സ്വാഗതം
WELCOME

News Update..

Sunday, November 3, 2013

നൈജീരിയ x സ്വീഡന്‍ സെമി Madhyamam News Feeds

നൈജീരിയ x സ്വീഡന്‍ സെമി Madhyamam News Feeds

Link to

നൈജീരിയ x സ്വീഡന്‍ സെമി

Posted: 03 Nov 2013 12:29 AM PDT

Image: 

ഷാര്‍ജ: സൂപ്പര്‍ ഈഗിള്‍സിന്‍െറ കുതിപ്പില്‍ നിലവിലെ റണ്ണറപ്പായ ഉറുഗ്വായിയും കടപുഴകിവീണു. മൂന്നുവട്ടം ജേതാക്കളായ നൈജീരിയക്കുമുമ്പില്‍ ലാറ്റിനമേരിക്കയുടെ കേളീ മികവ് മങ്ങിപ്പോയി. തയ്വേ അവോനിയ അടിച്ച ഒരു ജോടി ഗോളിന് ഉറുഗ്വായിയെ നാട്ടിലേക്ക് പറഞ്ഞയച്ച് ആഫ്രിക്കക്കാര്‍ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. അതോടെ ഏഷ്യയൊഴിച്ച് നാലു ഭൂഖണ്ഡങ്ങളില്‍ നിന്നും സെമിഫൈനലില്‍ പ്രാതിനിധ്യമായി. ചൊവ്വാഴ്ച സെമിയില്‍ അര്‍ജന്‍റീന മെക്സിക്കോയെയും നൈജീരിയ സ്വീഡനെയും നേരിടും.
ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ ശൈലികള്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരം മുഴുനീളം ആവേശകരമായിരുന്നു. ആറു തവണ ഫൈനല്‍ കളിച്ച് മൂന്നു വട്ടം കിരീടം ചൂടിയ നൈജീരിയക്കെതിരെ ആദ്യമിനിറ്റ് മുതല്‍ തന്നെ ഉറുഗ്വായി ആക്രമിച്ചു കളിച്ചു. അധികം കഴിയുംമുമ്പ് ആഫ്രിക്കക്കാര്‍ വേഗതയേറിയ പന്താട്ടം തുടങ്ങി. ഗാലറിയുടെ ഒരുഭാഗം കൈയടക്കിയ പ്രവാസി നൈജീരിയക്കാരുടെ നിറഞ്ഞപിന്തുണയില്‍ അവര്‍ കളം നിറഞ്ഞു. വലതുവിങിലുടെ ആക്രമണപാത വെട്ടിത്തുറന്ന ക്യാപ്്റ്റന്‍ മൂസ മുഹമ്മദും കെലേച്ചി ഇഹിനാച്ചോയും  തയ്വേ അവോനിയിയും നിരന്തരം ഉറുഗ്വായി ഗോള്‍മുഖത്ത് റെയ്ഡിനെത്തി. 18ാം മിനിറ്റില്‍ ലാറ്റിനമേരിക്കക്കാരുടെ വല കുലുങ്ങി. ഇഹിനാച്ചോയുടെ ഉയര്‍ത്തിയുള്ള ക്രോസ് പിടിച്ചെടുത്ത തയ്വേ അവോനിയി ഒട്ടും വേഗം കുറക്കാതെ രണ്ടാളെ കടന്ന് നേരെ  പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു.1-0. പന്ത് ഗോള്‍വര കടന്നപ്പോള്‍ ഗാലറി ഇളകിമറിഞ്ഞ് പ്രകമ്പനംകൊണ്ടു. പിന്നെ പന്തുകിട്ടിയ ആഫ്രിക്കക്കാരെല്ലാം ഉറുഗ്വായ് ഗോള്‍മുഖത്തേക്ക് വെച്ചുപിടിച്ചു. വെള്ളക്കുപ്പായത്തില്‍ എതിരാളികളില്‍ നിന്ന് പന്ത് റാഞ്ചുന്നതും പാസ് കൊടുത്തും വാങ്ങിയും  അവര്‍ കുതിക്കുന്നതും  കാണാന്‍ നല്ല ചന്തമായിരുന്നു. പക്ഷെ ലക്ഷ്യം പലപ്പോഴും പിഴച്ചു. അവര്‍ നടത്തിയ നീക്കങ്ങളില്‍ പകുതിയെങ്കിലും വിജയം കണ്ടിരുന്നെങ്കില്‍ ചുരുങ്ങിയത് അരഡസന്‍ ഗോള്‍ അടിക്കാമായിരുന്നു.
മറുഭാഗത്ത്് ഉറുഗ്വായി മോശക്കാരായിരുന്നില്ല. പന്ത് കിട്ടുമ്പോള്‍ അവരും ആക്രമണകാരികളായി. ഫ്രാങ്കോ അക്കോസ്റ്റയും ജോയല്‍ ബ്രെഗോണിസും കെവിന്‍ മെന്‍ഡസുമായിരുന്നു ഉറുഗ്വായിയുടെ പടനായകര്‍. 28ാം മിനിറ്റ് മുതല്‍ തുടര്‍ച്ചയായി മൂന്നു മിനിറ്റ് ഉറുഗ്വായയിടെ ആക്രമണമായിരുന്നു. പക്ഷെ നൈജീരിയയുടെ പന്തടക്കത്തിനും വേഗതക്കും മുമ്പില്‍ അവര്‍ ശരിക്കും വിയര്‍ത്തു.
രണ്ടാം പകുതിയിലും നൈജീരിയയുടെ തേരോട്ടം തന്നെയായിരുന്നു. മുര്‍ച്ചയേറിയ മുന്നേറ്റങ്ങള്‍ പക്ഷെ ഗോള്‍ തേടി അലഞ്ഞു. കഴിഞ്ഞ നാലു മത്സരങ്ങളിലായി എതിര്‍വലയില്‍ 18 ഗോളുകള്‍ അടിച്ചുകയറ്റിയ നൈജീരിയ ഗോളിനായി വിഷമിച്ചു. ഇടക്കിടെ ഉറുഗ്വായി  നടത്തിയ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഒരുഗോള്‍ ലീഡ് നൈജീരിയക്ക് സുരക്ഷിതമല്ലെന്ന് വിളിച്ചുപറഞ്ഞു. 73ാം മിനിറ്റില്‍ ഉറുഗ്വായി സ്ട്രൈക്കര്‍ ഫ്രാങ്കോ അക്കോസ്റ്റയുടെ നിലംപറ്റി വലങ്കാലനടി നേരിയ വ്യത്യാസത്തില്‍ പുറത്തേക്കുരുണ്ടു.
79ാം മിനിറ്റില്‍ നൈജീരിയയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നു. വലതുവശത്തൂടെ ബോക്സില്‍ പന്തുമായി കയറിയ കലേച്ചി ഇഹിനാച്ചോ സ്വയം അടിക്കുന്നതിന് പകരം കാല് ചൂടാക്കി കാത്തുനിന്ന  തയ്വേ അവോനിയിക്ക് കാല്‍മാറി. പിഴയില്ലാത്ത കിക്കിലൂടെ അവോനിയി ദൗത്യം പൂര്‍ത്തിയാക്കി.(2-0). പിന്നെയും ഇരുടീമുകളും ഗോളിന് ആര്‍ത്തി കാട്ടിയെങ്കിലും പന്തിന്് മനസ്സുണ്ടായിരുന്നില്ല.

ജീപ്പ് ജെ.സി.ബിയില്‍ ഇടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

Posted: 02 Nov 2013 11:27 PM PDT

Image: 

മനാമ: സീഫില്‍ എല്‍.എം.ആര്‍.എക്ക് സമീപം ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ജീപ്പ് ജെ.സി.ബിയുടെ പിറകിലിടിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് ജെ.സി.ബി ഡ്രൈവര്‍ വെന്തുമരിച്ചു. പഞ്ചാബ് സ്വദേശി സചിനാണ് മരിച്ചത്. സൗദി പൗരനായ ജീപ്പ് ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബുദയ്യ ഭാഗത്തുനിന്ന് മനാമയിലേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന ജീപ്പാണ് ജെ.സി.ബിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജെ.സി.ബിക്ക് തീപിടിക്കുകയും രക്ഷപ്പെടാനാകും മുമ്പ് ഡ്രൈവറുടെ ദേഹത്തേക്ക് തീ ആളിപ്പടരുകയുമായിരുന്നു. മൃതദേഹം ആളെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിലുണ്ടായ ഗതാഗതക്കുരുക്ക് പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് പരിഹരിച്ചു.
മനാമ: അദാരി പാര്‍ക്കിന് മുന്നില്‍ ചിക്കന്‍ കണ്ടയിനറുമായി പോവുകയായിരുന്ന ട്രെയിലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. പോര്‍ട്ടില്‍നിന്ന് എടുത്ത കണ്ടയിനറുമായി സല്‍മാബാദിലേക്ക് പോകുമ്പോഴാണ് ട്രെയിലര്‍ അപകടത്തില്‍ പെട്ടത്. പാകിസ്താന്‍ സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനം മറിഞ്ഞത് റോഡരികിലായതിനാല്‍ ഗതാഗത പ്രശ്നങ്ങളുണ്ടായില്ല.

ചൊവ്വാ ദൗത്യം: കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും

Posted: 02 Nov 2013 09:16 PM PDT

Image: 

ചെന്നൈ: ഇന്ത്യയുടെ സ്വപ്ന ഗ്രഹാന്തര പദ്ധതിയായ ചൊവ്വാ ദൗത്യത്തിന് ഇനി ഒരുനാള്‍ അകലെ. ‘മംഗല്‍യാന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സ് ഇന്ത്യ ഓര്‍ബിറ്റര്‍ 56.5 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിന് ചൊവ്വാഴ്ച രാവിലെ 6.08ന് തുടക്കമാവും. ചൊവ്വാഴ്ച ഉച്ചക്ക് 2.38ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ഇന്ത്യ ആദ്യമായി മറ്റൊരു ഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ അയക്കുന്ന ഉപഗ്രഹം 300 ദിവസത്തെ സഞ്ചാരത്തിനു ശേഷമാണ് ചൊവ്വയിലത്തെുക. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്ഷേപണ റോക്കറ്റായ പി.എസ്.എല്‍.വിയുടെ സി 25 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിക്കുന്നത്. പി.എസ്.എല്‍.വിയുടെ എക്സ്.എല്‍ വിഭാഗത്തില്‍പെട്ട വാഹനമാണിത്. ഇവ അപൂര്‍വമായേ ഐ.എസ്.ആര്‍.ഒ ഉപയോഗിക്കാറുള്ളൂ. വിക്ഷേപിച്ച് 44 മിനിറ്റിനു ശേഷമാണ് ഉപഗ്രഹം റോക്കറ്റില്‍നിന്ന് വേര്‍പെടുക.
വിക്ഷേപണത്തിന് മുന്നോടിയായുള്ള റിഹേഴ്സല്‍ വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. വിക്ഷേപണത്തിന്‍െറ അവസാന എട്ടു മണിക്കൂറില്‍ ചെയ്യേണ്ടവ റിഹേഴ്സലിലൂടെ വിജയകരമാണെന്ന് ഉറപ്പാക്കി. എന്‍ജിനില്‍ ഇന്ധനം നിറക്കുന്നതും ബട്ടണ്‍ അമര്‍ത്തുന്നതും മാത്രമാണ് റിഹേഴ്സലില്‍ നടക്കാതിരുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ഐ.എസ്.ആര്‍.ഒയുടെ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് വിക്ഷേപണത്തിന് അന്തിമാനുമതി നല്‍കി.
കഴിഞ്ഞമാസം 28നായിരുന്നു നേരത്തേ വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും പസഫിക് സമുദ്രത്തിലെ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെക്കുകയായിരുന്നു. വിക്ഷേപിച്ച് അരമണിക്കൂറിനുശേഷം ശ്രീഹരിക്കോട്ടയിലെ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. പിന്നീട് പസഫിക് സമുദ്രത്തിലുള്ള കപ്പലുകളില്‍ സ്ഥാപിച്ച കേന്ദ്രങ്ങളാണ് ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കുക. 1350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 300 ദിവസത്തെ സഞ്ചാരത്തിനു ശേഷം അടുത്തവര്‍ഷം  സെപ്റ്റംബര്‍ 24ന് ചൊവ്വായിലത്തെും. 400 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഉപഗ്രഹ വിക്ഷേപണത്തിന് 450 കോടി രൂപയാണ് ചെലവ്. ചൊവ്വയില്‍ ജീവന്‍െറ സാന്നിധ്യമുണ്ടോയെന്നത് സംബന്ധിച്ച പരിശോധനകളാണ് ചൊവ്വാ ദൗത്യത്തിന്‍െറ പ്രധാനലക്ഷ്യം. ചൊവ്വയിലെ മീഥൈന്‍െറ സാന്നിധ്യമാണ് പ്രധാനമായും പഠന വിധേയമാക്കുന്നത്. 26 മാസത്തെ പ്രയത്നത്തിനൊടുവിലാണ് ഐ.എസ്.ആര്‍.ഒ പദ്ധതി പൂര്‍ത്തിയാക്കിയത്.

ഗുരുവായൂരില്‍ അലഞ്ഞ രോഗിയായ വൃദ്ധന് അഭയമായി

Posted: 02 Nov 2013 09:09 PM PDT

Image: 

ഗുരുവായൂര്‍: തലചായ്ക്കാനിടമില്ലാതെ ഗുരുവായൂരില്‍ അലഞ്ഞ രോഗിയായ വൃദ്ധന് ഒടുവില്‍ അഭയമായി. കോലഞ്ചേരി വെളിയത്ത് രാധാകൃഷ്ണന്‍ നായരാണ് (80) പൊലീസിനൊപ്പം ഒരു ദിവസം മുഴുവന്‍ അലഞ്ഞത്. തുണയായത്തെിയ പൊലീസിനൊപ്പം ഒട്ടേറെ പടികള്‍ കയറിയിറങ്ങിയ ശേഷമാണ് വേലൂരിനടുത്ത് കുറുമാലിലെ വൃദ്ധ സദനത്തില്‍ തലചായ്ക്കാനിടം കിട്ടിയത്.
ഒരു മാസം മുമ്പാണ് താന്‍ ഗുരുവായൂരിലത്തെിയതെന്ന് രാധാകൃഷ്ണന്‍ നായര്‍ പൊലീസിനോട് പറഞ്ഞു. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമാണ് കഴിഞ്ഞു കൂടിയിരുന്നത്. രണ്ടാഴ്ച മുമ്പ് ശ്വാസംമുട്ട് നേരിട്ട ഇയാള്‍ ദേവസ്വം മെഡിക്കല്‍ സെന്‍ററിലത്തെി. അവിടെ കിടത്തി ചികിത്സക്ക് വിധേയനായി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. രോഗത്തിന്‍െറ ക്ഷീണം മാറാത്ത രാധാകൃഷ്ണന്‍ നായര്‍ ക്ഷേത്ര പരിസരത്ത് ചെന്ന് കിടന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആട്ടിയോടിച്ചു. തിരിച്ച് മെഡിക്കല്‍ സെന്‍ററില്‍ തന്നെ അഭയം പ്രാപിച്ചപ്പോള്‍ രോഗം മാറി ഡിസ്ചാര്‍ജ് ചെയ്തയാളെ പ്രവേശിപ്പിക്കാനാവില്ളെന്ന് അറിയിച്ചു.
പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കുമെന്ന് മെഡിക്കല്‍ സെന്‍ററിലുള്ളവര്‍ പറഞ്ഞതനുസരിച്ച് സ്റ്റേഷനിലത്തെി. രാധാകൃഷ്ണന്‍ നായരുടെ ദയനീയ അവസ്ഥ കണ്ട പൊലീസുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തന്‍െറ
 ഭാര്യ നേരത്തെ മരിച്ചുവെന്നും മക്കളില്ളെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോതമംഗലത്തെ കോളജ് ലാബില്‍ അറ്റന്‍ഡറായിരുന്നുവെന്നും ജോലി രാജിവെച്ചതിനാല്‍ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചില്ളെന്നും പറഞ്ഞു. നാരേക്കാട്ട് എന്ന സ്ഥലത്ത് സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിടെ തുടരാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് ഗുരുവായൂരിലേക്ക് വന്നത്. രാധാകൃഷ്ണന്‍ നായരുമായി പൊലീസ് നഗരസഭയുടെ അഗതി മന്ദിരത്തില്‍ ചെന്നെങ്കിലും വ്യക്തമായ രേഖകളില്ലാതെ സ്വീകരിക്കാനാവില്ളെന്ന നിലപാടായിരുന്നു നഗരസഭയുടേത്. ഒടുവില്‍ പൊലീസ്, രാധാകൃഷ്ണന്‍ നായരെ സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടുവന്ന് ഭക്ഷണം വാങ്ങിച്ചു കൊടുത്തു. നേരത്തെ ഗുരുവായൂരിലെ അഗതികളുടെ പ്രശ്നത്തില്‍ ഇടപെട്ട വനിതാകമീഷന്‍ അംഗം പ്രഫ.കെ.എ.തുളസിയുമായി ബന്ധപ്പെട്ടു. സര്‍ക്കാറിന്‍െറ പല അഗതി മന്ദിരങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ദീപാവലി അവധി പ്രമാണിച്ച് അന്തേവാസികളെ സ്വീകരിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. പലരുടെയും മൊബൈല്‍ സ്വിച്ച് ഓഫുമായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വേലൂരിനടുത്ത് കുറുമാലിലുള്ള വൃദ്ധസദനം രാധാകൃഷ്ണന്‍ നായരെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതത്തേുടര്‍ന്ന് പൊലീസ് തന്നെ രാധാകൃഷ്ണന്‍ നായരെ അവിടെ എത്തിച്ചു.
രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: അര്‍ജന്‍റീന സെമിയില്‍

Posted: 02 Nov 2013 08:57 PM PDT

Image: 

ഷാര്‍ജ: തെക്കേഅമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനക്കുമുന്നില്‍ ആഫ്രിക്കന്‍ ജേതാക്കളായ ഐവറികോസ്റ്റ് ശരിക്കും കുഞ്ഞാനകളായി. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആഫ്രിക്കക്കാരെ 2-1ന് തോല്‍പിച്ച ലയണല്‍ മെസ്സിയുടെ പിന്മുറക്കാര്‍ സെമിഫൈനലിലത്തെി. ഫൈനല്‍ പ്രവേശം തേടി   ചൊവ്വാഴ്ച നിലവിലെ ചാമ്പ്യന്മാരായ മെക്സികോയെ നേരിടും.
ഷാര്‍ജ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പകുതിയില്‍ തന്നെ അര്‍ജന്‍റീന തങ്ങളുടെ രണ്ടുഗോളും വലയിലാക്കിയിരുന്നു. പൊരുതിക്കളിച്ച ഐവറികോസ്റ്റിന് ഒരു ഗോളേ മടക്കാനായുള്ളൂ.
കഴിഞ്ഞ രണ്ടു ചാമ്പ്യന്‍ഷിപ്പുകളിലും പ്രീക്വാര്‍ട്ടറില്‍ പുറത്തായ അര്‍ജന്‍റീന ഇത്തവണ കന്നിക്കിരീടം തന്നെയാണ് ലക്ഷ്യമെന്ന് ആദ്യപകുതിയില്‍ തന്നെ ഐവറികോസ്റ്റിനെ ബോധ്യപ്പെടുത്തി. ആദ്യ കളികളില്‍ മങ്ങിയ സൂപ്പര്‍താരം സെബാസ്റ്റ്യന്‍ ദ്രിയൂസിയുടെ മെച്ചപ്പെട്ടുവരുന്ന മികവിനത്തെന്നെയാണ് കോച്ച് ഹംബര്‍ട്ടോ ഗ്രോന്‍ഡോന മുന്നില്‍ നിര്‍ത്തിയത്.
ആറാം മിനിറ്റില്‍ ജൊവാക്വിന്‍ ഇബനേസ് അര്‍ജന്‍റീനയെ മുന്നിലത്തെിച്ചു. ഇടതുവശത്തുനിന്നുള്ള മത്യാസ് സാഞ്ചസിന്‍െറ ക്രോസ്  ഗോളി മാത്രം മുന്നില്‍നില്‍ക്കെ ചെസ്റ്റില്‍ സ്വീകരിച്ച ഇബനേസ് അനായാസം പന്ത് വലയിലാക്കി. 1-0.
33ാം മിനിറ്റില്‍ നീലവരക്കാര്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ ഊഴം റോഡ്രിഗോ മൊരീരയുടേതായിരുന്നു. കോര്‍ണര്‍കിക്കില്‍ നിന്നുയര്‍ന്ന പന്ത് ബോക്സില്‍ മറ്റൊരു സഹകളിക്കാരന്‍െറ തലയില്‍ സ്പര്‍ശിച്ചുവന്നത് കാത്തുനിന്ന റോഡ്രിഗോ മൊരീര വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. (2-0).
ആദ്യപകുതിയില്‍ ഗോളടിച്ചത് അര്‍ജന്‍റീനയാണെങ്കിലും പന്ത് നിയന്ത്രിച്ചതില്‍ 51 ശതമാനത്തിന്‍െറ മേല്‍ക്കൈമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു.
ഗോള്‍ തിരിച്ചടിക്കാനായി രണ്ടാം പകുതിയില്‍ ഐവറികോസ്റ്റ് രണ്ടും കല്‍പിച്ച് പൊരുതിയെങ്കിലും ഫലം ചെയ്തില്ല. മാറിമറിഞ്ഞ ആക്രമണങ്ങള്‍ക്കിടെ 77ാം മിനിറ്റില്‍  ദിഗ്ബോ മൈഗയുടെ ക്രോസ് പോസ്റ്റിനു മുന്നില്‍ വെച്ച്  ലിയനാര്‍ഡോ വേഗ കൈകൊണ്ട് തടഞ്ഞപ്പോള്‍ റഫറിക്ക് പെനാല്‍റ്റി വിധിക്കാന്‍ ആലോചിക്കേണ്ടിവന്നില്ല. ക്യാപ്റ്റന്‍ ഫ്രാങ്ക് കെസി തന്നെ പന്ത് അനായാസം വലയിലത്തെിച്ചു. (1-2). സമനിലക്കായി അവസാനം വരെ പൊരുതിയെങ്കിലും കോട്ടകെട്ടിയ അര്‍ജന്‍റീന ഗോള്‍ മുഖം കുലുക്കാനായില്ല.
 

ഇന്ത്യയില്‍നിന്ന് 630 കോടിയുടെ മഞ്ഞച്ചൂര കടത്തുന്നു

Posted: 02 Nov 2013 08:47 PM PDT

Image: 

കോഴിക്കോട്: വിദേശകപ്പലുകള്‍ ഒരു സീസണില്‍ മാത്രം 630 കോടി രൂപയുടെ മഞ്ഞച്ചൂര (യെല്ളോ ട്യൂണ) ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോകുന്നതായി ലോക പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ്. ട്യൂണ ലോങ് ലൈന്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണ് ഇത് പ്രധാനമായും ചെയ്യുന്നത്. അറബിക്കടലില്‍ ലഭിക്കുന്നത് ഏറ്റവും വലുപ്പമുള്ള മഞ്ഞച്ചൂരയാണ്. ഇതിനുപുറമെ നീണ്ട വാലന്‍ ചൂര, ഉരുണ്ട ചൂര, വലിയ കണ്ണുള്ള ചൂര (സ്കിപ് ജാക്, ബിഗ് ഐ) തുടങ്ങി മുന്തിയ 12 ഇനം ചൂരകളുടെ ആവാസകേന്ദ്രമാണ് അറബിക്കടല്‍. ഇവയും കടത്തുന്നുണ്ട്.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശകപ്പലുകള്‍ 91 എണ്ണം മാത്രമാണ്. എന്നാല്‍, ഇതിനേക്കാള്‍ അനുമതിയില്ലാത്ത കപ്പലുകള്‍ ഇവിടെ വന്ന് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിനുപുറമെ വിദേശരാജ്യങ്ങളില്‍നിന്ന് ഒരു അനുമതിയുമില്ലാതെ ഇവിടെയത്തെുന്ന കപ്പലുകളുമുണ്ട്. ഹുക് ആന്‍ഡ് ലൈന്‍, മിഡ് വാട്ടര്‍, പൊലാജിക്, പഴ്സീന്‍ വലകള്‍ ഉപയോഗിച്ചാണ് ചൂര കരക്കത്തെിക്കുന്നത്. ഈ കപ്പലുകളില്‍ ഉപയോഗിക്കുന്നത് 65 മുതല്‍ 90 കിലോമീറ്റര്‍ വരെ നീളമുള്ള വലകളാണ്. കേരളത്തിന്‍െറ കടലില്‍ ഇവര്‍ വലവിരിച്ചാല്‍ മറ്റാര്‍ക്കും ഇടംലഭിക്കില്ളെന്ന് ചുരുക്കം.
ഇന്ത്യന്‍ പൗരത്വമുള്ള ഒരാളെയോ സ്ഥാപനത്തെയോ വിലക്കെടുത്ത് സംയുക്തസംരംഭമെന്ന അപേക്ഷ നല്‍കിയാണ് ഫിഷിങ് ഡയറക്ടര്‍ ഓഫിസില്‍നിന്ന് അനുമതി സമ്പാദിക്കുന്നത്. ഇവര്‍ക്ക് അമേരിക്കന്‍, ജപ്പാന്‍ കമ്പനികളുമായി നേരിട്ട് ബന്ധമുണ്ട്. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇവര്‍ക്ക് എല്ലാവിധ ഇളവുകളും നല്‍കി. പിന്നീട് യു.പി.എ സര്‍ക്കാറും വിദേശകപ്പലുകള്‍ക്ക് ഇന്ത്യന്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കി.
വിദേശകപ്പലുകളില്‍ ബഹുഭൂരിപക്ഷവും വ്യാജ അനുമതിപത്രത്തിന്‍െറ പിന്‍ബലത്തിലാണ് ട്രോളിങ് നടത്തുന്നത്. മത്സ്യസമ്പത്ത് കൊള്ളക്ക് വിധേയമാകുന്ന പ്രധാനരാജ്യമാണ് ഇന്ത്യ. വിദേശകപ്പലുകള്‍ക്ക് നിബന്ധനകളോടെയാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കുന്നതെങ്കിലും ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നില്ല.
സോളാര്‍ ഫിഷ് ഫൈന്‍ഡുകളും റിമോട്ട് സെന്‍സറുകളും ഉപഗ്രഹ നിയന്ത്രണ സാങ്കേതിക സംവിധാനങ്ങളുമുള്ള വിദേശകപ്പലുകളാണ് അറബിക്കടലില്‍ എത്തുന്നത്. ഇവക്ക് ഇന്ത്യന്‍ കപ്പലുകളെക്കാള്‍ പത്തിരട്ടി പ്രവര്‍ത്തനശേഷിയുണ്ട്. ട്രോളിങ് നിരോധ കാലത്ത് അയര്‍ലന്‍ഡില്‍നിന്നുള്ള അറ്റ്ലാന്‍റിക് ഡോണ്‍ ഉള്‍പ്പെടെയുള്ള 12ഓളം കപ്പലുകളാണ് മത്സ്യബന്ധനം നടത്തിയത്.  പിടിക്കുന്ന മത്സ്യം വിലക്ക് ആനുപാതികമായി നികുതി നല്‍കാതെ പുറംകടലില്‍വെച്ചുതന്നെ കടത്തിക്കൊണ്ടുപോവുകയാണ്.
തായ്വാന്‍, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ ആഫ്രിക്കയിലെ സിയാറ ലിയോണ്‍, പസഫിക് സമുദ്രത്തിലെ തുവാലു എന്നീ ദരിദ്രരാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്താണ് ഈ കൊള്ള നടത്തുന്നത്.
 

കുടുംബങ്ങളിലേക്ക് സൈബര്‍ കുരുക്ക്

Posted: 02 Nov 2013 08:14 PM PDT

പ്രണയം തിരസ്കരിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പ്രതികാരംചെയ്യുന്നതൊക്കെ പഴയകാല കഥ. ന്യൂ ജനറേഷന്‍ പ്രതികാരം ഇങ്ങനെയാണ്. കാസര്‍കോട്ട് കുറെക്കാലം പ്രണയാഭ്യര്‍ഥനയുമായി നഴ്സിങ് വിദ്യാര്‍ഥിനിയുടെ പിന്നാലെ നടന്ന യുവാവിന് ചെരിപ്പ് തേഞ്ഞതുമാത്രമായിരുന്നു മെച്ചം. സുഹൃത്തുക്കളുടെ കളിയാക്കല്‍ സഹിക്കവയ്യാതെ യുവാവ് ഇതിന് പ്രതികാരം ചെയ്തേ അടങ്ങൂ എന്ന വാശിയിലായി.  ഒടുവിലയാള്‍ ഒരു വഴി കണ്ടത്തെി.  ഫേസ്ബുക്കില്‍ അവളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി  തന്‍െറ ‘ഞരമ്പുരോഗം’തീര്‍ത്തു. സഹികെട്ട് പെണ്‍കുട്ടി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.
ചതിക്കുഴികളുടെ ചിലന്തിവലതീര്‍ത്ത്   കാത്തിരിക്കയാണ് സൈബര്‍ലോകം. ഇതുമൂലം തകര്‍ന്ന ബന്ധങ്ങള്‍ക്ക് കൈയും കണക്കുമില്ല.  വിവര സാങ്കേതികവിദ്യ ലോകത്ത് വിജ്ഞാനത്തിന്‍െറ വിപ്ളവമൊരുക്കിയതോടെ രൂപപ്പെട്ടത് പുതിയൊരു സാമൂഹികക്രമം കൂടിയാണ്. എന്തും വിരല്‍ത്തുമ്പില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കിട്ടാന്‍ തുടങ്ങിയതു മുതല്‍ ബന്ധങ്ങളുടെ സ്വഭാവവും മാറിത്തുടങ്ങി. കുടുംബമെന്ന കൂടുപൊളിച്ച് ആളുകള്‍ പുതിയ ബന്ധങ്ങള്‍ തേടാന്‍ തുടങ്ങി. ആര്‍ക്കും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലാം.   
കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകമായിരുന്നു ആദ്യം ഇന്‍റര്‍നെറ്റിനു മുന്നിലത്തെിയ മലയാളിക്ക്.  ക്രമേണ അവ നമ്മുടെ ജീവിതത്തിന്‍െറ ഭാഗമായി. ആദ്യമാദ്യം പുരുഷന്മാരായിരുന്നു ഇതിന്‍െറ ഉപയോക്താക്കള്‍. കാലം കഴിയവെ വീട്ടമ്മമാരടങ്ങുന്നവര്‍ അതിന്‍െറ വലയില്‍ കുടുങ്ങി ജീവിതം ഒരു സാങ്കല്‍പിക ലോകത്തേക്ക് പറിച്ചുനട്ടു.  കണക്കുകളെ വിശ്വസിക്കാമെങ്കില്‍ ഫേസ്ബുക് ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്. പുരുഷനുള്ളതിനെക്കാള്‍ എട്ടു ശതമാനം സുഹൃത്തുക്കള്‍ സ്ത്രീകള്‍ക്ക് കൂടുതലാണെന്നും പുരുഷന്മാരേക്കാള്‍ 62 ശതമാനം കൂടുതലാണ് സ്ത്രീ പങ്കാളിത്തമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 30നും 55നും ഇടയിലുള്ള സ്ത്രീകളാണ് ഈ കൂട്ടായ്മയില്‍ കൂടുതല്‍.
പലരും സൈബര്‍ അഡിക്റ്റുകളായതോടെ കുടുംബ ബന്ധങ്ങളും തകരാന്‍ തുടങ്ങി. മൊബൈല്‍ കാമറയും ബ്ളൂടൂത്തും വ്യാപകമായതോടെ സ്വകാര്യത ആര്‍ക്കുമില്ലാതായി.

വിനാശകാലേ ഫേസ്ബുക്കും
ഒരുപാട് ഗുണവശങ്ങളുള്ള കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും മൊബൈലും അടങ്ങുന്ന സൈബര്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് എഴുത്തുകാരനും സോഷ്യോളജിസ്റ്റുമായ എന്‍.പി. ഹാഫിസ് മുഹമ്മദ്. ഫേസ്ബുക്വഴി കുടുംബബന്ധങ്ങള്‍ തകരുന്നത് സമീപകാലത്തായി കൂടിവരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ പഴയ സൗഹൃദങ്ങള്‍ കണ്ടത്തൊനും പ്രണയിക്കാനും  മാത്രമുള്ള ഉപകരണമാക്കി മാറ്റുമ്പോള്‍ കുടുംബബന്ധങ്ങളിലും അതിന്‍െറ പോറലുകള്‍ വീഴുന്നു.
ഗള്‍ഫ് ഭാര്യമാരില്‍ ഈ പ്രവണത കൂടുതലായി കാണാന്‍ കഴിയും. ഭര്‍ത്താവ് ജോലിക്കുപോവുന്നതോടെ ഒറ്റപ്പെട്ടു കഴിയുന്ന യുവതികള്‍ക്കുമുന്നില്‍ സൗഹൃദത്തിന്‍െറയും പ്രണയത്തിന്‍െറയും വലിയൊരു ലോകമാണ് സൈബര്‍ലോകം വാഗ്ദാനം ചെയ്യുന്നത്.   പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് യുവാവ് തന്‍െറ ഭാര്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റ്സൗഹൃദങ്ങള്‍ പരിശോധിച്ച   ഒരു കേസ് സമീപകാലത്ത്  തന്‍െറയടുത്തത്തെിയ കാര്യം അദ്ദേഹം പങ്കുവെച്ചു. വിവാഹമോചനത്തിലാണ് ആ സംഭവം അവസാനിച്ചത്. ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ യന്ത്രത്തെ ഉപയോഗിക്കുന്നില്ല. യുവാക്കള്‍ക്ക് ട്വിറ്ററിനെക്കാള്‍ കുറെക്കൂടി താല്‍പര്യം ഫേസ്ബുക് ആണെന്നും അതിന് കാരണം ട്വിറ്റര്‍ കുറെക്കൂടി ഗൗരവസ്വഭാവമുള്ളതാണെന്നും ഹാഫിസ് മുഹമ്മദ് നിരീക്ഷിക്കുന്നു.
 

കുറ്റകൃത്യങ്ങള്‍ രണ്ടുതരം
സൈബര്‍ കുറ്റകൃത്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ്, വൈറസുകള്‍ വഴി കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുക, വെബ്സൈറ്റുകള്‍ തകര്‍ക്കുക എന്നിങ്ങനെ സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളാണ് ആദ്യ വിഭാഗത്തില്‍ വരുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം, അശ്ളീല വീഡിയോ പ്രദര്‍ശനം, ഫോണ്‍ കോളുകളോ എസ്.എം.എസുകളോ വഴിയുള്ള ഭീഷണിയും പണം തട്ടലും, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് അപകീര്‍ത്തിപ്പെടുത്തുക എന്നിവ രണ്ടാമത്തെ വിഭാഗത്തില്‍പെടുന്നു. കേരളത്തില്‍  90 ശതമാനം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് രണ്ടാമത്തെ വിഭാഗത്തിലാണ്. സ്ത്രീകളാണ് ഈ തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരകളാവുന്നത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ തട്ടിപ്പുകളും നടക്കുന്നത്.
    സൈബര്‍മേഖലയിലെ വളര്‍ച്ച വിജ്ഞാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും കുടുംബബന്ധങ്ങളില്‍ പരസ്പര വിശ്വാസം കുറക്കാന്‍ കാരണമായിട്ടുണ്ടെന്നും കരുതലോടെയുള്ള  ഉപയോഗംകൊണ്ടു മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂവെന്നും വനിത കമീഷന്‍ അധ്യക്ഷ  കെ.സി. റോസക്കുട്ടി ടീച്ചര്‍. അനവസരത്തിലുള്ള ഫോണ്‍ വിളികളും ഫേസ്ബുക് ബന്ധങ്ങളും വിവാഹജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  
അതേസമയം, ജില്ല സൈബര്‍ സെല്ലുകളില്‍ പരാതികളുമായി എത്തുന്നവരില്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്ന്  എ.ഡി.ജി.പി വിന്‍സന്‍ എം. പോള്‍. വരുംനാളുകളില്‍ നിസ്സാര കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് സൈബര്‍ കുറ്റങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കം. വ്യക്തിപരമായ വിവരങ്ങളോ ഫോട്ടോയോ ഇന്‍റര്‍നെറ്റുകളില്‍ നല്‍കരുത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. അറിയാത്തവരുടെ ഇ-മെയിലുകള്‍ തുറക്കുകയോ മൊബൈല്‍ഫോണ്‍ മിസ്ഡ് കോളുകള്‍ക്ക് പ്രതികരിക്കുകയോ അരുത്. മൊബൈല്‍ഫോണ്‍ കേടുപാട് തീര്‍ക്കാന്‍ നല്‍കുമ്പോള്‍ അതിലെ വിവരങ്ങള്‍ ഫോര്‍മാറ്റ് ചെയ്തശേഷമേ നല്‍കാവൂവെന്നും  അദ്ദേഹം  പറഞ്ഞു.

മൊബൈല്‍ അഥവാ മലയാളിയുടെ മനോരോഗമാപിനി
അടുത്തിടെ ഇറങ്ങിയ 24 കാതം നോര്‍ത് എന്ന സിനിമമൂലം ജീവിതം ചുറ്റിപ്പോയ ഒരാളുണ്ട്. കൊണ്ടോട്ടിയിലെ ഫൈസല്‍ മുസ്ലിയാര്‍. സിനിമയില്‍ നെടുമുടിവേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍െറ മൊബൈല്‍ ഫോണ്‍ കളഞ്ഞുപോവുന്നു. കൂടെയുള്ള യാത്രക്കാരിയായ സ്വാതി റെഡ്ഡിയോട് വീട്ടിലേതെന്നുപറഞ്ഞ് വേണു വിളിക്കാന്‍ ഒരു നമ്പര്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. യാദൃച്ഛികമാവാം; സിനിമ തിയറ്ററില്‍ ഇതുവരെ പോയിട്ടില്ലാത്ത ഫൈസല്‍ മുസ്ലിയാരുടെ നമ്പറായിരുന്നു അത്. സെക്കന്‍ഡ് ഷോ നടക്കുമ്പോള്‍പോലും അതിനിടയില്‍ തിയറ്ററില്‍നിന്ന് നമ്പര്‍ സ്പോട്ടില്‍ ഡയല്‍ ചെയ്യുന്നു കാണികള്‍. പാതിരാത്രിയിലും  പാവം ഫൈസല്‍ മുസ്ലിയാരുടെ ഫോണിലേക്ക് തുരുതുരാ കോളുകള്‍. നിങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണോ?, എനിക്കൊരു ചാന്‍സ് തരുമോ? തുടങ്ങിയ നൂറുചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുസ്ലിയാര്‍ കുഴഞ്ഞു. ഒരു നടിയുടെ നമ്പര്‍ ആണെന്ന സന്തോഷത്തില്‍ ആണ്് പലരുടെയും മൊബൈലില്‍നിന്ന് കോളുകള്‍ പോയത്. മലയാളിയുടെ മനോരോഗത്തിന്‍െറ മാപിനിയാവുകയാണ് മൊബൈല്‍ ഫോണുകള്‍. മനുഷ്യബന്ധങ്ങളെ മൊബൈല്‍ കാലത്തിനു മുമ്പെന്നും ശേഷമെന്നും തരംതിരിച്ചാല്‍ ഇതില്‍ വലിയൊരു വിപ്ളവംതന്നെ ഉണ്ടാക്കിയിട്ടുണ്ട് കൈപ്പിടിയിലെ ഈ ഇത്തിരിക്കുഞ്ഞന്‍. എന്നാല്‍, ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതുപോലെ അതില്‍ പോറലും കോറലും കീറലും ഉണ്ടാക്കാനും ഇതിന് കഴിയുന്നു. ഓരോരുത്തരും ഉള്ളില്‍ ഓമനിക്കുന്ന അധോലോകങ്ങളിലേക്കുള്ള താക്കോല്‍ ആയി മാറുന്നു ഈ ഉപകരണം. വിവാഹമെന്ന സാമൂഹിക സ്ഥാപനത്തിന്‍െറ തകര്‍ച്ചയില്‍ ഒരു വില്ലന്‍െറ സാമര്‍ഥ്യത്തോടെ മൊബൈല്‍ ഫോണ്‍ രംഗപ്രവേശം ചെയ്യുന്ന സംഭവങ്ങള്‍ നിരവധി.   
രാത്രി പതിനൊന്നു കഴിഞ്ഞാല്‍ പലരുടെയും മൊബൈല്‍ഫോണുകള്‍ പ്രണയത്തിന്‍െറയും അശ്ളീലത്തിന്‍െറയും ഇടനാഴികളായി മാറുന്നു. സൗജന്യ കോള്‍റേറ്റുകളുള്‍പ്പെടെയുള്ള മികച്ച ഓഫറുകളുമായി മൊബൈല്‍ കമ്പനികളും എത്തിയതോടെ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമായി. ഫോണ്‍ സംസാരങ്ങള്‍ റെക്കോഡ് ചെയ്ത് ഓഡിയോ ക്ളിപ്പിങ്ങുകളായി ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതും വ്യാപകമാണിപ്പോള്‍. ആളെ തിരിച്ചറിയാന്‍ പറ്റില്ളെന്ന് സമാധാനിക്കാമെങ്കിലും പലപ്പോഴും പെണ്‍കുട്ടികളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ സംസാരം തുടരുമ്പോള്‍ ആളുകള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നു. എറണാകുളത്തെ നിയമ വിദ്യാര്‍ഥി ഇങ്ങനെ പുലിവാലു പിടിച്ച സംഭവവും സൈബര്‍സെല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.  വിദ്യാസമ്പന്നരായവര്‍പോലും ഈ തട്ടിപ്പുകളില്‍ കുരുങ്ങുന്നു. പരസ്പരം കണ്ട് സംസാരിക്കാവുന്ന വീഡിയോചാറ്റിങ് നിലവില്‍ വന്നതുമുതല്‍ ബന്ധങ്ങളുടെ രൂപം ആകെ മാറി.   ‘എന്നുവെച്ച് മൊബൈലും ഇന്‍റര്‍നെറ്റുമൊന്നുമില്ലാതെ സാങ്കേതികവിദ്യയോട് പുറം തിരിഞ്ഞുനില്‍ക്കാനും കഴിയില്ല. കത്തികൊണ്ട് പച്ചക്കറിയരിയാനും ആളെ കൊല്ലാനും കഴിയുമെന്നതുപോലെയാണിതും. ഉപയോഗിക്കുന്നവന്‍െറ വിവേകമാണ് പ്രധാനം. അല്ലാതെ നമ്മള്‍ സൈബര്‍ലോകത്തെ അന്ധമായി ശകാരിക്കുന്നതില്‍ കഥയില്ല’ സൈബര്‍ ഗവേഷക ഡോ.വീണാനായര്‍ ചൂണ്ടിക്കാട്ടുന്നു.

പരാതി നല്‍കാം
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കിരയായവര്‍ക്ക് തിരുവനന്തപുരത്തെ സൈബര്‍ പൊലീസ് സ്റ്റേഷനിലും (ഫോണ്‍: 0471 2556179, 0471 2449090), ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിലും (ഫോണ്‍: 0471 2722768,  2721547) പരാതികള്‍ നല്‍കാം. ഓര്‍ക്കുട്ട്, ഫേസ്ബുക്, ഗൂഗ്ള്‍ പ്ളസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും പരാതിപ്പെടാം.  പരാതികള്‍  9497900000 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കാം. ഇത് കൂടാതെ അതത് പ്രദേശങ്ങളിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍സെല്ലിന്‍െറ ജില്ലാ ആസ്ഥാനങ്ങളിലും നേരിട്ട് പരാതി നല്‍കാം. 

(തുടരും)

തയാറാക്കിയത് :ഭരതന്നൂര്‍ ഷമീര്‍, വൃന്ദ വേണുഗോപാല്‍, വി.പി. റജീന, പി. ജസീല, ലിജിത് തരകന്‍

നിതാഖാത് ഇളവ് ഇന്നു തീരും; നാളെ മുതല്‍ പരിശോധന

Posted: 02 Nov 2013 08:00 PM PDT

Image: 

ജിദ്ദ: സൗദി അറേബ്യയില്‍ അനധികൃത വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍, താമസരേഖകള്‍ നിയമാനുസൃതമാക്കാന്‍ ഭരണകൂടം അനുവദിച്ച ഇളവുകാലം ഞായറാഴ്ച അവസാനിക്കും. നിയമവിരുദ്ധരെ കണ്ടത്തൊനുള്ള രാജ്യവ്യാപകമായ പരിശോധന പുതിയ ഹിജ്റ വര്‍ഷാരംഭമായ തിങ്കളാഴ്ച ആരംഭിക്കും. സ്ഥാപനങ്ങളിലെ റെയ്ഡിന് തൊഴില്‍ വകുപ്പും താമസ, തൊഴില്‍ രേഖകളില്ലാത്ത വിദേശികളെ കണ്ടത്തൊനുള്ള പരിശോധനക്ക് ക്രമസമാധാന ചുമതലയുള്ള പൊതുസുരക്ഷാവകുപ്പും നേതൃത്വം നല്‍കുമെന്ന് തൊഴില്‍മന്ത്രാലയം വക്താവ് ഹത്താബുല്‍ അന്‍സി വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പൊലീസ് മേധാവി അധ്യക്ഷനായി ജയില്‍, പാസ്പോര്‍ട്ട് വിഭാഗം തലവന്മാരടങ്ങുന്ന സമിതിയാണ് നാടുംനഗരവും ജനവാസകേന്ദ്രങ്ങളും അരിച്ചുപെറുക്കിയുള്ള പരിശോധനക്ക് നേതൃത്വം വഹിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തില്‍ പരിശോധനാ ചുമതല വഹിക്കുന്ന പൊതുസുരക്ഷാവിഭാഗം അസി. ഡയറക്ടര്‍ കേണല്‍ ജംആന്‍ ബിന്‍ അഹ്മദ് അല്‍ഗാമിദി പറഞ്ഞു.
സ്ഥാപന പരിശോധനക്ക് വനിതകളടക്കമുള്ള ആയിരത്തിലേറെ ജീവനക്കാരെ തൊഴില്‍മന്ത്രാലയം പ്രത്യേകം നിയമിച്ചിട്ടുണ്ട്. വീടുകളില്‍ കയറി പരിശോധന ഉണ്ടാവില്ളെന്നും പരിശോധകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും വക്താവ് അന്‍സി പറഞ്ഞു. അതിര്‍ത്തികളില്‍ അനധികൃത കുടിയേറ്റക്കാരുടെ പലായനം തടയാന്‍ സേനക്ക് നിര്‍ദേശം നല്‍കി. ഇളവുകാലം അവസാനിക്കുന്നത് മുന്‍നിര്‍ത്തി വിദൂരദിക്കുകളില്‍ നിന്ന് മെട്രോനഗരങ്ങളിലേക്ക് ഒളിച്ചോടുന്നവരെ പിടികൂടാനും സംവിധാനമൊരുക്കി. പിടികൂടുന്നവര്‍ക്ക് തടവൊരുക്കാന്‍ റിയാദില്‍ രണ്ടു പുതിയ ജയിലുകള്‍ തുറന്നിട്ടുണ്ട്. മക്കയില്‍ ഹറം പരിസരത്തടക്കം പരിശോധന വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ലക്ഷ്യമിട്ടുള്ള നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പത്തില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ മാര്‍ച്ച് 27നകം സ്വദേശിയെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. സമയപരിധി അവസാനിച്ചതോടെ സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിക്കുമെന്ന അറിയിപ്പുണ്ടായി. അതിനൊപ്പം രാജ്യത്ത് അനധികൃതമായി തൊഴില്‍ ചെയ്യുന്ന 20 ലക്ഷം പേരെ കസ്റ്റഡിയിലെടുത്ത് നാടുകടത്താനുള്ള തൊഴില്‍മന്ത്രാലയത്തിന്‍െറ ശിപാര്‍ശക്ക് ഭരണകൂടം അനുമതി നല്‍കുകയും ചെയ്തു. വിസയില്‍ അടയാളപ്പെടുത്തിയ തൊഴിലും തൊഴിലുടമയും മാറി ജോലി ചെയ്യുന്നവരെ നിയമവിരുദ്ധരായി പ്രഖ്യാപിച്ചതോടെ രാജ്യത്തെ നിര്‍മാണ, ശുചീകരണ തൊഴിലാളികള്‍ മുതല്‍ ചെറുകിട വ്യാപാരരംഗത്തും സ്വകാര്യകമ്പനി ഓഫിസുകളിലും ജോലിചെയ്യുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ കൂട്ടമായ പിരിച്ചുവിടലിന്‍െറ ആശങ്കയിലായി.  ഇത്തരം തൊഴിലാളികളെ ആശ്രയിച്ചുകഴിയുന്ന നിര്‍മാണമേഖലയും അടിസ്ഥാന തൊഴില്‍മേഖലയും സ്തംഭിക്കുമെന്നു വന്നതോടെ രാജ്യത്തെ വിവിധ ചേംബര്‍ ഓഫ് കോമേഴ്സുകളും തീരുമാനം പുനപ്പരിശോധിക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ആറിന്, സ്ഥാപനങ്ങള്‍ക്ക് നിതാഖാത് വ്യവസ്ഥ പൂര്‍ത്തീകരിക്കാനും അനധികൃത ജോലിക്കാര്‍ക്ക് താമസ, തൊഴില്‍ രേഖകള്‍ നിയമാനുസൃതമാക്കാനും മൂന്നു മാസത്തെ സമയമനുവദിച്ച് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിറക്കി. രണ്ടു ദശലക്ഷം തൊഴിലാളികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ കാലയളവ് പര്യാപ്തമല്ളെന്നു ബോധ്യപ്പെട്ടതിനാല്‍ നാലു മാസത്തേക്കു കൂടി പിന്നീട് നീട്ടി. ഇളവു പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും രേഖകള്‍ മാറി സൗദിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച വരെ ബഹുഭൂരിഭാഗം മലയാളികളടക്കം 11,81,721 ഇന്ത്യക്കാര്‍ പുതിയ സ്പോണ്‍സറെയും തൊഴിലും കണ്ടത്തെി നിയമവിധേയരായി. പിടിച്ചുനില്‍ക്കാതെ 70,000ത്തോളം പേര്‍ എംബസി വഴി നാടണഞ്ഞതായാണ് കണക്ക്. രേഖകളില്ലാത്തതിനാല്‍ ഒൗട്ട്പാസ് നല്‍കി വിരലടയാളമെടുത്തു നാടുവിട്ടവരുടെ എണ്ണമാണിത്. അല്ലാതെയും കഴിഞ്ഞ മാസങ്ങളില്‍ മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ മടങ്ങിയിട്ടുണ്ട്. അനുകൂല സാഹചര്യം പ്രതീക്ഷിച്ച് മാസങ്ങളുടെ അവധിയെടുത്ത് നാട്ടില്‍ പോയവരുമുണ്ട്. ഇളവ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് ഇന്ത്യക്കാരാണെന്ന് സൗദി തൊഴില്‍ മന്ത്രി ഈയിടെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവുവുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഇളവ് ഉപയോഗപ്പെടുത്താത്തവരായി ഉണ്ടെന്നാണ് സൂചന. നിയമലംഘകരെ പിടികൂടിയാല്‍ ആജീവനാന്ത വിലക്കോടെ നാടുകടത്തുമെന്നാണ് പ്രഖ്യാപനം. നിയമലംഘകര്‍ക്ക് താമസ, തൊഴില്‍, സഞ്ചാര സൗകര്യമൊരുക്കുന്ന സ്വദേശികള്‍ക്ക് രണ്ടു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷയുണ്ടാകും. അതിനാല്‍ നാളെ ആരംഭിക്കുന്ന പരിശോധനയുടെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ചങ്കിടിപ്പോടെ ഉറ്റുനോക്കുകയാണ് മലയാളികളടക്കമുള്ള പ്രവാസികള്‍.

ഏഴാം ഏകദിനത്തില്‍ ഇന്ത്യക്ക് 57 റണ്‍സ് ജയം; പരമ്പര

Posted: 02 Nov 2013 11:08 AM PDT

Image: 
Subtitle: 
ഫോക്നറുടെ സെഞ്ച്വറി പഴായി (73 പന്തില്‍ 116)

ബംഗളൂരു: ധോണിയുടെ വാക്കുകള്‍ക്ക് നൂറു മാര്‍ക്ക്. ബൗളര്‍മാര്‍ വെറും മെഷീനുകളായി തല്ലുകൊള്ളികളായപ്പോള്‍ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി. രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ച്വറി ദീപാവലി വെടിക്കെട്ടുമായി ഇന്ത്യയും ജെയിംസ് ഫോക്നറുടെ റണ്‍ പൂരവുമായി ആസ്ട്രേലിയയും കളം നിറഞ്ഞ ഏഴാം ഏകദിനത്തില്‍ ജയിച്ചത് ബാറ്റ്സ്മാന്മാര്‍. 158 പന്തില്‍ 12 ബൗണ്ടറിയും 16 സിക്സറുമായി 209 റണ്‍സെടുത്ത രോഹിത്ശര്‍മയുടെ മികവില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആസ്ട്രേലിയ 45.1 ഓവറില്‍ 326 റണ്‍സുമായി പുറത്തായത് ആതിഥേയരെ രക്ഷപ്പെടുത്തി.രോഹിത്, എം.എസ്. ധോണി (62), ശിഖര്‍ ധവാന്‍ (60) എന്നിവരുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ റണ്‍കോട്ട പിളര്‍ക്കനാവില്ളെന്നായിരുന്നു ആദ്യം കരുതിയത്. വിക്കറ്റുകള്‍ കൊഴിഞ്ഞ് തളര്‍ന്ന ആസ്ട്രേലിയ എട്ടിന് 211 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായപ്പോള്‍ ഇന്ത്യയുടെ വന്‍ ജയം ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗാലറിയും ഗ്രൗണ്ടും. എന്നാല്‍, ഒമ്പതാം വിക്കറ്റില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ജെയിംസ് ഫോക്നര്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടത്തില്‍ എല്ലാം തകര്‍ന്നുവീണു. വിനയ് കുമാറിനെയും ജദേജയെയും തലങ്ങും വിലങ്ങും സിക്സര്‍ പറത്തിയ ഫോക്നര്‍ ഷോയില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി കളികൈവിടുമോയെന്നായിരുന്നു സംശയം. ആറ് സികസ്റും 11 ബൗണ്ടറിയും പിറന്ന കൂട്ടുകെട്ടിനെ 45ാം ഓവറില്‍ ജദേജയാണ് പിളര്‍ത്തിയത്. ഇതോടെ ശ്വാസം വീണ്ടെടുത്ത ഇന്ത്യ അടുത്ത ഓവറില്‍ ഫോക്നറെ ധവാന്‍െറ ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കി വിജയം ഉറപ്പിച്ചു. മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരയില്‍ ബ്രാഡ് ഹഡിനും (40), ഗ്ളെന്‍ മാക്സ്വെലും (60), ഷെയ്ന്‍ വാട്സനും (49) ആണ് ഇന്ത്യക്ക് തലവേദ സൃഷ്ടിച്ചത്.  
രോഹിത് ഷോ
മാലപ്പടക്കവും പൂത്തിരിയും ചിതറുന്ന ദീപാവലി വെടിക്കെട്ടിന് അവധിനല്‍കി ചിന്നസ്വാമി സ്റ്റേഡിയത്തിലത്തെിയവര്‍ക്കുള്ളതായിരുന്നു രോഹിതിന്‍െറ ഷോ. വെടിക്കെട്ട് വീരന്മാരായ ശിഖര്‍ ധവാന്‍ കത്തിത്തുടങ്ങുമ്പോഴേക്കും മഴനനഞ്ഞ് കൂടാരം കയറി. വീരാട് കോഹ്ലിയാവട്ടെ നിലയുറപ്പിക്കും മുമ്പ് കൂടാരവും കയറി. ഒന്നാം വിക്കറ്റില്‍ രോഹിതും ശിഖര്‍ ധവാനും ചേര്‍ന്ന് 112 റണ്‍സിന്‍െറ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതില്‍നിന്നും നാലിന് 207 എന്ന നിലയിലേക്ക് നിലംപതിക്കുന്നതിനിടെയാണ് രോഹിതിന്‍െറ വെടിക്കെട്ടിന് ചിന്നസ്വാമി സാക്ഷിയാവുന്നത്.
ടോസ് നിര്‍ണായകമായ മത്സരത്തില്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിക്കൊപ്പമായിരുന്നു ഭാഗ്യം. ബാറ്റിങ്ങിനെ തുണക്കുന്ന ചിന്നസ്വാമിയിലെ പിച്ചില്‍ ഇന്ത്യയെ ആദ്യം പാഡണിയിച്ചതും  റണ്‍സ് ചേസ് ചെയ്യാമെന്ന ആത്മവിശ്വാസത്തില്‍ തന്നെ. പരമ്പരയിലുടനീളം തകര്‍പ്പന്‍ തുടക്കം നല്‍കിയ ഇന്ത്യന്‍ ഓപണര്‍മാര്‍ ഇക്കുറിയും പ്രതീക്ഷകാത്തു.
അടിച്ചുകളിച്ച ഇരുവരും ആദ്യ പത്ത് ഓവറിനുള്ളില്‍ സന്ദര്‍ശക ഇന്നിങ്സ് 64ലത്തെിച്ചു. മീശപിരിച്ച് കളംവാണ ധവാന്‍െറ ബാറ്റിനായിരുന്നു ചൂട് ഏറെ.  43 പന്തില്‍ അര്‍ധസെഞ്ച്വറി കടന്ന ധവാന്‍െറ സ്കോറിങ്ങിന് വേഗം കൂടുന്നതിനിടെ 17ാം ഓവറില്‍ മഴ വില്ലനായവതരിച്ചു. അരമണിക്കൂര്‍ മാത്രമേ മഴതടസ്സമായുള്ളൂ. ആകാശം  തെളിഞ്ഞതോടെ കളി പുനരാരംഭിച്ചു. 19ാം ഓവറിലെ അവസാന പന്തില്‍ ദോഹര്‍ടി ധവാനെ വിക്കറ്റിനു മുന്നില്‍ പുറത്താക്കിയതോടെ ഇന്ത്യക്ക് ആദ്യ പ്രഹരം. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി വിരാട് കോഹ്ലിയെ ആരവത്തോടെയാണ് ത്രിവര്‍ണത്തില്‍ തിളങ്ങിയ ഗാലറി വരവേറ്റത്. എന്നാല്‍, ആവേശത്തിന് അഞ്ച് ഓവര്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അനാവശ്യ റണ്‍സിനുള്ള ശ്രമത്തിനിടെ കോഹ്ലി റണ്‍ഒൗട്ടായി മടങ്ങി. പിന്നാലെ ക്രീസിലത്തെിയ റെയ്ന (28) അല്‍പനേരം ചെറുത്ത് നില്‍പ് നടത്തിയെങ്കിലും വൈകാതെ മടങ്ങി. ദോഹര്‍ടിയെയും മാക്സ്വെലിനെയും രണ്ട് സിക്സര്‍ വീതം പറത്തി രോഹിത് സ്കോറിങ്ങിന് വേഗം കൂട്ടുന്നതിനിടെയാണ് റെയ്ന ദോഹര്‍ടിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി മടങ്ങുന്നത്. തൊട്ടുപിന്നാലെ യുവരാജ് സിങ്ങും മടങ്ങി. കൂറ്റനടികളുടെ ആശാന്‍ ക്രീസില്‍ നിലയുറപ്പിക്കും മുമ്പായിരുന്നു ഹഡിന് പടികൊടുത്ത് മടങ്ങിയത്. ഇന്ത്യന്‍ സ്കോര്‍ 34 ഓവറില്‍ 208.
30 പന്ത്, 100 റണ്‍സ്
സിക്സറും ബൗണ്ടറിയും പേമാരിയായി പെയ്തിറങ്ങിയ ഓവറുകള്‍. 45 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്ത ഇന്ത്യ അടുത്ത അഞ്ച് ഓവറില്‍ അടിച്ചു കൂട്ടിയത് 100 റണ്‍സ്. മക്കെയുടെ ആദ്യ പന്തില്‍ ധോണിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനു പിന്നാലെ സ്ട്രൈക്കറുടെ എന്‍ഡില്‍ രോഹിതത്തെി.  46ാം ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സറുമായി 16 റണ്‍സ്. ദോഹര്‍ടിയുടെ 47ാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ബൗണ്ടറിയുമായി 26 റണ്‍സ്.
48ാം ഓവറില്‍ മാത്രമേ ധോണിക്ക് സ്ട്രൈക് ലഭിച്ചുള്ളൂ. രണ്ട് സിക്സറും ഒരു ബൗണ്ടറിയുമായി പിറന്നത് 20 റണ്‍സ്. നീല്‍ കോട്ലറുടെ 49ാം ഓവറില്‍ ഒരു സിക്സറും രണ്ട് ബൗണ്ടറിയുമായി 17 റണ്‍സ്. സിക്സറില്‍ രോഹിതിന് റെക്കോഡും. മക്കെയെറിഞ്ഞ അവസാന ഓവറില്‍ ഇരട്ട സെഞ്ച്വറി കടന്ന രോഹിത് പുറത്താവുകയും ചെയ്തു. അഞ്ചാം വിക്കറ്റില്‍ 94 പന്ത് നേരിട്ട് രോഹിതും ധോണിയും 167 റണ്‍സാണ് അടിച്ചെടുത്തത്. അവസാന 10 ഓവറില്‍ പിറന്നത് 151 റണ്‍സും.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: രോഹിത് ശര്‍മ സി ഹെന്‍റിക്വസ് (സബ്.) ബി മക്കെ 209, ശിഖര്‍ ധവാന്‍ എല്‍.ബി.ഡബ്ള്യൂ.ബി ദോഹര്‍ടി 60, വിരാട് കോഹ്ലി റണ്‍ഒൗട്ട് 0, സുരേഷ് റെയ്ന എല്‍.ബി.ഡബ്ള്യൂ ബി ദോഹര്‍ടി 28, യുവരാജ് സിങ് സി ഹഡ്ഡിന്‍ ബി ഫോക്നര്‍ 12, എം.എസ് ധോണി റണ്‍ഒൗട്ട് 62, രവീന്ദ്ര ജദേജ നോട്ടൗട്ട് 0, എക്സ്ട്രാസ് 12, ആകെ50 ഓവറില്‍ ആറിന് 383. വിക്കറ്റ് വീഴ്ച: 1-112, 2-213, 3-185, 4-207, 5-374, 6-383.
ബൗളിങ്: ക്ളിന്‍റ് മക്കെ 10-0-89-1, നഥാന്‍ കള്‍ടര്‍ 10-0-80-0, ഫോക്നര്‍ 10-0-75-1, വട്സന്‍ 5-0-26-0, ദോഹര്‍ടി 10-0-74-2, ഗ്ളെന്‍മാക്സ്വെല്‍ 4-0-32-0, ആരോണ്‍ ഫിഞ്ച് 1-0-2-0.
ആസ്ട്രേലിയ: ആരോണ്‍ ഫിഞ്ച് എല്‍.ബി.ഡബ്ള്യൂ ബി മുഹമ്മദ് ഷമി 5, ഫില്‍ ഹ്യൂസ് സി യുവരാജ് ബി അശ്വിന്‍ 23, ബ്രാഡ് ഹഡിന്‍ ബി അശ്വിന്‍ 40, ജോര്‍ജ് ബെയ്ലി റണ്‍ഒൗട്ട് 4, ആഡം വേജസ് ബി മുഹമ്മദ് ഷമി 4, ഗ്ളെന്‍ മാക്സ്വെല്‍ സി ജദേജ ബി വിനയ് കുമാര്‍ 60, ജെയിംസ് ഫോക്നര്‍ സി ധവാന്‍ ബി മുഹമ്മദ് ഷമി 116, ഷെയ്ന്‍ വാട്സന്‍ സി മുഹമ്മദ് ഷമി ബി ജദേജ 49, നില്‍ കള്‍ടര്‍ സി കോഹ്ലി ബി ജദേജ 3, ജോണ്‍ മക്സെ ബി ജദേജ 18, ദോഹര്‍ടി നോട്ടൗട്ട് 0, എക്സ്ട്രാസ് 4, ആകെ: 45.1 ഓവറില്‍ 326ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച: 1-7, 2-64, 3-70, 4-74, 5-132, 6-138, 7-205, 8-211, 9-326, 10-326. ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 8-1-47-0, മുഹമ്മദ് ഷമി 8.1-0-52-3, വിനയ് കുമാര്‍ 9-0-102-1, ആര്‍. അശ്വിന്‍ 10-0-51-2, രവീന്ദ്ര ജദേജ 10-0-73-3.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP