അമ്പലക്കടവില്‍ ഡി.വൈ.എഫ്.ഐ- സംഘ്പരിവാര്‍ സംഘട്ടനം; 14 പേര്‍ക്ക് പരിക്ക് Madhyamam News Feeds |
- അമ്പലക്കടവില്‍ ഡി.വൈ.എഫ്.ഐ- സംഘ്പരിവാര്‍ സംഘട്ടനം; 14 പേര്‍ക്ക് പരിക്ക്
- ഡാറ്റാ സെന്‍്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലം തൃപ്തികരമല്ല -സുപ്രീംകോടതി
- പാചകവാതകത്തിനായി ഉപഭോക്താക്കളുടെ നെട്ടോട്ടം
- പാലായില്‍ വേഗപ്പൂട്ട് പരിശോധന പ്രഹസനം
- ബസുകളുടെ അമിതവേഗം പരിശോധിക്കാന്‍ നടപടിയില്ല
- തന്നെ സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടിക്കെന്ന് തിരുവഞ്ചൂര്‍
- വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും
- നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി
- രൂപയുടെ ആശ്വാസം എത്രനാള്‍
- ആറന്‍മുള; കെ.ജി.എസ് ഗ്രൂപ്പിന് ഇളവ് നല്‍കിയെന്ന് സംസ്ഥാനം കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു
അമ്പലക്കടവില്‍ ഡി.വൈ.എഫ്.ഐ- സംഘ്പരിവാര്‍ സംഘട്ടനം; 14 പേര്‍ക്ക് പരിക്ക് Posted: 06 Oct 2013 11:22 PM PDT Subtitle: നാല് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പന്തളം: തുമ്പമണ്‍ അമ്പലക്കടവില്‍ ഡി.വൈ.എഫ്.ഐ-സംഘ്പരിവാര്‍ സംഘട്ടനം. പ്രകടനത്തിനിടെ സ്ഫോടകവസ്തു പൊട്ടിയതിനെത്തുടര്‍ന്ന് ഏഴ് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഏഴ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. വട്ടംകുന്ന് കോളനിഭാഗത്തുനിന്ന് പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവര്‍ത്തകരും അമ്പലക്കടവ് കവലക്കു സമീപം ചാങ്ങത്തേ് പടിയിലുണ്ടായിരുന്ന ബി.ജെ.പി സംഘ്പരിവാര്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. കമ്പും വടിയും കല്ലും ഉപയോഗിച്ചുള്ള അക്രമത്തില്‍ ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിജയപുരം ചെമ്പേലില്‍ വടക്കേചരുവില്‍ സി.വി. രഘു (34), കൈപ്പുഴ വടക്ക് അജയഭവനില്‍ നിധീഷ് (21), കുളനട മാന്തുക ജോയി വില്ലയില്‍ ജെറിന്‍ (23), പൂവത്തുംമൂട് രാജ്ഭവിന്‍ റിജു(26), ഉളനാട് കല്ലിരിക്കുംമുകടിയില്‍ സുധീഷ്(20), പുന്നക്കുന്ന് അരുണ്‍(27), ഉദയന്‍ (25) കുളനട എന്നിവരെ പന്തളത്തെ സി. എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘട്ടനത്തില്‍ പരിക്കുപറ്റിയ ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് എം.എസ്.മുരളി (50), സംഘ്പരിവാര്‍ പ്രവര്‍ത്തകരായ അമ്പലക്കടവ് കമല്‍ഭവനില്‍ ശ്യാംകുമാര്‍ (34), അമ്പലക്കടവ് വടക്കേചാങ്ങത്തേ് വി.എസ്.ദിലീപ്കുമാര്‍(28), വെള്ളപ്ളാവില്‍ വിമല്‍ (24) അമ്പലക്കടവ് തണുങ്ങാട്ടില്‍ സനല്‍കുമാര്‍ (36), ഉളനാട് വലിയകാലായില്‍ നിബു (24), ഉളനാട് മക്കുള്‍മുകടയില്‍ രാഗേഷ് (21) എന്നിവരെ പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐയുടെ കൊടിമരം കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കത്തിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വട്ടകുന്ന് കോളനിപടിയില്‍നിന്ന് അമ്പലക്കടവിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു പ്രകടനം ചാങ്ങത്തേ്പടിയിലെത്തിയപ്പോള്‍ സംഘമായെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്ഫോടകവസ്തു എറിയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് പലര്‍ക്കും തലക്കും മറ്റും പരിക്കേറ്റിട്ടുള്ളത്. ഡി.വൈ.എഫ്.ഐ, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറെനാളായി ഇവിടെ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിച്ചു. എന്നാല്‍, പ്രകടനത്തില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐക്കാര്‍ അവിടെയുണ്ടായിരുന്ന തങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും സ്ഫോടകവസ്തു എറിയുകയായിരുന്നുവെന്നും സംഘ്പരിവാര്‍പ്രവര്‍ത്തകരും ആരോപിച്ചു. ബി.ജെ.പി സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കടന്നാക്രമിക്കുകയായിരുന്നുവെന്നും. മാരകായുധങ്ങളുമായാണ് തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും സി.പി.എം ഏരിയ സെക്രട്ടറി ഡി. രവീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി ജീവരാജ് എന്നിവര്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐ -എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി ആയുധങ്ങളുമായി തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് ആര്‍.എസ്.എസ് താലൂക്ക് സംഘ്ചാലക് കെ.സി. വിജയന്‍ ആരോപിച്ചു.പരിക്കേറ്റ ബി.ജെ.പി സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി ഉമാകാന്തന്‍, ജില്ലാ പ്രസിഡന്‍റ് ടി.ആര്‍.അജിത് കുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ജില്ലാ സെക്രട്ടറി റോഷന്‍ റോയി മാത്യു, ജില്ലാ പ്രസിഡന്‍റ് പി.ആര്‍. പ്രദീപ് എന്നിവര്‍ സന്ദര്‍ശിച്ചു. കുളനടയില്‍ തിങ്കളാഴ്ച ബി.ജെ.പി-സംഘ്പരിവാര്‍ സംഘടനകളും രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രദേശത്ത് കനത്ത ബന്തവസും പിക്കറ്റിങ്ങും പട്രോളിങ്ങും ഏര്‍പ്പടുത്തി. |
ഡാറ്റാ സെന്‍്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലം തൃപ്തികരമല്ല -സുപ്രീംകോടതി Posted: 06 Oct 2013 11:20 PM PDT Image: ന്യൂദല്‍ഹി: ഡാറ്റാ സെന്‍്റര്‍ കേസില്‍ കേരള സര്‍ക്കാറിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. സത്യവാങ്മൂലം തൃപ്തികരമല്ളെന്ന് പറഞ്ഞ കോടതി കേസില്‍ അറ്റോര്‍ണി ജനറല്‍ എന്തുകൊണ്ട് ഹാജറായില്ളെന്ന് ചോദിച്ചു. എ.ജിക്ക് പകരം ചീഫ് സെക്രട്ടറി എങ്ങനെ സത്യവാങ്മൂലം നല്‍കും. ഈ വിഷയത്തില്‍ കോടതിയെ കബളിപ്പിക്കുകയാണോ? കോടതിക്ക് ഒന്നും മനസ്സിലാവില്ളെന്നാണോ കരുതിയതെന്നും വിമര്‍ശിച്ചു. സര്‍ക്കാര്‍ നിലപാട് അല്‍ഭുതപ്പെടുത്തുന്നതാണ്. ഇത് ഗുരുതരമായ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിക്ക് പകരം മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയാണ് കേരളത്തിന് വേണ്ടി ഹാജരായത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശം. വഹന്‍വതിയായിരുന്നു കഴിഞ്ഞതവണ കേരളത്തിനുവേണ്ടി ഹാജരായത്. സി.ബി.ഐ അന്വേഷണം വേണ്ടെന്ന അറ്റോര്‍ണി ജനറലിന്‍െറ നിയമോപദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനം അറിയിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് വഹന്‍വതി പിന്മാറിയത്. നേരത്തേ, കേസ് ഹൈകോടതിയില്‍ വന്നപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് അനുകൂല നിലപാട് സ്വീകരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കരണം മറിഞ്ഞു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. വി.എസ് പ്രതിക്കൂട്ടിലുള്ള കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന തീരുമാനം യു.ഡി.എഫില്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തി. ഇതേതുടര്‍ന്നാണ് നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കിയത്. |
പാചകവാതകത്തിനായി ഉപഭോക്താക്കളുടെ നെട്ടോട്ടം Posted: 06 Oct 2013 11:17 PM PDT Subtitle: കരിഞ്ചന്തയുമായി ഏജന്‍സികള്‍ അടിമാലി: കരിഞ്ചന്തയുമായി പാചകവാതക വിതരണ ഏജന്‍സികള്‍ തന്നെ മുന്നിട്ടിറങ്ങിയതോടെ ഉപഭോക്താക്കള്‍ പാചകവാതകമില്ലാതെ വലയുന്നു. ഗ്രാമപ്രദേശങ്ങളില്‍ പാചക വാതകവിതരണം നടന്നിട്ട് ഒന്നരമാസം പിന്നിട്ടു. ഭാരത് ഗ്യാസ്, ഐ.ഒ.സി, എച്ച്.പി എന്നീ കമ്പനികള്‍ക്കാണ് ദേവികുളം താലൂക്കില്‍ ഏജന്‍സികള്‍ ഉള്ളത്. ഈ ഏജന്‍സികള്‍ കമ്പനികളില്‍ നിന്ന് പാചകവാതകം എടുക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളെ കബളിപ്പിച്ച് ഇവ കരിഞ്ചന്തയില്‍ വില്‍ക്കുകയാണ്. പാചകവാതക സബ്സിഡികള്‍ ബാങ്ക് വഴിയാക്കിയിട്ടില്ലെങ്കിലും ചില ഉപഭോക്താക്കള്‍ക്ക് പാചകവാതകത്തിന് മുഴുവന്‍ തുകയും നല്‍കേണ്ടിവരുന്നു. നിശ്ചിത തുകയുടെ ഫോറങ്ങള്‍ പൂരിപ്പിച്ച് ഏജന്‍സിയില്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്കാണ് പാചകവാതകം നല്‍കാത്തത്. ഇത്തരം സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിറ്റ് വന്‍ലാഭം കൊയ്യുന്നു. കരിഞ്ചന്തയില്‍ ഒരുസിലണ്ടറിന് 500 മുതല്‍ 750രൂപ വരെ അധികമായി വാങ്ങുന്നു. ഒരുഗ്യസ് ഏജന്‍സി അടിമാലി മേഖലയില്‍ മൂന്നിടത്ത് കരിഞ്ചന്ത വില്‍പന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഇവിടെ രാത്രിയില്‍ ഗാര്‍ഹിക പാചക വാതകം എത്തിച്ചാണ് വില്‍പന. ഇതിന് സിവില്‍സപൈ്ളസിന്‍െറയും പൊലീസിന്‍െറയും ഒത്താശയുണ്ട്. പൊലീസിനെ വിവരം അറിയിക്കുന്നവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം നടത്തുന്ന രീതിയും ഇവിടുണ്ട്. പത്താംമൈല്‍,വാളറ,മെഴുകുംചാല്‍,പടിക്കപ്പ്,ഒഴുവത്തടം,മാങ്കുളം,ബൈസണ്‍വാലി,മുതുവാന്‍കുടി,ശല്യാംപാറ,കല്ലാര്‍കുട്ടി എന്നിവിടങ്ങളിലാണ് പാചക വാതകത്തിന് കൂടുതല്‍ ക്ഷാമം അനുഭവിക്കുന്നത്. ഇവിടങ്ങളില്‍ കരിഞ്ചന്ത വ്യപാരികള്‍ ധാരാളമുണ്ട്. വാഹനങ്ങള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ്ഹോമുകല്‍, രാത്രി ഭക്ഷണശാലകള്‍ തുടങ്ങി എല്ലാമേഖലയിലും പാചകവാതകമാണ് ഉപയോഗിക്കുന്നത്. |
പാലായില്‍ വേഗപ്പൂട്ട് പരിശോധന പ്രഹസനം Posted: 06 Oct 2013 11:10 PM PDT പാലാ: രാഷ്ട്രീയ കക്ഷികളുടെ സമ്മര്‍ദത്തില്‍ വേഗപ്പൂട്ട് പരിശോധനയില്‍ പാലായിലെ മോട്ടോര്‍ വാഹന വകുപ്പ് അനാസ്ഥ കാണിക്കുന്നതായി പരാതി.ബസ് ഉടമകളുടെ സമ്മര്‍ദത്തിനും രാഷ്ട്രീയ കക്ഷികളുടെ ഭീഷണിക്കും വഴങ്ങി വേഗപ്പൂട്ട് പരിശോധനയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ വാഹന പരിശോധന പ്രഹസനമായി മാറി. വാഹനങ്ങള്‍ ഓടിച്ചുനോക്കി വേഗപ്പൂട്ട് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വ്യവസ്ഥ നിലനില്‍ക്കെയാണ് പരിശോധന പ്രഹസനമായത്. ബസ് ഉടമകളെ നോവിക്കാതെ നടന്ന പരിശോധനയില്‍ നടന്നത് അഴിമതിയാണെന്ന് യാത്രക്കാര്‍ പറഞ്ഞു. വേഗത്തിന് പൂട്ടിടുന്നതിന് ബസ് സ്റ്റാന്‍ഡിലെത്തിയെ ഉദ്യോഗസ്ഥര്‍ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍നിന്ന് ഒരുവണ്ടിപോലും പുറത്തിറക്കി ഓടിച്ചുനോക്കാതെയാണ് വേഗപ്പൂട്ടിന് സര്‍ട്ടിഫിക്കറ്റ് നിര്‍ണയിച്ച് നല്‍കിയത്. നൂറു മീറ്റര്‍ പോലും നീളമില്ലാത്ത ബസ് സ്റ്റാന്‍ഡില്‍ അറുപത് കിലോമീറ്റര്‍ സ്പീഡില്‍ ബസ് ഡ്രൈവ് ചെയ്തുനോക്കിയതായിട്ടാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വേഗപ്പൂട്ട് ഘടിപ്പിക്കുന്ന അംഗീകൃത കമ്പനിയുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കണം പരിശോധന. വേഗപ്പൂട്ട് പരിശോധനക്കൊപ്പം ഓരോ വാഹനവും ഓടിച്ചു നോക്കി വേഗം നിയന്ത്രിതമാണോയെന്ന് പരിശോധിച്ച് ഫിറ്റാണെന്ന് കണ്ടെത്തണം.ബസുകളെല്ലാം സീല്‍ ചെയ്ത് വേഗം 60 കി.മീറ്ററായി ഉറപ്പാക്കി സ്റ്റിക്കര്‍ പതിക്കണമെന്നുള്ള നിര്‍ദേശവും ഇവിടെ അവഗണിക്കപ്പെട്ടു. ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങളുടെ വേഗപ്പൂട്ട് ശരിയായി പ്രവര്‍ത്തിക്കുന്നതല്ലെന്ന് കണ്ടെത്തി. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന തകരാറിലായ ബസുകളിലെ വേഗപ്പൂട്ടുകള്‍ ബസ് സ്റ്റാന്‍ഡിലെതന്നെ ചില മെക്കാനിക്കുകള്‍ തല്‍സമയം നന്നാക്കി നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയായിരുന്നു. പാലാ ആര്‍.ടി ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കൊട്ടാരമറ്റത്ത് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബസുകളില്‍ പരിശോധന നടത്തുന്നതിന് മുമ്പുതന്നെ ഫിറ്റ്നസ് / വേഗപ്പൂട്ട് സ്റ്റിക്കറുകള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കി ബസുകളില്‍ ഒട്ടിച്ചശേഷം പരിശോധന നടത്തിയതും ആക്ഷേപത്തിന് കാരണമായി. |
ബസുകളുടെ അമിതവേഗം പരിശോധിക്കാന്‍ നടപടിയില്ല Posted: 06 Oct 2013 11:06 PM PDT Subtitle: ജില്ലയിലെ പഞ്ചിങ് സ്റ്റേഷനുകള്‍ അപ്രത്യക്ഷമായി തൃശൂര്‍: ബസുകളുടെ അമിതവേഗവും സമയപ്രശ്നവും സംബന്ധിച്ച് തര്‍ക്കങ്ങളും പരാതികളും ഉയരുമ്പോഴും ഇവ പരിശോധിക്കാനോ നടപടിയെടുക്കാനോ സംവിധാനങ്ങള്‍ ഇല്ല. ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന എല്ലാ റൂട്ടുകളിലും റണ്ണിങ് സമയത്തിന്‍െറ കൃത്യത പരിശോധിക്കാനും അമിതവേഗം കണ്ടെത്താനും പഞ്ചിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ പഞ്ചിങ് സ്റ്റേഷനുകള്‍ അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല്ള. പൊലീസിന്‍െറ നേതൃത്വത്തിലാണ് പഞ്ചിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അമിതവേഗംമൂലം അപകടം നിത്യസംഭവമാകുന്ന തൃശൂര്‍ കുന്നംകുളം റൂട്ടിലെ അമല ജങ്ഷനിലും ചൂണ്ടലിലും പഞ്ചിങ് സ്റ്റേഷനുകളില്‍ പരിശോധനയുണ്ടായിരുന്നു. എന്നാല്‍ റോഡ് വികസനത്തിന്‍െറ ഭാഗമായി ഇവ പൊളിച്ചു നീക്കി. തൃശൂര്‍-തൃപ്രയാര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പെരുമ്പിള്ളിശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചിങ് സ്റ്റേഷനും പ്രവര്‍ത്തനം നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. മണ്ണുത്തിയിലെ പഞ്ചിങ് സ്റ്റേഷന്‍ റോഡ് വികസനത്തിന്‍െറ ഭാഗമായി പൊളിച്ചു നീക്കിയിട്ട് വര്‍ഷങ്ങളായി. അഴിമതിക്ക് വളമായി പഞ്ചിങ് സ്റ്റേഷനുകള്‍ മാറിയെന്ന ആരോപണമാണ് ഇവ പൂട്ടാന്‍ ന്യായമായി പറയുന്ന കാരണങ്ങളിലൊന്ന്. മറ്റു ബസുകളുടെ റണ്ണിങ് സമയം എടുത്ത് ഓടിക്കുന്ന ബസുകള്‍ പൊലീസുകാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ കൃത്യമായ പരിശോധനകള്‍ നടത്താതെ സ്റ്റേഷനുകള്‍ നിര്‍ത്തുകയാണ് അധികൃതര്‍ ചെയ്തത്. പഞ്ചിങ് സംവിധാനം നിലച്ചതോടെ അമിതവേഗം കണ്ടെത്താന്‍ മറ്റൊരു സംവിധാനവും നിലവിലില്ല. സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തന്നെയാണ് ഇപ്പോള്‍ തൊട്ടു പിന്നില്‍ വരുന്നബസുകളുടെ സമയം പരിശോധിക്കുന്നത്. ഇതു പലപ്പോഴും തര്‍ക്കങ്ങള്‍ക്കിടയാക്കുന്നു. അതേസമയം, വേഗപ്പൂട്ട് ഘടിപ്പിക്കുന്നത് മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കിയതോടെ സമയത്ത് ഓടിയെത്താന്‍ സാധിക്കുന്നില്ലെന്ന് ബസുടമകള്‍ പറയുന്നു. നൂറ് ബസുകള്‍ സര്‍വീസ് നടത്തുന്ന തൃശൂര്‍-പാലക്കാട് റൂട്ടില്‍ രണ്ടു മിനിറ്റ് ഇടവേളകളില്‍ ഒരു ബസ് എന്ന നിലയിലാണ് സര്‍വീസ് നടത്തുന്നത്. |
തന്നെ സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടിക്കെന്ന് തിരുവഞ്ചൂര്‍ Posted: 06 Oct 2013 10:59 PM PDT Image: കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി ജോര്‍ജിന്‍െറ ആരോപണങ്ങളില്‍ നിന്ന് തന്നെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എറണാംകുളം പ്രസ്ക്ളബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശം ആഭ്യന്തരവകുപ്പിന്‍െറ കൂടപ്പിറപ്പാണെന്നും അത് വ്യക്തിപരമല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും Posted: 06 Oct 2013 10:55 PM PDT Subtitle: ഗതാഗതക്കുരുക്ക് ഹരിപ്പാട്: ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിനായി താലൂക്ക് ആശുപത്രിപ്പടി മുതല്‍ ടൗണ്‍ഹാള്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്തെ അനധികൃത വഴിയോര കച്ചവടക്കാരെയും ഉരുട്ടുവണ്ടിക്കാരെയും ഒഴിപ്പിക്കാന്‍ കാര്‍ത്തികപ്പള്ളി താലൂക്ക് വികസനസമിതി യോഗം പൊലീസിന് നിര്‍ദേശം നല്‍കി. തിരക്കുകൂടിയ സമയങ്ങളില്‍ ഇതുവഴി വലിയ വാഹനങ്ങള്‍ പോകാന്‍ പാടില്ല. ടൗണ്‍ഹാള്‍ ജങ്ഷന്‍ മുതല്‍ ആശുപത്രിപ്പടി വരെയുള്ള റോഡിന്‍െറ അതിര്‍ത്തി നിര്‍ണയിക്കാനും കൈയേറ്റം ഒഴിപ്പിക്കാനും തീരുമാനിച്ചു. പാര്‍ക്കിങ് നിര്‍ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിക്കും. വീയപുരത്തുനിന്ന് ഹരിപ്പാടിന് വരുന്ന ബസുകള്‍ കച്ചേരിപ്പടി വഴി പോകണം. ഹരിപ്പാട് ഗവ.ബോയ്സ് ഹൈസ്കൂളിന് കിഴക്കുവശത്തുകൂടി ദേശീയ പാതയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. കൃഷ്ണപുരം മുക്കട ജങ്ഷനിലും നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജ് ജങ്ഷനിലും ദേശീയപാതയില്‍ ബസ്വെ നിര്‍മിക്കും. മാവേലിക്കര-നങ്ങ്യാര്‍കുളങ്ങര റോഡിന്‍െറയും പള്ളിപ്പാട് പഞ്ചായത്തിലെ വിവിധ റോഡുകളുടെയും റീടാറിങ് നടത്താത്തതില്‍ സമിതി പ്രതിഷേധിച്ചു. ഹരിപ്പാട് എല്‍.പി സ്കൂളിന് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. മണ്ണാറശാല ആയില്യത്തിനുമുമ്പ് ഹരിപ്പാട്-മണ്ണാറശാല റോഡിന്‍െറ അറ്റകുറ്റപ്പണി നടത്താന്‍ പി.ഡബ്ളിയു.ഡി അധികൃതരോട് ആവശ്യപ്പെട്ടു. ഹരിപ്പാട് ഫയര്‍ സ്റ്റേഷന്‍െറ ഫ്ളോറിങ് ജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ഗതാഗത ബോധവത്കരണ ഭാഗമായി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ കായംകുളം ഔ്ലറ്റില്‍ നിന്ന് പാചകവാതകം ലഭിക്കുന്നില്ലെന്ന പരാതിയില്‍ പരിഹാരം കാണാന്‍ താലൂക്ക് സപൈ്ള ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. കായംകുളം ഐ.ടി.ഐക്ക് സ്ഥലം എടുത്ത് നല്‍കാന്‍ കായംകുളം നഗരസഭയോട് നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി നടപ്പാക്കേണ്ട ജോലികള്‍ അടിയന്തരമായി തീര്‍ക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഡി. ദാമോദരന്‍ പോറ്റി സംസാരിച്ചു. |
നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി Posted: 06 Oct 2013 10:51 PM PDT Subtitle: കോച്ച് ഫാക്ടറി മതില്‍ കുടിവെള്ള പൈപ്പ്ലൈനിന് മീതെ പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ പൈപ്പിനുമുകളിലൂടെയാണ് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ ചുറ്റുമതില്‍ കെട്ടുന്നതെന്ന് ജനപ്രതിനിധികള്‍ താലൂക്ക് വികസന സമിതിയുടെ ശ്രദ്ധയില്‍പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ച 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമിതി മുന്‍കൈയെടുത്ത് പ്രശ്നം ജില്ലാ കലക്ടറെ അറിയിക്കണമെന്നും വേണ്ട നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്താമെന്ന് സമിതി ഉറപ്പുനല്‍കി. ചെറിയ കോട്ടമൈതാനത്ത് നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്ക് സ്വകാര്യവ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഡെപ്പോസിറ്റ് തുക ഈടാക്കാന്‍ മുനിസിപ്പാലിറ്റി നടപടിയെടുക്കുമെന്ന് വികസന സമിതിയെ അറിയിച്ചു. പ്രദര്‍ശനശാലകള്‍ ശുചീകരണം നടത്താതെ പോകുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രദര്‍ശനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് മുനിസിപ്പാലിറ്റി പ്രതിനിധി അറിയിച്ചു. നഗരത്തില്‍ അനധികൃത പണമിടപാടുകാരുടെ പ്രവര്‍ത്തനം വര്‍ധിച്ചുവരികയാണെന്നും സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടിനകത്തും ബ്ളേഡ് മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കാനായി ജില്ലാ കലക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും കത്തയക്കാന്‍ സമിതിയില്‍ തീരുമാനമായി. ഓട്ടോറിക്ഷയില്‍ മീറ്റര്‍ റീഡിങ് നിര്‍ബന്ധമാക്കാനും യാത്രാനിരക്ക് ഏകീകരിക്കാനും ബസുകളില്‍ ടിക്കറ്റ് നിര്‍ബന്ധമാക്കാനും നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വാഹന പരിശോധന നടത്തുന്ന സ്ക്വാഡിന് മതിയായ സംരക്ഷണമില്ലെന്നും ഒരു സ്ക്വാഡില്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടാകൂവെന്നും ആര്‍.ടി.ഒ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബസുടമകളുടെയോ ജീവനക്കാരുടെയോ സംഘം പ്രതിരോധിക്കാന്‍ വന്നാല്‍ സംരക്ഷണമില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും ജില്ലാ കലക്ടറോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. പാഡികോ നെല്ലുസംഭരിക്കുമ്പോള്‍ കര്‍ഷകരില്‍നിന്ന് കയറ്റുകൂലി ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ബാബു ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കലക്ടര്‍ക്കും സപൈ്ളകോക്കും കത്തയക്കാന്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിയില്‍ ഓപറേഷന്‍ തിയറ്ററുകളില്‍നിന്ന് തൈറോയ്ഡ്, ബയോപ്സി പരിശോധനക്കായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യുന്നുവെന്ന പരാതി അന്വേഷിച്ച് നടപടിയെടുക്കണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ടി. വിജയന്‍, അഡീ. തഹസില്‍ദാര്‍ എസ്. വിജയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. |
Posted: 06 Oct 2013 10:49 PM PDT Image: രൂപ തല്‍ക്കാലം ഒരാശ്വാസത്തിലാണ്. കുത്തനെയുള്ള മൂല്യത്തകര്‍ച്ചക്കും പഴിക്കലുകള്‍ക്കുമിടെ പിടിച്ചുനില്‍ക്കാനായതിന്‍െറ ആശ്വാസത്തില്‍. പക്ഷേ, എത്ര നാള്‍ ഇതു തുടരാനാവുമെന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. |
ആറന്‍മുള; കെ.ജി.എസ് ഗ്രൂപ്പിന് ഇളവ് നല്‍കിയെന്ന് സംസ്ഥാനം കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു Posted: 06 Oct 2013 10:25 PM PDT Image: ന്യൂദല്‍ഹി: പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി ആറന്‍മുള വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു. വിമാനത്താവള പദ്ധതിയില്‍ കെ.ജി.എസ് ഗ്രൂപ്പിന് ഇളവുണ്ടെന്ന് കാണിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. മന്ത്രി സഭായോഗ തീരുമാനത്തിന് വിരുദ്ധമായ കാര്യമാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പിന്‍്റെ സെക്രട്ടറി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച കത്ത് പുറത്തായി. 2.09.2010 ലെ മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് നെല്‍വയല്‍ സംരക്ഷണ നിയമത്തിന്‍്റെ പരിധിയില്‍ നിന്നും വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിന് ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍, നിര്‍ദിഷ്ട വിമാനത്താവളത്തിന് നിലവിലുള്ള എല്ലാ നിയമത്തിനും ബാധകമായി മാത്രം സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയില്‍ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായാണ് മന്ത്രിസഭാ യോഗത്തിന്‍്റെ നടപടി കുറിപ്പ് വ്യക്തമാക്കുന്നത്. ഇതിനെ മറികടന്ന് വിമാനത്താവള പദ്ധതിക്ക് ഇളവു നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എത്രയും വേഗം പാരിസ്ഥിതിക അനുമതി നല്‍കണമെന്നും പരിസ്ഥിതി വകുപ്പ് കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു. അതിനിടെ, കത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ രംഗത്തുവന്നിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment