വിശാഖപട്ടണം ഏകദിനം: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം Posted: 24 Nov 2013 01:15 AM PST വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 14.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സെടുത്ത രോഹിത് ശര്‍മയും 35 റണ്‍ശസടുത്ത ശിഖര്‍ ധവാനുമാണ് പുറത്തായത്. ം 17 റണ്‍സുമായി വിരാട് കോഹ്ലിയം യുവരാജ് സിങ്ങുമാണ് മാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കൊച്ചി ഏകദിനത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ജയദേവ് ഉനദ്ഖഡിന് പകരം മോഹിത് ശര്‍മ്മയെ ഇന്ത്യ ഉള്‍പ്പെടുത്തി. ക്രിസ് ഗെയ്ല്‍, നരസിംഗ് ഡിനോരൈന്‍ എന്നിവര്‍ക്ക് പകരം വീര്‍സ്വാമി പെരുമാള്‍, കിരോണ്‍ പവല്‍ എന്നിവരെ വിന്‍ഡീസ് ഉള്‍പ്പെടുത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. |
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട Posted: 24 Nov 2013 01:12 AM PST കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നുകിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐ അധികൃതര്‍ പിടിച്ചെടുത്തത്. ശ്രീലങ്കയില്‍ നിന്നെത്തിയ 41 അംഗ സംഘമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഘത്തിലെ ചിലര്‍ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. 24 പുരുഷന്മാരും 16 സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം കൊളംബോ-കൊച്ചി വിമാനത്തിലാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇവര്‍ക്ക് അനുവദിച്ച സന്ദര്‍ശക വിസയില്‍ തിങ്കളാഴ്ച തിരിച്ചു പോകുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിവച്ചത്. |
മാനഭംഗ ആരോപണം: തെഹല്‍കയില്‍ കൂട്ടരാജി, തേജ്പാലിന്റെ അറസ്റ്റിന് സാധ്യത Posted: 23 Nov 2013 11:26 PM PST ന്യൂദല്‍ഹി: ജൂനിയര്‍ പത്രപ്രവര്‍ത്തകയെ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച സംഭവം മാനെജ്മെന്‍റ് കൈകാര്യം ചെയ്തതില്‍ പ്രതിഷേധിച്ച് തെഹല്‍കയില്‍ കൂട്ടരാജി. അസിസ്റ്റന്‍റ് എഡിറ്റര്‍ രേവതി ലോല്‍, കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ജെ. മജൂംദാര്‍, ലിറ്റററി എഡിറ്റര്‍ ഷോഗത്ത് ദാസ്ഗുപ്ത എന്നിവരാണ് രാജി നല്‍കിയത്. മറ്റ് 21 ജീവനക്കാര്‍ രാജി ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ എഡിറ്റര്‍ കുണാല്‍ മജൂംദാര്‍ നേരത്തെ സ്ഥാപനം വിട്ടിരുന്നു. തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. വൈകാതെ തേജ്പാലിനെ ചോദ്യം ചെയ്യും. അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനിരയായ യുവതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച ദല്‍ഹിയിലെത്തിയ ഗോവ പൊലീസ് വാരികയുടെ ഓഫീസിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. കൂടാതെ ഷോമാ ചൗധരിയുടെ ലാപ് ടോപ്, ഐപാഡ്, ഹാര്‍ഡ് ഡിക്സ് അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. |
സംഘാടനത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമര്‍ശം Posted: 23 Nov 2013 10:47 PM PST തൃശൂര്‍: പാതിര വരെ നിന്ന് പതിനായിരങ്ങള്‍ക്ക് സാന്ത്വനമേകിയെങ്കിലും ജനസമ്പര്‍ക്ക പരിപാടിയുടെ സംഘാടനത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. വെള്ളിയാഴ്ച രാവിലെ 8.45ന് തുടങ്ങി ശനിയാഴ്ച പുലര്‍ച്ചെ 1.30 വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിക്കാരുടെ തള്ളിക്കയറ്റവും സൂക്ഷ്മപരിശോധനയില്ലാതെ ആളുകളെ കൊണ്ടുവന്നതും നേതാക്കളുടെ തിരക്കുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് രാമനിലയത്തില്‍ എത്തിയ ഉടന്‍ മുഖ്യമന്ത്രി തന്‍െറ നീരസം ജില്ലാനേതാക്കളെ അറിയിച്ചു. പരിപാടിയുടെ സംഘാടനം സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍ക്ക് പല ഘട്ടങ്ങളിലായി നിര്‍ദേശം കൊടുത്തിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ ആംബുലന്‍സില്‍ രോഗികളെ എത്തിക്കുന്നതും വേദിയിലേക്ക് എത്താനാവാത്ത രോഗികളെ കൊണ്ടുവരുന്നതിലും നിയന്ത്രണം വേണമെന്നും, കൊണ്ടുവരുന്നുവെങ്കില്‍ ഉച്ചക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നും അറിയിച്ചിരുന്നു. പുതിയ പരാതികള്‍ സൂക്ഷ്മപരിശോധന നടത്തി മാത്രം മുഖ്യമന്ത്രിയുടെ സമീപത്തേക്ക് അയച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. 403 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. തീരെ അവശരായവരെ എത്തിക്കേണ്ടെന്ന് പ്രത്യേകനിര്‍ദേശമുണ്ടായിരുന്നു. ആളാകാനുള്ള നേതാക്കളുടെ ഇടപെടല്‍ മൂലം അതിരാവിലെ തന്നെ ആംബുലന്‍സിലും മറ്റും നിരവധി രോഗികളെ മൈതാനത്തേക്ക് എത്തിച്ചു. തേക്കിന്‍കാട്ടിലെ പൊരിവെയിലത്ത് ഇവര്‍ സ്ട്രെക്ച്ചറില്‍ കിടക്കേണ്ടിവന്നു. പൊലീസ് ഇത് ചോദ്യം ചെയ്തപ്പോള്‍ നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് എത്തിച്ചതെന്ന് രോഗികളും ബന്ധുക്കളും പറഞ്ഞു. അപ്പോള്‍ പൊലീസ് മൗനികളായി. മാധ്യമപ്രവര്‍ത്തകര്‍ ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ആംബുലന്‍സില്‍ കിടക്കുന്നവരെ വേദിയിലത്തെിക്കേണ്ടെന്നും മന്ത്രി സി.എന്‍. ബാലകൃഷ്ണനോട് അവരെ സന്ദര്‍ശിക്കാനും സഹായം അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് പകരം സഹകരണ മന്ത്രി രോഗികളെ സന്ദര്‍ശിച്ചു. ചില രോഗികളെ മാത്രമാണ് മുഖ്യമന്ത്രി നേരില്‍ കണ്ടത്. പുതിയ പരാതി സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അപേക്ഷകള്‍ വാങ്ങിവെക്കുക മാത്രമാണ് ആ സമയത്ത് ചെയ്യുക. ആളുകളെ കൊണ്ടുവന്ന് പാതിരാ വരെ കാത്തുനിര്‍ത്തരുതെന്നും പരാതിയും രേഖകളും പരിശോധിച്ച് കയറ്റിവിട്ടാല്‍ മതിയെന്നും അറിയിച്ചിരുന്നുവെങ്കിലും പല പരാതികളും മുഖ്യമന്ത്രിക്ക് മടക്കേണ്ടി വന്നു. എഴുതി തയാറാക്കിയ പരാതി ഇല്ലാതിരുന്നതിനാല്‍ പലരെയും പരാതി കേട്ട് നിസ്സഹായതയോടെ പറഞ്ഞയക്കേണ്ടിയും വന്നു. പരാതികളുടെ സൂക്ഷ്മപരിശോധനക്കായി വിവിധ വകുപ്പുകളുടെ സെല്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകര്‍ അതിന് മിനക്കെടാതെ നേരെ മുഖ്യമന്ത്രിയെ കാണിക്കാന്‍ കൊണ്ടുവരികയായിരുന്നു. രാത്രി 10ന് മുമ്പ് സമാപിക്കുമായിരുന്ന പരിപാടി പുലര്‍ച്ചെ വരെ നീണ്ടത് നേതാക്കളുടെ അപക്വസമീപനം മൂലമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ജില്ലാ നേതാക്കളോട് പ്രകടിപ്പിച്ചത്. വേദിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവരുടെ തിരക്കു കൂട്ടലും മുഖ്യമന്ത്രിയുടെ വിമര്‍ശത്തിന് വിധേയമായി. രാത്രി പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പലപ്പോഴും അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി സി.എന്‍. ബാലകൃഷ്ണനും ജില്ലാ നേതാക്കളുടെ ജാഗ്രതയില്ലായ്മയെ കുറ്റപ്പെടുത്തിയതായി അറിയുന്നു. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹായമഭ്യര്‍ഥിക്കാന്‍ എത്തിയ പലര്‍ക്കും സഹകരണ മന്ത്രി, എം.പിമാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍ എന്നിവരെയാണ് കാണാനായത്. |
മീറ്റ്ന കടവിലെ മണലെടുപ്പ് നിരോധം; നാട്ടുകാര്‍ ആശങ്കയില്‍ Posted: 23 Nov 2013 10:45 PM PST ഒറ്റപ്പാലം: നഗരസഭയിലെ ഏക അംഗീകൃത കടവിലെ മണലെടുപ്പ് ജില്ലാ കലക്ടര്‍ നിരോധിച്ചതോടെ പാസ് ലഭിച്ചവരും പാസിനപേക്ഷിച്ചവരുമായ നൂറുകണക്കിനാളുകള്‍ ആശങ്കയിലായി. നിരവധി മണല്‍ക്കടവുകളുണ്ടെങ്കിലും മീറ്റ്നയിലാണ് അംഗീകൃത കടവ് നഗരസഭക്കുള്ളത്. കഴിഞ്ഞദിവസം മണലെടുപ്പ് റദ്ദാക്കിയ കലക്ടറുടെ ഉത്തരവ് നഗരസഭ കൈപ്പറ്റി. പാസ് ലഭിച്ചവര്‍ക്ക് നിലവിലെ കടവില്‍നിന്ന് 500 മീറ്റര്‍ മാറി മണലെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കുക പ്രയാസകരമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി മീറ്റ്നയില്‍ നിര്‍മിക്കുന്ന തടയണയുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഒന്നരമാസം മുമ്പ് മണലെടുപ്പ് നിര്‍ത്തിയത്. മണലെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ജോസ് തോമസ് മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതിയും നല്‍കിയിരുന്നു. നിര്‍ത്തിയ കടവിന് സമീപം പുതിയ കടവ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ ഇതിനകം തന്നെ പ്രദേശവാസികളില്‍നിന്നും എതിര്‍പ്പുണ്ട്. കഴിഞ്ഞയാഴ്ച നിര്‍ത്തിവെച്ച മീറ്റ്ന കടവില്‍നിന്നും വീണ്ടും മണലെടുക്കാന്‍ അനുവദിച്ചുള്ള നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. ജില്ലാ കലക്ടറുടെ റദ്ദാക്കല്‍ ഉത്തരവ് വന്നതോടെ ഒറ്റപ്പാലം നഗരസഭയിലുള്ളത് അനധികൃത കടവുകള്‍ മാത്രമാണ്. പുതിയ കടവ് അനുവദിക്കണമെങ്കില്‍ അംഗീകൃത ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ടും അനുബന്ധ നടപടിക്രമങ്ങളും പൂര്‍ത്തിയായശേഷം ജില്ലാ കലക്ടറുടെ അനുമതി ലഭിക്കണം. ഇതിന് നീണ്ട കാത്തിരിപ്പ് ആവശ്യവുമാണ്. അതുവരേക്കും ഒറ്റപ്പാലം നഗരസഭക്ക് മണലെടുക്കാന്‍ കടവുണ്ടായിരിക്കില്ല. |
കുന്തിപ്പുഴ വരളുന്നു; കുടിവെള്ളക്ഷാമം രൂക്ഷമാകും Posted: 23 Nov 2013 10:30 PM PST Subtitle: പെരിന്തല്‍മണ്ണയിലെ കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകും പുലാമന്തോള്‍: തുലാവര്‍ഷം വഴിമാറിയതും രൂക്ഷമായ മണലെടുപ്പും കാരണം കുന്തിപ്പുഴ വരളുന്നു. ദിവസങ്ങള്‍ക്കുമുമ്പ് നിറഞ്ഞൊഴുകിയ പുഴയാണ് വരള്‍ച്ച നേരിടുന്നത്. വേനലൊടുവില്‍ ഇത്തവണയും കുടിവെള്ളക്ഷാമം രൂക്ഷമായേക്കും. 20ലധികം വരുന്ന ഗ്രാമപഞ്ചായത്തുകളുടെയും പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെയും കുടിവെള്ള പദ്ധതികളുടെ ഏകാശ്രയമാണ് കുന്തിപ്പുഴ. പുഴയില്‍ വെള്ളം താഴുന്നതോടെ മിക്ക കുടിവെള്ള പദ്ധതി പമ്പിങ് കിണറുകളിലും വെള്ളമത്തൊറില്ല. ഇതിനാല്‍ പമ്പിങ് മോട്ടോറുകള്‍ കത്തി നശിക്കുന്നതും പതിവാണ്. കരയില്‍നിന്ന് മണല്‍ ലഭിക്കാതായതോടെ പുഴയില്‍ തോണിയിറക്കിയും വെള്ളത്തോട് ചേര്‍ന്നുനില്‍ക്കുന്ന കരഭാഗങ്ങള്‍ തകര്‍ത്തുമാണ് മണലെടുപ്പ് നടത്തുന്നത്. ടിപ്പര്‍ ലോറികള്‍ വെള്ളത്തിലിറക്കിയാണ് മണല്‍ കയറ്റുന്നത്. ഏലംകുളം മുതല്‍ മൂര്‍ക്കനാട് വരെ കടവുകളില്‍നിന്ന് 100ല്‍പരം ലോഡ് മണല്‍ ഇത്തരത്തില്‍ കടത്തുന്നതായി പരിസരവാസികള്‍ പറയുന്നു. ഇടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും പുഴയിലും കിണറുകളിലും വെള്ളം താഴുകയാണ്. പല ഭാഗങ്ങളിലും കുഴല്‍കിണര്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, ഏലംകുളം, പുലാമന്തോള്‍, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതി പമ്പിങ് കിണര്‍ കട്ടുപ്പാറ ഇട്ടക്കടവിലാണ്. കട്ടുപ്പാറ ഇട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മാണത്തിന് ടെണ്ടര്‍ നല്‍കിയെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. രാപ്പകല്‍ പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തിയത് കാരണം ഇവിടെ മണലെടുപ്പ് നടക്കാറില്ളെന്ന് പറയുന്നു. എന്നാല്‍, പരിസര കടവുകളില്‍നിന്നെടുക്കുന്ന മണല്‍ പുളിങ്കാവിലെ വാട്ടര്‍ അതോറിറ്റി റോഡിലാണ് കച്ചവടത്തിനായി കൂട്ടിവെക്കുന്നത്. വിളയൂര്‍, കൊപ്പം, കുലുക്കല്ലൂര്‍, പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള തടയണ പുലാമന്തോള്‍ പാലത്തിന് താഴെയാണുള്ളത്. പരിസരങ്ങളില്‍ മണല്‍ ലഭിക്കാതാവുന്നതോടെ തടയണകളെയാണ് മണലെടുപ്പുകാര്‍ ലക്ഷ്യംവെക്കുന്നത്. തടയണകളില്‍ വെള്ളംതാഴുന്നതോടെ പമ്പിങ് കിണറുകളില്‍ വെള്ളമത്തൊതിരിക്കുന്നതാണ് കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാവാന്‍ കാരണം. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ അവസ്ഥയും സമാനമാണ്. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കംകുറിച്ച ‘മഴപ്പൊലിമ’ പദ്ധതിയും പൂര്‍ത്തീകരിക്കാനായില്ല. കുടിവെള്ള പദ്ധതി സ്രോതസ്സുകളായ കുന്തിപ്പുഴയുടെ സംരക്ഷണാര്‍ഥം അനധികൃത-പാസ് മണലെടുപ്പുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തപക്ഷം വേനലൊടുവില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. |
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ‘തെക്കിന്‍െറ കശ്മീര്‍’ Posted: 23 Nov 2013 10:16 PM PST മൂന്നാര്‍: മൂന്നാര്‍ മലനിരകളിലെ കുളിര്‍മ തേടി സഞ്ചാരികളത്തെുന്ന ഡിസംബ ര്‍ അടുത്തിട്ടും അടിസ്ഥാന സൗകര്യവികസനമില്ലാതെ ‘തെക്കിന്‍െറ കശ്മീര്‍’ അവഗണിക്കപ്പെടുന്നു. വിനോദ സഞ്ചാര മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴാണ് പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ പോലും ഒരുക്കാതെ ഇവിടെ സന്ദര്‍ശകരെ വലക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ മൂന്നാറിന്‍െറ തനത് കാലാവസ്ഥയും പ്രകൃതി ഭംഗിയും ആസ്വദിക്കാനത്തെുന്നത് കൂടുതലും ക്രിസ്മസ്-പുതുവത്സര വേളയിലാണ്. കുറഞ്ഞ ചെലവില്‍ താമസിക്കാനും നിലവാരമുള്ള ടോയ്ലറ്റ് സൗകര്യമൊരുക്കാനും അധികൃതര്‍ പരാജയപ്പെടുന്നതാണ് മൂന്നാറിന്‍െറ ശാപം. ലോകത്തിലെ ചെലവുകുറഞ്ഞ 100 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 60 ാം സ്ഥാനം മൂന്നാറിന് ലഭിച്ചെങ്കിലും അടിസ്ഥാന സൗകര്യത്തിന്‍െറ കാര്യത്തില്‍ ഏറെ പിന്നിലാണ്. സന്ദര്‍ശകര്‍ക്ക് ബസിറങ്ങിയാല്‍ കയറിയിരിക്കാന്‍ നല്ല വെയ്റ്റിങ് ഷെഡ്, വൃത്തിയുള്ള ടോയ്ലറ്റ്, ബജറ്റ് ഹോട്ടല്‍, പ്രീപെയ്ഡ് ടാക്സി, അംഗീകൃത ഗൈഡ്, സുരക്ഷിതയാത്ര തുടങ്ങിയവയൊക്കെ ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു. അന്യസംസ്ഥാനക്കാര്‍ മുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ വരെ മൂന്നാറിലത്തെി മടങ്ങുന്നത് അധികൃതരുടെ അനാസ്ഥയെ പഴിച്ചാണ്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലും ടൗണിലുമായി രണ്ട് ഇടുങ്ങിയ കാത്തിരിപ്പ് കേന്ദ്രങ്ങളാണ് മൂന്നാറിലാകെ ഉള്ളത്. കാറ്റും മഴയും വന്നാല്‍ അലങ്കോലമാകുന്ന ഇവക്ക് പകരം നിലവാരമുള്ള വെയ്റ്റിങ് ഷെഡ് നിര്‍മിക്കാന്‍ സ്ഥലവും ഫണ്ടും ഉണ്ടെങ്കിലും മുന്നിട്ടിറങ്ങാന്‍ പഞ്ചായത്ത് അധികൃതര്‍ മുതല്‍ വിനോദ സഞ്ചാര വകുപ്പ് തയാറാകുന്നില്ല. ഗ്രാമപഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള മൂന്ന് ടോയ്ലറ്റാണ് ടൗണിലുള്ളത്. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുതുടങ്ങിയ കെട്ടിടവും വൃത്തിഹീന ചുറ്റുപാടുകളുമാണ് ഇവക്കുള്ളത്. ദുര്‍ഗന്ധംമൂലം അടുക്കാന്‍ കഴിയാത്ത ഇവിടെയാണ് ദിനേന നൂറുകണക്കിനാളുകള്‍ എത്തുന്നത്. രാജമല,മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിലും മതിയായ ടോയ്ലറ്റ് സൗകര്യങ്ങളില്ലാത്തത് പ്രശ്നം സൃഷ്ടിക്കുകയാണ്. ഭീമമായ തുകക്ക് ടോയ്ലറ്റുകള്‍ ലേലം ചെയ്ത് നല്‍കാനല്ലാതെ ഇവ പുതുക്കാനോ കൂടുതല്‍ നിര്‍മിക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ല. സ്കൂള്‍ വിദ്യാര്‍ഥികളെയടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സീസണ്‍ ആയാല്‍ എത്തുക പതിവാണ്. ഇവക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. പൊലീസും ഗതാഗത ഉപദേശക സമിതിയും പല തീരുമാനങ്ങളും എടുത്ത് പിരിയാറുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആയിട്ടില്ല. വന്‍കിട ഹോട്ടലുകളിലെ തുക താങ്ങാനാകാത്ത സന്ദര്‍ശകര്‍ക്കായി ബജറ്റ് ഹോട്ടല്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പായിട്ടില്ല. പഴയ മൂന്നാര്‍ മുതല്‍ നല്ലതണ്ണി പാലം വരെയും മാട്ടുപ്പെട്ടി കവല വരെയും രാത്രി മുഴുവന്‍ വഴിവിളക്ക് തെളിക്കാനുള്ള സംവിധാനവും നടപ്പായിട്ടില്ല. അനധികൃത ഗൈഡുകളെ ഒഴിവാക്കാനും സഞ്ചാരികളെ അക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാനും സത്വര നടപടിയാവശ്യമാണ്. ഓരോ സീസണ്‍ തുടങ്ങുമ്പോഴും നടപ്പാക്കാന്‍ പോകുന്ന നടപടികളുടെ പട്ടികയുമായി രംഗത്തിറങ്ങുന്ന അധികൃതരെക്കാള്‍ പാലിക്കപ്പെടുന്ന പ്രവൃത്തികളാണ് നല്ലതെന്ന അഭിപ്രായമാണ് നാട്ടുകാര്‍ക്ക്. |
ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ഭൂനികുതി ഒഴിവാക്കിയത് അന്വേഷിക്കണം-ഡി.സി.സി Posted: 23 Nov 2013 10:05 PM PST പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്‍െറ പേരില്‍ ജില്ലയിലെ വടശേരിക്കര മെഡിക്കല്‍ കോളജിനും മൗണ്ട് സിയോണ്‍ കോളജിനും ഭൂനികുതി ഒഴിവാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തികള്‍ക്ക് ലാഭം ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം തീരുമാനങ്ങള്‍ പുന$പരിശോധിക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ മലയോര കര്‍ഷകരെ ദ്രോഹിക്കുന്ന ഒരുനടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് യോഗത്തില്‍ ആവശ്യമുണ്ടായി. എന്നാല്‍, ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് നടത്തുന്ന ആരോപണം മാത്രമാണന്ന് പ്രസിഡന്‍റ് പി. മോഹന്‍രാജ് പറഞ്ഞു. മലയോര കര്‍ഷകരുടെ ദുരൂഹതകള്‍ അകറ്റുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനുവരി 20 മുതല്‍ 30 വരെ പ്രചാരണ വാഹനജാഥകള്‍ നടത്തുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു ജോര്‍ജ് പറഞ്ഞു. ഈ മാസം 30ന് അകം ജില്ലയിലെ മണ്ഡലം ബ്ളോക് പുന$സംഘടന നടക്കും. പ്രസിഡന്‍റ് പി. മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. ശരത് ചന്ദ്രപ്രസാദ്, സെക്രട്ടറി ഫിലിപ്പ് ജോസഫ്, പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, എ.ഷംസുദ്ദീന്‍, ആര്‍. ഇന്ദുചൂഡന്‍, ബാബു ജോര്‍ജ്, അഡ്വ.കെ. ജയവര്‍മ, മാത്യു കുളത്തുങ്കല്‍, അഡ്വ. ഹരിദാസ് ഇടത്തിട്ട, അഡ്വ.എന്‍. ഷൈലാജ്, കോന്നിയൂര്‍ പി.കെ., ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ.എബ്രഹാം ജോര്‍ജ് പച്ചയില്‍, ഒമ്നി ഈപ്പന്‍, പഴകുളം ശിവദാസന്‍, തേരകത്ത് മണി, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, റോബിന്‍ പരുമല, കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. |
തൊഴിലാളികളെ കടമെടുക്കാന്‍ അനുമതി നല്‍ണമെന്ന് സൗദി ചേംബര്‍ Posted: 23 Nov 2013 09:59 PM PST റിയാദ്: സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ അനുവദിച്ച ഇളവുകാലത്തിന് ശേഷമുണ്ടായ ഒഴിഞ്ഞുപോക്ക് കാരണം തൊഴില്‍ വിപണിയില്‍ വന്ന കമ്മി നികത്താന്‍ തൊഴിലാളികളെ പരസ്പരം കടമെടുക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്ന് സൗദി ചേംബര്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ തൊഴിലാളികളെ കടമെടുക്കാനുള്ള പുതിയ നിയമത്തിന് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കണമെന്നും ചേംബറിലെ വാണിജ്യ, വ്യവസായ സമിതി മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. സൗദിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഭീമന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലാളികളെ ലഭിക്കാതെ കരാറെടുത്ത കമ്പനികള്‍ പ്രയാസപ്പെടുകയാണെന്നും സമിതി വ്യക്തമാക്കി. പദ്ധതികള്‍ കരാറെടുത്ത വിദേശ മുതല്‍മുടക്ക് കമ്പനികള്‍ സൗദിയില്‍ ലഭ്യമായ ലോക്കല്‍ തൊഴിലാളികളെയാണ് അവലംബിച്ചിരുന്നത്. സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥാപിതമാക്കുന്നതിലൂടെ ഇത്തരം തൊഴിലാളികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത് വിദേശ കമ്പനികള്‍ക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. വിസയെടുത്ത് പകരം ജോലിക്കാരെ കൊണ്ടുവരാനുള്ള കാലതാമസവും നടപടിക്രമങ്ങളും പദ്ധതി പൂര്‍ത്തീകരണത്തെ ബാധിച്ചേക്കും. നിര്‍മാണ മേഖലക്ക് പുറമെ ചരക്ക്, പൊതുഗതാഗത രംഗത്തും തൊഴിലാളികളെ ലഭിക്കാത്ത പ്രയാസമുണ്ട്. സൗദിയിലെ വിവിധ തുറമുഖങ്ങളില്‍ നിന്ന് വിപണിയിലേക്കുള്ള ചരക്കുനീക്കത്തെ തൊഴിലാളിക്കമ്മി ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഉള്ള ജോലിക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചത് വിലക്കയറ്റത്തിന് കാരണമായി. വിലക്കയറ്റം ഉപഭോക്താവിനെയാണ് നേരിട്ട് ബാധിക്കുക. വിദേശ തൊഴിലാളികള്‍ ഒഴിഞ്ഞുപോയ മേഖലയിലേക്ക് സ്വദേശികളെ എത്തിക്കാന്‍ രാജ്യത്തെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ക്ക് സാധിച്ചിട്ടില്ല. പഠന, പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്വദേശികള്‍ താല്‍പര്യപ്പെടുന്നത് സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകളാണ്. സര്‍ക്കാര്‍ മേഖലയില്‍ ഇനിയും സ്വദേശികളെ ജോലിക്ക് ആവശ്യമുള്ള സാഹചര്യത്തില്‍ സ്വകാര്യ മേഖലക്ക് സ്വദേശി ജോലിക്കാരെ നല്‍കാന്‍ ഇത്തരം തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും സൗദി ചേംബര്‍ ചൂണ്ടിക്കാട്ടി. |
അര ലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ഖത്തറില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നു Posted: 23 Nov 2013 09:41 PM PST ദോഹ: ഫിഫ ലോകകപ്പ് 2022 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട അര ലക്ഷം തൊഴിലാളികള്‍ക്കായി ഖത്തറില്‍ വിപുലമായ താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിര്‍മാണത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി ബ്രിട്ടീഷ് വിദഗ്ധരുടെ സഹായത്തോടെയാണ് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നത്. വര്‍ക്കേഴ്സ് വില്ലേജ് എന്ന രീതിയില്‍ സജ്ജമാക്കുന്ന ഇവിടെ ഹെല്‍ത്ത് സെന്‍ററുകളും ഷോപ്പുകളും വിനോദപരിപാടികള്‍ക്കുള്ള സൗകര്യങ്ങളും മനശാസത്രജ്ഞന്‍െറ കണ്‍സള്‍ട്ടിങ സ്ഥാപനം ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ഉണ്ടാകും. ഖത്തര്‍ ഗവണ്‍മെന്‍റിന്‍െറ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുകയെന്ന് ക്വാണ്‍ടെക്സ് ഖത്തര്‍ എന്ന നിര്‍മാണ കണ്‍സള്‍ട്ടന്‍സിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വില്ലേജിലെ ഒരു വീട്ടില്‍ മൂന്ന് ബെഡ്റൂം ഉണ്ടാകും. ഓരോ ബെഡ്റൂമിലും നാലുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം സജ്ജമാക്കും. അതില്‍തന്നെ ഓരോ ബെഡും മറ്റു ബെഡുകളില്‍നിന്നും മറച്ചിരിക്കും. തൊഴിലാളികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍െറ ഭാഗമായാണിത്. ഒരു വീടിന് ലിവിങ് റൂം, ബാത്ത്റൂം, പുറമെ നിന്നുമറച്ച ഔ്ഡോര്‍ സ്പെയ്സ് എന്നിവയുണ്ടാകും. നേരത്തെതന്നെ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിരുന്നിരുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍െറയും ഇന്‍റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫഡറേഷന്‍െറയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഇതോടെ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങള്‍ ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ക്കേഴ്സ് വില്ലേജിലെ ആദ്യ യൂനിറ്റ് അടുത്ത ഏപ്രിലില്‍ സജ്ജമാക്കും. യു.എസ് കമ്പനിയായ ഗ്ളോബല്‍ ബില്‍ഡിങ് സൊലൂഷനുമായി സഹകരിച്ചാണ് ക്വാന്‍ടെക്സ് ഖത്തര്‍ പദ്ധതി നടപ്പാക്കുന്നത്. വില്ലേജ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് ഗ്ളോബല്‍ ബില്‍ഡിങ് സൊലൂഷന്‍െറ നേതൃത്വത്തിലാണ്. ഖത്തര്‍ 2022 ലോകകപ്പ് വിജയിപ്പിക്കാനായി പരിശ്രമിക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും ഉയര്‍ന്ന ജീവിതനിലവാരവും സജ്ജമാക്കണമെന്ന ഉദ്ദേശത്തോടെയാണ് വീട് നിര്‍മാണത്തിനുള്ള ഡിസൈന്‍ തയാറാക്കിയിരിക്കുന്നതെന്ന് ക്വാന്‍ടെക്സ് ഖത്തര്‍ സൈമണ്‍ ട്രാഫോര്‍ഡ് ബില്‍ഡിങ് മാഗസിനുമായി സംസാരിക്കവെ വ്യക്തമാക്കി. ലോകകപ്പിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റ് സൗകര്യങ്ങള്‍ നടപ്പാക്കാനുമായി അടുത്ത എട്ടുവര്‍ഷത്തില്‍ 50,000 തൊഴിലാളികള്‍ വേണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ നേപ്പാളില്‍നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഏറ്റവുമധികം തൊഴിലാളികള്‍ ഖത്തറിലെത്തിയത്. ഇവര്‍ക്കുള്‍പ്പെടെ വര്‍ക്കേഴ്സ് വില്ലേജിന്‍െറ സേവനം ലഭ്യമാകും. തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുന്നുവെന്ന ആരോപണം ഇതോടെ അവസാനിക്കുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഖത്തറിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഇതിനായി പത്തിന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നലെ റോമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തൊഴില്‍സാഹചര്യം മെച്ചപ്പെടുത്തുകയെന്നതും ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കുകയെന്നതും ഖത്തറിന്‍െറയും ഫിഫയുടെയും മാത്രം ഉത്തരവാദിത്തമല്ലെന്നും എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും ബ്ളാറ്റര്‍ പറഞ്ഞു. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട യൂറോപ്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സജീവമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
No comments:
Post a Comment