ടെന്നിസ് റാങ്കിങ്: നദാല്‍ വീണ്ടും ഒന്നാമത് Madhyamam News Feeds |
- ടെന്നിസ് റാങ്കിങ്: നദാല്‍ വീണ്ടും ഒന്നാമത്
- യു.എ.ഇയില്‍ വാഹനങ്ങള്‍ക്ക് മലയാളികളുടെ വേഗപ്പൂട്ട്
- ഹാജിമാരുടെ ഗതാഗതം കുറ്റമറ്റതാക്കാന്‍ വിപുല സംവിധാനം
- കുവൈത്ത് സ്പീക്കര്‍ തുര്‍ക്കി പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
- സൊഹാര്‍-മസ്കത്ത് എണ്ണ പൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാകുന്നു
- യു.എസ് പ്രതിസന്ധി: ഒബാമ ഏഷ്യന്‍ പര്യടനം റദ്ദാക്കി
- കണ്ണൂരില്‍ പൊലീസ് സംഘര്‍ഷം; തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു
- തെലങ്കാനക്കെതിരെ പ്രതിഷേധം: ജഗന്‍ മോഹന്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്
- റെയില്‍വേ യാത്രാനിരക്ക് വര്‍ധിപ്പിച്ചു
- ജമ്മുകശ്മീരില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം: നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ടെന്നിസ് റാങ്കിങ്: നദാല്‍ വീണ്ടും ഒന്നാമത് Posted: 04 Oct 2013 11:57 PM PDT Image: ബീജിങ്: ചൈനീസ് ഓപണണ്‍ ഫൈനലില്‍ എത്തിയതോടെ റാഫേല്‍ നദാല്‍ ടെന്നിസ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി.സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിനെ പിന്തള്ളിയാണ് നദാല്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. |
യു.എ.ഇയില്‍ വാഹനങ്ങള്‍ക്ക് മലയാളികളുടെ വേഗപ്പൂട്ട് Posted: 04 Oct 2013 11:42 PM PDT Image: ദുബൈ: കേരളത്തില്‍ ബസുകളുടെ അമിതവേഗത്തിന് പൂട്ടിടാന്‍ അധികാരികള്‍ വിയര്‍ക്കുമ്പോള്‍ ഗള്‍ഫിലെ രാജവീഥികളില്‍ മലയാളി യുവാക്കളുടെ പരിശ്രമത്തില്‍ രൂപംകൊണ്ട വേഗപ്പൂട്ട് അപകടങ്ങള്‍ക്കുമുമ്പില്‍ വാതിലടക്കുന്നു. 18 വര്‍ഷമായി ദുബൈയില്‍ ഇലക്്ട്രോണിക്സ് എന്‍ജിനീയറായി ജോലിചെയ്യുന്ന തൃശൂര്‍ മാള സ്വദേശി കളത്തിപ്പറമ്പില്‍ ബഷീര്‍ മുഹിയുദ്ദീനും കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ നോബി ഈരാളിയുമാണ് ഒരു തരത്തിലും കൃത്രിമം നടത്താനാവാത്ത ഡിജിറ്റല്‍ വേഗപ്പൂട്ടിറക്കി അമിതവേഗത്തിന് അതിര് നിര്‍ണയിച്ചത്. |
ഹാജിമാരുടെ ഗതാഗതം കുറ്റമറ്റതാക്കാന്‍ വിപുല സംവിധാനം Posted: 04 Oct 2013 11:27 PM PDT Image: ജിദ്ദ: ഹജ്ജ് വേളയില്‍ തീര്‍ഥാടകരുടെ പുണ്യനഗരിയിലെ യാത്രക്ക് സര്‍വീസ് നടത്തുന്ന ബസുകളെയും ഡ്രൈവര്‍മാരെയും ട്രാഫിക് സുരക്ഷയും നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി ജബ്ബാറ അസ്സുറൈസിരി. ഗതാഗതവകുപ്പിന്‍െറ ഒരു സംഘം ഹജ്ജ്മന്ത്രാലയം, പൊതുസുരക്ഷ ഡയറക്ടറേറ്റ്, ഹജ്ജ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, മക്ക മുനിസിപ്പാലിറ്റി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദി അറേബ്യന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി (സാപ്റ്റ്കോ)യുടെയും മറ്റു സര്‍വീസ് അനുമതി ലഭിച്ച സ്വകാര്യകമ്പനി ബസുകളുടെയും പുണ്യനഗരികളിലെ പ്രവര്‍ത്തനം ഗതാഗതവകുപ്പിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹറമില്‍ നിന്നു ആറു കിലോമീറ്റര്‍ ദൂരെയുള്ള അസീസിയ്യയില്‍ നിന്നു തീര്‍ഥാടകരെ എല്ലാ നിര്‍ബന്ധ നമസ്കാരത്തിനും മസ്ജിദുല്‍ ഹറാമില്‍ എത്തിക്കുന്നതിന് ബസ് സൗകര്യം ഉപയോഗപ്പെടുത്തും. |
കുവൈത്ത് സ്പീക്കര്‍ തുര്‍ക്കി പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി Posted: 04 Oct 2013 10:46 PM PDT Image: കുവൈത്ത് സിറ്റി: തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്ന കുവൈത്ത് പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പ്രസിഡന്‍റ് അബ്ദുല്ല ഗുല്ലുമായി കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച ജനീവയില്‍ നടക്കാനിരിക്കുന്ന 129ാമത് ഇന്‍റര്‍ പാര്‍ലമെന്‍ററി യൂനിയന്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളായിരുന്ന പ്രധാന ചര്‍ച്ചാവിഷയമെന്ന് സ്പീക്കര്‍ പിന്നീട് വ്യക്തമാക്കി. അറബ്, മുസ്ലിം രാജ്യങ്ങള്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളുടെ കാര്യത്തില്‍ ഏകദേശ രൂപമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്താണ് സമ്മേളനത്തില്‍ അറബ് രാഷ്ട്രങ്ങളെ നയിക്കുന്നത്. |
സൊഹാര്‍-മസ്കത്ത് എണ്ണ പൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാകുന്നു Posted: 04 Oct 2013 10:42 PM PDT Image: സൊഹാര്‍: രാജ്യത്തെ പെട്രോളിയം മേഖലയിലെ സ്വപ്ന പദ്ധതിയായ സൊഹാര്‍-മസ്കത് എണ്ണ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാകുന്നു. 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി യഥാര്‍ഥ്യമാകുന്നതോടെ ദുബൈ-മസ്കത്ത് റോഡിലെ യാത്രാക്ളേശത്തിനും പരിഹാരമാകും. |
യു.എസ് പ്രതിസന്ധി: ഒബാമ ഏഷ്യന്‍ പര്യടനം റദ്ദാക്കി Posted: 04 Oct 2013 10:40 PM PDT Image: വാഷിംങ്ടണ്‍: അമേരിക്കയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒബാമ നടത്താനിരുന്ന ഏഷ്യന്‍ പര്യടനം റദ്ദാക്കി. ഇതോടെ ഇന്തോനേഷ്യയില്‍ ഇന്നാരംഭിക്കുന്ന അപെക് (ഏഷ്യാ-പസഫിക് സാമ്പത്തിക -സഹകരണ) ഉച്ചകോടിയില്‍ ഒബാമക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഇന്തോനേഷ്യന്‍ പ്രസിഡണ്ട് സുസിലോ ബംബാഗ് യുദോയോനോവിനെ യാത്ര റദ്ദാക്കിയ കാര്യം ഒബാമ വിളിച്ചറിയിച്ചു. എന്നാല്‍, പുതിയ ബജറ്റിന്‍മേല്‍ ഏകാഭിപ്രായം രൂപീകരിക്കാന്‍ യു.എസ് ഭരണകൂടത്തിന് ഇതുവരെ ആയിട്ടില്ല. ഇതോടെ യു.എസ് പ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടന്നു. എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തത്തെിയ ആയിരക്കണക്കിന് വിദേശ വിനോദ സഞ്ചാരികള്‍ നിരാശരായി. പ്രതിരോധം, വ്യോമയാനം തുടങ്ങിയ ചുരുക്കം ചില ഒഫീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വൈകാനാണ് സാധ്യത. കരുതല്‍ ധനത്തിന്‍്റെ ബലത്തിലാണ് യു.എസ് എംബസികള്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക അടിയന്തിരാവസ്ഥ നീളുകയാണെങ്കില്‍ എംബസികളുടെ പ്രവര്‍ത്തനം താളം തെറ്റും. യു.എസിന്‍്റെ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കുന്ന ബില്ലില്‍ ജനപ്രതിനിധി സഭ തീരുമാനമെടുക്കേണ്ടതുണ്ട്. ഇത് വൈകിയാല്‍ പ്രതിസന്ധി ആഗോളതലത്തിലേക്ക് ബാധിക്കുമെന്നാണ് വിലയിരുത്തല്‍. |
കണ്ണൂരില്‍ പൊലീസ് സംഘര്‍ഷം; തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു Posted: 04 Oct 2013 10:19 PM PDT Image: കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ പൊലീസുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിന്‍്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. പഴയ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് റിട്ടേണിങ് ഒഫീസര്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. ഭരണ-പ്രതിപക്ഷ വിഭാഗവും പ്രതിപക്ഷ അനുകൂല വിഭാഗവും തമ്മിലാണ് രാവിലെ വോട്ടെടുപ്പിനിടെ സംഘര്‍ഷം നടന്നത്. 4600 വോട്ടര്‍മാരാണ് ഉള്ളത്. |
തെലങ്കാനക്കെതിരെ പ്രതിഷേധം: ജഗന്‍ മോഹന്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക് Posted: 04 Oct 2013 09:59 PM PDT Image: ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് വൈ. എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്. ഇന്നു 10.30 മുതല്‍ നിരാഹാരസമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അനീതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ രാജ്യം മുഴുവന്‍ അണിചേരണമെന്ന് അപേക്ഷിക്കുന്നതായി ജഗന്‍മോഹന്‍ പറഞ്ഞു. വിവാദമായതിനെ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമഭേദഗതി ഓര്‍ഡിന്‍സ് പിന്‍വലിച്ച പോലെ ആന്ധ്രാവിഭജനവും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ജഗന്‍മോഹന്‍ ആവശ്യപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനെതിരെ റായല്‍ സീമയിലും സീമാന്ധ്രയിലും പ്രതിഷേധം വ്യാപകമാക്കാനാണ് ജഗന്‍്റെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18 ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന വന്‍ പ്രതിഷേധ റാലി വരെ നിരാഹാരസമരം തുടരാനാണ് സാധ്യത. തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ ദിവസം സീമാന്ധ്രയിലെ 13 ജില്ലകളിലും പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിരുന്നു. |
റെയില്‍വേ യാത്രാനിരക്ക് വര്‍ധിപ്പിച്ചു Posted: 04 Oct 2013 08:53 PM PDT Image: ന്യൂദല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. എ.സി, സ്ളീപര്‍ ക്ളാസുകളില്‍ രണ്ടു ശതമാനം മുതല്‍ മൂന്നു ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ചരക്കു കൂലി 1.7 ശതമാനം വര്‍ധിപ്പിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. റെയില്‍വേക്ക് 1200 കോടി രൂപയുടെ അധിക ബാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ നിരക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധനവില വര്‍ധനക്ക് അനുസൃതമായി റെയില്‍വേ നിരക്കും കൂട്ടണമെന്ന് കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇത് ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കേണ്ടതായിരുന്നു. ഓരോ ആറുമാസത്തിലും യാത്രാ-ചരക്ക് കൂലി അവലോകനം ചെയ്യേണ്ടതാണ്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ പരിഷ്കരിച്ച ശേഷം യാത്രാനിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. |
ജമ്മുകശ്മീരില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം: നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു Posted: 04 Oct 2013 08:48 PM PDT Image: ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഖേരന്‍ സെക്ടറില്‍ വീണ്ടും നുഴഞ്ഞുയറ്റ ശ്രമം. ശനിയാഴ്ച വൈകിട്ട് ഖേരന്‍ മേഖലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുത്തു. ആറ് എ.കെ 47 റൈഫിള്‍സ്, നാല് പിസ്റ്റള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തുത്തത്. രണ്ടാഴ്ചക്കുള്ളില്‍ 40 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ട മേഖലയിലാണ് വീണ്ടും നുഴഞ്ഞുകയറ്റം നടന്നത്. വെള്ളിയാഴ്ച ഗുജ്ജാര്‍ദുര്‍ ഏരിയയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് മൂന്നോളം ഇത്തരം ശ്രമങ്ങള്‍ സേന വിഫലമാക്കിയിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment