മക്കല്ലം നായകന്‍; ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാരില്ല Madhyamam News Feeds |
- മക്കല്ലം നായകന്‍; ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാരില്ല
- വൈ ഫൈ വന്നില്ല; നഗരസൗന്ദര്യവത്കരണം നടന്നില്ല
- കൊക്കെയ്ന്‍ കേസ്: അഞ്ചുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു
- കര്‍ഷകര്‍ പ്രതിസന്ധിയില്‍; കുടിവെള്ളക്ഷാമം രൂക്ഷം
- പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം: ഗണേഷ്കുമാര്‍ ഹാജരായി
- യമനിലെ ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നു, ഉടനെ രക്ഷപ്പെടുത്തണം
- രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി; യമനിലേക്ക് ഇന്ത്യ വിമാനമയച്ചു
- സിറിയ സഹായ ഉച്ചകോടി : പ്രതീക്ഷയോടെ ഐക്യരാഷ്ട്രസഭ
- രാജ്യത്ത് ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്
- ഫ്രാന്‍സിലെ പ്രാദേശിക തെരഞ്ഞെടുപ്പ്: സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടി
- മേഖലയിലെ പ്രശ്നപരിഹാരത്തിന് റഷ്യയുടെ നിര്‍ദേശം അസ്വീകാര്യം -സൗദി
- സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു; പവന് 19,920
- ‘ആപ്’ ക്രൂരമായി പരിഹസിക്കുന്നതാരെ?
- യമന്‍ യുദ്ധത്തിന്‍െറ പിന്നാമ്പുറ ശക്തി
- മഞ്ഞപ്പടയോട്ടം
- ഫലസ്തീന്‍ ഗ്രാമം തുടച്ചുനീക്കാന്‍ ഇസ്രായേല്‍ കോടതി ഉത്തരവ്
- ഘടകകക്ഷി പദം ഉറപ്പിക്കാന്‍ ‘രേഖകളു’മായി പി.സി. ജോര്‍ജ്
- അറബ് രാഷ്ട്രങ്ങള്‍ക്ക് സംയുക്തസേന വരുന്നു
- സുരവരം സുധാകര റെഡ്ഡി; ആളിക്കത്തുന്ന സമരവീര്യം
- കര്‍ഷകര്‍ക്കിടയില്‍ മോദിയുടെ ജനപ്രീതി ഇടിയുന്നു
- കെജ്രിവാളിന്‍െറ പ്രസംഗം പുറത്ത്; അവരെ ഒഴിവാക്കിയില്ലെങ്കില്‍ രാജി
- യൂറോ യോഗ്യത: നെതര്‍ലന്‍ഡ്സിനും ഇറ്റലിക്കും സമനില
- ആല്‍പ്സ് വിമാനദുരന്തം: 600 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു; തിരിച്ചറിയല്‍ ദുഷ്കരം
- രാത്രിക്കാഴ്ചക്ക് തുള്ളിമരുന്ന്
- വീണ്ടും നിരക്കിളവുമായി ഗോ എയര്‍
മക്കല്ലം നായകന്‍; ലോകകപ്പ് ഇലവനില്‍ ഇന്ത്യക്കാരില്ല Posted: 30 Mar 2015 12:35 AM PDT Image: ദുബൈ: ലോകകപ്പ് ക്രിക്കറ്റിന്‍െറ ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റെങ്കിലും ഐ.സി.സി തയാറാക്കിയ ലോകകപ്പ് ഇലവനില്‍ കൂടുതലും ന്യൂസിലന്‍ഡ് താരങ്ങള്‍. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ഉള്‍പ്പെടെ അഞ്ച് ന്യൂസിലന്‍ഡ് താരങ്ങളാണ് ലോക ഇലവനില്‍ സ്ഥാനംപിടിച്ചത്. മക്കല്ലം തന്നെയാണ് ലോക ഇലവന്‍െറയും ക്യാപ്റ്റന്‍. അതേസമയം ഐ.സി.സി ലോകകപ്പ് ഇലവനില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടംകിട്ടിയില്ല. മക്കല്ലം കൂടാതെ കോറി ആന്‍ഡേഴ്സണ്‍, ട്രെന്‍റ് ബൗള്‍ട്ട്, മാര്‍ട്ടിന്‍ ഗുപ്ട്ടില്‍, ഡാനിയല്‍ വെട്ടോറി എന്നിവരാണ് ന്യൂസിലന്‍ഡ് നിരയില്‍ നിന്ന് ലോക ഇലവനിലത്തെിയത്. ആസ്ട്രേലിയന്‍ ടീമില്‍ നിന്ന് ഗ്ളെന്‍ മാക്സ് വെല്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരും സൗത്ത് ആഫ്രിക്കന്‍ ടീമില്‍ നിന്ന് ഡിവില്ലിയേഴ്സും മോണി മോര്‍ക്കലും ലോക ഇലവനിലെ ത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും ടീമില്‍ ഇടംപിടിച്ചു. സിംബാബ്വെുടെ ബ്രണ്ടന്‍ ടെയ്ലറാണ് പന്ത്രണ്ടാമന്‍. ലോകകപ്പിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ വിദഗ്ധ സംഘമാണ് ടീമിനെ തെരഞ്ഞെടുത്തത്. മക്കല്ലത്തിന്‍െറ ആക്രമണസ്വഭാവമുള്ളതും പ്രചോദനകരവുമായ നേതൃത്വമാണ് ന്യൂസിലന്‍ഡിനെ ഫൈനലില്‍ എത്തിച്ചതെന്ന് ഐ.സി.സി പ്രസ്താവനയില്‍ വ്യക്തമാക്കി. ഒമ്പത് കളികളില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറിയടക്കം മക്കല്ലം 328 റണ്‍സ് നേടിയിരുന്നു. |
വൈ ഫൈ വന്നില്ല; നഗരസൗന്ദര്യവത്കരണം നടന്നില്ല Posted: 30 Mar 2015 12:01 AM PDT മലപ്പുറം: നഗരത്തിലെ പ്രധാന ജങ്ഷനുകള്‍ മോടിപിടിപ്പിക്കലും സൗജന്യ വൈ-ഫൈ പദ്ധതിയും ഇനിയും യാഥാര്‍ഥ്യമായില്ല. മാര്‍ച്ച് പകുതിയോടെ യാഥാര്‍ഥ്യമാകുമെന്ന് നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ച രണ്ട് പദ്ധതികളാണ് ഇനിയും നടപ്പാകാത്തത്. നഗരസഭയുടെ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച സ്വപ്ന പദ്ധതിയാണ് മലപ്പുറം നഗരപരിധിയില്‍ സൗജന്യവൈ-ഫൈ. സംസ്ഥാന സര്‍ക്കാറിന്‍െറ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് റെയില്‍ടെല്‍ ആയിരുന്നു സാങ്കേതികസഹായം നല്‍കിയത്. മാര്‍ച്ച് പകുതിയോടെ ആദ്യഘട്ടം നടപ്പാകുമെന്നായിരുന്നു നഗരസഭാ അധികൃതരുടെ വാഗ്ദാനം. |
കൊക്കെയ്ന്‍ കേസ്: അഞ്ചുപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു Posted: 29 Mar 2015 11:55 PM PDT Image: കൊച്ചി: കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള ആദ്യ അഞ്ച് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണു ജാമ്യം അനുവദിച്ചത്. കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നത് മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ളെന്നും കോടതി അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച രാവിലെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയാണ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷൈന്‍ ടോമിനെ കൂടാതെ രേഷ്മ രംഗസ്വാമി, ബ്ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. |
കര്‍ഷകര്‍ പ്രതിസന്ധിയില്‍; കുടിവെള്ളക്ഷാമം രൂക്ഷം Posted: 29 Mar 2015 11:53 PM PDT ഉള്ള്യേരി: കുറ്റ്യാടി ജലസേചനപദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാല്‍ വഴിയുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് കര്‍ഷകരെ ദുരിതത്തിലാക്കി. കനാല്‍ ജലത്തെ ആശ്രയിച്ചിരുന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. |
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം: ഗണേഷ്കുമാര്‍ ഹാജരായി Posted: 29 Mar 2015 11:53 PM PDT Image: തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍െറ ഓഫീസിനെതിരായി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ തെളിവ് സമര്‍പ്പിച്ചു. ലോകായുക്തക്ക് മുന്നില്‍ ഹാജരായാണ് ഗണേഷ് തെളിവുകള്‍ ഹാജരാക്കിയത്. രേഖകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സമയം നല്‍കണമെന്നും മന്ത്രിയുടെ സ്വത്ത് വിവരത്തെ കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. നേരത്തെ മന്ത്രിയുടെ ഓഫീസിനെതിരെ മാത്രമായിരുന്നു ഗണേഷ് ആരോപണം ഉന്നയിച്ചത്. വിശദമായ സത്യവാങ്മൂലം ഏപ്രില്‍ 16ന് മുമ്പ് ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. നേരത്തെ ലോകായുക്തക്ക് മുമ്പില്‍ ഹാജരായ ഗണേഷിനോട് മാര്‍ച്ച് 31നകം തെളിവ് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം പാലക്കാട്ട് ഒരു യോഗത്തിലും പിന്നീട് നിയമസഭയിലുമായിരുന്നു ഗണേഷ് ആരോപണം ഉന്നയിച്ചത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുവെന്നായിരുന്നു ആരോപണം. ആരോപണം പിന്നീട് പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു. |
യമനിലെ ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നു, ഉടനെ രക്ഷപ്പെടുത്തണം Posted: 29 Mar 2015 10:14 PM PDT Image: ദോഹ: യമനിലെ നില അനുദിനം വഷളാവുകയാണെന്നും അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ അടിയന്തരമായി രക്ഷിക്കാന്‍ ഗവണ്‍മെന്‍റ് ഇടപെടണമെന്നും യമനില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ തമിഴ്നാട് മധുര സ്വദേശി ഇബ്രാഹീം ബാഷ പറഞ്ഞു. സണ്‍ ഫാര്‍മയുടെ കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ കണ്‍ട്രി മാനേജരായിരുന്ന ഇദ്ദേഹമടക്കം നൂറോളം പേരാണ് കഴിഞ്ഞ ദിവസം ജിബൂട്ടി വഴി ഖത്തറിലത്തെിയത്. ഇന്നലെ രാത്രിയുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ചെന്നെയിലേക്ക് തിരിച്ചു. |
രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി; യമനിലേക്ക് ഇന്ത്യ വിമാനമയച്ചു Posted: 29 Mar 2015 09:13 PM PDT Image: കൊച്ചി: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ദോഹ വഴി ഖത്തര്‍ എയര്‍വേഴ്സിലാണ് ഇവര്‍ നാട്ടില്‍ എത്തിയത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സ്വന്തം ചെലവിലാണ് എത്തിയതെന്ന് ലിജോ പറഞ്ഞു. യമനിലെ സ്ഥിതി വളരെ മോശമാണ്. തലസ്ഥാനമായ സന്‍ആ വിമതരുടെ നിയന്ത്രണത്തിലാണ്. രാത്രിയിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. മലയാളികളടക്കം ഇന്ത്യക്കാര്‍ ഭീതിയിലാണ്. എല്ലാവരും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണെന്നും ലിജോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൂതികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും യമനിലുള്ളവരുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട കാര്യമി െല്ലന്നും ജേക്കബ് കോര അറിയിച്ചു. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി നാട്ടില്‍ തിരിച്ചത്തെിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് റൂബന്‍ എത്തിയത്. അതേസമയം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ അയക്കുന്ന വിമാനം സന്‍ആയിലേക്ക് പുറപ്പെട്ടു. 180 സീറ്റുള്ള എയര്‍ബസ് എ320 വിമാനമാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മസ്കറ്റ് വഴിയാണ് വിമാനം സന്‍ആയിലേക്ക് പോകുന്നത്. ദിവസം മൂന്നു മണിക്കൂര്‍ വിമാനം പറത്താന്‍ സൗദി അനുവദിച്ചതിനെ തുടര്‍ന്നാണ് വിമാനം വഴി ഇന്ത്യക്കാരെ എത്തിക്കാന്‍ സാധിക്കുന്നത്. അനുമതി ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ രണ്ട് കപ്പലുകളും യമനിലേക്ക് പുറപ്പെട്ടിരുന്നു. 1500 പേരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാണിത്. |
സിറിയ സഹായ ഉച്ചകോടി : പ്രതീക്ഷയോടെ ഐക്യരാഷ്ട്രസഭ Posted: 29 Mar 2015 09:07 PM PDT Image: കുവൈത്ത് സിറ്റി: സിറിയയില്‍ അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തര പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തും അഭയാര്‍ഥികളായി തുടരുന്ന ലക്ഷക്കണക്കിന് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടി (ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) ചൊവ്വാഴ്ച കുവൈത്തില്‍ നടക്കാനിരിക്കെ ഐക്യരാഷ്ട്രസഭ പ്രതീക്ഷയില്‍. |
രാജ്യത്ത് ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ് Posted: 29 Mar 2015 09:02 PM PDT Image: മസ്കത്ത്: വേനല്‍ക്കാലത്തിന് മുന്നോടിയായി രാജ്യത്ത് ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. മസ്കത്തില്‍ അടക്കം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി കടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. |
ഫ്രാന്‍സിലെ പ്രാദേശിക തെരഞ്ഞെടുപ്പ്: സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടി Posted: 29 Mar 2015 08:02 PM PDT Image: പാരിസ്: ഫ്രാന്‍സിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്‍റ് നികോളസ് സര്‍കോസിയുടെ യു.എം.പി അടക്കമുള്ള വലതുപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നേറ്റം. വലതുപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ടത് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലാന്‍ഡെ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് കക്ഷികള്‍ക്കാണ്. മാരിനെ ലെ പെന്നിന്‍െറ നാഷണല്‍ ഫ്രണ്ടും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ എടുത്ത തീവ്ര വലതുപക്ഷ കക്ഷിയാണ് നാഷണല്‍ ഫ്രണ്ട്. 2017ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിന്‍െറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. റിപബ്ളിക്കന്‍ മൂല്യങ്ങളെ സ്നേഹിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ മാനുവല്‍ വാള്‍സ് പറഞ്ഞു. കാലഹരണപ്പെട്ട സോഷ്യലിസം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് നികോളസ് സര്‍കോസി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വന്നതിന് ശേഷം അണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു സര്‍കോസി. കഴിഞ്ഞ മൂന്ന് വര്‍ഷം ഇവര്‍ രാജ്യം നശിപ്പിക്കുകയായിരുന്നുവെന്നും സര്‍കോസി കുറ്റപ്പടുത്തി. |
മേഖലയിലെ പ്രശ്നപരിഹാരത്തിന് റഷ്യയുടെ നിര്‍ദേശം അസ്വീകാര്യം -സൗദി Posted: 29 Mar 2015 07:51 PM PDT Image: റിയാദ്: പശ്ചിമേഷ്യയിലെ പ്രശ്നപരിഹാരത്തിന് റഷ്യന്‍ പ്രസഡിന്‍റ് വ്ളാദിമിര്‍ പുടിന്‍െറ നിര്‍ദേശം അസ്വീകാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍ പറഞ്ഞു. കെയ്റോയില്‍ അറബ് ലീഗ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി റഷ്യന്‍ പ്രസിഡന്‍റിനെതിരെ ആഞ്ഞടിച്ചത്. മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രതിസന്ധി സൃഷ്ടിക്കുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രത്യക്ഷപങ്ക് വഹിക്കുന്ന റഷ്യക്ക് ഇത്തരം നിര്‍ദേശവും പ്രശ്നപരിഹാരവും മുന്നോട്ടുവെക്കാന്‍ ധാര്‍മികയോഗ്യതയില്ളെന്ന് അമീര്‍ സുഊദ് അല്‍ഫൈസല്‍ പറഞ്ഞു. അറബ് ലീഗ് ഉച്ചകോടിയുടെ സമാപനസമ്മേളനത്തില്‍ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ നിര്‍ദേശപ്രകാരമാണ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ മുഹമ്മദ് ഹുലിയ്യ് റഷ്യന്‍ പ്രസിഡന്‍റിന്‍െറ സന്ദേശം സമ്മേളനത്തില്‍ വായിച്ചത്. ‘തങ്ങള്‍ അറബ് ജനതയോടൊപ്പം നില്‍ക്കുമെന്നും അവരുടെ ഭാവി താല്‍പര്യങ്ങള്‍ നേടാനും ആഭ്യന്തരപ്രശ്നങ്ങള്‍ സമാധാനപരമായി വിദേശ ഇടപെടല്‍ കൂടാതെ പരിഹരിക്കാനും ആവശ്യമായ പിന്തുണ നല്‍കുമെന്നും’ പുടിന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. |
സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു; പവന് 19,920 Posted: 29 Mar 2015 07:45 PM PDT Image: കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. 10 രൂപ കുറഞ്ഞ് 2,490 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്‍െറ വില. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 20,080ല്‍ നിന്ന് 80 രൂപ കുറഞ്ഞ് ശനിയാഴ്ച 20,000ല്‍ എത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും കുറഞ്ഞത്. |
‘ആപ്’ ക്രൂരമായി പരിഹസിക്കുന്നതാരെ? Posted: 29 Mar 2015 07:00 PM PDT Image: ആം ആദ്മി പാര്‍ട്ടി രണ്ടു വര്‍ഷത്തിനകം തിരോഭവിക്കുമെന്ന് ജ്യോതിഷി പ്രസ്താവിച്ചിരിക്കുന്നു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ജ്യോതിഷിയുടെയൊന്നും സഹായമില്ലാതെതന്നെ പാര്‍ട്ടിയുടെ ഭാവി ആര്‍ക്കും പ്രവചിക്കാനാവും. ആം ആദ്മി രൂപവത്കരണത്തിന് മുന്‍കൈയെടുക്കുകയും രാഷ്ട്രീയ പ്രത്യയശാസ്ത്രാടിത്തറയും ശാസ്ത്രീയമായ പ്രവര്‍ത്തനരീതിയും ചിട്ടപ്പെടുത്തുകയും ചെയ്ത പ്രഫ. യോഗേന്ദ്രയാദവ്, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുതിര്‍ന്ന നേതാക്കളായ പ്രഫ. അനന്തകുമാര്‍, അമിത് ഝാ എന്നിവരെ ശനിയാഴ്ച ദേശീയ നിര്‍വാഹകസമിതിയില്‍നിന്നു പുറത്താക്കിയിരിക്കുന്നു. പാര്‍ട്ടി നേതൃത്വം ഏകാധിപത്യപ്രവണതയിലേക്കു നീങ്ങുന്നതിനെ ചെറുക്കുകയാണ് ചെയ്തതെന്ന് പുറത്തായവര്‍ പറയുമ്പോള്‍ പാര്‍ട്ടിയെ ശിഥിലീകരിക്കാന്‍ ശ്രമിച്ചതാണ് കുറ്റമെന്ന് നേതാവ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തെ പിന്തുണക്കുന്നവരും പറയുന്നു. ഇരുകൂട്ടരുടെയും ആരോപണങ്ങള്‍ ശരിവെക്കുന്നതൊന്നു തന്നെ. അഥവാ, ഏതു ജീര്‍ണതക്കെതിരായ വേറിട്ട ശബ്ദവും ശ്രമവുമായാണോ ആം ആദ്മി പാര്‍ട്ടി രൂപംകൊണ്ടത് ആ ജീര്‍ണത നന്നേ ചുരുങ്ങിയ കാലയളവിനുള്ളില്‍ അതിനെ പിടികൂടിയിരിക്കുന്നു. ഭരണക്കാരുടെ അധികാരനിര്‍വഹണരീതിയും പ്രതിപക്ഷത്തിന്‍െറ ഇടപെടലുകളും സുതാര്യമാകുന്നില്ളെന്നും രാഷ്ട്രീയനിക്ഷിപ്ത താല്‍പര്യങ്ങളെ ചെറുക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലെ തുറന്ന പുസ്തകമായിരിക്കണമെന്നുമുള്ള ആശയം സമര്‍പ്പിക്കുകയും അത് നടപ്പാക്കാമെന്ന് തെളിയിക്കുകയും ചെയ്തതു തന്നെയാണ് ആം ആദ്മിയെ സവിശേഷമാക്കിയതും ജനങ്ങള്‍ വന്‍തോതിലുള്ള പിന്തുണയുമായി അവര്‍ക്കു പിന്നാലെ ചെന്നതും. അധികാരരാഷ്ട്രീയത്തില്‍ വ്യക്തിഗത കരിഷ്മയുടെയും വിഗ്രഹവത്കരണത്തിന്‍െറയും കാലം കഴിഞ്ഞെന്നും പാര്‍ട്ടിസമീപനങ്ങളിലെയും നയനിലപാടുകളിലെയും കാമ്പും കാതലുമാണ് വോട്ടര്‍മാര്‍ നോക്കുന്നതെന്നും പ്രചരിപ്പിക്കുകയും അത് ശരിയെന്നു ബാലറ്റിന്‍െറ പിന്‍ബലത്തില്‍ തെളിയിക്കുകയും ചെയ്തതാണ് ‘ആപ്പി’നെ ആഗോളതലത്തില്‍തന്നെ ശ്രദ്ധേയമാക്കിയത്. ജനാധിപത്യത്തില്‍ ജനത്തിനു കുറഞ്ഞുവന്ന വിശ്വാസം വീണ്ടെടുക്കാനും ഏതു സ്വേച്ഛാധിപതിയെ വീഴ്ത്താനും ഏതു ഫാഷിസ്റ്റ് രീതിക്കു ബദലൊരുക്കാനുമുള്ള അതിന്‍െറ സാധ്യതകള്‍ അനന്തമായി നിലനില്‍ക്കുന്നുവെന്ന ആത്മവിശ്വാസം തിരിച്ചുപിടിക്കാനും സഹായിച്ചു എന്നതുതന്നെയാണ് രണ്ടുതവണ രണ്ടുതരത്തില്‍ ഡല്‍ഹി നിയമസഭയിലേക്ക് ‘ആപ്’ നേടിയ അട്ടിമറിവിജയങ്ങളുടെ ഫലം. എന്നാല്‍, വിപ്ളവം അതിന്‍െറ സന്തതികളെ കൊന്നുതിന്നുന്നുവെന്ന പതിവിന് ‘ആപ്പും’ ഏതോതരത്തില്‍ വിധേയമാകുന്നതിന്‍െറ അതിദയനീയരംഗങ്ങളാണ് ഏതാനും ദിനങ്ങളായി കണ്ടുവരുന്നത്. |
യമന്‍ യുദ്ധത്തിന്‍െറ പിന്നാമ്പുറ ശക്തി Posted: 29 Mar 2015 06:58 PM PDT Image: പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയായി മാറിയിരിക്കുന്നു. പോയനൂറ്റാണ്ടില്‍ ഇറാന്‍-ഇറാഖ് യുദ്ധത്തിന്‍െറ മൂലഹേതുവായ സുന്നി-ശിയ സംഘര്‍ഷത്തിലുപരി ഇപ്പോള്‍ യമനില്‍ ആരംഭിച്ച സൗദി-യമന്‍ യുദ്ധത്തിന് വിവിധ മാനങ്ങളുണ്ട്. 1980ല്‍ ഇറാനെ ആക്രമിക്കാന്‍ ഇറാഖിനെ പ്രേരിപ്പിക്കുന്നതില്‍ അമേരിക്കക്ക് വ്യക്തമായ പങ്കാളിത്തമുണ്ടായിരുന്നു. ഇറാന്‍ വിപ്ളവത്തിനുശേഷം അമേരിക്കയും ഇറാനും തമ്മിലുണ്ടായ ശത്രുതയും ഇസ്ലാമിക നവജാഗരണത്തെ തുടര്‍ന്നുണ്ടായ അമേരിക്കന്‍ ‘ഇസ്ലാമോഫോബിയ’യുമായിരുന്നു ഇറാഖിനെക്കൊണ്ട് ഇറാനെ തകര്‍ക്കാനുള്ള ഗൂഢതന്ത്രത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയെ യുദ്ധഭ്രാന്തിലേക്ക് തള്ളിയിടാന്‍ അമേരിക്കന്‍ സി.ഐ.എ, ഇസ്രായേല്‍ മൊസാദ് കൂട്ടുകെട്ട് രൂപപ്പെടുത്തിയ റോഡ് മാപ്പിന്‍െറ പ്രഥമ എപ്പിസോഡായിരുന്നു ഇരു രാഷ്ട്രങ്ങള്‍ക്കും വന്‍ ജീവനാശവും സാമ്പത്തിക നഷ്ടവും വരുത്തിവെച്ച എട്ടുവര്‍ഷം നീണ്ടുനിന്ന ഈ യുദ്ധം. പിന്നീട് 1990ല്‍ ഇറാഖ് കുവൈത്തില്‍ നടത്തിയ അധിനിവേശം ഈ തന്ത്രത്തിന്‍െറ രണ്ടാം എപ്പിസോഡായിരുന്നു. ഇറാഖ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് 1981ല്‍ രൂപവത്കൃതമായ ജി.സി.സി (ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സില്‍) രാഷ്ട്രങ്ങള്‍ നേരത്തേ ഇറാനെതിരെ ഇറാഖിനെ കൈയയച്ച് സഹായിച്ചിരുന്നെങ്കിലും കുവൈത്ത് അധിനിവേശത്തോടെ ഇറാഖിന്‍െറ ശത്രുക്കളായി മാറി. എണ്ണസമ്പന്നമായ അറബ് രാഷ്ട്രങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിലൂടെ അമേരിക്കയും പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങളും ആയുധക്കച്ചവടവും എണ്ണചോര്‍ത്തലും നിര്‍ബാധം തുടര്‍ന്നു. ഇറാഖിനെ തകര്‍ക്കുന്നതിലൂടെ ഇസ്രായേലിന്‍െറ ഉറക്കംകെടുത്തിയിരുന്ന ഇറാഖിന്‍െറ ആണവ, സൈനിക ശക്തി തകര്‍ക്കലും അമേരിക്കയുടെ ലക്ഷ്യമായിരുന്നു. കുവൈത്ത് വിമോചനത്തിനുശേഷം ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്കന്‍ സഖ്യസേന ഇറാഖില്‍ നടത്തിയ നരമേധവും കൂട്ടനശീകരണവും ഏറെ ദു$ഖപര്യവസായിയായ സംഭവങ്ങള്‍ക്കാണല്ളോ കാരണമായത്. 1990 ആഗസ്റ്റ് രണ്ടിന് തുടങ്ങി 1991 ഫെബ്രുവരി 25ന് അവസാനിച്ച ഇറാഖിന്‍െറ കുവൈത്ത് അധിനിവേശം അമേരിക്കയുടെ തന്നെ പ്രേരണ കാരണമാണെന്ന് പലരും സൂചിപ്പിച്ചത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഇറാഖിനെ തുരത്താനെന്ന പേരില്‍ മേഖലയില്‍ ആധിപത്യമുറപ്പിച്ച അമേരിക്കയും സഖ്യകക്ഷികളും പിന്നീട് തങ്ങളുടെ സൈനിക സ്വാധീനവും സാന്നിധ്യവും മുസ്ലിം നാടുകളില്‍ വ്യാപിപ്പിക്കുന്നതാണ് ലോകം കാണുന്നത്. 1979 ഡിസംബറില്‍ അഫ്ഗാനിസ്താനില്‍ അധിനിവേശമാരംഭിച്ച സോവിയറ്റ് യൂനിയന്‍ 1989ല്‍ പിന്മാറുന്നതുവരെയുള്ള കാലഘട്ടം അമേരിക്ക മുസ്ലിം ലോകത്തിന്‍െറ കാവല്‍ഭടന്‍െറ റോള്‍ അഭിനയിക്കുകയായിരുന്നു. സൗദി വേരുകളുള്ള അല്‍ഖാഇദ ഗ്രൂപ് നേതൃത്വം നല്‍കിയ അഫ്ഗാന്‍ മുജാഹിദീന്‍ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ സഹായത്തോടെ വിജയിച്ചപ്പോള്‍ അത് ഏഷ്യന്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ സാന്നിധ്യത്തിന് കൂടുതല്‍ സഹായകമായി. 2001 സെപ്റ്റംബര്‍ സംഭവത്തോടെ ബിന്‍ലാദിന്‍ വേട്ടക്ക് അഫ്ഗാനിസ്താനിലും പാകിസ്താനിലും കടന്നുകയറാനുള്ള സുവര്‍ണാവസരം അമേരിക്കക്കും കൂട്ടാളികള്‍ക്കും ലഭിച്ചു. ഇറാഖിലെ അധിനിവേശം എണ്ണസമ്പന്നമായ മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചതുപോലെ പ്രകൃതിഖനിജങ്ങളുടെ ഉറവിടങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ അഫ്ഗാന്‍ അധിനിവേശവും അമേരിക്കക്ക് സഹായകമായി. ചുരുക്കത്തില്‍ തങ്ങളുടെ അധിനിവേശത്തിന് അതിരുകളില്ളെന്ന് ഓരോ സംഭവത്തിലൂടെയും അമേരിക്ക തെളിയിക്കുകയായിരുന്നു. തങ്ങളുടെ സാമ്രാജ്യത്വ സ്വാധീനത്തിന് മുസ്ലിം രാഷ്ട്രങ്ങള്‍ എങ്ങനെയാണ് എളുപ്പം വഴങ്ങിവരുന്നതെന്ന് അമേരിക്കക്കും പടിഞ്ഞാറന്‍ ശക്തികള്‍ക്കും നന്നായറിയാം. മുസ്ലിം ലോകത്തെ ശൈഥില്യത്തിന്‍െറയും സംഘര്‍ഷത്തിന്‍െറയും പടുകുഴിയില്‍ അകപ്പെടുത്താനുള്ള തന്ത്രങ്ങള്‍ അവര്‍ നേരത്തേ വശത്താക്കിയിരുന്നു. ഏതൊരു ജനതയെയുംപോലെ മുസ്ലിംകളിലും നിലനില്‍ക്കുന്ന വംശീയതയും വിശ്വാസപരമായ വിഭാഗീയതയും കര്‍മശാസ്ത്രപരമായ വിഭിന്നതയും നന്നായി ഉപയോഗപ്പെടുത്താന്‍ ശത്രുക്കള്‍ നേരത്തേതന്നെ ഗൃഹപാഠം ചെയ്തിട്ടുണ്ടായിരുന്നു. മുസ്ലിം സമൂഹത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളായ സുന്നി ചിന്താധാരയും ശിയാ ചിന്താധാരയും പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അബൂബക്കര്‍, ഉമര്‍ തുടങ്ങിയ ഖലീഫമാരുടെയും കാലശേഷം മുളപൊട്ടിവരുകയും പിന്നീട് വിവിധ മേഖലകളില്‍ ശക്തിപ്രാപിക്കുകയുമാണുണ്ടായത്. സുന്നി ചിന്താധാരക്ക് ആഗോള നേതൃത്വം സൗദി അറേബ്യ അവകാശപ്പെടുന്നതുപോലെ ശിയാ ചിന്താധാരക്ക് ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാനുമാണ് നേതൃത്വം അവകാശപ്പെടുന്നത്. മുസ്ലിം ലോകത്ത് നടക്കുന്ന വിവിധ സംഘട്ടനങ്ങള്‍ക്ക് ഈ വിഭാഗീയത പശ്ചാത്തല ശക്തിയായി വര്‍ത്തിച്ചു. ഇറാനില്‍ മഹാഭൂരിപക്ഷം വരുന്ന ശിയാ വിഭാഗത്തിന്‍േറതാണ് ഭരണകൂടം. സൗദി അറേബ്യയില്‍ 90 ശതമാനം വരുന്ന സുന്നി വിഭാഗവും ആധിപത്യം വാഴുന്നു. ഇതിനിടയിലാണ് അറബ് വസന്തം അറബ് നാടുകളില്‍ ഒരു പുത്തന്‍ പുലരിക്ക് തുടക്കംകുറിച്ചത്. 2010 ഡിസംബറില്‍ തുനീഷ്യയില്‍ തുടങ്ങിയ അറബ് വസന്തം ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ഭരണമാറ്റത്തിന് അവിടെ കളമൊരുക്കി. തുടര്‍ന്ന് ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും ജനകീയ വിപ്ളവങ്ങള്‍ അരങ്ങേറി. ഇവിടങ്ങളില്‍ അറബ് വസന്തത്തിന്‍െറ പേരില്‍ നടന്നത് ജനകീയ പ്രക്ഷോഭംതന്നെയായിരുന്നു. മൂന്നും നാലും ദശകങ്ങളോളം നാടിനെ അടക്കിഭരിച്ച സ്വേച്ഛാധിപതികളെ പുറന്തള്ളുന്നതില്‍ ജനത വിജയിക്കുകയും ചെയ്തു. എന്നാല്‍, വിപ്ളവ ഭരണകൂടങ്ങളെ വെച്ചുപൊറുപ്പിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ തയാറായിരുന്നില്ല. ഈജിപ്തിലും ലിബിയയിലും നടന്ന പട്ടാള, മിലീഷ്യാ വിപ്ളവങ്ങള്‍ അറബ് വസന്തത്തിന്‍െറ ദീപ്തമായ പൊലിമക്ക് ഭംഗംവരുത്തിയപ്പോള്‍ സിറിയയിലും യമനിലും സുന്നി- ശിയ വിഭാഗീയതയാണ് വില്ലനായി വന്നത്. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിന്‍െറ ശിയാ ഭരണകൂടത്തെ താഴെയിറക്കാന്‍ സൗദി സലഫി പിന്തുണയുള്ള സുന്നി മിലീഷ്യയും യമനില്‍ മന്‍സൂര്‍ ഹാദിയുടെ സുന്നി ഭരണകൂടത്തെ താഴെയിറക്കാന്‍ അബ്ദുല്‍ മാലികിന്‍െറ നേതൃത്വത്തില്‍ സംഘടിച്ച ഹൂതി മിലീഷ്യയും തുടങ്ങിയ കലാപം വന്‍ ജീവനാശവും സ്വത്തുനാശവും വരുത്തി മുന്നേറുകയായിരുന്നു. ബശ്ശാര്‍ അല്‍അസദിനെതിരെ തുടങ്ങിയ കലാപത്തിന് നേതൃത്വം നല്‍കിയിരുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി അമേരിക്കന്‍ പരിശീലനം ലഭിച്ച ഗ്വണ്ടാനമോ തടവുപുള്ളിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ ആശീര്‍വാദവും ആയുധസഹായവും നേടിയ അവര്‍ പിന്നീട് ഇറാഖ്, സിറിയന്‍ അതിര്‍ത്തിയില്‍ ഐ.എസ്.ഐ.എല്‍ ഭരണകൂടത്തിനായി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ ആ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്നപേരില്‍ ഖിലാഫത്ത് പുന$സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ പുതിയ സമവാക്യം രൂപപ്പെട്ടുവരവെയാണ് യമന്‍ ആക്രമണം നടന്നതെന്നത് ചിന്തനീയമാണ്. ഇറാനുമായി അമേരിക്ക അനുനയ സമീപനം സ്വീകരിക്കുകയും ഹൂതികളെ ഒതുക്കാമെന്ന ഭാവേന സൗദി അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും സാധാരണ പൗരന്മാരെ കൊന്നൊടുക്കുകയും ചെയ്യുമ്പോഴാണ് സൗദി അറേബ്യ പടക്കളത്തിലിറങ്ങിയത്. ഇത് അമേരിക്കന്‍ ചതിപ്രയോഗത്തോടുള്ള തീവ്രപ്രതിഷേധമായി ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതായാലും കരയുദ്ധത്തിനിറങ്ങുന്നില്ളെന്ന സൗദി അറേബ്യയുടെ തീരുമാനം വിവേകലാഞ്ചന ഉള്‍ക്കൊള്ളുന്നതാണ്. നേരത്തേ അതിര്‍ത്തിയില്‍ ഹൂതി മിലീഷ്യയുമായി ഏറ്റുമുട്ടിയ സൗദി സൈനികരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് സന്തപ്തകുടുംബത്തെ സമാശ്വസിപ്പിക്കേണ്ടിവന്നത് അവര്‍ക്കൊരു പാഠമാണ്. ഏദന്‍ തുറമുഖത്തിന്‍െറയും കടലിടുക്കിന്‍െറയും തന്ത്രപ്രാധാന്യം ആര്‍ക്കും നിഷേധിക്കുകവയ്യ. ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്വാധീനം ചെലുത്തിയാലുണ്ടാകുന്ന ഭവിഷ്യത്തും യു.എ.ഇയും ഖത്തറും കുവൈത്തും ബഹ്റൈനും മനസ്സിലാക്കാതെയല്ല. എണ്ണ സമ്പന്നരാഷ്ട്രങ്ങളായ ജി.സി.സിയും സൂയസ് കനാല്‍ വരുമാനം കൈയടക്കിയ ഈജിപ്തും ഈ യുദ്ധത്തില്‍ പങ്കാളിത്തം വഹിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍, തുര്‍ക്കിയുടെ പങ്കാളിത്ത വാഗ്ദാനമാണ് അദ്ഭുതം സൃഷ്ടിക്കുന്നത്. സിറിയയില്‍ നടക്കുന്ന ഐ.എസ് ഭീകരാക്രമണത്തിന്‍െറ ദുരന്തഫലമായ അഭയാര്‍ത്തി പ്രവാഹം തുര്‍ക്കിക്ക് തലവേദന സൃഷ്ടിക്കുന്നതുപോലെ ഹൂതി ആക്രമണ ദുരന്തഫലം അനുഭവിക്കേണ്ട ഒമാനും ഭീഷണിയിലാണ്. സംഘര്‍ഷത്തില്‍ ഒമാന്‍ പുലര്‍ത്തുന്ന മൗനം തുര്‍ക്കിക്കും ഭൂഷണമാണെന്ന വിലയിരുത്തല്‍ വെറുതെയല്ല. |
Posted: 29 Mar 2015 12:57 PM PDT Image: Subtitle: നാല് കിവീസ് താരങ്ങള്‍ 'പൂജ്യരായി' •ക്ളാര്‍ക്കിന് 'പ്രമോഷനോടെ' റിട്ടയര്‍മെന്‍റ് •സ്റ്റാര്‍ക് (22 വിക്കറ്റ്) ടൂര്‍ണമെന്‍റിലെ താരം •ഫോക്നര്‍ കളിയിലെ താരം മെല്‍ബണ്‍: ലോകം കീഴടക്കിയ ആസ്ട്രേലിയയും അവര്‍ക്കുമുന്നില്‍ ഇടറിവീണ ന്യൂസിലന്‍ഡും തമ്മില്‍ ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു വ്യത്യാസമേയുണ്ടായിരുന്നുള്ളു. അവസരത്തിനൊത്തുയര്‍ന്ന്, മുന്നില്‍നിന്ന് യുദ്ധം നയിക്കുന്ന നായകനുണ്ടാകുക എന്ന വലിയ വ്യത്യാസം. ഫൈനല്‍ വരെ വീരനായി മുന്നില്‍നിന്ന കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം നിര്‍ണായക പോരാട്ടത്തില്‍ ആദ്യ ഓവറില്‍ തന്നെ ‘സംപൂജ്യനായി’ ഇടറിവീണപ്പോള്‍ മറുവശത്ത്, വീര്യവും പ്രചോദനവും നല്‍കി അര്‍ധശതകവുമായി കുതിപ്പിന് ഊര്‍ജംപകര്‍ന്ന നായകനാണ് ഓസീസ് വിജയബിംബമായത്. തന്‍െറ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തനായി സ്വന്തംമണ്ണില്‍ ചവിട്ടിനിന്ന് ലോകകിരീടമുയര്‍ത്തിയ മൈക്കല്‍ ക്ളാര്‍ക്ക് അങ്ങനെ എല്ലാ അര്‍ഥത്തിലും ചാമ്പ്യനായി ഏകദിനലോകത്തോട് വിടപറഞ്ഞു. ക്ളാര്‍ക് വഴിപിരിയുമ്പോള്‍ സ്റ്റീവന്‍ സ്മിത്ത്, ജയിംസ് ഫോക്നര്‍, മിച്ചല്‍ സ്റ്റാര്‍ക്, ഗ്ളെന്‍ മാക്സ്വെല്‍, ജോഷ് ഹെയ്സല്‍വുഡ് തുടങ്ങിയ യുവരക്തം നിറംപകരുന്ന സ്വപ്നങ്ങള്‍നിറഞ്ഞ മഞ്ഞപ്പടയുടെ പുതുയുഗപ്പിറവിക്കുകൂടി മെല്‍ബണ്‍ സാക്ഷ്യംവഹിച്ചു. |
ഫലസ്തീന്‍ ഗ്രാമം തുടച്ചുനീക്കാന്‍ ഇസ്രായേല്‍ കോടതി ഉത്തരവ് Posted: 29 Mar 2015 12:41 PM PDT Image: റാമല്ല: 1967ല്‍ ഇസ്രായേല്‍ അധിനിവേശത്തിനു മുമ്പേ അറബ് വംശജര്‍ താമസിച്ചുവരുന്ന വെസ്റ്റ് ബാങ്ക് ഗ്രാമം പൊളിച്ചുനീക്കുന്നു. വെസ്റ്റ്ബാങ്കിന്‍െറ ദക്ഷിണ മേഖലയിലെ സൂസിയയാണ് അനധികൃത കുടിയേറ്റമെന്ന് ആരോപിച്ച് പൊളിച്ചുനീക്കാന്‍ ഇസ്രായേല്‍ കോടതി ഉത്തരവിട്ടത്. ഗ്രാമത്തിലെ താമസക്കാര്‍ ഇതോടെ നാടുവിടാന്‍ നിര്‍ബന്ധിതമാകും. കാര്‍ഷിക വൃത്തിയും കാലികളെ മേയ്ക്കലുമായി കഴിഞ്ഞുകൂടുന്ന 350 ഫലസ്തീനികളാണ് സ്ഥലത്തെ താമസക്കാര്‍. ഇവരെ പുറന്തള്ളി ജൂത കുടിയേറ്റ കോളനികള്‍ സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ റാതിബ് അല്‍ജബൂര്‍ പറഞ്ഞു. |
ഘടകകക്ഷി പദം ഉറപ്പിക്കാന്‍ ‘രേഖകളു’മായി പി.സി. ജോര്‍ജ് Posted: 29 Mar 2015 11:58 AM PDT Image: Subtitle: മാണിയുടെ മുന്നണിവിരുദ്ധ നടപടികള്‍ക്ക് തെളിവ് നിരത്തുന്നു കൊച്ചി: യു.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ കരുനീക്കുന്ന പി.സി. ജോര്‍ജ്, എതിര്‍പ്പ് മറികടക്കാന്‍ മാണിയുടെ മുന്നണിവിരുദ്ധ നടപടികള്‍ക്ക് തെളിവ് നിരത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ലക്ഷ്യം വെച്ചും പാര്‍ട്ടിയില്‍ ജോസഫ് വിഭാഗത്തെ തകര്‍ക്കാനും മാണി ചരട് വലിച്ചെന്നാണ് ആരോപണം. തെളിവുകളും രേഖകളും കൈവശമുണ്ടെന്ന് മുഖ്യമന്ത്രിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ മാണി പറയുന്ന ന്യായത്തിന് തിരിച്ചടിയാണ് ലക്ഷ്യം. മാറ്റുക മാത്രമല്ല, മുന്നണിയിലും പറ്റില്ളെന്ന് മാണി നിലപാടെടുത്ത സാഹചര്യത്തിലാണ് ജോര്‍ജ് അറ്റകളിക്ക് ഇറങ്ങിയത്. മുന്നണിക്കോ നേതാക്കള്‍ക്കോ ദോഷകരമായ പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാണി അറിഞ്ഞ് മാത്രമെന്ന് വാദിക്കുന്ന ജോര്‍ജ്, ഇത് സംബന്ധിച്ച പ്രാഥമിക തെളിവുകള്‍ യു.ഡി.എഫ് നേതൃത്വത്തിന് കൈമാറിയതായാണ് സൂചന. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ഉലച്ച രാഷ്ട്രീയ വിവാദങ്ങളില്‍ മാണിയുടെ പാരവെപ്പ് തെളിയിക്കാന്‍ സംഭാഷണത്തിന്‍െറ ടേപ്പുകള്‍ കൈവശമുണ്ടെന്നാണ് മുന്നറിയിപ്പ്. മന്ത്രി കുഞ്ഞാലിക്കുട്ടി മുഖേനയാണ് ഈ വിവരങ്ങള്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്. മര്യാദക്ക് അല്ളെങ്കില്‍ മാണി ജയിലില്‍ കിടക്കുമെന്ന് ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച സൂചനയും ജോര്‍ജ് നല്‍കുന്നുണ്ട്. താങ്ങാനാവുന്നതിനപ്പുറമായിരിക്കുമെന്നും ജോര്‍ജ് പറയുന്നു. മുഖ്യമന്ത്രിക്കസേര മോഹിച്ച് മാണി നടത്തിയ കളികള്‍ക്ക് പാര്‍ട്ടിക്കാരനെന്ന നിലയില്‍ ചില പ്രോത്സാഹന നടപടികള്‍ ചെയ്തതെന്ന് സമ്മതിക്കുന്ന ജോര്‍ജ്, ഇക്കാര്യത്തില്‍ മാണിയുടേത് തികഞ്ഞ കാപട്യമെന്നും പറയുന്നു. |
അറബ് രാഷ്ട്രങ്ങള്‍ക്ക് സംയുക്തസേന വരുന്നു Posted: 29 Mar 2015 11:56 AM PDT Image: Subtitle: ഹൂതി ^ഹാദി സേന ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു; റഫ്സഞ്ചാനി സൗദിയിലേക്കില്ല, ഉര്‍ദുഗാന്‍ വരേണ്ടെന്ന് ഇറാന്‍ ജിദ്ദ: അറബ് ദേശീയശക്തികളുടെ സുരക്ഷക്കും ഭീഷണികള്‍ ചെറുക്കുന്നതിനും സംയുക്തസേനക്ക് രൂപംനല്‍കാന്‍ ഈജിപ്തിലെ ശറമുശൈ്ശഖില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടി തീരുമാനിച്ചു. സംയുക്ത സേന രൂപവത്കരണ പദ്ധതി തയാറാക്കാന്‍ അറബ് രാജ്യങ്ങളിലെ സേനാപ്രതിനിധികള്‍ അടുത്തമാസം ഒത്തുചേരും. റിയാദ്, കൈറോ എന്നിവിടങ്ങളിലൊന്ന് ആസ്ഥാനമായി 40,000 പേരുടെ ഉന്നതസേനക്കാണ് രൂപം നല്‍കുകയെന്നും യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമടക്കമുള്ള സന്നാഹങ്ങള്‍ ഇതിനു സ്വന്തമായുണ്ടാകുമെന്നും ഈജിപ്ത് സേനാനേതൃത്വത്തെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍െറ വലിയൊരു ഭാഗം പിടിച്ചടക്കിയ ഹൂതി കലാപകാരികളോട് വ്യവസ്ഥാപിത ഭരണത്തിന് വഴങ്ങാനും ആയുധങ്ങള്‍ അടിയറ വെക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. ഹൂതികളുടെ നിഷ്കാസനം പൂര്‍ത്തിയാകുന്നതുവരെ സൈനിക ഓപറേഷന്‍ തുടരുമെന്ന് ഉച്ചകോടിക്ക് ഒടുവില്‍ സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി വായിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. അതിനിടെ, യമനിലെ സഖ്യസേനാ ആക്രമണം നാലാം ദിനമായ ഞായറാഴ്ചയും തുടര്‍ന്നു. സൗദി വിമാനങ്ങള്‍ കിഴക്കന്‍ സന്‍ആയിലെ നഖം, സവാന്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ശക്തമായ ബോംബാക്രമണമാണ് നടത്തിയത്. യമനിലെ രണ്ടാമത്തെ പ്രമുഖ തുറമുഖമായ ഹുദൈദയുടെ നഗരപ്രാന്തങ്ങളും സൗദി സഖ്യസേന ആക്രമിച്ചു. തലസ്ഥാനമായ സന്‍ആ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അതേസമയം, യമന്‍െറ വിവിധഭാഗങ്ങളില്‍ പ്രസിഡന്‍റ് മന്‍സൂര്‍ ഹാദിയുടെ സേനയും ഹൂതികളും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. ഏദനില്‍ കഴിഞ്ഞ രാത്രിയിലെ ഏറ്റുമുട്ടലില്‍ 20 പേരും ശബ്വയിലെ ഏറ്റുമുട്ടലില്‍ 40 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹൂതികളുടെ സൈനികതാവളങ്ങളും യുദ്ധവിമാനങ്ങളും തകര്‍ത്തതായി സൗദി സൈനിക കമാന്‍ഡന്‍റ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി അവകാശപ്പെട്ടു. അതിനിടെ, ആക്രമണത്തെ അപലപിച്ച ഇറാന്‍ സൗദിയുമായും തുര്‍ക്കിയുമായും ഉടക്കി. എണ്ണവില ചര്‍ച്ച ചെയ്യാനായി നടത്താനിരുന്ന ഇറാന്‍െറ മുന്‍ പ്രസിഡന്‍റ് അലി ഹാശിമി റഫ്സഞ്ചാനിയുടെ സന്ദര്‍ശനം റദ്ദാക്കി. യമന്‍ വിഷയത്തില്‍ ഇറാനെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉടനെ നടത്താനിരുന്ന ഇറാന്‍ പര്യടനം റദ്ദാക്കുമെന്ന് തെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. സഖ്യസേനക്ക് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി ആവശ്യമെങ്കില്‍ സൈന്യത്തിന്‍െറ സജ്ജീകരണങ്ങള്‍ക്കു വേണ്ട സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയമായും സൗദി ഓപറേഷനെ പിന്തുണക്കുന്നുവെന്നും ഹൂതികള്‍ക്കു പിന്തുണ നല്‍കുന്ന ഇറാനും മറ്റു ഭീകരസംഘടനകളും രംഗം വിടണമെന്നും ഉര്‍ദുഗാന്‍ ഫ്രഞ്ച് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതിനു പ്രതികാരമായാണ് നടപടി. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. |
സുരവരം സുധാകര റെഡ്ഡി; ആളിക്കത്തുന്ന സമരവീര്യം Posted: 29 Mar 2015 11:40 AM PDT Image: Subtitle: 73ാം വയസ്സിലും സമരവീര്യംകെടാതെ സൂക്ഷിക്കുന്ന വിപ്ളവകാരി പുതുച്ചേരി: അവകാശപ്പോരാട്ടത്തില്‍ സുധാകര റെഡ്ഡിക്ക് ഇടവേളകളുണ്ടായിരുന്നില്ല. പഠനകാലത്ത് ആളിക്കത്താനാരംഭിച്ച സമരവീര്യം 73ാം വയസ്സിലും കെടാതെ സൂക്ഷിക്കുന്ന വിപ്ളവകാരിയാണ്. രണ്ടാം തവണയും സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുരവരം സുധാകര റെഡ്ഡിക്ക് പോരാട്ടത്തിന്‍െറ ബാലപാഠങ്ങള്‍ വീട്ടില്‍നിന്നാണ് പകര്‍ന്നുകിട്ടിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ പിതാവ് സുരവരം വെങ്കിട്ടരാമ റെഡ്ഡി, തെലങ്കാന സമരത്തിന്‍െറ മുന്നണിപ്പോരാളികൂടിയായിരുന്നു. കൂര്‍നൂല്‍ എ.ഐ.എസ്.എഫ് ടൗണ്‍ യൂനിറ്റ് സെക്രട്ടറിയായി സി.പി.ഐയുമായുള്ള ബന്ധം ആരംഭിച്ചു. വിദ്യാര്‍ഥി സംഘടന യൂനിറ്റ് സെക്രട്ടറിയായി ആരംഭിച്ച രാഷ്ട്രീയജീവിതത്തിനിപ്പോള്‍ 55 വയസ്സ്. അതിനിടയില്‍, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, സി.പി.ഐ, ട്രേഡ് യൂനിയനുകള്‍ എന്നിവയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. 1942 മാര്‍ച്ച് 25ന് ആന്ധ്രപ്രദേശിലെ മെഹ്ബൂബ് നഗര്‍ ജില്ലയില്‍ ജനിച്ച റെഡ്ഡി ശ്രീവെങ്കടേശ്വര സര്‍വകലാശാലയിലെ എല്‍എല്‍.ബി പഠനകാലത്തും ഉസ്മാനിയ സര്‍വകലാശാല ലോ കോളജിലെ എല്‍എല്‍.എം പഠനകാലത്തും സമരപരമ്പരകള്‍തന്നെ തീര്‍ത്തിട്ടുണ്ട്. ഉസ്മാനിയയില്‍ 1965ല്‍ വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി. ശ്രീവെങ്കടേശ്വരയില്‍ വിവിധ ആവശ്യങ്ങളുയര്‍ത്തി വിദ്യാര്‍ഥികള്‍ നയിച്ച 62 ദിവസത്തെ ഐതിഹാസിക സമരത്തിന്‍െറ നായകനായിരുന്നു അദ്ദേഹം. തുടര്‍ന്നാണ് എ.ഐ.എസ്.എഫിന്‍െറ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയാവുന്നത്. പിന്നീട്, ജനറല്‍ സെക്രട്ടറിയായി. സി.കെ. ചന്ദ്രപ്പന്‍ എ.ഐ.വൈ.എഫ് ജനറല്‍ സെക്രട്ടറിയായപ്പോള്‍ റെഡ്ഡിയായിരുന്നു എ.ഐ.എസ്.എഫിന്‍െറ ജനറല്‍ സെക്രട്ടറി. പിന്നീട്, അദ്ദേഹം യുവജനസംഘടനയുടെ പ്രസിഡന്‍റും ചന്ദ്രപ്പന്‍ ജനറല്‍ സെക്രട്ടറിയുമായി ഒരേ കാലയളവിലും പ്രവര്‍ത്തിച്ചു. വിശാഖപട്ടണത്ത് ഇരുമ്പുരുക്ക് ഫാക്ടറി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരവുമായാണ് റെഡ്ഡി ശ്രദ്ധിക്കപ്പെടുന്നത്. പൊലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സമരത്തില്‍ അദ്ദേഹത്തിന് ക്രൂരമര്‍ദനമേറ്റു. കേസും അറസ്റ്റും ജയിലും പിന്നാലെവന്നു. 1971ല്‍ നടന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സിലിലത്തെി. 2007ല്‍ ഹൈദരാബാദില്‍ നടന്ന 20ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ എ.ബി. ബര്‍ദന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി റെഡ്ഡിയായിരുന്നു. ട്രേഡ് യൂനിയന്‍ നേതാവും കേന്ദ്ര കൗണ്‍സില്‍ അംഗവുമായ ഡോ. വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: നിഖില്‍ സുരവരം, കപില്‍ സുരവരം. |
കര്‍ഷകര്‍ക്കിടയില്‍ മോദിയുടെ ജനപ്രീതി ഇടിയുന്നു Posted: 29 Mar 2015 11:29 AM PDT Image: ന്യൂഡല്‍ഹി: അധികാരത്തിലേറി ഒരുവര്‍ഷം തികയുന്നതിനുമുമ്പേ കേന്ദ്രനയങ്ങള്‍ക്കെതിരെ ഭൂരിഭാഗം ഇന്ത്യന്‍ ഗ്രാമങ്ങളിലും അതൃപ്തി നിറയുകയാണെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കടക്കെണിയിലായ ഒരു ഡസനിലധികം കര്‍ഷകരാണ് ഏതാനും ആഴ്ചകള്‍ക്കിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഫലഭൂയിഷ്ഠമായ വടക്കന്‍ സംസ്ഥാനങ്ങളില്‍ അനവസരത്തിലുണ്ടായ കാറ്റ് ശീതകാല വിളകളെ ബാധിച്ചത് കൃഷിനാശമുണ്ടാക്കിയതാണ് നിരവധി കര്‍ഷകരെ ആത്മഹത്യയിലത്തെിച്ചത്. ധാന്യവില പിടിച്ചുനിര്‍ത്താനോ പ്രതിസന്ധിയിലാകുന്ന കര്‍ഷകരെ സഹായിക്കാനോ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ജനസംഖ്യയുടെ 70 ശതമാനം വസിക്കുന്ന ഗ്രാമങ്ങളില്‍ മിക്കതും പ്രതിസന്ധിയിലാണെന്ന് വാര്‍ത്താ ഏജന്‍സി സംഘം സാക്ഷ്യപ്പെടുത്തുന്നു. 10 മില്യണ്‍ ഹെക്ടര്‍ കൃഷി നാശമുണ്ടായിട്ടും കര്‍ഷക ആത്മഹത്യകള്‍ക്ക് വ്യക്തമായ കാരണങ്ങളില്ളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കര്‍ഷക ആത്മഹത്യകളുടെ കാരണം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മാത്രമേ പറയാനാകൂ എന്നാണ് കൃഷിമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. രാഷ്ട്രീയച്ചൂട് കൂടിയ ഗ്രാമങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. |
കെജ്രിവാളിന്‍െറ പ്രസംഗം പുറത്ത്; അവരെ ഒഴിവാക്കിയില്ലെങ്കില്‍ രാജി Posted: 29 Mar 2015 11:28 AM PDT Image: Subtitle: പുറത്താക്കപ്പെട്ട നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് യോഗം പൂര്‍ണമായി വിഡിയോ റെക്കോഡു ചെയ്തത് ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷനെയും ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പ് ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസംഗം ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. പുറത്താക്കപ്പെട്ട നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് യോഗം പൂര്‍ണമായി വിഡിയോ റെക്കോഡു ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഒരു വര്‍ഷത്തോളമായി തുടരുന്ന പ്രശ്നങ്ങളാണെന്നും ആദര്‍ശത്തിന്‍െറ പേരിലല്ല, വ്യക്തിവിരോധത്തിന്‍െറ പേരിലാണ് ഇരുവരും എതിര്‍പ്പുകളുയര്‍ത്തുന്നതെന്നും തന്നെ കുറച്ചുകാണിക്കലാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയ പ്രസംഗത്തിനൊടുവില്‍ അവര്‍ തുടരുന്ന പക്ഷം താന്‍ എല്ലാ പദവികളും രാജിവെക്കുമെന്നും കെജ്രിവാള്‍ ഭീഷണി മുഴക്കുന്നുണ്ട്. കയ്പുള്ള ചില വര്‍ത്തമാനങ്ങള്‍ പറയുന്നതിന് സമ്മേളന പ്രതിനിധികളോട് മാപ്പുചോദിച്ച ശേഷമാണ് മുതിര്‍ന്ന നേതാക്കളായ ഭൂഷണും യോഗേന്ദ്രയും തനിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കെജ്രിവാള്‍ വിശദീകരിച്ചത്. ഒന്നര മാസത്തിനിടെ ആം ആദ്മി സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്തെങ്കിലും അതല്ല, പാര്‍ട്ടിയിലെ തര്‍ക്കങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ജനം പൂര്‍ണമായി ഒപ്പംനിന്നപ്പോള്‍ സുഹൃത്തുക്കളില്‍ ചിലര്‍ വഞ്ചിച്ചു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും അംബാനിക്കും അഴിമതിക്കുമെതിരെ പൊരുതാനാണ് പാര്‍ട്ടി രൂപവത്കരിച്ചത്, അല്ലാതെ തമ്മില്‍ തല്ലാനല്ല. അഭ്യന്തര ജനാധിപത്യത്തിന്‍െറയും സ്വരാജിന്‍െറയും പേരുപറഞ്ഞ് പാര്‍ട്ടി നേതൃത്വത്തെ പൊരുതി തോല്‍പിക്കാനുമാണ് ഭൂഷണും യാദവും ശ്രമിച്ചത്. ബി.ജെ.പിയോ കോണ്‍ഗ്രസോ തന്നെ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ എന്നു പറയില്ല, എന്നാല്‍ ഇവര്‍ പറഞ്ഞു. പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തത്ര വിഷമതകള്‍ സൃഷ്ടിച്ച സന്ദര്‍ഭത്തില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പോലും താന്‍ ആലോചിച്ചിരുന്നു. തന്നെ മാറ്റി കണ്‍വീനര്‍ സ്ഥാനമേറാന്‍ യോഗേന്ദ്ര യാദവ് പലതരം ശ്രമങ്ങളും നടത്തിയിരുന്നു. തനിക്കെതിരെ മോശം വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ യോഗേന്ദ്ര വഴി വന്ന വാര്‍ത്തകളാണെന്ന് വെളിപ്പെട്ടു. സംഭാവന തരാന്‍ സന്നദ്ധരായിരുന്ന പലരെയും പ്രശാന്ത് ഭൂഷണ്‍ തടഞ്ഞു. വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയെ അട്ടിമറിക്കുമെന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോക്പാല്‍ എതിര്‍പ്പു പറഞ്ഞ ആളുകളെ സ്ഥാനാര്‍ഥി ലിസ്റ്റില്‍നിന്നു മാറ്റി. അതിനുശേഷവും മറ്റു പലരെയും മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവരുടെ മണ്ഡലത്തില്‍ ചെന്നന്വേഷിച്ചപ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന് തികച്ചും അര്‍ഹരാണെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് ഒരു പള്ളി മലിനപ്പെടുത്തി കലാപമുണ്ടാക്കാനുള്ള ശ്രമം തടഞ്ഞത് വര്‍ഗീയവാദിയെന്ന് ഇവര്‍ ആരോപിക്കുന്ന സ്ഥാനാര്‍ഥിയാണ്. പ്രശാന്ത് ഭൂഷന്‍െറ വാക്കുവിശ്വസിച്ചാണ് താന്‍ ജാമ്യമെടുക്കാതെ ജയിലില്‍ കിടക്കാന്‍ പോലും തയാറായത്. തന്നെ കണ്ടു സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്ദേശമയച്ച് അഞ്ചു മിനിറ്റിനകം ഭൂഷണ്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ബജറ്റിനുശേഷം കാണാമെന്നു വ്യക്തമാക്കിയപ്പോള്‍ അക്കാര്യവും മാധ്യമങ്ങള്‍ക്കു നല്‍കി. തന്നെ കാണുകയോ പ്രശ്നം പരിഹരിക്കുകയോ ആയിരുന്നില്ല മറിച്ച് മാധ്യമങ്ങളെ കാണിക്കാനായിരുന്നു ഭൂഷന് വ്യഗ്രത. ‘നമ്മള്‍ ജന്മം നല്‍കിയ പാര്‍ട്ടിയാണിത്. ഞാന്‍ രക്തവും ജീവനും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയാണിത്. ഇതിനെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല. അതു കൊണ്ട് ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കണം. അവര്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനമെങ്കില്‍ ദേശീയ കണ്‍വീനര്‍ സ്ഥാനവും രാഷ്ട്രീയ സമിതി, നിര്‍വാഹകസമിതി അംഗത്വങ്ങളും രാജിവെക്കുന്ന കത്ത് താന്‍ ഏല്‍പിക്കുന്നു’ ^കെജ്രിവാള്‍ പ്രഖ്യാപിച്ചു. പദവികള്‍ ഒഴിഞ്ഞ് സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും തനിക്കു പോരാടേണ്ടത് തന്‍െറ ആളുകളോടല്ല, അഴിമതിക്കാരോടാണ് എന്ന് പറഞ്ഞുമാണ് മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്. പ്രസംഗത്തിനിടെ പലവട്ടം പ്രതിനിധികള്‍ പിന്തുണ അറിയിച്ച് നീണ്ട കരഘോഷം മുഴക്കുകയും എതിര്‍പക്ഷത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നുണ്ട്. മനീഷ് സിസോദിയ പുറത്താക്കല്‍ പ്രമേയം അവതരിപ്പിക്കുകയും ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയുമായിരുന്നു. |
യൂറോ യോഗ്യത: നെതര്‍ലന്‍ഡ്സിനും ഇറ്റലിക്കും സമനില Posted: 29 Mar 2015 11:10 AM PDT Image: ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിലവിലെ ജേതാക്കളായ സ്പെയിനും കരുത്തരായ ഇംഗ്ളണ്ടിനും ജയം. നെതര്‍ലന്‍ഡ്സും ചെക് റിപ്പബ്ളിക്കും സമനിലയില്‍ കുരുങ്ങി. അല്‍വാരോ മൊറാറ്റ 28ാം മിനിറ്റില്‍ നേടിയ ഗോളിലാണ് സ്പെയിന്‍ യുക്രെയ്നിനെതിരെ ജയിച്ചുകയറിയത്. ഗ്രൂപ് സിയില്‍ 15 പോയന്‍റുള്ള സ്ലോവാക്യക്ക് പിന്നില്‍ 12 പോയന്‍റുമായി സ്പെയിന്‍ രണ്ടാമതാണ്. സ്ലോവാക്യ 3-0ന് ലക്സംബര്‍ഗിനെ കീഴടക്കി. ഇതേ ഗ്രൂപ്പില്‍ ബെലറൂസ് 2-1ന് മാസിഡോണിയയെ തോല്‍പിച്ചു. ഗ്രൂപ് ഇയില്‍ ലിത്വാനിയയെ 4-0നാണ് ഇംഗ്ളണ്ട് തകര്‍ത്തത്. വെയ്ന്‍ റൂണി, ഡാനി വെല്‍ബാക്, റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ളീഷുകാര്‍ക്കായി വലകുലുക്കിയത്. പകരക്കാരനായി കന്നി മത്സരത്തിലിറങ്ങി 79ാം സെക്കന്‍ഡില്‍ തന്നെയായിരുന്നു ഹാരി കെയ്നിന്‍െറ ഗോള്‍. ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് സമ്പൂര്‍ണ ജയവുമായി 15 പോയന്‍േറാടെ ഇംഗ്ളണ്ട് ആധിപത്യം തുടരുകയാണ്. ഗ്രൂപ് എച്ചില്‍ ഇറ്റലി പിന്നില്‍ നിന്നശേഷം ബള്‍ഗേറിയയുമായി സമനില പാലിച്ചു (2-2). ക്രെയേഷ്യ 5-1ന് നോര്‍വയെ തകര്‍ത്തപ്പോള്‍ അസര്‍ബൈജാന്‍ 2-0ന് മാള്‍ട്ടയെ കീഴടക്കി. ക്രെയേഷ്യക്ക് 13ഉം ഇറ്റലിക്ക് 11ഉം പോയന്‍റാണുള്ളത്. |
ആല്‍പ്സ് വിമാനദുരന്തം: 600 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു; തിരിച്ചറിയല്‍ ദുഷ്കരം Posted: 29 Mar 2015 11:10 AM PDT Image: Subtitle: ഓരോ അവശിഷ്ടത്തിലും ത്രിമാന സ്കാനിങ്ങുള്‍പ്പെടെ നടത്തിയാണ് തിരിച്ചറിയല്‍ ദൗത്യം പൂര്‍ത്തിയാക്കുക പാരിസ്: ഫ്രഞ്ച് ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സ് വിമാനത്തില്‍ യാത്രചെയ്തവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ അതീവ ദുഷ്കരമെന്ന് ഫോറന്‍സിക് വിദഗ്ധര്‍. 149 യാത്രക്കാരുടേതായി 600ഓളം മൃതദേഹാവശിഷ്ടങ്ങളാണ് ഇതുവരെ വീണ്ടെടുത്തത്. ഇവ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറുന്ന ജോലി പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയെടുക്കുമെന്ന് ജര്‍മനിയിലെ പ്രസിദ്ധ ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ പ്രഫസര്‍ മൈക്കല്‍ സോകോസ് പറഞ്ഞു. ബോധപൂര്‍വം വിമാനം മലനിരകളിലേക്ക് പറത്തിയ സഹ വൈമാനികന്‍ ആന്‍ഡ്രിയാസ് ലുബിറ്റ്സിന്‍െറ അവശിഷ്ടം മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. കോക്പിറ്റിനകത്തുനിന്ന് കണ്ടത്തെിയ മൃതശരീരത്തില്‍ നടത്തിയ പരിശോധനകളിലാണ് ലുബിറ്റ്സിന്‍െറതെന്ന് സ്ഥിരീകരിച്ചത്. |
രാത്രിക്കാഴ്ചക്ക് തുള്ളിമരുന്ന് Posted: 29 Mar 2015 11:10 AM PDT Image: വാഷിങ്ടണ്‍: ഇരുട്ടില്‍ കണ്ണുകാണുന്നില്ളെന്ന കാലങ്ങളായുള്ള മനുഷ്യരുടെ പരിഭവത്തിന് ഒടുവില്‍ ശാസ്ത്രത്തിന്‍െറ ഒറ്റമൂലി. ഇരുട്ടില്‍ 50 മീറ്ററിലേറെ ദൂരംവരെ കാണാന്‍ സഹായിക്കുന്ന പ്രത്യേക തുള്ളിമരുന്നാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ‘സയന്‍സ് ഫോര്‍ മാസസ്’ സംഘം വികസിപ്പിച്ചത്. ആഴക്കടല്‍ മത്സ്യങ്ങളിലും മറ്റും കണ്ടുവരാറുള്ള ക്ളോറിന്‍ ഇ6 എന്ന വസ്തു ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത തുള്ളിമരുന്ന് നേരിട്ട് കണ്ണില്‍ ഇറ്റിക്കുകയേ വേണ്ടൂ. എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതിന്‍െറ അടിസ്ഥാനത്തില്‍ സയന്‍സ് ഫോര്‍ മാസസ് സംഘാംഗം ഗബ്രിയേല്‍ ലിസിനയുടെ കണ്ണില്‍ ഇറ്റിച്ചും പരീക്ഷണം നടത്തിയിരുന്നു. ക്ളോറിന്‍ ഇ6ന്‍െറ 50 മൈക്രോലിറ്ററാണ് ഒരുതവണ ഉപയോഗിച്ചത്. ഇരുട്ടുപിടിച്ച കാട്ടില്‍ പോലും രാത്രി സമയങ്ങളില്‍ കാഴ്ച ലഭിച്ചതായാണ് അവകാശവാദം. തുടര്‍പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമേ മനുഷ്യരില്‍ ഉപയോഗത്തിനായി നല്‍കൂ. |
വീണ്ടും നിരക്കിളവുമായി ഗോ എയര്‍ Posted: 29 Mar 2015 11:08 AM PDT Image: മുംബൈ: രാജ്യത്തെ ബജറ്റ് എയര്‍ലൈനുകള്‍ തമ്മില്‍ ടിക്കറ്റ് നിരക്കിലെ മത്സരം തുടരുന്നു. ഗോ എയര്‍ ശനിയാഴ്ച പുതിയ ഓഫറുകളുമായി രംഗത്തത്തെി. 1299 രൂപയുടെ വണ്‍വേ ടിക്കറ്റുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ജൂണ്‍ 23നും ഒക്ടോബര്‍ 31നും ഇടയിലെ യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. പ്രത്യേക നിരക്കിലെ ടിക്കറ്റുകള്‍ ബുക് ചെയ്യാന്‍ മാര്‍ച്ച് 30വരെയാണ് അവസരം. കഴിഞ്ഞയാഴ്ച നാലു മാസത്തിലധികം കാലാവധിയോടെ 999 രൂപക്ക് വണ്‍വേ ടിക്കറ്റുകള്‍ ഗോ എയര്‍ വിറ്റഴിച്ചിരുന്നു. നേരത്തേ, ടാറ്റയുടെ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, ഇന്‍ഡിഗോ എന്നിവ നിരക്കിളവുകളുമായി രംഗത്തുവന്നിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് 550 രൂപയുടെ ടിക്കറ്റുകളാണ് എയര്‍ ഏഷ്യ നല്‍കിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment