ഏകീകൃത പ്രവേശന പരീക്ഷ: വിധി സുപ്രീംകോടതി പുന:പരിശോധിക്കും Madhyamam News Feeds |
- ഏകീകൃത പ്രവേശന പരീക്ഷ: വിധി സുപ്രീംകോടതി പുന:പരിശോധിക്കും
- മോക്ഡ്രില്‍; തീവ്രവാദികളെ തേടി തീരദേശം ജാഗ്രതാ വലയത്തില്‍
- നഷ്ടം കുത്തനെ കൂടി; ജെറ്റ് ഓഹരി വിലയില്‍ വന്‍ തകര്‍ച്ച
- ജോര്‍ജിനെ തള്ളി മാണിയും
- വൈദ്യുതിമോഷണം: 35 ലക്ഷത്തിന്‍െറ ക്രമക്കേട് കണ്ടെത്തി
- കണിയാപുരത്ത് സമാന്തര സര്‍വീസുകാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഒത്താശ
- മാണിക്ക് ജോര്‍ജ്ജിന്‍െറ കത്ത്
- തുള്ളിയൊന്ന് വീണാല്‍ നഗരത്തില്‍ വെള്ളക്കെട്ട്
- മലമ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപക നാശം
- മോട്ടോര്‍ തകരാര്‍: കോഡൂര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങി
ഏകീകൃത പ്രവേശന പരീക്ഷ: വിധി സുപ്രീംകോടതി പുന:പരിശോധിക്കും Posted: 24 Oct 2013 02:01 AM PDT Image: ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്‍്റല്‍ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷ(നീറ്റ്) റദ്ദാക്കിയ വിധി പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരും സങ്കല്‍പ് എന്ന സന്നദ്ധ സംഘടനയും നല്‍കിയ റിവ്യു ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചിന്‍്റെ വിധി പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍, ഡെന്‍്റല്‍ കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് ഏകീകൃത പരീക്ഷ വേണ്ടെന്നായിരുന്നു സുപ്രീംകോടതി വിധി. അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. മാനേജ്മെന്‍്റുകള്‍ക്ക് അനുകൂലമായ വിവാദമായ വിധിക്കെതിരെ ബെഞ്ചിലെ മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് അനില്‍ ആര്‍. ദവെ വിജോയിപ്പ് പ്രകടിപ്പിച്ചിരുന്നു. നീറ്റ് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. |
മോക്ഡ്രില്‍; തീവ്രവാദികളെ തേടി തീരദേശം ജാഗ്രതാ വലയത്തില്‍ Posted: 24 Oct 2013 01:56 AM PDT Image: കോഴിക്കോട്: നഗരത്തിലെ തന്ത്രപ്രധാന മേഖലകളില്‍ കടല്‍വഴി ‘തീവ്രവാദികള്‍’ നുഴഞ്ഞുകയറുമെന്ന ‘ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടി’നെ തുടര്‍ന്ന് തീരദേശ മേഖല പൊലീസിന്‍െറ ജാഗ്രതാ വലയത്തില്‍. മോക്ഡ്രില്ലിന്‍െറ ഭാഗമായി കടലോര മേഖല കേന്ദ്രീകരിച്ചു നടക്കുന്ന തീരവേട്ട -2013ല്‍ 411 പൊലീസുകാരാണ് പങ്കെടുക്കുന്നത്. ബുധനാഴ്ച രാവിലെ ആറിനും ഇന്ന് വൈകീട്ട് ആറിനുമിടയില്‍ നഗരത്തിലെ തന്ത്രപ്രധാന മേഖലകളായ മെഡിക്കല്‍ കോളജ്, ഐ.ഐ.എം, ബേപ്പൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ആദായനികുതി ഓഫിസ്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുമെന്നാണ് സന്ദേശം. ഇന്ത്യന്‍ നേവി, കോസ്റ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ‘തീവ്രവാദി’കളായി എത്തുക. തിരുവനന്തപുരത്തെ റെഡ് ഫോഴ്സാണ് തീവ്രവാദികളെ നിയോഗിച്ചത്. നുഴഞ്ഞുകയറ്റം വിജയം കണ്ടാല്‍ റെഡ്ഫോഴ്സും പിടിക്കപ്പെട്ടാല്‍ കോസ്റ്റല്‍ പൊലീസും ‘തീരവേട്ട’യിലെ വിജയികളാകും. |
നഷ്ടം കുത്തനെ കൂടി; ജെറ്റ് ഓഹരി വിലയില്‍ വന്‍ തകര്‍ച്ച Posted: 24 Oct 2013 12:57 AM PDT Image: മുംബൈ: സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവര്‍ഷത്തില്‍ നഷ്ടം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സിന്‍െറ ഓഹരി വിലയില്‍ വന്‍ തകര്‍ച്ച. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫലം അനുസരിച്ച് 891 കോടി രൂപയാണ് ജെറ്റിന്‍െറ അര്‍ദ്ധവാര്‍ഷിക നഷ്ടം. മുന്‍ വര്‍ഷം ഇതോ കാലയളിവലെ 99.7 കോടിയില്‍ നിന്നാണ് നഷ്ടം കുത്തനെ ഉയര്‍ന്നത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലത്തെ ഇടപാടുകളില്‍ ജെറ്റിന്‍െറ ഓഹരി വിലയില്‍ 6.4 ശതമാനത്തിന്‍െറ തകര്‍ച്ച നേരിട്ടു. എന്നാല്‍ പിന്നീട് നില മെച്ചപ്പെട്ടു. |
Posted: 24 Oct 2013 12:40 AM PDT Image: കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ചേരിപ്പോര് രൂക്ഷമായതിനിടെ പി. സി ജോര്‍ജിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ. എം മാണിയും തള്ളിപ്പറഞ്ഞു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ജോര്‍ജ് ഒഴിവാക്കണമെന്ന് മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമതിയെന്ന വാദത്തിന് പ്രസക്തിയില്ളെന്നും സീറ്റിന്‍െറ കാര്യം തക്കസമയത്ത് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. |
വൈദ്യുതിമോഷണം: 35 ലക്ഷത്തിന്‍െറ ക്രമക്കേട് കണ്ടെത്തി Posted: 23 Oct 2013 11:44 PM PDT Subtitle: ഫിലിമിന് പുറമേ സൂചി കടത്തിയും മീറ്ററുകളില്‍ കൃത്രിമം കൊല്ലം: കെ.എസ്.ഇ.ബി കൊല്ലം ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ഏഴ് വൈദ്യുതി മോഷണങ്ങളും 54 വൈദ്യുതി ക്രമക്കേട് കേസുകളുമാണ് സ്ക്വാഡ് കണ്ടെത്തിയത്. വൈദ്യുതി മോഷണം നടത്തിയവരില്‍ നിന്നെല്ലാം പിഴയീടാക്കി. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നാണ് വൈദ്യുതി മോഷണമടക്കം കൂടുതല്‍ ക്രമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പിടികൂടിയത്. പഴയതരം മെക്കാനിക്കല്‍ മീറ്ററുകളില്‍ കൃത്രിമം കാണിച്ചാണ് അധികം വൈദ്യുതിമോഷണവും നടത്തിയിരിക്കുന്നത്. മീറ്ററിലേക്കുള്ള സര്‍വീസ് വയറില്‍ നിന്ന് വൈദ്യുതി ചോര്‍ത്തുന്ന രീതിയാണ് മിക്കയിടങ്ങളിലും കണ്ടെത്തിയത്. പുറമേ മീറ്ററിന് മുകളില്‍ക്കൂടി സൂചി കടത്തി മീറ്ററിനുള്ളിലെ ഡിസ്കിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുള്ള വൈദ്യുതമോഷണവും കണ്ടെത്തി. ഫിലിം മീറ്ററില്‍ കയറ്റി കൃത്രിമംകാണിക്കുന്നതും പിടികൂടിയിട്ടുണ്ട്. കൊല്ലത്തിനുപുറമെ കോട്ടയം, പാലക്കാട് ജില്ലകളിലും സ്ക്വാഡ് പരിശോധന നടത്തി പിഴ ചുമത്തിയിട്ടുണ്ട്. ഓരോ ജില്ലയിലെയും ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് മാസത്തില്‍ ഒരാഴ്ച അന്യജില്ലയില്‍ പരിശോധന നടത്തണമെന്ന ഉന്നതതല നിര്‍ദേശത്തെതുടര്‍ന്നാണ് പാലക്കാടും കോട്ടയത്തും റെയ്ഡ് നടത്തിയത്. പുതിയതരം ഇലക്ട്രോണിക് മീറ്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളിടങ്ങളില്‍ ക്രമക്കേടുകള്‍ താരതമ്യേന കുറവാണ്. സ്റ്റാറ്റിക് മീറ്റര്‍ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് സംവിധാനം മിക്കയിടങ്ങളിലും വെച്ചിട്ടില്ല. ഡിസ്പ്ളേ മോഡല്‍, കൗണ്ട് മോഡല്‍ എന്നിങ്ങനെ രണ്ടുതരം ഇലക്ട്രോണിക് മീറ്ററുകള്‍ ഏര്‍പ്പെടുത്തുന്നതോടെ വൈദ്യുതിമോഷണം ഒരു പരിധിവരെ തടയാമെന്നാണ് പ്രതീക്ഷ. വ്യാപാരസ്ഥാപനങ്ങളില്‍ സംശയം തോന്നിയ മീറ്ററുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്. ഇരുഭാഗത്തും സീല്‍ ചെയ്തുവരുന്ന മീറ്ററുകളിലെ രണ്ട് ഭാഗങ്ങള്‍ ചേരുന്ന വിടവുകളില്‍ കൃത്രിമം നടത്തിയാണ് വൈദ്യുതി മോഷ്ടിക്കുന്നത്. സീല്‍ ചെയ്ത ഭാഗങ്ങളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് കാരണം തിളക്കമോ മറ്റ് അസ്വാഭാവികതയോ ശ്രദ്ധയില്‍പെടും. ഇത്തരം മീറ്ററുകളാണ് സ്ക്വാഡ് തുറന്ന് പരിശോധിച്ചത്. അനുവദിച്ചതില്‍ക്കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചവരില്‍ നിന്ന് പിഴയീടാക്കിയിട്ടുണ്ട്. ഓരോ വ്യവസായസ്ഥാപനങ്ങളിലും യന്ത്രസംവിധാനങ്ങളുടെയും മറ്റും ശേഷിക്കനുസരിച്ച് നിശ്ചിത യൂനിറ്റ് വൈദ്യുതിയേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് അവരുടെ നിരക്ക് നിര്‍ണയിച്ചിട്ടുണ്ടാവുക. അധികം ഉപയോഗിച്ച വൈദ്യുതി യൂനിറ്റിന്‍െറ എണ്ണം മൊത്തം വൈദ്യുതി ഉപഭോഗവുമായി താരതമ്യംചെയ്ത് കഴിഞ്ഞ 12 മാസം വരെയുള്ള തുക കണക്കാക്കിയാണ് പിഴയിട്ടിട്ടുള്ളത്. ഇതോടൊപ്പം ഗാര്‍ഹികാവശ്യത്തിന് കണക്ഷനെടുത്ത് വ്യാപാരവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ചവരില്‍ നിന്നും പിഴയീടാക്കിയിട്ടുണ്ട്. വീടുകളില്‍നിന്നോ കടകളില്‍നിന്നോ നിര്‍മാണജോലികള്‍ക്കും മറ്റും വയറുകള്‍ ഉപയോഗിച്ച് മുന്‍കൂര്‍ അനുവാദമില്ലാതെ വൈദ്യുതി നീട്ടി എടുത്തവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. മുന്‍കൂര്‍ അനുവാദം വാങ്ങിയാല്‍ നിശ്ചിതതുക അടച്ചാല്‍ മതിയാകുന്ന സ്ഥാനത്ത് ഇത്തരം നടപടി പിടിക്കപ്പെട്ടാല്‍ ഇരട്ടിത്തുക പിഴ നല്‍കണം. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ എ. നൗഷാദ്, അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരായ ബി. വിജയകുമാര്‍, സി. ശിവപ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍ വി. വിനോദ്, ലൈന്‍മാന്‍ ജി. രാജകുമാരഭക്തന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. |
കണിയാപുരത്ത് സമാന്തര സര്‍വീസുകാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഒത്താശ Posted: 23 Oct 2013 11:30 PM PDT കഴക്കൂട്ടം: കണിയാപുരത്ത് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ഒത്താശയോടെ സമാന്തരസര്‍വീസ് ശക്തം. ഡിപ്പോക്കുള്ളില്‍ ബസുകളുടെ റൂട്ട് വിവരങ്ങള്‍ യഥാസമയം സമാന്തര സര്‍വീസുകാരെ അറിയിക്കാന്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റാന്‍ഡില്‍നിന്ന് ബസ് പുറപ്പെടുന്ന വിവരം സമാന്തര സര്‍വീസുകാരെ ഏജന്‍റ് ഫോണിലൂടെ അറിയിക്കും. കെ.എസ്.ആര്‍.ടി.സി ആളില്ലാതെ സര്‍വീസ് നടത്തുമ്പോള്‍ സീറ്റിങ് പരിധിയുടെ അഞ്ചിരട്ടിയോളം ആളെ കുത്തിനിറച്ചാണ് സമാന്തര സര്‍വീസ് പൊടിപൊടിക്കുന്നത്. സ്റ്റേഷന്‍ അധികൃതര്‍ ഡിപ്പോക്കുള്ളിലെ ഏജന്‍റിന്‍െറ പ്രവര്‍ത്തനം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സമാന്തര സര്‍വീസുകളെ പോഷിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആളെ കയറ്റാതിരിക്കുന്നതായും സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുന്നതായും ആരോപണമുണ്ട്. തീരദേശങ്ങളിലേതടക്കം തിരക്കേറിയ പ്രധാന റൂട്ടുകളിലേക്കാണ് കണിയാപുരത്തുനിന്ന് സര്‍വീസുകള്‍ നടത്തുന്നത്. അധികൃതരുടെ സൗകര്യപ്രദമായ സമയം ക്രമീകരിച്ചാണ് മിക്കപ്പോഴും യാത്ര. തീരദേശത്തേക്ക് കണിയാപുരം സ്റ്റാന്‍ഡില്‍നിന്ന് മിക്കപ്പോഴും സര്‍വീസുകള്‍ മുടക്കുന്നു. പരാതിപ്പെടുന്ന യാത്രക്കാര്‍ക്കെതിരെ കെ.എസ്ആര്‍.ടി.സി അധികൃതര്‍ ഭീഷണി ഉയര്‍ത്തുകയാണ് പതിവ്. യൂനിയന്‍ നേതാക്കള്‍ സംഘടിച്ചെത്തുന്നതോടെ പരാതിക്കാരനെതിരെ കള്ളക്കേസ് നല്‍കുന്നതും പതിവാണ്. പരാതി സ്റ്റേഷനിലെത്തിച്ചശേഷം മധ്യസ്ഥ ചര്‍ച്ച നടത്തി 5000 മുതല്‍ 25000 രൂപ വരെ പിഴയായി അടപ്പിക്കും. ഇത് കണിയാപുരത്ത് പതിവാണ്. കണിയാപുരം സ്റ്റേഷനില്‍ കഴഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തോളം സംഭവങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുള്ളതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കണിയാപുരംസ്റ്റാന്‍ഡില്‍ ഇത്തരം പ്രവണത എന്തുകൊണ്ട് വര്‍ധിച്ചുവരുന്നു എന്നതിനെക്കുറിച്ച് ഉന്നത അധികൃതര്‍ അന്വേഷണം നടത്താനും തയാറായിട്ടില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുന്ന ഒരു വലിയവിഭാഗം ജീവനക്കാര്‍ കണിയാപുരത്ത് പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. കണിയാപുരം സ്റ്റാന്‍ഡിന്‍െറ പ്രധാന സര്‍വീസ് പോയന്‍റുകളില്‍പെടുന്ന പോത്തന്‍കോട്, കഴക്കൂട്ടം, മുരുക്കുംപുഴ, പെരുമാതുറ, കഠിനംകുളം മേഖലകളിലായി 300ലധികം സമാന്തര സര്‍വീസുകള്‍ പ്രതിദിനം നടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഇവ ലക്ഷങ്ങള്‍ ലാഭം കൊയ്യുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ആളെ കയറ്റാതെ നഷ്ടത്തിലേക്ക് വകുപ്പിനെ കൂപ്പുകുത്തിക്കുന്നു. |
മാണിക്ക് ജോര്‍ജ്ജിന്‍െറ കത്ത് Posted: 23 Oct 2013 11:03 PM PDT Image: കോട്ടയം: കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ മാണിക്ക് പി. സി ജോര്‍ജിന്‍െര കത്ത്. ജോസഫ് വിഭാഗം നേതാക്കളെ കുറ്റപ്പെടുത്തുന്നതാണ് കാര്യങ്ങളാണ് കത്തിലടങ്ങിയിരിക്കുന്നത്. പാര്‍ട്ടിയില്‍ തനിക്കെതിരായ ഗൂഢ നീക്കം നടക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായതിനാല്‍ കേരളാ കോണ്‍ഗ്സ് ഉന്നതാധികാര സമിതി ഈയാഴ്ച ചേരും. ബുധനാഴ്ച തലസ്ഥാനത്ത് ചേരാനിരുന്ന സ്റ്റിയറിങ് കമ്മിറ്റി പി. ജെ. ജോസഫ് വിഭാഗത്തിന്‍െറ ബഹിഷ്കരണം മൂലം മാറ്റിവെച്ചിരുന്നു. തങ്ങളുടെ നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന ജോര്‍ജിന്‍െറ നടപടിയില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം യോഗം ബഹിഷ്കരിച്ചത്. പാര്‍ട്ടിയില്‍ പി.സി. ജോര്‍ജും പഴയ ജോസഫ് വിഭാഗവും ചേരിതിരിഞ്ഞതോടെ പ്രശ്നത്തില്‍ കെ.എം. മാണിയുടെ നിലപാട് നിര്‍ണായകമാകും. |
തുള്ളിയൊന്ന് വീണാല്‍ നഗരത്തില്‍ വെള്ളക്കെട്ട് Posted: 23 Oct 2013 11:01 PM PDT Subtitle: ഖരമാലിന്യം കാനയിലേക്ക് തൃശൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച്് കോര്‍പറേഷന്‍ വൃത്തിയാക്കിയ കാനകളിലേക്ക് വീണ്ടും ഖരമാലിന്യമെത്തുന്നു. ചെറിയ മഴപെയ്താല്‍ തന്നെ പല സ്ഥലങ്ങളും വെള്ളക്കെട്ടിലാകും. മാലിന്യം റോഡരികില്‍ നിറഞ്ഞിരിക്കുന്നതിനാല്‍ റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഓടകളിലേക്കിറങ്ങാന്‍ കഴിയാത്തതാണ് പലയിടത്തും വെള്ളക്കെട്ടുണ്ടാക്കുന്നത്. മാലിന്യം മാറ്റാന്‍ നിരവധി തവണ ആവശ്യം ഉയര്‍ന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. നഗരത്തില്‍ കഴിഞ്ഞയാഴ്ച്ച പെയ്ത ശക്തമായ മഴയില്‍ പരക്കെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. തോടുകളും കാനകളും വൃത്തിയാക്കാന്‍ 85 ലക്ഷമാണ് കോര്‍പറേഷന്‍ ചെലവഴിച്ചത്. ചെറിയ തോടുകള്‍ വൃത്തിയാക്കാന്‍ 25,000രൂപ വീതം അനുവദിച്ചിരുന്നു. ചെറിയ കാനകള്‍ വൃത്തിയാക്കിയില്ലെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടിരുന്നു. നഗരത്തില്‍ പലസ്ഥലങ്ങളിലും കാനകളോട് ചേര്‍ന്ന് മാലിന്യം കെട്ടിക്കിടക്കുകയാണ്. നഗരത്തിലെ ഇടവഴികളോടു ചേര്‍ന്നാണ് കൂടുതല്‍ മാലിന്യം കെട്ടിക്കിടക്കുന്നത്. പലരും സഞ്ചികളിലാക്കിയാണ് മാലിന്യം തള്ളുന്നത്. മഴപെയ്യുമ്പോള്‍ ഈ പ്ളാസ്റ്റിക് സഞ്ചികള്‍ ഉള്‍പ്പെടെ ഒഴുകി ഓടകളിലേക്കെത്തുകയാണ്. മാര്‍ക്കറ്റുകളില്‍ നിന്ന് തള്ളുന്ന തെര്‍മോക്കോള്‍പെട്ടികളും ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളും ഓടകളില്‍ തങ്ങി നില്‍ക്കുന്നു. വെള്ളക്കെട്ടുണ്ടാകുന്നതിന് പ്രധാന കാരണമിതാണ്. കടകള്‍ക്ക് മുന്നില്‍ വെള്ളംകെട്ടി നിറയുമ്പോള്‍ ഉടമസ്ഥര്‍തന്നെയാണ് സ്ളാബിളക്കി ഇവ നീക്കം ചെയ്യുന്നത്. പല സ്ഥലങ്ങളിലും സ്ളാബിനടിഭാഗം ഇടിഞ്ഞു വെള്ളത്തിന്‍െറ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്‍ ഓഫിസിന് ചുറ്റും മാലിന്യക്കൂമ്പാരം രൂപപ്പെട്ടിട്ടും അധികൃതര്‍ അറിഞ്ഞമട്ടില്ല. പഴം,പച്ചക്കറി മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു കിടക്കുകയാണിവിടെ. |
മലമ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപക നാശം Posted: 23 Oct 2013 10:53 PM PDT Subtitle: പത്ത് വീടുകളില്‍ വെള്ളം കയറി പാലക്കാട്: മലമ്പുഴ എലിച്ചിരം ഭാഗത്ത് മലയിടിച്ചിലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വ്യാപക നാശം. പത്ത് വീടുകളില്‍ വെള്ളം കയറി. കവിതാ തിയറ്ററിന് സമീപത്തെ തങ്കവേലുവിന്‍െറ പലചരക്ക് കടയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ ഒലിച്ചുപോയി. അഞ്ച് ചാക്ക് പഞ്ചസാര, നാല് ചാക്ക് കാലിത്തീറ്റ തുടങ്ങി അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് തങ്കവേലുവിന് നഷ്ടപ്പെട്ടത്. സമീപത്തെ ചെരിപ്പുകടയിലും ചായക്കടയിലും കോഴിക്കടയിലും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഫ്രിഡ്ജ്, ഗ്രൈന്‍റര്‍, ടി.വി, മിക്സി തുടങ്ങിയവ നശിച്ചു. മലവെള്ളപ്പാച്ചിലില്‍ റോഡുകളും തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് മലയിടിഞ്ഞ് വെള്ളം ഒഴുകിയെത്തിയത്. ചെറാട്, ദുര്‍ഗാനഗര്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. സമീപത്തെ തോടും കരകവിഞ്ഞൊഴുകി. ബുധനാഴ്ച രാവിലോടെയാണ് വെള്ളം ഒഴിഞ്ഞത്. കല്‍പാത്തി തോണിപ്പാളയം തോടും കരകവിഞ്ഞൊഴുകി. തോടിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ തൊട്ടടുത്ത കുമരപുരം ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ജോബി വി. ചുങ്കത്ത്, ജില്ലാ ജന. സെക്രട്ടറി പി.എം.എം. ഹബീബ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വെള്ളം കയറി നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും വീട്ടുടമസ്ഥര്‍ക്കും അടിയന്തര ധനസഹായം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. |
മോട്ടോര്‍ തകരാര്‍: കോഡൂര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങി Posted: 23 Oct 2013 10:48 PM PDT മലപ്പുറം: മോട്ടോര്‍ പമ്പ് തകരാറിലായതിനെ തുടര്‍ന്ന് കോഡൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ കുടിവെള്ള ക്ഷാമ ഭീഷണിയില്‍. അനധികൃത മണല്‍ വാരലാണ് കടലുണ്ടിപ്പുഴയുടെ ഭാഗമായ മങ്ങാട്ടുക്കടവിലെ ശുദ്ധജല വിതരണം മുടങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കോഡൂര്‍ പഞ്ചായത്തിലെ മങ്ങാട്ടുപുലം, വലിയപറമ്പ്, വെസ്റ്റ് കോഡൂര്‍, എന്‍.കെ പടി, കരീപറമ്പ് കോളനി, മീമ്പോട് പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പുഴയിലെ കിണറ്റിനുള്ളില്‍ മൂന്ന് മീറ്റര്‍ താഴ്ചയിലായിരുന്നു നേരത്തെ മോട്ടോര്‍. എന്നാല്‍, മണല്‍വാരല്‍ കാരണം മോട്ടോര്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത് മൂന്ന് മീറ്ററോളം മുകളിലാണ്. കിണറിന് 30 മീറ്റര്‍ പരിധിയില്‍ മാണല്‍ വാരല്‍ നിരോധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇത് മറികടന്ന് മണല്‍ വാരിയതാണ് പമ്പ് സെറ്റ് തകരാറിലാവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ അറിയിച്ചു. കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്തെ 50 ഓളം കുടുംബങ്ങള്‍ കരീപറമ്പിലെ പൊതു കിണറാണ് ആശ്രയിക്കുന്നത്. അംഗീകൃത കടവാണെങ്കിലും അനുവദിച്ച സമയം കഴിഞ്ഞിട്ടും മണല്‍ വാരല്‍ തകൃതിയായതിനെത്തുടര്‍ന്ന് മങ്ങാട്ടുപുലം, കരീപറമ്പ് നിവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിക്കുകയും ജില്ലാ കലക്ടര്‍ക്ക് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി അസ്ക്കര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പും മോട്ടോര്‍ തകരാറിലായി കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. അധികൃതരുടെ അനാസ്ഥ തുടരുന്ന പക്ഷം സമരപരിപാടിയുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment