നിതാഖാത്: സൗജന്യ ടിക്കറ്റില്‍ മടങ്ങുന്ന ആദ്യ സംഘം ഇന്നെത്തും Madhyamam News Feeds |
- നിതാഖാത്: സൗജന്യ ടിക്കറ്റില്‍ മടങ്ങുന്ന ആദ്യ സംഘം ഇന്നെത്തും
- ജില്ലയില്‍ ഹര്‍ത്താല്‍ ശാന്തം
- തലസ്ഥാനത്ത് ഹര്‍ത്താല്‍ ജനത്തെ വലച്ചു
- രശ്മി വധം: ബിജു രാധാകൃഷ്ണനെതിരെ മകന്‍െറ മൊഴി
- നിര്‍മിതികേന്ദ്രയും ജില്ലാ പഞ്ചായത്തും കോടതിയിലേക്ക്
- പറളി ഉപജില്ലക്ക് കായിക കിരീടം; കല്ലടി സ്കൂള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി
- ആറന്മുള വിമാനത്താവളത്തിന് അനുമതി
- ജനജീവിതം താളംതെറ്റിച്ച് ഹര്‍ത്താല്‍
- മഴ: രക്ഷാപ്രവര്‍ത്തനം തകൃതി; മരണം നാലായി
- മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിക്ക് ഇന്ന് തുടക്കം
നിതാഖാത്: സൗജന്യ ടിക്കറ്റില്‍ മടങ്ങുന്ന ആദ്യ സംഘം ഇന്നെത്തും Posted: 18 Nov 2013 10:33 PM PST Image: കോഴിക്കോട്: നിതാഖാതു മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടിക്കറ്റില്‍ മടങ്ങിയത്തെുന്നവരുടെ ആദ്യസംഘം ഇന്നത്തെും. ഇരുപത്തഞ്ചു പേരടങ്ങുന്ന ആദ്യ സംഘമാണ് ഇന്നത്തെുന്നത്. ആദ്യ ഘട്ടത്തില്‍ 105 പേര്‍ക്കാണ് ടിക്കറ്റ് അനുവദിച്ചത്. ടിക്കറ്റ് ലഭിച്ചവരില്‍ ക്രമപ്രകാരം ആദ്യ ഇരുപത്തഞ്ചുപേരാണ് ഇന്നത്തെുന്നത്. റിയാദ്, ജിദ്ദ,ദമാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക ഉപദേശക സമിതിക്ക് ലഭിച്ച 199 അപേക്ഷകളില്‍ നിന്നാണ് 105 പേര്‍ക്ക് ടിക്കറ്റ് അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. |
Posted: 18 Nov 2013 10:24 PM PST കൊല്ലം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടതുപാര്‍ട്ടികള്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ശാന്തം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. എങ്ങുനിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയില്ല. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായി നിരത്തിലിറങ്ങി. ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളെല്ലാം വിജനമായിരുന്നു. നിരത്തുകള്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു. ഇരുചക്രവാഹനങ്ങളെയാണ് ജനം ആശ്രയിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രകഴിഞ്ഞത്തെിയവര്‍ ലക്ഷ്യസ്ഥാനത്തത്തൊന്‍ വാഹന സൗകര്യമില്ലാതെ വലഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില പൊതുവേ കുറവായിരുന്നു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഭൂരിഭാഗം സ്കൂളുകളിലും വിദ്യാര്‍ഥികളത്തെിയില്ല. എല്‍.ഡി.എഫ് നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. കൊട്ടിയം: ഇരവിപുരം, കൊട്ടിയം, ചാത്തന്നൂര്‍, കണ്ണനല്ലൂര്‍ മേഖലകളില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ഇരവിപുരത്തും ചാത്തന്നൂരിലും പ്രകടനം നടത്തി. ദേശീയപാതയില്‍ മാടന്‍നടയില്‍ സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് പൊലീസുമായി വാക്കേറ്റത്തിനിടയാക്കി. മാടന്‍നടയില്‍ നിന്നാരംഭിച്ച പ്രകടനം പഴയാറ്റിന്‍കുഴിയില്‍ സമാപിച്ചു. എക്സ്. ഏണസ്റ്റ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എന്‍. നൗഷാദ്, എം. നൗഷാദ്, ബിനു, അശോക്കുമാര്‍, സജി ഡി. ആനന്ദ്, മണിലാല്‍, സജീവ്, പുഷ്പരാജന്‍, ജയലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരുനാഗപ്പള്ളി: താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണം. വ്യാപാരസ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞുകിടന്നു. ജനജീവിതം സ്തംഭിച്ചു. ദേശീയപാതയില്‍ കോണ്‍വേയായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തി. വൃശ്ചികോത്സവം പ്രമാണിച്ച് ഓച്ചിറ പഞ്ചായത്തിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു. സ്വകാര്യബസുകളോ ചരക്ക് വാഹനങ്ങളോ നിരത്തിലിറങ്ങിയില്ല. വവ്വാക്കാവ്, പുതിയകാവ്, തഴവാ, കുറ്റിപ്പുറം, മണപ്പള്ളി, കരുനാഗപ്പള്ളി ടൗണ്‍, വെളുത്തമണല്‍, തൊടിയൂര്‍, ചവറ, തേവലക്കര, തെക്കുംഭാഗം പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. സ്കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. പത്തനാപുരം: കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി -സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പിറവന്തൂര്‍, പുന്നല വില്ളേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളാണ്. അതിനാല്‍ മലയോരമേഖല പൂര്‍ണമായും ഹര്‍ത്താലിനെ അനുകൂലിച്ചു. ഇരുചക്രവാഹനങ്ങള്‍മാത്രം നിരത്തിലിറങ്ങി. ശബരിമല തീര്‍ഥാടകര്‍ക്ക് അസൗകര്യമുണ്ടാകാത്ത രീതിയിലായിരുന്നു പ്രതിഷേധങ്ങള്‍. പട്ടാഴി, പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. പത്തനാപുരം ടൗണില്‍നിന്നാരംഭിച്ച പ്രകടനം നെടുംപറമ്പ്, കല്ലുംകടവ് ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. എല്‍.ഡി.എഫ് പ്രവര്‍ത്തകരായ എന്‍. ജഗദീശന്‍, ബിനു ഡാനിയേല്‍, ടി.എം. ജാഫര്‍ഖാന്‍, എ.ബി. അന്‍സാര്‍, റെജിമോന്‍, അഡ്വ. എസ്. വേണുഗോപാല്‍, എം. ജിയാസുദ്ദീന്‍, അയൂബ്ഖാന്‍, സഫറുല്ലാഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചാലുംമൂട്: പ്രദേശത്ത് ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ മാര്‍ക്കറ്റുകളില്‍ തിരക്കായിരുന്നു. ഹര്‍ത്താലനുകൂലികള്‍ അഞ്ചാലുംമൂട്ടില്‍ പ്രകടനവും യോഗവും നടത്തി. നേതാക്കളായ കുരീപ്പുഴ മോഹന്‍, മോഹന്‍ബാബു, എ. അമാന്‍, ശിവദാസന്‍, ഡി. സുകേശന്‍, രാമചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. കിളികൊല്ലൂര്‍: ഹര്‍ത്താലിന്‍െറ ഭാഗമായി കരിക്കോട്,മൂന്നാംകുറ്റി,രണ്ടാംകുറ്റിഎന്നിവിടങ്ങളില്‍ പ്രകടനവും യോഗം നടന്നു. പുനലൂര്‍: ഹര്‍ത്താല്‍ കിഴക്കന്‍ മേഖലയില്‍ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബസുകളും ചരക്ക് വാഹനങ്ങളും ഓടിയില്ല. സ്വകാര്യ വാഹനങ്ങളും ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളും ഓടി. തമിഴ്നാട്ടില്‍നിന്നുള്ള ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കോട്ടവാസലിലും പുളിയറയിലും നിര്‍ത്തിയിട്ടു. ആര്യങ്കാവ് ചെക്പോസ്റ്റിന്‍െറ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. കടകളും സ്ഥാപനങ്ങളും അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ ശ്രമമുണ്ടായില്ല. പുനലൂര്‍ ടൗണിലടക്കം ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ടൗണില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനവും യോഗവും നടത്തി. പിറവന്തൂര്‍, ഇടമണ്‍, തെന്മല, ആര്യങ്കാവ് വില്ളേജുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കുളത്തൂപ്പുഴ: ഹര്‍ത്താല്‍ മലയോര മേഖലയില്‍ പൂര്‍ണവും സമാധാന പരവുമായിരുന്നു. കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരു ചക്ര വാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലുണ്ടായില്ല. കെ.എസ്.ആര്‍.ടി.സി കുളത്തൂപ്പുഴ ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയില്ല. അയ്യപ്പ ഭക്തരുടെ വാഹനങ്ങളും വിവാഹം, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളും ഓടി. ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്, റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡിന്‍െറ എസ്റ്റേറ്റുകള്‍ എന്നിവ തടസ്സം കൂടാതെ പ്രവര്‍ത്തിച്ചു. |
തലസ്ഥാനത്ത് ഹര്‍ത്താല്‍ ജനത്തെ വലച്ചു Posted: 18 Nov 2013 10:19 PM PST തിരുവനന്തപുരം: എല്‍.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തിയില്ല. എന്നാല്‍, ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി. ഓഫിസുകളിലും സ്കൂളുകളിലും ഹാജര്‍നില കുറവായിരുന്നു. പൊലീസും സന്നദ്ധസംഘടനകളും സഹായവുമായി രംഗത്തുണ്ടായിരുന്നത് യാത്രക്കാര്‍ക്ക് ആശ്വാസമായി. എങ്കിലും ഭക്ഷണവും വെള്ളവും കിട്ടാതെ ആശുപത്രികളിലേക്കും ദൂരസ്ഥലങ്ങളിലേക്കും പോകാനായി തലസ്ഥാനത്ത് എത്തിയവര്‍ നന്നേവലഞ്ഞു. തമ്പാനൂര്‍ ബസ്സ്റ്റേഷനില്‍ നിന്ന് ദീര്‍ഘദൂരസര്‍വീസുകളടക്കം നടത്തിയില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം കോണ്‍വോയ് അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നെങ്കിലും ബസുകളൊന്നും ഓടിയില്ല. സെന്‍ട്രല്‍റെയില്‍വേ സ്റ്റേഷനില്‍നിന്ന് മെഡിക്കല്‍ കോളജ്, ആര്‍.സി.സി തുടങ്ങിയിടങ്ങളിലേക്ക് പൊലീസും സന്നദ്ധസംഘടനകളും യാത്രാസൗകര്യം ഒരുക്കിയത് യാത്രക്കാര്‍ക്ക് സഹായമായി. വടക്കേനട പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ തമ്പാനൂര്‍ നിന്ന് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും പോകേണ്ട യാത്രക്കാര്‍ക്കായി ഇരുപതോളം ഇരുചക്രവാഹനങ്ങളും നിരത്തിലിറക്കി. ചാല, പാളയം മാര്‍ക്കറ്റുകളും പ്രവര്‍ത്തിച്ചില്ല. പഴവങ്ങാടി, സ്റ്റാച്യു, കേശവദാസപുരം, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, നെടുമങ്ങാട്, ആറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലും ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. മെഡിക്കല്‍കോളജിലും സമീപപ്രദേശത്തും ചില കടകള്‍പ്രവര്‍ത്തിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തില്‍ വന്‍പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. രാവിലെ 11 മണിയോടെ എല്‍.ഡി.എഫ് ജില്ലാകമ്മിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. എം. വിജയകുമാര്‍, സി.എന്‍. ചന്ദ്രന്‍, എ.സമ്പത്ത് എം.പി, അഡ്വ. പി. രാമചന്ദ്രന്‍ നായര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, വി.സുരേന്ദ്രന്‍ പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, ജി.ആര്‍. അനില്‍, വി. ഗംഗാധരന്‍ നാടാര്‍, കെ.പി. ശങ്കരദാസ്, പട്ടം ശശിധരന്‍, എം.എസ്. മധുസൂദനന്‍ നായര്‍, എം. രാധാകൃഷ്ണന്‍ നായര്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, കരിക്കുളം വിജയകുമാര്‍, ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ പ്രാധാന കേന്ദ്രങ്ങളായ വര്‍ക്കല, ആറ്റിങ്ങല്‍, കിളിമാനൂര്‍, കഴക്കൂട്ടം, ശ്രീകാര്യം, വെഞ്ഞാറമൂട്, വെമ്പായം, നെടുമങ്ങാട്, പേരൂര്‍ക്കട, കാട്ടാക്കട, വെള്ളറട, നെയ്യാറ്റിന്‍കര, വിഴിഞ്ഞം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. |
രശ്മി വധം: ബിജു രാധാകൃഷ്ണനെതിരെ മകന്‍െറ മൊഴി Posted: 18 Nov 2013 10:17 PM PST കൊല്ലം: ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സോളാര്‍ തട്ടിപ്പിലെ പ്രതി ബിജു രാധാകൃഷ്ണനെതിരെ മകന്‍െറ നിര്‍ണായക മൊഴി. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാരംഭിച്ച സാക്ഷിവിസ്താരത്തിലാണ് ബിജുവിനെതിരെ മകന്‍ മൊഴി നല്‍കിയത്. അമ്മയുടെ വായ ബലമായി തുറന്ന് അച്ഛന്‍ തവിട്ട് നിറത്തിലുള്ള ദ്രാവകം ഒഴിക്കുന്നത് കണ്ടെന്നും അമ്മയെ അച്ഛന്‍ മര്‍ദിച്ചെന്നും കുട്ടി കോടതിയോട് പറഞ്ഞു. രാവിലെ 11.15 ഓടെയാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. ആദ്യമായി വിസ്തരിച്ചതും രശ്മിയുടെ മകനെയാണ്. സംഭവം നടക്കുമ്പോള്‍ മൂന്നര വയസ്സുണ്ടായിരുന്ന കുട്ടിക്ക് ഇപ്പോള്‍ 11 വയസ്സാണ്. മറ്റ് ചില ചോദ്യങ്ങള്‍ ചോദിച്ച് കുട്ടി സാക്ഷിവിസ്താരത്തിന് മാനസികമായി തയാറുണ്ടോ എന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു നടപടികള്‍. സംഭവദിവസം ഉച്ച മുതല്‍ നടന്ന കാര്യങ്ങള്‍ കുട്ടി കൃത്യമായി ജഡ്ജിയുടെ മുന്നില്‍ അവതരിപ്പിച്ചു. സംഭവദിവസം അനുജന് അസുഖമായതിനാല്‍ തന്നെ അടുത്ത വീട്ടിലാക്കിയ ശേഷം അമ്മ അനിയനെ ആശുപത്രിയില്‍ കൊണ്ടുപോയി. അച്ഛന്‍ രാത്രിയോടെ വീട്ടിലത്തെി. താന്‍ കിടന്നെങ്കിലും ഉറങ്ങിയിരുന്നില്ല. എന്തിനാണ് മകനെ തന്‍െറ അനുവാദമില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ചോദിച്ച് അച്ഛന്‍ അമ്മയോട് വഴക്കിടുകയും അടിക്കുകയും ചെയ്തു. ഇതിന് ശേഷം അമ്മ കുളിച്ച് പുറത്തിറങ്ങിയപ്പോള്‍ തലയുടെ പിന്‍ഭാഗത്ത് അച്ഛന്‍ അടിച്ചു. ഇതോടെ അമ്മ നിലത്തേക്ക് വീണു. തുടര്‍ന്ന് ഒരു ബോട്ടിലില്‍ നിന്ന് തവിട്ടു നിറത്തിലുള്ള ദ്രാവകം അമ്മയുടെ വായ ബലമായി തുറന്ന് ഒഴിച്ചു. ഇതോടെ അമ്മയുടെ ബോധം പോയി. മൂക്കില്‍ നിന്ന് ചെറുതായി രക്തവും വന്നു. തുടര്‍ന്ന് അമ്മയെ കൈയില്‍ പിടിച്ച് വലിച്ചിഴച്ച് കുളിമുറിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഇത് നോക്കി നിന്ന തന്നോട് ‘പോയിക്കിടന്ന് ഉറങ്ങെടാ’ എന്ന് അച്ഛന്‍ ദേഷ്യത്തില്‍ പറഞ്ഞ് അടിച്ചു. രാവിലെ ബാത്ത്റൂമിലേക്ക് ചെന്നപ്പോള്‍ അമ്മ അവിടെ കിടക്കുന്നത് കണ്ടു. ശരീരം പകുതി പുറത്തും പകുതി ബാത്ത് റൂമിലുമെന്ന നിലയിലാണ് കിടന്നത്. താന്‍ വിളിച്ചുനോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. പിന്നെ താന്‍ പോയി ഉറങ്ങി. ഉണര്‍ന്നപ്പോള്‍ അയല്‍ക്കാരൊക്കെ വീട്ടില്‍ നില്‍ക്കുന്നത് കണ്ടു. പിന്നീട് വൈകുന്നേരം വെള്ളപുതപ്പിച്ച നിലയിലാണ് താന്‍ അമ്മയെ കണ്ടതെന്നും കുട്ടി പറഞ്ഞു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ അമ്മയുടെ വായിലേക്കൊഴിച്ചത് നീലദ്രാവകമാണെന്നാണ് പറഞ്ഞിരുന്നത്. ഇക്കാര്യമന്വേഷിച്ചപ്പോള്‍ നീല ദ്രാവകത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകം കലര്‍ത്തിയാണ് വായിലൊഴിച്ചതെന്ന് കുട്ടി പറഞ്ഞു. അമ്മ കുളിമുറിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അച്ഛന്‍ നീല ദ്രാവകം കലര്‍ത്തി വെച്ചിരുന്നു. ഇതെന്താണ് നേരത്തെ പറയാതിരുന്നതെന്ന അന്വേഷണത്തിന് ഇക്കാര്യം തന്നോടാരും ഇതുവരെയും ചോദിച്ചിട്ടില്ളെന്നായിരുന്നു മറുപടി. രശ്മിയുടെ മകന് പുറമേ സാക്ഷികളായ അച്ഛന്‍ പരമേശ്വരന്‍ പിള്ള, സഹോദരി രേഖ എന്നിവരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും മാതാവ് രാജമ്മാള്‍ രണ്ടാം പ്രതിയുമാണ്. വിചാരണ കഴിയും വരെ കൊല്ലം ജില്ലാ ജയിലിലാണ് ബിജുവിനെ പാര്‍പ്പിക്കുക. ഇതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ജയിലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കാക്കനാട് ജയിലില്‍ കഴിയുകയായിരുന്ന ബിജുവിനെ തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് കൊല്ലത്തത്തെിച്ചത്. സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. മോഹന്‍രാജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. |
നിര്‍മിതികേന്ദ്രയും ജില്ലാ പഞ്ചായത്തും കോടതിയിലേക്ക് Posted: 18 Nov 2013 09:56 PM PST Subtitle: റോഡുകളുടെ നവീകരണം തൃശൂര്‍: ജില്ലാ പഞ്ചായത്ത് റോഡുകളു ടെ നവീകരണം അനിശ്ചിതമായി നീണ്ടതിനാല്‍ സംസ്ഥാന നിര്‍മിതികേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാര തുക വാങ്ങി കരാര്‍ ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗ ത്തിന് മാറ്റിനല്‍കാനുള്ള തീരുമാനത്തിനെ തിരെ നിര്‍മിതികേന്ദ്രം കോടതിയെ സമീപി ക്കാനൊരുങ്ങുന്നു. നഷ്ടം നല്‍കാന്‍ തയാ റായില്ളെങ്കില്‍ നിര്‍മിതികേന്ദ്രത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന നിലപാ ടിലാണ് ജില്ലാ പഞ്ചായത്തും. ജില്ലാ പഞ്ചായത്തിന് കീഴില്‍ 57 റോഡുകളാണുള്ളത്. 2012 ജനുവരി നാലിനാണ് റോഡ് നിര്‍മാണത്തിന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ സംസ്ഥാന നിര്‍മിതികേന്ദ്രവുമായി കാരാര്‍ ഉറപ്പിച്ചത്. എന്നാല്‍, രണ്ട് വര്‍ഷമാകാറായിട്ടും 30 റോഡുകളാണ് ഇതുവരെ നവീകരിക്കാനായത്. ബാക്കി 27 റോഡുകളുടെ നവീകരണം എങ്ങുമത്തൊത്ത സാഹചര്യത്തില്‍ ജനവും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തത്തെി. നിര്‍മാണ മേല്‍നോട്ടം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് എന്‍ജീനിയറിങ് വിഭാഗവുമായുള്ള തര്‍ക്കം മൂലമാണ് നവീകരണം നടക്കാതെ പോയതെന്നാണ് നിര്‍മിതിയുടെ വാദം. എന്‍ജിനീയറിങ് വിഭാഗത്തെയും നിര്‍മിതി അധികൃതരെയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമുണ്ടായില്ല. 2008ലെ സര്‍ക്കാര്‍ ഉ ത്തരവ് പ്രകാരം അര്‍ധസര്‍ക്കാര്‍ സ്ഥാപനമാ യ നിര്‍മിതി കേന്ദ്രത്തിന് മേല്‍നോട്ടത്തിന് എട്ട് ശതമാനമാണ് കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, രണ്ട് ശതമാനത്തില്‍ തങ്ങള്‍ക്കാണ് മേല്‍നോട്ടം നല്‍കേണ്ടതെന്ന ആവശ്യവുമായി എന്‍ജിനീയറിങ് വിഭാഗം രംഗത്തത്തെിയിരുന്നു. ഇതുസംബന്ധിച്ച് നിര്‍മിതിക്ക് അനുകൂലമായി കഴിഞ്ഞ ആഴ്ച വിധി വന്നുവെന്നും ജോലിയില്‍ നിര്‍മിതി വരുത്തിയ കാലതാമ സമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ വ്യക്തമാക്കി. റോഡുപണി നീണ്ടതിനാല്‍ നിര്‍മിതികേന്ദ്രത്തിന് നല്‍കിയ കരാര്‍ റദ്ദാക്കി ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിന് നല്‍കാനാണ് പുതിയ തീരുമാനം. റോഡ് നിര്‍മാണ കരാര്‍ തിരിച്ചുനല്‍കാന്‍ നിര്‍മിതി തയാറാണെങ്കിലും അറ്റകുറ്റപ്പണി വൈകിച്ചതിന്‍െറ പേരില്‍ നഷ്ടം ഈടാക്കാനുള്ള ജില്ലാ പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് നിര്‍മിതി. നഷ്ടം നല്‍കിയില്ളെങ്കില്‍ ജില്ലാ പഞ്ചായത്തും കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. നിര്‍മിതി കരാര്‍ ഒഴിയുന്നതോടെ ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം പുതിയ എസ്റ്റിമേറ്റില്‍ പണി തുടങ്ങാന്‍ ഒരുങ്ങുകയാണ്. രണ്ടുവര്‍ഷം കഴിഞ്ഞതോടെ നേരത്തെ ഉണ്ടായിരുന്ന കുഴികള്‍ ഗര്‍ത്തങ്ങളായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നവീകരണത്തുക ഏറെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. എന്നാല്‍, പണി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. അതുകൊണ്ട് തന്നെ റോഡുകളുടെ നവീകരണം ഇനിയും അനന്തമായി നീളാനാണ് സാധ്യത. |
പറളി ഉപജില്ലക്ക് കായിക കിരീടം; കല്ലടി സ്കൂള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി Posted: 18 Nov 2013 09:46 PM PST Subtitle: റവന്യു ജില്ലാ കായികമേള കൊടിയിറങ്ങി മുട്ടിക്കുളങ്ങര: കെ.എ.പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ പറളി ഉപജില്ലക്ക് കന്നിക്കിരീടം. തുടര്‍ച്ചയായി 16ാം തവണയും കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ് സ്കൂള്‍തല ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. പറളി ഉപജില്ലക്ക് 359 പോയന്‍റും രണ്ടാം സ്ഥാനത്തേക്ക് വഴിമാറിയ മണ്ണാര്‍ക്കാട് ഉപജില്ലക്ക് 329 പോയന്‍റും ലഭിച്ചു. 45 പോയന്‍റ് നേടിയ കുഴല്‍മന്ദം ഉപജില്ലക്കാണ് മൂന്നാം സ്ഥാനം. കല്ലടി സ്കൂളിന് 251 പോയന്‍റാണ് ലഭിച്ചത്. പറളി ഹൈസ്കൂള്‍ 198 പോയന്‍േറാടെ സ്കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനവും മുണ്ടൂര്‍ ഹൈസ്കൂള്‍ 109 പോയന്‍േറാടെ മൂന്നാം സ്ഥാനവും നേടി. അധ്വാനമികവിന്‍െറ തേരിലേറിയാണ് ഇല്ലായ്മകളുടെയും വറുതിയുടെയും കഥകള്‍ മറന്ന് നാട്ടിന്‍പുറമായ പറളിയിലെ കുട്ടികള്‍ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായ പരിശീലനവും ഇച്ഛാശക്തിയുമാണ് വിജയത്തിന്‍െറ മുഖമുദ്ര. തുടര്‍ച്ചയായി കായിക മികവ് പ്രകടിപ്പിക്കുന്ന പറളി, മുണ്ടൂര്‍ സ്കൂളുകളിലെ കുട്ടികളാണ് വിജയശില്‍പികള്‍. സമ്മാനദാന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍ ഉദ്ഘാടം ചെയ്തു. മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുധ രാധാകൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കോഓഡിനേറ്റര്‍ ജിജി ജോസഫ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഐ. സുകുമാരന്‍, കെ.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. |
ആറന്മുള വിമാനത്താവളത്തിന് അനുമതി Posted: 18 Nov 2013 09:45 PM PST Image: ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. കേന്ദ്ര വനം- പരിസഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് അന്തിമാനുമതി നല്‍കികൊണ്ട് ഉത്തരവിറക്കിയത്. തിങ്കളാഴ്ചയാണ് മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് പദ്ധതിക്ക് അന്തിമാനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെയും വിവിധ പരിസ്ഥിതി സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ് അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ അനുമതി കിട്ടിയതോടെ നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം എന്നിവയില്‍ നിന്ന് ഇളവ് ലഭിക്കുക എന്ന രണ്ടു രണ്ടു കടമ്പകള്‍ കൂടിയാണ് വിമാനത്താവളത്തിനായി ബാക്കിയുള്ളത്. ആറന്മുളയില്‍ പരിസ്ഥിതി പഠനം നടത്താതെയാണ് വിമാനത്താവളത്തില്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളതെന്ന് സി.പി.എം പ്രതികരിച്ചു. അതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സി.പി.എം ജില്ലാസെക്രട്ടറി അറിയിച്ചു.
|
ജനജീവിതം താളംതെറ്റിച്ച് ഹര്‍ത്താല്‍ Posted: 18 Nov 2013 09:34 PM PST മലപ്പുറം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ജനജീവിതം ദുരിതത്തിലാക്കി. മലയോര മേഖല പൂര്‍ണമായും സ്തംഭിച്ചു. എടവണ്ണയിലുണ്ടായ അനിഷ്ട സംഭവമൊഴിച്ചാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വിദ്യാഭ്യാസ, വ്യാപാര, ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് കാര്യമായി നിരത്തിലിറങ്ങിയത്. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയില്ല. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടി. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ സ്ഥലങ്ങളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഹര്‍ത്താലിന് പിന്തുണപ്രഖ്യാപിച്ചിരുന്നു. എടക്കര: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലയോര മേഖലയില്‍ പൂര്‍ണം. നാരോക്കാവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിന് കുറുകെ ടയര്‍ കൂട്ടിയിട്ട് തീവെച്ചു. പിന്നീട് വഴിക്കടവ് പൊലീസത്തെി തടസ്സം നീക്കി. പ്രധാന ടൗണുകള്‍ക്ക് പുറമെ ഉള്‍ഗ്രാമങ്ങളിലും കടകള്‍ അടഞ്ഞുകിടന്നത് ജനങ്ങളെ വലച്ചു. എടക്കരയില്‍ കനാറ ബാങ്ക്, പോസ്റ്റ് ഓഫിസ്, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് എന്നിവ പ്രവര്‍ത്തിച്ചെങ്കിലും ഹാജര്‍നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തില്‍ 135 തൊഴിലാളികളില്‍ 24 പേര്‍ മാത്രമാണ് ജോലിക്കത്തെിയത്. രാവിലെ എല്‍.ഡി.എഫ് എടക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. എം.കെ. ചന്ദ്രന്‍, പി.എന്‍. അജയകുമാര്‍, വി.വി. പ്രസാദ്, പി. മുഹമ്മദ്, എം. ഉമ്മര്‍, എം. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം ചുങ്കത്തറ ടൗണില്‍ നടത്തിയ പ്രകടനത്തിന് ടി. രവീന്ദ്രന്‍, വി.ജി. ജോസ്, പി. ഭാസ്കരന്‍, പി.വി. രവി, പി.ടി. സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മരുതയില്‍ ഇ.എ. വേലായുധന്‍, വി.കെ. മനോജ്കുമാര്‍, കെ.എസ്. മുരളീധരന്‍ എന്നിവരും പോത്തുകല്ലില്‍ പത്മനാഭന്‍, ടി. ബാലകൃഷ്ണന്‍, മുസ്തഫ പാക്കട, സി.എച്ച്. അബ്ദുല്‍ അസീസ്, കെ. മുരളീധരന്‍, മൂത്തേടത്ത് എ.ടി. റെജി. പി. രായിന്‍ എന്നിവരും നേതൃത്വം നല്‍കി. വൈകുന്നേരം തണ്ണിക്കടവില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കി. പോത്തുകല്ലില്‍ സംയുക്ത കര്‍ഷക ഐക്യസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. സി.പി.എം മരുത ലോക്കല്‍ കമ്മിറ്റി വനം ഒൗട്ട്പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ പതിനൊന്നോടെ മഞ്ചക്കോടില്‍നിന്ന് ആരംഭിച്ച പ്രകടനം മരുതക്കടവിലെ വനം ഒൗട്ട്പോസ്റ്റിന് മുന്നില്‍ വഴിക്കടവ് എസ്.ഐ എം.ടി. പ്രദീപ്കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം വി.കെ. മനോജ്കുമാര്‍, ഇ.പി. ബാലകൃഷ്ണന്‍, കെ.എസ്. മുരളീധരന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. എം.എസ്. ആന്‍റണി, ജംഷീദ്, ഉണ്ണി, സക്കീര്‍ ഹുസൈന്‍, എ.പി. ഇബ്രാഹീം എന്നിവര്‍ നേതൃത്വം നല്‍കി. നിലമ്പൂര്‍: ഡിപ്പോയില്‍നിന്നുള്ള അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തിയില്ല. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ ബസുകളും കേരളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു. നിലമ്പൂര്‍, മമ്പാട്, മുണ്ട, വഴിക്കടവ് എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ പ്രകടനം നടത്തി. വഴിക്കടവ് മുണ്ടയില്‍ അരമണിക്കൂര്‍ നേരം സി.എന്‍.ജി റോഡ് ഉപരോധിച്ചു. നിലമ്പൂരിലെ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ്, വഴിക്കടവ് മരുത, കക്കാടംപൊയില്‍ ഫോറസ്റ്റ് ഒൗട്ട് പോസ്റ്റ് എന്നിവിടങ്ങളിലേക്ക് മാര്‍ച്ചും ഉപരോധ സമരവും നടന്നു. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ചാലിയാര്‍ കര്‍ഷക സംരക്ഷണ സമിതി നടത്താനിരുന്ന മാര്‍ച്ച് മണല്‍മാഫിയകളുടെ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇവിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാവുമെന്ന് കണക്കിലെടുത്ത് വഴിക്കടവ് ആനമറിയില്‍ പൊലീസിന്‍െറ പ്രത്യേക കാവല്‍ ഉണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് നാടുകാണി ചുരംവഴി ചരക്കുനീക്കം പാടെ നിലച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും നിലമ്പൂര്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. |
മഴ: രക്ഷാപ്രവര്‍ത്തനം തകൃതി; മരണം നാലായി Posted: 18 Nov 2013 09:31 PM PST Image: റിയാദ്: രണ്ടു ദിവസമായി തുടരുന്ന മഴയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ തുടരുന്നു. രാജ്യത്തിന്‍െറ വിവിധ പ്രവിശ്യകളിലായി മഴയില്‍ കുടുങ്ങിയ 800ലേറെ പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. |
മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിക്ക് ഇന്ന് തുടക്കം Posted: 18 Nov 2013 09:26 PM PST Image: കുവൈത്ത് സിറ്റി: അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെയും ആഫ്രിക്കന്‍ വന്‍കരയിലെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും വികസന പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിക്ക് ചൊവ്വാഴ്ച കുവൈത്തില്‍ തുടക്കം. ബയാന്‍ പാലസില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ തുടക്കമാവുന്ന ഉച്ചകോടി രണ്ടുദിവസം നീണ്ടുനില്‍ക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment