പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു Madhyamam News Feeds |
- പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു
- രോഹിത്തിന് സെഞ്ച്വറി; ബംഗ്ളാദേശിന് 303 റണ്‍സ് വിജയലക്ഷ്യം Live
- ശമ്പളമില്ല; ദേശീയപാത കരാര്‍ കമ്പനി തൊഴിലാളികള്‍ പണിമുടക്കി
- നിയമസഭയില്‍ നടക്കുന്നത് ജനാധിപത്യത്തിന്‍െറ കശാപ്പ് ^ഇ.പി.ജയരാജന്‍
- സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതി: പ്രത്യേക കൗണ്‍സില്‍ ഇന്ന്
- മൂലമ്പിള്ളി പാക്കേജിന് ഏഴ് വര്‍ഷം; പുനരധിവാസ ഭൂമിയില്‍ തറക്കല്ലിട്ട് പ്രതിഷേധം
- പി.രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക്
- എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മാണം വിവാദത്തില്‍
- വയല്‍ നികത്തി സ്റ്റേഡിയം നിര്‍മാണം: പരിസ്ഥിതി പ്രശ്നമുണ്ടാവുമെന്ന് ആശങ്ക
- വിധി വരുംവരെ ടീസ്റ്റയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി
- ഇ.എം.എസ് ദിനാചരണ പരിപാടിയില്‍ വി.എസിനെ തഴഞ്ഞു
- ദുരിത നാളുകള്‍ക്ക് വിട; മലയാളികള്‍ ഉള്‍പ്പെടെ 24 തൊഴിലാളികള്‍ നാട്ടിലേക്ക്
- 'ഐ.എ.എസ് ഒഫീസറുടെ ദുരൂഹമരണം: സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന്'
- അമീറിന്‍െറ ഇന്ത്യന്‍ പര്യടനം 23 മുതല്‍
- എണ്ണ വിലയിടിവ് : തൊഴില്‍ നഷ്ടം ആദ്യം ബാധിക്കുക പ്രവാസികളെ
- നഴ്സിങ് റിക്രൂട്ട്മെന്‍റ്: സര്‍ക്കാര്‍ ഏജന്‍സി വഴിയാവാന്‍ കാരണം കേരളത്തിന്‍െറയും എംബസിയുടെയും സമ്മര്‍ദം
- ഇന്ന് പോരാട്ടം അയല്‍ക്കാര്‍ തമ്മില്‍
- ജനകീയ അടവുനയവുമായി മുഖം മിനുക്കാന്‍ സി.പി.എം
- സി.പി.എമ്മില്‍ ഇനി വി.എസിന്‍െറ അച്ചടക്കത്തിന്‍െറ വേലിപൊളിക്കല്‍ പരിശോധന
- രാഷ്ട്രീയ നാടക പരമ്പര
- സംവരണത്തെക്കുറിച്ച സുപ്രധാന കാര്യങ്ങള്‍
- ഈ വിജയത്തിന് എന്ത് വിലകൊടുക്കേണ്ടിവരും?
- പന്‍സാരെക്കു പിന്നാലെ ഡോ. ഭരത് പട്നാകര്‍ക്കും വധഭീഷണി
- ആഡംബര ഉരു അറബിക്കടലിന്‍െറ ഓളങ്ങളിലേക്ക്
- പാറയിടുക്കില്‍ വീണ ആദിവാസി വൃദ്ധന്‍ നാലുദിവസത്തിന് ശേഷം ജീവിതത്തിലേക്ക്
പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു Posted: 19 Mar 2015 01:14 AM PDT Image: ഇസ്ലാമാബാദ്: കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പാകിസ്താന്‍ 25 കാരന്‍െറ വധശിക്ഷ മാറ്റിവെച്ചു. 30 ദിവസത്തേക്കാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കുന്നത്. 2004ല്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷഫ്ഖത്ത് ഹുസൈന്‍െറ വധശിക്ഷയാണ് മാറ്റിവെച്ചത്. 14-ാം വയസ്സില്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കൊലക്കുറ്റത്തിന് പത്ത് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ഷഫ്ഖത്തിന്‍െറ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍്റെ നിര്‍ദേശ പ്രകാരം പാക് പ്രസിഡന്‍റ്് മംമൂന്‍ ഹുസൈന്‍ ആണ് ശിക്ഷ നീട്ടിവെക്കാന്‍ ഉത്തരവിട്ടത്. 2004ല്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഷഫ്ഖത്തിനെതിരായ കുറ്റം. നേരത്തെ ഷഫ്ഖത്തിന്‍്റെ വധശിക്ഷ മാര്‍ച്ച് 19ന് നടപ്പാക്കണമെന്ന് തീവ്രവാദ വിരുദ്ധ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തത്തെി. കറാച്ചി പൊലീസ് ഷഫ്ഖത്തിനെ ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നും അന്ന് വെറും 14 വയസ് മാത്രമായിരുന്നു പ്രായമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സിന്ധ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. കുറ്റം ചെയ്യുമ്പോള്‍ 18 വയസ്സിനു താഴെ പ്രായമുള്ളയാളാണെങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ പാടില്ളെന്നാണ് നിയമം. ഇതു ലംഘിച്ചാണ് ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതെന്ന് ഷഫ്ഖത്ത് ഹുസൈന്‍്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പാകിസ്താനില്‍ 21 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. പെഷാവര്‍ സൈനിക സ്കൂളിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പാകിസ്താന്‍ പിന്‍വലിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പാകിസ്താനില്‍ 48 പേരുടെ വധശിക്ഷ നടപ്പാക്കി.
|
രോഹിത്തിന് സെഞ്ച്വറി; ബംഗ്ളാദേശിന് 303 റണ്‍സ് വിജയലക്ഷ്യം Live Posted: 19 Mar 2015 12:55 AM PDT Image: മെല്‍ബണ്‍ : ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരെ ബംഗ്ളാദേശിന് 303 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടി. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും (137) അര്‍ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്നയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലത്തെിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 9.3 ഓവറില്‍ 50 കടന്ന ഇന്ത്യയെ പിന്നീട് ബംഗ്ളാദേശ് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. പതിനേഴാം ഓവറില്‍ ടീം സ്കോര്‍ 75 നില്‍ക്കെ ശിഖര്‍ധവാനാണ് ആദ്യം പുറത്തായത്. 30 റണ്‍സെടുത്ത ധവാനെ വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കുര്‍ റഹ്മാന്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കകുയായിരുന്നു. നാല് റണ്‍സിന്‍െറ ഇടവേളയില്‍ കോലി(3)യും പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ആദ്യ 10 ഓവറില്‍ 50 കടന്ന ഇന്ത്യ 25.5 ഓവറിലാണ് 100 കടന്നത്. രഹാനെ 19 റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ റെയ്നയും രോഹിതും ഒരുമിച്ചതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരികെവന്നത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 122 റണ്‍സ് നേടി. 65 റണ്‍സെടുത്ത റെയ്നയെ മഷര്‍റഫ് മര്‍ത്തസ പുറത്താക്കി. 57 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടെയാണ് റെയ്ന 65 റണ്‍സ് നേടിയത്. അതിനിടെ രോഹിത് ശര്‍മ ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടി. 126 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്സറും ഉള്‍പ്പെടെയാണ് ശര്‍മ 137 റണ്‍സ് എടുത്തത്. വ്യക്തിഗത സ്കോര്‍ 90ല്‍ നില്‍ക്കെ രോഹിത് ക്യാച്ച് നല്‍കിയെങ്കിലും പാക് അംപയര്‍ അലീംദാര്‍ നോബോള്‍ വിളിക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറ പാകിയ രോഹിത് ശര്‍മയെ തസ്കിന്‍ അഹ്മദ് ക്ളീന്‍ ബൗള്‍ഡ് ചെയ്തു. ക്യാപ്ടന്‍ ധോനി ആറ് റണ്‍സെടുത്ത് പുറത്തായി. . |
ശമ്പളമില്ല; ദേശീയപാത കരാര്‍ കമ്പനി തൊഴിലാളികള്‍ പണിമുടക്കി Posted: 19 Mar 2015 12:39 AM PDT വടക്കഞ്ചേരി: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശീയപാത വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാത കരാര്‍ കമ്പനിയുടെ ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ സമരം തുടങ്ങി. |
നിയമസഭയില്‍ നടക്കുന്നത് ജനാധിപത്യത്തിന്‍െറ കശാപ്പ് ^ഇ.പി.ജയരാജന്‍ Posted: 19 Mar 2015 12:39 AM PDT Image: തിരുവനന്തപുരം: നിയസഭയില്‍ നടക്കുന്നത് ജനാധിപത്യത്തിന്‍റെ കശാപ്പാണെന്ന് എം.എല്‍.എ. സര്‍ക്കാര്‍ അഴിമതി നടത്തുമ്പോള്‍ നിയമസഭയില്‍ രാമനാമം ജപിച്ചിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഇത്രയും ചെയ്യാനെ കഴിഞ്ഞുള്ളൂ എന്നാണ് തങ്ങളുടെ വിഷമം. കോണ്‍ഗ്രസ് ഓഫീസില്‍ ചായമേടിച്ച് കൊടുത്തിരുന്നയാളാണ് സ്പീക്കര്‍ പദവിയില്‍ എത്തിയതെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.
|
സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതി: പ്രത്യേക കൗണ്‍സില്‍ ഇന്ന് Posted: 19 Mar 2015 12:14 AM PDT ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ നോട്ടീസിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭയുടെ സ്പെഷല്‍ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച ചേരും. പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന ആവശ്യത്തോട് ഭരണപക്ഷം നിഷേധാത്മക സമീപനം സ്വീകരിക്കുന്നെന്നാരോപിച്ച് കഴിഞ്ഞ തിങ്കളാഴ്ച യു.ഡി.എഫിലെ ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു. |
മൂലമ്പിള്ളി പാക്കേജിന് ഏഴ് വര്‍ഷം; പുനരധിവാസ ഭൂമിയില്‍ തറക്കല്ലിട്ട് പ്രതിഷേധം Posted: 18 Mar 2015 11:58 PM PDT കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത മൂലമ്പിള്ളി പാക്കേജിന് വ്യാഴാഴ്ച ഏഴ് വര്‍ഷം. മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂര്‍, ഇടപ്പളളി, വടുതല, മഞ്ഞുമ്മല്‍, ഏലൂര്‍, കളമശ്ശേരി എന്നീ പ്രദേശങ്ങളില്‍നിന്ന് വഴിയാധാരമാക്കപ്പെട്ടവരുടെ പുനരധിവാസമാണ് സര്‍ക്കാറിന്‍െറ മെല്ളെപ്പോക്ക് മൂലം ഇന്നും അനിശ്ചിതാവസ്ഥയില്‍ തുടരുന്നത്. |
പി.രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക് Posted: 18 Mar 2015 11:55 PM PDT Image: തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.ഐ വിട്ട അഡ്വ. പി.രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാട്ടി രാമചന്ദ്രന്‍നായര്‍ നേരത്തെ സി.പി.എം ജില്ലാ കമ്മറ്റിക്ക് കത്തു നല്‍കിയിരുന്നു. ഇതു അംഗീകരിച്ച ജില്ലാ കമ്മറ്റി അന്തിമ തീരുമാനമെടുക്കുന്നതിനായി കത്ത് സംസ്ഥാന കമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബെന്നറ്റ് എബ്രഹാമിനെ തീരുമാനിച്ചതിന് പിന്നില്‍ പണമിടപാട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. രാമചന്ദ്രന്‍നായരും, വെഞ്ഞാറമൂട് ശശിയുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ആരോപണം. വെഞ്ഞാറമൂട് ശശിയും സി.പി.ഐയില്‍ നിന്നും രാജിവച്ചിരുന്നു. സി.പി.ഐയുടെ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയാണ് പി.രാമചന്ദ്രന്‍നായര്‍.
|
എടപ്പാള്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മാണം വിവാദത്തില്‍ Posted: 18 Mar 2015 11:52 PM PDT എടപ്പാള്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടം വിവാദത്തില്‍. സ്കൂളിലെ മൈതാനത്തിന്‍െറ വലിപ്പം കുറയാന്‍ വഴിയൊരുക്കുന്ന രീതിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതായി ആരോപിച്ച് പൗരസമിതി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തത്തെി. 1. 82 കോടി രൂപ ചെലവഴിച്ചാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് മൈതാനത്തിന്‍െറ തെക്ക് ഭാഗത്ത് രണ്ടുനില കെട്ടിടം നിര്‍മിക്കുന്നത്. ഇവിടെ കെട്ടിടം നിര്‍മിക്കുന്നതോടെ മൈതാനത്തിന്‍െറ വലിപ്പം ചുരുങ്ങുമെന്നതിനാല്‍ കായിക രംഗത്തിന് തിരിച്ചടിയാകുമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്‍െറ നിലപാട്. ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് നടത്താന്‍ ഏകദേശം 120 മീറ്ററും ഉപജില്ല, ജില്ലാ കായിക മേളകള്‍ നടത്താന്‍ 100 മീറ്റര്‍ ട്രാക്ക് നിര്‍മിക്കാനുള്ള സ്ഥലവും വേണം. പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെ കായിക മത്സരങ്ങള്‍ നടത്താനാകില്ല. |
വയല്‍ നികത്തി സ്റ്റേഡിയം നിര്‍മാണം: പരിസ്ഥിതി പ്രശ്നമുണ്ടാവുമെന്ന് ആശങ്ക Posted: 18 Mar 2015 11:39 PM PDT താമരശ്ശേരി: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കിഴക്കോത്ത് പഞ്ചായത്തിലെ ചെറ്റക്കടവില്‍ വയല്‍നികത്തി നിര്‍മിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിനോട് ചേര്‍ന്ന് ചെറ്റക്കടവ് തോടിന് കുറുകെ പാലവും 50 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും നാല് മീറ്റര്‍ ഉയരത്തിലുമായി അപ്രോച് റോഡും ഉണ്ട്. |
വിധി വരുംവരെ ടീസ്റ്റയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി Posted: 18 Mar 2015 11:36 PM PDT Image: ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദന്‍െറ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. ടീസ്റ്റ സെതല്‍വയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിപുലമായ ബെഞ്ചിന് വിട്ടു. സുപ്രിം കോടതിയുടേതാണ് നടപടി. അഭിപ്രായ സ്വാതന്ത്ര്യം, നിയന്ത്രിത സ്വാതന്ത്ര്യം, നിയന്ത്രിത സ്വാതന്ത്ര്യം ഉള്‍പടെയുള്ള വിഷയങ്ങളാണ് വിപുലമായ ബെഞ്ച് പരിഗണിക്കുക. ടീസ്റ്റയുടേയും ഭര്‍ത്താവ് ആനന്ദിന്‍്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈകോടതി നേരത്തെ നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം തടയാവുന്ന ഒന്നും ഗുജറാത്ത് പൊലീസിന്‍െറ പക്കലില്ളെന്നും സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതിനെ ഐ.സി.യുവിലും വെന്‍റിലേറ്ററിലുമാക്കാന്‍ അനുവദിക്കില്ല. വന്‍പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അതിഗുരുതരമായ ആരോപണങ്ങളുടെ പിന്‍ബലമില്ലാതെ ഒരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദിക്കാനാവില്ളെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ തക്ക ഒരു കുറ്റവും ടീസ്റ്റക്കെതിരെ ആരോപിക്കാന്‍ ഗുജറാത്ത് പൊലീസിന് കഴിഞ്ഞിട്ടില്ളെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.
|
ഇ.എം.എസ് ദിനാചരണ പരിപാടിയില്‍ വി.എസിനെ തഴഞ്ഞു Posted: 18 Mar 2015 10:43 PM PDT Image: തിരുവനന്തപുരം: ഇ.എം.എസ് ദിനാചരണ പരിപാടിയില്‍ വി.എസ് അചുതാനന്ദനെ പ്രസംഗിക്കാന്‍ അനുവദിച്ചില്ളെന്ന് ആക്ഷേപം. വ്യാഴാഴ്ച കാലത്ത് നിയമസഭക്ക് മുന്‍പിലെ ഇ.എം.എസ് പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് വി.എസിനെ തഴഞ്ഞത്. വി.എസിനെ കൂടാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി എന്നിവര്‍ എത്തിയിരുന്നു. വി.എസ് ബഹിഷ്കരിച്ച ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിന്ശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു ഇത് .കഴിഞ്ഞ കാലങ്ങളിലൊക്കെ പാര്‍ട്ടി സെക്രട്ടറിയെ കൂടാതെ വി.എസും ചടങ്ങില്‍ ഇ.എം.എസിനെ അനുസ്മരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കൊടിയേരിയെ മാത്രമേ സംസാരിക്കാന്‍ വിളിച്ചുള്ളൂ. കാലത്ത് എഴരക്കായിരുന്നു പരിപാടി. അതിനിടെ തന്‍െറ പ്രശ്നത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് വി.എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ യോഗം 20 നും കേന്ദ്ര കമ്മിറ്റി 21,22 തീയതികളിലും കൂടുന്ന സാഹചര്യത്തിലാണ് കത്ത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് നേരത്തെ കത്ത് നല്‍കിയിരുന്നു . കേന്ദ്ര കമ്മിറ്റി അംഗമായ തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പ്രമേയം സമ്മേളനത്തിന് മുമ്പ് പാസാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് വി.എസ് ഉന്നയിച്ച ആക്ഷേപം. പ്രസ്തുത പ്രമേയം സംഘടനാ വിരുദ്ധം ആണെന്നും കേന്ദ്ര കമ്മിറ്റി ഇടപെട്ട് റദ്ദാക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് എതിരെ നടപടി എടുക്കണമെന്നുമാണ് ആവശ്യം.
|
ദുരിത നാളുകള്‍ക്ക് വിട; മലയാളികള്‍ ഉള്‍പ്പെടെ 24 തൊഴിലാളികള്‍ നാട്ടിലേക്ക് Posted: 18 Mar 2015 10:17 PM PDT Image: ദുബൈ: മാസങ്ങളായി ശമ്പളവും താമസസ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുബൈയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ദുരിതനാളുകളോട് വിടപറഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ 24 തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു. ഇവരില്‍ ഏഴ് മലയാളികള്‍ വ്യാഴാഴ്ച ഉച്ചക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കും. മനോഹരന്‍ തിരുവനന്തപുരം, പ്രശാന്ത് തൃശൂര്‍,രതീഷ്കുമാര്‍ കൊല്ലം, ഗിരീഷ്കുമാര്‍ തിരുവല്ല, രാജന്‍ പാലക്കാട്, വിപിക്കുട്ടന്‍ തിരുവല്ല, ബിജു ബേബി കൊല്ലം എന്നിവരാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറയും കോടതിയുടെയും ഇടപെടലിനെ തുടര്‍ന്ന് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കൈപറ്റി ആശ്വാസത്തോടെ കുടുംബത്തിലണയാന്‍ ഇന്ന് പറക്കുന്നത്. ഒഡിഷ, ഉത്തര്‍പ്രദേശ്, ബംഗ്ളാദേശ്, പാക്കിസ്താന്‍ സ്വദേശികളായ മറ്റുള്ളവര്‍ വെള്ളി, ശനി ദിവസങ്ങളില്‍ മടങ്ങും. കമ്പനി ഓഫീസില്‍ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ പാസ്പോര്‍ട്ട് കോടതിയുടെ നിര്‍ദേശപ്രകാരം വീസ റദ്ദാക്കി തൊഴിലാളികള്‍ക്ക് കൈമാറി. |
'ഐ.എ.എസ് ഒഫീസറുടെ ദുരൂഹമരണം: സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന്' Posted: 18 Mar 2015 09:52 PM PDT Image: ബംഗളൂരു: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണര്‍ ഡി.കെ. രവികുമാര്‍ ഐ.എ.എസ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യം ശ്കതമാകുന്നു. സി.ബി.ഐ അന്വേഷണം തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ 13.58 ലക്ഷം പേരാണ് ഒപ്പുവെച്ചത്. അന്വേഷണം സി.ബി.ഐക്ക് തന്നെ വിടണമെന്ന് ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കേസ് സി.ബി.ഐക്ക് തന്നെ വിടണം. രണ്ട് തവണ രവിക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്‍െറ ആവശ്യമില്ളെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. മരണം സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 36കാരനായ രവിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യയാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ അന്വേഷണം മൂടിവെക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ബംഗളൂരു കോറമംഗലക്ക് സമീപം തവരക്കരയിലെ സെന്‍റ് ജോണ്‍സ് വുഡ് അപ്പാര്‍ട്ട്മെന്‍റിലെ ഒൗദ്യോഗികവസതിയില്‍ ഡി.കെ. രവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. നാഗര്‍ഭാവിയിലെ വീട്ടില്‍ നിന്ന് രാവിലെ ജോലിക്കായി പുറപ്പെട്ട രവിയെ മൊബൈല്‍ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ കുസുമയും മകളും അപാര്‍ട്ട്മെന്‍റിലത്തെിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. ബംഗളൂരുവില്‍ അഡീഷണല്‍ കമ്മീഷണറായിരിക്കെ വന്‍കിട കമ്പനികളില്‍ പരിശോധന നടത്തുകയും നികുതി വെട്ടിപ്പിന് കോടി കണക്കിന് രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തിരുന്നു. കോലാറില്‍ കളക്ടറായിരിക്കെ മണല്‍മാഫിയകള്‍ക്കും സര്‍ക്കാര്‍ഭൂമി കൈയേറിയവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചാണ് ഡി.കെ. രവികുമാര്‍ ശ്രദ്ധേയനായത്. ഇതോടൊപ്പം സാധാരണക്കാര്‍ക്കുവേണ്ടി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിവന്നിരുന്നു.
|
അമീറിന്‍െറ ഇന്ത്യന്‍ പര്യടനം 23 മുതല്‍ Posted: 18 Mar 2015 09:36 PM PDT Image: ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഇന്ത്യന്‍ പര്യടനം അടുത്തയാഴ്ച മുതല്‍. മാര്‍ച്ച് 23 മുതല്‍ 25 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും അമീര്‍ സന്ദര്‍ശിക്കും. നയതന്ത്ര ബന്ധം വളര്‍ത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാഷ്ട്രത്തലവന്മാരുമായും വിവിധ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അമീര്‍ കൂടിക്കാഴ്ചകള്‍ നടത്തും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പരസ്പര പ്രാധാന്യമുള്ള വിഷയങ്ങള്‍ അമീര്‍ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ വിശകലനം ചെയ്യും. നിരവധി മേഖലകളില്‍ വിവിധ രാജ്യങ്ങളുമായി ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. യുവജനകാര്യം, കായികം, സാംസ്കാരികം, ആരോഗ്യം, കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം അമീറിന്‍െറ സംഘത്തിലുണ്ടാവും. |
എണ്ണ വിലയിടിവ് : തൊഴില്‍ നഷ്ടം ആദ്യം ബാധിക്കുക പ്രവാസികളെ Posted: 18 Mar 2015 08:59 PM PDT Image: എണ്ണ വിലയിടിവ് തൊഴില്‍ നഷ്ടത്തിന് വഴിയൊരുക്കിയാല്‍ അത് ആദ്യം ബാധിക്കുക പ്രവാസികളെ. ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസ് ഇടക്കാല ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ബോര്‍ഡ് ഉപദേശകനുമായ മുസല്ലം അല്‍ മന്ദാരിയെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ എണ്ണവില ഈ മേഖലയിലെ തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കാനിടയില്ളെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ എണ്ണ, പ്രകൃതി വാതക മേഖലയില്‍ തൊഴിലാളികളെ കുറക്കേണ്ടിവരുന്നപക്ഷം പ്രവാസി തൊഴിലാളികളെയാകും ആദ്യം ബാധിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡോയില്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളിലെയും എണ്ണ, പ്രകൃതി വാതക കമ്പനികള്‍ ജീവനക്കാരെ കുറക്കുന്നതടക്കം നടപടികളിലേക്ക് നീങ്ങുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മുസല്ലം അല്‍മന്ദാരിയുടെ പ്രതികരണം. പ്രോജക്ടുകളിലോ വ്യാപാരത്തിലോ നഷ്ടമുണ്ടാകുന്നപക്ഷം തൊഴിലാളികളെ കുറക്കുന്നത് ആലോചിക്കേണ്ടിവരും. പ്രവാസികള്‍ക്കു ശേഷം മാത്രമേ ഇത് സ്വദേശികളെ ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ സ്വദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്ന് കമ്പനികളോട് നിര്‍ദേശിച്ചതായി എണ്ണ, പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം നാസര്‍ അല്‍ ഒൗഫിയും പറഞ്ഞിരുന്നു. |
Posted: 18 Mar 2015 08:51 PM PDT Image: കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് കാരണമായത് കേരള സര്‍ക്കാറിന്‍െറ നിരന്തര സമ്മര്‍ദം. |
ഇന്ന് പോരാട്ടം അയല്‍ക്കാര്‍ തമ്മില്‍ Posted: 18 Mar 2015 08:19 PM PDT Image: മെല്‍ബണ്‍: ഒരുവശത്ത് കെട്ടിലും മട്ടിലും ലോക ചാമ്പ്യനായ ഇന്ത്യ, മറുവശത്ത് ലോകവേദിയിലെ ആദ്യ നോക്കൗട്ടിന്‍െറ പകിട്ടില്‍ ബംഗ്ളാദേശ്; ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിറയുന്നത് ഏഷ്യന്‍ പോര്. ഇത്തവണത്തെ ക്വാര്‍ട്ടറിലെ ഏക അയല്‍പോരിനാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുന്നത്. |
ജനകീയ അടവുനയവുമായി മുഖം മിനുക്കാന്‍ സി.പി.എം Posted: 18 Mar 2015 07:54 PM PDT Image: Subtitle: പാലിയേറ്റിവ് കെയറിന് പിന്നാലെ കളരിയും കാരാട്ടേയും യോഗയുമായി അക്കാദമി കൊച്ചി: തെരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്പേ പാലിയേറ്റിവ് കെയറും ജൈവകൃഷിയും മാലിന്യ നിര്‍മാര്‍ജനവുമായി സംസ്ഥാനത്ത് മുഖം മിനുക്കല്‍ നടപടി ആരംഭിച്ച സി.പി.എം മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുമായി രംഗത്ത്. |
സി.പി.എമ്മില്‍ ഇനി വി.എസിന്‍െറ അച്ചടക്കത്തിന്‍െറ വേലിപൊളിക്കല്‍ പരിശോധന Posted: 18 Mar 2015 07:18 PM PDT Image: Subtitle: വി.എസും സംസ്ഥാന നേതൃത്വവും കടുംപിടുത്തം തുടരുമെന്ന് സൂചന തിരുവനന്തപുരം: പാര്‍ട്ടിക്ക് പുറത്തെ വി.എസ്. അച്യുതാനന്ദന്‍െറ പ്രകടനങ്ങള്‍ക്ക് താല്‍കാലിക അവധിനല്‍കി പാര്‍ട്ടിക്കകത്തെ അച്ചടക്കത്തിന്‍െറ വേലിപൊളിക്കല്‍ പരിശോധിക്കാന്‍ സി.പി.എം ഒരുങ്ങുന്നു. നിയമസഭയിലെ പ്രവര്‍ത്തനത്തിലൂടെ മുന്നണിക്കും അണികള്‍ക്കും നല്‍കിയ ഐക്യത്തിന്‍െറ സന്ദേശത്തിന്‍െറ പരീക്ഷണനാളുകള്‍ കൂടിയായിരിക്കും മാര്‍ച്ച് 20 മുതല്‍ 22 വരെ നടക്കുന്ന സി.പി.എം കേന്ദ്ര നേതൃയോഗങ്ങള്‍. എപ്രില്‍ 14 മുതല്‍ 19 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയമാവും മുഖ്യ അജണ്ട. അതേസമയം സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയ വിഷയവും കേന്ദ്ര നേതൃത്വത്തിന് ഒഴിച്ചുനിര്‍ത്താനാവില്ല. മാര്‍ച്ച് 20ന് പി.ബിയും തുടര്‍ന്ന് രണ്ടുദിവസം കേന്ദ്രകമ്മിറ്റിയും ചേരും. |
Posted: 18 Mar 2015 07:13 PM PDT Image: ഈ മാസം ഒന്നിന് തണുപ്പ് വിടാത്ത ശ്രീനഗറില്‍ മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുമ്പോള്‍ കശ്മീര്‍ പരിവര്‍ത്തനദശയുടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന പ്രതീതിയാണ് ദൃശ്യമായത്. ഡിസംബര്‍ 23ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും പൂര്‍ത്തിയായെങ്കിലും സത്യപ്രതിജ്ഞക്ക് രണ്ടു മാസത്തെ കാത്തിരിപ്പ് വേണ്ടിവന്നു. തൂക്കുസഭ അനിവാര്യമാക്കിയതായിരുന്നു ഈ കാലവിളംബം. ഭിന്ന കാഴ്ചപ്പാടുകാരായ രണ്ടു പാര്‍ട്ടികളുടെ സഖ്യ രൂപവത്കരണം എന്ന കടമ്പ തരണംചെയ്യേണ്ട ദുര്യോഗത്തിലായിരുന്നു നേതാക്കള്‍. 87 അംഗ സഭയില്‍ 27 സീറ്റുകള്‍ നേടിയ പി.ഡി.പിയും 29 സീറ്റ് നേടിയ ബി.ജെ.പിയും അനുരഞ്ജന സന്ധിയില്‍ എത്തിയതോടെയാണ് മുഫ്തി മുഹമ്മദ് മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കപ്പെട്ടത്. സഖ്യ രൂപവത്കരണത്തിനു വേണ്ടി നിരവധി രാഷ്ട്രീയ തര്‍ക്കങ്ങള്‍ മാറ്റിവെച്ചു. ചിലതെല്ലാം കുഴിച്ചുമൂടി. നിലപാടുകള്‍ മയപ്പെടുത്തി. ഭരണഘടനയുടെ 370ാം വകുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മരവിപ്പിച്ചു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന്‍െറ പേരില്‍ അഭിനന്ദനങ്ങളേക്കാള്‍ പഴികേള്‍ക്കേണ്ടിവന്ന നേതാവാണ് മുഫ്തി. സംസ്ഥാനത്തിന്‍െറ പ്രത്യേക പദവി റദ്ദാക്കാന്‍ വേണ്ടി പ്രചാരണം നടത്തുന്ന ഒരു കക്ഷിക്ക് ഭരണപങ്കാളിത്തം നല്‍കുന്നത് ശുദ്ധ വങ്കത്തമല്ളേ എന്ന് വിമര്‍ശകര്‍ ആരായുന്നു. മുഫ്തിയും അദ്ദേഹത്തിന്‍െറ പി.ഡി.പിയും ബി.ജെ.പിക്കെതിരായ പ്രചാരണങ്ങളിലൂടെയാണ് വോട്ടുകള്‍ അഭ്യര്‍ഥിച്ചത്. ബി.ജെ.പിയാകട്ടെ, മുഫ്തിക്കും മകള്‍ മഹ്ബൂബക്കുമെതിരെയും പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍, തൂക്കുസഭ ചിത്രങ്ങള്‍ മാറ്റിവരച്ചു. |
സംവരണത്തെക്കുറിച്ച സുപ്രധാന കാര്യങ്ങള്‍ Posted: 18 Mar 2015 07:02 PM PDT Image: ഗുജറാത്ത്, ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രാജസ്ഥാനിലെ ഭാരത്പൂര്‍, ധോല്‍പൂര്‍ എന്നീ ജില്ലകളിലും നിര്‍ണായക സ്വാധീനമുള്ള ജാതിവിഭാഗമാണ് ജാട്ടുകള്‍. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്, മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍ തുടങ്ങിയവര്‍ ആ സമുദായത്തില്‍ പെടുന്നവരാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും വലിയ സ്വാധീനമുള്ള ജാതിവിഭാഗമാണവര്‍. സാമാന്യേന മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരു സമുദായമാണെങ്കിലും അവരെ സംവരണത്തിനര്‍ഹരായ ‘മറ്റു പിന്നാക്ക വിഭാഗ’ങ്ങളുടെ (ഒ.ബി.സി) ലിസ്റ്റില്‍ പെടുത്തിക്കൊണ്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍, 2014 മാര്‍ച്ച് നാലിന് ഉത്തരവിറക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന്‍െറ തലേന്നാണ് വിജ്ഞാപനം വരുന്നത് എന്നതില്‍നിന്നുതന്നെ, നയപരമായി ഗൗരവമുള്ള തീരുമാനമെന്നതിലുപരി, പച്ചയായ രാഷ്ട്രീയ അടവായിരുന്നു അതെന്ന് മനസ്സിലാക്കാവുന്നതാണ്. ഉത്തരേന്ത്യയിലെ പ്രബലമായൊരു ജാതിവിഭാഗത്തിന്‍െറ വോട്ടുകള്‍ നേടാനുള്ള അടവായിരുന്നു അത്. പക്ഷേ, അതുകൊണ്ട്, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിശേഷിച്ച് ഗുണമൊന്നും കിട്ടിയില്ല. എന്നാല്‍, പ്രസ്തുത തീരുമാനത്തിനെതിരെ നിലവിലെ ഒ.ബി.സി സമുദായങ്ങളില്‍നിന്ന് എതിര്‍പ്പുകളുയര്‍ന്നു. അവരെ പ്രതിനിധാനംചെയ്തുകൊണ്ട് ‘ഒ.ബി.സി സംവരണ രക്ഷാസമിതി’ എന്ന സംഘടനയുടെ നേതാവ് ഓം വീര്‍ സിങ്, പ്രസ്തുത വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ജാട്ട് സംവരണം റദ്ദാക്കിക്കൊണ്ട്, പ്രസ്തുത കേസില്‍ മാര്‍ച്ച് 17ന് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞിരിക്കുകയാണ്. ‘പിന്തിരിപ്പന്‍ ഭരണനിര്‍വഹണം’ (Retrograde Governance) എന്നാണ് 64 പേജുള്ള വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി സര്‍ക്കാര്‍ നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജാട്ടുകള്‍ക്ക് സംവരണം നല്‍കാന്‍ പാടില്ല എന്ന നാഷനല്‍ കമീഷന്‍ ഫോര്‍ ബാക്വേഡ് ക്ളാസസ് (എന്‍.സി.ബി.സി)യുടെ 2014 ഫെബ്രുവരി 26ലെ ശിപാര്‍ശയെ സര്‍ക്കാര്‍ അവഗണിച്ചതിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. |
ഈ വിജയത്തിന് എന്ത് വിലകൊടുക്കേണ്ടിവരും? Posted: 18 Mar 2015 12:53 PM PDT Image: Subtitle: ഗാര്‍ഡിയന്‍ ലേഖകന്‍ പീറ്റര്‍ ബ്യൂമോണ്ട് നെതന്യാഹുവിന്‍െറ വിജയത്തെ വിലയിരുത്തുന്നു ബിന്യമിന്‍ നെതന്യാഹുവിന്‍െറ വിജയം ഈ ലേഖകനെ അധികമൊന്നും അദ്ഭുതപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പുകളില്‍ മറ്റാരും ചിന്തിക്കാത്ത ദിശകളില്‍ തന്ത്രം മെനഞ്ഞ് അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുന്ന ആ മാജിക്കിന് ഇതിനു മുമ്പും ലോകം സാക്ഷ്യംവഹിച്ചിട്ടുണ്ട്. അതുകൊണ്ടുകൂടിയാണല്ളോ 90കളില്‍ അദ്ദേഹം ‘മാന്ത്രികനായ ബീബി’ എന്ന് അറിയപ്പെട്ടത്. ഇത്തവണയും അതിനപ്പുറമൊന്നും സംഭവിച്ചിട്ടില്ല. പ്രചാരണത്തിന്‍െറ അവസാന നാള്‍ അദ്ദേഹം ജറൂസലമില്‍ നടത്തിയ പ്രസംഗം ഓര്‍ക്കുക. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരെ ഏറെ ആനന്ദിപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണം. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞ അദ്ദേഹം താന്‍ തെരഞ്ഞെടുക്കപ്പെടുന്നപക്ഷം, ഫലസ്തീന്‍ രാഷ്ട്രംതന്നെ ഉണ്ടാവില്ളെന്ന് വ്യക്തമാക്കി. നെതന്യാഹുവിന്‍െറ ഈ വാക്കുകളിലെല്ലാം കൃത്യമായ അജണ്ട ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. നെതന്യാഹുവിന്‍െറ കീഴില്‍ മന്ത്രിയായിരുന്ന സിപി ലിവ്നിയെ കൂടെ ചേര്‍ത്താണ് ഹെര്‍സോഗ് സയണിസ്റ്റ് യൂനിയന് രൂപംനല്‍കിയത്. എന്നാല്‍, ഈ വിശാല സഖ്യത്തെപ്പോലും തോല്‍പിക്കാനാകുംവിധം ഇസ്രായേല്‍ ജനതയെ കൂടുതല്‍ വലതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ നെതന്യാഹുവിന് ഇത്തരം പ്രഭാഷണങ്ങളിലൂടെയും മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെയും സാധിച്ചു. അറബ് കക്ഷികളുടെ കൂട്ടായ്മ നേടിയ വിജയവും ഇതിനെ സാധൂകരിക്കുന്നുണ്ട്. രാജ്യത്തെ 20 ശതമാനം വരുന്ന അറബ് ജനത പൂര്‍ണമായും നെതന്യാഹുവിന്‍െറയും ഹെര്‍സോഗിന്‍െറയും സഖ്യത്തിന് എതിരായാണ് വിധിയെഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, നെതന്യാഹുവിന് താന്‍ ഇസ്രായേലിന്‍െറ മൊത്തം നേതാവാണെന്ന് പറയാനാകുമോ? രാജ്യം ഒരിക്കലും ഇണങ്ങാന്‍ സാധിക്കാത്ത തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ ആദ്യ പാഠം. നെതന്യാഹു ഒരിക്കല്‍കൂടി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഫലസ്തീന്‍െറ ഭാവി എന്താകുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഇനിയും അതേപടി തുടരുമെന്നുതന്നെ വേണം കരുതാന്‍. അമേരിക്ക മാത്രമല്ല, യൂറോപ്യന്‍ യൂനിയനും ഫലസ്തീന്‍ വിഷയത്തില്‍ ഇപ്പോള്‍ നെതന്യാഹുവിന്‍െറ നിലപാടുകളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ ഇതുപോലുള്ള വിഷയങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരുമെന്നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന്‍െറ പ്രതീക്ഷ. എന്നാല്‍, ബിബി മാജിക്കിലൂടെ ഒരു ‘വിഭജിത ഇസ്രായേലാണ്’ രൂപംകൊണ്ടിരിക്കുന്നത്. നെതന്യാഹുവിന്‍െറ സഖ്യ ചര്‍ച്ചകള്‍കൂടി പരിഗണിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ഇസ്രായേലിനെതിരെ ഫലസ്തീന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുന്നത്, യു.എന്നിലെ ഫലസ്തീന്‍ അംഗത്വം, ഗസ്സ ഉപരോധം തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കായിരിക്കും വരുംനാളുകളില്‍ ചെന്നത്തെുക. |
പന്‍സാരെക്കു പിന്നാലെ ഡോ. ഭരത് പട്നാകര്‍ക്കും വധഭീഷണി Posted: 18 Mar 2015 12:39 PM PDT Image: Subtitle: ഭീഷണി യുക്തിവാദത്തെയും മുസ്ലിംകളെയും അനുകൂലിക്കുന്ന നിലപാടിനെതിരെ മുംബൈ: അന്ധവിശ്വാസത്തിനെതിരെ പൊരുതിയ ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍, ഹിന്ദുത്വക്കെതിരെ ബോധവത്കരണം നടത്തിയ സി.പി.ഐ നേതാവ് ഗോവിന്ദ പന്‍സാരെ എന്നിവരുടെ വധത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഭരത് പട്നാകര്‍ക്കും വധഭീഷണി. ‘അടുത്തത് താങ്കളാണെന്ന’ മുന്നറിയിപ്പുനല്‍കുന്ന കത്തിലൂടെയാണ് ഭീഷണി. തീവ്ര ഹിന്ദുസംഘടനയുടെ പ്രസിദ്ധീകരണമായ ‘സനാതന്‍ പ്രഭാതി’ന്‍െറ ലെറ്റര്‍ ഹെഡും ഭീഷണിക്കത്തിനൊപ്പം ലഭിച്ചതായി ഭരത് പട്നാകര്‍ പറഞ്ഞു. |
ആഡംബര ഉരു അറബിക്കടലിന്‍െറ ഓളങ്ങളിലേക്ക് Posted: 18 Mar 2015 12:20 PM PDT Image: ബേപ്പൂര്‍: സുല്‍ത്താന്‍െറ നാട്ടില്‍നിന്ന് ഒരു ഉരുകൂടി അറബിക്കടലിലേക്ക്. ഖത്തര്‍ രാജകുടുംബത്തിനുവേണ്ടി നിര്‍മിച്ച ഉരുവാണ് നീറ്റിലിറങ്ങാന്‍ പോകുന്നത്. ബേപ്പൂര്‍ സ്വദേശി എടത്തൊടി സത്യന്‍ മേസ്തിരിയുടെയും ഫറോക്ക് സ്വദേശി രാജു മേസ്തിരിയുടെയും മേല്‍നോട്ടത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് മൂന്നരവര്‍ഷംകൊണ്ട് ഉരുവിന്‍െറ ജോലി പൂര്‍ത്തീകരിച്ചത്. ബേപ്പൂരില്‍ നിര്‍മിച്ച ഉരുക്കളില്‍നിന്നെല്ലാം വ്യത്യസ്തമായി കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയത്. 200 അടി നീളവും 42 അടി വീതിയുമുള്ള ഉരുവില്‍ 16 ആഡംബര മുറികളുണ്ട്. കൊച്ചിയിലേക്ക് കടലിലൂടെ കെട്ടിവലിച്ച് മറ്റു കപ്പലുകളുടെ സഹായത്തോടെ കൊണ്ടുപോവുന്ന ഉരുവില്‍ അവിടെവെച്ച് എന്‍ജിന്‍ ഘടിപ്പിച്ചശേഷം ദോഹയിലേക്ക് കൊണ്ടുപോകും. ബേപ്പൂരിലെ കക്കാടത്ത് പടന്നയില്‍വെച്ച് മൂന്നര വര്‍ഷംമുമ്പ് ജോലി തുടങ്ങുമ്പോള്‍ സത്യന്‍ മേസ്തിരിയും രാജു മേസ്തിരിയും മനസ്സില്‍ കുറിച്ചിട്ടിരുന്നു, ബേപ്പൂരില്‍ നിര്‍മിച്ച ആഡംബര ഉരുക്കളില്‍നിന്ന് കൂടുതല്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന ഉരുവാകണമിതെന്ന്. ആഗ്രഹം സഫലമായതിന്‍െറ ആഹ്ളാദത്തിലാണ് ഇരുവരും ഉരുവിനെ യാത്രയാക്കുന്നത്. ബിനാഫ് എന്‍റര്‍പ്രൈസസാണ് ഉരുനിര്‍മാണം ഏറ്റെടുത്തത്. |
പാറയിടുക്കില്‍ വീണ ആദിവാസി വൃദ്ധന്‍ നാലുദിവസത്തിന് ശേഷം ജീവിതത്തിലേക്ക് Posted: 18 Mar 2015 12:17 PM PDT Image: മറയൂര്‍: 500 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന ആദിവാസി വൃദ്ധന്‍ നാലു ദിവസത്തിന് ശേഷം ജീവിതത്തിലേക്ക്. പാമ്പാര്‍ നദിയിലെ കോവില്‍ക്കടവ് ഭാഗത്ത് പാറയിടുക്കില്‍ വീണ പൊങ്ങമ്പള്ളി ആദിവാസി കോളനിയിലെ കണ്ണനാണ് (55) അപകടകരമായ വെള്ളച്ചാട്ടത്തിനടുത്ത് ജീവിതത്തിനും മരണത്തിനുമിടയില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ ശേഷം പൊലീസിന്‍െറയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ വെള്ളച്ചാട്ടത്തിന് സമീപം കാല്‍ കഴുകാന്‍ പോയ കണ്ണന്‍ അബദ്ധത്തില്‍ പാറയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപം ഒരാള്‍ക്ക് കയറി നില്‍ക്കാന്‍ മാത്രം കഴിയുന്ന പാറയിടുക്കിലേക്കാണ് വീണത്. ഏറെനേരം അലറിവിളിച്ചെങ്കിലും ഉയരത്തില്‍ നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ആരും രക്ഷിക്കാനത്തെിയില്ല. ഭക്ഷണവും വെള്ളവുമില്ലാതെ രാത്രിയും പകലും ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ കണ്ണന്‍ ഏറെ അവശനായിരുന്നു. ബുധനാഴ്ച രാവിലെ പത്തോടെ ചൂണ്ടയിടാന്‍ പാമ്പാറ്റിലത്തെിയ ആദിവാസിക്കുട്ടികളാണ് കരയിലേക്ക് കയറാന്‍ കഴിയാതെ പാറയില്‍ പിടിച്ച് നിസ്സഹായനായി നില്‍ക്കുന്ന കണ്ണനെ കണ്ടത്. ഉടന്‍ മറയൂര്‍ പൊലീസിനെ അറിയിച്ചു. സ്ഥലത്തത്തെിയ പൊലീസ് ആദ്യം ഭക്ഷണപ്പൊതി എറിഞ്ഞുനല്‍കി. തുടര്‍ന്ന് കണ്ണന്‍െറ ശരീരത്തില്‍ വടം കെട്ടി ഒരു മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കാലിനും തലക്കും പരിക്കേറ്റ കണ്ണന്‍ വെള്ളം പോലും കുടിക്കാതെയാണ് ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് മറയൂര്‍ പൊലീസ് പറഞ്ഞു. മറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment