധീരന്‍ നാട് നന്നാക്കാന്‍ ഇറങ്ങിയാല്‍ മതിയെന്നും രാജ്കുമാര്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അതേസമയം, താന്‍ അബ്കാരിയല്ളെന്ന് ശ്രീനാരായണ ധര്‍മവേദി അധ്യക്ഷന്‍ ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. തനിക്കെതിരായ സുധീരന്‍െറ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണ്. ഹോട്ടലുകളില്‍ ബാര്‍ തുടങ്ങിയത് നക്ഷത്ര പദവിക്കുവേണ്ടിയാണ്. ബാര്‍ നടത്തുന്നവരില്‍ സുധീരന്‍െറ പാര്‍ട്ടിക്കാരുമില്ളേയെന്നും ഗോപാലന്‍ ചോദിച്ചു. |
എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഖ്യപ്രതികള്‍ അറസ്റ്റില്‍ Posted: 10 Feb 2015 11:13 PM PST ഇരവിപുരം: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തു. |
മുംബൈ-തിരുവനന്തപുരം വ്യവസായ ഇടനാഴി കേന്ദ്രത്തോട് ആവശ്യപ്പെടും –ധനമന്ത്രി Posted: 10 Feb 2015 11:04 PM PST തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം വ്യവസായ ഇടനാഴി സ്ഥാപിക്കണമെന്ന നിര്‍ദേശം കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.എം. മാണി. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നേരത്തേ സമര്‍പ്പിച്ചതിന് പുറമേ കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്വരൂപിക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്റ്റ്), കോ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളില്‍ പ്രസക്തമായവ ക്രോഡീകരിച്ച് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. |
കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ കമ്പ്യൂട്ടര്‍ മോഷണം: മുഖ്യപ്രതി റിമാന്‍ഡില്‍ Posted: 10 Feb 2015 10:56 PM PST കുന്നംകുളം: കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിന്ന് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതിയെ കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് പുല്ലിശേരി ചേരിക്കപ്പാടം വീട്ടില്‍ മുബാറക്കലിയെ (39) കുന്നംകുളം സി.ഐ വി.എ. കൃഷ്ണദാസാണ് അറസ്റ്റ് ചെയ്തത്. |
യാത്രാനിരക്ക് കുറക്കണമെന്ന് ഉപഭോക്തൃ സംഘടനകള്‍; നിരക്ക് അപര്യാപ്തമെന്ന് ഉടമകള്‍ Posted: 10 Feb 2015 10:47 PM PST കൊച്ചി: ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമീഷന്‍ കലക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും വാദപ്രതിവാദം. ബസുടമകളും ഉപഭോക്തൃസംഘടനകളും തമ്മിലായിരുന്നു പോര്. മിനിമം ബസ് യാത്രാനിരക്ക് അഞ്ചു രൂപയാക്കണമെന്നും ഫെയര്‍ സ്റ്റേജ് അപാകതകള്‍ പരിഹരിക്കണമെന്നും ഉപഭോക്തൃസംഘടനകള്‍ വാദിച്ചപ്പോള്‍, സ്പെയര്‍പാര്‍ട്സ്, നിത്യോപയോഗ സാധനങ്ങള്‍, തൊഴിലാളികളുടെ വേതനം എന്നിവയിലെ വര്‍ധന ചൂണ്ടിക്കാട്ടി ബസുടമ സംഘങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. വാക്കുതര്‍ക്കം അതിരുവിട്ടപ്പോള്‍ ശാന്തമാക്കാന്‍ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ ഇടപെട്ടു. |
വേണുഗോപാല്‍ വധം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി Posted: 10 Feb 2015 10:41 PM PST മണ്ണഞ്ചേരി: ബി.ജെ.പി നേതാവ് മണ്ണഞ്ചേരി കലവൂര്‍ ഐ.ടി.സി കോളനിയില്‍ പുതുവല്‍വെളി വേണുഗോപാലിനെ (46) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. |
കാസര്‍കോട് റവന്യൂ അദാലത്ത് ദുരിതമേളയായി Posted: 10 Feb 2015 10:39 PM PST കാസര്‍കോട്: ഹൃദ്രോഗിയായ മടിക്കൈയിലെ എം.കെ. ഗോവിന്ദനെ ഭാര്യയും സഹോദരനും താങ്ങിപ്പിടിച്ചാണ് എത്തിച്ചത്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടെന്നും റവന്യൂ അദാലത്തിന് ഹാജരാകണമെന്നും ആവശ്യപ്പെടുന്ന നോട്ടീസ് തിങ്കളാഴ്ച വൈകീട്ട്് വില്ളേജ് ഓഫിസ് ജീവനക്കാരന്‍, ഗോവിന്ദന്‍െറ വീട്ടില്‍ കൊണ്ടുവന്ന് കൊടുക്കുകയായിരുന്നു. |
മലയോര ഗ്രാമങ്ങളില്‍ വ്യാജമദ്യം ഒഴുകുന്നു Posted: 10 Feb 2015 10:31 PM PST ശ്രീകണ്ഠപുരം: ജില്ലയിലെ ഉള്‍ഗ്രാമങ്ങളില്‍ വ്യാജമദ്യത്തിന്‍െറ ഒഴുക്ക് വര്‍ധിച്ചു. ദിനംപ്രതിയെന്നോണം മലയോര അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജവാറ്റും ചാരായ വില്‍പനയും വര്‍ധിക്കുകയാണ്. വ്യാജവാറ്റ് കേന്ദ്രങ്ങളെപറ്റി വ്യക്തമായി സൂചന ലഭിച്ചിട്ടും എക്സൈസ് സംഘം പരിശോധന നടത്തി നടപടിയെടുക്കാത്തത് സംശയത്തിനിടയാക്കുന്നുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തി മലനിരകളോട് ചേര്‍ന്ന ഗ്രാമങ്ങളാണ് വ്യാജമദ്യത്തിന്‍െറ പിടിയിലായത്. |
സി.പി.എം ജനങ്ങളില്‍നിന്ന് അകന്നു –വി.എം. സുധീരന്‍ Posted: 10 Feb 2015 10:26 PM PST പാലക്കാട്: സി.പി.എം ജനങ്ങളില്‍നിന്ന് ഏറെ അകന്നുപോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കോണ്‍ഗ്രസ് ജില്ലാതല മുഖാമുഖം പരിപാടിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം പാലക്കാട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്‍െറ കോട്ടയായിരുന്ന പാലക്കാട്ട് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തത് പി. ബാലനെ പോലെയുള്ള മുന്‍കാല നേതാക്കളുടെ ശ്രമഫലമായിട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. |
ജില്ലയില്‍ കഴിഞ്ഞവര്‍ഷം ആറ് എലിപ്പനി മരണം Posted: 10 Feb 2015 10:21 PM PST മലപ്പുറം: പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ഒരുവഴിക്ക് നടക്കുമ്പോഴും ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാകുന്നില്ല. |
കൊടുവള്ളി ഫെസ്റ്റ്: ഗ്രാമപഞ്ചായത്ത് 48 ശതമാനം വിനോദനികുതി ഈടാക്കും Posted: 10 Feb 2015 10:17 PM PST കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന 'കൊടുവള്ളി ഫെസ്റ്റ് 2015' വിദ്യാഭ്യാസ ആരോഗ്യ-കാര്‍ഷിക-ശാസ്ത്ര-വാണിജ്യവിപണനമേളക്ക് വിനോദ നികുതിയായി 48 ശതമാനം പണം ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. |
സ്പോണ്‍സര്‍ഷിപ് സമ്പ്രദായം റദ്ദാക്കല്‍ ഉടനുണ്ടാവും Posted: 10 Feb 2015 10:02 PM PST Image: കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിലവിലുള്ള സ്പോണ്‍സര്‍ഷിപ് സമ്പ്രദായം റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ ജാറുല്ലയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. |
എങ്ങും ആം ആദ്മി; ആവേശത്തില്‍ പ്രവാസി സമൂഹം Posted: 10 Feb 2015 09:47 PM PST Image: മസ്കത്ത്: ചൊവ്വാഴ്ച ഒമാനിലെ പ്രവാസി സമൂഹം ഉണര്‍ന്നെണീറ്റത് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഡല്‍ഹി എല്ലായിടത്തും ആവേശമായി മാറി. സാമൂഹിക മാധ്യമങ്ങള്‍ക്കൊപ്പം പൊതുഇടങ്ങളും ഓഫിസുകളും എല്ലാം ആം ആദ്മിയും ചൂലും കെജ്രിവാളും കീഴടക്കി. പ്രവാസി ഇന്ത്യക്കാര്‍ക്കൊപ്പം സ്വദേശികളും മറ്റു രാജ്യക്കാരുമെല്ലാം ഡല്‍ഹിയിലെ ‘തൂത്തുവാരല്‍’ വിലയിരുത്താന്‍ കൂടി. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന്‍െറ അതേ ആവേശമാണ് കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിക്കും ലഭിച്ചത്. അരവിന്ദ് കെജ്രിവാളും കിരണ്‍ ബേദിയും നരേന്ദ്ര മോദിയും എല്ലാം ചര്‍ച്ചകളില്‍ ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുമ്പുവരെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്ന സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അണ്ണാ ഹസാരെ, എല്‍.കെ. അദ്വാനി എന്നിവരെല്ലാം വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു. ആം ആദ്മിയുടെ തകര്‍പ്പന്‍ വിജയത്തിനൊപ്പം ബി.ജെ.പിയുടെയും മോഡിയുടെയും പരാജയവും ആഘോഷിക്കുന്ന തിരക്കിലായിരുന്നു പ്രവാസിസമൂഹം. ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങളും ചൂലും പേര് തുന്നിച്ചേര്‍ത്ത മോദിയുടെ കോട്ടും ക്രെയിന്‍ ബേദിയും കെജ്രിവാളിന്‍െറ തൊപ്പിയും എല്ലാം സാമൂഹിക മാധ്യമങ്ങളും ഓഫിസുകളും കഫറ്റീരിയകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളില്‍ കടന്നുവന്നു. ടി.വി ചര്‍ച്ചകളെക്കാള്‍ സജീവമായിരുന്നു പല കഫറ്റീരിയകളിലും നടന്ന നാടന്‍ സംവാദങ്ങള്‍. ഡല്‍ഹിയിലെ ഗംഭീര വിജയം നേടിയ ഒറ്റ ദിവസം കൊണ്ട് നൂറുകണക്കിന് അനുയായികളെ ഗള്‍ഫിലുണ്ടാക്കാനും ആം ആദ്മിക്കും കെജ്രിവാളിനും കഴിഞ്ഞു. കോര്‍പറേറ്റിസവും ജനങ്ങളും തമ്മിലെ മത്സരം എന്നുവരെ വിലയിരുത്തിയവരും ഉണ്ടായിരുന്നു. ഒമ്പതു മാസം മുമ്പ് ഗംഭീര വിജയം കൊയ്ത നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും പരാജയത്തിന്‍െറ വിലയിരുത്തലിനൊപ്പം സാധാരണക്കാരന്‍െറ മനസ്സുകണ്ട രാഷ്ട്രീയ നേതാവായുള്ള അരവിന്ദ് കെജ്രിവാളിന്‍െറ പുരോഗതിയും ചര്‍ച്ചകളില്‍ സജീവമായി. ഡല്‍ഹി തെരഞ്ഞെടുപ്പിലെ ആംആദ്മി വിജയത്തില്‍ ആഹ്ളാദംപ്രകടിപ്പിച്ച് മത്ര മതേതര കൂട്ടായ്മ ബല്‍ദിയ പാര്‍ക്കിലെ മൊത്തവിതരണ മാര്‍ക്കറ്റില്‍ പായസ വിതരണം നടത്തി. |
ഫണ്ട് വിവാദം: ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി നോട്ടീസ് Posted: 10 Feb 2015 09:46 PM PST Image: ന്യൂഡല്‍ഹി: വ്യാജ കമ്പനികളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍ ആദായ നികുതി വകുപ്പ് എ.എ.പിക്ക് നോട്ടീസയച്ചു. വിവാദ ഫണ്ടിന്‍റെ ഉറവിടം സംബന്ധിച്ച് ഫെബ്രുവരി 16 നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. നാലു ചെക്കുകളായി രണ്ടു കോടി രൂപയാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഫണ്ട് നല്‍കിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച് അറിയിക്കണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് ആം ആദ്മി പാര്‍ട്ടി ഫണ്ടിലേക്ക് വ്യാജ കമ്പനികളുടെ പേരില്‍ രണ്ടു കോടി രൂപയുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചതായി പാര്‍ട്ടി മുന്‍ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. നാലു വ്യാജ കമ്പനികളുടെ പേരിലാണ് അമ്പതു ലക്ഷം രൂപയുടെ നാലു ചെക്കുകള്‍ ആം ആദ്മി പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിച്ചത്. എന്നാല്‍ ഇതില്‍ സണ്‍ വിഷന്‍ ഏജന്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്കൈലൈന്‍ മെറ്റല്‍സ് ആന്‍്റ് അലോയ് എന്നീ രണ്ടു കമ്പനികള്‍ ഒരു ദിവസം പോലും പ്രവര്‍ത്തിക്കുകയോ ബിസിനസ് നടത്തുകയോ ചെയ്തിട്ടില്ളെന്നും എ.എ.പി മുന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. എ.എ.പിയുടെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഫണ്ട് സ്വീകരിച്ചതില്‍ വിശദീകരണം തേടി എ.ഐ.സി.സിക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. 10 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടായി സ്വീകരിച്ചതിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,640 രൂപ Posted: 10 Feb 2015 09:33 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,640 രൂപയിലും ഗ്രാമിന് 2,580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന്‍ വില 20,640 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 6.40 ഡോളര്‍ കൂടി 1,230.00 ഡോളറിലെത്തി. |
കെജ് രിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി Posted: 10 Feb 2015 08:55 PM PST Image: Subtitle: മോദി^കെജ് രിവാള്‍ വ്യാഴാഴ്ച രാവിലെ 10.30ന് ന്യൂഡല്‍ഹി: ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. നഗര വികസന മന്ത്രാലയത്തിന്‍െറ ആസ്ഥാനമായ നിര്‍മാണ്‍ ഭവനിലെ ത്തിയാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഡല്‍ഹിയിലെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉച്ചക്കുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി കെജ് രിവാള്‍ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ക്രമസമാധാനപാലനം, സ്ത്രീകള്‍ അടക്കമുള്ളവരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കെജ് രിവാള്‍ വ്യാഴാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. കൂടാതെ, രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കാനാണിത്. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകള്‍ അറിയിക്കാന്‍ വിളിച്ച മോദി തന്നോടൊപ്പം ചായ കുടിക്കാന്‍ കെജ് രിവാളിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. കൂടാതെ, മുഴുവന്‍ കേന്ദ്രമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കെജ് രിവാള്‍ ക്ഷണിച്ചിട്ടുണ്ട്. |
യു.എ.ഇയില്‍ ലിംഗ സമത്വ കൗണ്‍സില്‍ രൂപവത്കരിക്കും Posted: 10 Feb 2015 08:21 PM PST Image: ദുബൈ: രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് തുല്യ പരിഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇയില്‍ ലിംഗ സമത്വ കൗണ്‍സില്‍ രൂപവത്കരിക്കുന്നു. ദുബൈ മദീനത്ത് ജുമൈറയില്‍ നടക്കുന്ന മൂന്നാമത് സര്‍ക്കാര്‍ ഉച്ചകോടിയുടെ രണ്ടാംദിനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. |
ദേശീയ ഗെയിംസ്: സൈക്ലിങ്ങില്‍ കേരളത്തിന് സ്വര്‍ണം Posted: 10 Feb 2015 08:12 PM PST Image: തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ളിങ്ങില്‍ കേരളത്തിന് മെഡല്‍. മൂന്നു കിലോമീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ ടി.പി അഞ്ജിതയാണ് സ്വര്‍ണം നേടിയത്. അഞ്ജിത നേരത്തെ 72 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ടില്‍ വെങ്കലം നേടിയിരുന്നു. രാവിലെ നടന്ന 500 മീറ്റര്‍ ടൈം ട്രയലിലാണ് കേരളാ താരം കെസിയ വര്‍ഗീസ് വെള്ളി മെഡല്‍ നേടി. ചൊവ്വാഴ്ച നടന്ന 10 കിലോമീറ്റര്‍ സ്ക്രാച്ച് റേസില്‍ കേരളാ ടീം സ്വര്‍ണം നേടിയിരുന്നു. സൈക്ളിങ്ങില്‍ കേരളം നേടുന്ന മൂന്നാം സ്വര്‍ണമാണിത്. ഗെയിംസില്‍ ഇതുവരെ 22 സ്വര്‍ണവും 24 വെള്ളിയും 28 വെങ്കലും അടക്കം 74 മെഡലുമായി കേരളം നാലാം സ്ഥാനത്താണ്. |
‘ആപി’ന്‍െറ വിജയത്തില്‍ ബഹ്റൈനിലും ആഘോഷം Posted: 10 Feb 2015 08:09 PM PST Image: മനാമ: ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സ്വപ്നവിജയം നേടിയതിന്‍െറ ആഘോഷം ബഹ്റൈനിലും. സല്‍മാബാദിലാണ് അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ ‘ആപ്’നേടിയ വിജയത്തിന്‍െറ പേരില്‍ ആഘോഷം നടന്നത്. |
രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍ Posted: 10 Feb 2015 06:56 PM PST Image: നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. രണ്ടു കിലോ സ്വര്‍ണമാണ് കസ്റ്റംസ് ആന്‍റ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു ജിദ്ദയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അന്‍വര്‍ അലിയെ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് അറിയിച്ചു. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തു റാക്കറ്റിന്‍െറ ഇടനിലക്കാരനാണ് അലിയെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളെ ഉച്ചയോടെ എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും. |
