സ്വാഗതം
WELCOME

News Update..

Monday, October 28, 2013

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: വ്യാപക പ്രതിഷേധം; അങ്ങിങ്ങ് സംഘര്‍ഷം Madhyamam News Feeds

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: വ്യാപക പ്രതിഷേധം; അങ്ങിങ്ങ് സംഘര്‍ഷം Madhyamam News Feeds

Link to

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: വ്യാപക പ്രതിഷേധം; അങ്ങിങ്ങ് സംഘര്‍ഷം

Posted: 28 Oct 2013 12:29 AM PDT

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചു. കടകംപള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെണ്‍പാലവട്ടം മുതല്‍ പേട്ടവരെ പ്രതിഷേധ പ്രകടനം നടത്തി. 
സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് ഉള്ളൂര്‍ ബ്ളോക് ജനറല്‍ സെക്രട്ടറി ആനയറ എ.ടി. ബാബു പറഞ്ഞു. വെണ്‍പാലവട്ടം ഷിബു, മഹീന്ദ്രദാസ്, ശിവപ്രസാദ്, ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 മേലാറന്നൂര്‍ രാജീവ്നഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിഷേധപ്രകടനം നടത്തി. അസോസിയേഷന്‍ പ്രസിഡന്‍റ് രാമഭദ്രന്‍, സെക്രട്ടറി ഷര്‍മ്മിളി, യൂത്ത് കോണ്‍ഗ്രസ് ചാല മണ്ഡലം പ്രസിഡന്‍റ് രാകേഷ്, പി.വി. ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപായപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്‍െറ നീക്കം പൈശാചികമാണെന്ന് കേരള റിട്ട. ടീച്ചേഴ്സ് കോണ്‍ഗ്രസ് (കെ.ആര്‍.ടി.സി) പ്രസിഡന്‍റ് അമ്പലത്തറ ആര്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
കോവളം: വിഴിഞ്ഞത്തും കോവളത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിഴിഞ്ഞം ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.അഭിലാഷ്, ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്‍റ് മുജീബ്റഹ്മാന്‍, നഗരസഭാ കൗണ്‍സിലമാരായ സുധീര്‍ഖാന്‍, ഗ്ളാസിഡ് അലക്സ്, സദാനന്ദന്‍, മണ്ഡലം പ്രസിഡന്‍റ് ഡെന്നിസന്‍ കാസ്ട്രോ, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ നിസാം, ഫിറോസ്, സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കോവളത്ത്നടന്ന പ്രതിഷേധപ്രകടനത്തിന് ജെ.എല്‍.ബിനു, ബിജു, ബൈജു, സുജിത്ത്, ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കഴക്കൂട്ടം: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപകപ്രതിഷേധം. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനംനടത്തി. പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, കഴക്കൂട്ടം, കഠിനംകുളം, തിരുവെള്ളൂര്‍, ആലുമ്മൂട്, ശ്രീകാര്യം, മംഗലപുരം എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ശ്രീകാര്യത്ത് ദേശീയപാത ഉപരോധിച്ചു. അര മണിക്കൂറോളം പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്നു. ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. മംഗലപുരത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.
ബാലരാമപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് എ.എം. സുധീര്‍, ഡി.സി.സി മെംബര്‍ വിന്‍സന്‍റ്. ഡി. പോള്‍, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി തങ്കരാജ്, മെംബര്‍മാരായ അര്‍ഷാദ്, സതീഷ്കുമാര്‍, ശ്രീകുമാര്‍, ബാബു, നൗഷാദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് അഫ്സല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡന്‍റ് എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 

മുഖ്യമന്ത്രിക്ക് നേരെ കല്ളേറ്: ജില്ലയിലെങ്ങും പ്രതിഷേധം

Posted: 28 Oct 2013 12:26 AM PDT

തൃശൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയുണ്ടായ കല്ളേറില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി ഓഫിസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍, പി.എ. മാധവന്‍ എം.എല്‍.എ   സെക്രട്ടറിമാരായ എം.ആര്‍. രാമദാസ്, സി.ചന്ദ്രന്‍, ഡി.സി.സി ഭാരവാഹികളായ എം.പി.സുകുമാരന്‍, ജോസഫ് ചാലിശേരി,സി.ഐ. സെബാസ്റ്റ്യന്‍, ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍ ,എ.ആര്‍. രാധാകൃഷ്ണന്‍, പനമ്പിള്ളി രാഘവമേനോന്‍,എ.എസ്. വേലായുധന്‍ , കെ.പി.സി.സി അംഗം ജോണ്‍ ഡാനിയല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തെക്കേഗോപുര നടയില്‍ യോഗം ചേര്‍ന്നു.  
കൊടുങ്ങല്ലൂരില്‍ ടി.എം. നാസര്‍, കെ.പി .സുനില്‍ കുമാര്‍, പി.പി. ജോണ്‍, ഷെജിന്‍ മത്തേര്‍, അരുണ്‍രാജ്, പി.കെ. സുനില്‍, എം.ബിജുകുമാര്‍, ജോസ് കുരിശിങ്കല്‍, ഇ.എസ്. സാബു, ടി.എസ്. സുദര്‍ശന്‍, കെ.എസ് .പ്രസീന്‍ നേതൃത്വം നല്‍കി. 
വടക്കാഞ്ചേരിയില്‍ സി.എ. ശങ്കരന്‍കുട്ടി, ടി.വി. സണ്ണി, എ. എസ്. ഹംസ, നാസര്‍ മങ്കര, ജയന്‍മംഗലം,എ.എച്ച്. ഷാനവാസ്, ടി. വി. നാരായണ സ്വാമി, സി.ആര്‍. രാധാകൃഷ്ണന്‍, വൈശാഖ്, വിജയന്‍ എന്നിവര്‍ നയിച്ചു. തെക്കുംകരയില്‍ ജിജോ കുര്യന്‍, സി.ആര്‍. രാജു,സിടി ദേവസി, രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. വില്‍വട്ടത്ത് ഡേവിസ് സിലാസ്, കെ.പി. ബേബി, എം.എസ്. ശിവരാമകൃഷ്ണന്‍ നേതൃത്വം നല്‍കി. 
അന്തിക്കാട്ട് വി.കെ. മോഹനന്‍, ഇ.രമേശന്‍, സി.പി. ആന്‍േറാ, രഘു നല്ലയില്‍, ശ്രീജിത് കുന്നപ്പിള്ളി, കെ.ഡി. രാജീവ്, കെ.കെ. ധര്‍മരാജന്‍, പി.എം. രാജീവ്, വി.രാജു, എ.എസ്. വാസു പങ്കെടുത്തു. 
കോലഴിയില്‍ കെ.ജെ. ചാണ്ടി, എന്‍.എ. സാബുജ്യോതി കുമാര്‍ ,ഗുരുവായൂരില്‍ ആര്‍.രവികുമാര്‍, പി.കെ. രാജേഷ് ബാബു, പാലിയത്ത് ചിന്നപ്പന്‍, അരവിന്ദന്‍ വല്ലത്ത്, കെ.പി.എ റഷീദ്, കെ.പി. ഉദയന്‍, പി.ജി. സുരേഷ്, ഒ.കെ.ആര്‍ മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുളകുന്നത്ത് കാവില്‍ അനില്‍ ജെ. ജോണ്‍, ജോര്‍ജ് കുര്യന്‍ എന്നിവര്‍ നയിച്ചു. 
മാളയില്‍ സോയ് കോലഞ്ചേരി,എ.എ. അഷറഫ്, അഡ്വ. കിഷോര്‍ കുമാര്‍, എ.ആര്‍. രൂപേഷ്, അബ്ദുല്ലക്കുട്ടി പുത്തനങ്ങാടി, വി.കെ. ജോയ് എന്നിവര്‍ നയിച്ചു. 
അന്നമനടയില്‍ വി.എ. അബ്ദുല്‍ കരീം, വര്‍ഗീസ് കാച്ചപ്പിള്ളി, വര്‍ഗീസ് എന്നിവരും മറ്റത്തൂരില്‍ ബെന്നി തൊണ്ടുങ്ങല്‍, നൈജോ വാസുപുരത്ത് കാരന്‍, ശിവരാമന്‍ തൊടിയില്‍ പങ്കെടുത്തു. 
മഹിളാ കോണ്‍ഗ്രസ് ജില്ലാപ്രസിഡന്‍റ് പ്രസിഡന്‍റ് ലീലാമ്മ തോമസ് സംഭവത്തില്‍ പ്രതിഷേധിച്ചു.
ജെ.എസ്.എസ് ജില്ലാ കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു.
നഗരത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ സി.പി.എം ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

നഗരം കീഴടക്കി തെരുവുനായ്ക്കള്‍

Posted: 28 Oct 2013 12:23 AM PDT

Subtitle: 
നിയന്ത്രണം ഫലപ്രദമാകുന്നില്ല
തൃശൂര്‍: നഗരത്തില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. രാത്രി ഇവയുടെ ശല്യം കൂടുതലാണ്. ഇരുചക്ര വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയാണ്. രാത്രി കടകള്‍ അടച്ച് നഗരത്തിലെ തിരക്കൊഴിഞ്ഞാല്‍ ഇടറോഡുകളിലും പ്രധാന റോഡുകളിലും ഫുട്പാത്തുകളിലും ഇവയുടെ സൈ്വരവിഹാരം തുടങ്ങും. 
രാത്രി ജോലി കഴിഞ്ഞു മടങ്ങുന്നവര്‍  ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്കുനേരെ ഇവ ഓടിയടുക്കുന്നത് നിത്യസംഭവമാണ്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള എന്‍ഡ് പദ്ധതി താളം തെറ്റിയതോടെ ഇവയുടെ ശല്യം തടയാന്‍ മറ്റു പോംവഴികളില്ലാതായിരിക്കുകയാണ്. നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിനായിരുന്നു എന്‍ഡ്  പദ്ധതി.
പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതെവന്നതോടെയാണ് നഗരത്തില്‍ തെരുവുനായ്ക്കള്‍ പെരുകിയത്. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടിച്ചുകൊടുക്കാന്‍ ആളില്ലാത്തതാണ് പദ്ധതിക്കു തടസ്സംവരാന്‍ കാരണം. ഒരുനായയെ പിടിച്ചു കൊടുത്താല്‍ 200രൂപവീതം നല്‍കുന്നുണ്ട്. ഒന്നര വയസ്സുള്ള നായ്ക്കളെയാണ് വന്ധ്യംകരണം ചെയ്തിരുന്നത്. വലിയ നായ്ക്കളിലും വന്ധ്യംകരണത്തിന് പദ്ധതിയുണ്ട്. എന്നാല്‍ ഇവയെ പിടിച്ചു കൊടുക്കാനുള്ള സംവിധാനം ആയിട്ടില്ല. നിലവില്‍ എഴുപതോളം നായ്ക്കളില്‍ വന്ധ്യംകരണം നടത്തിയതായി പദ്ധതിയുടെ ചുമതലക്കാരനായ കൗണ്‍സിലര്‍ സദാനന്ദന്‍ വാഴപ്പുള്ളി പറഞ്ഞു.
രാവിലെ ക്ഷേത്രദര്‍ശനത്തിനത്തെിയവരെ തെരുവുനായ്ക്കള്‍ ആക്രമിച്ച സംഭവം അടുത്തിടെ നഗരത്തിലുണ്ടായി. അലഞ്ഞു നടക്കുന്ന കാളകളെയും ഇവ ഉപദ്രവിക്കാനായി ചെല്ലുന്നത്് പലപ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുണ്ട്. 
നഗര മാലിന്യം പെരുകിയതോടെയാണ് തെരുവുനായ്ക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്. മാംസാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നത് പതിവാണ്. മാലിന്യം കൂടിക്കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് രാത്രികളില്‍ നായ്ക്കള്‍ അലയുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പരിസരം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.  എം.ജി റോഡും ശക്തന്‍ സ്റ്റാന്‍ഡും അനുബന്ധ റോഡുകളും, പോസ്റ്റ് ഓഫിസ് റോഡ്, അരിയങ്ങാടി എന്നിവിടങ്ങളിലുമാണ് രാത്രികളില്‍ തെരുവുനായ്ക്കള്‍ കേന്ദ്രീകരിക്കുന്നത്.
 

രഹസ്യമൊഴിയുടെ പകര്‍പ്പ് വി.എസിന് നല്‍കാമെന്ന് കോടതി

Posted: 28 Oct 2013 12:17 AM PDT

Image: 

പത്തനംതിട്ട: സോളാര്‍ തട്ടിപ്പിന് ഇരയായ കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വി.എസിന് നല്‍കാമെന്ന് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി. സരിതയുടെ റിമാന്‍റ് റിപ്പോര്‍ട്ടിന്‍്റെ കോപ്പിയും എഫ്.ഐ.ആറിന്‍്റെ കോപ്പിയും കോടതി നല്‍കും.
നേരത്തെ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് കോടതിയില്‍ അപേക്ഷ സമര്‍പിച്ചിരുന്നു. സോളാര്‍ കേസില്‍ നിയമ പോരാട്ടത്തിന് നീങ്ങുന്നതിന്‍്റെ ഭാഗമായാണ് വി.എസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണോദ്യോഗസ്ഥന് മാത്രമാണ് കോടതി ഇതുവരെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കിയത്. പ്രതിഭാഗത്തിനുള്‍പ്പടെ ഇത് നല്‍കേണ്ടെന്ന് നേരത്തെ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസിന്‍്റെ കയ്യിലേക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് എത്തുന്നത്.

കാലിക്കറ്റിലെ സമരത്തിലും ലീഗ് വിഭാഗീയത

Posted: 27 Oct 2013 11:13 PM PDT

Image: 
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പ്രവര്‍ത്തനം നിശ്ചലമാക്കിയ ജീവനക്കാരുടെ സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ മുസ്ലിം ലീഗിലെ വിഭാഗീയതക്ക് നിര്‍ണായക പങ്ക്. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വള്ളിക്കുന്ന് മണ്ഡലത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വിഭാഗീയതയാണ് സമരത്തിലും ചര്‍ച്ചയിലുമെല്ലാം പ്രതിഫലിക്കുന്നത്. ഒരു വിഭാഗം സമരത്തെ എതിര്‍ക്കുമ്പോള്‍ മറുപക്ഷം അനുകൂലിക്കുകയാണ്.
സര്‍വകലാശാലയിലെ കോണ്‍ഗ്രസ്, ലീഗ് യൂനിയനുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലാണ്. വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമിനെതിരായ എതിര്‍പ്പ് ശക്തമാക്കാനുള്ള ഉപാധിയായാണ് ലീഗിലെ ഒരു വിഭാഗം ഇതിനെ കാണുന്നത്. ഈ അവസരം മുതലെടുക്കാന്‍ ലീഗ് ഭാരവാഹികള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. വി.സി വിരുദ്ധ വികാരം വളര്‍ത്തി പുതിയൊരാളെ കൊണ്ടുവരുകയാണ് ഇവരുടെ ലക്ഷ്യം. 
സര്‍വകലാശാലയിലെ ലീഗ് യൂനിയനില്‍ ഒരു വിഭാഗത്തിന്‍െറ പിന്തുണ ഇവര്‍ക്കുണ്ട്. രണ്ടു പേരെ സ്ഥലംമാറ്റിയതിനും സ്ഥാനക്കയറ്റത്തിനും പ്രബേഷനും വി.സി കൊണ്ടുവന്ന നിബന്ധനകള്‍ക്കെതിരെയുമാണ് സമരം. സേവനാവകാശ നിയമം നടപ്പാക്കാന്‍ വി.സി ഉണ്ടാക്കിയ കരട് ഉത്തരവിന്‍െറ പേരിലാണ് സംയുക്ത സമരസമിതിയുണ്ടാക്കിയത്. സേവനാവകാശനിയമം നടപ്പാക്കുന്നതില്‍ ജീവനക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം അതേപടി അംഗീകരിച്ചപ്പോഴും സമരം നിര്‍ത്തിയില്ല.  സ്ഥലംമാറ്റിയതും സ്ഥാനക്കയറ്റത്തിലെ നിബന്ധനയും പിന്‍വലിക്കണമെന്നായി അടുത്ത ആവശ്യം. മിനിറ്റുകള്‍കൊണ്ട് പരിഹരിക്കേണ്ട വിഷയത്തില്‍ വി.സി വിട്ടുവീഴ്ച ചെയ്യാത്തത് സമരസമിതിക്ക് ഗുണകരമായി. 
വി.സിക്ക് ശക്തമായ പിന്തുണ നല്‍കിയാണ് ലീഗിലെ മറുപക്ഷത്തിന്‍െറ പ്രവര്‍ത്തനം. സമരം നടത്തുന്ന ജീവനക്കാരെ നേരിടാന്‍ ജനകീയമുന്നണി രൂപവത്കരിച്ചിരിക്കുകയാണ് ഇവര്‍. കഴിഞ്ഞ ദിവസം സര്‍വകലാശാലയിലേക്ക് ജനകീയമാര്‍ച്ച് നടത്തുന്നതിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണ്. പ്രകടനത്തില്‍ പങ്കെടുത്തതില്‍ ഭൂരിപക്ഷം പേരും ഈ ഗ്രൂപ്പുകാരാണ്.
ലീഗിലെ ഈ വിഭാഗീയത ചര്‍ച്ചകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. സിന്‍ഡിക്കേറ്റംഗങ്ങളുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ച പ്രഹസനമാണെന്ന് വി.സി അനുകൂലിക്കുന്ന വിഭാഗം വിമര്‍ശിച്ചിരുന്നു. 
ഇവരുടെ അറിവോടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ അഡ്വ. കെ.എന്‍.എ ഖാദര്‍ ചര്‍ച്ചക്ക് വന്നത്. എന്നാല്‍, ഈ ചര്‍ച്ച വി.സി വിരുദ്ധര്‍ സംശയത്തോടെയാണ് കണ്ടത്. സമരസമിതിയിലെ പ്രധാന ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന്‍െറ കാരണവും വിഭാഗീയതയായാണ് ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, സമരത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ പുറത്തുള്ളവര്‍ സമരം നടത്തുന്നത് നിര്‍ത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ഹമീദ് പറഞ്ഞു.

മലപ്പുറത്ത് ഓട്ടോറിക്ഷ പെര്‍മിറ്റിന് കരിഞ്ചന്ത വില ഒരു ലക്ഷം

Posted: 27 Oct 2013 11:09 PM PDT

Subtitle: 
സഹായികള്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍
മഞ്ചേരി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ജില്ലയില്‍ കൃത്രിമ മാര്‍ഗത്തില്‍ അനധികൃതമായി ഓട്ടോ പെര്‍മിറ്റ് സമ്പാദിക്കുന്നു. ഇതിന് കരിഞ്ചന്തയില്‍ വില ഒരുലക്ഷം. മഞ്ചേരി, മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ വാഹന ഏജന്‍റുമാരാണ് കച്ചവടത്തിന് പിന്നില്‍. അണിയറയില്‍ സഹായികളായിട്ട് മലപ്പുറം ആര്‍.ടി.ഒ ഓഫിസിലെ ചില ജീവനക്കാരുമുണ്ട്.
പെര്‍മിറ്റ് സമ്പാദിക്കുന്നതിന്‍െറ ആദ്യഘട്ടം ആര്‍.ടി.ഒ മുമ്പാകെ അപേക്ഷ നല്‍കുകയാണ്. നേരത്തെ സര്‍വീസ് നടത്തിയിരുന്നതോ വില്‍പനക്കു വന്നതോ ആയ ഓട്ടോറിക്ഷയുടെ രേഖവെച്ചാണ് അപേക്ഷ. വിവരം ഉടമ അറിയണമെന്നില്ല. അപേക്ഷ നിരസിക്കുന്നതോടെ അക്കാര്യംവെച്ച് ഹൈകോടതിയെ സമീപിക്കുന്നു. മഞ്ചേരി നഗരസഭയിലെ ഉള്‍പ്രദേശങ്ങളായ പുല്ലൂര്‍, കിടങ്ങഴി, നെല്ലിപ്പറമ്പ്, വായ്പാറപ്പടി തുടങ്ങി വിവധ സ്ഥലങ്ങളുടെ പേരില്‍ ഇപ്രകാരം മതിയായ യാത്രാ സംവിധാനമില്ളെന്ന് കാണിച്ച് പെര്‍മിറ്റ് സമ്പാദിക്കുന്നതിന് ചെലവ് അയ്യായിരമോ ആറായിരമോ മാത്രം. 
പെര്‍മിറ്റ് അനുവദിച്ചു കിട്ടിയാല്‍ കരിഞ്ചന്തയിലെ വില മിനിമം ഒരുലക്ഷം. 1.10 ലക്ഷംവരെ നല്‍കിയവരുമുണ്ട്. ഒരു പുതിയ ഓട്ടോറിക്ഷക്ക് വില 2.10 ലക്ഷമേ പരമാവധിയുള്ളൂ. പഴയതിന് ഒരു ലക്ഷത്തിന് താഴെ നല്‍കിയാലും കിട്ടാനുണ്ട്. പെര്‍മിറ്റിനാണ് വില.
15 വര്‍ഷമായി പെര്‍മിറ്റ് പുതുക്കാതെ റദ്ദായിപ്പോയ വാഹനമടക്കം പല കൈമറിഞ്ഞ് നിരത്തില്‍നിന്നുതന്നെ ഒഴിവായ ഒരു കേസില്‍ പഴയ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ മലപ്പുറം ആര്‍.ടി.ഒ ഓഫീസിലുള്ളവര്‍ക്ക് തടസ്സമുണ്ടായില്ല. ആരോഗ്യപ്രശ്നങ്ങളാല്‍ സമയത്തിന് പെര്‍മിറ്റ് പുതുക്കാതെ പത്തുമാസം വൈകിച്ച മഞ്ചേരി സ്വദേശിക്ക് പക്ഷേ, ഈ ദയാദാക്ഷിണ്യം കിട്ടിയില്ല. 15 വര്‍ഷത്തെ ഇടവേളക്കുശേഷം നല്‍കിയത് വാഹന ഏജന്‍റായിരുന്നു എന്നാണ് പ്രത്യേകത. 
1565 ഓട്ടോറിക്ഷകളാണ് മഞ്ചേരി നഗരത്തില്‍. പരമാവധി 400 എണ്ണത്തിനേ നിര്‍ത്തിയിടാന്‍ സ്ഥലമുളളൂ. കൃത്രിമ മാര്‍ഗത്തിലും വ്യാജമായും സംഘടിപ്പിച്ച പെര്‍മിറ്റാണ് ഇവയില്‍ അഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ക്കെന്ന് തൊഴിലാളികള്‍ സമ്മതിക്കുന്നു. കാര്യങ്ങള്‍ പൊലീസിന് അറിയാമെങ്കിലും നടപടിയെടുക്കില്ല.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍െറ ചരിത്രം വളച്ചൊടിച്ച് പുരാവസ്തു വകുപ്പിന്‍െറ ലഘുലേഖ

Posted: 27 Oct 2013 11:05 PM PDT

Image: 

കോഴിക്കോട്: പോര്‍ചുഗീസ് അധിനിവേശത്തെ ചെറുത്തുതോല്‍പിച്ച് വീരമൃത്യു വരിച്ച കുഞ്ഞാലി മരക്കാര്‍ നാലാമന്‍െറ ചരിത്രം വളച്ചൊടിച്ച് ലഘുലേഖ പുറത്തിറക്കിയ പുരാവസ്തു വകുപ്പിന്‍െറ നടപടി വിവാദമാവുന്നു. തിരുവനന്തപുരത്തെ സംസ്ഥാന പുരാവസ്തു വകുപ്പ് പ്രസിദ്ധീകരണ വിഭാഗമാണ്, ഇരിങ്ങല്‍ കോട്ടക്കലിലെ കുഞ്ഞാലിമരക്കാര്‍ ഭവനവും സ്മാരക മ്യൂസിയവും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിതരണം ചെയ്യാനാണ് ലഘുലേഖ തയാറാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 20ന് ഇരിങ്ങല്‍ കോട്ടക്കലില്‍ നടന്ന നവീകരിച്ച കുഞ്ഞാലി മരക്കാര്‍ സ്മാരക മ്യൂസിയത്തിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇത് പ്രകാശനം ചെയ്തത്. കുഞ്ഞാലി മരക്കാര്‍ ഗൈഡിന്‍െറ പ്രകാശനം അബ്ദുസ്സമദ് സമദാനിയും നിര്‍വഹിച്ചു.
ചരിത്ര പുരുഷന്മാരായ നാല് കുഞ്ഞാലി മരക്കാര്‍മാരുടെയും ചരിത്രം ഹ്രസ്വമായി പരിചയപ്പെടുത്തുന്ന ലഘുലേഖയില്‍ മുഹമ്മദ് മരക്കാര്‍ എന്ന കുഞ്ഞാലി നാലാമന്‍െറ ചരിത്രം വികലമായാണ് വിവരിക്കുന്നത്. ‘1595ല്‍ സൈനിക നേതൃത്വം ഏറ്റെടുത്ത കുഞ്ഞാലി നാലാമന്‍ ഏറെ താമസിയാതെ സാമൂതിരിയുമായി അകലാന്‍ തുടങ്ങി. തന്‍െറ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി സ്വയം ഒരു ഭരണാധികാരിയുടെ വേഷമെടുത്തണിയാന്‍ കുഞ്ഞാലി നാലാമന്‍ ശ്രമിച്ചെന്നാണ് പറയപ്പെടുന്നത്. ‘മുഹമ്മദ് കുഞ്ഞാലി ‘ഇസ്ലാമിന്‍െറ സംരക്ഷകന്‍’ തുടങ്ങിയ ബിരുദങ്ങള്‍ സ്വീകരിക്കുകയും സാമൂതിരിയെ ധിക്കരിക്കുകയും ചെയ്തു. കുഞ്ഞാലിയുടെ ചെയ്തികള്‍ പലതും സാമൂതിരിയെ രോഷം കൊള്ളിച്ചു....’ എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.
ലഘുലേഖയിലെ  തെറ്റുകളെക്കുറിച്ചും കുഞ്ഞാലി മരക്കാര്‍മാരും സാമൂതിരിയും കൊണ്ടുനടന്ന മതമൈത്രി ഉള്‍പ്പെടെ പ്രധാനപ്പെട്ട പലതും  ഉള്‍പ്പെടുത്തേണ്ടതിനെ ക്കുറിച്ചും സമദാനി സദസ്സിലുണ്ടായിരുന്ന പുരാവസ്തു ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ചരിത്രത്തിലുണ്ടായ ചില നിര്‍ഭാഗ്യങ്ങളെ പെരുപ്പിച്ച് കാണിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ക്കരുതെന്ന് സമദാനി പറയുകയും ചെയ്തു. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ കുഞ്ഞാലി നാലാമനെ അവഹേളിച്ച് ബ്രോഷര്‍ പുറത്തിറക്കിയ പുരാവസ്തു വകുപ്പിന്‍െറ നടപടിയില്‍ കുഞ്ഞാലി മരക്കാര്‍ സ്മാരക സംരക്ഷണ സമിതി പ്രതിഷേധിച്ചു. പോര്‍ചുഗീസുകാര്‍ പ്രചരിപ്പിച്ച നുണക്കഥകള്‍ പുരാവസ്തു വകുപ്പ് അതേപടി   പ്രസിദ്ധീകരിച്ചതായും തെറ്റായ ലഘുലേഖ പിന്‍വലിച്ച് കുഞ്ഞാലി മരക്കാര്‍മാരുടെ യഥാര്‍ഥ ചരിത്രം വിനോദ സഞ്ചാരികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും പരിചയപ്പെടുത്തണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

നെടുങ്കണ്ടം ബി.എഡ് സെന്‍റര്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Posted: 27 Oct 2013 10:41 PM PDT

നെടുങ്കണ്ടം: ആയുസ്സെത്രയെന്നറിയാതെ നെടുങ്കണ്ടം ബി.എഡ് സെന്‍റര്‍. എം.ജി യൂനിവേഴ്സിറ്റിയുടെ കീഴില്‍ കഴിഞ്ഞ 22 വര്‍ഷമായി നെടുങ്കണ്ടം കിഴക്കേ കവലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. മറ്റെങ്ങും നിലവിലില്ലാത്ത മുടന്തന്‍ ന്യായത്തിന്‍െറ പേരിലാണ് ബി.എഡ് സെന്‍ററിന് താഴുവീഴുന്നത്. ഇവിടെ മുന്നൂറോളം വിദ്യാര്‍ഥികളാണ് പ്രവേശം കിട്ടാതെ കഴിയുന്നത്. പ്രിന്‍സിപ്പലിന് പിഎച്ച്.ഡി ഇല്ളെന്നും മലയാളത്തിന് സ്ഥിരം അധ്യാപകര്‍ ഇല്ളെന്നും കാട്ടി എന്‍.സി.ടി.ഇ അയച്ച സര്‍ക്കുലറാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും വിഷമത്തിലാക്കുന്നത്. നെടുങ്കണ്ടം ബി.എഡ്  സെന്‍ററിന്‍െറ അഫിലിയേഷന്‍ റദ്ദാക്കിയായിരുന്നു സര്‍ക്കുലര്‍.  എന്നാല്‍, പിഎച്ച്.ഡിയുള്ള പ്രിന്‍സിപ്പലിനെയും മലയാള വിഭാഗത്തിന്  സ്ഥിരം അധ്യാപകരെയും നിയമിച്ച് നാലു മാസമായിട്ടും അഫിലിയേഷന്‍ ഇനിയും പുന$സ്ഥാപിച്ചിട്ടില്ല.
എം.ജി യൂനിവേഴ്സിറ്റിയുടെ കീഴില്‍ ആകെയുള്ള 52 കോളജില്‍ ഇരുപതിനു പോലും പിഎച്ച്.ഡിയുള്ള പ്രിന്‍സിപ്പല്‍മാരില്ല. യൂനിവേഴ്സിറ്റി നേരിട്ടുനടത്തുന്ന 12സെന്‍ററില്‍ അഞ്ചെണ്ണത്തിന് പിഎച്ച്.ഡി ഇല്ലാത്ത പ്രിന്‍സിപ്പല്‍മാരും ഗെസ്റ്റ് അധ്യാപകരുമാണുള്ളത്. ഇവിടെ ഒരിടത്തും നടപ്പാക്കാത്ത ഒരുനിയമം  നെടുങ്കണ്ടത്തു മാത്രമാണ് നടപ്പാക്കുന്നത്.
ഇതിന്‍െറ പിന്നില്‍ എന്തോ ഗൂഢലക്ഷ്യമുള്ളതായി വിദ്യാര്‍ഥികളും രക്ഷിതാക്കളും സംശയിക്കുന്നു. മാത്രമല്ല യൂനിവേഴ്സിറ്റിക്ക് ഇതുസംബന്ധിച്ച് അറിയിപ്പുകളോ സര്‍ക്കുലറോ ലഭിച്ചിട്ടില്ല. യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് ലഭിക്കേണ്ട സര്‍ക്കുലര്‍ നേരിട്ട് നെടുങ്കണ്ടത്ത് എത്തുകയായിരുന്നു. സെന്‍ററില്‍ സര്‍ക്കുലര്‍ വന്നതിനെതുടര്‍ന്ന് യൂനിവേഴ്സിറ്റിക്ക്  അയച്ചുകൊടുക്കുകയും തുടര്‍ന്ന് പിഎച്ച്.ഡിയുള്ള പ്രിന്‍സിപ്പല്‍ ഡോ.അന്‍വറിനെയും മലയാളത്തിന് സ്ഥിരം അധ്യാപികയായി ഗീതു മോളെയും നിയമിച്ചു. ഈ വിവരം കാട്ടി എന്‍.സി.ടി.ഇക്ക് യൂനിവേഴ്സിറ്റി കത്ത് അയച്ചെങ്കിലും കിട്ടിയില്ളെന്നറിഞ്ഞ് ഓണ്‍ലൈനായി കത്ത് വീണ്ടുമയച്ചു. കത്ത് കിട്ടിയതായി അറിയാന്‍ കഴിഞ്ഞെങ്കിലും മാസങ്ങളായി അഫിലിയേഷന്‍ പുന$സ്ഥാപിച്ചിട്ടില്ല. ഇതുമൂലം അഡ്മിഷന്‍ നടത്താന്‍ കഴിയുന്നില്ല.യൂനിവേഴ്സിറ്റി മുഖാന്തരം നല്‍കിയ പല കത്തുകളും എന്‍.സി.ടി.ഇക്ക് ലഭിച്ചിട്ടില്ളെന്നാണറിവ്. 
പുതിയ പ്രിന്‍സിപ്പല്‍ ചാര്‍ജെടുത്ത് മൂന്ന് മാസമായെങ്കിലും അഡ്മിഷന്‍ നടത്താനാകുന്നില്ല. ഇക്കുറി 280ലധികം അപേക്ഷകര്‍ ഉണ്ടായിരുന്നു. ഓരോ വിദ്യാര്‍ഥിയും 300 രൂപ വീതം അടക്കുകയും ആയിനത്തില്‍ നല്ളൊരു തുക യൂനിവേഴ്സിറ്റിക്ക് ലഭിച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്കാര്‍ക്കും അഡ്മിഷന്‍ നല്‍കിയിട്ടില്ല.
മുമ്പ് പി.ജിയും എം.എഡും 10 വര്‍ഷം പ്രവര്‍ത്തന പരിചയവുമായിരുന്നു പ്രിന്‍സിപ്പല്‍മാരുടെ യോഗ്യത മാനദണ്ഡം. എന്നാല്‍, ഒരുമുന്നറിയിപ്പുമില്ലാതെയാണ് പുതിയ മാനദണ്ഡം അടിച്ചേല്‍പിച്ചിരിക്കുന്നത്. നെടുങ്കണ്ടം ബി.എഡ് സെന്‍ററില്‍ ഇംഗ്ളീഷ്, മലയാളം, കണക്ക്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പ്രവേശം നടത്തുന്നത്. അഡ്മിഷന്‍ സമയമാണെങ്കിലും പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ജില്ലയിലെ കുട്ടികള്‍ അണ്‍എയ്ഡഡ് കോളജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. 
അണ്‍എയ്ഡഡ് കോളജുകളില്‍ ഫീസിനത്തില്‍ 38,000 രൂപയും ഡൊണേഷന്‍ ഇനത്തില്‍ 30,000 മുതല്‍ 70,000 രൂപ വരെയാണ് വാങ്ങുന്നത്. ഈ സന്ദര്‍ഭത്തിലാണ് നിലവിലുള്ള എയ്ഡഡ് കോളജ്  പൂട്ടാനൊരുങ്ങുന്നത്.
നെടുങ്കണ്ടം ബി.എഡ് കോളജില്‍ കഴിഞ്ഞ നാലുബാച്ചില്‍ വിജയം നൂറുശതമാനമായിരുന്നു.  പാഠ്യപാഠ്യേതര രംഗങ്ങളിലും ഇവിടത്തെ വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആകെ ഉണ്ടായിരുന്ന 124 കുട്ടികളില്‍ 48  എ  ഗ്രേഡും 75 ബിയും ഒരുഡിയുമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയവരില്‍ ഫസ്റ്റ് സെമസ്റ്ററില്‍ നൂറുശതമാനം വിജയമായിരുന്നു. 
ആകെയുണ്ടായിരുന്ന 102 കുട്ടികളില്‍ 46  എ ഗ്രേഡും ബാക്കി ബിയുമായിരുന്നു. സെക്കന്‍ഡ് സെമസ്റ്ററിന്‍െറ ഫലം വരാനിരിക്കുകയാണ്. നെടുങ്കണ്ടം പഞ്ചായത്ത് വക രണ്ടേക്കറോളം സ്ഥലത്താണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപക-അനധ്യാപകരായി 16 പേരുണ്ട്. ആവശ്യത്തിന് ഫര്‍ണിച്ചര്‍,ലാബ് സൗകര്യം, കമ്പ്യൂട്ടര്‍ തുടങ്ങി ആധുനിക സംവിധാനങ്ങളോടുകൂടിയ നാല് കെട്ടിടങ്ങളിലാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഒഴികെ മറ്റൊരു ഫണ്ടും യൂനിവേഴ്സിറ്റി മുടക്കിയിട്ടില്ല. ബാക്കി എല്ലാ ചെലവും കുട്ടികളുടെ വികസന ഫണ്ടില്‍നിന്നുമാണ് ചെലവഴിക്കുന്നത്. എന്നിട്ടും സ്ഥാപനം അടച്ചുപൂട്ടാന്‍ ശ്രമിക്കുകയാണ്. അഫിലിയേഷന്‍ റദ്ദാക്കിയ നടപടിക്കെതിരെ സ്റ്റേക്ക് പോയെങ്കിലും കിട്ടിയിട്ടില്ല. യൂനിവേഴ്സിറ്റിയുടെ വക്കീലാണ് രംഗത്തുള്ളതെങ്കിലും യൂനിവേഴ്സിറ്റി അലംഭാവം പുലര്‍ത്തുന്നതായി രക്ഷിതാക്കളും മറ്റും സംശയിക്കുന്നു. പായിപ്പാട്, തോട്ടക്കാട്  സെന്‍ററുകള്‍ സ്ഥലസൗകര്യത്തിന്‍െറ പേരില്‍ പൂട്ടാന്‍ ശ്രമിച്ചത് സ്റ്റേ വാങ്ങി പ്രവര്‍ത്തിക്കുകയാണ്. 
 

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: വ്യാപക പ്രതിഷേധം

Posted: 27 Oct 2013 10:39 PM PDT

Subtitle: 
അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍; കോട്ടയത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ അടിച്ചുതകര്‍ത്തു
കോട്ടയം: കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ  അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. 
പുതുപ്പള്ളി, പാമ്പാടി, മീനടം,പള്ളിക്കത്തോട്, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ മണ്ഡലം പ്രസിഡന്‍റുമാരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്.
 കോട്ടയത്ത് പ്രതിഷേധപ്രകടനം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനമായത്തെിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന എല്‍.ഡി.എഫിന്‍െറ ഫ്ളക്സ് ബോര്‍ഡുകളും കൊടികളുംതല്ലിത്തകര്‍ത്തു. ഇതിനെതിരെ സി.പി.എം അനുകൂലികളായ ചിലര്‍ രംഗത്തത്തെിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കൂടുതല്‍ പൊലീസ് എത്തിയപ്പോള്‍ ആളുകള്‍ ചിതറിയോടി. ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും രാത്രി നഗരത്തില്‍ പ്രകടനം നടത്തി. 
കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി പ്രസിഡന്‍റ്  അഡ്വ. ടോമി കല്ലാനി, കുഞ്ഞ് ഇല്ലംപള്ളി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ആനന്ദ് പഞ്ഞിക്കാരന്‍, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്‍റ് ജോസഫ് ചാവറ, ജാന്‍സ് കുന്നപ്പള്ളി, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, സാബു മാത്യു, എസ്. രാജീവ്, ആര്‍.കെ. കര്‍ത്ത, വി.കെ. അനില്‍കുമാര്‍, ജോബോയ് ജോര്‍ജ്, കെ.ജി.പാലയ്ക്കലോടി, ജോബി അഗസ്റ്റിന്‍, ജോബിന്‍ ജേക്കബ്, സിബി ജോണ്‍, സിസി ബോബി, തമ്പാന്‍ തോമസ്, ടി.എം. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനത്തില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. 
സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യു.ഡി.എഫും പലയിടത്തും പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ ജന്മനാടായ പുതുപ്പള്ളി, പാമ്പാടി, മീനടം, പള്ളിക്കത്തോട്, മണര്‍കാട്, കൂരോപ്പട എന്നിവിടങ്ങളില്‍ പ്രകടനം നടന്നു. 
പൊന്‍കുന്നം: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെയുണ്ടായ സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ച് പൊന്‍കുന്നത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് തോമസ് പുളിക്കന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം അഡ്വ. പി. സതീശ്ചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കക്ഷിനേതാക്കളായ ഷാജി നെല്ളേപ്പറമ്പില്‍, പി.എം. സലീം, ജയകുമാര്‍ കുറിഞ്ഞിയില്‍, സനോജ് പനയ്ക്കല്‍, അഡ്വ. ജോര്‍ജ് വി. തോമസ്, ഷിജോ കൊട്ടാരം, ബിജു കുന്നുംഭാഗം, കെ.കെ. നസീര്‍, എബിന്‍ പയസ് എന്നിവര്‍ സംസാരിച്ചു.
മുണ്ടക്കയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ളെറിഞ്ഞതില്‍ പ്രതിഷേധിച്ച് മുണ്ടക്കയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ ചുള്ളിത്തറ, രാജന്‍ പെരുമ്പക്കാട്, കെ.എസ്.രാജു, ജിനീഷ് മുഹമ്മദ്, കെ.കെ.ജനാര്‍ദനന്‍, അരുണ്‍ കൊക്കോപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
മുണ്ടക്കയം: വെംബ്ളി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നട ത്തി. പി.സി.രാജന്‍, സിജോ സി.പി., പി.കെ.പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞിരപ്പള്ളി: കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമ സമരത്തിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എ. ഷമീര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്‍െറ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളായ മന്‍സൂര്‍ മങ്കാശേരി, രഞ്ജു തോമസ്, സുനില്‍ സീബ്ളൂ, ജമാല്‍ പാറക്കല്‍, ടി.വി. മാത്യു , ടി.എസ്. നിസു, വിപിന്‍ കെ. ബാബു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്,കെ.എസ്.യു എന്നിവയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. പ്രകടനത്തിന് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ജെ.ജയിംസ്, ടോമി ചങ്ങങ്കരി, പി.എച്ച്.നാസര്‍, പി.എ.അബ്ദുല്‍ സലാം, സോബിച്ചന്‍ കണ്ണമ്പള്ളി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജിസ മൂലയില്‍, ആന്‍റണി കുന്നുംപുറം, പി.എച്ച്.അബ്ദുല്‍ ഗഫൂര്‍,സജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ജെ.ജയിംസ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ്-ഐ ബ്ളോക് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യന്‍, കെ.ജെ.ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. 
യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്‍റ്  മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. രാജീവ് മേച്ചേരി, കെ.സുരേഷ്, അഫ്സല്‍ നിസാം, രഞ്ജിത് അറയ്ക്കല്‍,റിജു എബ്രഹാം,സാന്‍ജോസ് എന്നിവര്‍ സംസാരിച്ചു. 
തൃക്കൊടിത്താനം: ആക്രമണ ത്തില്‍ കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കെ.എ.ജോസഫ് അധ്യക്ഷത വഹിച്ച യോഗം ബ്ളോക്ക് പ്രസിഡന്‍റ് പി.എച്ച്.നാസര്‍ ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി: കെ.കരുണാകരന്‍ ട്രസ്റ്റ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എസ്.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എസ്.രഘുറാം യോഗം ഉദ്ഘാടനം ചെയ്തു. അജീസ് ബെന്‍ മാത്യൂസ്, ഇബ്രാഹിംകുട്ടി,മനോജ് വര്‍ഗീസ്, പി.എം.ജോഷ്വ,സി.മോനിച്ചന്‍, ബാബു രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കുറിച്ചി: യൂത്ത് കോണ്‍ഗ്രസ് ഐ കുറിച്ചി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കാലായില്‍പടിയില്‍നിന്ന് ആരംഭിച്ച പ്രകടനം മന്ദിരം കവലയിലത്തെി ഒൗട്ട്പോസ്റ്റില്‍ സമാപിച്ചു. യോഗത്തില്‍ എ.കെ.അമ്പിളിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ടി.എസ്.സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ വിവിധ യു.ഡി.എഫ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും റാലിയും നടത്തി. ജയിംസ് പ്ളാക്കിത്തൊട്ടിയില്‍, പി.വി. മൈക്കിള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം ഗതാഗക്കുരുക്കിന് കാരണമായെങ്കിലും പൊലീസിന്‍െറ ഇടപെടല്‍ പ്രശ്നം പരിഹരിച്ചു.

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

Posted: 27 Oct 2013 10:34 PM PDT

Image: 

ശ്രീനഗര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക് സേന നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഉറി സെക്ടറിനു നേരെയുണ്ടായ വെടിവെപ്പിലാണ് ആര്‍മി ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും മുസഫറാബാദിലേക്കുള്ള ബസ് സര്‍വ്വീസ് റദ്ദാക്കി.

 ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ സമാധാനം പുലരുമെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ പ്രസ്താവനക്ക് രണ്ടുദിവസത്തിനുശേഷമാണ് വീണ്ടും  പാക്സേന  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.
പാകിസ്താന്‍്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അതൃപ്തി അറിയിച്ചിരുന്നു. ഈ വര്‍ഷം 130 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാകിസ്താന്‍്റെ ഭാഗത്തുനിന്നുണ്ടായത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP