ജില്ലയെ നിക്ഷേപസൗഹൃദമാക്കും -മന്ത്രി തിരുവഞ്ചൂര്‍ Madhyamam News Feeds |
- ജില്ലയെ നിക്ഷേപസൗഹൃദമാക്കും -മന്ത്രി തിരുവഞ്ചൂര്‍
- സോളാര്‍ കുരുക്കില്‍ മോഡിയും
- കേന്ദ്ര ഫണ്ട് വിനിയോഗിക്കാതെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
- നാട്ടുകാരെ പറ്റിച്ച് കോടികളുമായി സ്ത്രീ മുങ്ങിയതായി പരാതി
- ഒളിക്യാമറയില്‍ കുടുങ്ങി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍
- മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം: 767 പരാതികള്‍ പരിഹരിച്ചു; 3369 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു
- പെണ്‍കുട്ടിയെ മനോരോഗിയാക്കാന്‍ പൊലീസ് ശ്രമമെന്ന്
- പീഡനാരോപണം: തരുണ്‍ തേജ്പാലിനെതിരെ കേസെടുത്തു
- നിയമ ലംഘകരുള്ള സ്ഥാപനങ്ങളിലെ പരിശോധനക്ക് പ്രത്യേക പദ്ധതി
ജില്ലയെ നിക്ഷേപസൗഹൃദമാക്കും -മന്ത്രി തിരുവഞ്ചൂര്‍ Posted: 22 Nov 2013 12:48 AM PST പാലക്കാട്: ജില്ലയെ നിക്ഷേപസൗഹൃദമാക്കി മാറ്റുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാലക്കാട് സ്റ്റേഡിയം മൈതാനത്ത് ഇന്‍ഡെക്സ്പോ-2013 വ്യവസായപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. |
Posted: 21 Nov 2013 11:33 PM PST Image: Subtitle: നിരീക്ഷണത്തിനിരയായ യുവതിക്ക് സോളാര്‍ കമ്പനിയുമായി ബന്ധം ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും സോളാര്‍ കുരുക്കില്‍. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ സൗരോര്‍ജ പദ്ധതികളുടെ കരാര്‍ ലഭിച്ച കമ്പനിയുടമയുടെ സഹോദരിയെ നിരീക്ഷിച്ച സംഭവത്തില്‍ ആണ് മോഡി പ്രതിക്കൂട്ടില്‍ അകപ്പെട്ടത്. ഗുജറാത്തില്‍ സ്വര്‍ണ വ്യാപാരം നടത്തിയിരുന്ന ബാംഗ്ളൂര്‍ സ്വദേശിയായ പ്രാണ്‍ലാല്‍ സോണിയുടെ 36 കാരിയായ മകളെയാണ് അമിത്ഷായുടെ നിര്‍ദേശ പ്രകാരം പൊലീസ് നേരിട്ടും അല്ലാതെയും നിരീക്ഷിച്ചത്. ബാഗ്ളൂരിലെ ആര്‍കിടെക്ടായ യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മോഡി പ്രത്യേക താല്‍പര്യമെടുത്ത് സൗരോര്‍ജ പദ്ധതികള്‍ യുവതിയുടെ സഹോദരന്‍്റെ സ്ഥാപനത്തിന് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. യുവതിയെ നിരീക്ഷിച്ച സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിവിട്ട് ഒരു കമ്പനിക്ക് മാത്രമായി കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി 2012 ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്‍്റെ പേരില്‍ തട്ടിക്കൂട്ടിയ, മുന്‍ പ്രവര്‍ത്തന പരിചയമില്ലാത്ത ഈ സ്ഥാപനം കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ കരാര്‍ നേടുന്ന കമ്പനിയായി മാറുകയും ചെയ്തു. യുവതി മോഡിയെ കണ്ടതിനുശേഷമാണ് ഇക്യുലിബ്രിയം എന്ന കമ്പനി രൂപീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് കോഹില്‍ ആരോപിച്ചു. 2005ല്‍ കച്ചില്‍ നടന്ന ശൈത്യകാലമേളയില്‍ ആദ്യമായി യുവതിയും മോഡിയും നേരിട്ട് കാണുന്നത്. ഗാന്ധി നഗര്‍ ഗ്രിഡ് പ്രൊജക്ട് ഉള്‍പ്പെടെയുള്ള വലിയ പദ്ധതികളുടെ കരാര്‍ ഈ കമ്പനിക്ക് നല്‍കിയതായും പറയപ്പെടുന്നു. യുവതിയുടെ മൊബൈല്‍ ബില്ലുകള്‍ പോലും ഗുജറാത്ത് സര്‍ക്കാര്‍ ആണ് അടച്ചതെന്ന ആക്ഷേപങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മകളെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യമില്ളെന്ന് കാണിച്ച യുവതിയുടെ പിതാവ് ദേശീയ വനിതാ കമ്മീഷന് കത്തെഴുതിയിരുന്നു. തങ്ങളുടെ അറിവോടെയാണ് നിരീക്ഷണം നടന്നതെന്നാണ് പിതാവ് പ്രാണ്‍ലാല്‍ വനിതാ കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കിയത്. ഇതോടെയാണ് വിവാദം വഴിതിരിവിലത്തെിയത്. |
കേന്ദ്ര ഫണ്ട് വിനിയോഗിക്കാതെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ Posted: 21 Nov 2013 10:56 PM PST Subtitle: ഫണ്ട് അനുവദിച്ചത് 126 സ്ഥാപനങ്ങള്‍ക്ക് കാസര്‍കോട്: മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗത്തില്‍ വീഴ്ച. ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവൃത്തി പൂര്‍ത്തിയാക്കി വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ല. രണ്ടാം ഗഡു ലഭിക്കാനും രണ്ടുവര്‍ഷമായി സംസ്ഥാനത്ത് മുടങ്ങിയ ഫണ്ട് പുനരാരംഭിക്കാനുമുള്ള നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു. |
കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി Posted: 21 Nov 2013 10:46 PM PST കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ആറളം നിവാസികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ആറളം പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും പ്രയമായവരുമടക്കം നൂറുകണക്കിനാളുകള്‍ കലക്ടറേറ്റ് പടിക്കലേക്ക് ഇരമ്പിയെത്തിയത്. |
നാട്ടുകാരെ പറ്റിച്ച് കോടികളുമായി സ്ത്രീ മുങ്ങിയതായി പരാതി Posted: 21 Nov 2013 10:20 PM PST ആറ്റിങ്ങല്‍: ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് ആറ്റിങ്ങല്‍ സ്വദേശിനി മുങ്ങി. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപത്തെ ആഡംബര ഫ്ളാറ്റില്‍ വാടകക്ക് താമസിക്കുന്ന ആലംകോട് പള്ളിമുക്ക് സ്വദേശിനിക്കെതിരെയാണ് പരാതി. പലരില്‍ നിന്നായി അത്യാവശ്യകാര്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയത്. വിദേശ മലയാളികളുടെ ഭാര്യമാരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. സ്ത്രീകളെ പരിചയപ്പെട്ട് വീട്ടിലെത്തി കൂടുതല്‍ സൗഹൃദം നടിച്ച് വന്‍ തുകകള്‍ കടമായി വാങ്ങും. ഇതിനുശേഷം ഇവര്‍ വഴി ഇവര്‍ക്ക് പരിചയമുള്ള സ്ത്രീകളുമായി ബന്ധപ്പെട്ട് ഇവരെയും തട്ടിപ്പിനിരയാക്കും. ചെക്കും മറ്റ് രേഖകളും നല്‍കിയും യാതൊരു രേഖയും നല്‍കാതെയും പണം കൈക്കലാക്കിയിട്ടുണ്ട്. നിരവധി പേരുടെ സ്വര്‍ണം വാങ്ങി പണയപ്പെടുത്തിയും വസ്തുവിന്‍െറ പ്രമാണം വാങ്ങി മറ്റ് ആള്‍ക്കാര്‍ക്ക് ഈട് വെച്ച് പണം വാങ്ങിയും കബളിപ്പിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ ഭാര്യമാരോ വിധവകളോ ആണ് തട്ടിപ്പിനിരയായവര്‍. ഭര്‍ത്താക്കന്മാരോ ബന്ധുക്കളോ അറിയാതെയാണ് സ്ത്രീകളില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരിക്കുന്നതും. തന്ത്രപൂര്‍വം രഹസ്യമായി ഇടപാട് നടത്താനും ശ്രമിച്ചിരുന്നു. തട്ടിപ്പിനിരയായ പലരും മറ്റുള്ളവരോട് പറഞ്ഞപ്പോഴാണ് വര്‍ഷങ്ങളായി നടന്നുവന്ന തട്ടിപ്പ് പരസ്യമായതും തട്ടിപ്പിന്‍െറ വ്യാപ്തി വ്യക്തമായതും. പണം തിരികെ ആവശ്യപ്പെട്ടവരോട് പല ഒഴിവുകള്‍ പറഞ്ഞ് മാസങ്ങളായി ഒഴിഞ്ഞുമാറുകയായിരുന്നു. ഇവര്‍ താമസിക്കുന്ന ആറ്റിങ്ങലിലെ ഫ്ളാറ്റ് കടയ്ക്കാവൂര്‍ സി.ഐയുടെ സഹോദരിയുടേതാണ്. സി.ഐ താമസിക്കുന്നതും ഇതേ ഫ്ളാറ്റിലാണ്. ഇത് ചൂണ്ടിക്കാട്ടിയും തട്ടിപ്പിന് വിശ്വാസ്യത നേടിയിരുന്നു. |
