സ്വാഗതം
WELCOME

News Update..

Tuesday, October 15, 2013

ആഹ്ളാദം അയലത്തുമെത്തും Madhyamam News Feeds

ആഹ്ളാദം അയലത്തുമെത്തും Madhyamam News Feeds

Link to

ആഹ്ളാദം അയലത്തുമെത്തും

Posted: 15 Oct 2013 12:35 AM PDT

Image: 

എന്‍െറ ഗ്രാമത്തില്‍, എന്‍െറയൊക്കെ ബാല്യത്തില്‍ ഞങ്ങളുടേതുള്‍പ്പെടെ മൂന്നോ നാലോ മുസ്ലിം വീടുകളേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ, പെരുന്നാള്‍ പോലുള്ള ഉത്സവങ്ങള്‍ കുടുംബത്തിനകത്തു മാത്രമായി ഒതുങ്ങാറാണ് പതിവ്.
അയല്‍പക്കങ്ങളും ഞങ്ങളുമെല്ലാം ഒന്നിച്ച് ഒരുപോലെയാണ് കഴിഞ്ഞിരുന്നത് എന്നതിനാല്‍ എല്ലാ ഉത്സവങ്ങളും ഒരേ പ്രാധാന്യത്തോടെ ഞങ്ങള്‍ അനുഭവിച്ചു. ഓണം, വിഷു മുതലായ വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ വീട്ടില്‍ കാര്യമായൊന്നും ഉണ്ടാക്കാറില്ല. പലതരം കറികള്‍, പപ്പടം, പഴംനുറുക്ക്, പായസം എല്ലാം ഒരു പതിനൊന്നു മണിയോടെ വീട്ടില്‍ വന്നു നിറയും.
തിരുവാതിരക്കാലത്ത് കൂവപ്പായസം. ഒരു വീട്ടില്‍ നിന്നല്ല പല വീടുകളില്‍ നിന്ന്. ക്രിസ്മസിനും ചില പലഹാരങ്ങളൊക്കെ വരും. പിന്നെ ചെറിയ, വലിയ പെരുന്നാളുകള്‍ക്ക് തിരിച്ച് അയല്‍വീടുകളിലെല്ലാം പത്തിരിയും ഇറച്ചിക്കറിയും മറ്റു പലഹാരങ്ങളും തയാറാക്കി എത്തിക്കും. പെരുന്നാള്‍ രാവിന് വീട്ടില്‍ ഉമ്മക്കും സഹോദരിമാര്‍ക്കും പിടിപ്പത് പണിയാവും. മണ്ഡലകാലവും നോമ്പുകാലവും ഒരേ ആദരവോടെ ഞങ്ങള്‍ ദീക്ഷിച്ചു. അമ്പലത്തില്‍നിന്ന് കൊണ്ടുവരുന്ന പായസത്തിന്‍െറ ഒരു ഭാഗവും വീട്ടിലെത്തുമായിരുന്നു. ഒരിക്കല്‍ വീട്ടില്‍ വന്ന അകന്ന ബന്ധുവായ ഒരാള്‍, അതുകഴിക്കുന്നത് ശരിയല്ല എന്നു പറഞ്ഞു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ ബാപ്പ പറഞ്ഞു, സ്നേഹത്തോടെ ഒരാള്‍ തരുന്ന ഭക്ഷണമാണ്. അതു കഴിക്കുന്നു എന്നതുകൊണ്ട് അതു തന്നയാളുടെ മതവിശ്വാസം സ്വീകരിക്കുന്നുവെന്ന് അര്‍ഥമില്ല. നിങ്ങളുടെ വിശ്വാസം ഉറപ്പുള്ളതാണെങ്കില്‍ നിങ്ങള്‍ ഇത്തരം നിസ്സാര കാര്യങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല.
രസകരമായ കാലമായിരുന്നു അത്. ഇന്നും സ്നേഹബന്ധങ്ങളെല്ലാം നിലനില്‍ക്കുന്നുവെങ്കിലും തലമുറകള്‍ മാറിയതോടെ പഴയ രീതികളെല്ലാം മാറിപ്പോയി. വിശേഷാവസരങ്ങളില്‍ ഭക്ഷണം പുറത്തുനിന്ന് വരുത്തുന്ന ഒരവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.
വ്യത്യസ്തതയും വൈവിധ്യവുമാണ് പ്രകൃതിയുടെ തനതായ സ്വഭാവം. ഏകമാനമായിരുന്നു എല്ലാമെങ്കില്‍ ഈ ഭൂവാസം എത്രമേല്‍ വിരസവും കഷ്ടതരവുമാകുമായിരുന്നു. പല ജാതികള്‍, പല മതങ്ങള്‍, പല രുചികള്‍, നിറങ്ങള്‍, പല സംസ്കാരങ്ങള്‍..
എല്ലാറ്റിന്‍െറയും അന്തരശ്രുതിയായി മനുഷ്യസ്നേഹമെന്ന ഒന്നുണ്ടെങ്കില്‍ എല്ലാം സുന്ദരം. ദൈവവും അത്രയേ ഉദ്ദേശിക്കുന്നുണ്ടാവുള്ളൂ.
 

ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ യോഗ്യത റൗണ്ട്: യമനെ തൂത്തുവാരി ഖത്തര്‍

Posted: 14 Oct 2013 11:25 PM PDT

Image: 

ദോഹ: ഖല്‍ഫാന്‍ ഇബ്രാഹിമിന്‍െറ ഹാട്രിക്കിന്‍െറ മികവില്‍ യമനെതിരായ 2015 ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ യോഗ്യത മല്‍സരത്തില്‍ ഖത്തറിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ നേടിയാണ് അല്‍ ഗറാഫ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മല്‍സരത്തില്‍ ഖത്തര്‍ വിജയിച്ചത്. നാല്, 61, 76 മിനുട്ടുകളിലാണ് ഖല്‍ഫാന്‍ ഇബ്രാഹിം ഗോളുകള്‍ നേടിയത്. 23ാം മിനുട്ടില്‍ ഹസന്‍ അല്‍ ഹൈദോസ്, 70ാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ സോറിയ, 91ാം മിനുട്ടില്‍ അലി അഫീഫ് എന്നിവരുടെ വകയായിരുന്നു ഖത്തറിന്‍െറ മറ്റു ഗോളുകള്‍.
നാലാം മിനുട്ടില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു ഖത്തറിന്‍െറ ആദ്യഗോള്‍. യമനിന്‍െറ മുഹമ്മദ് കറാം ഹമീദ് ഇസ്മാഈലിനെതിരെ പരുക്കന്‍ അടവ് പുറത്തെടുത്തതിനത്തെുടര്‍ന്ന് ലഭിച്ച പെനാല്‍ട്ടി ഖല്‍ഫാന്‍ ഇബ്രാഹിം ഗോളാക്കി മാറ്റി.  23ാം മിനിട്ടില്‍ അല്‍ ഹൈദോസ് മിന്നല്‍ പിണറായപ്പോള്‍ ആദ്യ പകുതിയില്‍ ഖത്തറിന്‍െറ രണ്ടാം ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ കൂടി അടിച്ചുകയറ്റി വിജയം സമ്പൂര്‍ണ്ണമാക്കുകയും ചെയ്തു. 2015ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ഡിയില്‍ ബഹ്റൈന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഖത്തറിന്‍െറ സ്ഥാനം. ടീം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മല്‍സരത്തിന് ശേഷം ഖത്തര്‍ പരിശീലകന്‍ ഫഹദ് താനി പറഞ്ഞു. മല്‍സരത്തിന് മുമ്പേ കഠിനമായ പരിശീലനമാണ് നടത്തിയത്. ടീമംഗങ്ങളെയും ആരാധകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്താന് ആണവ റിയാക്ടര്‍ നല്‍കുമെന്ന് ചൈന; ഇന്ത്യക്ക് പ്രതിഷേധം

Posted: 14 Oct 2013 11:19 PM PDT

Image: 

ന്യൂദല്‍ഹി: പാകിസ്താന് ആണവ റിയാക്ടറുകള്‍ നല്‍കാനുള്ള ചൈനയുടെ തീരുമാനം അതീവ ഗൗരവമെന്ന് ഇന്ത്യ. ഇതിലെ പ്രതിഷേധം രാഷ്ട്രീയതലത്തിലും ഒൗദ്യോഗിക തലത്തിലും ചൈനയെ അറിയിച്ചതായും ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയിലെ ആണവ വിതരണ ഗ്രൂപ്പിനെയും ഇക്കാര്യം ബോധ്യപ്പെടുത്തി വരികയായിരുന്നു എന്നും പറയുന്നു.

ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 1100 എം.വി ആണവ റിയാക്ടര്‍ സീരീസിലെ എ.സി.പി 1000 എന്ന റിയാക്ടര്‍ ആണ് കൈമാറാനൊരുങ്ങുന്നത്. ബീജിങ്ങിന്‍്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്ക് വഹിച്ച ഈ റിയാക്ടറിന്‍്റെ വിദേശരാജ്യത്തിനുള്ള ആദ്യ വില്‍പനയാണിത്. 96 കോടി ഡോളര്‍ വില മതിക്കുന്ന റിയാക്ടര്‍ കറാച്ചിയില്‍ ആയിരിക്കും സ്ഥാപിക്കുക.

കഴിഞ്ഞ വര്‍ഷം കൈമാറ്റത്തിനുള്ള ഒൗദ്യോഗിക തല ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇതിലുള്ള ആശങ്ക ഇന്ത്യ അറിയിച്ചിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഉള്‍പ്പെടുന്ന രാജ്യമെന്ന നിലയില്‍ ചൈന ഇത്തരമൊരു നീക്കത്തിന് മുതിരുന്നതിന്‍്റെ അനൗചിത്യം ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ ചൈനയും പാകിസ്താനും പ്രാഥമിക ചര്‍ച്ച നടത്തിയ അവസരത്തില്‍ തന്നെ ഇന്ത്യ ചുവപ്പുകൊടി കാണിച്ചിരുന്നതായി ചൈനീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

സചിന്‍്റെ വിടവാങ്ങല്‍ മത്സരം വാങ്കഡെയില്‍ തന്നെ

Posted: 14 Oct 2013 11:06 PM PDT

Image: 

ന്യൂദല്‍ഹി: ലോകക്രിക്കറ്റിലെ ഇതിഹാസതാരമായി തന്നെ വളര്‍ത്തിവലുതാക്കിയ മുംബൈയിലെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍  അവസാന ടെസ്റ്റ് കളിച്ച് സചിന്‍ പാഡഴിക്കും. വിടവാങ്ങല്‍ മത്സരമായ 200ാം ടെസ്റ്റ് സ്വന്തം നാടായ മുംബൈയിലെ വാങ്കഡെ സറ്റേഡിയത്തില്‍ നടക്കുമെന്ന്  ബി.സി.സി.ഐ ഒൗദ്യോഗികമായി അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നവംബര്‍ 14 മുതല്‍ 18 വരെയാണ് മത്സരം.  വിടവാങ്ങല്‍ മത്സരത്തിന് സ്വന്തം നാട്ടില്‍  അവസരമൊരുക്കണമെന്ന് സചിന്‍  നേരത്തേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ബി.സി.സി.ഐ അവസാന മത്സരത്തിനുള്ള വേദിയായി സചിന്‍്റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെ സ്റ്റേഡിയം തന്നെ തെരഞ്ഞെടുത്തത്.

200ാം ടെസ്റ്റിന് വേദിയായി കൊല്‍ക്കത്തയെയും കണ്ടിരുന്നുവെങ്കിലും സചിന്‍െറ ആഗ്രഹംമാനിച്ച് ഒടുവില്‍ മുംബൈ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ള പറഞ്ഞു.   വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് സചിന്‍്റെ വിടവാങ്ങല്‍. ആദ്യ ടെസ്റ്റ് നവംബര്‍ നാലിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ തുടങ്ങും.  
ഇതിന് പുറമെ മൂന്ന് ഏകദിനങ്ങളും വിന്‍ഡീസ് ഇന്ത്യക്കെതിരെ കളിക്കും.
 

ഗള്‍ഫ് മാര്‍ത്തോമ്മ യൂത്ത് കോണ്‍ഫറന്‍സ് തുടങ്ങി

Posted: 14 Oct 2013 10:32 PM PDT

Image: 

ദുബൈ: സ്വന്തം വിശ്വാസത്തിനും സാംസ്കാരിക സ്വത്വത്തിനും അപ്പുറം മറ്റുള്ളവരെ മനസ്സിലാക്കുകയും സമൂഹത്തിന്‍െറ പുരോഗതിക്കും സമാധാനത്തിനുമായി കൈകോര്‍ക്കുകയും ചെയ്യുന്നവരാണ് നല്ല മനുഷ്യരെന്ന്   യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍. ദുബൈ ജബല്‍അലി മാര്‍ത്തോമ്മ പള്ളിയില്‍ 17ാമത് ഗള്‍ഫ് മാര്‍ത്തോമ്മ യൂത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു വിശ്വാസക്കാരെ ആദരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വിശ്വാസത്തിന്‍െറ കാര്യത്തില്‍ ബലപ്രയോഗം പാടില്ളെന്നാണ് ഖുര്‍ആന്‍ പറയുന്നത്. യു.എ.ഇയുടെ കാഴ്ചപ്പാടും ഇതില്‍ അധിഷ്ഠിതമാണ്. ആഗോളമായ കാഴ്ചപ്പാടാണ് ഈ രാജ്യത്തിന്‍േറത്. കാരണം ഇത് ആഗോള രാജ്യമാണ്. ആഗോള സമൂഹം ഉന്നതിയിലേക്ക് പോകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. നശിക്കണമെന്നല്ല. മാര്‍ത്തോമ്മാ സഭയുടെ കാഴ്ചപ്പാടും ഇതുതന്നെയാണെന്നാണ് മനസ്സിലാക്കുന്നത്. പരസ്പരം മനസ്സിലാക്കുന്നതുകൊണ്ടാണ് ഈ രാജ്യത്ത് എല്ലാവര്‍ക്കും സഹവര്‍ത്തിത്വത്തോടെ ജീവിക്കാനാവുന്നതെന്ന് ശൈഖ നഹ്യാന്‍ പറഞ്ഞു. മാര്‍ത്തോമ യുവജന സഖ്യം കേന്ദ്ര പ്രസിഡന്‍റ് ജോസഫ്  മാര്‍ ബര്‍ന്നബാസ് അധ്യക്ഷത വഹിച്ചു.  
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇക്കണോമിക് വിഭാഗം കോണ്‍സുലാര്‍ ഡോ.ടിജു തോമസ് സുവനീര്‍ പ്രകാശനം ചെയ്തു. ദയാബായി, ഫാ.ബോബി ജോസ് കട്ടിക്കാട് , അഡ്വ.പി.എ.സൈറസ്, റവ.സാം.പി .കോശി,റവ.സാംസന്‍ ശാമുവേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
ദുബൈ സി.ഐ.ഡി മേധാനി മേജര്‍ ഇബ്രാഹിം സയിദ്, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ റവ.ഡോ.ഡാനിയേല്‍ മാമ്മന്‍, അഡ്വ.വര്‍ഗീസ് മാമന്‍, മാര്‍ത്തോമ്മ യുവജന സഖ്യം ജനറല്‍ സെക്രട്ടറി റവ.ഷൈജു.പി.ജോണ്‍, യു.എ.ഇ സെന്‍റര്‍ പ്രസിഡന്‍റ് റവ.ബെന്നി വി.എബ്രഹാം, ജോസ് നെല്ലിവിള, റവ.സ്റ്റീവ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അലക്സ് ജോണ്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സാജന്‍ വേളൂര്‍ നന്ദിയും പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ 18 മാര്‍ത്തോമ്മ ഇടവകകളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് മൂന്നു ദിവസത്തെ  സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് 6.30ന് കലാസന്ധ്യ ആരംഭിക്കും.

ഫിലിപ്പൈന്‍സില്‍ ഭൂകമ്പം; 20 മരണം

Posted: 14 Oct 2013 10:30 PM PDT

Image: 

മനില: ഫിലിപ്പൈന്‍സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ചുരുങ്ങിയത് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭൂകമ്പ മാപിനിയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മധ്യ ഫിലിപ്പൈന്‍സിലെ സെബുവിലാണ് കനത്ത നാശം വിതച്ചത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് സെബു. നിരവധി കെട്ടിടങ്ങളും വീടുകളും നിലം പൊത്തി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ ആദ്യ ചലനത്തിന് ശേഷം നൂറിലധികം  തവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി ഫിലിപ്പൈന്‍ സീസ്മോളജി ഏജന്‍സി വക്താവ് പറഞ്ഞു.

ഓണവും പെരുന്നാളുമില്ലാതെ മൂന്ന് മലയാളികള്‍

Posted: 14 Oct 2013 10:21 PM PDT

Image: 

മനാമ: നാട് പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഓണവും പെരുന്നാളുമൊന്നും ആഘോഷിക്കാനാകാതെ മൂന്ന് മലയാളികള്‍ ജോലിയും കൂലിയും ഭക്ഷണം പോലുമില്ലാതെ ദുരിതത്തില്‍. വെസ്റ്റ് എക്കറിലെ സ്വകാര്യ ബേക്കറിയില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി ശശി, കൊടുവള്ളി സ്വദേശി ദാസന്‍, ഗുരുവായൂര്‍ സ്വദേശി സുബിന്‍ എന്നിവരാണ് കഴിഞ്ഞ ഒരു മാസമായി ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതം അനുഭവിക്കുന്നത്. ഇവരുടെ പ്രയാസം സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായിയിലൂടെ അറിഞ്ഞ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കി സഹായിച്ചത് മൂവര്‍ക്കും അനുഗ്രഹമായി. ഇനിയും എത്രകാലം അന്യരുടെ ഒൗദാര്യത്തിന് യാചിച്ച് കഴിഞ്ഞുകൂടുമെന്ന ആശങ്കയിലാണ് അവര്‍. ഇവര്‍ക്കൊപ്പം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്ന യു.പി സ്വദേശി ദിലീപ്കുമാറുമുണ്ട്.
അഞ്ച് വര്‍ഷമായി ബഹ്റൈനിലുള്ള ശശി കഴിഞ്ഞ അഞ്ച് മാസമായി ഈ ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു വര്‍ഷമായി ബഹ്റൈനിലുള്ള കൊടുവള്ളിക്കാരനായ ദാസന്‍ ആറ് മാസമായി ബേക്കറിയിലാണ്. നാട്ടില്‍ ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമുണ്ട്. സുബിന്‍ നാല് മാസം മുമ്പാണ് ബേക്കറിയില്‍ എത്തിയത്.
150 ദിനാറാണ് ശമ്പളം പറഞ്ഞിരുന്നതെങ്കിലും 140 ദിനാറാണ് ലഭിച്ചിരുന്നത്. അതുതന്നെ 40, 50 എന്നിങ്ങനെ പല തവണകളിലായാണ് കിട്ടിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. രണ്ട് മാസമായി ശമ്പളം തന്നെ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ജോലിക്ക് ഇറങ്ങുന്നുമില്ല. ഭക്ഷണത്തിന് പോലും വക കണ്ടത്തൊനാകാതെ പട്ടിണിയിലാണ് തങ്ങളെന്ന് തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓണത്തിന് ചില്ലിക്കാശ് പോലും നാട്ടിലേക്ക് അയക്കാനാവാത്തതിനാല്‍ കുടുംബത്തിനും ഓണം ആഘോഷിക്കാനായില്ല. ശമ്പളം ലഭിക്കാതായാല്‍ എത്രയും വേഗം എംബസിയുമായി ബന്ധപ്പെടണമെന്ന അംബാസഡറുടെ അഭ്യര്‍ഥന പത്രത്തില്‍ വായിച്ച് പരാതിയുമായി എംബസിയില്‍ ചെന്നപ്പോള്‍ ലേബര്‍ മന്ത്രാലയവുമായി ബന്ധപ്പെടാനാണ് പറഞ്ഞത്. ലേബര്‍ മന്ത്രായം എവിടെയാണെന്നൊ അവിടെ ആരെ കാണണമെന്നോ അറിയാത്ത ഞങ്ങള്‍ എന്തുചെയ്യാനാണെന്ന് തൊഴിലാളികള്‍ ചോദിച്ചു. കുടുംബത്തെ പട്ടിണിക്കിടാന്‍ കഴിയാത്തതിനാല്‍ എത്രയും വേഗം മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് ജോലി മാറാനും കിട്ടാനുള്ള ശമ്പളം ലഭിക്കാനും നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

സ്വര്‍ണത്തിന് വീണ്ടും വിലകൂടി; പവന് 22,320

Posted: 14 Oct 2013 09:30 PM PDT

Image: 

കോഴിക്കോട്: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കൂടി. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ധിച്ച് സ്വര്‍ണവില 22,320ല്‍ എത്തി. 2790 രൂപയാണ് ഗ്രാം വില. രണ്ടാഴ്ചക്കിടെ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.

പാക് അധീന കശ്മീരിന് പ്രത്യേക ലോക്സഭാ സീറ്റ് അനുവദിച്ചേക്കും

Posted: 14 Oct 2013 09:30 PM PDT

Image: 

ന്യൂദല്‍ഹി: പാക് അധീനകശ്മീരിന് പ്രത്യേക ലോക്സഭാ സീറ്റ് അനുവദിക്കുന്നതിനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. പാക് അധീന കശ്മീരിന് മേലുള്ള ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് ശക്തിപകരുന്നതിന്‍്റെ ഭാഗമായാണ് കേന്ദ്രത്തിന്‍്റെ നീക്കം. ഇതിനായി ഭരണഘടനയുടെ 81ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നത് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകളും ആഭ്യന്തര മന്ത്രാലയത്തിന്‍്റെ കീഴില്‍ നടന്നുവരുന്നു. ആഭ്യന്തര ജോയിന്‍്റ് സെക്രട്ടറി ആര്‍.കെ ശ്രീവാസ്തവയാണ് ലോക്സഭയില്‍ പാക് അധീന കശ്മീരിന് പ്രത്യേക സീറ്റ് നീക്കിവെക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ചത്.

നിലവില്‍, ജമ്മു കശ്മീര്‍ നിയമസഭയില്‍ പാക് അധീന കശ്മീരിനായി 24 സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഈ പ്രദേശം പാകിസ്താന്‍്റെ നിയന്ത്രണത്തിലായതിനാല്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്്. നിയമസഭയിലെ മൊത്തം അംഗസംഖ്യയെ സൂചിപ്പിക്കുമ്പോള്‍ ഈ സീറ്റുകള്‍ കണക്കിലെടുക്കാറുമില്ല. ഈ രീതിയില്‍ ഏതാനും സീറ്റുകള്‍ ലോക്സഭയില്‍  പാക് അധീന കശ്മീരിന് വേണ്ടി മാറ്റിവെക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

എന്നാല്‍, മറ്റൊരു രാജ്യത്തിന്‍െറ നിയന്ത്രണത്തിലുള്ള പ്രദേശത്ത്  തെരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യന്‍ ഭരണഘടനയുടെ 81ാം  അനുച്ഛേദ പ്രകാരം സാധ്യമല്ല. അതിനാല്‍, ഈ വകുപ്പ് ഭേദഗതി ചെയ്യുക വഴി പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കും കശ്മീരുമായി ബന്ധപ്പെട്ട് ലോക്സഭ പാസാക്കിയിരിക്കുന്ന അസംഖ്യം പ്രമേയങ്ങള്‍ക്കും ശക്തി പകരാന്‍ സാധിക്കുമെന്നും ശ്രീവാസ്തവ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇരുളില്‍ സംഗീതസാഗരം തീര്‍ത്ത് അഫ്സല്‍

Posted: 14 Oct 2013 08:47 PM PDT

Image: 
Subtitle: 
ഇന്ന് ലോക അന്ധദിനം

കൊച്ചി: കാഴ്ചയില്ളെന്ന കുറവ് സംഗീതമാസ്മരികതയിലൂടെ മറികടന്ന് അഫ്സല്‍ യൂസുഫ് അത്ഭുതം വിരിയിക്കുന്നു. നിരവധി സിനിമാഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അഫ്സല്‍  ഒടുവില്‍ സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിയും പ്രേക്ഷക കാഴ്ചയെ അനുഭവസമ്പന്നമാക്കുന്നു. സിനിമ കാണാതെ സിനിമക്ക് പശ്ചാത്തല സംഗീതം ഒരുക്കുക എന്നത് ഒരുപക്ഷേ ലോകത്ത് തന്നെ അപൂര്‍വമാകും.
ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഇമ്മാനുവലി’ല്‍ ഗാനങ്ങള്‍ക്കൊപ്പം സിനിമക്കും പശ്ചാത്തല സംഗീതം അഫ്സല്‍ നല്‍കിയിരുന്നു. അനശ്വര സംവിധായകന്‍ ഭരതന്‍െറ ‘പറങ്കിമല’ റീമേക്ക് ചെയ്യുമ്പോള്‍ അതിന്‍െറ ഈണങ്ങള്‍ക്കൊപ്പം പശ്ചാത്തലസംഗീതവും  ഇദ്ദേഹത്തിന്‍േറതു തന്നെ. അന്ധത മറികടന്ന്, മറ്റുള്ളവരെ ആശ്രയിക്കാതെ എങ്ങനെ ജീവിക്കാം എന്ന ചിന്ത ശക്തമാക്കാന്‍  പ്രേരണയേകിയത്  ബാല്യത്തിലെ പാഠങ്ങളെന്ന് അഫ്സല്‍. മാതാപിതാക്കളും അധ്യാപകരുമെല്ലാം ആത്മവിശ്വാസത്തില്‍ ജീവിക്കാന്‍ പ്രേരണനല്‍കി. കുട്ടിക്കാലം മുതലെ സംഗീതത്തോട് ഇഷ്ടമായിരുന്നു. സംഗീതത്തോടുള്ള താല്‍പര്യം അറിഞ്ഞ് മാതാപിതാക്കളും  പ്രോത്സാഹനം നല്‍കി. ഏഴാം ക്ളാസുവരെ വിദ്യാഭ്യാസം ആലുവ അന്ധവിദ്യാലയത്തിലായിരുന്നു. സാഹിത്യതില്‍        ബിരുദം നേടിയ ശേഷം  ബി.എ മ്യൂസിക്കില്‍ പഠനം നടത്തി.
സംഗീത ഉപകരണങ്ങളില്‍ കീബോര്‍ഡിനോട്  താല്‍പര്യം തോന്നിയതിനാല്‍ അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മഹാരാജാസിലെ പഠനത്തിനിടെ രണ്ട് സംഗീത ആല്‍ബങ്ങള്‍  ചെയ്തു. ഒന്നിന്‍െറ സംവിധാനം ആഷിക് അബുവായിരുന്നു. പഠിക്കുമ്പോള്‍ത്തന്നെ സംഗീതസംവിധായകന്‍ ഒൗസേപ്പച്ചന്‍  സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തില്‍ കീബോര്‍ഡ് പ്ളേയറായി വിളിച്ചു. അതായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള എന്‍ട്രി. അതിനുമുമ്പ് 2005ല്‍ ബിജു വര്‍ക്കിയുടെ ‘ചന്ദ്രനിലേക്കുള്ള വഴി’ എന്ന അക്കാദമിക് ചിത്രത്തിന് ഈണമൊരുക്കി. പിന്നീട് സംഗീതസംവിധായകരായ രവീന്ദ്രന്‍ മാഷ്, ബേണി ഇഗ്നേഷ്യസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബിജിപാല്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഒരു സ്റ്റേജ് ഷോയുടെ ടൈറ്റില്‍ സോങ്ങിന് സംഗീതം നല്‍കാന്‍  അവസരം ലഭിച്ചു. ആ ബന്ധമാണ് സിനിമയില്‍  ഉയര്‍ച്ചയിലേക്ക് എത്തിച്ചത്. നിര്‍മാതാവ് ജോളി ജോസഫ്് ആദ്യ സിനിമയായ ‘കലണ്ടറി’ല്‍ സംഗീതം നല്‍കാന്‍ അവസരം നല്‍കി. തുടര്‍ന്ന് സംവിധായകന്‍ ബാബു ജനാര്‍ദനന്‍െറ ‘ബോംബെ മാര്‍ച്ച് 12 ’ ചെയ്യാന്‍ അവസരം ലഭിച്ചു. പിന്നീട്  പത്മകുമാറിന്‍െറ ‘പാതിരാമണലി’ല്‍ പ്രവര്‍ത്തിച്ചു. സിനിമക്ക് പശ്ചാത്തലസംഗീതം ഒരുക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ അവസരം നല്‍കിയപ്പോള്‍  ലാല്‍ ജോസിനോട്  ആഗ്രഹം പറഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍  ചെയ്തുകൊള്ളാന്‍ അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയും നിര്‍മാതാവ് ജോര്‍ജും പിന്തുണ നല്‍കിയതോടെയാണ് നല്ല രീതിയില്‍ ചിത്രത്തില്‍ പശ്ചാത്തലസംഗീതം ഒരുക്കാന്‍ കഴിഞ്ഞത്. കരിയര്‍ ഹിറ്റ് നല്‍കിയ ചിത്രമാണ് ഇമ്മാനുവല്‍. ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്ത ‘ഗോഡ് ഫോര്‍ സെയിലി’നും ഈണം നല്‍കിയത് അഫ്സലാണ്.  
‘പറങ്കിമല’  സെന്‍ പള്ളാശേരിയാണ് റീമേക്ക് ചെയ്യുന്നത്. ചിത്രത്തില്‍ രണ്ട് ഗാനങ്ങളണ്ട്. നദീം അര്‍ഷാദും മൃദുലാ വാര്യരും പാടിയ ‘മഴയില്‍ നിറയും...’ എന്ന ഗാനം ഹിറ്റായി കഴിഞ്ഞു. യു ട്യൂബില്‍ ആറു ലക്ഷത്തിലധികം  ഹിററുകള്‍ വന്നു കഴിഞ്ഞു. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കും കൂടി ആസ്വാദ്യമാകുന്ന രീതിയിലാണ് ചിത്രം തയാറാക്കിയത്. അതുകൊണ്ടുതന്നെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിനനുസൃതമായ പാറ്റേണുമാണ് ഉപയോഗിച്ചത്.   
സംഗീതജീവിതത്തില്‍ മറക്കാനാകാത്ത അനുഭവങ്ങളില്‍ ഒന്ന് യേശുദാസില്‍നിന്ന് ലഭിച്ച അംഗീകാരമാണ്.  50 വര്‍ഷത്തിനിടെ അദ്ദേഹം ആലപിച്ചതില്‍ ഇഷ്ടപ്പെട്ട അമ്പത് ഗാനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ അഫ്സല്‍ സംഗീതം നല്‍കിയ ഒന്നുമുണ്ട്. തന്‍െറ ആദ്യചിത്രമായ കലണ്ടറിലെ  ‘ചിറകാര്‍ന്ന മൗനം...’ എന്ന ഗാനമാണത്. അഫ്സലിന്‍െറ പിന്‍ബലം  കുടുംബത്തിന്‍െറ  പിന്തുണയാണ്. കൊച്ചിന്‍ യൂനിവേഴ്സിറ്റി റിട്ട. പ്രഫസര്‍ ഡോ. കെ.കെ. മുഹമ്മദ് യൂസുഫാണ് പിതാവ്. മാതാവ് ഫാത്തിമ. ഭാര്യ നിഷാമോള്‍ തിരക്കഥാകൃത്ത് ആലപ്പി ഷരീഫിന്‍െറ സഹോദരിയുടെ മകളാണ്. മക്കള്‍: ഹന ഫാത്തിമ, ഫിദ ഫാത്തിമ, അബ്ദുല്‍. ചെറുപ്പത്തില്‍ സഹോദരി ഐഷയുടെ പ്രോത്സാഹനവും ഏറെ തുണച്ചു.
സാങ്കേതികവിദ്യയുടെ സഹായം കാഴ്ചയുള്ളവരും കാഴ്ചയില്ലാത്തവരും  തമ്മിലെ അകലം കുറക്കുമെന്ന് അഫ്സല്‍ പറയുന്നു. കാഴ്ചയില്ലാതെ പോയെന്ന് കരുതി മാറിനില്‍ക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. ആത്മവിശ്വാസമുണ്ടെങ്കില്‍ എല്ലാം നേടാന്‍ കഴിയും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP