തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ Posted: 23 Nov 2013 12:34 AM PST കല്‍പറ്റ: തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 15 ദിവസം തൊഴിലെടുത്ത തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്രയും തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച കുടുംബങ്ങള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ സി.വി. ജോയി അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 30,000 രൂപ വരെ ചികിത്സാ സഹായം ലഭിക്കും. കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ക്ക് 75,000 രൂപയുടെ ആനുകൂല്യത്തിനും അര്‍ഹതയുണ്ട്. അപകടമരണങ്ങള്‍ക്ക് 2,00,000 രൂപയുടെ സഹായമാണ് ലഭിക്കുക. ജില്ലയില്‍ ആകെ 53,087 കുടുംബങ്ങള്‍ 15 ദിവസം പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൂതാടി, മാനന്തവാടി, പനമരം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. പൂതാടിയില്‍ 3609 കുടുംബങ്ങളും മാനന്തവാടിയില്‍ 3541 കുടുംബങ്ങളും പനമരത്ത് 3397 കുടുംബങ്ങളും ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹരാണെന്ന് അദ്ദേഹം അറിയിച്ചു. മറ്റു പഞ്ചായത്തുകളില്‍ അര്‍ഹരായ കുടുംബങ്ങളുടെ എണ്ണം: കോട്ടത്തറ-1463, മേപ്പാടി-1885, മൂപ്പൈനാട്-2156, മുട്ടില്‍-1917, പടിഞ്ഞാറത്തറ-1559 പൊഴുതന-1861, തരിയോട്-1089, വെങ്ങപ്പളളി-844, വൈത്തിരി-1050, ഇടവക-2878, തവിഞ്ഞാല്‍-3295, തിരുനെല്ലി-2111, തൊണ്ടര്‍നാട്-2235, വെള്ളമുണ്ട-3236, കണിയാമ്പറ്റ-1512, മുള്ളന്‍കൊല്ലി-1340, പുല്‍പള്ളി-1760, അമ്പലവയല്‍-2209, മീനങ്ങാടി-2190, നെന്മേനി-2620, നൂല്‍പുഴ-1834, സുല്‍ത്താന്‍ ബത്തേരി-1496. |
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന് മന്‍മോഹന്‍ സിങ് Posted: 22 Nov 2013 11:43 PM PST ന്യൂദല്‍ഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ തീവ്രവാദി സംഘങ്ങള്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തീവ്രവാദികളുടെ ഇത്തരം നീക്കങ്ങള്‍ തടയാന്‍ സുരക്ഷാ സേനകള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഉന്നത പൊലീസ് മേധാവികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചില സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടെ തോത് ക്രമാതീതമായി ഉയരുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പക്ഷപാതത്തോടെയോ മുന്‍വിധിയോടെയോ പാടില്ല. പ്രത്യേക താല്‍പര്യങ്ങള്‍ക്കായി പ്രാദേശിക വിഷയങ്ങളെ വര്‍ഗീയവത്കരിക്കുന്നില്ലെന്ന് ക്രമസമാധാന പാലകര്‍ ഉറപ്പുവരുത്തണം. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതില്‍ പൊലീസ് സേനയുടെ പ്രവര്‍ത്തനം സംസ്ഥാന ഡി.ജി.പിമാര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയെയും എസ്.എം.എസുകളെയും ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തനമാണ് രാജ്യത്ത് കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിവിധ സംഭവങ്ങളിലും മുസഫര്‍നഗര്‍ കലാപത്തിലും ഇതാണ് ദൃശ്യമായത്. ലഷ്കറെ തൊയ്ബ അടക്കമുള്ള തീവ്രവാദി സംഘങ്ങളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. |
‘ഇളവുകാലത്തിന് ശേഷം’ ജിദ്ദ എച്ച്.ആര്‍ ഫോറം 24ന് Posted: 22 Nov 2013 11:06 PM PST റിയാദ്: നിതാഖാത്ത് നടപ്പാക്കുന്നതിന്‍െറ ഭാഗമായി സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ അനുവദിച്ച ഏഴ് മാസം നീണ്ട ഇളവുകാലത്തിന് ശേഷം തൊഴില്‍ വിപണി മെച്ചപ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം, മാനവവിഭവശേഷി ഫണ്ട്, ജിദ്ദ ചേമ്പര്‍ എന്നിവ സംയുക്തമായി ഹ്യൂമണ്‍ റിസോഴ്സ് ഫണ്ട് ജിദ്ദ ഫോറം സംഘടിപ്പിക്കുന്നു. ‘ഇളവുകാലത്തിന് ശേഷം’ എന്ന തലക്കെട്ടിലുള്ള ജിദ്ദ എച്ച്.ആര്‍ ഫോറം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. സൗദി തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. അഞ്ച് തലക്കെട്ടുകളാണ് ജിദ്ദ ഹ്യൂമണ്‍ റിസോഴ്സ് ഫോറം ചര്‍ച്ച ചെയ്യുക. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആവശ്യമായ പരിഷ്കരണങ്ങള്‍, തൊഴില്‍ വിപണിയും തൊഴില്‍ നിയമവും, വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള നയനിലപാടുകള്‍, റിക്രൂട്ടിങ് മാനദണ്ഡങ്ങള്‍, റിക്രൂട്ടിങ്ങിനു മുമ്പ് ആവശ്യമായ നയനിലപാടുകള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യപ്പെടുന്ന മുഖ്യവിഷയങ്ങള്‍. സൗദി തൊഴില്‍വിപണിയുമായി ബന്ധപ്പെട്ട വിവിധ തുറകളിലുള്ളവര്‍ ജിദ്ദ ഫോറത്തില്‍ പങ്കെടുക്കുമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ഇളവുകാല ശേഷം തൊഴില്‍ വിപണി നേരിടുന്ന പ്രശ്നങ്ങള്‍ പഞ്ചദിന ഫോറത്തിലെ മുഖ്യ ചര്‍ച്ചാവിഷയമായിരിക്കും. തൊഴില്‍ വിപണിയുമായി നേരിട്ട് ബന്ധപ്പെടുന്ന ബിസിനസ് മേഖലയുള്ളവര്‍ ജിദ്ദ ഫോറത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് ഔദ്യാഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍, റിക്രൂട്ടിങ് പ്ളാനിങ് മേധാവികള്‍, മാനവവിഭവശേഷി മേധാവികള്‍ എന്നിവരും ജിദ്ദ ഫോറത്തില്‍ സംബന്ധിക്കും. സൗദി മാനവവിഭവശേഷിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും പഞ്ചദിന ജിദ്ദ ഫോറത്തിന്‍െറ അനുബന്ധമായി നടക്കും. മാനവവിഭവശേഷി രംഗത്ത് പരിചയസമ്പന്നരായ പൊതു, സ്വകാര്യമേഖലയിലുള്ളവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. തൊഴില്‍, റിക്രൂട്ടിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഏറെ വെളിച്ചം നല്‍കുന്നതായിരിക്കും ജിദ്ദ ഫോറവും പ്രദര്‍ശനവുമെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. |
മഴ തുടരുന്നു; ഷാര്‍ജയില്‍ റോഡുകള്‍ തോടായി Posted: 22 Nov 2013 10:01 PM PST ഷാര്‍ജ: കനത്ത മഴയെ തുടര്‍ന്ന് ഷാര്‍ജയിലെങ്ങും ശക്തമായ പ്രളയം രൂപപ്പെട്ടു. മിക്ക റോഡുകളും തോടുകളായി മാറി. വെള്ളക്കെട്ടില്‍പെട്ട് നിരവധി വാഹനങ്ങള്‍ കേടുവന്നു. ഇവ റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നതോടെ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അല്‍ നഹ്ദയിലെ നിരവധി സ്ഥാപനങ്ങളുടെ അകത്തേക്ക് വെള്ളം കയറി വന്‍ സാമ്പത്തിക നഷ്ടം നേരിട്ടതായി മലയാളികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ പറഞ്ഞു. വെള്ളം കയറിയതിനെ തുടര്‍ന്ന് മിക്ക സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയ അവധി തൊഴിലാളികള്‍ക്ക് ആഘോഷമായപ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങാനാകാതെ ജനം ബുദ്ധിമുട്ടി. നഹ്ദ ഭാഗത്തെ കെട്ടിടങ്ങളുടെ പാര്‍ക്കിങ് ഭാഗത്ത് പുഴപോലെ വെള്ളം കെട്ടിക്കിടന്നത് കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. നിരവധി പേര്‍ക്ക് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പോകാന്‍ സാധിച്ചില്ലെന്ന് എമിറേറ്റ്സ് സ്റ്റാര്‍ കെട്ടിടത്തില്‍ താമസിക്കുന്ന വിവിധ നാട്ടുകാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നഹ്ദയിലെ കോളജ് പരിസരത്തുള്ള പള്ളിയങ്കണത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നമസ്കരിക്കാന്‍ എത്തിയവര്‍ ബുദ്ധിമുട്ടി. പലരും മഴവെള്ളത്തില്‍ നിന്നാണ് നമസ്കാരം നിര്‍വഹിച്ചത്. പള്ളിപരിസരത്തുള്ള കെട്ടിടങ്ങളുടെ ഇറയത്തും പീടിക കോലായകളിലും ചിലര്‍ നമസ്കാരത്തിന് ഇടം കണ്ടെത്തി. മഴ നനഞ്ഞ് പോകുന്നവര്‍ക്ക് സ്വന്തം വാഹനത്തില്‍ ഇടം നല്‍കാന്‍ പലരും മനസ്സ് കാട്ടി. വഴിയോരങ്ങളിലും പാര്‍ക്കുകളിലുമുള്ള നിരവധി മരങ്ങള്‍ നിലം പതിച്ചു. ദീര്‍ഘ ദൂര റോഡുകളില്‍ നിരവധി അപകടങ്ങള്‍ കണ്ടതായി ഇതുവഴി പോയവര്‍ പറഞ്ഞു. ശക്തമായ പൊലീസ് കാവലാണ് മിക്ക റോഡുകളിലും കവലകളിലും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതുകാരണം ഗതാഗത നിയമങ്ങള്‍ പരമാവധി പാലിച്ചാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. നിയമം തെറ്റിച്ച് പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ലഭിച്ചു. അല്‍ നഹ്ദ ഭാഗത്ത് നിര്‍ത്തിയിട്ട വാഹനങ്ങളുടെ അകത്തേക്ക് വെള്ളം കയറി നാശമായി. വാഹനങ്ങള്‍ പോകുമ്പോള്‍ രൂപപ്പെട്ട അലകളില്‍ പെട്ട് ആടിയുലഞ്ഞ വാഹനങ്ങള്‍ കൂട്ടിയിടിച്ചും നഷ്ടങ്ങളുണ്ടായി. ശക്തമായ മഴ നനയാന്‍ പലരും നിരത്തിലിറങ്ങി. ചിലര്‍ കുടുംബ സമേതം മഴ കാണാന്‍ വാഹനങ്ങളുമായിറങ്ങി. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ മഴയിലും കാറ്റിലുംപെട്ട് നാശമായി. വെള്ളം നീക്കം ചെയ്യുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് പലഭാഗത്തും വെള്ളം നീക്കം ചെയ്തു. എന്നാല്‍ ഇടവിട്ട് പെയ്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിന് കുറവ് വന്നിട്ടില്ല. ഷാര്‍ജയുടെ കടലോര, മലയോര , കാര്‍ഷിക മേഖലകളിലെല്ലാം തന്നെ ശക്തമായ മഴയാണ് ലഭിച്ചത്. ഖോര്‍ഫക്കാന്‍, ഹിസന്‍ദിബ്ബ, കല്‍ബ, മദാം, മലീഹ, നിസ് വ തുടങ്ങിയ പ്രദേശങ്ങളിലും റോഡുകള്‍ വെള്ളത്തിലാണ്. ഒറ്റപ്പെട്ട നിരവധി അപകടങ്ങള്‍ ഇവിടെ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. |
തേജ്പാലിനെ ഗോവ പൊലീസ് ചോദ്യം ചെയ്യും, സഹകരിക്കുമെന്ന് തെഹല്‍ക്ക Posted: 22 Nov 2013 09:56 PM PST ന്യൂദല്‍ഹി: ജൂനിയറായ പത്രപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ‘തെഹല്‍ക വാരിക’യുടെ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ഗോവ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ ഗോവ പോലീസിന്‍്റെ അന്വേഷണങ്ങളോടു സഹകരിക്കുമെന്ന് തെഹല്‍ക അറിയിച്ചു. തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയാണ് പൊലീസുമായി സഹകരിക്കമെുന്ന് ട്വീറ്ററില്‍ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച തേജ്പാലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പൊലീസുമായി സഹകരിക്കാന്‍ താന്‍ തയാറാണെന്ന് തേജ്പാല്‍ നേരത്തേ അറിയിച്ചിരുന്നു. ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ളേവിനിടെയാണു തരുണ്‍ തേജ്പാല്‍ അപമര്യാദയായി പെരുമാറിയതെന്നാണു പത്രപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നത്. പരിപാടി നടന്ന ഹോട്ടലിലെ ലിഫ്റ്റില്‍ വച്ചായിരുന്നു സംഭവം. |
ഒമാനില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഈടാക്കാന്‍ ശിപാര്‍ശ Posted: 22 Nov 2013 09:19 PM PST മസ്കത്ത്: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ഈടാക്കാന്‍ ഒമാന്‍ ശൂറാ കൗണ്‍സില്‍ ധനകാര്യ കമ്മിറ്റി സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ സമ്മര്‍ദങ്ങള്‍ നേരിടുന്നതിന്‍െറ ഭാഗമായാണ് കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. വിവിധയിനത്തിലുള്ള സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിക്കണമെന്നും ധനകാര്യ കമ്മിറ്റി നല്‍കിയ ശിപാര്‍ശയില്‍ പറയുന്നു. രാജ്യത്തെ ഒന്നര ദശലക്ഷം പ്രവാസികളെ നികുതി തീരുമാനം ബാധിക്കും. ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2012ല്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത് 3.1 ബില്യന്‍ റിയാല്‍ (8.1 അമേരിക്കന്‍ ഡോളര്‍) ആണ്. 2011നെ അപേക്ഷിച്ച് 12.1 ശതമാനമാണ് വര്‍ധന. ഇതനുസരിച്ച് രണ്ട് ശതമാനം നികുതി ഈടാക്കിയാല്‍ 62 ദശലക്ഷം റിയാല്‍ പ്രതിവര്‍ഷം പ്രവാസികളില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കും. ഭാവിയില്‍ എണ്ണനിക്ഷേപത്തില്‍ വന്‍ തോതില്‍ ഇടിവ് സംഭവിക്കുമെന്ന് കരുതപ്പെടുന്ന ഒമാനിലെ സര്‍ക്കാറിന് എണ്ണയിതര വരുമാനം എന്ന നിലയില്‍ നികുതിപ്പണം മുതല്‍ക്കൂട്ടാവും. പ്രവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരമുണ്ടാവുകയും അവരെ നിയമിക്കുന്നതിന് കൂടുതല്‍ ചെലവുണ്ടാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സ്വദേശിവത്കരണം എളുപ്പത്തിലാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്. രാജ്യത്തെ പൗരന്മാരിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ വേണമെന്നതും സര്‍ക്കാറിന്‍െറ മുന്നിലുള്ള കാര്യമാണ്. 2013 സെപ്റ്റംബറില്‍ യു.എ.ഇ ഇത്തരമൊരു നികുതി ഏര്‍പ്പെടുത്താന്‍ ആലോചന നടത്തിയിരുന്നു. സൗദിയിലും പ്രവാസിപ്പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഇരു രാജ്യത്തും ഇത് നടപ്പായിട്ടില്ല. 2014 ബജറ്റില്‍ 13.5 ബില്യന്‍ റിയാലാണ് ഒമാന്‍ സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2013നെ അപേക്ഷിച്ച് 0.6 ബില്യന്‍ റിയാലിന്‍െറ വര്‍ധനയാണ് പുതിയ ബജറ്റില്‍ രേഖപ്പെടുത്തുന്നത്. ഈയിടെ രാജകീയ ഉത്തരവിലൂടെ ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ച സാഹചര്യത്തിലുണ്ടാകുന്ന 800-900 ദശലക്ഷം റിയാലിന്‍െറ അധിക ചെലവ് ഇതിന് പുറമെയാണ്. ഇതുകൂടെ കണക്കാക്കുമ്പോള്‍ 2013ല്‍ വകയിരുത്തിയ ബജറ്റ് തുകയേക്കാള്‍ 29 ശതമാനം കൂടുതലാണ് 2014ലേത്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ 1.8 ബില്യന്‍ റിയാലിന്‍െറ ധനകമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ (ജി.ഡി.പി) ആറ് ശതമാനമാണിത്. എന്നാല്‍, അടുത്ത വര്‍ഷം എണ്ണവില ബാരലിന് ശരാശരി 85 ഡോളറാണ് കണക്കാക്കുന്നത്. ക്രൂഡോയിലിന് നിലവില്‍ 108 ഡോളറോളമാണ്. ഈ വില നൂറ് ഡോളറിന് താഴെ പോയില്ലെങ്കില്‍ 2014ലെ ബജറ്റ് മിച്ചമാകും. എന്നാല്‍, ഭാവിയില്‍ എണ്ണവരുമാനവും രാജ്യത്തിന്‍െറ ചെലവും ഒത്തുപോകില്ലെന്നാണ് വിലയിരുത്തല്‍. 2015ഓടെ ജി.ഡി.പിയില്‍ 0.2 ശതമാനത്തിന്‍െറ കമ്മിയുണ്ടാകുമെന്ന് ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018ഓടെ കമ്മി 7.1 ശതമാനമാകുമെന്നും ഐ.എം.എഫ് പറയുന്നു. പുതിയ നികുതി നിര്‍ദേശം, ബജറ്റിന്‍െറ കരട് രേഖ എന്നിവ പ്രാബല്യത്തിലാവാന്‍ മന്ത്രിസഭയുടെയും തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറയും അനുമതി ആവശ്യമുണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അനുയോജ്യമായ നിരക്കില്‍ നികുതി ഏര്‍പ്പെടുത്തുന്നത് കൊണ്ട് സാമ്പത്തിക മേഖലക്കോ പൗരന്മാര്‍ക്കോ തിരിച്ചടിയുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ശൂറാ കൗണ്‍സില്‍ ധനകാര്യ കമ്മിറ്റി ഡെപ്യൂട്ടി തലവന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ബാദി പ്രസ്താവിച്ചു. |
ഇറ്റലിയില്‍ സിനിമയും നാടകവും കൊലചെയ്യപ്പെടുന്നെന്ന് സംവിധായകര്‍ Posted: 22 Nov 2013 08:12 PM PST പനാജി: സിനിമയും നാടകവും ഇറ്റലിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുകയാണെന്ന് കാന്‍ഫെസ്റ്റിവല്‍ ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ഇറ്റാലിയന്‍ സംവിധായകരായ അന്‍േറാണിയ പിയാസോയും ഫാബിയോ ഗ്രസാഡോണിയയും. ഇറ്റാലിയന്‍ സിനിമ നേരിടുന്ന തകര്‍ച്ചകള്‍ പുറംലോകത്ത് ചര്‍ച്ച ചെയ്യപ്പെടണന്നൊണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്വന്തം നാടിന്‍െറ ദുരവസ്ഥ ഇരുവരും വേദനയോടെ വിവരിച്ചത്. തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ‘സാല്‍വോ’യുടെ പ്രദര്‍ശന ശേഷം സംവിധായകര്‍ എന്ന നിലയില്‍ അനുഭവിച്ച പ്രശ്നങ്ങള്‍ നിരവധിയായിരുന്നു. ടെലിവഷന്‍ ചാനലുകളുടെ കുത്തക ഒരാള്‍ കയ്യടക്കുകയും പുതിയ സിനിമകള്‍ വിതരണം ചെയ്യപ്പെടുക എന്നത് അസാധ്യമാകുകയും ചെയ്തിരിക്കുന്നു എന്നതാണ് ഇറ്റലിയിലെ പുതിയ അവസ്ഥ. യൂറോപ്പിലെ മെലോഡ്രാമകളാണ് ഇറ്റലിയിലെ തിയറ്ററുകള്‍ കീഴടക്കുന്നതെങ്കില്‍ വില കുറഞ്ഞ ഓപ്പറകള്‍ നാടകവേദികളെ ഭരിക്കുന്നു. നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ വിതരണം ചെയ്യാനാകാതെ വരുമ്പോള്‍ സംവിധായകര്‍ കുഴങ്ങുകയാണെന്നും അന്‍േറാണിയ പിയാസോയും ഫാബിയോ ഗ്രസാഡോണിയും പറഞ്ഞു. യൂറോപ്പിന് തുറന്നിട്ട് കൊടുത്ത സാമ്പത്തിക മേഖലയുടെ ദുരിതഫലങ്ങളാണ് സിനിമ ഉള്‍പ്പെടെയുള്ള കലാരംഗം അഭിമുഖീകരിക്കുന്നത്. ഒരു കാലത്ത് കലക്കും സിനിമക്കും ലോക പ്രശസ്തി ഉണ്ടായിരുന്ന ഇറ്റലി ഇന്ന് ഭരണകൂടത്തിന്‍െറ സമീപനങ്ങളിലൂടെ വീര്‍പ്പുമുട്ടുകയാണ്. കാന്‍ ഫെസ്റ്റിവല്‍ ഒരു വ്യാപാരമേളയാണെന്നും എന്നാല്‍, ഇന്ത്യന്‍ ചലച്ചിത്രോത്സവ വേദി യഥാര്‍ഥ ചലച്ചിത്രോത്സവ മേളയാണെന്നും അവര്‍ പറഞ്ഞു.ഇറ്റലിയിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഇരുവരും അടുത്തിടെയാണ് സംവിധാന രംഗത്ത് ഒരുമിച്ചത്. |
കരുനീക്കങ്ങളുടെ യുവരാജന്‍ Posted: 22 Nov 2013 07:41 PM PST ചെന്നൈ: വെളുപ്പും കറുപ്പും ഇടകലര്‍ന്ന 64 കളങ്ങള്‍ അടക്കിഭരിക്കാന്‍ പുതിയ രാജകുമാരന്‍ പിറന്നു. ഇനി ഈ 22 കാരന്‍െറ നാളുകള്‍. ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോക ചെസ് ചാമ്പ്യന്‍ മാത്രമല്ല മാഗ്നസ് കാള്‍സന്‍ എന്ന നോര്‍വീജിയന്‍ താരം. യൂറോപ്പില്‍നിന്ന് ഒന്നാം റാങ്കില്‍ ആദ്യമായത്തെിയ കാള്‍സന്‍ കിരീടം നേടുന്ന ആദ്യ വടക്കന്‍ യൂറോപ്യന്‍ താരവുമാണ്. പിതാവ് ഹെന്‍റിക് ആല്‍ബര്‍ട്ട് കാള്‍സനില്‍നിന്ന് ചെസിന്‍െറ ബാലപാഠങ്ങള്‍ പഠിച്ച കാള്‍സന്‍ സ്വയം തെരഞ്ഞെടുത്ത വഴിയിലൂടെയായിരുന്നു എന്നും സഞ്ചരിച്ചത്. 16ാം വയസ്സില്‍ പഠനം അവസാനിപ്പിച്ച് മുഴുസമയം ചെസില്‍ ചെലവിടാന്‍ തീരുമാനിച്ചതും സ്വന്തം തീരുമാനമായിരുന്നു. ഇതിനെ സര്‍വാത്മനാ പിന്തുണച്ച് എന്‍ജിനീയര്‍മാരായ പിതാവും മാതാവും. കാള്‍സന്‍െറ കുട്ടിക്കാലത്ത് ഫിന്‍ലന്‍ഡിലായിരുന്നു കുടുംബം. കൂട്ടുകാരൊന്നും ഇല്ലാതിരുന്ന കാള്‍സന്‍ നാലും ആറും മണിക്കൂര്‍ തുടര്‍ച്ചയായി ചെലവിട്ട് ലീഗോ കട്ടകള്‍ ഉപയോഗിച്ച് വലിയ രൂപങ്ങള്‍ നിര്‍മിക്കുമായിരുന്നു. 40-50 പേജുള്ള നിര്‍ദേശങ്ങള്‍ വായിച്ച് നിര്‍മിക്കുന്ന ഇത്തരം രൂപങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്ന സമയം കണ്ട് അദ്ഭുതപ്പെട്ട പിതാവാണ് കാള്‍സനെ ചെസിന്‍െറ ലോകത്തേക്ക് തിരിച്ചുവിടുന്നത്. ജിഗ്സോ പസില്‍സിന്‍െറ ലോകത്തെ ഏകാന്ത യാത്രകളും കാള്‍സനെ ഒട്ടും മടുപ്പിച്ചിരുന്നില്ല. സാധാരണ കുട്ടികളില്‍നിന്ന് വ്യത്യസ്തമായി തുടര്‍ച്ചയായി മടുപ്പില്ലാതെ ഇരിക്കാന്‍ കഴിയുന്ന മകന് ചെസില്‍ ശോഭിക്കാന്‍ കഴിയുമെന്ന പിതാവിന്‍െറ കണക്കുകൂട്ടല്‍ പിഴച്ചില്ല. സഹോദരിയും പിതാവും തമ്മിലെ ചെസ് മത്സരം സസൂക്ഷ്മം നിരീക്ഷിച്ച കാള്‍സന്‍ എളുപ്പം കളി പഠിച്ചു. വീട്ടിലെ ചാമ്പ്യനാവാന്‍ പിന്നെ ഏറെ നാള്‍ വേണ്ടി വന്നില്ല. പെങ്ങളെ മുട്ടുകുത്തിച്ച പയ്യന്‍ പിതാവിനെയും വീഴ്ത്തി. എട്ടാം വയസ്സില്‍ നോര്‍വേയിലെ ജൂനിയര്‍ ചാമ്പ്യനായി മാറാനും കാലം അധികം കാത്തുനില്‍ക്കേണ്ടി വന്നിട്ടില്ല. പിന്നീട് ലോക ചെസ് ചരിത്രത്തിലെ പല നാഴികക്കല്ലുകളും കാള്‍സന് പിറകില്‍ സഞ്ചരിക്കുന്ന കാഴ്ചയാണ് കണ്ടത്. 19ാം വയസ്സില്‍ ഫിഡെ ലോക റാങ്കിങ്ങില്‍ ഒന്നാമതത്തെിയതോടെ പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരന്‍, ലോകത്തിലെ ഏറ്റവും മികച്ച എലോ റാങ്കിങ് (2872), ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍, 2009ലെ ബ്ളിറ്റ്സ് ചെസ് ചാമ്പ്യന്‍... അങ്ങനെ നീളും ആ പട്ടിക. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനും. 2004 ഏപ്രിലില്‍ 13ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആവുമ്പോള്‍ രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. 2013ലെ റേറ്റിങ് മുതലാണ് ഒന്നാം സ്ഥാനത്ത് കാള്‍സന്‍ എത്തിപ്പിടിച്ചത്. വ്യത്യസ്തമായ ഓപണിങ്ങുകളാണ് കാള്‍സന്‍െറ പ്രത്യേകത. ഓരോ കളിയിലും അപ്രതീക്ഷിത ഓപണിങ് നടത്തി എതിരാളിയെ ഞെട്ടിക്കുന്ന 22കാരന് കളിയുടെ അവസാനഘട്ടത്തില്‍ എതിരാളിയുടെ ചെറു വീഴ്ചകളെ വിദഗ്ധമായി മുതലെടുക്കാനുള്ള കഴിവും അപാരമാണ്. കാണ്ടിഡേറ്റ് മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ ക്രാംനിക്കിനെ ടൈബ്രേക്കറില്‍ തളച്ചാണ് കാള്‍സന്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഇന്ത്യ പോലെ ചെസിന് ഏറെ പാരമ്പര്യമുള്ള മണ്ണാണ് നോര്‍വേ എങ്കിലും സ്വന്തമായി ഒരു ലോക താരം ഇല്ലായിരുന്നു. സിമന്‍ അഗ്ഡെസ്റ്റീനാണ് നോര്‍വേയിലെ ഏറ്റവും പ്രസിദ്ധനായ ചെസ് താരം. ഏഴ് തവണ ദേശീയ ചാമ്പ്യന്‍ പട്ടം നേടിയ ഈ 46കാരനായ സിമന്‍ അഗ്ഡെസ്റ്റീന്‍െറ സഹോദരനാണ് കാള്‍സന്‍െറ മാനേജര്‍. ഇദ്ദേഹത്തിന്‍െറ പരിശീലനമാണ് കാള്‍സനെ മികച്ച പ്രഫഷനല്‍ ചെസ് താരമാക്കി വളര്‍ത്തിയത്. 1987ല്‍ ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദുമായി മത്സരിക്കുകയും ചെയ്തിട്ടുണ്ട് അഗ്ഡെസ്റ്റീന്‍. 2007ലെയും 2008ലെയും ആനന്ദിന്‍െറ ലോക ചാമ്പ്യന്‍ഷിപ് തയാറെടുപ്പുകള്‍ക്ക് സഹായവുമായി കാള്‍സന്‍ ഒപ്പമുണ്ടായിരുന്നു. ലോക പോരിന് കൊമ്പുകോര്‍ക്കാന്‍ എത്തുമ്പോള്‍ കണക്കുപുസ്തകത്തില്‍ ആനന്ദായിരുന്നു മുന്നില്‍. ക്ളാസിക്കല്‍ പോരില്‍ കാള്‍സനോട് മൂന്നിനെതിരെ ആറ് വിജയം ആനന്ദിനുണ്ടായിരുന്നു. എന്നാല്‍, ഇവയെല്ലാം 2000ത്തിന് മുമ്പായിരുന്നു. കാള്‍സന്‍െറ മൂന്ന് ജയം 2000 ത്തിന് ശേഷവും. ആനന്ദും കാള്‍സനും ലോക പോരിന് മുമ്പ് ഏറ്റുമുട്ടിയത് 29 തവണയാണ്. ആറു തവണ വിജയം ആനന്ദിനൊപ്പം നിന്നപ്പോള്‍ മൂന്ന് തവണ കാള്‍സനൊപ്പമായിരുന്നു. 20 എണ്ണം സമനിലയിലായി. ലോക പോരാട്ടം കൂടി ചേര്‍ത്താല്‍ 39 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് വീതം ജയം ഇരുവര്‍ക്കും ലഭിച്ചു. 27 എണ്ണം സമനിലയിലും. എന്നാല്‍, 2000ത്തിന് ശേഷം ഒരു ജയം പോലും ആനന്ദിന് കാള്‍സനെതിരെ നേടാനായില്ല. അനുഭവവും റേറ്റിങ്ങും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇത്. ആനന്ദിനേക്കാള്‍ 21 വയസ്സ് കുറവുള്ള കാള്‍സന് ആദ്യ ലോക പോരാട്ടമാണെങ്കില്‍ ആനന്ദിന്‍െറ കിരീടനേട്ടം തന്നെ അഞ്ചാണ്. കാള്‍സന്‍ ഫിഡെ റാങ്കിങ്ങില്‍ ഒന്നാം റാങ്കുകാരനും ആനന്ദ് ഏഴാം നമ്പറുകാരനുമാണ്. ആനന്ദിനേക്കാള്‍ 87 പോയന്‍റ് മുന്നിലാണ് കാള്‍സന്‍. 2862 എലോ റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്താണ് കാള്‍സനെങ്കില്‍ 2775 പോയന്‍റുമായി ഏഴാം സ്ഥാനത്താണ് ആനന്ദ്. 1972ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ യു.എസ്.എസ്.ആറിന്‍െറ ആധിപത്യത്തിന് അന്ത്യം കുറിച്ച അമേരിക്കയുടെ ബോബി ഫിഷര്‍-യു.എസ്.എസ്.ആറിന്‍െറ ബോറിസ് സ്പാസ്കിയ മത്സരത്തോടായിരുന്നു ഇത്തവണത്തെ പോരാട്ടത്തെ ചെസ് ലോകം ഉപമിച്ചത്. അത് തന്നെ സംഭവിച്ചു. നടപ്പിലും ഇരിപ്പിലും പ്രകൃതത്തിലും അലസഭാവം സൂക്ഷിക്കുന്ന കാള്‍സന്‍െറ സ്വതസിദ്ധമായ ചിരി ചെന്നൈയിലെ കാണികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഞാനൊരു സംഭവമേ അല്ല എന്ന മട്ടിലാണ് ‘അലസന്‍ പയ്യന്‍െറ’ നടപ്പെങ്കിലും ഇനി ചതുരംഗക്കളത്തില്‍ കാള്‍സനായിരിക്കും സംഭവം. വര്‍ഷങ്ങളുടെ കരിയര്‍ ബാക്കിയുള്ള കാള്‍സന് എത്തിപ്പിടിക്കാനാവുന്ന നേട്ടങ്ങള്‍ അനന്തമാണ്. ഈ വിശ്വതാരത്തെ തളക്കാന്‍ ഇനി പുതിയ അവതാരം ഉണ്ടായിട്ടുവേണം. |
56-ാമത് സ്കൂള്‍ കായികമേള: ട്രാക്കിലും ഫീല്‍ഡിലും തീപാറും Posted: 22 Nov 2013 07:39 PM PST കൊച്ചി: കഴിഞ്ഞ വര്‍ഷം അനന്തപുരിയില്‍ കൈവിട്ട കിരീടം വീണ്ടെടുക്കാനുറപ്പിച്ച് ആതിഥേയരായ എറണാകുളത്തിന്‍െറ പടയൊരുക്കം. പ്രായവിവാദം വില്ലനായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കിരീടം കൈവിട്ട എറണാകുളം ഇക്കുറി എല്ലാം തിരുത്തിയാണ് സംസ്ഥാന മേളക്ക് മഹാരാജാസിലെ സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുന്നത്. പ്രായപരിധിയും ഉത്തേജകമരുന്ന് പരിശോധനയും ഇക്കുറിയും കൃത്യമായി തന്നെ നടപ്പാക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 56-ാമത് സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന് നഷ്ടം സംഭവിക്കാന്‍ കാരണം സ്കൂളുകള്‍ തമ്മിലുള്ള മത്സരത്തെ തുടര്‍ന്ന് ചില പ്രധാന കായിക താരങ്ങള്‍ അയോഗ്യരാക്കപ്പെട്ടതാണ്. അതിനാല്‍ ഇക്കുറി എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് സ്കൂളുകള്‍ കായികതാരങ്ങളെ മീറ്റിനിറക്കുന്നത്. എറണാകുളം ജില്ലാ കായികമേളയില്‍ ഓവറോള്‍ കിരീടം ചൂടിയ ആത്മവിശ്വാസത്തിലാണ് സെന്‍റ്ജോര്‍ജ്. കഴിഞ്ഞ തവണ തിരിച്ചുപിടിച്ച കിരീടം ഇക്കുറി വിട്ടുകൊടുക്കില്ളെന്ന വാശിയിലാണ് കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ്. അതിനുള്ള എല്ലാ തയാറെടുപ്പും പൂര്‍ത്തിയാക്കിയതായി സ്കൂളിന്‍െറ മുഖ്യപരിശീലകന്‍ രാജുപോള്‍ ‘മാധ്യമ’ ത്തോട് പറഞ്ഞു. പ്രധാനപ്പെട്ട മൂന്ന് താരങ്ങളുടെ അഭാവവും പാലക്കാടിന്‍െറ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. പറളി എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്സല്‍, അബ്ദുല്ല അബൂബക്കര്‍, സി. ബബിത എന്നിവര്‍ പുണെയിലെ പരിശീലന ക്യാമ്പിലായതാണ് പാലക്കാടിന്‍െറ കിരീട സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നത്. ഈമാസം അവസാനത്തോടെ ബ്രസീലില്‍ നടക്കുന്ന ലോക സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പുണെയിലെ പരിശീലന ക്യാമ്പിലത്തെിയത്. ഇവരെ കൂടാതെ എറണാകുളത്തിന്‍െറ ലേഖ ഉണ്ണി, കോട്ടയത്തിന്‍െറ അഞ്ജലി ജോസ്, മരിയ ജയിംസ്, ആലപ്പുഴയുടെ എ.പി. ഷിബിലി എന്നിവരും ക്യാമ്പിലാണ്. നിലവിലെ ജേതാക്കളെ പ്രതിനിധാനംചെയ്ത് 172 താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. കല്ലടി എച്ച്.എസിന്‍െറ 48ഉം മുണ്ടൂരിന്‍െറ 21ഉം പറളിയുടെ 40ഉം താരങ്ങളുടെ കരുത്തിലാണ് എറണാകുളത്തും പാലക്കാടന്‍ ചുഴലിക്കാറ്റിനായി ടീമത്തെിയിട്ടുള്ളത്. മുണ്ടൂരിന്‍െറ പി.യു. ചിത്രയുടെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്താമെന്ന് പാലക്കാട് സ്വപ്നം കാണുന്നുണ്ട്. മാര്‍ബേസിലിന്‍െറ 44ഉം സെന്‍റ്ജോര്‍ജിന്‍െറ 57ഉം താരങ്ങളുള്‍പ്പെട്ട എറണാകുളം ശുഭാപ്തി വിശ്വാസത്തിലാണ്. കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും പ്രതീക്ഷയോടെയാണ് കോഴിക്കോടിന്‍െറ കുട്ടികളും മീറ്റിനത്തെിയത്. 23 മുതല്‍ 26 വരെ നീളുന്ന കായികമേളയില്‍ മത്സരം. |
നരഹത്യയിലത്തെിയ മതഭ്രാന്ത് Posted: 22 Nov 2013 07:09 PM PST കേരളത്തിലെ പ്രബല മുസ്ലിം മത യാഥാസ്ഥിതിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ-എ.പി വിഭാഗങ്ങളായി പിളര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍െറ വിശിഷ്യ, മലബാറിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തിനും സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മസ്ജിദ്-മദ്റസ കെട്ടിടങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കും ഇടക്കാലത്ത് ശമനമുണ്ടായിരുന്നു. അടിസ്ഥാനപരമായ ഭിന്നതകളില്ലാത്ത രണ്ടുവിഭാഗങ്ങളെയും പുനരേകീകരിക്കാനുള്ള ചില ശ്രമങ്ങളും നടന്നിരുന്നു. നേതൃത്വങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മൂലമാവാം ആ ശ്രമങ്ങളൊന്നും സഫലമായില്ല. മാത്രമല്ല, പൂര്‍വോപരി ശക്തിപ്പെട്ട വഴക്കും വക്കാണവും വൈരനിര്യാതനവും പരസ്പര നശീകരണത്തിലേക്കും ചോരച്ചൊരിച്ചിലിലേക്കും നയിക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന. ബുധനാഴ്ച രാത്രി മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ എ.പി വിഭാഗം സുന്നി പ്രവര്‍ത്തകരായ രണ്ടു സഹോദരന്മാര്‍ വെട്ടേറ്റ് മരിച്ചതും മൂന്നാമതൊരു സഹോദരന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമായ സംഭവം നിസ്സാര വഴക്കുകള്‍ വിദ്വേഷം മൂര്‍ച്ഛിച്ചാല്‍ ഏതറ്റംവരെയും പോകാമെന്നതിന്‍െറ വ്യക്തമായ ഉദാഹരണങ്ങളാണ്. ഒരു ജുമാമസ്ജിദിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സ്പര്‍ധയാണത്രെ ഭീകര കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ മഞ്ചേരിയിലെ എളങ്കൂറില്‍ മദ്റസ രക്ഷിതാക്കളുടെ യോഗം നടക്കാനിരിക്കെ ഇരുവിഭാഗം സുന്നികള്‍ ഏറ്റുമുട്ടി, ഒരാള്‍ മരിച്ചു. അതിനുമുമ്പ് ആഗസ്റ്റില്‍ കണ്ണൂരിലെ ഓണപ്പറമ്പില്‍ സുന്നി വിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എ.പി വിഭാഗത്തിന്‍െറ നിയന്ത്രണത്തിലുള്ള പള്ളിയും മദ്റസയും മറുവിഭാഗത്തില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്നവര്‍ തല്ലിത്തകര്‍ത്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പിറ്റേന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന മദ്റസ കെട്ടിടമാണ് തകര്‍ക്കപ്പെട്ടത്. ഈ സംഭവത്തിന് പ്രതികാരമായാവാം ഏഴോംപഞ്ചായത്തിലെ ഓണപ്പറമ്പില്‍ ഇ.കെ സുന്നികളുടെ നിയന്ത്രണത്തിലിരുന്ന മദ്റസ അഗ്നിക്കിരയാക്കപ്പെട്ടു. ഖുര്‍ആന്‍ പ്രതികള്‍ ഉള്‍പ്പെടെ നൂറിലേറെ ഗ്രന്ഥങ്ങള്‍ കത്തിനശിച്ചു. ഒക്ടോബറില്‍ കണ്ണൂര്‍ ജില്ലയിലെ തന്നെ പൊയിലൂരില്‍ ഇരുവിഭാഗം സുന്നികള്‍ തമ്മിലെ സംഘര്‍ഷത്തോടനുബന്ധിച്ചുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനം നടന്നതെന്ന് വാര്‍ത്തകള്‍ വന്നു. സ്വാസ്ഥ്യവും സമാധാനവും ധാര്‍മികബോധവും സഹനവും സാഹോദര്യവും പഠിപ്പിക്കുന്ന മതത്തിന്‍െറ പേരില്‍ പരസ്പരം കടിച്ചുകീറുകയും കഴുത്തറുക്കുകയും ചെയ്യുന്ന ഈ പ്രവണതയെ എന്തിന്‍െറ പേരിലാണ് ന്യായീകരിക്കാനാവുക എന്നതാണ് പ്രഥമവും പ്രധാനവുമായി ഉയരുന്ന ചോദ്യം. ഒരേ മതത്തില്‍ എന്നല്ല, ഒരേ വിചാരധാരയിലും അനുഷ്ഠാന ക്രമങ്ങളിലും വിശ്വസിക്കുന്നവര്‍ അന്യോന്യം യോജിക്കാനാവാത്തവിധം അകന്നു, വേറിട്ടുപോയി ആരാധനാലയങ്ങളും മതവിദ്യാലയങ്ങളും സ്ഥാപിക്കുന്നതിലെ ബുദ്ധിയുക്തിയും ആര്‍ക്കും പിടികിട്ടുന്നതല്ല എന്നത് ഒരു കാര്യം. അങ്ങനെയൊക്കെ വേണ്ടിവന്നു എന്ന് സമ്മതിച്ചാല്‍ തന്നെ, പരസ്പരം കത്തിയെടുത്ത് കുത്തിമലര്‍ത്താനും ബുള്ളറ്റും ബോംബും പ്രയോഗിക്കാനും മാത്രം മതഭ്രാന്ത് മൂര്‍ച്ഛിച്ചുവെന്ന് കരുതണമോ? സ്വര്‍ഗവും നരകവും പറഞ്ഞ് സാമാന്യജനത്തെ ഉദ്ബോധിപ്പിക്കുന്ന മതപണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും നഗ്നമായ നരഹത്യയെക്കുറിച്ച് ഒന്നും പറയാനില്ളെന്നാണോ? അവര്‍ വിചാരിച്ചാല്‍ ഈ ഭ്രാന്ത് തടയാനാവില്ളെന്ന് ആരാണ് വിശ്വസിക്കുക? അതോടൊപ്പം, ഈ വിഭാഗീയത വളര്‍ത്തിയതിലും ഇപ്പോള്‍ മൂര്‍ച്ഛിപ്പിക്കുന്നതിലും അനിഷേധ്യമായ ഒരു വസ്തുതകൂടിയുണ്ട്. തങ്ങള്‍ നൂറുശതമാനവും മതേതരരാണ് എന്ന വീരവാദം മുഴക്കുന്ന രണ്ട് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പങ്കാണത്. ഒരു വശത്ത് മുസ്ലിംലീഗും മറുവശത്ത് സി.പി.എമ്മുമാണ് വോട്ടുബാങ്ക് നിലനിര്‍ത്താനും പിടിച്ചെടുക്കാനുംവേണ്ടി അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. കേസുകളില്‍ പ്രതികളാവുന്ന സുന്നികളില്‍ ഒരു വിഭാഗം ലീഗുകാരാണെങ്കില്‍ മറ്റേ വിഭാഗം സി.പി.എം പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. മതം രാഷ്ട്രീയത്തിലിടപെടുന്നതാണ് സകല കലാപങ്ങള്‍ക്കും കാരണമെന്ന് ഇരുകക്ഷികളും ആര്‍ത്തുവിളിക്കുമ്പോഴും രാഷ്ട്രീയം പച്ചയായി മതത്തില്‍ ഇടപെടുന്ന അപലപനീയമായ കാഴ്ച. മറ്റുചില സംഘടനകളില്‍ തീവ്രവാദ, ഭീകരവാദ മുദ്രകുത്താന്‍ പരസ്പരം മത്സരിക്കുന്ന ഇക്കൂട്ടര്‍ മതവിഭാഗീയത ഉറഞ്ഞുതുള്ളി മനുഷ്യജീവനുമേല്‍ കൈവെക്കുമ്പോള്‍ അത് തീവ്രതയും ഭീകരതയുമായി കാണാത്തതെന്തേ? എന്തുതന്നെയായാലും, മതേതര സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെങ്കില്‍ മതത്തിന്‍െറ പേരില്‍ നടക്കുന്ന ഈ നശീകരണവും കൊലവിളിയും എന്തുവിലകൊടുത്തും അവസാനിപ്പിച്ചേ പറ്റൂ. |
No comments:
Post a Comment