പശ്ചിമഘട്ട സംരക്ഷണം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് കേന്ദ്രം Posted: 12 Nov 2013 12:41 AM PST ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഭേദഗതി ചെയ്തു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളാതെ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടും പരിഗണിക്കണമെന്ന ഭേദഗതിയാണ് ട്രിബ്യൂണല്‍ വരുത്തിയത്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന കേരളത്തിന്‍്റെ ആവശ്യം പരിഗണിച്ചാണ് ട്രിബ്യൂണലിന്‍്റെ നടപടി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടാണോ പശ്ചിമഘട്ട സംരക്ഷണത്തിന് നടപ്പാക്കുകയെന്ന് ഹരിത ട്രിബ്യൂണല്‍ കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതായി കാണിച്ച് കേന്ദ്രം ട്രിബ്യൂണലിനെ അറിയിച്ചു. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കുടുതല്‍ സമയം തേടാനായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്‍്റെ സമയക്രമം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 14 ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കണം. |
ചൈനയില്‍ ‘ഹയാനു’ പിറകെ പ്രളയം; എട്ടു മരണം Posted: 11 Nov 2013 11:19 PM PST ബിജിങ്: ഫിലിപ്പീന്‍സില്‍ കൊടിയ നാശം വിതച്ച് ചൈനീസ് തീരങ്ങളിലേക്ക് കടന്ന 'ഹയാന്‍' ചൈനയിലും മരണം വിതച്ചു. ഹയാനുശേഷമുണ്ടായ പ്രളയത്തില്‍ എട്ടു പേരാണ് ഇവിടെ മരിച്ചത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ദക്ഷിണ പൂര്‍വ ചൈനയിലെ സ്കൂളിലാണ് ഇവര്‍ ഒറ്റപ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. സാന്‍ലിക്സി ജലസംഭരണിയില്‍ ബോട്ട് മറിഞ്ഞ് പത്തുപേരെ കണാതായി. ഇതില്‍ നാലു പേരെ പിന്നീട് രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഞായാറാഴ്ച മുതല്‍ ഹയാന്‍ ഗ്വാങ്സിയില്‍ താണ്ഡവം ആടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ 25000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 249 തോളം വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. |
നിതാഖാത്: മന്‍ഫുഹ ശാന്തമാകുന്നു Posted: 11 Nov 2013 11:10 PM PST Subtitle: 5000 ഇത്യോപ്യക്കാര്‍ കീഴടങ്ങി റിയാദ്: അനധികൃത താമസക്കാരായ വിദേശികളെ പിടികൂടുന്നതിന് സൗദി അധികൃതര്‍ തിരച്ചില്‍ നടത്തുന്നതിനിടെ സംഘര്‍ഷമുണ്ടായ തെക്കന്‍ റിയാദിലെ മന്‍ഫുഹ ഡിസ്ട്രിക്ട് സാധാരണ നിലയിലേക്ക്. ഇത്യോപ്യന്‍ വംശജര്‍ തിങ്ങിത്താമസിക്കുന്ന മന്‍ഫുഹയില്‍ ഇളവുകാലം അവസാനിച്ച് അനധികൃത താമസക്കാര്‍ക്കായുള്ള പരിശോധന തുടങ്ങിയ ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേരാണ് മരിച്ചത്. 100ഓളം പേര്‍ക്ക് പരിക്കുണ്ട്. സൗദി പൗരനും വിദേശിയും മരിച്ച ശനിയാഴ്ചത്തെ അനിഷ്ടസംഭവങ്ങള്‍ക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമഫലമായി പ്രദേശം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. അനധികൃത താമസക്കാര്‍ സ്വമേധയാ കീഴടങ്ങണമെന്നും അവരെ ക്രമപ്രകാരം കയറ്റിയയക്കുമെന്നുള്ള പെലീസ് നിര്‍ദേശവും മാനിച്ച് 5000 ഇത്യോപ്യക്കാര്‍ കീഴടങ്ങിയതായി അനധികൃത താമസക്കാരെ പിടികൂടാനുള്ള പ്രത്യേക സംഘം മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ബരീദി പറഞ്ഞു. കീഴടങ്ങിയവരെ റിയാദ് കിങ് അബ്ദുല്ല ഹൈവേയില്‍ സൗത് റിങ് റോഡിന് സമീപമുള്ള താല്‍ക്കാലിക നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധന തുടങ്ങി രണ്ടാം ദിവസമായ ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തിലാണ് ഇത്യോപ്യക്കാരന്‍ മരിച്ചത്. പരിശോധനക്കത്തെിയ സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇത്യോപ്യക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍െറ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ വെടിയേല്‍ക്കുകയും മരിക്കുകയുമായിരുന്നെന്ന് റിയാദ് പൊലീസ് വക്താവ് ബ്രിഗേഡിയര്‍ നാസര്‍ അല്‍ ഖഹ്താനി പറഞ്ഞു. ശേഷം മന്‍ഫുഹയില്‍ ഇത്യോപ്യക്കാര്‍ താമസിക്കുന്ന മേഖലയില്‍ പരിശോധന ശക്തമായി തുടരുന്നതിനിടെയാണ് ശനിയാഴ്ച വീണ്ടും സംഘര്‍ഷമുണ്ടായത്. റിയാദ് ഡെപ്യൂട്ടി ഗവര്‍ണറും സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ മകനുമായ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ലയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മന്‍ഫുഹ ഓപറേഷന്‍ നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 561 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ 90 പേരെ റിയാദ് അല്‍ഈമാന്‍ ആശുപത്രിയിലും ബാക്കിയുള്ളവരെ അമീര്‍ സല്‍മാന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, മന്‍ഫുഹയില ഇത്യോപ്യക്കാര്‍ നടത്തിയ അക്രമ സംഭവങ്ങളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ളെന്ന് റിയാദിലെ ഇത്യോപ്യന്‍ എംബസി അറിയിച്ചു. അനധികൃതരായ ഇത്യോപ്യക്കാര്‍ മന്‍ഫുഹയില്‍ താമസിക്കാന്‍ സാഹചര്യമൊരുക്കിയതിന്‍െറ കാരണക്കാര്‍ സ്വദേശികള്‍ തന്നെയാണെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.ഒരു മാസത്തിനകം മന്‍ഫുഹ ശുദ്ധീകരിക്കുമെന്ന് റിയാദ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. |
ഖത്തര്‍ 72 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു Posted: 11 Nov 2013 11:08 PM PST ദോഹ: സൈനികശക്തി വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ഖത്തര്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു. വ്യോമസേനയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനായി 72 ജെറ്റ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അമേരിക്കയില്‍ നിന്നിറങ്ങുന്ന ഡിഫന്‍സ് ന്യൂസ് റിപ്പോര്‍ട്ട്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഇംഗ്ളണ്ടിലെയും ഫ്രാന്‍സിലെയും ആയുധ കമ്പനികള്‍ ഇതിനുള്ള ക്വട്ടേഷന്‍ നല്‍കിയതായും ഡിഫന്‍സ് ന്യൂസിനെ ഉദ്ധരിച്ച് ദോഹ ന്യൂസ് വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അമേരിക്കയില്‍ നിന്നുകൂടിയുള്ള ക്വട്ടേഷന്‍ ലഭിക്കാനായി ഖത്തര്‍ കാത്തിരിക്കുകയാണ്. ബോയിങ് എഫ്.എ 18 സൂപ്പര്‍ ഹോര്‍നെറ്റ്, എഫ് 15 സ്ട്രൈക്ക് ഈഗിള്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും അമേരിക്ക വിമാന വ്യാപാരത്തിനുള്ള ക്വട്ടേഷന്‍ നല്‍കുക. മേഖലയലിലെ ഉയര്‍ന്ന സൈനിക ശക്തിയായി മാറാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഖത്തര്‍ വ്യോമസേനയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് എയ്റോബാറ്റിക് ഗ്രൂപ്പായ റെഡ് ആരോസിന്‍െറ വ്യേമാഭ്യാസ പ്രകടനം നവംബര്‍ ഏഴിന് ദോഹയില്‍ നടന്നതും ഇതുമായി ബന്ധപ്പെടുത്താമെന്നും യു.എസിലെയും ഇംഗ്ളണ്ടിലെയും നിരീക്ഷകര്‍ കരുതുന്നു. ബി.എ.ഇയുടെ വിമാനങ്ങള്‍ മേഖലയില്‍ വില്‍പ്പന നടത്തുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഖത്തറിലെ ഇംഗ്ളണ്ട് അംബാസഡര്‍ നിക്കോളാസ് ഹോപ്ടന്‍ പറഞ്ഞതായും ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബില്യന്‍ ഡോളര്‍ കണക്കിലുള്ള ആയുധങ്ങള്‍ ഖത്തര്‍ വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് എട്ട് ബില്യന്‍ ഡോളര്‍ വിലയുള്ള യുദ്ധോപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2.6 ബില്യന്‍ ഡോളര്‍ വിലയുള്ള ആയുധങ്ങളും യുദ്ധ ടാങ്കുകളും ജര്‍മ്മന്‍ പ്രതിരോധ കമ്പനിയില്‍ നിന്നും ഖത്തര്‍ സ്വന്തമാക്കിയിരുന്നു. പുതിയ യുദ്ധ ജെറ്റുകള്‍ വാങ്ങുന്നതില്‍ ആരുടെ ക്വട്ടേഷനാണ് ഖത്തര്‍ സ്വീകരിക്കുകയെന്ന് വ്യക്തമായിട്ടില്ലെന്നും പുതുവര്‍ഷത്തോടെ ഇത് വ്യക്തമാവുമെന്നും ഡിഫന്‍സ് ന്യൂസ് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. |
രൂപയില്‍ ഇടിവ് തുടരുന്നു Posted: 11 Nov 2013 10:43 PM PST മുംബൈ: തുടര്‍ച്ചയായ അഞ്ചാംദിനവും രൂപ താഴോട്ടു തന്നെ. ചൊവ്വാഴ്ച 28 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 63.52 എന്ന മൂല്യത്തില്‍ ആണ് വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഡോളറിന് ഡിമാന്‍റ് ഏറിയതാണ് രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ ഇടിവ് സംഭവിക്കാന്‍ ഇടയാക്കിയത്. തിങ്കളാഴ്ച 63.24 രൂപയില്‍ വ്യാപാരം അവസാനിച്ചെങ്കിലും ഇന്ന് രാവിലെ 63.35ല്‍ ആണ് തുടങ്ങിയത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിരക്ക് വെട്ടിക്കുറച്ചതിന്‍്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച ഡോളറിനെതിരെ യൂറോ കരുത്താര്‍ജിച്ചിരുന്നു. എന്നാല്‍, പിന്നീട് ഡോളര്‍ ഇത് മറികടന്ന് കരുത്ത് നേടുകയായിരുന്നു. |
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിജയം; ഇന്ത്യ-കുവൈത്ത് ബന്ധം മുന്നോട്ട് Posted: 11 Nov 2013 10:28 PM PST കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ ചരിത്ര പ്രാധാന്യമേറിയ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍വാധികം ശക്തിയോടെ മുന്നോട്ട്. ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളില്‍ പുതിയ ചുവടുവെപ്പുകളുമായി ഇന്ത്യയും കുവൈത്തും കുതിക്കുമ്പോള്‍ വിവിധ മേഖലകളില്‍ സഹകരണത്തിന്‍െറയും പിന്തുണയുടെയും നവ വാതായനങ്ങളാണ് തുറക്കപ്പെടുന്നത്. 2003ല്‍ പ്രധാനമന്ത്രി പദവും കിരീടാവകാശി സ്ഥാനവും വിഭജിക്കപ്പെട്ട ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയായ ശൈഖ് ജാബിര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കുവൈത്തിലേക്ക് ക്ഷണിച്ചാണ് ദല്‍ഹിയില്‍നിന്ന് മടങ്ങിയത്. ക്ഷണം സ്വീകരിച്ച മന്‍മോഹന്‍ സിങ് നയതന്ത്ര വൃത്തങ്ങളുമായി കൂടിയാലോചിച്ച് ഉടന്‍ സന്ദര്‍ശന തിയതി തീരുമാനിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പ്രധാനമന്തിയെ കൂടാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷട്രപതി ഹാമിദ് അന്‍സാരി, വിദേശ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, ധന മന്ത്രി പി. ചിദംബരം, വാണിജ്യ-വ്യസായ മന്ത്രി ആനന്ദ് ശര്‍മ, പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് ജാബിറും പ്രതിനിധി സംഘവും എഫ്.ഐ.സി.സി.ഐ, സി.ഐ.ഐ, അസോച്ചം തുടങ്ങിയ വ്യാപാര കൂട്ടായ്മകളുടെ പ്രതിനിധകളുമായും ചര്‍ച്ച നടത്തിയിരുന്നു. ശിഷ്ട ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിക്കാന്‍ അവസരമൊരുക്കുന്ന രീതിയില്‍ ഇരുരാജ്യങ്ങളിലെയും തടവുപുള്ളികളെ പരസ്പരം കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന കരാറടക്കം വിവിധ ഉടമ്പടികളില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുചാര്‍ത്തുകയും ചെയ്തു. സന്ദര്‍ശനത്തിന്‍െറ അവസാന ദിവസം ഇരുപ്രധാനമന്ത്രിമാരും ഇറക്കിയ സംയുക്ത പ്രസ്താവന താഴെ: 1. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് പ്രധാന്യം നല്‍കും. ജനങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കും. 2. 2006ല്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ ഇന്ത്യന്‍ സന്ദര്‍ശനത്തിലൂടെയും 2009ല്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കുവൈത്ത് സന്ദര്‍ശനത്തിലൂടെയും ബന്ധം ഊട്ടിയുറപ്പിക്കാനായി. അമീറിന്‍െറ സന്ദര്‍ശന സമയത്ത് രൂപംകൊണ്ട ജോയിന്‍റ് വര്‍ക്കിങ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സജീവമാക്കും. 3. അടുത്തിടെ അമീരി ദിവാന്‍ മന്ത്രി ശൈഖ് നാസര്‍ അല്‍ അഹ്മദ് അസ്വബാഹിന്‍െറ ഇന്ത്യന്‍ സന്ദര്‍ശനവും ആസുത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ കുവൈത്ത് സന്ദര്‍ശനവും ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണപ്രദമായി. 4. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളായ ഊര്‍ജം, പെട്രോകെമിക്കല്‍സ്, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, വിദ്യഭ്യാസം, ആരോഗ്യം, മാനുഷിക വിഭവം, ശാസ്ത്ര സാങ്കേതിക രംഗം തുടങ്ങിയവയില്‍ സഹകരണം വര്‍ധിപ്പിക്കും. 5. പശ്ചിമേഷ്യ, മധേഷ്യ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ വിവിധ പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. 6. ബൈലാറ്ററല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മെക്കാനിസം: നിലവിലുള്ള ജോയിന്‍റ് മിനിസ്റ്റീരിയല്‍ കമ്മീഷന്‍, ഫോറീന്‍ ഓഫീസ് കണ്‍സല്‍ട്ടേഷന്‍ എന്നിവയുടെ പ്രവര്‍ത്തനം വിപുലമാക്കും. 7. 2012 മേയില്‍ ദല്‍ഹിയില്‍ തുടക്കമിട്ട ഫോറീന്‍ ഓഫീസ് കണ്‍സല്‍ട്ടേഷന്‍െറ അടുത്ത യോഗം 2014 ആദ്യപകുതിയില്‍ കുവൈത്തില്‍ ചേരും. 8. ഇന്ത്യന്‍ ഫോറീന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സഅദ് അസ്വബാഹ് കുവൈത്ത് ഡിപ്ളോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ച സഹകരണ കരാര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്രദമാവും. 9. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ഓഫ് ഇന്ത്യയും നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ ഓഫ് കുവൈത്തും തമ്മില്‍ ഈവര്‍ഷം തുടക്കമിട്ട സഹകരണം സുരക്ഷാ രംഗത്ത് മുതല്‍ക്കൂട്ടാവും. 10. എല്ലാ തരത്തിലുള്ള ഭീകരതയെയും ഇരുരാജ്യങ്ങളും അപലപിക്കുന്നു. 11. ശിഷ്ട ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിക്കാന്‍ അവസരമൊരുക്കുന്ന രീതിയില്‍ ഇരുരാജ്യങ്ങളിലെയും തടവുപുള്ളികളെ പരസ്പരം കൈമാറുന്നതിന് ഒപ്പുവെച്ച കരാര്‍ നിര്‍ണായക നേട്ടമാണ്. 12. ഇരുരാജ്യങ്ങളും തമ്മില്‍ നിലവില്‍ 17.6 ബില്യന്‍ ഡോളറിന്‍െറ വ്യാപാരമാണുള്ളത്. എണ്ണയിതര വ്യാപാരത്തിന് ഊന്നല്‍ നല്‍കി ഇത് മെച്ചപ്പെടുത്തും. ഇതിന്‍െറ ഭാഗമായി ഇരുരാജ്യത്തെയും വാണിജ്യ മന്ത്രിമാര്‍ അടുത്ത വര്‍ഷം പരസ്പരം സന്ദര്‍ശനം നടത്തും. 13. ഇരുരാജ്യങ്ങളും പരസ്പര നിക്ഷേപം വര്‍ധിപ്പിക്കും. ഇന്ത്യയിലെ പൊതുമേഖലാ പദ്ധതികളില്‍ കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി വഴി കൂടുതല്‍ നിക്ഷേപമിറക്കും. സമീപഭാവിയില്‍ ഇന്ത്യയില്‍ അതോറിറ്റി ഓഫീസ് തുറക്കും. 14. ഊര്‍ജ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. 15. ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയില്‍ കൂടുതല്‍ സഹകരിക്കും. ഇരുരാജ്യങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും തമ്മില്‍ ഏകോപനമുണ്ടാക്കും. 16. ശാസ്ത്ര, സാങ്കേതിക രംഗത്തെ സഹകരണത്തിന് സംയുക്ത സമിതിക്ക് രൂപം നലകും. 17. കുവൈത്തിന്‍െറ ആരോഗ്യ മേഖലക്ക് ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും നല്‍കുന്ന സംഭാവനകള്‍ വലുതാണ്. ആരോഗ്യ രംഗത്തെ സഹകരണത്തിന് 2012 ഏപ്രീലില്‍ ഒപ്പുവെച്ച ധാരണാപത്രം നവീകരിക്കും. 18. ഉരുക്കുമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കും. കുവൈത്തില്‍ ഇന്ത്യയുടെ സഹായത്തോടെ ഉരുക്ക് നിര്‍മാണശാല സ്ഥാപിക്കും. 19. റെയില്‍വേ, വിമാനത്താവളം, റോഡ്, ഭവനം തുടങ്ങിയ അടിസ്ഥാന വികസന മേഖലയില്‍ സഹകരിക്കും. 20. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ നല്‍കുന്ന സാംസ്കാരിക സംഭാവനകള്‍ മികച്ചതാണെന്ന് ശൈഖ് ജാബിര്‍ പ്രശംസിക്കുകയും മന്‍മോഹന്‍ സിങ് അതിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 21. സാംസ്കാരിക രംഗത്തെ സഹകരണം ലക്ഷ്യമിട്ട് എക്സിക്യൂട്ടീവ് പ്രോഗ്രാം ഫോര്‍ കള്‍ച്ചറല്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ എക്സ്ചേഞ്ചസ് കരാര്‍ ഒപ്പുവെച്ചു. 22. കായിക, യുവജന രംഗത്തെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു. യൂത്ത് ലീഡേഴ്സ് ഫോറത്തിനും രൂപം നല്‍കി. 23. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് എക്സിക്യൂട്ടീവ് പ്രോഗ്രാം ഫോര്‍ എജുക്കേഷന്‍ ആന്‍റ് ലേണിങ് കോപറേഷന്‍ കരാര്‍ ഒപ്പുവെച്ചു. 24. ഇന്ത്യയും ജി.സി.സിയും തമ്മില്‍ ഒപ്പുവെക്കാനിരിക്കുന്ന ഫ്രീ ട്രേഡ് എഗ്രിമെന്‍റിന് കുവൈത്ത് പിന്തുണ നല്‍കും. 25. സിറിയന്‍ പ്രശ്നത്തിന് സമാധനപരമായ രാഷ്ട്രീയ പരിഹാരമാണാവശ്യം. കുവൈത്ത് ആതിഥ്യം വഹിക്കുന്ന യു.എന്‍ സിറിയ സഹായ ഉച്ചേകാടിക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്യുന്നു. 26. അഫ്ഗാനിസ്താനില്‍ ഇനിയും പൂര്‍ണ സമാധാനം ഉറപ്പുവരുത്താനാവത്തത് മേഖലക്ക് തിരിച്ചടിയാണ്. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും പിന്തുണ നല്‍കും. 27. ഇന്ത്യ ഒരുക്കിയ ഊഷ്മള വരവേല്‍പ്പിന് കുവൈത്ത് നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കുവൈത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ക്ഷണം സ്വീകരിച്ച ഇന്ത്യ സന്ദര്‍ശന തിയതി ഉടന്‍ തീരുമാനിക്കുമെന്ന് അറിയിച്ചു. |
ഗുരുതര കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ നിര്‍ബന്ധം -സുപ്രീംകോടതി Posted: 11 Nov 2013 10:16 PM PST ന്യൂദല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഇങ്ങനെ ചെയ്യാത്ത പൊലീസ് ഒഫീസര്‍മാര്‍ക്കെതിരില്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് പി.സദാശിവം നേതൃത്വം നല്‍കുന്ന അഞ്ചംഗ ബെഞ്ചിന്‍്റേതാണ് ഉത്തരവ്. പൊലീസ് അന്വേഷണത്തിന്‍്റെ നടപടി ക്രമങ്ങള്‍ വിശദമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പരാതി നല്‍കിയ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടോ എന്ന് ഹരജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത്തരം കേസുകളില്‍ ഏഴു ദിവസങ്ങള്‍ക്കകം പ്രഥമികാന്വേഷണം നടത്തി ഗുരുതരമാണോ അല്ളേ എന്ന് ഉറപ്പു വരുത്തണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ നിയമത്തിലോ നിയമ നിര്‍മാണ സഭയിലോ അവ്യക്തത ഇല്ളെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ഹരജിയില്‍ വിശദീകരണം നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസം കാരണം നേരത്തെ ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. |
യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്ന് ചെന്നിത്തല Posted: 11 Nov 2013 08:47 PM PST തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. മറിച്ചുള്ള ആഗ്രഹം വ്യാമോഹങ്ങള്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. |
ചോഗം: തമിഴ്നാട്ടില്‍ ബന്ദ് തുടങ്ങി, വൈകോ അറസ്റ്റില്‍ Posted: 11 Nov 2013 08:39 PM PST ചെന്നൈ: വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ബന്ദ് തുടങ്ങി. 21 തമിഴ് അനുകൂല സംഘടനകളുടെ സംയുക്ത ആഹ്വാന പ്രകാരമാണ് ബന്ദ്. മേയ് 17 മൂവ്മെന്‍റ്, മനിതനേയ മക്കള്‍ കക്ഷി (എം.എം.കെ), തന്ത പെരിയാര്‍ ദ്രാവിഡ കഴകം, ദ്രാവിഡര്‍ വിടുതലൈ കഴകം (ഡി.വി.കെ) തുടങ്ങിയവ അടക്കം നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധ പരിപാടിയുടെ ഭാഗമായി മധുരയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ജനറല്‍ സെക്രട്ടറി വൈകോയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മധുര-ചെന്നൈ എഗ്മോര്‍ വൈഗ എക്സ്പ്രസ് ആണ് എം.ഡി.എം.കെ പ്രവര്‍ത്തകര്‍ തടഞ്ഞത്. അര മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. ലങ്കയില്‍ നടക്കുന്ന ചോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കരുതെന്ന് വൈകോ ആവശ്യപ്പെട്ടു. ലോക ജനതക്ക് ഇന്തയോടുള്ള ആദരവ് നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ലോക ചെസ് മൂന്നാം റൗണ്ട് ഇന്ന് Posted: 11 Nov 2013 07:48 PM PST ചെന്നൈ: രണ്ടു ദിവസത്തെ പോരാട്ടവും കഴിഞ്ഞ് ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് മൂന്നാം റൗണ്ട് മത്സരം. കറുപ്പ് കരുക്കളിലാവും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഇന്ന് കളിക്കുക. ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ വെള്ളക്കരുവിലും നീക്കം നടത്തും. 12 റൗണ്ട് മത്സരത്തില്‍ ആദ്യരണ്ട് കളിയും സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുവര്‍ക്കും ഓരോ പോയന്‍റ് വീതമാണ് ഇപ്പോഴുള്ളത്. പ്രാഥമിക റൗണ്ടുകളില്‍ എതിരാളിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കുന്നതിന്‍െറ പ്രതിരോധത്തിലൂന്നിയായിരുന്നു ഇരുവരും കളിച്ചത്. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള റൗണ്ടുകളില്‍ മത്സരം കനക്കുമെന്നാണ് വിലയിരുത്തല്‍. |
No comments:
Post a Comment