ഒളിക്യാമറയില്‍ കുടുങ്ങി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ Posted: 21 Nov 2013 10:12 PM PST Image: ന്യൂദല്‍ഹി: മീഡിയാ സര്‍ക്കാര്‍ എന്ന വെബ് പോര്‍ട്ടല്‍ നടത്തിയ ഒളിക്യാമറയില്‍ കുടുങ്ങിയത് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍. അനധികൃത മാര്‍ഗത്തിലൂടെ എ.പി.പി സ്ഥാനാര്‍ഥികള്‍ പണം നേടാന്‍ ശ്രമിച്ചതായാണ് ചിത്രങ്ങള്‍ പുറത്തുവിട്ട മീഡിയാ സര്‍ക്കാര്‍ എന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഷാസിയ ഇല്‍മി എന്ന പ്രമുഖ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചു. കുറ്റക്കാരെന്ന് കണ്ടത്തെിയാല്‍ ഇവര്‍ക്കെതിരെ തക്കതായ നടപടി ഉണ്ടാവുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ദല്‍ഹി തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഉണ്ടായ പുതിയ വിവാദം അഴിമതിക്കെതിരെ തുറന്ന പോരാട്ടം പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. വ്യാഴാഴ്ചയാണ് മീഡിയ സര്‍ക്കാര്‍ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇവ സിഡികളില്‍ പ്രചരിക്കുന്നുമുണ്ട്. എ.എ.പിയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണത്തിന് കേന്ദ്രം ഒരുങ്ങവെയാണ് മീഡിയാ സര്‍ക്കാറിന്‍്റെ ഒളിക്യാമറാ ഓപറേഷന്‍ പുറത്തുവന്നത്. ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷനു’ കിട്ടിയ തുക ആം ആദ്മിക്കുവേണ്ടി കെജ്രിവാള്‍ ഉപയോഗിച്ചു എന്ന് അണ്ണാ ഹസാരെ ആരോപണം ഉന്നയിച്ചിരുന്നു. ഒളിക്യാമറ പ്രയോഗം നടത്തിയത് കഴിഞ്ഞ മാസം ആണെന്നും ഇതില്‍ എ.എ.പിയുടെ ഒരു നേതാവും എട്ട് സ്ഥാനാര്‍ഥികളും ഉള്‍പ്പെട്ടതായും മീഡിയാ സര്‍ക്കാറിന്‍്റെ സി.ഇ.ഒ അുരഞ്ജന്‍ ദാ പറഞ്ഞു. വെബ് പോര്‍ട്ടലിന്‍്റെ രണ്ട് റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് റസീപ്റ്റ് നല്‍കാതെ തുക സ്വീകരിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ നാലു വര്‍ഷമായി ഈ ഓപറേഷനുവേണ്ടി പിന്തുടരുകയായിരുവെന്നും അനുരഞ്ജന്‍ പറഞ്ഞു. |
Posted: 21 Nov 2013 09:47 PM PST Subtitle: സ്ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്നു കല്‍പറ്റ: ഡിസംബര്‍ അഞ്ചിന് കല്‍പറ്റയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ ഓണ്‍ലൈനായി ലഭിച്ച 10,264 പരാതികളില്‍ 767 എണ്ണം പൂര്‍ണമായും പരിഹരിച്ചു. 3369 പരാതികളില്‍ നടപടികള്‍ നടന്നുവരുകയാണ്. |
പെണ്‍കുട്ടിയെ മനോരോഗിയാക്കാന്‍ പൊലീസ് ശ്രമമെന്ന് Posted: 21 Nov 2013 09:46 PM PST Subtitle: പന്തീരിക്കര സെക്സ് റാക്കറ്റ്: കോഴിക്കോട്: പന്തീരിക്കര സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച പ്ളസ്വണ്‍ വിദ്യാര്‍ഥിനിയെ മാനസികരോഗിയായി ചിത്രീകരിക്കാന്‍ പൊലീസ് ശ്രമം തുടരുന്നു. വളരെ ചെറുപ്പത്തിലേ ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമയാണെന്നും കാണുന്നവരെയെല്ലാം പ്രതിയാക്കാനുള്ള പ്രവണത ഉണ്ടെന്നുമാണ് പുതിയ അന്വേഷണ സംഘം കണ്ടെത്തിയ ‘തെളിവുകള്‍’. ഉന്നത ബന്ധമുള്ളതായി പറയുന്ന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണികളെ രക്ഷപ്പെടുത്താന്‍ പൊലീസ് പുതിയ തെളിവുകള്‍ ശേഖരിക്കുകയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. പ്ളസ്വണ്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്നും ആവശ്യമില്ലാത്തവരുടെ പേരുപറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കയാണെന്നുമാണ് പൊലീസിന്‍െറ നിലപാട്. |
പീഡനാരോപണം: തരുണ്‍ തേജ്പാലിനെതിരെ കേസെടുത്തു Posted: 21 Nov 2013 09:27 PM PST Image: ന്യൂദല്‍ഹി: ലൈംഗിക പീഡനാരോപണം നേരിടുന്ന തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ഗോവ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഗോവ സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആരോപണം പുറത്തുവന്ന ഇന്നലെ തന്നെ ഗോവ പൊലീസ് സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ തെഹല്‍ക പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വനിതകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക ഉര്‍വശി ബുടാലിയ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച ഒരു പരിപാടിയുടെ നടത്തിപ്പിന് തേജ്പാലിനൊപ്പം എത്തിയ ജൂനിയറായ വനിതാ പത്രപ്രവര്‍ത്തകയാണ് രണ്ടുദിവസങ്ങളിലായി മാനഭംഗശ്രമത്തിന് ഇരയായത്. സഹപത്രപ്രവര്‍ത്തക പീഡനക്കാര്യം പുറത്തുവിട്ടതിനെ തുടര്‍ന്ന് കുറ്റം ഏറ്റുപറഞ്ഞ തേജ്പാല്‍ തെഹല്‍ക വാരികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് പദവി ആറുമാസത്തേക്ക് രാജിവെച്ചതായി ഇ മെയിലിലൂടെ അറിയിച്ചിരുന്നു. തെഹല്‍ക അധികൃതരോട് പരാതിപ്പെട്ടിട്ടും ആഭ്യന്തരകാര്യമെന്ന് പറഞ്ഞ് വിഷയത്തില്‍ നടപടിയെടുക്കാത്തതിനെതിരെ പത്രപ്രവര്‍ത്തക രംഗത്തത്തെിയിരുന്നു. വിശാഖ കേസിലെ നിര്‍ദേശപ്രകാരം സംഭവം അന്വേഷിക്കുന്നതിന് സമിതി രൂപവല്‍ക്കരിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തെഹല്‍ക പ്രത്യകേ സമിതി രൂപവല്‍ക്കരിച്ചത്. സംഭവത്തത്തെുടര്‍ന്ന് പ്രസാര്‍ഭാരതി ബോര്‍ഡിലേക്ക് തേജ്പാലിനെ നാമനിര്‍ദേശംചെയ്തത് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. |
നിയമ ലംഘകരുള്ള സ്ഥാപനങ്ങളിലെ പരിശോധനക്ക് പ്രത്യേക പദ്ധതി Posted: 21 Nov 2013 09:20 PM PST Image: റിയാദ്: നിയമലംഘകരായ വിദേശികള്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന് സമഗ്രപദ്ധതിക്ക് തൊഴില്‍ മന്ത്രാലയം രൂപം നല്‍കി. താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാത്തവരും സ്വന്തം സ്പോണ്‍സര്‍ക്ക് കീഴില്‍ തൊഴിലെടുക്കാത്തവരുമായ വിദേശ തൊഴിലാളികളിലാണ് ഇനി മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് തൊഴില്‍മന്ത്രാലയത്തിലെ പരിശോധന, തൊഴില്‍കാര്യ വകുപ്പ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അബൂസുനൈന്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment