സ്വാഗതം
WELCOME

News Update..

Tuesday, October 29, 2013

സുരക്ഷാ വീഴ്ചയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്- തിരുവഞ്ചൂര്‍ Madhyamam News Feeds

സുരക്ഷാ വീഴ്ചയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്- തിരുവഞ്ചൂര്‍ Madhyamam News Feeds

Link to

സുരക്ഷാ വീഴ്ചയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്- തിരുവഞ്ചൂര്‍

Posted: 29 Oct 2013 12:56 AM PDT

Image: 

തിരുവനന്തപുരം: കണ്ണൂരില്‍ പൊലീസിന് സുരക്ഷാ വീഴച സംഭവിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനി ആര്‍ക്കും സംശയം വേണ്ടെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സംഭവ സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമാണ് സംഭവത്തെക്കുറിച്ച് വ്യക്തതയോടെ പറയാന്‍ കഴിയുന്നത്. അവര്‍ ഇക്കാര്യം വിശദീകരിച്ചു കഴിഞ്ഞെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും മെഡിക്കല്‍ കോളജ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

ചാരവൃത്തി പുനപരിശോധിക്കുമെന്ന് ഒബാമ

Posted: 29 Oct 2013 12:51 AM PDT

Image: 

വാഷിംങ്ടണ്‍: ലോകരാജ്യങ്ങളുടെ അനിഷ്ടം പിടിച്ചുപറ്റി വാര്‍ത്തകളില്‍ നിറയുന്ന അമേരിക്കന്‍ ചാരവൃത്തിക്ക് ഒബാമയുടെ ‘വേഗപ്പൂട്ട്?’. യു.എസ് ചാര ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്ന ചാരവൃത്തി പുനപരിശോധിക്കണമെന്ന് താന്‍ നിര്‍ദേശിച്ചതായി ഒബാമ.

ഫ്രാന്‍സ്,ജര്‍മനി,സ്പെയിന്‍ അടക്കം നിരവധി രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍ കോളുകള്‍ ആണ് അമേരിക്ക ചോര്‍ത്തിയത്. ഇവരില്‍ പല രാജ്യങ്ങളും വിശദീകരണമാവശ്യപ്പെട്ട് രംഗത്തത്തെിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആണ് ഒബാമയുടെ പ്രതികരണം.‘ഫ്യൂഷന്‍’ എന്ന കാബിള്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയതെന്ന് അല്‍ജസീറ അറിയിച്ചു.

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി അടക്കമുള്ള ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ശേഖരിക്കുന്ന രഹസ്യവിവരങ്ങളുടെ ഏറ്റവും അന്തിമമായ ഉപഭോക്താവ് യു.എസ് തന്നെയാണെന്നും  അതുകൊണ്ട് തന്നെ എന്‍.എസ്.എക്ക് നയപരമായ നിര്‍ദേശങ്ങള്‍ വൈറ്റ്ഹൗസ് നല്‍കാറുണ്ടെന്നും പറഞ്ഞ ഒബാമ അതേസമയം, എന്‍.എസ്.എയുടെ ശേഷി വളര്‍ത്തുന്നതും വികസിപ്പിക്കുന്നതും തുടരുമെന്നും അറിയിച്ചു.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കലിന്‍്റെ ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവന്നതോടെയാണ് എന്‍.എസ്.എയുടെ ചാരവൃത്തി വിവാദമായത്. 2002 മുതല്‍ തന്നെ ഇവരുടെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയിരുന്നുവെന്ന് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പട്ന സ്ഫോടനം; ഷിന്‍ഡെയെ പിന്തുണച്ച് ഖുര്‍ഷിദ്

Posted: 28 Oct 2013 11:13 PM PDT

Image: 
ന്യൂദല്‍ഹി: പട്നയില്‍ സ്ഫോടനം നടക്കവെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബോളിവുഡ് ചടങ്ങില്‍ പങ്കടെുത്തു എന്ന ആരോപണമുയര്‍ത്തിയ ബി.ജെ.പിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.
 
ഷിന്‍ഡെയുടെ ജീവിതം പട്നയില്‍നിന്നും അകലെയാണെന്നായിരുന്നു ഖുര്‍ഷിദിന്‍്റെ മറുപടി. ബി.ജെ.പി ഇതില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം  തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ നടന്നിട്ടും റാലിയുമായി മുന്നോട്ടുപോവാന്‍ മോഡി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ഷിന്‍ഡെ സാധാരണപോലെ നിന്നു എന്ന് വിമര്‍ശിക്കുന്ന ഇവര്‍ മോഡി തന്‍്റെ പ്രസംഗവുമായി മുന്നോട്ട് പോയതിനെ കുറിച്ച് എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല. പട്നയില്‍  മരിച്ചവരെ കുറിച്ചോ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചോ മോഡി  ഒരക്ഷരം പോലും മിണ്ടിയില്ല എന്നും ഖുര്‍ഷിദ് പറഞ്ഞു.
 
റാലി നടക്കുന്ന ഗാന്ധി മൈതാനത്തിനു ചുറ്റിലുമായാണ് സ്ഫോടനങ്ങളില്‍ മിക്കതും നടന്നത്. ഈ സമയത്ത് രാജ്യത്തിന്‍്റെ മൊത്തം സുരക്ഷാ ചുമതലയുള്ള ആഭ്യന്തര മന്ത്രി ‘റജ്ജോ’ എന്ന ബോളിവുഡ് പടത്തിന്‍്റെ പാട്ടിന്‍്റെ റിലീസിംഗ് ചടങ്ങില്‍ അഭിനേതാക്കള്‍ക്കൊപ്പം ഫോട്ടോ സെഷനില്‍ സംബന്ധിക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം.
 
ആഭ്യന്തരമന്ത്രിയുടെ അടുത്ത സുഹൃത്താണ് ചിത്രത്തിന്‍്റെ സംവിധായകനും മുന്‍ ഐ.എ.എസ് ഒഫീസറും ആയ വിശ്വവാസ് പാട്ടീല്‍. എന്നാല്‍, തന്‍്റെ നടപടിയെ ഷിന്‍ഡെ ന്യായീകരിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ മികച്ച അന്വേഷണ സംഘത്തെ താന്‍ അങ്ങോട്ട് അയച്ചുവെന്നും ഇവരുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിരുവെന്നും ഷിന്‍ഡെ പറഞ്ഞു.
 ബി.ജെ.പി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പൊതു പരിപാടി നടക്കുന്നതിന് തൊട്ടു മുമ്പ് ഞായറാഴ്ച നടന്ന സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി; ഭവന, വാഹന വായ്പാ പലിശ കൂടിയേക്കും

Posted: 28 Oct 2013 11:11 PM PDT

Image: 

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ കൂട്ടി. റിപോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയര്‍ത്തി.  നിരക്കില്‍ വര്‍ധനവ് വന്നതിനെ തുടര്‍ന്ന് ഭവന,വാഹന വായ്പാ പലിശ നിരക്കുകള്‍ ബാങ്കുകള്‍ കൂട്ടിയേക്കും.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപോ. കരുതല്‍ ധന അനുപാതത്തിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല.
രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായതിനു ശേഷം രണ്ടാം തവണയാണ് നിരക്കുകള്‍ കൂട്ടുന്നത്. പണപ്പെരുപ്പ നിരക്ക് ആശങ്കാജനകമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted: 28 Oct 2013 11:04 PM PDT

Image: 

മുംബൈ: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയാണ് നിലവില്‍. ഗ്രാമിന് 2,900 രൂപയും. ഞായറാഴ്ചയാണ് പവന് 80 രൂപ കുറഞ്ഞ് നിലവിലെ നിലയില്‍ എത്തിയത്.
വ്യാഴാഴ്ച മുതല്‍ പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ്  വ്യാപാരം നടന്നിരുന്നത്.

ഡീസല്‍ വില അഞ്ചു രൂപ വരെ കൂട്ടാന്‍ നിര്‍ദേശം

Posted: 28 Oct 2013 10:02 PM PDT

Image: 

ന്യൂദല്‍ഹി: ഡീസല്‍ വില നാലു മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ കിരീത് പരീഖ് കമ്മിറ്റി ശിപാര്‍ശ. ഡീസലിന്‍്റെയും പാചക വാതകത്തിന്‍്റെയും വില നിര്‍ണയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഡീസല്‍ വില ലിറ്ററിന് നാലു മുതല്‍ അഞ്ചുവരെ
അടിയന്തിരമായി വര്‍ധിപ്പിക്കണമെന്നും, സബ്സിഡി നല്‍കുന്നത് മൂലമുണ്ടാകുന്ന നഷ്ടം ഓരോ മാസവും ലിറ്ററിന് ഒരു രൂപ വീതം കൂട്ടി പരിഹരിക്കണമെന്നും ശിപാര്‍ശയുണ്ട്. അല്ളെങ്കില്‍ എണ്ണ കമ്പികള്‍ക്ക് സ്ഥിരം സബ്സിഡിയായി ആറു രൂപ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. ഡീസലിനും പാചക വാകതകത്തിനും സബ്സിഡി മൂലമുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ വഴികള്‍ തേടുകയാണ് കേന്ദ്രം.

 

 

നിതാഖാത്: ഇളവുകാലം ഞായറാഴ്ച തീരുന്നു; തുടര്‍നീക്കവുമായി അധികൃതര്‍ മുന്നോട്ട്

Posted: 28 Oct 2013 09:39 PM PDT

Image: 
Subtitle: 
റിയാദില്‍ രണ്ടു ജയിലുകള്‍ തുറന്നു

ജിദ്ദ: നിതാഖാത് പരിഷ്കരണത്തിന്‍െറ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് താമസ, തൊഴില്‍ രേഖകള്‍ നിയമാനുസൃതമാക്കി മാറ്റാന്‍ സൗദി ഭരണകൂടം നല്‍കിയ ഇളവുകാലം അടുത്ത ഞായറാഴ്ച അവസാനിക്കെ, നിയമലംഘകരെ കണ്ടത്തൊനുള്ള പരിശോധനക്കും ശിക്ഷാനടപടികള്‍ക്കുമുള്ള തുടര്‍നീക്കങ്ങള്‍ക്ക് അധികൃതര്‍ വേഗം കൂട്ടിത്തുടങ്ങി. നിയമാനുസൃത സ്പോണ്‍സര്‍ഷിപ്പിലേക്കും തൊഴിലിലേക്കും മാറി രാജ്യത്ത് തുടരാനോ സാധ്യമല്ളെങ്കില്‍ അന്തിമവിടുതല്‍ വാങ്ങി നാടുവിടാനോ ആറുമാസത്തെ സമയപരിധിയാണ് സൗദി ഭരണകൂടം അനുവദിച്ചിരുന്നത്. നേരത്തേ മൂന്നു മാസം നല്‍കിയ സമയപരിധി മതിയായില്ളെന്നു കാണിച്ച് വിദേശ നയതന്ത്ര കാര്യാലയങ്ങളും തൊഴിലുടമകളുടെ വേദിയായ രാജ്യത്തെ വിവിധ വാണിജ്യ ചേംബറുകളും നടത്തിയ അഭ്യര്‍ഥന മാനിച്ച് മൂന്നുമാസം കൂടി അവധി നീട്ടി നല്‍കുകയായിരുന്നു. ഹിജ്റ പുതുവര്‍ഷത്തോടെ രാജ്യത്തെ തൊഴില്‍മേഖല അനധികൃത പ്രവണതകള്‍ അവസാനിപ്പിച്ച് ശുദ്ധീകരിക്കുമെന്ന പ്രഖ്യാപനം പ്രയോഗത്തില്‍ വരുത്താന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നിര്‍ദേശത്തിനനുസൃതമായി വിവിധ വകുപ്പുകള്‍ യോജിച്ച നീക്കം ആരംഭിച്ചിരിക്കുകയാണ്.
അനുവദിച്ച ഇളവുകാലം ഉപയോഗപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃതരെയും അവര്‍ക്ക് തൊഴില്‍, താമസസൗകര്യങ്ങള്‍ നല്‍കുന്നവരെയും കണ്ടത്തൊനുള്ള പരിശോധന നവംബര്‍ മൂന്ന് (മുഹര്‍റം ഒന്ന്) തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് തൊഴില്‍, ആഭ്യന്തരമന്ത്രാലയം ഇതിനകം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച പ്രായോഗിക നടപടികള്‍ക്ക്  പൊതുസുരക്ഷാവിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സഈദ് ബിന്‍ അബദ്ുല്ല അല്‍ ഖഹ്താനി പൊലിസ് ക്രിമിനല്‍ വിഭാഗത്തിന്‍െറ ചുമതല വഹിക്കുന്ന കേണല്‍ ജംആന്‍ അല്‍ ഗാമിദിയെ ചുമതലപ്പെടുത്തി. മക്ക പൊലീസ് അസി.ഡയറക്ടര്‍ കേണല്‍ മുസ്ലിം റുഹൈലി, ജിദ്ദ പൊലിസ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അല്‍ ഖഹ്താനി, മക്ക പുണ്യനഗര പൊലീസ് മേധാവി അസ്സാഫ് ഖുറശി, ത്വാഇഫ് പൊലീസ് ഡയറക്ടര്‍ അബ്ദുല്ല ആല്‍ ഉബൈദ് എന്നിവരുമായി അദ്ദേഹം പരിശോധനയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച കൂടിയാലോചന നടത്തി. ഇളവുകാല പരിധി കഴിയുന്ന മുറക്ക് ഊര്‍ജിതമായ പരിശോധന തുടങ്ങുന്നതിനു സജ്ജമായിരിക്കാന്‍ തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും യോഗം നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും പരസ്പര ഏകോപനം ശക്തിപ്പെടുത്താനും യോഗത്തില്‍ ധാരണയായി. നേരത്തേ അസീര്‍ മേഖലയിലും വടക്കന്‍ പ്രവിശ്യകളിലും പര്യടനം നടത്തിയ ജംആന്‍ അല്‍ഗാമിദി വിവിധ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അനധികൃതരുടെ പരിശോധനക്കും തുടര്‍നടപടികള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ജിദ്ദ, മക്ക, ത്വാഇഫ് തുടങ്ങിയ മേഖലകളില്‍ ശക്തമായ നീരീക്ഷണം ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചു.
തലസ്ഥാനമായ റിയാദിന്‍െറ കിഴക്കും തെക്കും ഭാഗങ്ങളില്‍ പിടികൂടുന്ന അനധികൃതരെ തടവിലിടുന്നതിനുള്ള പ്രത്യേക ജയിലുകള്‍ ഒരുക്കിയതായി ‘അല്‍വത്വന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ ഒന്നിച്ചുകൂടുന്ന മാര്‍ക്കറ്റുകള്‍, തെരുവുകള്‍, കച്ചവടസ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങി എല്ലായിടവും പരിശോധകസംഘങ്ങള്‍ അരിച്ചുപെറുക്കുമെന്ന് വിവിധ പ്രവിശ്യകളിലെ തൊഴില്‍, പാസ്പോര്‍ട്ട് ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ഇളവുകാലം കഴിയുന്നതോടെ ആശങ്കയിലായ തൊഴിലാളികളില്‍ പലരും ഒളിച്ചോട്ടം തുടങ്ങി. കഴിഞ്ഞ ദിവസം ഹാഇലില്‍ നിന്നു പുറപ്പെട്ട 12 ഇന്തോനേഷ്യന്‍ തൊഴിലാളികള്‍ പൊലീസിന്‍െറ പിടിയിലായിട്ടുണ്ട്.

മുഖ്യമന്ത്രി ആശുപത്രി വിട്ടു; പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ ഉത്തരവാദി താനെന്ന് മുഖ്യമന്ത്രി

Posted: 28 Oct 2013 09:28 PM PDT

Image: 

തിരുവനന്തപുരം: കല്ളേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കന്‍ കോളജില്‍ ചികിത്സയലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു. ഇന്ന് രാവിലെ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടുദിവസം കൂടി വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. നെഞ്ചിലെ നീര്‍ക്കെട്ട് കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കല്ളേറില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം പരിധി കടക്കുകയാണെങ്കിലും പൊലീസ് നടപടി പാടില്ളെന്ന് താന്‍ നിര്‍ദേശിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വഴിമാറിപ്പോയതിനെ  ഒളിച്ചോടിപ്പോയി എന്നു പറഞ്ഞ് ആക്ഷേപിക്കുന്നവരുണ്ട്. അത് താന്‍ ക്ഷമിച്ചു. പൊലീസ് നടപടി ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് വഴിമാറിപ്പോയത്.  ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് അത് വേണ്ടെന്നു വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. . ഇപ്പോഴുള്ള സുരക്ഷ തന്നെ മതിയെന്നും ജനങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ളെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണങ്ങളില്‍ ഇതുവരെ ഒമ്പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു; 2300 പേര്‍ക്ക് പരിക്ക്

Posted: 28 Oct 2013 09:20 PM PDT

Image: 

മനാമ: രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ഒമ്പത് പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വാര്‍ത്താ വിനിമയ കാര്യ സഹമന്ത്രി സമീറ റജബ് പറഞ്ഞു. രണ്ടര വര്‍ഷം മുമ്പ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതുവരെയായി 2,300 ലധികം പൊലിസുകാര്‍ക്ക് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി. ബഹ്റൈന്‍ പൊലിസ് നിത്യവും ആക്രമണ പരമ്പരകളും സായുധ ആക്രമണങ്ങളും അഭിമുഖീകരിക്കുന്നു. ആവശ്യമായ എല്ലാ അനുപാതത്തിലുള്ള സേനയെയും ഉപയോഗിക്കാന്‍ അന്താരാഷ്ട്ര നിയമം പൊലിസിനെ അനുവദിക്കുന്നുണ്ടെങ്കിലും നിയമപരമായി അനുവദിക്കപ്പെട്ടതിലും കുറച്ച് സേനയെ  മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇക്കാരണത്താലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം ദിമിസ്താനില്‍ ബോംബ് പൊട്ടി ഏഴു പൊലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
ടിയര്‍ ഗ്യാസ് ഉപയോഗത്തിനെതിരെ പ്രതിപക്ഷ പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണീര്‍ വാതകം മാരകമല്ളെന്നും അതിന്‍െറ നിര്‍മാണവും വില്‍പ്പനയും ഉപയോഗവും ആഗോളതലത്തില്‍ സുരക്ഷാസേനക്ക് അനുവദിക്കപ്പെട്ടിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.
ബഹ്റൈന്‍ പൊലിസ് പെരുമാറ്റ ചട്ടത്തില്‍ അടങ്ങിയ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നിലവാരവുമായി പൂര്‍ണമായും യോജിച്ചുപോകുന്ന വിധമാണ് ഇവ ഉപയോഗിക്കാറുള്ളത്. ജനങ്ങളെയും വസ്തുവകകളെയും സംരക്ഷിക്കുകയാണ് പൊലിസ് വകുപ്പിന്‍െറ പ്രാഥമിക കര്‍ത്തവ്യം. നിയമ വാഴ്ച സംരക്ഷിക്കാനും കലാപം നിയന്ത്രിച്ച് ജനങ്ങളെ പിരിച്ചുവിടാനും പൊലിസും ജനങ്ങളും തമ്മില്‍ അകലം ഉണ്ടാക്കാനും ലോകത്തുടനീളം കണ്ണീര്‍ വാതകം ഉപയോഗിക്കുന്നുണ്ട്. എല്ലാവരെയും ഗുരുതരമായ പരിക്കുകളില്‍നിന്നും ഇത് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനേക്കാള്‍ ഏറെ ആശങ്കയുണ്ടാക്കുന്നത് കലാപകാരികള്‍ റോഡുകളില്‍ വ്യാപകമായി ടയറുകള്‍ക്ക് തീയിടുന്നതും നാടന്‍ തോക്കുപയോഗിക്കുന്നതും നാടന്‍ ബോംബുകളുടെ ഉപയോഗവുമാണ്. ടയര്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഹാനികരമാണ്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പൊതു നിരത്തില്‍ ടയര്‍ കത്തിക്കുന്നത് നിയമ വിരുദ്ധവും കുറ്റകൃത്യവുമാണെന്ന് അവര്‍ പറഞ്ഞു.
 

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് അടിയന്തിര ചികിത്സക്ക് ഉപയോഗിക്കും- വയലാര്‍ രവി

Posted: 28 Oct 2013 09:11 PM PDT

Image: 

ദുബൈ: കോണ്‍സുലേറ്റിന് കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പ്രവാസി തൊഴിലാളികളുടെ അടിയന്തിര ചികിത്സക്ക് ഉപയോഗപ്പെടുത്താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.
 ദുബൈയില്‍  മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജനയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ഇന്ത്യക്കാരുടെ കഥനകഥകള്‍ കേട്ട് താന്‍ തന്നെയാണ് പ്രവാസി പെന്‍ഷന്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
മിക്ക തൊഴിലാളികളും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ കുടുംബത്തിന് വേണ്ടി ചെലവഴിക്കുകയാണ്. തിരിച്ച് നാട്ടിലത്തെിയാല്‍ ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയാണ് പലരുടേതും. ഇത് കണക്കിലെടുത്താണ് പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പദ്ധതി ലഭ്യമാകുക. മറ്റുള്ളവരുടെ കാര്യത്തില്‍ സഹതാപമുണ്ട്. ഭാവിയില്‍ അവരെയും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍ തൊഴിലാളികളെ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാക്കും. ഏറ്റവുമടുത്ത ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചോ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്‍ററോ സന്ദര്‍ശിച്ചാല്‍ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. 1800 113 090, 800 463 42 എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിശദ വിവരങ്ങള്‍ ലഭ്യമാകും.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP