സ്വാഗതം
WELCOME

News Update..

Sunday, November 10, 2013

ചോഗം: പ്രധാനമന്ത്രി പങ്കെടുക്കില്ല Madhyamam News Feeds

ചോഗം: പ്രധാനമന്ത്രി പങ്കെടുക്കില്ല Madhyamam News Feeds

Link to

ചോഗം: പ്രധാനമന്ത്രി പങ്കെടുക്കില്ല

Posted: 09 Nov 2013 11:19 PM PST

Image: 

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളന (ചോഗം) ത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കില്ല. ത്സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്ന് കാണിച്ച് മന്‍മോഹന്‍ സിങ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെക്ക് കത്തയച്ചു.
 അതേസമയം, ചോഗം സമ്മേളനത്തിലേക്കുള്ള മന്ത്രിതല സംഘത്തെ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് നയിക്കുമെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. ചോഗം സമ്മേളനത്തില്‍ പങ്കടെുക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം കിട്ടിയെങ്കിലും തമിഴ്നാട്ടില്‍ നിന്നുള്ള സമ്മര്‍ദങ്ങളും കോണ്‍ഗ്രസിന്‍െറ ഭാവി സഖ്യസാധ്യതകളും പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
ചോഗം സമ്മേളനത്തില്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് എത്തുന്ന കാര്യം ശ്രീലങ്കന്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
 1993 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ പ്രധാനമന്ത്രി പങ്കടെുക്കാത്ത ചോഗം സമ്മേളനങ്ങള്‍  നടന്നിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിനിടയില്‍ 10 വട്ടം ഉച്ചകോടി തലത്തില്‍ ചോഗം നടന്നു. അഞ്ചുതവണ മാത്രമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഒരിക്കല്‍ ഉപരാഷ്ട്രപതി പോയി. ബാക്കി നാലു തവണയും മന്ത്രിമാരുടെ സംഘമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. ദേശതാല്‍പര്യം, വിദേശനയ മുന്‍ഗണനകള്‍, അന്താരാഷ്ട്ര തലത്തിലുള്ള കടപ്പാടുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രാതിനിധ്യ സ്വഭാവം തീരുമാനിക്കുന്നത്.
 പ്രധാനമന്ത്രിയുടെ യാത്ര ഒഴിവാക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സമ്മര്‍ദംമുണ്ടായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയ തമിഴ്പുലി വേട്ടയിലെ കടുത്ത മനുഷ്യാവകാശ ലംഘനം  മുന്‍നിര്‍ത്തി യാത്ര ഒഴിവാക്കണമെന്നായിരുന്നു സമ്മര്‍ദം.

പരിശോധനയില്‍ നിന്ന് ആരെയും ഒഴിച്ചുനിര്‍ത്തില്ല: തൊഴില്‍ മന്ത്രാലയം

Posted: 09 Nov 2013 10:51 PM PST

Image: 

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടത്തിവരുന്ന പരിശോധനയില്‍ ഏതെങ്കിലും സ്ഥാപനത്തെ ഒഴിച്ചുനിര്‍ത്തില്ലെന്നും അത്തരത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്നും പരിശോധന വിഭാഗം മേധാവി ഫൈസല്‍ അല്‍ഉതൈബി പറഞ്ഞു. ‘കട അടച്ചിരിക്കുന്നു’ (Shop Closed) എന്ന് ബോര്‍ഡ് വെച്ചത്കൊണ്ട് ഉടമസ്ഥന്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നും ഫൈസല്‍  അല്‍ഉതൈബി കൂട്ടിച്ചേര്‍ത്തു. സ്ഥാപനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിിശോധന നടക്കുക.
എന്നാല്‍ തൊഴിലാളികളുടെ രേഖകള്‍ ശരിപ്പെടുത്തുന്നത് തുടരുമെന്നും തൊഴില്‍ മന്ത്രാലയത്തിന്‍െറ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇളവുകാലം ഉപയോഗപ്പെടുത്താത്ത തൊഴിലുടമ പിഴ അടക്കുന്നതപോലുള്ള സാമ്പത്തിക ബാധ്യത വഹിക്കാന്‍ തയ്യാറാവേണ്ടി വരും. ഒരേ സ്ഥാപനത്തില്‍ തൊഴില്‍ മന്ത്രാലയം ഒന്നിലധികം തവണ പരിശോധനക്ക് വന്നേക്കാനും സാധ്യതയുണ്ട്. രേഖകളും റജിസ്റ്ററും പരിശോധിക്കുന്നവര്‍ തൊഴിലാളികളുടെ താമസ, തൊഴില്‍ രേഖകള്‍ പരിശോധിക്കണമെന്നില്ല. ആവര്‍ത്തിച്ചുള്ള പരിശോധനയിലൂടെ സ്ഥാപനവും ജോലിക്കാരും നിയമവിധേയമാണെന്ന് ഉറപ്പുവരുത്താനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ഇളവുകാലം അവസാനിച്ച നാള്‍ മുതല്‍ തൊഴില്‍ മന്ത്രാലയം പരിശോധന ആരംഭിച്ചിട്ടുണ്ട്. റിയാദില്‍ 55 പരിശോധന സംഘവും ജിദ്ദയില്‍ 45, കിഴക്കന്‍ പ്രവിശ്യയില്‍ 64 എന്നിങ്ങിനെയും പരിശോധനാസംഘങ്ങള്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഫൈസല്‍ അല്‍ഉതൈബി പറഞ്ഞു. ചുരുങ്ങിയത് രണ്ട് പേരടങ്ങുന്നതായിരിക്കും പരിശോധന സംഘം. രാജ്യത്തിന്‍െറ വിവിധ മേഖലയിലുള്ള തൊഴില്‍ സ്ഥാപനത്തിന്‍െറ എണ്ണത്തിനനുസരിച്ചാണ് പരിശോധന സംഘത്തെ നിശ്ചയിച്ചിരിക്കുന്നത്. 80 ശതമാനം സ്ഥാപനങ്ങളിലും പരിശോധന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മന്ത്രാലയത്തിന് നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. 20 ശതമാനം സ്ഥാപനങ്ങളില്‍ മേഖലയിലെ തൊഴില്‍ മന്ത്രാലയ ശാഖയുടെ മേധാവികള്‍ തന്നെ പരിശോധനക്കെത്തും. സര്‍ക്കാര്‍ ഓഫീസ് ജോലി സമയത്ത് മാത്രമല്ല, മറിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമയത്തും പരിശോധന നടക്കുമെന്നും മന്ത്രാലയ വക്താവ് വിശദീകരിച്ചു.

ഫിയാന്‍: ഫിലിപ്പീന്‍സില്‍ മരണം 10,000 കവിഞ്ഞു

Posted: 09 Nov 2013 08:54 PM PST

Image: 
Subtitle: 
ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്നാമിലേക്ക്; രണ്ടുലക്ഷം പേരെ ഒഴിപ്പിച്ചു

മനില: ഫിയാന്‍ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുപ്രഹരിച്ച ഫിലിപ്പീന്‍സില്‍ മരണം 10,000 കഴിഞ്ഞതായി റെഡ്ക്രോസ് റിപ്പോര്‍ട്ട്.  5,000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരണ സംഖ്യ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ മരണത്തിന്‍െറയും നാശത്തിന്‍െറയും കണക്കുകള്‍ കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ലോകത്ത് ഈ വര്‍ഷം വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റായ ഫിയാന്‍ വെള്ളിയാഴ്ച രാവിലെയാണ് ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റ് നാശംവിതച്ച ലെയ്റ്റ് ദ്വീപിലെ ടാക്ലോബാന്‍ നഗരത്തില്‍ മാത്രം 1000ത്തോളം പേര്‍ മരിച്ചന്നെ് ഫിലിപ്പീന്‍സ് വ്യോമയാന ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ജോണ്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇവിടെ മൃതദേഹങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുന്ന നിലയിലാണ്. ഫിയാന്‍ ഏറ്റവും അധികം നാശം വിതച്ച ആറ് ദ്വീപുകളില്‍ ഒന്നാണ് ലെയ്റ്റ്.

ഫിയാന്‍ വീശുന്നതിന് മുമ്പ്   7.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്  മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കിഴക്കന്‍ സമര്‍, ലെയ്റ്റ്, ബൊഹോള്‍, സെബു തുടങ്ങിയവിടങ്ങളിലാണ് ചുഴലിക്കാറ്റ്  നാശം വിതച്ചത്. കനത്ത മഴയത്തെുടര്‍ന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായി.  രാജ്യത്തെ 13 വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. ടാക്ലോബാന്‍ വിമാനത്താവളം പൂര്‍ണമായി തകര്‍ന്നു. ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
വൈദ്യുതിനിലയങ്ങളും അടച്ചുപൂട്ടിയതോടെ രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളും ഇരുട്ടിലാണ്.  ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മരംവീണും മറ്റും വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വ്യാപകമായി തകര്‍ന്നിരിക്കുകയാണ്. വന്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു.

മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തിലാണ് ഫിയാന്‍ തീരത്ത് അണഞ്ഞത്. സമര്‍ ദ്വീപിലുള്‍പ്പെടെ  15 അടിയിലേറെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചുകയറി. കഴിഞ്ഞ മാസം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തകര്‍ന്ന ബൊഹോല്‍ ദ്വീപിലും കൊടുങ്കാറ്റ് കനത്തനാശം വിതച്ചു. നിര്‍ത്താതെ പെയ്യുന്ന മഴ സുരക്ഷാ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഫിലിപ്പീന്‍സിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍  തയാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രസ്താവനയില്‍ അറിയിച്ചു.
 ഹിയാന്‍ വിയറ്റ്നാമിലേക്ക് നീങ്ങുന്നതായാണ് സൂചന. ശനിയാഴ്ച ഫിലിപ്പീന്‍സ് തീരംകടക്കുന്ന  ഫിയാന്‍ ഞായറാഴ്ച മധ്യ വിയറ്റ്നാമിന്‍െറ തീരമേഖലകളില്‍ പ്രഹരം ഏല്‍പ്പിക്കുമെന്നാണ് കരുതുന്നത്. വിയറ്റ്നാമിലെ ഈ മേഖലകളില്‍നിന്ന് രണ്ടുലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജനങ്ങളെ സഹായിക്കാന്‍ 1,70,000 സൈനികര്‍ രംഗത്തുണ്ട്. ഫിയാന്‍െറ വേഗം അല്‍പം കുറഞ്ഞതായി അമേരിക്കന്‍ കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചു.

വിവാദ നിര്‍വേദം

Posted: 09 Nov 2013 07:31 PM PST

Image: 

ഇര എന്ന പദത്തിന്‍െറ അര്‍ഥത്തില്‍ ഈയിടെ ചില മാറ്റങ്ങളുണ്ടായിരിക്കുന്നു. അതിന്‍െറ കാരണക്കാരി ശ്വേതാമേനോന്‍ എന്ന നടിയാണ്. ആണ് വേട്ടക്കാരനാവുന്നിടത്തെല്ലാം പെണ്ണ് ഇരയാവുന്നതാണ് നാം ഇതുവരെ കണ്ടത്. പക്ഷേ, ശ്വേതയുടെ കാര്യത്തില്‍ സംഗതി അങ്ങനെയല്ല എന്നാണ് കെ. മുരളീധരന്‍ പറയുന്നത്. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുമതി കൊടുത്തവളാണ് ശ്വേത. അതുകൊണ്ട് ഇര എന്ന പദവി ശ്വേത അര്‍ഹിക്കുന്നില്ല. പ്രബുദ്ധവും പരിഷ്കൃതവുമായ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്‍െറ വാക്കുകളാണിത്. രതിനിര്‍വേദം പോലുള്ള മസാലച്ചിത്രങ്ങളില്‍ പല കോണ്‍ഗ്രസുകാരും കണ്ടിട്ടുണ്ട് ഈ മാദകമേനി. അതുകൊണ്ട് അവളെ ആര്‍ക്കും തൊട്ടുനോക്കാം. അതിന്‍െറ പേരില്‍ പീഡനമാണ് എന്നും പറഞ്ഞ് വന്നേക്കരുത് എന്ന മട്ടിലായിരുന്നു പാര്‍ട്ടിക്കാരുടെ അഭിപ്രായങ്ങള്‍. കൊല്ലം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്വേതയുടെ കോലം കത്തിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ സെന്‍സേഷനല്‍ വാര്‍ത്ത എന്നതിനപ്പുറം മാനങ്ങളുണ്ട് ശ്വേതയുമായി ബന്ധപ്പെട്ട ഈ സംഭവത്തിന്. കേരളീയ പൊതുസമൂഹം സ്ത്രീകളെ കാണുന്ന രീതിയിലെ അപരിഷ്കൃതത്വം മറനീക്കി പുറത്തുവന്ന അവസരം കൂടിയാണ് അത്.
രണ്ടുതവണ സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം വാങ്ങിയ നടിയാണ്. ഭരണകൂടത്തിന്‍െറ ഒൗദ്യോഗികമായ അംഗീകാരം ഉണ്ടായാലും ഇല്ളെങ്കിലും ഒരു നടിയെ കലാകാരിയായി കാണുകയാണ് പരിഷ്കൃതസമൂഹം ചെയ്യേണ്ടത്.  പ്രസവം കാണിച്ച് തിയറ്ററില്‍ ആളെ കൂട്ടേണ്ട ഗതികേടൊന്നും ഇതുവരെ വന്നിട്ടില്ലാത്ത പ്രതിഭാധനനായ സംവിധായകന്‍ ബ്ളെസിയുടെ കളിമണ്ണില്‍ വേഷമിട്ടതോടെയാണ് ശ്വേത വിവാദത്തിന്‍െറ കേന്ദ്രബിന്ദുവായത്. സ്പീക്കര്‍ കാര്‍ത്തികേയനും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ശ്വേതക്ക് എതിരെ ആഞ്ഞടിച്ചു. പൂരപ്പറമ്പില്‍ ടിക്കറ്റുവെച്ച് പ്രസവിക്കാന്‍ മടിയില്ലാത്തവള്‍ എന്ന് ശോഭ സുരേന്ദ്രന്‍െറ വക പഴിയും കേട്ടു. പടം വന്നു, പോയി. വിവാദം മാത്രം ബാക്കിയായി. ഒരു കലാകാരിയുടെ കഥാപാത്രത്തിന്‍െറ തെരഞ്ഞെടുപ്പുകളാണ് ഇവിടെ അപഹസിക്കപ്പെട്ടത്. കേരളീയ പൊതുസമൂഹത്തിന്‍െറ പല ധാരണകളെയും തിരുത്താന്‍ അറിഞ്ഞോ അറിയാതെയോ ശ്വേത ശ്രമിച്ചിട്ടുണ്ട്. ഗര്‍ഭം ഒരു രോഗമല്ല എന്ന് കാണിക്കാന്‍  ഏഴാംമാസംവരെ ടെലിവിഷന്‍ അവതാരകയായി പ്രത്യക്ഷപ്പെട്ടു. കുഞ്ഞിനെയുംകൊണ്ട് റാമ്പില്‍ നടന്നു. സ്ത്രീത്വത്തെയും മാതൃത്വത്തെയും സംബന്ധിച്ച സാമ്പ്രദായിക ധാരണകളെ സ്വന്തം ജീവിതം കൊണ്ട് തിരുത്താന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. ഉദാത്തവത്കരിക്കപ്പെട്ടവയാണ് ഈ സങ്കല്‍പനങ്ങള്‍. പെണ്ണിന്‍െറ സഹനങ്ങളെ ഉദാത്തവത്കരിച്ച് സഹനങ്ങളായി നിലനിര്‍ത്തുക എന്നത് പുരുഷാധിപത്യ സാമൂഹിക ഘടനയുടെ നിലനില്‍പ്പിന് അനിവാര്യമായ നടപടിയാണ്. അതിനെയാണ് ശ്വേത അറിഞ്ഞോ അറിയാതെയോ ചോദ്യംചെയ്തത്. മാതൃത്വവും സ്ത്രീത്വവും ശ്വേത ആഘോഷിച്ചു. പ്രസവചിത്രീകരണത്തില്‍ മറ്റുള്ളവര്‍ കണ്ടത് ലൈംഗികതയാണ്. ഒരു ജന്മം നല്‍കുന്നതിന്‍െറ വേദനാജനകമായ നിമിഷങ്ങളെ ചലിക്കുന്ന രേഖയാക്കി സൂക്ഷിക്കാന്‍ സന്നദ്ധത കാട്ടിയ കലാകാരി എന്ന നിലയില്‍ ആരും കണ്ടില്ല.
വാസ്തവത്തില്‍ വിപണിയുടെ ഇരയാണ് ശ്വേത. ശരീരമാണ് വിനോദ വ്യവസായത്തിനു വേണ്ടത് എന്നറിയാവുന്നതിനാല്‍ കരിയറിന്‍െറ ഭൂരിഭാഗവും മസാലച്ചിത്രങ്ങളിലാണ് വേഷമിട്ടത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍, സൗന്ദര്യസംവര്‍ധക വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ കണ്ണുനട്ടിരുന്ന കാലത്താണ് ശ്വേത സെലിബ്രിറ്റിയായി മാറുന്നത്. സുസ്മിതാ സെന്നിനും ഐശ്വര്യാറായിക്കും ഒപ്പം നിന്ന് സൗന്ദര്യമത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയ വളാഞ്ചേരിക്കാരിക്ക് പിന്നീട് ബോളിവുഡ് സിനിമകളില്‍ അവസരം കിട്ടി. കാമസൂത്രയുടെ മോഡലായി പ്രത്യക്ഷപ്പെട്ടപ്പോഴും രതിനിര്‍വേദത്തിന്‍െറ റീമേക്കില്‍ നായികയായി വേഷമിട്ടപ്പോഴും വിപണിയുടെ ഇരയാവുകയായിരുന്നു ശ്വേത.  കമ്പോളത്തിന്‍െറ ആവശ്യത്തിനനുസരിച്ച് മസാലച്ചിത്രങ്ങളില്‍ വേഷമിടുമ്പോഴും ഉള്ളിലെ കലാകാരിയെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങള്‍ അവര്‍ തിരഞ്ഞിരുന്നു. ടി.പി. രാജീവന്‍െറ നോവലിനെ ആസ്പദമാക്കിയുള്ള ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍െറ കഥ’, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി, ഇത്രമാത്രം, കളിമണ്ണ് തുടങ്ങിയ പല ചിത്രങ്ങളിലും വേഷമിട്ടതും അംഗീകാരങ്ങള്‍ നേടിയതും ഉള്ളില്‍ ഒരു കലാകാരിയുള്ളതുകൊണ്ടാണ്. പെണ്ണുടലിനെ ഉല്‍പന്നവത്കരിക്കുന്ന വിനോദ വ്യവസായത്തിന്‍െറ ഭാഗമായി നിന്ന് നേടിയ ജനപ്രീതി, കരിയറിന്‍െറ ഒരു ഘട്ടത്തില്‍ നല്ല കഥാപാത്രങ്ങളിലേക്കു തിരിച്ചുവിടാന്‍ അവര്‍ക്കു കഴിഞ്ഞു. സിനിമയും മോഡലിങ്ങും ഉള്‍പ്പെടുന്ന കമ്പോളത്തിന്‍െറ പിടിയില്‍നിന്ന് തീര്‍ത്തും മുക്തയായ കലാകാരിയല്ല ശ്വേത. കച്ചവടവത്കരിക്കപ്പെട്ട കലാരംഗത്ത് ഒരു കലാകാരിക്ക് പ്രതിഭ തെളിയിക്കാനുള്ള സാധ്യതകള്‍ പൊതുവെ കുറവാണ്. ശരീരസൗന്ദര്യം വിപണിമൂല്യമുള്ള ഘടകമായി മാറുന്ന ഒരു കരിയറിന്‍െറ ഭാഗമായി നിന്നു എന്നതുകൊണ്ടുമാത്രം ഒരു കലാകാരി അപഹസിക്കപ്പെടുന്നതും അവളുടെ കോലം കത്തിക്കപ്പെടുന്നതും സംസ്കാര കേരളത്തിന് ഭൂഷണമല്ല. ശാരീരികമായ പീഡനമോ പരിക്കോ ഏറ്റിട്ടില്ളെങ്കിലും സ്ത്രീകള്‍ക്ക് എതിരായ ഏതൊരു പെരുമാറ്റവും ഗൗരവത്തിലെടുക്കേണ്ടതാണ്. ഒന്നു തട്ടിയല്ളേയുള്ളൂ, ഒന്നു മുട്ടിയല്ളേയുള്ളൂ അതിന് അവളെന്തിനാ ഇങ്ങനെ പരാതിയുമായി നടക്കുന്നത്, അതും പലരെയും തൊട്ടഭിനയിക്കുന്ന ഒരാട്ടക്കാരി എന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പലരും ചോദിച്ചിട്ടുണ്ട്. ശ്വേത പറഞ്ഞതുപോലെ ജനമധ്യത്തില്‍, തെരുവുകളില്‍ പലപ്പോഴും കേരളത്തിലെ പെണ്ണുങ്ങള്‍ ഈ തൊട്ടുനോട്ടം നേരിട്ടിട്ടുള്ളതാണ്. പലരും പരാതിപ്പെടാന്‍ മടിക്കുന്നു. അനുവാദമില്ലാതെ സ്പര്‍ശിച്ചുകൊണ്ട് സ്വന്തം ശരീരത്തിനുമേലുള്ള സ്വയം നിര്‍ണയാവകാശത്തെ ചോദ്യംചെയ്യുന്ന പുരുഷന്മാര്‍ക്ക് എതിരെയായിരുന്നു ശ്വേതയുടെ പരാതി. അത് പീതാംബരക്കുറുപ്പിന് മാത്രം എതിരായുള്ളതായിരുന്നില്ല.
ശ്വേതയിലെ വ്യക്തിത്വമുള്ള സ്ത്രീ പ്രതിക്കൂട്ടിലാവുന്നത് പരാതി പിന്‍വലിച്ചപ്പോഴാണ്. 72 വയസ്സുള്ള പീതാംബരക്കുറുപ്പിന്‍െറ പ്രായത്തെ മാനിച്ച് മനുഷ്യത്വപരമായ കാരണങ്ങളാല്‍ പരാതി പിന്‍വലിക്കുന്നുവെന്നാണ് ശ്വേത പറഞ്ഞത്. ആ പ്രായമുള്ള ഒരാള്‍ തെറ്റു സമ്മതിക്കാനിടയില്ളെന്ന് 80 വയസ്സുള്ള അച്ഛന്‍ പറഞ്ഞതാണ്. എന്നിട്ടും കുറുപ്പ് അത് ചെയ്തു. അതുകൊണ്ട് വിവാദത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ആദായ നികുതി റെയ്ഡ് നടത്തുമെന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ പേടിപ്പിച്ചതുകൊണ്ടാണ് പരാതിയില്‍നിന്ന് പിന്മാറിയതെന്ന് ഗോസിപ്പുകാര്‍ പറയുന്നുണ്ട്.
1974 ഏപ്രില്‍ 23ന് മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശികളായ നാരായണന്‍കുട്ടിയുടെയും ശാരദയുടെയും മകളായി ചണ്ഡിഗഢില്‍ ജനനം. പിതാവ് വ്യോമസേനയില്‍നിന്ന് റിട്ടയര്‍ ചെയ്തപ്പോള്‍ കോഴിക്കോട്ടായി താമസം. ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ മിസ് കോയമ്പത്തൂരായി. ഹൈദരാബാദില്‍ മിസ് യങ് ഇന്ത്യയായപ്പോള്‍ അച്ചടിച്ചുവന്ന ഫോട്ടോ കണ്ട് ജോമോന്‍ ‘അനശ്വരം’ എന്ന മമ്മൂട്ടിച്ചിത്രത്തിലെ നായികയാക്കി. 1994ല്‍ മിസ് ഇന്ത്യ ഏഷ്യ പസഫിക് ആയി. പിന്നീട് ബോളിവുഡിലും മലയാളത്തിലും നിരവധി അവസരങ്ങള്‍. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍. രണ്ടുവര്‍ഷം മുമ്പ് വള്ളത്തോളിന്‍െറ കൊച്ചുമകന്‍ ശ്രീവത്സന്‍ മേനോനെ വിവാഹം കഴിച്ചു. മകള്‍ സബൈന.

മലയാളിയുടെ മുത്തച്ഛന്‍ ഇന്ന് 91ാം വയസ്സിലേക്ക്

Posted: 09 Nov 2013 07:19 PM PST

Image: 

പയ്യന്നൂര്‍: തുലാമാസത്തിലെ തിരുവോണം നക്ഷത്രമായ ഇന്ന് വെള്ളിത്തിരയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 91ാം വയസ്സിലേക്ക്. പൂജകളും കുടുംബാംഗങ്ങളുടെ ഒത്തുചേരലുമൊക്കെയായി പിറന്നാള്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് പയ്യന്നൂര്‍ നഗരസഭയിലെ കോറോം പുല്ലരി വാധ്യാര്‍ ഇല്ലം. എന്നാല്‍, പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ളെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ‘മാധ്യമ’ ത്തോടു പറഞ്ഞു.
മൂത്തമകള്‍ ദേവകി അന്തര്‍ജനത്തിന്‍െറ ഭര്‍ത്താവു കൂടിയായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മറ്റ് കുടുംബാംഗങ്ങളും പിറന്നാളാഘോഷിക്കാനത്തെും. ജീവിതത്തിന്‍െറ ചിട്ട തെറ്റിക്കാത്തതിനാല്‍ രോഗത്തില്‍ നിന്നും മുക്തനാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. നിറഞ്ഞ പുഞ്ചിരിയും നന്മ പൂക്കുന്ന മനസുമുള്ള ഇദ്ദേഹത്തിന് 91ാം വയസ്സിലും ചെറുപ്പം സൂക്ഷിക്കാന്‍ കഴിയുന്നു.
15 വര്‍ഷം മുമ്പ് ജയരാജ് ഒരുക്കിയ താരപ്പൊലിമയില്ലാത്ത ‘ദേശാടന’ത്തിലൂടെയാണ് വീട്ടില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചലച്ചിത്ര ലോകത്തത്തെുന്നത്.
15 വര്‍ഷത്തിനിടയില്‍ 15ലധികം മലയാള ചിത്രങ്ങളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും അഭിനയിച്ച ഇദ്ദേഹം മലയാളിയുടെ മുത്തച്ഛന്‍ സങ്കല്‍പത്തിന്‍െറ അടയാളമായി മാറുകയായിരുന്നു. തമിഴ് ചിത്രങ്ങളായ പമ്മല്‍ കെ സംബന്ധത്തില്‍ കമലഹാസനും ചന്ദ്രമുഖിയില്‍ രജനീകാന്തിനുമൊപ്പം അഭിനയിച്ചു.
പുല്ളേരി വാധ്യാര്‍ ഇല്ലത്തെ നാരായണ വാധ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്‍െറയും ആറ് മക്കളില്‍ മൂന്നാമത്തെയാളാണ്. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബമായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ച പാരമ്പര്യം ഈ തറവാട്ടിനുണ്ട്.
പരേതയായ ലീല അന്തര്‍ജനമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ. കൈതപ്രത്തിന്‍െറ ഭാര്യ ദേവകി അന്തര്‍ജനത്തിനു പുറമെ ഭവദാസന്‍ നമ്പൂതിരി, ഹൈകോടതി അഭിഭാഷകന്‍ അഡ്വ. കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി, യമുന എന്നിവരും മക്കളാണ്.

ചെങ്കൊടി കണ്ട് ചങ്കിടിച്ച് കവാസി ലഖ്മ

Posted: 09 Nov 2013 07:07 PM PST

Image: 

ഛത്തിസ്ഗഢിലെ ബസ്തറില്‍നിന്ന്

കൊണ്ട് വസന്തം വിരിയിക്കാനിറങ്ങിയ കമ്യൂണിസ്റ്റ് തീവ്രവാദികളില്‍ നിന്ന് അദ്ഭുതകരമായി ജീവനും കൊണ്ടോടിയ കവാസി ലഖ്മക്ക് ചെങ്കൊടി കണ്ട് വീണ്ടും ചങ്കിടിക്കാന്‍ നിയോഗം.  ബസ്തറിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എയാണ് ലഖ്മ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദിവാസി മേഖലയായ ബസ്തറില്‍ കോണ്‍ഗ്രസിന് കിട്ടിയ ഒരേ ഒരു സീറ്റാണ് കോണ്ട. ഈ മണ്ഡലത്തിലൂടെ ഛത്തിസ്ഗഢ് നിയമസഭയില്‍ ചെങ്കൊടി പാറിക്കാന്‍ കച്ച കെട്ടിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനീഷ് കുഞ്ജത്തിന് മുന്നില്‍ രാഷ്ട്രീയ ജീവിതം അടിയറ വെക്കേണ്ടിവരുമോയെന്ന ആധിയിലാണ് ലഖ്മ. ബി.ജെ.പി നിര്‍ത്തിയ ധനിറാം ബാര്‍സെ എന്ന ദുര്‍ബല സ്ഥാനാര്‍ഥിയും  ലഖ്മയുടെ ചങ്കിടിപ്പ് ഏറ്റുന്നു.   
പി.സി.സി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിനെയും വി.സി. ശുക്ള, മഹേന്ദ്ര കര്‍മ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളടങ്ങുന്ന കോണ്‍ഗ്രസ് വ്യൂഹത്തെയും മാവോയിസ്റ്റ്  കേഡറുകള്‍  വെടിവെച്ചുകൊന്നപ്പോള്‍ അവിടെ ലഖ്മയുമുണ്ടായിരുന്നു. അന്ന്  നരേഷ് മിശ്രയെന്ന പത്രപ്രവര്‍ത്തകന്‍െറ ബൈക്കില്‍ ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു ലഖ്മ.   
നക്സലുകളുടെ ആക്രമണ വിവരം പുറത്തറിഞ്ഞതും സ്ഥലം എം.എല്‍.എയായ ലഖ്മയിലൂടെയായിരുന്നു.  ലഖ്മയെയും അന്ന് സ്ഥലത്തില്ലാതിരുന്ന  അജിത് യോഗിയെയും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവുമായി ചേര്‍ത്ത് രാഷ്ട്രീയ എതിരാളികള്‍ കഥ മെനഞ്ഞെങ്കിലും അതില്‍ വാസ്തവമുണ്ടായിരുന്നില്ല. ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പരിണതി നിര്‍ണയിക്കുന്ന കൂട്ടക്കശാപ്പായിരുന്നു ദര്‍ഭയിലേതെന്ന് ബസ്തര്‍ മേഖലയിലെ അടിയൊഴുക്കുകള്‍ കാണിച്ചുതരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്ടയൊഴികെ ബസ്തറില്‍ 12ല്‍ 11 ഉം സീറ്റ് നേടിയ ബി.ജെ.പിക്കേ എന്തെങ്കിലും നഷ്ടപ്പെടാനുള്ളൂ. കൊല്ലപ്പെടും മുമ്പ് നന്ദ്കുമാര്‍ പട്ടേലിന്‍െറ നേതൃത്വത്തില്‍ നടന്ന ആസൂത്രിത പ്രചാരണം വഴിയുണ്ടായ ഭരണവിരുദ്ധവികാരം ബസ്തറിലെ നാല്  മണ്ഡലങ്ങളിലെങ്കിലും മത്സരം പ്രവചനാതീതമാക്കിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ സംസ്ഥാന മന്ത്രിമാരാണെന്നതാണ് ശ്രദ്ധേയം.
ലതാ ഉസണ്ടി (കോണ്ടഗാവ് ), കേദാര്‍ കശ്യപ് (നാരായണ്‍പുര്‍), വിക്രം ഉസണ്ടി (അന്തഗഢ്) എന്നിവരാണവര്‍. ബി.ജെ.പി പാര്‍ലമെന്‍ററി സെക്രട്ടറി മഹേഷ് ഘാഘടെ മത്സരിക്കുന്ന ബീജാപുര്‍ ആണ് ഭരണവിരുദ്ധവികാരമുള്ള മറ്റൊരു മണ്ഡലം. ഈ സമയത്താണ് തട്ടിക്കൊണ്ടുപോയ ജില്ലാ കലക്ടറെ മോചിപ്പിക്കാന്‍ സര്‍ക്കാറിനും നക്സലുകള്‍ക്കുമിടയില്‍ മധ്യസ്ഥനായി നിന്ന സി.പി.ഐ നേതാവ് മനീഷ് കുഞ്ജം കോണ്ടയിലത്തെുന്നത്. ഇത്തവണ ചെങ്കൊടി പാറിക്കുമെന്ന് കട്ടായം പറഞ്ഞിറങ്ങിയ സി.പി.ഐക്ക് വഴിയെളുപ്പമാക്കാന്‍ ബി.ജെ.പി ദുര്‍ബലനെ നിര്‍ത്തുകയും ചെയ്തു.
മനീഷ് കുഞ്ജം ദന്തേവാഡയില്‍ മത്സരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മയുടെ ഭാര്യ ദേവതി കര്‍മ സഹതാപതരംഗവുമായി രംഗത്തുള്ള ദന്തേവാഡയില്‍ സി.പി.ഐക്ക് പ്രതീക്ഷയുണ്ട് താനും.

സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല: സന്ധുവിനെ സി.ബി.ഐ ചോദ്യംചെയ്തു

Posted: 09 Nov 2013 06:21 PM PST

Image: 

 
ന്യൂദല്‍ഹി: ഗുജറാത്തിലെ സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട്  ദേശീയ സുരക്ഷാ  ഉപദേഷ്ടാവ് നെഹ്ചല്‍ സന്ധുവിനെ സി.ബി.ഐ ചോദ്യംചെയ്തു. സാദിഖ് ജമാല്‍ നരേന്ദ്ര മോഡിയെ കൊല്ലാന്‍ വന്ന തീവ്രവാദിയാണെന്ന തെറ്റായ ഇന്‍റലിജന്‍സ്  റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയുന്നതിനായിരുന്നു ചോദ്യംചെയ്യല്‍. ഐ.ബി തലനായി വിരമിച്ച സന്ധു സാദിഖ് ജമാല്‍ കൊല്ലപ്പെട്ട 2003ല്‍ ഐ.ബിയുടെ ഗുജറാത്ത് ഓപറേഷന്‍െറ ചുമതലയുള്ള ജോ.ഡയറക്ടറായിരുന്നു. ഐ.ബിയുടെ മുന്‍ സ്പെഷല്‍ ഡയറക്ടര്‍മാരായിരുന്ന രജീന്ദര്‍ കുമാര്‍, സുധീര്‍ കുമാര്‍ എന്നിവരെയും സി.ബി.ഐ  ചോദ്യംചെയ്തിരുന്നു. 2003 ജനുവരി 13ന്  അഹ്മദാബാദിനടുത്ത നരോദയിലാണ് ഗുജറാത്തിലെ ഭാവ്നഗര്‍ സ്വദേശിയായ  സാദിഖ് ജമാല്‍ കൊല്ലപ്പെട്ടത്.  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരെ കൊല്ലാനുള്ള പദ്ധതിയുമായി വന്ന തീവ്രവാദി സംഘത്തില്‍പെട്ട സാദിഖ് ജമാല്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ്  ഗുജറാത്ത് ക്രൈംബ്രാഞ്ച് പ്രചരിപ്പിച്ചത്. സാദിഖ് ജമാലിന്‍െറ സഹോദരന്‍ ശബീര്‍ ജമാല്‍  കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം  പ്രത്യേക ദൗത്യസംഘം നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമായി.
ഗുജറാത്ത് പൊലീസിന്‍െറ നിര്‍ദേശപ്രകാരം മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസിന് കൈമാറിയ സാദിഖ് ജമാലിനെ 10 ദിവസത്തിന് ശേഷം വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കൊല്ലുകയായിരുന്നു.   സാദിഖ് ജമാലിനെ ചോദ്യംചെയ്ത മുംബൈ ഐ.ബി ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി  തെളിവില്ളെന്നും വി.വി.ഐ.പിയെ വധിക്കാനുള്ള പദ്ധതിയിട്ടതായി വിവരമില്ളെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് മറച്ചുവെച്ചാണ് സാദിഖ് ജമാലിനെ വെടിവെച്ച് കൊന്ന് ഗുജറാത്ത് മുഖ്യമന്ത്രിയെ കൊല്ലാന്‍ പദ്ധതിയിട്ട തീവ്രവാദിയാണെന്ന്  ഗുജറാത്ത് പൊലീസ് പ്രചരിപ്പിച്ചത്.
കോടതി നിര്‍ദേശപ്രകാരം കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ മുന്‍ ഗുജറാത്ത് ഡി.ജി.പി ഡി.ജി. വന്‍സാര, ഐ.പി.എസ് ഓഫിസര്‍ തരുണ്‍ ബറോട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സാദിഖ് ജമാല്‍ കേസിലെയും പ്രതികള്‍. സാദിഖ് ജമാല്‍  കേസില്‍  ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി,  മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ, ഐ.ബി സ്പെഷല്‍ ഡയറക്ടര്‍ രാജേന്ദര്‍ കുമാര്‍ എന്നിവരുടെ പങ്ക് അന്വേഷണ  പരിധിയിലുണ്ടെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍  സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു.  ്്്്്്്്്്്്്്്്്്

 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പിന്നില്‍ കോഴിക്കോട് സ്വദേശികള്‍

Posted: 09 Nov 2013 11:16 AM PST

Image: 
Subtitle: 
മൂന്നു മാസത്തിനിടെ കടത്തിയത് 39 കിലോ

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി   എയര്‍ഹോസ്റ്റസും സുഹൃത്തും പിടിയിലായ സംഭവത്തിന്‍െറ സൂത്രധാരര്‍ കോഴിക്കോട് സ്വദേശികളാണെന്ന് ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്). ദുബൈയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ അബ്ദുല്‍ ലായിസ്, ഷബാസ്, തലശ്ശേരി സ്വദേശി നബീല്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സ്വര്‍ണം കടത്തിയതെന്ന് ഡി.ആര്‍.ഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.  
വെള്ളിയാഴ്ച ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 334ാം നമ്പര്‍ വിമാനത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തവേ പിടിയിലായ എയര്‍ഹോസ്റ്റസ് വയനാട് സ്വദേശി ഫിറോമോസ പി. സെബാസ്റ്റ്യന്‍, കണ്ണൂര്‍ സ്വദേശി റാഹില എന്നിവരെയാണ് മജിസ്ട്രേറ്റ് പി.വൈ. ജോസഫ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്. കേസ് പരിഗണിക്കേണ്ട അഡീഷനല്‍ സി.ജെ.എം (സാമ്പത്തിക കുറ്റകൃത്യം) മജിസ്ട്രേറ്റ് എന്‍.വി.രാജുവിന്‍െറ അഭാവത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരെയും മജിസ്ട്രേറ്റ് പി.വൈ.ജോസഫിന്‍െറ വസതിയില്‍ ഹാജരാക്കിയത്.  ഇരുവരും മൂന്നു മാസത്തിനിടെ 11.87 കോടിയുടെ (39 കിലോ) സ്വര്‍ണം കടത്തിയതായി ഡി.ആര്‍.ഐ മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കൊച്ചി, കരിപ്പൂര്‍, ചെന്നൈ വിമാനത്താവളങ്ങള്‍ വഴിയാണ് യുവതികളെ ഉപയോഗിച്ച് മൂവര്‍ സംഘം സ്വര്‍ണക്കടത്ത് നടത്തിയത്. പിടിയിലായ യുവതികളുടെ പ്രാരംഭ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. കൂടുതല്‍ തെളിവെടുപ്പിനായി ഡി.ആര്‍.ഐ സംഘം അടുത്ത ദിവസം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഇവര്‍ക്കുപുറമെ സ്വര്‍ണക്കടത്തിന് കാരിയര്‍മാരായി ശാലിനി, ഫര്‍സിന്‍ എന്നീ രണ്ടുപേരെയും ഉപയോഗിച്ചതായും ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഫിറോമോസയും റാഹിലയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ മൂന്നു മാസത്തിനിടെ നടത്തിയ വിദേശയാത്രാവിവരങ്ങള്‍ ഡി.ആര്‍.ഐ പരിശോധിച്ചുവരുകയാണ്. കൂടാതെ, ഇക്കാലയളവില്‍ ശാലിനി, ഫര്‍സിന്‍ എന്നിവരുടെ യാത്രയുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.
ദുബൈയില്‍നിന്ന് എത്തിക്കുന്ന സ്വര്‍ണം കാരിയര്‍മാര്‍ ആര്‍ക്കാണ് കൈമാറുന്നതെന്നും ആര്‍ക്കുവേണ്ടിയാണ് നികുതി വെട്ടിച്ച് വന്‍തോതില്‍  കടത്തിയതെന്നും വ്യക്തമായ വിവരം ഡി.ആര്‍.ഐക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ വെളിപ്പെടുന്നതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം, വന്‍തോതിലുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കാളിത്തമുണ്ടോ യെന്ന് സി.ബി.ഐയും പരിശോധിക്കുന്നുണ്ട്. ഡി.ആര്‍.ഐക്ക് ലഭിച്ച തെളിവുകള്‍ പരിശോധിച്ചശേഷം ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടത്തെിയാല്‍ കേസെടുത്ത് സമാന്തര അന്വേഷണം നടത്താനാണ് സി.ബി.ഐയുടെ നീക്കം. നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും സി.ബി.ഐ പരിശോധിക്കും.

സമുദ്രനടനമാടി പുരസ്കാര നിറവില്‍

Posted: 09 Nov 2013 11:15 AM PST

Image: 
തിരുവനന്തപുരം: സമുദ്ര പെര്‍ഫോമിങ് ആര്‍ട്സിലൂടെ നൃത്തവേദികള്‍ക്ക് ആവേശമായ  മധുഗോപിനാഥും വക്കം സജീവും വീണ്ടും പുരസ്കാര നിറവില്‍. സംഗീത അക്കാദമിയുടെ കലാശ്രീ പുരസ്കാരം ലഭിച്ചതിലൂടെ ഇവരുടെ പരീക്ഷണച്ചുവടുകളും കഠിനാധ്വാനവും ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 
മലയാളികളുടെ അഭിമാനമുയര്‍ത്തി നാല്‍പതോളം വിദേശരാജ്യങ്ങളിലുള്‍പ്പെടെ ‘ജലം’ നൃത്തശില്‍പം ഉള്‍പ്പെടെയുള്ളവ അവതരിപ്പിക്കുകയും അനുമോദനങ്ങള്‍ നേടുകയും ചെയ്തു ഈ സുഹൃത്തുക്കള്‍.  ‘സമുദ്രനടന’ത്തിലൂടെയാണ് ഇവര്‍ക്ക് സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം ലഭിച്ചത്. മുമ്പ് ‘രാത്രിമഴ’ എന്ന ലെനിന്‍രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ ഇവര്‍ക്ക് ദേശീയചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മലയാള സിനിമയില്‍ നൃത്തസംവിധാനത്തിന് ഇവരില്‍ കൂടി അവാര്‍ഡ് ലഭിച്ചത്. രാത്രിമഴയില്‍ മധുവും സജീവും ചിട്ടപ്പെടുത്തിയ നൃത്തത്തിന് സംസ്ഥാന സര്‍ക്കാറിന്‍െറയും ഫിലിംക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിരുന്നു. ഉറുമി, മകരമഞ്ഞ് തുടങ്ങിയ സിനിമകളില്‍ ഇവര്‍ സംവിധാനം ചെയ്ത നൃത്തത്തിനും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു.
ഭാരതത്തിന്‍െറ തനത് സംസ്കാരവും കലകളും ശരീരം കൊണ്ട് സമന്വയിപ്പിക്കുക എന്ന സര്‍ഗാത്മകമായ ശ്രമമാണ് തങ്ങളുടെ നൃത്തശൈലിയെന്ന് മധുവും സജിയും മാധ്യമത്തോട് പറഞ്ഞു. സാധാരണ നര്‍ത്തകര്‍ ചെയ്യുന്നത് മുഖവും കൈകളും കാലുകളും കൊണ്ടാണെങ്കില്‍ ശരീരത്തിന്‍െറ ഓരോ അവയവവും കൊണ്ടുള്ള ആശയസംവാദമാണ് തങ്ങളുടെ നൃത്തമെന്ന് ഇവര്‍ പറയുന്നു. കേരള യുവജന ക്ഷേമ ബോര്‍ഡിന് വേണ്ടിയുള്ള ലഹരി വിരുദ്ധ കലാജാഥയില്‍ അവതരിപ്പിക്കുന്ന തെരുവ് നാടകത്തിന്‍െറ നൃത്ത സംവിധാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത് മധുവും സജിയും ചേര്‍ന്നാണ്.
 
features: 
Facebook

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP