സ്വാഗതം
WELCOME

News Update..

Thursday, November 14, 2013

ജില്ലാ സ്കൂള്‍ കായികമേള : ആറാം തവണയും കപ്പില്‍ മുത്തമിട്ട് മുക്കം Madhyamam News Feeds

ജില്ലാ സ്കൂള്‍ കായികമേള : ആറാം തവണയും കപ്പില്‍ മുത്തമിട്ട് മുക്കം Madhyamam News Feeds

Link to

ജില്ലാ സ്കൂള്‍ കായികമേള : ആറാം തവണയും കപ്പില്‍ മുത്തമിട്ട് മുക്കം

Posted: 14 Nov 2013 12:38 AM PST

ചക്കിട്ടപ്പാറ: കായികരംഗത്ത് തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ച് മുക്കം ഉപജില്ല ആറാം തവണയും കപ്പില്‍ മുത്തമിട്ടു. 23 സ്വര്‍ണവും 21 വെള്ളിയും 16 വെങ്കലവും നേടി 215 പോയിന്‍േറാടെയാണ് മുക്കം ഒന്നാമതെത്തിയത്. 18 സ്വര്‍ണവും 12 വെള്ളിയൂം 26 വെങ്കലവും നേടി  164 പോയന്‍േറാടെ  താമരശ്ശേരി ഉപജില്ല രണ്ടാമതെത്തി. രണ്ടാം സ്ഥാനത്തിനുവേണ്ടി ആതിഥേയരായ പേരാമ്പ്ര ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. വെറും രണ്ടു പോയന്‍റിന്‍െറ വ്യത്യാസത്തിനാണ് ആതിഥേയര്‍ക്ക് രണ്ടാം സ്ഥാനം നഷ്ടമായത്.  15 സ്വര്‍ണവും 21 വെള്ളിയും 7 വെങ്കലവുമാണ് ആതിഥേയര്‍ കരസ്ഥമാക്കിയത്.  74 പോയന്‍േറാടെ കൊയിലാണ്ടിയും 64 പോയന്‍േറാടെ ബാലുശ്ശേരി ഉപജില്ലയും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.
മുക്കം ഉപജില്ലയെ ഒന്നാം സ്ഥാനത്തെത്തിച്ചത് 127 പോയന്‍റ് നേടി വീണ്ടും കരുത്ത് തെളിയിച്ച പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂളാണ്. മുക്കത്തിന്‍െറ 23 സ്വര്‍ണത്തില്‍ 18 ഉം നെല്ലിപ്പൊയിലിന്‍െറ വകയാണ്. സ്കൂള്‍ വിഭാഗത്തില്‍ 101 വീതം പോയന്‍റ് നേടി കുളത്തുവയല്‍ സെന്‍റ് ജോര്‍ജ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും നെല്ലിപ്പൊയില്‍ സെന്‍റ് ജോണ്‍സ് സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. കുളത്തുവയല്‍ 12 സ്വര്‍ണവും 14 വെള്ളിയും 4 വെങ്കലവും നേടിയപ്പോള്‍ നെല്ലിപ്പൊയില്‍ 14 സ്വര്‍ണവും 8 വെള്ളിയും 13 വെങ്കലവും നേടി. 33 പോയന്‍റ് നേടി പൂവമ്പായി എ.എം.എച്ച്.എസ് സ്കൂളിനാണ് മൂന്നാം സ്ഥാനം. സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ 15 പോയന്‍േറാടെ പുല്ലൂരാംപാറയുടെ പി.കെ. മുഹമ്മദ് റാഷിദ് (പുല്ലൂരാംപാറ എച്ച്.എസ്) വ്യക്തിഗത ചാമ്പ്യനായി. 800, 400, 1500 മീറ്ററിലാണ് റാഷിദ് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേശീയ ചാമ്പ്യന്മാരായ പുല്ലൂരാംപാറയുടെ തന്നെ തെരേസാ ജോസഫ് 15 പോയന്‍േറാടെ ഇതേ ഇനത്തില്‍ സ്വര്‍ണത്തോടെ വ്യക്തിഗത ചാമ്പ്യനായി.
ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ കുളത്തുവയല്‍ സ്കൂളിലെ ടിനു ജെയിംസ് ജോയി 15 പോയന്‍േറാടെ വ്യക്തിഗത ചാമ്പ്യനായി. 100, 400, 200 മീറ്ററിലാണ് ടിനു സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂവമ്പായി സ്കൂളിലെ ജിസ്ന മാത്യു, പുല്ലൂരാംപാറയിലെ മരിയ തോമസ്, നെല്ലിപ്പൊയിലിലെ കെ.ആര്‍. ആതിര എന്നിവര്‍ 15 പോയന്‍റ് വീതം നേടി വ്യക്തിഗത ചാമ്പ്യന്മാരായി.
സബ് ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ സായ് കോഴിക്കോടിന്‍െറ ആകാശ് ബിജു പീറ്റര്‍ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുല്ലൂരാംപാറയുടെ അപര്‍ണ റോയ് ചാമ്പ്യന്‍പട്ടം നേടി. വ്യത്യസ്ത ഉപജില്ലകളായി മാറ്റുരച്ച ഇവര്‍ നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധാനംചെയ്യും.
സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കാനത്തില്‍ ജമീല  ട്രോഫികള്‍ വിതരണം ചെയ്തു. കെ. സുനില്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ എന്‍. അമ്മദ് സ്വാഗതംപറഞ്ഞു.
 

വലിയങ്ങാടി റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

Posted: 14 Nov 2013 12:32 AM PST

കോഴിക്കോട്:  കാത്തിരിപ്പുകള്‍ക്കൊടുവില്‍ വലിയങ്ങാടിയിലേക്കുള്ള പുതുക്കിയ റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പല തവണ തീയതി നിശ്ചയിച്ച് നടക്കാതെപോയ ആഘോഷത്തിനാണ്  പുരാതന വാണിജ്യകേന്ദ്രം ഒരുങ്ങുന്നത്. ഉദ്ഘാടനം സംബന്ധിച്ച അവസാന നിര്‍ദേശം നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു.
എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. ശശികുമാര്‍, എന്‍ജിനീയര്‍ സന്തോഷ്, ഓവര്‍സിയര്‍ മുരളി എന്നിവരാണ്  വൈകീട്ട് വലിയങ്ങാടിയിലെത്തിയത്.  ഒരാഴ്ചകൊണ്ട് എല്ലാ പണികളും പൂര്‍ത്തിയാക്കി നവംബര്‍ 25നോ 26നോ ഉദ്ഘാടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണെന്ന് സംഘം പറഞ്ഞു. ഉടന്‍ മോണിറ്ററിങ് കമ്മിറ്റിയും യോഗം  ചേരും. റോഡിന്‍െറ കോണ്‍ക്രീറ്റ് ജോലികള്‍ ഒരാഴ്ച മുമ്പ് പൂര്‍ത്തിയായി. ഒരാഴ്ച മുമ്പ് ആരംഭിച്ച അരികുകളില്‍ ഇന്‍റര്‍ലോക് കട്ടകള്‍ വിരിക്കുന്ന പ്രവൃത്തി പകുതിയോളമായി. 800 മീറ്റര്‍ നീളമുള്ള റോഡിനും സ്ളാബിനും ഇടയിലുള്ള സ്ഥലത്താണ് ഇന്‍റര്‍ലോക്  വിരിക്കുന്നത്. കേടുവന്നതും പൊട്ടിയതുമായ സ്ളാബുകള്‍ മാറ്റുന്ന പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. എന്നാല്‍, സാനിറ്ററി മാര്‍ക്കറ്റ് ഭാഗത്തെ ചില നിര്‍മാണ പ്രവൃത്തികള്‍ പലതും അശാസ്ത്രീയമാണെന്ന് ഒരുവിഭാഗം വ്യാപാരികള്‍ക്ക് ആക്ഷേപമുണ്ട് . നിര്‍മാണത്തിനിടെ കേടുവന്ന പഴയ ഓവുചാല്‍ ഒഴിവാക്കി പുതിയത് പണിതപ്പോള്‍ ചാലിലും റോഡിലും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. നേരത്തേ സുഗമമായി വെള്ളമൊഴുകിയിരുന്ന 2.30 മീറ്റര്‍ വീതിയുണ്ടായിരുന്ന ചാലിനു പകരം 1.10 വീതിയിലുള്ള പുതിയ ചാലാണ് പണിതത്. പഴയ ചാലില്‍ വെള്ളമൊഴുകാന്‍ ടാര്‍ വീപ്പകള്‍ അടുക്കിവെച്ചിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇത് കുറച്ചുകഴിയുമ്പോള്‍ ദ്രവിച്ചുതീരും. ഇതോടെ രണ്ട് ചാലുകളിലും വെള്ളം പോകാതെ അഴുക്കുവെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്ന് ഇവര്‍ പറഞ്ഞു. റെയില്‍വേ മേല്‍പ്പാലത്തില്‍നിന്നടക്കമുള്ള വെള്ളം ഇവിടെയാണ് എത്തുന്നത്. നേരത്തേ ഈ ഭാഗത്ത് വലിയ ദ്വാരം ഉണ്ടായിരുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ ചാല്‍ നിര്‍മിച്ചപ്പോള്‍ ഇത്  അടച്ചു. ഇതോടെ, ചെറുമഴയില്‍പോലും ഈ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ഓവുചാലിനു മുകളില്‍ ചെറിയ ദ്വാരങ്ങള്‍ ഇട്ടെങ്കിലും  ഫലമുണ്ടായില്ല.  ഓവുചാലിലെ മരത്തൂണുകള്‍ ഇതുവരെ മാറ്റിയിട്ടില്ല. എന്നാല്‍, വ്യാപാരികളുടെ പരാതികള്‍ സംബന്ധിച്ച് നടപടിയുണ്ടാവുമെന്നും ഇവിടെ വെള്ളം ഒഴുകിപ്പോകാന്‍ വേണ്ട സംവിധാനമൊരുക്കുമെന്നും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. ശശികുമാര്‍ പറഞ്ഞു.ഏപ്രില്‍ 18ന് തുടങ്ങി  65 ദിവസം കൊണ്ട് പണി തീരുമെന്ന്  പറഞ്ഞിരുന്ന പ്രവൃത്തിയാണ് എട്ടു മാസമായിട്ടും പൂര്‍ത്തിയാവാതെ നീളുന്നത്.  റോഡിന്‍െറ  ഉദ്ഘാടനച്ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും നാട്ടുകാരും. അന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ അങ്ങാടിയില്‍ എത്തുന്നവര്‍ക്കെല്ലാം പായസവിതരണവുമുണ്ടാകും.
 

ലാവലിന്‍: പിണറായി ചിലര്‍ക്ക് നന്ദി പറഞ്ഞത് എന്തിനെന്ന് മുല്ലപ്പള്ളി

Posted: 13 Nov 2013 11:25 PM PST

Image: 

കോഴിക്കോട്: ലാവലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ ദിവസം പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറേ പേര്‍ക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ രമേശ് ചെന്നിത്തലയും കെ.മുരളീധരനും ഉണ്ടല്ളോ എന്ന ചോദ്യത്തില്‍ നിന്നും മുല്ലപ്പള്ളി ഒഴിഞ്ഞുമാറി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെയും പേരു പറയുന്നില്ല, പിണറായി വജയന്‍ വിജയന്‍ ചിലരുടെയെല്ലാം പേരെടുത്ത് നന്ദി പറഞ്ഞത് എന്തിനാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ലാവലിന്‍ കേസില്‍ ഒത്തുതീര്‍പ്പുണ്ടായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സി.എ.ജി റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ലാവലിന്‍ കേസില്‍ പിണറായി പ്രതിയാണെന്ന് കണ്ടത്തെിയിരുന്നു. വിടുതല്‍ ഹരജിയുടെ അടിസ്ഥാനത്തില്‍ വിചാരണ പോലുമില്ലാതെ പിണറായിയെ  പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി ആശങ്കാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സെന്‍സെക്സ് വീണ്ടും നേട്ടത്തില്‍; രൂപയുടെ മൂല്യം 23 പൈസ ഉയര്‍ന്നു

Posted: 13 Nov 2013 11:12 PM PST

Image: 

മുംബൈ: ഏഴു ദിവസത്തെ തകര്‍ച്ചക്ക് ശേഷം മുംബൈ ഓഹരി വിപണി നേട്ടത്തില്‍. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് സൂചിക 260 പോയന്‍റ് ഉയര്‍ന്നു. സെന്‍സെക്സ് 260.18 പോയന്‍റ് ഉയര്‍ന്ന് 20,454.58 പോയന്‍റില്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 76.70 പോയന്‍റ് ഉയര്‍ന്ന് 6,066.30 പോയന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1.28 ശതമാനമാണിത്. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍, വാഹനം, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

ഏഷ്യന്‍ ഓഹരികളില്‍ ഹോങ്കോങ് സൂചിക ഹാങ്സെങ് 0.92 ശതമാനവും ജപ്പാന്‍ സൂചിക നിക്കി 1.40 ശതമാനവും ഉയര്‍ന്നു. അമേരിക്കന്‍ സൂചിക ഡൗജോണ്‍സ് 0.45 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയതാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 23 പൈസ ഉയര്‍ന്നു. 63.07 രൂപയാണ് ഡോളറിന്റെ വ്യാഴാഴ്ചത്തെ വിനിമയ നിരക്ക്. ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളറുകള്‍ കൂടുതലായി വിറ്റഴിച്ചതാണ് രൂപക്ക് ഗുണം ചെയ്തത്.

ദാനശീലരില്‍ മുമ്പന്‍ അസിം പ്രേംജി

Posted: 13 Nov 2013 10:31 PM PST

Image: 

മുംബൈ: ഇന്ത്യയില്‍ ദാനശീലരായ വ്യവസായികളുടെ പട്ടികയില്‍ മുന്നില്‍ വിപ്രൊ മേധാവി അസിം പ്രേംജി. ചൈന ആസ്ഥാനമായ ഹുറണ്‍ പുറത്തിറക്കിയ ദാനശീലരുടെ പട്ടികയിലാണ് അസിം പ്രേംജി ഒന്നാമതത്തെിയത്. ഐ.ടി രംഗത്തെ അതികായനായ പ്രേംജി കഴിഞ്ഞ വര്‍ഷം ദാന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 8000 കോടി രൂപയാണ്.
അതേസമയം, വിദ്യാഭ്യാസരംഗത്താണ് ഇന്ത്യയിലെ സമ്പന്നര്‍ കൂടുതല്‍ പണം ചെലവഴിച്ചത്. റിപ്പോര്‍ട്ട് പ്രകാരം 12,200 കോടി രൂപയാണ് വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനികള്‍ നീക്കിവെച്ചത്. സാമൂഹിക വികസനത്തിന് 1210 കോടിയും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 1065 കോടിയും ചെലവഴിച്ചു.
ദാന കാര്യത്തില്‍ രണ്ടാം സ്ഥാനം എച്ച്.സി.എല്‍ മേധാവി ശിവ് നാടാരാണ്. 3000 കോടി രൂപയാണ് ഇദ്ദേഹത്തിന്‍െറ സംഭാവന. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ശിവ് നാടാര്‍ ഫൗണ്ടേഷന്‍ 15,000ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് തുണയായത്. ലിസ്റ്റില്‍ 10 കോടിക്ക് മേല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച 31 പേരുണ്ട്. നന്ദന്‍-രോഹിണി നിലേക്കനി, ജി.എം.റാവു, റോണി ശ്രൂവാല, കിരണ്‍ മജുംദാര്‍ ഷോ, രത്തന്‍ ടാറ്റാ, അനില്‍ അഗര്‍വാള്‍, പി.എന്‍.സി മേനോന്‍, കുശാല്‍ പാല്‍ സിങ്, എന്നിവരും ദാനശീലരുടെ പട്ടികയിലുണ്ട്.

 

കുവൈത്തിലും കൊറോണ

Posted: 13 Nov 2013 10:19 PM PST

Image: 

കുവൈത്ത് സിറ്റി: മാരകമായ കൊറോണ വൈറസ് കുവൈത്തിലും കണ്ടെത്തി. 47 കാരനായ സ്വദേശി പൗരനിലാണ് കൊറോണ വൈറസ് ഉള്ളതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. മിസ്അബ് അല്‍ സാലിഹ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍ എന്നീ രോഗങ്ങളാല്‍ പ്രയാസപ്പെട്ട് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനാണ് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. അനിയന്ത്രിതമായ പ്രഷറും പ്രമേഹവും കാണപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പിന്നീട് മാറ്റി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിന്‍െറ അടിസ്ഥാനത്തില്‍ രോഗിയുടെ രക്ത സാമ്പിള്‍ ശേഖരിച്ച് രാജ്യത്ത് തന്നെയുള്ള പ്രത്യേക ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗി കൊറോണ വൈറസ് ബാധിതനാണെന്ന് കണ്ടത്താനായത്. ഇതേതുടര്‍ന്ന് ഇയാളെ പിന്നീട് പകര്‍ച്ച വ്യാധികള്‍ ബാധിച്ചവരെ ചികിത്സിക്കാന്‍ മാത്രമായുള്ള പ്രത്യേക ആശുപത്രിയിലേക്ക് മാറ്റിയതായും ഡോ. മിസ്അബ് സാലിഹ് പറഞ്ഞു.
ആശുപത്രിയില്‍ ഇയാളെ പരിചരിക്കുന്നവരും ഡോക്ടര്‍മാരുമുള്‍പ്പെടെ വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും നടപടികളും കൈകൊണ്ടിട്ടുണ്ട്. അയല്‍ രാജ്യമായ സൗദിയില്‍ അടുത്തിടെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് വന്നയുടന്‍ തന്നെ കുവൈത്തിലും അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടായിരുന്നു. കൊറോണ വൈറസുള്ള രോഗികളെ കൈകാര്യം ചെയ്യാന്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ചില ഡോക്ടര്‍മാര്‍ക്ക് ശില്‍പശാല നടത്തി പ്രത്യേകം പരിശീലനം നല്‍കിയത് ഏറെ ഗുണം ചെയ്തുവെന്നാണ്  വിലയിരുത്തല്‍. രാജ്യത്തും കൊറോണ വൈറസ് കണ്ടത്തിയ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികള്‍ രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാവണമെന്ന് അധികൃതര്‍ ഉണര്‍ത്തി.
ഓരോ 20 മിനിറ്റ് ഇടവിട്ട് ഇരുകൈകളും സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം. തുമ്മലോ മൂക്കലിപ്പോ ഉണ്ടാവുമ്പോള്‍ ടവ്വല്‍, ക്ളീനക്സ് എന്നിവ ഉപയോഗിക്കുക, മൂക്കില്‍ കൂടിയോ വായയില്‍ കൂടിയോ അണുക്കള്‍ ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ ജാഗ്രത കൈകൊള്ളുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാറ്റിനുമുപരി ശരീരം, വീട്, വസ്ത്രങ്ങള്‍, കുളിമുറികള്‍ എന്നിവ പരമാവധി വൃത്തിയിലാണെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

സൗദി വത്കരണം ശക്തമാക്കണമെന്ന് വ്യവസായികളുടെ സംഗമം

Posted: 13 Nov 2013 10:10 PM PST

Image: 

ദമ്മാം: സൗദി വത്കരണം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് വന്‍കിട വ്യവസായ സംരംഭകരുടെ സംഗമം ആവശ്യപ്പെട്ടു. ദമ്മാം ചേംബര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റാബിഅയുടെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് വ്യവസായികളുടെ സംഗമത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. സൗദിയിലെ പ്രമുഖ കമ്പനിയായ സാബികിന്‍െറ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് അബ്ദുല്ല അല്‍ റബീഅ്, സീനിയര്‍ മാനേജര്‍ ഫൈസല്‍ അല്‍ഖന്നാസ് എന്നിവരാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സൗദി വത്കരണം ശക്തപ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. വിദേശ തൊഴിലാളികളെ ദീര്‍ഘ നാള്‍ ആശ്രയിക്കാനാവില്ലെന്നും സൗദി പൗരന്മാര്‍ക്കായി വിവിധ തസ്തികകള്‍ സൃഷ്ടിക്കണമെന്നും അബ്ദുല്ല അല്‍ റബീഅ് ആവശ്യപ്പെട്ടു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലാളികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ശാസ്ത്രീയമായി സൗദി യുവാക്കളെ പരിശീലിപ്പിച്ചാല്‍ 80 ശതമാനം ജോലികളിലും സ്വദേശികള്‍ക്ക് അവസരം നല്‍കാനാവും. 5000 തൊഴിലാളികള്‍ക്ക് കമ്പനി ശാസ്ത്രീയ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 4000 പേര്‍ക്കും ജോലി ലഭിച്ചു. മറ്റു കമ്പനികളും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിതാഖാത് മൂലം ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം രാജ്യത്തുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും യോഗത്തില്‍ പങ്കെടുത്ത സംരംഭകരിലൊരാള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ വിസ തൊഴില്‍ മന്ത്രാലയം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
വ്യാജ രേഖകളുണ്ടാക്കി വിദേശ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതും മറ്റും അവസാനിപ്പിക്കണമെന്നും ചെറുകിട-മൊത്ത വ്യാപാര മേഖലയിലുള്ള സംരംഭകര്‍ ഇത്തരം പ്രവണതകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍ റാഷിദ് മുന്നറിയിപ്പ് നല്‍കി.

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

Posted: 13 Nov 2013 08:57 PM PST

Image: 

കോഴിക്കോട്: പ്രശസ്ത സിനിമാ നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍(56) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അഗസ്റ്റിന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി  ചികിത്സയിലായിരുന്നു. ഹാന്‍സിയാണ് ഭാര്യ. ലാല്‍ ജോസിന്‍്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെ നായികയായി മലയാളസിനിമയില്‍ എത്തിയ ആന്‍ അഗസ്റ്റിനും ജീത്തുവുമാണ് മക്കള്‍. 

കുന്നുമ്പുറത്ത് മാത്യുവിന്‍്റെയും റോസിയുടെയും ആദ്യമകനായി കോടഞ്ചേരിയിലായിരുന്നു അഗസ്റ്റിന്‍്റെ ജനം. താമരശേരി യു പി സ്കൂളില്‍ അഞ്ചാം ക്ളാസില്‍  പഠിക്കുമ്പോഴാണ് അഗസ്റ്റിന്‍ ആദ്യമായി മുഖത്ത് ചായമിട്ടത്. തുടര്‍ന്ന് നാടകരംഗത്ത് സജീവമായിരുന്ന അഗസ്റ്റിന്‍ ബിഗ്സ്ക്രീനിലേക്ക് ചുവടുവെക്കുകയായിരുന്നു.

രഞ്ജിത്ത്, ഷാജി കൈലാസ്, ലാല്‍ജോസ്, ശ്രീനിവാസന്‍ തുടങ്ങിയവരുമായുള്ള ആത്മബന്ധം സിനിമയില്‍ തന്‍്റേതായ ഇടം കണ്ടത്തൊന്‍ അഗസ്റ്റിനെ സഹായിച്ചു. സദയം, ദേവാസുരം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഉസ്താദ്, രാവണപ്രഭു, ദാദസാഹിബ്, വാമനപുരം ബസ് റൂട്ട്, കാഴ്ച, പോത്തന്‍വാവ, ബല്‍റാം വെഴ്സസ് താരദാസ്, രാഷ്ട്രം വര്‍ഗം, കഥപറയുമ്പോള്‍, അലിഭായ്, തിരക്കഥ, കേരള കഫേ എന്നിങ്ങനെ 35 വര്‍ഷത്തിനുള്ളില്‍ 250 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. രഞ്ജിത് സംവിധാനം ചെയ്ത "മിഴിരണ്ടിലും" എന്ന സിനിമ നിര്‍മ്മിച്ചു.

2009ല്‍ പക്ഷാഘാതം  അഗസ്റ്റിന്‍്റെ ശരീരത്തെ തളര്‍ത്തി. അത് സിനിമാജീവിതത്തില്‍ ചെറിയൊരു ഇടവേള സൃഷ്ടിച്ചവെങ്കിലും അസുഖം പൂര്‍ണമായും മാറുന്നതിന് മുമ്പേ അദ്ദേഹം വെള്ളിത്തിരയില്‍ തിരിച്ചത്തെി. പിന്നീട് ഇന്ത്യന്‍ റുപ്പി, പെണ്‍പട്ടണം, ബാവുട്ടിയുടെ നാമത്തില്‍, സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്, ചേട്ടായീസ്, ഷട്ടര്‍ എന്നിങ്ങനെ ഉള്‍പ്പെടെ പത്തോളം സിനിമകളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. 

അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം

 

 

അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം

 

അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം

 

അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം
അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം

നൊമ്പരത്തെരുവുകള്‍ മറന്ന് ശിശുദിനാഘോഷം

Posted: 13 Nov 2013 08:20 PM PST

Image: 

കോഴിക്കോട്: മാതാപിതാക്കളും വീടും സ്വപ്നം മാത്രമെങ്കിലും രാഷ്ട്രശില്‍പിയുടെ ഓര്‍മയില്‍ ഇവര്‍ക്കും ഇന്ന് ശിശുദിന മധുരം. മംഗലാപുരം തൊട്ട് തൃശൂര്‍വരെ തെരുവോര ദുരിതജീവതങ്ങളില്‍നിന്ന് കണ്ടെടുത്ത 58 പേരാണ് നഗരത്തിലെ വിവിധ സ്കൂളുകളില്‍  ശിശുദിനമാഘോഷിക്കാനത്തെുക. സംസ്ഥാനത്ത് ഏറ്റവുമധികം തെരുവുകുട്ടികളെ കണ്ടെടുത്ത് പുനരധിവസിപ്പിക്കുന്ന കോഴിക്കോട്ടെ ‘ഫ്രീ ബേഡ്സി’ലെ കുട്ടികളാണിവര്‍. പാതയോരങ്ങളില്‍ കൊടിയ മര്‍ദനമേറ്റ് കഴിഞ്ഞവരും ബാലവേലയിലേര്‍പ്പെട്ടിരുന്നവരും ലൈംഗിക ചൂഷണത്തിനിരയായവരുമെല്ലാം കൂട്ടത്തിലുണ്ട്.
കേന്ദ്ര മാനവ ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ ഇന്‍റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍  സ്കീമിന് കീഴില്‍ 1995ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം ഇതിനകം നിരവധി  കുട്ടികളെ പുനരധിവസിപ്പിച്ചുകഴിഞ്ഞു. അധ്യാപകരും നഴ്സുമാരും ഗള്‍ഫില്‍ ജോലി തേടിയവരും മുതല്‍ ഓട്ടോമൊബൈലും ടി.ടി.സിയും ലാബ് ടെക്നീഷ്യന്‍ കോഴ്സും പഠിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍, ഇടുക്കിയിലെ സ്പോര്‍ട്സ് സ്കൂള്‍ എന്നിവിടങ്ങളില്‍ ചേര്‍ന്നവരുമുണ്ട്. അസോസിയേഷന്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ദ ഹാന്‍ഡികാപ്ഡ്  (എ.ഡബ്ള്യു.എച്ച്) സഹായത്തോടെയാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. 31 ആണ്‍കുട്ടികള്‍ ബാങ്ക് റോഡിന് സമീപത്തെ ഫ്രീബേഡ്സ് ആസ്ഥാനത്തും 27 പെണ്‍കുട്ടികള്‍ സിവില്‍ സ്റ്റേഷനു സമീപം ഗാന്ധി ആശ്രമത്തിന് സമീപവും താമസിച്ച് പഠിക്കുന്നു. 14 ജീവനക്കാരാണ് ഇവരെ സംരക്ഷിക്കാനുള്ളത്. കോഴിക്കോട്ടെ സന്നദ്ധ സംഘടനകളുടെയും സഹൃദയരുടെയും പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട.്
നടക്കാവ് ഗവ. ഗേള്‍സ് സ്കൂള്‍, ബി.ഇ.എം ബോയ്സ് സ്കൂള്‍, ക്രിസ്ത്യന്‍കോളജ് സ്കൂള്‍, കോട്ടൂളി എ.യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ പഠിക്കുന്നു.
സംശയകരമായ സാഹചര്യത്തില്‍ കുട്ടികളെ  കണ്ടത്തെിയാല്‍ ‘1098’ നമ്പറില്‍ വിവരമറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്നതും സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നതുമായ  കുട്ടികളെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ‘ഫ്രീ ബേഡ്സ്’ ഏറ്റെടുക്കുന്നത്.
 

കുട്ടികളോട് സൂക്ഷ്മതയോടെ പെരുമാറുക

Posted: 13 Nov 2013 08:18 PM PST

Image: 
Subtitle: 
ഇന്ന് ശിശുദിനം

ഏതൊരുകാലത്തെയും അപേക്ഷിച്ച് കുഞ്ഞുങ്ങള്‍ പീഢിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അപരിചിതരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എന്തിന് പറയുന്നു, സ്വന്തം മാതാപിതാക്കളില്‍ നിന്നുപോലും അവര്‍ പീഢനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പോഷക ദാരിദ്ര്യവും മറ്റ് ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇന്ന് ഭൂരിപക്ഷം കൂട്ടകളെയും അലട്ടുന്ന പ്രശ്നമല്ല. മറിച്ച്  സ്നേഹത്തിന്‍െറയും വൈകാരിക പിന്തുണയുടെയും കാര്യത്തിലാണ് അവര്‍ ദാരിദ്ര്യമനുഭവിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും
മുമ്പ് കുട്ടികള്‍ക്ക് നിര്‍ലോഭം ലഭിച്ചുകൊണ്ടിരുന്ന സ്നേഹപൂര്‍ണമായ പിന്തുണയും കരുതലും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പകരം അരക്ഷിതാവസ്ഥയും മാനസിക സംഘര്‍ഷവുമാണ് അവര്‍ നേരിടുന്നത്.
ഏതൊരു വ്യക്തിയുടെയും വ്യക്തിത്വം രൂപപ്പെടുന്നത് ശൈശവത്തിലും ബാല്യത്തിലും അവര്‍ കടന്നുപോകുന്ന അനുഭവങ്ങളിലുടെയാണ്. കുടുംബാന്തരീക്ഷവും സമൂഹത്തിന്‍െറ ഇടപെടലുംകളും അവരെ അറിയാതെ സ്വാധീനിക്കുന്നു. മാതാപിതാക്കളും അധ്യാപകും കൂട്ടുകാരുമൊക്കെയായിരിക്കും അവരുടെ മാതൃകകള്‍. അതുകൊണ്ടുതന്നെ ശൈശവവസ്ഥയിലും വളര്‍ന്നുവരുന്ന പ്രായത്തിലും കുട്ടികളോട് പെരുമാറുമ്പോഴും ഇടപെടുമ്പോഴും നാം സൂക്ഷ്മത പുലര്‍ത്തേണ്ടതായിട്ടുണ്ട്. തെറ്റായ സന്ദേശങ്ങളോ അനുവങ്ങളോ കുട്ടിയുടെ വ്യക്തിത്വത്തെതന്നെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കുഞ്ഞുങ്ങളെ ശിക്ഷിച്ച് വളര്‍ത്തണം എന്നൊരു തെറ്റിധാരണ തലമുറകളായി നമ്മുടെ സമൂഹത്തിലുണ്ട്. ‘ഒന്നാണെങ്കില്‍ ഉലക്കകൊണ്ടടിക്കണം’എന്നതുപോലുള്ള പഴഞ്ചെല്ലുകള്‍ ഉണ്ടായത് ഇത്തരം സങ്കല്‍പ്പങ്ങളില്‍ നിന്നാണ്. എന്നാല്‍ ആധുനിക മനശാസ്ത്രം ഇത്തരം വാദങ്ങളെ പാടെ തള്ളിക്കളയുകമാത്രമല്ല മറിച്ച് കുട്ടിള്‍ക്ക് സ്നേഹപൂര്‍ണമായ വൈകാരിക പിന്തുണ നല്‍കി അവരൂടെ വ്യക്തിത്വം ആരോഗ്യകരമായ രീതിയില്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുന്നു.
കുട്ടികളെ അമിതമായി കുറ്റപ്പെടുത്താതെ അവരെ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സമീപനമാണ് ആവശ്യം. സ്നേഹവും സമാധാനവും പരസ്പര സാഹോദര്യവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടത്തെന്നെ കുട്ടികളില്‍ ഒരു പരിധിവരെ നല്ല നിലയിലുള്ള മാനസികാരോഗ്യം സൃഷ്ടിക്കാനാകുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. അതുപോലത്തെന്നെ കുട്ടികളില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പ്രതീക്ഷകള്‍ അടിച്ചല്‍േപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘നീ റാങ്ക് വാങ്ങണമെന്നും ഡോക്ടറോ എഞ്ചിനീയറോ ആകണമെന്നും ഇടക്കിടെ പറഞ്ഞ് കുട്ടിയില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതിന് പകരം അവരുടെ അഭിരുചികള്‍ മനസിലാക്കി അതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിച്ചു കൊടുക്കുകയാണ് വേണ്ടത്. അതേ സമയം, കുട്ടിക്ക്  വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം മനസിലാക്കിക്കൊടുക്കുകയും നന്നായി പഠിച്ചില്ളെങ്കില്‍ സമൂഹത്തില്‍ മുന്നേറുന്നതിന് പകരം പിന്തള്ളപ്പെടുമെന്ന് സ്നേഹപൂര്‍വും ഉപദേശിക്കുകയുമാകാം. കുട്ടിയുടെ ബുദ്ധിപരമായി നിലവാരം മനസിലാക്കിക്കൊണ്ട് മാത്രമായിരിക്കണം അവരുടെ പഠനരംഗം തിരഞ്ഞെടുക്കേണ്ടത്. മാതപിതാക്കളുടെ മോഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഉപകരണമായി കുട്ടികളെ കാണരുത്.
കുട്ടികളോട് വാഗ്ദാനങ്ങള്‍ നല്‍കുമ്പോഴും സൂക്ഷ്മത പുലര്‍ത്തണം. നിരന്തരം വാഗ്ദാനങ്ങള്‍ നല്‍കുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കില്‍ കുട്ടിക്കുള്ള വിശ്വാസം പതുക്കെ ഇല്ലാതാവുന്നു. പിന്നീട് അവര്‍ പറയുന്നതൊന്നും വിശ്വസിക്കാന്‍ കുട്ടി തയാറാവില്ല. ഇത് ക്രമേണ കുട്ടിയുടെ വ്യക്തിത്വത്തെ ബാധിക്കും. മറ്റുള്ളവരില്‍ വിശ്വാസമില്ലാത്ത വ്യക്തയായി മാറാന്‍ അതിടയാക്കും.
കുട്ടിയോട്  ഒരു കാര്യം പറ്റില്ല എന്നു പറഞ്ഞാല്‍ അതില്‍തന്നെ ഉറച്ചുനില്‍ക്കണം. ആവശ്യം നേടിയെടുക്കാനായി കുട്ടികള്‍ കരച്ചിലിന്‍െറ പാത സ്വീകരിക്കുമ്പോള്‍  തീരുമാനം മാറ്റുന്ന മാതാപിതാക്കള്‍ നിരവധിയാണ്. ഇങ്ങനെ സംഭവിച്ചാല്‍ കരഞ്ഞും ബഹളം വെച്ചും ഏതു കാര്യവും സാധിച്ചെടുക്കാമെന്ന ധാരണ കുട്ടിയില്‍ വളരും.  അതേ സമയം,  കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ചെറിയ അയവുകള്‍ അനുവദിച്ച് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളും നല്‍കേണ്ടതുണ്ട്. ഇത് അവരില്‍ ചെറുപ്പത്തില്‍ തന്നെ  ഉത്തരവാദിത്തബോധവും സഹകരണമനോഭാവവും സ്വയംപര്യാപ്തതയും വളര്‍ത്താന്‍ സഹായിക്കും.
മറ്റുള്ളവരോട് ശരിയായി ആശയവിനിമയം നടത്തേണ്ടതെങ്ങിനെയാണെന്നും സമൂഹവുമായി ഇടപഴകേണ്ടതെങ്ങിനെയെന്നും കുട്ടികളെ  സൂക്ഷ്മതയോടെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഈ കഴിവുകളായിരിക്കും വളര്‍ന്നുവരുമ്പോള്‍ അവരുടെ വിജയങ്ങളുടെ മാര്‍ഗരേഖ.
പുതിയ കാലത്ത് കുട്ടികളെ വളത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ലഹരിയുടെ ലോകത്തേക്ക് അവര്‍ വഴുതി വിഴാതെ സൂക്ഷിക്കുക എന്നതാണ്. ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. ചെറുപ്രായത്തില്‍ കുട്ടികളുടെ മനസ്സുകളില്‍ കൂടുകെട്ടുന്ന അരക്ഷിതാവസ്ഥയും ധാര്‍മികച്യുതികളുമാണ് അവരെ ലഹരി പോലുള്ള തെറ്റുകളിലേക്ക് പിന്നീട് നയിക്കുന്നത്. നല്ലതും ചീത്തയും തിരിച്ചറിയാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസവും സാമൂഹികാന്തരീക്ഷവും അവര്‍ക്ക് നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മോഷണം, അക്രമവാസന തുടങ്ങി എങ്കെിലും തരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ കുട്ടികളില്‍ കണ്ടത്തെിയാല്‍ തുടക്കത്തിലേ ചികിത്സിച്ചുമാറ്റാന്‍ ശ്രദ്ധിക്കണം. കൗണ്‍സിലിംഗിലൂടെയോ ആവശ്യമെങ്കില്‍ മനശാസ്ത്രജ്ഞന്‍െറ സഹായത്തോടെയോ ചികിത്സതേടി പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ പിന്നീടത് കുട്ടിയുടെ വ്യക്തിത്വത്തിന്‍െറ ഭാഗമായി മാറുകയും കുട്ടി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമായിത്തീരുകയും ചെയ്യും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP