തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സോഷ്യല്‍ മീഡിയകള്‍ക്കും Madhyamam News Feeds |
- തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സോഷ്യല്‍ മീഡിയകള്‍ക്കും
- മുസാഫര്‍ നഗര്‍ കലാപം: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു
- സരിതക്ക് രണ്ടു കേസുകളില്‍ ജാമ്യം
- കുരിയോട്ടുമല കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തില്‍
- ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കണം -മുഖ്യമന്ത്രി
- റോഡ് അറ്റകുറ്റപ്പണിയില്ല; ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇറങ്ങിപ്പോക്ക്
- പട്ടാമ്പി ഉപജില്ലാ ശാസ്ത്രമേള തുടങ്ങി
- അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്
- മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്
- അമ്മനേഴം-കുമ്പളങ്ങി ജനത ഫെറി സര്‍വീസ് നിലച്ചു
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സോഷ്യല്‍ മീഡിയകള്‍ക്കും Posted: 25 Oct 2013 12:46 AM PDT Image: ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ കീഴില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫേസ്ബുക്ക്,ട്വിറ്റര്‍, ബ്ളോഗുകള്‍ എന്നിവയെല്ലാം ഇതിന്‍്റെ പരിധിയില്‍ വരും. ഇതനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണം. സോഷ്യ മീഡിയ വഴി രാഷ്ട്രീയ പ്രചാരണം പാടില്ളെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നിര്‍ദേശത്തില്‍ പറയുന്നു. |
മുസാഫര്‍ നഗര്‍ കലാപം: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു Posted: 25 Oct 2013 12:03 AM PDT Image: ന്യൂദല്‍ഹി: മുസാഫര്‍നഗറില്‍ കലാപത്തിന് ഇരയായ മുസ്ലിം യുവാക്കളെ പാകിസ്താനിലെ ഏജന്‍സികള്‍ സ്വാധീനിക്കുന്നതായി വിവരം ലഭിച്ചുവെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു. രാഹുന്‍ ഗാന്ധി തന്‍്റെ പ്രസ്താവനയിലൂടെ മുസ്ലിംകളെ സംശയത്തിന്‍്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ മുസ്ലിംകളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യുകയാണെന്നും ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു. മുസ്ലിംകള്‍ക്കെതിരെ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദപ്രസ്താവനക്കെതിരെ മുസ്ലിം നേതാക്കളും രംഗത്തത്തെി. വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകരുന്ന പ്രസ്താവനയാണ് രാഹുലിന്‍്റേതെന്ന് ശിയാ വിഭാഗം നേതാവായ മൗലാന സയിഫ് അബ്ബാസ് നഖ് വി പറഞ്ഞു. സമാധാനപ്രേമികള്‍ക്കും ലക്ഷക്കണക്കിന് വരുന്ന ദേശസ്നേഹികളായ മുസ്ലിംകള്‍ക്കും ഇതൊരു അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. |
സരിതക്ക് രണ്ടു കേസുകളില്‍ ജാമ്യം Posted: 24 Oct 2013 11:46 PM PDT Image: കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ സരിത എസ്. നായര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സരിതക്ക് അധികാരത്തിന്‍്റെ ഇടനാഴിയില്‍ സ്വാധീനമുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈകോടതി പറഞ്ഞു. പാസ്പോര്‍ട്ട് കോടതിക്ക് കൈമാറണം. അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം. മറ്റ് 33 കേസുകളില്‍ കൂടി പ്രതിയായതിനാല്‍ സരിതയ്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.
|
കുരിയോട്ടുമല കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തില്‍ Posted: 24 Oct 2013 11:40 PM PDT Subtitle: പൈപ്പിടല്‍ മുടങ്ങി പത്തനാപുരം: പിറവന്തൂര്‍, പത്തനാപുരം, വിളക്കുടി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആവിഷ്കരിച്ച കുരിയോട്ടുമല കുടിവെള്ളപദ്ധതിയുടെ പൈപ്പിടല്‍ പലഭാഗങ്ങളിലും മുടങ്ങി. ഗ്രാമീണ മേഖലകളിലെ പൈപ്പിടല്‍ ഏറക്കുറെ പൂര്‍ത്തിയായി. എന്നാല്‍, പുനലൂര്‍-മൂവാറ്റുപുഴ പാതയിലെ പൈപ്പിടലാണ് അധികൃതര്‍ക്ക് തലവേദനയാവുന്നത്. പ്രധാനപാതയുടെ വശങ്ങളില്‍ മുക്കടവ് പാലം മുതല്‍ കല്ലുംകടവ് വരെയാണ് പൈപ്പിടേണ്ടത്. പാത നവീകരിക്കാന്‍ റോഡ് പി.ഡബ്ള്യൂ.ഡി വകുപ്പ് കെ.എസ്.ടി.പി.എക്ക് വിട്ടുനല്‍കി. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനുള്ള അംഗീകാരം ലഭിക്കാന്‍ സര്‍ക്കാറിന് നല്‍കേണ്ട തുക മുഴുവന്‍ അതോറിറ്റി അടച്ചിട്ടുണ്ട്. എന്നാല്‍, കെ.എസ്.ടി.പി.എ റോഡ് ഏറ്റെടുത്തതോടെ പാതയോരത്ത് പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. കെ.എസ്.ടി.പി.എ റോഡിന്‍െറ വളവുകളില്ലാതാക്കി ടാറിങ് നടത്തുമ്പോള്‍ പൈപ്പ് ലൈനുകള്‍ പാതയുടെ മധ്യഭാഗത്താകും. ഇത് ഭാവിയില്‍ റോഡിന്‍െറ തകര്‍ച്ചക്ക് കാരണമാകുമെന്നാണ് അധികൃതരുടെ വാദം. അടുത്തവേനലിന്മുമ്പ് പദ്ധതി കമീഷന്‍ ചെയ്യുമെന്ന ആഗ്രഹം വിഫലമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പൈപ്പിടലിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. |
ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കണം -മുഖ്യമന്ത്രി Posted: 24 Oct 2013 11:31 PM PDT Subtitle: എസ്.എ.ടിയില്‍ മെറ്റേണിറ്റി മന്ദിരസമുച്ചയ നിര്‍മാണോദ്ഘാടനം തിരുവനന്തപുരം: ആരോഗ്യം പൗരന്‍െറ അവകാശമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എസ്.എ.ടി ആശുപത്രിയില്‍ 80 കോടി ചെലവില്‍ നിര്‍മിക്കുന്ന മെറ്റേണിറ്റി മന്ദിരസമുച്ചയത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേള്‍വിത്തകരാറുള്ളവര്‍ക്കുള്ള കോക്ളിയാര്‍ ഇംപ്ളാന്‍േറഷന്‍ സര്‍ജറി ആവശ്യക്കാര്‍ക്കെല്ലാം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജില്‍ വിവിധ റിസള്‍ട്ടുകള്‍ ഒരു സ്ഥലത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന മള്‍ട്ടി റിസര്‍ച്ച് ഡിസിപ്ളിനറി ലാബിന് അടുത്തമാസം തറക്കല്ലിടുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. 28 കോടി മുതല്‍മുടക്കിലാണ് ലാബ് നിര്‍മിക്കുന്നത്. അഞ്ച് കോടി ചെലവഴിച്ച് ലിവര്‍ ട്രാന്‍സ്പ്ളാന്‍േറഷന്‍ യൂനിറ്റ് സ്ഥാപിക്കും. ഇതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനായി ഡി.എം.ഇയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ 100 സബ് സെന്‍ററുകള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന്‍െറ ഉദ്ഘാടനം നവംബര്‍ ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും. കെട്ടിടനിര്‍മാണം 100 ദിനം കൊണ്ട് പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 250 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ മിനി ലാബുകള്‍ ആരംഭിക്കും. 96 കോടി മുതല്‍മുടക്കുള്ള ഇ-ഹെല്‍ത്ത് പ്രോഗ്രാമിന്‍െറ ഉദ്ഘാടനം അടുത്തമാസം നടക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.എ. വാഹിദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത, മെഡിക്കല്‍ കോളജ് സൂപ്രണ്ട് മോഹന്‍ദാസ്, എസ്.എ.ടി. കെ.ഇ. എലിസബത്ത്, ഡോ. വിനയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. |
റോഡ് അറ്റകുറ്റപ്പണിയില്ല; ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഇറങ്ങിപ്പോക്ക് Posted: 24 Oct 2013 11:22 PM PDT തൃശൂര്‍: ജില്ലാ പഞ്ചായത്തിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. റോഡുപണി നടത്താന്‍ ഭരണനേതൃത്വം താല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൂന്നുകോടി 29 ലക്ഷം രൂപ ചെലവ് വരുന്ന 27 റോഡുകളുടെ നിര്‍മാണമാണ് മുടങ്ങിയതെന്ന് വിഷയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് പി.കെ. ഡേവിസ് പറഞ്ഞു. പ്ളക്കാര്‍ ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ യോഗ ത്തിനെത്തിയത്. കരാറുകാര്‍ക്ക് ടാര്‍ വാങ്ങി നല്‍കാന്‍ അമിത താല്‍പര്യമെടുത്ത ഭരണകൂടം റോഡുപണി കാര്യത്തില്‍ കാണിക്കുന്ന മെല്ലെപ്പോക്ക് നയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, കരാര്‍ കാലാവധിക്ക് മുമ്പ് റോഡുപണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിര്‍മിതി കേന്ദ്രത്തിനെതിരെ നടപടിയുണ്ടാകുമെന്നും ഇത്തരം റോഡുപണി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്നും പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ പറഞ്ഞു. ഇത്തരം റോഡ് പണിക്കുവരുന്ന ചെലവ് നിര്‍മതിയില്‍ നിന്ന് ഈടാക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു. 62 സ്കൂളുകള്‍ അടക്കം 69 സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണിയും ഫലപ്രദമായി നടത്തിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് വീടുവെക്കാന്‍ ജില്ലാ പഞ്ചായത്ത് നല്‍കേണ്ട വിഹിതം അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് വീടുപണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍െറ ആരോപണങ്ങളെ ഭരണകക്ഷിയംഗങ്ങള്‍ എതിര്‍ത്തു. ഇറങ്ങിപ്പോക്കിനെത്തുടര്‍ന്ന് അടുത്ത ജില്ലാ കലോത്സവം വടക്കാഞ്ചേരിയില്‍ തീരുമാനിച്ച ശേഷം രണ്ടുമിനിറ്റിനകം യോഗം പ്രസിഡന്‍റ് പിരിച്ചുവിട്ടു. പി.കെ. ഡേവിസ്, കെ.കെ. ശ്രീനിവാസന്‍, ജെയ്മോന്‍ താക്കോല്‍ക്കാരന്‍, ജമീല അബൂബക്കര്‍, അജിത രാധാകൃഷ്ണന്‍, വി.എന്‍. ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.ഐ അംഗങ്ങള്‍ യോഗത്തിനെത്താന്‍ അസൗകര്യം അറിയിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പിന്നീട് വിശദീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോയ ഉടന്‍ യോഗ നടപടികള്‍ അവസാനിപ്പിച്ച് യോഗം പിരിഞ്ഞു. |
പട്ടാമ്പി ഉപജില്ലാ ശാസ്ത്രമേള തുടങ്ങി Posted: 24 Oct 2013 11:13 PM PDT പട്ടാമ്പി: ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരിതെളിഞ്ഞു. പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ 10ന് സി.പി. മുഹമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. വാപ്പുട്ടി, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, ബ്ളോക്ക് പഞ്ചായത്തംഗം ടി.പി. ഷാജി, പ്രിന്‍സിപ്പല്‍ എസ്. മഹാലിംഗം, പി.ടി.എ പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ റഷീദ്, എ.ഇ.ഒ ഇന്‍ചാര്‍ജ് പി. രവീന്ദ്രനാഥ്, പ്രധാനാധ്യാപിക സുഹ്റ ബീവി, ബാലകൃഷ്ണന്‍, അമ്മുക്കുട്ടി, സി. ശ്രീദേവി, സാബു ജോണ്‍ എന്നിവര്‍ സംസാരിച്ചു. |
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് Posted: 24 Oct 2013 10:55 PM PDT Image: ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക് സേന വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തി. അതിര്‍ത്തിലെ 16 പോസ്റ്റുകള്‍ക്കു നേരെയാണ് വ്യാഴാഴ്ച രാത്രി പാക് സേന വെടിവെപ്പ് നടത്തിയത്. വെടിവെപ്പിനെ തുടര്‍ന്ന് അര്‍നിയ, രാംഗര്‍ ഏരിയയില്‍ ബി.എസ്.എഫ് ജവാന്‍മാര്‍ പ്രത്യാക്രമണം നടത്തി. പ്രകോപനമില്ലാതെ പാക്സേന തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നിരാശാജനകമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സമാധാനം പാലിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. പാകിസ്താന്‍്റെ ഭാഗത്തു നിന്നുണ്ടാകുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെ മോശമായി ബാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. |
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് Posted: 24 Oct 2013 10:46 PM PDT കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 5,000 പേര്‍ക്ക് ഇരിക്കാവുന്ന 2,400 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലാണ് കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് സജ്ജമായിരിക്കുന്നത്. പന്തലിന് നടുവില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് രണ്ട് ബ്ളോക്കുകളായി തിരിച്ചിട്ടുണ്ട്. എ ബ്ളോക്കില്‍ മുഖ്യമന്ത്രി നേരിട്ട് കാണാനെത്തുന്ന 453 പേര്‍ക്കാണ് ഇരിപ്പിടം. ബി ബ്ളോക്കില്‍ പരിപാടിയുടെ ദിവസം മുഖ്യമന്ത്രിയെ കാണാനായി എത്തുന്നവര്‍ക്കുള്ള സീറ്റുകളാണ്. രണ്ടു ബ്ളോക്കുകളിലും ഇരിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയെ കണ്ട ശേഷം അതതുഭാഗത്തെ കൗണ്ടറിലേക്ക് പോകാനുള്ള സൗകര്യവും ഉണ്ട്. ജില്ലാ പഞ്ചായത്തിന് മുന്‍വശത്തെ ഗേറ്റിലൂടെയും സീപോര്‍ട്ട് - എയര്‍പോര്‍ട്ട് ഗേറ്റിലൂടെയുമാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്കുള്ള പ്രവേശം. പാസുള്ളവരെ മാത്രമാണ് രാവിലെ സിവില്‍ സ്റ്റേഷന്‍ മൈതാനത്തേക്ക് കടത്തി വിടുക. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ ജീവനക്കാര്‍ ജനസമ്പര്‍ക്കപരിപാടിയുടെ ബാഡ്ജോ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡോ കൈവശം കരുതണം. സ്റ്റേജിന് സമീപമായി ആംബുലന്‍സില്‍ എത്തുന്ന രോഗികളെയും അംഗവൈകല്യമുള്ളവരെയും മുഖ്യമന്ത്രിക്ക് കാണാന്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിപാടിയുടെ മേല്‍നോട്ടം വഹിക്കാനായി കമ്പ്യൂട്ടര്‍ സൗകര്യത്തോടെ പ്രത്യേക ക്യൂബിക്കിള്‍ കൗണ്ടറുകളും സ്ഥാപിച്ചു. രാവിലെ എട്ട് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, എന്‍ക്വയറി കൗണ്ടര്‍, മെഡിക്കല്‍ ബൂത്ത് എന്നിവയും വേദിക്ക് സമീപത്തുണ്ട്. മുഖ്യമന്ത്രിക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താനും വിശ്രമിക്കാനുമുള്ള സൗകര്യം സ്റ്റേജിലുണ്ട്. പന്തലിന് പുറത്ത് ബി ബ്ളോക്കിന് സമീപമാണ് മൊബൈല്‍ ടോയ്ലറ്റുകളും ഫുഡ് കോര്‍ട്ടുകളും. പൊതുമരാമത്ത് വകുപ്പിന്‍െറ ബില്‍ഡിങ്സ് വിഭാഗത്തിനാണ് പന്തലിന്‍െറ ചുമതല. |
അമ്മനേഴം-കുമ്പളങ്ങി ജനത ഫെറി സര്‍വീസ് നിലച്ചു Posted: 24 Oct 2013 10:37 PM PDT അരൂര്‍: അമ്മനേഴം-കുമ്പളങ്ങി ജനത ഫെറി സര്‍വീസ് നിലച്ചിട്ട് ആറുമാസം കഴിയുന്നു. യാത്രികര്‍ ചുറ്റിത്തിരിയുന്നത് 10 കി.മീ.. കുമ്പളങ്ങിയില്‍നിന്ന് അരൂരിലെ വ്യവസായ കേന്ദ്രം, മാര്‍ക്കറ്റ്, ദേശീയപാത എന്നിവിടങ്ങളിലെത്താന്‍ പതിറ്റാണ്ടായി ആളുകള്‍ ആശ്രയിക്കുന്നത് അമ്മനേഴം ജനത ഫെറി സര്‍വീസിനെയാണ്. ആദ്യം കഴുക്കോലുകുത്തുന്ന വള്ളമായിരുന്നു. പിന്നീട് യന്ത്രം ഘടിപ്പിച്ച ചെറുബോട്ടുകള്‍ സര്‍വീസ് തുടങ്ങി. ആവശ്യമധികവും കുമ്പളങ്ങി നിവാസികള്‍ക്കായതുകൊണ്ട് കുമ്പളങ്ങി പഞ്ചായത്താണ് ഫെറി സര്‍വീസ് സ്ഥിരമായി കരാര്‍ ചെയ്തിരുന്നത്. ബോട്ടപകടങ്ങള്‍ പതിവായതോടെ അമ്മനേഴം കടത്തുകടവിലെ ജലയാനങ്ങള്‍ക്കും നിയന്ത്രണം വന്നു. നിയമം കര്‍ശനമായതോടെ ബോട്ട് ലൈസന്‍സും മറ്റും കരാറിനൊപ്പം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ കരാറുകാരെ അകറ്റി. നിര്‍ബന്ധിച്ചിട്ടും പലരും സര്‍വീസ് ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്ന് കുമ്പളങ്ങി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതിനിടെ കുമ്പളങ്ങി കടത്തുകടവില്‍ ജെട്ടി നിര്‍മാണം തുടങ്ങി. ആറുലക്ഷം രൂപ ചെലവില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ജെട്ടി നിര്‍മിക്കുന്നത്. എന്നാല്‍,നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിര്‍മാണം തടസ്സപ്പെടുത്തിയിരിക്കുകയാണ്. അരൂര്‍ ഭാഗത്തും ജെട്ടി നിര്‍മിക്കുമെന്നും ചങ്ങാട സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നുമാണ് അരൂര്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കുമ്പളങ്ങിയിലെ വടക്കന്‍ മേഖലയില്‍ എത്താനും തിരിച്ച് അരൂര്‍ ബൈപാസ് പ്രദേങ്ങളില്‍ കുമ്പളങ്ങിക്കാര്‍ക്ക് എത്താനും നിലവില്‍ ആശ്രയം കെല്‍ട്രോണ്‍ ഫെറി മാത്രമാണ്. പക്ഷേ, ഫെറിയില്‍ എത്താന്‍ 10 കി.മീ. ചുറ്റണം.അമ്മനേഴം ജനത കടത്തുകടവില്‍ ബോട്ട് എത്താന്‍ എത്രനാള്‍ കൂടി വേണമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ തുടരുകയാണ്. ഒപ്പം ജനങ്ങളുടെ യാത്രാദുരിതവും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment