സ്വാഗതം
WELCOME

News Update..

Sunday, October 20, 2013

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് : ആശങ്കയില്‍ ജില്ലയിലെ മൂന്നു വില്ലേജുകള്‍ Madhyamam News Feeds

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് : ആശങ്കയില്‍ ജില്ലയിലെ മൂന്നു വില്ലേജുകള്‍ Madhyamam News Feeds

Link to

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് : ആശങ്കയില്‍ ജില്ലയിലെ മൂന്നു വില്ലേജുകള്‍

Posted: 20 Oct 2013 01:28 AM PDT

കേളകം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ജില്ലയിലെ മൂന്നു വില്ലേജുകളും. കൊട്ടിയൂര്‍, ആറളം, ചെറുവാഞ്ചേരി വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍  കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവ. സംസ്ഥാനത്തെ 123 വില്ലേജുകളാണ് റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടത്. പശ്ചിമഘട്ട സംരക്ഷണ മേഖലയില്‍ ഈ മൂന്ന് വില്ലേജുകള്‍ ഉള്‍പ്പെട്ടത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിനെത്തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതോടെ മേഖലകളില്‍ പ്രതിഷേധം തുടങ്ങി. കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കൊട്ടിയൂരില്‍ ഹര്‍ത്താലും ആറളത്ത് കരിദിനവും ആചരിച്ചു. ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ദുര്‍ബല മേഖലകളായി പ്രഖ്യാപിച്ച നീക്കം ഭാവിയില്‍ കര്‍ഷകരെ കുടിയിറക്കിന്‍െറ വക്കിലെത്തിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കുന്നതിനെതിരെ സമരത്തിന്‍െറ മുന്‍നിരയിലുള്ളത് കത്തോലിക്കാ സഭാ നേതൃത്വമാണ്.
കമ്മിറ്റി ശിപാര്‍ശ തള്ളണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് മലബാര്‍ മേഖല കമ്മിറ്റിയും തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി 27ന് തലശ്ശേരി അതിരൂപതയിലും വഞ്ചനാ ദിനം ആചരിക്കും. കൂടാതെ മാനന്തവാടി, താമരശ്ശേരി രൂപതകളിലും പ്രതിഷേധ സമരങ്ങള്‍ നടത്തും. കമ്മിറ്റി റിപ്പോര്‍ട്ട് ജനദ്രോഹപരമല്ലെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ വാദം തള്ളിയാണ് സഭാ നേതൃത്വം സമരമുഖത്തെത്തുന്നത്.
റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതോടെയാണ് കര്‍ഷകരുടെ ആശങ്കകള്‍ ശക്തമായത്. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ടത്തിലെ പ്രദേശങ്ങളാണ് കൊട്ടിയൂരും ആറളവും. ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ പാരിസ്ഥിതിക സംവേദക മേഖലയില്‍ ഉള്‍പ്പെട്ട സംരക്ഷണ വലയത്തിലാണ്. മലിനീകരണം ഉണ്ടാകുന്ന വ്യവസായങ്ങള്‍, ഖനനം, മണല്‍വാരല്‍, കുന്നിടിക്കല്‍, വന്‍ കെട്ടിടങ്ങള്‍ എന്നിവക്ക് നിയന്ത്രണമുണ്ടാകുന്നതിനാല്‍ വികസന സാധ്യതകള്‍ നിലക്കുമെന്നും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. മുമ്പ് ഇക്കോ ഫ്രജൈല്‍ ലാന്‍ഡ് (ഇ.എഫ്.എല്‍) പ്രകാരം വനംവകുപ്പ് കര്‍ഷകരുടെ ഭൂമികള്‍ പാരിസ്ഥിതിക ദുര്‍ബല മേഖല പ്രകാരം വിജ്ഞാപനം നടത്തി ഏറ്റെടുത്തിരുന്നു. ഇത്തരത്തില്‍ വീണ്ടും ആവര്‍ത്തനമുണ്ടായാല്‍ തിരിച്ചടിയുണ്ടാവുക ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ്.
 

ഹാജിമാര്‍ മടക്ക യാത്ര തുടങ്ങി; ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്‍ തിരക്ക്

Posted: 20 Oct 2013 01:06 AM PDT

Image: 

ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചതോടെ ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടക്കം ആരംഭിച്ചു. ഹാജിമാരുടെ മടക്ക യാത്ര നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടന്നുവരുന്നതായി ജിദ്ദ കിങ്  അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു. ഇതനുസരിച്ച് 8,8000 ഹാജിമാര്‍ മടക്ക യാത്രക്ക് തയാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും ജി.സി.സി രാജ്യെങ്ങളിലേയും സൗദിക്കുള്ളില്‍ നിന്നുള്ള ഹാജിമാരുമാണ്.
ഇവരുടെ മദീന സന്ദര്‍ശനത്തിനും തിരിച്ചു ജിദ്ദ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കുമായി 20000 ബസുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. ഷെഡ്യൂള്‍ ചെയ്തതു പ്രകാരം സൗദിയ അടക്കം 50 വിമാന സര്‍വീസുകള്‍ ഇന്നലെ രാവിലെ മുതല്‍ തുടക്കം കുറിച്ചതായി എയര്‍പോര്‍ട്ട് മാനേജര്‍ അബ്ദുല്‍ ഹമീദ് അബല്‍അരി അറിയിച്ചു. ചെറിയ ഒരു ഇടവേളക്കു ശേഷം അന്താരാഷ്ട്ര ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമായി. ശാനിയാഴ്ച രാവിലെ മുതല്‍ തന്നെ ഹാജിമാരുമായി ബസുകള്‍ തുടര്‍ച്ചയായി എയര്‍പോര്‍ട്ടിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. വളരെ ആത്മസംതൃപ്തിയിലാണ് ഹാജിമാരെന്ന് അവരുമായി സംസാരിച്ച പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാജിമാര്‍ വിമാനം പുറപ്പെടുന്നതിനു എട്ട് മണിക്കൂര്‍ മുമ്പ് തന്നെ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
 

ദുബൈ സ്മാര്‍ട്ട് സിറ്റിയാകുന്നു

Posted: 20 Oct 2013 12:03 AM PDT

Image: 

ദുബൈ: വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണിന്‍െറ സഹായത്തോടെ വളരെയെളുപ്പത്തില്‍ ലഭ്യമാകുന്ന പദ്ധതി ശൈഖ് മുഹമ്മദ് ശനിയാഴ്ച ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍, സാമൂഹിക സുരക്ഷ തുടങ്ങിയവയും പദ്ധതിക്ക് കീഴില്‍ വരുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ അതിവേഗത്തിലും കാര്യക്ഷമമായും പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണിലൂടെ ലഭ്യമാകും. ദുബൈ നിവാസികളുടെ ജീവിത ശൈലിയില്‍ വന്‍ മാറ്റമുണ്ടാക്കുന്ന പദ്ധതിയുടെ നട്ടെല്ല് ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കും അതിവേഗ വയര്‍ലസ് ഇന്‍റര്‍നെറ്റ് സംവിധാനവുമായിരിക്കും.
ഇതിന്‍െറ ഭാഗമായി നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ അതിവേഗ ഇന്‍റര്‍നെറ്റ് സംവിധാനം ലഭ്യമാക്കും. ഏറ്റവും പുതിയ വിവരങ്ങളും സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. സമയ പരിധിയില്ലാതെ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെടാനും സേവനങ്ങള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പുതിയ വികസന മാതൃക സൃഷ്ടിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ബിസിനസുകാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇതുവഴി മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനം ലഭ്യമാകുന്ന ഇ- ഗവണ്‍മെന്‍റ് പദ്ധതി 2001 ഒക്ടോബര്‍ മുതല്‍ നടപ്പാക്കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി എം- ഗവണ്‍മെന്‍റ് പദ്ധതി നടപ്പാക്കുമെന്ന് ഫെബ്രുവരിയില്‍ നടന്ന ഗവണ്‍മെന്‍റ് സമ്മിറ്റില്‍ ശൈഖ് മുഹമ്മദ് പ്രഖ്യാപനവും നടത്തി. ഇതിന്‍െറ ഭാഗമായാണ് സ്മാര്‍ട്ട് സിറ്റി പ്രഖ്യാപനം വന്നിരിക്കുന്നത്.
വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും മുടക്കമില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുബൈ സ്മാര്‍ട്ട് ഗവണ്‍മെന്‍റ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് ബിന്‍ ഹുമൈദാന്‍ പറഞ്ഞു.

ബാഗേജ്: പൊടിക്കൈയുമായി എയര്‍ ഇന്ത്യ

Posted: 19 Oct 2013 11:58 PM PDT

Image: 

മനാമ: ബാഗേജില്‍ കുറവ് വരുത്തിയതിന് ശേഷം യാത്രക്കാര്‍ മറ്റു വിമാന കമ്പനികളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ പൊടിക്കൈയുമായി എയര്‍ ഇന്ത്യ രംഗത്ത്. ബഹ്റൈന്‍-ഇന്ത്യ സെക്ടറില്‍ നിലവിലെ തൂക്കത്തിന് പുറമെ അധികമായി 10 കിലോ കൂടി കൊണ്ടുപോകാന്‍ 10 ദിനാര്‍ നിരക്ക് നിശ്ചയിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ പിടിച്ചുനിര്‍ത്താനുള്ള ശ്രമവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 22 മുതല്‍ എയര്‍ ഇന്ത്യ ബാഗേജ് 10 കിലോ വെട്ടിക്കുറച്ചിരുന്നു. മിനിമം തൂക്കം 20ല്‍ ഒതുക്കുകയും അധികമായി വരുന്ന 10 കിലോക്ക് മൂന്ന് ദിനാര്‍ നിരക്ക് നിശ്ചയിക്കുകയും ചെയ്തിരുന്നു. 30 കിലോക്ക് പുറമെ 10 കിലോഗ്രാം കൂടി കൊണ്ടുപോകണമെങ്കില്‍ 10 ദിനാര്‍ അധികമായി നല്‍കിയാല്‍ മതിയെന്നാണ് പുതുതായി ഇറക്കിയ സര്‍ക്കുലറില്‍ എയര്‍ ഇന്ത്യ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം 13 ദിനാര്‍ നല്‍കിയാല്‍ 40 കിലോ കൊണ്ടുപോകാമെന്ന് ചുരുക്കം. പുതുതായി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ടിക്കറ്റ് വാങ്ങുന്ന സമയത്തുതന്നെ തുക അടക്കാവുന്നതാണ്. എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഓഫീസിലും പണം അടക്കാന്‍ സൗകര്യമുണ്ടാകും. എയര്‍പോര്‍ട്ടില്‍ അടക്കുമ്പോള്‍ 30 കിലോ കൊണ്ടുപോകാന്‍ മൂന്ന് ദിനാര്‍ അടക്കുന്നതിന് പകരം അഞ്ച് ദിനാര്‍ അടക്കേണ്ടി വരും.
എയര്‍ ഇന്ത്യ പുതിയ ബാഗേജ് നയം പ്രഖ്യാപിക്കുമ്പോള്‍ ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍, എമിറേറ്റ്സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ 47 കിലോ ബാഗേജ് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. നേരത്തെ 37 കിലോയായിരുന്ന ഒമാന്‍ എയര്‍ പിന്നീട് 47 കിലോയായി വര്‍ധിപ്പിച്ചാണ് യാത്രക്കാരെ ആകര്‍ഷിച്ചത്.
എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയും കൂടുതല്‍ ബാഗേജ് കൊണ്ടുപോകാന്‍ അവസരം ലഭിക്കുകയും ചെയ്യുമ്പോള്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യയെ കൈയ്യൊഴിയുന്ന അവസ്ഥ സംജാതമായപ്പോഴാണ് പുതിയ പൊടിക്കൈ പ്രയോഗവുമായി എയര്‍ ഇന്ത്യ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സമ്മര്‍ സീസണ്‍ അവസാനിച്ചതോടെ യാത്രക്കാരും ബാഗേജും കുറഞ്ഞതോടെയാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം.
അതുതന്നെ നിലവില്‍ 30 കിലോ കൊണ്ടുപോകുന്നതിന് മൂന്ന് ദിനാര്‍ അധികമായി വാങ്ങുന്നത് നിര്‍ത്തണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കാതെ 10 ദിനാര്‍ കൂടി നല്‍കിയാല്‍ 40 കിലോ കൊണ്ടുപോകാമെന്ന ഔാര്യമാണ് ചെയ്തിരിക്കുന്നത്. ഇത് യാത്രക്കാരെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമാകുമോയെന്ന് കണ്ടറിയണം. അധികമായി ചില്ലിക്കാശ് നല്‍കാതെ മറ്റ് എയര്‍ലൈന്‍സുകളില്‍ ഇപ്പോള്‍ തന്നെ 47 കിലോ കൊണ്ടുപോകാന്‍ സൗകര്യമുള്ളപ്പോള്‍ എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനത്തിന് വലിയ സ്വീകാര്യത ലഭിക്കാനിടയില്ല.
30 കിലോഗ്രാം ആനുകൂല്യം തന്നെ എല്ലാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ നല്‍കിയിരുന്നില്ല. ബാഗേജ് കൂടുതലുള്ള സമയങ്ങളില്‍ ആദ്യം ബുക്ക് ചെയ്യുന്ന പരിമിതമായ യാത്രക്കാര്‍ക്ക് മാത്രമായിരുന്നു ആനുകൂല്യം നല്‍കിയിരുന്നത്. മൂന്ന് ദിനാര്‍ നല്‍കിയാലും 30 കിലോ കൊണ്ടുപോകാമെന്ന ആശ്വാസത്തില്‍ ടിക്കറ്റ് എടുക്കുമ്പോഴാണ് ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ലെന്ന യാഥാര്‍ഥ്യം യാത്രക്കാര്‍ അറിയുന്നത്. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജിന്‍െറ ആനുകൂല്യം ലഭിച്ചിട്ടില്ല. 20 കിലോയില്‍ അധികമുള്ളവരോട് അധികമുള്ള ഓരോ കിലോക്കും മുഴുവന്‍ നിരക്കും നല്‍കാനായിരുന്നു നിര്‍ദേശം.
ലോഡ് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാഗേജിന്‍െറ തൂക്കം 20 കിലോയില്‍ പരിമിതപ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, ഗള്‍ഫിലെ മേഖലാ ഓഫീസുകളില്‍നിന്ന് ഇതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് 20 കിലോക്ക് മുകളില്‍ 10 കിലോ വരെ ചുരുങ്ങിയ ചാര്‍ജ് ഈടാക്കിക്കൊണ്ട് ഉത്തരവുണ്ടായത്. യാത്രക്കാര്‍ മറ്റു വിമാനങ്ങളിലേക്ക് ചുവടുമാറ്റുമെന്ന് ചൂണ്ടിക്കാട്ടിയാണ് മേഖലാ ഓഫീസുകള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നത്. ആദ്യ നിര്‍ദേശത്തില്‍ മാറ്റം വരുത്തി 30 കിലോവരെ കൊണ്ടുപോകാന്‍ അനുമതി നല്‍കിയെങ്കിലും അധികം താമസിയാതെ ബാഗേജ് 20 കിലോയില്‍ തന്നെ പരിമിതപ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ രഹസ്യ തീരുമാനമെടുത്തിരുന്നുവെന്നാണ് വ്യക്തമാകുന്നത്. നിലവിലെ അവസ്ഥയില്‍ യാത്രക്കാര്‍ ബാഗേജില്‍ കുറവ് വരുത്തുന്നുണ്ടോയെന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മേഖലാ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം യാത്രക്കാര്‍ കുറഞ്ഞ ബാഗേജ് കൊണ്ടുപോകാന്‍ പാകപ്പെട്ടാല്‍ എല്ലാ യാത്രക്കാര്‍ക്കും 20 കിലോയില്‍ തന്നെ ബാഗേജ് പരിമിതപ്പെടുത്താനാണ് നീക്കം.

നവതിയിലും പോര്‍മുഖം തുറന്ന് വി.എസ്

Posted: 19 Oct 2013 11:14 PM PDT

Image: 

തിരുവനന്തപുരം: പിറന്നാള്‍ മധുരത്തിനിടയിലും അഴിമതിക്കെതിരായ ഭാവി പോരാട്ടത്തിന്‍്റെ ശക്തമായ സൂചനകള്‍ നല്‍കി വി.എസ്.  കന്‍്റോണ്‍മെന്‍്റ് ഹൗസില്‍ നടന്ന 90ാം പിറന്നാള്‍ ആഘോഷം ചടങ്ങിലെ ലാളിത്യവും വി.എസിന്‍്റെ വാക്കുകളും കൊണ്ട് ശ്രദ്ധേയമായി.

കേക്ക് മുറിച്ച് ഭാര്യക്കും മക്കള്‍ക്കും പേരമക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം മധുരം നുണഞ്ഞതിനുശേഷം ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് വി.എസ് സംസാരിച്ചു. സര്‍ക്കാറിറെ ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തിന്‍്റെ സമ്പത്ത് കട്ടുമുടിക്കുന്നതിനുമെതിരിലുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹം,സരിതയുടെയും ബിജു രാധാകൃഷ്ണന്‍്റെയും നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനെതിരായ പോരാട്ടമാണ് കമ്യൂണിസ്റ്റ് പാര്‍ട്ട് ഓഫ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.

സോളാര്‍ കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കുന്നതിനും കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതുംവരെ സി.പി.എം നടത്തുന്ന പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈജിപ്തിനുള്ള വാര്‍ഷിക ഡീസല്‍ വിഹിതം കുവൈത്ത് വര്‍ധിപ്പിക്കുന്നു

Posted: 19 Oct 2013 11:12 PM PDT

Image: 

കുവൈത്ത് സിറ്റി: ഈജിപ്തിലെ പുതിയ ഭരണകൂടത്തിന് കുവൈത്തിന്‍െറ സഹായം തുടരുന്നു. നേരത്തേ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും പകുതി നല്‍കുകയും ചെയ്ത 400 കോടി ഡോളറിന് പിന്നാലെ റെയില്‍വേ പദ്ധതിക്ക് മൂന്ന് കോടി ദീനാര്‍ കൂടി അടുത്തിടെ കൈമാറിയിരുന്നു. ഇതിനുപിന്നാലെ ഈജിപ്തിനുള്ള വാര്‍ഷിക ഡീസല്‍ വിഹിതം വര്‍ധിപ്പിക്കാനാണ് കുവൈത്ത് തീരുമാനിച്ചത്.
നിലവില്‍ ഈജിപ്തിന് വര്‍ഷത്തില്‍ എട്ട് ലക്ഷം ടണ്‍ ഡീസലാണ് കുവൈത്ത് നല്‍കുന്നത്. അടുത്ത ജനുവരി മുതല്‍ ഇത് 13 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്താമെന്ന് കുവൈത്ത് വാഗ്ദാനം നല്‍കിയതായി ഈജിപ്ത് പെട്രോളിയം അതോറിറ്റി മേധാവി താരിഖ് അല്‍ മുല്ല അറിയിച്ചു.
ഈജിപ്തില്‍ മുര്‍സി ഭരണകൂടത്തെ പുറത്താക്കി സൈന്യത്തിന്‍െറ ആശിര്‍വാദത്തോടെ പുതിയ സര്‍ക്കാര്‍ നിലവില്‍വന്നയുടനെ കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ സര്‍ക്കാറുകള്‍ 400 കോടി ഡോളര്‍ വീതം വാഗ്ദാനം ചെയ്തിരുന്നു. കുവൈത്തിന്‍െറ വിഹിതത്തിന്‍െറ പകുതി 200 കോടി ഡോളര്‍ ലഭിച്ചതായി കഴിഞ്ഞയാഴ്ച ഈജിപ്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഹിശാം റമീസ് വ്യക്തമാക്കിയിരുന്നു. ബാക്കി 100 കോടി ഡോളര്‍ ഗ്രാന്‍റ് ആയും 100 കോടി ഡോളറിന്‍െറ പെട്രോളിയം ഉല്‍പന്നങ്ങളും നല്‍കുമെന്നാണ് കുവൈത്ത് അറിയിച്ചിട്ടുള്ളത്.
ഇതുകൂടാതെ ഈജിപ്തിന് നല്‍കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ തോത് വര്‍ധിപ്പിക്കാനും കഴിഞ്ഞമാസം കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. മാസത്തില്‍ 15 ലക്ഷം ബാരല്‍ എന്നത് 20 ലക്ഷം ബാരലാക്കി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം.
 

കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ ഉന്നതാധികാര സമിതി

Posted: 19 Oct 2013 10:56 PM PDT

Image: 

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിക്കും. വനം പരിസ്ഥിതി  മന്ത്രാലയം സെക്രട്ടറിയായിരിക്കും സമിതി അധ്യക്ഷന്‍. മറ്റ് അംഗങ്ങളെ പിന്നീട് തീരുമാനിക്കും. അടുത്തമാസം 12 ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം ചേരും.

കസ്തൂരി രംഗന്‍ റിപോര്‍ട്ട് പഠിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിന്‍്റെ 37 ശതമാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിഗമനം ശരിവച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള റിപോര്‍ട്ടിനെതിരെ കേരളത്തില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഈ മാസം 21ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഗസ്സയില്‍ ഐക്യ സര്‍ക്കാരിന് ഹമാസ് ആഹ്വാനം

Posted: 19 Oct 2013 10:42 PM PDT

Image: 

ഗസ്സ: ഗസ്സ മുനമ്പില്‍ ഐക്യ സര്‍ക്കാരിന് ഹമാസ് ആഹ്വാനം. ഹമാസ് നേതാവും പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയാണ് പുതിയ ആവശ്യം മുന്നോട്ടുവെച്ചത്. ആറു വര്‍ഷമായി തുടരുന്ന ഹമാസ്-ഫത്തഹ് ശത്രുത അവസാനിപ്പിക്കണം. ഐക്യത്തിന് ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകണം. ഇതിനായി പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണം. ഐക്യ സര്‍ക്കാര്‍ രൂപീകരിച്ച് ഭിന്നത അവസാനിപ്പിക്കണമെന്ന് ഹനിയ്യ ആവശ്യപ്പെട്ടു.
ഇസ്രയേലില്‍ നിന്നുള്ള തീവ്രവാദി ആക്രമണങ്ങളെ പ്രതിരോധിക്കാനായി ടണലുകള്‍ നിര്‍മിക്കുന്നതിന് ദശലക്ഷം ഡോളറുകളാണ് ഹമാസ് ചെലവഴിക്കുന്നത്. അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യ പദ്ധതികള്‍ എന്നിവക്കുള്ള പണമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും ഹനിയ്യ ചൂണ്ടിക്കാട്ടി.
ഈജിപ്റ്റില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന മുര്‍സി അനുകൂലികളെ ഹമാസ് സഹായിക്കുന്നില്ളെന്ന മുന്‍നിലപാട് ഹനിയ ആവര്‍ത്തിച്ചു. ഒരു രാജ്യത്തിന്റേയും ആഭ്യന്തര പ്രശ്നങ്ങളില്‍ ഹമാസ് ഇടപെടാറില്ല. ഇസ്രയേലിനെ സഹായിക്കുന്നതിന് പകരം റഫാ അതിര്‍ത്തി തുറക്കുകയാണ് ഈജിപ്ത് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
 സിറിയ, ഈജിപ്ത്, ലെബനന്‍ അടക്കം എല്ലാ അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ വിഷയങ്ങളില്‍ വ്യക്തമായ നിലപാടാണ് ഹമാസിനുള്ളത്. സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കുമെന്നും ഹനിയ്യ വ്യക്തമാക്കി.

തിരുകേശപ്പള്ളി നിര്‍മാണം; കാന്തപുരം ഊരാക്കുടുക്കില്‍

Posted: 19 Oct 2013 09:05 PM PDT

Image: 

കോഴിക്കോട്: തറക്കല്ലിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ‘തിരുകേശപ്പള്ളി’ നിര്‍മാണത്തില്‍ നടപടിയൊന്നുമെടുക്കാനാകാതെ കാന്തപുരം വിഭാഗം ഇരുട്ടില്‍ തപ്പുന്നു. പള്ളിക്കായി നാടൊട്ടുക്കും പണം പിരിച്ച് പ്രചാരണം നടത്തിയിട്ടും നിര്‍മാണാനുമതിക്കായി ഇതുവരെ സര്‍ക്കാറില്‍ അപേക്ഷ പോലും നല്‍കിയിട്ടില്ളെന്നാണറിയുന്നത്. പ്രവാചക കേശം എന്നവകാശപ്പെട്ട് കാന്തപുരം കൈവശം വെക്കുന്ന മുടിയുടെ വിശ്വാസ്യതയെക്കുറിച്ച് സംഘടനക്കകത്തുതന്നെ വിവാദം രൂക്ഷമായതിനെ തുടര്‍ന്നാണ് പള്ളി നിര്‍മാണത്തില്‍ കാന്തപുരവും സംഘടനയും ഊരാക്കുടുക്കിലായത്.
കോഴിക്കോട് സ്വപ്നനഗരിയില്‍ നടന്ന തന്‍െറ ഗ്രൂപ്പിന്‍െറ മഹാസമ്മേളനത്തില്‍ 2012 ജനുവരി 30നാണ് കാന്തപുരം തിരുകേശപ്പള്ളിക്ക് ശിലാന്യാസം നടത്തിയത്. ‘മസ്ജിദ് ആസാര്‍’ എന്നതിന് നാമകരണവും ചെയ്തു.  ശഅ്റെ മുബാറക് മസ്ജിദ് എന്നാണ് സംഭാവന ആവശ്യപ്പെട്ടുള്ള പ്രചാരണബോര്‍ഡുകളിലൊക്കെയും അതുവരെ പള്ളിക്ക് പേര് പറഞ്ഞിരുന്നത്.
2012 മാര്‍ച്ചില്‍ പള്ളി നിര്‍മാണം ആരംഭിക്കുമെന്നും സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ല. പള്ളിയെവിടെയാണെന്നതിനെക്കുറിച്ചും മറുപടി പറയാന്‍  കാന്തപുരമോ ഒപ്പമുള്ളവരോ തയാറുമല്ല. പ്രവാചകന്‍േറതെന്ന് അവകാശപ്പെട്ട് കാന്തപുരം കൈവശംവെക്കുന്ന മുടിയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്താന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയെ തുടര്‍ന്നാണ് പള്ളിനിര്‍മാണവുമായി മുന്നോട്ടു പോകുന്നതില്‍നിന്ന് കാന്തപുരം വഴിമാറിയത്. വടകര കസ്റ്റംസ് റോഡിലെ യു.സി. അബൂബക്കറാണ് റിട്ട് ഫയല്‍ ചെയ്തത്. മുടിയുടെ മറവില്‍ മതപരമായ ചൂഷണവും വ്യാപക പണപ്പിരിവും നടക്കുന്നതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുടി സംരക്ഷിക്കാനെന്ന പേരില്‍ കോടികള്‍ മുടക്കി പള്ളി പണിയുമെന്ന് കാണിച്ച് നാടുനീളെ ബോര്‍ഡുകള്‍ വെച്ച് പ്രചാരണം നടത്തുകയാണ്. പ്രവാചകനടക്കമുള്ള ആരുടെയും ശേഷിപ്പുകളെ ആരാധിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇതറിഞ്ഞുതന്നെ സാധാരണക്കാരായ വിശ്വാസികളെ അനധികൃത നേട്ടങ്ങള്‍ക്കുവേണ്ടി ചൂഷണം ചെയ്യുകയാണ്. കോടതി ഇടപെടലില്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുകയില്ല എന്ന് ബോധ്യമായതിനാലാണ് ഹരജി സമര്‍പ്പിക്കുന്നത്. പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും പള്ളിക്കായി പണം പിരിക്കുന്നതും കെട്ടിടം നിര്‍മിക്കുന്നതും നിര്‍ത്തിവെക്കണമെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാറിനോടും കാന്തപുരത്തോടും  സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
കോടതി ഉത്തരവിനെ തുടര്‍ന്ന്, സര്‍ക്കാര്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലം കാന്തപുരത്തെ പ്രീണിപ്പിക്കുന്ന തരത്തിലായിരുന്നു. മുടിയുടെ യാഥാര്‍ഥ്യം അന്വേഷിക്കുന്നത് ക്രമസമാധാന തകര്‍ച്ച ഉണ്ടാക്കുമെന്നും മതസൗഹാര്‍ദം തകര്‍ക്കുമെന്നും മുടിയുടെ സത്യാവസ്ഥ തെളിയിക്കാനുള്ള മാര്‍ഗമോ അന്വേഷണരീതിയോ നിലവിലില്ളെന്നുമാണ് ബോധിപ്പിച്ചത്.  ഇത് വിവാദമാവുകയും സമസ്തയുള്‍പ്പെടെ ഇതര മുസ്ലിം സംഘടനകള്‍ രംഗത്തുവരുകയും ചെയ്തതോടെ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
രണ്ടാഴ്ച മുമ്പ് ഹൈകോടതിയില്‍ തുടര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുടിയുടെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ളെന്നും തെളിവുകള്‍ നല്‍കിയാന്‍ അന്വേഷണം ആവാമെന്നും തുടര്‍ സത്യവാങ്മൂലത്തിലുണ്ട്. പള്ളിയുടെ പേരില്‍ കാന്തപുരത്തിന്‍െറ നേതൃത്വത്തില്‍ പണപ്പിരിവ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പള്ളി നിര്‍മാണത്തിന്  അനുമതി നല്‍കിയിട്ടില്ല. തനിക്ക് കേശം തന്നത് യു.എ.ഇയിലെ മന്ത്രിയായ അഹമ്മദ് കസ്റജാണെന്നാണ് കാന്തപുരം പറയുന്നത്. എന്നാല്‍, അദ്ദേഹം അവകാശപ്പെടുന്നതുപോലെ അഹമ്മദ് കസ്റജ് മന്ത്രിയല്ളെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഒരാള്‍ക്ക് നമസ്കരിക്കാനുള്ള സ്ഥലത്തിന് (മുസല്ല)  25,000 രൂപ നിശ്ചയിച്ച് പള്ളിക്ക് പണപ്പിരിവ് വ്യാപകമായിരുന്നെങ്കിലും കാന്തപുരം ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പള്ളി നിര്‍മാണത്തിന് പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നില്ളെന്നാണ് ബോധിപ്പിച്ചത്. എന്നാല്‍, വിശ്വാസികള്‍ ആരെങ്കിലും മതകാര്യങ്ങള്‍ക്കോ പള്ളി നിര്‍മാണത്തിനോ സ്വമേധയാ നല്‍കുന്ന സംഭാവനകളും നേര്‍ച്ചകളും  നിരസിക്കാന്‍ കഴിയില്ളെന്നും  സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
2011 ഏപ്രില്‍ 27ന്  സംഘടനയുടെ മുഖപത്രത്തില്‍ നല്‍കിയ നോളജ് സിറ്റി സംബന്ധിച്ച പരസ്യത്തില്‍ ശഅ്റെ മുബാറക്കിനോട് ചേര്‍ന്ന്  രൂപം കൊള്ളുന്ന ടൗണ്‍ഷിപ്പിലേക്ക് പങ്കാളികളെ ക്ഷണിക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലില്‍ മുഖ്യമന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച  നോളജ് സിറ്റിയുടെ നിര്‍ദിഷ്ട പ്ളാനില്‍ ടെന്നിസ് കോര്‍ട്ടും ആംഫി തിയറ്ററും മുതല്‍ സ്വിമ്മിങ് പൂള്‍ വരെയുണ്ടെങ്കിലും പള്ളി എവിടെയുമില്ല. തിരുകേശപ്പള്ളിയെ കുറിച്ചുള്ള ചോദ്യത്തിനാവട്ടെ വ്യക്തമായ മറുപടി നല്‍കാന്‍ കാന്തപുരമോ ഒപ്പമുള്ളവരോ തയാറാവുന്നുമില്ല.

പോരാട്ടം തുടരും-വി.എസ്

Posted: 19 Oct 2013 08:54 PM PDT

Image: 
Subtitle: 
വി.എസിന് നവതി

തിരുവനന്തപുരം: ഒമ്പതാം വയസ്സില്‍ ജാതിക്കോമരങ്ങള്‍ക്കെതിരെ അരഞ്ഞാണം ഊരി വീശിയാണ് വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ പോരാട്ട ജീവിതം തുടങ്ങിയത്. തൊണ്ണൂറിലത്തെി നില്‍ക്കുമ്പോഴും  ആ ചങ്കുറപ്പിന് മാറ്റമില്ല. അഴിമതിക്കെതിരായ പോരാട്ടം വീഴും വരെ തുടരുമെന്ന് വി.എസ്.വ്യക്തമാക്കുന്നു.  മരണത്തിനല്ലാതെ മറ്റൊന്നിനും തന്നെ കീഴടക്കാനാവില്ളെന്ന നയപ്രഖ്യാപനമാണ് നവതിയോടടുക്കുമ്പോള്‍  മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചത്. രാഷ്ട്രീയം പറയില്ളെന്ന് പറഞ്ഞ് തുടങ്ങിയ അഭിമുഖത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പുതിയതല്ളെന്നും രണ്ട് അഭിപ്രായങ്ങളുണ്ടെന്നും പറയാതെ പറഞ്ഞു.
നാലരവയസ്സില്‍ പിരിഞ്ഞ മാതാവ് അക്കമ്മ, വി.എസില്‍ പോരാട്ടവീര്യം നിറച്ച പിതാവ് ശങ്കരന്‍, ആദ്യ രാഷ്ട്രീയ ഗുരു സൈമണ്‍ ആശാന്‍, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയ കുട്ടനാട് രാമകൃഷ്ണപിള്ള, ജീവന്‍ രക്ഷിച്ച കള്ളന്‍ കോരപ്പന്‍ ഇങ്ങനെ 90 വര്‍ഷത്തിനിടെ മറക്കാന്‍കഴിയാത്ത മുഖങ്ങളും സംഭവങ്ങളും അദ്ദേഹത്തിന്‍െറ മനസ്സില്‍ നിരവധിയാണ്. ഏതൊരു പിറന്നാള്‍ദിനം പോലെ ആഘോഷങ്ങളില്ലാതെയാണ് വി.എസിന് നവതിയും കടന്നുവരുന്നത്. പതിവുപോലെ സന്ദര്‍ശകരെ കാത്ത് കന്‍േറാണ്‍മെന്‍റ് ഹൗസിന്‍െറ വാതിലുകള്‍ ഇന്നലെയും തുറന്നുകിടന്നു. സന്ദര്‍ശകര്‍ക്ക് മുന്നില്‍ മഞ്ഞ ടീ ഷര്‍ട്ടും മുണ്ടും ധരിച്ച് വി.എസ് ഇടക്കിടെ കയറിവന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുക്കാല്‍ നൂറ്റാണ്ട് നീണ്ട പോരാട്ടചരിത്രം വിവരിച്ചു. രാഷ്ട്രീയ ചോദ്യങ്ങള്‍ പിന്നീടാകാമെന്ന അഭ്യര്‍ഥനയോടെയാണ് തുടങ്ങിയതെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷമായ ആരോപണമാണ് വി.എസ് ഉന്നയിച്ചത്. മറ്റേത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയില്‍ നിന്ന് വ്യത്യസ്തമായി ഉമ്മന്‍ ചാണ്ടി പ്രതികാര രാഷ്ട്രീയത്തിന്‍െറ ഭാഗമായാണ് തന്നോട് പെരുമാറുന്നത്. മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരന്‍ പോലും തന്നോട് ഇത്തരത്തില്‍ പെറുമാറിയിട്ടില്ളെന്നും വി.എസ് പറഞ്ഞു.

ഞായറാഴ്ച നവതി ആഘോഷിക്കുന്ന വി.എസ് ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖം:
90ാം വയസ്സിനുശേഷവും വി.എസ് പോരാട്ടം തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാമോ?
അതില്‍ സംശയം വേണ്ട, അഴിമതിക്കെതിരായും തൊഴിലാളികര്‍ക്കും കര്‍ഷകര്‍ക്കും അവശര്‍ക്കും വേണ്ടിയുള്ള എന്‍െറ പോരാട്ടം മരണംവരെ തുടരും. താഴെവീഴും വരെയാണ് എന്‍െറ പോരാട്ടം.
പിന്നിട്ട വഴികളെക്കുറിച്ച്? തീക്ഷ്ണമായ അനുഭവങ്ങള്‍?
1923 ഒക്ടോബര്‍ 20ന് പുന്നപ്ര വില്ളേജില്‍ പറവൂരില്‍ ജനിച്ച എന്നെ രാഷ്ട്രീയക്കാരനാക്കിയത് സൈമണ്‍ ആശാനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറിയും മത്സ്യത്തൊഴിലാളികളുടെ നേതാവുമായിരുന്നു അദ്ദേഹം. അന്ന് തൊഴിലാളി യോഗങ്ങളില്‍ ആശാന്‍ എന്നെയും കൊണ്ട് പോകുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയിലും കയര്‍ത്തൊഴിലാളികള്‍ക്കിടയിലും എന്‍െറ പ്രവര്‍ത്തനം വിലയിരുത്തിയ അദ്ദേഹമായിരുന്നു എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കിയത്. 18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രം നല്‍കിയിരുന്ന പാര്‍ട്ടി അംഗത്വം ആശാന്‍ ഇടപെട്ട് 17ാം വയസ്സില്‍ തന്നെ നല്‍കുകയായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്‍െറ ഭാഗമായി പാലായില്‍ നിന്ന് പിടിക്കപ്പെട്ട ശേഷം ലോക്കപ്പില്‍ നേരിട്ട കൊടിയ പീഡനമാണ് ജീവിതത്തില്‍ അതിജീവിച്ച തീക്ഷ്ണാനുഭവമായി ഓര്‍മ വരുന്നത്. അന്ന് അറസ്റ്റ് ചെയ്ത്  ലോക്കപ്പില്‍ കൊണ്ടുവന്ന തന്നെ ലോക്കപ്പിന്‍െറ അഴികള്‍ക്കിടയിലൂടെ ഇരുകാലുകളും പുറത്തേക്ക് വലിച്ചുനീട്ടിയ ശേഷമായിരുന്നു പൊലീസ് മര്‍ദനം. ചൂരലിന് അടിയേറ്റ് തകര്‍ന്ന ഭാഗത്ത് പിന്നീട് ഒരു പൊലീസുകാരന്‍ ബയണറ്റ് തുളച്ചുകയറ്റി. കാല്‍പാദം തകര്‍ന്ന് അവശനിലയിലായപ്പോള്‍ ലോക്കപ്പിന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയം പൊലീസ് വാഹനത്തില്‍ ഒപ്പംകൂട്ടിയ മോഷണക്കേസിലെ പ്രതി കള്ളന്‍ കോരപ്പന്‍ എന്‍െറ ശ്വാസം നിലച്ചതായി സംശയം പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കളര്‍കോട് സ്കൂളില്‍ നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍  ഈഴവനായതുകൊണ്ട് സവര്‍ണ വിദ്യാര്‍ഥികള്‍ തടഞ്ഞു. ‘നീ ദിവാനാകാന്‍ പഠിക്കുകയാണോ’ എന്നായിരുന്നു അവരുടെ ചോദ്യം. പിതാവ് പ്രത്യേകമായി നിര്‍മിച്ചുനല്‍കിയ അരഞ്ഞാണം ഉപയോഗിച്ചാണ് അവരെ നേരിട്ടത്.
പ്രതികാര രാഷ്ട്രീയത്തിന് ഇരയാകുന്നു എന്ന തോന്നലുണ്ടോ?
കെ. കരുണാകരനും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പ്രതിപക്ഷനേതാവായിരുന്നയാളാണ് ഞാന്‍. പക്ഷേ കരുണാകരന്‍ ഒരിക്കലും പ്രതികാര രാഷ്ട്രീയം ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല. ഉമ്മന്‍ ചാണ്ടിയുടെ പ്രതികാരരാഷ്ട്രീയത്തിന്‍െറ ഭാഗമായാണ് എനിക്കെതിരെ ഭൂമിദാനക്കേസുണ്ടായത്. അകന്ന ബന്ധു സോമന് കെ. കരുണാകരന്‍ കൈമാറിയ ഭൂമി ഞാന്‍ കൈമാറിയതായി അവര്‍ കേസുണ്ടാക്കി. പക്ഷേ കോടതി ഇതിനെല്ലാം മറുപടി നല്‍കിയിട്ടുണ്ട്.  കേസ് ഇപ്പോഴും ഡിവിഷന്‍ ബെഞ്ചിന്‍െറ പരിഗണയിലാണ്. സന്തോഷ് മാധവന് ഭൂമി നികത്തിക്കൊടുക്കാന്‍ പണംകൈപ്പറ്റിയെന്ന തന്‍െറ മകനെതിരെയുള്ള കേസും രാഷ്ട്രീയ പകപോക്കലാണ്.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി കേരളത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് പ്രചാരണമുണ്ടല്ളോ?
മോഡി തിരുവനന്തപുരത്തോ ആറ്റിങ്ങലിലോ എവിടെനിന്ന് മത്സരിച്ചാലും പാര്‍ലമെന്‍റിലത്തെില്ല. ഇവിടെനിന്നും കടന്നുപോകില്ല. കേരളത്തില്‍ മത്സരിക്കാനുള്ള മണ്ടത്തരമൊന്നും മോഡി കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
എം.വി. രാഘവനെ സന്ദര്‍ശിച്ചിരുന്നല്ളോ?
അദ്ദേഹത്തിന്‍െറ മരുമകന്‍ കുഞ്ഞിരാമന്‍ വിളിച്ചിരുന്നു. പരിയാരത്ത് ആശുപത്രിയില്‍ പോയി കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. മുക്കാല്‍ മണിക്കൂറോളം കാത്തിരുന്നെങ്കിലും ഉറക്കമുണരാത്തതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മടങ്ങിയശേഷം വിളിച്ചിരുന്നു. ഇനി അത് വഴി പോകുന്നെങ്കില്‍ വന്നുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് വി.എസിനെതിരെ അപസ്വരങ്ങള്‍ കേള്‍ക്കുന്നുണ്ടല്ളോ?
അതില്‍ വലിയ കാര്യമില്ല. പാര്‍ട്ടിയില്‍ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ പുതിയ കാര്യമല്ല.
അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍?  
എല്ലാവരുമായി അടുപ്പംപുലര്‍ത്താറുണ്ട്. വയലാര്‍ രവി, എ.കെ. ആന്‍റണി ഇവരുമായൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP