ജില്ലാ ശാസ്ത്രോത്സവം: ഹയര്‍സെക്കന്‍ഡറിയില്‍ കോഴിക്കോട് സിറ്റി, എല്‍.പിയില്‍ പേരാമ്പ്ര ജേതാക്കള്‍ Madhyamam News Feeds |
- ജില്ലാ ശാസ്ത്രോത്സവം: ഹയര്‍സെക്കന്‍ഡറിയില്‍ കോഴിക്കോട് സിറ്റി, എല്‍.പിയില്‍ പേരാമ്പ്ര ജേതാക്കള്‍
- ഗുവാഹതി ഹൈകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
- നെടുമ്പാശേരി സ്വര്‍ണ കടത്ത്; നാലു പേര്‍ക്കെതിരെ കൊഫേപോസ
- "മംഗള്‍യാന്‍" വിജയകരമായി മൂന്നാം ഭ്രമണപഥം വികസിപ്പിച്ചു
- ഗള്‍ഫ് എയര്‍ പ്രഖ്യാപനം എയര്‍ ഇന്ത്യക്ക് തിരിച്ചടി
- സ്കൂള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും
- ദേശീയദിനം: വിമാനക്കമ്പനികള്‍ ആനുകൂല്യം പ്രഖ്യാപിച്ചു
- സ്വര്‍ണവില കുറഞ്ഞു; പവന് 22,240 രൂപ
- പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാലദ്വീപില്‍ വോട്ടെടുപ്പ് തുടങ്ങി
- ലോക ചെസ് ചാമ്പ്യന്‍ഷിപ്: കിരീടത്തിലേക്ക് കരുനീക്കം
ജില്ലാ ശാസ്ത്രോത്സവം: ഹയര്‍സെക്കന്‍ഡറിയില്‍ കോഴിക്കോട് സിറ്റി, എല്‍.പിയില്‍ പേരാമ്പ്ര ജേതാക്കള്‍ Posted: 09 Nov 2013 12:31 AM PST പേരാമ്പ്ര: ഹയര്‍സെക്കന്‍ഡറി വിഭാഗം ശാസ്ത്രമേളയില്‍ കോഴിക്കോട് സിറ്റിയും എല്‍.പി വിഭാഗത്തില്‍ പേരാമ്പ്ര ഉപജില്ലയും ജേതാക്കളായി. |
ഗുവാഹതി ഹൈകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ Posted: 09 Nov 2013 12:07 AM PST Image: ന്യൂദല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ രൂപവത്കരണം തന്നെ അസാധുവാണെന്ന ഗുവാഹതി ഹൈകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സുപ്രീംകോടതിക്ക് ഇന്ന് അവധിയായതിനാല്‍ കേന്ദ്രത്തിന്‍്റെ ഹരജിയില്‍ വൈകിട്ട് ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന്‍്റെ വസതിയില്‍ വെച്ച് വാദം കേള്‍ക്കും. ഗുഹാവതി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2 ജി അഴിമതിക്കേസില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ സി.ബി.ഐക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്‍്റെ ചുമതലയുള്ള മന്ത്രി വി നാരായണസ്വാമി, സി.ബി. ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ, അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി എന്നിവര്‍ വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിഷയത്തില്‍ മന്ത്രി വി.നാരായണസ്വാമി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും നിയമമന്ത്രി കപില്‍ സിബലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 1963 ഏപ്രില്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ പ്രമേയം വഴിയാണ് സി.ബി.ഐക്ക് രൂപം നല്‍കിയതെന്നും അതുകൊണ്ടുതന്നെ ഈ ബലത്തില്‍ സി.ബി.ഐക്ക് പ്രവര്‍ത്തിക്കാനാവില്ളെന്നും രൂപീകരണം അസാധുവാണെന്നും ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹ്മദ് അന്‍സാരി, ഇന്ദിര ഷാ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു. കേവലം എക്സിക്യൂട്ടീവ് ഉത്തരവ് വഴി അന്വേഷണ അധികാരമുള്ള പൊലീസ് സേന രൂപവത്കരിക്കാനാകില്ല. കോടതിവിധി വഴി, സി.ബി.ഐ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള നിയമസാധുതയുള്ള പൊലീസ് സേനയല്ലാതാകും. സി.ബി.ഐ നിലവില്‍ നടത്തുന്ന അന്വേഷണങ്ങളും നിലക്കും. ’63ല്‍ ആഭ്യന്തര സെക്രട്ടറി വി.വിശ്വനാഥനാണ് സി.ബി.ഐ രൂപവത്കരിച്ചുള്ള പ്രമേയത്തില്‍ ഒപ്പുവെച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2001ല്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തനിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ നവേന്ദ്ര കുമാര്‍ നല്‍കിയ റിട്ട് ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. |
നെടുമ്പാശേരി സ്വര്‍ണ കടത്ത്; നാലു പേര്‍ക്കെതിരെ കൊഫേപോസ Posted: 08 Nov 2013 11:42 PM PST Image: നെടുമ്പാശേരി: നെടുമ്പാശേരി സ്വര്‍ണകടത്തു കേസില്‍ ഫയാസ് അടക്കം നാലു പ്രതികള്‍ക്കെതിരെ കെഫേപോസ ചുമത്തി. കസ്റ്റംസിന്‍്റെ ആവശ്യപ്രകാരമാണ് കൊഫേപോസ ബോര്‍ഡിന്‍്റെ ഈ നടപടി. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ തടയാനുള്ളതാണ് ഈ നിയമം. ഫയാസിനു പുറമെ ആസിഫ,ആരിഫ,ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കൊഫേപോസ ചുമത്തിയത്. ഈ നിയമമനുസരിച്ച് പ്രതികളെ വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടവില്‍ ഇടാന്‍ കഴിയും. |
"മംഗള്‍യാന്‍" വിജയകരമായി മൂന്നാം ഭ്രമണപഥം വികസിപ്പിച്ചു Posted: 08 Nov 2013 10:45 PM PST Image: ബംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം "മംഗള്‍യാന്‍" വിജയകരമായി മൂന്നാം ഭ്രമണപഥം വികസിപ്പിച്ചു. പുലര്‍ച്ചെ 2.10തോടെ ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരുവിലെ കമാന്‍ഡ് സെന്‍്ററില്‍ നിന്ന് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. മംഗള്‍യാനെ 707 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് 71,636 കിലോമീറ്ററിലേക്ക് ഭ്രമണപഥം വികസിപ്പിച്ചത്. വെള്ളിയാഴ്ച രണ്ടാംഘട്ടമായി ഭ്രമണപഥം 40,186 കിലോമീറ്ററിലേക്ക് വികസിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ആദ്യ ഭ്രമണപഥം വികസിപ്പിക്കല്‍ വ്യാഴാഴ്ചയാണ് നടന്നത്. നവംബര്‍ പതിനൊന്ന് (1,00,000 കിലോമീറ്റര്‍), പതിനാറ് (1,92,000 കിലോമീറ്റര്‍) തിയതികളിലാണ് അടുത്ത കമാന്‍ഡുകള്‍ മംഗള്‍യാനിലേക്ക് നല്‍കുക. 25 ദിവസത്തിനിടെ അഞ്ചുതവണ ഇങ്ങനെ ഭ്രമണപഥം വികസിപ്പിച്ചതിന് ശേഷമാണ് ഡിസംബര്‍ ഒന്നിന് നിര്‍ണായകമായ ഘട്ടത്തില്‍ പര്യവേക്ഷണ പേടകം എത്തുക. ആറാം തവണ ഭ്രമണപഥം വികസിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് സൂര്യന്റെ വലയത്തിലേക്ക് മാറുകയും ചൊവ്വയിലേക്ക് "മംഗള്‍യാന്‍" യാത്ര ആരംഭിക്കുകയും ചെയ്യും. |
ഗള്‍ഫ് എയര്‍ പ്രഖ്യാപനം എയര്‍ ഇന്ത്യക്ക് തിരിച്ചടി Posted: 08 Nov 2013 10:16 PM PST Image: മനാമ: ഡിസംബര്‍ 15 മുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് തുടങ്ങാനുള്ള ‘ഗള്‍ഫ് എയര്‍’ പ്രഖ്യാപനം തിരിച്ചടിയാകുന്നത് എയര്‍ഇന്ത്യക്ക്. തിരക്കേറിയ റൂട്ടില്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സര്‍വീസ് നിര്‍ത്തിയ എയര്‍ ഇന്ത്യ എകസ്പ്രസിന്‍െറ നടപടിക്കെതിരെ പ്രവാസി സംഘടനകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങളും വിവിധ സംഘടനകള്‍ നല്‍കിയിരുന്നു. |
സ്കൂള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും Posted: 08 Nov 2013 09:44 PM PST Image: കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിക്കടുത്ത് സ്കൂള്‍ കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റില്‍ പെട്ട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ മുനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് കമ്മീഷന്‍ അംഗം കെ.ഇ ഗംഗാധരന്‍. റാക്കറ്റില്‍ കുടുങ്ങിയ പന്തിരിക്കര സ്വദേശിയായ 14കാരിയാണ് മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്തത്. മറ്റൊരു പ്ളസ് ടു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ പെണ്‍കുട്ടി വഴിയാണ് പീഡനത്തിന്‍്റെ ഞെട്ടിക്കുന്ന കഥകള്‍ പുറംലോകം അറിഞ്ഞത്. പന്തിരിക്കര സ്വദേശിയായ സെറീന എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ഒമ്പത് അംഗ സംഘം ഇവരടക്കം നിരവധി പേരെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. എന്നാല്‍, പൊലീസ് പ്രതികള്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുകയായിരുന്നുഎന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയുമായി സ്നേഹം നടിച്ച് സാജിദ് എന്നയാള്‍ സെറീനയുടെ സഹായത്തോടെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വെക്കുകയായിരുന്നു. ജാനകിക്കാട്ടിലും കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജിലും എത്തിച്ചാണ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പീഡനത്തിനിരയാക്കിയത്. എട്ടാം ക്ളാസ് മുതല്‍ പീഡനത്തിനിരയാക്കി വരികയാണെന്നാണ് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കിട്ടിയ വിവരം. ഇക്കാര്യങ്ങള്‍ അറിയാതെ പോയ സ്കൂളധികൃതര്‍ക്കുനേരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. |
ദേശീയദിനം: വിമാനക്കമ്പനികള്‍ ആനുകൂല്യം പ്രഖ്യാപിച്ചു Posted: 08 Nov 2013 09:27 PM PST Image: മസ്കത്ത്: നാല്‍പത്തിമൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള ഒമാന്‍ എയര്‍ മസ്കത്തില്‍നിന്നുള്ള എല്ലാ സെക്ടറിലേക്കും 18 ശതമാനം ഇളവ് നല്‍കി. ചില സെക്ടറുകളില്‍ നവംബര്‍ 30ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. ഗള്‍ഫ് എയറും ഒമാനില്‍നിന്നുള്ള സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചു. ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, ഇസ്തംബൂള്‍, ബഹ്റൈന്‍, ദമ്മാം, റിയാദ്, ദോഹ, കുവൈത്ത്, കറാച്ചി, ലാഹോര്‍, ഇസ്ലാമബാദ്, പെഷവാര്‍, ബാങ്കോക്ക്, അഡിസ് അബാബ, ഖാര്‍ത്തൂം, കെയ്റോ, അമ്മാന്‍, ബെയ്റൂത്ത് എന്നിവിട്ടങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ 25ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. |
സ്വര്‍ണവില കുറഞ്ഞു; പവന് 22,240 രൂപ Posted: 08 Nov 2013 09:04 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 200 രൂപയുടെ കുറവ്. പവന് 200 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 80 രൂപ കുറഞ്ഞ് പവന്‍വില 22,440 രൂപയില്‍ എത്തിയിരുന്നു. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. തിങ്കളാഴ്ച 22,320 രൂപയും ചെവ്വാഴ്ച 22,400 രൂപയും ബുധനാഴ്ച 22,320 രൂപയും വ്യാഴാഴ്ച 22,520 രൂപയുമായിരുന്നു പവന്‍ വില. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിന് 20.50 ഡോളര്‍ താഴ്ന്ന് 1,288.00 ഡോളറിലെത്തി. |
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാലദ്വീപില്‍ വോട്ടെടുപ്പ് തുടങ്ങി Posted: 08 Nov 2013 08:02 PM PST Image: തിരുവനന്തപുരം/ മാലി: മാലദ്വീപില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മൂന്നാം തവണയാണ് പുതിയ പ്രസിഡന്‍റിനായി വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിനായി 475 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 239,105 പേര്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്ത്യയില്‍ തിരുവനന്തപുരത്തും ദല്‍ഹിയിലും പോളിങ് സ്റ്റേഷനുകളുണ്ട്. തിരുവനന്തപുരത്ത് 1400ലേറെ വോട്ടര്‍മാരാണുള്ളത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ മാലദ്വീപുകാര്‍ക്കും തിരുവനന്തപുരത്താണ് വോട്ട്. സെപ്റ്റംബര്‍ ഏഴിന് നടന്ന ഒന്നാം ഘട്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ജംബൂരി (റിപ്പബ്ളിക്കന്‍)പാര്‍ട്ടിയിലെ ഖാസി ഇബ്രാഹിം സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. സെപ്റ്റംബര്‍ 28ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടന്നെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. സുപ്രീംകോടതി വിധി വന്ന ശേഷം ഒക്ടോബര്‍ 19ന് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥികള്‍ വോട്ടര്‍പട്ടിക അംഗീകരിക്കാതിരുന്നതിനെതുടര്‍ന്ന് അവസാനനിമിഷം മാറ്റുകയായിരുന്നു. റദ്ദാക്കിയ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്‍റും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മുഹമ്മദ് നഷീദാണ് കൂടുതല്‍ വോട്ട് നേടിയത്- 45.45 ശതമാനം. ദീര്‍ഘകാലം പ്രസിഡന്‍റായിരുന്ന മാമൂണ്‍ അബ്ദുല്‍ ഗയൂമിന്റെ അര്‍ധസഹോദരനും പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ യാമീന്‍ അബ്ദുല്ല 25.35 ശതമാനം വോട്ടോടെ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ഭരണഘടനയനുസരിച്ച് 50 ശതമാനത്തിലധികം വോട്ട് നേടുന്നവരാണ് തെരഞ്ഞെടുക്കപ്പെടുക. ആര്‍ക്കും 50 ശതമാനത്തില്‍കൂടുതല്‍ വോട്ട് നേടാനായില്ളെങ്കില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ വീണ്ടും മത്സരിക്കണം. ശനിയാഴ്ച രാത്രി 11.30ഓടെ ഔദ്യോഗിക ഫല പ്രഖ്യാപനമുണ്ടാകും. 11നാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് വഹീദ് ഹസന്റെ കാലാവധി അവസാനിക്കുന്നത്. ഇദ്ദേഹം മത്സരരംഗത്തില്ല. |
ലോക ചെസ് ചാമ്പ്യന്‍ഷിപ്: കിരീടത്തിലേക്ക് കരുനീക്കം Posted: 08 Nov 2013 07:12 PM PST Image: Subtitle: ആദ്യ മത്സരം ഇന്ന് വൈകുന്നേരം മൂന്നിന്, ഡി.ഡി. സ്പോര്‍ട്സിലും യൂ ട്യൂബിലും തത്സമയം ചെന്നൈ: വിശ്വം ജയിക്കാന്‍ സ്വന്തം മണ്ണില്‍ വിശ്വനാഥന്‍ ആനന്ദിന്‍െറ പടപ്പുറപ്പാട്. കന്നിക്കിരീടത്തിലേക്ക് തേരുതെളിക്കാന്‍ മാഗ്നസ് കാള്‍സനെന്ന നോര്‍വേക്കാരന്‍. ചതുരംഗക്കളത്തിന്‍െറ കറുപ്പിനും വെളുപ്പിനുമിടക്ക് ലോകകിരീടത്തിന്‍െറ തിളക്കം തേടുന്ന അതിപ്രഗല്ഭര്‍ കൂര്‍മബുദ്ധിയുടെ കളത്തില്‍ ഇന്നുമുതല്‍ കരുനീക്കിത്തുടങ്ങുന്നു. ജയിക്കുന്നതാരെന്നറിയാന്‍ ചെസിന്‍െറ കളത്തിനു പുറത്ത് കണ്ണിമചിമ്മാതെ ലോകവും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment