സ്വാഗതം
WELCOME

News Update..

Monday, February 2, 2015

സി.പി.എമ്മില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ ഇനി സംസ്ഥാന സമ്മേളനത്തിന് ശേഷം Madhyamam News Feeds

സി.പി.എമ്മില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ ഇനി സംസ്ഥാന സമ്മേളനത്തിന് ശേഷം Madhyamam News Feeds

Link to

സി.പി.എമ്മില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ ഇനി സംസ്ഥാന സമ്മേളനത്തിന് ശേഷം

Posted: 01 Feb 2015 07:31 PM PST

Image: 
Subtitle: 
നേതൃയോഗം ഫെബ്രുവരി ആദ്യവാരം

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ സി.പി.എം നേതൃത്വം നിര്‍ണായക തീരുമാനം എടുക്കില്ല. യു.ഡി.എഫ് രാഷ്ട്രീയത്തിലെ ഭിന്നിപ്പിനെ മൂര്‍ച്ഛിപ്പിക്കുന്ന പ്രസ്താവനകള്‍ നേതാക്കളുടെ ഭാഗത്തുനിന്ന് തുടരും. എന്നാല്‍, മുന്നണി രാഷ്ട്രീയത്തെ മാറ്റിമറിക്കാവുന്ന നീക്കങ്ങള്‍ ആലപ്പുഴയില്‍ ഫെബ്രുവരി 20 മുതല്‍ 23വരെ നടക്കുന്ന സംസ്ഥാന സമ്മേളനശേഷം ചുമതല ഏല്‍ക്കുന്ന പുതിയ നേതൃത്വത്തിന്‍േറതാകും.
ബാര്‍ കോഴ ആരോപണത്തിന് പുറമെ ആര്‍. ബാലകൃഷ്ണപിള്ളയുടെ വെല്ലുവിളിയും യു.ഡി.എഫ് രാഷ്ട്രീയത്തെ കലുഷിതമാക്കട്ടെയെന്നാണ് നേതൃത്വത്തിന്‍െറ നിലപാട്. 14 ജില്ലാ സമ്മേളനവും പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കുന്നതിലേക്കാണ് സി.പി.എം നേതൃത്വം കടക്കുന്നത്. ഇതിനായി ഫെബ്രുവരി നാലു മുതല്‍ ആറുവരെ സംസ്ഥാന സെക്രട്ടേറിയറ്റും ഒമ്പത് മുതല്‍ 11 വരെ സംസ്ഥാന സമിതിയും ചേരും. 16 വര്‍ഷം സി.പി.എമ്മിനെ നയിച്ച പിണറായി വിജയന് പകരക്കാരനെ കണ്ടത്തൊനുള്ള സമ്മേളനമാണിത്.
വിഭാഗീയതയുടെ തിരിച്ചുപോക്കിന് കടിഞ്ഞാണിട്ടാണ് നേതൃത്വം സമ്മേളനത്തിന്‍െറ അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കുന്നത്. ദേശീയ ഗെയിംസിന്‍െറ മറപറ്റി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന വി.എസ് ഒൗദ്യോഗിക പക്ഷത്തിനോടുള്ള തന്‍െറ നിലപാട് ഒത്തുതീര്‍പ്പില്ലാത്ത വിധം വ്യക്തമാക്കി. എന്നാല്‍, ബേബിജോണ്‍ അടക്കമുള്ള സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പല അസൗകര്യം കാരണം വിട്ടുനിന്നത് ചൂണ്ടിക്കാട്ടി നേതൃത്വം ഇതിന് മറുപടി നല്‍കുന്നു.
ഇതാദ്യമായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സി.പി.എമ്മില്‍ പകുതി ജില്ലാ സെക്രട്ടറിമാര്‍ പുതുമുഖങ്ങളാണ്. കൊല്ലം, കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ പുതിയ ജില്ലാ സെക്രട്ടറിമാരാണ്. മത്സരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട വി.എസ് പക്ഷത്തിന്‍െറ അവശേഷ ഭൂമികയായ എറണാകുളത്തും കൊല്ലത്തും സ്വന്തം പക്ഷക്കാരെ പോലും ഞെട്ടിച്ച് ജില്ലാ സെക്രട്ടറിമാരെ നിശ്ചയിച്ചതിന് ചുക്കാന്‍ പിടിച്ചത് പിണറായി തന്നെയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍െറ പൂര്‍ണ നിയന്ത്രണത്തിലാണ് 14 ജില്ലകളുമെങ്കിലും ആലപ്പുഴയിലെയും കൊല്ലത്തെയും വിഭാഗീയതയാകും തലവേദന.
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍ ഉന്നയിച്ച് സമ്മേളനങ്ങളുടെ അജണ്ട നിശ്ചയിക്കാന്‍ നടത്തിയ വി.എസിന്‍െറ നീക്കം തിരിച്ചടിച്ചു. കോഴിക്കോട്ട് പി. മോഹനനെ ജില്ലാ സെക്രട്ടറിയാക്കിയത് വഴി ടി.പി വധക്കേസ് ഉയര്‍ത്തി പാര്‍ട്ടി അജണ്ട നിശ്ചയിക്കാന്‍ പുറം ശക്തികളെ അനുവദിക്കില്ളെന്ന് കൂടി നേതൃത്വം ശക്തമായ സന്ദേശമാണ് നല്‍കിയത്.
കൊല്ലത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും പാലക്കാടും സ്വന്തം പക്ഷത്തെ ഭിന്നിപ്പ് സമവായത്തിലൂടെയും ശാസനാരൂപത്തിലും അവസാനിപ്പിച്ചത് പിണറായി തന്നെയായിരുന്നു. അതേസമയം, ഭൂരിപക്ഷം ജില്ലാ സമ്മേളനങ്ങളിലുമുണ്ടായ സി.പി.എമ്മിന്‍െറ സമരപരാജയങ്ങള്‍ക്ക് എതിരായ വിമര്‍ശം നേൃത്വത്തെ അലോസരപ്പെടുത്തുന്നു. വി.എസിന്‍െറ അച്ചടക്കലംഘനങ്ങള്‍ക്ക് എതിരായ വിമര്‍ശത്തിനെക്കാള്‍ നേതൃത്വം വിശദീകരണം നല്‍കാന്‍ സമയം ചെലവിട്ടതും ഇതിന് മറുപടി നല്‍കാനായിരുന്നു.

റാണക്കും മക്കള്‍ക്കും കുടുംബമേള

Posted: 01 Feb 2015 06:47 PM PST

Image: 
Subtitle: 
ജസ്പാല്‍ റാണയുടെ പിതാവ് എത്തിയത് മക്കളും ബന്ധുക്കളും ഉള്‍പ്പെടെ ഒമ്പത് ഷൂട്ടിങ് താരങ്ങളുമായി

തിരുവനന്തപുരം: എട്ടാം വയസ്സില്‍ പിതാവ് മരിച്ചു. ഒമ്പതില്‍ മാതാവും ഓര്‍മയായി. ജീവിതം അറിയും മുമ്പ് അനാഥനായ നാരായണ്‍ സിങ് റാണയുടെ ജീവിതത്തിലേക്ക് പത്താം വയസ്സില്‍ ഭാര്യയായി ശ്യാമയും എത്തി. കുട്ടിത്തം മാറുംമുമ്പേ കുടുംബഭാരമത്തെിയ റാണക്ക് അന്ന് കൂട്ടായി വന്നതാണ് തോക്ക്. ആദ്യം ജീവിക്കാനായി രാജ്യാതിര്‍ത്തിയില്‍ തോക്കേന്തിയ കൈകള്‍ പിന്നീട്, ഇന്ത്യയുടെ അഭിമാന താരങ്ങളായ ഒട്ടേറെ പേരെ ഷൂട്ടിങ് റേഞ്ചിലെ സുവര്‍ണ താരങ്ങളാക്കി മാറ്റി. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവ് ജസ്പാല്‍ റാണ, 2006 മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സുഷമ റാണ തുടങ്ങിയ താരങ്ങളുടെ പിതാവ് കൂടിയായ നാരായണ്‍ റാണക്ക് കുടുംബകാര്യം കൂടിയാണ് ഷൂട്ടിങ്. മക്കളും മരുമക്കളും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളുമായാണ് സംസ്ഥാന സര്‍ക്കാറിന്‍െറ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കൂടിയായ എന്‍.എസ്. റാണ ദേശീയ ഗെയിംസില്‍ ഉത്തരാഖണ്ഡ് ഷൂട്ടിങ് ടീമിനൊപ്പം തിരുവനന്തപുരത്ത് എത്തിയത്. മറ്റു മക്കളായ സുഭാഷ് റാണ, പൂജ റാണ, പുഷ്പാഞ്ജലി റാണ, മരുമകള്‍ നൈന സുഭാഷ് റാണ, ബന്ധുവായ മംമ്ത കേഡിയ എന്നിവരുടെ കോച്ചും രക്ഷിതാവും കൂടിയാണ് ഉത്തരാഖണ്ഡിന്‍െറ പ്രഥമ കായികമന്ത്രി കൂടിയായ എന്‍.എസ്. റാണ. സഹോദരങ്ങള്‍ കാഞ്ചിവലിക്കുമ്പോള്‍ ആത്മവിശ്വാസത്തിന്‍െറ തിരനിറക്കാന്‍ നാല് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ജസ്പാല്‍ റാണയും സുഷമ റാണയും മരുമകന്‍ പങ്കജ് സിങ്ങും എത്തുന്നതോടെ വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ച് ഉത്തരാഖണ്ഡിലെ രജപുത്ര കുടുംബത്തിന്‍െറ സംഗമമായി മാറും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മകന്‍ കൂടിയാണ് മുന്‍ ദേശീയ ഷൂട്ടിങ് താരം കൂടിയായ പങ്കജ് സിങ്. ഷൂട്ടിങ്ങിലെ കുടുംബമഹിമ ഇവിടെയൊതുങ്ങുന്നില്ല.
60 അംഗങ്ങളുടെ കൂട്ടുകുടുംബത്തില്‍ 25 പേര്‍ ദേശീയ-രാജ്യാന്തര തലത്തിലെ മെഡല്‍ ജേതാക്കളാണെന്ന് ഉത്തരാഖണ്ഡ് റൈഫ്ള്‍ അസോസിയേഷന്‍ പ്രസിഡന്‍റായ റാണ പറയുന്നു. ജസ്പാലിന്‍െറ മകള്‍ 13കാരിയായി ദേവാന്‍ഷി ദേശീയ ഗെയിംസ് ടീമില്‍ അംഗമായിരുന്നെങ്കിലും ബോര്‍ഡ് പരീക്ഷകാരണം മത്സരത്തില്‍ പങ്കെടുക്കാനത്തെിയിട്ടില്ല.
സ്വന്തം കുടുംബത്തില്‍ മാത്രമൊതുങ്ങുന്നില്ല റാണയുടെ ഷൂട്ടിങ് യാത്രകള്‍. ജസ്പാല്‍ റാണയുടെ പേരില്‍ ഡറാഡൂണില്‍ സ്ഥാപിച്ച ഷൂട്ടിങ് അക്കാദമിയില്‍നിന്ന് ഉന്നംപിഴക്കാതെ കാഞ്ചിവലിക്കാനുള്ള തന്ത്രങ്ങള്‍ പഠിച്ച് 200ഓളം പേരാണ് വട്ടിയൂര്‍ക്കാവിലെ റേഞ്ചില്‍ റാണയുടെ മക്കളോടും മത്സരിക്കുന്നത്.
വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചിനെക്കുറിച്ച് ഇദ്ദേഹത്തിന് നൂറുനാവ്. അത്ലാന്‍റാ, സിഡ്നി, ബെയ്ജിങ് ഒളിമ്പിക്സുകളിലും കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലും ഷൂട്ടിങ് ടീമിനൊപ്പം പോയ റാണ ദേശീയ ഗെയിംസിന്‍െറ റേഞ്ചിന് ലോകനിലവാരമിടുന്നു.
 

നാദാപുരത്ത് തീക്കാറ്റ് വീണ്ടും വീശുമ്പോള്‍

Posted: 01 Feb 2015 06:37 PM PST

Image: 

വടകര: നാദാപുരത്തിന്‍െറ മണ്ണില്‍ കലാപത്തിന്‍െറ തീക്കാറ്റ് വീണ്ടും വീശുമ്പോള്‍ ഭീതിയുടെ രാപ്പകലുകളാണ് നാട്ടുകാര്‍ അനുഭവിക്കുന്നത്. നേരിയ തര്‍ക്കങ്ങള്‍പോലും വിഭാഗീയതയുടെ നിറം പിടിക്കുക ഈ നാടിന്‍െറ പതിവാണ്. പഴയ കലാപം പലരുടെയും കണ്ണ് തുറപ്പിച്ചിരുന്നു. എന്നാല്‍, പലയിടങ്ങളിലായി അന്നത്തെ വര്‍ഗീയതയുടെ കനലുകള്‍ കെടാതെ കിടന്നു. അതാണ് ഇക്കഴിഞ്ഞ 22ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെടുന്നതിലേക്ക് നയിച്ചത്. വാഹനം കടന്നുപോകുന്നതിനെച്ചൊല്ലിയ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പറയുന്നു. കൊലക്ക് നേതൃത്വം കൊടുത്തത് നേരത്തേ ഗുണ്ടാലിസ്റ്റില്‍പെട്ട മുസ്ലിംലീഗ് പ്രവര്‍ത്തകനായ  തെയ്യമ്പാടി ഇസ്മായിലിന്‍െറ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണെന്ന് സി.പി.എം ആരോപിക്കുന്നു. കൊലപാതകത്തെ തുടര്‍ന്ന് 72 വീടുകള്‍ ആക്രമണത്തിനിരയായി. ഇതില്‍ 25 വീടുകള്‍ പൂര്‍ണമായി പുനര്‍നിര്‍മിക്കേണ്ട അവസ്ഥയാണ്. സ്വര്‍ണവും പണവും കൊള്ളയടിക്കപ്പെട്ടു. കോടികളുടെ നഷ്ടം. വീട് വിട്ടൊഴിഞ്ഞുപോയവരെ പുനരധിവസിപ്പിക്കാതെ അശാന്തി അടങ്ങില്ളെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന.
നേരിയ തര്‍ക്കങ്ങള്‍പോലും കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യമാണെന്നറിഞ്ഞിട്ടും രാഷ്ട്രീയനേതൃത്വം തികഞ്ഞ നിസംഗതകാണിക്കുന്നതാണ് അപകടം.
 ഓരോ രാഷ്ട്രീയക്കാരും ഓരോപ്രദേശം കേന്ദ്രീകരിച്ച് ‘സാമ്രാജ്യം’ സൃഷ്ടിക്കുമ്പോള്‍ പൊലീസ് ഇന്‍റലിജന്‍സ് വിഭാഗവും കണ്ണടച്ചു. ഒടുവില്‍, മന്ത്രി മുനീറിനുതന്നെ പറയേണ്ടിവന്നു താഴെക്കിടയില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന്. എ.ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നതസംഘം നാദാപുരത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടായിരുന്നു. എന്നാല്‍, ക്രിയാത്മകമായ നിര്‍ദേശം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. മണിക്കൂറുകളോളം താണ്ഡവമാടിയ അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതോടെ, കൊലയാളിസംഘത്തിലെ സൂത്രധാരന്മാ¤െപ്പാലെ കൊള്ളസംഘവും സ്ഥലംവിട്ടു.
വിലാപയാത്രയെ തുടര്‍ന്നുള്ള അക്രമങ്ങള്‍ സി.പി.എമ്മിനകത്ത് ഏറെ വിമര്‍ശങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ കയറൂരിവിട്ട സാഹചര്യത്തില്‍ ഒരു വിഭാഗത്തിന്‍െറ മുതലുകളാകെ കൊള്ളയടിക്കുന്നതിലേക്ക് നയിച്ചെന്നാണ് ആക്ഷേപം. ഇതേസമയം, മുസ്ലിംലീഗും പ്രതികൂട്ടിലാണ്.
കൊലക്ക് നേതൃത്വം കൊടുത്തുവെന്ന് സി.പി.എം ആരോപിക്കുന്ന തെയ്യമ്പാടി ഇസ്മയിലിനുവേണ്ടി നേരത്തേ പരസ്യമായി രംഗത്തിറങ്ങിയത് മുസ്ലിംലീഗ് നേതാക്കളായിരുന്നു. ഇത് മറച്ചുപിടിക്കാന്‍ ലീഗിന് കഴിയില്ല. ഇതേസമയം, പാര്‍ട്ടി പ്രവര്‍ത്തകരിലെ ഹൈന്ദവവികാരം മനസ്സിലാക്കാന്‍ സി.പി.എം നേതൃത്വത്തിന് കഴിഞ്ഞില്ളെന്നാണ് ആക്ഷേപം.
ആദ്യകാലത്ത് ചെക്കന്‍, പെണ്ണ് വിളിയില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍, ജന്മി-കുടിയാന്‍ വ്യവസ്ഥയുടെ കുടിപ്പകകള്‍, സാമ്പത്തിക അസമത്വങ്ങള്‍ എന്നിവ ഈമണ്ണിനെ വിഭാഗീയതയിലേക്ക് നയിച്ച ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. ജാതി-മത വ്യത്യാസമില്ലാതെ ഗള്‍ഫ് പണത്തിന്‍െറ തിളക്കം നാദാപുരത്തത്തെി. എന്നാല്‍, ഉള്ളില്‍ പുകയുന്ന കനലുണ്ടെന്ന് പലരും തിരിച്ചറിഞ്ഞു.
അതുകൊണ്ടുതന്നെ കോഴിക്കോട് ജില്ലയിലെ പ്രവാസിവരുമാനത്തിന്‍െറ 70 ശതമാനം എത്തിച്ചേരുന്ന നാദാപുരം വികസനത്തില്‍ പിന്നില്‍പ്പോയി. ധൈര്യപൂര്‍വം നാട്ടില്‍ പണമിറക്കാന്‍ പ്രവാസികള്‍ തയാറായില്ല. ഭൂരിഭാഗവും കോഴിക്കോട് ടൗണ്‍, തലശ്ശേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കച്ചവടസംരംഭങ്ങള്‍ തുടങ്ങി. ആദ്യകാലത്ത്, കാര്‍ഷിക വിളകള്‍ ആക്രമിച്ചായിരുന്നു പക വീട്ടിയത്. ഇപ്പോഴത് വീട്ടുമുതലിലേക്ക് മാറി.
വീട് അഗ്നിക്കിരയാവുന്നതിനൊപ്പം നഷ്ടമായ രേഖകള്‍ക്ക് കൈയും കണക്കുമില്ല. നിരവധി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചാമ്പലായി. ആധാരം, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡുകള്‍, റേഷന്‍കാര്‍ഡുകള്‍, എ.ടി.എം ഉള്‍പ്പെടെയുള്ള ബാങ്ക് രേഖകള്‍ എന്നിവ കത്തിയമര്‍ന്നു.  ഇത്തരം രേഖകള്‍ നഷ്ടപ്പെട്ടാല്‍ സാധാരണഗതിയില്‍തന്നെ വീണ്ടും സംഘടിപ്പിക്കാന്‍ ഏറെ പ്രയാസമാണ്. സര്‍ക്കാര്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  
ബിനോയ്വിശ്വം എം.എല്‍.എയായിരുന്ന കാലത്ത് ‘നാദാപുരം മോഡല്‍’ എന്ന പേരില്‍ അറിയപ്പെട്ട സമാധാനപ്രവര്‍ത്തനം നടത്തിയിരുന്നു. അതിന്‍െറ തുടര്‍ച്ചയെന്നോണം ജില്ലാ സ്കൂള്‍ യുവജനോത്സവം നാദാപുരത്ത് നടത്തി.
തുടര്‍ന്ന്, വിദ്യാലയങ്ങളില്‍ പുതിയൊരു കൂട്ടായ്മ രൂപവത്കരിക്കുന്നതിനും പ്രവര്‍ത്തനം നടത്തി. ഓണസദ്യകളും സമൂഹനോമ്പുതുറകളും നാദാപുരത്തിന്‍െറ മുറിവുണക്കാന്‍ സഹായിച്ചു. കൂട്ടായ്മകള്‍ വിജയിപ്പിക്കുന്നതില്‍ നാദാപുരത്തിന്‍െറ യുവാക്കളുള്‍പ്പെടെ മത്സരിച്ചു. കച്ചവടമേഖലകള്‍ക്കുള്‍പ്പെടെ ഉണര്‍വുണ്ടാക്കാന്‍ ഇത് സഹായിച്ചു. ഇതിന്‍െറ തുടര്‍ച്ച അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്‍െറ വേദനയാണ് ചിലര്‍ പങ്കുവെക്കുന്നത്. വോട്ടുബാങ്കും മറ്റും നോക്കാതെ ഒരു ജനതയുടെ സമാധാനജീവിതം കണക്കിലെടുത്ത് തുറന്ന സമീപനം രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് നാടിന്‍െറ പൊതു ആവശ്യം.
തുടരും..

(നാളെ- കൊള്ളയും കൊലയും ഈ നാടിന് വേണ്ട)
 

കാലം കണക്കുതീര്‍ക്കുന്നത് പാര്‍ട്ടി നോക്കിയാവില്ല

Posted: 01 Feb 2015 06:12 PM PST

Image: 

ബി.ജെ.പിയുടെ രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെയുള്ള നീക്കത്തില്‍ മുപ്പതു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സിഖ് നിരപരാധികളുടെ പ്രേതങ്ങള്‍ കോണ്‍ഗ്രസിനെ പിന്നെയും വേട്ടയാടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി പിടിക്കാന്‍ രണ്ടും കല്‍പിച്ച പോരാട്ടത്തിനിറങ്ങുന്നതിനിടെയാണ് സിഖ് കൂട്ടക്കൊലയുടെ പുനരന്വേഷണം എന്ന ആയുധമെടുക്കാന്‍ പറ്റിയ സന്ദര്‍ഭം മോദി സര്‍ക്കാര്‍ തിരിച്ചറിയുന്നത്. 1984 ഒക്ടോബറില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സിഖുകാര്‍ക്കെതിരെ നടന്ന ഭീകരമായ കലാപത്തില്‍ തലസ്ഥാന നഗരിയില്‍മാത്രം 2,733 പേര്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ഒൗദ്യോഗിക കണക്ക്. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി വേറെയും 592 പേര്‍ കൊലക്കിരയായി.
കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ വോട്ടര്‍പട്ടിക ഉപയോഗിച്ച് സിഖ് മതവിഭാഗത്തില്‍പെട്ടവരെ പ്രത്യേകം അടയാളപ്പെടുത്തി നടത്തിയ കൃത്യമായ വംശഹത്യയായിരുന്നു ഡല്‍ഹിയിലേത്. എന്നാല്‍, അന്നും പിന്നീടും തുടരെ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കേസ് തേച്ചുമായ്ച്ചു കളയാന്‍ നോമ്പു നോറ്റിരുന്നുവെന്ന് നീതിപീഠം തന്നെ വ്യക്തമാക്കി. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വീമ്പു പറയുമ്പോഴും ഡല്‍ഹിയെ അതിന്‍െറ തലസ്ഥാനമായി ചൂണ്ടിക്കാട്ടുമ്പോഴും 1984 ലെ സിഖ് വിരുദ്ധ കലാപവും ഡല്‍ഹി പൊലീസും ഭരണകൂടവും കളിച്ച കളികളും അറിയുമ്പോള്‍ ലോകത്തിനു മുന്നില്‍ നാണത്താല്‍ നമ്മുടെ തലതാഴ്ന്നുപോകുന്നു’വെന്ന് 2009ല്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിധിപറയവെ, ഡല്‍ഹി ഹൈകോടതി തുറന്നടിച്ചതാണ്. വസ്തുതാന്വേഷണമില്ളെങ്കിലും അന്വേഷണപ്രഹസനങ്ങള്‍ ഗവണ്‍മെന്‍റ് ഒരുപാട് നടത്തി. കലാപത്തിന്‍െറ തൊട്ടടുത്ത മാസം നവംബറില്‍ ഡല്‍ഹി പൊലീസ് അഡീഷനല്‍ കമീഷണറായിരുന്ന വേദ് മര്‍വയുടേതായിരുന്നു ആദ്യ ഊഴം. അടുത്ത വര്‍ഷം മധ്യത്തോടെ മര്‍വ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അത് വാങ്ങിവെച്ച് ഇനി മുന്നോട്ടുപോകേണ്ട എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇനി ആര് അന്വേഷിച്ചാലും രീതി എന്തായിരിക്കണമെന്നതിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ കൃത്യമായ നിര്‍ദേശമായിരുന്നു അത്. തുടര്‍ന്ന് സിഖ് മുറവിളി ഉയരുമ്പോഴൊക്കെ മുറപോലെ കമീഷനുകള്‍ ഒമ്പതെണ്ണം കൂടി വന്നു. കമീഷനുകള്‍ മാറിവരുന്നതിനിടെ കേസ് നേര്‍പ്പിച്ചെടുക്കാനായിരുന്നു അധികാരസ്ഥരുടെ ശ്രമങ്ങള്‍. അതില്‍ അവര്‍ വിജയിച്ചെന്ന് ഒടുവിലെ ജസ്റ്റിസ് നാനാവതി കമീഷന്‍െറ റിപ്പോര്‍ട്ട് തെളിയിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍ എന്നിവര്‍ക്കെതിരെ വിരല്‍ചൂണ്ടിയ കമീഷന്‍ പൊലീസ് അവസാനിപ്പിച്ച 241 കേസുകളില്‍ നാലെണ്ണം മാത്രമാണ് പുനരന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളുടെ കാര്യത്തില്‍ സി.ബി.ഐയെവെച്ച് കേന്ദ്രം ക്ളീന്‍ ചിറ്റ് വാങ്ങി. അങ്ങനെ 30 കൊല്ലത്തിനുശേഷവും കൊല ചെയ്യപ്പെട്ട 3325 ആത്മാക്കള്‍ക്കോ ആശ്രിതര്‍ക്കോ നീതി ലഭിച്ചില്ല. എങ്കിലോ, ഈ പ്രേതബാധയില്‍നിന്ന് കോണ്‍ഗ്രസ് മുക്തമായതുമില്ല.
പൊതുതെരഞ്ഞെടുപ്പില്‍ സിഖ് സമുദായത്തെ കൂടെനിര്‍ത്താന്‍ ബി.ജെ.പി കൂട്ടക്കൊലയുടെ ഇരകള്‍ക്കൊപ്പം നിന്നു. ഭരണത്തിലേറിയ ശേഷം കഴിഞ്ഞ ഡിസംബര്‍ 10ന് കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അധികസഹായം ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു. പൊലീസ് അവസാനിപ്പിച്ച കേസുകളില്‍ പാര്‍ട്ടി പുനരന്വേഷണം ആവശ്യപ്പെട്ടു. ഡിസംബര്‍ 23ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍നിന്നു റിട്ടയര്‍ ചെയ്ത ജസ്റ്റിസ് ജി.പി മാഥുറിന്‍െറ നേതൃത്വത്തില്‍ പുനരന്വേഷണസാധ്യത ആരാഞ്ഞ് കമീഷനെ നിയമിച്ചു. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിശ്ചയിച്ച് സിഖ് വിരുദ്ധ കലാപക്കേസ് പുതുതായി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇതു സംബന്ധിച്ച വിജ്ഞാപനമിറങ്ങുമെന്നാണ് പ്രതീക്ഷ.
ആഗോളതലത്തില്‍ ഇന്ത്യയുടെ മുഖം കെടുത്തിയ കലാപമായിരുന്നു സിഖുകാര്‍ക്കെതിരെ  നടന്നത്. ഇക്കാര്യത്തില്‍ ജനാധിപത്യരാഷ്ട്രത്തിന്‍െറ അന്തസ്സ്  ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ നീക്കം നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനായില്ല. ഇപ്പോള്‍ ബി.ജെ.പി മുന്നിട്ടിറങ്ങിയതാകട്ടെ, രാഷ്ട്രീയ വൈരനിര്യാതനത്തിനപ്പുറം ഒന്നുമല്ളെന്നും വ്യക്തം. മാത്രമല്ല, സിഖു കലാപത്തിനു ശേഷം ലോകത്തെതന്നെ ഞെട്ടിച്ച ഗുജറാത്ത് വംശഹത്യയുടെ പാപക്കറ പുരണ്ട കൈകളാണ് മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിനെതിരെ ചൂണ്ടുന്നത് എന്ന വിരോധാഭാസവുമുണ്ട്. കലാപ നടത്തിപ്പു മുതല്‍ അന്വേഷണ നടപടികളില്‍വരെ സിഖുവിരുദ്ധ കലാപത്തിന്‍െറ ചുവടുപിടിച്ചു തന്നെയാണ് ഗുജറാത്തിലെ വംശഹത്യയെന്ന് നാള്‍വഴി വ്യക്തമാക്കുന്നു. അതിനാല്‍ കുറ്റവാളികളെ ആവേശിച്ച പ്രേതബാധയുടെ കഥയും ഗുജറാത്തിന്‍െറ കാര്യത്തിലും മറ്റൊന്നാവാന്‍ തരമില്ല.
മൂന്നു പതിറ്റാണ്ടു ഭരണത്തിലിരുന്ന് എല്ലാ കൃത്രിമത്വവും നടത്തിയിട്ടും കോണ്‍ഗ്രസിനു കഴുത്തില്‍നിന്ന് അഴിച്ചുമാറ്റാന്‍ പറ്റാത്ത ഇരകളുടെ കണ്ണീര്‍കുരുക്കുകൊണ്ടു കണക്കുതീര്‍ക്കാന്‍ നോക്കുന്ന ബി.ജെ.പിക്ക് സ്വന്തം കണക്കു ബുക്കിലെ ചോരക്കറകളെക്കുറിച്ചുകൂടി ഓര്‍മകളുണ്ടായിരിക്കണം. മര്‍ദിതരുടെ ചോരക്ക് ജനാധിപത്യക്രമം കൊണ്ടു പ്രായശ്ചിത്തത്തിനു മുതിരാത്തവരോട് കാലം കണക്കു ചോദിക്കുന്നതാണ് ലോകം കണ്ട സത്യം. ഇന്നു കോണ്‍ഗ്രസ് എങ്കില്‍ നാളെ ബി.ജെ.പിയാവാം എന്നേയുള്ളൂ.

മോദി നേടി; ഇന്ത്യ തോറ്റു

Posted: 01 Feb 2015 06:10 PM PST

Image: 

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‍െറ ഏറ്റവും വലിയ നേട്ടമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യയുടെ ആണവ ബാധ്യതാ നിയമത്തിന്‍െറ കാര്യത്തിലെ പുരോഗതിയാണ്. 2008ലെ യു.എസ്-ഇന്ത്യ സിവിലിയന്‍ ആണവ സഹകരണ കരാര്‍ നടപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് പല മാധ്യമങ്ങളും പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ തന്ത്രപ്രധാന സഹകരണത്തിലെ നാഴികക്കല്ളെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്.

മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റി. മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പുരോഗതിയൊന്നുമില്ലായിരുന്നു. ഏഷ്യ-പസഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലക്കായുള്ള സംയുക്ത തന്ത്രപ്രധാന രേഖയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഒബാമയുടെ സന്ദര്‍ശനത്തിന്‍െറ പ്രാധാന്യം. ആഫ്രിക്ക മുതല്‍ കിഴക്കന്‍ ഏഷ്യ വരെ വലിയൊരു ഭാഗത്ത് ഇന്ത്യക്ക് പ്രാമുഖ്യം നല്‍കുന്നതാണ് ഈ രേഖ. ഈ മേഖലയില്‍ പ്രത്യേകിച്ച് ദക്ഷിണ ചൈന കടലില്‍ സമുദ്ര സുരക്ഷ, സമുദ്ര ഗതാഗതം, വ്യോമഗതാഗതം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ പങ്കാളിത്തം ഇതുവഴി ലഭിക്കുന്നു.
ഇരു രാജ്യങ്ങളെയും മഹത്തരമാക്കിയ മൂല്യങ്ങള്‍ (ജനാധിപത്യം, ചൈനയില്‍ ഇല്ലാത്തത് എന്ന് വായിക്കുക) ഉയര്‍ത്തിപ്പിടിക്കാന്‍ ഇത് ഇന്ത്യയെയും അമേരിക്കയെയും പ്രതിജ്ഞാബദ്ധരാക്കുന്നു. മേഖലയില്‍ സംഘര്‍ഷമുണ്ടാകുന്നതിന് രേഖ ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
ദീര്‍ഘകാല സൈനിക ബന്ധത്തിന് ഇന്ത്യ സമ്മതിച്ചതും ആദ്യമായാണ്. അമേരിക്കയുടെയും ജപ്പാന്‍െറയും മേധാവിത്വമുള്ള ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഫോറത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശത്തെയും ഈ രേഖ സ്വാഗതം ചെയ്യുന്നു.
ഏഷ്യയില്‍ ചൈനയുടെ സൈനിക, സാമ്പത്തിക ശക്തിക്ക് തടയിടാന്‍ അമേരിക്കയുമായുള്ള സഹകരണത്തിലേക്ക് ഇന്ത്യയെ ചേര്‍ക്കുകയെന്നതാണ് ഇതിന് പിന്നിലെ താല്‍പര്യം. 2012ല്‍ ഇക്കാര്യം ആദ്യം മുന്നോട്ടുവെച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ കീഴിലെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ചെയ്തത്.
ചേരിചേരാ നയത്തില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടായിരുന്നില്ല അത്. 1991ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോള്‍ അത് ഉപേക്ഷിച്ചതാണ്. പലരാജ്യങ്ങളുമായും സൗഹൃദ ബന്ധമുണ്ടെങ്കിലും ഒരു രാജ്യവുമായും ശാശ്വത സഖ്യകക്ഷിയാകില്ളെന്ന കാര്യത്തില്‍ ന്യൂഡല്‍ഹിയിലെ നയതന്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാകാതിരുന്നതാണ് കാരണം.
2005ലെ സിവിലിയന്‍ ആണവകരാറോടെയാണ് ഈ അഭിപ്രായ സമന്വയം ഇല്ല്ളാതായത്. കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഇറാന്‍െറ ആണവ പദ്ധതിക്കെതിരെ ഇന്ത്യ രണ്ടുതവണ വോട്ട് ചെയ്തു. സമ്മര്‍ദത്തിലൂടെയാണ് ഇത് സാധിച്ചതെന്ന് ഒരു യു.എസ് നയതന്ത്രജ്ഞന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ഇറാന്‍-പാകിസ്താന്‍-ഇന്ത്യ വാതക പൈപ്പ്ലൈന്‍ പദ്ധതിയെ വിലവെക്കാതെയായിരുന്നു ഇന്ത്യയുടെ നടപടി. അമേരിക്കന്‍ വ്യാപാര ലോബിയെ പ്രീണിപ്പിക്കാന്‍ സ്വന്തം ജനതയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കുകയും ചെയ്തു. അവശ്യമരുന്നുകളുടെ വില നിയന്ത്രണത്തില്‍ അയവ് വരുത്തിയതാണ് ഒരു ഉദാഹരണം.
ഇപ്പോള്‍ അമേരിക്കയുമായി മൊത്തസഹകരണമാണ് ഉണ്ടായിരിക്കുന്നത്. മന്‍മോഹന്‍  സിങ് ചെയ്യാനാഗ്രഹിച്ചതും എന്നാല്‍ കഴിയാതിരുന്നതുമായ കാര്യമാണ് മോദി പൂര്‍ത്തീകരിച്ചിരിക്കുന്നത്. മോദിക്ക് അമേരിക്കയോട് സ്വാഭാവികമായൊരു ചായ്വുണ്ട്. ശീതയുദ്ധകാലത്തെ അമേരിക്കന്‍ ചങ്ങാത്തക്കാരായിരുന്ന ആര്‍.എസ്.എസ്-ജനസംഘം-ബി.ജെ.പി ബന്ധം, അധികവും ഗുജറാത്തികളായ അമേരിക്കയിലെ എന്‍.ആര്‍.ഐ സമൂഹവുമായുള്ള അടുപ്പം എന്നിവയൊക്കെയാണ് ഇതിന് കാരണം.
ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളുടെ നീണ്ട പട്ടികയുമായാണ് ഒബാമ എത്തിയത്. എന്നാല്‍, ചര്‍ച്ചയുടെ ആദ്യ 45 മിനിറ്റും ഇടംപിടിച്ചത് ചൈനയാണ്. ചൈനയുടെ വിഷയത്തില്‍ അമേരിക്കയുടെ ഭാഷ ഏറ്റുപിടിക്കുകയാണ് മോദി ചെയ്തത്. ഒരു ഇന്ത്യന്‍ നേതാവില്‍നിന്ന് മുമ്പുണ്ടായിട്ടില്ലാത്ത രീതിയാണ് ഇത്.
ചൈനയോടുള്ള വിരോധത്തില്‍നിന്നോ (1962ലെ യുദ്ധം വരെ അത് ചെന്നത്തെുന്നു) പ്രസിഡന്‍റ് ഷി ജിന്‍ പിങ് സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ലഡാക്കിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിലും ശ്രീലങ്കയിലെ ചൈനീസ് നീക്കങ്ങളിലുമുള്ള എതിര്‍പ്പില്‍നിന്നോ ആണ് ചൈനയുടെ കാര്യത്തിലുള്ള മോദിയുടെ നിലപാട് വരുന്നതെന്ന് കരുതാന്‍ പ്രയാസമാണ്.
മോദി തന്ത്രപരമായി അമേരിക്കയെ പുല്‍കിയെന്നതാണ് വസ്തുത. ഇതില്‍ മൂന്ന് അപകടങ്ങളുണ്ട്. ഒന്നാമതായി, അമേരിക്ക കേവലം ഒരു രാജ്യമല്ല. ഇറാഖിലെയും ലിബിയയിലെയും സിറിയയിലെയും സമീപകാലത്തെ അധിനിവേശത്തിലൂടെ ലോകത്തെ കൂടുതല്‍ അപകടകരമാക്കിയ വന്‍ ശക്തിയാണ്. മുസ്ലിം തീവ്രവാദ സംഘടനകളായ താലിബാനെയും ഇസ്ലാമിക് സ്റ്റേറ്റിനെയും വളര്‍ത്താന്‍ സഹായിച്ച അധികാരമോഹികളെ ശക്തിപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചിട്ടുണ്ട്.
അമേരിക്കയെ പുല്‍കുക വഴി പൊതുജനത്തിന്‍െറ അപ്രീതി സമ്പാദിക്കുന്നതിനൊപ്പം രണ്ടാംതരം ബന്ധത്തെ സ്വീകരിക്കുകയുമാണ്. ഏറ്റവുമടുത്ത സഖ്യകക്ഷികളുമായിപ്പോലും അമേരിക്ക തുല്യനിലക്കുള്ള ബന്ധം പുലര്‍ത്തുന്നില്ല.
രണ്ടാമതായി, ഒബാമ-മോദി ചങ്ങാത്തത്തോട് ചൈന എതിരായാണ് പ്രതികരിച്ചിരിക്കുന്നത്. ചര്‍ച്ചയിലൂടെ പരിഹാരം സാധ്യമായിരിക്കേ ചൈനയുമായി ശത്രുതാപരമായ നിലപാട് പുലര്‍ത്തുന്നത് ഇന്ത്യക്ക് വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക. ചൈനയുമായി വ്യാപാര ബന്ധമാകാമെങ്കില്‍ തന്ത്രപരമായ പ്രശ്നനിവാരണ ധാരണ രൂപപ്പെടുത്താതിരിക്കാന്‍ കാരണമൊന്നുമില്ല.
മൂന്നാമതായി, ചൈനയെ ശത്രുവാക്കുക വഴി ചൈനയും പാകിസ്താനും റഷ്യയുമായി തന്ത്രപരമായ സഹകരണത്തിന് വഴിയൊരുക്കുകയാകും ഇന്ത്യ ചെയ്യുക. റഷ്യയും പാകിസ്താനും തമ്മില്‍ നിര്‍ണായകമായ സൈനിക സഹകരണം രൂപപ്പെടുത്തിയിട്ടുണ്ട്. ചൈന എന്നും അവരുടെ സുഹൃത്തുമാണ്. ഇന്ത്യയുടെ അയല്‍പക്കത്തിന്‍െറ ആരോഗ്യത്തിന് ഇത് നല്ലതല്ല.
ഒബാമ സന്ദര്‍ശനത്തില്‍ നിരവധി കരാറുകളാണുണ്ടായത്. പ്രതിരോധ സഹകരണ കരാര്‍ 10 വര്‍ഷത്തേക്ക് പുതുക്കി. എന്നാല്‍, കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് മാത്രം കരാറൊന്നുമില്ല. 2010ലെ ഇന്ത്യയുടെ ബാധ്യതാ നിയമത്തിലെ 17ാം വകുപ്പ് പുനര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ആണവ ബാധ്യതാ നിയമം. രൂപകല്‍പനയിലെ തകരാര്‍കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് അമേരിക്കന്‍ റിയാക്ടര്‍ ദാതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഒരു പൂള്‍ രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി അമേരിക്കന്‍ ബാധ്യത ഇന്ത്യയിലെ നികുതി ദായകരുടെ തലയില്‍ കെട്ടിവെക്കാനാകും.
ഇത് തികച്ചും അന്യായമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും യു.എസ് കമ്പനികള്‍ ഇന്ത്യക്ക് റിയാക്ടറുകള്‍ വില്‍ക്കാന്‍ സാധ്യതയില്ല. ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഇല്ളെങ്കിലും അവര്‍ക്ക് വിഷയമല്ല; ബാധ്യതയില്‍നിന്ന് സമ്പൂര്‍ണ മോചനമാണ് അവര്‍ക്ക് വേണ്ടത്.
അത്ര ആകര്‍ഷകമായ റിയാക്ടറുകള്‍ ഒന്നും അമേരിക്കക്ക് നല്‍കാനില്ല. വെസ്റ്റിങ് ഹൗസിന്‍െറ എ.പി-1000, ജനറല്‍ ഇലക്ട്രിക്കിന്‍െറ പുതിയ റിയാക്ടര്‍ എന്നിവ ശേഷി തെളിയിച്ചവയല്ല. സ്വതന്ത്ര കണക്കുകളനുസരിച്ച് ആണവ റിയാക്ടറുകളില്‍നിന്നുള്ള വൈദ്യുതിക്ക് മറ്റ് സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയെക്കാള്‍ മൂന്നുമടങ്ങ് വില അധികമാണ്.
അപ്പോള്‍ ഒബാമയുടെ സന്ദര്‍ശനത്തിന്‍െറ ആത്യന്തിക ഫലം എന്താണ്? മോദി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും 19 തവണയെങ്കിലും പേരുവിളിച്ച് അഭിസംബോധന ചെയ്യുകയും ചെയ്തു. ഒരു ദശാബ്ദത്തോളം തനിക്ക് വിസ നിഷേധിച്ച രാജ്യത്തിന്‍െറ അംഗീകാരമാണ് മോദി നേടിയെടുത്തത്. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചു. പക്ഷേ, ഇന്ത്യയുടെ പരമാധികാരത്തിന്‍െറ ശോഭ കെട്ടു.
എങ്കിലും, ഡല്‍ഹിയില്‍നിന്ന് പോകുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് ഒബാമ പറഞ്ഞു: മതസ്വതന്ത്ര്യവും ബഹുസ്വരതയും സഹിഷ്ണുതയും ഇല്ലാതെ ഇന്ത്യക്ക് മുന്നേറാനാവില്ല. ഒരു പക്ഷേ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സമ്മര്‍ദത്തിന്‍െറ ഫലമായിട്ടായിരിക്കാം ഇത്. സന്ദര്‍ശനത്തിന്‍െറ ഏക സദ്ഫലവും ഇതാണ്.
 

കളിയരങ്ങില്‍ ഇന്ന്

Posted: 01 Feb 2015 12:41 PM PST

Image: 

നീന്തല്‍: പിരപ്പന്‍കോട് അക്വാട്ടിക്സ് കോംപ്ളക്സ്  -രാവിലെ ഒമ്പതു മുതല്‍ 11 വരെ ഹീറ്റ്സ്, വൈകീട്ട് ആറു മുതല്‍ എട്ടു വരെ ഫൈനല്‍സ്.
അമ്പെയ്ത്ത്: കൊച്ചി കലൂര്‍ സ്റ്റേഡിയം -രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12 വരെ. വൈകീട്ട് നാലു മുതല്‍ 5.30 വരെ.
ബീച്ച് ഹാന്‍ഡ്ബാള്‍: ശംഖുംമുഖം ബീച്ച്: വനിതകള്‍: മഹാരാഷ്ട്ര -കേരളം രാത്രി ഏഴ്, പുരുഷന്മാര്‍: കേരളം -പഞ്ചാബ് 7.30
ബീച്ച് വോളിബാള്‍ (കോഴിക്കോട് കടപ്പുറം): പുരുഷന്മാര്‍: കേരളം  x ഉത്തരാഖണ്ഡ് -രാവിലെ 7.50, ആന്ധ്രപ്രദേശ് x കേരളം -രാവിലെ 10.20, കേരളം  x തമിഴ്നാട് -വൈകു. 6.30.
വനിതാ വിഭാഗം: കേരളം  x കര്‍ണാടക  -രാവിലെ 7.00, ഛത്തിസ്ഗഢ്  x കേരളം -രാവിലെ 9.30, കേരളം  x തമിഴ്നാട് -വൈകു. 4.00, തമിഴ്നാട്  x കേരളം -വൈകു. 6.30
ഫുട്ബാള്‍: കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം: പശ്ചിമ ബംഗാള്‍ x മിസോറം -വൈകു. 4.00, സര്‍വിസസ് x പഞ്ചാബ് -രാത്രി 7.00
ജിംനാസ്റ്റിക്സ്: തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം (രാവിലെ 10.30 മുതല്‍ രാത്രി ഏഴു വരെ)
ഹോക്കി വനിതാവിഭാഗം: കൊല്ലം ഹോക്കി സ്റ്റേഡിയം:  ഒഡിഷ x കേരളം (വൈകുന്നേരം 4.30)
ഖോഖോ: ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം: (കേരളംxഒഡിഷ വൈകീട്ട് -7.00)
ലോണ്‍ബാള്‍: സിയാല്‍ കൊച്ചി: കേരളം  x ഝാര്‍ഖണ്ഡ് -രാവിലെ 9.30
നെറ്റ്ബാള്‍: വെള്ളായണി അഗ്രികള്‍ചര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം: കേരളംxവെസ്റ്റ്ബംഗാള്‍ -വൈകു. 6.45
റഗ്ബി: ശ്രീപാദം സ്റ്റേഡിയം ആറ്റിങ്ങല്‍ കേരളംXഒഡിഷ (വൈകു. 5.00)
സ്ക്വാഷ്: തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം -രാവിലെ 10 മുതല്‍
ടേബ്ള്‍ ടെന്നിസ്: കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം -രാവിലെ 11 മുതല്‍
ടെന്നിസ്: കുമാരപുരം ടെന്നിസ് കോംപ്ളക്സ്  -രാവിലെ ഒമ്പത് മുതല്‍
വെയ്റ്റ്ലിഫ്റ്റിങ്: തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം -രാവിലെ 10 മുതല്‍
ഗുസ്തി: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം -രാവിലെ ഒമ്പത് മുതല്‍
പായ് വഞ്ചിയോട്ടം: കൊച്ചി ചെറായ് ബീച്ച് -രാവിലെ 10.00 മുതല്‍
ട്രാപ് ആന്‍ഡ് സ്കീറ്റ്: കേരള പൊലീസ് അക്കാദമി തൃശൂര്‍ -രാവിലെ 9.30 മുതല്‍
റോവിങ്: ആര്യാട് വേമ്പനാട്ട് കായല്‍- സെമിഫൈനല്‍സ് -രാവിലെ ഒമ്പതുമുതല്‍, ഫൈനല്‍ -ഉച്ചക്ക് രണ്ട് മുതല്‍.

ആസ്ട്രേലിയന്‍ ഓപണ്‍ കിരീടം ദ്യോകോവിച്ചിന്

Posted: 01 Feb 2015 12:29 PM PST

Image: 

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ ഗ്രാന്‍ഡ്സ്ളാം പുരുഷ സിംഗ്ള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന് അഞ്ചാം കിരീടധാരണം. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടമുയര്‍ത്തി. ഫെനലില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെയെ നാലുസെറ്റ് നീണ്ട വീറുറ്റ പോരാട്ടത്തില്‍ മറികടന്നാണ് ദ്യോകോവിച്ച് കിരീടം പിടിച്ചത്. 7-6 (7-5), 6-7 (4-7), 6-3, 6-0 സ്കോറിനാണ് കരിയറിലെ എട്ടാം ഗ്രാന്‍ഡ്സ്ളാം സെര്‍ബിയന്‍ താരം ഉയര്‍ത്തിയത്.
അഞ്ച് ഓസീസ് ഓപണുകള്‍ക്കൊപ്പം രണ്ട് വിംബ്ള്‍ഡണ്‍, ഒരു യു.എസ് ഓപണ്‍ എന്നിവയാണ് ദ്യോകോവിച്ചിന്‍െറ ഗ്രാന്‍ഡ്സ്ളാം കിരീടനേട്ടങ്ങള്‍. 2008, 2011, 2012, 2013 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് സെര്‍ബിയന്‍ താരം ആസ്ട്രേലിയയില്‍ ജേതാവായത്. ആന്‍ഡി മറെയാകട്ടെ 2010, 2011, 2013 വര്‍ഷങ്ങളില്‍ ഫൈനലിലത്തെിയെങ്കിലും ദ്യോകോവിച്ചിനോട് പരാജയപ്പെടുകയായിരുന്നു. നിലവിലെ ജേതാക്കളായിരുന്ന ക്രിസ്റ്റിന മ്ളാഡെനോവിച്ച്-ഡാനിയല്‍ നെസ്റ്റര്‍ ജോടിയെയാണ് ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ അടിയറപറയിച്ചത്. 6-4, 6-3 സ്കോറിനാണ് ഫ്രഞ്ച്-കനേഡിയന്‍ സഖ്യം തോല്‍വി വഴങ്ങിയത്. പേസ്-ഹിംഗിസ് സഖ്യം ആദ്യ സെറ്റില്‍ ഒരുതവണയും രണ്ടാം സെറ്റില്‍ രണ്ടുതവണയും എതിരാളികളുടെ സെര്‍വ് ബ്രേക് ചെയ്തു.പേസിന് കരിയറിലെ 15ാം ഡബ്ള്‍സ് കിരീടമാണിത്. അവയില്‍ ഏഴാം മിക്സഡ് ഡബ്ള്‍സ് കിരീടം.

സാജന്‍ സുവര്‍ണരാജന്‍

Posted: 01 Feb 2015 12:09 PM PST

Image: 
സാജന്‍ പ്രകാശ്

തിരുവനന്തപുരം: ഓളപ്പരപ്പില്‍ പൊന്നിനൊപ്പം റെക്കോഡിലേക്കും നീന്തി കേരളത്തിന്‍െറ സുവര്‍ണ രാജകുമാരനായി മറുനാടന്‍ മലയാളി സാജന്‍ പ്രകാശ്. പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫൈ്ള സ്ട്രോക്കില്‍ റെക്കോഡോടെ സ്വര്‍ണവും 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റെക്കോഡ് സമയം മെച്ചപ്പെടുത്തി  വെള്ളിയും സ്വന്തമാക്കിയ സാജന്‍, 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും കേരളത്തിന് റെക്കോഡോടെ സ്വര്‍ണം നേടിക്കൊടുത്തു.
100 മീറ്റര്‍ ബട്ടര്‍ഫൈ്ളസ്ട്രോക്കില്‍ 55.03 സെക്കന്‍ഡില്‍ നീന്തിയ സാജന്‍ പ്രകാശ് മഹാരാഷ്ട്രയുടെ വീര്‍ധവാല്‍ ഘഡെ 2011ല്‍ സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. 55.06 സെക്കന്‍ഡായിരുന്നു ഘഡെയുടെ സമയം.  പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒരു മിനിറ്റ് 52.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്‍െറ ആരോണ്‍ ഡിസൂസ കഴിഞ്ഞ തവണ റാഞ്ചിയില്‍ ഘഡെ കുറിച്ച  റെക്കോഡാണ് (ഒരു മിനിറ്റ്് 53.91 സെ.)  മറികടന്നത്. ഈയിനത്തില്‍ സാജന്‍ പ്രകാശും നില മെച്ചപ്പെടുത്തി. സമയം:  ഒരു മിനിറ്റ് 53.27സെക്കന്‍ഡ്. പുരുഷന്മാരുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ സാജനൊപ്പം ശര്‍മ എസ്. നായര്‍ , എസ്. അരുണ്‍, എ.എസ്. ആനന്ദ് എന്നിവരാണ് റെക്കോഡ് നേടിയ  കേരള ടീമിലുണ്ടായിരുന്നത്.
തൊടുപുഴ മുതലക്കോടം സ്വദേശിയായ സാജന്‍ പ്രകാശ് നാലു വര്‍ഷമായി ബംഗളൂരു  ബസവനഗുഡി അക്വാട്ടിക് കോംപ്ളക്സിലാണ് പരിശീലിക്കുന്നത്. 80കളില്‍ കേരളത്തിന്‍െറ അത്ലറ്റായിരുന്ന ഷാന്‍റി മോളുടെ മകനായ സാജന്‍ മലയാളനാട്ടില്‍ വെച്ചുതന്നെ സ്വര്‍ണവേട്ട നടത്താനായതിന്‍െറ ആഹ്ളാദത്തിലാണ്. അവധിദിനത്തില്‍ പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ളക്സിലെ ഗാലറികളില്‍ തിങ്ങിനിറഞ്ഞ കാണികളില്‍ ആവേശത്തിന്‍െറ തിരയിളക്കിയാണ് സാജന്‍ സുവര്‍ണമത്സ്യമായത്.
ഫ്രീസ്റ്റൈലില്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിബട്ടര്‍ഫൈ്ളസ്ട്രോക്കില്‍ അതിഗംഭീരമായാണ് സാജന്‍ പിന്നിലാക്കിയത്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥയായ അമ്മ ഷാന്‍റിമോളും സ്വര്‍ണക്കൊയ്ത്തിന് സാക്ഷിയായി; ഒപ്പം സാജന്‍െറ പ്രിയപ്പെട്ട പരിശീലകന്‍ എസ്. പ്രദീപ് കുമാറും. ബസവനഗുഡി അക്വാട്ടിക് കോംപ്ളക്സില്‍ കാല്‍നൂറ്റാണ്ടായി പരിശീലകനായ പ്രദീപിനും അമ്മക്കുമാണ് ഈ വിജയം സമര്‍പ്പിക്കുന്നതെന്ന് താരം പറഞ്ഞു.  ദേശീയ മീറ്റുകളില്‍ റെയില്‍വേയുടെ സ്യൂട്ടണിയുന്ന ഈ 21കാരന്‍ കേരള ടീമധികൃതരുടെ പ്രത്യേക താല്‍പര്യത്തിലാണ് മലയാളനാടിനായി ഇറങ്ങിയത്. മികച്ച ഓഫര്‍ കിട്ടുകയാണെങ്കില്‍ കേരളത്തിലേക്ക് മാറാന്‍ തയാറാണ്. ഗെയിംസില്‍ സാജന് ഇനി എട്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. അഞ്ചു സ്വര്‍ണമാണ് ഗെയിംസിലെ പ്രതീക്ഷ. അടുത്ത ജൂലൈയില്‍ റഷ്യയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പാണ് അടുത്ത ലക്ഷ്യം.  അവിടെ നിന്ന് റിയോ ഒളിമ്പിക്സിലേക്ക് നീന്താനും മോഹം.

മീനാകുമാരി കമ്മിറി റിപ്പോര്‍ട്ടിന് അംഗീകാരം; മത്സ്യമേഖല പ്രക്ഷോഭത്തിന്

Posted: 01 Feb 2015 11:53 AM PST

Image: 
Subtitle: 
ആന്ധ്ര തീരത്ത് നിയന്ത്രണമില്ലാത്ത പെര്‍മിറ്റ്

ന്യൂഡല്‍ഹി\കൊച്ചി: ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവാദ ശിപാര്‍ശകള്‍ അംഗീകരിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പെര്‍മിറ്റ് നല്‍കിയതില്‍ മത്സ്യമേഖലയില്‍ വന്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് മല്‍സ്യത്തൊഴിലാളികളും വിവിധ സംഘടനകളും.

തീരദേശ സംസ്ഥാനങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭ രംഗത്തിറങ്ങിയത് വകവെക്കാതെയാണ് പ്രത്യേക സാമ്പത്തിക മേഖലയായി വിശേഷിപ്പിക്കുന്ന ആഴക്കടല്‍ ഭാഗത്ത് മത്സ്യബന്ധനത്തിന് മോദി സര്‍ക്കാര്‍ പിന്‍വാതിലിലൂടെ അനുമതി നല്‍കിയത്. മുതിര്‍ന്ന ബി.ജെ.പി നേതാവുകൂടിയായ കാബിനറ്റ് മന്ത്രിയുടെ പിന്തുണയുടെ ബലത്തിലാണ് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങിനെ  മറികടന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍കിട മത്സ്യവ്യവസായ ലോബി ഇത്തരമൊരു ഉത്തരവ് ഒപ്പിച്ചത്. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് ഇതുവരെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതോടെ അസാധുവായെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കി.

പാര്‍ലമെന്‍റിനും മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കും കേന്ദ്ര കൃഷിമന്ത്രി നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പെര്‍മിറ്റ് നല്‍കാന്‍ രണ്ടര മാസം മുമ്പ് ഇറക്കിയ ഉത്തരവ്. മുംബൈ ആക്രമണത്തിന് ശേഷം ഏറക്കുറെ നിലച്ചിരുന്ന വന്‍കിട വ്യവസായികളുടെ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കാന്‍ പുതിയ ഉത്തരവോടെ വഴിയൊരുങ്ങി.  
പിന്നില്‍ പ്രവര്‍ത്തിച്ച കേന്ദ്ര മന്ത്രിയുടെ താല്‍പര്യം വ്യക്തമാക്കുന്നതാണ് ഉത്തരവിലെ വ്യവസ്ഥകള്‍. ആന്ധ്രപ്രദേശിലെ നിസാമപട്ടണത്തിനും ഒഡിഷയിലെ പരദീപ് തുറമുഖത്തിനും ഇടയില്‍ 24 നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് ആഴക്കടല്‍ മത്സ്യബന്ധനം നടത്താമെന്ന് ഉത്തരവ് പറയുന്നു.

അതേസമയം, കേരള ^തമിഴ്നാട് തീരം, ഒഡിഷ ^-പശ്ചിമ ബംഗാളിന്‍െറ കിഴക്കന്‍ തീരം, മഹാരാഷ്ട്ര ^ ഗുജറാത്ത് തീരം എന്നിവിടങ്ങളിലെ നിശ്ചിത മേഖലകളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തരുതെന്നും ഉത്തരവ് പറയുന്നു.

രാജ്യത്തിന്‍െറ മത്സ്യസമ്പത്ത് ഉപയോഗപ്പെടുത്താന്‍ നിലവിലുള്ള തദ്ദേശീയമായ മീന്‍പിടുത്ത ബോട്ടുകള്‍ പര്യാപ്തമാണെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി ഐ.സി.എ.ആറിന്‍െറ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. മീനാകുമാരി അധ്യക്ഷയായ കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകള്‍ക്കെതിരെ എട്ടു തീരദേശ സംസ്ഥാനങ്ങളിലും മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭരംഗത്താണ്. കടലോര ^കായലോര ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാറിന്‍െറ മത്സ്യത്തൊഴിലാളി ദ്രോഹനടപടികള്‍ക്കും എതിരെ കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തീരദേശ യാത്ര സംഘടിപ്പിക്കും. മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരെ ‘പിറന്ന മണ്ണില്‍ ജീവിക്കാനായി’ മുദ്രാവാക്യമുയര്‍ത്തിയാണ് യാത്രയെന്ന് കെ.വി. തോമസ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്ര ഈ മാസം 15ന് കാസര്‍കോട് കടപ്പുറത്ത് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

എല്ലാവര്‍ക്കും രോഗം; ദുരന്തങ്ങളുടെ പിടിയില്‍ ഒരു കുടുംബം

Posted: 01 Feb 2015 11:47 AM PST

Image: 

പേരാമ്പ്ര: രോഗമായും അപകടമായും ദുരന്തങ്ങള്‍ ചങ്ങരോത്ത് ചരത്തിപ്പാറ കോട്ടയില്‍കുന്നത്ത് കുമാരന്‍െറ (65) കുടുംബത്തെ വേട്ടയാടുന്നു. രോഗത്തിന് ചികിത്സിക്കുന്നതുപോയിട്ട് നിവര്‍ന്നൊന്ന് കിടക്കാനൊരു കൂരപോലും ഇവര്‍ക്കില്ല. അടുപ്പില്‍ തീ പുകയണമെങ്കില്‍ ആരെങ്കിലും സഹായിക്കണം. കുമാരന് ചക്ക തലയില്‍വീണ് ഗുരുതരപരിക്ക്, ഭാര്യക്ക് കാന്‍സര്‍, മകന് കണ്ണിന് കാഴ്ച നഷ്ടപ്പെടുന്ന അസുഖം, മകള്‍ക്ക് മാനസിക പ്രശ്നം...ഇതാണ് ഈ വീട്ടിലെ അവസ്ഥ.

അഞ്ചുവര്‍ഷം മുമ്പാണ് കുമാരന്‍െറ ഭാര്യ ശാരദക്ക് (58) കാന്‍സര്‍ ബാധിച്ചത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്ന ഇവര്‍ക്ക് രോഗം കുറച്ച് ഭേദമായിരുന്നു. എന്നാല്‍, മരുന്ന് നിലച്ചതോടെ ഇപ്പോള്‍ വീണ്ടും അസുഖത്തിന്‍െറ ലക്ഷണങ്ങള്‍ വന്നിരിക്കുകയാണ്. ആര്‍.സി.സിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ദാരിദ്ര്യം അനുവദിക്കാത്തതുകൊണ്ട് ഈ വീട്ടമ്മ വേദനതിന്ന് കഴിയുകയാണ്. ഇവര്‍ക്ക് രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കെയാണ് ഭര്‍ത്താവും മകനും അപകടത്തില്‍പെടുന്നത്. കഴിഞ്ഞവര്‍ഷം ചക്കയിടുമ്പോള്‍ തലയില്‍ വീണാണ് കുമാരന് ഗുരുതരപരിക്കേല്‍ക്കുന്നത്. നിരന്തരമുള്ള തലവേദനയും കേള്‍വിക്കുറവും കാരണം ഇദ്ദേഹത്തിനും പണിക്ക് പോകാന്‍ കഴിയുന്നില്ല.

അസുഖം പൂര്‍ണമായും ഭേദമാവണമെങ്കില്‍ ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കിലും ചെലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ട് ചികിത്സ നിലച്ചിരിക്കുകയാണ്. അമ്മക്കും അച്ഛനും രോഗം വന്നപ്പോള്‍ മകന്‍ ശ്രീജിത്ത് (35) ചികിത്സക്കും ഉപജീവനത്തിനുമുള്ള പണം തെങ്ങുകയറ്റത്തിനുപോയി ഉണ്ടാക്കിയിരുന്നു. എന്നാല്‍, ശ്രീജിത്തിന്‍െറ ഒരു കണ്ണിന്‍െറ കാഴ്ച എടുത്തായിരുന്നു വിധിയുടെ വിളയാട്ടം.

കാഴ്ചപോയതോടെ ഒരു കുടുംബം മുഴുവനുമാണ് ഇരുട്ടിലായത്. ഇപ്പോള്‍ ഒരു കണ്ണ് മാറ്റി വെച്ചിട്ടുണ്ടെങ്കിലും കാഴ്ചപൂര്‍ണമായും തിരിച്ചുകിട്ടിയിട്ടില്ല. ആറുമാസംകൂടി ചികിത്സ നടത്തിയാല്‍ മാത്രമേ ശ്രീജിത്തിന് എന്തെങ്കിലും ജോലിക്ക് പോകാന്‍ കഴിയുകയുള്ളൂ.
മാതാപിതാക്കളുടേയും സഹോദരന്‍േറയും ദുരന്തംകണ്ട് നേരത്തേ രോഗിയായിരുന്ന ഏകസഹോദരിയുടെ മാനസികപ്രശ്നങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.

ചരത്തിപ്പാറ മിച്ചഭൂമിയിലാണ് ഈ കുടുംബം താമസിക്കുന്നത്. പുതിയ വീടിനുവേണ്ടി ചുമര്‍കെട്ടിയിട്ടുണ്ട്. അപ്പോഴാണ് രോഗങ്ങള്‍ ഈ കുടുംബത്തെ കീഴടക്കിയത്. ഇപ്പോള്‍ ഏതുനിമിഷവും നിലംപൊത്താറായ ഒരു കുടിലിലാണ് താമസിക്കുന്നത്. ശ്രീജിത്തിന് ഭാര്യയും നഴ്സറി ക്ളാസില്‍ പഠിക്കുന്ന മകനുമുണ്ട്.

കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ളൊരു വീട്, അച്ഛനമ്മമാരുടേയും സഹോദരിയുടേയും ചികിത്സ, മകന്‍െറ വിദ്യാഭ്യാസം...ഇതിനെല്ലാമുള്ള ചെലവ് എവിടെനിന്ന് കണ്ടത്തെുമെന്നറിയാതെ ശ്രീജിത്തിന്‍െറ കണ്ണുനിറഞ്ഞ് തുളുമ്പുകയാണ്.

റിയോയിലേക്ക് ഉന്നം പിടിച്ച് ജിതുറായ്

Posted: 01 Feb 2015 11:45 AM PST

Image: 
ജിതു റായ്

തിരുവനന്തപുരം: മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും മുമ്പേ പരിശീലനത്തിന്‍െറ തിരക്കിലായിരുന്നു ഞായറാഴ്ച വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ച്. 50 മീറ്റര്‍ റേഞ്ചില്‍ ഒന്നാം നമ്പര്‍ നിരയില്‍ എയര്‍ പിസ്റ്റളുമായി ഇന്ത്യയുടെ റിയോ ഒളിമ്പിക്സ് പ്രതീക്ഷയായ ജിതു റായ് കാഞ്ചി വലിക്കുമ്പോള്‍ പിറകിലെ സ്ക്രീനില്‍ ഷോട്ടുകളെല്ലാം കൃത്യം ‘ബുള്‍സ് ഐ’യില്‍. തൊടുക്കുന്ന ഓരോ ഷോട്ടും ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിലേക്കുള്ള ചുവടുവെപ്പുകളാണെന്ന് സര്‍വിസസിലെ സഹപ്രവര്‍ത്തകര്‍ അടക്കംപറയുന്നു.
റേഞ്ചിന് മത്സരച്ചൂട് തുടങ്ങുംമുമ്പ് താരമായത് കോമണ്‍ വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണം വീഴ്ത്തി പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ഷൂട്ടറായ ഈ നേപ്പാളുകാരനായിരുന്നു. സ്പെയിനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയില്‍നിന്ന് റിയോ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഷൂട്ടറായാണ് ജിതുറായ് ദേശീയ ഗെയിംസില്‍ മാറ്റുരക്കാന്‍ തിരുവനന്തപുരത്തത്തെിയത്. 2016ലെ ഒളിമ്പിക്സിനുള്ള ഒരുക്കത്തിനായി ആഗസ്റ്റില്‍ റിയോയിലേക്ക് പറക്കാനൊരുങ്ങവെയാണ് നായിബ് സുബേദാറായി ജിതുവത്തെിയത്. ഈ ഇനത്തില്‍ ഇന്നാണ് മത്സരം. ‘സമ്മര്‍ദങ്ങളൊന്നുമില്ല. ഒളിമ്പിക്സിനുള്ള  തയാറെടുപ്പാണ് ദേശീയ ഗെയിംസ്. സര്‍വിസസും സ്പോണ്‍സര്‍മാരും നല്‍കുന്ന പിന്തുണ ആത്മവിശ്വാസം നല്‍കുന്നു. ഒന്നുമല്ലാതിരുന്ന എന്നെ ഇത്ര ഉയരെയത്തെിച്ച സര്‍വിസസിനോട് നന്ദിയും ബഹുമാനവുമുണ്ട്’ -പരിശീലനത്തിന്‍െറ ഇടവേളയില്‍ ജിതു റായ് ‘മാധ്യമ’ത്തോട് മനസ്സു തുറന്നു.  10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ജിതു മത്സരിക്കുന്നുണ്ട്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ ജിതു ഈ ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യത നേടാനുള്ള ശ്രമത്തിലാണിപ്പോള്‍.
2012 ലണ്ടന്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവായ വിജയ് കുമാറിനും ഞായറാഴ്ച പരിശീലനത്തിന്‍െറ ചൂടായിരുന്നു. ഫോം ഒൗട്ടായ വിജയ്കുമാര്‍ തിരിച്ചുവരവിനുള്ള വേദിയായാണ് തിരുവനന്തപുരത്തത്തെിയത്. ഇന്ന് റേഞ്ചുണരുമ്പോള്‍ കേരളത്തിനുവേണ്ടി എലിസബത്ത് സൂസന്‍ കോശി 10 മീറ്റര്‍ എയര്‍ റൈഫ്ളില്‍ മെഡല്‍ പ്രതീക്ഷകളിലേക്ക് കാഞ്ചി വലിക്കാനിറങ്ങും.

ഇവിടെ മതിലുകളില്ല; ക്ഷേത്രത്തിനും മുസ്ലിം വീടുകള്‍ക്കും ഇടയില്‍

Posted: 01 Feb 2015 11:08 AM PST

Image: 

കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ തളിയില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രവും രണ്ട് മുസ്ലിം വീടുകളും സ്ഥിതിചെയ്യുന്നത് വേലിയോ മതിലുകളോ ഇല്ലാതെ ഒരൊറ്റപ്പറമ്പില്‍. അമ്പലത്തിന്‍െറ കിഴക്ക് അമ്പലപ്പറമ്പില്‍ എ.പി. മൊയ്തു മാസ്റ്റര്‍, തെക്ക് അമ്പലപ്പറമ്പില്‍ കുഞ്ഞിപ്പാത്തു, വീട്ടുപേര് സൂചിപ്പിക്കുന്നപോലെ ഇരുവരും താമസം അമ്പലപ്പറമ്പില്‍!

നശിച്ചുപോയ ക്ഷേത്രം പുനരുദ്ധരിച്ച് 1983ല്‍ പുനപ്രതിഷ്ഠ നടത്തി. അമ്പലത്തിലെ ചടങ്ങുകളും മറ്റും നേരില്‍ കാണുമ്പോള്‍ പ്രയാസമുണ്ടെങ്കില്‍ മതി കെട്ടിക്കോളാന്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ പറഞ്ഞതാണ്. നമ്മള്‍ തമ്മില്‍ ഒരു മതിലും വേണ്ടെന്ന് മൊയ്തുമാസ്റ്ററും കുഞ്ഞിപ്പാത്തുവും പറഞ്ഞു.
അമ്പലത്തോടനുബന്ധിച്ച് പുതിയ നടപ്പന്തല്‍ വാര്‍ക്കുമ്പോള്‍ വെള്ളം കുഞ്ഞിപ്പാത്തുവിന്‍െറ വീട്ടില്‍ നിന്നായിരുന്നു. പ്രതിഷ്ഠാദിന ഉത്സവത്തില്‍ കസേര കൊണ്ടുവന്നത് തൊട്ടടുത്ത കൊടക്കല്‍ ജുമാമസ്ജിദില്‍നിന്ന്. പ്രതിഷ്ഠാദിന ഉത്സവച്ചടങ്ങില്‍ പ്രസംഗകനായി പള്ളിക്കമ്മിറ്റി സെക്രട്ടറിയായിരുന്ന എ.പി. മൊയ്തുമാസ്റ്ററും ഉണ്ടായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് തയാറാക്കുന്ന പായസവും ഭക്ഷണവും മുസ്ലിംവീട്ടുകാരും കഴിക്കും. മതസൗഹാര്‍ദത്തിന്‍െറ ഉത്തമ മാതൃകയായി ക്ഷേത്രവും പരിസരത്തെ മുസ്ലിം വീടുകളും മാറുകയാണ്.

കൊടക്കല്‍ പള്ളിയില്‍ റമദാന്‍ 27ന്‍െറ സാമൂഹ നോമ്പുതുറക്ക് പതിവായി ഇളനീര്‍ നല്‍കുന്നത് അമ്പലക്കമ്മിറ്റി സെക്രട്ടറി പി.കെ. കുഞ്ഞിരാമന്‍ മാസ്റ്ററാണ്. കമ്മിറ്റി പ്രസിഡന്‍റ് ടി.വി. പ്രഭാകരന്‍െറ കുടുംബം നെല്‍കൃഷി ചെയ്തിരുന്ന കാലത്ത് പുതുനെല്ല് പള്ളിയിലേക്കാണ് കൊടുക്കാറ്.
പ്രദേശത്തെ നബിദിനാഘോഷത്തിന് പതിവായി സംഭാവന നല്‍കാറുള്ള കിണര്‍ റിങ് വ്യാപാരി ബാബു ഇത്തവണ നല്‍കിയത് 15,000 രൂപയാണ്. അമ്പലത്തിന്‍െറ ഉത്സവത്തിന് മുസ്ലിം വീട്ടുകാരും പണം കൊടുക്കും.

ഭൂരിപക്ഷം മുസ്ലിം വീടുകളുള്ള പ്രദേശത്ത് മുസ്ലിം വീടുകള്‍ക്ക് നടുവില്‍തന്നെയാണ് ക്ഷേത്രമെന്ന് സെക്രട്ടറി കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത സന്ദര്‍ഭത്തില്‍ അമ്പലത്തിനുനേരെ പുറത്തുനിന്നുള്ള ആരെങ്കിലും ആക്രമണത്തിന് മുതിരുമോ എന്ന ഭയമായിരുന്നു മൊയ്തു മാസ്റ്റര്‍ക്കും കൂട്ടര്‍ക്കും. പലപ്പോഴും കാവല്‍നിന്ന സന്ദര്‍ഭങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പല പ്രദേശങ്ങളിലും ആളുകള്‍ വിഭാഗീയമായി സംഘടിച്ച് കൊലയും കൊള്ളയും തീവെപ്പുമൊക്കെ നടത്തുമ്പോള്‍ ഇവിടെ സൗഹാര്‍ദം അടിക്കടി വളരുകയാണ്.
 

ഏഴു ദിവസങ്ങളില്‍ ഏഴ് മാരത്തണ്‍; ഇന്ത്യന്‍ ദമ്പതികള്‍ ഗിന്നസ്ബുക്കില്‍

Posted: 01 Feb 2015 10:22 AM PST

Image: 
Subtitle: 
ഹൈദരാബാദ് വ്യവസായി കൃഷ്ണപ്രസാദാണ് ഉമ ചിഗുരുപതിക്കൊപ്പം റെക്കോഡ് നേട്ടം കൈവരിച്ചത്

ഹൈദരാബാദ്: ഏഴു ദിവസങ്ങളില്‍ ഏഴ് ഭൂഖണ്ഡങ്ങളില്‍ ഏഴ് ഹാഫ് മാരത്തണില്‍ പങ്കെടുത്ത് ഇന്ത്യന്‍ ദമ്പതികള്‍ ഗിന്നസ് ബുക്കിലേക്ക്.
അതും തുടര്‍ച്ചയായി മൂന്നാംതവണ. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള വ്യവസായിയായ കൃഷ്ണപ്രസാദാണ് തന്‍െറ 60ാം ജന്മവാര്‍ഷികദിനം ഭാര്യ 53കാരിയായ ഉമ ചിഗുരുപതിക്കൊപ്പം റെക്കോഡ് നേട്ടം കൈവരിച്ച് ആഘോഷമാക്കിയത്. ഈ പ്രായത്തിലും എങ്ങനെ ഓടാന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് മനസ്സിനെ പാകപ്പെടുത്തിയാല്‍ മതി ഏത് നേട്ടവും കൈവരിക്കാനാകുമെന്ന മറുപടിയാണ് കൃഷ്ണപ്രസാദ് നല്‍കുന്നത്.

ഭര്‍ത്താവ് ആദ്യം ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചപ്പോള്‍ മണ്ടത്തമാണ് അദ്ദേഹം പറഞ്ഞതെന്നാണ് താന്‍ കരുതിയതെന്ന് ഉമ പറയുന്നു. അന്‍റാര്‍ട്ടിക്ക ഉള്‍പ്പെടെ ഏഴ് ഭൂഖണ്ഡങ്ങളില്‍ എങ്ങനെ ഏഴ് ദിവസങ്ങളില്‍ ഏഴ് മാരത്തണില്‍ പങ്കെടുക്കും എന്നതാണ് സംശയമുളവാക്കിയത്. എന്നാല്‍, കൃഷ്ണപ്രസാദിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഭാര്യയെ വിശ്വസിപ്പിക്കാന്‍ ഹാഫ് മാരത്തണ്‍ മതിയെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

കഴിഞ്ഞ 12 വര്‍ഷമായി ഓടുന്ന ഇവര്‍ക്ക് ഈ വര്‍ഷത്തെ മത്സരം കടുത്തതായിരിക്കുമെന്ന് നേരത്തേതന്നെ അറിയാമായിരുന്നു. വിമാനങ്ങളിലും ബസിലും മറ്റുമായി യാത്രയും ആഹാരവും വിശ്രമവുമായാണ് തങ്ങള്‍ മാരത്തണില്‍ പങ്കെടുത്തതെന്നും അത് തികച്ചും ആസ്വദിക്കുന്നുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.
 

നൈജീരിയയില്‍ വീണ്ടും ബോകോ ഹറാം ആക്രമണം

Posted: 01 Feb 2015 10:21 AM PST

Image: 

അബുജ: ദേശീയ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ വീണ്ടും അക്രമം അഴിച്ചുവിട്ടു. വടക്കുകിഴക്കന്‍ നഗരമായ മെയ്ദുഗുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം മൂന്നോടെയാണ് തീവ്രവാദികളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായത്. അപ്രതീക്ഷിത വെടിവെപ്പിനെ തുടര്‍ന്ന് സൈന്യത്തിന് പിന്‍വാങ്ങേണ്ടിവന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയയുടെ തന്ത്രപ്രധാനമായ നഗരം തീവ്രവാദികള്‍ പിടിച്ചടക്കുമോയെന്ന ഭയത്തിലാണ് ജനങ്ങള്‍.
ഒരാഴ്ച മുമ്പ് നഗരം പിടിച്ചടക്കാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു.

ആസ്ട്രേലിയയിലെ ജോലിയും ശമ്പളവും വേണ്ട; ചൗധരി ഇപ്പോള്‍ ഗ്രാമമുഖ്യന്‍

Posted: 01 Feb 2015 10:16 AM PST

Image: 

ജയ്പൂര്‍: ആസ്ട്രേലിയയിലെ മാനേജര്‍ ജോലിയും രണ്ടുകോടി രൂപ വരുമാനവും വലിച്ചെറിഞ്ഞ് ഹനുമാന്‍ ചൗധരി നാട്ടില്‍ തിരിച്ചത്തെിയതിന്‍െറ കാരണം കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വെക്കും. സ്വന്തം നാട്ടില്‍ ഗ്രാമമുഖ്യനാകുക. രാജസ്ഥാനിലെ നാഗാവുരിലുള്ള ഗ്രാമത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് 27കാരനായ ഹനുമാന്‍ ചൗധരി ഗ്രാമമുഖ്യനായത്.

അച്ഛന്‍ ഭുറ റാമാണ് ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഒരു റിസോര്‍ട്ടിന്‍െറ മാനേജരായി ജോലിചെയ്യുന്ന മകനെ തിരിച്ചുവിളിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചുരുങ്ങിയത് എട്ടാം ക്ളാസ് യോഗ്യതയുണ്ടായിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഭുറ റാമിനെ പ്രേരിപ്പിച്ചത്. ഭുറ റാമിന്‍െറ ഗ്രാമത്തില്‍ 85 ശതമാനത്തിലേറെ പേര്‍ക്കും മത്സരിക്കാന്‍ യോഗ്യതയില്ലായിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ തിരിച്ചുവന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന സഹോദരന്‍െറ മറുപടിയും കൂടി കേട്ടപ്പോള്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ളെന്ന് ചൗധരി പറഞ്ഞു. 

മകനെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാനുള്ള ഭുറ റാമിന്‍െറ തീരുമാനം പിഴച്ചില്ല. ചൗധരി 6000 വോട്ടിന്‍െറ റെക്കോഡ് വിജയം സ്വന്തമാക്കുകയും ചെയ്തു. സാധാരണ ജാട്ട്, രാജ്പുത് സമുദായ രാഷ്ട്രീയം ഏറെ സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പിലാണ് ജാട്ട് സമുദായക്കാരനായ ചൗധരി മികച്ച വിജയം നേടിയത്. ജാതി രാഷ്ട്രീയത്തിനപ്പുറത്ത് വികസനത്തെക്കുറിച്ച് വീടുവീടാന്തരം നടത്തിയ പ്രചാരണം ഗ്രാമത്തിലെ ചെറുപ്പക്കാരുടെ വോട്ടും നേടാന്‍ ചൗധരിക്ക് കഴിഞ്ഞു.

ജീവകാരുണ്യത്തിനായി കൗമാരക്കാരന്‍ മൊട്ടയടിച്ചു; സ്കൂള്‍ അധികൃതര്‍ ശിക്ഷിച്ചു

Posted: 01 Feb 2015 10:15 AM PST

Image: 
Subtitle: 
മുടിമുറിച്ചത് കാന്‍സര്‍ ബോധവത്കരണത്തിന് പണം സ്വരൂപിക്കാന്‍

ലണ്ടന്‍: കാന്‍സറിനെതിരായ ബോധവത്കരണത്തിനായി പണം സ്വരൂപിക്കാന്‍ തല മുണ്ഡനം ചെയ്ത് മാതൃക കാട്ടിയ കൗമാരക്കാരനെ സ്കൂള്‍ അധികൃതര്‍ ശിക്ഷിച്ചു. സ്റ്റാന്‍ലോക്ക് എന്ന 14കാരനാണ് തന്‍െറ ബന്ധുക്കളും സുഹൃത്തുക്കളും കാന്‍സര്‍ രോഗത്താല്‍ കഷ്ടപ്പെടുന്നതുകണ്ട് ആ മഹാവ്യാധിക്കെതിരായ പോരാട്ടത്തിന് പണം സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങിയത്.
മക്മില്ലന്‍ കാന്‍സര്‍ ചികിത്സാ പദ്ധതിയിലേക്ക് പണസമാഹരണത്തിന് തല മുണ്ഡനം ചെയ്ത സ്റ്റാന്‍ലോക്കിന് സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും മികച്ച പിന്തുണ ലഭിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ 500 ഡോളറില്‍ കൂടുതല്‍ സ്റ്റാന്‍ലോക്കിന് സംഭാവനയായി ലഭിച്ചു. എന്നാല്‍, സ്റ്റാന്‍ലോക്കിന്‍െറ സത്പ്രവൃത്തിയെ മാനിക്കാന്‍ ചര്‍ച്ചില്‍ അക്കാദമി സ്കൂള്‍ അധികൃതര്‍ തയാറായില്ല. സ്കൂള്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി മുടിമുറിച്ച സ്റ്റാന്‍ലോക്കിന് ഏകാന്തവാസമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷാ കാലാവധി അവസാനിക്കും വരെ സ്റ്റാന്‍ലോക്കിന് ക്ളാസില്‍ കയറാനുമാകില്ല. ഇതൊക്കെയാണെങ്കിലും സ്റ്റാന്‍ലോക്കിന്‍െറ സത്പ്രവൃത്തിയില്‍ അഭിമാനം കൊള്ളുകയാണ് മാതാവും മക്മില്ലന്‍ കാന്‍സര്‍ ചികിത്സാ പദ്ധതി ഭാരവാഹികളും.

ഗര്‍ഭ നിരോധ ഗുളികകളുടെ പിതാവ് അന്തരിച്ചു

Posted: 01 Feb 2015 10:11 AM PST

Image: 

സാന്‍ ഫ്രാന്‍സിസ്കോ: ഗര്‍ഭനിരോധ ഗുളികകളുടെ പിതാവ് എന്നറിയപ്പെടുന്ന രസതന്ത്ര ശാസ്ത്രജ്ഞന്‍ കാള്‍ ജെറാസ്സി അന്തരിച്ചു. 91 വയസ്സായിരുന്ന അദ്ദേഹം, അര്‍ബുദ ബാധിതനായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ രസതന്ത്ര ശാസ്ത്രജ്ഞനായിരുന്ന ജെറാസ്സിക്ക് ഒൗദ്യോഗികമായി വിരമിച്ച ശേഷവും പൂര്‍വപദവി ബഹുമതിയായി ലഭിച്ചു.
1951ല്‍ മെക്സികോ സിറ്റിയില്‍ ജെറാസ്സി നയിച്ച ഗവേഷക സംഘമാണ് ആദ്യത്തെ ഗര്‍ഭനിരോധ ഗുളികയുടെ പ്രധാനഘടകം കണ്ടുപിടിച്ചത്. ചരിത്രമായിമാറിയ കണ്ടുപിടുത്തം തന്‍െറജീവിതം മാറ്റിമറിച്ചെന്ന് ‘ദിസ് മാന്‍സ് പില്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരുന്നു.

സിഖ് വംശഹത്യാ കേസുകള്‍ കേന്ദ്രം പുനരന്വേഷിച്ചേക്കും

Posted: 01 Feb 2015 09:25 AM PST

Image: 
Subtitle: 
തെരഞ്ഞെടുപ്പ് നാടകമെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: ഇന്ദിരവധത്തിന് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ്വിരുദ്ധ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വിവരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഫെബ്രുവരി ഏഴിന് ശേഷമായിരിക്കും ആഭ്യന്തരമന്ത്രാലയം ഒൗദ്യോഗിക ഉത്തരവ് പുറത്തിറക്കുകയെന്ന് ഒരു ദേശീയ വാര്‍ത്താചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

തെളിവില്ളെന്നു കണ്ട് പൊലീസ് ഉപേക്ഷിച്ച 225 കേസുകള്‍ പുനരന്വേഷിക്കണമെന്ന ജസ്റ്റിസ് ജി.പി. മാഥൂര്‍ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. എന്നാല്‍, ഡല്‍ഹി തെരഞ്ഞെടുപ്പിന്‍െറ പടിവാതില്‍ക്കല്‍ നില്‍ക്കെ ഇത്തരമൊരുവാര്‍ത്ത പുറത്തുവിട്ടത് ദുരൂഹവും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആക്ഷേപമുണ്ട്. സിഖ്വംശഹത്യാ ഇരകള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്ന വിവരം പുറത്തുവിട്ടതും പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ ഇത്തരമൊരു തീരുമാനവും വാര്‍ത്തയും പുറത്തുവന്നത് സംശയാസ്പദവും ദൗര്‍ഭാഗ്യകരവുമാണെന്ന് വംശഹത്യാ ഇരകളുടെ നിയമപോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്ന അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ എച്ച്.എസ്. ഫൂല്‍ക്ക പറഞ്ഞു.
നീതി നിര്‍വഹണംവെച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കരുതെന്നും ഗുജറാത്തിലും മുസഫര്‍നഗറിലും നടന്ന അനീതികള്‍ അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. എന്നാല്‍, എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിന്‍െറ കാഴ്ചപ്പാടിലൂടെ മാത്രം കാണരുതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

 

മതേതരത്വത്തിന് ഭീഷണി

Posted: 01 Feb 2015 09:16 AM PST

Image: 

മതേതരത്വം എന്ന പദം ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് നീക്കംചെയ്യണമെന്ന് കേന്ദ്രമന്ത്രിസഭയിലെ കൂട്ടുകക്ഷിയായ ശിവസേന ആവശ്യപ്പെട്ടിരിക്കുകയാണ്.  ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ‘മതേതരത്വം’ എന്ന പദം ഒഴിവാക്കി റിപ്പബ്ളിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പരസ്യം വിവാദമായ പശ്ചാത്തലത്തിലാണ് ശിവസേനയുടെ ഈ പ്രതികരണം. അതുപോലെ, മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തേ ബി.ജെ.പി ആവശ്യപ്പെട്ടതാണ്. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അപകടത്തിലാകുന്നു എന്ന ദുസ്സൂചനയല്ളേ ഇതെല്ലാം നല്‍കുന്നത്?

ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായാണ് പരിചയപ്പെടുത്തുന്നത്.  എല്ലാ പൗരന്മാര്‍ക്കും വിശ്വാസം, നിഷ്ഠ, ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യം അത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. മറ്റൊരര്‍ഥത്തില്‍, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍െറ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം. മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തേയും സംബന്ധിച്ച് വ്യക്തമായ നിലപാട് നമ്മുടെ ഭരണഘടന തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്.  മതത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയോ പ്രവര്‍ത്തനമോ വോട്ട് ചോദിക്കലോ മതം കടന്നുകയറിയുള്ള തെരഞ്ഞെടുപ്പ് ക്രമങ്ങളോ ഒന്നും നിയമപരമോ ഭരണഘടനാപരമോ അല്ല. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഭരണഘടനയിലെ മതനിരപേക്ഷാശാസനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അതല്ളെങ്കില്‍, അവര്‍ ഭരണഘടനാ ലംഘനമാണ് നടത്തുന്നത്.

വിശ്വാസം, ഭക്തി, ആരാധന തുടങ്ങിയ കാര്യങ്ങളിലെ സ്വാതന്ത്ര്യം വ്യക്തിയുടെ മഹത്ത്വം, സാഹോദര്യം, രാഷ്ട്രീയനീതി, സാമൂഹിക സാമ്പത്തിക സമത്വം എന്നിവ ലക്ഷ്യംവെച്ചുള്ളതാണ്. എല്ലാ ഇന്ത്യക്കാരും ജാതി, മത, വര്‍ഗ , ലിംഗ ഭേദമില്ലാതെ മൗലികാവകാശങ്ങള്‍ക്ക് അര്‍ഹരാണ്. ജനതകള്‍ക്കിടയില്‍ വിവേചനം തടയുന്നു, തുല്യമായ സംരക്ഷണം എല്ലാവര്‍ക്കും നല്‍കുന്നു. മൗലികചുമതലകളും ഒന്നു തന്നെയാണ്.  അവകാശ പോരാട്ടങ്ങള്‍ക്കും ജാതി മത ചിന്തകള്‍ക്ക് പരിഗണനയില്ല. ഇതെല്ലാം മതനിരപേക്ഷതയുടെ അന്ത$സത്ത വ്യക്തമാകുന്ന വ്യവസ്ഥകളാണ്.
ചുരുക്കത്തില്‍, മതേതരത്വം എന്നത് നമ്മുടെ  ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്.  ഈ മണ്ണില്‍ പിറന്ന ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സൗരാഷ്ട്രീയരും സിഖുകാരും ബുദ്ധ-ജൈനമതക്കാരും പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ‘നാം ഇന്ത്യക്കാര്‍’ പടുത്തുയര്‍ത്തിയതാണ് നമ്മുടെ ഭരണഘടനയും മതനിരപേക്ഷത എന്ന ഭരണഘടനാ വീക്ഷണവും. അതില്‍ മാറ്റംവരുത്താന്‍ ഭരണകൂടത്തിനെന്നല്ല പാര്‍ലമെന്‍റിനുപോലും അധികാരമില്ല.

ജവഹര്‍ലാല്‍ നെഹ്റു ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി: ‘ഏതു മതത്തില്‍പെട്ടവരായാലും ശരി ഇവിടെ താമസിക്കുന്നവരുടെ വീടാണ് ഇന്ത്യ. അവര്‍ക്ക് തുല്യമായ അവകാശങ്ങളും ചുമതലകളുമാണുള്ളത്. നമ്മുടേത് ഒരു സുഘടിതരാഷ്ട്രമാണ്. ഒരു പൊതു സമൂഹരാഷ്ട്രത്തില്‍ വ്യക്തികളുടെ വിശ്വാസവും വിഭിന്ന നിര്‍വഹണവ്യവസ്ഥയും ബഹുമാനിക്കപ്പെടണം. എല്ലാവരുടേയും ക്ഷേമത്തിനായി ഒരു സംയുക്ത രാഷ്ട്രസമുദായത്തില്‍ നടപ്പില്‍ വരുത്തുന്ന സംയുക്ത തത്ത്വസംഹിതയാണ് മതനിരപേക്ഷത.’

ഭരണഘടനയുടെ ആമുഖം പാര്‍ലമെന്‍റിന് ഭേദഗതിക്ക് വിധേയമാക്കാമോ എന്ന വസ്തുത സുപ്രീംകോടതി പ്രസിദ്ധമായ കേശവാനന്ദഭാരതി കേസില്‍ 1973ല്‍ പരിശോധിച്ചു തീര്‍പ്പുകല്‍പിച്ചതാണ്. പാര്‍ലമെന്‍റിന് ഭരണഘടന ഭേദഗതി ചെയ്യാന്‍  അധികാരം നല്‍കുന്ന 368ാം അനുച്ഛേദത്തിന്‍െറ സ്വഭാവവും വ്യാപ്തിയുമാണ് പ്രസ്തുത കേസില്‍ പ്രധാനമായും പരിശോധിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം ഭരണഘടനയുടെ ഭാഗമാണെന്നും അതിനാല്‍, അത് ഭേദഗതി ചെയ്യാമെങ്കിലും  ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെ പാര്‍ലമെന്‍റിന് ഭേദഗതി ചെയ്യാനാവില്ളെന്നും സുപ്രീംകോടതി വിധിയെഴുതി. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ് എന്ന് കോടതി വ്യക്തമാക്കുകയും  ചെയ്തു. ഭരണഘടനയുടെ  ആമുഖം ഭരണഘടനയുടെ ഭാഗമല്ളെന്ന ബെറുബാറി യൂനിയന്‍ കേസിലെ നേരത്തേയുള്ള വിധി തിരുത്തുകയും ചെയ്തു. പിന്നീട് സെന്‍റ് സേവിയേഴ്സ് കോളജ് കേസിലും എസ്.ആര്‍. ബൊമ്മെ കേസിലും മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനതത്ത്വമായി കോടതി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

തുടക്കത്തില്‍  മതേതരത്വം എന്ന പദം ഭരണഘടനയുടെ ആമുഖത്തില്‍  ഉണ്ടായിരുന്നില്ല എന്ന വസ്തുത ശരിയാണ്. 1976ല്‍ 42ാം ഭരണഘടനാഭേദഗതിയിലൂടെയാണ് ആ പദം ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. എന്നിരുന്നാലും വിശ്വാസസ്വാതന്ത്ര്യം ആമുഖത്തില്‍ വ്യക്തമായി പ്രതിപാദിക്കപ്പെട്ടിരുന്നതിനാലും മതസ്വാതന്ത്ര്യം വിഭാവന ചെയ്യുന്ന ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങളുടെ വെളിച്ചത്തിലും മതേതരത്വലക്ഷ്യം ആമുഖത്തില്‍ അന്തര്‍ലീനമായിരുന്നു എന്നാണ് സുപ്രീംകോടതി സെന്‍റ് സേവിയേഴ്സ് കോളജ് കേസില്‍ അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍  ഭരണഘടനയുടെ 25 (1) അനുച്ഛേദം വിശ്വാസസ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തിന്‍െറ ഭാഗമായി സ്വന്തം അഭീഷ്ഠമനുസരിച്ച് മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും  പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നു. തീര്‍ച്ചയായും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. 

പൊതുസമാധാനം, സാന്മാര്‍ഗികത, ആരോഗ്യം, മറ്റു മൗലികാവകാശങ്ങളുടെ വിനിയോഗം എന്നിവയുടെ പേരില്‍ മതസ്വാതന്ത്ര്യത്തില്‍ യുക്തിപരവും അനിവാര്യവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാഷ്ട്രത്തിന് കഴിയും. മാത്രമല്ല, ഭരണഘടനയുടെ 15 (2) അനുച്ഛേദമനുസരിച്ച് മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട സാമ്പത്തിക രാഷ്ട്രീയ മതേതരകാര്യങ്ങളില്‍ നിയന്ത്രണവുമാവാം. വിശ്വാസസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മതം മാറാനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്ക് ഉറപ്പുനല്‍കുന്നു.  മതം മാറ്റത്തിന് കാരണങ്ങള്‍ പലതാകാം.  വിശ്വാസകാര്യങ്ങളിലുള്ള അസംതൃപ്തി അതിലൊരു കാരണമാകാം.  മാറുന്ന മതത്തില്‍ കൂടുതല്‍ ആത്മീയ ഉണര്‍വും നിര്‍വൃതിയും കണ്ടത്തൊനാകുമെന്ന പ്രതീക്ഷ മറ്റൊരു കാരണമാകാം.

മത പരിവര്‍ത്തനത്തിനോ പുനര്‍പരിവര്‍ത്തനത്തിനോ പ്രത്യേക ചടങ്ങുകളോ നടപടിക്രമങ്ങളോ ആവശ്യമില്ളെന്ന് പഞ്ചാബ് റാവു കേസില്‍  1965ലും, പെരുമാള്‍ നാടാര്‍ കേസില്‍ 1971 ലും അന്‍ബലകന്‍ കേസില്‍ 1984 ലും സുപ്രീംകോടതി അഭിപ്രായപ്പെടുകയുണ്ടായി.  വിശ്വാസം സ്വീകരിച്ചതുകൊണ്ടു മാത്രം വിശ്വാസിയാകുന്നില്ളെന്നും ആ വിശ്വാസമനുസരിച്ച് ജീവിക്കുകകൂടി വേണമെന്നും സുജാത കേസില്‍ 1994ല്‍ കര്‍ണാടക ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഓര്‍മപ്പെടുത്തുകയുണ്ടായി.

മതംമാറ്റം തെളിയിക്കേണ്ട വസ്തുതയാണ്. ലോ കമീഷന്‍ ഓഫ് ഇന്ത്യ 2010 ഡിസംബറിലെ 235ാം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതുപോലെ രേഖകളില്‍കൂടി മാത്രമല്ല അത് തെളിയിക്കാനാകുന്നത്. മതപരിവര്‍ത്തനത്തിന് വിധേയനായ വ്യക്തിയുടെ ഉദ്ദേശ്യവും തുടര്‍ന്നുള്ള  പെരുമാറ്റ സമീപനവും നിര്‍ണായകമാവുമെന്നാണ് പെരുമാള്‍ നാടാര്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. സ്വപ്ന ജേക്കബ് കേസില്‍ 1993ല്‍ കേരള ഹൈകോടതി സ്വീകരിച്ച നിലപാടും ഇതുതന്നെയായിരുന്നു. മതംമാറ്റം സത്യസന്ധമായിരുന്നോ അതോ ദുരുദ്ദേശ്യപരമായിരുന്നോ എന്നുള്ളത് നീതിന്യായകോടതികള്‍ക്ക് പരിശോധിക്കാമെന്ന് കല്‍ക്കട്ട ഹൈകോടതി റാക്കിയ ബീബി കേസില്‍ വ്യക്തമാക്കുകയുണ്ടായി.  നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ളെന്ന് ഉറപ്പുവരുത്തുവാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ടെന്ന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് സോണല്‍ ജയിന്‍ കേസില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴാം തീയതി പുറപ്പെടുവിച്ച വിധിയില്‍ ഊന്നിപ്പറയുകയുണ്ടായി. വിശ്വാസത്തിലൂന്നിയ, മന$സാക്ഷിക്കനുസൃതമായ വ്യക്തിയുടെ സ്വതന്ത്ര തീരുമാനമാണ് മതംമാറ്റം. മതപരിവര്‍ത്തനം  പുനര്‍ പരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്‍റിന് നിയമ നിര്‍മാണമാകാമെങ്കിലും അത്തരം ശ്രമങ്ങള്‍ വിശ്വാസ സ്വാതന്ത്ര്യത്തെ ആദരിക്കുന്നതും വ്യക്തിനിയമങ്ങളെ മാനിക്കുന്നതുമായിരിക്കണം.

സ്വതന്ത്രവും മതനിരപേക്ഷവുമായ ഒരു രാഷ്ട്രം  കെട്ടിപ്പടുക്കുകവഴി ഓരോ മതത്തിനും വിശ്വാസത്തിനും പൂര്‍ണ സ്വാതന്ത്ര്യവും തുല്യമായ അവകാശവും അവസര സമത്വവുമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്.  ഇന്ത്യന്‍ മതേതരത്വം വെറും കാല്‍പനിക സങ്കല്‍പമല്ല, മറിച്ച് യഥാര്‍ഥമായ അവബോധത്തിന്‍െറയും മാനവികതയുടെയും സത്തയാണ്. 1942 ആഗസ്റ്റ് ഒമ്പതിന്  ഗാന്ധിജി പറഞ്ഞു:‘ഇവിടെ പിറന്നുവളര്‍ന്ന, മറ്റെങ്ങും ആശ്രയിക്കാനില്ലാത്ത എല്ലാവരുടെയും രാജ്യമാണ് ഹിന്ദുസ്ഥാന്‍. അതിനാല്‍, ഹിന്ദുക്കളെന്നപോലെതന്നെ അത് പാഴ്സികള്‍ക്കും മറ്റു ഇസ്രായേല്യര്‍ക്കും മുസ്ലിംകള്‍ക്കും ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കും മറ്റ് അഹിന്ദുക്കള്‍ക്കും അവകാശപ്പെട്ടതാണ്. സ്വതന്ത്ര ഇന്ത്യ ഹിന്ദുരാജ് ആയിരിക്കില്ല. ഏതെങ്കിലുമൊരു ഭൂരിപക്ഷ മതവിഭാഗത്തിന്‍െറയോ സമുദായത്തിന്‍െറയോ അടിസ്ഥാനമില്ലാത്ത മതത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് എല്ലാ ജനങ്ങളുടെയും പ്രാതിനിധ്യസ്വഭാവമുളള ‘ഇന്ത്യന്‍ രാജ്’ ആയിരിക്കണം അത്.’

മയക്ക് മരുന്ന് മാഫിയകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ^ചെന്നിത്തല

Posted: 01 Feb 2015 07:28 AM PST

Image: 

കൊച്ചി: ദേശീയ അന്തര്‍ദേശീയ തലത്തില്‍ വേരുകളുള്ള മയക്ക് മരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സമൂഹത്തില്‍ എത്ര ഉന്നതനാണെങ്കിലും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കും. ആര് എന്നതല്ല പ്രശ്നം ചെയ്ത കുറ്റകൃത്യമാണ് പ്രധാനമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മയക്ക് മരുന്ന് ശൃംഖലയെ കര്‍ശനമായി നിയന്ത്രിക്കുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകും. അന്തര്‍ദേശീയ ബന്ധങ്ങളുള്ള മയക്കുമരുന്ന് മാഫിയകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവയെ തകര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ‘ക്ളീന്‍ കാമ്പസ് സേവ് കേരള’ പദ്ധതികള്‍ ആരംഭിച്ചതെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയതും ഇതിന്‍െറ ഭാഗമായിട്ടാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
 

നരേന്ദ്ര മോദി മേയില്‍ ചൈന സന്ദര്‍ശിക്കും

Posted: 01 Feb 2015 07:17 AM PST

Image: 

ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് മാസം ചൈന സന്ദര്‍ശിക്കും. ചൈന സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബെയ്ജിങ്ങില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം. കൈലാസ് മാനസസരോവര്‍ യാത്രക്ക് പുതിയ വഴി തുറക്കുന്നതുള്‍പ്പെടെ വിഷയങ്ങള്‍ ചൈനാ സന്ദര്‍ശനത്തിനിടെ മോദി ചൈനീസ് അധികാരികളുമായി ചര്‍ച്ചചെയ്യുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.

കൈലാസ് മാനസസരോവറിലേക്ക് യാത്ര സുഗമമാക്കുക ഇന്ത്യയുടെ നീണ്ടകാലത്തെ ആവശ്യങ്ങളിലൊന്നാണ്. തീര്‍ഥാടകര്‍ക്ക് നേരിട്ട് മാനസ സരോവറില്‍ ബസിലത്തൊന്‍ സഹായിക്കുന്ന പാതയെക്കുറിച്ചാണ് മുഖ്യമായും ചര്‍ച്ച നടക്കുക. ഇരുരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും സന്ദര്‍ശനത്തിനിടെ ശ്രമം നടക്കും.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ സന്ദര്‍ശനം മൂലം ഇന്ത്യാ ^ചൈന ബന്ധം  അകന്നുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണിത്.

സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു

Posted: 01 Feb 2015 07:10 AM PST

Image: 

കൊച്ചി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 104 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ 726 രൂപയായിരുന്നത് 622 രൂപയായി. വ്യവസായിക ഉപയോഗത്തിനുള്ള 19 കിലോ സിലിണ്ടറിന് 150 രൂപയും കുറഞ്ഞു. 1374.50 രൂപയായിരുന്നത് 1224.50 ആയി.

അതേസമയം, സബ്സിഡി നിരക്കില്‍ മാറ്റമില്ല. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്‍െറ സബ്സിഡി വില 443.50 രൂപയായി തുടരും.

പോരാട്ടം തുടങ്ങി, നീന്തലില്‍ കേരളത്തിന് രണ്ടു സ്വര്‍ണം

Posted: 01 Feb 2015 05:31 AM PST

Image: 
Subtitle: 
റെക്കോര്‍ഡോടെ സ്വര്‍ണം ഉള്‍പ്പെടെ ഇരട്ട മെഡല്‍; സാജന്‍പ്രകാശ് താരമായി, ആദ്യദിനം ഹരിയാനയുടെ കുതിപ്പ്

തിരുവനന്തപുരം: പോരിന്‍െറ കനല്‍വഴികളില്‍ വേദികളുണര്‍ന്നു; വിജയഭേരിയുടെ അക്ഷയഖനി തേടി താരങ്ങളും. ഒരു നാടിന്‍െറ സിരകളില്‍ മുഴുവന്‍ കായികാവേശം പടര്‍ത്തിയ 35ാമത് ദേശീയ ഗെയിംസിന്‍െറ ആദ്യദിനം രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നീന്തിയെടുത്ത ആതിഥേയരായ കേരളം  പ്രതീക്ഷകളിലേക്ക്  ചുവടുവെച്ചു.

പുരുഷന്മാരുടെ  100 മീറ്റര്‍ ബട്ടര്‍ഫൈ്ള സ്ട്രോക്കില്‍ റെക്കോഡ് തിളക്കത്തോടെ സ്വര്‍ണവും 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍   വെള്ളിയും നീന്തിയെടുത്ത്  താരമായ സാജന്‍ പ്രകാശ് പുരുഷന്മാരുടെ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍  റിലേയിലും  ആതിഥേയരെ സ്വര്‍ണമണിയിച്ചു. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ ഫൈ്ളസ്ട്രോക്കില്‍ പൂജയും  4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍  റിലേയില്‍ വനിതകളും പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍  56 കി.ഗ്രാം വിഭാഗത്തില്‍ എസ്. മോഹനസുന്ദരവും  നേടിയ വെങ്കലവുമുള്‍പ്പെടെ കേരളത്തിന്‍െറ മെഡല്‍ നേട്ടം  ആറായി.    

ഗോദയില്‍ കരുത്തുകാട്ടിയ ഹരിയാന ഞായറാഴ്ച സ്വര്‍ണ നേട്ടത്തില്‍ മുന്നിലത്തെിയപ്പോള്‍ മണിപ്പൂരാണ് ഗെയിംസിലെ  ആദ്യ സ്വര്‍ണം  സ്വന്തമാക്കിയത്. തൃശൂരിലെ  ഭാരോദ്വഹന വേദിയില്‍  വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തില്‍  കെ.എച്ച്. സഞ്ജിത ചാനുവാണ് 180 കിലോ ഉയര്‍ത്തി ആദ്യ സ്വര്‍ണമണിഞ്ഞത്. കണ്ണൂരിലെ ഗുസ്തി ഗോദയില്‍ ഹരിയാന ആറില്‍ അഞ്ചുസ്വര്‍ണവും നേടിയാണ് മുന്നിലത്തെിയത്. ഭാരോദ്വഹനത്തില്‍ പങ്കിട്ട മൂന്ന് സ്വര്‍ണങ്ങളിലൊന്നുകൂടി സ്വന്തമാക്കി.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കേരളത്തിന്‍െറ പുരുഷന്മാര്‍ ഒന്നിനെതിരെ  രണ്ടു ഗോളിന് മഹാരാഷ്ട്രയെ കീഴടക്കിയപ്പോള്‍ തൃശൂരില്‍ രാവിലെ നടന്ന  മത്സരത്തില്‍ കേരള വനിതകള്‍  ഏകപക്ഷീയമായ  ഒരു ഗോളിന് കരുത്തരായ ബംഗാളിനെ തോല്‍പിച്ച് മികച്ച തുടക്കമിട്ടു.  ടീമിനങ്ങളില്‍ ആതിഥേയര്‍ക്ക് തിരിച്ചടികളുടെ ദിനം കൂടിയായിരുന്നു ഞായറാഴ്ച.

വനിതാ ടെന്നിസില്‍ ടീമിനത്തില്‍ ഗുജറാത്തിനോട് രണ്ടു സിംഗിള്‍സും തോറ്റ്  പുറത്തായി. ടേബ്ള്‍ ടെന്നിസില്‍ ടീമിനത്തിലും ആദ്യദിവസം  തിരിച്ചടിയേറ്റു. പുരുഷ,വനിതാ ടീമുകള്‍ ലീഗിലെ മൂന്ന് മത്സരങ്ങളും തോറ്റുപുറത്തായി. വനിതകള്‍ ആന്ധ്ര പ്രദേശിനോടും ഡല്‍ഹിയോടും മഹാരാഷ്ട്രയോടും  തോറ്റു. മഹാരാഷ്ട്രയോടും മിസോറമിനോടും ബംഗാളിനോടുമാണ് കേരളത്തിന്‍െറ പുരുഷ ടീം തോല്‍വി രുചിച്ചത്. കൊല്ലത്ത് പുരുഷ ഹോക്കിയില്‍ കേരളം ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് ഝാര്‍ഖണ്ഡിനോട് തകര്‍ന്നു.

ബീച്ച് വോളിയില്‍ കേരള വനിതകള്‍ കര്‍ണാടകക്കെതിരെ വിജയം കണ്ടു. എന്നാല്‍ പുരുഷന്മാരുടെ എ ടീം ഗോവയോട്  തോറ്റു. നെറ്റ്ബാളില്‍ കേരള വനിതകള്‍ കര്‍ണാടകയോട് തോറ്റു. ജിംനാസ്റ്റിക്സിലും സ്ക്വാഷിലും യോട്ടിങ്ങിലും ആതിഥേയ താരങ്ങളുടെ പ്രകടനം നിരാശാജനകമായിരുന്നു.

ബി.ജെ.പിക്കും ആപ്പിനുമെതിരെ വിമര്‍ശമുയര്‍ത്തി സോണിയ

Posted: 01 Feb 2015 03:30 AM PST

Image: 

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെ ദുര്‍ബലപ്പെടുത്തുന്ന ബി.ജെ.പി സര്‍ക്കാറിന് പിന്തുണ നല്‍കിയിട്ടും ഭരണം വിട്ടോടിയ ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഭൂമി ഏറ്റെടുക്കല്‍, ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സുന്ദര വാഗ്ദാനങ്ങള്‍ മറക്കുകയാണെന്ന് മീത്താപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ പങ്കെടുത്ത ആദ്യ റാലിയായിരുന്നു മീത്താപ്പൂരിലേത്.

ഒരു പാര്‍ട്ടിയെ നയിക്കുന്നത് ഒരു പ്രചാരകാണ് -അദ്ദേഹം പ്രചാരണം മാത്രമേ നടത്തൂ, മറ്റൊരാള്‍ക്കാവട്ടെ ധര്‍ണ നടത്താന്‍ മാത്രമാണ് നേരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോള്‍ ജനതാല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ആപ്പിന് പിന്തുണനല്‍കി. എന്നാല്‍, ഏതാനും ദിവസംകൊണ്ട് അവര്‍ ഭരണം മതിയാക്കി മടങ്ങി. ബി.ജെ.പി സര്‍ക്കാറാവട്ടെ ഡല്‍ഹിയെ അവഗണിക്കുകയും ചെയ്തു. കള്ളപ്പണം തിരികെയത്തെിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ പാഴ്വാക്കായി.

ത്രിലോക്പുരിയിലും ദില്‍ഷാദ് ഗാര്‍ഡനിലും നടത്തിയതുപോലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്ന വെറുപ്പിന്‍െറ രാഷ്ട്രീയക്കാരെ തോല്‍പിച്ചേ മതിയാവൂ. മുദ്രാവാക്യങ്ങള്‍ കൊണ്ടുമാത്രം രാജ്യത്തെ നയിക്കാനാവില്ളെന്നും വികസനത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും സോണിയ പറഞ്ഞു.

ദേശീയ ഗെയിംസ്: ആദ്യ സ്വര്‍ണവും വെള്ളിയും മണിപ്പൂരിന്

Posted: 01 Feb 2015 02:21 AM PST

Image: 

തൃശൂര്‍:  മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിലെ ആദ്യ സ്വര്‍ണവും വെള്ളിയും മണിപ്പൂരിന്. വനിതകളുടെ  48 കിലോ ഭാരോദ്വഹനത്തില്‍  സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്.
തൃശൂരിലെ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആകെ 173 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത ചാനു ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. ഇതേയിനത്തില്‍ മണിപ്പൂരിന്‍്റെ തന്നെ മീരാഭായ് ചാനു വെള്ളി നേടി. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളാണ്. ആന്ധ്രാപ്രദേശിന്‍്റെ ഉഷക്കാണ് വെങ്കലം.
കേരളത്തിനായി മത്സരിച്ച ലിന്‍്റ തോമസ് ആറാം സ്ഥാനവും ആന്‍സി ഡാനിയല്‍ ഏഴാം സ്ഥാനവും നേടി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP