സ്വാഗതം
WELCOME

News Update..

Wednesday, November 6, 2013

പച്ചപ്പണിഞ്ഞ് പയ്യനാട് സ്റ്റേഡിയം ഒരുങ്ങുന്നു Madhyamam News Feeds

പച്ചപ്പണിഞ്ഞ് പയ്യനാട് സ്റ്റേഡിയം ഒരുങ്ങുന്നു Madhyamam News Feeds

Link to

പച്ചപ്പണിഞ്ഞ് പയ്യനാട് സ്റ്റേഡിയം ഒരുങ്ങുന്നു

Posted: 06 Nov 2013 12:16 AM PST

മഞ്ചേരി: ഫെഡറേഷന്‍ കപ്പിനെ വരവേല്‍ക്കാന്‍ പയ്യനാട് ഫുട്ബാള്‍ അക്കാദമി സ്റ്റേഡിയം ഒരുങ്ങുന്നു. നൂറില്‍പരം തൊഴിലാളികളുടെ സഹായത്താല്‍ അതിവേഗത്തിലാണ് വിവിധ ജോലികള്‍ പുരോഗമിക്കുന്നത്.  മൂന്നാഴ്ച മുമ്പ് കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍ സന്ദര്‍ശിച്ച ഘട്ടത്തില്‍ നിന്ന് മൈതാനവും പരിസരവും ആകെ മാറി. നവംബര്‍ അവസാനത്തോടെ  സ്റ്റേഡിയം പൂര്‍ണതയിലെത്തും. സ്റ്റേഡിയത്തിലെ ഉണങ്ങിയ പുല്ല് മരുന്നു തളിച്ച് പരിചരിച്ചതോടെ പച്ചപ്പരവതാനി പോലെയായി.
 നാല് തൊഴിലാളികള്‍ ആറ് ദിവസമായി മൈതാ നത്തെ കളകള്‍ പറിക്കല്‍ ജോലിയിലാണ്. ഗോള്‍പോസ്റ്റുകളുടെ ഭാഗത്തെ ആറ്പടികള്‍ വീതമുളള ഗാലറി പൂര്‍ത്തിയാകാറായി.
നിര്‍മാണം പൂര്‍ത്തിയായ പ്രധാന ഗാലറി പെയിന്‍റടിച്ച് മനോഹരമാക്കി. പവലിയനായി നിര്‍മിച്ച മുറികളുടെ ഉള്‍ഭാഗത്തെ ചുമരുകളുടെ തേപ്പും വൈദ്യുതീകരണവും കഴിഞ്ഞു. നിലം ശരിയാക്കുന്ന പണികളാണിനി ശേഷിക്കുന്നത്.
 പവലിയനിലെ ഗാലറിയില്‍ സിമന്‍റുതേപ്പ് ഭാഗികമായി പൂര്‍ത്തിയായി. ഇതിന് സംരക്ഷണ ഗ്രില്‍ സ്ഥാപിക്കല്‍ നടന്നുവരികയാണ്. ഏതാനും ദിവസത്തിനുള്ളില്‍ മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയാകും.   റോഡില്‍ നിന്ന് ഗ്രൗണ്ടിലെത്തുന്ന ഒരു കി.മി റോഡിന്‍െറ നിര്‍മാണവും പുരോഗിമിക്കുന്നു. ഗാലറിക്ക് പിന്നിലൂടെയാണ് റോഡ്. മൈതാനം, ഗാലറി, മൈതാനത്തിനു ചുറ്റും നാനൂറു മീറ്റര്‍ ട്രാക്ക്, ടീമുകള്‍ക്ക് ഒരുങ്ങാനും വിശ്രമിക്കാനുമുള്ള മുറികള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും നവംബറില്‍ പൂര്‍ത്തിയാക്കും.
 പെയിന്‍റിങ് ജോലിക്ക് മാത്രമായി 22 തൊഴിലാളികളുണ്ട്. വി.ഐ.പി ഗാലറിക്ക് താഴെ ഗ്രൗണ്ടിനോട് ചേര്‍ന്ന് മൂന്നുവരി ഇരിപ്പിടമൊരുക്കുന്ന പ്രവൃത്തികള്‍ പകുതികഴിഞ്ഞു.
 

ഗൗരിയമ്മക്കെതിരായ പരാമര്‍ശം: പി.സി. ജോര്‍ജിനെ താക്കീത് ചെയ്യാന്‍ ശിപാര്‍ശ

Posted: 05 Nov 2013 11:26 PM PST

Image: 

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് സമിതി ശിപാര്‍ശ. ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മക്കെതിരായ മോശം പരാമര്‍ശത്തിലാണ് താക്കീത്. അതേസമയം ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെയാണ് കെ. മുരളീധരന്‍ അധ്യക്ഷനായ സമിതി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മാര്‍ച്ച് ഏഴിനാണ് ജോര്‍ജിനെതിരെ ഗൗരിയമ്മ ആരോപണം ഉന്നയിച്ചത്. ജോര്‍ജിനെ കാണാന്‍ കുഞ്ഞുമായി ഒരു സ്ത്രീ എത്തിയെന്നും താന്‍ ഇടപെട്ട് സ്ത്രീക്ക് 2,000 രൂപ നല്‍കി പറഞ്ഞുവിട്ടെന്നുമായിരുന്നു ആരോപണം. ഗൗരിയമ്മയുടെ തലക്ക് വല്ല കുഴപ്പം കാണുമെന്നും ഭര്‍ത്താവ് ടി.വി. തോമസിനെ ഓര്‍മിച്ചാണ് ഗൗരിയമ്മ പരാമര്‍ശം നടത്തിയെന്നുമാണ് ജോര്‍ജ് പ്രതികരിച്ചത്. ഇതേതുടര്‍ന്നാണ് ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് ജെ.എസ്.എസും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയത്.

നിയമസഭ സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത് വൃത്തിക്കെട്ട നടപടിയാണെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു.

ഹര്‍ത്താലില്‍ ജനം വലഞ്ഞു

Posted: 05 Nov 2013 11:13 PM PST

കല്‍പറ്റ: ദേശീയപാത 212ലെ ഗതാഗത നിരോധം പിന്‍വലിക്കുക, മൈസൂര്‍-കുട്ട-തോല്‍പെട്ടി-മാനന്തവാടി റോഡിലും രാത്രിയാത്ര നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയപാതയിലെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച വയനാട്ടില്‍ നടത്തിയ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
കെ.എസ്.ആര്‍.ടി.സി അപൂര്‍വമായി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ പൂര്‍ണമായും ഓട്ടം നിര്‍ത്തിവെച്ചു. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. നഗരങ്ങളില്‍ ചില ഓട്ടോകള്‍ സര്‍വീസ് നടത്തി. ഇരുചക്ര വാഹനങ്ങളും മറ്റും സാധാരണപോലെ ഓടി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍ പറഞ്ഞു. മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കാട്ടിക്കുളം, വെള്ളമുണ്ട, നിരവില്‍പുഴ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
 മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഉപവാസ സമരം സമിതി ജില്ലാ സെക്രട്ടറി കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ കെ. ജോയി, കെ.എം. വര്‍ക്കി, സി.പി. മുഹമ്മദലി, അഡ്വ. റഷീദ് പടയന്‍, എം.വി. സുരേന്ദ്രന്‍, എം.കെ. ശിഹാബുദ്ദീന്‍, പി.എ. നാസര്‍, വി. കരീം എന്നിവര്‍ സംസാരിച്ചു.
കാട്ടിക്കുളത്ത് വ്യാപാരി വ്യവസായി സമിതിയുടെ ഉപവാസം സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.വി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ. തുളസീദാസ് അധ്യക്ഷത വഹിച്ചു. സി.കെ. ശങ്കരന്‍, കെ.ആര്‍. ഗോപി, ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.
വയനാട് ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പല്‍ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ ഉപവസിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞിരായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഷ്റഫ് പാറക്കണ്ടി അധ്യക്ഷത വഹിച്ചു.  ഇ.ടി. ഹംസ കമ്പളക്കാട്, അഷ്റഫ് വേങ്ങാട്, എം. മുജീബ് ചുണ്ടേല്‍, സി.വി. വര്‍ഗീസ് വൈത്തിരി, സേവ്യര്‍ കരണി, യൂത്ത് വിങ് ജില്ലാ പ്രസിഡന്‍റ് ജോജിന്‍ ടി. ജോയ്, ഷാജി കല്ലടാസ്, പി. അബ്ദുറഹ്മാന്‍, എ.പി. ശിവദാസ്, കെ.കെ.എസ്. നായര്‍, വി. അജിത്ത് എന്നിവര്‍ സംസാരിച്ചു. ഏകോപന സമിതി, യൂത്ത്വിങ് പ്രവര്‍ത്തകര്‍ ചുങ്കം ജങ്ഷനില്‍നിന്ന് പ്രകടനമായാണ് കലക്ടറേറ്റിന് മുന്നില്‍  ഉപവാസത്തിനെത്തിയത്.
സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന ഉപവാസ സമരം ജില്ല പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. എം.ജെ. അലക്സ് അധ്യക്ഷത വഹിച്ചു. സി. അബ്ദുല്‍ ഖാദര്‍, പി.കെ. രാമചന്ദ്രന്‍ (സി.ഐ.ടി.യു), കെ.ജെ. ദേവസ്യ (കേരള കോണ്‍ഗ്രസ്-എം), ഫാ. ടോണി കുഴിമണ്ണില്‍, അഡ്വ. ടി.എം. റഷീദ്, ശമീര്‍ അഹമ്മദ്, പി.വി. സിദ്ദീഖ്, ഫാദര്‍ പോള്‍ ജേക്കബ്, ശശാങ്കന്‍, സി.കെ. സഹദേവന്‍, എ. ഭാസ്കരന്‍, എന്‍.കെ. മുഹമ്മദ്കുട്ടി, ടി. മുഹമ്മദ്, ടി.ആര്‍. ഷാജി, ഇ.കെ. ഗംഗാധരന്‍, പി.എം. ഫൈസല്‍, അസൈനാര്‍, യൂത്ത്വിങ് ജില്ലാ സെക്രട്ടറി അബ്ദുന്നാസര്‍ എന്നിവര്‍ സംസാരിച്ചു.
തരുവണയില്‍ നടന്ന ഉപവാസ സമരം കമ്പ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പത്തായക്കോടന്‍ അമ്മദ് അധ്യക്ഷതവഹിച്ചു. കെ.ടി. ഖാലിദ്, കമ്പ ആലി, നജ്മുദ്ദീന്‍, എ.കെ. നാസര്‍, നൗഷാദ്, ഉസ്മാന്‍, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

വീണ്ടും ഓപറേഷന്‍ ബ്ളേഡ്; മൂന്ന് പലിശക്കാര്‍ അറസ്റ്റില്‍

Posted: 05 Nov 2013 10:59 PM PST

തിരുവനന്തപുരം: തലസ്ഥാനത്തെ 23 അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ സിറ്റിപൊലീസ് റെയ്ഡ് നടത്തി. 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന്പേര്‍ അറസ്റ്റിലായി.
സിറ്റിപൊലീസ് കമീഷണര്‍ പി.വിജയന്‍െറ നേതൃത്വത്തില്‍ പുലര്‍ച്ചെ ആറിന് ആരംഭിച്ച പരിശോധന പല സ്ഥലത്തും ഉച്ചവരെ നീണ്ടു. നാല് ലക്ഷത്തോളം രൂപയും മുന്നൂറോളം രേഖകളും പിടിച്ചെടുത്തു. ഇതില്‍ 38ലക്ഷം രൂപയുടെ ചെക്കുകളും ഉള്‍പ്പെടുന്നു.റെയ്ഡില്‍ ബ്ളാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും ആര്‍.സി ബുക്കുകളും ഉടമ്പടി കരാറുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. കുറവന്‍കോണം സ്വദേശി ചെമ്പ് എന്ന അശോകന്‍, മണക്കാട് ഗംഗാനഗര്‍ സ്വദേശി പറക്കംബാബു എന്ന ബാബു, നേമം പുഷ്പഗിരി എന്‍.ആര്‍.എ 142ല്‍ പ്രമോദ് ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ബ്ളാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും മറ്റും പിടിച്ചെടുത്തു.വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സില്‍ സുകുമാരന്‍, മണ്ണന്തല എസ്.എന്‍ നഗറില്‍ കുഞ്ഞുമോന്‍ ഷെരീഫ്, പോങ്ങുമ്മൂട് അര്‍ച്ചനനഗറില്‍ മൊട്ടഅനി എന്ന അനില്‍കുമാര്‍, പൂന്തുറ ജുസാ വില്ലയില്‍ മോസസ്, ഉള്ളൂര്‍ ആക്കുളം റോഡില്‍ വാറുവിളാകത്ത് വീട്ടില്‍ അശോക് കുമാര്‍, നെട്ടയം കാച്ചാണി തിരുവാതിരയില്‍ ശാന്തകുമാരന്‍നായര്‍, വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി കുമാര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃത പണമിടപാട് സ്ഥാപനം നടത്തിയതിനും അമിത പലിശ ഈടാക്കിയതിനുമാണ് കേസ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരംജില്ലയില്‍ ബ്ളേഡുകാര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയാണിതെന്നും തുടര്‍ന്നും ശക്തമായ പരിശോധനകള്‍ ഉണ്ടായിരിക്കുമെന്നും കമീഷണര്‍ അറിയിച്ചു.
 

രൂപയുടെ മൂല്യത്തില്‍ ഇടിവ്; സെന്‍സെക്സ് തിരിച്ചുകയറി

Posted: 05 Nov 2013 10:25 PM PST

Image: 

മുംബൈ: രൂപയുടെ മൂല്യത്തില്‍ 27 പൈസയുടെ ഇടിവ്. 61.89 രൂപയാണ് ഡോളറിന്റെ ബുധനാഴ്ചത്തെ വിനിമയ നിരക്ക്. അമേരിക്കന്‍ ഡോളറിന് ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. യൂറോ അടക്കമുള്ള വിദേശ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതും ഡോളറിന് ഗുണം ചെയ്തു.

അതേസമയം, മുംബൈ ഓഹരി വിപണി 48 പോയന്‍റ് തിരിച്ചുകയറി. വ്യാപാരം ആരംഭിച്ചപ്പോള്‍ സൂചിക സെന്‍സെക്സ് 48.46 പോയന്‍റ് ഉയര്‍ന്ന് 21,023.25ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 16.55 പോയന്‍റ് ഉയര്‍ന്ന് 6,269.70ലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെക്ഷനില്‍ സൂചിക 264.57 പോയന്‍റ് നഷ്ടത്തിലായിരുന്നു.

ഐ.ടി, റിയല്‍ എസ്റ്റേറ്റ്, എണ്ണ, വാതകം, ഉപഭോക്തൃ വസ്തുക്കള്‍ എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലാണ്.

തൊഴില്‍, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ രണ്ട് തട്ടില്‍

Posted: 05 Nov 2013 10:12 PM PST

Image: 

റിയാദ്: തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധനയില്‍ നിന്ന് സ്വകാര്യ, അന്താരാഷ്ട്ര സ്കൂളുകളെ മാറ്റിനിര്‍ത്തി അടുത്ത അധ്യയന വര്‍ഷം വരെ ഇളവ് അനുവദിച്ചെന്ന വാര്‍ത്ത സൗദി തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. നടപ്പു അധ്യയന വര്‍ഷത്തിലെ രണ്ടാം സെമസ്റ്റര്‍ അവസാനിക്കുന്നത് വരെ സ്കൂളുകളില്‍ പരിശോധന നടത്തില്ലെന്ന് സോഷ്യല്‍ നെറ്റ്വര്‍കിലും രാജ്യത്തെ മാധ്യമങ്ങളിലും വ്യാപകമായി വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് തൊഴില്‍ മന്താലയത്തിന്‍െറ വെളിപ്പെടുത്തല്‍. സൗദി സിലബസിലുള്ള സ്വകാര്യ സ്കൂളുകളെയോ വിദേശ സിലബസിലുള്ള അന്താരാഷ്ട്ര സ്കൂളുകളെയോ പരിശോധനയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഔദ്യാഗിക വക്താവ് ഹത്താബ് അല്‍ അന്‍സി പറഞ്ഞു.
സ്കൂളുകളെ പരിശോധനയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി സൗദിയിലെ വിവിധ സ്കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് മൊബൈല്‍ സന്ദേശം ലഭിച്ചിരുന്നു. സ്കൂളുകളില്‍ പരിശോധന നടത്തുമെന്ന തൊഴില്‍ മന്ത്രാലയത്തിന്‍െറ തീരുമാനം സൗദിയില്‍ പഠിക്കുന്ന രണ്ട് ലക്ഷം വിദേശി വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ദേശീയ കമ്മിറ്റി മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ഹഖ്ബാനി പറഞ്ഞു. അന്താരാഷ്ട്ര സ്കൂളുകളിലെ ഭൂരിപക്ഷം അധ്യാപകരും ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ ആശ്രിതരായി രാജ്യത്ത് കഴിയുന്നവരാണ്. ഇതില്‍ 85 ശതമാനം പേരും കഴിഞ്ഞ 30 വര്‍ഷത്തോളമായി സൗദിയില്‍ അധ്യാപകജോലി നോക്കുന്നവരുമാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പ്രഖ്യാപിച്ച പുതിയ നിയമമനുസരിച്ച് ഇവരെല്ലാം സ്്പോണ്‍സര്‍ഷിപ്പ് മാറണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിപരമല്ലെന്നും ഡോ. അല്‍ഹഖ്ബാനി പറഞ്ഞു. ഇളവുകാലത്ത് ധാരാളം ദിനങ്ങളും സൗദിയില്‍ പൊതുഒഴിവും സ്കൂളുകളില്‍ അവധിയുമായിരുന്നു എന്നും തൊഴില്‍ മന്ത്രാലയം പരിഗണിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ വിദേശ മുതല്‍മുടക്ക് മറ്റു മേഖലയില്‍ നിന്ന് വ്യത്യസ്തമായി കാണണം. ആശ്രിത വിസയില്‍ ജോലി ചെയ്യുന്ന നിലവിലുള്ള അധ്യാപകര്‍ക്ക് പകരം യോഗ്യരായ അധ്യാപകരെ ലഭിക്കണമെങ്കില്‍ തൊഴില്‍ മന്ത്രാലയം നിരവധി വിസ അനുവദിക്കേണ്ടി വരും. യോഗ്യരായ അധാപകരെ വളര്‍ത്തിക്കൊണ്ടുവരികയോ കണ്ടെത്തുകയോ ചെയ്യുന്നത് വരെ അന്താരാഷ്ട്ര സ്കൂളുകള്‍ വിദേശ അധ്യാപകരെ അവലംബിക്കാന്‍ നിര്‍ബന്ധിതരായിത്തീരും. അതിനാല്‍ അന്താരാഷ്ട്ര സ്കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകാലം നീട്ടിനല്‍കണമെന്നാണ് വിദ്യാഭ്യാസ് മന്ത്രാലയത്തിന്‍െറ നിര്‍ദേശമെന്നും ഹഖ്ബാനി കൂട്ടിച്ചേര്‍ത്തു. നിലവില്‍ അന്താരാഷ്ട്ര സ്കൂളുകളില്‍ പഠനം നടത്തുന്ന രണ്ട് ലക്ഷം വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം അന്തരാഷ്ട്ര സ്കൂളകള്‍ക്ക് അനുവദിക്കണമെന്നും തൊഴില്‍ മന്ത്രാലയത്തോട് വിദ്യാഭ്യാസമന്ത്രാലയം ആവശ്യപ്പെട്ടു.
 

നൈജീരിയ x മെക്സികോ ഫൈനല്‍

Posted: 05 Nov 2013 10:11 PM PST

Image: 

ദുബൈ: പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. നാലാം കിരീടം തേടി പടവെട്ടുന്ന നൈജീരിയക്ക് മുമ്പില്‍ കറുത്തകുതിരകളായ സ്വീഡനും കാര്യമായൊന്നും ചെയ്യാനായില്ല. യൂറോപ്യന്‍മാര്‍ക്കെതിരെ മൂന്നുഗോളിന്‍െറ വിജയവുമായി നൈജീരിയ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്‍െറ ഫൈനലിലെത്തി. ഇതോടെ ലാറ്റിനമേരിക്കയും യൂറോപ്പുമില്ലാത്ത കലാശക്കളിയില്‍ വെള്ളിയാഴ്ച നൈജീരിയ മെക്സികോയുമായി കപ്പിനായി പൊരുതും.
ഗ്രൂപ്പ് എഫ് മത്സരത്തില്‍ നേരത്തെ അല്‍ഐനില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 3-3 സമനിലയില്‍ അവസാനിച്ചതിനാല്‍ സെമിയില്‍ മറ്റൊരും കടുത്തപോരാട്ടമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ നൈജീരിയ ആദ്യം മുതല്‍ മേല്‍ക്കൈ നേടിയെങ്കിലും ക്വാര്‍ട്ടറില്‍ ഉറുഗ്വേക്കെതിരെ കാണിച്ച വേഗവും അക്രമണോത്സുകതയും ഇന്നലെ ആഫ്രിക്കക്കാര്‍ക്കുണ്ടായില്ല. മൂസ യഹ്യയും കെലേച്ചി ഇഹിനാച്ചോയും തയ്വോ അവോനിയിയും നിരന്തരം സ്വീഡന്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും പലപ്പോഴും ഗോള്‍ വഴിമാറിനിന്നു. 80 മിനിറ്റ്വരെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ കളിച്ച നവാഗതരായ സ്വീഡന്‍ പിന്നീട് രണ്ടു മിനിറ്റില്‍ രണ്ടു ഗോള്‍ വഴങ്ങി പുറത്തേക്കുള്ള ചീട്ട് വാങ്ങി. 21ാം മിനിറ്റില്‍ അവോനിയിയാണ് നൈജീരിയയെ മുന്നിലെത്തിച്ചത്. ഗോളിന്പിന്നില്‍ പ്രവര്‍ത്തിച്ചത് കൊലേച്ചി ഇഹിനാച്ചോ തന്നെ.
രണ്ടാം പകുതിയില്‍ സ്്വീഡന്‍  പതുക്കെ കളിയില്‍ മേല്‍ക്കൈ നേടിയതോടെ മത്സരം ആവേശകരമായി. ചില മികച്ച ആസൂത്രിത നീക്കങ്ങള്‍ സ്വീഡന്‍െറ ഭാഗത്തുനിന്നുണ്ടായി. 77ാം മിനിറ്റില്‍ ഇടതുവിങിലൂടെ  ഗെന്‍ട്രിക് സിറ്റാകു തള്ളിക്കൊണ്ടുവന്ന പന്ത് ബോക്സിനകത്ത് നിന്ന് സമാന്തരമായി നിന്ന കാര്‍ലോസ് സ്ട്രന്‍ഡ്ബര്‍ഗിന് നല്‍കിയെങ്കിലൂം അടിച്ചത് അസാമാന്യ അക്രോബാറ്റിക് പാടവത്തോടെ  നൈജീരിയ ഗോളി ഡെലെ അലമ്പാസു കുത്തിയകറ്റി. തുടര്‍ന്നുള്ള കോര്‍ണര്‍ കിക്കില്‍  ലിനസ് ചൂടന്‍ ഹെഡര്‍ പായിച്ചതും അലമ്പാസു രക്ഷപ്പെടുത്തി.
80ാം മിനിറ്റില്‍ ഇടതുവശത്തൂടെയുള്ള നൈജീരിയന്‍ മുന്നേറ്റം ഗോളില്‍ അവസാനിച്ചു. സാമുവല്‍ ഒക്കോണ്‍ ബോക്സില്‍ കടന്ന് രണ്ടു ഡിഫണ്ടര്‍മാരെയും പിന്നിലാക്കിയാണ് പന്ത് വലയിലെത്തിച്ചത്. തൊട്ടടുത്തമിനിറ്റില്‍ ചിദേര എസി പട്ടിക തികച്ചു. വലതുവിങില്‍ നിന്ന് വന്ന ക്രോസ്  സ്വീഡന്‍ കളിക്കാര്‍ ഓഫ്സൈഡാണെന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കെ എസി വലയിലാക്കി (3-0).
 

ചോഗം: പ്രധാനമന്ത്രി ശ്രീലങ്കയുടെ വടക്കന്‍ മേഖല സന്ദര്‍ശിച്ചേക്കും

Posted: 05 Nov 2013 10:06 PM PST

Image: 

ന്യൂദല്‍ഹി:  കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി(ചോഗം)യില്‍ പങ്കെടുക്കുകയാണെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്  തമിഴ് വംശജര്‍ക്ക് സ്വാധീനമുള്ള വടക്കന്‍ മേഖല സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് മന്ത്രിസഭാംഗങ്ങള്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ശ്രീലങ്ക സന്ദര്‍ശിക്കുകയും തമിഴ് വംശജരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ശക്തമായി ഉന്നയിക്കുകയും വേണമെന്നും മറുവാദമുണ്ട്.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലങ്കയില്‍ എത്തുകയാണെങ്കില്‍ ജാഫ്ന ഉള്‍പ്പെടുന്ന വടക്കന്‍ മേഖല പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ശ്രീലങ്കയുടെ വടക്കന്‍മേഖലാ മുഖ്യമന്ത്രിയും തമിഴ്നേതാവുമായ സി.വി വിഘേനശ്വരന്‍ ലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ജാഫ്ന സന്ദര്‍ശിക്കണമെന്നും തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ തമിഴകത്തിന്‍െറ പൊതുവികാരത്തിന് എതിരാകുന്ന പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി മുതിരില്ളെന്നാണ് സൂചന.  എന്നാല്‍, രാജ്യത്തിന്‍്റെ നയതന്ത്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍്റെ നിലപാട്. പ്രധാനമന്ത്രി യാത്ര റദ്ദാക്കിയാല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സമ്മേളനത്തില്‍ പങ്കെുക്കാനാണ് സാധ്യത.

പ്രവാസികള്‍ സംതൃപ്തരായ പത്ത് രാജ്യങ്ങളില്‍ ഖത്തറും

Posted: 05 Nov 2013 09:51 PM PST

Image: 

ദോഹ: ലോകത്ത് പ്രവാസികള്‍ ഏറ്റവും സംതൃപ്തരായ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും ഉള്‍പ്പെടുന്നതായി സര്‍വേ റിപ്പോര്‍ട്ട്. എച്ച്.എസ്.ബി.സി 37 രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഏറ്റവും മികച്ച സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയുമുള്ള പത്ത് രാജ്യങ്ങളെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ആറാമതാണ് ഖത്തറിന്‍െറ സ്ഥാനം. ഒന്നാം സ്ഥാനത്തുള്ള ഒമാന്‍ അടക്കം ജി.സി.സിയില്‍ നിന്ന് നാല് രാജ്യങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജി.സി.സിയില്‍ ഖത്തറിന് രണ്ടാം സ്ഥാനമാണുള്ളത്. യു.എ.ഇ ഒമ്പതാം സ്ഥാനത്തും സൗദി പത്താം സ്ഥാനത്തുമാണ്.
7,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ സാമ്പത്തിക നേട്ടങ്ങള്‍, ജീവിത നിലവാരം, കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍, ജീവിത ചെലവ് എന്നീ വിഷയങ്ങള്‍ പഠനവിധേയമാക്കിയാണ് പട്ടിക തയാറാക്കിയത്. ലോക തലത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി പ്രവാസികളുടെ സാമ്പത്തിക മുന്നേറ്റത്തിനും ജീവിത ലക്ഷ്യങ്ങള്‍ നിറവേറുന്നതിനും കൂടുതല്‍ സാഹചര്യം ഒരുക്കുന്നത് ഗള്‍ഫ് മേഖലയിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോക തലത്തില്‍ ഇത് 34 ശതമാനമാണെങ്കില്‍ ഗള്‍ഫ് മേഖലയില്‍ 47 ശതമാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ജി.സി.സിയിലെ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്ഥിരതയുള്ള രാഷ്ട്രീയ കാലാവസ്ഥയും ജി.സി.സിയില്‍ തന്നെയാണ്. ലോകാടിസ്ഥാനത്തില്‍ ഉള്ളതിനേക്കാളും സുരക്ഷിതത്വം അനുഭവിക്കുന്നതും ഗള്‍ഫ് മേഖലയില്‍ തന്നെ. സുരക്ഷയുശട കാര്യത്തില്‍ ലോക നിലവാരം 40 ശതാമനമാണെങ്കില്‍  ഖത്തറില്‍ ഇത് 69 ശതമാനവും യു.എ.ഇയില്‍ 63 ശതമാനവുമാണ്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ആശ്രയിക്കുന്നതും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ തന്നെയാണ്.
മിഡില്‍ ഈസ്റ്റില്‍ 2000ത്തില്‍ പ്രവാസികളുടെ അനുപാതം ജനസംഖ്യയുടെ 13 ശതമാനമായിരുന്നുവെങ്കില്‍ 2010ല്‍ അത് 25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികള്‍ ജീവിതം ജീവിതനിലവാരം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. ചൈന (മൂന്ന്), സിംഗപ്പൂര്‍ (ആറ്), ഇന്ത്യ (ഏഴ്), തായ്വാന്‍ (എട്ട്) എന്നിങ്ങനെയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിന്‍െറ നിലവാരം.
 

ചൈനയിലെ പാര്‍ട്ടി ആസ്ഥാനത്ത് സ്ഫോടന പരമ്പര: ഒരാള്‍ മരിച്ചു

Posted: 05 Nov 2013 09:45 PM PST

Image: 

ബെയ്ജിങ്: ചൈനയിലെ തായ് യുവാനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനമന്ദിരത്തില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാവിലെ 7.40 ഓടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ഷാന്‍സി പ്രവിശ്യാ സമിതി ഓഫീസില്‍ സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനശേഷിയുള്ള സ്വയം നിര്‍മ്മിത സ്റ്റീല്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. പാര്‍ട്ടി ഓഫീസിനു മുന്നിലുള്ള ചെടിക്കള്‍ക്കിടയിലാണ് ബോംബുകള്‍ ഒളിപ്പിച്ചിരുന്നത്.

കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ സ്ക്വയറിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP