മംഗാള്‍യാന്‍്റെ നാലാം ശ്രമം പാളി Posted: 11 Nov 2013 12:57 AM PST ചെന്നെ: ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം ‘മംഗള്‍യാന്‍്റെ’ നാലാം ഭ്രമണപഥം വികസിപ്പിക്കുന്നതില്‍ പാളിച്ച. ഒരു ലക്ഷം കിലോമീറ്ററിലേക്ക് നാലാം ഭ്രമണപഥം വികസിപ്പിക്കാന്‍ മംഗള്‍യാന് കഴിഞ്ഞിട്ടില്ല. കമാന്‍ഡ് സെന്‍്ററില്‍ നിന്ന് നല്‍കിയ നിര്‍ദേശം അനുസരിച്ച് മംഗള്‍യാന് നാലാം ഭ്രമണപഥത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, പേടകം സുരക്ഷിതമാണെന്നും നാലാം ഭ്രമണപഥം വികസിപ്പിക്കാന്‍ നാളെ പുലര്‍ച്ചെ മംഗള്‍യാന്‍ വീണ്ടും ശ്രമം നടത്തുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. നവംബര്‍ പതിനാറിനാണ് 1,92,000 കിലോമീറ്ററിലേക്ക് അഞ്ചാം ഭ്രമണപഥം വികസിപ്പിക്കേണ്ടത്. വെള്ളിയാഴ്ച രണ്ടാംഘട്ടമായി ഭ്രമണപഥം 40,186 കിലോമീറ്ററിലേക്ക് വികസിപ്പിച്ചിരുന്നു. ശനിയാഴ്ച മംഗള്‍യാനെ 707 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് മൂന്നാംഘട്ടമായ 71,636 കിലോമീറ്ററിലേക്ക് എത്തിച്ചത്. ചൊവ്വാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്‍്റെ ആദ്യ ഭ്രമണപഥം വികസിപ്പിക്കല്‍ വ്യാഴാഴ്ചയാണ് നടന്നത്. |
കരിമണല്‍ ഖനനം: വിവാദം കത്തുന്നു Posted: 11 Nov 2013 12:54 AM PST ഖനനം അനുവദിക്കില്ല - എ.ഐ.വൈ.എഫ് ആലപ്പുഴ: പരിസ്ഥിതിദുര്‍ബല പ്രദേശമായ ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരദേശത്ത് സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദും സെക്രട്ടറി കെ. രാജനും അറിയിച്ചു. ജനകീയ സമരങ്ങളുടെ ഫലമായി നിര്‍ത്തിവെക്കപ്പെട്ട ഖനന നീക്കം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വ്യാപക മണല്‍കടത്ത് നടക്കുന്നു എന്ന പ്രചാരണത്തിന്‍െറ മറപിടിച്ച് സ്വകാര്യമേഖലയില്‍ ഖനനാനുമതി നേടിയെടുക്കാനുള്ള നീക്കവും ശക്തമാണ്. സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കമ്പനി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും കാണിച്ച് തൊഴിലാളി സംഘടനകളെ മുന്നില്‍നിര്‍ത്തി സ്വകാര്യമേഖലയില്‍ ഖനനാനുമതി നേടിയെടുക്കാന്‍ നടത്തുന്ന നീക്കം അങ്ങേയറ്റം അപഹാസ്യമാണ്. തീരമേഖലയെ സംബന്ധിച്ച് നടന്ന പല പഠന റിപ്പോര്‍ട്ടുകളിലും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങള്‍ തീരശോഷണമുള്ള മേഖലയാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. അറബിക്കടലിനും കായംകുളം കായലിനുമിടയില്‍ നാടപോലെ പരിസ്ഥിതി ലോലപ്രദേശമായ ഈ മേഖലയില്‍ സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ഖനനം അനുവദിക്കില്ലെന്നതാണ് എ.ഐ.വൈ.എഫിന്‍െറ പ്രഖ്യാപിത നയം. ഖനനാനുമതി നല്‍കാനുള്ള ഏത് നീക്കത്തെയും ശക്തമായ ജനകീയ സമരങ്ങളിലൂടെ നേരിടുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇടത് പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആലപ്പുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച് ഇടതുപക്ഷം നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുസ്ലിംലീഗ് ജില്ലാ നേതൃയോഗം. തീരദേശത്തെ ജനങ്ങളുടെ പ്രയാസങ്ങളും ദുരിതവും അവഗണിച്ച് ഒരുതരത്തിലുള്ള ഖനനത്തിനും പാര്‍ട്ടി അനുകൂലമല്ലെന്ന് ജില്ലാ പ്രസിഡന്‍റ് എം. ഇസ്മയില്‍കുഞ്ഞ് മുസ്ലിയാരും ജനറല്‍ സെക്രട്ടറി എ.എം. നസീറും പറഞ്ഞു. അഡ്വ. എ.എം. അഷ്റഫ്, എ. യഹിയ, എ. ഇര്‍ഷാദ്, ഇ.വൈ.എം. ഹനീഫ മൗലവി, എം.എ. ലത്തീഫ്, ടി.എ. മെഹബൂബ്, എസ്.എ. അബ്ദുല്‍ സലാം ലബ്ബ, ടി.എ. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിച്ചുകളി അവസാനിപ്പിക്കണം -സോളിഡാരിറ്റി ആലപ്പുഴ: കരിമണല്‍ ഖനനം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി. എ. റാഷിദ് വടുതല ആവശ്യപ്പെട്ടു. ഖനനം സ്വകാര്യമേഖലയില്‍ വേണ്ടെന്ന് തീരുമാനിച്ചവര്‍ പോലും ഇപ്പോള്‍ സ്വകാര്യമേഖലക്കുവേണ്ടി രംഗത്തുവരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കുകയും ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക എന്നത് ജനാധിപത്യവിരുദ്ധ സമീപനമാണ്. പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് പറയുന്നവര്‍ പോലും സ്വകാര്യമേഖലയുടെ പണംപറ്റി അവര്‍ക്കുവേണ്ടി സമരങ്ങള്‍ സംഘടിപ്പിക്കുന്നു എന്നത് കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ ജനങ്ങളുടെ പക്ഷത്ത് നില്‍ക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങനെ ചെയ്യാത്തത് ശരിയായ നിലപാടല്ല. ഇവരെ തെരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തണം. കരിമണല്‍ കടത്തും ഖനനവും നടത്തി ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കാന്‍ സോളിഡാരിറ്റി രംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. |
കായിക മാമാങ്കം: മീനങ്ങാടി ഒരുങ്ങി; ദീപശിഖ ഇന്നെത്തും Posted: 11 Nov 2013 12:41 AM PST മീനങ്ങാടി: ജില്ലാ സ്കൂള്‍ കായികമേളയുടെ ആവേശമേറ്റുവാങ്ങാന്‍ മീനങ്ങാടി ഒരിക്കല്‍കൂടി ഒരുങ്ങി. കൂടുതല്‍ ദൂരവും കുറഞ്ഞ സമയവും കുറിക്കാന്‍ ജില്ലയിലെ നൂറുകണക്കിന് കായിക താരങ്ങള്‍ മീനങ്ങാടിയിലെ ശ്രീകണ്ഠ സ്റ്റേഡിയത്തില്‍ അണിനിരക്കും. 12ാമത് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ ദീപശിഖ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മീനങ്ങാടിയിലെത്തും. ഇത് രണ്ടാംതവണയാണ് മീനങ്ങാടി കായികമേളക്ക് ആഥിതേയത്വം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലാ സ്കൂള്‍ കായികമേള നടന്ന മാനന്തവാടി ഗവ. ഹൈസ്കൂളില്‍ നിന്ന് രാവിലെ ഒമ്പതിന് ദീപശിഖ പുറപ്പെടും. 1963ല്‍ വയനാട് പ്രദേശം കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നപ്പോള്‍ അന്നത്തെ സ്കൂള്‍ കായികമേളയില്‍ ടെന്നിക്കോയ് ചാമ്പ്യനായ ഒ.ടി. ലീല, ‘70-74 വര്‍ഷങ്ങളില്‍ പ്രമുഖ വയനാടന്‍ കായിക താരമായ ടി.ആര്‍. ജാനകി എന്നിവരാണ് ദീപശിഖയേന്തുന്നത്. ദീപശിഖാ സ്റ്റാന്‍ഡ് രണ്ടുദിവസം മുമ്പ് ശ്രീകണ്ഠ സ്റ്റേഡിയത്തില്‍ തയാറാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മത്സരം തുടങ്ങും. 26 ഇനങ്ങള്‍ ഒന്നാംദിനം പൂര്‍ത്തിയാവും. 100, 3000, 5000 ഹീറ്റ്സും ഫൈനലും നടക്കും. ഹാമര്‍ത്രോ, ജാവലിന്‍ ത്രോ, ട്രിപ്പ്ള്‍ ജമ്പ് എന്നിവയും തിങ്കളാഴ്ചയാണ്. ഉദ്ഘാടന സമ്മേളനം ചൊവ്വാഴ്ച രാവിലെ നടക്കും. ഇതിന് മുന്നോടിയായി രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് ഘോഷയാത്രയുണ്ടാകും. മീനങ്ങാടിയില്‍ 2011ല്‍ നടന്ന മേളയില്‍ നാട്ടുകാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂള്‍ കായികമേളയില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 11 തവണ ഓവറോള്‍ ചാമ്പ്യന്മാരായിട്ടുണ്ട്. നാലുതവണ റണ്ണേഴ്സ്അപ് ആണ്. ഇത്തവണ ബത്തേരി ഉപജില്ലാ മേളയില്‍ മീനങ്ങാടിയാണ് ചാമ്പ്യന്മാര്‍. 110 കുട്ടികളാണ് ഇത്തവണ ഉപജില്ലയില്‍ മീനങ്ങാടിക്കായി മാറ്റുരച്ചത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.വി. സുജാത മീനങ്ങാടി ഹൈസ്കൂളിലെ കായികാധ്യാപികയാണ്. ഇവരോടൊപ്പം പി.കെ. ഷാജിയും കുട്ടികളെ ഒരുക്കുന്നു. 94 ഇനങ്ങളിലായി 700ഓളം കുട്ടികളാണ് ഇത്തവണ മീനങ്ങാടിയിലെത്തുക. 24 സ്കൂളുകളില്‍ നിന്ന് സമാഹരിച്ച വിഭവങ്ങള്‍ ഭക്ഷണശാലയില്‍ ഇവര്‍ക്കായി ഒരുക്കും. 700ഓളം കായികതാരങ്ങള്‍ക്കും അകമ്പടിയായി വരുന്നവര്‍ക്കും താമസിക്കാന്‍ മീനങ്ങാടി യു.പി സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചില വീടുകള്‍ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയത്. മീനങ്ങാടി സ്കൂളിലെ മുന്‍ കായികതാരങ്ങളില്‍ ചിലര്‍ ഇപ്പോള്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക് എന്ന സ്ഥാപനത്തില്‍ കോച്ചാണ്. |
കോട്ടൂളിയില്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ്: പ്രക്ഷോഭത്തിനിറങ്ങുമെന്ന് ജനകീയ കൂട്ടായ്മ Posted: 11 Nov 2013 12:38 AM PST കോഴിക്കോട്: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കോട്ടൂളി തണ്ണീര്‍ത്തട പ്രദേശത്ത് കേരള സുസ്്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി കക്കൂസ് മാലിന്യമുള്‍പ്പെടെ സംസ്കരിക്കുന്നതിനുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ജനകീയ കൂട്ടായ്മ. എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കണ്ടല്‍ വനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ തണ്ണീര്‍ത്തടത്തില്‍ നിര്‍മാണപ്രവൃത്തികള്‍ പാടില്ലെന്ന നിയമത്തിന് വിരുദ്ധമാണ് പദ്ധതി പ്രവൃത്തിയെന്ന് ഇത് സംബന്ധമായി വാഴത്തിരുത്തിയില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇവിടത്തെ നിര്‍മാണ പ്രവൃത്തികള്‍ കെട്ടിട നിര്‍മാണത്തിനും മറ്റും തക്കം പാര്‍ത്തിരിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ക്കാണ് ഗുണം ചെയ്യുക. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച സരോവരം പാര്‍ക്കിന്‍െറ ഉദ്ദേശ്യലക്ഷ്യം തന്നെ പദ്ധതി അവതാളത്തിലാക്കും. ദേശീയ പ്രാധാന്യമുള്ള 115 തണ്ണീര്‍ത്തടങ്ങളില്‍ ഒന്നായി ദേശീയ നീര്‍ത്തട സംരക്ഷണ പദ്ധതി പ്രകാരം കണ്ടെത്തിയ സ്ഥലമാണിത്. ചിറനിലം എന്നാണ് റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയത്. കനോലിക്കനാലിലേക്ക് വിവിധ സ്ഥാപനങ്ങളില്‍നിന്ന് ഒഴുക്കുന്ന മാലിന്യം തടയാന്‍ കഴിയാത്തവരാണ് പുതിയ പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്. തണ്ണീര്‍ത്തട നാശത്തിനൊപ്പം സമീപം താമസിക്കുന്ന രണ്ടായിരത്തോളം കുടുംബങ്ങളെയും ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു. 18 റെസിഡന്‍റ്സ് അസോസിയേഷനുകളില്‍നിന്നുള്ള എണ്ണൂറോളം പേരാണ് പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത്. വാഴത്തിരുത്തിയില്‍ ഇത് സംബന്ധമായ പ്രവൃത്തി കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു. നിര്‍മാണപ്രവൃത്തിയുമായി മുന്നോട്ടുപോയാല്‍ നേരിടുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. നിയമലംഘനത്തിനെതിരെ കോടതിയെ സമീപിക്കും. യോഗം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. സത്യനാഥന്‍, പ്രഫ. ശോഭീന്ദ്രന്‍, എം.എ. ജോണ്‍സണ്‍, പ്രകാശന്‍ കുണ്ടൂര്‍, അഡ്വ. എ. വിശ്വനാഥന്‍, കെ.പി. അലക്സ് എന്നിവര്‍ സംസാരിച്ചു. ഐ.കെ. ബിജു സ്വാഗതവും ജോളി ജെറോം നന്ദിയും പറഞ്ഞു. എ. സത്യനാഥന്‍ കണ്‍വീനറും എന്‍. വേലായുധന്‍, കെ.പി. അലക്സ്, ജോളി ജെറോം എന്നിവര്‍ ജോയന്‍റ് കണ്‍വീനര്‍മാരുമായി താല്‍ക്കാലിക പ്രക്ഷോഭകമ്മിറ്റിക്ക് രൂപം നല്‍കി. |
ലോകകപ്പ് 2022: ഖത്തറിന്‍െറ ശുഭപ്രതീക്ഷ ഉയര്‍ത്തി ബ്ളാറ്ററുടെ സന്ദര്‍ശനം Posted: 10 Nov 2013 11:14 PM PST ദോഹ: അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ ഒരു ദിവസത്തെ സന്ദര്‍ശനം ഖത്തറിന് 2022ലെ ലോകകപ്പ് സംബന്ധിച്ച് ശുഭപ്രതീക്ഷയും ആത്മവിശ്വാസവും ഉയര്‍ത്തി. ഫുട്ബാള്‍ വേദി മറ്റൊരു രാജ്യവുമായും ഖത്തര്‍ പങ്കുവെക്കില്ലെന്നും മല്‍സരങ്ങള്‍ ഇവിടെത്തന്നെ നടക്കുമെന്നും ബ്ളാറ്റര്‍ സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിരുന്നു. മാതൃകാപരമായ രീതിയില്‍ ലോകകപ്പ് നടത്താനുള്ള ശേഷി ഖത്തറിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക്ശേഷം നിലപാട് വ്യക്തമാക്കുകയായിരുന്നു. ഖത്തറില്‍ ലോകകപ്പ് നടത്തുന്നതിനെതിരെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. ഖത്തറിലെ സ്റ്റേഡിയങ്ങള്‍ അടുത്തടുത്തായതിനാല്‍ മല്‍സരവേദി മറ്റു രാജ്യങ്ങളുമായി പങ്കുവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഖത്തറുമായി ചേര്‍ന്ന് ലോകകപ്പ് നടത്താന്‍ താല്‍പര്യമുണ്ടെന്ന് കുവൈത്തും ഇറാനും അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തള്ളിയ ബ്ളാറ്റര്‍ ഫിഫ ഗവേണിങ് ബോഡി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഒരു ലോകകപ്പ് വേദി രണ്ടു രാജ്യങ്ങള്‍ക്കായി പങ്കുവെക്കേണ്ടതില്ലെന്നാണ് ഫിഫയുടെ നിലപാട്. 2002ല്‍ കൊറിയയിലും ജപ്പാനിലുമായാണ് ലോകകപ്പ് നടന്നത്. ഭാവിയില്‍ ഇങ്ങനെ പങ്കുവെക്കേണ്ടതില്ലെന്ന് ഫിഫ 2002ല്‍ തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്നും ബ്ളാറ്റര്‍ വ്യക്തമാക്കി. 2018 ലോകകപ്പ് വേദിക്കായി രണ്ടു ജോയന്‍റ് ബിഡ് ഫിഫക്ക് ലഭിച്ചിരുന്നു. സ്പെയിനും പോര്‍ച്ചുഗലും പങ്കാളികളായ ഒരു ബിഡും ബെല്‍ജിയവും ഹോളണ്ടും പങ്കാളികളായ ബിഡും. എന്നാല്‍ രണ്ടു ബിഡുകളും പരിഗണിക്കേണ്ടതില്ലെന്ന് 2010 ഡിസംബറില്‍ ചേര്‍ന്ന ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഖത്തറിനൊപ്പം മറ്റൊരു രാജ്യം കൂടി ലോകകപ്പ് പങ്കാളിയാകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ബ്ളാറ്റര്‍ അറിയിച്ചു. ലോകകപ്പിന്റെതീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എന്തായാലും ലോകകപ്പ് നടത്താനാവില്ലെന്നാണ് ഫിഫയുടെ നിലപാട്. വേനല്‍ക്കാലത്ത് ഖത്തറില്‍ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഫിഫക്ക് ബോധ്യമുണ്ട്. പക്ഷെ സ്റ്റേഡിയത്തിനുള്ളിലെ താപനില നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള അത്യാധൂനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. തീയതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തുടര്‍ചര്‍ച്ചകളിലൂടെയേ തീരുമാനമെടുക്കാനാവു എന്നും ബ്ളാറ്റര്‍ അറിയിച്ചു. ലോകകപ്പിന്‍െറ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വിദേശ തൊഴിലാളികള്‍ നിരവധി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം മാധ്യമങ്ങള്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ നേരിട്ടുമനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ബ്ളാറ്റര്‍ പ്രതികരിച്ചു. |
നെയ്യാര്‍ ഡാം: തമിഴ്നാടിന്‍്റെ ഹരജി സുപ്രീംകോടതി തള്ളി Posted: 10 Nov 2013 10:43 PM PST ന്യൂദല്‍ഹി: നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ഇടക്കാലാശ്വാസമായി കേരളം 150 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് ഹരജി നല്‍കിയത്. ജസ്റ്റിസ് എം.ആര്‍ ലോധ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും. 2004 മുതല്‍ കേരളം നെയ്യര്‍ ഡാമില്‍ നിന്ന് വെള്ളം നല്‍കുന്നില്ളെന്ന് തമിഴ്നാട് ഹരജിയില്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ മുതല്‍ കേരളത്തില്‍ സമൃദ്ധമായി മള ലഭിച്ചിരുന്നുവെന്നും അതിനാല്‍ കന്യാകുമാരി ജില്ലയിലെ കൃഷി ആവശ്യത്തിന് നെയ്യാറില്‍ നിന്നും വെള്ളം ലഭിക്കണമെന്നുമായിരുന്നു തമിഴ്നാടിന്‍്റെ വാദം. എന്നാല്‍ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത് നെയ്യാറിലെ വെള്ളമാണെന്നും കേരളത്തില്‍ ജലദൗര്‍ലഭ്യതയുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു. അതേസമയം, മുല്ലപ്പെരിയാര്‍ കേസില്‍ വിധി വൈകുമെന്ന് ജസ്റ്റിസ് ആര്‍.എന്‍ ലോധ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിച്ചു. കേരളവും തമിഴ്നാടും സമര്‍പ്പിച്ച രേഖകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വിലയിരുത്തിയ ശേഷം മാത്രമേ വിധിയുണ്ടാകൂവെന്നും കോടതി അറിയിച്ചു. |
തൊഴില്‍ പ്രശ്നങ്ങളില്‍ നീതിയുക്ത തീരുമാനമെടുക്കും: മന്ത്രിസഭ Posted: 10 Nov 2013 10:40 PM PST മനാമ: രാജ്യത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെയും അവരുടെ തൊഴില്‍ ദാതാക്കളുടെയും അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് നടപടിയെടുക്കുമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തൊഴില്‍ നിയമ പ്രകാരം രാജ്യം ഏര്‍പ്പെട്ടിട്ടുള്ള കരാറുകളും ധാരണകളും പാലിച്ചു കൊണ്ടു മുന്നോട്ട് പോകും. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ മാനിച്ചുകൊണ്ട് രമ്യമായ പരിഹാരത്തിനാണ് ശ്രമിക്കുക. പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ വിഷയത്തില്‍ ഇരുഭാഗത്തിന്‍െറയും വാദങ്ങള്‍ പരിഗണിച്ച് ഫയല്‍ ക്ളോസ് ചെയ്യാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ തൊഴില്‍ മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഒക്ടോബര്‍ 13 മുതല്‍ 17 വരെ ജനീവയില്‍ ചേര്‍ന്ന ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ട നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ വിഷയം പഠിക്കുന്നതിന് ബന്ധപ്പെട്ട കമ്മിറ്റിയെ ചുമതലപ്പെടുത്തും. തൊഴില്‍ ഫണ്ടിലെ പണം നിക്ഷേപങ്ങളിലിറക്കുന്നതിനുള്ള നിബന്ധനകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഹൈ റിസ്ക് ഇന്‍വെസ്റ്റ്മെന്‍റ് പ്രോജക്റ്റുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതും തൊഴില്‍ ഫണ്ടിന്‍െറ പണമൊഴുക്ക് ഉറപ്പുവരുത്തുന്നതുമായ നിക്ഷേപ പദ്ധതികളിലേര്‍പ്പെടാനുമാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ആവശ്യമായ പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ടും അല്ലാതെയും നല്‍കുന്ന സബ്സിഡിയെക്കുറിച്ച് പഠനം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ഡീസലിന്‍െറ 29 ശതമാനം സബ്സിഡിയടക്കം 288 മില്യന്‍ ദിനാറാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഡീസല്‍ ഉപഭോക്താക്കളില്‍ വലിയ പങ്കും നിര്‍മാണ മേഖലയും റോഡ് ട്രാന്‍സ്പോര്‍ട്ടും ആണ്. അസ്ഫാള്‍റ്റ് ഉല്‍പന്നങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സബ്സിഡിയെക്കുറിച്ചൂം പഠനം നടത്താന്‍ കാബിനറ്റ് നിര്‍ദേശിച്ചിട്ടുണ്ട്്. സബ്സിഡിയുടെ പ്രഥമ പരിഗണന രാജ്യത്തെ പൗരനായിരിക്കണമെന്നതാണ്. അനര്‍ഹരായ ആളുകള്‍ക്ക് സബ്സിഡി ലഭിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സമഗ്ര പഠനമാണ് കാബിനറ്റ് നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി മന്ത്രിസഭ വിലയിരുത്തി. സര്‍ക്കാര്‍ പദ്ധതികള്‍ 53 ശതമാനം പുരോഗതിയാണ് നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ അവസാനത്തോടെ ഇത് 70 ശതമാനമാക്കുന്നതിന് ശ്രമം ശക്തമാക്കാനാണ് തീരുമാനം. ഇഴഞ്ഞു നീങ്ങുന്ന പദ്ധതികള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കുന്നതിന് ഉപപ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുസമ്മേളനങ്ങള്‍, ഒരുമിച്ച് കൂടല്‍, പ്രകടനം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് സമര്‍പ്പിച്ച നിയമനിര്‍ദേശ ഭേദഗതി മന്ത്രിസഭ ഫയലില്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പഠിക്കുന്നതിന് നിയമകാര്യ മന്ത്രാലയ സമിതിയെ ചുമതലപ്പെടുത്തി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. |
കുവൈത്ത് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ പര്യടനം അവസാനിച്ചു Posted: 10 Nov 2013 10:33 PM PST കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ ഇന്ത്യന്‍ പര്യടനത്തിന് സമാപ്തി. ഇരുരാജ്യങ്ങള്‍ക്കും ഗുണപ്രദമാവുന്ന നിര്‍ണായക കരാറുകള്‍ക്ക് വിത്തുപാകുകയും ഉഭയകക്ഷി ബന്ധം പൂര്‍വാധികം ഊട്ടിയുറപ്പിക്കുകയും ചെയ്ത സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മടങ്ങി. ദല്‍ഹിയിലെ പാലം വ്യോമതാവളത്തില്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി അല്‍ സുലൈമാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്കും ഉന്നതതല പ്രതിനിധി സംഘത്തിനും യാത്രയയപ്പ് നല്‍കി. ദല്‍ഹിയില്‍നിന്ന് നേരെ പാകിസ്താനിലേക്കാണ് പ്രധാനമന്ത്രിയും സംഘവും യാത്ര തിരിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പാകിസ്താനിലെത്തിയ പ്രധാനമന്ത്രിയെ ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ശാസ്ത്ര, സാങ്കേതിക മന്ത്രി സഹാിദ് ഹാമിദിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. പാകിസ്താനിലെ കുവൈത്ത് അംബാസഡര്‍ നവാഫ് അല്‍ ഇന്‍സിയും എത്തിയിരുന്നു. പ്രധാനമന്ത്രി നവാസ് ശരീഫുമായി ശൈഖ് ജാബിര്‍ കൂടിക്കാഴ്ച നടത്തും. |
രൂപയുടെ മൂല്യത്തില്‍ ഇടിവ്; ഡോളറിന് 63.28 രൂപ Posted: 10 Nov 2013 10:23 PM PST മുംബൈ: രൂപയുടെ മൂല്യത്തല്‍ 81 പൈസയുടെ ഇടിവ്. ഡോളറിന് 63.28 രൂപയാണ് തിങ്കളാഴ്ചയിലെ വിനമയ നിരക്ക്. ഏഴാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.അമേരിക്കന്‍ ഡോളറിന് ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഓഹരി വിപണി അഞ്ചു ദിവസമായി താഴേക്ക് പതിക്കുന്നതും മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. ഓഹരി വിപണിയിലും ഇടിവുണ്ടായി. വ്യാപാരം ആരംഭിച്ചപ്പോള്‍ സൂചിക സെന്‍സെക്സ് 183.74 പോയിന്‍റ് താഴ്ന്ന് 20,482.41 ആയി. വ്യാപാരം പുരോഗമിക്കുമ്പോള്‍ നിഫ്റ്റി 69.90 പോയിന്‍്റ് താഴ്ന്ന് 60,070.85 ആയി. |
സി.ബി.ഐ യെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി Posted: 10 Nov 2013 09:48 PM PST ന്യൂദല്‍ഹി: സി.ബി.ഐയെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സി.ബി.ഐയുടെ നിയമസാധുത ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. പ്രധാന കേസുകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ശരിയല്ല. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണം -പ്രധാനമന്ത്രി പറഞ്ഞു. സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുഹാവതി ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ക്കാറിന്‍്റെ അപ്പീലില്‍ സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരിക്കുകയാണ്. |
No comments:
Post a Comment