മെക്സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് 14 മരണം Madhyamam News Feeds |
- മെക്സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് 14 മരണം
- മഹാരാഷ്ട്രയില്‍ നക്സല്‍ ആക്രമണം, മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു
- രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം -മുകുള്‍ വാസ്നിക്
- പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താല്‍
- അമേരിക്കയില്‍ പ്രതിസന്ധിക്ക് പരിഹാരം
- പി.എന്‍.നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
- കോഹ്ലിക്ക് റെക്കോര്‍ഡ് സെഞ്ച്വറി; ഇന്ത്യക്ക് ചരിത്ര വിജയം
- മോഡിയെ പിന്തുണച്ച് ഒടുവില്‍ അദ്വാനിയും
- ആസ്ത്രേലിയക്ക് കൂറ്റന്‍ സ്കോര്‍
- ‘സൈന്യാധിപനും ദല്ലാള്‍ കുമാരനും’ ബ്ളോഗില്‍ പി.സി. ജോര്‍ജിന്‍െറ വിവാദ കഥ
മെക്സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് 14 മരണം Posted: 17 Oct 2013 12:58 AM PDT Image: മെക്സിക്കൊ സിറ്റി: മെക്സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മെക്സികോ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വകുപ്പ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സെസ്ന 28 ബി എന്ന ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. ഈ വിമാനം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്തിലെ യാത്രക്കാരിലേറെയും ഒരേ കുടുംബത്തിലെ അംഗങ്ങളായിരുന്നു. |
മഹാരാഷ്ട്രയില്‍ നക്സല്‍ ആക്രമണം, മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു Posted: 17 Oct 2013 12:28 AM PDT Image: ഗഡ്ചിരോലി: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയില്‍ നക്സല്‍ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. അര്‍ധരാത്രിക്കു ശേഷമായിരുന്നു സംഭവം. പ്രദേശത്ത് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗഡ്ചിരോലിയിലെ ഖുര്‍ഖേഡ താലൂക്കിലെ ഗ്യാരാപത്തിയിലെ വനമേഖലയിലൂടെ സംഘം കടന്നുപോകവേ നക്സലുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. |
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം -മുകുള്‍ വാസ്നിക് Posted: 17 Oct 2013 12:10 AM PDT Image: Subtitle: മുകുള്‍ വാസ്നിക് കേരളത്തില്‍ തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് എ.ഐ.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന് കേരളത്തിലത്തെിയതായിരുന്നു അദ്ദേഹം. നാല് തെക്കന്‍ ജില്ലകളില്‍ നടക്കുന്ന പ്രവര്‍ത്തന കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്ന അദ്ദേഹം ഇന്ന് രാത്രി കെ.പി.സി.സി ആസ്ഥാനത്ത് ചേരുന്ന സര്‍ക്കാര്‍ -പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മറ്റിയില്‍ പങ്കെടുക്കും. ഇന്ന് രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സോഷ്യല്‍ മീഡിയ ദേശീയ സെമിനാര്‍ മുകുള്‍ വാസ്നിക് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷം നടത്തുന്ന ഉപരോധം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉച്ചക്ക് 2ന് ജില്ലാപ്രവര്‍ത്തന കണ്‍വെന്‍ഷനില്‍ സംബന്ധിച്ച ശേഷം കൊല്ലം ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തന കണ്‍വെന്‍ഷനിലും പങ്കെടുക്കും. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തത്തെിയതിന് ശേഷമായിരിക്കും സര്‍ക്കാര്‍ -പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുക. ഏകോപനസമിതി യോഗത്തില്‍ കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും തുറന്നിരിക്കാനാണ് തീരുമാനം. സര്‍ക്കാരിനെ പ്രഹരിക്കാന്‍ പ്രതിപക്ഷത്തിന് ആയുധങ്ങള്‍ ഐ ഗ്രൂപ്പ് നല്‍കുന്നു എന്ന ആരോപണം എ ഗ്രുപ്പിനുണ്ട്. ചില ഐ ഗ്രൂപ്പ് നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്കെതിരെയും അവര്‍ രംഗത്ത് വരും. അതേ സമയം കെ.പി.സി.സി പ്രസിഡന്‍റിനെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി ഡാറ്റാ സെന്‍റര്‍ ആരോപണം, സി. പി ചന്ദ്ര ശേഖരന്‍ വധക്കേസ് തുടങ്ങിയ സംഭവങ്ങളില്‍ പ്രതിപക്ഷവുമായി ഒത്തു കളിച്ചു എന്ന ആരോപണം ഐ ഗ്രൂപ്പും ഉന്നയിക്കും. മുയ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നും അവര്‍ ആവശ്യപ്പെടും. കെ.പി.സി.സി നിര്‍വ്വാഹക സമിതിയുടെ പുന:സംഘടനാ പട്ടിക മുകുള്‍ വാസ്നിക് ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് കൈമാറുമെന്നാണ് വിവരം. പട്ടിക ഒരാഴ്ച്ചക്കകം മുകുള്‍ വാസ്നിക് പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ഷനില്‍ സംബന്ധിച്ച ശേഷം അദ്ദേഹം കൊച്ചിയില്‍ നിന്ന് ദല്‍ഹിക്ക് മടങ്ങും. |
പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താല്‍ Posted: 16 Oct 2013 10:02 PM PDT Image: Subtitle: ഗാഡ്ഗില്‍ സര്‍വ്വകക്ഷി യോഗത്തിനെതിരെ പ്രതിപക്ഷം ഇടുക്കി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഇടുക്കിയിലും വയനാട്ടിലും നാളെ ഹര്‍ത്താലാചരിക്കുമെന്ന് സി.പി.ഐ(എം). രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറുവരെ 12 മണിക്കൂറാണ് ഹര്‍ത്താലാചരിക്കുക. മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതിന്‍െറ ഭാഗമായി ഗാഡ്ഗില്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. ഒക്ടോബര്‍ 21നാണ് സര്‍വ്വകക്ഷിയോഗം നടക്കുക. പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് വ്യാഴാഴ്ച്ച അറിയിച്ചിരുന്നു. മേഖലയാകെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുകയും ഇവിടങ്ങളിലെ ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും തടയുകയുമാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ ശിപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെങ്കിലും കസ്തൂരിരംഗന്‍ ശിപാര്‍ശകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. പശ്ചിമഘട്ടത്തിന്‍െറ 60,000 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിക്കുന്നത്. |
അമേരിക്കയില്‍ പ്രതിസന്ധിക്ക് പരിഹാരം Posted: 16 Oct 2013 09:09 PM PDT Image: വാഷിങ്ടണ്‍: 16 ദിവസമായി അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥക്കും വായ്പ പരിധി ഉയര്‍ത്തിയില്ളെങ്കില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം. ബുധനാഴ്ച്ച സാമ്പത്തിക അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനും യു.എസ് സര്‍ക്കാറിന്‍െറ വായ്പാ പരിധി ഉയര്‍ത്തുന്നതിനും ഡെമോക്രാറ്റ് അംഗങ്ങളും റിപ്പബ്ളിക്കന്‍ അംഗങ്ങളും ഒത്തുതീര്‍പ്പിലത്തെിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ബില്ല് പ്രസിഡന്‍റ് ബറാക്ക് ഒബാമ ഒപ്പുവെച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സഹായിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ബില്ലില്‍ പ്രസിഡന്‍റ് ഒപ്പുവെച്ചതോടെ ഇനി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അതേസമയം പ്രശ്നങ്ങള്‍ക്ക് ഭാഗിക പരിഹാരം മാത്രമാണ് ഉണ്ടായിരിക്കുന്നത്. വായ്പാ പരിധി ഫെബ്രുവരി ഏഴു വരെ മാത്രമാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ബജറ്റ് അംഗീകരിച്ചിരിക്കുന്നത് ജനുവരി 15 വരെയും. അതായത് 2014 ആദ്യം യു.എസ് സഭകള്‍ റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ തമ്മില്‍ വീണ്ടും ഒരു ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കും. |
പി.എന്‍.നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി Posted: 16 Oct 2013 08:53 PM PDT Image: ശബരിമല: ശബരിമല മേല്‍ശാന്തിയായി കോതമംഗലം തൃക്കാരിയൂര്‍ പി.എന്‍.നാരായണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേല്‍ശാന്തിയായി എടപ്പാള്‍ കൊല്‍പ്പക്കര മഠത്തില്‍ പി.എം. മനോജും തെരഞ്ഞെടുക്കപ്പെട്ടു. തുലാം ഒന്നാം തീയതിയായ വ്യാഴാഴ്ച്ച രാവിലെ 7.45ന് ശബരിമല അയ്യപ്പക്ഷേത്ര സോപാനത്തില്‍ നടന്ന നറുക്കെടുപ്പിലാണ് നാരായണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്. അതിനു ശേഷം മാളികപ്പുറം സോപാനത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പി.എം.മനോജ് തെരഞ്ഞെടുക്കപ്പെട്ടത്. തന്ത്രി കണ്ടര് മഹേശ്വരര് പൂജിച്ച് നല്‍കിയ വെള്ളിക്കുടങ്ങളില്‍ നിന്നാണ് നറുക്കെടുപ്പ് നടന്നത്്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി ഗോവിന്ദന്‍ നായര്‍, ദേവസ്വം കമീഷ്ണര്‍ പി. വേണുഗോപല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. |
കോഹ്ലിക്ക് റെക്കോര്‍ഡ് സെഞ്ച്വറി; ഇന്ത്യക്ക് ചരിത്ര വിജയം Posted: 16 Oct 2013 09:41 AM PDT Image: ജയ്പൂര്‍: ബാറ്റ്സ്മാന്‍മാര്‍ തകര്‍ത്താടിയ പോരാട്ടത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ചരിത്ര വിജയം. ആസ്ട്രേലിയക്കെതിരെ 359 റണ്‍സിന്‍്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ ഒരേയൊരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നാണ് അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മ(141 നോട്ടൗട്ട്), വിരാട് കോഹ്ലി( 102 നോട്ടൗട്ട്), ശിഖര്‍ ധവാന്‍(95) എന്നിവര്‍ തിളങ്ങിയ മത്സരത്തില്‍ ബൗളര്‍മാര്‍ വെറും കാഴ്ചക്കാരാവുകയായിരുന്നു. ഇന്നത്തെ വിജയത്തോടെ ഏഴ് കളികളുള്ള പരമ്പരയില്‍ ഇന്ത്യ 1-1 ന് ഒപ്പമത്തെി. കഴിഞ്ഞ മത്സരത്തില്‍ പുണെയില്‍ 305 റണ്‍സെടുക്കാന്‍ വിഷമിച്ച ഇന്ത്യന്‍ ബാറ്റിങ് നിര ജയ്പൂരില്‍ 359 റണ്‍സ് എന്ന ദുഷ്കരമായ വിജയലക്ഷ്യം അനായാസമാണ് മറികടന്നത്. വിജയലക്ഷ്യം ഇന്ത്യ മറികടക്കുമ്പോള്‍ 39 പന്ത് ശേഷിക്കുന്നുണ്ടായിരുന്നു. ഏകദിനചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ വലിയ സ്കോറാണിത്. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോറും ഇതാണ്. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയക്ക് വേണ്ടി ആദ്യ അഞ്ച് ബാറ്റ്സ്മാന്മാരുടെയും അര്‍ധസെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് 358 റണ്‍സ് എന്നകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നായകന്‍ ബെയ്ലിയാണ്(50 പന്തില്‍ 92 നോട്ടൗട്ട്) സന്ദര്‍ശകരുടെ ടോപ്സ്കോറര്‍.
|
മോഡിയെ പിന്തുണച്ച് ഒടുവില്‍ അദ്വാനിയും Posted: 16 Oct 2013 06:04 AM PDT Image: ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ഒടുവില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും. മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ ഏറെ ആഹ്ളാദിക്കുമെന്ന് അദ്വാനി ബുധനാഴ്ച്ച പൊതുവേദിയില്‍ പറഞ്ഞു. അഹമ്മദാബാദില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്വര്‍, റിസര്‍ച്ച് ആന്‍റ് മാനേജ്മെന്‍റിന്‍െറ ഉദ്ഘാടന വേദിയിലാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ആദ്യമായി അദ്വാനി പിന്തുണച്ചത്. |
ആസ്ത്രേലിയക്ക് കൂറ്റന്‍ സ്കോര്‍ Posted: 16 Oct 2013 04:42 AM PDT Image: ജയ്പൂര്‍: ഇന്ത്യക്കെതിരെ ജയ്പൂരില്‍ നടക്കുന്ന രണ്ടാമത്തെ ഏകദിനത്തില്‍ ആസ്ത്രേലിയക്ക് കൂറ്റന്‍ സ്കോര്‍. വെറും 50 ബോളുകളില്‍ അഞ്ച് സിക്സും എട്ട് ബൗണ്ടറികളും അടക്കം 92 റണ്‍സ് നേടിയ ജോര്‍ജ് ബെയ്ലിയുടെ മികവില്‍ ആസ്ത്രേലിയ അഞ്ചു വിക്കറ്റിന് 359 റണ്‍സ് എടുത്തു. |
‘സൈന്യാധിപനും ദല്ലാള്‍ കുമാരനും’ ബ്ളോഗില്‍ പി.സി. ജോര്‍ജിന്‍െറ വിവാദ കഥ Posted: 16 Oct 2013 03:29 AM PDT Image: കോഴിക്കോട്: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള പി.സി. ജോര്‍ജിന്‍െറ കടന്നാക്രമണം ചാനലുകളും പത്രതാളുകളും മറികടന്ന് ഇന്‍റര്‍നെറ്റിലുമത്തെി. ജോര്‍ജിന്‍െറ സ്വന്തം ബ്ളോഗായ ‘Emerging Fight’ ല്‍ ഒക്ടോബര്‍ 15ന് പ്രസിദ്ധീകരിച്ച ‘സൈന്യാധിപനും ദല്ലാള്‍ കുമാരനും’ എന്ന കഥയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറുമാണ് കഥാപാത്രങ്ങള്‍. വ്യംഗ്യ ഭാഷയിലാണ് ജോര്‍ജ് ഇവരെ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി കഥയില്‍ രാജാവാണ്. തിരുവഞ്ചൂര്‍ സൈന്യാധിപന്‍. വ്യവഹാര ദല്ലാള്‍ നന്ദകുമാര്‍ കുമാരനും. പ്രത്യക്ഷത്തില്‍തന്നെ കടന്നാക്രമണം നടത്തുന്നത് തിരുവഞ്ചൂരിനെയാണ്. ‘അടങ്ങാത്ത ദാഹവും ഒടുങ്ങാത്ത മോഹവുമായിരുന്നു ആ മുഖഭാവത്തില്‍. ഒരുതരം വൃത്തികെട്ട ആര്‍ത്തി കണ്ണുകളില്‍ തിളങ്ങിനിന്നു. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള വെപ്രാളവും പരവേശവും. ഓരോ നടപ്പിലും ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്തുകൊണ്ടുള്ള കാല്‍വെപ്പുകള്‍ അയാളെ രാജാവിന്‍െറ ഇഷ്ടക്കാരനാക്കിമാറ്റി’. -സൈന്യാധിപനെ കഥയില്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment