ചാരവൃത്തിയെ ന്യായീകരിച്ച് അമേരിക്ക Madhyamam News Feeds |
- ചാരവൃത്തിയെ ന്യായീകരിച്ച് അമേരിക്ക
- പാക് അനുവാദമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാവില്ല -എ.കെ. ആന്‍ണി
- പിറന്ന മണ്ണിലേക്ക് സന്തോഷത്തോടെ അവരെത്തി...
- രഞ്ജിയില്‍ സചിന് രാജകീയ വിടവാങ്ങല്‍
- വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ തീരുമാനം
- ഭൂരഹിതരില്ലാത്ത ജില്ല: പ്രഖ്യാപനം ഒന്നിന്
- മുല്ലശേരി ഉപജില്ലാ ശാസ്ത്രമേള തുടങ്ങി
- പീരുമേട് ടീ കമ്പനി: യൂനിയനുകള്‍ കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങി
- രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു; സെന്‍സെക്സ് 21,000ല്‍
- വനിത കമീഷന്‍ അദാലത്തില്‍ 40 കേസ് തീര്‍പ്പാക്കി
ചാരവൃത്തിയെ ന്യായീകരിച്ച് അമേരിക്ക Posted: 30 Oct 2013 12:39 AM PDT Image: വാഷിംങ്ടണ്‍: അനിയന്ത്രിത സ്വാതന്ത്ര്യത്തോടെ അമേരിക്ക മറ്റുള്ളവരുടെ രഹസ്യങ്ങളില്‍ നുഴഞ്ഞുകയറുന്നുവെന്ന ലോകരാഷ്ട്രങ്ങളുടെ പഴി കേള്‍ക്കെ തങ്ങളുടെ ചാരവൃത്തിയെ ന്യായീകരിച്ച് യു.എസ് അധികൃതര്‍ രംഗത്ത്. ഇത്തരം ശ്രമങ്ങള്‍ യു.എസിന്‍്റെ രഹസ്യാനേഷണ നയങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രമാണമാണെന്നാണ് ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജെയിംസ് ക്ളാപ്പറുടെ വിശദീകരണം. എന്നാല്‍, രാഷ്ട്രങ്ങളുടെ മേല്‍ വിവേചനപരമായ ചാരവൃത്തി നടത്തരുതെന്ന് യു.എസിന്‍്റെ പ്രതിനിധി സഭയുടെ ഇന്‍്റലിജന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിട്ടുണ്ടെന്നും ക്ളാപ്പര്‍ പറയുന്നു. അടിസ്ഥാന പ്രമാണങ്ങളുടെ ശേഖരണവും വിശകലനവുമാണ് നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ ക്ളാപ്പര്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ നേതാക്കളുടെ മാപ്പ് പറച്ചില്‍ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശപ്പെടുകയാണുണ്ടായതെന്നും പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങളുടെ മേല്‍ യു.എസ് നടത്തുന്ന ചാരവൃത്തിയില്‍ അന്താരാഷ്ട്ര രോഷം വ്യാപകമാവുന്ന സാഹചര്യത്തില്‍ വന്ന പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കലിന്‍്റെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവന്നതോടെയാണ് അമേരിക്കന്‍ ചാരവൃത്തി അങ്ങാടിപ്പാട്ടായത്. ഫ്രാന്‍സ്,സ്പെയിന്‍,ഇറ്റലി അടക്കം യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായി ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഈ രാജ്യങ്ങളെല്ലാം ഏകസ്വരത്തില്‍ ചാരവൃത്തിയെ അപലപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ചാരവൃത്തി പുനപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്‍്റ് ബറാക് ഒബാമ പ്രതികരിച്ചിരുന്നു. ഇതിനു തൊട്ടുടന്‍ ആണ് യു.എസ് അധികൃതരുടേതായ ന്യായീകരണം പുറത്തുവന്നിരിക്കുന്നത്. |
പാക് അനുവാദമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാവില്ല -എ.കെ. ആന്‍ണി Posted: 30 Oct 2013 12:03 AM PDT Image: ന്യൂദല്‍ഹി: പാകിസ്താന്റെ ഔനാനുവാദമില്ലാതെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവില്ളെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. പാക് സേനയുടെ വെടിവെപ്പും നുഴഞ്ഞുകയറ്റവും തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണരേഖ സന്ദര്‍ശിക്കുമെന്നും ആന്‍റണി അറിയിച്ചു. തിങ്കളാഴ്ചയാണ് സന്ദര്‍ശനം നടത്തുക. അന്നേ ദിവസം നടക്കുന്ന ഉന്നതതല സമിതിയോഗത്തില്‍ പങ്കെടുത്ത് ആന്‍റണി സ്ഥിതിഗതികള്‍ വിലയിരുത്തും. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്താന്‍ നിര്‍ബാധം തുടരുകയാണ്. ഏത് സാഹചര്യത്തിലും വെല്ലുവിളികളെ നേരിടാന്‍ സുരക്ഷാസേന സജ്ജമാണ്. പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റവും നിയന്ത്രരേഖയിലെ വെടിവെപ്പും വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം വലിയ പ്രശ്നം തന്നെയാണ്. പുറത്തു നിന്നുള്ള സഹായമില്ലാതെ തീവ്രവാദികള്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയാറാന്‍ സാധിക്കില്ല. പാക് സേന ഇതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. |
പിറന്ന മണ്ണിലേക്ക് സന്തോഷത്തോടെ അവരെത്തി... Posted: 29 Oct 2013 11:38 PM PDT Image: ഗസ്സ: പതിറ്റാണ്ടുകള്‍ നീണ്ട തടവറ ജീവിതത്തില്‍ നിന്നായിരുന്നു പിറന്ന മണ്ണിന്‍്റെ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ കാല്‍കുത്തിയത്. സന്തോഷത്തിന്‍്റെ നിറകണ്ണുകളുമായി അവരെ സ്വാഗതം ചെയ്യാന്‍ ആയിരങ്ങള്‍ കാത്തുനിന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിട്ടയച്ച 26 ഫലസ്തീന്‍ തടവുകാരുടെ സ്വന്തം മണ്ണലിലേക്കുള്ള മടക്കം ആഹ്ളാദത്തിന്‍്റെ സമാഗമമായി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ തുറുങ്കില്‍ അടക്കപ്പെട്ട സഹോദരങ്ങളെ സ്വീകരിക്കാന്‍ വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളില്‍നിന്നുള്ള വന്‍ ജനകൂട്ടമായിരുന്നു റാമല്ലയില്‍ നിലയുറപ്പിച്ചത്. കുടുംബാംഗങ്ങള്‍ക്കു പുറമെ ഫലസ്തീന്‍ നേതാക്കളും അവിടെ സന്നിഹിതരായിരുന്നു. ഞങ്ങളുടെ സഹോദരങ്ങളെ സുസ്വാഗതം ചെയ്യുകയാണ്. ഇവര്‍ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് ചെന്നണയുന്നത് ഞങ്ങള്‍ ഉറപ്പു വരുത്തും - സന്തോഷം കൊണ്ട് ആരവമുയര്‍ത്തുന്ന ആള്‍ക്കൂട്ടത്തെ നോക്കി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍്റ് മഹ് മൂദ് അബ്ബാസ് പറഞ്ഞു. 104 തടവുകാരുടെ കാര്യമാണ് ഇപ്പോള്‍ പരിഗണിച്ചത്. ഇപ്പോഴും ഇസ്രായേലിന്‍്റെ അഴികള്‍ക്കുള്ളില്‍ നിരവധി പേരുടെ ജീവിതം കുരുങ്ങിക്കിടക്കുന്നു. എന്നാല്‍, ഇവരുടെ കാര്യത്തില്‍ ഒരു കരാറും ഇതുവരെ ആയിട്ടില്ല. മുഴുവന്‍ സഹോദരങ്ങളെയും വിട്ടയക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ളെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു. യു.എസിന്‍െറ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ മോചനം. 104 തടവുകാരെ വിട്ടയക്കാനാണ് തീരുമാനമായത്. ഇതില്‍ രണ്ടു ബാച്ച് പുറത്തിറങ്ങിക്കഴിഞ്ഞു. വരും മാസങ്ങളില്‍ അടുത്ത ബാച്ചുകള്‍ കൂടി പുറത്തിറങ്ങും. നിലവില്‍ പുറത്തിറങ്ങവരില്‍ മിക്കവരും 20 വര്‍ഷത്തിലേറെയായി പുറം ലോകം കാണാത്തവരാണ്. 1967ലെ യുദ്ധം മുതല്‍ ഇസ്രായേല്‍ തടവില്‍ ഇട്ട ഫലസ്തീന്‍ തടവുകാരുടെ എണ്ണം ആയിരക്കണക്കിനു വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേലിനു നേര്‍ക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചുവെന്നും ഇസ്രായേല്‍ പൗരന്‍മാരെ കൊലപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവരില്‍ പലര്‍ക്കും പതിറ്റാണ്ടുകള്‍ നീണ്ട തടവറ ജീവിതം സമ്മാനിച്ചത്. യുവത്വത്തില്‍ ജയിലിലേക്ക് പോയ പലരും വാര്‍ധക്യവുമായാണ് സ്വന്തം മണ്ണിലണഞ്ഞത്. |
രഞ്ജിയില്‍ സചിന് രാജകീയ വിടവാങ്ങല്‍ Posted: 29 Oct 2013 11:25 PM PDT Image: ലേഹ് ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ണ്ടുല്‍ക്കറിന് രഞ്ജി മത്സരങ്ങളില്‍ നിന്ന് രാജകീയ വിടവാങ്ങല്‍. ഹരിയാനക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സചിന്റെ മികവില്‍ മുംബൈക്ക് നാലു വിക്കറ്റ് ജയം. പുറത്താകാതെ 175 പന്തുകളില്‍ നിന്ന് സചിന്‍ 75 റണ്‍സ് നേടി. സചിനാണ് കളിയിലെ കേമന്‍. ഫൈനലിലെ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെന്ന് മത്സര ശേഷം സചിന്‍ പറഞ്ഞു. മികച്ച കളിയാണ് ഹരിയാന ടീം പുറത്തെടുത്തത്. വെല്ലുവിളി ഉയര്‍ത്തിയ മത്സരമാണ് നടന്നതെന്നും സചിന്‍ കൂട്ടിച്ചേര്‍ത്തു. സഹതാരങ്ങള്‍ തോളിലേറ്റിയാണ് സചിനെ ഗ്രൗണ്ടിന് പുറത്തേക്ക് ആനയിച്ചത്. സചിന്റെ ആദ്യ രഞ്ജി മത്സരം 1988 ഡിസംബര്‍ 10ന് ആയിരുന്നു. അന്ന് 15 വയസും 232 ദിവസവുമായിരുന്നു സചിന്റെ പ്രായം. 25 വര്‍ഷത്തെ കരിയറില്‍ ഇതുവരെ 38 രഞ്ജി മത്സരങ്ങള്‍ക്ക് സചിന്‍ ബാറ്റ് ചലിപ്പിച്ചു. പതിനേഴാം വയസില്‍ 1991ല്‍ ഹരിയാനക്കെതിരെയായിരുന്നു ആദ്യ ഫൈനല്‍. 89.02 റണ്‍സ് ആണ് രഞ്ജിയിലെ സചിന്റെ കരിയര്‍ ആവറേജ്. |
വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ തീരുമാനം Posted: 29 Oct 2013 11:25 PM PDT Image: തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനികളായി വിഭജിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍മ്മാണം, വിതരണം, പ്രസരണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങകളായാണ് വിഭജിക്കുക. പൊതു ഹോള്‍ഡിങ് കമ്പനിയും നിലവില്‍ വരും. |
ഭൂരഹിതരില്ലാത്ത ജില്ല: പ്രഖ്യാപനം ഒന്നിന് Posted: 29 Oct 2013 11:11 PM PDT കണ്ണൂര്‍: രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കല്‍ നവംബര്‍ ഒന്നിന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ് നിര്‍വഹിക്കും. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്കുള്ള ഭൂമിദാനവും നിര്‍വഹിക്കും. ധനമന്ത്രി കെ.എം. മാണി, ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവര്‍ കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ പട്ടയ വിതരണം നിര്‍വഹിക്കും. |
മുല്ലശേരി ഉപജില്ലാ ശാസ്ത്രമേള തുടങ്ങി Posted: 29 Oct 2013 10:57 PM PDT പാവറട്ടി: മുല്ലശേരി ഉപജില്ലാ ശാസ്ത്രമേള വെന്മെനാട് എം.എ.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ഷാഹു അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ 43 സ്കൂളുകളില്‍ നിന്നായി 1200ലധികം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. പ്രവൃത്തി പരിചയ മേളയില്‍ 477, സാമൂഹികശാസ്ത്രത്തില്‍ 200, ഗണിതശാസ്ത്രത്തില്‍ 190, ഐ.ടി വിഭാഗത്തില്‍ 124, ശാസ്ത്രമേളയില്‍ 320 കുട്ടികളും പങ്കെടുക്കുന്നുണ്ട്. മേള ബുധനാഴ്ച സമാപിക്കും. |
പീരുമേട് ടീ കമ്പനി: യൂനിയനുകള്‍ കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങി Posted: 29 Oct 2013 10:47 PM PDT കട്ടപ്പന: പീരുമേട് ടീ കമ്പനി കരാറില്‍ ഒപ്പിട്ട യൂനിയനുകളും കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങി. ഇതോടെ തുറന്ന തോട്ടം പ്രവര്‍ത്തനം പ്രതിസന്ധിയിലായി. മാനേജ്മെന്റും തൊഴിലാളി യൂനിയനുകളും തമ്മില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ഉടമ പാലിക്കുന്നില്ലെന്നാരോപിച്ച് കരാറില്‍ ഒപ്പിട്ട യൂനിയനില്‍ അംഗങ്ങളായ തൊഴിലാളികളില്‍ (ആര്‍.എസ്.പി ഒഴിച്ചുള്ളവര്‍) തിങ്കളാഴ്ച തോട്ടത്തിലെ കൊളുന്ത് നുള്ളി വില്‍ക്കാന്‍ തുടങ്ങി. |
രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു; സെന്‍സെക്സ് 21,000ല്‍ Posted: 29 Oct 2013 10:15 PM PDT Image: മുംബൈ: രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു. ബുധനാഴ്ച 61.50 രൂപയാണ് ഒരു ഡോളറിന്റെ വിനിമയ നിരക്ക്. ഫെഡറല്‍ റിസര്‍വ് പോളിസിയുടെ ഭാഗമായി സ്വീകരിച്ച നടപടികളാണ് ഡോളറിന്റെ മൂല്യം ഉയരാന്‍ ഇടയാക്കിയത്. കൂടാതെ മാസാവസാനം ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന് ആവശ്യക്കാര്‍ വര്‍ധിപ്പിച്ചതും ഗുണം ചെയ്തു. മുംബൈ ഓഹരി സൂചിക 21,000 നില വീണ്ടെടുത്തു. ബുധനാഴ്ച രാവിലെ സെന്‍സെക്സ് 100.25 പോയന്‍റ് ഉയര്‍ന്ന് 21,029.26ല്‍ എത്തിയത്. 0.48 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചിക നിഫ്റ്റി 20.00 പോയന്‍റ് ഉയര്‍ന്ന് 6,250.90ലാണ് വ്യാപാരം. 0.48 ശതമാനമാണിത്. ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ഭെല്‍, ആര്‍.ഐ.എല്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഡോ. റെഡ്ഡി ലബോറട്ടറീസ്, എച്ച്.ഡി.എഫ്.സി, ടി.സി.എസ് എന്നീ കമ്പനികള്‍ ലാഭത്തിലാണ്. |
വനിത കമീഷന്‍ അദാലത്തില്‍ 40 കേസ് തീര്‍പ്പാക്കി Posted: 29 Oct 2013 10:09 PM PDT Subtitle: പിതൃത്വ സംശയം: ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ നിര്‍ദേശം കോട്ടയം: വനിത കമീഷന്‍ കോട്ടയത്ത് നടത്തിയ മെഗാ അദാലത്തില്‍ 40 കേസ് തീര്‍പ്പാക്കി. കമീഷനംഗം ഡോ.ജെ. പ്രമീള ദേവിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ ആകെ 85 പരാതിയാണ് പരിഗണിച്ചത്. 72 കേസില്‍ ഇരുകക്ഷിയും ഹാജരായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment