സ്വാഗതം
WELCOME

News Update..

Friday, October 18, 2013

പരസ്യപ്രസ്താവന പാടില്ളെന്ന് വി.എസിനോട് പി.ബി Madhyamam News Feeds

പരസ്യപ്രസ്താവന പാടില്ളെന്ന് വി.എസിനോട് പി.ബി Madhyamam News Feeds

Link to

പരസ്യപ്രസ്താവന പാടില്ളെന്ന് വി.എസിനോട് പി.ബി

Posted: 18 Oct 2013 01:16 AM PDT

Image: 

ന്യൂദല്‍ഹി:  വി.എസ് അച്യുതാനന്ദന്‍ പരസ്യ പ്രസ്താവന നിര്‍ത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം. പരസ്യ പ്രസ്താവനയില്‍ നിന്ന് വിട്ടു നില്‍ക്കണം. വി.എസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. നേരത്തെ തീരുമാനമെടുത്ത വിഷയങ്ങളില്‍ വി.എസിന്‍്റെ പ്രസ്താവനകള്‍ അനാവശ്യ തരത്തിലുള്ളതാണെന്നും പി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹജ്ജ് മാനേജ്മെന്‍റ് വിജയകരം -മക്ക ഗവര്‍ണര്‍

Posted: 17 Oct 2013 11:49 PM PDT

Image: 

മിനാ: അല്ലാഹുവിന്‍െറ അതിഥികളായെത്തിയ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും ആയാസരഹിതമായും ഹജ്ജ് നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാനായതില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സന്തോഷം പ്രകടിപ്പിച്ചു. ഹാജിമാരുടെ സുരക്ഷിതത്വമായിരുന്നു ആതിഥേയരായ സൗദി ഭരണകൂടത്തിന്‍െറ പ്രഥമബാധ്യത. അന്തസ്സും ആഭിജാത്യവുമുള്ള വിശിഷ്ടാതിഥികളായി ഇവിടെയെത്തിയ തീര്‍ഥാടകര്‍ക്ക് അന്തസ്സോടെ തിരിച്ചുപോകാന്‍ വഴിയൊരുക്കുന്നതിനായിരുന്നു ഞങ്ങള്‍ ഊന്നല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്ന് അമീര്‍ പറഞ്ഞു. മിനായിലെ ജംറക്കു സമീപമുള്ള ഗവര്‍ണര്‍ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജിന്‍െറ മികച്ച സംഘാടനത്തിനു മുന്‍കൈയെടുക്കുന്ന രാഷ്ട്രനായകന്‍ അബ്ദുല്ല രാജാവിനും കിരീടാവകാശി അമീര്‍ സല്‍മാനും നന്ദിപറഞ്ഞ ഗവര്‍ണര്‍ ഗവണ്‍മെന്‍റിന്‍െറ കര്‍ക്കശമായ നിര്‍ദേശങ്ങള്‍ പഴുതില്ലാതെ പ്രായോഗികമായി വിജയിപ്പിച്ച വിവിധ സേനാവിഭാഗങ്ങള്‍ക്കും അഭിനന്ദനം അറിയിച്ചു. മക്കയിലും അറഫ, മുസ്ദലിഫ, മിനാ എന്നീ പുണ്യസ്ഥലങ്ങളിലും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സേനാവിഭാഗങ്ങള്‍ കാഴ്ചവെച്ചത്. ഈ പ്രകടനം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികവോടെ നിലനിര്‍ത്തുമെന്നും വീഴ്ചകള്‍ പരിഹരിച്ചു മുന്നേറുമെന്നും അമീര്‍ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍െറ നേട്ടകോട്ടങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ട്. അത് മുന്നില്‍വെച്ച് ഹജ്ജ് കേന്ദ്രകമ്മിറ്റി ഹജ്ജ് മാനേജ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും ആവശ്യമായ പരിഷ്കരണങ്ങള്‍ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
അനുമതിപത്രമില്ലാതെ ഹജ്ജില്ല എന്ന കാമ്പയിന്‍ വിജയകരമായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്‍റ് സംവിധാനങ്ങള്‍ അവതാളത്തിലാക്കിയ നിയമലംഘകരുടെ എണ്ണം പരമാവധി  കുറക്കാനായി. ഇക്കാര്യത്തില്‍ പൂര്‍ണവിജയം നേടിയിട്ടില്ല. നിയമലംഘനത്തിനു പിടിയിലായവരുടെ ശിക്ഷ നേരത്തേ പ്രഖ്യാപിച്ചതാണെന്നും നിയമം അതിന്‍െറ വഴിക്കു മുന്നോട്ടുപോകുമെന്നും അമീര്‍ ഫൈസല്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഹജ്ജിലൂടെ ഇസ്ലാമിന്‍െറ മാനവിക, നാഗരികമുഖം ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കുക എന്ന തീരുമാനത്തില്‍ അതിനനുസൃതമായ നിര്‍ദേശങ്ങള്‍ ഗവണ്‍മെന്‍റ് നല്‍കിയതിനോട് 188 രാഷ്ട്രങ്ങളില്‍ നിന്നെത്തിയ പല തരക്കാരായ തീര്‍ഥാടകര്‍ ഒന്നടങ്കം ഏറെ ക്രിയാത്മകമായ രീതിയിലാണ് പ്രതികരിച്ചത്. ഇബ്രാഹീം നബിയുടെ, പരസഹസ്രം വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നു തുടര്‍ന്നുപോരുന്ന ഈ തീര്‍ഥാടനം ആ പാരമ്പര്യത്തിന്‍െറ മഹിമയും കാലോചിതമായ മാറ്റങ്ങളും ഉള്‍ക്കൊണ്ട് ഇസ്ലാമികചൈതന്യത്തോടെ നിലനിര്‍ത്തി മുന്നോട്ടുപോകുമെന്ന് അമീര്‍ പ്രഖ്യാപിച്ചു. ഹറം വികസനവും മറ്റും പൊടുന്നനെ തുടങ്ങിയതല്ല. എല്ലാം വിശദമായ കൂടിയാലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം നടത്തുന്നതാണ്. മശാഇര്‍ ട്രെയിനില്‍ മുഴുവന്‍ തീര്‍ഥാടകര്‍ക്കും സൗകര്യമൊരുക്കാനും മക്ക, മദീന നഗരങ്ങളെ കൂട്ടിയിണക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കാനും വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു.
 

തൊഴില്‍ മന്ത്രാലയത്തിന്‍െറ ശക്തമായ ഇടപെടലില്‍ ലിജീഷ് നാട്ടിലേക്ക് വിമാനം കയറി

Posted: 17 Oct 2013 11:39 PM PDT

Image: 

മനാമ: ലേബര്‍ മന്ത്രാലയത്തിന്‍െറയും പൊലീസിന്‍െറയും ശക്തമായ ഇടപെടല്‍ ഷോപ്പ് നടത്തിപ്പുകാരന്‍ പാസ്പോര്‍ട്ട് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ മലയാളി യുവാവിന്‍െറ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. ഏറെ നാളത്തെ ദുരിതത്തിന് ശേഷം സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഫ്രൂട്ട് ഷോപ്പില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി ലിജീഷ് ഇന്നലത്തെ എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് യാത്രയായി. പാസ്പോര്‍ട്ട് സ്പോണ്‍സര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചിരുന്നു. ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറമാണ് ലിജീഷിന് ടിക്കറ്റ് നല്‍കിയത്. കിട്ടാനുണ്ടായിരുന്ന ശമ്പളവും ആനുകൂല്യങ്ങളും സെറ്റില്‍ ചെയ്തതായും എയര്‍പോര്‍ട്ടില്‍നിന്ന് ലിജീഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തന്‍െറ പ്രശ്നം പരിഹരിക്കുന്നതിന് സഹായിച്ച എല്ലാവര്‍ക്കും ലിജീഷ് നന്ദി അറിയിച്ചു. നല്ല വിസ കിട്ടിയാല്‍ ബഹ്റൈനിലേക്കു തന്നെ തിരിച്ചുവരണമെന്നാണ് തന്‍െറ ആഗ്രഹമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഫ്രൂട്ട് ഷോപ്പില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി ലിജീഷിന്‍െറ ദുരിതം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറു മാസം മുമ്പാണ് ലിജീഷ് ബഹ്റൈനില്‍ എത്തുന്നത്. നാട്ടുകാരന്‍െറ സഹായത്തോടെ അയച്ചുകിട്ടിയ വിസയില്‍ ഡ്രൈവര്‍ ജോലിക്കായാണ് എത്തിയതെങ്കിലും മലയാളി നടത്തുന്ന ഷോപ്പില്‍ ലോഡ് ഇറക്കലും കയറ്റലും വിതരണവുമൊക്കെയായി ദിവസവും പത്തും പതിനഞ്ചും മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വന്നു. നേരത്തെ രണ്ടു വര്‍ഷം കുവൈത്തില്‍ ജോലി ചെയ്ത ലിജീഷിന് അവിടുത്തെ ഹെവി ലൈസന്‍സുണ്ട്. ഇവിടെ ലൈസന്‍സ് എടുക്കാനുള്ള പരിശ്രമത്തിനിടെയാണ് മറ്റ് ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്ന് ലിജീഷ് പരാതിപ്പെട്ടു. പുലര്‍ച്ചെ രണ്ട് മുതല്‍ ആരംഭിക്കുന്ന ജോലി മണിക്കൂറുകളോളം അധികമായി എടുത്തെങ്കിലും 80 ദിനാര്‍ മാത്രമായിരുന്നു ശമ്പളം. ഇതിനിടെ അസുഖം ബാധിച്ച് നാല് ദിവസം ലീവെടുത്തു. ഇതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.
എന്നാല്‍, ലീവ് കഴിഞ്ഞ് സെപ്റ്റംബര്‍ 21ന് ജോലിക്ക് എത്തിയപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതായി ഷോപ്പ് നടത്തിപ്പുകാരന്‍ അറിയിക്കുകയായിരുന്നുവത്രെ. പാസ്പോര്‍ട്ട് വിട്ടുകിട്ടാന്‍ 500 ദിനാര്‍ കൊടുക്കണമെന്നും പറഞ്ഞു. മാത്രവുമല്ല, സ്വന്തം ടിക്കറ്റ് എടുത്ത് നാട്ടില്‍ പോകാനും ഷോപ്പുകാരന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായിയുടെ സഹായത്തോടെ ലേബര്‍ മന്ത്രാലയത്തിലും നഈം പൊലീസ് സ്റ്റേഷനിലും ഇന്ത്യന്‍ എംബസിയിലും യുവാവ് പരാതിപ്പെട്ടത്. സ്റ്റേഷനില്‍നിന്ന് ഷോപ്പ് നടത്തിപ്പുകാരനായ മലയാളിയെ ബന്ധപ്പെട്ടപ്പോള്‍ പാസ്പോര്‍ട്ട് സ്പോണ്‍സറുടെ അടുത്താണെന്ന് പറഞ്ഞു. തുടര്‍ന്ന് സ്പോണ്‍സര്‍ക്ക് പൊലീസ് സമന്‍സ് അയച്ചു. നേരത്തെ ലിജീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തില്‍നിന്നും ഷോപ്പ് നടത്തിപ്പുകാരനെ ബന്ധപ്പെട്ട് നിയമ വിരുദ്ധ പ്രവര്‍ത്തി ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു. ബഹ്റൈനിലെ തൊഴില്‍ നിയമപ്രകാരം എട്ട് മണിക്കൂറോണ് ജോലി സമയം. രണ്ട് മണിക്കൂര്‍ ഓവര്‍ടൈം കൊടുക്കാം. ഇതിലധികം ജോലി ചെയ്യിക്കുന്നത് കുറ്റകരമാണെന്നും അങ്ങനെ ചെയ്താല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
ലേബര്‍ മന്ത്രാലയത്തിന്‍െറയും പൊലീസിന്‍െറയും ഇടപെടലിലൂടെയാണ് ലിജീഷിന്‍െറ ദുരിതത്തിന് പരിഹാരമായതെന്ന് പ്രശ്നത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി പറഞ്ഞു. ശമ്പളം നല്‍കാതിരിക്കുകയും പാസ്പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ലേബര്‍ മന്ത്രാലയത്തില്‍ പരാതിപ്പെട്ടാല്‍ എത്രയും വേഗം പരിഹാരമുണ്ടാകുമെന്നതിന് തെളിവാണിത്. ചില മലയാളി തൊഴിലുടമകളാണ് ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലുള്ളതെന്നും പ്രശ്നത്തില്‍ ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരക്കാര്‍ ഭീഷണി മുഴക്കാറുണ്ടെന്നും ബഷീര്‍ വ്യക്തമാക്കി.
ബഹ്റൈനിലെ തൊഴില്‍ നിയമം ലംഘിച്ച് തൊഴിലാളികളെ ദുരിതത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം എളുപ്പമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
 

സലാലയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ കടലില്‍ മുങ്ങിമരിച്ചു

Posted: 17 Oct 2013 11:35 PM PDT

Image: 

സലാല: സലാലക്ക് സമീപം താഖയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കൊല്ലം ചവറ സ്വദേശി വത്സകുമാര്‍ (50), ശ്രീലങ്കന്‍ സ്വദേശി ഹെറാത്തു (50) എന്നിവരാണ് മരിച്ചത്. ഇരുവരും  മിനിസ്ട്രി ഓഫ് ഡിഫന്‍സ് ജീവനക്കാരാണ്. അപകടത്തില്‍പെട്ട മറ്റു നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു .
 തുംറൈത്ത് ഡിഫന്‍സ് ക്യാമ്പില്‍നിന്ന് സുഹൃത്തുക്കളായ 15 പേര്‍ ചേര്‍ന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് താഖ ബീച്ചിലെത്തിയത്. ശക്തമായ വേലിയിറക്കമാണ് അപകട കാരണം. തീരത്തേക്ക് തിരമാല അടിക്കുന്നതിന്‍െറ ഇരട്ടി ശക്തിയിലാണ് വേലിയിറക്കമുണ്ടായതെന്ന് രക്ഷപ്പെട്ട നില്‍സണ്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
ആറുപേര്‍ അപകടത്തില്‍ പെട്ടെങ്കിലും ബഹളം കേട്ട് ഓടിക്കൂടിയ സ്വദേശി യുവാക്കള്‍ മറ്റുള്ളവരെ ബോട്ട് ഉപയോഗിച്ച്  രക്ഷപ്പെടുത്തുകയായിരുന്നു. മരണപ്പെട്ടവര്‍ കഴിഞ്ഞ ആറ് വര്‍ഷമായി തുംറൈത്ത്  ഡിഫന്‍സ് ക്യാമ്പില്‍ ജോലി ചെയ്യുന്നവരാണ്. അജിതയാണ് വത്സകുമാറിന്‍െറ ഭാര്യ. വിദ്യാര്‍ഥികളായ രണ്ട് മക്കളുണ്ട്. ഡിഫന്‍സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

ആയുധങ്ങളുമായി അമേരിക്കന്‍ കപ്പല്‍, 35 ജീവനക്കാര്‍ അറസ്റ്റില്‍

Posted: 17 Oct 2013 10:17 PM PDT

Image: 

ചെന്നൈ: ആയുധ ശേഖരവുമായി അനുമതിയില്ലാതെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ കപ്പലില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. 35 കപ്പല്‍ ജീവനക്കാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തമിഴ്നാട് തീവ്രവാദ വിരുദ്ധ സേനയായ ക്യൂ ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. എ.കെ 47 തോക്കുകളും 6,600 തിരകളും കപ്പലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു ദിവസവും കപ്പല്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തൂത്തുകുടി തുറമുഖത്ത് നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് കപ്പല്‍ പിടിച്ചടുത്തത്. എന്നാല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നിട്ടില്ളെന്ന കപ്പല്‍ അധികൃതരുടെ വാദം പൊലീസ് തള്ളി. കപ്പല്‍ സമുദ്രനിയമ ലംഘനം നടത്തിയിട്ടുണ്ടെന്നും  45 ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ കപ്പല്‍ കൊച്ചി തുറമുഖത്ത് പരിശോധിച്ചിരുന്നെങ്കിലും ആയുധങ്ങളൊന്നും  കണ്ടത്തെിയിരുന്നില്ളെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനുമതിയില്ലാതെ പ്രവേശിച്ച കപ്പല്‍ ഒക്ടോബര്‍ നാലിനാണ് തീരദേശ സേന കസ്റ്റഡിയിലെടുത്തത്. ആദ്യം കേന്ദ്ര, സംസ്ഥാന ഇന്‍റലിജന്‍സ് എജന്‍സികളും മറ്റ് സുരക്ഷാ എജന്‍സികളും കപ്പല്‍ ജീവനക്കാരെ നാലുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് കേസ് ക്യു ബ്രാഞ്ചിന് കൈമാറിയത്.

തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ വിദേശമന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യു.എസ് ആസ്ഥാനമായ ഏജന്‍സിയുടെ കപ്പലായതിനാല്‍ സി.ബി.ഐ മുഖേന ഇന്‍്റര്‍പോളിന്‍്റെ സഹായം കേസന്വേഷണത്തിന് ആവശ്യപ്പെട്ടേക്കും. അതിനിടെ കപ്പല്‍ ഏജന്‍സിയുടെ പ്രതിനിധി തൂത്തുക്കുടിയിലത്തെി അന്വേഷണ സംഘത്തെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്.

സ്വര്‍ണ വില കൂടി; പവന് 23,000 രൂപ

Posted: 17 Oct 2013 09:48 PM PDT

Image: 

കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണത്തിന് വില കൂടി. വെള്ളിയാഴ്ച പവന് 200 രൂപ വര്‍ധിച്ച് 23,000ല്‍ എത്തി. ഗ്രാമിന് 2,875 രൂപയാണ് വില.
മൂന്നാഴ്ചക്കിടെ പവന് ആയിരം രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഉപരോധ സമരം അവസാനിപ്പിച്ചു

Posted: 17 Oct 2013 09:05 PM PDT

Image: 

തിരുവനന്തപുരം:  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ എല്‍.ഡി.എഫ് നടത്തിവന്ന ഉപരോധ സമരം അവസാനിപ്പിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കയതോടെയാണ് സമരത്തിന് അന്ത്യമായത്.
പ്രതിപക്ഷത്തിന്‍്റെ  ഉപരോധ സമരത്തിനിടെയാണ്  രാവിലെ ഒമ്പത് മുതല്‍ സെക്രട്ടേറിയറ്റിന് പിന്‍വശത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി ആരംഭിച്ചത്.  രാവിലെ എട്ട് മുതല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ ജനപ്രതിനിധികളുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ ഉപരോധ സമരം ആരംഭിക്കുകയായിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ തീര്‍ത്തും സമാധാനപരമായിട്ടായിരുന്നു ഉപരോധം.  സെക്രട്ടേറിയറ്റിന് മുന്‍വശത്തും സ്റ്റേഡിയം കവാടത്തിന് മുന്നിലും കുത്തിയിരുന്നാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സമരം ചെയ്തത്. എന്നാല്‍,ജനസമ്പര്‍ക്ക പരിപാടിക്കത്തെിയ ആളുകളെ സമരക്കാര്‍ തടഞ്ഞില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരെയും സമരം ബാധിച്ചില്ല. അതേസമയം, വേദിയിലേക്ക് ഇടതു ജനപ്രതിനിധികളെ കടത്തിവിടാത്തത്  പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഒമ്പത് മണിക്ക്  മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്റ്റേഡിയത്തിലത്തെി. കേന്ദ്ര മന്ത്രി ശശി തരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ് ശിവകുമാര്‍, കെ.ബാബു, കെ.മുരളീധരന്‍ എം.എല്‍.എ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 15,000ഓളം പരാതികളാണ് തിരുവനന്തപുരം ജില്ലയില്‍നിന്ന് ലഭിച്ചിരിക്കുന്നത്. ഇതുവരെ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഉച്ചക്ക് ശേഷം അതിന് അവസരം ഒരുക്കും.

കല്‍ക്കരിപ്പാടം: എഫ്.ഐ.ആറില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കി

Posted: 17 Oct 2013 08:36 PM PDT

Image: 

ന്യുദല്‍ഹി:കല്‍ക്കരിപ്പാടം ലൈസന്‍സ് അഴിമതിക്കേസിലെ എഫ്.ഐ.ആറില്‍ നിന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനെ ഒഴിവാക്കി. സി.ബി.ഐ തലവന്‍ അംഗീകരിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കിയിരിക്കുന്നത്. എഫ്.ഐ.ആര്‍ തയാറാക്കിയപ്പോള്‍ അദ്ദേഹത്തിന്‍്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി എന്നതിന് പകരം ‘ചുമതലപ്പെട്ടയാള്‍’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്.
അതിനിടെ, വഴിവിട്ട് ലൈസന്‍സ് നല്‍കിയതിന് താന്‍ പ്രതിയാണെങ്കില്‍, അന്ന് കല്‍ക്കരി വകുപ്പിന്‍െറ ചുമതല വഹിച്ച പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്ന് കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി. പരേഖ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ല ഗ്രൂപ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ലക്കും പരേഖിനുമെതിരെ ചൊവ്വാഴ്ച സി.ബി.ഐ കേസെടുത്തിരുന്നു. ബിര്‍ല ഗ്രൂപ്പിലെ അലൂമിനിയം കമ്പനിയായ ഹിന്‍ഡാല്‍കോക്ക് ഒഡിഷയിലെ തലബിരയില്‍ രണ്ട് ഖനികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധ നിയമം എന്നിവപ്രകാരമാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ കേസിലെ മൂന്നാം ഗൂഢാലോചനക്കാരന്‍ അന്ന് വകുപ്പിന്‍െറ ചുമതലക്കാരനായിരുന്ന പ്രധാനമന്ത്രിയാണെന്നാണ് പരേഖിന്‍െറ വാദം.
 കല്‍ക്കരി സെക്രട്ടറിയെ പ്രതിയാക്കിയിട്ടും എന്തുകൊണ്ട് വകുപ്പിന്‍െറ ചുമതല വഹിച്ച പ്രധാനമന്ത്രിയെ പ്രതിയാക്കിയില്ളെന്ന ചോദ്യവുമായി അഡ്വ. മനോഹര്‍ലാല്‍ ശര്‍മ സുപ്രീംകോടതിയില്‍ പുതിയ ഹരജി നല്‍കിയിട്ടുമുണ്ട്. പരേഖിന്‍െറ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിസ്ഥാനം ഒഴിയണമെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് പറയുന്നില്ല. എന്നാല്‍, അദ്ദേഹത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല -സിന്‍ഹ പറഞ്ഞു.
 പ്രധാനമന്ത്രിയെ ന്യായീകരിച്ച് കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ സത്യസന്ധതക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ളെന്ന് അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിങ്ങിനെ നാട്ടുകാര്‍ക്ക് നന്നായി അറിയാം.  വിവാദമുണ്ടാക്കി രാജ്യത്ത് നിക്ഷേപാന്തരീക്ഷം തകര്‍ക്കരുതെന്ന് അഭ്യര്‍ഥിച്ച മന്ത്രി, പരേഖിന്‍െറ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ചില്ല.  
 കല്‍ക്കരിപ്പാടം അനുവദിച്ചത് സംസ്ഥാനങ്ങളുടെകൂടി ശിപാര്‍ശ പരിഗണിച്ചാണെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്‍െറ ചുമതല വഹിക്കുന്ന സഹമന്ത്രി വി. നാരായണ സ്വാമി വിശദീകരിച്ചു. ബന്ധപ്പെട്ട ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങളായ സ്ക്രീനിങ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുത്തത്. താന്‍ പ്രതിയാണെങ്കില്‍ പ്രധാനമന്ത്രിയും പ്രതിയാണെന്ന പരേഖിന്‍െറ പ്രസ്താവനയെക്കുറിച്ച് നാരായണ സ്വാമിയും മിണ്ടിയില്ല.
 ഹിന്‍ഡാല്‍കോയും പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനുമാണ് (എന്‍.എല്‍.സി) ഒഡിഷയുടെ കല്‍ക്കരിപ്പാടത്തിനായി അപേക്ഷ നല്‍കിയിരുന്നതെന്ന് പരേഖ് പറഞ്ഞു.  തന്‍െറ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി ആദ്യം എന്‍.എല്‍.സിക്ക്  മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.  ആദ്യം അപേക്ഷ നല്‍കിയത് തങ്ങളാണെന്ന് ബിര്‍ല ഗ്രൂപ് പരാതിപ്പെട്ടു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നതായിരുന്നു സര്‍ക്കാര്‍നയം. പരാതി ശരിയെന്ന് കണ്ട്  എന്‍.എല്‍.സിയെ  തഴഞ്ഞ് ഹിന്‍ഡാല്‍കോക്ക് കല്‍ക്കരിപ്പാടം അനുവദിച്ചു. അന്തിമ തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി അതിന് പൂര്‍ണ പിന്തുണ നല്‍കി. തീരുമാനം തീര്‍ത്തും ശരിയാണ്. എന്നാല്‍, അതിന്‍െറ പേരില്‍ തനിക്കെതിരായ സി.ബി.ഐ കേസ് ശരിയെങ്കില്‍ പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് പരേഖ് ചൂണ്ടിക്കാട്ടി.
  പരേഖിനും ബിര്‍ലക്കുമെതിരെ കേസെടുത്തതില്‍ വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ അതൃപ്തി പ്രകടിപ്പിച്ചു. സി.ബി.ഐ നടപടി നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കുമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. 

കോണ്‍ഗ്രസിന്‍െറ ക്ഷീണം ചൗഹാന്‍െറ ഊര്‍ജം

Posted: 17 Oct 2013 08:25 PM PDT

Image: 

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് 10 വര്‍ഷം മാറിനില്‍ക്കേണ്ടിവന്ന അവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. രാജകുടുംബങ്ങളില്‍നിന്നുള്ള നേതാക്കളുടെ കരുത്തില്‍ മധ്യപ്രദേശ് അടക്കിവാണ ചരിത്രമാണ് കോണ്‍ഗ്രസിന്‍േറത്. മാധവറാവു സിന്ധ്യക്കുശേഷം തമ്മിലടി മുറുകിവന്നതിനൊടുവില്‍ ദിഗ്വിജയ് സിങ് തോറ്റു. 2003ലും 2008ലും തോറ്റ കോണ്‍ഗ്രസിന് ഇക്കുറി ജയിച്ചേ തീരൂ. അതല്ളെങ്കില്‍ പാര്‍ട്ടി വല്ലാതെ ദുര്‍ബലമാകും.
 മുഖ്യമന്ത്രിയായി വാഴിക്കപ്പെടുമ്പോള്‍ ബി.ജെ.പിയില്‍ ശിവരാജ്സിങ് ചൗഹാന്‍ ദുര്‍ബലനായിരുന്നു. ഉമാഭാരതിയെയും ബാബുലാല്‍ ഗൗഡിനെയും പരീക്ഷിച്ചുതോറ്റ ബി.ജെ.പിക്ക് മുട്ടുശാന്തിക്കാരനായി വന്ന ചൗഹാനാണ് ഇന്നത്തെ ആശ്രയമത്രയും. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നരേന്ദ്ര മോഡിയേക്കാള്‍ കൊള്ളാവുന്നത് ശിവരാജ്സിങ് ചൗഹാനാണെന്ന അഭിപ്രായം ബി.ജെ.പിക്കുള്ളില്‍ ഉയര്‍ന്നത് അതിന്‍െറ ബാക്കിയാണ്.
 ചൗഹാന്‍െറ കസേര ഭദ്രമാണെന്ന പ്രതീതിയാണ് മധ്യപ്രദേശിനു പുറത്ത്. മധ്യപ്രദേശില്‍ ഭരണം പക്ഷേ, അത്രത്തോളം ജനങ്ങള്‍ക്ക് സുഖകരമൊന്നുമല്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള ഭരണമാണ് ചൗഹാന്‍ നടത്തുന്നത്. കോര്‍പറേറ്റ്-സര്‍ക്കാര്‍ ലോബി അഴിമതി നടത്തുന്നുവെന്ന ആരോപണവും ശക്തം. 10 കൊല്ലമായി തുടരുന്ന ബി.ജെ.പി ഭരണത്തോട് പല കാരണങ്ങളാല്‍ രോഷം പെരുകിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ചൗഹാന്‍ നന്ദി പറയേണ്ടത് കോണ്‍ഗ്രസിനോടാണ്. അവര്‍ തമ്മിലടിച്ച് പാര്‍ട്ടിയെ പലവഴിക്ക് പിടിച്ചുവലിക്കുന്നതുകൊണ്ട് ബി.ജെ.പിക്ക് അലോസരമില്ലാതെ ഭരിക്കാം. പുതിയ തെരഞ്ഞെടുപ്പിലും ജയിക്കാന്‍ പോകുന്നത് തങ്ങളാണെന്ന പ്രതീതി പരത്താം. പക്ഷേ, കാര്യങ്ങള്‍ തികച്ചും അനായാസമല്ളെന്ന സ്ഥിതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശില്‍ ജനനായകനായി അകാലത്തില്‍ മരിച്ച മാധവറാവു സിന്ധ്യയുടെ മകനും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരകനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണിത്. കോണ്‍ഗ്രസ് ജയിച്ചാല്‍ യുവനേതാവാണ് മുഖ്യമന്ത്രി.
 ജ്യോതിരാദിത്യ സിന്ധ്യയുടെ തണലിലേക്ക് മക്കളെ തള്ളിവിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്നതാണ് തെരഞ്ഞെടുപ്പ് അടുത്ത നേരത്തെ കാഴ്ച. രാജകുടുംബങ്ങളുടെ പ്രതാപത്തിന്‍െറയും മക്കള്‍രാഷ്ട്രീയത്തിന്‍െറയും സങ്കരമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ്. സിന്ധ്യമാരുടെ പ്രതാപമാണ് ഒരു വശത്തെങ്കില്‍, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അന്തരിച്ച അര്‍ജുന്‍സിങ്ങിന്‍െറ മകന്‍ അജയ്സിങ്ങാണ് പ്രതിപക്ഷനേതാവ്.
 മക്കള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരാണ്. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ്സിങ്ങിന് മകന്‍ ജയവര്‍ധന്‍ സിങ്ങിനെ രാഘവ്ഗഢില്‍ മത്സരിപ്പിക്കണം. പി.സി.സി പ്രസിഡന്‍റ് കാന്തിലാല്‍ ബൂരിയയുടെ മകന്‍ സോം വിക്രാന്ത് ബൂരിയക്ക് ജാബുവയിലെ തണ്ട്ലയില്‍ മത്സരിക്കണം. കേന്ദ്രമന്ത്രി കമല്‍നാഥിന് മകന്‍ നകുല്‍നാഥിനെ ചൗരിയയില്‍ നിര്‍ത്തി ജയിപ്പിക്കണം. മക്കളെ ജയിപ്പിക്കാനുള്ള വ്യഗ്രത പാര്‍ട്ടിയെ ജയിപ്പിക്കുന്ന കാര്യത്തില്‍ ഇല്ലാത്തതാണ് കോണ്‍ഗ്രസിന്‍െറ പ്രശ്നം.
 എങ്കിലും കേന്ദ്രഭരണവും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവുമൊക്കെ വഴി മത്സരം കൂടുതല്‍ കടുക്കുന്ന സാഹചര്യമുണ്ട്. 2003ല്‍ 230 അംഗ നിയമസഭയില്‍ 172 സീറ്റിന്‍െറ മൃഗീയ ഭൂരിപക്ഷം കിട്ടിയ ബി.ജെ.പിക്ക് 2008 ആയപ്പോള്‍ 30 സീറ്റ് കുറഞ്ഞു. ബി.ജെ.പി -143, കോണ്‍ഗ്രസ് -73, ബി.എസ്.പി -7, ഭാരതീയ ജനശക്തി -5, സമാജ്വാദി പാര്‍ട്ടി -1, സ്വതന്ത്രര്‍ -3 എന്നിങ്ങനെയായിരുന്നു കക്ഷിനില.  
 ഇക്കുറി ഭരണവിരുദ്ധ വികാരം കൂടിയിരിക്കേ, ബി.ജെ.പിക്ക് സീറ്റെണ്ണം കുറയുമെന്ന് ഉറപ്പ്. എന്നാല്‍, പരസ്പരം വടംവലിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് നടക്കാന്‍ കോണ്‍ഗ്രസിനു പറ്റുമോ എന്നതാണ് കാതലായ ചോദ്യം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പലരും മുതിര്‍ന്ന ചൗഹാന് മോഡി പക്ഷക്കാര്‍ പാരവെക്കുമോ എന്നുകൂടി മധ്യപ്രദേശ് പറഞ്ഞുതരും.
 

സംഘടനാ പ്രശ്നങ്ങളുയര്‍ത്തി പ്ളീനം ലക്ഷ്യമിട്ട് വി.എസ്

Posted: 17 Oct 2013 08:23 PM PDT

Image: 

തൃശൂര്‍:  പി.ബി കമീഷന്‍െറ തീര്‍പ്പ് വരും മുമ്പേ സംസ്ഥാന പ്ളീനത്തില്‍ സി.പി.എമ്മിലെ സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഒരുങ്ങുന്നു. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഒപ്പം നില്‍ക്കുന്നവരെയും നേതൃത്വത്തെയും ഒരുപോലെ അമ്പരപ്പിച്ച് വി.എസിന്‍െറ നീക്കം.
സംസ്ഥാനസമിതി മുതല്‍ ബ്രാഞ്ചുവരെയുളള   ഘടകങ്ങളിലെ  സംഘടനാ വീഴ്ച പരിഹരിക്കാനുള്ള നടപടിക്കായാണ് നവംബര്‍ അവസാനം  പാലക്കാട്ട് സംസ്ഥാന പ്ളീനം ചേരുന്നത്. പി.ബി കമീഷന്‍  അന്വേഷണവും അച്ചടക്കലംഘനം അടക്കമുള്ള പ്രശ്നങ്ങളും ഇതില്‍ വരും. പി.ബി കമീഷന് മുന്നില്‍ താന്‍ നടത്തിയ പോരാട്ടത്തിന്‍െറ തുടര്‍ച്ചയാണ്   ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ പുതിയ അഭിമുഖങ്ങളിലൂടെ വി.എസ് നിര്‍വഹിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. സെക്രട്ടേറിയറ്റ് ഉപരോധത്തിന്‍െറ പരിസമാപ്തിയില്‍ യു.ഡി.എഫ് നേതൃത്വവുമായി സി.പി.എം ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന വിവാദത്തിന്‍െറ അടിത്തറ ശക്തമാക്കുന്ന ആക്ഷേപമാണ് വി.എസ് ഉന്നയിച്ചത്.  
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വീണ്ടും അധികാരത്തില്‍ വരാമായിരുന്ന സാഹചര്യം പാര്‍ട്ടി നേതൃത്വത്തിന്‍െറ സംഘടനാവീഴ്ച മൂലം നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പിണറായി  ഉള്‍പ്പെടെയുള്ളവരെ വ്യക്തിപരമായി ആക്രമിക്കാതെ നേതൃത്വത്തിന്‍െറ വീഴ്ചകളിലേക്കാണ് വി.എസ്  കേന്ദ്രീകരിക്കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.ബി കമീഷന്‍െറ സാന്നിധ്യത്തില്‍ സംസാരിച്ചപ്പോള്‍ പിണറായിയെ അടക്കം പ്രതിക്കൂട്ടിലാക്കിയ തരത്തിലുള്ള ആക്ഷേപമൊന്നും അഭിമുഖത്തില്‍ വി.എസ് ഉന്നയിച്ചില്ല. പകരം, ജയിക്കാവുന്ന സീറ്റുകളില്‍ ജയസാധ്യതയില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കിയത് വഴി നേതൃത്വത്തിന്‍െറ സംഘടനാവീഴ്ച ഒരിക്കല്‍കൂടി പാര്‍ട്ടിവേദികളില്‍ ചര്‍ച്ചയാക്കാനുള്ള അവസരമാണ് അദ്ദേഹം തേടുന്നത്. ഇക്കാര്യങ്ങളില്‍ പ്രവര്‍ത്തകരോട് മറുപടി പറയാന്‍ നേതൃത്വം വിയര്‍ക്കും.  
താന്‍ മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍  വരരുതെന്ന് സി.പി.എം നേതൃത്വത്തില്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടായിരുന്നൂവെന്ന, തെരഞ്ഞെടുപ്പു കാലത്ത്   ഉയര്‍ന്ന  ആക്ഷേപം വീണ്ടും ഉന്നയിക്കുന്നതുവഴി വി.എസ്  ലക്ഷ്യമിടുന്നത് പലതാണ്. പി.ബി കമീഷന് മുന്നില്‍ താന്‍ മുന്നോട്ടുവെച്ച വസ്തുതകളോട് സംസ്ഥാനസമിതിയംഗങ്ങളില്‍ നിന്നുണ്ടായ അനുകൂലപ്രതികരണത്തെ തുടര്‍ചര്‍ച്ചയാക്കി മാറ്റുകയാണ് ഇതിലൊന്ന്.
അധികാരത്തിലേറാമായിരുന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം തിരിച്ചടിയായെന്ന വിലയിരുത്തല്‍ സംസ്ഥാനകമ്മിറ്റിയിലടക്കം ഉണ്ടായിരുന്നു. സര്‍ക്കാറിനെ മറിച്ചിടാവുന്ന രാഷ്ട്രീയസാഹചര്യം  ഉണ്ടായപ്പോഴും അതിനില്ളെന്ന് ആവര്‍ത്തിച്ച നേതൃനിലപാടിനെതിരെ  പാര്‍ട്ടിയില്‍   അതൃപ്തിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ വിലയിരുത്തല്‍ നടത്തിയ 2011 ജൂണ്‍ 11-12 ലെ കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ സംഘടനാ വീഴ്ചയെ കുറിച്ചുള്ള നിരീക്ഷണം വി.എസിന്‍െറ വാദത്തിന് ബലം നല്‍കുന്നതാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ എടുത്ത അഴിമതി വിരുദ്ധനിലപാട് പ്രചാരണരംഗത്ത് വലിയ പിന്തുണ നേടിയെന്ന് വി.എസിനെ പ്രശംസിച്ച  കേന്ദ്രകമ്മിറ്റി, ബ്രാഞ്ചുകളുടെ പ്രവര്‍ത്തന പരാജയവും ചില നേതാക്കളുടെ പാര്‍ലമെന്‍ററി അവസരവാദവും നേര്‍ത്ത മാര്‍ജിനിലുള്ള പരാജയത്തിന് കാരണമായെന്ന്  ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, തോല്‍വിയുടെ കാരണം പരിശോധിച്ച സംസ്ഥാന നേതൃത്വം അതിന്‍െറ ഉത്തരവാദിത്തം  ജാതിമതശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന സ്ഥിരം പല്ലവിയില്‍ ഒതുക്കി.  ഇക്കാര്യം ഒരിക്കല്‍ കൂടി ചര്‍ച്ചയാക്കാനുള്ള അവസരമാണ് വി.എസിന് മുന്നില്‍  തെളിയുന്നത്.  
അതേസമയം, നേതൃത്വം സംസ്ഥാന പ്ളീനത്തില്‍ എടുക്കുന്ന നടപടികളെ പ്രതിരോധത്തിലാക്കുകയാണ് പുതിയ പരസ്യപ്രസ്താവനയിലൂടെ വി.എസ് നടത്തിയിരിക്കുന്നതെന്നാണ് ഒൗദ്യോഗികപക്ഷ വിലയിരുത്തല്‍.  ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കാന്‍ വ്യവഹാരദല്ലാള്‍ ടി.ജി. നന്ദകുമാറുമായി ചേര്‍ന്ന് വി.എസ് മുഖ്യമന്ത്രിയായിരിക്കെ നീക്കം നടത്തിയെന്ന ആരോപണമാണ് ഒൗദ്യോഗികപക്ഷം പി.ബി  കമീഷന് മുന്നില്‍    ഉന്നയിച്ചത്. ലാവലിന്‍ കേസില്‍ ഈമാസം വിധി വരാനിരിക്കെ, തന്‍െറ നിലപാടില്‍ മാറ്റമില്ളെന്ന് പ്രഖ്യാപിച്ച വി.എസിന്‍െറ നടപടി കേന്ദ്രനേതൃത്വത്തിനും തലവേദനയാകും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP