ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര സര്‍വീസ് വര്‍ധിപ്പിക്കുന്നു Posted: 26 Oct 2013 12:31 AM PDT മസ്കത്ത്: ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നു. മസ്കത്ത്, ക്വലാലംപൂര്‍ അടക്കം 15 റൂട്ടുകളിലേക്കാണ് ജെറ്റ് എയര്‍വേഴ്സ് പുതിയ സര്‍വീസുകള്‍ നടത്താന്‍ പദ്ധതിയിടുന്നത്. ഇതിനായി കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുകയോ വാടകക്കെടുക്കുകയോ ചെയ്യും. ഇന്ത്യ ഗസറ്റാണ് ഇത് സംബന്ധമായ വാര്‍ത്തകള്‍ പുറത്തുവിട്ടത്. മസ്കത്തില്‍നിന്ന് നിലവില്‍ മുബൈ, കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 21 സര്‍വീസുകളാണ് ജെറ്റ് എയര്‍വേഴ്സിനുള്ളത്. ലണ്ടന്‍, ന്യൂയോര്‍ക്ക്, ടൊറോന്‍റാ എന്നിവിടങ്ങളിലേക്ക് നേരിട്ടും അല്ലാതെയും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. എന്നാല്‍, ഈ വിഷയത്തില്‍ ജെറ്റ് എയര്‍വേഴ്സ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പുതിയ ബിസിനസ് പങ്കാളിയായ ഇത്തിഹാദ് എയര്‍വേസും മൗനം പാലിക്കുകയാണ്. ജെറ്റ് എയര്‍വേസ് ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരിയും പ്രതികരിക്കാന്‍ തയാറായില്ല. ഇന്ത്യയിലെ മാനേജ്മെന്‍റില്‍നിന്ന് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ചെലവ് കുറഞ്ഞ അവധിക്കാല കേന്ദ്രമെന്ന നിലയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട്. രാജ്യത്തിന്‍െറ വൈവിധ്യവും സാംസ്കാരിക പൈതൃകവും വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്്. അതോടെ ചെലവ് കുറഞ്ഞ വിനോദ സഞ്ചാര കേന്ദ്രമായി ഇന്ത്യ മാറുകയാണ്. വിസാ നിയമത്തിലും മറ്റും ഇളവ് വരുത്തിക്കൊണ്ടുളള ഇന്ത്യയുടെ പുതിയ വിനോദ സഞ്ചാര നയം കൂടുതല്‍ അനുഗ്രഹമായി മാറുന്നത് വിമാനക്കമ്പനികള്‍ക്കാണ്. 2020 ആവുമ്പോഴേക്കും ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍ ഇപ്പോഴുള്ളതിന്‍െറ ഇരട്ടിയാവുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ജൂലൈ വരെയുള്ള നാല് മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചിരുന്നു. ഈ വളര്‍ച്ച മുന്നില്‍ കണ്ടാണ് ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ തുടങ്ങിയ വിമാനക്കമ്പനികള്‍ ഇന്ത്യയില്‍നിന്ന് സര്‍വീസുകള്‍ ആരംഭിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി കുറയുകയാണ്. ഈ മേഖലയിലെ വിമാന കമ്പനികളുടെ കിടമത്സരവും ഉയര്‍ന്ന എണ്ണ വിലയും കാരണം പല കമ്പനികളും ഭീമമായ നഷ്ടം പേറുകയാണ്. ഇതോടെ പല വിമാനക്കമ്പനികളും ആഭ്യന്തര സര്‍വീസ് കുറക്കുന്നുണ്ട്. ജെറ്റ് എയര്‍വേസും ആഭ്യന്തര സര്‍വീസുകള്‍ കുറച്ചിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിക്കുന്നത് എയര്‍ലൈന്‍ മേഖലക്ക് ശുഭസൂചനയാണ്്. ജെറ്റ് എയര്‍വേസ് ഇപ്പോള്‍ ദിവസേന 550 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 165 എണ്ണം അന്താരാഷ്ട്ര സര്‍വീസുകളാണ്. എന്നാല്‍, പുതിയ വിമാന സര്‍വീസുകള്‍ നടത്താനും സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും കുടുതല്‍ മുതല്‍മുടക്ക് ആവശ്യമാണ്. ഇതിനായി ഇത്തിഹാദ് എയര്‍വേസിന്‍െറ സാമ്പത്തിക പങ്കാളിത്തം നേടിയിട്ടുണ്ട്. പുതിയ സര്‍വീസുകള്‍ നടത്താന്‍ വലിയ വിമാനങ്ങളായ വൈഡ് ബേഡീഷ് 40 ഉം ചെറിയ വിമാനങ്ങളായ നാരോ ബേഡീഡ് 35 ഉം അധികം വേണ്ടി വരും. ഇതനുസരിച്ച് 2018-2020 കാലയളവില്‍ പുതിയ 50 ‘ബോയിങ് 737’ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ജെറ്റ് എയര്‍വേസ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍നിന്ന് അംഗീകാരം നേടിക്കഴിഞ്ഞു. അടുത്തിടെ ജെറ്റ് എയര്‍വേസിന്‍െറ 24 ശതമാനം ഷയറുകള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വേസ് കരാറിലേര്‍പ്പെട്ടിരുന്നു. ഇതനുസരിച്ച് 379 ദശലക്ഷം ഡോളറാണ് ജെറ്റ് എയര്‍വേസിന് ലഭിക്കുക. 150 ദശലക്ഷം ഡോളര്‍ കുടി ഇത്തിഹാദ് അധികം ചെലവഴിക്കും. ഇത് സംബന്ധമായ കരാറിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പദ്ധതി നടപ്പാവണമെങ്കില്‍ ഇന്ത്യയിലെ കോമ്പറ്റിഷന്‍ വാച്ച് ഡോഗിന്‍െറ അനുവാദം ലഭിക്കണം. അംഗീകാരം ലഭിക്കുന്നതോടെ ഇത്തിഹാദിന് പുതിയ പദ്ധതിയില്‍ പണമിറക്കാന്‍ കഴിയും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത്തിഹാദില്‍ നിന്ന് ആദ്യ ഗഡു പണം ലഭിക്കും. പുതിയ വികസന പദ്ധതികള്‍ക്കായി ജെറ്റ് എയര്‍വേസിന് പണം ഉടന്‍ ആവശ്യമായി വരും. |
മരുഭൂമിക്ക് നടുവിലെ വാഹന വിസ്മയം Posted: 25 Oct 2013 11:10 PM PDT അബൂദബി: മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍, 1885 മുതല്‍ 2012 വരെയുള്ള വാഹനങ്ങള്‍, സ്വര്‍ണം പൂശിയതും സപ്ത വര്‍ണങ്ങളിലുള്ളതുമായ കാറുകള്‍...എമിറേറ്റ്സ് നാഷനല്‍ ഓട്ടോ മ്യൂസിയത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ നമ്മെ കാത്തിരിക്കുന്ന അത്ഭുതങ്ങളാണിത്. കാറുകളുടെ ചരിത്രം പീലിവിടര്‍ത്തി സന്ദര്‍ശകരെ കാത്തിരിക്കുകയാണ് മരുഭൂമിക്ക് നടുവില്‍ പിരമിഡ് ആകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ വാഹന മ്യൂസിയത്തില്‍. കാലത്തിന്‍െറ കൈയൊപ്പ് ചാര്‍ത്തിയ കാറുകളും ജീപ്പുകളും ഡോഡ്ജുകളുമെല്ലാം ഈ മ്യൂസിയത്തിലുണ്ട്. കരയിലെ വാഹനങ്ങള്‍ക്ക് അകമ്പടി പകരാനെന്നോണം ഒരു വിമാനവും മ്യൂസിയത്തിന്‍െറ അരികുപറ്റി കിടക്കുന്നുണ്ട്. അബൂദബിയില്‍ നിന്ന് ലിവയിലേക്കുള്ള പാതയില്‍ 100 കിലോമീറ്റര്‍ അകലെ ഹമീം എന്ന സ്ഥലത്താണ് മ്യൂസിയം. എന്‍ജിന്‍ കരുത്തും എല്ലാവിധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പുതുതലമുറ വാഹനങ്ങള്‍ക്കൊപ്പം തന്നെ കാറിന്‍െറ ആദ്യ രൂപവും ഇവിടെ കാണാം. ജര്‍മനി, ജപ്പാന്‍, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങളിലായി നിര്‍മിച്ച വാഹനങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. പെട്രോളിനും ഡീസലിനും പുറമെ നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറും ഈ മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിലെ എല്ലാ വാഹനങ്ങളും പ്രവര്‍ത്തനക്ഷമമാണ്. 220ലധികം വാഹനങ്ങളാണ് ഇവിടെയുള്ളത്. ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മഹീന്ദ്രയുടെ ജീപ്പും വാഹന ശേഖരത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വാഹനക്കമ്പക്കാരനായ അബൂദബി രാജകുടുംബത്തിലെ ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാനാണ് ഈ മ്യൂസിയം സ്ഥാപിച്ചത്്. ശൈഖ് സ്വന്തമായി രൂപകല്‍പന ചെയ്ത വാഹനങ്ങളും മ്യൂസിയത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ വാഹനങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്്. എന്‍ജിനീയറായ ശൈഖ് തന്നെയാണ് വിവിധ വാഹനങ്ങളുടെ രൂപകല്‍പന നിര്‍വഹിച്ചിട്ടുള്ളത്. മ്യൂസിയത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ മുന്‍വശത്തായി ഗിന്നസ് റെക്കോഡില്‍ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കാരവന്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. എട്ട് മുറികളുള്ള ഈ കാരവന്‍െറ ഉയരം 12 മീറ്ററാണ്. കാരവന്‍െറ എതിര്‍വശത്തായി ഭൂഗോളത്തിന്‍െറ മാതൃകയില്‍ മറ്റൊരു വാഹനവുമുണ്ട്. മ്യൂസിയത്തിന് അകത്തേക്ക് കയറുമ്പോള്‍ പേടിപ്പിക്കുന്ന വലുപ്പത്തിലുള്ള ഡോഡ്ജാണ് സ്വാഗതം ചെയ്യുക. ലോകത്തിലെ ഏറ്റവും വലിയ നാലുചക്ര വാഹനത്തിനുള്ള റെക്കോഡുമായി ഗിന്നസ് ബുക്കില്‍ കയറിയ ഈ വാഹനത്തിന്‍െറ ഉയരം അഞ്ച് മീറ്ററാണ്. ടയറിന് തന്നെ ഒത്ത ഒരു മനുഷ്യനേക്കാള്‍ ഉയരമുണ്ട്. ഒരു കുടുംബത്തിന് സുഖമായി കഴിയാനുള്ള എല്ലാ സൗകര്യമുള്ള ഈ വാഹനത്തില്‍ മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും മജ്ലിസും അടങ്ങിയിരിക്കുന്നു. ശൈഖ് തന്നെയാണ് ഈ വാഹനം രൂപകല്‍പന ചെയ്തത്. മരൂഭൂമിയില്‍ കുറച്ചുകാലം സഞ്ചരിച്ച ഈ കൂറ്റന്‍ ഡോഡ്ജ് ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ തന്നെ ഓടിച്ചാണ് മ്യൂസിയത്തില്‍ കൊണ്ടുവന്നത്. മ്യൂസിയത്തിലൂടെ കടന്നുപോകുമ്പോള്‍ വീല്‍ചെയര്‍ പോലെയുള്ള ഒരു മൂന്ന് ചക്ര വാഹനം കാണാന്‍ കഴിയും. ആദ്യകാല കാറാണിത്. 1885ല്‍ നിര്‍മിച്ച മെഴ്സിഡസിന്‍െറ ഈ കാര്‍ ഇന്ന് അപൂര്‍വമാണ്. വാഹനക്കമ്പക്കാരനായ ശൈഖ് ഹമദ് ബിന്‍ ഹംദാന്‍െറ വിവാഹവും വാഹനങ്ങളുടെ വര്‍ണങ്ങളോടെയായിരുന്നു. ഏഴ് ദിവസം ഏഴ് നിറത്തിലുള്ള മെഴ്സിഡസ് ബെന്‍സുകളാണ് കല്യാണ കാറുകളായി അദ്ദേഹം ഉപയോഗിച്ചത്. മഴവില്ലഴക് പോലുള്ള കാറുകളില്‍ ഒന്നില്‍ ഏഴ് നിറവും സംഗമിച്ചിട്ടുമുണ്ട്. ഏഴ് കിലോ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച കാറും കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. 1984 മോഡല്‍ ബെന്‍സ് കാറിലാണ് ഏഴ് കിലോ സ്വര്‍ണം ഉപയോഗചിച്ച് മാറ്റം വരുത്തിയത്. ബ്രിട്ടീഷ് പതാകയുള്ള റോള്‍സ് റോയ്സ് കാര്‍ മറ്റൊരത്ഭുതമാണ് ഒരുക്കിവെച്ചിരിക്കുന്നത്. 1979ല്‍ എലിസബത്ത് രാജ്ഞി യു.എ.ഇ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ യാത്ര ചെയ്യാനായി കൊണ്ടുവന്നതാണ് ഈ റോള്‍സ് റോയ്സ് പാന്‍റം കാര്‍. രാജ്ഞി മടങ്ങാനൊരുങ്ങുമ്പോള്‍ ഈ കാര്‍ ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ സ്വന്തമാക്കുകയായിരുന്നു. മ്യൂസിയത്തിന് പുറത്തായി മരുഭൂമിയില്‍ നിര്‍ത്തിയിട്ട ജീപ്പ് കാണാം. അകലെ നിന്ന് നോക്കുമ്പോള്‍ സാദാ ജീപ്പ് പോലെ കാണുന്ന ഈ വാഹനത്തിന്‍െറ അടുത്ത് ചെല്ലുമ്പോഴാണ് വലുപ്പം ബോധ്യപ്പെടുക. ലോകത്തിലെ പ്രവര്‍ത്തന ക്ഷമമായ ഏറ്റവും വലിയ ജീപ്പിനുള്ള റെക്കോര്‍ഡ് ഈ വമ്പന്‍ വാഹനത്തിന് സ്വന്തമാണ്. ജീപ്പിന്‍െറ സമീപത്തായി ഒരു വിമാനവും നിര്‍ത്തിയിട്ടുണ്ട്. റാസല്‍ഖൈമയില്‍ നിന്ന് ഹമീമിലേക്ക് റോഡ് മാര്‍ഗം വലിച്ചുകൊണ്ടുവരുകയായിരുന്നു ഈ വിമാനം. ചെറിയ ഫീസില്‍ സന്ദര്‍ശകര്‍ക്ക് ഈ കാഴ്ചകള്‍ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. |
മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസ്: പ്രതി കവിതാപിള്ള പിടിയില്‍ Posted: 25 Oct 2013 11:05 PM PDT കല്‍പ്പറ്റ: മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയും ആലപ്പുഴ തലവടി സ്വദേശിനിയുമായ കവിതാപിള്ള പിടിയില്‍. വയനാട്ടിലെ തിരുനെല്ലിയില്‍ നിന്നാണ് കവിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സക്കെന്ന പേരില്‍ ഇവിടെ കഴിയുകയായിരുന്നു കവിത. ഇവരെ കൂടാതെ മകന്‍ വിഷ്ണു, ഡ്രൈവര്‍ അല്‍താഫ് എന്നിവരെയാണ് രാവിലെ കസ്റ്റഡിയിലെടുത്തത്. മാനന്തവാടി സി.ഐയുടെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളെജുകളില്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് ആറുകോടി രൂപ തട്ടിയെടുതെന്നാണ് പൊലീസിന് ലഭിച്ച പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കവിതക്കെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. കവിതാപിള്ള രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പൊലീസ് തെരച്ചില്‍ നോട്ടിസ് പതിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കവിതാപിള്ള സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. |
യാത്രാ നിരോധം: തടവില്‍ കഴിയുന്ന മൂന്ന് ഇന്ത്യക്കാര്‍ക്ക് കിരീടാവകാശിയുടെ കാരുണ്യത്തില്‍ മോചനമാകുന്നു Posted: 25 Oct 2013 10:57 PM PDT മനാമ: യാത്രാ നിരോധം നേരിട്ട് ഡിറ്റന്‍ഷന്‍ സെന്‍ററില്‍ കഴിയുന്ന രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് കിരീടാവകാശിയുടെ കാരുണ്യത്തില്‍ മോചനമാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബഹ്റൈന്‍ സന്ദര്‍ശന വേളയില്‍ ഇക്കാര്യം കിരീടാവകാശിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് മൂന്ന് പേരുടെ പ്രശ്നത്തിന് പരിഹാരമാകുന്നത്. മലയാളികളായ അബ്ദുല്ലക്കുട്ടി, മലയില്‍ സുരേന്ദ്രന്‍, ഉത്തരേന്ത്യക്കാരനായ സുരേന്ദ്രകുമാര്‍ എന്നിവരരെയാണ് നിയമ നപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മോചിപ്പിക്കുക. പണം നല്‍കാനുള്ളതിന്‍െറ പേരില്‍ തൊഴിലുടമകള്‍ കേസ് കൊടുത്തതിനാല്‍ മാസങ്ങളായി തടവില്‍ കഴിയുന്ന ഇവരുടെ സാമ്പത്തിക ബാധ്യത കിരീടാവകാശി ഏറ്റെടുക്കുകയായിരുന്നുവെന്ന് അംബാസഡര്‍ പറഞ്ഞു. തുടര്‍ന്ന് എംബസി ഇവരുടെ ഫയലുകള്‍ കിരീടാവകാശിയുടെ കോര്‍ട്ടില്‍ എത്തിച്ചു. യാത്രാനിരോധം എല്ലാ ജി.സി.സി രാജ്യങ്ങളിലെയും പ്രവാസികള്‍ നേരിടുന്ന പ്രശ്നമാണ്. അതേസമയം, ബാങ്കിങ് ഹബായ ബഹ്റൈനില്‍ ചെക്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതലാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു.യാത്രാ നിരോധം നേരിടുന്ന നിരവധി പേര്‍ ഇവിടെ അംഗീകൃതമായി ജോലി ചെയ്യുന്നുണ്ട്. ഇതിന് തടസ്സങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ഡാറ്റാ സെന്റര്‍കേസ്: സര്‍ക്കാരിനുവേണ്ടി വി ഗിരി ഹാജരാകും Posted: 25 Oct 2013 10:30 PM PDT ന്യൂദല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റകേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് വി ഗിരി ഹാജരാകും. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിക്കു വേണ്ടി കെ.കെ വേണുഗോപാലും ഹാജരാകും. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന രണ്ട് അഭിഭാഷകരും ഹാജരാകും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് വി ഗിരിയെ തിരിച്ചു വിളിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കെ.കെ വേണുഗോപാല്‍ ഹാജരായതിനാല്‍ ഗിരി പിന്‍മാറുകയായിരുന്നു. കേസില്‍ കെ.കെ വേണുഗോപാല്‍ ഹാജരാകുന്നതില്‍ അഭിപ്രായ വ്യത്യാസം തുടരുന്നതിനാല്‍ മുഖ്യമന്ത്രി ഗിരിയെ നേരിട്ട് വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം, കേസില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി തുടക്കം മുതല്‍ ഹാജരായിരുന്ന സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ടി. ജോര്‍ജിനെ മാറ്റിയിരുന്നു. എം.ടി ജോര്‍ജിനു പകരം മറ്റൊരു സ്റ്റാന്‍ഡിങ് കോണ്‍സലായ അഡ്വ. എം.ആര്‍. രമേശ് ബാബു ഹാജരാകണമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഉത്തരവിറക്കിയിരുന്നു. |
സിനാന്‍െറ ചികിത്സക്ക് റിയാദ് എം.എസ്.എസ് ഒന്നേകാല്‍ ലക്ഷം രൂപ നല്‍കും Posted: 25 Oct 2013 10:23 PM PDT റിയാദ്: ഉപമകളില്ലാത്ത സങ്കടങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുന്ന സിനാന്‍ എന്ന കുഞ്ഞിന്‍െറ ചികിത്സക്ക് മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) റിയാദ് ഘടകവും വനിതാ വിങും ചേര്‍ന്ന് ഒന്നേകാല്‍ ലക്ഷം രൂപ നല്‍കും. എം.എസ്.എസ് ഒരു ലക്ഷം രൂപയും വനിതാ വിങ് കാല്‍ ലക്ഷം രൂപയുമാണ് നല്‍കുക. മലമൂത്ര വിസര്‍ജനത്തിന് ജന്മനാ അവയവങ്ങളില്ലാത്ത സിനാന്‍ എന്ന മൂന്നര വയസുകാരന്‍െറ ദുരിത കഥ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചത് മുതല്‍ സഹായവും പ്രാര്‍ഥനയുംവിവിധ കോണുകളില്‍ നിന്നെത്തുന്നുണ്ട്. 15 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന അഞ്ചിലധികം വലിയ ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ കുഞ്ഞു സിനാന് ദുരിതക്കടല്‍ നീന്തി കടക്കാനാവൂ. എം.എസ്.എസിന്‍െറ കോഴിക്കോട്ടെ സകാത് കമ്മിറ്റി 25000 രൂപയും സിനാന്‍െറ ചികിത്സക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ‘ഗള്‍ഫ് മാധ്യമം’ വായനക്കാര്‍ ഇതുവരെയായി 27200 രുപയും എം.എസ്.എസ് കൊടുവള്ളി യൂണിറ്റ് 25000 രൂപയും ഇതുവരെ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് റിയാദ് എം.എസ്.എസും വനിതാ വിങും ചേര്‍ന്ന് ഒന്നേകാല്‍ ലക്ഷം രൂപ കൂടി നല്‍കുന്നത്. എം.എസ്.എസിന്‍െറ നാട്ടിലെ ഘടകവുമായി ചേര്‍ന്ന് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിയാദ് എം.എസ്.എസ് കമ്മിറ്റി, മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകണമെന്ന അര്‍ഥത്തിലാണ് ചികിത്സക്ക് പണം നല്‍കുന്ന വിവരം പരസ്യപ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സിനാന്‍െറ ചികിത്സക്ക് ആവശ്യമായ ബാക്കി തുക പ്രവാസികളുള്‍പ്പെടെയുള്ള സുമനസുകളില്‍ നിന്ന് ലഭിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു വൃക്കകളും ഒട്ടിപ്പിടിച്ച നിലയിലുള്ള സിനാന് ഇവ വേര്‍പ്പെടുത്തുന്നതിനുള്ള ചികിത്സ തിങ്കളാഴ്ച ആരംഭിക്കും. ഇതിന് മാത്രം നാലു ലക്ഷത്തിലധികം രൂപ ചിലവ് വരും. സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും പ്രതീക്ഷിച്ചാണ് തിങ്കളാഴ്ച ചികിത്സ തുടങ്ങുന്നത്. വൃക്കകളുടെ പ്രശ്നം ശസ്ത്രക്രിയയിലൂടെ പരിഹരിച്ചാല്‍ മറ്റ് വൈകല്യങ്ങള്‍ കൃത്രിമ അവയവം വെച്ചുപിടിപ്പിച്ച് ഭേദമാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ഇരു വാരിയെല്ലുകള്‍ക്കടുത്ത് ശസ്ത്രക്രിയ നടത്തി മലമൂത്ര വിസര്‍ജനത്തിന് കൃത്രിമ സംവിധാനം ഒരുക്കിയിരിക്കുകയാണ്. വയറിനടുത്ത് ഡോക്ടര്‍മാരുണ്ടാക്കിയ രണ്ട് തുളകള്‍ തുണികൊണ്ട് അടച്ചുവെക്കും. തുണി നനയുമ്പോഴാണ് കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയുട്ടുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് മനസിലാകുന്നത്. കോഴിക്കോട് പൊക്കുന്ന് നടുക്കണ്ടി പറമ്പിലെ വാടക വീട്ടില്‍ താമസിക്കുന്ന റഷീദ്-സാബിറ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സിനാന്‍. പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ മാങ്കാവ് ശാഖയില്‍ ഉമ്മ സാബിറയുടെ പേരിലുള്ള 4312000100726479 എസ്.ബി അക്കൗണ്ടിലേക്ക് സഹായം അയക്കാവുന്നതാണ് (IFSC CODE: PUNB. 0431200). കൂടുതല്‍ വിവരങ്ങള്‍ക്ക് മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2730848. (email: healthcare@madhyamam.in). പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ മാങ്കാവ് ശാഖയില്‍ ഉമ്മ സാബിറയുടെ 4312000100726479 എസ്.ബി അക്കൗണ്ടിലേക്ക് സഹായം അയക്കാവുന്നതാണ് (IFSC CODE: PUNB. 0431200). കൂടുതല്‍ വിവരങ്ങള്‍ക്ക് മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2730848. (email: healthcare@madhyamam.in). പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ മാങ്കാവ് ശാഖയില്‍ ഉമ്മ സാബിറയുടെ 4312000100726479 എസ്.ബി അക്കൗണ്ടിലേക്ക് സഹായം അയക്കാവുന്നതാണ് (IFSC CODE: PUNB. 0431200). കൂടുതല്‍ വിവരങ്ങള്‍ക്ക് മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2730848. (email: healthcare@madhyamam.in). |
തുര്‍ക്കി, കുവൈത്ത് പൗരന്മാര്‍ക്ക് വിസയില്ലാതെ പരസ്പരം യാത്ര ചെയ്യാം Posted: 25 Oct 2013 10:18 PM PDT കുവെത്ത് സിറ്റി: തുര്‍ക്കി, കുവൈത്ത് സ്വദേശികള്‍ക്ക് ഇരുരാജ്യത്തേക്കും വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി. കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന തുര്‍ക്കി വിദേശമന്ത്രി അഹ്മദ് ദാവൂദോഗ്ലുവും കുവൈത്ത് വിദേശമന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം. ഉഭയകക്ഷി ബന്ധവും വ്യാപാര, വാണിജ്യ ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തീരുമാനിച്ചതായും മന്ത്രിമാര്‍ അറിയിച്ചു. രണ്ടുദിവസം നീണ്ട ജോയിന്‍റ് ഹയര്‍ കമ്മീഷന്‍ ഓണ്‍ കോര്‍പേറേഷന് ശേഷമാണ് വിദേശമന്ത്രിമാര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണമുള്ള എല്ലാ മേഖലകളും ജോയിന്‍റ് കമ്മീഷന്‍ വിശദമായി ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തില്‍ പുതിയ വാതായനം തുറക്കാന്‍ തന്നെ തുറന്ന ചര്‍ച്ച സഹായിച്ചതായി ദാവൂദോഗ്ലു വ്യക്തമാക്കി. 2014-15ലേക്കുള്ള ജോയിന്‍റ് ആക്ഷന്‍ പ്ളാന്‍ യോഗത്തില്‍ തയാറാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് സന്തോഷമറിയിച്ചതായി കുവൈത്ത് വിദേശമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം തുടക്കത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് അഹ്മദ് ഗുല്ലിനെ കുവൈത്ത് സന്ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നതായും അമീര്‍ കൂട്ടിച്ചേര്‍ത്തു. സിറിയ, ഫലസ്തീന്‍ പ്രശ്നങ്ങളടക്കം മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ജോയിന്‍റ് കമ്മീഷന്‍ ചര്‍ച്ച ചെയ്തു. സിറിയന്‍ പ്രശ്നം അവസാനിപ്പിക്കാന്‍ എല്ലാ തലത്തിലുമുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്ന് യോഗം വിലിയിരുത്തി. രണ്ടാമത് സിറിയന്‍ സഹായ ഉച്ചകോടിയും കുവൈത്തില്‍ സംഘടിപ്പിക്കാനുള്ള സന്നദ്ധതയെ അഭിനന്ദിച്ച തുര്‍ക്കി വിദേശമന്ത്രി തന്‍െറ രാജ്യം കഴിയാവുന്ന സഹായം വാഗ്ദാനം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയും കുവൈത്തും തമ്മിലുള്ള ബന്ധം സമീപകാലത്ത് ഏറെ മെച്ചപ്പെട്ടിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ അമീര്‍ തുര്‍ക്കി സന്ദര്‍ശിക്കുകയും പ്രസിഡന്‍റ് അഹ്മദ് ഗുല്ലിനെ കുവൈത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അടുത്തിടെ പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമും തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. |
കൊച്ചിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി Posted: 25 Oct 2013 09:05 PM PDT കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മെട്രെ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തായിരുന്നു പ്രതിഷേധം. പിന്നീട് ആലുവയിലെ കാസ്റ്റിങ്യാര്‍ഡിന് സമീപത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് പ്രതിരോധം തീര്‍ത്തു. അതേസമയം, ചങ്ങമ്പുഴ പാര്‍ക്ക് കൂടാതെ നോര്‍ത്ത് പാലം, എം.ജി. റോഡ് എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മണി, കെ.എം.ആര്‍.എല്‍ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവരും സാങ്കേതിക വിദഗ്ധരും ഉണ്ടായിരുന്നു. |
സ്വര്‍ണവിലയില്‍ മൂന്നാംദിനവും മാറ്റമില്ല: പവന് 23,280 രൂപ Posted: 25 Oct 2013 09:04 PM PDT കൊച്ചി: തുടര്‍ച്ചയായ രണ്ടാം മൂന്നാംദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 23,280 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച സ്വര്‍ണവില 120 രൂപ കൂടി 23,120 രൂപയായിരുന്നു. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ രണ്ടിന് 21,520 രൂപയായി താഴ്ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 23,280 രൂപയിലെത്തിയിരിക്കുന്നത്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ രണ്ടിന് 21,520 രൂപയായി താഴ്ന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 23,280 രൂപയിലെ ത്തിയിരിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിന് 3.10 ഡോളര്‍ താഴ്ന്ന് 1,347.20 ഡോളറിലെത്തി. |
ഇന്ന് ക്ളാസിക് പോര് Posted: 25 Oct 2013 08:48 PM PDT മഡ്രിഡ്: ആധുനിക ഫുട്ബാളില്‍ ആവേശത്തിന്‍െറ അലയൊലി തീര്‍ക്കുന്ന ക്ളാസിക് പോരാട്ടം ഇന്ന്. മിന്നുംതാരങ്ങള്‍ മുഖാമുഖം കാണുന്ന രാവില്‍ ലോകം കൊതിക്കുന്ന നേരങ്കത്തിനായി ബാഴ്സലോണയും റയല്‍ മഡ്രിഡും ബൂട്ടുകെട്ടിയിറങ്ങും. സ്പാനിഷ് ലീഗിന്‍െറ പുല്‍ത്തകിടിയിലാണ് പോരാട്ടമെങ്കിലും വന്‍കരയുടെ അതിരുകള്‍ ഭേദിച്ച് ‘എല്‍ക്ളാസികോ’യുടെ വീറും വാശിയും ലോകമെങ്ങും പതഞ്ഞൊഴുകും. ലയണല്‍ മെസ്സി തേരുതെളിക്കുന്ന ബാഴ്സയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരടുവലിക്കുന്ന റയലും ജയത്തിലേക്കു മാത്രം കണ്ണുനട്ട് പന്തുതട്ടുമ്പോള്‍ കളിക്കമ്പക്കാര്‍ ഇരുപക്ഷത്തുമായി നിലയുറപ്പിക്കും. ആവേശത്തിന്‍െറ ഗ്രാഫ് ഇക്കുറി അല്‍പമുയരുമെന്നു തീര്‍ച്ച. ബാഴ്സയില്‍ മെസ്സിക്കൊപ്പം നെയ്മറും റയലില്‍ റൊണാള്‍ഡോക്കൊപ്പം ഗാരെത് ബെയ്ലും കളിക്കാനിറങ്ങുന്നുവെന്നതു തന്നെ കാര്യം. റയലിന്‍െറ പരിശീലക വേഷത്തില്‍ ക്ളാസികോക്ക് എരിവും പുളിയും പകര്‍ന്ന ജോസ് മൗറിന്യോയുടെ അഭാവമാണ് ഇക്കുറി ശ്രദ്ധിക്കപ്പെടുക. എന്നാല്‍, പകരക്കാരനായത്തെിയ കാര്‍ലോ ആഞ്ചലോട്ടിയും ബാഴ്സയുടെ അര്‍ജന്‍റീനാ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയും ചില്ലറക്കാരല്ല. കളിഞ്ഞ 10 വര്‍ഷത്തിനിടെ ഇരുപാദ ക്ളാസികോ പോരാട്ടങ്ങളില്‍ തോല്‍വിയറിഞ്ഞ ടീം ഒരിക്കല്‍ മാത്രമേ ലാ ലീഗ കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളൂ. അത് ഇക്കഴിഞ്ഞ സീസണില്‍ ബാഴ്സലോണയാണ്. ക്ളാസികോ വിജയം മറ്റു മത്സരങ്ങളില്‍ ഇരുടീമിനും നല്‍കുന്ന ആത്മവിശ്വാസം അടയാളപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. ബാഴ്സയുടെ തട്ടകമായ നൂ കാംപിലാണ് സീസണിലെ ആദ്യ ക്ളാസിക് മത്സരം. റയലിനെതിരെ തന്‍െറ യഥാര്‍ഥ ഫോമിലേക്കുയരുന്ന മെസ്സിയിലാണ് ആതിഥേയരുടെ മുഖ്യപ്രതീക്ഷ. റയലിനെതിരെ മെസ്സി ഇതുവരെ 18 ഗോളുകളടിച്ചിട്ടുണ്ട്. ഒപ്പം തന്‍െറ കന്നി ക്ളാസികോയില്‍ നെയ്മറും തിളങ്ങിയാല്‍ ബാഴ്സക്ക് കാര്യങ്ങള്‍ എളുപ്പമാകും. പിന്‍നിരയില്‍ ജെറാര്‍ഡ് പിക്വെുടെ പരിക്കാണ് അവരെ കുഴക്കുന്ന ഘടകം. സീസണില്‍ 12 കളിയില്‍ 15 ഗോളുകള്‍ നേടിയ റൊണാള്‍ഡോയും മിന്നും ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗിലെ തകര്‍പ്പന്‍ ഫോമിനു പിന്നാലെയാണ് പോര്‍ചുഗീസ് താരംഎ ത്തുന്നത്. പരിക്കു മാറിയ ബെയ്ലിനെ ആഞ്ചലോട്ടി ആദ്യ ഇലവനില്‍ ഇറക്കിയേക്കും. മത്സരം 2-2ന് സമനിലയിലാകുമെന്നാണ് റയലിന്‍െറ മുന്‍ പോര്‍ചുഗീസ് സൂപ്പര്‍ താരം ലൂയി ഫിഗോയുടെ പ്രവചനം. |
No comments:
Post a Comment