തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ Madhyamam News Feeds |
- തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ
- കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി
- പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമായി
- മുഈന്‍ അലിക്ക് സെഞ്ച്വറി; ഇംഗ്ലണ്ടിന് 119 റണ്‍സ് ജയം
- വി.എസ് വരില്ല; പാനലില്‍ പേരില്ല
- ഓസ്കര്‍ പ്രഖ്യാപിച്ചു: ബേഡ്മാന്‍ മികച്ച ചിത്രം
- കേന്ദ്ര നേതൃത്വം ഉചിതസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു- സുരേഷ്
- യുക്രെയ്നില്‍ റാലിക്കിടെ സ്ഫോടനം: രണ്ട് മരണം
- വെള്ളിത്തിരയില്‍ പുതുവസന്തം; സൗദി ചലച്ചിത്ര മേളക്ക് തുടക്കം
- നീലക്കടലായി എം.സി.ജി
- വി.എസ് വന്നാല്‍ കമ്മിറ്റിയില്‍; പിണറായിക്ക് പകരം കോടിയേരി
- ഒഴിഞ്ഞ മുറികള്‍
- പെട്രോളിയം മന്ത്രാലയത്തിലെ ചാരവൃത്തി
- പ്രതിസന്ധി അയയുന്നു; പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വി.എസിനെക്കുറിച്ച മൂന്ന് പരാമര്‍ശങ്ങള്‍ മരവിപ്പിച്ചു
- ആളും ആരവവുമൊഴിഞ്ഞ് കന്‍േറാണ്‍മെന്‍റ് ഹൗസ്; പുതിയ നീക്കത്തിന് കോപ്പുകൂട്ടി വി.എസ്
- ആയുധ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാന്‍ തയാര്‍ –ഇസ്രായേല്‍
- ദേശീയ ട്രാക് സൈക്ളിങ്: കേരളം ജേതാക്കള്‍
- ബ്രിട്ടനിലെ ഗാന്ധി പ്രതിമ അനാച്ഛാദനം മാര്‍ച്ചില്‍
- ഫുകുഷിമ ആണവ കേന്ദ്രത്തില്‍ വീണ്ടും ചോര്‍ച്ച
- സുലൈമാന്‍ ഷായുടെ ശവകുടീരം സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്ക് മാറ്റി
- സഖാവിനെ പാര്‍ട്ടിക്ക് വേണം, അതിനാല്‍ തെറ്റുതിരുത്തി സമ്മേളനത്തിലേക്ക് വരണം ^കോടിയേരി
- സിഡ്നി കോഫി ഷോപ്പിലെ അക്രമം: ഇന്‍റലിജന്‍സ് വീഴ്ചയല്ലെന്ന് വിലയിരുത്തല്‍
- നിതീഷ്കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- പടക്കം പൊട്ടിച്ച് ഇന്ത്യ
- സമ്മേളനത്തിലേക്ക് ഇല്ലെന്ന് വി.എസ്; സമ്മര്‍ദ്ദ തന്ത്രമെന്ന് പാര്‍ട്ടി
തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ Posted: 22 Feb 2015 11:49 PM PST Image: എസ്.എഫ്.ഐയുടെ മുന്‍ഗാമിയായ കെ.എസ്.എഫിന്‍െറ മാഹി കോളജ് യൂനിറ്റ് സാരഥിയായാണ് കോടിയേരി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായത്. 17ാം വയസ്സില്‍ 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. എസ്.എഫ്.ഐ തലശ്ശേരി താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ അഖിലേന്ത്യാ സാരഥ്യത്തിലേക്ക് വളര്‍ന്നു. 1973 മുതല്‍ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍്റ് സെക്രട്ടറി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ‘മിസ’ തടവുകാരനായി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റും സംസ്ഥാന സെക്രട്ടറിയുമായി. 1988ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്കും 94ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. തലശ്ശേരിയില്‍ ലോറി ഡ്രൈവേഴ്സ് ആന്‍്റ് ക്ലീനേഴ്സ് യൂണിയന്‍ സെക്രട്ടറി, വോള്‍ക്കാട് ബ്രദേഴ്സ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി, ചത്തെ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി, തലശ്ശേരി സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്നീ നിലയില്‍ തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ചു.1982, ’87, 2001,2006,2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭാംഗമാണ്. കോടിയേരി 2001-06 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ്. കേരള കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കെ.എസ്.ഇ.ബി അംഗം തുടങ്ങി വിവിധ സ്ഥാപന ഭരണങ്ങളിലും കൈവെച്ചിട്ടുണ്ട്. നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മെയ് മുതല്‍ സംസ്ഥാന ടൂറിസം-ആഭ്യന്തര വകുപ്പ് മന്ത്രിയായ കോടിയേരിക്ക് ഭരണ കാര്യങ്ങളില്‍ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ലോക്കപ്പ് മരണങ്ങള്‍, തലസ്ഥാനത്തെ ഒൗദ്യോഗിക വീട് നിര്‍മാണത്തിലെ ധൂര്‍ത്ത്, കാടാമ്പുഴ ക്ഷേത്രവഴിപാട്, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് തലസ്ഥാനത്ത് വഴി തെറ്റിയത് , സ്വന്തം മണ്ഡലമായ തലശ്ശേരിയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയായിരുന്നു വിവാദങ്ങള്‍ .രാഷ്ട്രീയ കാലുഷ്യത്തിന്‍െറ പേരുദോഷം വീണ തലശ്ശേരിയെ സമാധാനത്തിന്‍െറ പാതയിലേക്ക് ഉയര്‍ത്താനും മുഖ്യപങ്കു വഹിച്ചു. 2008ല്‍കേരളത്തിലെ മുതിര്‍ന്ന അംഗങ്ങളെ മറികടന്ന് പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ് ബ്യൂറോയില്‍ എത്തി. 2011ല്‍ മുതല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിച്ചു വരുന്നു. തലായി എല്‍.പി. സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കഞ്ഞുണ്ണിക്കുറുപ്പിന്‍െറയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 നു ജനിച്ചു. കോടിയേരി ഓണിയന്‍ ഹൈസ്കൂള്‍, മാഹി മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്‍ററില്‍ ജീവനക്കാരിയായിരുന്ന എസ്.ആര്‍.വിനോദിനിയാണ് ഭാര്യ. മുന്‍ തലശ്ശേരി എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന എം.വി.രാജഗോപാലന്‍ മാസ്റ്ററുടെ മകളാണ് വിനോദിനി. മക്കള്‍:ബിനോയി, ബിനീഷ്. |
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി Posted: 22 Feb 2015 11:26 PM PST Image: ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറിയായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 87 അംഗ സംസ്ഥാന കമ്മിറ്റിക്കും സമ്മേളനം അംഗീകാരം നല്‍കി. ഒരു സ്ഥാനം ഒഴിച്ചിട്ടു. പുതുതായി 15 പേരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സജി ചെറിയാന്‍, പി.മോഹനന്‍, വി.എന്‍ വാസവന്‍, കെ.പി ഉദയഭാനു, വി ശിവന്‍കുട്ടി, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, സൂസന്‍ കോടി, എന്‍.എന്‍ കൃഷ്ണദാസ്, കൊല്ലയില്‍ സുദേവന്‍, പി.നന്ദകുമാര്‍, എം.വി ബാലകൃഷ്ണന്‍, വി.ശിവദാസന്‍, എം സ്വരാജ്, കെ.സജീവന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. വി.എസ് അച്യൂതാനന്‍ അടക്കം ഒമ്പത് പേരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എം എ ബേബി, പാലോളി മുഹമ്മദുകുട്ടി, എം.എം ലോറന്‍സ്, എ.കെ നാരായണന്‍, കെ.എന്‍ രവീന്ദ്രനാഥ്, ടി.ശിവദാസമേനോന്‍, സി.ടി കൃഷ്ണന്‍, വി.ആര്‍ ഭാസ്ക്കരന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഇവരില്‍ പാലോളി മുഹമ്മദ് കുട്ടി, എം എം ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. 1957 ന് ശേഷം ആദ്യമാണ് വി.എസ് ഇല്ലാത്ത സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്നത്. കണ്ണൂര്‍ തലശ്ശേരി കോടിയേരി സ്വദേശിയായ കോടിയേരി ബാലകൃഷ്ണന്‍ എസ്.എഫ്.ഐയിലൂടെയാണ് സംഘടനാ രംഗത്ത് എത്തിയത്. എസ്.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയരിക്കെ അടിയന്തിരാവസ്ഥക്കാലത്ത് 16 മാസം മിസ തടവുകാരനായി ജയിലില്‍ കിടന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പാര്‍ട്ടിയില്‍ സജീവമായ കോടിയേരി 1988ല്‍ സംസ്ഥാന കമ്മിറ്റിയിലെ ത്തി.1989 മുതല്‍ ആറ്് വര്‍ഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1994 ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. 1982, 87,2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെ ത്തി. 2001^06 കാലയളവില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രയിയായി ചുമതലയേറ്റു. നിലവില്‍ പ്രതിപക്ഷ ഉപനേതാവാണ് കോടിയേരി. തലശ്ശേരി കല്ലറ തലായി എല്‍.പി സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍െറയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 നാണ് കോടിയേരിയുടെ ജനനം. കോടിയേരി ഓണിയന്‍ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാഹി ഗവണ്‍മെന്‍റ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിരുദവും നേടി. തിരുവനന്തപുരം ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രഫിക് സെന്‍റ ജീവനക്കാരിയായ എസ്.ആര്‍ വിനോദിനയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍: 1. പിണറായി വിജയന്‍ 2. കോടിയേരി ബാലകൃഷ്ണന്‍ 3. എ.വിജയരാഘവന്‍ 4. പി.കരുണാകരന്‍ 5. വൈക്കം വിശ്വന്‍ 6. പി.കെ ഗുരുദാസന്‍ . 7. പി.കെ ശ്രീമതി 8. ഇ.പി ജയരാജന്‍ 9. ടി.എം തോമസ് ഐസക് 10. എം.സി ജോസഫൈന്‍ 11. വി.വി ദക്ഷിണാമൂര്‍ത്തി 12. എ.കെ ബാലന്‍ 13. എം.വി ഗോവിന്ദന്‍ 14. ആനത്തലവട്ടം ആനന്ദന്‍ 15. കെ.കുഞ്ഞിരാമന്‍ 16. കെ.പി സതീഷ് ചന്ദ്രന്‍ 17. പി.ജയരാജന്‍ 18. എം.വി ജയരാജന്‍ 19. കെ.പി സഹദേവന്‍ 20. കെ.കെ രാഗേഷ് 21. കെ.കെ ശൈലജ 22. ടി.വി രാജേഷ് 23. പി.എ മുഹമ്മദ് 24. സി.കെ ശശീന്ദ്രന്‍ 25. എളമരം കരീം 26. എന്‍.കെ രാധ 27. ടി.പി രാമകൃഷ്ണന്‍ 28. പി.സതീദേവി 29. പി.കെ സൈനബ 30. ടി.കെ ഹംസ 31. പി.ശ്രീരാമകൃഷ്ണന്‍ 32. എം.ചന്ദ്രന്‍ 33. പി.ഉണ്ണി 34. ബേബി ജോണ്‍ 35. കെ.രാധാകൃഷ്ണന്‍ 36. കെ.ചന്ദ്രന്‍ പിള്ള 37. സി.എം ദിനേശ്മണി 38. പി.രാജീവ് 39. എസ്.ശര്‍മ 40. കെ.എം സുധാകരന്‍ 41. എം.എം മണി 42. കെ.കെ ജയചന്ദ്രന്‍ 43. കെ.പി മേരി 44. കെ.ജെ തോമസ് 45. കെ.അനന്തഗോപന്‍ 46. ആര്‍.ഉണ്ണികൃഷ്ണപിള്ള 47. ജി.സുധാകരന്‍ 48. സി.കെ സദാശിവന്‍ 49. സി.എസ് സുജാത 50. കെ.രാജഗോപാല്‍ 51. പി.രാജേന്ദ്രന്‍ 52. ജെ. മേഴ്‌സിക്കുട്ടിയമ്മ 53. കെ.എന്‍ ബാലഗോപാല്‍ 4. ബി.രാഘവന്‍ 55 കെ.വരദരാജന്‍ 56. എസ് രാജേന്ദ്രന്‍ 57. എം.വിജയകുമാര്‍ 58. പിരപ്പന്‍കോട് മുരളി 59. ആനാവൂര്‍ നാഗപ്പന്‍ 60. കടകംപള്ളി സുരേന്ദ്രന്‍ 61. ടി.എന്‍ സീമ 62. സി.പി നാരായണന്‍ 63. കോലിയക്കോട് കൃഷ്ണന്‍നായര്‍ 64. ജയിംസ് മാത്യു 65. എ.പ്രദീപ് കുമാര്‍ 66. പി.പി വാസുദേവന്‍ 67. സി.കെ രാജേന്ദ്രന്‍ 68. എ.സി മൊയ്തീന്‍ 69. എന്‍.ആര്‍ ബാലന്‍ 70. സി.എന്‍ മോഹനന്‍ 71. പി.കെ ബിജു 72. സി.ബി ചന്ദ്രബാബു 73. സജി ചെറിയാന്‍ 74. പി.മോഹനന്‍ 75. കെ.പി ഉദയഭാനു 76. വി.എന്‍ വാസവന്‍ 77. വി.ശിവന്‍കുട്ടി 78. എം.ബി രാജേഷ് 79. പുത്തലത്ത് ദിനേശന്‍ 80. സൂസന്‍ കോടി 81. വി.ശിവദാസന്‍ 82. എം.സ്വരാജ് 83. കെ.സജീവന്‍ 84. എന്‍.എന്‍ കൃഷ്ണദാസ് 85. കൊല്ലയില്‍ സുദേവന്‍ 86. പി.നന്ദകുമാര്‍ 87. എം.വി ബാലകൃഷ്ണന്‍
|
പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമായി Posted: 22 Feb 2015 10:49 PM PST Image: ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ സമ്പൂര്‍ണ പൊതു-റെയില്‍വേ ബജറ്റുകള്‍ അവതരിപ്പിക്കപ്പെടുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതിയ സര്‍ക്കാറിന്‍റെ ബജറ്റ് സമ്മേളനം ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. ഏവരുടെയും വികസനത്തിനായി എല്ലാവരും ഒരുമിച്ച് എന്നതാകാണം സര്‍ക്കാറിന്‍റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതിഞ്ജ എടുത്തിരിക്കുന്നത്. ആഭ്യന്തര തൊഴില്‍രംഗത്തെ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് യുവാക്കളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണം. വിദ്യാഭ്യാസ പുരോഗതി, സ്ത്രീസുരക്ഷ, നിയമ ഭേദഗതി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. എം.പിമാരുടെ ഫണ്ടില്‍ നിന്നും 50 ശതമാനം സ്വച്ഛ ഭാരത് കാമ്പയിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. |
മുഈന്‍ അലിക്ക് സെഞ്ച്വറി; ഇംഗ്ലണ്ടിന് 119 റണ്‍സ് ജയം Posted: 22 Feb 2015 10:02 PM PST Image: ക്രൈസ്റ്റ് ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ളണ്ടിന് ആദ്യ ജയം. അയല്‍ക്കാരായ സ്കോട്ലന്‍ഡിനെ 119 റണ്‍സിനാണ് ഇംഗ്ളണ്ട് തോല്‍പ്പിച്ചത്. ഇംഗ്ളണ്ട് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട് ലന്‍ഡ് 42.2 ഓവറില്‍ 184ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്കോര്‍ ഇംഗ്ളണ്ട്: 50 ഓവറില്‍ 303/8. സ്കോട് ലന്‍ഡ് 42.2 ഓവറില്‍ 184 എല്ലാവരും പുറത്ത്. ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട ഇംഗ്ളണ്ടിന് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ നല്‍കുന്നതായി ഇന്നത്തെ വിജയം. നേരത്തെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 303 റണ്‍സാണ് ഇംഗ്ളണ്ട് നേടിയത്. ഓപണര്‍ മൂഈന്‍ അലി നേടിയ അതിവേഗ സെഞ്ച്വറിയാണ് ഇംഗ്ളീഷ് ബാറ്റിങ്ങിന്‍െറ പ്രത്യേകത. 107 പന്തില്‍ 128 റണ്‍സാണ് അലി നേടിയത്. അര്‍ധസെഞ്ച്വറി നേടിയ ഇയന്‍ ബെല്‍ മുഈന്‍ അലിക്ക് മികച്ച പിന്തുണ നല്‍കി. 85 പന്തില്‍ 54 റണ്‍സാണ് ബെല്‍ നേടിയത്. ഇരുവരും ചേര്‍ന്ന് ശക്തമായ തുടക്കമാണ് ഇംഗ്ളണ്ട സ്കോട്ലന്‍ഡിനുവേണ്ടി ജോഷ് ഡേവി നാല് വിക്കറ്റ് നേടി. വാര്‍ഡ് ലോ, എ.സി ഇവന്‍സ്, മാജിദ് ഹഖ്, ബെറിങ്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. |
വി.എസ് വരില്ല; പാനലില്‍ പേരില്ല Posted: 22 Feb 2015 09:47 PM PST Image: തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തിലേക്ക് തിരിച്ചു വരണമെന്ന പി.ബിയുടെ അഭ്യര്‍ഥന തള്ളി. സമാപന ദിവസമായ തിങ്കളാഴ്ച പ്രതിനിധി സമ്മേളനത്തിനോ സമാപന സമ്മേളനത്തിനോ വി.എസ് എത്തില്ല. താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം നില നില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ളെന്നാണ് വി.എസ്സിന്‍റെ നിലപാട്. ഇക്കാര്യം അദ്ദേഹം നേരിട്ടും രേഖാമൂലവും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചു. സംസ്ഥാന സമേമളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് വി.എസ് അച്യുതാനന്ദന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് സി.പി.ഐ.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. അത്രത്തോളം നല്ലത്. പി.ബി പരിശോധനക്ക് ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാന്‍ ആശിക്കുന്നു. |
ഓസ്കര്‍ പ്രഖ്യാപിച്ചു: ബേഡ്മാന്‍ മികച്ച ചിത്രം Posted: 22 Feb 2015 09:26 PM PST Image: Subtitle: എഡ് ഡി റെഡ്മെയന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ മികച്ച നടി ലോസ്ആഞ്ചല്‍സ്: 87ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മെക്സിക്കന്‍ സംവിധായകന്‍ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാറിത്തോയുടെ ‘ബേഡ്മാന്‍' മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടി. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ജീവിതം 'ദ തിയറി ഓഫ് എവരിതിങ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എഡ് ഡി റെഡ്മെയന്‍ മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ജൂലിയന്‍ മൂര്‍ നേടി.'സ്റ്റില്‍ ആലിസി'ലെ അഭിനയത്തിനാണ് മൂര്‍ ഓസ്കര്‍ നേടിയത്. പോളിഷ് ചിത്രമായ ‘ഇഡ‘യാണ് മികച്ച വിദേശ ഭാഷാ ചിത്രം. പാവേല്‍ പാവ് ലികോവ്സ്കിയാണ് ‘ഇഡ‘യുടെ സംവിധായകന്‍. ‘ഇഡ’ മികച്ച അന്യഭാഷ ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരവും നേടിയിരുന്നു. വിപ്ളാഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെ.കെ സിമ്മണ്‍സിനെ മികച്ച സഹനടനായി തെരഞ്ഞെടുത്തു.‘വിപ്ളാഷില്‍’ കിറുക്കനായ മ്യൂസിക് ടീച്ചറുടെ വേഷമാണ് സിമ്മണ്‍സ് അവതരിപ്പിച്ചത്. ഈ വര്‍ഷം ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് സിമ്മണ്‍സ് ഓസ്കര്‍ നേടുന്നത്. ‘ബോയ്ഹുഡിലെ’ അഭിനയത്തിന് പെട്രീഷ്യ ആര്‍ക്വറ്റ് മികച്ച സഹനടിക്കു ഓസ്കാര്‍ നേടി. സ്നോഡനെ കുറിച്ചുള്ള ഡോക്യുമെന്‍്ററിയായ 'സിറ്റിസന്‍ ഫോര്‍' ആണ് മികച്ച ഡോക്യുമന്‍്ററി ചിത്രം. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ‘ബിഗ് ഹീറോ6’ നേടി.
|
കേന്ദ്ര നേതൃത്വം ഉചിതസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു- സുരേഷ് Posted: 22 Feb 2015 09:04 PM PST Image: ദുബൈ: വി.എസ്. അച്യുതാനന്ദന്‍ കാലാകാലങ്ങളില്‍ ഉയര്‍ത്തിയ പ്രശ്നങ്ങളിലും നിലപാടുകളിലും സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടി ഇന്ന് കാണുന്ന പ്രതിസന്ധിയില്‍ അകപ്പെടില്ലായിരുന്നുവെന്ന് വി.എസിന്‍െറ മുന്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് എ.സുരേഷ്. ഇത് പെട്ടെന്നുണ്ടായ പ്രതിസന്ധിയല്ളെന്ന് ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന സുരേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. |
യുക്രെയ്നില്‍ റാലിക്കിടെ സ്ഫോടനം: രണ്ട് മരണം Posted: 22 Feb 2015 08:47 PM PST Image: കീയവ്: യുക്രെയ്നില്‍ ബോംബു സ്ഫോടനത്തില്‍ പോലീസുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. കിഴക്കന്‍ യുക്രെയ്നിലെ കാര്‍ക്കീവ് പട്ടണത്തിലാണ് സംഭവം. സര്‍ക്കാര്‍ അനുകൂല പ്രകടനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. റോഡരികില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. |
വെള്ളിത്തിരയില്‍ പുതുവസന്തം; സൗദി ചലച്ചിത്ര മേളക്ക് തുടക്കം Posted: 22 Feb 2015 08:44 PM PST Image: ദമ്മാം: ചലച്ചിത്ര ലോകത്തിന് പരിചിതമല്ലാത്ത സൗദി അറേബ്യയുടെ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്നതിന്‍െറ ഭാഗമായി ഉടലെടുത്ത ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന് ദമ്മാമില്‍ തുടക്കമായി. ദൃശ്യഭാഷക്കും കടും വര്‍ണത്തിലുള്ള അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെട്ട പരിസരത്തു നിന്ന് നിര്‍മിക്കപ്പെട്ട 66 ഹ്രസ്വ ചിത്രങ്ങളാണ് ഇത്തവണ മേളക്കത്തെിയിരിക്കുന്നത്. നാലു മത്സര വിഭാഗങ്ങളിലായി 1,80,000 റിയാലിന്‍െറ സമ്മാന തുകയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും പ്രമുഖ സൗദി കവിയുമായ അഹ്മദ് മുഹമ്മദ് അല്‍മുല്ല ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മികച്ച ചിത്രം, മികച്ച ഡോക്യുമെന്‍ററി, കുട്ടികളുടെ വിഭാഗം, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. പൂര്‍ണമായും സൗജന്യമായാണ് പ്രവേശം. ചൊവ്വാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ മത്സര വിജയികളെ പ്രഖ്യാപിക്കും. |
Posted: 22 Feb 2015 08:14 PM PST Image: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണെന്ന് തോന്നിച്ച ദിനമായിരുന്നു ഞായറാഴ്ച. അതല്ളെങ്കില്‍ മൊഹലി സ്റ്റേഡിയം. എങ്ങും നീലപ്പട. നീലക്കടലായ മെല്‍ബണ്‍ സ്റ്റേഡിയം. അവധിദിനത്തില്‍ ഒഴുകിയത്തെിയത്് 80,876 പേര്‍. 75,000ലേറെയും ഇന്ത്യന്‍ ആരാധകരായിരുന്നു. ഇന്ത്യന്‍ ടീമിലെ 12ാമനായി മുക്കാല്‍ലക്ഷം ജനങ്ങള്‍. ഈ നീലക്കടലിന് മുന്നില്‍ മൈതാനത്ത് വിജയത്തിന്‍െറ കടലൊഴുകുമ്പോള്‍ മീഡിയ ബോക്സിലും ആവേശം ഇരട്ടിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ തോല്‍പിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍. പക്ഷേ, ഇങ്ങനെ ഒരു ജയം അവര്‍പോലും പ്രതീക്ഷിച്ചില്ല. ഇപ്പോഴും യുവരാജ് സിങ്ങിനെ മടക്കിവിളക്കണമെന്ന് പറയുന്നവര്‍, ദ്രാവിഡാണ് ഇപ്പോഴും എന്‍െറ ഹീറോ എന്നെഴുതിയവര്‍, സച്ചിനെ മിസ് ചെയ്യുന്നവര്‍, ഭാര്യയോട് സ്നേഹം വിളിച്ചുപറയുന്നവര്‍, ക്രിക്കറ്റിലെ ചരിത്രവും ശേഷിപ്പുകളും മാന്തിയെടുക്കുന്നവര്‍. അങ്ങനെ നിരവധി ആരാധകരെ നമുക്ക് അവിടെ കാണാനാകും. സചിന്‍െറ നമ്പര്‍ വണ്‍ ആരാധകനായ സുധീര്‍ കുമാറിന്‍െറ ശംഖുവിളികള്‍ ഈ ആരവങ്ങള്‍ക്കിടയിലും വേറിട്ടുനിന്നു. ഇന്ത്യ ജയിച്ചപ്പോഴും ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടിയപ്പോഴും കേട്ടതിനെക്കാള്‍ ഉറക്കെ മറ്റൊരു ആരവം കേട്ടു. എം.സി.ജിയില്‍ അതിഥിയായത്തെിയ സചിന്‍ ടെന്‍ഡുല്‍കറുടെ ചിത്രം ഗാലറിയിലെ കൂറ്റന്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോഴാണ് ആ ആര്‍പ്പുവിളി കേട്ടത്. അതേസമയം, ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ്ങില്‍ ചില തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത ഓസീസ്താരം മൈക്കല്‍ ഹസിയെ സ്ക്രീനില്‍ കാണിച്ചപ്പോള്‍ വലിയ ആവേശമുണ്ടായില്ല. എം.സി.ജിയിലെ റെക്കോഡ് കാണികളാണ് ഇത്. മത്സരത്തിന്‍െറ ഇടവേളയില്‍ ഐ.സി.സി ഹോള്‍ ഓഫ് ഫെയിം പുരസ്ക്കാരം അനില്‍ കുംബ്ളെക്ക് സമ്മാനിച്ചത് ഇന്ത്യക്ക് മറ്റൊരു ധന്യനിമിഷമായി. |
വി.എസ് വന്നാല്‍ കമ്മിറ്റിയില്‍; പിണറായിക്ക് പകരം കോടിയേരി Posted: 22 Feb 2015 07:41 PM PST Image: ആലപ്പുഴ: വി.എസ് അച്യുതാനന്ദന്‍ ഇന്നു കാലത്ത് ആലപ്പുഴയില്‍ തിരിച്ചത്തെി പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്താല്‍ പുതിയ സംസ്ഥാന കമ്മിറ്റി പാനലില്‍ അദ്ദേഹത്തിന്‍റെ പേരുണ്ടാകും. അല്ലാത്ത പക്ഷം വി.എസ് പാര്‍ട്ടി സമിതിയില്‍ നിന്ന് പുറത്താകും. പാര്‍ട്ടി അദ്ദേഹത്തിന് വിശ്രമം നിര്‍ദ്ദേശിച്ചേക്കും. പിന്നെ വി.എസ് പാര്‍ട്ടിയില്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. വി.എസ് വരും, വരാതിരിക്കില്ല എന്നാണ് വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്ന വിവരം. അദ്ദേഹം കാലത്ത് 11 നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ചാനലുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വി.എസ് പത്രക്കാരെ കാണുന്നതായി ഒൗദ്യോഗിക വിവരമില്ല. 11 മണിക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ നിന്നാല്‍ അദ്ദേഹത്തിന് സമ്മേളനത്തിന് എത്താന്‍ കഴിയില്ല. സമ്മേളനത്തിന് എത്തുക എന്നാല്‍ പ്രതിനിധി സമ്മേളനത്തിന് എത്തുക എന്നാണര്‍ഥം . അല്ലാതെ വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തിനല്ല. പി.ബി യില്‍ നിന്ന് ലഭിച്ച ഒൗദാര്യം വി.എസ് തനിക്ക് അനുകൂലമാക്കുമെന്നു തന്നെയാണ് സൂചന. അല്ലാത്ത പക്ഷം പ്രതിപക്ഷ നേതൃ പദവി അടക്കം ഒഴിഞ്ഞ് വി.എസ് പിന്‍നിരയിലേക്ക് മാറേണ്ടി വരും. 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്ന പിണറായി വിജയന്‍ ഒഴിയുകയും പകരം കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി ആവുകയും ചെയ്യുന്ന സമ്മേളനമാണിത്. ഉച്ചയോടെ ഇതു പൂര്‍ത്തിയാകും. ആരോഗ്യ കാരണങ്ങളാല്‍ ചിലരെ ഒഴിവാക്കിയും യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയുമുള്ള കമ്മിറ്റിയാണ് നിലവില്‍ വരിക. വിഭാഗീയത ഇല്ലാതാക്കാനുള്ള നടപടികള്‍ കമ്മിറ്റി രൂപീകരണത്തിലും ഉണ്ടാകും. ഞായറാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പാനലിനു അന്തിമരൂപം നല്‍കി. വി.എസ് വന്നാല്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി. ബദല്‍ പാനലോ മത്സരമോ ഒന്നുമില്ലാതെ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടാവുക. |
Posted: 22 Feb 2015 06:24 PM PST Image: ഒഴിഞ്ഞ മുറികള്‍ പാഠപുസ്തകങ്ങളാണ്. പൂട്ടുതുറന്ന് പാളികള്‍ തുറന്നിടുമ്പോള്‍, നമ്മുടെ തലയുടെ മുകളില്‍ കൂടി നരിച്ചീറുകള്‍ ഭീതിദമായ ശബ്ദം മുഴക്കി രക്ഷപ്പെടുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നവന് വിഹ്വലത. പാളിവീഴുന്ന വെളിച്ചത്തിനപ്പുറം നിഗൂഢതയുടെ സൗന്ദര്യം. മാറാലകള്‍. നെടുവീര്‍പ്പുകള്‍. നിശ്വാസങ്ങള്‍, നിനവുകള്‍, നനവ് ഇത്യാദി... സുല്‍ത്താന്‍ വാക്കുകളില്‍ പണിത നീലവെളിച്ചമുള്ള ഭാര്‍ഗവീനിലയത്തിലെ പൂതലിച്ച ഗന്ധമുള്ള മുറികള്‍ ഇപ്പോഴും എന്‍െറ മനസ്സിലുണ്ട്. വാസ്തുശില്‍പിക്ക് ധര്‍മനിഷ്ഠകളുണ്ടായിരിക്കണം. അതുകൊണ്ട് ഒഴിയുന്ന മുറികളെപ്പറ്റി ഞാന്‍ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. വീടുകള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ വിസ്തൃതി കുറക്കാനുള്ള അടവുനയമായും ഞാനിത് ഉപയോഗിക്കാറുണ്ട്. പ്രതിബന്ധം മലയാളിയുടെ നെഗളിപ്പാണ്. ഒരിക്കലും വരാന്‍ സാധ്യതയില്ലാത്ത അതിഥികള്‍ക്കുവേണ്ടി, പടിയിറങ്ങിപ്പോയ കുടുംബാംഗങ്ങള്‍ക്കുവേണ്ടി പലതരം മുറികള്‍ നാം പണിയുന്നു. വൃദ്ധരായവര്‍ യാത്രയാകുന്നു. കുഞ്ഞുങ്ങള്‍ കൂടുമാറി പറക്കുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒഴിമുറികളുടെ എണ്ണം കൂടുകയും വീടിന്‍െറ ഉടമസ്ഥനും ഭാര്യയും കാവല്‍മാലാഖമാരായി രൂപാന്തരപ്പെടുകയും ചെയ്യും. കൊച്ചുകേരളത്തില്‍ മാത്രം ഒഴിഞ്ഞുകിടക്കുന്ന വാസഗൃഹങ്ങളുടെ എണ്ണം 10 ലക്ഷത്തിലധികം വരും. കൂറ്റന്‍ പാര്‍പ്പിടസമുച്ചയങ്ങളിലേക്ക് രാത്രികാലത്ത് നോക്കൂ! ഒന്നോ രണ്ടോ വിളക്കുമാത്രം കത്തുന്നുണ്ടാവും. എന്നെങ്കിലും പ്രവാസജീവിതം അവസാനിപ്പിച്ച് വരുമെന്നോര്‍ത്ത്, കാശ് വളരുമെന്നോര്‍ത്ത് വാങ്ങി, വാരിക്കൂട്ടുന്ന സമ്പത്തായി വീടുകളും ഫ്ളാറ്റുകളും മാറിയിരിക്കുന്നു. നമ്മുടെ നാട്ടുകാര്‍ക്ക് കണക്ക് വലിയ തിട്ടമാണ്. അപ്പുറത്തെ വീട്ടുകാരന്‍െറ കിടപ്പുമുറിക്ക് 150 ചതുരശ്രഅടിയുണ്ടെന്ന് പറയുന്ന ആശാന് എഞ്ചുവടി കണക്കറിയില്ളെന്ന് അങ്ങാടിപ്പരസ്യം. ഞാനെന്‍െറ സഹപ്രവര്‍ത്തകരോട് വേണ്ട മാതൃക കപ്പിത്താന്‍െറ മുറിയാണെന്ന് പറയാറുണ്ട്. ഒരു കൊച്ചുമുറിയില്‍ എല്ലാ സംവിധാനങ്ങളും, വാഷിങ് മെഷീന്‍ മുതല്‍ കുക്കിങ് റെയ്ഞ്ച് വരെ, വാഷ്ബേസിന്‍ തൊട്ട് ഫ്രിഡ്ജ് വരെ, കിടക്കാനുള്ള കട്ടില്‍ തൊട്ട് എഴുതാനുള്ള മേശ വരെ, അലമാരകള്‍ വരെ, എത്ര കാര്യക്ഷമമായി അടുക്കിവെച്ചിരിക്കുന്നു! അത് കാണേണ്ടതുതന്നെയാണ്. പണ്ടെന്നോ, ഒരിക്കല്‍ ആംസ്റ്റര്‍ഡാമിലെ തെരുവീഥികളിലൊന്നില്‍ വിന്‍സെന്‍റ് വാന്‍ഗോഗ് ചിത്രങ്ങള്‍ തേടിയലഞ്ഞ വേളയില്‍ ഓരത്തുള്ള ഒരു വീടിനു മുന്നില്‍ ആള്‍ക്കാരുടെ ഒരു കൂട്ടം കണ്ടു. അവരുടെയിടയിലൂടെ നൂണ്ടിറങ്ങി നോക്കിയപ്പോള്‍ ചെറിയ അക്ഷരങ്ങളില്‍ കോറിയിട്ട പേര് -ആന്‍ ഫ്രാങ്ക്. ഒളിച്ചുവെച്ചിരുന്ന ഒരു ഡയറിയുടെ താളുകളില്‍ നാസിക്രൂരത വിളംബരപ്പെടുത്തിയ ലോകത്തിന്‍െറ പുന്നാരമകള്‍. ഏതാനും മാസങ്ങള്‍ ഒളിവില്‍ താമസിച്ചിരുന്ന വീട് ഇന്ന് ഒരു മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. കോവണികള്‍ വലിഞ്ഞുകയറി ഏറ്റവും മുകളിലത്തെിയപ്പോള്‍ ഒരു പുതിയ അലമാര. അതൊരു മുറിയുടെ വാതിലായിരുന്നു. നമ്മുടെ വീടുകളിലെ ശൗചാലയങ്ങളുടെപോലും വലുപ്പമില്ലാത്ത ആ മുറിയിലിരുന്നാണ് ആന്‍ സ്വപ്നംകണ്ടിരുന്നത്. ഭിത്തിയിലുള്ള ഒരു തുറപ്പിലൂടെ താഴെ ഒഴുകിയിരുന്ന ജനജീവിതം കാണാമായിരുന്നു. അവസാനം കാലദൂതന്മാര്‍ വന്നത്തെി നരകയാതനകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും താമസിയാതെ രോഗഗ്രസ്തയായി മരിച്ചെന്നും രേഖകളില്ലാതെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആ രാജ്യത്ത് പോയത് ചരിത്രവും വാസ്തുശില്‍പവും പൂതലിച്ച് നില്‍ക്കുന്ന ‘ആംഗോര്‍ വാറ്റ്’ എന്ന വിസ്മയം കാണുവാനായാണ്. എല്ലാം കണ്ടുകഴിഞ്ഞ് തലസ്ഥാനക്കാഴ്ചകളിലേക്ക് മടങ്ങിയത്തെി. കാര്യമൊന്നും പറയാതെ ഗൈഡ് നഗരമധ്യത്തിലെ ഒരു സ്കൂള്‍ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാട്ടിലെ പ്രൈമറി സ്കൂള്‍ പോലെയൊരു കെട്ടിടം. പ്രവേശിച്ചപ്പോള്‍ തന്നെ പന്തികേട് തോന്നി. ആദ്യമുറികളില്‍ ആയിരക്കണക്കിന് ആളുകളുടെ ഫോട്ടോ നിരകള്‍. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, പെണ്ണുങ്ങള്‍, പേരില്ലാത്തവര്‍. പക്ഷേ, നെറ്റിയില്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നു. പൊരുളറിയാതെ നില്‍ക്കുമ്പോള്‍, ഗൈഡാണ് കാര്യങ്ങള്‍ പറഞ്ഞുതന്നത്. ഒരു പ്രൈമറി സ്കൂള്‍ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ കശാപ്പുശാലയായിരുന്നത്രെ! ആ മുറികളില്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടവരുടെ എണ്ണം 10,000 കവിയുമത്രേ! ഓരോ മുറിയും ഓരോ ജയിലറയായിരുന്നു. ഇരുമ്പുകട്ടിലുകളില്‍ കൈകാലുകള്‍ ബന്ധിച്ചിരുന്ന പൂട്ടും താക്കോലും ഇപ്പോഴും കാണാം. ഭേദനത്തിന്‍െറ രക്തക്കറകള്‍ മേല്‍ത്തട്ടില്‍ പോലും ഇപ്പോഴും ബാക്കിനില്‍ക്കുന്നു. ഓരോ ക്ളാസ്മുറിയിലും നെടുകെയും കുറുകെയും ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ച് കൂടുതല്‍ കൂടുതല്‍ ആളുകളെ കുത്തിനിറച്ചിരുന്നു. ചരിത്രത്തിന്‍െറ ഈ ഒഴിമുറികള്‍ ഗാഢമായ മുറിവുകള്‍ സമ്മാനിച്ചാണ് സ്വബോധത്തിലേക്ക് ചേക്കേറുന്നത്. |
പെട്രോളിയം മന്ത്രാലയത്തിലെ ചാരവൃത്തി Posted: 22 Feb 2015 06:09 PM PST Image: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ചാരവൃത്തിക്കേസ് അന്വേഷണം പുരോഗമിക്കുന്തോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി നടത്തിയ ചാരവൃത്തി 10,000 കോടി രൂപയുടെ ഇടപാടാണെന്ന് പിടിയിലായ പത്രപ്രവര്‍ത്തകനും കണ്‍സല്‍ട്ടന്‍റുമായ ശന്തനു സൈകിയ മാധ്യമ പ്രതിനിധികളോട് വിളിച്ചുപറഞ്ഞതോടെ സംഭവത്തില്‍ വിപുലമായ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. നേരത്തേ അഞ്ച് കോര്‍പറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ജോയന്‍റ് സെക്രട്ടറിമാര്‍ക്കുകൂടി ചാരവൃത്തിയില്‍ പങ്കുള്ളതായി ഐ.ബി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അന്വേഷണം അതീവസൂക്ഷ്മമായും സത്യസന്ധമായും സ്വാധീനമുക്തമായും നടക്കുമെങ്കില്‍ മഹാരഥന്മാള്‍ ഉള്‍പ്പെട്ട ഒരു ഭീകര ചാരവൃത്തിയുടെ കഥകളാണ് ചുരുളഴിയുക. റിലയന്‍സ്, എസ്സാര്‍, കെയ്ന്‍സ് ഇന്ത്യ, ജൂബിലന്‍റ് എനര്‍ജി എന്നീ കോര്‍പറേറ്റ് രാക്ഷസന്മാരുടെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിരിക്കെ, മോദിസര്‍ക്കാറിനെ അധികാരത്തിലേറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചവരുടെ കാര്യത്തില്‍ പ്രധാനമന്ത്രി എന്ത് തീരുമാനിക്കുന്നുവെന്നതും എങ്ങനെ മുന്നോട്ട് നീങ്ങുന്നുവെന്നതും നിര്‍ണായകമായിത്തീരുന്നു. വിശിഷ്യാ ദേശസുരക്ഷയുമായിക്കൂടി ബന്ധപ്പെട്ട രേഖകള്‍കൂടി കണ്ടെടുക്കപ്പെട്ടതോടെ സര്‍ക്കാറിന്‍െറ ജാഗ്രതയും നിര്‍ഭയമായ നടപടികളും കടുത്തപരീക്ഷണത്തെ നേരിടുകയാണ്. |
Posted: 22 Feb 2015 11:59 AM PST Image: Subtitle: വി.എസിന്‍െറ തീരുമാനം ഇന്ന് ആലപ്പുഴ/ തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍നിന്ന് വി.എസ് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് സി.പി.എമ്മില്‍ രൂപപ്പെട്ട പ്രതിസന്ധി അയയുന്നു. വി.എസിനെതിരെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മരവിപ്പിക്കാനും അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണ രൂപപ്പെട്ടതോടെയാണ് പ്രതിസന്ധി അയയാന്‍ സാധ്യത തെളിഞ്ഞത്. എന്നാല്‍, സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ അന്തിമ തീരുമാനമെടുക്കുമെന്ന് വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. |
ആളും ആരവവുമൊഴിഞ്ഞ് കന്‍േറാണ്‍മെന്‍റ് ഹൗസ്; പുതിയ നീക്കത്തിന് കോപ്പുകൂട്ടി വി.എസ് Posted: 22 Feb 2015 11:48 AM PST Image: തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ ഒൗദ്യോഗികവസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസ് ഞായറാഴ്ച ആളൊഴിഞ്ഞ കളിയരങ്ങായിരുന്നു. |
ആയുധ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാന്‍ തയാര്‍ –ഇസ്രായേല്‍ Posted: 22 Feb 2015 11:38 AM PST Image: ന്യൂഡല്‍ഹി: തങ്ങളുടെ മുന്‍നിര ആയുധനിര്‍മാണ സാങ്കേതികവിദ്യകള്‍ ഇന്ത്യയുമായി പങ്കുവെക്കാന്‍ തയാറാണെന്ന് ഇസ്രായേല്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിലുള്ള ഇസ്രായേല്‍ പ്രതിരോധമന്ത്രി മോശെ യാലോന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിരോധമന്ത്രി മനോഹര്‍ പരീകറുമായും നടത്തിയ ചര്‍ച്ചകളില്‍ സംതൃപ്തനാണെന്നും സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനുമുമ്പായി അദ്ദേഹം പറഞ്ഞു. |
ദേശീയ ട്രാക് സൈക്ളിങ്: കേരളം ജേതാക്കള്‍ Posted: 22 Feb 2015 10:44 AM PST Image: തിരുവനന്തപുരം: 67ാമത് ദേശീയ ട്രാക് സൈക്ളിങ് ചാമ്പ്യന്‍ഷിപ് കേരളത്തിന് സ്വന്തം. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നടന്ന മത്സരങ്ങളില്‍ 17 സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും നേടി, രണ്ടാം സ്ഥാനക്കാരായ മഹാരാഷ്ട്രയെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഒന്നാമതത്തെിയത്. ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് മഹാരാഷ്ട്ര നേടിയത്. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലും കേരളത്തിന് തന്നെയാണ് ഒന്നാം സ്ഥാനം. സീനിയര്‍ വിഭാഗത്തില്‍ നാലും ജൂനിയര്‍ വിഭാഗത്തില്‍ 13ഉം സ്വര്‍ണമാണ് കേരളം സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പിന്‍െറ തുടക്കം മുതല്‍ വ്യക്തമായ മേധാവിത്തം നിലനിര്‍ത്തിയ കേരള ടീം അവസാനദിനത്തില്‍ ഏഴ് സ്വര്‍ണമാണ് നേടിയത്. ജൂനിയര്‍ മെന്‍ സ്പ്രിന്‍റില്‍ പി. സനുരാജും ജൂനിയര്‍ വിമണ്‍ സ്പ്രിന്‍റില്‍ പി. നയന രാജേഷും സ്വര്‍ണം നേടി. 14 കിലോമീറ്റര്‍ പോയന്‍റ് റേസില്‍ ടി.പി. അഞ്ജിത കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തിന്‍െറ (വിമണ്‍) ടീം സ്പ്രിന്‍റില്‍ ഗോപിക എസ്. പ്രതാപനും പി. നയന രാജേഷുമടങ്ങിയ ടീമും വനിതകളുടെ ടീം സ്പ്രിന്‍റില്‍ (എലൈറ്റ്) ലിഡിയ മോള്‍ എം. സണ്ണിയും കെസിയ വര്‍ഗീസുമടങ്ങുന്ന ടീമും സ്വര്‍ണം നേടി. പുരുഷന്മാരുടെ 40 കിലോമീറ്റര്‍ പോയന്‍റ് റേസില്‍ കേരളത്തിന്‍െറ എം.ടി. ബാസപ്പക്കാണ് സ്വര്‍ണം. ഇതിനുപുറമെ അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന്‍െറ താരങ്ങള്‍ ഞായറാഴ്ച സ്വന്തമാക്കിയത്. മന്ത്രി വി.എസ്. ശിവകുമാര്‍ മെഡലുകള്‍ വിതരണം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ്, സൈക്ളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഓംകാര്‍ സിങ്, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ബ്രിട്ടനിലെ ഗാന്ധി പ്രതിമ അനാച്ഛാദനം മാര്‍ച്ചില്‍ Posted: 22 Feb 2015 10:18 AM PST Image: ലണ്ടന്‍: കാത്തിരിപ്പുകള്‍ക്കൊടുവില്‍ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ പാര്‍ലമെന്‍റ് ചത്വരത്തില്‍ മാര്‍ച്ച് 14ന് അനാച്ഛാദനം ചെയ്യും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഗാന്ധി പ്രതിമ സ്മാരക സമിതി സമാഹരിച്ച 10 ലക്ഷം പൗണ്ട് കൈമാറിയതിന് ശേഷമാണ് പ്രഖ്യാപനം വന്നത്. ഉരുക്കു വ്യവസായ ഭീമന്‍ ലക്ഷ്മി മിത്തല്‍ ഒരുലക്ഷം പൗണ്ടും കെ.വി. കാമത്തിന്‍െറ നേതൃത്വത്തില്‍ ഇന്‍ഫോസിസ് 2,50,000 പൗണ്ടും സ്മാരക സമിതിക്ക് സംഭാവന നല്‍കിയിരുന്നു. ഇതുള്‍പ്പെടെയുള്ള സംഭാവനകള്‍ ചേര്‍ത്താണ് 10 ലക്ഷം പൗണ്ട് സമാഹരിച്ചത്. പ്രതിമ അനാച്ഛാദന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുഖ്യാതിഥിയായേക്കും. പാര്‍ലമെന്‍റ് ചത്വരത്തില്‍ നിലവില്‍ ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമര നായകന്‍ നെല്‍സണ്‍ മണ്ടേല, ലോകയുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരുടെ പ്രതിമക്കൊപ്പമാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യയുടെയും ബ്രിട്ടന്‍െറയും ചരിത്രത്തില്‍ ഗാന്ധിക്കുള്ള പ്രാധാന്യം മാത്രമല്ല, ലോകത്തെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള സൗഹൃദവും കൂടിയാണ് പ്രതിമ അടയാളപ്പെടുത്തുന്നതെന്ന് കാമറണ്‍ പറഞ്ഞു. ബ്രിട്ടീഷ് ശില്‍പി ഫിലിപ് ജാക്സണാണ് പ്രതിമയുണ്ടാക്കിയത്. സൗത് ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്തെിയതിന്‍െറ 100ാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. 1931ല്‍ ഗാന്ധിയുടെ അവസാന ബ്രിട്ടീഷ് സന്ദര്‍ശന സമയത്തെ ഫോട്ടോയെ ആധാരമാക്കിയാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. |
ഫുകുഷിമ ആണവ കേന്ദ്രത്തില്‍ വീണ്ടും ചോര്‍ച്ച Posted: 22 Feb 2015 10:16 AM PST Image: ടോക്യോ: ഫുകുഷിമ ആണവ പ്ളാന്‍റില്‍നിന്ന് അപകടകരമായ റേഡിയോ ആക്ടീവ് രാസജലം ചോര്‍ന്ന് കടലില്‍ കലരുന്നതായി കണ്ടത്തെി. ഞായറാഴ്ച പ്ളാന്‍റിന്‍െറ ഓപറേറ്ററാണ് ഇക്കാര്യം അറിയിച്ചത്.ഇതോടെ പ്ളാന്‍റ് പൂര്‍ണമായി അടച്ചുപൂട്ടാനുള്ള നീക്കം കൂടുതല്‍ ശ്രമകരമാകുമെന്ന അവസ്ഥയാണ്. മഴവെള്ളവും മലിനജലവും ഒഴുകുന്ന ഓവുചാലില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫുകുഷിമ ദായിഷി പ്ളാന്‍റില്‍നിന്ന് തൊട്ടടുത്തുള്ള പസഫിക് ഉള്‍ക്കടലിലേക്ക് രാസജലം എത്തുന്നതായി തെളിഞ്ഞത്. പ്ളാന്‍റ് കോമ്പൗണ്ടിലേതിനേക്കള്‍ 70 മടങ്ങ് അധികം രാസവസ്തു കടല്‍വെള്ളത്തില്‍ കലങ്ങിയിട്ടുണ്ട്. രാവിലെ 10ന് റേഡിയേഷന്‍ നില സാധാരണയേക്കാള്‍ 50 മുതല്‍ 70 മടങ്ങ് വര്‍ധിച്ചതായി സെന്‍സര്‍ കണ്ടത്തെി. മാലിന്യത്തിന്‍െറ തോത് പിന്നീട് കുറഞ്ഞെങ്കിലും സാധാരണ നിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ ഉയര്‍ന്ന റേഡിയേഷന്‍ നിലയില്‍ തുടരുകയാണെന്നാണ് സെന്‍സര്‍ കാണിക്കുന്നത്. രാസവസ്തു കടലില്‍ കലരാന്‍ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആണവ അവശിഷ്ടങ്ങള്‍ മാറ്റിവെക്കുന്ന ടാങ്കില്‍ നടത്തിയ അടിയന്തര പരിശോധനയില്‍ ഒരു അസ്വാഭാവികതയും കണ്ടില്ളെന്ന് ടോക്യോ ഇലക്ട്രിക് വൈദ്യുതി കമ്പനി പറഞ്ഞു. റേഡിയോ ആക്ടിവ് രാസജലം കൂടുതല്‍ കടലില്‍ കലരാതിരിക്കാന്‍ ഓവുചാല്‍ അടച്ചതായും സെന്‍സറുകള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധന തുടരുകയാണെന്നും കമ്പനി അറിയിച്ചു. സൂനാമിയെ തുടര്‍ന്ന് 2011 മാര്‍ച്ചില്‍ ആണവ വസ്തുക്കളുടെയും രാസവസ്തുക്കളുടെയും ചോര്‍ച്ചയുണ്ടാകുകയും ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിനിടയാക്കുകയും ചെയ്ത പ്ളാന്‍റാണ് ഫുകുഷിമയിലേത്. കേടുപാടുവന്ന റിയാക്ടറുകളും ഇന്ധനവും ശീതീകരിച്ച് വന്‍ ടാങ്കുകളില്‍ പ്ളാന്‍റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നിരുന്നാലും രാസവസ്തു ഒഴുകി കടലില്‍ പതിക്കുന്നത് പൂര്‍ണമായി തടയാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. |
സുലൈമാന്‍ ഷായുടെ ശവകുടീരം സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്ക് മാറ്റി Posted: 22 Feb 2015 09:05 AM PST Image: അങ്കാറ: സിറിയയില്‍ ഐ.എസ് വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശവകുടീരവും അതിന് കാവല്‍നിന്ന സൈനികരെയും തുര്‍ക്കി രക്ഷപ്പെടുത്തി. തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിന്‍െറ സ്ഥാപകന്‍ ഉസ്മാന്‍ ഒന്നാമന്‍െറ പിതാമഹന്‍ സുലൈമാന്‍ ഷായുടെ ശവകുടീരമാണ് സൈനിക ഓപറേഷനിലൂടെ തുര്‍ക്കിയിലേക്ക് മാറ്റിയത്. 1921ല്‍ ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ശവകുടീരം നില്‍ക്കുന്ന സ്ഥലം തുര്‍ക്കിക്ക് അവകാശപ്പെട്ടതാണ്. ശവകുടീരം ഉള്‍പ്പെടുന്ന സ്മാരക മന്ദിരത്തിന് കാവല്‍നിന്ന 40 സൈനികരെയും തുര്‍ക്കി രക്ഷപ്പെടുത്തി. തങ്ങളുടെ മേഖലയില്‍ തുര്‍ക്കി സൈന്യം തുടരുന്നതിനെതിരെ ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. |
സഖാവിനെ പാര്‍ട്ടിക്ക് വേണം, അതിനാല്‍ തെറ്റുതിരുത്തി സമ്മേളനത്തിലേക്ക് വരണം ^കോടിയേരി Posted: 22 Feb 2015 08:52 AM PST Image: ആലപ്പുഴ: പ്രവര്‍ത്തന റിപ്പോര്‍ട്ടും അതിനോടുള്ള വിയോജന രേഖയും പാര്‍ട്ടി കൈകാര്യം ചെയ്തത് ഇങ്ങനെയെന്ന് കോടിയേരി
|
സിഡ്നി കോഫി ഷോപ്പിലെ അക്രമം: ഇന്‍റലിജന്‍സ് വീഴ്ചയല്ലെന്ന് വിലയിരുത്തല്‍ Posted: 22 Feb 2015 08:07 AM PST Image: സിഡ്നി: സിഡ്നി കോഫി ഷോപ്പില്‍ ഇറാന്‍ വംശജനായ മാന്‍ ഹാരോണ്‍ മൊനീസ് 17പേരെ ബന്ദിയാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 18ഓളം കോളുകള്‍ ആസ്ട്രേലിയന്‍ സുരക്ഷാ ഹോട്ട്ലൈനിലേക്ക് വന്നിരുന്നതായും അതില്‍ ആക്രമണത്തെക്കുറിച്ച് സൂചനകളൊന്നും ഇല്ലായിരുന്നെന്നും വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ചുള്ള സര്‍ക്കാറിന്‍െറ ആദ്യ വിശകലന റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. |
നിതീഷ്കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Posted: 22 Feb 2015 04:31 AM PST Image: പട്ന: രണ്ടാഴ്ചയിലേറെനീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ജനതാദള്‍-യു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാതെ സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ജിതന്‍ റാം മാഞ്ചിയും ചടങ്ങിനത്തെി. നാലാംതവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. |
Posted: 22 Feb 2015 03:00 AM PST Image: മെല്‍ബണ്‍: ബാറ്റിങ്ങില്‍ ഗുണ്ട് പൊട്ടിച്ച് ശിഖര്‍ ധവാനും കുഴിമിന്നിയുമായി അജിന്‍ക്യ രഹാനെയും. ബൗളിങ്ങില്‍ എതിരാളികളുടെ നെഞ്ച് തകര്‍ത്ത ഡൈനാമിറ്റുമായി ആര്‍. അശ്വിനും മുഹമ്മദ് ഷമിയും കൂട്ടരും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എം.സി.ജി) ആവേശത്തിന്‍െറ പൂരം തീര്‍ത്ത ഇന്ത്യ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യജയത്തിന്‍െറ പടക്കം പൊട്ടിച്ചു. ഗാലറിയില്‍ സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍കറെയും 75,000ത്തോളം ആരാധകരെയും സാക്ഷിയാക്കി, കരുത്തരായ എതിരാളികളെ കശക്കിയെറിഞ്ഞ ഇന്ത്യ 130 റണ്‍സിന്‍െറ അവിസ്മരണീയ ജയത്തോടെ ഗ്രൂപ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിക്കാനൊരുങ്ങുകയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 307 റണ്‍സ് അടിച്ചുകൂട്ടി. ആഴമേറിയ ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് കീഴടങ്ങുകയായിരുന്നു. കരിയറിലെ ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയ ശിഖര്‍ ധവാനും (137) മധ്യനിരയില്‍ തിളങ്ങിയ അജിന്‍ക്യ രഹാനെയും (76) പതിവ് ഫോം തുടര്‍ന്ന വിരാട് കോഹ്ലിയും (46) ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പില്‍ ഒരു ബാറ്റ്സ്മാന്‍െറ ഉയര്‍ന്ന സ്കോറിനുടമയായ ശിഖര്‍ ധവാന്‍ 146 പന്തില്‍ 16 ഫോറും രണ്ട് സിക്സുമടക്കമാണ് 137 റണ്‍സ് അടിച്ചെടുത്തത്. ധവാന്‍ 53ലത്തെിയപ്പോള്‍ ഹാഷിം ആംല വിട്ടുകളഞ്ഞ ക്യാച്ചിന് മഴവില്‍ നാട്ടുകാര്‍ വന്‍വിലയാണ് നല്‍കേണ്ടിവന്നത്. ശിഖര്‍ പഠാര്‍ 44ാം ഓവറില്‍ പാര്‍നലിന്‍െറ പന്തില്‍ ആംല പിടിച്ച് ധവാന്‍ പുറത്തായി. പിന്നീട് ഇന്ത്യ സ്കോറിങ്ങിന് പ്രതീക്ഷിച്ച വേഗമുണ്ടായില്ല. മൂര്‍ച്ച കുറഞ്ഞതെന്ന് പേരുള്ള ഇന്ത്യന്‍ ബൗളിങ് വിഖ്യാതരായ എതിര്‍ ബാറ്റ്സ്മാന്മാരെ നിലക്കുനിര്‍ത്തുന്നതാണ് പിന്നീട് കണ്ടത്. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞപ്പോള്‍ ഹാഷിം ആംലക്കും ക്വിന്‍റണ്‍ ഡികോക്കിനുമൊന്നും അനങ്ങാനായില്ല. ഡി കോക്ക് ഉമേഷ് യാദവിനെ രണ്ടാം പന്തില്‍ ഫോറടിച്ചെങ്കിലും കൂടുതല്‍ ആക്രമണം കാട്ടാനായില്ല. നാലാം ഓവറില്‍ കോക്കിനെ (ഏഴ്) ഷമി കോഹ്ലിയുടെ കൈയിലത്തെിച്ചു. 11ാം ഓവറില്‍ മോഹിത് ശര്‍മയുടെ ഷോട്ട് ബാള്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അംല ഷമിയുടെ പിടിയിലായി. ബാല്യകാല സുഹൃത്തുക്കളായ ഫാഫ് ഡുപ്ളസിസും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും രക്ഷാപ്രവര്‍ത്തനവും സ്കോര്‍ ഉയര്‍ത്തലും തുടങ്ങിയതോടെ ഇന്നിങ്സിന് ജീവനായി. 22 ഓവറില്‍ 107 റണ്‍സിലത്തെിയപ്പോള്‍ ഡിവില്ലിയേഴ്സ് റണ്ണൗട്ടായതോടെ ഇന്ത്യക്ക് ആശ്വാസമായി. രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ മോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങില്‍നിന്നുള പന്ത് ധോണി സ്റ്റംപില്‍ തട്ടുകയായിരുന്നു. 29ാം ഓവറില്‍ ഡുപ്ളസിയും (55) പോയതോടെ സ്കോര്‍ നാലിന് 133. ജെ.പി. ഡുമിനിയും (ആറ്) വെര്‍നോണ്‍ ഫിലാന്‍ഡറെയും (പൂജ്യം) അശ്വിന്‍ പറഞ്ഞയച്ചതോടെ ജയം അരികിലത്തെി. ഇതിനിടെ മില്ലര്‍ 22 റണ്‍സുമായി റണ്ണൗട്ടുമായി. ഡെയ്ല്‍ സ്റ്റെയ്നും(ഒന്ന്) മോണി മോര്‍ക്കലും (രണ്ട്) ഇംറാന്‍ താഹിറും (എട്ട്) കാര്യമായൊന്നും ചെയ്യാനായില്ല. വെയ്ന്‍ പാര്‍നല്‍ 17 റണ്‍സുമായി പുറത്താവാതെനിന്നു.
|
സമ്മേളനത്തിലേക്ക് ഇല്ലെന്ന് വി.എസ്; സമ്മര്‍ദ്ദ തന്ത്രമെന്ന് പാര്‍ട്ടി Posted: 22 Feb 2015 02:43 AM PST Image: ആലപ്പുഴ/ തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച് തിരുവനന്തപുരത്തേക്ക് പോയ വി.എസ് അച്യുതാനന്ദന്‍, തനിക്ക് അനുകൂല തീരുമാനം ഇല്ലെങ്കില്‍ സമ്മേളനത്തിലേക്ക് തിരിച്ചു പോകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. തന്നെ അവഹേളിക്കുകയും പാര്‍ട്ടി വിരുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത സെക്രട്ടേറിയറ്റ് പ്രമേയം കേന്ദ്രനേതൃത്വം ഇടപെട്ട് റദ്ദാക്കണമെന്നാണ് വി.എസിന്‍റെ ആവശ്യം. എന്നാല്‍ വി.എസ് നടത്തുന്നത് സമ്മര്‍ദ്ദതന്ത്രം ആണെന്നും ഒരു നിലക്കും വഴങ്ങേണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസിനെ തിരിച്ചു കൊണ്ടുവരാന്‍ പ്രത്യേക താല്‍പര്യം ഇതുവരെ ആരും എടുത്തിട്ടില്ല. ചാനലുകള്‍ കാണിക്കുന്ന താല്‍പര്യമല്ലാതെ വി.എസിനെ അദ്ദേഹത്തിന്‍്റെ അടുത്ത ചില ആളുകളല്ലാതെ മറ്റാരും കണ്ടിട്ടില്ല. ഉന്നത നേതാക്കളാരെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുമില്ല. വി.എസ് ആകട്ടെ, സമ്മേളനത്തില്‍ നിന്ന് പോയ ശേഷം ഇതു വരെ പ്രതികരിച്ചിട്ടുമില്ല. പ്രശ്നം പരിഹരിക്കണമെന്നും പാര്‍ട്ടിയില്‍ തുടരണമെന്നും ആഗ്രഹം ഉള്ളതിനാലാണ് വിഎസ് മൗനം അവലംബിക്കുന്നത്. വി.എസ് പാര്‍ട്ടി വിടുന്നു എന്ന പ്രതീതിയില്‍ അദ്ദേഹത്തിന് ആം ആദ്മി യിലേക്കുള്ള ക്ഷണം വരെ ഇതിനകം വന്നു കഴിഞ്ഞു. വി.എസിനെ മുന്നില്‍ നിര്‍ത്തി ഇടതുപക്ഷ രാഷ്ര്ടീയം ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ തേടി ആര്‍.എം.പി യുടെയും മറ്റും ചില നേതാക്കള്‍ തിരുവനന്തപുരത്ത് അദ്ദേഹത്തെ കാണാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും ചെവി കൊടുക്കാനോ ആരെയെങ്കിലും കാണാനോ വി.എസ് തയ്യാറായില്ല. സി.പി.എം വിടലോ മറ്റൊരു പാര്‍ട്ടിയില്‍ ചേരലോ വി.എസിന്‍്റെ അജണ്ടയിലില്ല. പ്രത്യയ ശാസ്ത്ര പരമായ എന്തെങ്കിലും തര്‍ക്കം ഇപ്പോള്‍ വി.എസും പാര്‍ട്ടിയും തമ്മിലില്ല. പാര്‍ട്ടിയില്‍ ഇപ്പോഴുള്ള മാന്യമായ പദവി നില നിര്‍ത്തി കിട്ടുകയാണ് വി.എസിന്‍്റെ ആവശ്യം. അത് ഉറപ്പായാല്‍ തിങ്കളാഴ്ച സമാപന ദിവസം അദ്ദേഹം സമ്മേളനത്തിനത്തെും. മുന്‍ കാലങ്ങളിലെ പോലെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ വി.എസ് അനുഭാവ നിലപാട് പുലര്‍ത്തുന്നില്ല എന്നതാണ് ഈ സമ്മേളനത്തിന്‍്റെ പ്രത്യേകത. വി.എസുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ മുമ്പ് പി.ബി ഇടപെട്ട് സംസ്ഥാന നേതൃത്വത്തിന്‍്റെ കര്‍ക്കശ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്‍്റെ ഈ അനുകൂല സമീപനം പാര്‍ട്ടിയെ ധിക്കരിക്കുന്നതില്‍ വി.എസിന് താങ്ങായെന്ന കടുത്ത വിമര്‍ശം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. പ്രകാശ് കാരാട്ടിനെ ലക്ഷ്യം വെച്ചായിരുന്നു ഈ വിമര്‍ശം. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്‍പൊക്കെ വി.എസിന്‍്റെ രക്ഷക്ക് എത്തിയിട്ടുള്ള ആളാണ് സീതാറാം യെച്ചൂരി. എന്നാല്‍ പ്രകാശ് കാരാട്ടിന്‍്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള യെച്ചൂരി കേരള ഘടകത്തെ പിണക്കാത്ത അടവുനയമാണ് വി.എസ് പ്രശ്നത്തില്‍ സ്വീകരിക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment