കൂടങ്കുളം പ്രവര്‍ത്തനം; റഷ്യയെ തൃപ്തിപ്പെടുത്താനുള്ള കള്ളം -ഉദയകുമാര്‍ Posted: 22 Oct 2013 12:40 AM PDT ചെന്നൈ: ചൊവ്വാഴ്ച പുലര്‍ച്ചെ കൂടങ്കുളം ആണവ വൈദ്യുത നിലയത്തിന്‍െറ ആദ്യ റിയാക്ടറില്‍നിന്ന് 75 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചെന്നത് റഷ്യയെ തൃപ്തിപ്പെടുത്താനുള്ള കള്ളം മാത്രമാണെന്ന് ആണവ നിലയ വിരുദ്ധ സമര സമിതി നേതാവ് എസ്.പി. ഉദയകുമാര്‍. ആണവ നിലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നില്ളെന്ന് മാത്രമല്ല, നിരന്തരമായി അധികൃതര്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിലയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുതല്‍ നിലയം ഡയറക്ടര്‍ വരെ പൊതുജനത്തെ കബളിപ്പിക്കുകയാണ്. അതിന്‍െറ ഭാഗമായ പ്രസ്തവനയായി മാത്രമേ ഇപ്പോഴത്തെ നീക്കത്തെയും സമര സമിതി കാണുന്നുള്ളൂ. കൂടങ്കുളത്ത് നാലും അഞ്ചും റിയാക്ടറുകള്‍ക്ക് വേണ്ടി റഷ്യയുമായി കരാര്‍ ഒപ്പിടാനായിരുന്നു പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിച്ചത്. എന്നാല്‍ ആദ്യ രണ്ട് റിയാക്ടറുകളില്‍നിന്ന് നാളിതുവരെ കഴിഞ്ഞിട്ടും വൈദ്യുതോല്‍പാദനം ആരംഭിക്കാന്‍ കഴിയാത്തതില്‍ റഷ്യ കടുത്ത അതൃപ്തിയിലായതിനാല്‍ അതിനെ മറികടക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു കള്ളം പടച്ചുവിടുന്നത്. കഴിഞ്ഞ ജൂലൈ 13ന് ന്യൂക്ളിയര്‍ ഫ്യൂഷന്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും ആ ആഴ്ചയില്‍ തന്നെ ആദ്യ 400 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും തുടര്‍ന്ന് ആയിരമായി വര്‍ധിക്കുമെന്നുമായിരുന്നു അന്ന് കേന്ദ്ര മന്ത്രി വി. നാരായണ സ്വാമി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റില്‍ നാരായണ സ്വാമി വീണ്ടും പറഞ്ഞു ഉല്‍പാദനം തുടങ്ങി എന്ന്. പിറ്റേന്ന് തന്നെ തിരുത്തി. ഇങ്ങനെ നിരവധി തവണ തുടങ്ങിയെന്ന് പറഞ്ഞ നിലയത്തില്‍ വൈദ്യതോല്‍പാദനം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലല്ല ഉള്ളത്. കഴിഞ്ഞ ആഗസ്റ്റ് 24ന് വാല്‍വ് തകരാര്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് നിലയം അടച്ചിരുന്നു. നിലവാരം കുറഞ്ഞ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് മൂലം നിലയത്തിലെ വാല്‍വും, സ്റ്റീം ജെനറേറ്റിങ് സംവിധാനവും തകരാറിലാണ്. നിലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമരസമിതിയുമായോ പൊതുജനവുമായോ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തായാറാവുന്നില്ല. പാര്‍ലമെന്‍റില്‍ പോലും വിഷയം ചര്‍ച്ചചെയ്യുന്നില്ല. രാജാധിപത്യകാലത്തെ അനുസ്മരിപ്പിക്കും വിധമാണ് പ്രധാനമന്ത്രിയുടെ സമീപനങ്ങള്‍. സമരത്തെ പിന്തുണക്കുന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ബുധനാഴ്ച ഇടിന്തങ്കര സന്ദര്‍ശിക്കുന്നുണ്ട്. അതിനുശേഷം ഭാവി സമര പരിപാടികള്‍ ആവിഷ്കരിക്കുമെന്നും ഉദയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ചെവ്വാഴ്ച പുലര്‍ച്ചെ 2.45ന് 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറില്‍നിന്ന് 75 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചതായി നിലയം അധികൃതര്‍ വ്യക്തമാക്കി. 1,000 മെഗാവാട്ടിന്‍െറ രണ്ട് റഷ്യന്‍ റിയാക്ടറുകളാണ് ആദ്യ ഘട്ടത്തില്‍ കൂടങ്കുളത്ത് സ്ഥാപിച്ചത്. നിശ്ചയിച്ചതിലും വര്‍ഷങ്ങള്‍ വൈകി കഴിഞ്ഞ ജൂലൈ 13നാണ് 1,000 മെഗാവാട്ട് ശേഷിയുള്ള ആദ്യ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. 15 ദിവസത്തിനുള്ളില്‍ ഈ യൂണിറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നിരവധി തവണ നീട്ടിവെച്ചു. ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ വൈദ്യുതോല്‍പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. അവസാനം സെപ്റ്റംബറില്‍ തുടങ്ങാനിരുന്ന പ്രവര്‍ത്തനം വാല്‍വ് തകരാര്‍ കാരണം മാറ്റിവെക്കുകയായിരുന്നു. |
അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടുമെന്ന് ഷിന്‍ഡെ Posted: 21 Oct 2013 11:52 PM PDT Subtitle: സൈന്യത്തില്‍ നിന്ന് വിരമിക്കുന്ന എല്ലാവര്‍ക്കും വിമുക്ത ഭടന്‍മാരുടെ ആനുകൂല്യങ്ങള്‍ ശ്രീനഗര്‍: വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷമാണ് അതിര്‍ത്തിയില്‍ നിലവില്‍ ഉള്ളതെന്നും അത് നേരിടുന്നതിനുള്ള എല്ലാ സഹായവും നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. സൈന്യത്തില്‍ നിന്ന് വിരമിക്കുന്ന എല്ലാവര്‍ക്കും വിമുക്ത ഭടന്‍മാരുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ പാകിസ്താന്‍്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഷിന്‍ഡെയുടെ പ്രസ്താവന. ആര്‍.എസ് പുരയിയില്‍ നിന്നാണ് ഇന്ന് രാവിലെ സന്ദര്‍ശനം തുടങ്ങിയത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ വാദത്തിനെതിരെ പാകിസ്താന്‍ രംഗത്തു വന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ഷിന്‍ഡെയുടെ മേഖലാ സന്ദര്‍ശനം. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായും ബി.എസ്.എഫ് ജവാന്‍മാരുമായും ഷിന്‍ഡെ കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബി.എസ്.എഫിന്‍്റെ ഡയറക്ടര്‍ ജനറല്‍ എന്നിവരും ഷിന്‍ഡെക്ക് ഒപ്പമുണ്ട്. അതിര്‍ത്തിയിലെ കാര്യങ്ങള്‍ ഭദ്രമല്ളെന്ന സൂചനകള്‍ ആണ് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഷിന്‍ഡെയുടെ സന്ദര്‍ശനം നടക്കുന്ന വേളയിലടക്കം വെടി നിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്ക് നിരവധി തവണയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. |
തോരാ മഴ; കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം Posted: 21 Oct 2013 11:49 PM PDT കുന്നിക്കോട്: രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴ കിഴക്കന്‍ ഗ്രാമീണമേഖലയില്‍ കനത്ത നാശം വിതച്ചു. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. തലവൂര്‍, മേലില, വിളക്കുടി, കാര്യറ എന്നീ ഭാഗങ്ങളിലാണ് മഴ കൂടുതല്‍ നാശംവിതച്ചത്. ഓടകളുടെ അഭാവംമൂലം ഗ്രാമീണപാതകളില്‍ വെള്ളംനിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴവെള്ളത്തോടൊപ്പം പാതയോരത്തെ കല്ലും മറ്റ് മാലിന്യങ്ങളും പാതകളില്‍ നിറയുന്നതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. തലവൂര്‍ ചെമ്പണ്ണ ഏലായില്‍ വെള്ളംകയറിയതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. പട്ടാഴി മെതുകുംമേലില്‍ വീടിന് മുകളിലേക്ക് ആഞ്ഞിലി ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് തീരദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഴമൂലം ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. പല ഭാഗങ്ങളിലും മരങ്ങള്‍വീണ് കമ്പികള്‍ പൊട്ടിയതിനാല്‍ വൈദ്യുതിബന്ധം പൂര്‍ണമായി വിചേ്ഛദിക്കപ്പെട്ട നിലയിലാണ്. പാതകളുടെ വശങ്ങളിലെ മണ്ണൊലിച്ചുപോയതിനാല്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള വലിയവാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നെല്‍വയലുകളും താഴ്ന്ന പ്രദേശങ്ങളും നികത്തിയ ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പുനലൂര്‍-പത്തനാപുരം പാതയില്‍ അലിമുക്ക് ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയതും നാശത്തിന് കാരണമായി. |
മുഖ്യമന്ത്രിക്ക് കരിങ്കൊടി; 86 പേര്‍ക്കെതിരെ കേസ് Posted: 21 Oct 2013 11:44 PM PDT പേരൂര്‍ക്കട: കുടപ്പനക്കുന്നില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി; വേദിയിലേക്ക് തള്ളിക്കയറാനും വഴിതടയാനും ശ്രമിച്ച 86 പേര്‍ക്കെതിരെ കേസെടുത്തു. കുടപ്പനക്കുന്നില്‍ നാഷനല്‍ കയര്‍ റിസര്‍ച് ആന്‍ഡ് മാനേജ്മെന്‍റിന് കീഴില്‍ ആരംഭിക്കുന്ന ലബോറട്ടറി ഉദ്ഘാടനം ചെയ്യാനത്തെവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. മുഖ്യമന്ത്രി എത്തുമെന്നറിഞ്ഞ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ രാവിലെതന്നെ പ്രദേശത്ത് കരിങ്കൊടികളുമായി നിലയുറപ്പിച്ചിരുന്നു. പേരൂര്‍ക്കട എത്തുന്ന മുഖ്യമന്ത്രി കുടപ്പനക്കുന്ന് റോഡിലൂടെ ഉദ്ഘാടന സ്ഥലത്തത്തെുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഇവര്‍ നിലയുറപ്പിച്ചിരുന്നത്. മുഖ്യമന്ത്രി എത്താന്‍ സാധ്യതയുള്ള മറ്റ് റോഡുകളിലും പ്രതിഷേധക്കാര്‍ അണിനിരന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് പരിപാടി നിശ്ചയിരുന്നത്. അതേസമയം 10.30ഓടെ മണ്ണന്തല വഴി കിഴക്കേമുക്കോലയിലത്തെിയ മുഖ്യമന്ത്രിയുടെ വാഹനം കല്ലയം പള്ളിമുക്കിലത്തെി കുടപ്പനക്കുന്ന് ഫാം റോഡിലൂടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തത്തെുകയായിരുന്നു. വിവരമറിഞ്ഞ് പാഞ്ഞടുത്ത പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇതിനിടെ മതില്‍ ചാടിക്കടന്ന ഒരു സംഘം ഉദ്ഘാടനവേദിയിലേക്ക് തള്ളിക്കയറി. കരിങ്കൊടി കാണിച്ചതിനും വേദിയിലേക്ക് തള്ളിക്കയറാനും ശ്രമിച്ചതിനും 86 പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സി.പി.എം നേതാക്കളായ ബി.എസ്. രാജീവ്, രാജലാല്‍, ആര്‍.എസ്. കിരണ്‍ദേവ്, അജ്മല്‍ഖാന്‍, ജയചന്ദ്രന്‍, ദിനേശ്, സി.പി.ഐ നേതാക്കളായ കെ.എസ്. ബാലന്‍, വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, സി.എല്‍. രാജന്‍, ജി. രാജീവ്, പി.ജെ. സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം വകവെക്കാതെ മുഖ്യമന്ത്രി, മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനത്തെി. ഉദ്ഘാടനത്തിനുശേഷം തിരികെ കുടപ്പനക്കുന്നിലൂടെ വഴയില എത്തി പേരൂര്‍ക്കട വഴി മുഖ്യമന്ത്രി മടങ്ങി. അറസ്റ്റ് ചെയ്ത 86 പേരെ സ്റ്റേഷനിലത്തെിച്ചു. ഇവരില്‍ 71 പ്രവര്‍ത്തകരെ ജാമ്യം നല്‍കി വിട്ടയച്ചു. കരകുളം സ്വദേശികളായ അനില്‍കുമാര്‍, സുരേഷ് കുമാര്‍, ക്രൈസ്റ്റ് നഗര്‍ സ്വദേശി ജോയി, പുരവൂര്‍കോണം സ്വദേശി അരുണ്‍കുമാര്‍, പാലക്കുഴി സ്വദേശി അശോകന്‍, അമ്പലംമുക്ക് സ്വദേശി സന്തോഷ്, എന്‍.സി.സി റോഡ് സ്വദേശി സന്ദീപ്, പാതിരിപ്പള്ളി സ്വദേശി ദിലീപ്, കുടപ്പനക്കുന്ന് സ്വദേശികളായ രമേശ് കുമാര്‍, ബിജു, കല്ലയം സ്വദേശികളായ ആര്‍.എസ്. കിരണ്‍ദേവ്, നിഥിന്‍, മരുതൂര്‍ സ്വദേശി സതീശന്‍, മണ്ണന്തല സ്വദേശി രതീഷ്, മുണ്ടേക്കോണം സ്വദേശി വൈശാഖ് എന്നിവര്‍ക്കെതിരെ 15 പ്രവര്‍ത്തകരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.45ഓടെ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. |
ലാലു പ്രസാദ് യാദവിന്‍്റെ ലോക്സഭാംഗത്വം റദ്ദാക്കി Posted: 21 Oct 2013 11:38 PM PDT ന്യൂദല്‍ഹി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍്റെ ലോക്സഭാംഗത്വം റദ്ദാക്കി. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടത്തെി ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് നടപടി. ലാലുവിനെ കൂടാതെ ജെ.ഡി.യു നേതാവ് ജഗദീഷ് ശര്‍മയുടെ ലോക്സഭാ അംഗത്വവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിട്ടുണ്ട്. ലാലു ഉള്‍പ്പെടെ 45 പേര്‍ കുറ്റക്കാര്‍ ആണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ജഗദീഷ് ശര്‍മക്ക് 4 വര്‍ഷം തടവും 5 ലക്ഷം രൂപയും മുന്‍ മുഖ്യമന്ത്രിയും ഐക്യ ജനതാദള്‍ നേതാവുമായ ജഗന്നാഥ് മിശ്രക്ക് 4 വര്‍ഷം തടവും 2 ലക്ഷം രൂപയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. സംസ്ഥാന വിഭജനത്തിനു മുമ്പ് ബിഹാറില്‍ ഉള്‍പ്പെട്ടിരുന്ന ചൈബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ പിന്‍വലിച്ച് അവിഹിത ഇടപാട് നടത്തിയെന്നാണ് സി.ബി.ഐ കേസ്. കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളില്‍ 53 കേസുകളാണ് സി.ബി.ഐ കോടതി പരിഗണിച്ചത്. ലാലുപ്രസാദ് യാദവ് അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്‍്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്. |
തെരുവുവിളക്കുകള്‍ കെ.എസ്.ഇ.ബി കത്തിക്കും; തുക നഗരസഭ നല്‍കും Posted: 21 Oct 2013 11:27 PM PDT തിരുവനന്തപുരം: നഗരത്തില്‍ കത്താതെ കിടക്കുന്ന തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി കെ.എസ്.ഇ.ബി തന്നെ ചെയ്യും. എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തി തെരുവുവിളക്കുകള്‍ കത്തിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ കെ. ചന്ദ്രിക കെ.എസ്.ഇ.ബി ചെയര്‍മാന് കത്ത് നല്‍കി. അറ്റകുറ്റപ്പണി നടത്താനുള്ള തുകയും സാധനസാമഗ്രികളും നഗരസഭ നല്‍കും. എന്നാല്‍, കെ.എസ്.ഇ.ബി യോഗം ചേര്‍ന്ന് അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ അറിയിച്ചത്. ട്യൂബ് ലൈറ്റുകള്‍ക്ക് 266 രൂപവീതവും സോഡിയം വേപ്പര്‍ ലാമ്പുകള്‍ക്ക് 281 രൂപ വീതവുമാണ് തുക നിശ്ചയിച്ചിരിക്കുന്നത്. ലിഫ്റ്റ് ഉപയോഗിക്കേണ്ടി വന്നാല്‍ 600 രൂപയും നല്‍കേണ്ടി വരും. നഗരത്തില്‍ 65,000 ഫ്ളൂറസന്‍റ് ലാമ്പുകളും 15,000 സോഡിയം വേപ്പര്‍ ലാമ്പുകളും 50 ഹൈമാസ്റ്റ് ലൈറ്റുകളുമാണുള്ളത്. സ്വന്തമായി ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാലാണ് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താന്‍ കഴിയാത്തതെന്നാണ് നഗരസഭയുടെ വിശദീകരണം. ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തെരുവുവിളക്കുകളുടെ വിഷയം പ്രതിപക്ഷ ബഹളത്തിനും ബഹിഷ്കരണതിനും കാരണമായിരുന്നു. ചൂട്ടുകറ്റയുമായാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തിനത്തെിയത്.തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തില്‍ ചെറുവിരലനക്കാന്‍ കോര്‍പറേഷന്‍ കൂട്ടാക്കിയില്ല. കെ.എസ്.ഇ.ബിയുടെ പേരില്‍ എല്ലാം പഴിചാരി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഓണക്കാലത്തെ സ്ഥിതി കണക്കിലെടുത്ത് ഒരുമാസത്തേക്ക് തെരുവുവിളക്കുകള്‍ കത്തിക്കാന്‍ കെ.എസ്.ഇ.ബി തയാറായി. വീണ്ടും നഗരം ഇരുട്ടിലേക്ക് കടന്നതോടെയാണ് കൗണ്‍സില്‍ യോഗത്തിലടക്കം പ്രതിഷേധം ഉയര്‍ന്നത്. അതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബിയുമായി ധാരണയില്‍ തെരുവുവിളക്കുകള്‍ കത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. |
ചൂണ്ടല്‍ പഞ്ചായത്തിനെ ഗുരുവായൂര്‍ സ്റ്റേഷന്‍ പരിധിയിലുള്‍പ്പെടുത്തിയേക്കും Posted: 21 Oct 2013 11:17 PM PDT Subtitle: ഗുരുവായൂരില്‍ ടെമ്പിള്‍ സ്റ്റേഷന്‍ ഒരുങ്ങുന്നു ഗുരുവായൂര്‍: ചൂണ്ടല്‍ പഞ്ചായത്തിനെ ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു. നിലവില്‍ കുന്നംകുളം സ്റ്റേഷന്‍ പരിധിയിലാണ് ചൂണ്ടല്‍ പഞ്ചായത്ത്. ഗുരുവായൂര്‍ നഗരസഭ, കണ്ടാണശേരി പഞ്ചായത്ത്, പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയൂര്‍ എന്നീ പ്രദേശങ്ങളാണ് ഇപ്പോള്‍ ഗുരുവായൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വരുന്നത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ നിലവില്‍ വരുമ്പോള്‍ ഗുരുവായൂര്‍ സ്റ്റേഷന്‍െറ അതിര്‍ത്തികളില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തിലാണ് കുന്നംകുളത്ത് നിന്നും ചൂണ്ടലിനെ ഗുരുവായൂരിലേക്ക് മാറ്റുന്നത്. ഗുരുവായൂര്‍ ക്ഷേത്രവും പരിസരത്തെ പ്രധാനക്ഷേത്രങ്ങളും നില്‍ക്കുന്ന പഴയ ഗുരുവായൂര്‍ നഗരസഭയുടെ കുറച്ച് ഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ടെമ്പിള്‍ സ്റ്റേഷന്‍ വരുന്നത്. നിലവിലെ ഗുരുവായൂര്‍ സ്റ്റേഷനാണ് ടെമ്പിള്‍ സ്റ്റേഷനായി മാറുക. ദേവസ്വം വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റേഷന്‍െറ അറ്റകുറ്റപ്പണികള്‍ ദേവസ്വം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവിലെ ഗുരുവായൂര്‍ സ്റ്റേഷന്‍ കണ്ടാണശേരിയിലെ ഒരു വാടകക്കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. പി.എ.മാധവന്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് സ്റ്റേഷന് കണ്ടാണശേരിയില്‍ സ്ഥലം കണ്ടത്തെിയത്. കെട്ടിടത്തിന്‍െറ നവീകരണം നടന്നു വരികയാണ്. കിഴക്കെനടയില്‍ നഗരസഭ സ്ഥലം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും സൗകര്യക്കുറവിന്‍െറ പേരില്‍ പൊലീസ് ഈ നിര്‍ദേശം നിരസിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഗുരുവായൂരില്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. പിന്നീട് യു.ഡി.എഫ് സര്‍ക്കാറും ഇക്കാര്യത്തില്‍ മുന്നോട്ടുപോയി. കഴിഞ്ഞ മെയ് മാസത്തില്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ടെമ്പിള്‍ സ്റ്റേഷന് ധനകാര്യ വകുപ്പിന്‍െറ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്ഘാടനം നീളുകയായിരുന്നു. സി.ഐയുടെ കീഴില്‍ 12 ഓളം എസ്.ഐമാരും 165 ഓളം സിവില്‍ പൊലീസ് ഓഫിസര്‍മാരും വരുന്ന രീതിയിലുള്ള സ്റ്റേഷന് അംഗീകാരം ലഭിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ധനകാര്യ വകുപ്പ് അംഗീകരിക്കാത്തതിനത്തെുടര്‍ന്ന് സി.ഐയും ആറ് എസ്.ഐമാരും 50 ഓളം സിവില്‍ പൊലീസ് ഓഫിസര്‍മാരും അടങ്ങുന്ന രീതിയിലാണ് പുതിയ നിര്‍ദേശം ധനകാര്യ വകുപ്പിന് നല്‍കിയിട്ടുള്ളത്. എന്നാല്‍ ചൂണ്ടല്‍ പഞ്ചായത്ത് കൂടി ഉള്‍പ്പെടുമ്പോള്‍ ഗുരുവായൂര്‍ സ്റ്റേഷന്‍െറ പ്രവര്‍ത്തനം സുഗമമാവില്ല എന്ന സംശയം പൊലീസില്‍ തന്നെയുണ്ട്. ഗതാഗതക്കുരുക്കും അപകടങ്ങളും ഏറെയുള്ള കേച്ചേരിയടക്കമുള്ള പ്രദേശമാണ് ഗുരുവായൂരിലേക്ക് വരുന്നത്. ചൂണ്ടല്‍ പഞ്ചായത്തിന്‍െറ അതിര്‍ത്തിയില്‍ നിന്ന് ഗുരുവായൂര്‍ സ്റ്റേഷന്‍െറ മറ്റൊരു അതിര്‍ത്തിയായ കുരഞ്ഞിയൂരിലത്തൊന്‍ 20 കി.മീയോളം ദൂരമുണ്ട്. ഗുരുവായൂര്‍ സ്റ്റേഷന്‍ കണ്ടാണശേരിയിലേക്ക് മാറുന്നത് തന്നെ കുരഞ്ഞിയൂരിലും നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകളിലും ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ചൂണ്ടലിനെ കൂടി ഗുരുവായൂരിലേക്ക് കൊണ്ടുവരുന്നത്. ചൂണ്ടല്‍ പഞ്ചായത്തിലെ കൂനംമൂച്ചി മുതല്‍ കുന്നംകുളം - തൃശൂര്‍ സംസ്ഥാന പാതവരെയുള്ള പ്രദേശങ്ങള്‍ ഗുരുവായൂരിലേക്ക് മാറ്റാമെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. പെരുമ്പിലാവില്‍ പുതിയ സ്റ്റേഷന് നിര്‍ദേശമുള്ളതിനാല്‍ ഈ സ്റ്റേഷന്‍ വരുമ്പോള്‍ കുന്നംകുളം സ്റ്റേഷന്‍െറ പ്രവര്‍ത്തന പരിധി ചുരുങ്ങും. ഈ സാഹചര്യത്തില്‍ തിരക്കിട്ട് ചൂണ്ടലിനെ ഗുരുവായൂരിലേക്ക് മാറ്റേണ്ടതില്ളെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. |
അമ്പലപ്പാറയില്‍ പരിഭ്രാന്തി പരത്തി മലവെള്ളപ്പാച്ചില്‍ Posted: 21 Oct 2013 11:14 PM PDT Subtitle: വീടുകളില്‍ വെള്ളം കയറി നാശനഷ്ടം അലനല്ലൂര്‍: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ മലവെള്ളപ്പാച്ചില്‍ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലാണ് ഇരട്ടവാരി, കരടിയോട് എന്നിവിടങ്ങളില്‍ മലമുകളില്‍ നിന്ന് ഉരുള്‍പൊട്ടല്‍ പ്രതീതി ഉളവാക്കി മലവെള്ളം പാഞ്ഞത്തെിയത്. കരടിയോട് ഐനികണി കണ്ണന്‍െറ വീട്ടില്‍ മണ്ണ് കുഴഞ്ഞ വെള്ളം കയറി. വീട്ടുപകരണങ്ങളും വീടിനകവും പൂര്‍ണമായും നാശമായി. വൈകീട്ട് അഞ്ചോടെയാണ് സംഭവം. കണ്ണന്‍െറ ഭാര്യ മാലതി ഒഴുക്കില്‍പെട്ടു. നാട്ടുകാരാണ് മാലതിയെ രക്ഷപ്പെടുത്തിയത്. അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. പരിഭ്രാന്തിയിലായ ജനം പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം നല്‍കി. മണ്ണാര്‍ക്കാട്ട് നിന്ന് ഫയര്‍ഫോഴ്സും പൊലീസും ഉടന്‍ സംഭവ സ്ഥലത്തത്തെി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ഇരട്ടവാരിയില്‍ കൃസ്ത്യന്‍ പള്ളിക്ക് സമീപമുള്ള മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസിന്‍െറ വീട്ടിലും വെള്ളം കയറി. മലമുകളിലുള്ള പൊട്ടി (അരുവി) ശക്തമായ മഴയില്‍ നിറഞ്ഞൊഴുകിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്ന് കരുതുന്നു. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍ തുടങ്ങിയവരും ജന പ്രതിനിധികളും സംഭവ സ്ഥലത്ത് എത്തി. |
സംസ്ഥാന ലോട്ടറിയുടെ ചുവടുപിടിച്ച് കടകളില്‍ വ്യാജ നമ്പര്‍ കളി Posted: 21 Oct 2013 11:01 PM PDT താനാളൂര്‍: സംസ്ഥാന ലോട്ടറിയുടെ ചുവടുപിടിച്ച് ലോട്ടറി കടകളില്‍ ‘നമ്പര്‍ കളി’ വ്യാപകമാകുന്നു. ഓരോ ദിവസവും ലക്ഷ കണക്കിന് രൂപയാണ് കളിയിലൂടെ മറിയുന്നത്. സംസ്ഥാന ലോട്ടറിയായ കാരുണ്യ, പ്രതീക്ഷ, വിന്‍വിന്‍, പൗര്‍ണമി, ധനശ്രീ, അക്ഷയ, ഭാഗ്യനിധി എന്നീലോട്ടറികളുടെ ചുവടുപിടിച്ചാണ് ലോട്ടറി കടകളില്‍ നമ്പര്‍ കളി അരങ്ങേറുന്നത്. ദിവസവും നറുക്കെടുക്കുന്ന ഓരോ കേരള ലോട്ടറിയുടെയും ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റു നമ്പറിന്‍െറ അവസാനത്തെ മൂന്നക്ക നമ്പരാണ് ഭാഗ്യം പരീക്ഷകര്‍ക്ക് സമ്മാനം നേടികൊടുക്കുന്ന നമ്പര്‍. ലോട്ടറി കടകളില്‍നിന്ന് ആവശ്യപ്പെടുന്ന മൂന്നക്ക നമ്പര്‍ കടയുടമ എഴുതി നല്‍കും. ആവശ്യക്കാരന് കൊടുക്കുന്ന നമ്പര്‍ ഉടമ എഴുതി സൂക്ഷിക്കും. മൂന്നക്ക നമ്പറിന്‍െറ ഒരു ടിക്കറ്റിന് 10 രൂപയാണ് വില. ഏറ്റവും ചുരുങ്ങിയത് അഞ്ച് ടിക്കറ്റുകള്‍ എടുക്കണം. ഇത്തരത്തില്‍ പരമാവധി 300 ടിക്കറ്റുകളാണ് ഒരു കടയില്‍നിന്ന് നല്‍കുക. 3000 രൂപ നല്‍കി വാങ്ങുന്ന 300 ടിക്കറ്റുകളിലും ഒരേ മൂന്നക്ക നമ്പര്‍ ആയിരിക്കും. കേരള ലോട്ടറിയുടെ നറുക്കെടുപ്പിനുശേഷം ഓരോ ദിവസവും അവസാനത്തെ മൂന്നക്ക നമ്പര്‍ ശരിയായ ഭാഗ്യ പരീക്ഷകന് ടിക്കറ്റൊന്നിന് 5000 രൂപ വെച്ചു കിട്ടും. 300 ടിക്കറ്റിന് 15 ലക്ഷം രൂപ നല്‍കണം. നമ്പര്‍ കളിയിലൂടെ ഒറ്റയടിക്ക് ലക്ഷങ്ങള്‍ നല്‍കേണ്ടി വന്നപ്പോള്‍ ലോട്ടറി കടകള്‍ അടച്ചിട്ട അനുഭവം ഈയിടെ താനൂര്‍, പരപ്പനങ്ങാടി, ചെമ്മാട് ഭാഗങ്ങളിലെ കടകളിലുണ്ടായി. വിജയദശമി ദിനത്തില്‍ കേരള ലോട്ടറിയുടെ നറുക്കെടുപ്പ് സാധാരണത്തേതിലും അരമണിക്കൂര്‍ നേരത്തെ കഴിഞ്ഞിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ അടിച്ച നമ്പര്‍ മൊബൈലില്‍ മെസേജായി സമയം പാഴാക്കാതെ വന്ന ഒരാള്‍ അവസാനത്തെ മൂന്നക്ക നമ്പര്‍ തന്‍െറ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കൈമാറി. താനൂര്‍ , പരപ്പനങ്ങാടി, ചെമ്മാട് കടകളില്‍നിന്നായി നൂറുകണക്കിന് ടിക്കറ്റുകള്‍ ഇതേ നമ്പറില്‍ പലരും വാങ്ങിച്ചു. ഫലത്തില്‍ ഒരേ ഏജന്‍സി നടത്തുന്ന എല്ലാ കടകളില്‍നിന്നുമായി എട്ടരകോടിയോളം രൂപ കൊടുക്കേണ്ടിവന്നതായി പറയുന്നു. പണം കൊടുക്കാന്‍ നിവൃത്തിയില്ലാതെ കടകള്‍ അടച്ചു. പരാതിപ്പെടാന്‍ സാധിക്കാത്തതിനാല്‍ മൊത്തം തുകയുടെ 75 ശതമാനം നല്‍കി പ്രശ്നം പരിഹരിച്ചത്രെ. അതേസമയം മൊത്തം ഏജന്‍സികളുടെ മൗനാനുവാദത്തില്‍ റീട്ടെയില്‍ വ്യാപാരികള്‍ നടത്തുന്ന ഈ നമ്പര്‍ കളിയില്‍ 30 നമ്പറുകള്‍ മാത്രം ഒരു ദിവസം കൊടുക്കാന്‍ പാടുള്ളൂ എന്നാണത്രെ മൊത്തം ഏജന്‍സികളുടെ നിര്‍ദേശം. ഇത് 300 ആക്കി ഉയര്‍ത്തി റീട്ടെയില്‍ കടയുടമകള്‍ ലാഭം കൊയ്യുകയാണെന്ന് പറയുന്നു. ഇതുവഴി ടിക്കറ്റൊന്നിന് 10 രൂപ വെച്ച് 2700 രൂപ ദിവസവും വ്യാപാരികള്‍ക്ക് ലഭിക്കും. നമ്പര്‍ കളിയിലെ തട്ടിപ്പ് പുറത്തുവരുന്നത് ഏതെങ്കിലും ഇടപാടുകാരന് കൂട്ടമായി സമ്മാനം അടിക്കുമ്പോഴാണ്. നമ്പര്‍ കളിയായി പുറത്തിറങ്ങിയ ചൂതാട്ടം അവസാനിപ്പിക്കാന്‍ അധികൃതര്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. |
മാലിന്യം മുഴുവന്‍ വലിയതോട്ടിലേക്ക്; നാട് രോഗഭീഷണിയില്‍ Posted: 21 Oct 2013 10:52 PM PDT മല്ലപ്പള്ളി: മഞ്ഞത്താനം പുഞ്ചയില്‍നിന്ന് ആരംഭിച്ച് മല്ലപ്പള്ളി ടൗണിലൂടെ കടന്ന് മണിമലയാറ്റില്‍ എത്തിച്ചേരുന്ന മല്ലപ്പള്ളി വലിയതോട് മാലിന്യവാഹിനിയാകുന്നു. ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് മാലിന്യക്കുഴലുകളിലൂടെ ഒഴുകിയത്തെുന്ന മലിനജലം ഗുരുതര രോഗഭീതി പടര്‍ത്തിയിരിക്കുകയാണ്. മല്ലപ്പള്ളി സ്വകാര്യബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ശൗച്യാലയത്തിലെ മാലിന്യങ്ങള്‍പോലും ഇതിന് സമീപത്തെ ചെറുതോട്ടിലൂടെ ഒഴുകി വലിയതോട്ടിലാണ് പതിക്കുന്നത്. ചന്ത, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങിയവയില്‍നിന്ന് ഖരമാലിന്യവും നിക്ഷേപിക്കുന്നുണ്ട്. മലിന്യം കലര്‍ന്ന് തോട്ടിലെ വെള്ളം കറുത്തിരുണ്ട് ദുര്‍ഗന്ധം വമിക്കുകയാണ്. മാലിന്യം പക്ഷികള്‍ കൊത്തിയെടുത്ത് കിണറുകളില്‍ നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് കൊതുകുകള്‍ പെരുകിയിട്ടുണ്ട്. തോട്ടിലെ നീരൊഴുക്ക് ഏതാണ്ട് നിലച്ച മട്ടിലായി. ഇതുമൂലം 25 ഏക്കറോളം വരുന്ന മഞ്ഞത്താനം പുഞ്ചയിലെ കൃഷിയും നിലച്ചു. ഏതാണ്ട് 10 വര്‍ഷം മുമ്പുവരെ ഈ പുഞ്ചയില്‍ കൃഷി നടത്തിവന്നിരുന്നു. തോട്ടിലെ നീരൊഴുക്ക് പുന$സ്ഥാപിച്ച് പുഞ്ചയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചിരുന്നു. വലിയതോടിന്‍െറ ആഴവും വീതിയും വര്‍ധിപ്പിക്കുന്നതായിരുന്നു നിര്‍ദിഷ്ട പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പഞ്ചായത്തില്‍ ഭരണമാറ്റം ഉണ്ടായതോടെ ഈ പ്രഖ്യാപനം കടലാസില്‍ മാത്രം ഒതുങ്ങി. കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ മഞ്ഞത്താനം പുഞ്ചയില്‍ വളരെ ഉയരത്തില്‍ വെള്ളക്കെട്ട് ഇപ്പോഴും നിലനില്‍ക്കുകയാണ്. വേനല്‍ക്കാലത്ത് ജലം വറ്റി ചെറിയ അരുവികളായി മാറുന്ന മണിമലയാറ്റിലേക്ക് ഈ തോട്ടിലെ മാലിന്യം ഒഴുകിയത്തെുന്നതോടെ നദിയും പരിപൂര്‍ണമായും മലിനമാകുകയാണ്. തിരുമാലിട പ്രദേശത്ത് മണിമലയാറ്റിലേക്ക് വലിയതോട് പതിക്കുന്നിടത്തുനിന്ന് കേവലം 50 മീറ്റര്‍മാത്രം അകലെയാണ് ജലവിതരണവകുപ്പിന്‍െറ പമ്പ്ഹൗസ് സ്ഥിതി ചെയ്യുന്നത്. സമീപ ആറ്റിലെ കിണറ്റില്‍നിന്നാണ് കുടിവെള്ള വിതരണത്തിന് വാട്ടര്‍ അതോറിറ്റി പമ്പിങ് നടത്തുന്നത്. ജലം ശുദ്ധീകരിക്കുന്നുമില്ല. ക്ളോറിനേഷന്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. മണിമലയാറ്റിലെ പമ്പ്ഹൗസിന് സമീപം ആറ്റില്‍ കുളിക്കാനത്തെുന്നവര്‍ എണ്ണയും സോപ്പും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് വാട്ടര്‍ അതോറിറ്റി ഇവിടുത്തെ പല കടവുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും ശ്രദ്ധയുള്ള വാട്ടര്‍അതോറിറ്റി ഇവിടെ ഒഴുകിയത്തെുന്ന മാലിന്യ വാഹിനിയായ തോടിനെക്കുറിച്ച് അറിഞ്ഞിട്ടും കണ്ടില്ളെന്ന് നടിക്കുകയാണ്.മണിമലയാറ്റില്‍ തിരുമാലിട ഭാഗത്ത് കുളിക്കാനിറങ്ങുന്ന ആളുകള്‍ക്ക് ത്വഗ്രോഗങ്ങള്‍ ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്. ഇവിടെ കുളിച്ച് കരക്കുകയറും മുമ്പുതന്നെ ദേഹത്താകമാനം ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് പകര്‍ച്ചവ്യാധികള്‍ ഈ പ്രദേശത്ത് പടരുക പതിവാണ്. തിരുമാലിട മഹാദേവക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന മണിമലയാറ്റിലാണ് ക്ഷേത്രത്തിലെ ആറാട്ട് നടന്നുവരുന്നത്. ക്ഷേത്ര ഭാരവാഹികളും ജനങ്ങളും നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല. |
No comments:
Post a Comment