പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി Madhyamam News Feeds |
- പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
- എം.വി ജയരാജന്‍ ജനപ്രിയ സഖാവെന്ന് പി.സി ജോര്‍ജ്
- മാണിക്കെതിരെ തുടര്‍സമരം: എല്‍.ഡി.എഫില്‍ തീരുമാനമായില്ല
- പ്രഖ്യാപനങ്ങള്‍ വേണ്ട, സുരക്ഷിതത്വം മതി; റെയില്‍ ബജറ്റില്‍ പ്രതീക്ഷയില്ളെന്ന് യാത്രക്കാര്‍
- കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം –മന്ത്രി ശിവകുമാര്‍
- ന്യൂസിലന്‍ഡിന് രണ്ടാം ജയം
- ബി.എസ്.എഫ് ജവാന്‍െറ വെടിവെപ്പില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
- യു.എസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം
- ശമ്പളമില്ല, വൈദ്യുതിയില്ല; മലയാളികള്‍ ഉള്‍പ്പെടെ നരകയാതനയില്‍
- എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശം സാധ്യമാക്കുമെന്ന് സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍
- അഞ്ചു മലയാളികള്‍ അടക്കം എട്ടു ഇന്ത്യക്കാര്‍ ദുരിതത്തില്‍
- കര്‍ണാടകയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു
- ഡല്‍ഹിയിലെ തോല്‍വി മറക്കാന്‍ ആര്‍.എസ്.എസ് ബിഹാറില്‍ പിടിമുറുക്കുന്നു
- ഐ.എസ് ഭീകരതയെ മന്ത്രിസഭ അപലപിച്ചു
- മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക് മകളായി ജമീഷ
- കാലത്തുണര്‍ന്നെഴുന്നേല്‍ക്കും ന്യൂജെന്‍ കിളികള്‍...
- അഴിമതി തിടംവെച്ച് വളരുകയാണ്
- മധ്യപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം
- സി.പി.ഐ സമ്മേളനങ്ങളുടെ അജണ്ട നിശ്ചയിച്ച് സി.പി.എം വിരുദ്ധ വികാരം
- കോപന്‍ഹേഗന്‍ വെടിവെപ്പ്: രണ്ടുപേര്‍ പിടിയില്‍
- നിസാമിന്‍േറത് സമാനതകളില്ലാത്ത ക്രൂരത
- ഇനി ജമന്തി ഒറ്റക്കാണ്; ഈ കുടുംബം പോറ്റാന്‍
- ഐ.പി.എല്‍ ലേലം: താരമായത് കരിയപ്പ; വില 2.40 കോടി
- ഇന്ത്യ^ശ്രീലങ്ക ആണവ സഹകരണത്തിനു തുടക്കമായി
- മെസ്സി ട്രിക്കില്‍ ബാഴ്സ
പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി Posted: 17 Feb 2015 12:16 AM PST Image: ന്യൂഡല്‍ഹി: രാജ്യത്ത് പൂര്‍ണ മത സ്വാതന്ത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ബുദ്ധന്‍െറയും ഗാന്ധിയുടെയും നാട്ടില്‍ മത വിദ്വേഷം പാടില്ളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചത് രാജ്യത്തിന്് അഭിമാനകരമാണെന്നും മോദി വ്യക്തമാക്കി. പ്രകടമായോ അല്ലാതെയോ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിന് ഭൂരിപക്ഷ -ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെട്ടവരെ അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്‍െറ ദേശീയ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരേി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്‍റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ സംസാരിച്ചു. സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്ന്യാസി സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. |
എം.വി ജയരാജന്‍ ജനപ്രിയ സഖാവെന്ന് പി.സി ജോര്‍ജ് Posted: 16 Feb 2015 11:58 PM PST Image: തിരുവനന്തപുരം: എം വി ജയരാജന്‍ ജനപ്രിയസഖാവാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമാന്യമര്യാദയുടെ പേരിലാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. അഴിമതിക്കെതിരായ പോരാട്ടം ശക്തമാണ്. അതിനൊപ്പം എല്ലാവരും ഉണ്ടാകുമെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. |
മാണിക്കെതിരെ തുടര്‍സമരം: എല്‍.ഡി.എഫില്‍ തീരുമാനമായില്ല Posted: 16 Feb 2015 11:41 PM PST Image: തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ. എം മാണിക്കെതിരെയുള്ള തുടര്‍സമരം സംബന്ധിച്ച് എല്‍.ഡി.എഫില്‍ തീരുമാനമായില്ല. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം വീണ്ടും മാര്‍ച്ച് ആറിന് ചേരും. മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന് ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. അതിനിടെ കെ. എം മാണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങാണ് വി.എസ് ബഹിഷ്കരിച്ചത്. മാണി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്‍െറ ഭാഗമായാണ് വി.എസ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹത്തിന്‍െറ ഓഫീസ് വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ പ്രതിയായ മന്ത്രി കെ. എം മാണി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു. യു.ഡി.എഫ് അധികാരത്തിലുണ്ടെങ്കില്‍ ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് മാണി ഇതിനോട് പ്രതികരിച്ചത്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. |
പ്രഖ്യാപനങ്ങള്‍ വേണ്ട, സുരക്ഷിതത്വം മതി; റെയില്‍ ബജറ്റില്‍ പ്രതീക്ഷയില്ളെന്ന് യാത്രക്കാര്‍ Posted: 16 Feb 2015 11:16 PM PST തിരുവനന്തപുരം: 'പ്രഖ്യാപനങ്ങള്‍ വേണ്ട, സുരക്ഷിതത്വം മതി. ഇതിനായി കാത്തിരിക്കുകയാണ്. പക്ഷേ, ഇക്കുറിയും നിരാശയാകും ഫലം' - പറയുന്നത് റെയില്‍വേ യാത്രക്കാരനായ പൊതുമരാമത്ത് ജീവനക്കാരന്‍ രാജ്മോഹന്‍. കഴിഞ്ഞ പത്തുവര്‍ഷമായി തിരുവനന്തപുരം-കൊല്ലം റൂട്ടിലെ സ്ഥിരം യാത്രക്കാരനാണ് ഇദ്ദേഹം. ദക്ഷിണ റെയില്‍വേയുടെ ഓരോ സ്പന്ദനവും കാലാകാലങ്ങളില്‍ അധികാരികള്‍ നടത്തിയ പ്രഖ്യാപനങ്ങളുമെല്ലാം രാജ്മോഹന് കാണാപാഠം. 'ഓരോവര്‍ഷവും റെയില്‍ ബജറ്റ് വരുമ്പോള്‍ കേരളം പ്രതീക്ഷയോടെ കാത്തിരിക്കും. |
കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം –മന്ത്രി ശിവകുമാര്‍ Posted: 16 Feb 2015 11:02 PM PST കല്‍പറ്റ: ജില്ലയിലെ കുരങ്ങുപനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതായി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. പൂതാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കുരങ്ങുപനി പരത്തുന്ന കീടങ്ങള്‍, ചെള്ള് എന്നിവയെ നശിപ്പിക്കുന്നതിനുള്ള മലാത്തിയോണ്‍ പൊടി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി അഞ്ചുലക്ഷം രൂപയും വനമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ചു. |
Posted: 16 Feb 2015 10:39 PM PST Image: ഡ്യൂന്‍ഡിന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് രണ്ടാം ജയം. പൂള്‍ എയില്‍ ദുര്‍ബലരായ സ്കോട് ലന്‍ഡിനെ മൂന്ന് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട് ലന്‍ഡ് 36.2 ഓവറില്‍ 142 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് കാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ തീരുമാനത്തെ ശരിവെച്ച് ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ സ്കോട്ടിഷ് മുന്‍നിര തകര്‍ന്നടിഞ്ഞു. രണ്ടാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ മക്ലിയോഡ്(0), ഗാര്‍ഡിനര്‍(0) എന്നിവരെ പുറത്താക്കി ട്രെന്‍റ് ബോള്‍ട്ട് സ്കോട് ലന്‍ഡിന്‍െറ തകര്‍ച്ചക്ക് തുടക്കമിട്ടു. അഞ്ചാം ഓവറില്‍ ടിം സൗത്തി കൊറ്റ്സര്‍(1), മോംസണ്‍ (0) എന്നിവരെ പുറത്താക്കി. വന്‍ തകര്‍ച്ച നേരിട്ട സ്കോട്ലന്‍ഡിനെ അഞ്ചാം വിക്കറ്റില്‍ മാറ്റ് മാച്ചന്‍ - റിച്ചി ബെറിങ്ടണ്‍ കൂട്ടുകെട്ടാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28-ാം ഓവറില്‍ മാച്ചനെ (56) മക്കല്ലത്തിന്‍െറ കയ്യിലെത്തിച്ച കോറി ആന്‍ഡേഴ്സണ്‍ കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. 79 പന്തല്‍ നിന്ന് ഒരു സിക്സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു മാച്ചന്‍െറ ഇന്നിങ്സ്. പിന്നാലെ ബെറിങ്ടണെയും ആന്‍ഡേഴ്സണ്‍ പുറത്താക്കി. 80 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്സുമുള്‍പ്പെടെ ബെറിങ്ടണ്‍ 50 റണ്‍സ് നേടി. മൂന്നു വിക്കറ്റ് വീതം നേടിയ ഡാനിയേല്‍ വെട്ടോറി, കോറി ആന്‍ഡേഴ്സണ്‍ രണ്ടു വിക്കറ്റ് വീതം നേടിയ ടീം സൗത്തി, ട്രെന്‍റ് ബോള്‍ട്ട് എന്നിവരുടെ മിക്കച്ച ബൗളിങ്ങാണ് സ്കോട് ലന്‍ഡിനെ ചുരുട്ടിക്കെട്ടിയത്. |
ബി.എസ്.എഫ് ജവാന്‍െറ വെടിവെപ്പില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു Posted: 16 Feb 2015 10:31 PM PST Image: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.എസ് എഫ്. ജവാന്‍ നടത്തിയ വെടിവെപ്പില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫറാക്കയിലെ ബറ്റാലിയന്‍ 20ലെ ബസന്ത് സിങ്ങാണ് (35) വെടിവെച്ചത്. ഇയാള്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് മാല്‍ഡ സെക്ടറിലെ ഡയറക്ടര്‍ ജനറല്‍ രാജ് സിങ് റാത്തോഡ് അറിയിച്ചു. ഹെഡ്കോണ്‍സ്റ്റബ്ള്‍ മൂല്‍ചന്ദാണ് വെടിയേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കോണ്‍സ്റ്റബ്ള്‍മാരായ കമല്‍ ബാസ, എസ്.കെ പ്രഭാകര്‍, സുരേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. ബസന്ത് സിങ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് തോക്കുപയോഗിച്ചാണ് ബസന്ത് സിങ് വെടിയുതിര്‍ത്തത്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എ.എസ്.പി അഭിഷേക് മോദി അറിയിച്ചു. |
യു.എസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം Posted: 16 Feb 2015 09:32 PM PST Image: വാഷിങ്ടണ്‍: യു.എസില്‍ ഹിന്ദുമത വിഭാഗക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ച ക്ഷേത്രത്തിനു നേരെ ആക്രമണം. സീറ്റില്‍ മെട്രോപൊളിറ്റന്‍ ഏരിയയിലുള്ള ക്ഷേത്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്വേഷ സന്ദേശവും ക്ഷേത്രമതിലില്‍ എഴുതിവെച്ചിട്ടുണ്ട്. അക്രമികള്‍ ചുവരില്‍ ‘ഇവിടെ നിന്നും പുറത്തുപോവുക'യെന്ന് എഴുതിവെക്കുകയും സ്വസ്തിക ചിഹ്നം വരച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മഹാശിവരാത്രി ആഘോഷിക്കാനിരിക്കെയാണ് ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്. വടക്കു പടിഞ്ഞാറന്‍ പ്രദേശത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. യു.എസില്‍ മതവിദ്വേഷ പരമായ സംഭവം നടന്നതില്‍ പ്രവാസികള്‍ നടുക്കം രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. |
ശമ്പളമില്ല, വൈദ്യുതിയില്ല; മലയാളികള്‍ ഉള്‍പ്പെടെ നരകയാതനയില്‍ Posted: 16 Feb 2015 09:20 PM PST Image: ദുബൈ: മാസങ്ങളായി ശമ്പളമില്ലാതെ മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ 200 ലേറെ പേര്‍ ദുബൈയില്‍ നരകയാതനയില്‍. സോണാപ്പൂരിലെ ലേബര്‍ ക്യാമ്പില്‍ വെള്ളവും വെളിച്ചവുമില്ലാതെ, മതിയായ ഭക്ഷണം പോലുമില്ലാതെ മാസങ്ങളായി ഈ മനുഷ്യര്‍ ജീവിതം തള്ളിനീക്കുന്നു. വിസ കാലാവധി തീര്‍ന്നതിനാല്‍ മിക്കവരും രണ്ടുവര്‍ഷത്തിലേറെയായി നാട്ടില്‍പോയിട്ട്. ഉറ്റവര്‍ മരിച്ചിട്ട് നാട്ടില്‍പോകാനുമാവാത്തവര്‍ ഇതിലുണ്ട്. ശമ്പള കുടിശ്ശികയില്‍ നിന്ന് ഇവിടെ ഭക്ഷണത്തിനും മറ്റുമായി വാങ്ങിയ കടം വീട്ടാനെങ്കിലുമുള്ള തുക ലഭിച്ചാല്‍ എല്ലാം ഇട്ടെറിഞ്ഞ്പോകാന്‍ തയ്യാറായവരോട് പോലും കരുണ കാണിക്കാന്‍ കമ്പനി അധികൃതര്‍ തയാറല്ളെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. |
എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശം സാധ്യമാക്കുമെന്ന് സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ Posted: 16 Feb 2015 09:17 PM PST Image: ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ ആവശ്യത്തിന് സീറ്റുകളുണ്ടെന്നും പ്രവേശനം കിട്ടാതെ ഒരു കുട്ടി പോലും വീട്ടിലിരിക്കേണ്ടി വരില്ളെന്നും സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിലെ പ്രൈവറ്റ് സ്കൂള്‍സ് ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ഗാലി. |
അഞ്ചു മലയാളികള്‍ അടക്കം എട്ടു ഇന്ത്യക്കാര്‍ ദുരിതത്തില്‍ Posted: 16 Feb 2015 08:39 PM PST Image: മസ്കത്ത്: ശരിയായ ജോലിയും താമസവും ഭക്ഷണവും ഇല്ലാതെ അഞ്ചു മലയാളി യുവാക്കള്‍ അടക്കം എട്ടു ഇന്ത്യക്കാര്‍ ദുരിതത്തില്‍. കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സിയിലും മുംബൈയിലും നടത്തിയ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത് ആറു മാസം മുമ്പ് ഒമാനിലത്തെിയ യുവാക്കളാണ് ദുരിതത്തില്‍ കഴിയുന്നത്. |
കര്‍ണാടകയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു Posted: 16 Feb 2015 08:38 PM PST Image: ബംഗളൂരു: കര്‍ണാടകയിലെ ചിക്മഗ്ളൂരുവില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി മലവയല്‍ പൂളക്കുണ്ട് വീട്ടില്‍ ശരീഫ് (50) ഭാര്യ സൈനബ(45) മകന്‍ ഷൈമോന്‍ (22) എന്നിവരാണ് മരണപ്പെട്ടത്. ചിക്മഗ്ളൂരുവിലെ ഉപ്പളയിലെ സൈനബയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
|
ഡല്‍ഹിയിലെ തോല്‍വി മറക്കാന്‍ ആര്‍.എസ്.എസ് ബിഹാറില്‍ പിടിമുറുക്കുന്നു Posted: 16 Feb 2015 08:32 PM PST Image: ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേരിടേണ്ടി വന്ന കനത്ത തോല്‍വി മറക്കാന്‍ ആര്‍.എസ്.എസ് ബിഹാറില്‍ പിടിമുറുക്കുന്നു. ബിഹാറില്‍ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ആര്‍.എസ്.എസ്. ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും നടത്തിവരുന്നത്. ഇതിനായി ആര്‍.എസ്.എസ് വക്താവ് ദാത്രേയ ഹൊസബാലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജിതിന്‍ റാം മാഞ്ചി നിയമസഭയില്‍ വിശ്വാസവോട്ട് തേടാനിരിക്കെ വിഷയത്തില്‍ പ്രത്യക്ഷ ഇടപെടലുകള്‍ ബി.ജെ.പിക്ക് പ്രതികൂലമാകുമെന്ന നിലപാടാണ് ആര്‍.എസ്.എസിന്‍റേത്. വെള്ളിയാഴ്ചയാണ് നിയമസഭയില്‍ മാഞ്ചി വിശ്വാസവോട്ട് തേടുക. |
ഐ.എസ് ഭീകരതയെ മന്ത്രിസഭ അപലപിച്ചു Posted: 16 Feb 2015 08:20 PM PST Image: റിയാദ്: കോപ്റ്റിക് ക്രൈസ്തവരായ 21 പേരുടെ തലയറുത്ത ഐ.എസ് ഭീകരതയെ സൗദി അറേബ്യന്‍ മന്ത്രിസഭ കടുത്ത ഭാഷയില്‍ അപലപിച്ചു. ലിബിയയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ദര്‍നയില്‍ ഞായറാഴ്ച ഈജിപ്ഷ്യന്‍ പൗരന്മാരെ നിഷ്ഠൂരമായി വധിച്ച സംഭവത്തെ ശക്തമായി അപലപിച്ച മന്ത്രിസഭ പ്രസിഡന്‍റ് അബ്ദുല്‍ഫത്താഹ് സീസിക്കും ഇരകളുടെ കുടുംബത്തിനും നാട്ടുകാര്‍ക്കും അനുശോചനമറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. |
മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക് മകളായി ജമീഷ Posted: 16 Feb 2015 07:31 PM PST Image: Subtitle: പത്ത് വര്‍ഷത്തോളമായി വലിച്ചെറിയപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി ജീവിക്കുകയാണ് ജമീഷ കണ്ണൂര്‍: കാലുമുറിച്ചുമാറ്റപ്പെട്ട അബൂബക്കറിനെ കിടക്കയില്‍നിന്ന് ജമീഷ സാവധാനം എഴുന്നേല്‍പ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ഇവര്‍ എന്‍െറ മകളാണ്. എനിക്ക് ഭാര്യയും മക്കളും ഉണ്ട്, അവര്‍ എവിടെയെന്ന് അറിയില്ല. എന്‍െറ സ്വത്തുമായി അവര്‍ സ്ഥലം വിട്ടു, എന്നെ ഉപേക്ഷിച്ചു.
|
കാലത്തുണര്‍ന്നെഴുന്നേല്‍ക്കും ന്യൂജെന്‍ കിളികള്‍... Posted: 16 Feb 2015 05:54 PM PST Image: വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയ നവമാധ്യമങ്ങളില്‍ കുടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍ക്കുവേണ്ടി മാത്രമുള്ള ഒരു കുറിപ്പാണിത്. ഇപ്പോഴും ‘ന്യൂജെനറേഷന്‍’ ആവാതെ പഴയ സൗകര്യങ്ങളില്‍ മാത്രം ഒതുങ്ങിജീവിക്കുന്ന ഭാഗ്യവാന്മാരെ ഇതിന്‍െറ വായനയില്‍നിന്ന് അസൂയയോടെ ഒഴിവാക്കുന്നു. അതിന്‍െറ കാരണം നിങ്ങള്‍ക്കു പിന്നാലെ ബോധ്യപ്പെട്ടുകൊള്ളും. |
Posted: 16 Feb 2015 05:51 PM PST Image: രാജ്യം ഭരിക്കുന്നവരും രാഷ്ട്രീയപാര്‍ട്ടികളെ നയിക്കുന്നവരും നാടുനീളെ അഴിമതിക്കെതിരെ ഒച്ചവെച്ച് നടക്കുകയാണെപ്പോഴും. രാഷ്ട്രീയ പ്രതിയോഗികളെ അടിക്കാനും സ്വയം നല്ലപിള്ള ചമയാനും എല്ലാവരും ഉപകരണമാക്കുന്നതും അഴിമതിയത്തെന്നെ. ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും ഇന്ത്യയില്‍ അഴിമതി തിടംവെച്ച് വളരുകയാണെന്ന് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പറയുന്നു. അഴിമതിക്കെതിരെ വലിയ വായില്‍ സംസാരിച്ച് തെരഞ്ഞെടുപ്പ് ജയിച്ചുകയറിയ ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍െറ ഒൗദ്യോഗിക ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ രാജ്യത്തിന്‍െറ സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്നുണ്ട്. |
മധ്യപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം Posted: 16 Feb 2015 11:18 AM PST Image: ഇന്‍ഡോര്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ മഛലിയഘട്ടില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 ഓളം പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. ഇന്‍ഡോറില്‍നിന്ന് രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ഗാലിയകോട്ടിലേക്ക് മുസ്ലിം തീര്‍ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. 150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 60ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഐ.ജി വിപിന്‍ മഹേശ്വരി പറഞ്ഞു. പരിക്കേറ്റ 24ഓളം പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, ഇരുട്ടും കുത്തനെയുള്ള ഇറക്കവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. രാത്രി വൈകിയും ബസിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാജ്ഘര്‍ മേഖലയിലെ മലമ്പാതയില്‍ക്കൂടി വരുമ്പോള്‍ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. |
സി.പി.ഐ സമ്മേളനങ്ങളുടെ അജണ്ട നിശ്ചയിച്ച് സി.പി.എം വിരുദ്ധ വികാരം Posted: 16 Feb 2015 11:08 AM PST Image: Subtitle: കെ.ഇ. ഇസ്മാഈലിനെതിരെ സമ്മേളനങ്ങളില്‍ ഉണ്ടായ വിമര്‍ശം ഇതാണ് വെളിവാക്കുന്നത് തിരുവനന്തപുരം: മൂന്ന് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാന്‍ ബാക്കി നില്‍ക്കെ സി.പി.ഐയില്‍ ഉയരുന്നത് സി.പി.എമ്മിന്‍െറ എകപക്ഷീയ നിലപാടുകള്‍ക്ക് എതിരായ വികാരം. മുന്നണിയില്‍ സി.പി.എമ്മിന്‍െറ വല്യേട്ടന്‍ പെരുമാറ്റവും അവരോടുള്ള ചില നേതാക്കളുടെ ദാസ്യമനോഭാവവുമാണ് ഇത്തവണ സി.പി.ഐ ജില്ലാ സമ്മേളനങ്ങളുടെ അജണ്ട നിശ്ചയിച്ചത്. സി.പി.എമ്മിനോട് മൃദുസമീപനം പുലര്‍ത്തുന്ന ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ. ഇസ്മാഈലിനെതിരെ സമ്മേളനങ്ങളില്‍ ഉണ്ടായ വിമര്‍ശം ഇതാണ് വെളിവാക്കുന്നത്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍െറ അജണ്ട നിശ്ചയിക്കുന്നതും ഇതാകുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഒരിക്കല്‍ കൂടി ഇല്ളെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയതോടെ താഴെതട്ട് മുതല്‍ മേധാവിത്തമുണ്ടാക്കാന്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഊര്‍ജിത ശ്രമമാണ് ഉണ്ടായത്. മുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയുമായുള്ള ഏറ്റുമുട്ടലല്ല വേണ്ടതെന്ന അഭിപ്രായമാണ് കെ.ഇ. ഇസ്മാഈല്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനുള്ളത്. അതേസമയം സി.പി.എമ്മിന്‍െറ ഏകപക്ഷീയ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ അന്തസ്സ് അടിയറവെച്ച് അംഗീകരിക്കേണ്ടതില്ളെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് എതിരാണ്. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും കൂടിയായതോടെ ജില്ലാ സമ്മേളനങ്ങളിലെ പ്രതിനിധികളുടെ വികാരം നിര്‍ണായകമായി. ഇതുവരെ 11 ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ എറണാകുളം ഒഴികെ ഇടങ്ങളില്‍ വിഭാഗീയത അതിരുവിടാതെ ശ്രദ്ധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു. എന്നാല്‍ ഭൂരിഭാഗം ജില്ലകളിലും സി.പി.എമ്മിനെതിരെ ഉയര്‍ന്ന കടുത്ത വികാരമാകും സംസ്ഥാന സമ്മേളനത്തിലും പ്രതിഫലിക്കുക എന്നാണ് സൂചന. ചില ജില്ലകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തന്നെ സി.പി.എം നിലപാടുകളെ കടന്നാക്രമിക്കുന്നതായിരുന്നു. സി.പി.എമ്മിന്‍െറ ബി ടീമായി സി.പി.ഐ നേതൃത്വം മാറിയെന്ന ആക്ഷേപമാണ് ഭൂരിഭാഗം പ്രതിനിധികളില്‍ നിന്നുമുണ്ടായത്. പിണറായി വിജയന്‍െറ പരനാറി പ്രയോഗവും ആര്‍.എസ്.പിയുടെ മുന്നണിവിടലും അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. സി.പി.എമ്മിനോടുള്ള മൃദുസമീപനത്തിന്‍െറ പേരില്‍ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഇസ്മാഈലിനെ ഇരുത്തിത്തന്നെ രൂക്ഷമായി വിമര്‍ശിച്ചു. പന്ന്യന്‍ രവീന്ദ്രനെ ആര്‍.എസ്.പി ആക്ഷേപിച്ചപ്പോള്‍ എതിരെ ഒരക്ഷരം സംസാരിക്കാന്‍ തയാറാകാതിരുന്ന ഇസ്മാഈല്‍ പിണറായി വിജയന്‍െറ പരനാറി പ്രയോഗത്തെ ന്യായീകരിക്കാന്‍ ഉടന്‍ രംഗത്തുവന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും നിര്‍വാഹകസമിതിയിലും ഇസ്മാഈലിന് വിമര്‍ശമേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹം തെറ്റ് സമ്മതിക്കുകയായിരുന്നു. ഫെബ്രുവരി 15ന് ആരംഭിച്ച തൃശൂര്‍ ജില്ലാ സമ്മേളനം കൂടാതെ ആലപ്പുഴ, തിരുവനന്തപുരം സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്. സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനത്തിന് വിരുദ്ധമായി മത്സരം അരങ്ങേറിയത് എറണാകുളത്ത് മാത്രമാണ്. അവിടെ കരിമണല്‍ ഖനനം സംബന്ധിച്ച് മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനസമിതിയില്‍ നിന്ന് തരംതാഴ്ത്തലിന് വിധേയനായ മുന്‍ എം.എല്‍.എ പി. രാജു നേതൃത്വത്തിന്‍െറ നിര്‍ദേശം ലംഘിച്ച് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനസമ്മേളനത്തിന് ശേഷം സംസ്ഥാനനേതൃത്വം ഇടപെടും.
|
കോപന്‍ഹേഗന്‍ വെടിവെപ്പ്: രണ്ടുപേര്‍ പിടിയില്‍ Posted: 16 Feb 2015 10:41 AM PST Image: കോപന്‍ഹേഗന്‍: രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഇരട്ട വെടിവെപ്പ് നടത്തിയ ആയുധധാരിയുടെ സഹായികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയതായി കോപന്‍ഹേഗന്‍ പൊലീസ്. ക്രുഡോഡെനിലും സിനഗോഗിലും നടന്ന വെടിവെപ്പുകള്‍ക്ക് സഹായം നല്‍കിയെന്ന സംശയത്തിലാണ് ഇരുവരെയും പിടികൂടിയത്. ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ അധികൃതര്‍ വ്യാപക തിരച്ചില്‍ നടത്തി. നെയിറെബ്രോ ഡിസ്ട്രിക്ടിലെ ഒരു ഇന്‍റര്‍നെറ്റ് കഫേയില്‍ പൊലീസ് പരിശോധന നടത്തി. പ്രതിയെന്ന് സംശയിക്കുന്ന ആയുധധാരി പൊലീസുമായി വെടിവെപ്പ് നടത്തിയ സ്ഥലത്തിന് സമീപത്തെ കഫേയാണിത്. |
നിസാമിന്‍േറത് സമാനതകളില്ലാത്ത ക്രൂരത Posted: 16 Feb 2015 10:37 AM PST Image: Subtitle: രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തൃശൂര്‍: കൊലപാതകങ്ങളും അക്രമങ്ങളും നിരവധി കേരളത്തിലുണ്ടായിട്ടുണ്ടെങ്കിലും തൃശൂര്‍ ശോഭ സിറ്റിയിലെ കാവല്‍ക്കാരന്‍ ചന്ദ്രബോസിന് നേരെ ഉണ്ടായതുപോലെ ഒന്ന് കേരളത്തിന് അപരിചിതമാണ്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള തരത്തില്‍ രക്തം ഉറഞ്ഞുപോകുന്നതരം കൊലപാതകശ്രമമാണ് ഇക്കഴിഞ്ഞ 29ന് പുലര്‍ച്ചെ തൃശൂര്‍ ശോഭാ സിറ്റിയില്‍ ഉണ്ടായത്. ജീവനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച നിസ്സഹായനായ ഒരു മനുഷ്യനെ വിലകൂടിയ വാഹനത്തില്‍ പിന്തുടര്‍ന്ന് ചെന്ന് മതിലിനോട് ചേര്‍ത്തുനിര്‍ത്തി പലവട്ടം വണ്ടി ഇടപ്പിച്ചു. അതും പോരാഞ്ഞ് മൃതപ്രായനായ അയാളെ വലച്ചിഴച്ച് കൊണ്ടുപോയി മരക്കഷണം കൊണ്ട് പാമ്പിനെ തല്ലുന്നതുപോലെ തല്ലി. കിങ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നിസാമിന്‍െറ ക്രൂരകൃത്യങ്ങളില്‍ ഇത് ആദ്യത്തേതല്ല. പുറത്തുവന്ന ആദ്യത്തേത് മാത്രം. ഒരു ഡസനോളം വരുന്ന മുമ്പത്തെ കേസുകള്‍ക്കെല്ലാം ഏറെക്കുറെ സമാന സ്വഭാവമുണ്ട്. എന്നിട്ടും പൊലീസും രാഷ്ട്രീയ നേതൃത്വവും നിസാമിന്‍െറ രക്ഷക്കുവേണ്ടി മത്സരിച്ചു. അതീവ അപകടാവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചന്ദ്രബോസിന്‍െറ ജീവന്‍ നിലനിര്‍ത്താനുള്ള ഡോക്ടര്‍മാരുടെ തീവ്രശ്രമത്തിനിടെ നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് എസ്.പി റാങ്കില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. മുമ്പുണ്ടായിരുന്ന കേസുകളിലെ ഒത്തുതീര്‍പ്പുകളിലും പ്രധാനി ഇയാള്‍ തന്നെയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചന്ദ്രബോസ് അക്രമിക്കപ്പെട്ടതിന്‍െറ പിറ്റേന്ന് സിറ്റി പൊലീസ് കമീഷണര്‍ക്ക് നിസാമിനുവേണ്ടി എത്തിയ മൊബൈല്‍ ഫോണ്‍ കോള്‍ എറണാകുളത്തെ ഭരണകക്ഷിയുടെ പ്രമുഖ എം.എല്‍.എയുടേതും കോഴിക്കോട്ട് നിന്നുള്ള ലീഗ് നേതാവിന്‍േറതുമാണെന്ന് പൊലീസ് വൃത്തങ്ങളില്‍ പരസ്യമായ രഹസ്യമാണ്. ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന് നേരെയുണ്ടായ ആക്രമണമാണെന്ന് അറിഞ്ഞത്തെിയ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് പ്രഖ്യപിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും നടപടികളിലേക്ക് കടക്കാതെ പൊലീസ് ഉഴപ്പി. ഏഴ് വയസ്സുകാരനായ മകനെക്കൊണ്ട് ആഡംബര കാര്‍ ഓടിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. മകനെക്കൊണ്ട് കാറോടിപ്പിച്ച് ആ ദൃശ്യങ്ങള്‍ ഇയാള്‍ യുട്യൂബിലിട്ടതും വാഹനപരിശോധന നടത്തിയ വനിതാ എസ്.ഐയെ തെറിവിളിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്. വനിതാ പൊലീസുകാരി വാഹന പരിശോധനക്കത്തെിയപ്പോള്‍ ജീപ്പിനുള്ളില്‍ പൂട്ടിയിട്ടാണ് ഇയാള്‍ തെറിവിളിച്ചത്. ഇത്തരത്തില്‍ പത്തിലധികം കേസുകളാണ് നിസാമിനെതിരെയുണ്ടായിരുന്നു. ഓരോ കേസിലും ഇടപെടാനും ഒതുക്കി തീര്‍ക്കാനുമത്തെിയത് ഉന്നതര്‍ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ഹൈകോടതിയിലെ മൂന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കണ്ടത്. നിസാമിനെതിരെയുള്ള മൂന്ന് ക്രിമിനല്‍ കേസുകളാണ് ഹൈകോടതി റദ്ദാക്കിയത്. വേലൂര്‍ സ്വദേശി ഷംസുദ്ദീനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് തൃശൂര്‍ ടൗണ്‍ പൊലീസ് ഐ.ടി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസും പരാതിക്കാരനായ അബ്ദുല്‍ റസാക്കുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിനത്തെുടര്‍ന്ന് റദ്ദാക്കി. ബന്ധുവായ വീട്ടമ്മക്കെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ ചിത്രം പ്രചരിപ്പിച്ച കേസ് മറ്റൊന്ന്. കേസുകള്‍ റദ്ദാക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ളെന്ന് കോടതിവിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം നിസാമിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള പൊലീസിന്‍െറ നീക്കത്തിന് തിരിച്ചടിയായി. കേസുകളില്‍ നിസാമിനുവേണ്ടി ഹാജരായത് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ മകന്‍ മില്ലു ദണ്ഡപാണിയാണെന്നതാണ് ശ്രദ്ധേയം. കേസ് ഒതുക്കാന്‍ പൊലീസ് തന്നെ മന$പൂര്‍വം അവസരമൊരുക്കുകയായിരുന്നുവെന്ന ആക്ഷേപത്തിന് ഈ തെളിവ് ധാരാളമാണ്. വനിതാ എസ്.ഐയെ ജീപ്പില്‍ പൂട്ടിയിട്ട സംഭവത്തില്‍ കാക്കി കുപ്പായക്കാരന്‍െറ നീതിബോധം ഉണര്‍ന്നത് നിസാമില്‍ നിന്നും പണം വാങ്ങി കേസ് ഒതുക്കാനാണ്. ചന്ദ്രബോസില്‍ നിന്ന് മൊഴിയെടുക്കാതെ പൊലീസ് ഈ കേസിലും ഇരട്ടത്താപ്പ് കളിച്ചു. ചന്ദ്രബോസിന് നേരെയുണ്ടായ അക്രമത്തില്‍ ആദ്യം രംഗത്തത്തെിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്ത്രപൂര്‍വം പിന്മാറി. തെളിവെടുപ്പിനെന്ന പേരില്‍ ഇറങ്ങിയ പൊലീസ് ഇതര സംസ്ഥാനങ്ങളിലെ ഇയാളുടെ ഓഫിസും ഫ്ളാറ്റുകളും ആസ്തിയും കണ്ട് ഞെട്ടി. |
ഇനി ജമന്തി ഒറ്റക്കാണ്; ഈ കുടുംബം പോറ്റാന്‍ Posted: 16 Feb 2015 10:36 AM PST Image: കാഞ്ഞാണി: അഞ്ച് സെന്‍റ് പുരയിടത്തിലെ കൊച്ചുവീടിന് തീരെ സൗകര്യമില്ളെന്ന് ചന്ദ്രബോസിനും ജമന്തിക്കും മാത്രമല്ല, മക്കള്‍ക്കും തോന്നിയിരുന്നു. അല്‍പമൊന്ന് വലുപ്പം കൂട്ടിയാല്‍ എല്ലാവര്‍ക്കും നിന്നു തിരിയാം. പക്ഷേ, പ്രാരാബ്ധങ്ങള്‍ ഒഴിഞ്ഞിട്ടു വേണമല്ളോ എന്നു കരുതി മാറ്റിവെച്ചു. കൂട്ടിവെച്ച് ഒരു തുകയായപ്പോള്‍ പിന്‍വശത്തേക്ക് വീടൊന്ന് നീട്ടിയെടുത്തു. അതിന്‍െറ വാര്‍പ്പിന് അടിച്ച തട്ട് പലകകള്‍ പൊളിച്ചെടുത്തപ്പോള്‍ ചന്ദ്രബോസിന്‍െറ അടുത്ത ആധി തുടങ്ങി. പണി മുഴുമിപ്പിക്കണമല്ളോ. കഴിഞ്ഞ 29ന് തൃശൂര്‍ ശോഭാ സിറ്റിയില്‍ കാവല്‍പണിക്ക് നില്‍ക്കുമ്പോഴും ആ വിഷമത്തിലായിരുന്നു. എന്നാല്‍, അന്നു മുതല്‍ ചന്ദ്രബോസ് വിഷമങ്ങളൊന്നും അറിഞ്ഞില്ല. സമ്പത്തിന്‍െറ ആധിക്യത്തില്‍ കണ്ണ് കാണാതായിപ്പോയ ഒരാള്‍ ചന്ദ്രബോസിന്‍െറ ജീവിതം ഇരുട്ടിലേക്ക് തള്ളിയത് ആ പുലരിയിലാണ്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോള്‍ ഇനി പ്രിയതമ ജമന്തി മാത്രമേയുള്ളൂ, ഈ കുടുംബത്തിന്‍െറ പ്രാരാബ്ധം താങ്ങാന്‍. ചന്ദ്രബോസിന്‍െറ അയല്‍ക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഓട്ടോയോടിച്ചും പെയിന്‍റിങ് പണിയെടുത്തും കുടുംബം പോറ്റാന്‍ പാടുപെടുന്ന ഭര്‍ത്താവിനെ സഹായിക്കാന്‍ ജമന്തി ആവുന്നതെല്ലാം ചെയ്തു. കണ്ടശാംകടവ് വിളക്കുംകാല്‍ വടക്കേ കാരമുക്ക് പള്ളിക്കടുത്ത് കാട്ടുങ്ങല്‍ വീട്ടില്‍ പരേതനായ വാസുവിന്‍െറയും അംബുജാക്ഷിയുടെയും മകന്‍ ചന്ദ്രബോസിന് വിവാഹ ശേഷം ജമന്തി വലിയൊരു താങ്ങായിരുന്നു. മക്കള്‍ രേവതിയും അമല്‍ദേവും വളര്‍ന്നു തുടങ്ങിയപ്പോള്‍ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. അമ്മ അംബുജാക്ഷിക്ക് പ്രായമേറുകയാണ്. അതിന്‍െറ കരുതല്‍ വേറെ. അതിനിടക്ക് നിരന്തരം അലട്ടിയ നടുവേദന ചന്ദ്രബോസിന് പരീക്ഷണമായി. അങ്ങനെയാണ് എട്ടുവര്‍ഷം മുമ്പ് തൃശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍െറ പണിക്കത്തെിയത്. ചന്ദ്രബോസും ജമന്തിയും കുടുംബം പോറ്റാന്‍ പെടുന്ന പാടു കണ്ടാണ് മാമ്പുള്ളിയിലെ ഒരു വീട്ടുകാര്‍ അവരുടെ ഗള്‍ഫിലുള്ള ബന്ധുവിന്‍െറ വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ജമന്തിയെ കൊണ്ടുപോയത്. മൂന്നുവര്‍ഷം അവിടെ ജോലി ചെയ്ത് സ്വരൂപിച്ച പണം കൊണ്ടാണ് അഞ്ചു സെന്‍റിനടുത്ത് ഭൂമി വാങ്ങിയത്. അതിലൊരു വീട് വെച്ചെങ്കിലും കൈയിലുള്ള പണത്തിന്‍െറ പരിമിതിപോലെ തീരെ ചെറുതായിപ്പോയി. മകള്‍ രേവതി പഠിക്കാന്‍ മിടുക്കിയാണ്. പഠിപ്പിക്കണമെന്ന ആഗ്രഹവും വളര്‍ന്നു വന്നു. അതോടെ ജമന്തി വീട്ടുജോലിക്ക് പോയിത്തുടങ്ങി. ഇപ്പോഴും അത് തുടരുന്നു. രേവതി കോഴിക്കോട് എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ പഠിക്കുകയാണ്. അമല്‍ദേവ് തൃശൂരിലെ സ്കൂളില്‍ ഒമ്പതാം ക്ളാസുകാരന്‍. ഇനി ഇവര്‍ക്ക് അമ്മ ജമന്തിയുടെ അധ്വാനം മാത്രമാണ് താങ്ങ്. |
ഐ.പി.എല്‍ ലേലം: താരമായത് കരിയപ്പ; വില 2.40 കോടി Posted: 16 Feb 2015 10:22 AM PST Image: Subtitle: ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് പോലും കളിച്ചിട്ടില്ലാത്ത 20 കാരനാണ് കര്‍ണാടക ഓഫ് സ്പിന്നര്‍ കരിയപ്പ ബാംഗ്ളൂര്‍: ഇന്നലെ ബാംഗ്ളൂരില്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ താരമായത് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് പോലും കളിച്ചിട്ടില്ലാത്ത 20 കാരനായ കര്‍ണാടക ഓഫ് സ്പിന്നര്‍ കരിയപ്പ. ലോകോത്തര താരങ്ങളില്‍ ചിലരെ വാങ്ങാന്‍ ഒരാള്‍ പോലും രംഗത്തുവരാത്തതിനിടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കരിയപ്പക്കുവേണ്ടി 2.40 കോടി ചെലവാക്കിയത്. രണ്ടുകോടി അടിസ്ഥാന വിലയിട്ട മുഖ്യതാരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ ഹാഷിം അംല, ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധന, തിലക രത്ന ദില്‍ഷന്‍, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍, ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ റോസ് ടെയ്ലര്‍ എന്നിവരെ ആദ്യ റൗണ്ട് ലേലത്തില്‍ ആരും വാങ്ങിച്ചില്ല. കുമാര്‍ സങ്കക്കാരയും വില്‍ക്കപ്പെടാത്ത താരമായി. ഇവരെ അടുത്ത ഘട്ടത്തില്‍ ടീമുകള്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം, 10.5 കോടിക്ക് ദിനേശ് കാര്‍ത്തികിനെ മുംബൈ ഇന്ത്യന്‍സില്‍നിന്ന്, ബംഗളൂരു വാങ്ങി. മുരളി വിജയ് ചെന്നൈ സൂപ്പര്‍ കിങ്സില്‍നിന്ന് മൂന്ന് കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ കൂടാരത്തിലത്തെി. |
ഇന്ത്യ^ശ്രീലങ്ക ആണവ സഹകരണത്തിനു തുടക്കമായി Posted: 16 Feb 2015 10:21 AM PST Image: Subtitle: ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു, കാര്‍ഷിക, സാംസ്കാരിക സഹകരണത്തിനും ധാരണ ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും സിവില്‍ ആണവകരാറില്‍ ഒപ്പുവെച്ചു. പ്രതിരോധ, സുരക്ഷാ മേഖലകളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ധാരണയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ‘ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരവിശ്വാസത്തിന്‍െറ മറ്റൊരു പ്രകടനമാണ് സിവില്‍ ആണവസഹകരണം സംബന്ധിച്ച ഉഭയകക്ഷി കരാര്‍. കൃഷി, ആരോഗ്യം എന്നീ മേഖലകളിലുള്ള സഹകരണത്തിന് ഇത് പുതിയ അവസരങ്ങളൊരുക്കും’-സിരിസേനയോടൊപ്പമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. ആണവസുരക്ഷ, റേഡിയേഷന്‍ സുരക്ഷ, റേഡിയോ ഐസോടോപ്പുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ ആണവോര്‍ജത്തിന്‍െറ സമാധാനപരമായ ഉപയോഗത്തിന് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുക, അറിവും വൈദഗ്ധ്യവും കൈമാറുക, വിഭവങ്ങള്‍ പങ്കുവെക്കുക എന്നിവയായിരിക്കും ആണവസഹകരണത്തിന്‍െറ മുഖ്യലക്ഷ്യങ്ങള്‍. ഇരുരാഷ്ട്രങ്ങളും തമ്മില്‍ മൂന്നു സന്ധികളില്‍കൂടി ഒപ്പുവെച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ സഹകരണം, നളന്ദ സര്‍വകലാശാല സ്ഥാപിക്കാനുള്ള പദ്ധതിയില്‍ പങ്കെടുക്കാന്‍ ശ്രീലങ്കക്ക് അനുമതി നല്‍കുന്ന ധാരണാപത്രം എന്നിവ ഇതിലുള്‍പ്പെടുന്നു. 2015-18 കാലയളവിലേക്കുള്ള ഇന്ത്യ-ശ്രീലങ്ക സാംസ്കാരിക സഹകരണ പരിപാടിക്കും തുടക്കമായി. രംഗ, ദൃശ്യകലകള്‍, ലൈബ്രറി, മ്യൂസിയം, ആര്‍ക്കൈവ്സ്, പുരാവസ്തുശാസ്ത്രം, കരകൗശലവേല തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കും. മാനവികമായ സമീപനത്തിലൂടെ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇരുനേതാക്കളും അറിയിച്ചു. നിലവിലുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ യോഗം ചേരുന്നതിന് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ അസോസിയേഷനുകളെ പ്രേരിപ്പിക്കുമെന്ന് മോദി പറഞ്ഞു. തന്നെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ക്ഷണിച്ച സിരിസേനക്ക് മോദി നന്ദി പറഞ്ഞു. മാര്‍ച്ചില്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി മോദി വെളിപ്പെടുത്തി. പ്രസിഡന്‍റായി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനത്തിന് തെരഞ്ഞെടുത്ത ഇന്ത്യയില്‍ ഞായറാഴ്ചയാണ് സിരിസേന എത്തിയത്. കൂടിക്കാഴ്ച വിജയകരമായതില്‍ സിരിസേന സന്തോഷം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം തങ്ങള്‍ക്കു മാത്രമല്ല, മേഖലക്ക് ഒന്നാകെ ഗുണപ്രദമായിരിക്കുമെന്ന് സിരിസേന അഭിപ്രായപ്പെട്ടു. |
Posted: 16 Feb 2015 10:17 AM PST Image: നൗ കാംപ്: തന്‍െറ 300ാം ലാ ലിഗ മത്സരത്തില്‍ ഹാട്രിക് തിളക്കവുമായി നിറഞ്ഞുനിന്ന ലയണല്‍ മെസ്സിയുടെ ചിറകിലേറി ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ലെവന്‍െറയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ കറ്റാലന്‍ കരുത്ത് മുട്ടുകുത്തിച്ചത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ലീഗ് ജേതാക്കളായ അത്ലറ്റികോ മഡ്രിഡിനെ സെല്‍റ്റ ഡി വിഗോ 2-0ത്തിന് മുക്കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment