ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി Madhyamam News Feeds |
- ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി
- അബൂദബി ഉണരുന്നു; വേഗതയുടെ തേനീച്ചമൂളലിലേക്ക്
- ഇളവുകാലം തീരുമ്പോഴും ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തത
- മെര്‍സ് കൊറോണ വൈറസ് ഒമാനിലും
- മുസഫര്‍നഗറില്‍ വീണ്ടും കലാപം: 8 പേര്‍ അറസ്റ്റില്‍, 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
- കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല -ആര്യാടന്‍
- സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണം -സുപ്രീംകോടതി
- ‘ഉഷ എക്സ്’ പ്രദര്‍ശനം തുടങ്ങി
- സ്വര്‍ണവില വീണ്ടും കുറഞ്ഞു
- സ്പെക്ട്രം കുംഭകോണം: സത്യം കുഴിച്ചുമൂടുകയല്ളേ?
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍ സംഭാഷണവും അമേരിക്ക ചോര്‍ത്തി Posted: 31 Oct 2013 01:02 AM PDT Image: റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടക്കം വത്തിക്കാനിലെ രഹസ്യങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ഇറ്റാലിയന്‍ വാര്‍ത്താ മാസികയായ പനോരമയാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അമേരിക്കന്‍ ഏജന്‍സി ചോര്‍ത്തിയതെന്നും മാസിക വിവരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വസതിയിലെ ഫോണും ചോര്‍ത്തിയവയില്‍പ്പെടും. 2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ ഇറ്റലിയില്‍ നിന്നുള്ള ദശലക്ഷം ഫോണ്‍ സംഭാഷണങ്ങളാണ് ഏജന്‍സി ചോര്‍ത്തിയിട്ടുള്ളത്. ചോര്‍ത്തിയ സംഭാഷണങ്ങള്‍ ഭരണനേതൃത്വം, സമ്പദ് വ്യവസ്ഥ, വിദേശനയം, മനുഷ്യാവകാശം എന്നിങ്ങനെ നാലായി തരംതിരിച്ചാണ് ഏജന്‍സി സൂക്ഷിച്ചിരിക്കുന്നതെന്നും മാസിക പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ 2005 മുതല്‍ അമേരിക്കയുടെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ 33 അംഗ രാജ്യങ്ങളിലെ ഭരണാധികാരികളുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്നാണ് ആരോപണം. |
അബൂദബി ഉണരുന്നു; വേഗതയുടെ തേനീച്ചമൂളലിലേക്ക് Posted: 31 Oct 2013 12:13 AM PDT Image: അബൂദബി: വേഗതയുടെ രാജാവിന്‍െറ കിരീടം അണിഞ്ഞെത്തുന്ന റെഡ്ബുള്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിനെയും സഹ പോരാളികളെയും വരവേല്‍ക്കാന്‍ അബൂദബി ഒരുങ്ങുന്നു. റേസിങ് കാറുകള്‍ ചീറിപ്പായുമ്പോഴുള്ള തേനീച്ച മൂളലുകളുടെ ആവേശം അബൂദബിയെ ബാധിക്കാന്‍ ദിവസങ്ങള്‍ മാത്രം. യാസ് ഐലന്‍റിലെ യാസ് മറീന സര്‍ക്യൂട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ഫോര്‍മുല വണ്‍ പോരാട്ടങ്ങള്‍ നടക്കുക. |
ഇളവുകാലം തീരുമ്പോഴും ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തത Posted: 30 Oct 2013 11:58 PM PDT Image: ജിദ്ദ: ഇളവുകാലം മൂന്നു നാള്‍ മാത്രം അവശേഷിക്കുമ്പോഴും ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തത ബാക്കി. റിയാദ് എംബസിയും ജിദ്ദ കോണ്‍സുലേറ്റും ലഭ്യമായ കണക്കുകള്‍ നിരത്തുന്നുണ്ടെങ്കിലും അനധികൃത ഇന്ത്യക്കാരില്‍ എത്ര പേര്‍ പദവി ശരിപ്പെടുത്തിയെന്നും എത്രപേര്‍ നാടുവിട്ടു എന്നും അനുമാനങ്ങള്‍ക്കപ്പുറം തിട്ടമില്ല. ഏറ്റവും കൂടുതല്‍ അനധികൃത തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യാഗികവൃത്തങ്ങളെ അവലംബിച്ച് സൗദി മാധ്യമങ്ങള്‍ പറയുന്നു. സൗദി ഗവണ്‍മെന്‍റിന്‍െറ കണക്കുപക്രാരം ഈ മാസാദ്യം വരെ ഒമ്പതര ലക്ഷം വിദേശികള്‍ നാടുവിട്ടിട്ടുണ്ട്്. 40 ലക്ഷം പേര്‍ നിയമാനുസൃത രീതികളിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്കാരില്‍ കഴിഞ്ഞയാഴ്ച വരെ 1181721 പേര്‍ പദവി ശരിയാക്കി നിയമവിധേയരായെന്നാണ് എംബസി നല്‍കുന്ന വിവരം. രാജ്യം വിട്ടവര്‍ മുക്കാല്‍ ലക്ഷത്തിനടുത്തുവരുമത്രേ. എംബസി കണക്കനുസരിച്ച് ഒക്ടോബര്‍ 21 വരെ സൗദിയില്‍ 77054 ഇന്ത്യക്കാര്‍ക്ക് ഔ്പാസ് അനുവദിച്ചു. ഇതില്‍ 95 ശതമാനം പേര്‍ക്കും ഫൈനല്‍ എക്സിറ്റ് ലഭിച്ചെന്നും അവരില്‍ 95 ശതമാനം പേരും നാടണഞ്ഞെന്നും കഴിഞ്ഞയാഴ്ച അംബാസഡര്‍ ഹാമിദലി റാവു വെളിപ്പെടുത്തി. പദവി ശരിയാക്കിയ ഇന്ത്യക്കാരുടെ എണ്ണം വിവരം സൗദി മന്ത്രാലയങ്ങള്‍ വഴി ലഭിക്കുന്നതാണ്. അത് സൗദി അധികൃതര്‍ പറയുന്ന മൊത്തം കണക്കുമായി നോക്കുമ്പോള്‍ ആനുപാതികമായി ഒത്തുപോകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അനധികൃത തൊഴിലാളികളുടെ വര്‍ധിച്ച തോതു വെച്ചുനോക്കുമ്പോള്‍ സൗദി വിട്ട മൊത്തം പേരുടെ കണക്കും നാടണഞ്ഞ ഇന്ത്യക്കാരുടെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ട്. |
മെര്‍സ് കൊറോണ വൈറസ് ഒമാനിലും Posted: 30 Oct 2013 11:52 PM PDT Image: മസ്കത്ത്: മിഡ്ല്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (മെര്‍സ് കൊറോണ വൈറസ്) ഒമാനിലും റിപ്പോര്‍ട്ട് ചെയ്തു. |
മുസഫര്‍നഗറില്‍ വീണ്ടും കലാപം: 8 പേര്‍ അറസ്റ്റില്‍, 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു Posted: 30 Oct 2013 11:35 PM PDT Image: മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വീണ്ടുമുണ്ടായ വര്‍ഗീയ കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ അര്‍ധ സൈനിക വിഭാഗം പ്രദേശത്ത് പെട്രോളിങ് ശക്തമാക്കി. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് പറഞ്ഞു. മുസഫര്‍നഗര്‍ ജില്ലയിലെ ബുധാന പ്രദേശത്താണ് ബുധനാഴ്ച സംഘര്‍ഷമുണ്ടായത്. കലാപത്തില്‍ അഫ്രോസ് (20), മെഹര്‍ബാന്‍ (21), അജ്മല്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസത്തെ കലാപത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞമാസം ഇവിടെയുണ്ടായ വര്‍ഗീയ കലാപത്തില്‍ 60ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. |
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ല -ആര്യാടന്‍ Posted: 30 Oct 2013 11:30 PM PDT Image: കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ളെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവനക്കാരുടെ പെന്‍ഷനും ശമ്പളത്തിനുമായി വായ്പ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. വായ്പ ലഭിച്ചില്ളെങ്കില്‍ എല്ലാ പ്രശ്നങ്ങളും അവതാളത്തിലാകുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അതീവഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. |
സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണം -സുപ്രീംകോടതി Posted: 30 Oct 2013 11:01 PM PDT Image: ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് കേന്ദ്ര സംസ്ഥാനതലത്തില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം, സ്ഥാനകയറ്റം എന്നിവ തീരുമാനിക്കുക സിവില്‍ സര്‍വീസസ് ബോര്‍ഡായിരിക്കും. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കീഴിലായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക.ഇവര്‍ അധ്യക്ഷരായി സമിതികള്‍ രൂപവത്കരിക്കണം. ഉദ്യോഗസ്ഥര്‍ക്ക് ഓരോ പദവിയിലും കുറഞ്ഞ കാലാവധി നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത് അഴിമതിയും കെടുകാര്യസ്ഥതയും തടയാന്‍ സഹായകമാകും. ഓരോ പദവിയിലും മൂന്നുവര്‍ഷം എന്നത് അഭികാമ്യമാകുമെന്നും കോടതി വ്യക്തമാക്കി. ബോര്‍ഡിന്‍്റെ പ്രവര്‍ത്തനം സ്വതന്ത്രമാക്കാന്‍ പാര്‍ലമെന്‍്റ് മൂന്നു മാസത്തിനകം നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സിവില്‍ സര്‍വീസ് നിയമനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. |
Posted: 30 Oct 2013 09:42 PM PDT Image: തിരുവനന്തപുരം: രാജ്യത്തിന്‍െറ ശോഭ വാനോളമുയര്‍ത്തിയ കായികതാരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം മറ്റൊരു കായിക മാമാങ്കത്തിന് വേദിയായതുപോലെ. മൂന്ന് പതിറ്റാണ്ട് മുമ്പ് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക പറത്തിയ വനിത പയ്യോളി എക്സ്പ്രസ് പി.ടി. ഉഷ മുതല്‍ കേരളത്തിന്‍െറ അടുത്ത ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷയായ ടിന്‍റു ലൂക്ക വരെയുള്ള കായിക താരങ്ങളുടെ സംഗമമായിരുന്നു ഭാഗ്യമാലാ ഓഡിറ്റോറിയത്തില്‍. ഉഷയുടെ 45 വര്‍ഷത്തെ കായികജീവിതവും ഇന്ത്യയുടെതന്നെ കായിക ചരിത്രത്തിന്‍െറ ഉയര്‍ച്ച താഴ്ചകളും ബോധ്യമാക്കുന്ന ‘ഉഷ എക്സ് -2013’ പ്രദര്‍ശനമാണ് വിവിധ തലമുറക്കാരെ ഒരുമിപ്പിച്ചത്. |
Posted: 30 Oct 2013 09:24 PM PDT Image: കൊച്ചി: സ്വര്‍ണവില വീണ്ടും താണു. സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 22,960 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2, 870 രൂപയിലത്തെി. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഒൗണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1338.90 ഡോളറായി താഴ്ന്നു. |
സ്പെക്ട്രം കുംഭകോണം: സത്യം കുഴിച്ചുമൂടുകയല്ളേ? Posted: 30 Oct 2013 08:52 PM PDT Image: ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ (ജെ.പി.സി) റിപ്പോര്‍ട്ട് എല്ലാവരും പ്രതീക്ഷിച്ചതുപോലെ രാജ്യത്തെ നടുക്കിയ വന്‍ അഴിമതിക്കു പിന്നിലെ യഥാര്‍ഥ കുറ്റവാളികളെ തുറന്നുകാട്ടുന്നതിനോ ഇടപാടിലെ യഥാര്‍ഥ നഷ്ടം കണക്കാക്കാനോ സത്യസന്ധത കാണിച്ചില്ല എന്ന് പ്രാഥമിക വായനയില്‍ത്തന്നെ വ്യക്തമാവുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയോ ധനമന്ത്രി പി. ചിദംബരത്തെയോ ഇടപാടിന് ഒത്താശ ചെയ്തുകൊടുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥരെയോ സ്പര്‍ശിക്കുകയോ നോവിക്കുകയോ ചെയ്യാന്‍ മുതിരാതിരുന്ന മുപ്പതംഗ സമിതിയുടെ റിപ്പോര്‍ട്ട് സകല വീഴ്ചകള്‍ക്കും അന്നത്തെ ടെലികോം മന്ത്രി എ. രാജയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന അപരാധമാണ് രാജയുടെമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം, 2ജി ലൈസന്‍സ് അനുവദിച്ച വകയില്‍ സര്‍ക്കാറിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി എന്ന കംട്രോളര്‍-ഓഡിറ്റര്‍ ജനറലിന്‍െറ (സി.എ.ജി) കണ്ടത്തെല്‍ നിശിത വിമര്‍ശത്തിന് വിധേയമായിരിക്കുകയുമാണ്. വന്‍നഷ്ടത്തിന്‍െറ പെരുപ്പിച്ച കണക്കുകള്‍ എടുത്തുകാട്ടി, ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന രാജ്യമായി ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചതായും പി.സി. ചാക്കോ ചെയര്‍മാനായ ജെ.പി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടാത്തതാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഈ ഇടപാടില്‍ യഥാര്‍ഥ നഷ്ടം എത്രയാണെന്ന് വെളിപ്പെടുത്താന്‍ സംയുക്ത സമിതി ആര്‍ജവം കാട്ടിയതുമില്ല. 11ന് എതിരെ 16 വോട്ടുകള്‍ക്ക് സെപ്റ്റംബര്‍ 27നാണ് പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചത്. 57 സിറ്റിങ്ങുകളിലായി 155 മണിക്കൂര്‍ ചെലവഴിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് പുതിയ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനോ രാജ്യത്ത് നടമാടുന്ന അഴിമതിയുടെ ഭീകരരൂപം അനാവരണം ചെയ്യാനോ പ്രയോജനപ്പെട്ടില്ല എന്നതുകൊണ്ടുതന്നെ പാഴ്വേലയായി പരിണമിക്കുകയാണ്. പാര്‍ലമെന്‍റിന്‍െറ ശീതകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്കുവരുമ്പോള്‍ കുറെ ഒച്ചപ്പാടും ബഹളവും കേള്‍ക്കാമെന്നല്ലാതെ ക്രിയാത്മകമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment