ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുത്; പള്ളിച്ചല്‍ പഞ്ചായത്തിന് മുന്നില്‍ ഉപവാസം Madhyamam News Feeds |
- ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുത്; പള്ളിച്ചല്‍ പഞ്ചായത്തിന് മുന്നില്‍ ഉപവാസം
- മീഡിയേഷന്‍ സെന്‍റര്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും
- മലമുറി ഇടിച്ചുനിരത്തുന്നു
- മീങ്കര–ചുള്ളിയാര്‍ ഡാമില്‍ കൈയേറ്റം; അധികൃതര്‍ മൗനത്തില്‍
- വനംവകുപ്പ് സര്‍വേ: ഒമ്പത് കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമാകും
- യുവാവിനെ തല്ലിക്കൊന്ന സംഭവം: 12 പേര്‍ കൂടി അറസ്റ്റില്‍
- പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു; മലിന ഐസ് ഉപയോഗം വ്യാപകം
- കിവീസിന്‍െറ ജൈത്രയാത്ര ക്വാര്‍ട്ടറിലേക്ക്
- അന്താരാഷ്ട്ര വനിതാദിനം: മഹിളകള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം
- കാര്‍ത്തികേയന്‍െറ വിയോഗത്തില്‍ വ്യാപക അനുശോചനം
- ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവിനെ വിട്ടയച്ചു: ജമ്മുവില്‍ ബി.ജെ.പിയുടെ പ്രതിഷേധം
- ധാര്‍മ്മിക നവീകരണം നടക്കേണ്ട കാലമാണിതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
- ഇറാഖിലെ പൈതൃക നഗരമായ ഹത്ര ഐ.എസ് തീവ്രവാദികള്‍ തകര്‍ത്തു
- ജനജീവിതം ദുസ്സഹമാക്കി ഒമാനില്‍ പൊടിക്കാറ്റ് ശക്തം
- ശൈഖ് ഹസീന ബോംബ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു
- സൗദിയില്‍ ഇന്നു മുതല്‍ വ്യാപക തൊഴില്‍പരിശോധന
- ഊരിന്‍െറ പെണ്‍കാവലാള്‍
- സ്വയം തിരുത്തേണ്ട സ്ത്രീനിലപാടുകള്‍
- സംസ്കാരം ഇന്ന്; ഒരാഴ്ച ഒൗദ്യോഗിക ദു:ഖാചരണം
- യുവാവിനെ തല്ലിക്കൊന്ന സംഭവം: യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ആരോപണം
- ആപ് വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മായങ്ക് ഗാന്ധി
- എം.എച്ച് 370: കാത്തിരിപ്പിന് ഒരു വര്‍ഷം
- കാപിറ്റോള്‍ ഹില്‍ ആക്രമണം: ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍
- നൈജീരിയയില്‍ സ്ഫോടന പരമ്പര: നിരവധി മരണം
- രാഷ്ട്രീയ എതിരാളികള്‍ക്കുപോലും പ്രിയപ്പെട്ടവന്‍
ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുത്; പള്ളിച്ചല്‍ പഞ്ചായത്തിന് മുന്നില്‍ ഉപവാസം Posted: 07 Mar 2015 10:56 PM PST നേമം: ഈ സാമ്പത്തികവര്‍ഷം മൂക്കുന്നിമലയിലെ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ മൂക്കുന്നിമല സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നിലവില്‍ ക്വാറികള്‍ക്ക് കലക്ടര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ക്വാറികള്‍ക്ക് വിവിധ ലൈസന്‍സുകളുമില്ല. പുതിയ ലൈസന്‍സുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജനരോഷംഭയന്ന് തയാറായിട്ടില്ല. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് 2015-16 വര്‍ഷത്തേക്ക് ലൈസന്‍സുകള്‍ നല്‍കരുതെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉപവാസം നടത്തിയത്. ഷാജര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. ഗോപിപിള്ള, ഡോ. മോഹന്‍കുമാര്‍, സുരേന്ദ്രകുമാര്‍, രാധാഭായി, ലതപ്രീത്, സുഗത, രേണുക, അനുജ, മുരുകന്‍ കാട്ടാക്കട, ഗീത ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് മൂന്നിന് പ്രകൃതി സംരക്ഷണസേന പ്രവര്‍ത്തകര്‍ ഗീത ജോണിന്‍െറ നേതൃത്വത്തില്‍ മൂക്കുന്നിമല സന്ദര്‍ശിക്കും. |
മീഡിയേഷന്‍ സെന്‍റര്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും Posted: 07 Mar 2015 10:48 PM PST തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി വളപ്പില്‍ പുതുതായി നിര്‍മിച്ച മധ്യസ്ഥ അനുരഞ്ജന കേന്ദ്രം (ആള്‍ട്ടര്‍നേറ്റിവ് ഡിസ്പ്യൂട്ട് റസല്യൂഷന്‍ സെന്‍റര്‍ -എ.ഡി.ആര്‍ സെന്‍റര്‍) തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് കേന്ദ്രത്തിന്‍െറ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്ന് ചടങ്ങ് ഒഴിവാക്കുകയായിരുന്നു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജസ്റ്റിസ് സി.കെ. അബ്ദുറഹീം എന്നിവര്‍ 3.25ഓടെ സ്ഥലത്തത്തെി. |
Posted: 07 Mar 2015 10:46 PM PST പെരുമ്പാവൂര്‍: എം.സി റോഡിലെ മലമുറിയില്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ വന്‍ തോതില്‍ മലയിടിച്ചു നിരത്തലും പാറ ഖനനവും. ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് ആക്ഷേപം. ചെമ്മനം പെട്രോള്‍ പമ്പിന് പിന്നിലെ മലയാണ് സ്വകാര്യവ്യക്തികള്‍ വാങ്ങിക്കൂട്ടി വ്യാപകമായ മണ്ണെടുപ്പും പാറപൊട്ടിക്കലും നടത്തുന്നത്. |
മീങ്കര–ചുള്ളിയാര്‍ ഡാമില്‍ കൈയേറ്റം; അധികൃതര്‍ മൗനത്തില്‍ Posted: 07 Mar 2015 10:43 PM PST മുതലമട: മീങ്കര-ചുള്ളിയാര്‍ ഡാമിലെ കൈയേറ്റം തുടരുന്നു. തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന മീങ്കര ഡാമില്‍ കഴിഞ്ഞ നാലുമാസത്തിനിടെ 22 ഏക്കറിലധികം സ്ഥലം കൈയേറി തെങ്ങ്, മാവ് എന്നിവ നട്ടുപിടിപ്പിച്ചു. ചുള്ളിയാര്‍ ഡാമില്‍ നരിപ്പാറചള്ളക്ക് പിന്നിലും ചപ്പക്കാട് അതിര്‍ത്തിയോട് ചേര്‍ന്നുമുള്ള പ്രദേശം മണ്ണിട്ടുനികത്തിയാണ് ഡാമിലെ ഇരുപതേക്കറിലധികം സ്ഥലം കൈയേറിയിട്ടുള്ളത്. |
വനംവകുപ്പ് സര്‍വേ: ഒമ്പത് കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമാകും Posted: 07 Mar 2015 10:39 PM PST പൂക്കോട്ടുംപാടം: മലയോര മേഖലയില്‍ ആശങ്ക പരത്തി വനം വകുപ്പ് സര്‍വേ. അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട, വേങ്ങാപരത, സൊസൈറ്റിപടി ഭാഗങ്ങളിലെ ഒമ്പത് കര്‍ഷകരുടെ ഭുമിയാണ് നഷ്ടമാകുക. കരുളായി വന മേഖയുമായി അതിര്‍ത്തി പങ്കിടുന്ന ചെരങ്ങാതോടിന് മറുവശത്തുള്ള എടയാടതൊടി വിശ്വന്‍, കുറ്റിപ്പിലാക്കല്‍ കെ.ജെ. ദേവസ്യ, കുറ്റിപ്പിലാക്കല്‍ ബിജു, ജോസ് കുറ്റിപ്പിലാക്കല്‍, തോട്ടുങ്ങല്‍ മൊയ്തീന്‍, ചേക്കുത്ത് കുഞ്ഞാവ, കിഴക്കെക്കര രാജന്‍, ഖദീജ അമ്പുക്കാടന്‍, പന്നിക്കോടന്‍ കുഞ്ഞുമുഹമ്മദ് എന്നിവരുടെ കൈവശമുള്ള ഭൂമിയിലെ മരങ്ങള്‍ മുറിച്ച് നീക്കാന്‍ അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അര ഏക്കര്‍ മുതല്‍ 10 സെന്‍റ് വരെ ഭൂമിയാണ് സര്‍വേ പ്രകാരം വനത്തിലുള്‍പ്പെട്ടിരിക്കുന്നത്. |
യുവാവിനെ തല്ലിക്കൊന്ന സംഭവം: 12 പേര്‍ കൂടി അറസ്റ്റില്‍ Posted: 07 Mar 2015 10:32 PM PST Image: കൊഹിമ: നാഗാലാന്‍ഡില്‍ ബലാത്സംഗ കേസ് പ്രതിയായ യുവാവിനെ പൊതുജനം ജയിലില്‍ നിന്നും വലിച്ചിറക്കി കൊന്നു കെട്ടിത്തൂക്കിയ സംഭവത്തില്‍ 12 പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ ആറു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്. |
പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു; മലിന ഐസ് ഉപയോഗം വ്യാപകം Posted: 07 Mar 2015 10:28 PM PST കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധി പടരുമ്പോഴും ശുചിത്വമുള്ള ഭക്ഷണവും വെള്ളവും ലഭിക്കാന്‍ നടപടികളില്ല. ഇതുകാരണം, കടുത്ത വേനല്‍ അനുഭവപ്പെടുന്ന ഈ വര്‍ഷവും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. കുടിവെള്ള മലിനീകരണവും എലികളുടെയും മറ്റു ജന്തുക്കളുടെയും വ്യാപനവുമാണ് ഇതില്‍ പ്രധാനം. |
കിവീസിന്‍െറ ജൈത്രയാത്ര ക്വാര്‍ട്ടറിലേക്ക് Posted: 07 Mar 2015 09:47 PM PST Image: നാപിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് 187 റണ്‍സിന്‍െറ ഉജ്വല വിജയം. കിവീസ് താരങ്ങളുടെ പേസ്, സ്പിന്‍ ബൗളിങ്ങിന് മുമ്പില്‍ പതറിയ അഫ്ഗാന്‍ ടീം 47.4 ഓവറില്‍ 186 റണ്‍സിന് പുറത്തായി. പൂള്‍ എ വിഭാഗത്തില്‍ അഞ്ച് മത്സരങ്ങളിലും വിജയിച്ച കിവീസ് ക്വാര്‍ട്ടറില്‍ കടന്നു. കളി ഇരുപതാം ഓവറിലെ ത്തിയപ്പോള്‍ 59 റണ്‍സിന് അഫ്ഗാന്‍െറ ആറു വിക്കറ്റുകളാണ് നഷ്ടമായത്. 56 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത നജീബുള്ള സാന്ദ്രാനാണ് ടോപ്പ് സ്കോറര്‍. സമീയുള്ള ഷെന്‍വാരി 110 പന്തില്‍ നിന്നു 54 റണ്‍സെടുത്തു. ഇരുവരുടെയും 88 റണ്‍സ് കൂട്ടുക്കെട്ടാണ് തകര്‍ന്നടിയേണ്ട അഫ്ഗാന്‍ ടീമിനെ 47 ഓവറിലും 186 റണ്‍സിലും എത്തിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനെ തുടക്കം മുതല്‍ നിയന്ത്രിച്ചിരുന്നത് കിവീസ് ബൗളിങ് ആയിരുന്നു. ഡാനിയേല്‍ വെട്ടോറി നാലും ട്രന്‍റ് ബൗള്‍ട്ട് മൂന്നും ആന്‍ഡേഴ്സന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവര്‍ ബൗള്‍ ചെയ്ത വെട്ടോറി 18 റണ്‍സാണ് വിട്ടുകൊടുത്തത്. മറുപടി ബാറ്റിങ്ങില്‍ കിവീസ് 36.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 186 റണ്‍സ് മറികടന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അര്‍ധ സെഞ്ചുറി നേടി. നായകന്‍ ബ്രണ്ടന്‍ മക്കല്ലം 42 റണ്‍സും വില്യംസണ്‍ 33 റണ്‍സും എടുത്തു. |
അന്താരാഷ്ട്ര വനിതാദിനം: മഹിളകള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം Posted: 07 Mar 2015 09:27 PM PST Image: ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ സ്ത്രീകളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്തു. ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയാണ് മോദി വനിതകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. |
കാര്‍ത്തികേയന്‍െറ വിയോഗത്തില്‍ വ്യാപക അനുശോചനം Posted: 07 Mar 2015 09:04 PM PST Image: അബൂദബി/ദുബൈ: സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍െറ നിര്യാണത്തില്‍ പ്രവാസലോകത്തും വ്യാപക അനുശോചനം. വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. |
ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവിനെ വിട്ടയച്ചു: ജമ്മുവില്‍ ബി.ജെ.പിയുടെ പ്രതിഷേധം Posted: 07 Mar 2015 08:42 PM PST Image: ശ്രീനഗര്‍: 2010 ല്‍ 112 പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് മസാറത് ആലമിനെ ജയിലില്‍നിന്ന് മോചിപ്പിച്ചു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍്റെ തീരുമാനത്തിന്‍്റെ ഭാഗമായാണ് ആലമിനെ മോചിപ്പിച്ചത്. ആലമിനെ വിട്ടയക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. |
ധാര്‍മ്മിക നവീകരണം നടക്കേണ്ട കാലമാണിതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി Posted: 07 Mar 2015 08:20 PM PST Image: മനാമ: കേരളീയ സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനില്‍ക്കാനായി പരിശ്രമിക്കേണ്ട സമയമാണിതെന്ന് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പല അധാര്‍മ്മിക പ്രവണതകളും നടമാടുന്ന കാലമാണിത്. അഴിമതി, ചൂഷണം, അക്രമണം, അരാജകത്വം, മദ്യപാനം തുടങ്ങിയവ സമൂഹത്തില്‍ ഒരു വലിയ വിഷയമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് സമൂഹത്തെ ധാര്‍മ്മികമായി നവീകരിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. മനാമയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. |
ഇറാഖിലെ പൈതൃക നഗരമായ ഹത്ര ഐ.എസ് തീവ്രവാദികള്‍ തകര്‍ത്തു Posted: 07 Mar 2015 07:55 PM PST Image: ബഗ്ദാദ്: ഇറാഖിലെ പൈതൃക നഗരമായ ഹത്ര ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇറാഖ് വിനോദസഞ്ചാര- പുരാവസ്തു മന്ത്രാലയം അവരുടെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പുരാതന നഗരം തകര്‍ത്തതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഹദര്‍ എന്നാണ് മൂസിലിന് സമീപം സ്ഥിതി ചെയ്യുന്ന ഹത്ര നഗരം അറിയപ്പെടുന്നത്. റോമന്‍ ആക്രമണത്തെ അതിജീവിച്ച് ശേഷം ബി.സി രണ്ടോ മൂന്നോ നൂറ്റാണ്ടിലാണ് പുരാതന ഹത്ര നഗരം പണിതുയര്‍ത്തിയത്. വ്യാഴാഴ്ച 3,000 വര്‍ഷം പഴക്കമുള്ള അസീറിയല്‍ പട്ടണമായ നിംറൂദ് ഐ.എസ് തീവ്രവാദികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മൂസിലിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നിനവയില്‍ നിന്നുള്ള ഏഴാം നൂറ്റാണ്ടിലെ കല്‍പ്രതിമകള്‍ ഐ.എസ് തകര്‍ത്തിരുന്നു. |
ജനജീവിതം ദുസ്സഹമാക്കി ഒമാനില്‍ പൊടിക്കാറ്റ് ശക്തം Posted: 07 Mar 2015 07:17 PM PST Image: മസ്കത്ത്: ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശിയടിച്ചത് ജനജീവിതം ദുസ്സഹമാക്കി. പൊടിക്കാറ്റ് മൂലം കാഴ്ചാപരിധി കുറഞ്ഞത് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. |
ശൈഖ് ഹസീന ബോംബ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടു Posted: 07 Mar 2015 06:56 PM PST Image: ധാക്ക: ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ബോംബ് സ്ഫോടനത്തില്‍നിന്ന് രക്ഷപ്പെട്ടു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി അധികം വൈകാതെ തിരക്കേറിയ വാണിജ്യ മേഖലയില്‍ നിരവധി നാടന്‍ ബോംബുകള്‍ പൊട്ടി. ധാക്കയിലെ കാര്‍വാന്‍ ബസാറിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ ഒരു പൊലീസുകാരന് നിസ്സാര പരിക്കേറ്റു. തലസ്ഥാനത്തിന്‍െറ സുഹര്‍വാടി ഉദ്യാനത്തില്‍ ഭരണകക്ഷിയായ അവാമി ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ശൈഖ് ഹസീന. 1971ല്‍ പിതാവും ബംഗ്ളാദേശിന്‍െറ രാഷ്ട്രപിതാവുമായ ശൈഖ് മുജീബുര്‍റഹ്മാന്‍ നടത്തിയ ചരിത്ര പ്രസംഗത്തിന്‍െറ വാര്‍ഷികമായിരുന്നു ശനിയാഴ്ച. ജനുവരി അഞ്ചുമുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു. |
സൗദിയില്‍ ഇന്നു മുതല്‍ വ്യാപക തൊഴില്‍പരിശോധന Posted: 07 Mar 2015 06:37 PM PST Image: Subtitle: നിയമലംഘനത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴയും ശിക്ഷയും വിധിക്കും റിയാദ്: സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന തൊഴില്‍ പരിശോധന ഞായറാഴ്ചയോടെ വ്യാപകമാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. താമസരേഖ (ഇഖാമ) നിയമത്തിന് വിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ തുടച്ചുനീക്കാന്‍ രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് രാജ്യത്തിന്‍െറ എല്ലാ മേഖലകളിലേക്കും പരിശോധന വ്യാപകമാക്കുന്നത്. ഇതിന്‍െറ ഭാഗമായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘നിയമാനുസൃതരാവുക’ (കുന്‍ നിളാമി) കാമ്പയിനും സജീവമാകും. വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമാനുസൃതമായി മാറാനുള്ള ഇളവുകാലം ഇനിയും അനുവദിക്കാന്‍ ഉദ്ദേശ്യമില്ളെന്നും നിയമലംഘനത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴയും ശിക്ഷയും വിധിക്കുമെന്നും പരിശോധനക്ക് നേതൃത്വം നല്‍കുന്ന ജവാസാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി. പിഴ ചുമത്തിയതിന് പുറമെ 2705 മുന്നറിയിപ്പുകളും നഗരസഭ സ്ഥാപനങ്ങള്‍ക്ക് നല്‍കി. മദീനയില്‍ ഞായറാഴ്ച മുതല്‍ വ്യാപകവും കര്‍ശനവുമായ പരിശോധന നടക്കുമെന്ന് ജവാസാത്ത് ഉത്തരവാദിത്തം വഹിക്കുന്ന ബ്രിഗേഡിയര്‍ സുഊദ് അസ്സഈദ് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍, ഇഖാമ നിയമലംഘകര്‍, തൊഴില്‍ നിയമലംഘകര്‍ എന്നിവരെ കണ്ടത്തെി പിടികൂടാനുള്ള പരിശോധനയാണ് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി നടക്കുക. |
Posted: 07 Mar 2015 06:09 PM PST Image: അതിരപ്പിള്ളി: പ്രകൃതിക്കും മനുഷ്യനും വേണ്ടി പൊരുതിയ പെണ്ണാള്‍ ഊരിന്‍െറ കാവലാളായി. പ്രാചീന ആദിവാസി ഗോത്രമായ കാടര്‍ സമുദായത്തിന്‍െറ അന്ത്യം കുറിക്കുമായിരുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ നിയമയുദ്ധം നടത്തി വിജയിച്ച വാഴച്ചാല്‍ കാടര്‍ ഊരിലെ വി.കെ. ഗീത ആ ഊരിന്‍െറ മൂപ്പത്തിയായി തെരഞ്ഞെടുക്കപ്പെട്ടു- കര്‍മയോഗം പോലെ. പ്രകൃതി പോലെ വന്യമായ വിശ്വാസാനുഷ്ഠാനങ്ങള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഷോളയാര്‍ വനമേഖലിയിലെ ഈ ഗോത്രത്തിന്‍െറ അധിപതിയായി ആദ്യമായാണ് ഒരു പെണ്ണ് തെരഞ്ഞെടുക്കപ്പെടുന്നത്. പദ്ധതി വന്നാല്‍ ഈ കോളനി മാത്രമല്ല സമീപത്തെ പൊകലപ്പാറ കോളനിയും മുങ്ങിപ്പോകും. ഒരു ഗോത്രവിഭാഗത്തിന്‍െറ അടിവേരറക്കപ്പെടുന്നതിനെതിരെ പോരാട്ടത്തിനിറങ്ങാന്‍ ഒരന്ത$ഛോദനയിലെന്നപോലെ ഗീത നിശ്ചയിക്കുകയായിരുന്നു. ഒരു ചതിക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്ന ആ പൊരുതല്‍. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ടി.ബി.ജി.ആര്‍.ഐ) വാപ്കോസ് ലിമിറ്റഡും ചേര്‍ന്ന് നടത്തിയ അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തില്‍ വാഴച്ചാലില്‍ ഒരു ആദിവാസി ഗോത്രം ജീവിക്കുന്നതായോ എല്‍.പി സ്കൂളും അങ്കണവാടിയും പ്രവര്‍ത്തിക്കുന്നതായോ പറഞ്ഞിരുന്നില്ല. ജൈവവൈവിധ്യം തമസ്കരിച്ച ആ പഠനത്തിനെതിരെയാണ് കേസുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം ഗീതയും ഹൈകോടതിയെ സമീപിച്ചത്. ഗീതയുടെ പരാതിയില്‍ ആദിവാസികളുടെ നിലനില്‍പാണ് ചൂണ്ടിക്കാണിച്ചിരുന്നത്. കേസ് കൊടുത്തതോടെ ഗീതക്ക് വന്‍ എതിര്‍പ്പ് നേരിടേണ്ടിവന്നു. കെ.എസ്.ഇ.ബി യൂനിയന്‍കാരും മറ്റും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആദിവാസികള്‍ക്കായി മരിക്കാന്‍ തയാറാണെന്ന നിലപാടില്‍ ഗീത ഉറച്ചുനിന്നു. പിന്നീട് അതിരപ്പിള്ളി പദ്ധതി ഹൈകോടതി സ്റ്റേ ചെയ്തു. ആ പോരാട്ടം ഗീതയെ ഊരിന്‍െറ ജൈവഭാഗമാക്കി മാറ്റി. അതിന്‍െറ പ്രതികരണമായി ഊരുകൂട്ടവും പഞ്ചായത്തും ഊരിന്‍െറ കാവല്‍സ്ഥാനം ഗീതയെ വിശ്വസിച്ച് ഏല്‍പിക്കുകയായിരുന്നു. ഷോളയാര്‍ മേഖലയിലെ 13 ആദിവാസി ഗോത്രങ്ങളിലും ഊരുമൂപ്പന്മാരുടെ വാഴ്ചയാണ്. മറ്റിടങ്ങളിലും സമാന അവസ്ഥയാണ്. ആദ്യമായാണ് ഒരു ഊരുമൂപ്പത്തി. അങ്കണവാടി അധ്യാപികയായ ഈ 29കാരിയുടെ മനസ്സിലൊരിടത്തും മൂപ്പത്തി എന്നൊരു മോഹമുണ്ടായിരുന്നില്ല. എന്നും ഊരുമൂപ്പത്തിയായി കഴിയാനും ഗീത ആഗ്രഹിക്കുന്നില്ല. യോഗ്യതയുള്ളവര്‍ വന്നാല്‍ ഏതുനിമിഷവും ഒഴിയും. അവിവാഹിതയാണ്. അച്ഛന്‍ കരിയാര്‍കുട്ടി സ്വദേശി കരിമ്പയന്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. ആദിവാസി ചെറുക്കന്മാരെല്ലാം മദ്യത്തിന് കീഴടങ്ങിയതുകൊണ്ട് കല്യാണമേ വേണ്ടെന്നാണ് ഗീതയുടെ തീരുമാനം. വീട്ടില്‍ അമ്മ ഗിരിജയും ഭര്‍ത്താവ് മരിച്ച ചേച്ചിയും അവരുടെ മകളുമുണ്ട്. അമ്മയുടെ ഇളയച്ഛനും അനുജത്തിയുമുണ്ട്, ജ്യേഷ്ഠന്‍െറ മകനുണ്ട്. ഇവരുടെയൊക്കെ ജീവിതം ഗീതയുടെ ചുമലിലാണ്. വിവാഹം കഴിച്ചാല്‍ ഇവരെയൊക്കെ ആരു നോക്കും എന്നാണ് ഈ യുവതിയുടെ ചിന്ത. |
സ്വയം തിരുത്തേണ്ട സ്ത്രീനിലപാടുകള്‍ Posted: 07 Mar 2015 06:00 PM PST Image: Subtitle: ഇന്ന് ലോക വനിതാദിനം ‘തങ്കത്താലിയും തങ്കക്കൊലുസും പളപളാമിന്നുന്ന കുപ്പായവും ചുവന്നു നില്‍ക്കുന്ന മൈലാഞ്ചിയും രാജകുമാരനെപ്പോലെ പുതുമണവാളന്‍ അണയുന്നതുമാണ് ജീവിതത്തിന്‍െറ ലക്ഷ്യമെന്ന് പെണ്‍മനസ്സുകളെ പറഞ്ഞുപഠിപ്പിച്ച് തലമുറകളായി ആ ഒരു സ്വപ്നംമാത്രം സമൂഹത്തിന്‍െറ തലച്ചോറിലേക്ക് കുത്തിവെച്ച് വിലയില്ലാതാക്കി കളഞ്ഞുവല്ളോ പെണ്ണിന്‍െറ മറ്റുചിന്തകള്‍ക്കെല്ലാം’ സുഹൃത്ത് ശബ്ന സുമയ്യയുടെ ഫേസ്ബുക് പോസ്റ്റിലെ ഈവരികളില്‍ കണ്ട സ്ത്രീ ശാക്തീകരണത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്കുള്ള എത്തിനോട്ടമാണ് വനിതാദിന ചിന്തയായി സമര്‍പ്പിക്കാന്‍ തോന്നിയത്. സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയുകയും ചിന്തകള്‍കൊണ്ട് അതിനെ സമ്പന്നമാക്കുകയും കര്‍മങ്ങളാല്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് സ്ത്രീപുരുഷ ഭേദമന്യേ ഏവരും അംഗീകരിക്കപ്പെടുക. അതിന്‍െറ അനിവാര്യതയായ കൃത്യമായ ജീവിതവീക്ഷണവും ലക്ഷ്യവും സ്ത്രീകളുടെ ചിന്താമണ്ഡലത്തിന് അന്യവും അപ്രാപ്യവുമാകുമ്പോഴാണ് ശാക്തീകരണത്തിന്‍െറ മാര്‍ഗത്തില്‍ വിഘ്നങ്ങളുണ്ടാകുന്നത്. തത്ഫലമായി മറ്റുള്ളവരാല്‍ തരംതാഴ്ത്തപ്പെടുന്നതിനേക്കാള്‍ അപകടകരമായ അപചയം അവള്‍ക്ക് സംഭവിക്കുന്നു. സ്വയം തരംതാഴുക എന്ന അപചയം. അതുകൊണ്ടാണ് വനിതാദിനങ്ങള്‍ അനവധി കഴിഞ്ഞിട്ടും സ്ത്രീയുടെ വിലാപകാവ്യത്തിന് അറുതി വരാത്തത്. എല്ലാ അര്‍ഥത്തിലും കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും മുഖ്യധാരയിലേക്ക് എത്തിപ്പെടാനുള്ള എന്ത് ശ്രമമാണ് സ്ത്രീയുടെയും അവളുടെ സംരക്ഷകരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ചിന്തിക്കുന്നത് കരണീയമാണ്. വിദ്യാഭ്യാസ-തൊഴില്‍രംഗങ്ങളില്‍ പുരുഷനെ മറികടക്കുന്നുണ്ടവള്‍ എന്ന് നമുക്കാശ്വസിക്കാം. തെങ്ങിന്‍െറ ഉയരവും ആകാശത്തിന്‍െറ അനന്തതയും കീഴടക്കാന്‍ പ്രാപ്തിയുള്ള ചിലരെങ്കിലും പെണ്‍വര്‍ഗത്തിലുണ്ടെന്ന് അഭിമാനിക്കാം. എന്നാല്‍, ഇവയൊന്നും സ്ത്രീയുടെ പൊതുവായ വളര്‍ച്ചയുടെ പ്രതിഫലനമായി കാണാന്‍കഴിയില്ല. തികച്ചും വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമാണ് അവയില്‍ പലതും. ചിന്തയിലും വീക്ഷണത്തിലും വ്യക്തിത്വവികാസത്തിലും പുരുഷനോടൊപ്പമത്തൊന്‍ എത്രശതമാനം സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിവോ, അഭിരുചിയോ പരിഗണിക്കാതെയാണ് പെണ്‍കുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും തീരുമാനിക്കപ്പെടുന്നത് എന്നതുതന്നെ ചെറുപ്പം മുതല്‍ അവളഭ്യസിക്കുന്നത് മേല്‍പറഞ്ഞ വിധേയത്വത്തിന്‍െറ പാഠങ്ങളാണ് എന്നതിന്‍െറ തെളിവാണ്. ലക്ഷങ്ങള്‍ മുടക്കി പ്രഫഷനല്‍ കോഴ്സുകള്‍ അടക്കമുള്ള ഉപരിപഠന മേഖലകളില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നവരില്‍ പലരും വിവാഹമാര്‍ക്കറ്റുകളില്‍ നല്ളൊരു ഉരുപ്പടിയായി യോഗ്യത നേടുന്നതോടെ, കോഴ്സും സീറ്റും പാതിവഴിയിലുപേക്ഷിച്ച് സ്ഥാപനത്തിനും സമൂഹത്തിനും വമ്പിച്ച നഷ്ടം വരുത്തി പടിയിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കോഴ്സ് പൂര്‍ത്തിയാക്കുന്നവരിലുമുണ്ട് നികുതിപണത്തിന്‍െറ ആനുകൂല്യത്തോടെ നേടിയ അറിവിനെ പ്രയോജനപ്പെടുത്താനുള്ള സാമൂഹിക പ്രതിബദ്ധത കാണിക്കാത്തവര്‍. കുട്ടികളുടെ ടാലന്‍റും താല്‍പര്യവും സാഹചര്യവും പരിഗണിക്കാതെ വിദ്യാഭ്യാസ സാധ്യതകള്‍ ആരായുന്ന രക്ഷിതാക്കള്‍ ഉന്നംവെക്കുന്നത് വിവാഹ മാര്‍ക്കറ്റ് തന്നെ. പെണ്‍കുട്ടികളുടെ സര്‍ഗാത്മക അഭിരുചികളെവരെ തല്ലിക്കൊന്നിട്ടാണ് ഈ വിദ്യാഭ്യാസ പ്രഹസനം എന്നോര്‍ക്കുക. ജീവിതത്തിന്‍െറ ആത്യന്തിക ലക്ഷ്യം വിവാഹം മാത്രമാകുമ്പോള്‍ ലോകം അലങ്കാര-ആര്‍ഭാടങ്ങളുടേത് മാത്രമായി പരിണമിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. അവളുടെ ശ്രമവും ശ്രദ്ധയും ആടയാഭരണങ്ങളുടെ പകിട്ട് നോക്കലും മാറ്റുകൂട്ടലും മാത്രമാകുന്നതില്‍ തെറ്റുപറയാനാകില്ല. വ്യക്തിത്വവികാസത്തിന്‍െറ വിശാല തലങ്ങളിലേക്ക് രംഗപ്രവേശം ചെയ്യാന്‍ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ സാധിക്കാത്തവിധം നീര്‍ക്കുമിള കണക്കെ നൈമിഷികതയില്‍ ബന്ധനസ്ഥയാക്കപ്പെടുന്നു. സല്‍ഗുണ സവിഷേഷതകളാല്‍ സമ്പന്നമായ ഒരുയുഗത്തിന്‍െറ പിറവിക്ക് താരാട്ടുപാടേണ്ട മാതൃഹൃദയം അപക്വമായ ചിന്തകളാല്‍ സങ്കുചിതമാകുന്നതും അതുകൊണ്ടാണ്. സൗന്ദര്യസങ്കല്‍പ പൂര്‍ത്തീകരണത്തിനായി സമയവും അധ്വാനവും മാറ്റിവെക്കുന്ന അവള്‍ ഒരു തലമുറയുടെതന്നെ സാംസ്കാരിക വളര്‍ച്ചയെ പിറകോട്ട് വലിക്കുന്നു. എത്രഗുരുതരവും മാപ്പര്‍ഹിക്കാത്തതുമായ അപരാധമാണ് ഇത്തരം സ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓര്‍ക്കുക! സ്ത്രീ ഒരു വ്യക്തിയല്ല; ഒരു പ്രസ്ഥാനമാണ്. സ്വയംചലിക്കുകയും മറ്റുള്ളവരെ ചലിപ്പിക്കുകയും ചെയ്യേണ്ട പ്രസ്ഥാനം. ആ ചാലക ശക്തിക്ക് സംഭവിക്കുന്ന നിസ്സംഗതയും നിസ്സഹായതയും വരും തലമുറയിലേക്ക് പ്രസരിക്കുന്നു. ആസൂത്രണ വൈഭവത്തോടെ നിര്‍വഹിക്കേണ്ട ഭാര്യാപദവിയും മാതൃത്വവുമൊക്കെ സ്വാഭാവിക സംഭവങ്ങള്‍ മാത്രമായി ഗണിക്കുന്നതിനാല്‍ അവളുടെ കര്‍മ ധര്‍മങ്ങള്‍ക്ക് ശരീര ശാസ്ത്രപരം എന്നതിലപ്പുറം വലിയ പ്രാധാന്യമൊന്നും സമൂഹം നല്‍കുന്നില്ല. സാമൂഹിക ശില്‍പിയെന്ന ഉത്തരവാദിത്ത പൂര്‍ണമായ റോളിനുവേണ്ടി പെണ്‍കുട്ടികളുടെ ശാരീരിക, മാനസിക, തലങ്ങളെ പാകപ്പെടുത്തി പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രത്തോളം നടക്കുന്നുണ്ട് കുടുംബാന്തരീക്ഷത്തില്‍? വിവാഹം, തൊഴില്‍ എന്നീ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമായി നല്‍കുന്ന വിദ്യാഭ്യാസം യാന്ത്രികവും ഉപരിപ്ളവപരവും മാത്രമായിരിക്കും . വിദ്യാര്‍ഥിയുടെ മാനസിക വൈകാരികതലങ്ങളെ അത് സ്പര്‍ശിക്കുകയില്ല. അതുകൊണ്ടാണ് ഹൈടെക് യുഗത്തില്‍ ജനിച്ചുവളരുന്ന പുതിയ കാലത്തിലെ മക്കളെ വളര്‍ത്താനാവശ്യമായ പരിജ്ഞാനമോ യുക്തിബോധമോ ഇല്ലാതെ മാതാക്കള്‍ മക്കള്‍ക്കുമുമ്പില്‍ നിസ്സഹായതയുടെ ആള്‍ രൂപങ്ങളായി മാറുന്നത്, പ്രശ്നങ്ങളെ കണ്ണുനീര്‍കൊണ്ട് കഴുകിത്തുടച്ചും പ്രതിബന്ധങ്ങളെ പരിദേവനങ്ങള്‍ കൊണ്ട് മൂടിവെച്ചും അശാസ്ത്രീയമായ കുടുംബ സംവിധാനം നടത്തി പരാജിതരാകുന്ന മാതാക്കളാണ് ഒരു പരിധിവരെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ക്ഷതമേല്‍പ്പിക്കുന്നത്. അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടത്തൊന്‍ അഭ്യസ്ത വിദ്യരായ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസമാണ് ശാക്തീകരണത്തിന്‍െറ വഴിമുടക്കുന്ന മറ്റൊരുഘടകം. വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ എന്നതിലുപരി മനസ്സുകളും ചിന്തകളും തമ്മിലുള്ള ഇഴുകിച്ചേരലാണ് ദാമ്പത്യമെന്ന് മനസ്സിലാക്കാത്ത അപക്വമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി വിവാഹ വ്യവഹാരത്തെ വികലമാക്കുന്നു നമ്മള്‍. ആത്മവിശ്വാസം ശരീരഭാഷയും ശബ്ദവുംവരെ പെണ്‍കുട്ടികളുടെ കരുത്ത് നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണെന്ന് ചുരുക്കം. വിദ്യാഭ്യാസരംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ച അവളുടെ വ്യക്തിത്വ വികാസത്തില്‍ കാതലായ ചിലമാറ്റങ്ങള്‍ വരുത്തിയെങ്കിലും സ്വയം ശാക്തീകരണത്തിന്‍െറ വഴിയില്‍ ഇപ്പോഴും അവള്‍ പിന്നിലാണ്. അബല എന്ന വിളിപ്പേര് കാലങ്ങളായി അവള്‍ പേറുന്നത് അതുകൊണ്ടാണ്. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ തുല്യതകൊണ്ടോ വേഷവിധാനത്തിലെ സമഭാവനകൊണ്ടോ സ്ത്രീ ശക്തയാകുന്നില്ല. വിദ്യാഭ്യാസം , സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം എന്നിങ്ങനെ തരംതിരിച്ച് ശാക്തീകരണത്തെ ഭംഗിയാക്കേണ്ടതില്ല. ശരീരത്തിന്‍െറ ഓരോ അണുവിലും മനസ്സിന്‍െറ ഓരോതാളങ്ങളിലും ശക്തിതെളിയിക്കുന്ന ബഹുമുഖ ശാക്തീകരണമാണ് ലക്ഷ്യം വെക്കേണ്ടത്. തലമുറകളുടെ അമ്മ; കുടുംബത്തിന്‍െറ നായിക; സമൂഹത്തിന്‍െറ ശില്‍പി, ഇങ്ങനെ എല്ലാ അര്‍ഥത്തിലും സ്ത്രീ ബഹുമുഖ പ്രതിഭയാണെന്ന സ്വാഭിമാനത്തിന്‍െറ ശക്തിയാണവള്‍ നേടേണ്ടത്. അതിനാവശ്യം സ്ത്രീയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത പുരുഷന്‍െറ അകമഴിഞ്ഞ പിന്തുണയാണ്. സമസൃഷ്ടി സ്നേഹത്തോടെ സ്ത്രീയെ പരിഗണിക്കാന്‍ അവനുകഴിയണം. ആലസ്യത്തിന്‍െറയും നിസ്സംഗതയുടെയും പുറംതോട് പൊട്ടിച്ച് പുറത്തുകടക്കാനുള്ള ആവേശമായി അവനെപ്പോഴും കൂടെയുണ്ടാകണം. എങ്കില്‍ സുരക്ഷയുടെ കാര്യത്തില്‍ അവള്‍ സ്വയം പര്യാപ്തയാവും. ശാക്തീകരണത്തിന്‍െറ വിഷയത്തില്‍ അവള്‍ സംതൃപ്തയാവും. അതോടെ സമൂഹത്തിന്‍െറ കാഴ്ചപ്പാടും മനോഭാവവും മാറ്റത്തിന്‍െറ രുചിയറിയാന്‍ തുടങ്ങും. സ്വയംമാറുക എന്നതാണ് മറ്റൊന്നിനെ മാറ്റുന്നതിനേക്കാള്‍ പ്രായോഗികവും. മാറട്ടെ സ്ത്രീയുടെ ചിന്തകള്‍! സമൂഹ ചിന്താഗതിയും. |
സംസ്കാരം ഇന്ന്; ഒരാഴ്ച ഒൗദ്യോഗിക ദു:ഖാചരണം Posted: 07 Mar 2015 05:50 PM PST Image: തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ മൃതദേഹം ഞായറാഴ്ച വൈകീട്ട് 6.30ന് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. രാവിലെ ഒമ്പതിന് നിയമസഭയിലെ മെംബേഴ്സ് ലോഞ്ചിലും തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലേക്ക് മാറ്റി. |
യുവാവിനെ തല്ലിക്കൊന്ന സംഭവം: യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ആരോപണം Posted: 07 Mar 2015 09:48 AM PST Image: Subtitle: പൊലീസിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട യുവാവിന്‍െറ സഹോദരന്‍ കൊഹിമ: നാഗാലാന്‍ഡില്‍ ബലാത്സംഗ കുറ്റം ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊല്ലുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നു. പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ളെന്ന് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ലഭ്യമാകാതെ കൊല്ലപ്പെട്ടയാള്‍ അനധികൃത ബംഗ്ളാദേശ് കുടിയേറ്റക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചതും ചോദ്യം ചെയ്യപ്പെടുകയാണ്. പരാതി നല്‍കിയ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ളെന്നാണ് വൈദ്യപരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് കൊല്ലപ്പെട്ട യുവാവിന്‍െറ സഹോദരന്‍ ജമാലുദ്ദീന്‍ ഖാന്‍ പറയുന്നു. കൊല്ലപ്പെട്ട സഹോദരന്‍ സയിദ് ശരീഫുദ്ദീന്‍ ഖാന്‍ നാഗാ ഗ്രൂപ്പുകളുടെ ബലിയാടാവുകയായിരുന്നെന്നും പൊലീസിനും സംഭവവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നിരവധി പേര്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നിട്ടും ബംഗ്ളാദേശിയാണെന്ന് ആരോപിച്ച് എങ്ങനെയാണ് അവര്‍ക്ക് സഹോദരനെ കൊല്ലാനായതെന്നും ജമാലുദ്ദീന്‍ ഖാന്‍ ചോദിക്കുന്നു. |
ആപ് വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മായങ്ക് ഗാന്ധി Posted: 07 Mar 2015 09:39 AM PST Image: ന്യൂഡല്‍ഹി: ദേശീയ എക്സിക്യൂട്ടിവ് യോഗ തീരുമാനങ്ങളില്‍ എതിരഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ തന്നെ കെജ്രിവാള്‍ വിരുദ്ധനും പാര്‍ട്ടി വിമതനുമായി ചിത്രീകരിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് മായങ്ക് ഗാന്ധി. യോഗത്തിന്‍െറ മിനുട്സ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും വ്യക്തികള്‍ പാര്‍ട്ടിക്ക് അതീതരാവരുതെന്ന തന്‍െറ നിലപാട് ആവര്‍ത്തിച്ചും ശനിയാഴ്ച എഴുതിയ ബ്ളോഗിലാണ് മായങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക സന്ദേശ ഗ്രൂപ്പില്‍നിന്ന് തന്നെ നീക്കം ചെയ്തതായും മഹാരാഷ്ട്രയിലെ അസംതൃപ്ത പ്രവര്‍ത്തകര്‍ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സംഘടിതമായ എതിര്‍ കാമ്പയിന്‍ ആരംഭിച്ചതായും ആരോപിച്ച അദ്ദേഹം, ആശിഷ് ഖത്തോനെ പേരെടുത്ത് കുറ്റപ്പെടുത്തുന്നു. വളന്‍റിയര്‍മാരുടെ പിന്തുണ തേടിക്കൊണ്ട് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന തത്ത്വങ്ങള്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും വിയോജിപ്പല്ല പ്രവര്‍ത്തകരുടെയും പിന്തുണക്കുന്നവരുടെയും വികാരങ്ങളാണ് ബ്ളോഗിലൂടെ പുറത്തുവരുന്നതെന്നും മായങ്ക് പറയുന്നു. |
എം.എച്ച് 370: കാത്തിരിപ്പിന് ഒരു വര്‍ഷം Posted: 07 Mar 2015 09:16 AM PST Image: Subtitle: മേയിനു ശേഷം പുതിയ തിരച്ചില്‍ മേഖലകള്‍ ആലോചിക്കും: മലേഷ്യ ക്വാലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍നിന്ന് 239 പേരുമായി ബെയ്ജിങ്ങിലേക്കു പുറപ്പെട്ട മലേഷ്യന്‍ വിമാനത്തിനായുള്ള ലോകത്തിന്‍െറ കാത്തിരിപ്പിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഉപഗ്രഹ വിവരങ്ങളും ഒൗദ്യോഗിക രേഖകളും യാത്രക്കാരുടെ ബന്ധുക്കളില്‍നിന്നുള്ള സൂചനകളും പിന്തുടര്‍ന്ന് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ലോകം മുഴുക്കെ പങ്കാളിയായ തിരച്ചില്‍ ഇപ്പോഴും തുടരുന്നുവെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ ആസ്ട്രേലിയന്‍ തീരത്തുനിന്ന് 1,800 കിലോമീറ്റര്‍ പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ 60,000 കിലോമീറ്റര്‍ ചുറ്റളവില്‍ തിരിച്ചില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും അഞ്ചു കിലോമീറ്ററിലേറെ ആഴമുള്ള ഭാഗത്തുനിന്ന് വിമാനം കണ്ടെടുക്കാനാകുമോ എന്ന പ്രതീക്ഷ ഇന്ന് ലോകത്തിനില്ല. വിമാനം കാണാതായ സംഭവം അപകടമെന്ന് ജനുവരിയില്‍ മലേഷ്യ പ്രഖ്യാപിച്ചതോടെ നഷ്ടപരിഹാര വിതരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. വിമാനം പോയ വഴി തിരച്ചില്‍ ദുരന്തത്തിനിരയായവര്‍ വിമാനം എവിടെ? എന്നാല്‍, ഇതുകഴിഞ്ഞും കണ്ടത്തൊനായില്ളെങ്കില്‍ വിമാനം പതിച്ചിരിക്കാന്‍ സാധ്യതയുള്ള മറ്റ് ഇടങ്ങളെ കുറിച്ചു കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് മലേഷ്യന്‍ അധികൃതര്‍ പറയുന്നു. 750 കോടി ഇതുവരെ മുടക്കിയവര്‍ക്ക് ഇനി എത്ര തുക ഇതിനായി മുടക്കാനാവുമെന്നാണ് പ്രശ്നം. യുക്രെയ്നില്‍ മിസൈലേറ്റ് ഒരു മലേഷ്യന്‍ വിമാനം കൂടി ദുരന്തത്തിനിരയാവുകയും 290 പേര്‍ കൊല്ലപ്പെടുകയും ചെയ്ത നടുക്കം കൂടി കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. |
കാപിറ്റോള്‍ ഹില്‍ ആക്രമണം: ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍ Posted: 07 Mar 2015 09:15 AM PST Image: വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണ ആസ്ഥാനമായ കാപിറ്റോളില്‍ ജനുവരിയില്‍ നടന്ന ആക്രമണ ശ്രമത്തിനിടെ ഒബാമയെയും ലക്ഷ്യമിട്ടിരുന്നതായി പ്രതിയുടെ കുറ്റസമ്മതം. എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നില്ളെങ്കില്‍ യു.എസ് പ്രസിഡന്‍റിനെ വെടിവെച്ചു കൊലപ്പെടുത്തുമായിരുന്നുവെന്ന് പ്രതി ക്രിസ്റ്റഫര്‍ കോര്‍ണല്‍ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ‘ഞാന്‍ മറ്റെന്തു ചെയ്യാനാണ്? എന്‍െറ തോക്കെടുത്ത് ഒബാമയുടെ തലക്കുനേരെ വെടിയുതിര്‍ക്കും. തുടര്‍ന്ന്, സെനറ്റിലെയും പ്രതിനിധി സഭയിലെയും അംഗങ്ങളെയും വെടിവെച്ചുകൊല്ലും’ -കോര്‍ണല്‍ അവകാശപ്പെട്ടു. പൈപ് ബോംബ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും റൈഫിള്‍ സ്വന്തമാക്കുകയും കൃത്യം നടത്താനായി വാഷിങ്ടണിലേക്ക് സഞ്ചരിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് കോര്‍ണലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇറാഖിലും സിറിയയിലും ഭീതി വിതച്ച് മുന്നേറുന്ന ഐ.എസ് അംഗമാണെന്നും സമ്മതിച്ചിട്ടുണ്ട്. |
നൈജീരിയയില്‍ സ്ഫോടന പരമ്പര: നിരവധി മരണം Posted: 07 Mar 2015 09:12 AM PST Image: അബുജ: നൈജീരിയയില്‍ തന്ത്രപ്രധാനമായ മൈദുഗുരി പട്ടണത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 50 ലേറെ മരണം. തിരക്കു പിടിച്ച രണ്ട് മാര്‍ക്കറ്റുകളിലും ഒരു ബസ്സ്റ്റാന്‍ഡിലുമാണ് ഇന്നലെ ആക്രമണമുണ്ടായത്. നേരത്തെ ബോകോ ഹറാം തീവ്രവാദികളുടെ താവളമായിരുന്ന മൈദുഗുരി അടുത്തിടെ നൈജീരിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. ആധിപത്യം വീണ്ടെടുക്കാനായി തീവ്രവാദി സംഘടന തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് സംശയമുണ്ട്. ബോകോ ഹറാം ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. നഗരത്തിലെ ബഗാ മത്സ്യ മാര്‍ക്കറ്റിലാണ് ആദ്യ ആക്രമണമുണ്ടായത്. റിക്ഷയിലത്തെിയ സ്ത്രീ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടുടന്‍ പരിസരത്തെ മറ്റൊരു മാര്‍ക്കറ്റും ആക്രമിക്കപ്പെട്ടു. ഇവിടെയും സ്ത്രീ ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. പരിസരത്തുടനീളം മൃതദേഹാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാനായിട്ടില്ല. നഗരത്തിലെ ബസ് സ്റ്റേഷനിലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ അപകടത്തില്‍പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മാര്‍ച്ച് 28ന് പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. |
രാഷ്ട്രീയ എതിരാളികള്‍ക്കുപോലും പ്രിയപ്പെട്ടവന്‍ Posted: 07 Mar 2015 09:09 AM PST Image: പരന്ന വായനാശീലമുള്ള കോണ്‍ഗ്രസ് നേതാവ്. വിനയശീലനെങ്കിലും ആരോടും കൂസലില്ല. മുഖത്തുനോക്കി അഭിപ്രായം പറയുന്ന ഉറച്ച കോണ്‍ഗ്രസുകാരന്‍. സൗഹൃദവലയത്തിന്‍െറ അടിമയല്ലാത്ത രാഷ്ട്രീയക്കാരന്‍. ത്യാഗശീലന്‍. സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി സമുദായത്തിനു പിന്നാലെ പോകാത്ത മതേതരന്‍. എല്ലാത്തിനുമുപരി ഒരു സംസ്കൃത മനസ്സിനുടമ. ഇതൊക്കെയായിരുന്നു കാര്‍ത്തികേയന്‍. രാഷ്ട്രീയത്തിലെ എതിരാളികളും അദ്ദേഹത്തെ സ്നേഹിച്ചത് അതിനാലാണ്. എതിര്‍മുന്നണിയിലും എതിര്‍ഗ്രൂപ്പിലുമുള്ള നേതാക്കള്‍ക്ക് കാര്‍ത്തികേയന്‍ എതിരാളിയായിരിക്കുമ്പോള്‍തന്നെ വ്യക്തിപരമായി സുഹൃത്തായിരുന്നു. ഒരിക്കലും ആന്‍റണി ഗ്രൂപ്പുകാരനാകാത്ത കാര്‍ത്തികേയനെ എ.കെ. ആന്‍റണിക്ക് മറ്റാരെക്കാളും ഇഷ്ടമായിരുന്നു. പല എതിരാളികളും ജി.കെ എന്ന ദ്വയാക്ഷരിയെ നല്ല സുഹൃത്തായി കണ്ടിരുന്നത് അദ്ദേഹത്തിന്‍െറ വ്യക്തിത്വത്തിന്‍െറ പ്രത്യേകതകൊണ്ടാണ്. ’70കളുടെ ആദ്യം തിരുവനന്തപുരം ജില്ലാ കെ.എസ്.യു പ്രസിഡന്‍റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ട കാര്‍ത്തികേയന്‍ മറ്റു പല താല്‍പര്യങ്ങളുംകൊണ്ട് ആ പദവിയില്‍ എത്താതെപോയി. തുടര്‍ച്ചയായ അവഗണനയില്‍ മനംനൊന്ത് പാര്‍ട്ടിയിലും വിദ്യാര്‍ഥിസംഘടനയിലും കഴിഞ്ഞുകൂടുമ്പോഴും ഒരു നേതാവിനു മുന്നിലും പരാതിയുമായി നടന്നില്ല. 1972ല്‍ ഗ്രൂപ്പിസത്തില്‍ തഴയപ്പെട്ടപ്പോള്‍ നേതാക്കളുടെ കാലുപിടിക്കാനല്ല, രാഷ്ട്രീയമുപേക്ഷിച്ച് സഹോദരനോടൊപ്പം നേവിയില്‍ ചേരാന്‍ ശ്രമംനടത്തുകയാണ് കാര്‍ത്തികേയന്‍ ചെയ്തത്. ഇക്കാര്യംസൂചിപ്പിച്ച് അന്ന് ഉറ്റ സുഹൃത്തായിരുന്ന ഇപ്പോഴത്തെ ഐ.എന്‍.ടി.യു.സി നേതാവ് അഡ്വ. വി. പ്രതാപചന്ദ്രന് കാര്‍ത്തികേയന്‍ എഴുതിയ കത്ത് ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 1978ല്‍ കോണ്‍ഗ്രസ് പിളരുമ്പോള്‍ അന്ന് തന്നോടൊപ്പം നിന്നിരുന്ന കാര്‍ത്തികേയനെ കരുണാകരന്‍ കെ.എസ്.യു പ്രസിഡന്‍റാക്കിയത് അദ്ദേഹത്തിന്‍െറ നേതൃപാടവം കണ്ടറിഞ്ഞതിനാലാണ്. രമേശ് ചെന്നിത്തല, ജോര്‍ജ് ഈഡന്‍, പന്തളം സുധാകരന്‍ എന്നിവരോടൊപ്പം കെ.എസ്.യു-ഐ വിഭാഗത്തെ അജയ്യശക്തിയാക്കിയ കാര്‍ത്തികേയന് കരുണാകരന്‍ കൊടുത്ത അംഗീകാരമാണ്, 1982ലെ നിയമസഭാ അംഗത്വം. നിയമസഭയില്‍ പ്രതിപക്ഷത്തെ എന്നപോലെ സ്വന്തം മുന്നണിയെയും സ്വന്തം പാര്‍ട്ടിയെയും എന്തിന്, ഗ്രൂപ്പിനെ തന്നെയും നഖശിഖാന്തം വിമര്‍ശിച്ച കാര്‍ത്തികേയന്‍ ശ്രദ്ധേയനായി. എം.പി. ഗംഗാധരന്‍െറ പൈപ്പ് കുംഭകോണത്തിനെതിരെ രംഗത്തിറങ്ങിയ കാര്‍ത്തികേയന്‍ അന്ന് സ്വന്തം നേതാവായ കരുണാകരനുപോലും തലവേദന ഉണ്ടാക്കി. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്യിച്ച കേസില്‍ ഗംഗാധരന്‍െറ രാജി കരുണാകരന് ആവശ്യപ്പെടേണ്ടിവന്നത്, കാര്‍ത്തികേയന്‍െറ ഇടപെടല്‍ മൂലമാണ്. 1985ന്‍െറ അവസാനം ഏകകക്ഷിഭരണമെന്ന മുദ്രാവാക്യം യൂത്ത് കോണ്‍ഗ്രസിന്‍െറ വഴിത്തിരിവായി. പിന്നീട് കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ചര്‍ച്ച ഏകകക്ഷി ഭരണത്തെ ചുറ്റിപ്പറ്റിയായി. മുന്നണിനേതൃത്വങ്ങള്‍ അതു തള്ളിയശേഷവും ഏകകക്ഷിഭരണമെന്ന ആശയത്തിന്‍െറ അലയൊലികള്‍ അടങ്ങിയില്ല. മന്ത്രിപദവിയില്‍ രണ്ടുവട്ടം എത്തിയെങ്കിലും ആരോപണങ്ങള്‍ ഒന്നുമുണ്ടായില്ല. ലാവലിന്‍ കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമായിരുന്നു കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിപദത്തിലിരുന്ന കാലം. എന്നിട്ടും അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കാന്‍ പ്രതിപക്ഷത്തെ ഒരു നേതാവും തുനിഞ്ഞില്ല. നിയമസഭയില്‍ സ്പീക്കറായി എത്തിയപ്പോള്‍ കാര്‍ത്തികേയന്‍ ആദ്യം ശ്രമിച്ചത് ലൈബ്രറിയെ മെച്ചപ്പെടുത്താനാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment