യുവ സംഗീത സംവിധായകന്‍ തമീം ഹാരിസ് അന്തരിച്ചു Posted: 11 Mar 2015 12:27 AM PDT കോഴിക്കോട്: സംഗീതം കൊണ്ട് അര്‍ബുദത്തെ പ്രതിരോധിച്ച യുവ പ്രതിഭ തമീം ഹാരിസ് (16) അന്തരിച്ചു. വേങ്ങേരി ഹസീന മന്‍സിലില്‍ കെ.വി ഹാരിസിന്‍െറയും തസ്നീമിന്‍റെയും മകനായ തമീം രക്താര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വേങ്ങേരിയിലെ വീട്ടില്‍ നിന്നും ആശുപത്രിയിലത്തെിച്ചതായിരുന്നു. എം.എസ്.എസ് പബ്ളിക് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു തമീം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് കൂടിയായ തമീം നിരവധി പാട്ടുകള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നടന്ന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കിയത് തമീം ആയിരുന്നു. മാധ്യമം കോഴിക്കോട് യൂണിറ്റിലെ ഡി.ടി.പി വിഭാഗം സൂപ്പര്‍ വൈസര്‍ ആണ് ഹാരിസ്. |
ബിജു രമേശിനെതിരെ കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു Posted: 11 Mar 2015 12:26 AM PDT തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിനെതിരെയാണ് കേസ്. പത്തു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണാവശ്യപ്പെട്ട് തിരുവനന്തപുരം സബ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ധനമന്ത്രി കെ.എം. മാണിക്കെതിരായ കോഴ ആരോപണം പിന്‍വലിക്കാന്‍ മരുമകന്‍ ഡോ. സ്റ്റീഫന്‍ സുഹൃത്ത് മുഖേന പത്തു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് കഴിഞ്ഞദിവസം വീണ്ടും ആരോപണം ഉന്നയിച്ചിരുന്നു. മാണിയുടെ മകന്‍ ജോസ് കെ. മാണിയും പണം വാഗ്ദാനം ചെയ്തതായി ബിജു ആരോപിച്ചിട്ടുണ്ട്. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം അസംബന്ധവും ദുരുദ്ദേശപരവുമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചിരുന്നു. കെ.എം. മാണിയുടെ മരുമകന്‍ എന്ന് പറഞ്ഞ് ഏതോ ഒരു ഡോ.സ്റ്റീഫന്‍െറ പേര് മാധ്യമങ്ങളില്‍ വരുന്നതുകണ്ടു. കെ.എം. മാണിക്ക് അങ്ങനെ ഒരു മരുമകന്‍ ഇല്ളെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യുമെന്ന് മാണി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാത്തത് എന്താണെന്നുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍്റെ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു മാണിയുടെ പ്രതികരണം. |
കല്‍ക്കരിപ്പാടം: മന്‍മോഹന്‍ സിങ്ങിനെ പ്രതിചേര്‍ത്തു Posted: 11 Mar 2015 12:16 AM PDT ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു. സിങ്ങടക്കം 6 പേര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ കോടതി നോട്ടീസ് അയച്ചു. ഏപ്രില്‍ എട്ടിന് കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മന്‍മോഹന്‍സിങ്ങിനെ വിചാരണ ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2009 ല്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലയളവില്‍ കല്‍ക്കരി മന്ത്രാലയത്തിന്‍്റെ അധികച്ചുമതല മന്‍മോഹന്‍സിങ്് വഹിച്ചിരുന്നു. ഇക്കാലയളവില്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് വഴിവിട്ട സഹായം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ന്ന് മന്‍മോഹന്‍ സിങ്ങിനെ ജനുവരിയില്‍ ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിമാരെയും സി.ബി.ഐ ചോദ്യം ചെയ്തു. സത്യസന്ധമായല്ല മന്‍മോഹന്‍സിങ്ങിന്‍െറ ഓഫിസിലെ ഉദ്യോഗസ്ഥര്‍ കല്‍ക്കരിപ്പാടം അനുവദിച്ചതെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അന്നത്തെ കല്‍ക്കരി മന്ത്രാലയത്തെയും കോടതി കുറ്റപ്പെടുത്തിയിരുന്നു. ജി.ഐ.എല്ലും അതിന്‍െറ രണ്ട് ഡയറക്ടര്‍മാരും കല്‍ക്കരി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജഡ്ജി ഭരത് പരാശര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ലൊഹരാ കല്‍ക്കരിപ്പാടത്തിന്‍െറ അവകാശം ലഭിക്കാന്‍ ജി.ഐ.എല്ലിന് യോഗ്യതയില്ളെന്ന് അന്നത്തെ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ദാസരി നാരായണ്‍ പ്രത്യേക പരാമര്‍ശം നടത്തിയിരുന്നു. |
പാടിപ്പാടി തമീം മറഞ്ഞു Posted: 11 Mar 2015 12:14 AM PDT കോഴിക്കോട്: സംഗീതത്തോളം അവന് ആശ്വാസം പകര്‍ന്ന മറ്റൊരു മരുന്നില്ലായിരുന്നു. പാട്ടില്‍ സ്വയം അലിഞ്ഞ് വേദനയുടെ ഒരോ നിമിഷത്തെയും അവന്‍ മറികടന്നു. ഇനിയും പാടിത്തീര്‍ക്കാനാവാതെ പോയ പാട്ടിന്‍റെ ഈരടികള്‍ മൂളിക്കൊണ്ടാവുമോ തമീം ഹാരിസ് എന്ന കൊച്ചു പ്രതിഭ ജീവിതത്തില്‍നിന്ന് വിട പറഞ്ഞത്. വേങ്ങേരി ഹസീന മന്‍സിലില്‍ ഹാരിസിന്‍െറ മകന്‍ തമീം ഹാരിസ് പിഞ്ചു പ്രായത്തിലേ സംഗീതോപകരണങ്ങളില്‍ മികവു കാട്ടിത്തുടങ്ങിയിരുന്നു. ഇളം പ്രായത്തില്‍ തന്നെ അവന്‍റെ കുഞ്ഞുവിരലുകള്‍ കീബോര്‍ഡില്‍ ഇന്ദ്രജാലം കാണിക്കുന്നത് ശ്വാസം അടക്കിപ്പിടിച്ചാണ് സദസ്സുകള്‍ കണ്ടത്. കോഴിക്കോട് മാളിക്കടവ് എം.എസ്.എസ് സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയായിരുന്നു തമീം. അര്‍ബുദ രോഗത്തിന്‍െറ പിടിയില്‍ അകപ്പെട്ട് കൗമാരജീവിതം ആശുപത്രി വാര്‍ഡുകളിലേക്ക് പറിച്ചുനടപ്പെട്ടിട്ടും സംഗീതത്തോടുള്ള പ്രണയം കൈയ്യൊഴിഞ്ഞില്ല ഈ പ്രതിഭ. പാട്ടിന്‍െറ വിസ്മയതാളങ്ങള്‍ അവന്‍െറ കൊച്ചുമനസ്സില്‍ എന്നേ ഇടംപിടിച്ചിരുന്നു. ശാസ്ത്രീയമായി പാട്ടുപഠിക്കാന്‍ തുടങ്ങിയപ്പോഴാണ് രണ്ടുവര്‍ഷം മുമ്പ് രോഗം കാര്‍ന്നുതിന്നാന്‍ തുടങ്ങിയ വിവരമറിയുന്നത്. കോശങ്ങളില്‍ വേദന പടരുമ്പോള്‍ പാട്ടിന്‍െറ വീണക്കമ്പികളില്‍ പിടിച്ച് സാന്ത്വനം തേടുകയായിരുന്നു പീന്നീടുള്ള നാളുകളില്‍ തമീം. തമീമും കൂട്ടുകാരും ചേര്‍ന്ന് ഇതിനകം ഒമ്പത് പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടി. ‘ജസ്റ്റ് ഫോര്‍’ എന്നായിരുന്നു ഇവരുടെ ട്രൂപ് നെയിം. മകനുവേണ്ടതെല്ലാം ഒരുക്കി നല്‍കി പിതാവ് ഹാരിസും കൂടെ നിന്നു. കഴിഞ്ഞ തവണ കോഴിക്കോട് നടന്ന സ്കൂള്‍ കലോല്‍സവത്തിനും തമീം പാട്ട് ചിട്ടപ്പെടുത്തി. കലയുടെ മഹോത്സവ വേദിയിലേക്ക് വരാന്‍ കഴിഞ്ഞില്ളെങ്കിലും ദീനക്കിടക്കയില്‍ അവന്‍ പാട്ടൊരുക്കി കൗമാരമേളയെ നെഞ്ചേറ്റി. രോഗാണുക്കള്‍ക്ക് ക്ഷതമേല്‍പിക്കാനാവാത്ത അവന്‍്റെ സ്വരമാധുര്യം മേളപ്പാട്ടിന് കൂട്ടായി. പല രോഗങ്ങള്‍ മൂലം ഈ മഹാമേളയിലേക്ക് വരാന്‍ കഴിയാത്ത കുട്ടികള്‍ക്കു കൂടിയാണ് തന്‍െറ പാട്ടെന്ന് തമീം പറഞ്ഞുവെച്ചു. ആ വിരലുകളുടെ തലോടല്‍ ഇനിയും കൊതിച്ച് തമീമിന്‍്റെ മുറിയില്‍ ചിലതൊക്കെ ബാക്കിയുണ്ട്. ഇനിയും ഉതിരാതെ പോയ പാട്ടിന്‍്റെ ശീലുകള്‍ക്കായി അവ തുടിക്കുമായിരിക്കും. |
കയര്‍ വികസനം: കണ്ണൂരിന് ഏഴ് അവാര്‍ഡുകള്‍ Posted: 10 Mar 2015 11:28 PM PDT കണ്ണൂര്‍: കയര്‍ മേഖലയിലെ പ്രവര്‍ത്തനമികവിന് സംസ്ഥാന കയര്‍ വകുപ്പ് ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകളില്‍ ഏഴെണ്ണം കണ്ണൂര്‍ കയര്‍ പ്രോജക്ടിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച യന്ത്രവത്കൃത ചകിരി വ്യവസായസംഘം പ്രസിഡന്‍റായി പരിയാരം സംഘം പ്രസിഡന്‍റ് സി. ശിവശങ്കരന്‍ മാസ്റ്ററും സെക്രട്ടറിയായി ഇതേ സംഘത്തിലെ ഇ.ടി. ലളിതയും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല കയര്‍പിരി സംഘമായി തൃക്കരിപ്പൂര്‍ കയര്‍വ്യവസായ സഹകരണ സംഘത്തെയും യന്ത്രവത്കൃത ചകിരി വ്യവസായസംഘമായി കരിവെള്ളൂര്‍ സംഘത്തെയും തെരഞ്ഞെടുത്തു. കയര്‍പിരി സംഘം പ്രസിഡന്‍റിനുള്ള അവാര്‍ഡ് പടന്ന കടപ്പുറം സംഘത്തിലെ എ.വി. രാഘവനും സെക്രട്ടറിക്കുള്ള അവാര്‍ഡ് മാട്ടൂല്‍ സംഘത്തിലെ ടി. സവിതയും തൊഴിലാളിക്കുള്ള അവാര്‍ഡ് ഇതേ സംഘത്തിലെ ഫൗസിയയും നേടി. അവാര്‍ഡ് ജേതാക്കളെയും ആലപ്പുഴയില്‍ നടന്ന അന്താരാഷ്ട്ര കയര്‍മേളയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച തൊഴിലാളികളെയും കണ്ണൂര്‍ കയര്‍ പ്രോജക്ട് യോഗം അനുമോദിച്ചു. കയര്‍ വികസന ഡയറക്ടര്‍ ഡോ.കെ. മദനന്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫിസര്‍ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എം.സി. കനകാംബരന്‍, ഡി. വിന്‍സന്‍റ്, കെ.പി. ദിനേശന്‍, പായം ബാലകൃഷ്ണന്‍, എം. കാര്‍ത്യായനി, കെ. പത്മനാഭന്‍, കെ.പി. മാധവന്‍, എ. ശ്രീധരന്‍, ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ സംസാരിച്ചു. അസി. രജിസ്ട്രാര്‍ കെ.എന്‍. പീതാംബരന്‍ സ്വാഗതവും സീനിയര്‍ കോ ഓപറേറ്റിവ് ഇന്‍സ്പെക്ടര്‍ പി.എസ്. രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. |
ദേശീയപാത: തൃപ്പൂണിത്തുറ ബൈപാസ് നിര്‍മാണം കടലാസില്‍ Posted: 10 Mar 2015 11:26 PM PDT തൃപ്പൂണിത്തുറ: തമിഴ്നാടുമായി സുപ്രധാനമായ ഗതാഗത ബന്ധം സാധ്യമാക്കുന്ന കൊച്ചി - ധനുഷ്കോടി ദേശീയപാത -85ന്‍െറ തൃപ്പൂണിത്തുറ ബൈപാസ് നിര്‍മാണം സര്‍ക്കാര്‍ പ്രസ്താവനകളില്‍ മാത്രമായി ഒതുങ്ങിയതോടെ പ്രദേശവാസികളടക്കമുള്ളവരുടെ പ്രതീക്ഷകളും അനിശ്ചിതത്വത്തിലായി. കൊച്ചി - തമിഴ്നാട് വ്യാപാരബന്ധമടക്കം യാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്ന ദേശീയപാത -85ന്‍െറ മൂന്ന് ബൈപാസുകളും തൃപ്പൂണിത്തുറ ഭാഗത്തെ റെയില്‍വേ മേല്‍പാലവുമെല്ലാം ഇനിയും തീരുമാനമാകാത്ത അവസ്ഥയിലാണുള്ളത്. ദേശീയപാതാ അധികൃതരും സര്‍ക്കാറും റിയല്‍ എസ്റ്റേറ്റ് മാഫിയകളുമുള്‍പ്പെടെയുള്ളവര്‍ പൊതുതാല്‍പര്യത്തിന് മുന്‍ഗണന നല്‍കാതെയുള്ള അജണ്ട തീരുമാനിച്ചതാണ് 1975 ല്‍ സര്‍വേ ആരംഭിച്ച പഴയ കൊച്ചി - മധുര പാതയുടെ ദുരവസ്ഥക്ക് കാരണം. നിര്‍ദിഷ്ട ദേശീയപാതയില്‍ തൃപ്പൂണിത്തുറ ബൈപാസിനാണ് ദൈര്‍ഘ്യം കൂടുതലുള്ളത്. ഏഴ് കിലോമീറ്ററാണിത്. ദൈര്‍ഘ്യം കുറഞ്ഞ മൂവാറ്റുപുഴയും കോതമംഗലവുമാണ് മറ്റുള്ളവ. ഇതിന് പുറമെ തൃപ്പൂണിത്തുറ അന്ധകാര തോടിന് സമീപത്തുനിന്ന് മറ്റക്കുഴി വരെയുള്ള ഒന്നരകിലോമീറ്റര്‍ ഫൈ്ളഓവറും ഇതിന്‍െറ ഭാഗമായുണ്ട്. ദിശാ നിര്‍ണയങ്ങള്‍ പലത് മാറിമാറി വന്നിട്ടും തൃപ്പൂണിത്തുറ ബൈപാസിന് ശാപമോക്ഷം ഉണ്ടായില്ല. മറ്റക്കുഴി മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള എട്ട് കിലോമീറ്ററോളം ദൂരത്തിലാണ് തൃപ്പൂണിത്തുറ ബൈപാസ് പണിയുന്നത്. ഈ മാര്‍ഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്. രണ്ട് വില്ളേജുകളില്‍നിന്ന് 11.80 ഹെക്ടര്‍ സ്ഥലമാണ് ബൈപാസിന് വേണ്ടത്. തിരുവാണിയൂര്‍ വില്ളേജില്‍നിന്ന് 10.5 ഹെക്ടറും തിരുവാങ്കുളത്തുനിന്ന് 1.32 ഹെക്ടറുമാണ് ആവശ്യം. ഏകദേശം നാല് ഹെക്ടറോളമാണ് ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. തൃപ്പൂണിത്തുറ ബൈപാസിന്‍െറ ദശകങ്ങള്‍ നീണ്ടുനില്‍ക്കുന്ന തര്‍ക്കങ്ങളും ഇതര സ്ഥാപിത താല്‍പര്യങ്ങളും സര്‍ക്കാറിന്‍െറ അലംഭാവവും ദേശീയപാതാ അധികൃതരുടെ അനാസ്ഥയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഇടപെടലുമെല്ലാം ചേര്‍ന്ന് വന്‍ വികസനത്തിന് വഴിയൊരുക്കുന്ന ദേശീയപാതയുടെ നിര്‍മാണത്തിനാണ് തുരങ്കംവെച്ചിരിക്കുന്നത്. |
കുടുംബശ്രീപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ അയല്‍വാസിക്ക് കഠിന തടവും പിഴയും Posted: 10 Mar 2015 10:30 PM PDT കോഴിക്കോട്: കുടുംബശ്രീപ്രവര്‍ത്തകയെ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ അയല്‍വാസിക്ക് ഒരുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും. കൂമ്പാറ ബസാറില്‍ കൊരങ്ങത്തുംപാറ അറവനാരിക്കല്‍ ജോളി ദേവസ്യയെയാണ് (43) പ്രിന്‍സിപ്പല്‍ അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജി കെ. ബിജു മേനോന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ളെങ്കില്‍ നാലുമാസംകൂടി തടവനുഭവിക്കണം. കൊരങ്ങത്തുംപാറയില്‍ പലചരക്കുകട നടത്തുന്ന പുളിക്കല്‍ ഗ്രേസി ജോര്‍ജിനെയാണ് (50) വെട്ടിപ്പരിക്കേല്‍പിച്ചത്. 2013 ഏപ്രില്‍ 20ന് വൈകീട്ട് ആറിന് കൊരങ്ങത്തുംപാറയിലെ കടയില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി. ഗ്രേസിയുടെ വീടിന് ഭീഷണിയാകുംവിധം പ്രതിയുടെ കിണറ്റില്‍ പാറപൊട്ടിച്ചെന്നും ഇതിനെതിരെ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പണിതടഞ്ഞതിലുള്ള വിരോധം കാരണം ആക്രമണം നടത്തിയെന്നുമാണ് കേസ്. തലക്ക് വെട്ടേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വധശ്രമത്തിന് ഒരുവര്‍ഷം തടവും 25,000 രൂപ പിഴയും കടയില്‍ ആക്രമിച്ച് കയറിയതിന് ആറുമാസം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചതെങ്കിലും തടവ് ഒന്നിച്ച് ഒരുകൊല്ലം അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.കെ. മുഹമ്മദ്, അഡ്വ. ഷാജു ഫിലിപ് എന്നിവര്‍ ഹാജരായി. |
വീണ്ടും കുരങ്ങുപനി മരണം : നാട്ടുകാര്‍ റോഡ് ഉപരോധിച്ചു Posted: 10 Mar 2015 10:22 PM PDT സുല്‍ത്താന്‍ ബത്തേരി: കുരങ്ങുപനി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ജനത്തിന്‍െറ ആശങ്ക കൂട്ടുന്നു. വനംവകുപ്പില്‍ താല്‍ക്കാലിക ജോലിചെയ്യുന്ന ഫയര്‍ വാച്ചര്‍ കോളിമൂല കോളനിയിലെ കുഞ്ഞന്‍ (44) ആണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ ആറുപേരാണ് ഇതുവരെ കുരങ്ങുപനി മൂലം ജില്ലയില്‍ മരിച്ചത്. ഇതില്‍ അഞ്ചുപേരും ആദിവാസി ഗോത്രസമൂഹത്തില്‍നിന്നുള്ളവരായിരുന്നു. കുരങ്ങുപനി ബാധിതമേഖലയില്‍ പ്രവര്‍ത്തിച്ച ആശാ വര്‍ക്കറാണ് മരണപ്പെട്ട പൊതുവിഭാഗത്തില്‍ പെട്ട മറ്റൊരാള്‍. വിവിധ ആശുപത്രികളിലായി നിരവധിപേര്‍ പനിയുമായി മല്ലടിക്കുമ്പോഴും ചികിത്സാ പ്രതിരോധ നടപടികള്‍ അനിശ്ചിതത്വത്തിലാണ്. പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മൃതദേഹവുമായി ബത്തേരി ടൗണിലേക്ക് മാര്‍ച്ച് ചെയ്തു. സുല്‍ത്താന്‍ ബത്തേരി-പുല്‍പള്ളി സംസ്ഥാനപാതയില്‍ കുപ്പാടിയില്‍ ബത്തേരി സി.ഐ ബിജുരാജിന്‍െറ നേതൃത്വത്തില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് മൃതദേഹവുമായി ജനങ്ങള്‍ റോഡ് ഉപരോധിച്ചു. ആറോടെ തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം, കുറിച്യാട് അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ അജിത് കെ. രാമന്‍, ഡി.എം.ഒ ഡോ. ഗീതാ വിജയന്‍, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ മൂസ അയക്കോടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എം. ജോര്‍ജ് എന്നിവര്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തിയാണ് ജനങ്ങളെ ശാന്തരാക്കിയത്. കുരങ്ങുപനി മരണം തുടരുമ്പോഴും പ്രതിരോധ കുത്തിവെപ്പുകള്‍ നാമമാത്രമായി മാത്രമാണ് നടക്കുന്നത്. കുരങ്ങുപനി ഭീഷണി ഉയര്‍ത്തുന്ന വന-വനാതിര്‍ത്തി മേഖലകളിലെ സാധാരണ ജനങ്ങള്‍ക്ക് ഇനിയും കുത്തിവെപ്പ് സാധ്യമായിട്ടില്ല. വനവുമായി ബന്ധപ്പെടുന്ന പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഒന്നാംഘട്ടമായി കുത്തിവെപ്പ് നല്‍കിയത്. പ്രതിരോധ കുത്തിവെപ്പിന്‍െറ ഫലപ്രാപ്തിയെപ്പറ്റിയും അവ്യക്തത തുടരുകയാണ്. മൂന്ന് ഘട്ടമായിട്ടാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ഒന്നാമത്തെ കുത്തിവെപ്പ് എടുത്ത് ആറുമാസം കഴിഞ്ഞതിനുശേഷമേ അവസാനത്തെ ഡോസ് നല്‍കാനാവൂ. മൂന്ന് ഡോസുകളും പൂര്‍ത്തിയായാല്‍ മാത്രമേ ഫലം കാണുകയുള്ളൂവെന്നാണ് മരുന്ന് കമ്പനി പറയുന്നത്. 50 മുതല്‍ 80 ശതമാനംവരെ മാത്രമേ രോഗംതടയാന്‍ കഴിയൂവെന്നാണ് മരുന്നുകമ്പനിയുടെതന്നെ അവകാശവാദം. ആറിനും 60നും ഇടക്ക് പ്രായമുള്ളവര്‍ക്ക് മാത്രമേ കുത്തിവെപ്പ് നല്‍കാന്‍ പാടുള്ളൂ. ബി.പി, ഷുഗര്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍ക്ക് ഗര്‍ഭിണികള്‍ക്കും പറ്റില്ല. പനി ബാധിച്ച് ചാവുന്ന കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ കടിച്ചാണ് കുരങ്ങുപനി ഉണ്ടാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിശദീകണം. ചത്ത കുരങ്ങിന്‍െറ 100 മീറ്റര്‍ പരിധിയില്‍ ചെള്ളുകള്‍ പടരും. ഇവയെ കത്തിച്ചുകളയണമെന്ന നിര്‍ദേശവും പ്രായോഗികമല്ല. വേനല്‍ചൂടില്‍ വനത്തില്‍ തീയിടുന്നതുതന്നെ പ്രശ്നമാകും. വേനലത്തെിയതോടെ വ്യാപകമായി കുരങ്ങുകള്‍ കാടിറങ്ങുകയാണ്. പലതും കൃഷിഭൂമിയില്‍ ചത്തുവീഴുന്നത് ജനങ്ങളില്‍ ഭീതിയുയര്‍ത്തുന്നുണ്ട്. ചെതലയം ടൗണില്‍ ചത്ത കുട്ടിക്കുരങ്ങിന്‍െറ ജഡവുമായി തള്ളക്കുരങ്ങ് ദിവസങ്ങളോളം അലഞ്ഞ സംഭവവുമുണ്ടായി. |
പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് എം.എല്‍.എമാര്‍ Posted: 10 Mar 2015 10:14 PM PDT ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും ആം ആദ്മിയില്‍ നിന്നു പുറത്താക്കണമെന്ന് പാര്‍ട്ടി എം.എല്‍.എമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന് കത്തയച്ചു. അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് ഇത് പാഠമാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അച്ചടക്ക ലംഘനത്തിന്‍്റെ പേരില്‍ ഇരുവരെയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു പുറത്താക്കിയിരുന്നു. എ.എ.പി നിര്‍വാഹക സമിതിയുടേതായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന അരവിന്ദ് കെജ് രിവാള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം 28ന് ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കരുതുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍ എന്നിവര്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം എ.എ.പി പ്രസ്താവനയിറക്കിയിരുന്നു. മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, ശ്രീ സജ്ഞയ് സിങ് എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അംഗങ്ങളുടെ സംഘടനയായ ആം ആദ്മി വളണ്ടിയര്‍ ആക്ഷന്‍ മാര്‍ച്ചിന്‍റെ (എ.വി.എ.എം) ആരോപണങ്ങളെ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും പിന്തുണച്ചതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ യാദവും ഭൂഷണും പോലുള്ളവരെ കുറ്റപ്പെടുത്തുന്നത് വേദനാജനകമാണെന്ന് രാജേഷ് ഗാര്‍ഗ് പറഞ്ഞു. ഇവര്‍ ചെയ്യുന്നത് തെറ്റാണ്. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നതിനു തുല്യമാണിതെന്നും ഗാര്‍ഗ് പറഞ്ഞു. മാര്‍ച്ച് നാലിന് ചേര്‍ന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് യോഗം മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് നീക്കം ചെയ്തിരുന്നു. |
ലോകകപ്പ്: സ്കോട് ലന്‍ഡിനെതിരെ ലങ്കക്ക് ബാറ്റിങ് Posted: 10 Mar 2015 09:48 PM PDT ഹൊബാര്‍ട്ട്: ലോകകപ്പ് ക്രിക്കറ്റില്‍ സ്കോട് ലന്‍ഡിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ലങ്ക ഇതിനകം തന്നെ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയെ നേരിടുന്നത് ഒഴിവാക്കാന്‍ ശ്രീലങ്കക്ക് സാധിക്കും. ഇരു ടീമുകളും മൂന്ന് വീതം മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങിയത്. ലങ്കക്കുവേണ്ടി ദുഷ്മാന്ത ചമീര, നുവാന്‍ കുലശേഖര, കുശാല്‍ പെരേര എന്നിവര്‍ ഇന്ന് കളിക്കും. ദിനേശ് ചണ്ഡിമാല്‍, ഉപുല്‍ തരംഗ, സചിത്ര സേനാനായകെ എന്നിവരെയാണ് പുറത്തിരുത്തിയത്. ആസ് േട്രലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ചണ്ഡമാലിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഫ്രെഡി കോള്‍മാന്‍, റോബ് ടെയ് ലര്‍, മൈകല്‍ ലീസ്ക് എന്നിവരെ സ്കോട് ലന്‍ഡ് ടീമില്‍ ഉല്‍പ്പെടുത്തി. മാജിദ് ഹഖ്, ഹാമിഷ് ഗാര്‍ഡിനര്‍, ഇയന്‍ വാര്‍ഡ്ലാ എന്നിവരെയാണ് ടീം മാനേജ്മെന്‍റ് പുറത്തിരുത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ സ്കോട് ലന്‍ഡിന് ആസ്ട്രേലിയക്കെതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്. സ്കോട്ലന്‍ഡ്; കെയ് ല്‍ കോട് സര്‍, കാലം മക് ലിയോഡ്, മാറ്റ് മച്ചാന്‍, പ്രിസ്റ്റണ്‍ മോമസെണ്‍, ഫ്രെഡി കോള്‍മാന്‍, റിച്ചി ബെറിങ്ടണ്‍, മാറ്റ് ക്രോസ്, ജോഷ് ഡേവി, റോബ് ടെയ് ലര്‍, മൈകല്‍ ലീസ്ക്, ്ലസ്ഡൈര്‍ ഇവാന്‍സ്. ശ്രീലങ്ക: ലഹിരു തിരിമാനെ, ടി.ദില്‍ഷന്‍, കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധന, കുശാല്‍ പെരേര, എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, സെക്കുഗെ പ്രസന്ന, നുവാന്‍ കുലശേഖര, ദുഷ്മന്ത ചമീര, ലസിത് മലിംഗ. |
വീട്ടുവളപ്പില്‍ ജൈവ പച്ചക്കറി വിളയിച്ച് മലയാളികളുടെ സമ്മാനക്കൊയ്ത്ത് Posted: 10 Mar 2015 09:23 PM PDT ദുബൈ: ദുബൈ നഗരസഭ നടത്തിയ വീട്ടുവളപ്പിലെ പച്ചക്കറിത്തോട്ടം മത്സരത്തില്‍ മലയാളികളുടെ സമ്മാനക്കൊയ്ത്ത്. വ്യക്തിഗത വിഭാഗത്തില്‍ ആകെയുള്ള പത്ത് വിജയികളില്‍ പകുതിയും മലയാളികള്‍ സ്വന്തമാക്കി. പാലക്കാട് മംഗലം ഡാം സ്വദേശിനി അഷിമോള്‍ ഷാബു, പാല സ്വദേശി സാം അബ്രഹാം ജോര്‍ജ്, കാസര്‍ക്കോട് നെല്ലിക്കുന്നില്‍ നിന്നുള്ള ജാസ്മിന്‍ സബീര്‍, തിരുവല്ലക്കാരി സൂസമ്മ വര്‍ഗീസ്, മലപ്പുറം മാറഞ്ചേരി സ്വദേശിനി നദീറ അബ്ദുല്‍ജബ്ബാര്‍ എന്നിവരാണ് തങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിലും വില്ലയിലും പച്ചക്കറി വളര്‍ത്തി നൂറുമേനിയും ദുബൈ നഗരസഭയുടെ 10,000 ദിര്‍ഹത്തിന്‍െറ സമ്മാനവും നേടിയത്. സ്വകാര്യ സ്കൂള്‍ വിഭാഗത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളും വെന്നിക്കൊടി പാറിച്ചു. ജൈവ കൃഷിയും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ നഗരസഭ ജലീല്‍ ഹോള്‍ഡിങ്സും ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സുമായി സഹകരിച്ച് നടത്തിയ ‘ഗ്രോ യുവര്‍ ഫൂഡ്’ കാമ്പയിന്‍െറ ഭാഗമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. ലോക ഭക്ഷ്യദിനമായ ഒക്ടോബര്‍ 16ന് തുടക്കമിട്ട മത്സര കാമ്പയിനില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള നാലായിരത്തിലേറെ സ്കൂള്‍ വിദ്യാര്‍ഥികളും നൂറുകണക്കിന് വീട്ടുകാരും ആവേശത്തോടെ പങ്കെടുത്തു. ചൊവ്വാഴ്ച ദേരയിലെ അല്‍ ഗുറൈര്‍ റഹിയാന്‍ റൊട്ടാന ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. പ്രവാസ ജീവിതത്തിലെ പരിമിതികളില്‍ നിന്ന് ചെറിയ മട്ടുപ്പാവിലും ടെറസിലും ഭിത്തിയിലും മുറ്റത്തും വാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലത്തും സ്കൂള്‍ വളപ്പിലും ലേബര്‍ ക്യാമ്പിലുമെല്ലാം വിത്തുപാകിയാണ് ഇവര്‍ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചത്. ‘കുടുംബ കൃഷി: ലോകത്തെ ഭക്ഷിപ്പിക്കുക, ഭൂമിയെ സംരക്ഷിക്കുക’ എന്ന ലോക ഭക്ഷ്യദിന മുദ്രവാക്യത്തിന്‍െറ ചുവടുപിടിച്ചാണ് നഗരസഭയുടെ ഭക്ഷ്യ നിയന്ത്രണ വകുപ്പ് ഇങ്ങനെയൊരു നൂതന മത്സരം സംഘടിപ്പിച്ചത്. 18 വിജയികള്‍ക്ക് മൊത്തം 1.50 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും വേറെ. വ്യക്തിഗത വിഭാഗത്തില്‍ 100 ലേറെ പേരും സ്കൂള്‍ തലത്തില്‍ 25 സ്കൂളുകളുമാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ തോട്ടങ്ങളുടെ ചിത്രം ഇതിനായുള്ള പ്രത്യേക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. വിദഗധരടങ്ങുന്ന ജൂറി ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 30 വീട്ടുവളപ്പുകളും സ്കൂള്‍ കാമ്പസുകളും നേരിട്ട് സന്ദര്‍ശിച്ചാണ് വിധി നിര്‍ണയം നടത്തിയത്. സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയും രാസ വളപ്രയോഗമില്ലാതെ ആരോഗ്യകരമായ കൃഷിരീതി അവലംബിച്ചും ജലം സംരക്ഷിച്ചും പാഴ്വസ്തുക്കളെ ഫലപ്രദമായി ഉപയോഗിച്ചും സുസ്ഥിരമായ മാതൃകകള്‍ അവതരിപ്പിച്ചവരെയാണ് വിജയികളായി തെരഞ്ഞെടുത്തതെന്ന് നഗരസഭ ഭക്ഷ്യ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് അല്‍ അവാദി പറഞ്ഞു. യന സമിര്‍ അബെല്‍, അയ്ഷ അല്‍സുവൈദി, യുസഫ് ഗഡിവാല എന്നിവരാണ് വ്യക്തിഗത വിഭാഗത്തില്‍ വിജയിച്ച മറ്റുളളവര്‍. ലേബര്‍ ക്യാമ്പ് വിഭാഗത്തില്‍ ആട്ടി കോണ്‍ട്രാക്ടിങ്, പ്രീകാസ്റ്റ് അബൂദബി എന്നിവരും പ്രാദേശിക സ്കൂള്‍ വിഭാഗത്തില്‍ ജുമൈറ മോഡല്‍, അല്‍റിഫ, ഇബ്ന് ഹസ്സം, നൗഫ് ഹൈസ്കൂള്‍,ഉമര്‍ബിന്‍ ഖതാബ്, മറിയ അല്‍ ഖുബ്തിയാ എന്നീ സ്കൂളുകള്‍ക്കാണ് സമ്മാനം. അവാര്‍ഡ് ദാന ചടങ്ങില്‍ നഗരസഭാ പരിസ്ഥിതി-ആരോഗ്യ-സുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് ജനറല്‍ ഡയറക്ടര്‍ സലിം ബിന്‍ മെസ്മര്‍, ജലീല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ സമീര്‍ കെ.മുഹമ്മദ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് മീരാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അഷിമോള്‍ ഷാബു വീട്ടമ്മയായ അഷിമോള്‍ ദുബൈ ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റിലെ അപാര്‍ട്ട്മെന്‍റിലാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം 30 ഓളം പച്ചക്കറി ഇനങ്ങള്‍ വിളയിച്ചത്. ചെറിയ ബാല്‍ക്കണിയിലെ കുറഞ്ഞ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയും പാഴ്വസ്തുക്കള്‍ പ്രയോജനപ്പെടുത്തിയുമായിരുന്നു കൃഷി. വാട്ടര്‍ബോട്ടിലും കവറുകളും ഭിത്തിയില്‍ തൂക്കിയിട്ട് വരെ വിളകൊയ്തു. ഭര്‍ത്താവ് ഷാബു യു.എ.ഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനാണ്. സാം അബ്രഹാം ജോര്‍ജ് ഡിനാറ്റയില്‍ ടെക്നീഷ്യനായ സാം അബ്രഹാം ജോര്‍ജ് ദുബൈ ഹോര്‍ലാന്‍സ് അല്‍ശാബ് കോളനിയില്‍ നാലു വര്‍ഷമായി പച്ചക്കറികൃഷി ചെയ്യുന്നുണ്ട്. അസ്റ്റര്‍ മെഡിക്കല്‍ സെന്‍ററിലെ നഴ്സു കൂടിയ ഭാര്യ ബിന്ദുമോള്‍ സാമും രണ്ടു പെണ്‍മക്കളും കൂട്ടിനുണ്ട്. അപാര്‍ട്ട്മെന്‍റിലെ താഴെ നിലയിലായതിനാല്‍ ഭിത്തിയിലും വീടിനുപുറത്തെ വഴിയിലുമെല്ലാമാണ് പച്ചക്കറി വിളയിച്ചത്. മത്തിയും ശര്‍ക്കരയും ചേര്‍ത്തുള്ള ജൈവ വളവും പച്ചമുളകും വെളുത്തുത്തിനീരും ചേര്‍ത്ത കീടനാശിനിയുമെല്ലാമായിരുന്നു ഉപയോഗിച്ചത്. സൂസമ്മ വര്‍ഗീസ് 29 വര്‍ഷമായി ദുബൈയിലുള്ള സൂസമ്മ വര്‍ഗീസ് ലത്തീഫ ആശുപത്രിയിലെ നഴ്സ് ജോലിക്കിടയിലാണ് ബിസിനസുകാരനായ ഭര്‍ത്താവ് വര്‍ഗീസിനും രണ്ടു മക്കള്‍ക്കുമൊപ്പം ചേര്‍ന്ന് അടുക്കളത്തോട്ടം ഉണ്ടാക്കിയെടുത്തത്. റാശിദിയയിലെ വില്ലയുടെ ടെറസായിരുന്നു പ്രധാന കൃഷിയിടം. അടുക്കള വെള്ളം വീഴുന്നിടത്ത് വിത്തിട്ട് മുകളിലേക്ക് വള്ളി പടര്‍ത്തി. മൊത്തം 18 ഇനങ്ങള്‍ വളര്‍ത്തുന്നുണ്ട്. വര്‍ഷത്തില്‍ ആറുമാസത്തോളം സ്വന്തം ഉപയോഗത്തിന് പുറമെ സുഹൃത്തുക്കള്‍ക്ക് കൊടുക്കാനും പച്ചക്കറി ലഭിക്കുന്നുണ്ടെന്ന് 15 വര്‍ഷമായി കൃഷിചെയ്യുന്ന സൂസമ്മ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നദീറ അബ്ദുല്‍ജബ്ബാര്‍ അബൂദബി ബനിയാസിലെ വില്ലയിലാണ് മലപ്പുറം മാറഞ്ചേരിക്കാരി നദീറ അബ്ദുല്‍ ജബ്ബാര്‍ നൂറുമേനി കൊയ്തത്. കോണ്‍ക്രീറ്റ് മുറ്റത്ത് മണ്‍തിട്ടയുണ്ടാക്കിയും വില്ലയുടെ മുമ്പിലുള്ള പൊതുസ്ഥലത്തും 30 ഓളം ഇനം പച്ചക്കറികള്‍ വിളയാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. ഭര്‍ത്താവ് സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേസ് മാനേജറായ തൃശൂര്‍ കരിക്കാട്ട് അബ്ദുല്‍ ജബ്ബാറും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന് വിഷം തീണ്ടാത്ത ഭക്ഷണവും മാനസ്സിക സംതൃപ്തിയുമാണ് മുന്‍ അധ്യാപിക കൂടിയായ നദീറ നല്‍കുന്നത്. ജാസ്മിന്‍ സബീര്‍ ദുബൈ ഖിസൈസ് അല്‍തവാര്‍-രണ്ടിലെ വില്ലയുടെ ചുറ്റും 25 ഓളം പച്ചക്കറി ഇനങ്ങളാണ് കാസര്‍ക്കോട്ടുകാരി ജാസ്മിന്‍ വളര്‍ത്തിയത്. സഹായത്തിന് ഭര്‍ത്താവ് എ.എം.ടി.മൊബൈല്‍ കമ്പനി എം.ഡികൂടിയായ മുഹമ്മദ് സബീറും മൂന്നു പെണ്‍മക്കളുമുണ്ട്. സെപ്റ്റംബറില്‍ വിത്തിട്ട് ഒക്ടോബറില്‍ വിളവെടുപ്പ് തുടങ്ങിയാല്‍ ഏപ്രില്‍ വരെ പച്ചക്കറി ലഭിച്ചുകൊണ്ടിരിക്കും. സ്വന്തം ഉപയോഗത്തിനുശേഷം സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കുകയും ചെയ്യും. നാട്ടില്‍ നിന്നും വിത്ത് കൊണ്ടുവരാറുണ്ട്. |
ഏഷ്യയിലെ രുചിയേറിയ ‘മല്ലു ബീഫ് ഫ്രൈ’ ഇനിയില്ല Posted: 10 Mar 2015 09:06 PM PDT Subtitle: കൂത്തുപറമ്പ് സ്വദേശിയായ വി.പി. രവീന്ദ്രന്‍െറ ഉടമസ്ഥതയിലുള്ള സ്നേഹ റസ്റ്റാറന്‍റിലെയാണ് 'മല്ലു ബീഫ് ഫ്രൈ' മുംബൈ: ഏഷ്യയിലെ രുചിയേറിയ ബീഫ് വിഭവമായി വാഴ്ത്തപ്പെട്ട മുംബൈയിലെ ‘മല്ലു’ ബീഫ് ഫ്രൈ ഇനിയില്ല. പോത്തൊഴിച്ചുള്ള മാടുകളെ കൊല്ലുന്നതും മാംസം കൈവശംവെക്കുന്നതും നിരോധിച്ചുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ഭേദഗതി ബില്‍ നിയമമായതോടെ മാഹിമിലെ സ്നേഹാ റസ്റ്റാറന്‍റ് ‘ബീഫ് ഫ്രൈ’ മെനുവില്‍നിന്നു വെട്ടി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മത, പ്രാദേശികതകള്‍ക്കപ്പുറം നഗരവാസികളുടെ രുചിയുടെ ഭാഗമായിരുന്നു കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ വി.പി. രവീന്ദ്രന്‍െറ ഉടമസ്ഥതയിലുള്ള സ്നേഹ റസ്റ്റാറന്‍റിലെ ബീഫ് ഫ്രൈ. ബീഫ് ഫ്രൈയുടെ രുചിയറിഞ്ഞവരിലൂടെ ഖ്യാതി പടരുന്നതിനിടയില്‍ ഏഷ്യയിലെ വലിയ ബഹുമതിയും സ്നേഹയെ തേടിയത്തെി. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഭക്ഷണ കുതുകികളുടെ സംഘടനയായ ച്ചോസ്റ്റര്‍ (Chowzster ) ഏഷ്യയിലെ രുചിയേറിയ ബീഫ് വിഭവമായി സ്നേഹയുടെ ബീഫ് ഫ്രൈ തെരഞ്ഞെടുത്തത് കഴിഞ്ഞ ഞായറാഴ്ചയാണ്. അപ്പോഴേക്കും ബീഫ് ഫ്രൈ അവരുടെ മെനുവില്‍നിന്ന് മാഞ്ഞിരുന്നു. ബീഫ് ഫ്രൈയും ബീഫിട്ടുള്ള കപ്പബിരിയാണിയുമായിരുന്നു സ്നേഹയുടെ പ്രത്യേക വിഭവങ്ങള്‍. പ്രതിദിനം 20 കിലോ വരെ ബീഫ് ഇവിടെ പാചകം ചെയ്ത് വിറ്റിരുന്നു. ക്രിസ്ത്യാനികള്‍ മാഹിമിലെ പള്ളിയില്‍ ആരാധനക്കത്തെുന്ന ബുധനാഴ്ചയും ഞായറാഴ്ചയും 30 കിലോവരെ ഉയരും. ഒരിക്കല്‍ കഴിക്കാനത്തെിയവരില്‍നിന്ന് പറഞ്ഞുകേട്ട് നഗരത്തിനകത്തും പുറത്തുംനിന്ന് ബീഫ് വിഭവങ്ങള്‍ കഴിക്കാന്‍ ആളുകള്‍ എത്തുക പതിവായിരുന്നു. ബീഫ് മെനുവില്‍നിന്ന് നീക്കിയതോടെ കച്ചവടം പാതിയായി കുറഞ്ഞുവെന്ന് സ്നേഹ റസ്റ്റാറന്‍റ് മാനേജര്‍ കെ. പ്രഭാകരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പോത്തിനെ അറക്കാമെങ്കിലും മാംസം ലഭ്യമല്ലാത്ത അവസ്ഥയാണെന്നും അറക്കാന്‍ തുടങ്ങുന്നതോടെ പോത്തിറച്ചിയുടെ വില കിലോക്ക് മുന്നൂറു രൂപയിലേറെ കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഫ് വിഭവങ്ങളിലൂടെയാണ് മലയാളി ഹോട്ടലെന്ന അര്‍ഥത്തില്‍ മുംബൈക്കാര്‍ക്ക് ‘മല്ലു ജോയന്‍റാ’യ സ്നേഹ റസ്റ്റാറന്‍റ് ഖ്യാതി നേടിയത്. എന്നാല്‍, പലപ്പോഴും ബീഫ് ഇനങ്ങള്‍ രഹസ്യമായി നല്‍കേണ്ടിവന്ന അനുഭവവും ഇവര്‍ക്കുണ്ട്. പല കുറി മെനുവില്‍നിന്നു നീക്കേണ്ടി വന്നു. ഒരു വര്‍ഷം മുമ്പ് ഇടക്കുവെച്ച് നിര്‍ത്തേണ്ടിയും വന്നു. മാംസം ആവശ്യത്തിനു കിട്ടാത്ത അവസ്ഥയും നഗരസഭാ ഉദ്യോഗസ്ഥരുടെയും പശുവാദികളുടെയും ശല്യവും പ്രതികൂലമായിരുന്നു. ഈയിടെയാണ് ചോസ്റ്ററിന്‍െറ പ്രതിനിധികള്‍ ‘സ്നേഹയി’ലത്തെിയത്. ലോകത്തെ നഗരങ്ങളില്‍ സാധാരണക്കാര്‍ ഭക്ഷിക്കുന്ന ഹോട്ടലുകളിലെ മികച്ച വിഭവങ്ങള്‍ കണ്ടത്തെുകയാണ് ചോസ്റ്ററിന്‍െറ ലക്ഷ്യം. എല്ലാ നഗരങ്ങളിലും ചോസ്റ്ററിന് പ്രതിനിധികളുണ്ട്. ഇവരുടെ മുംബൈ പ്രതിനിധി കല്യാണ്‍ കര്‍മാക്കറാണ് സ്നേഹയിലെ ബീഫ് ഫ്രൈ നാമനിര്‍ദേശം ചെയ്തത്. പിന്നീട് വിദഗ്ധരത്തെി അതിന്‍െറ രുചിയറിയുകയായിരുന്നു. |
സൗരോര്‍ജ വിമാനം ഇംപള്‍സ്–2 അഹമ്മദാബാദില്‍ ചിറകു താഴ്ത്തി Posted: 10 Mar 2015 08:36 PM PDT മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച സൗരോര്‍ജ വിമാനം സോളാര്‍ ഇംപള്‍സ് –2 ചൊവ്വാഴ്ച രാവിലെ മസ്കത്തില്‍ നിന്ന് പറന്നുയര്‍ന്നു. രാവിലെ ഒമാന്‍ സമയം 6.35നാണ് രണ്ടാം താവളമായ അഹമ്മദാബാദിലേക്ക് പറന്നത്. രാത്രി 11.25നു അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. 1465 കി.മീറ്റര്‍ താണ്ടി വിമാനം രാത്രി വൈകി അഹമ്മദാബാദില്‍ ചിറക് താഴ്ത്തി. അറബിക്കടലിന് മുകളിലൂടെ 16 മണിക്കൂര്‍ പറന്നാണ് ഇന്ത്യന്‍ തീരമണഞ്ഞത്. മസ്കത്തില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം ഒമാനെ എക്കാലവും ഞാന്‍ ഓര്‍ക്കും എന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെ പൈലറ്റുമാരില്‍ ഒരാളായ ആഡ്രെ ബോര്‍ച്ബെര്‍ഗ് അറിയിച്ചു. അബൂദബിയില്‍ നിന്ന് മസ്കത്തിലേക്കുള്ള യാത്ര ഏറെ വൈകാരികമായിരുന്നെന്ന് പൈലറ്റ് പറഞ്ഞു. 6,000 മീറ്റര്‍ ഉയരത്തിലാണ് വിമാനം പറത്തിയത്. വൈമാനിക ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത ‘ദി സോളാര്‍ ഇംപള്‍സ് -2’ എന്ന സൗരോര്‍ജ വിമാനത്തിന് തിങ്കളാഴ്ച രാത്രി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. അബൂദബിയിലെ അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെട്ട വിമാനം മസ്ത്തിലത്തൊന്‍ 13 മണിക്കൂറും രണ്ട് മിനിറ്റുമെടുത്തു. വൈമാനിക ചരിത്രത്തില്‍ വന്‍ വിപ്ളവങ്ങള്‍ക്ക് വഴിയൊരുക്കാവുന്ന സൗരോര്‍ജ വിമാനത്തിന്‍െറ ആദ്യ താവളമെന്ന ഖ്യാതിയും മസ്കത്ത് വിമാനത്താവളത്തിന് ലഭിച്ചു. അതിനിടെ അബൂദബിയില്‍ നിന്ന് സൗരോര്‍ജ വിമാനം മസ്കത്തിലേക്ക് പറത്തിച്ച വൈമാനികരെ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ അഭിനന്ദിച്ചു. അബൂദബിയില്‍ നിന്ന് വിമാനം പറപ്പിച്ച സ്വിസ് പൈലറ്റായ ആഡ്രെ ബോര്‍ച്ബെര്‍ഗിന് പകരം ബെര്‍ട്ടന്‍റ് പിക്കാര്‍ഡാണ് ഇന്ത്യയിലേക്ക് വിമാനം പറപ്പിച്ചത്. വൈമാനികരും മറ്റു ജീവനക്കാരും നൃത്തംവെച്ചാണ് സൗരോര്‍ജ വിമാനത്തെ സ്വീകരിച്ചത്. മറ്റു നിരവധി ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. വാരാണസിയിലേക്ക് പറക്കുന്നതിന് മുമ്പ് നാലു ദിവസം വിമാനം അഹമ്മദാബാദിലുണ്ടാവും. വിദ്യാര്‍ഥികള്‍ക്കും മറ്റും വിമാനം സന്ദര്‍ശിക്കാനും വൈമാനികരുമായി ആശയ വിനിമയം നടത്താനും അധികൃതര്‍ സംവിധാനമൊരുക്കുന്നുണ്ട്. ലാന്‍ഡിങ്ങിന് ഏറെ സമയമെടുക്കുന്നതിനാലാണ് തിരക്കു കുറഞ്ഞ രാത്രി സമയം വിമാനമിറക്കുന്നതെന്ന് അഹമ്മദാബാദ് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. അഞ്ചു മാസങ്ങളില്‍ നടത്തുന്ന 25 ദിവസത്തെ യാത്രക്ക് 12 താവളങ്ങളാണുള്ളത്. അഹമ്മദാബാദിനു ശേഷം വാരാണസിയിലത്തെുന്ന വിമാനം മ്യാന്‍മര്‍ വഴി ചൈനയിലത്തെും. ശാന്തസമുദ്രത്തിന് മുകളിലൂടെ ചൈനയില്‍നിന്ന് അമേരിക്കയിലെ ഹവായിയിലേക്കുള്ള പറക്കലാണ് ഏറെ സാഹസികത നിറഞ്ഞത്. 8,500 കി.മീറ്റര്‍ ദൂരം നിര്‍ത്താതെ പറക്കേണ്ടിവരും. അഞ്ചു രാവും അഞ്ചു പകലും വേണ്ടിവരും ഈ ദൂരം താണ്ടാന്‍. ഈ ലോകംചുറ്റലിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയായിരിക്കും ഇത്. ഹവായിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനം തെക്കന്‍ യൂറോപിലൂടെയോ വടക്കന്‍ ആഫ്രിക്കയിലൂടെയോ തിരിച്ചു പറക്കും. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യത്തോടെയോ ലോകത്തെ വലംവെച്ച് സൗരോര്‍ജ വിമാനം അബൂദബിയിലത്തെും. |
ഇസ്രായേലി ചാരനെ കൊന്നുവെന്ന് ഐ.എസ് Posted: 10 Mar 2015 08:23 PM PDT ബെയ്റൂത്: ഇസ്രായേലി ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളെ കൊല്ലുന്നു എന്നവകാശപ്പെടുന്ന വിഡിയോ ഐ.എസ് തീവ്രവാദികള്‍ പുറത്തുവിട്ടു. മുഹമ്മദ് സയ്യിദ് ഇസ്മായില്‍ മുസല്ലം എന്ന ഫലസ്തീനിയെ ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയതിനാണ് കൊന്നതെന്ന് 13 മിനിറ്റുള്ള വിഡിയോയില്‍ പറയുന്നു. 10നും 15നും ഇടയില്‍ വയസ് തോന്നിക്കുന്ന കുട്ടിയാണ് മുസല്ലത്തെ വെടിവെച്ച് കൊല്ലുന്നത്. കുട്ടി വെടിവെക്കുന്നതിന് മുമ്പ് മുതിര്‍ന്ന ഒരാള്‍ ചെറിയ പ്രസ്താവന നടത്തുന്നതും വിഡിയോയിലുണ്ട്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ച് കുനിച്ചിരുത്തിയാണ് കൊല നടത്തിയത്. ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഫുര്‍ഖാന്‍ മീഡിയയാണ് വിഡിയോ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ടത്. എന്നാല്‍ ഇതിന്‍െറ ആധികാരികത ഉറപ്പായിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് അറിയിച്ചു. അതേസമയം ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം നിഷേധിച്ചു. മുസല്ലം ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ മാസാദ്യം തുര്‍ക്കിയിലേക്ക് പോയിട്ടുണ്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി. തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയപ്പോള്‍ സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് മുസല്ലമിനെ ഐ.എസ് പിടികൂടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിഡിയോ കണ്ടിട്ടില്ലെന്ന് മുസല്ലമിന്‍െറ പിതാവ് പറഞ്ഞു. 19 വയസ്സുള്ള മകന്‍ നാല് മാസം മുമ്പ് തങ്ങളോട് പറയാതെ വീടുവിട്ടിറങ്ങിയിരുന്നു. താന്‍ ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് സിറിയയിലേക്ക് പുറപ്പെട്ടതെന്നും വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നും പിന്നീട് ബന്ധപ്പെട്ടപ്പോള്‍ മുസല്ലം വ്യക്തമാക്കിയിരുന്നതായും കുടുംബം അറിയിച്ചു. 'എന്‍െറ മകനെ എനിക്ക് നന്നായി അറിയാം. നല്ല രീതിയിലാണ് ഞാന്‍ അവനെ വളര്‍ത്തിയത്. അവന്‍ മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കില്ല' ^പിതാവ് പറഞ്ഞു. |
നഴ്സിങ് കോഴ ആരോപണം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം Posted: 10 Mar 2015 08:09 PM PDT കുവൈത്ത് സിറ്റി: നഴ്സിങ് ജോലി ലഭിക്കാന്‍ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച തെളിവുകള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ സപ്പോര്‍ട്ട് സര്‍വീസ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബി അഭ്യര്‍ഥിച്ചു. ജാബിര്‍ ആശുപത്രിയിലേക്ക് നിയമനത്തിന് 500 വനിതാ നഴ്സുമാരില്‍നിന്നായി 7,000 ഡോളര്‍ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന് ബ്രെയ്ന്‍ ആന്‍റ് നര്‍വ്സ് സര്‍ജറിയിലെ ഡോക്ടറും രാജ്യത്തെ പ്രമുഖ ന്യൂറോ സര്‍ജനുമായ ഹിശാം അല്‍ഖയാത്ത് ആണ് തന്‍െറ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോപണമുന്നയിച്ചത്. ഒരു പാര്‍ലമെന്‍റംഗം കൂടി ഉടമയായ സ്വകാര്യ കമ്പനിക്കുവേണ്ടിയാണ് ഈ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചതെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമാണെന്ന് അല്‍ഹര്‍ബി അവകാശപ്പെട്ടു. നഴ്സിങ്ങില്‍ ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് നിയമിക്കുന്നത് -അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ഈ നഴ്സുമാര്‍ ഇന്ത്യക്കാരായതിനാല്‍ ഡോ. ജമാല്‍ അല്‍ഹര്‍ബി ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിഷയം അംബാസഡര്‍ ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലും ക്ളിനിക്കുകളിലും ജോലി തരപ്പെടുത്തുന്നതിനായി വിവിധ റിക്രൂട്ടിങ് ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിക്കാറുണ്ട്. ഇതില്‍ വലിയൊരു പങ്ക് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസഥരില്‍ ചിലരിലേക്കാണ് എത്തുന്നതെന്ന് കാലാകാലങ്ങളായി ആരോപണമുയരുന്നതാണ്. ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് പുതിയ ആരോപണം. കേരളത്തില്‍നിന്നുള്ള 500ഓളം നഴ്സുമാര്‍ റിക്രൂട്ടിങ് ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെട്ട് കുവൈത്തിലുണ്ടെന്നും ഒന്നര ലക്ഷം രൂപ മുതല്‍ 20 ലക്ഷംരൂപ വരെ വാങ്ങിയാണ് ഏജന്‍സികള്‍ ഇവരെ കുവൈത്തിലത്തെിച്ചതെന്നും സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന ഉദ്ധരിച്ചാണ് ഹിശാം അല്‍ഖയാത്ത് ട്വീറ്റ് ചെയ്തത്. നാമമാത്രമായ ഫീസ് ഈടാക്കി നഴ്സിങ് റിക്രൂട്ട്മെന്‍റിന് മേല്‍നോട്ടം വഹിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ച കാര്യവും ഇതിലുണ്ട്. |
‘നികുതി തീവ്രവാദം’ ജനത്തോട് Posted: 10 Mar 2015 07:15 PM PDT Byline: സാമ്പത്തികം, പി.സി സെബാസ്റ്റ്യന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ നാള്‍ മുതല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവര്‍ത്തിച്ച് വിമര്‍ശിച്ച കാര്യങ്ങളില്‍ ഒന്ന് രണ്ടാം യു.പി.എ സര്‍ക്കാര്‍ പിന്തുടര്‍ന്ന ‘നികുതി തീവ്രവാദ’ത്തെ കുറിച്ചായിരുന്നു. വോഡഫോണ്‍, നോകിയ, ഷെല്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ ആദായനികുതി വകുപ്പ് നല്‍കിയ നികുതി നോട്ടീസുകളും തുടര്‍ന്ന് ആരംഭിച്ച നിയമ നടപടികളുമായിരുന്നു ജെയ്റ്റ്ലിയുടെ രോഷത്തിന് കാരണം. ഇന്ത്യയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം ഇതുവഴി നഷ്ടമായെന്നും അദ്ദേഹം ആരോപിക്കുന്നു. നഷ്ടമായ ഈ ആത്മവിശ്വാസം പുന$സ്ഥാപിക്കുകയാണ് തന്‍െറ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് പ്രഖ്യാപിക്കാനും അദ്ദേഹം മടിച്ചിട്ടില്ല. ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് അനുകൂലമായ കോടതി വിധികള്‍ക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ളെന്ന തീരുമാനം ധനമന്ത്രിയുടെ ഈ പ്രഖ്യാപിത നയത്തിന്‍െറ ഭാഗമാണെന്നും വ്യക്തം. അരുണ്‍ ജെയ്റ്റ്ലി പോലും അത് നിഷേധിച്ചിട്ടുമില്ല. എന്നാല്‍, അമിതമായി നികുതി ചുമത്തുന്നതിനോടാണ് ധനമന്ത്രിയുടെ രോഷമെന്ന് ഇതില്‍നിന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ തെറ്റി. അതിന് കഴിഞ്ഞമാസം അവസാനം അദ്ദേഹം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റ് വ്യക്തമായ തെളിവുമാണ്. ബഹുരാഷ്ട്ര ഭീമന്മാരെ നികുതി ചുമത്തി രണ്ടാം യു.പി.എ സര്‍ക്കാര്‍ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ധനമന്ത്രി തന്‍െറ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പാവം പൊതുജനത്തോട് ഒരു കനിവും കാണിച്ചില്ല. കോര്‍പറേറ്റ് ഭീമന്മാരോടുപോലും അലിവ് കാണിച്ച ധനമന്ത്രി, ആദായനികുതി ഇളവ് കാര്യമായി നല്‍കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഈ ഇളവ് നല്‍കിയില്ളെന്ന് മാത്രമല്ല, വലിയൊരു നികുതി ഭാരമാണ് സാധാരണക്കാരുടെ തലയില്‍ കെട്ടിവെക്കപ്പെട്ടത്. അതേസമയം, ബജറ്റിലും ധനമന്ത്രി കോര്‍പറേറ്റുകളോട് അനുകമ്പ പ്രകടമാക്കുകയും ചെയ്തു. ബജറ്റ് അവതരിപ്പിക്കും മുമ്പുതന്നെ ചില അധികനികുതികള്‍ കഴിഞ്ഞ മാസങ്ങളില്‍ പൊതുജനത്തിന്‍െറ ചുമലില്‍ അടിച്ചേല്‍പിക്കപ്പെട്ടിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതോടെ പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട ഇളവ് തട്ടിയെടുത്തായിരുന്നു ഈ ‘നികുതി ഭീകരത’. അതിന്‍െറ ഫലം ബജറ്റിന് തൊട്ടുപിറകെ പാവം ഉപഭോക്താവ് അനുഭവിക്കുകയും ചെയ്തു. ബജറ്റ് അവതരിപ്പിച്ചതിന്‍െറ തൊട്ടടുത്ത ദിവസംതന്നെ രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നുവെന്ന ന്യായം നിരത്തി എണ്ണ കമ്പനികള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു. മാസങ്ങള്‍ക്കുമുമ്പ് ഒരു ദയവും കാണിക്കാതെ നികുതി വര്‍ധിപ്പിച്ച ധനമന്ത്രി ഇത് കണ്ടതായി നടിച്ചതുപോലുമില്ല. ഫലമോ, ദിവസവും ജനത്തിന്‍െറ കീശ കാലിയാവുന്നു. ഇത് കൂടാതെയാണ് ബജറ്റില്‍ നികുതി വര്‍ധനയുടെയും അധിക നികുതികളുടെയും പെരുമഴതന്നെ ധനമന്ത്രി സൃഷ്ടിച്ചത്. ഇതില്‍ ഏറ്റവും കഠിനം സേവന നികുതി ഇനത്തില്‍ വരുത്തിയ വര്‍ധനയാണ്. 12.36 ശതമാനമായിരുന്ന സേവന നികുതി ഒറ്റയടിക്ക് 14 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതിന് പുറമെ ‘സ്വച്ഛ് ഭാരത് പദ്ധതി’ക്ക് പണം കണ്ടത്തൊന്‍ രണ്ട് ശതമാനം അധിക സെസും. സെസ് സേവനങ്ങളുടെ മൂല്യത്തിന്‍െറ രണ്ട് ശതമാനമായിരിക്കുമെന്ന് വ്യക്തമാക്കപ്പെട്ടതോടെ സേവന നികുതി ഫലത്തില്‍ 16 ശതമാനമാകും. വര്‍ധന 3.64 ശതമാനം. ഇതുവഴി ഉപഭോക്താക്കള്‍ പേറേണ്ടിവരുന്ന അധികഭാരം 5000 കോടി രൂപയിലേറെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടി സേവന നികുതി ബാധകമാക്കിയതോടെ കൂടുതല്‍ ഇരുട്ടടി ഉപഭോക്താക്കള്‍ക്ക് വന്നു ചേരും. ഇപ്പോള്‍ ഉപയോഗിക്കുന്ന പല സേവനങ്ങളുടെയും നിരക്ക് വര്‍ധിക്കാനാവും ഈ തീരുമാനം വഴിയൊരുക്കുക. ടെലികോം സ്പെക്ട്രം ഇതിന് ഉദാഹരമാണ്. പുതിയ നികുതി നിര്‍ദേശം അനുസരിച്ച് സ്പെക്ട്രം ലേലത്തുകക്കും നികുതി നല്‍കേണ്ടിവരും. ടെലികോം കമ്പനികളാണ് ഇത് അടക്കേണ്ടതെങ്കിലും വൈകാതെ മൊബൈല്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ ഇതിന് ആനുപാതികമായി കമ്പനികള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ഫലത്തില്‍ ഈ നികുതിയുടെ പേരിലും കീശചോരുക സാധാരണ ഉപഭോക്താക്കളുടേതായിരിക്കും. അതേസമയം, കോര്‍പറേറ്റുകളുടെ നികുതി കാര്യം എത്തിയപ്പോള്‍ ധനമന്ത്രി ഉദാരസമീപനമാണ് സ്വീകരിച്ചത്. ഇവിടെ വ്യവസായിക വളര്‍ച്ചക്കുള്ള നിക്ഷേപങ്ങളുടെ കാര്യം അദ്ദേഹം വിസ്മരിക്കുകയും ചെയ്തു. വര്‍ഷങ്ങളായുള്ള വ്യവസായികളുടെ ആവശ്യമാണ് കമ്പനി നികുതി കുറക്കുകയെന്നത്. ഈ ആവശ്യത്തിന് ധനമന്ത്രി ഇക്കുറി ചെവികൊടുക്കുകയും ചെയ്തു. നിലവില്‍ 30 ശതമാനമായ കമ്പനി നികുതി 25 ശതമാനമായാണ് കുറച്ചത്. കമ്പനി നികുതി 30 ശതമാനമാണെങ്കിലും യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ ഈ ഇനത്തില്‍ എത്തുന്നത് 23 ശതമാനം മാത്രമാണെന്നാണ് ഇതിന് ന്യായീകരണമായി ധനമന്ത്രി പറയുന്നത്. വിവിധ ഇനത്തില്‍ ഇളവുകള്‍ നല്‍കുന്നതാണ് ഈ കുറവിന് കാരണം. ഇനിമുതല്‍ ഈ ഇളവുകള്‍ ലഭിക്കില്ളെന്നും അതുകൊണ്ട് സര്‍ക്കാറിന് നഷ്ടമില്ളെന്നുമാണ് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഇളവുകള്‍ ലഭിക്കുന്നത് ഓരോ വര്‍ഷത്തെയും ലാഭത്തില്‍ നിന്ന് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനോ അല്ളെങ്കില്‍ വ്യവസായിക നിക്ഷേപം നടത്തുന്നതിനോ ചെലവഴിക്കുന്ന പണത്തിനാണ്.രാജ്യത്തിന്‍െറ വ്യവസായിക വളര്‍ച്ചക്ക് ഈ നിക്ഷേപങ്ങള്‍ വലിയ അളവുവരെ സഹായകമാവുകയും ചെയ്തിരുന്നു. ഈ തുക കൂടി വ്യവസായികള്‍ക്ക് സ്വന്തം കീശയിലാക്കാമെന്നതാണ് കമ്പനി നികുതിയുടെ കാര്യത്തില്‍ വരുത്തിയ മാറ്റങ്ങളുടെ അനന്തര ഫലം. ബജറ്റിലൂടെ കോര്‍പറേറ്റ് പ്രീണനം തുടരുമ്പോള്‍തന്നെയാണ് ചില ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെ നികുതി വെട്ടിപ്പുക്കള്‍ക്കെതിരെ ആരംഭിച്ച നിയമ നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. ആഗ്ളോ-ഡച്ച് കമ്പനിയായ ഷെല്ലിനെതിരെ 18,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസാണ് ആദായ നികുതി വകുപ്പ് ആരംഭിച്ചത്. വോഡഫോണിനെതിരെ 3200 കോടി രൂപയുടെയും കേസ് നടക്കുന്നു. കെയ്ന്‍ ഇന്ത്യ, നോകിയ എന്നിവയാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ഉദാരസമീപനംമൂലം ആയിരക്കണക്കിന് കോടി രൂപയുടെ നേട്ടമുണ്ടാക്കുന്ന മറ്റ് ചില ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍. കോടതികള്‍ക്ക് തീരുമാനമെടുക്കുമ്പോള്‍ പിഴവുവരാം എന്നതുകൊണ്ടാണ് പ്രതികള്‍ക്കും വാദികള്‍ക്കും അപ്പീല്‍ നല്‍കാനുള്ള അവകാശം നിലനില്‍ക്കുന്നത്. സ്വാധീനമുള്ളവര്‍ക്കെതിരായ കേസുകളില്‍ രേഖകളും സാക്ഷിമൊഴികളും വളച്ചൊടിക്കപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇത്തരം വീഴ്ചകള്‍ക്ക് കൂടി പരിഹാരമാണ് കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവകാശം. ഈ അവകാശമാണ്, നിക്ഷേപങ്ങള്‍ക്ക് തടസ്സമാകുമെന്ന പേരില്‍ മുന്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നത് നികുതി തീവ്രവാദമാണെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. ഇവിടെ ഉയരുന്ന മറ്റൊരു പ്രസക്തമായ ചോദ്യമുണ്ട്. സാധാരണക്കാരുടെ നികുതി കേസുകളിലും സര്‍ക്കാര്‍ ഇത്തരം ഉദാരസമീപനം സ്വീകരിക്കുമോ? ബജറ്റ് ഉള്‍പ്പെടെ നല്‍കുന്ന സൂചന അതുണ്ടാവില്ളെന്നാണ്. പൊതുജനങ്ങളോട് ആവാം നികുതി തീവ്രവാദം. |
സെഡന്‍ പാര്‍ക്കിലെ കാര്‍ണിവല്‍ Posted: 10 Mar 2015 07:10 PM PDT പതിനൊന്നായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഒരു കുഞ്ഞ് സ്റ്റേഡിയമാണ് ഇന്ത്യ-അയര്‍ലന്‍ഡ് പോരാട്ടം നടന്ന ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്ക്. സീറ്റുകള്‍ വളരെ കുറവാണ്. പുല്‍ത്തകിടിയില്‍ ഇരുന്നാണ് അധികം പേരും മത്സരം കാണുന്നത്. അവിടെതന്നെ ഒരുഭാഗം കുടുംബങ്ങള്‍ക്കായി തിരിച്ചിരിക്കുന്നു. ഇവിടേക്ക് ബിയര്‍ കയറ്റാന്‍ അനുവദിക്കില്ല. ബാക്കി സ്ഥലങ്ങളില്‍ ഇരുന്നും കിടന്നും ബിയര്‍ കുടിച്ചും മത്സരം കാണുന്നവരാണേറെയും. മത്സരം കാണാനായി ആളുകള്‍ വെള്ളവും ഭക്ഷണവും ചെറിയ കസേരകളും പായയും എല്ലാം കൊണ്ടാണ് വരുന്നത്. ഓര്‍മവരുന്നത് പണ്ട് നാട്ടിന്‍പുറത്ത് ഉത്സവരാത്രികളില്‍ പായയും തലയണയുമായി നാടകങ്ങളും ഗാനമേളകളും കാണാന്‍ പോയിരുന്ന കാഴ്ചയാണ്. ഇത്തവണ മത്സരം കാണാന്‍ ഐറിഷുകാരും ധാരാളമത്തെി. ചെണ്ടയും ഡോലക്കുമെല്ലാമായി എത്തിയ ഇന്ത്യക്കാരെ അത്രക്കങ്ങോട്ട് പിടിച്ചിട്ടില്ലാത്ത ഐറിഷുകാരേയും കാണാമായിരുന്നു. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഐറിഷ് ബൗളര്‍മാരെ അടിച്ചുപരത്തുമ്പോള്‍ ഇന്ത്യക്കാര്‍ക്കുനേരെ കുപ്പിയേറും ബിയര്‍ ഗ്ളാസ് ഏറുമെല്ലാമായി പ്രകോപനം ഇവര്‍ സൃഷ്ടിച്ചിരുന്നു. ചിലയിടങ്ങളില്‍ ചെറിയ ഉരസലും കാണാമായിരുന്നു. എന്നാല്‍, അപ്പോഴേക്കും പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുമത്തെി പ്രശ്നക്കാരെ പുറത്താക്കും. ഹാമില്‍ട്ടണിലും പരിസരങ്ങളിലും ജോലിചെയ്യുന്ന മലയാളിക്കൂട്ടവും ഇന്ത്യക്ക് പിന്തുണയുമായത്തെി. പലരും ലുങ്കിയുടുത്താണ് ആവേശം വിതറാനത്തെിയത്. മാര്‍ച്ച് 29ന് മെല്‍ബണില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഇവര്‍. ഗാലറിയില്‍ നിറഞ്ഞാടിയ മലയാളിസംഘം ‘താനാരോ തന്നാരോ’ തുടങ്ങിയ പാട്ടുകളുമായി ആവേശം ഇരട്ടിപ്പിക്കുന്നതും കാണാമായിരുന്നു. പഞ്ചാബില്‍ നിന്നത്തെിയ ഒരു സംഘമത്തെിയത് സംഗീത ഉപകരണങ്ങളുമായാണ്. ഇന്ത്യ ഒരോ വിക്കറ്റ് വീഴ്ത്തുമ്പോഴും ഓരോതവണ ഐറിഷ് ബൗളര്‍മാരെ അതിര്‍ത്തി കടത്തുമ്പോഴും ഇന്ത്യന്‍ കാണികള്‍ സിനിമ പാട്ടുകള്‍ ആലപിക്കുകയും അവയുടെ താളത്തില്‍ കൊട്ടുകയും ചെയ്യുന്നു. ഇതാണ് ഐറിഷുകാരെ കൂടുതല്‍ ചൂടുപിടിപ്പിക്കുന്നത്. മൈതാനത്ത് കാണികളിലേക്ക് കാമറ തിരിയുമ്പോള്‍ ആയിരങ്ങളാണ് അതിനടിയിലേക്ക് വന്നുചേരുന്നത്. പുല്‍ത്തകിടിയിലിരുന്ന് കളിയും കണ്ട് ഭക്ഷണവും കഴിച്ച് എല്ലാവരും പോയിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എത്രമാത്രം ചപ്പുചവറുകളാണ് അവിടെ കിടക്കുന്നതെന്ന്. എന്നാല്‍, മത്സരം കഴിഞ്ഞ് കാണികള്‍ ഒഴിഞ്ഞുപോയി അഞ്ച് മിനിറ്റിനകം 50 ഓളം വരുന്ന സന്നദ്ധസേവ പ്രവര്‍ത്തകര്‍ രംഗത്തത്തെി. സ്ത്രീകളും കുട്ടികളും വയസ്സായവരും അടങ്ങുന്ന സംഘം. കൈയുറയും ധരിച്ച്, വലിയൊരു കവറുമെടുത്ത് പണി തുടങ്ങി. കേവലം 10 മിനിറ്റുകൊണ്ട് മൈതാനം വൃത്തിയാക്കുന്ന അപൂര്‍വ കാഴ്ച. ഇവരാരും പണം വാങ്ങിയല്ല ഈ ജോലിചെയ്യുന്നത്. എല്ലാം വളന്‍റിയര്‍മാരാണ്. എന്നാലും അവര്‍ ചെയ്ത ജോലിയെ ഏറെ മതിക്കണം. ഇതുകണ്ട് ചില കാണികളും സഹായിക്കാനത്തെി. മൂന്ന് ദിവസത്തിനുള്ളില്‍ അടുത്തമത്സരം നടക്കുന്നുണ്ട്. അതിനാല്‍തന്നെ പെട്ടന്ന് ഇവ പൂര്‍ണസജ്ജമാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. ഇതുചെയ്യാന്‍ ഏറ്റവുംകൂടുതല്‍ സഹായിക്കുന്നത് ഈ വളന്‍റിയര്‍മാരാണ്. മത്സരത്തിനത്തെുന്ന ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും വഴികാണിക്കാനും വളന്‍റിയര്‍മാരുണ്ട്. ഇവരെല്ലാം ഏറെ വയസ്സായവരാണ്. വിശ്രമജീവിതത്തിനിടയില്‍ ഈ ജോലിയിലൂടെ അവര്‍ കൂടുതല്‍ ഊര്‍ജസ്വലരാവുകയാണ്. |
ജി.സി.സി ട്രാഫിക് വാരാഘോഷം Posted: 10 Mar 2015 07:05 PM PDT ദോഹ: ജി.സി.സി ഗതാഗത വാരാചരണത്തോടനുബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ദര്‍ബ് അല്‍ സായിയില്‍ ഒരുക്കിയ പരിപാടികളില്‍ മികച്ച ജനപങ്കാളിത്തം. ഗതാഗതമന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി ഇന്നലെ ദര്‍ബ് അല്‍ സായി സന്ദര്‍ശിച്ചു. മികച്ച പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നതെന്നും കുട്ടികളെയും യുവതലമുറയെയുമാണ് ഇത്തവണത്തെ പരിപാടികളില്‍ പ്രാധാനമായി ലക്ഷ്യമിടുന്നതെന്നും വിവിധ എജന്‍സികള്‍ ഒരുക്കിയ പവലിയനുകള്‍ സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് ഓരോ ദിവസവും സന്ദര്‍ശകരായത്തെുന്നത്. കഴിഞ്ഞ ദിവസം 40 സ്കൂളുകളില്‍ നിന്നായി ഏകദേശം 1,800-ലധികം വിദ്യാര്‍ഥികളാണ് പ്രദര്‍ശനം കാണാനത്തെിയത്. ദര്‍ബ് അല്‍ സായി ടെന്‍റിലെ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുത്തു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയ പ്രദര്‍ശനങ്ങള്‍ കുട്ടികള്‍ നോക്കിക്കണ്ടു. സുരക്ഷിതമായ യാത്ര, ഡ്രൈവിങ് എന്നിവ ഉറപ്പാക്കുന്നതിന് ബോധവല്‍ക്കരണത്തിനായി തയാറാക്കിയ ട്രാഫിക് വില്ളേജും കുട്ടികള്‍ സന്ദര്‍ശിച്ചു. ഗതാഗതവാരാചരണത്തില്‍ പങ്കെടുക്കാന്‍ വിവിധ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എത്തുന്നുണ്ട്. ഇവിടുത്തെ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഒമാന്‍ സംഘത്തിന്‍െറ തലവന്‍ ലെഫ്റ്റനന്‍റ് അബ്ദുല്ല ബിന്‍ അബൂബക്കര്‍ അല്‍ ദഹബ് പറഞ്ഞു. പുതിയൊരു അനുഭവമാണിതെന്ന് ബഹ്റൈന്‍ സംഘത്തിന്‍െറ ഹെഡ് ക്യാപ്റ്റന്‍ ഹിന്ദ് അല്‍ സവാദി പ്രതികരിച്ചു. വനിതാപ്രതിനിധികളാണ് ബഹ്റൈനില്‍ നിന്ന് എത്തിയിരിക്കുന്നത്. യു.എ.ഇ സംഘത്തിന്‍െറ തലവന്‍ മേജര്‍ ഖല്‍ഫാന്‍ സയീദ് അല്‍ നഖ്ബിയും ഖത്തറിന്‍െറ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. ഖാനൂഫ് ട്രെയിനിങ് ആന്‍റ് കണ്‍സള്‍ട്ടന്‍സി സംഘടിപ്പിച്ച ശില്‍പശാലയും ഇതോടനുബന്ധിച്ച് അരങ്ങേറി. സുരക്ഷിത യാത്ര എന്നതിനെ ആസ്പദമാക്കി ഷെല്‍ കമ്പനി തയാറാക്കിയ പ്രത്യേക പവലിയനും നിരവധി പേരെ ആകര്‍ഷിക്കുന്നു. |
നിരര്‍ഥകമായ ഒച്ചപ്പാടുകള്‍ Posted: 10 Mar 2015 07:04 PM PDT ജമ്മു-കശ്മീര്‍ തഹ്രീകെ ഹുര്‍റിയത്തിന്‍െറ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗിന്‍െറ ചെയര്‍മാനുമായ മസര്‍റത് ആലമിനെ ജയില്‍മോചിതനാക്കിയ പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിന്‍െറ നടപടി പാര്‍ലമെന്‍റിനകത്തും പുറത്തും വന്‍ ഒച്ചപ്പാടുകള്‍ക്ക് കാരണമാവുകയും സംസ്ഥാനത്തെ കൂട്ടുകക്ഷി സര്‍ക്കാറിന്‍െറ ഭാവിയെപ്പോലും അനിശ്ചിതത്വത്തിലാക്കുമെന്ന പ്രതീതി ഉളവാക്കുകയും ചെയ്തിരിക്കയാണ്. സംഭവം സഭാ സ്തംഭനത്തിലും പ്രതിപക്ഷത്തിന്‍െറ ഇറങ്ങിപ്പോക്കിലും കലാശിച്ചപ്പോള്‍ ഇടപെട്ട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്‍െറ അമര്‍ഷത്തില്‍ താനും പങ്കുചേരുന്നുവെന്നും കശ്മീര്‍സര്‍ക്കാറിന്‍െറ നടപടി അസ്വീകാര്യമാണെന്നും പ്രസ്താവിക്കേണ്ടിവന്നു. കേന്ദ്രസര്‍ക്കാറിനോട് അന്വേഷിച്ചല്ല സംസ്ഥാന സര്‍ക്കാറിന്‍െറ നടപടി എന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റിനെ അറിയിച്ചതും മുഫ്തി മുഹമ്മദ് സഈദിന്‍െറ നേതൃത്വത്തിലുള്ള കശ്മീര്‍സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കാതെയാണ് വിഘടനവാദി നേതാവിനെ മോചിപ്പിച്ചത് എന്നാണ്. ഒരുവശത്ത് ശിവസേന ഉള്‍പ്പെടെയുള്ള എന്‍.ഡി.എ ഘടകങ്ങളുടെയും ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കളുടെയും രൂക്ഷമായ എതിര്‍പ്പ് മോദിയെ വിഷമിപ്പിക്കുമ്പോള്‍ മറുവശത്ത് കശ്മീര്‍ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്ന് ബി.ജെ.പി സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ ലഭിച്ച മികച്ച അവസരം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പാഴാക്കുന്നില്ല. പ്രശ്നം രാജ്യരക്ഷയുമായും ഇന്ത്യയുടെ അഖണ്ഡതയുമായും ബന്ധപ്പെട്ടിരിക്കെ പി.ഡി.പിയുമായി ചേര്‍ന്നുള്ള കൂട്ടുഭരണം ബി.ജെ.പി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ഉയര്‍ത്തുന്നത്. എന്നാല്‍, കേവലം 10 ദിവസംമുമ്പ് അധികാരമേറ്റ പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന മഹാപാതകമൊന്നുമല്ല മസര്‍റത് ആലമിനെ വിട്ടയച്ച നടപടിയെന്നാണ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ നിലപാട്. പ്രത്യേക കുറ്റമൊന്നും ചുമത്താതെ പൊതുസുരക്ഷാ നിയമപ്രകാരം നാലുവര്‍ഷംമുമ്പ് ജയിലിലടച്ച ഹുര്‍റിയത്ത് നേതാവിന്‍െറ തടവ് അതേ നിയമപ്രകാരം ആറു മാസത്തേക്കാണ്. വീണ്ടും വീണ്ടും പുതുക്കി ഒടുവില്‍ അതിനും പഴുതില്ലാതെ വന്നപ്പോഴാണ് ആഭ്യന്തരവകുപ്പിന്‍െറ നിര്‍ദേശപ്രകാരം അദ്ദേഹത്തെ വിട്ടയക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്. ഇതാവട്ടെ രാഷ്ട്രപതിഭരണകാലത്തുമാണ്. തന്‍െറ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമല്ല മസര്‍റത്തിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്. എല്ലാ ഓരോ കാര്യവും ബി.ജെ.പി നേതൃത്വത്തോട് ആലോചിച്ചേ ചെയ്യാവൂ എന്ന വ്യവസ്ഥയൊന്നും പൊതുമിനിമം പരിപാടിയില്‍ നിഷ്കര്‍ഷിക്കുന്നുമില്ല. സംസ്ഥാനത്ത് സമാധാനം പുന$സ്ഥാപിക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് അന്തരീക്ഷമൊരുക്കണം. അതിനുവേണ്ടി കൂടിയാണ് ഹുര്‍റിയത്ത് നേതാവിനെ മോചിപ്പിച്ചത്. ഈ നടപടിയെ ബി.ജെ.പികൂടി പിന്തുണക്കുകയാണ് വേണ്ടത്-ഇതാണ് പി.ഡി.പിയുടെ നിലപാട്. അവധാനപൂര്‍വം പ്രശ്നത്തെ സമീപിച്ചാല്‍ ഇപ്പറഞ്ഞതില്‍ കാര്യമുണ്ടെന്ന് സമ്മതിക്കാതിരിക്കാനാവില്ല. ലക്ഷത്തില്‍പരം മനുഷ്യജീവന്‍ കശ്മീരില്‍ ഇതിനകം കുരുതികൊടുത്തു കഴിഞ്ഞു. ഇന്നും പട്ടാള ബൂട്ടുകളില്‍ ഞെരുങ്ങുന്ന ജമ്മു-കശ്മീരില്‍ എന്നെങ്കിലും ഒരുനാള്‍ ശാന്തിപുലരണമെങ്കിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെപോലെ ജനങ്ങള്‍ക്ക് സ്വതന്ത്രരായി ജീവിക്കണമെങ്കിലും വിശാല വീക്ഷണവും വിട്ടുവീഴ്ചയും മറക്കാനും പൊറുക്കാനുമുള്ള സന്മനസ്സും എല്ലാ വിഭാഗങ്ങള്‍ക്കും ഉണ്ടായേ പറ്റൂ. തന്‍െറ പാര്‍ട്ടിക്ക് വോട്ട് ചെയ്ത കശ്മീര്‍ താഴ്വരയിലെ ജനങ്ങളെ തൃപ്തിപ്പെടുത്താനാണെങ്കില്‍പോലും, മുഫ്തി മുഹമ്മദ് സഈദ് വിഘടനവാദികളോടും തീവ്രവാദികളോടും മൃദുസമീപനം കൈക്കൊള്ളുന്നുവെങ്കില്‍ അത് മനസ്സിലാക്കാന്‍ ഭരണം പങ്കിടുന്ന ബി.ജെ.പിക്ക് കഴിയേണ്ടതാണ്. തീവ്ര ഹിന്ദുത്വത്തിന്‍െറ ഭൂമികയിലാണ് പാര്‍ട്ടി നിലയുറപ്പിച്ചിരിക്കുന്നതെന്നത് ശരിയാണ്. കശ്മീര്‍ പ്രശ്നത്തെ ആത്യന്തിക ദേശീയതയുടെ കണ്ണിലൂടെ മാത്രമേ ബി.ജെ.പിക്ക് നാളിതുവരെ നോക്കിക്കാണാന്‍ കഴിഞ്ഞിട്ടുമുള്ളൂ. പ്രശ്നത്തില്‍ ഒരു കക്ഷിയായി നാംതന്നെ അംഗീകരിച്ച പാകിസ്താന്‍െറ നേരെയും കര്‍ക്കശ സമീപനമാണ് സംഘ്പരിവാറിന്‍െറ ഇത$പര്യന്തമുള്ള നയം. അതേസമയം, ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ഭരിക്കാനും ജമ്മു-കശ്മീരിന്‍െറ ഭരണം പങ്കിടാനും ബി.ജെ.പിക്ക് ലഭിച്ച അവസരം വിവേകപൂര്‍വം ഉപയോഗിച്ചാല്‍ മറ്റാരേക്കാളും അതിന്‍െറ നേട്ടം ആ പാര്‍ട്ടിക്ക് തന്നെയാണ്. ഇന്ത്യയെ ലോകത്തിലെ വന്‍ ശക്തിയായും വികസിത രാജ്യമായും മാറ്റിയെടുക്കണമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലേറിയ നരേന്ദ്ര മോദിയും കൂട്ടുകാരും ആര്‍.എസ്.എസ് സമവാക്യങ്ങളില്‍ കുരുങ്ങി, കടുകിട വിട്ടുവീഴ്ചക്ക് തയാറായില്ളെങ്കില്‍ ആഭ്യന്തര അശാന്തിയും അസ്വസ്ഥതകളും മൂര്‍ച്ഛിച്ച് സ്വപ്നങ്ങള്‍ വാടിക്കരിയുകയാവും സംഭവിക്കുക. നേരത്തേ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരിച്ചപ്പോള്‍ പാകിസ്താനുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും കശ്മീര്‍ പ്രശ്നപരിഹാരത്തിനും ചില നീക്കങ്ങള്‍ നടത്തേണ്ടിവന്നത് ഓര്‍ക്കുന്നത് നന്ന്. ഇന്ന് അതിനേക്കാള്‍ ശക്തമാണ് എന്‍.ഡി.എ സര്‍ക്കാര്‍ എന്നതുകൊണ്ടാണ് ഒൗദ്ധത്യവും ധാര്‍ഷ്ട്യവും പ്രകടിപ്പിക്കുന്നതെങ്കില്‍ അത് അല്‍പായുസ്സാവുമെന്ന മുന്നറിയിപ്പാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയത്. ഇതേക്കുറിച്ചൊക്കെ ഒരുവേള നന്നായി ബോധ്യമുള്ള മോദി രംഗം ശാന്തമാക്കാന്‍ തല്‍ക്കാലം നിലപാട് കനപ്പിക്കുന്നതാവാം. ജമ്മു-കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ പരീക്ഷണം പെട്ടന്നവസാനിപ്പിച്ചാല്‍ അനിവാര്യമാകുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്‍െറ ഫലങ്ങള്‍ പി.ഡി.പിക്ക് അനുകൂലമാവാനുള്ള തെളിഞ്ഞ സാധ്യതയും മോദി കാണാതിരിക്കാന്‍ വഴിയില്ല. പകരംവീട്ടാന്‍ കിട്ടിയ സുവര്‍ണാവസരം കോണ്‍ഗ്രസ് ഉപയോഗിക്കുന്നു എന്നതില്‍ക്കവിഞ്ഞ മാനം പുതിയ ഒച്ചപ്പാടുകള്‍ക്കില്ല എന്നുമദ്ദേഹം കണക്കുകൂട്ടാനാണിട. |
സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ; ഐഷാപോറ്റി ഇടത് സ്ഥാനാര്‍ഥി Posted: 10 Mar 2015 12:19 PM PDT Subtitle: ഡൊമനിക് പ്രസന്‍േറഷന്‍ പ്രോ ടെം സ്പീക്കര്‍*ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ചു തിരുവനന്തപുരം: ജി. കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ സ്ഥാനം രാജിവെച്ചു. ഇന്നലെ നിയമസഭ പിരിഞ്ഞ ശേഷം സ്പീക്കര്‍ക്ക് അഭിസംബോധന ചെയ്ത രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് അദ്ദേഹം കൈമാറുകയായിരുന്നു. സെക്രട്ടറി അത് ഗവര്‍ണര്‍ക്ക് കൈമാറി. കോണ്‍ഗ്രസിലെ ഡൊമനിക് പ്രസന്‍േറഷനെ പ്രോ ടെം സ്പീക്കറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിജ്ഞാപനം രാത്രി വൈകി ഗവര്‍ണര്‍ പുറപ്പെടുവിക്കും. സി.പി.എമ്മിലെ ഐഷാപോറ്റിയാണ് ശക്തനെതിരെ ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഇടത് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് ഐഷാപോറ്റിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ നിന്നുള്ള എം.എല്‍.എയാണ് ഐഷാപോറ്റി. കേരള കോണ്‍ഗ്രസിലെ ആര്‍. ബാലകൃഷ്ണപിള്ളയെ തോല്‍പിച്ചാണ് സഭയിലത്തെിയത്. രണ്ടാം തവണയാണ് എം.എല്‍.എയാകുന്നത്. നേരത്തെ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12 വരെ പത്രിക നല്‍കാം. വ്യാഴാഴ്ച രാവിലെ 9.30നാണ് തെരഞ്ഞെടുപ്പ്. ഇതിന്‍െറ വിജ്ഞാപനം പുറത്തിറങ്ങി.എന്‍. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ചതിനാല്‍ ഇന്നത്തെ സഭാനടപടികള്‍ പ്രോ ടെം സ്പീക്കറാകും നിയന്ത്രിക്കുക.അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ളെങ്കില്‍ ശക്തന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് തീരുമാനിച്ചിട്ടില്ല. ഈ സഭാ സമ്മേളനത്തില്‍ തന്നെ പുതിയ ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കും. ഒരു സഭയുടെ കാലയളവില്‍ പ്രോ ടെം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന അപൂര്‍വ നേട്ടത്തിലേക്കാണ് ശക്തന്‍ പോകുന്നത്. 13ാം കേരള നിയമസഭയിലെ പ്രോ ടെം സ്പീക്കര്‍ എന്‍. ശക്തനായിരുന്നു. |
ആപ് കലഹം രൂക്ഷമാകുന്നു Posted: 10 Mar 2015 11:49 AM PDT Subtitle: പ്രശാന്തിനും യോഗേന്ദ്രക്കുമെതിരെ പരസ്യപ്രസ്താവനയുമായി നേതാക്കള്‍ ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തരകലാപം പൊട്ടിയൊലിക്കുന്നു. ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ അഭിപ്രായവ്യത്യാസമറിയിച്ച സ്ഥാപകനേതാക്കളായ അഡ്വ. പ്രശാന്ത് ഭൂഷണെയും പ്രഫ. യോഗേന്ദ്ര യാദവിനെയും രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് നീക്കം ചെയ്തതിനു പിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും ശ്രമമാരംഭിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ഇരുവരും ശ്രമം നടത്തിയെന്നാരോപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ നേതാക്കള്‍ നടത്തിയ പ്രസ്താവന പാര്‍ട്ടിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ ഈ മാസം 28ന് നടക്കുന്ന ദേശീയ സമിതിയോഗത്തില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന് വ്യക്തമായി. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളും ഇരുവരുടെയും പ്രതികരണങ്ങളുംകണ്ട് പ്രവര്‍ത്തകര്‍ നടപടിയുടെ കാരണം ചോദിക്കുന്നതു തുടര്‍ന്നതിനാലാണ് പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായതെന്ന് സിസോദിയക്ക് പുറമെ മന്ത്രിമാരായ ഗോപാല്‍ റായ്, സഞ്ജയ് സിങ്, ദേശീയ സമിതിയംഗം പങ്കജ് ഗുപ്ത എന്നിവര്‍ പറയുന്നു. പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ വിജയത്തിനായി വിയര്‍പ്പൊഴുക്കുമ്പോള്‍ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, ശാന്തി ഭൂഷണ്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ പരിശ്രമിക്കുകയായിരുന്നു. മറ്റു സ്ഥലങ്ങളില്‍നിന്ന് പ്രവര്‍ത്തനത്തിന് വരേണ്ടിയിരുന്ന പ്രവര്‍ത്തകരെ ഇവര്‍-വിശിഷ്യാ പ്രശാന്ത് ഭൂഷണ്‍ മുടക്കിയെന്നാണ് മുഖ്യ ആരോപണം. ഫണ്ട് നല്‍കാന്‍ ആഗ്രഹിച്ചവരെയും അദ്ദേഹം തടഞ്ഞു. പാര്‍ട്ടിക്കെതിരെ വാര്‍ത്താസമ്മേളനം വിളിക്കാനും പലതവണ ഭൂഷണ്‍ തുനിഞ്ഞു. ഡല്‍ഹിയില്‍ ഇക്കുറി 20-22 സീറ്റില്‍ ഒതുങ്ങിയാല്‍ മാത്രമേ പാര്‍ട്ടി നേതൃത്വം മാറുകയുള്ളൂവെന്ന് ആശിഷ് ഖത്തോനോടു പറഞ്ഞതായും പ്രസ്താവന കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിക്കെതിരെ ബി.ജെ.പി പടച്ചുവിട്ട അവാം എന്ന സംഘടനക്ക് പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും തുറന്ന പിന്തുണ നല്‍കി. മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയാണെന്ന് പ്രസ്താവിക്കാനും ശാന്തി ഭൂഷണ്‍ മടിച്ചില്ല. കെജ്രിവാളിനെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പടച്ചുവിടാന്‍ ശ്രമിച്ചതാണ് യോഗേന്ദ്ര യാദവിനെതിരായ മുഖ്യ ആരോപണം. ഈ വിഷയങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്തശേഷം ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് നീക്കി മറ്റു ചുമതലകള്‍ ഏല്‍പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. അതിനിടെ, ഈ പ്രസ്താവന സുതാര്യമായ സംവാദത്തിന് വഴിതുറക്കുമെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ച യോഗേന്ദ്ര യാദവ് തങ്ങള്‍ക്കു പറയാനുള്ളതുകൂടി പാര്‍ട്ടി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. ആരോപണങ്ങളെ തള്ളിക്കളഞ്ഞ പ്രശാന്ത് ഭൂഷണ്‍, കഴിഞ്ഞ യോഗത്തിന്‍െറ മിനുട്സ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കെജ്രിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞില്ളെങ്കില്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി പാര്‍ട്ടിയുടെ ഡല്‍ഹി കണ്‍വീനര്‍ അശുതോഷും രംഗത്തുണ്ട്. സ്ഥാനാര്‍ഥികള്‍ പലരും പാര്‍ട്ടി മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ക്ക് നിരക്കുന്നവരല്ളെന്നും ആകയാല്‍ പണവും സമയവും ആലോചിച്ചുമാത്രം ചെലവഴിക്കണമെന്നും അഭിപ്രായപ്പെട്ട് പ്രശാന്ത് ഭൂഷണിന്‍െറ സഹോദരിയും ആപ് ഗ്ളോബല്‍ കണ്‍വീനറുമായ ശാലിനി ഗുപ്ത അയച്ച ഇ-മെയില്‍ സന്ദേശവും ഇവര്‍ക്കെതിരായ തെളിവായി കെജ്രിവാള്‍ ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. |
പോരാളികളെ തടവിലാക്കുന്നത് ജനങ്ങളുമായി സംവദിക്കുന്നത് തടയാന്‍ ^മസര്‍റത് ആലം Posted: 10 Mar 2015 11:37 AM PDT Subtitle: ജനാധിപത്യം നിലനില്‍ക്കാത്തതുകൊണ്ടാണ് ഇത്തരം നടപടികളുണ്ടാകുന്നതെന്ന് ആലം ശ്രീനഗര്‍: ശാന്തമാണെന്ന് ചിത്രീകരിക്കപ്പെടുന്ന താഴ്വരയിലെ മൗനം എത്രത്തോളം ദുര്‍ബലമാണെന്നതിന്‍െറയും തങ്ങളുടെ ആശയങ്ങളും വിശ്വാസങ്ങളും രാജ്യത്തെ എത്രത്തോളം ആശങ്കാകുലമാക്കുന്നുവെന്നതിന്‍െറയും തെളിവാണ് തന്‍െറ മോചനം പാര്‍ലമെന്‍റിലുള്‍പ്പെടെ സൃഷ്ടിച്ച വാക്പോരും ബഹളവുമെന്ന് ജമ്മു-കശ്മീര്‍ വിമതനേതാവ് മസര്‍റത് ആലം. ആലമിനെ ജയില്‍മോചിതനാക്കിയ പി.ഡി.പി തീരുമാനം സംസ്ഥാനത്തെ പി.ഡി.പി-ബി.ജെ.പി സഖ്യസര്‍ക്കാറിനെ ശൈശവദശയില്‍ത്തന്നെ പിടിച്ചുലച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍െറ അഭിമുഖം പ്രമുഖ ദേശീയപത്രങ്ങള്‍ പുറത്തുവിട്ടത്. തന്‍െറ മോചനം വിവാദമാകുന്നതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയേറുകയാണെന്ന് തഹ്രീകെ ഹുര്‍റിയത്തിന്‍െറ ജനറല്‍ സെക്രട്ടറിയും ജമ്മു-കശ്മീര്‍ മുസ്ലിം ലീഗ് ചെയര്‍മാനുമായ ആലമിന് ബോധ്യമുണ്ട്. സ്വാതന്ത്ര്യപ്രസ്ഥാനത്തോടൊപ്പമാണ് കശ്മീര്‍ ജനതയെന്നതില്‍ തനിക്ക് സംശയമില്ളെന്നും അടിച്ചമര്‍ത്തപ്പെടുന്ന ചുറ്റുപാടില്‍ നിരന്തരസമ്മര്‍ദത്തത്തെുടര്‍ന്നാണ് അവര്‍ തെരഞ്ഞെടുപ്പുമായി സഹകരിച്ചതെന്നും ആലം അഭിമുഖത്തില്‍ പറഞ്ഞു. ജനങ്ങളുമായി സംവദിക്കുന്നത് തടയാനും ആശയങ്ങളും രാഷ്ട്രീയവും പങ്കുവെക്കാതിരിക്കാനുമാണ് പോരാളികളെ അറസ്റ്റ് ചെയ്യുന്നതും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നതും. ജനാധിപത്യത്തില്‍ എന്തിനാണ് ആളുകളെ തടവിലിടുന്നത്? ജനാധിപത്യം നിലനില്‍ക്കാത്തതുകൊണ്ടാണ് ഇത്തരം നടപടികളുണ്ടാകുന്നതെന്നും ആലം പറഞ്ഞു. നാലരവര്‍ഷത്തെ തടവുജീവിതത്തിനുശേഷം പുതിയ പദ്ധതികളൊന്നും ഇപ്പോഴില്ളെന്നും തഹ്രീകെ ഹുര്‍റിയത്തിന്‍െറ പരിപാടികള്‍ പിന്തുടരുമെന്നും ആലം വ്യക്തമാക്കി. |
സുവിശേഷമോതിയ വി.എസും; അന്തിക്രിസ്തുവിന്‍െറ വരവുകണ്ട മാണിയും Posted: 10 Mar 2015 11:25 AM PDT ഇത് ബൈബ്ള്‍ കണ്‍വെന്‍ഷനോ അതോ സുവിശേഷ പ്രസംഗമോ? നിയമസഭയില്‍ ആദ്യമായി കയറുന്നവര്‍ ചൊവ്വാഴ്ച ശരിക്കും അമ്പരന്നുകാണും. ഭരണബെഞ്ചിലെ സത്യക്രിസ്ത്യാനികള്‍ക്ക് പക്ഷേ സുവിശേഷമോതിയത് തലമുതിര്‍ന്ന കമ്യൂണിസ്റ്റ് വി.എസ്. അച്യുതാനന്ദന്‍ ആയിരുന്നുവെന്ന് മാത്രം. കര്‍ത്താവിനെ മറന്ന് ജീവിക്കുന്ന കുഞ്ഞാടുകളെ നേര്‍വഴിക്ക് തെളിക്കാന്‍ കര്‍ത്താവ് തന്നെ ഒരു കമ്യൂണിസ്റ്റുകാരനെ നിയോഗിച്ചിട്ടുണ്ടാകും. അതായിരിക്കും വി.എസ് എന്ന് ആശ്വസിക്കാം. മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച് വി.എസ് ഭരണപക്ഷത്തെ മുതിര്‍ന്ന വിശ്വാസികളായ കെ.എം. മാണിയെയും ഉമ്മന്‍ ചാണ്ടിയെയും ആക്രമിക്കുകയായിരുന്നു. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത മാണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇറങ്ങിപ്പോകും മുമ്പാണ് വി.എസ് സുവിശേഷമോതിയത്. ബാര്‍ കോഴ, കോഴ മാണി, അഴിമതി മന്ത്രിസഭ എന്ന് കേട്ട് തുടങ്ങിയിട്ട് എത്രമാസമായി എന്ന് ചോദിച്ച് തുടങ്ങിയ വി.എസ്, മാണിയും ഉമ്മന്‍ ചാണ്ടിയും പി.സി. ജോര്‍ജുമൊക്കെ ദൈവവിശ്വാസികളല്ളേയെന്ന് ആരാഞ്ഞു. വിശ്വാസികള്‍ ഇങ്ങനെ കള്ളത്തരം കാണിക്കുന്നതിലെ രോഷമായി പിന്നീട്. മാണിയും ഉമ്മന്‍ ചാണ്ടിയും പി.സി. ജോര്‍ജുമൊക്കെ വിശുദ്ധഗ്രന്ഥം നന്നായി വായിച്ചു പഠിച്ചവരല്ളേ. അവര്‍ക്കായി മത്തായിയുടെ സുവിശേഷത്തിലെ അധ്യായം 16ലെ വാക്യം 26 വി.എസ് ഉദ്ധരിച്ചു. ‘ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ പിന്നെ എന്ത് പ്രയോജനം’. ഒളിയമ്പില്‍നിന്ന് ഒഴിഞ്ഞുമാറാനാകാതിരുന്ന ഭരണബെഞ്ചിലേക്ക് വി.എസിന്‍െറ രണ്ടാമത്തെ സുവിശേഷ ഉദ്ധരണി പിന്നാലെ വന്നു. ‘കള്ളത്തരങ്ങളും മോഷണങ്ങളും നീ നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നീ വീണുപോകും’. ബൈബ്ള്‍ വചനം സത്യമായി അനുഭവപ്പെടുന്ന കാലം വരും മിസ്റ്റര്‍ മാണി എന്ന് ഓര്‍മപ്പെടുത്തിയ വി.എസ്, ചെയ്തുപോയ അപരാധങ്ങളെല്ലാം ഏറ്റുപറഞ്ഞ് ഈ മഹാപാപത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കണം എന്ന് കൂടി ഉപദേശിച്ചു. ഉമ്മന്‍ ചാണ്ടിക്കും ഇതൊക്കെ നല്ലതാണെന്നും ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നതെന്നും വി.എസ് തുടര്‍ന്നു. ജൂലിയസ് സീസറിന്‍െറയും ബ്രൂട്ടസിന്‍െറയും കഥ ഓര്‍മിപ്പിച്ച വി.എസ്, മാണിക്ക് ചുറ്റുമുള്ള ബ്രൂട്ടസുമാരുടെ ഉള്ളിലെ ചെറുപുഞ്ചിരിയും കണ്ടു. വചനത്തെ വചനം കൊണ്ട് നേരിട്ട് മുമ്പ് പരിചയമില്ലാത്തതുപോലെയായിരുന്നു മാണിയുടെ പ്രതികരണം. അന്തിക്രിസ്തു ജനിക്കും എന്ന ബൈബ്ള്‍ പ്രവചനമാണ് വി.എസിന്‍െറ സംസാരം കേട്ടപ്പോള്‍ തനിക്ക് ഓര്‍മ വന്നതെന്നായി മാണി. ചെകുത്താന്‍ വേദമോതും എന്ന ചൊല്ലുണ്ടെന്ന് കൂടി മാണി പറഞ്ഞതോടെ മാണിക്ക് സമനില തെറ്റിയെന്നായി പ്രതിപക്ഷം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത സത്യക്രിസ്ത്യാനിയായ മോന്‍സ് ജോസഫാണ് വി.എസിന് തിരുവചനത്തില്‍ മറുപടി പറഞ്ഞത്. മത്തായിയുടെ സുവിശേഷത്തിലെ പത്താം അധ്യായത്തില്‍ 16ാം വാക്യമായിരുന്നു വി.എസിനുള്ള മറുപടി. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുമെന്ന്’ ഉദ്ധരിച്ച മോന്‍സ് പ്രതിപക്ഷത്തിന് കടിച്ചുകീറുന്ന ചെന്നായ്ക്കളുടെ സ്വഭാവമാണെന്നായി. അഞ്ചാം അധ്യായത്തിലെ 11ാം വാക്യം എന്നെ പ്രതിമനുഷ്യര്‍ നിങ്ങളെ അവഹേളിക്കും... എന്ന് തുടങ്ങി എന്നാലും സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും എന്നായി മാണിയെക്കുറിച്ച് മോന്‍സിന്‍െറ വചനപ്രഘോഷണം. വിശുദ്ധരെ വിളിച്ച് ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ എന്ന ‘ലുത്തിനിയ’ പോലെയാണ് പ്രതിപക്ഷം ഇപ്പോള്‍ പി.സി. ജോര്‍ജേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ എന്ന് പറയുന്നതെന്നായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മാണിയെ ന്യായീകരിച്ച മതമേലധ്യക്ഷന്മാര്‍ക്ക് നേരെ തിരിഞ്ഞതും തിരുവല്ലയില്‍നിന്നുള്ള വിശ്വാസി മാത്യു ടി. തോമസ് ആയിരുന്നു. പുതുപ്പള്ളിയിലെ വിശ്വാസി ഉമ്മന്‍ ചാണ്ടിക്ക് അത് തീരെ ദഹിച്ചില്ല. ആരോപണവിധേയര്‍ കുറ്റക്കാര്‍ അല്ല എന്ന് മാത്രമാണ് മതമേലധ്യക്ഷര്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി തിരുത്തി. എന്തായാലും ബാര്‍ കോഴയില്‍ ആരോപണത്തില്‍ മുങ്ങിയ മാണിക്കും സര്‍ക്കാറിനുമുള്ള ‘രോഗശാന്തി ശുശ്രൂഷക്കാണ്’ വി.എസ് തുടക്കമിട്ടതെന്ന് കേട്ടവര്‍ക്ക് തോന്നിയാല്‍ അവരെ തെറ്റുപറയാനാകില്ല. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ച് സംസാരിച്ച എം.പി. അബ്ദുസ്സമദ് സമദാനി, പക്ഷേ ബൈബ്ള്‍ വഴിക്ക് പോകാതിരിക്കാന്‍ നന്നെ ശ്രദ്ധിച്ചു. ഉര്‍ദു കവിതകളും ഉപനിഷത്തുകളും ഖുര്‍ആനും ഉദ്ധരിച്ചുള്ള അവരണം പ്രതിപക്ഷം പോലും കേട്ടിരുന്നു. കടന്നാക്രമിക്കുന്ന രീതിക്ക് പകരം സമന്വയത്തിന്‍െറ വഴിയില്‍ സര്‍ക്കാറിന്‍െറ നയപരിപാടികളെ സമദാനി പുകഴ്ത്തി. ആകാശത്തിലെ നക്ഷത്രങ്ങളെ വേട്ടയാടിപ്പിടിക്കുന്ന യൗവനത്തെ പ്രണയിച്ച ഉര്‍ദു കവിയെ ഉദ്ധരിച്ച സമദാനി, സര്‍ക്കാര്‍ രാജാളി പക്ഷിയുടെ വ്യഗ്രതയോടെ കുതിക്കുകയാണെന്നായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയിലുള്ള വേദന പങ്കുവെച്ച സമദാനി ഏകധ്രുവലോകം രൂപപ്പെട്ടത് ആ തകര്‍ച്ചയില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം ഡെസ്കിലടിച്ച് പിന്തുണച്ചു. ഗാന്ധിജിയുടെ തിരിച്ചുവരവാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന സമദാനിയുടെ നിരീക്ഷണം പക്ഷേ, കോണ്‍ഗ്രസുകാര്‍ക്ക് അത്ര ദഹിച്ചില്ല. ആസ്വദിച്ചിരുന്ന ഭരണപക്ഷത്തെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ സമദാനിയെ സീറ്റില്‍ വന്ന് അഭിനന്ദിക്കാനും മറന്നില്ല. വി. ശിവന്‍കുട്ടി മാണിക്കെതിരെ ഉയര്‍ത്തിയ പുതിയ അഴിമതി ആരോപണം ഉച്ചക്കുള്ള ഇടവേളക്ക് ശേഷം സഭയെ പ്രക്ഷുബ്ധമാക്കി. അച്യുതാനന്ദ വധം ആട്ടക്കഥയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ആടിത്തീര്‍ത്തതെന്നായി കെ. മുരളീധരന്‍. 31 പേരാണ് രാത്രിയിലേക്ക് നീണ്ട നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. |
ബാന്‍ കി മൂണിന്‍െറ പിന്‍ഗാമി: ചര്‍ച്ച മുറുകുന്നു Posted: 10 Mar 2015 11:24 AM PDT Subtitle: ആ ചെയറില്‍ ഒരു വനിതയത്തെുമോ? വനിതാ സെക്രട്ടറിക്കായി അന്താരാഷ്ട്ര തലത്തില്‍ കാമ്പയിന്‍ യുനൈറ്റഡ് നേഷന്‍സ്: സ്ത്രീസുരക്ഷയും വനിതാശാക്തീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേദിയേറുമ്പോള്‍ ലോകസമാധാനത്തിന്‍െറ കൈയാളെന്ന് കരുതപ്പെടുന്ന ഐക്യരാഷ്ട്രസംഘടനയുടെ അടുത്ത മേധാവി സ്ത്രീയായിരിക്കണമെന്ന പ്രചാരണവും സജീവമാകുന്നു. 2016 ഡിസംബര്‍ 31 വരെയാണ് നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ കാലാവധി. എന്നാല്‍, അടുത്ത സെക്രട്ടറി ജനറലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. അടുത്തവര്‍ഷം അവസാനമായിരിക്കും തെരഞ്ഞെടുപ്പ്. തീയതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് പല വനിതകളുടെയും പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബൊകോവ, ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡേ, ലിത്വേനിയ പ്രസിഡന്‍റ് ഡാലിയ ഗ്രൈബോസ്കൈറ്റ്, ഡാനിഷ് പ്രധാനമന്ത്രി ഹെലെ തോണിങ് ഷ്മിഡ്റ്റ്, യൂറോപ്യന്‍ യൂനിയന്‍ കമീഷണര്‍ ക്രിസ്റ്റലീന ജോര്‍ജീവ, ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ളാര്‍ക്, ചിലി പ്രസിഡന്‍റ് മിഷേല്‍ ബാഷ്ലറ്റ് തുടങ്ങിയ വനിതകളാണ് പട്ടികയില്‍ മുന്‍പന്തിയില്‍. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ അവതരിപ്പിക്കപ്പെട്ട 1946ലെ പ്രമേയത്തില്‍ ‘ശ്രേഷ്ഠനും പ്രാപ്തനുമായയാളായിരിക്കണം പദവി വഹിക്കേണ്ടതെ’ന്ന് വ്യക്തമാക്കുന്നതായി രക്ഷാസമിതി സ്ഥിരാംഗരാഷ്ട്രങ്ങള്‍ക്കായി ഒരുക്കിയ ഒരു സ്വകാര്യവിരുന്നില്‍ ഒരു യൂറോപ്യന്‍ പ്രതിനിധി ചൂണ്ടിക്കാണിച്ചു. ആ വാചകത്തിന് ശ്രേഷ്ഠയും പ്രാപ്തയുമെന്ന സ്ത്രീപക്ഷ തിരുത്തുകൂടി വേണമെന്നാഗ്രഹിക്കുന്നവര്‍ കുറവായിരിക്കില്ളെന്നും പ്രതിനിധി അഭിപ്രായപ്പെട്ടു. 70 വര്‍ഷം തികയുന്ന ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ എട്ട് തലവന്മാരും പുരുഷന്മാരായിരുന്നു. ഇക്കാലയളവിലുണ്ടായത് മൂന്ന് വനിതാ സ്ഥാനാര്‍ഥികള്‍ മാത്രവും. അടുത്ത പ്രതിനിധി വനിതയായിരിക്കുമെന്നുറപ്പാക്കാന്‍ രണ്ട് കാമ്പയിനുകള്‍ ആഗോളതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. കാമ്പയിന്‍ ടു ഇലക്ട് എ വുമന്‍ സെക്രട്ടറി എന്ന പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യു.എസിലെ യേല്‍ സര്‍വകലാശാലയിലെ അധ്യാപകനായ ജീന്‍ ക്രാസ്നോ ആണ്. ഇതിന്‍െറ ഭാഗമായി സാധ്യതാപട്ടികയില്‍പെടുത്താവുന്ന രാഷ്ട്രീയപരിചയമുള്ള വനിതകളെ ഉയര്‍ത്തിക്കാണിക്കാനായി വുമണ്‍എസ്.ജി ഡോട്ട് ഓര്‍ഗ് (womanSG.org) എന്ന വെബ്സൈറ്റും തുടങ്ങുന്നുണ്ട്. ഈക്വാലിറ്റി നൗ എന്ന അന്താരാഷ്ട്ര വനിതാ അവകാശ സംഘടനയും ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ലിംഗനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും സാധ്യതാപട്ടികയിലുണ്ട്. രക്ഷാസമിതി സ്ഥിരാംഗരാജ്യങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് സാധാരണയായി പരിഗണന ലഭിക്കാറില്ല. ഓരോ മേഖലയില്‍നിന്നുമുള്ള സ്ഥാനാര്‍ഥികള്‍ക്ക് ഊഴമിട്ട് അവസരം നല്‍കുകയെന്നതാണ് പാലിച്ചുവരുന്ന അലിഖിതനിയമം. അതനുസരിച്ച് കിഴക്കന്‍ യൂറോപ്പിന്‍േറതായിരിക്കും അടുത്ത അവസരം. ബള്‍ഗേറിയന്‍ സ്വദേശിയായ ഐറിന ബൊകോവയുടെ പേര് ചര്‍ച്ചകളില്‍ ഒന്നാമതാകുന്നതും അതുകൊണ്ടുതന്നെ. |
യു.എസ് സുരക്ഷക്ക് വെനിസ്വേല ഭീഷണി ^ഒബാമ Posted: 10 Mar 2015 11:19 AM PDT Subtitle: സര്‍ക്കാറിനെ താഴെയിറക്കാന്‍ അമേരിക്കന്‍ ഗൂഢാലോചനയെന്ന് മദൂറോ വാഷിങ്ടണ്‍: അമേരിക്കയുടെ സുരക്ഷക്ക് വെനിസ്വേല ഭീഷണിയെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. വെനിസ്വേലക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഒബാമ ഇങ്ങനെ പരാമര്‍ശിച്ചത്. വെനിസ്വേലയുടെ ഏഴു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇത്തവണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവര്‍ രാജ്യത്ത് തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഉപരോധം. എന്നാല്‍, വൈറ്റ്ഹൗസ് നടപടിക്കെതിരെ വെനിസ്വേല രംഗത്തുവന്നു. രാജ്യത്തെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് വെനിസ്വേല പ്രസിഡന്‍റ് നികളസ് മദൂറോ പറഞ്ഞു. രാജ്യത്തിനെതിരെ നിക്സനും ബുഷും സ്വീകരിച്ച നിലപാടുകള്‍തന്നെയാണ് ഒബാമയും തുടരുന്നത്. ഇതിനെതിരെ മുന്‍കാലങ്ങളെപ്പോലത്തെന്നെ പോരാട്ടം തുടരുമെന്നും ദേശീയ ടെലിവിഷന്‍ ചാനലില്‍ രാഷ്ട്രത്തെ അഭിസംബോധനചെയ്യവെ അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിന് വിധേയരായ ഉദ്യോഗസ്ഥരെ അദ്ദേഹം ‘ഹീറോ’ എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുക എന്നത് ഒരു ബഹുമതിയാണ്. ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വെനിസ്വേലയില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അരങ്ങേറുന്നതെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. വിമത ശബ്ദങ്ങളെ ഭീഷണിയിലൂടെയും മറ്റും അടിച്ചമര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയത്. വിമതരെ ക്രിമിനലുകളാക്കി ചിത്രീകരിച്ച് തുറുങ്കിലടച്ചതുകൊണ്ട് രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് അവസാനമാവില്ളെന്നും പ്രസ്താവന ഓര്‍മിപ്പിക്കുന്നു. |
No comments:
Post a Comment