യു.എസ് വനിത കൊല്ലപ്പെട്ടതായി ഒബാമയുടെ സ്ഥിരീകരണം Posted: 10 Feb 2015 06:28 PM PST Image: വാഷിങ്ടണ്‍: ഐ.എസ് തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന യു.എസ് വനിത കെയ് ല മുല്ലര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് ബറാക് ഒബാമ സ്ഥിരീകരിച്ചു. യു.എസ് പൗരത്വമുള്ള ഒരാള്‍ കൂടി ഐ.എസിന്‍റെ പിടിയിലുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജോര്‍ദാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സന്നദ്ധ പ്രവര്‍ത്തകയായ കെയ് ല മരിച്ചതായി കഴിഞ്ഞയാഴ്ച ഐ.എസ് അറിയിച്ചിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐ.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ളെന്നും ഒബാമ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. 2013ലാണ് സിറിയയില്‍ അലപ്പോയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കെയ് ല മുള്ളറെ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. എച്ച്.ഐ.വി പ്രതിരോധം അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി വടക്കേ ഇന്ത്യയിലും ഇസ്രായേല്‍ ^ഫലസ്തീന്‍ മേഖലകളിലും കെയ് ല പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വീട്ടുകാര്‍ക്ക് കെയ് ല അയച്ച കത്ത് ബന്ധുക്കള്‍ പുറത്തുവിട്ടു. ഐ.എസ് പ്രവര്‍ത്തകര്‍ ബഹുമാനത്തോടെയും മാന്യമായുമാണ് പെരുമാറുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സിറിയയില്‍ യു.എസ് പൗരനായ ഒരാള്‍ കൂടി ഐ.എസിന്‍െറ തടങ്കലിലുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരായ ജെയിംസ് ഫോലെ, സ്റ്റീവന്‍ സോട്ട്ലോഫ്, എന്നീ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകന്‍ പീറ്റര്‍ കാസിങ്ങിനെയും ഐ.എസ് തീവ്രവാദികള്‍ നേരത്തെ വധിച്ചിരുന്നു. |
കോണ്‍ഗ്രസിനെ തുടച്ചുനീക്കി ന്യൂനപക്ഷം പുതുദിശയിലേക്ക് Posted: 10 Feb 2015 06:11 PM PST Image: ന്യൂഡല്‍ഹി: കൊട്ടിക്കലാശത്തിന്‍െറ തലേന്നാള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നൂറുകണക്കിന് അനുയായികളുടെ അകമ്പടിയോടെ ഡല്‍ഹി ജുമാമസ്ജിദിനെ വലയം ചെയ്തത് മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മടിയാ മഹലിലെയും ബല്ലിമാറാനിലെയും സീറ്റുകളെങ്കിലും ഇത്തവണ കൂടെയുണ്ടാകുമല്ളോ എന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. എന്നാല്‍, ജയമുറപ്പിച്ച കോണ്‍ഗ്രസിന്‍െറ സിറ്റിങ് എം.എല്‍.എമാരായിരുന്ന ശുഐബ് ഇഖ്ബാലിനെയും ഹാറൂണ്‍ റശീദിനെയും ആസിഫ് മുഹമ്മദ് ഖാനെയും ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ വെറുതെവിട്ടില്ല. ഒരു സീറ്റിന്‍െറ ദയപോലും കോണ്‍ഗ്രസിന് നല്‍കാതെ ജീവിക്കാനുള്ള അവകാശവും ജീവിതപ്രശ്നങ്ങളുമാണ് തങ്ങള്‍ക്ക് വലുതെന്ന് ന്യൂനപക്ഷം ഒറ്റക്കെട്ടായി ഡല്‍ഹിയില്‍ വിധിയെഴുതുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രീണന കാര്‍ഡുകളിറക്കുന്നവര്‍ക്കും സങ്കുചിത സാമുദായിക രാഷ്ട്രീയം കളിക്കുന്നവര്‍ക്കും കനത്ത തിരിച്ചടി നല്‍കുന്നതായി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. വോട്ടെടുപ്പിന്‍െറ അവസാന മണിക്കൂറിലും ധ്രുവീകരണത്തിന് ആഞ്ഞുശ്രമിച്ച ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങളെ, ഡല്‍ഹി ഇമാമിന്‍െറ പിന്തുണ തള്ളിപ്പറഞ്ഞും ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കാതിരുന്നും മറികടക്കാന്‍ കെജ്രിവാള്‍ പയറ്റിയ മറുതന്ത്രം ഇരുകൈയും നീട്ടി സ്വീകരിച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രീണനത്തിന്‍െറ പേരില്‍ കോണ്‍ഗ്രസിന് കുത്തി വോട്ടു പാഴാക്കാന്‍ ഇത്തവണ മുതിര്‍ന്നില്ല. ബി.ജെ.പിക്കു വേണ്ടിയാണ് ശാഹി ഇമാം പരസ്യപ്രസ്താവന നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി വോട്ടെടുപ്പുനാളില്‍ നടത്തിയ പ്രചാരണം സ്വീകരിച്ച മുസ്ലിം വോട്ടര്‍മാര്‍ വോട്ടെടുപ്പ് നാളില്‍ ജുമാമസ്ജിദിന് മുന്നില്‍നിന്ന് ശാഹി ഇമാമിനെതിരെ ചാനലുകളോട് സംസാരിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. രണ്ടുമാസത്തിനിടയില്‍ നടന്ന അഞ്ച് ചര്‍ച്ച് ആക്രമണങ്ങളിലൂടെ ചകിതരായ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ വോട്ട് ബാങ്കും മുസ്ലിംകളെ പോലെ ‘ആപ്പി’ല്‍ അഭയം കണ്ടത്തെിയത് കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ നാമാവശേഷമാക്കി. കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തില്‍ നേരിയ കുറവ് മാത്രമുണ്ടായ ബി.ജെ.പിക്ക് ഇത്രയും കനത്ത തിരിച്ചടി നല്‍കാന്‍ ഇതുവഴി അവര്‍ക്ക് കഴിയുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.03 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പി 32 സീറ്റുകളില്‍ വിജയംനേടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. ഈ തെരഞ്ഞെടുപ്പിലും 32.56 ശതമാനം വോട്ട് നേടി അതിനടുത്തത്തെിയിട്ടും മൂന്ന് സീറ്റിലധികം ബി.ജെ.പിക്ക് നേടാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങളുടെ കൂട്ടത്തോടെയുള്ള ഈ കൂടുമാറ്റം കൊണ്ടുകൂടിയാണ്. 2013ലെ തെരഞ്ഞെടുപ്പില്‍ 24.7 ശതമാനം വോട്ട് കിട്ടിയ കോണ്‍ഗ്രസ് ഇത്തവണ 9.4 ശതമാനത്തിലേക്ക് ചുരുങ്ങിയത് പ്രധാനമായും ന്യൂനപക്ഷങ്ങളുടെ ദിശാമാറ്റം കൊണ്ടാണ്. ദലിതുകളും അനധികൃത കോളനികളും ഈ കുത്തൊഴുക്കിന്‍െറ ഭാഗമായതോടെ കോണ്‍ഗ്രസിന്‍െറ വോട്ടുചോര്‍ച്ച പൂര്‍ത്തിയായി. ക്രിയാത്മകമായി ഒന്നുംചെയ്യാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഹിന്ദുത്വ വര്‍ഗീയതയെ കാണിച്ച് പേടിപ്പിച്ച് ന്യൂനപക്ഷ വോട്ടുബാങ്കിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഇനി കഴിയില്ളെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. |
Posted: 10 Feb 2015 06:00 PM PST Image: ചാരത്തില്‍നിന്ന് എഴുന്നേറ്റു വന്ന ഒരു മനുഷ്യന്‍ രണ്ട് ദേശീയ പാര്‍ട്ടികളെ മലര്‍ത്തിയടിച്ചു. ബി.ജെ.പിയുടെ അഹങ്കാരവും കോണ്‍ഗ്രസിന്‍െറ അലംഭാവവും ഉഴുതുമറിച്ച ഡല്‍ഹിയുടെ മണ്ണില്‍ പുത്തന്‍ പ്രതീക്ഷകളുടെ വിത്തെറിഞ്ഞ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും നൂറുമേനി. പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിനും ഭരണത്തഴക്കത്തിനും അപ്പുറം, ജീവിതസ്പന്ദനം തിരിച്ചറിയുന്ന രാഷ്ട്രീയത്തെയാണ് സാധാരണക്കാര്‍ ഇഷ്ടപ്പെടുന്നതെന്ന് ഡല്‍ഹി തെളിയിച്ചു. പലനിലക്കും നിരവധി ഗുണഫലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് സമ്മാനിക്കുന്നതാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിധി. പ്രതിപക്ഷ എം.എല്‍.എമാരെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റാമെന്ന പരുവത്തിലാക്കിയ ഫലമാണ് പുറത്തുവന്നത്. അത് ദേശീയ രാഷ്ട്രീയത്തില്‍ ശബ്ദം നഷ്ടപ്പെട്ടുപോയ പ്രതിപക്ഷത്തിന് മാന്യത തിരിച്ചുനല്‍കിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവുതന്നെ ഇല്ലാതായ സ്ഥിതിയില്‍നിന്ന് ജനാധിപത്യത്തിന് കരുത്തുപകരുകയാണ് ഡല്‍ഹി ഫലം. കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന് പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയ ബി.ജെ.പിയെ ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അര്‍ഹതയില്ലാതാക്കിയത്, ഇതിനിടയില്‍ നടപ്പായ കാവ്യനീതി. ആം ആദ്മി പാര്‍ട്ടി പ്രത്യയശാസ്ത്രം വിളമ്പിയില്ല. സാമുദായികമായ ചേരിതിരിവുകള്‍ കണക്കുകൂട്ടിയില്ല. പകരം, സാധാരണക്കാരന്‍െറ നിത്യജീവിത പ്രാരബ്ധങ്ങളും അഭിലാഷങ്ങളുമാണ് അവര്‍ പ്രമേയമാക്കിയത്. ഫൈ്ളഓവറും ബി.ടി.ആര്‍ റോഡുമൊക്കെ നിറയുന്ന വികസന മാതൃകകള്‍ക്കപ്പുറം, വിലവര്‍ധനകളില്‍ വിഷമിക്കുന്ന സാധാരണക്കാരനു മുന്നില്‍ വൈദ്യുതിക്കും വെള്ളത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കുമൊക്കെ വിലകുറയുന്ന നല്ല നാളെയെക്കുറിച്ച്, സുരക്ഷയെക്കുറിച്ച് അവര്‍ സംസാരിച്ചു. കഴിഞ്ഞതവണ പറ്റിയ പിഴവുകള്‍ക്ക് മാപ്പു ചോദിച്ച് ‘പാഞ്ച് സാല്‍ കെജ്രിവാളി’ന് വോട്ടുചോദിച്ചു. അത് വാഗ്ദാനങ്ങളുടെ വായ്ത്താരികള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യതയുള്ളതായി ജനത്തിന് തോന്നി. എട്ടുമാസം മുമ്പ് ഏറെ പ്രതീക്ഷകള്‍ നല്‍കി അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാറിനെക്കുറിച്ച നിരാശ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ആക്കം പകര്‍ന്നു. അഴിമതിയും വിലക്കയറ്റവും യു.പി.എ സര്‍ക്കാറിനെതിരെ പ്രധാന വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടിയ ബി.ജെ.പി ഭരണമേറ്റിട്ടും സ്ഥിതിക്ക് മാറ്റമില്ലാത്തത് യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് മങ്ങലേല്‍പിച്ചിരുന്നു. ആധാര്‍, പാചകവാതക സബ്സിഡി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ സ്ത്രീ വോട്ടര്‍മാര്‍, മോദിയുടെ ഭരണത്തിലും ഏടാകൂടങ്ങള്‍ ഒഴിയുന്നില്ളെന്നു കണ്ടപ്പോള്‍ കെജ്രിവാളിന് ഒരവസരം കൂടി കൊടുക്കാന്‍ തീരുമാനിച്ചു. ശുചിത്വഭാരതം പറഞ്ഞ് ചൂലുപിടിച്ച മോദിയെക്കാള്‍, ആം ആദ്മിക്കാരനായി ചൂലെടുത്ത കെജ്രിവാള്‍ തന്നെയാണ് സ്വീകാര്യനായത്. നാലാഴ്ച മുമ്പ് ബി.ജെ.പിയില്‍ ഇല്ലാതിരുന്ന കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി നൂലില്‍ കെട്ടിയിറക്കിയത് ബി.ജെ.പിയില്‍ സൃഷ്ടിച്ച പോര് മോദി-അമിത്ഷാമാരുടെ കൈക്കരുത്തില്‍ ഞെരിഞ്ഞമര്‍ന്നില്ല. മുന്‍മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. ഹര്‍ഷ്വര്‍ധന്‍ അഞ്ചുവട്ടം പാട്ടുംപാടി ജയിച്ച കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പൊലീസ് ഭാഷയുമായി വോട്ടര്‍മാരെ സമീപിച്ച കിരണ്‍ ബേദി തോറ്റമ്പിയതില്‍ ബി.ജെ.പിക്കാരായ വോട്ടര്‍മാരുടെകൂടി ‘സംഭാവന’യുണ്ട്. പകുതി വോട്ടര്‍മാരും വീട്ടിലിരിക്കുന്ന പതിവുള്ള മുന്‍കാല തെരഞ്ഞെടുപ്പുകളില്‍നിന്ന് ഭിന്നമായി, 70 ശതമാനത്തിനടുത്തേക്ക് വോട്ടുശതമാനം വര്‍ധിച്ച തെരഞ്ഞെടുപ്പിലാണ് തിരിച്ചടിയുടെ സമസ്യ. വോട്ടര്‍മാര്‍ നല്‍കിയ വട്ടപ്പൂജ്യത്തിന്‍െറ ഒത്ത നടുവിലാണ് കോണ്‍ഗ്രസ്. 15 വര്‍ഷം ഡല്‍ഹി ഭരിച്ചതിനൊടുവില്‍, കഴിഞ്ഞവര്‍ഷം കിട്ടിയ എട്ടുസീറ്റു പോലും നിലനിര്‍ത്താന്‍ കഴിയാത്ത വിശ്വാസരാഹിത്യത്തിന്‍െറ ദൈന്യതയിലേക്കാണ്, ആം ആദ്മി തരംഗം കോണ്‍ഗ്രസിനെ എടുത്തെറിഞ്ഞത്. മോദി ഭരണത്തില്‍ അരക്ഷിത ബോധത്തിന്‍െറ പിടിയിലമര്‍ന്ന പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെയല്ല, സാമുദായികാടിസ്ഥാനത്തില്‍ വോട്ടുചോദിക്കാതിരുന്നിട്ടും ആം ആദ്മി പാര്‍ട്ടിയിലേക്കാണ് പുതുപ്രതീക്ഷയുമായി കൂട്ടത്തോടെ ഒഴുകിയത്. തോല്‍വി ഏറ്റുവാങ്ങാന്‍ തുടക്കത്തില്‍ തന്നെ ഒരുങ്ങിനിന്ന കോണ്‍ഗ്രസിനു കൊടുത്ത് വോട്ട് പാഴാക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസുകാരും അധികമില്ളെന്നാണ് ‘സംപൂജ്യ’സ്ഥാനം വിളിച്ചുപറയുന്നത്. മോദിത്തിര അടക്കിയതിനൊപ്പം, പരമ്പരാഗത-സാമ്പ്രദായിക പാര്‍ട്ടികള്‍ക്കിടയില്‍ ബദലുകള്‍ക്ക് പുതിയ സാധ്യതകളുടെ ചാലുകീറിക്കൊടുക്കുന്നതുകൂടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം. മോദിയെ മുന്നില്‍നിര്‍ത്തുന്ന ബി.ജെ.പിക്കു മുന്നില്‍ പ്രതിയോഗിയാകാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുള്ള കെല്‍പ് സംശയാസ്പദമായി നില്‍ക്കുന്ന കാലമാണിത്. അതിനെക്കാള്‍ പ്രാദേശിക ബദലുകള്‍ക്കുള്ള സാധ്യതകളാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തോടെ ഉയര്‍ന്നുവരുന്നത്. ദേശീയതലത്തില്‍ പ്രധാന പ്രതിപക്ഷമായി വളരാന്‍ ആം ആദ്മി പാര്‍ട്ടിക്ക് എത്രത്തോളം കഴിയുമെന്നത് കണ്ടറിയേണ്ട കാര്യം. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തെക്കാള്‍, ഇടതു പാര്‍ട്ടികളെക്കാള്‍, കരുത്തുള്ള പ്രതിപക്ഷ ശബ്ദമായി അരവിന്ദ് കെജ്രിവാളിനെ കാണാന്‍ ജനത്തെ പ്രേരിപ്പിക്കുന്നതാണ് ‘മിനി ഇന്ത്യ’യായ ഡല്‍ഹിയിലെ ഫലം. കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തി ‘ഹിന്ദുരാഷ്ട്ര’ സന്ദേശവുമായി മുന്നോട്ടുനീങ്ങുന്ന സംഘ്പരിവാറിന്, കോണ്‍ഗ്രസിനുമപ്പുറം, ജനാധിപത്യ ഇന്ത്യയിലെ ബഹുസ്വരതയെക്കുറിച്ച് ഡല്‍ഹി ഫലം പറഞ്ഞുകൊടുക്കുന്നുണ്ട്. കോണ്‍ഗ്രസിനെ എളുപ്പത്തില്‍ കീഴ്പ്പെടുത്താന്‍ സംഘ്പരിവാറിന്‍െറ വര്‍ഗീയ അജണ്ടക്ക് കഴിയുന്നുവെങ്കില്‍, അത്തരം അജണ്ടകള്‍ക്ക് അതീതമായ വിജയമാണ് കെജ്രിവാള്‍ നേടിയതെന്ന വാസ്തവമാണ് അഞ്ച് ചര്‍ച്ച് ആക്രമണങ്ങളും ത്രിലോക്പുരി സംഘര്‍ഷവും മുതല്‍ ഇമാം ബുഖാരിയുടെ ആഹ്വാനം വരെയുള്ള സംഭവഗതികള്‍ പറഞ്ഞുതരുന്നത്. ആം ആദ്മി പാര്‍ട്ടി ഇന്ന് ഒരു പരീക്ഷണമല്ല; യാഥാര്‍ഥ്യമാണ്. ആം ആദ്മി തരംഗത്തിലെ മൃഗീയ ഭൂരിപക്ഷം യഥാര്‍ഥത്തില്‍ അരവിന്ദ് കെജ്രിവാളിനും വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നുണ്ട്. നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം രാഷ്ട്രീയത്തഴക്കമില്ലാത്ത നേതാക്കളുടെ അഹങ്കാരമായി മാറാന്‍ ഇടയുള്ളതിന്‍െറ അപകടം ഒരുവശത്ത്. വാരിക്കോരി നല്‍കിയിട്ടുള്ള ജനകീയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ പ്രായോഗിക പ്രതിസന്ധികള്‍ മറുവശത്ത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഡല്‍ഹിയിലും അധികാരത്തില്‍ വരേണ്ടതിന്‍െറ പ്രാധാന്യം ഓര്‍മപ്പെടുത്തി വോട്ടുചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളില്‍ പുതിയ മുഖ്യമന്ത്രി ഏറ്റുമുട്ടേണ്ടി വരുമെന്ന യാഥാര്‍ഥ്യം പുറമെ. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി, ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം സംസ്ഥാന സര്‍ക്കാറിലേക്ക്, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും നിരക്കു കുറക്കാനും അംബാനിമാരോടും മറ്റും നടത്തേണ്ട പടവെട്ട്, ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍നിന്നും മറ്റും കുടിവെള്ളം സുലഭമായി, സൗജന്യ നിരക്കില്‍ എത്തിക്കേണ്ടതിന്‍െറ പങ്കപ്പാട് തുടങ്ങി സമ്പൂര്‍ണ വൈ-ഫൈ സംവിധാനം വരെയുള്ള വെല്ലുവിളികളാണ് അഞ്ചുവര്‍ഷത്തെ മുഖ്യമന്ത്രിയാകാന്‍ പോകുന്ന ‘അരാജകവാദി’ ഏറ്റെടുക്കേണ്ടിവരുന്നത്. രണ്ട് ദേശീയ പാര്‍ട്ടികളെ ഒറ്റക്ക് ഡല്‍ഹിയില്‍ തരിപ്പണമാക്കിയ കുറിയ മനുഷ്യന്‍െറ ഇച്ഛാശക്തിയെ അനായാസം ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയില്ളെന്ന് പ്രത്യാശിക്കുകയാണ് വിജയത്തിന്‍െറ ആരവങ്ങള്‍ക്കിടയില്‍ ഉചിതം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment