പി.എസ്.സി പരീക്ഷാതട്ടിപ്പ്: ഒളിവിലായിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍ Posted: 15 Nov 2013 12:44 AM PST കൊല്ലം: പി.എസ്.സി പരീക്ഷാതട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന സഹോദരങ്ങളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തു. മൊബൈല്‍ഫോണിലൂടെ ഉത്തരങ്ങള്‍ കേട്ട് പരീക്ഷയെഴുതിയ നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പ്ളാവിള മേലേവീട്ടില്‍ അനീഷാറാണി (32), സഹോദരന്‍ അനീഷ് (26) എന്നിവരാണ് പിടിയിലായത്. ബിവറേജസ് കോര്‍പറേഷന്‍ ലാസ്റ്റ്ഗ്രേഡ്, തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ്ഗ്രേഡ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മയ്യനാട് സ്വദേശി പ്രകാശ്ലാലിന്‍െറ നേതൃത്വത്തിലെ സംഘമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൊബൈല്‍ഫോണിലൂടെ ശരിയുത്തരങ്ങള്‍ കൈമാറുന്ന രീതിയാണ് സംഘം അവലംബിച്ചിരുന്നത്. ശരിയുത്തരം പറഞ്ഞുകൊടുക്കാന്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണവും പാരിതോഷികങ്ങളും വാങ്ങിയിരുന്നു. 2007 മുതല്‍ 2010 വരെ പി.എസ്.സി നടത്തിയ എല്‍.ഡി ക്ളര്‍ക്ക്, ലാസ്റ്റ്ഗ്രേഡ്, എസ്.ഐ അടക്കം പരീക്ഷകളില്‍ ചോദ്യംചോര്‍ത്തി നല്‍കി. മൊബൈല്‍ ഫോണും ഇയര്‍ ഫോണും ശരീരത്തില്‍ ഒളിപ്പിച്ച് ഉത്തരങ്ങള്‍ കേട്ടെഴുതാന്‍ വിദഗ്ധ പരിശീലനം നല്‍കിയായിരുന്നു തട്ടിപ്പ്. അപേക്ഷ ക്ഷണിക്കുമ്പോള്‍ പ്രകാശ്ലാലിന്‍െറ സംഘത്തില്‍പെട്ടവര്‍ വ്യാജ മേല്‍വിലാസങ്ങള്‍ നല്‍കി അപേക്ഷ നല്‍കുകയാണ് പതിവ്. പരീക്ഷാഹാളിലെത്തുന്ന ഇവര്‍ ചോദ്യക്കടലാസ് പുറത്തേക്കെറിയും. ഹാളിനുപുറത്തുനിന്ന് ഇത് ശേഖരിക്കുന്ന സംഘത്തിലെ മറ്റുള്ളവര്‍ വിദഗ്ധരുടെ സഹായത്തോടെയും ഇന്‍റര്‍നെറ്റില്‍നിന്നും ഉത്തരങ്ങള്‍ കണ്ടെത്തും. തുടര്‍ന്ന് ഉദ്യോഗാര്‍ഥികളുടെ മൊബൈലുകളില്‍ വിളിച്ച് ഉത്തരം കൈമാറുകയാണ് ചെയ്തിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം 14 കേസുകളാണ് കൊല്ലം സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. എ.സി.പി ബി. കൃഷ്ണകുമാറിന്‍െറ നേതൃത്വത്തിലെ അന്വേഷണസംഘം 50 ഓളം പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയായ എട്ട് കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. മൂന്ന് കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നു. എ.സി.പിക്കുപുറമെ എസ്.ഐ എ. ഷാജഹാന്‍, എ.എസ്.ഐമാരായ എ. ശശാങ്കന്‍, എന്‍. വിശ്വേശ്വരന്‍പിള്ള, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സോഫിയ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. |
ചാച്ചാജിസ്മരണ പുതുക്കി ശിശുദിനാഘോഷം വര്‍ണാഭമായി Posted: 15 Nov 2013 12:37 AM PST പത്തനംതിട്ട: നൂറുകണക്കിന് കുട്ടികള്‍ അണിനിരന്ന വര്‍ണാഭമായ റാലിയോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു.കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യ പതാക ഉയര്‍ത്തി. ശിശുദിന റാലി അസി.ഡെവലപ്മെന്‍റ് കമീഷണര്‍ പി.സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി പത്തനംതിട്ട സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍ വിദ്യാര്‍ഥി ജിസ്മോന്‍ കെ.സജിയും കുട്ടികളുടെ സ്പീക്കര്‍ കൊടുമണ്‍ എസ്.സി.വി.എല്‍.പി.എസിലെ അഭിഷേക് അരവിന്ദും തുറന്ന ജീപ്പില്‍ റാലി നയിച്ചു. എന്‍.സി.സി കേഡറ്റുകളും സ്കൗട്ട്,ഗൈഡും ജൂനിയര്‍ റെഡ്ക്രോസും അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ ബാന്‍ഡും റാലിയില്‍ അണിചേര്‍ന്നു. പൊതുസമ്മേളനം തൈക്കാവ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ ജീനു ജോസഫ്, സെന്‍റ് തോമസ് എച്ച്.എസ്.എസിലെ അനന്തകൃഷ്ണന്‍, പന്തളം കുരമ്പാല സെന്‍റ് തോമസ് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലെ ബെറിന്‍ ബേബി മോനച്ചന്‍, കലഞ്ഞൂര്‍ ജി.എച്ച്.എസ്.എസിലെ ആദിത്യന്‍ ആര്‍.നായര്‍ എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ക്ക് നഗരസഭ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും പുസ്തകവും സമ്മാനിച്ചു. അസി.കലക്ടര്‍ പി.ബി. നൂഹ് ശിശുദിന സന്ദേശം നല്‍കി. ഡി.ഇ.ഒ ടി.എസ്. ശ്രീദേവി കുട്ടികള്‍ക്ക് ശിശുദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലിയിലെ മികച്ച പ്രകടനത്തിന് അര്‍ഹരായ പത്തനംതിട്ട അമൃത വിദ്യാലയം, സെന്‍റ് മേരീസ് ഹൈസ്കൂള്‍, ഹോളി ഏഞ്ചല്‍സ് സ്കൂളുകള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആക്ടിങ് പ്രസിഡന്‍റ് സലിം പി.ചാക്കോ ട്രോഫി നല്‍കി. മുന്‍ എം.എല്‍.എ മാലത്തേ് സരളാദേവി, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റ് പ്രഫ.ടി.കെ.ജി.നായര്‍, ജനറല്‍ കണ്‍വീനര്‍ ജി.പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്കരന്‍ നായര്‍, രാജന്‍ പടിയറ, സി.ആര്‍. കൃഷ്ണക്കുറുപ്പ്, കലാനിലയം രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. |
സംസ്ഥാന റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് അടിമാലിയില്‍ തുടക്കം Posted: 15 Nov 2013 12:35 AM PST അടിമാലി: സംസ്ഥാന റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ് തുടങ്ങി.അടിമാലി വിശ്വദീപ്തി പബ്ളിക് സ്കൂളില്‍ സംസ്ഥാന റോളര്‍ സ്കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ബെന്നി ബഹന്നാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് അഡ്വ.ജോയി തോമസ് അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. വിശ്വദീപ്തി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ തലച്ചിറ, പി.വി. സ്കറിയ, മേഴ്സി ജോയി, ഷീജി ജയ്സണ്‍, ഇന്‍ഫന്‍റ് തോമസ്, കെ.ഐ. ജീസസ്, ബാബു കുര്യക്കോസ്, സി.ഡി. ഷാജി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അംഗികാരം നേടിയ ശേഷമുള്ള ആദ്യമത്സരമാണിത്. 14 ജില്ലയില്‍ നിന്നെത്തിയ എട്ട് മുതല്‍ 16 വയസ്സുവരെയുള്ള 500ഓളം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അഞ്ച് വിഭാഗത്തിലാണ് മത്സരങ്ങള്‍. 14,15 തീയതികളില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ അടിമാലിയിലും 16ന് റോഡ് ഷോ മത്സരങ്ങള്‍ തൊടുപുഴയിലുമാണ് നടക്കുന്നത്. റിങ് ഒന്ന് മുതല്‍ അഞ്ചു വരെയുള്ള 300 മീറ്റര്‍ മത്സരങ്ങളാണ് വ്യാഴാഴ്ച നടന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ റിങ് രണ്ട് മുതല്‍ അഞ്ചുവരെയുള്ള 1000 മീറ്റര്‍ മത്സരങ്ങളാണ് നടക്കുന്നത്. |
തീര്‍ഥാടന കാലങ്ങളില്‍ പേട്ടതുള്ളല്‍ പാത വാഹനമുക്തമാക്കണം -പി.സി. ജോര്‍ജ് Posted: 15 Nov 2013 12:32 AM PST Subtitle: എരുമേലിയില്‍ താല്‍ക്കാലിക കണ്‍ട്രോള്‍ റൂം തുറന്നു എരുമേലി: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഇക്കൊല്ലം എരുമേലി പേട്ടതുള്ളല്‍ പാതയിലൂടെ ഒരേ ദിശയില്‍ മാത്രം വാഹനങ്ങള്‍ കടത്തിവിടുകയും വരും വര്‍ഷങ്ങളില്‍ വാഹനങ്ങള്‍ ദിശതിരിച്ചുവിട്ട് പാത വാഹനമുക്തമാക്കണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. എരുമേലിയിലെ താല്‍ക്കാലിക കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ തീര്‍ഥാടന കാലങ്ങളില്‍ എരുമേലിയിലെ ഒരുക്കം ക്രമീകരിക്കുമ്പോള്‍ പത്തനംതിട്ട കലക്ടര്‍ക്കായിരുന്നു ചുമതല. എന്നാല്‍, ഇനിയുള്ള എല്ലാ തീര്‍ഥാടന കാലത്തും എരുമേലിയുടെ ചുമതല കോട്ടയം ജില്ലാ കലക്ടര്‍ക്കായിരിക്കും. ഈമാസം 17ന് ക്രമീകരണം വിലയിരുത്താന്‍ കലക്ടര്‍ എരുമേലി സന്ദര്‍ശിക്കും. 16ന് വിശുദ്ധ സേനാംഗങ്ങള്‍ എരുമേലിയില്‍ എത്തുമെന്നും ഇവര്‍ക്കുള്ള യൂനിഫോം റോട്ടറി ക്ളബ് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം ആര്‍.ഡി.ഒ മോഹനപിള്ള, തഹസില്‍ദാര്‍ ജോസഫ് സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്‍റ് അനിത സന്തോഷ്, പി.എച്ച്. അബ്ദുല്‍ സലാം, പി.എ. ഇര്‍ഷാദ്, അനിയന്‍ എരുമേലി, സുരേന്ദ്രന്‍, ഹക്കീം മാഠത്താനി എന്നിവര്‍ പങ്കെടുത്തു. കണ്‍ട്രോള്‍ റൂം ഉദ്ഘാടനത്തിനുശേഷം പി.സി. ജോര്‍ജ് എരുമേലിയിലെ കെ.എ.പി ക്യാമ്പ് സന്ദര്‍ശിച്ചു. എരുമേലിയിലെ സ്പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരാണ് ഇപ്പോള്‍ ഈ ക്യാമ്പില്‍. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ പി.സി. ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയാണ് മടങ്ങിയത്. |
ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല -ഉമ്മന്‍ ചാണ്ടി Posted: 15 Nov 2013 12:23 AM PST തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കി കേന്ദ്രം ഉത്തരവിറക്കിയതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപാകതകള്‍ പരിഹരിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കില്ളെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. റിപ്പോര്‍ട്ട് നടപ്പിലാക്കുക വഴി ആര്‍ക്കും ഭൂമി നഷ്ടപ്പെടില്ളെന്നും ഒരാളെയും കുടിയിറക്കില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷികള്‍ തുടരാന്‍ തടസ്സമുണ്ടാവില്ല. സംസ്ഥാനത്തിന്‍്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടത്തുന്ന സമരത്തില്‍ പലയിടങ്ങളിലും അക്രമം അരങ്ങറേുകയാണ്. അക്രമങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്‍വാങ്ങണം. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷെ പ്രതിഷേധം അക്രമത്തിലേക്ക് തിരിയരുത്. ഗാഡ്ഗില്‍ കമ്മറ്റി തയ്യറാക്കിയ റിപ്പോര്‍ട്ട് പരിസ്ഥിതി സംരംക്ഷണം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളും റിപ്പോര്‍ട്ടിനെതിരെ ശബ്ദമുയര്‍ത്തിയത്. അതത്തെുടര്‍ന്ന് പഠനം നടത്തിയ കസ്തൂരിരംഗന്‍്റെ റിപ്പോര്‍ട്ടിലും ചില പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ആ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന നിലാപാടാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. സംസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തില്‍ ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം - മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. |
വനത്തിലെ വാറ്റുകേന്ദ്രത്തില്‍ പരിശോധന; 500 ലിറ്റര്‍ വാഷ് നശിപ്പിച്ചു Posted: 15 Nov 2013 12:19 AM PST തൃശൂര്‍: നിന്നുകുഴി- വാരിക്കുളം മേഖലയിലെ വനത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വാറ്റുകേന്ദ്രത്തില്‍ നടത്തിയ പരി ശോധനയില്‍ 500 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. വീര്യം കൂടിയ ചാരായം വാറ്റിയെടുക്കാനായി സൂക്ഷിച്ച വാഷും മറ്റ് വാറ്റുപകരണങ്ങളുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. തൃശൂര്‍ എക്സൈസ് എന്‍ഫോര്‍സ്മെന്‍റ് ആന്‍ഡ് ആന്‍റിനര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡാണ് പരിശോധന നടത്തിയത്. വിവാഹ പാര്‍ട്ടികള്‍ക്ക് സല്‍ക്കാരങ്ങള്‍ നടത്തുന്നതിനായി ഏജന്‍റുമാര്‍ മുഖേനയാണ് വ്യാജചാരായം ഇവിടെ നിന്ന് വാറ്റി വില്‍പന നടത്തിയിരുന്നത്. തൃശൂര്‍ അസി. എക്സൈസ് കമീഷണര്‍ ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്സൈസ് സംഘം പുലര്‍ച്ചെ വനത്തില്‍ തിരച്ചില്‍ നടത്തിയത്. ആര്‍ക്കും പ്രവേശമില്ലാതെ കാടുപിടിച്ചുകിടന്നിരുന്ന സ്ഥല ത്ത് അതീവരഹസ്യമായാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് പേരടങ്ങിയ സംഘമാണ് വാറ്റുകേന്ദ്രത്തിന് പിറകിലെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ടി. ജോബി, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എം. ബാനര്‍ജി, പ്രിവന്‍റീവ് ഓഫിസര്‍ പി.കെ. വിജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ആര്‍. സുരേന്ദ്രന്‍, പി.ബി. സിജോമോന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. |
കുളമ്പുരോഗം പടരുന്നു; അതിര്‍ത്തിയില്‍ പരിശോധന പ്രഹസനം Posted: 14 Nov 2013 10:59 PM PST കൊല്ലങ്കോട്: ജില്ലയില്‍ കുളമ്പുരോഗം പടരുമ്പോഴും അതിര്‍ത്തിയിലെ പരിശോധന പ്രഹസനമാകുന്നു. ഗോവിന്ദാപുരം, മൂച്ചങ്കുണ്ട് പ്രദേശങ്ങളിലെ കന്നുകാലി ചെക്പോസ്റ്റുകളിലൂടെ പരിശോധനയില്ലാതെ കടന്നുവരുന്ന കാലികള്‍ കുളമ്പുരോഗം പടര്‍ത്തുന്നതായി പരാതി വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ് ക്ഷീരകര്‍ഷകരുടെ പരാതി. തമിഴ്നാട്ടില്‍നിന്നുള്ള കന്നുകാലികളെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് മൃഗഡോക്ടര്‍മാരെ നിയമിച്ച് അതിര്‍ത്തി കടന്നെത്തുന്ന കന്നുകാലികളെ പൂര്‍ണമായും പരിശോധനക്ക് വിധേയമാക്കുകയും തമിഴ്നാട് മൃഗസംരക്ഷണ വകുപ്പുമായി ചര്‍ച്ച ചെയ്ത് രോഗവാഹകരല്ലാത്ത കന്നുകാലികളെയും ആടുകളെയും മാത്രം കേരളത്തിലേക്ക് അയക്കാന്‍ സംവിധാനം ഒരുക്കുകയും ചെയ്യണമെന്നാണ് ആവശ്യം. പരിശോധനയുടെ പേരില്‍ കന്നുകാലികളെ കയറ്റിവരുന്ന ലോറി ഉടമകളില്‍നിന്ന് വന്‍തോതില്‍ പണം വാങ്ങുന്ന രീതിയും മുതലമടയിലെ കന്നുകാലി ചെക്പോസ്റ്റുകളില്‍ ഉള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. |
കനാലുകള്‍ വൃത്തിയാക്കുന്നില്ല; വെള്ളമില്ലാതെ കര്‍ഷകര്‍ വലയുന്നു Posted: 14 Nov 2013 10:59 PM PST പാലക്കാട്: പഞ്ചായത്തുകള്‍ യഥാസമയം കനാലുകള്‍ വൃത്തിയാക്കാത്തതിനാല്‍ മലമ്പുഴ ഡാമിലെ വെള്ളം ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തില്‍. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി മെയിന്‍ കനാലും ബ്രാഞ്ച് കനാലുകളും വൃത്തിയാക്കാത്തതിനാല്‍ മലമ്പുഴയില്‍നിന്നുള്ള വെള്ളം കര്‍ഷകര്‍ക്ക് യഥാസമയം ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇതുമൂലം ഞാറ്റടികള്‍ ഉണക്കം ബാധിച്ചതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. നവംബര്‍ ഏഴിന് മലമ്പുഴ കനാല്‍ തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കനാല്‍ ജോലി പൂര്‍ത്തിയാകാത്തതിനാല്‍ വെള്ളം തുറന്നില്ല. പിന്നീട് കര്‍ഷകരുടെ മുറവിളി മൂലം വെള്ളം ഭാഗികമായി തുറന്നെങ്കിലും ഇത് വേണ്ടത്ര പ്രയോജനപ്പെട്ടില്ല. ഇതുമൂലം പത്തിരിപ്പാല, കിണാവല്ലൂര്‍, തേങ്കുറുശ്ശി ഭാഗങ്ങളിലെ ഞാറ്റടികള്‍ ഉണങ്ങിത്തുടങ്ങിയിരിക്കുകയാണ്. കനാലുകളിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ത്ത് കര്‍ഷകര്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ പഞ്ചായത്തുകള്‍ നടപടിയെടുക്കണമെന്ന് കിസാന്‍സഭ ജില്ലാ സെക്രട്ടറി എ.എസ്. ശിവദാസ് ആവശ്യപ്പെട്ടു. |
കൊടികുത്തിമലയില്‍ കാഴ്ചബംഗ്ളാവ് പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് മന്ത്രി Posted: 14 Nov 2013 10:51 PM PST പെരിന്തല്‍മണ്ണ: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കൊടികുത്തിമലയിലെ കാഴ്ചബംഗ്ളാവ് പദ്ധതി പ്രദേശത്ത് നടപ്പാക്കാന്‍ കഴിയില്ലെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി. വനം വകുപ്പിന്‍െറ അധീനതയിലെ ഭൂമിയായതിനാല്‍ നിയമതടസ്സങ്ങളുണ്ട്. ഈ പദ്ധതി വെട്ടത്തൂര്‍ പഞ്ചായത്തിലെ പൂങ്കാവനം ഡാം പരിസരത്തേക്ക് മാറ്റാന്‍ ആലോചനയുണ്ട്. കൊടികുത്തിമലയില്‍ ഇക്കോ ടൂറിസം പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും പ്രകൃതിയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികള്‍ മാത്രമേ പ്രദേശത്ത് നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കോ ടൂറിസം പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നതതല ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥ തലത്തില്‍ കാര്യമായ തുടര്‍ നടപടികളുണ്ടായില്ല. പദ്ധതി രൂപരേഖ തയാറാക്കാന്‍ ഡി.ടി.പി.സി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. ആറ് കോടി രൂപ ചെലവില്‍ റോഡ് നിര്‍മാണം നടക്കുന്നുണ്ട്. എന്നാല്‍, വനം വകുപ്പിന്‍െറ അധീനതയിലുള്ള ഭാഗത്തെ നിര്‍മാണത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇത് ഉടന്‍ ലഭിക്കും. വനം വകുപ്പിന്‍െറ വാച്ച് ടവര്‍ നവീകരിക്കുക, മുള കൊണ്ടുള്ള താല്‍ക്കാലിക കോട്ടേജുകള്‍ സ്ഥാപിക്കുക തുടങ്ങിയ പദ്ധതികള്‍ മാത്രമാണ് നടപ്പാക്കുക. അങ്ങാടിപ്പുറം മേല്‍പ്പാലം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എത്രയും വേഗം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാനാകും. ഓരാടംപാലം-മാനത്തുമംഗലം ബൈപാസും സജീവ പരിഗണനയിലാണ്. വള്ളുവനാട് വികസന അതോറിറ്റിക്ക് എസ്.പി.വി (സ്പെഷല്‍ പര്‍പസ് വെഹിക്ക്ള്‍ ) രജിസ്ട്രേഷന്‍ ലഭിക്കുന്ന മുറക്ക് പ്രവര്‍ത്തനം തുടങ്ങും. ഫണ്ട്, ഓഫിസ് തുടങ്ങിയവ ലഭ്യമായിട്ടുണ്ട്. കട്ടുപ്പാറയില്‍ സ്ഥിരം തടയണയുടെ നിര്‍മാണം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും. വാഹനത്തിരക്കേറിയ പെരിന്തല്‍മണ്ണ ബൈപാസ് ജങ്ഷനില്‍ 12.5 ലക്ഷം രൂപ ചെലവില്‍ സിഗ്നല്‍ സംവിധാനത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. |
നഗരവീഥിയെ വര്‍ണാഭമാക്കി ശിശുദിനറാലി Posted: 14 Nov 2013 10:46 PM PST കൊച്ചി: അയ്യായിരത്തിലേറെ കുരുന്നുകള്‍ അണിനിരന്ന ശിശുദിന ഘോഷയാത്ര കൊച്ചി നഗരത്തെ വര്‍ണാഭമാക്കി. രാവിലെ പത്തോടെ രാജേന്ദ്ര മൈതാനിയില്‍ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച റാലിക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് കുട്ടികളുടെ ചാച്ചാജിയും കുരുന്നുകളും കുട്ടികളുടെ പാര്‍ക്ക് വരെയുള്ള നഗരവീഥി കൈയടക്കി ഘോഷയാത്രയായി നീങ്ങി. റാലിക്കുമുമ്പ് രാജേന്ദ്ര മൈതാനിക്കടുത്തുള്ള ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. ഘോഷയാത്രയില്‍ ‘ചാച്ചാജി’ തുറന്ന ജീപ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നാലെ ബാന്‍ഡുമേളത്തിന്‍െറ അകമ്പടിയോടെ കുരുന്നുകള്‍ നടന്നു നീങ്ങിയപ്പോള്‍ നഗരം ബഹുവര്‍ണങ്ങളില്‍ ലയിച്ചു. നഗത്തിലെ 49 സ്കൂളുകളില്‍നിന്നുള്ള അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ വിവിധ വേഷവിധാനങ്ങളുമായി റാലിയില്‍ അണിനിരന്നു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പെരുമാനൂര്‍ സെന്‍റ് തോമസ് ജി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ഥി പി.ടി. ജോസ്മിയാണ് ചാച്ചാജിയുടെ വേഷമണിഞ്ഞത്. ചാച്ചാജിയുടെ ജീപ്പിന് പിറകിലായി മഹാത്മഗാന്ധിയുടെയും സംഘത്തിന്‍െറയും ദണ്ഡി യാത്രയെ ഓര്‍മിപ്പിക്കുന്ന വേഷവിധാനങ്ങളണിഞ്ഞെത്തിയ കുരുന്നുകള്‍ ചരിത്രത്തെ അനുസ്മരിച്ചു. തൊട്ടുപിറകിലായി സാംസ്കാരിത്തനിമ വിളിച്ചോതി കേരളീയ വേഷങ്ങളണിഞ്ഞ കുട്ടികള്‍. പിന്നാലെ മാര്‍ഗംകളി, തിരുവാതിര, ഒപ്പന, കോല്‍ക്കളി, വിവിധ നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ വേഷങ്ങള്‍ അണി നിരന്നു. ചാച്ചാജിയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമടങ്ങുന്ന പ്ളക്കാര്‍ഡുകള്‍, സ്ത്രീ സുരക്ഷയുടെ പ്രധാന്യമുണര്‍ത്തുന്ന ബോധവത്കരണ സന്ദേശം എന്നിവയും റാലിയിലുണ്ടായിരുന്നു. ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’, ‘ജയ് ജയ് ചാച്ചാജി’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ നഗരം മുഖരിതമായി. കുട്ടികളുടെ പാര്‍ക്കില്‍ ചേര്‍ന്ന സമാപന സമ്മേളത്തില്‍ പി.ടി. ജോസ്മി അധ്യക്ഷത വഹിച്ചു. കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.എല്‍.എ ശിശുദിന സന്ദേശം നല്‍കി. അസി. കലക്ടര്‍ എസ്. സുഹാസ്, ബി.പി.സി.എല്‍ ജനറല്‍ മാനേജര്‍ പി. കെ. സുരേഷ്, ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്‍റ് അഡ്വ. ചന്ദ്രസേനന്‍, ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ ഫാ. ഗില്‍ട്ടന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്, എ.ഇ.ഒ ആര്‍. ശ്രീകല എന്നിവര്‍ സംസാരിച്ചു. എല്‍.പി വിഭാഗം പ്രസംഗ മത്സരത്തില്‍ വിജയിയായ ലക്ഷ്മി അനില്‍ സ്വാഗതവും സെന്‍റ് മേരീസ് സി.ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥി കാവ്യ സാജു നന്ദിയും പറഞ്ഞു. |
No comments:
Post a Comment