സ്വാഗതം
WELCOME

News Update..

Friday, October 11, 2013

വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുരോഗതിയുണ്ടാകൂ -മുഖ്യമന്ത്രി Madhyamam News Feeds

വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുരോഗതിയുണ്ടാകൂ -മുഖ്യമന്ത്രി Madhyamam News Feeds

Link to

വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുരോഗതിയുണ്ടാകൂ -മുഖ്യമന്ത്രി

Posted: 10 Oct 2013 11:24 PM PDT

തിരുവനന്തപുരം: വിദ്യാഭ്യാസത്തിലൂടെ മാത്രമേ  രാജ്യത്തിന് യഥാര്‍ഥ പുരോഗതിയിലെത്താന്‍ സാധിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രീയ വിദ്യാലയങ്ങളുടെ സുവര്‍ണ ജൂബിലിയാഘോഷത്തിന്‍െറ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന്‍െറ സമാപനചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്‍െറ മാത്രമല്ല ഒരു വ്യക്തിയുടെയും കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും പുരോഗതിയുടെ മാനദണ്ഡം വിദ്യാഭ്യാസമാണ്. ഇതു മനസ്സിലാക്കിയാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാഭ്യാസരംഗത്ത് കേരളം വളരെയധികം മുന്നിലാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസവും വലിയൊരു വിഭാഗത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസവും നല്‍കാന്‍ കഴിയുന്നത് സംസ്ഥാനത്തിന്‍െറ അഭിമാനം ഉയര്‍ത്തുന്നതാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികളാണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ മുഴുവന്‍ പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്നു എന്നത് മറ്റ് സംസ്ഥാനത്തെ മന്ത്രിമാരില്‍ അദ്ഭുതമുളവാക്കാറുണ്ട്.
ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് കേന്ദ്രീയ വിദ്യാലയങ്ങള്‍ വഹിച്ച പങ്ക്  വലുതാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രീയ വിദ്യാലയ് സംഘതന്‍ അസി. കമീഷണര്‍ സി. പ്രഭാകരന്‍  ഓള്‍ ഇന്ത്യാ റേഡിയോ അഡീഷനല്‍ ജനറല്‍ സെക്രട്ടറി പി.കെ. സുബാഷ്, പാങ്ങോട് കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ കെ.ബി.കെ ഉണ്ണിത്താന്‍, പട്ടം കേന്ദ്രീയവിദ്യാലയം പ്രിന്‍സിപ്പല്‍ എസ്. നീരദ, പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എസ്. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വിസ്മയമൊരുക്കി ‘പൂരക്കാഴ്ച’കള്‍

Posted: 10 Oct 2013 11:19 PM PDT

തൃശൂര്‍: പൂരനഗരിയില്‍ പൂരക്കാഴ്ചകളുടെ സമ്പന്നതയുമായി ഫോട്ടോ പ്രദര്‍ശനം. ഒരുകൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ പൂരത്തിന്‍െറ സമ്പൂര്‍ണത പ്രകടമാക്കുന്ന പ്രദര്‍ശനം പൂരപ്രേമികള്‍ക്ക് അവിസ്മരണീയ അനുഭവം പകര്‍ന്നു.
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ഈസ്റ്റ് യൂനിറ്റാണ് സാഹിത്യ അക്കാദമി ഹാളില്‍ പ്രദര്‍ശനം ഒരുക്കിയത്. പൂരമഹോത്സവം ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന ആവേശവും തിമിര്‍പ്പും ആര്‍പ്പുവിളികളും വിസ്മയ കാഴ്ചകളും ഭക്തിപരതയും അത്ഭുതവും പ്രദാനം ചെയ്യുന്നവയാണ് ചിത്രങ്ങളെല്ലാം. ഒന്നിനൊന്ന് വേറിട്ടുനില്‍ക്കുന്നവ.
പൂരദിനത്തില്‍ നഗരത്തെ മൂടുന്ന മനുഷ്യക്കടലും കാണികളെ ആവേശം കൊള്ളിക്കുന്ന മേളവും നെറ്റിപ്പട്ടമണിഞ്ഞ ഗജവീരന്മാരും വര്‍ണക്കുടകളും വെഞ്ചാമരവും വെടിക്കെട്ടും നിഴലും വെളിച്ചവും സന്നിവേശിപ്പിച്ച വിസ്മയക്കാഴ്ചകളായി മാറുന്നു. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ മുഖത്തെ  അത്ഭുതം നിഴലിക്കുന്ന ഫോട്ടോകളും വ്യത്യസ്ത്ത പകരുന്നവയാണ്.
നിരന്നുനില്‍ക്കുന്ന ആനകളുടെ പിറകിലൂടെ വെഞ്ചാമരവുമായി പോകുന്നയാളുടെ, സി.എം. സക്കീര്‍ പകര്‍ത്തിയ ‘ഒരുക്കം’ എന്ന ചിത്രത്തിനാണ് ഒന്നാംസ്ഥാനം. അമ്പലക്കുളത്തിലെ വെള്ളത്തില്‍ സൂര്യപ്രകാശം പതിക്കുമ്പോളുണ്ടാകുന്ന നിറസമ്പന്നതയാണ് രണ്ടാം സ്ഥാനം ലഭിച്ച ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. പി.ജി. ബ്രിജേഷാണ് ഫോട്ടോഗ്രാഫര്‍. അസുഖബാധിതനായി തളര്‍ന്നു വീഴുന്ന ആനപ്പാപ്പാനും അതുകാണുന്ന ചുറ്റുമുള്ളവരുടെ മുഖഭാവവും പകര്‍ത്തിയ ജെ.സി ചേര്‍പ്പിന്‍െറ ഫോട്ടോക്കാണ് മൂന്നാം സ്ഥാനം. പ്രോത്സാഹന സമ്മാനം ലഭിച്ച ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
പൂരത്തെയും പൂരക്കാഴ്ചകളെയും അടുത്തറിയാന്‍ സഹായകമാകുന്ന രണ്ടുദിവസത്തെ പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.
മത്സരത്തിന് ലഭിച്ച 200ഓളം ഫോട്ടോകളില്‍ നിന്ന്  തിരഞ്ഞെടുത്ത 80 എണ്ണമാണ് പ്രദര്‍ശനത്തിനുള്ളത്.
ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എ. റോയ്, സെക്രട്ടറി വിനുചന്ദ്ര, കണ്‍വീനര്‍ ലിജോ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മധ്യമേഖലാ ഐ.ജി എസ്. ഗോപിനാഥ് സമ്മാനവിതരണം നിര്‍വഹിക്കും.
രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രദര്‍ശനം.

അട്ടപ്പാടിയിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകോപനം വേണം -ബാലാവകാശ കമീഷന്‍

Posted: 10 Oct 2013 11:14 PM PDT

Subtitle: 
ഷോളയൂരില്‍ ഒരാഴ്ചക്കകം ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്‍റര്‍ പുനരുദ്ധാരണ പദ്ധതി

അഗളി: അട്ടപ്പാടിയിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ബാലാവകാശ കമീഷന്‍ അധ്യക്ഷ നീലഗംഗാധരന്‍ പറഞ്ഞു. അഗളി അഹാഡ്സ് കോണ്‍ഫറന്‍സ് ഹാളില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വിവിധ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തുകയായിരുന്നു അവര്‍.
കുട്ടികളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറാക്കണം. സ്കൂളുകള്‍, ആശുപത്രികള്‍, അങ്കണവാടികള്‍ മുതലായവയില്‍ കുട്ടികള്‍ക്ക് ശുദ്ധജലവും അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണം. എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കണം. വൈദ്യുതീകരിക്കാത്ത പ്രദേശങ്ങളില്‍ സോളാര്‍ മുതലായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സൗകര്യം മെച്ചപ്പെടുത്തണം.  ശുദ്ധജല സംവിധാനം ഏര്‍പ്പെടുത്തണം. മദ്യ ഉപഭോഗം കുട്ടികളിലെത്താതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. അട്ടപ്പാടിയില്‍ ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്‍റര്‍ പുനരുദ്ധാരണ പദ്ധതി ഷോളയൂരില്‍ ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് ഡി.എം.ഒ ഡോ. കെ. വേണുഗോപാലന്‍ പറഞ്ഞു.  ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്.
അപേക്ഷ നല്‍കുന്ന മുറക്ക് അട്ടപ്പാടിയിലെ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ടോയ്ലറ്റിനുള്ള ധനസഹായം അനുവദിക്കുമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റി നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ജലനിധി ജലവിതരണ പദ്ധതികള്‍ ഏറ്റെടുത്ത് പുനരുദ്ധരിച്ച് രണ്ട് വര്‍ഷത്തോളം സൗജന്യമായി ജലവിതരണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എം.ഡി അശോക് കുമാര്‍ സിങ് പറഞ്ഞു. ഇതോടൊപ്പം പഞ്ചായത്തുകളില്‍ പ്രത്യേകം പ്രത്യേകം കുടിവെള്ള പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഊരുകളിലെ കൃഷിക്ക് തൈകള്‍ ഉണ്ടാക്കാന്‍ നഴ്സറികള്‍ ആരംഭിക്കുമെന്നും അട്ടപ്പാടി പ്രോജക്ട് സ്പെഷല്‍ ഓഫിസര്‍ എസ്. സുബ്ബയ്യ പറഞ്ഞു.
സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. പി. പ്രതാപന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ടി.സി. ത്യാഗരാജന്‍, അസി. എക്സൈസ് കമീഷണര്‍ ജയന്തി വാസന്‍, കൃഷി ഡെപ്യൂട്ടി കമീഷണര്‍ കെ.കെ. ശോഭന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് മാത്യു, ഡോ. എ.എച്ച്. പനവേല്‍, അഗളി ഡിവൈ.എസ്.പി ആര്‍. സലീം, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ മൃത്യുഞ്ജയന്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ടി.വി. രാധാകൃഷ്ണന്‍, അട്ടപ്പാടിയിലെ സാമൂഹിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

നിലമ്പൂരിലെ ഇ.എഫ്.എല്‍ ഭൂമി കൈവശമാക്കാന്‍ ഉന്നതതല നീക്കം

Posted: 10 Oct 2013 11:08 PM PDT

Subtitle: 
അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം

മലപ്പുറം: പരിസ്ഥിതി ദുര്‍ബലപ്രദേശമായി സര്‍ക്കാര്‍ ഏറ്റെടുത്ത നിലമ്പൂര്‍ അരുവാക്കോട്ടെ വനഭൂമി സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ രാഷ്ട്രീയപിന്‍ബലത്തോടെ ഉദ്യോഗസ്ഥതല നീക്കം. നിലമ്പൂര്‍ മില്‍മ ചില്ലിങ് പ്ളാന്‍റിന് സമീപത്തെ 15 ഏക്കര്‍ വനഭൂമി വിട്ടുകൊടുക്കാനാണ് ആസൂത്രിതനീക്കം നടക്കുന്നത്. ഇ.എഫ്.എല്‍ ചട്ടങ്ങളുടെ പഴുതിലൂടെ ഭൂമി കൈവശപ്പെടുത്താന്‍ ചില രാഷ്ട്രീയനേതാക്കളും കരാറുകാരും ചേര്‍ന്ന് രഹസ്യധാരണ ഉണ്ടാക്കിയതായി സൂചന ലഭിച്ചു. നിലമ്പൂര്‍ കോവിലകത്തിന്‍െറ അധീനതയില്‍ ഉണ്ടായിരുന്നതും 1971ലെ വനംനിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും നിയമപ്രകാരം വനംവകുപ്പ് ഏറ്റെടുത്ത് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയതുമായ അരുവാക്കോട് വനത്തില്‍ ഉള്‍പ്പെട്ടതാണിത്. നിലമ്പൂര്‍ നോര്‍ത് ഡിവിഷനില്‍ അരുവാക്കോട് ബീറ്റിന്‍െറ പരിധിയിലുള്ള ഭൂമിയില്‍ അവകാശമുന്നയിച്ച് 1979ല്‍ സ്വകാര്യവ്യക്തി കേസിന് പോയെങ്കിലും മഞ്ചേരി വനം ട്രൈബ്യൂണല്‍ തള്ളി.  വിധി ചോദ്യം ചെയ്ത് ഇവര്‍ ഹൈകോടതിയെ സമീപിക്കുകയും 1985ല്‍ അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. ഇതേ ഭൂമിയില്‍ അവകാശമുന്നയിച്ച് മറ്റ് രണ്ട് കക്ഷികള്‍ നല്‍കിയ ഹരജികള്‍ ഫോറസ്റ്റ് ട്രൈബ്യൂണലും ഹൈകോടതിയും തള്ളിയിരുന്നു.  1985ലെ ഹൈകോടതി വിധിക്കെതിരെ വനംവകുപ്പ് സുപ്രീംകോടതിയെ സമീപിച്ചില്ല. പകരം കോടതി ഉത്തരവ് പ്രകാരം സ്വകാര്യവ്യക്തിക്ക് ഭൂമി കൈവശം നല്‍കി.
ഇയാള്‍ കുടുംബാംഗങ്ങളുടെ പേരില്‍ അഞ്ച് മുതല്‍ രണ്ടരയേക്കര്‍ വരെ പല പ്ളോട്ടുകളാക്കി മുറിച്ച് രജിസ്റ്റര്‍ ചെയ്തു. ഭൂമി കൈവശം കൊടുത്തതോടൊപ്പം വനംവകുപ്പ് ഈ ഭൂമിയെ മരം മുറിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കേരള വൃക്ഷസംരക്ഷണ നിയമം സെക്ഷന്‍ അഞ്ച് വിജ്ഞാപനത്തിന്‍െറ പരിധിയിലാക്കിയിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് വ്യാപകമായി മരംമുറിച്ചു. വേരുകള്‍ പിഴുതെടുത്ത് കത്തിച്ചു. വെട്ടിവെളുപ്പിച്ച ഭൂമി കൈവശക്കാര്‍ വേലികെട്ടിതിരിച്ച് കാര്‍ഷികവിളകള്‍ നട്ടു. മരംമുറിച്ചതിന് പേരിന് കേസെടുക്കുക മാത്രമാണ് ഉണ്ടായത്. കൈവശക്കാര്‍ക്കെതിരെ നിയമനപടി ഉണ്ടായില്ല.
ഇതിനിടെ വീണ്ടും സ്വാഭാവിക മരങ്ങള്‍ വളര്‍ന്ന് ഭൂമി കാടുപിടിച്ചു. 2000ല്‍ സ്ഥലം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ (ഇ.എഫ്.എല്‍) ഏറ്റെടുക്കലും കൈകാര്യകര്‍തൃത്വവും ഓര്‍ഡിനന്‍സ് പ്രകാരം ഏറ്റെടുത്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഏറ്റെടുത്ത ഭൂമി അഞ്ചേക്കറില്‍ താഴെയാണെങ്കില്‍ മുന്‍കൈവശക്കാര്‍ക്ക് ചട്ടം പത്ത്-എ പ്രകാരം രൂപവത്കരിച്ച ഏഴംഗ റീഡ്രസ്സല്‍ കമ്മിറ്റിയില്‍ പരാതിപ്പെടാന്‍ അവകാശമുണ്ട്. ഇവരുടെ സ്ഥലപരിശോധനാ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ഭൂമി ഇ.എഫ്.എല്‍ നിയമത്തിന്‍െറ പരിധിയില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാറിന് തീരുമാനമെടുക്കാം. നിലമ്പൂര്‍ നോര്‍ത് ഡിവിഷനിലെ പരാതി പരിശോധിക്കാന്‍ നോര്‍ത് ഡി.എഫ്.ഒ ചെയര്‍മാനും പാലക്കാട് വര്‍ക്കിങ് പ്ളാന്‍ ഡി.എഫ്.ഒ കണ്‍വീനറുമായി കമ്മിറ്റി നിലവിലുണ്ട്.
നിലമ്പൂര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍, പെരിന്തല്‍മണ്ണ സബ്കലക്ടര്‍, കെ.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരി 19ന് കമ്മിറ്റി സ്ഥലം പരിശോധിച്ചിരുന്നു. അംഗങ്ങള്‍ വെവ്വേറെ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (പി.സി.സി.എഫ്) മുഖേനയാണ് സര്‍ക്കാറിലേക്ക് അയക്കേണ്ടത്. ഇതിന്‍െറ നടപടികള്‍ നടന്നുവരികയാണ്. സര്‍ക്കാര്‍തലത്തില്‍ തീരുമാനം അനുകൂലമാക്കിയെടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് വനഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടക്കുന്നത്.
ഉന്നത രാഷ്ട്രീയക്കാരും കരാറുകാരും മുന്‍ കൈവശക്കാരും ചേര്‍ന്നാണ് ആസൂത്രിത നീക്കം. ഇ.എഫ്.എല്‍ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയെടുത്തശേഷം കണ്ണായ ഭൂമി ബിനാമി പേരില്‍ വിലക്കെടുക്കാനാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രമം. വനംമന്ത്രി രാജിവെച്ചൊഴിയുന്നതിന് മുമ്പ് ഇതിനുള്ള നീക്കം സജീവമായിരുന്നു. വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലേക്ക് വന്നതോടെ ഇതിന്‍െറ വേഗത കുറഞ്ഞെങ്കിലും അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ വന്‍ സമ്മര്‍ദമുണ്ട്.
 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള സുപ്രീംകോടതിവിധി: ജില്ലയില്‍ മൂന്ന് ഡസനിലേറെ പാറമടകള്‍ നിര്‍ത്തേണ്ടിവരും

Posted: 10 Oct 2013 11:04 PM PDT

പത്തനംതിട്ട: പശ്ചിമഘട്ട മലനിരകളുടെ ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള മാനദണ്ഡം സംബന്ധിച്ച് അന്തിമ തീരുമാനമാകുംവരെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചാവണം തീരുമാനമെടുക്കേണ്ടതെന്ന സുപ്രീംകോടതിവിധി അനുസരിച്ച് ജില്ലയിലെ വനമേഖലയിലെ പാറമടകള്‍ അടച്ചുപൂട്ടേണ്ടിവരും.
ജില്ലയിലെ നാറാണംമൂഴി, പെരുനാട്, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, വെച്ചൂച്ചിറ (ഭാഗികം), കലഞ്ഞൂര്‍ പഞ്ചായത്തിന്‍െറ ഭാഗങ്ങള്‍ എന്നിവ സോണ്‍ ഒന്നിന്‍െറ പരിധിയിലാണ്. ഈ പഞ്ചായത്തുകളിലെ ക്വാറികള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കുന്നതിന് സുപ്രീംകോടതിയുടെയും ഗ്രീന്‍ ട്രൈബ്യൂണലിന്‍െറയും ഉത്തരവുകള്‍ തടസ്സമാണ്. മൂന്ന് ഡസനിലേറെ പാറമടകളാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും.
പരിസ്ഥിതിയുടെ കാര്യത്തില്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ചെമ്പന്മുടിമല ഉള്‍പ്പെടുന്ന നാറാണംമൂഴി പഞ്ചായത്തില്‍ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമാണ്.
നല്‍കിയ പ്രവര്‍ത്തനാനുമതി പിന്‍വലിക്കാനും അതനുസരിച്ച് പാറമടകള്‍ അടച്ചു പൂട്ടാനും നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ബന്ധിതനാവും.
പാറമടകള്‍ക്ക് അനുകൂലമായ നടപടികളാണ് കലക്ടര്‍ സ്വീകരിച്ചുവരുന്നത്. പാറമട ലോബികളുടെ കൂട്ടാളിയെപ്പോലെയാണ് കലക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുമുണ്ട്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനും ജില്ലയിലെ പാറമട ലോബിക്ക് അനുകൂല നിലപാടാണുള്ളത്. പാറമട വിരുദ്ധ സമരക്കാരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു.
ജനങ്ങളുടെ സമരവും ആവശ്യങ്ങളും കണക്കിലെടുത്ത് നിയമം നടപ്പാക്കി പാറമടകള്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ തയാറാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.
സുപ്രീംകോടതി വിധി മുര്‍നിര്‍ത്തി ചെമ്പന്മുടി, മണിമലത്തേ് , കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ പാറമടകള്‍ അടച്ചു പൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ കേരളത്തിന് നല്‍കിയ നിര്‍ദേശം സുപ്രീംകോടതി ശരിവച്ചതോടെ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ചെമ്പന്മുടിമല ഉള്‍പ്പെടുന്ന നാറാണംമൂഴി പഞ്ചായത്തില്‍ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമായി മാറിയെന്ന് എ.ഐ.സി.സി അംഗം അഡ്വ. പീലിപ്പോസ് തോമസ് പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ സമരം ചെയ്ത് അടപ്പിച്ച മണിമലത്തേ് പാറമട എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രവര്‍ത്തിപ്പിക്കാനുള്ള കലക്ടറുടെ പരിശ്രമം സുപ്രീംകോടതി ഉത്തരവിന്‍െറ ലംഘനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മണിമലത്തേ് ക്വാറിക്ക് നല്‍കിയ പൊലീസ് സംരക്ഷണം അടിയന്തരമായി പിന്‍വലിക്കുകയും ചെമ്പന്മുടിയില്‍ ജനങ്ങളുടെ സമാധാന ജീവിതം പുന$സ്ഥാപിക്കുകയും ചെയ്യാന്‍ കലക്ടര്‍ നടപടിയെടുക്കണമെന്ന് പീലിപ്പോസ് തോമസ് ആവശ്യപ്പെട്ടു.
ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ ഉത്തരവുകള്‍ ലംഘിച്ച് അനധികൃത ഖനനം നടത്തുന്ന മണിമലത്തേ് ക്വാറി ഉടമക്ക് സംരക്ഷണം നല്‍കുന്ന നടപടി തുടര്‍ന്നാല്‍ ജില്ലാ ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ചെമ്പന്മുടി സമര സമിതി ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് പീലിപ്പോസ് തോമസ് മുന്നറിയിപ്പ് നല്‍കി.
 

ഫൈലിന്‍ ചുഴലിക്കാറ്റ് ഒഡിഷ, ആന്ധ്ര തീരങ്ങളിലേക്ക് നീങ്ങുന്നു

Posted: 10 Oct 2013 11:01 PM PDT

Image: 

ഭുവന്വേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള "ഫൈലിന്‍" ചുഴലിക്കാറ്റ് ഒഡിഷയുടെയും ആന്ധ്രാപ്രദേശിന്‍്റെയു തീരപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ആന്ധ്രയിലെ കലിംഗപട്ടണത്തിനും ഒഡിഷയിലെ പാരാദ്വീപിനും ഇടയിലൂടെ മണിക്കൂറില്‍  205 മുതല്‍ 215 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ തീരങ്ങളിലേക്ക് എത്തുമെന്നാണ് സൂചന.  ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, ഒഡിഷയിലെ പുരി, ഗന്‍ജം, കോര്‍ദ്ര, ജഗത്സിങ്പുര്‍ എന്നീ തീരങ്ങളില്‍  ചുഴലിക്കാറ്റോട് കൂടിയ കനത്തമഴ വന്‍ നാശനഷ്ടമുണ്ടാക്കാനുള്ള  സാധ്യതയുണ്ട്.
ആന്ധ്രയിലും ഒഡീഷയിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴ തുടരുകയാണ്.
കിഴക്കന്‍ തീരത്ത് നിന്നുള്ള ചുഴലിക്കാറ്റിന്‍്റെ വേഗത ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ആന്ധ്ര, ഒഡിഷ തീരങ്ങളില്‍  അതീവ ജാഗ്രാത നിര്‍ദേശം ന്‍ല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണത്തിനായി രണ്ടു സംസ്ഥാനങ്ങളും നേവിയുടെയും എയര്‍ഫോഴ്സിന്‍്റെയും ദ്രുതകര്‍മ സേനയുടേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഒഡിഷയിലെ പതിനാല് ജില്ലകളില്‍ ദുര്‍ഗാ പൂജയ്ക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ അവധികളും റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റും കനത്ത മഴയും  മുന്നില്‍കണ്ട് തീരപ്രദേശത്ത് താമസിക്കുന്നവരോട് കൂടുതല്‍ സുരക്ഷിതമായ മേഖലകളിലേക്ക് മാറിതാമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ കനത്തമഴക്ക് സാധ്യത്യുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദുരന്തപ്രദേശങ്ങളില്‍ ഭക്ഷണവും ഇലക്ട്രിസിറ്റി വിതരണവും ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്നും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു. സര്‍ക്കാര്‍ ദുരന്തനിവാരണത്തിനായി ഹെലികോപ്റ്ററുകളും വിതണത്തിനാവശ്യമായ ഭഷണ പദാര്‍ത്ഥങ്ങളും തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഏലച്ചെടികള്‍ വെച്ചതിലെ ക്രമക്കേട്: തുടരന്വേഷണം ഉണ്ടായേക്കും

Posted: 10 Oct 2013 11:00 PM PDT

അടിമാലി: ഇടമലക്കുടിയില്‍ ഏലച്ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതില്‍ നടന്ന ക്രമക്കേട് സംബന്ധിച്ച്  തുടരന്വേഷണം ഉണ്ടായേക്കുമെന്ന് സൂചന.  വനം വകുപ്പിന്‍െറ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടിന് പ്രധാന പങ്ക് വഹിച്ചത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുമാണെന്ന് കണ്ടെത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്‍െറ പുതിയ നീക്കം. ഈ സാഹചര്യത്തില്‍ വനം വകുപ്പ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും തുടര്‍ അന്വേഷണത്തിന് നടപടിയുണ്ടാകുക.വനംവകുപ്പ്്  നടത്തുന്ന അന്വേഷണം സര്‍ക്കാറിന് തൃപ്തികരമല്ലാത്ത സാഹചര്യമാണുള്ളത്. ഇടമലക്കുടിയില്‍ ആദിവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി കുടിയിലും കുടിയോടനുബന്ധിച്ച വനങ്ങളിലും ഏലം കൃഷി ഇറക്കുകയും വനവത്കരണം നടത്തുകയും ചെയ്യുന്ന 1.6 കോടി രൂപയുടെ ബൃഹത് പദ്ധതി2009ല്‍ സര്‍ക്കാര്‍ വനം വകുപ്പ് വഴി നടപ്പാക്കി.  
വന സംരക്ഷണ സമിതിക്കായിരുന്നു ചുമതല. ഇതിന് വനംവകുപ്പ് ജീവനക്കാര്‍ നേതൃത്വം നല്‍കി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇത് പ്രകാരം മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചോഫിസര്‍ ഇടമലക്കുടിയില്‍ എത്തി ഇടമലക്കുടി, സൊസൈറ്റികുടി, മുളകുതറക്കുടി, മീന്‍കുത്തിക്കുടി എന്നിവിടങ്ങളില്‍ വന സംരക്ഷണ സമിതികള്‍ രൂപവത്കരിച്ചു.
മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ ഓരോ സമിതിയുടെയും സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു. സമിതികള്‍ വഴി ആദിവാസികളെ ഉപയോഗിച്ച് വനത്തില്‍ ഏലം കൃഷി ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് ചെയ്യാതെ ആദിവാസികളില്‍നിന്ന് വ്യാജ വൗച്ചറുകള്‍ എഴുതി വാങ്ങി ഏലം വെച്ച് പിടിപ്പിച്ചതായി രേഖയുണ്ടാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ 1.2 കോടിയുടെ പദ്ധതി പൂര്‍ത്തിയായതായായിരുന്നു രേഖ. എന്നാല്‍ അടുത്തിടെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഏകദേശം 45 ലക്ഷം രൂപയുടെ പദ്ധതി നടത്തിയതായും ഒരു കോടിയോളം രൂപ ക്രമവിരുദ്ധമായി ബില്‍ മാറിയതായും കണ്ടെത്തി.
കഴിഞ്ഞ മൂന്നു മാസം മുമ്പ് ബാക്കി തുകക്കുള്ള ബില്‍ കൂടി മാറാന്‍ രേഖകള്‍ തയാറാക്കി എത്തിയപ്പോള്‍ ഇപ്പോഴത്തെ ഡി.എഫ്.ഒ ഇത് സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തി. പിന്നീട് വിശദമായി ഏലച്ചെടികളുടെ എണ്ണം എടുക്കാന്‍ എ.സി.എഫ് പ്രദീപിനെ ചുമതലപ്പെടുത്തി. മൂന്ന് സമിതികളില്‍ ഒന്നില്‍ മാത്രം പരിശോധന പൂര്‍ത്തിയായപ്പോള്‍ തന്നെ ക്രമക്കേടിന്‍െറ വ്യാപ്തി മനസ്സിലാക്കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഒരു ജിവനക്കാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ക്ക് കൈമാറിയിട്ടുണ്ട്.
തുടര്‍ അന്വേഷണം വനംവകുപ്പിന്‍െറ വിജിലന്‍സിന് കൈമാറാനുള്ള നീക്കം നടത്തുന്നതിനിടെയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അന്വേഷണം പൊലീസ് വിജിലന്‍സിനെ ഏല്‍പിക്കാന്‍ ആലോചിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം  ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ് ആവശ്യപ്പെട്ടിരുന്നു.
 

ആധാര്‍ കാര്‍ഡ് വിതരണം ഊര്‍ജിതമാക്കും -കലക്ടര്‍

Posted: 10 Oct 2013 10:55 PM PDT

കോട്ടയം: ആധാര്‍ കാര്‍ഡ് കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് കലക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ അക്ഷയ സെന്‍ററുകളിലെ 22 യന്ത്രങ്ങളിലൂടെയാണ് ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്നത്. അഞ്ച് യന്ത്രങ്ങള്‍കൂടി വാങ്ങും. 2012 ഡിസംബറിന് മുമ്പ് ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടും കാര്‍ഡ് ജനറേറ്റ് ചെയ്യപ്പെടാത്തവര്‍ ഒന്നുകൂടി എന്‍റോള്‍ ചെയ്യണം. ഇവര്‍ കാര്‍ഡ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം.
പഞ്ചായത്ത് പ്രതിനിധികളുടെ ആവശ്യപ്രകാരം അതത് പഞ്ചായത്തുകളില്‍ ആധാര്‍ രജിസ്ട്രേഷനായി ക്യാമ്പ് നടത്തും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും ചെയ്യാം. ലഭിച്ച കാര്‍ഡില്‍ തെറ്റുകളുണ്ടെങ്കില്‍ അക്ഷയ സെന്‍ററുകള്‍വഴി തിരുത്താം.
കിടപ്പുരോഗികളുടെ വീട്ടിലെത്തി ആധാര്‍ എന്‍റോള്‍മെന്‍റ് നടത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും.
നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്താല്‍ ആധാര്‍ കാര്‍ഡ് റദ്ദാകും. പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ കിടപ്പുരോഗികള്‍ക്ക് ഇലക്ട്രോണിക് മണിയോര്‍ഡര്‍ വഴി പെന്‍ഷന്‍ നല്‍കും.
ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ആര്‍. മോഹനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജവര്‍മ തമ്പാന്‍, അക്ഷയ ജില്ലാ അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ബിജു സി. മാത്യു, യു.ഐ.ഡി സീനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഗെയില്‍ വിരുദ്ധ സമരം മൂന്നാം വര്‍ഷത്തിലേക്ക്

Posted: 10 Oct 2013 10:50 PM PDT

Subtitle: 
ഇന്ന് ഇരകളുടെ സംഗമം

ആലങ്ങാട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം നാലിന് പാനായിക്കുളത്ത് ഇരകളുടെ സംഗമം സംഘടിപ്പിക്കും.
കടുങ്ങല്ലൂര്‍, ആലങ്ങാട്, കരുമാല്ലൂര്‍, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നുള്ളവര്‍ സംഗമത്തിനെത്തും. നിര്‍ദിഷ്ട പദ്ധതി ജനവാസ കേന്ദ്രങ്ങളില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. പാനായിക്കുളത്ത് അനിശ്ചിതകാല റിലേ നിരാഹാരവും പൊതുയോഗങ്ങളും നടന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഏകപക്ഷീയമായി സര്‍വേ നടപടികളും പൈപ്പിടലും നടത്താന്‍ ശ്രമം നടന്നിരുന്നു.
സമരസമിതി പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ തടസ്സപ്പെടുത്തിയതിനാല്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ആറ് ബദല്‍ നിര്‍ദേശങ്ങളാണ് സമരസമിതി പ്രവര്‍ത്തകര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. പൊതു നിരത്തിലൂടെയോ ജലപാതകള്‍ വഴിയോ കരൂര്‍ പൈപ്പ്ലൈന്‍ വഴിയോ പുതിയ വാതക പൈപ്ലൈന്‍ സ്ഥാപിക്കുകയാണ് ഇവയില്‍ പ്രധാനപ്പെട്ട നിര്‍ദേശം. വെള്ളിയാഴ്ച നടക്കുന്ന സംഗമത്തില്‍ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പീഡിത ജനകീയ കൂട്ടായ്മ കണ്‍വീനര്‍ സി.കെ. അബ്ദുസ്സലാം അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP