സ്വാഗതം
WELCOME

News Update..

Wednesday, March 25, 2015

സമ്പൂര്‍ണ മദ്യനിരോധമല്ല ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ Madhyamam News Feeds

സമ്പൂര്‍ണ മദ്യനിരോധമല്ല ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ Madhyamam News Feeds

Link to

സമ്പൂര്‍ണ മദ്യനിരോധമല്ല ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

Posted: 25 Mar 2015 01:12 AM PDT

Image: 

കൊച്ചി: സമ്പൂര്‍ണ മദ്യനിരോധമോ ഉദാരമദ്യനയമോ അല്ല ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍  ഹൈകോടതിയെ അറിയിച്ചു. മദ്യഉപഭോഗത്തിനു നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്തു മദ്യ ഉപഭോഗം കൂടി വരുന്നതായായുള്ള ഏകാംഗ കമ്മീഷന്‍്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉപഭോഗം കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധമാണ് ലക്ഷ്യമെന്നും പത്തു വര്‍ഷം കൊണ്ട് ഇതു നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31നകം വിധിയുണ്ടാകുമെന്നും ഹൈകോടതി ബെഞ്ച് വ്യക്തമാക്കി.

ബാര്‍ ലൈസന്‍സ് പുതുക്കുന്നത് കോടതി വിധിക്ക് അനൂകൂലമായിട്ടായിരിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബൂ മാധ്യമങ്ങളോട് പറഞ്ഞു.

ബാറുകളുടെ ലൈസന്‍സ് കാലാവധി ഈ മാസം 31ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ എക്സൈസ് വകുപ്പ് നിയമ വകുപ്പിന്‍്റെ അഭിപ്രായം തേടി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന ഹൈകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

സര്‍ക്കാറിന്‍്റെ പുതിയ മദ്യനയ പ്രകാരം ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ പൂട്ടിക്കിടന്ന നിലവാരമില്ലാത്ത 418 ബാറുകള്‍ക്കൊപ്പം തുറന്നുപ്രവര്‍ത്തിച്ചിരുന്ന 312 ബാറുകളും അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ബാറുടമകള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ 312 ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈകോടതി അനുമതി നല്‍കിയത്.

സര്‍ക്കാരിന്‍്റെ മദ്യനയം പ്രകാരം ഫൈവ് സ്റ്റാര്‍ അല്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാവില്ല. അതേസമയം കോടതി ഉത്തരവ് നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍നടപടികളെ കുറിച്ച് എക്സൈസ് വകുപ്പ് നിയമ വകുപ്പിനോട് അഭിപ്രായം തേടിയത്.  

 

ആത്മവിശ്വാസത്തോടെ ഇന്ത്യ

Posted: 25 Mar 2015 12:48 AM PDT

Image: 

സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ആസ്ട്രേലിയക്കെതിരെ സെമിഫൈനലിനൊരുങ്ങുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തില്‍. എതിരാളികളുടെ കളിമുറ്റത്താണ് മത്സരമെങ്കിലും ഈ ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴ് മത്സരത്തിലും ജയിച്ച പകിട്ടുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ സഹ ആതിഥേയരായ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

നവംബറില്‍ ആരംഭിച്ച ടെസ്റ്റ്-ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചതിന്‍െറ മേല്‍ക്കൈ പരസ്പരം മത്സരിച്ച കളികളില്‍ ഓസീസിനുണ്ട്. ഒരു ടെസ്റ്റ് പോലും ജയിക്കാന്‍ കഴിയാത്ത ഇന്ത്യ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും നിറംമങ്ങുകായിരുന്നു. എന്നാല്‍ ലോകകപ്പ് തുടങ്ങിയപ്പോള്‍ ഇന്ത്യ മികച്ച രീതിയില്‍ തിരിച്ചുവന്നു. ക്രമേണ ആസ്ട്രേലിയന്‍ സാഹചര്യങ്ങളുമായി ഇന്ത്യ പൊരുത്തപ്പെട്ടു എന്നതിന്‍െറ തെളിവാണ് വിശ്വമാമാങ്കത്തിലെ ഇന്ത്യയുടെ പ്രകടനം. ഇതു തന്നെയാണ് ഓസീസിനെ വലക്കുന്നതും.

ബൗളിങ് ഡിപാര്‍ട്ട്മെന്‍റിനെ പറ്റിയായിരുന്നു ഇന്ത്യക്കെതിരെ ഏറ്റവും വിമര്‍ശമുയര്‍ന്നത്. ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ബൗളിങ്ങിനെ തുണക്കുന്ന ന്യൂസിലന്‍ഡിലും ആസ്ട്രേലിയയിലും ഇന്ത്യ പരാജയപ്പെടുമെന്നായിരുന്നു വിമര്‍ശം. എന്നാല്‍ ഈ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളിലും എതിരാളികളെ ഓള്‍ ഒൗട്ടാക്കിയ ടീം (ഏഴ് മാച്ചില്‍ 70 വിക്കറ്റുകള്‍ വീഴ്ത്തി) എന്ന നേട്ടം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ആര്‍. അശ്വിനുമൊപ്പം പാര്‍ട്ട് ടൈം ബൗളറായി ജദേജയും റെയ്നയും എത്തുന്നു.

സിഡ്നിയിലെ പിച്ച് സ്പിന്നിനെ തുണക്കും എന്നുള്ളതാണ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു കാര്യം. ആര്‍ അശ്വിന്‍ എന്ന സ്പെഷ്യലിസ്റ്റ് സ്പിന്നറും ജദേജ, റെയ്ന എന്നിവരുടെ പിന്തുണയും ഇന്ത്യക്ക് തുണയാവും. മറുവശത്ത് ക്യാപ്റ്റന്‍ മൈകല്‍ ക്ളാര്‍ക്കും ഗ്ളെന്‍ മാക്സ് വെലും മാത്രമാണ് ഓസീസിന്‍െറ സ്പിന്നര്‍മാര്‍. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇവര്‍ ഭീഷണിയാകില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായി സേവിയര്‍ ദൊഹര്‍തിയുണ്ടെങ്കിലും ഫോമിലല്ല. ഇത് ഓസീസിനെ പ്രതിസന്ധിയിലാക്കുന്നു.

ഏറ്റവും ഒത്തൊരുമയോടെ കളിക്കുന്ന ടീമാണ് ടീം ഇന്ത്യ. ഓപണിങ്ങില്‍ തന്നെ മികച്ച രീതിയില്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കുന്നു. രണ്ട് സെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് ഈ ലോകകപ്പിലെ ഇന്ത്യന്‍ ബാറ്റിങ് ഹീറോ. കൂടെ രോഹിത് ശര്‍മയും ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് കളികളില്‍ നിറംമങ്ങിയെങ്കിലും വന്‍ മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരുന്ന വിരാട് കോഹ് ലിയുടെ ശൈലി ഇന്ത്യക്ക് തുണയാകും. സുരേഷ് റെയ്നയും രഹാനെയും സ്കോറിങ് വേഗത കൂട്ടാന്‍ സഹായിക്കുന്നു. ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറായി അറിയപ്പെടുന്ന ധോണിയുടെ കൂടി സാന്നിദ്ധ്യമാണ് ഇന്ത്യന്‍ ബാറ്റിങിന്‍െറ ശക്തി.

അതേസമയം ഏത് സാഹചര്യത്തിലും കളിയിലേക്ക് തിരിച്ചുവരാന്‍ കഴിവുള്ള ടീമാണ് ആസ്ട്രേലിയ. ന്യൂസിലന്‍ഡിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 151 റണ്‍സിന് പുറത്തായെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന്‍െറ ഒമ്പത് വിക്കറ്റ് 152 റണ്‍സെടുക്കുന്നുതിനിടെ ഓസീസ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍കിനും മിച്ചല്‍ ജോണ്‍സനുമൊപ്പം ജോഷ് ഹെയ്സല്‍വുഡും ചേരുന്ന പേസ് ആക്രമണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നിര്‍ണായക മത്സരത്തില്‍ എതിര്‍ ടീമിനെ മാനസികമായി തളര്‍ത്തി ജയം നേടാനും ഓസീസിന് സാധിക്കും. ഇതിന്‍െറ ഭാഗമായാണ് ചില കളിക്കാര്‍ ഇന്ത്യക്കെതിരെ പ്രസ്താവനയുമായി രംഗത്തുവന്നത്.

കണ്ണൂര്‍ നഗരസഭയുടെ അവസാന ബജറ്റ് ഇന്ന്

Posted: 25 Mar 2015 12:30 AM PDT

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയുടെ അവസാനത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കും. വരുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നഗരസഭ കോര്‍പറേഷനായി മാറും.
നിരവധി ചരിത്രസന്ധികളെ നേരിട്ട നഗരസഭക്ക് അതുകൊണ്ടു തന്നെ ഇത് ചരിത്രത്തിലേക്കുള്ള ബജറ്റുകൂടിയാണിത്. അവസാനത്തെ ബജറ്റാണെങ്കിലും കോര്‍പറേഷന്‍ വികസനത്തെ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് സൂചന.
വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ബജറ്റിലിടം നേടും. ഇതു സംബന്ധിച്ചുള്ള രൂപരേഖ ബജറ്റിനു മുന്നോടിയായുള്ള വികസന സെമിനാറില്‍ അവതരിപ്പിക്കുകയും ചെയ്തു. 2015-16 വര്‍ഷത്തേക്ക് 16,83,41,700 രൂപയുടെ കരട് പദ്ധതിയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. വിവിധ വികസന പദ്ധതികള്‍ക്കായി സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നത് 13,30,07,100 രൂപയാണ്. മറ്റു മാര്‍ഗങ്ങളില്‍ നിന്ന് നഗരസഭ 3,53,34,600 രൂപ വരുമാനം ലക്ഷ്യമിടുന്നുമുണ്ട്. ആകെ പദ്ധതി അടങ്കല്‍ തുക 16,83,41,700 രൂപയാണ്. സദ്ഭരണ പ്രവര്‍ത്തനം 24,00,000രൂപ, കൃഷി 7,50,500 രൂപ, മൃഗസംരക്ഷണം 6,65,000 രൂപ, മത്സ്യബന്ധനം 12,80,000 രൂപ, ദാരിദ്ര്യ ലഘൂകരണം 12,50,000, സാമൂഹിക സുരക്ഷ 20,00,000 രൂപ, പട്ടികജാതി വികസനം 1,44,99,100 രൂപ, വനിതാ ശിശുക്ഷേമം 1,43,45100 രൂപ, ആരോഗ്യം 97,00,000 രൂപ, വിദ്യാഭ്യാസം 1,53,29,173 രൂപ, പൊതുമരാമത്ത് 10,13,26,000 രൂപ, പാര്‍പ്പിടം 25,00,000 രൂപ, കുടിവെള്ളം 22,96,827 എന്നിങ്ങനെയാണ് തുക വിനിയോഗിക്കുന്നതിന് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ കോര്‍പറേഷന്‍ ആസ്ഥാനം, അര്‍ബന്‍ 2020, സൂപ്പര്‍മാള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടും ബജറ്റില്‍ തുക വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ബജറ്റ് ചര്‍ച്ചയില്‍ ബഹളം; പ്രതിപക്ഷം ബഹിഷ്കരിച്ചു

Posted: 24 Mar 2015 11:57 PM PDT

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് ബജറ്റ് ചര്‍ച്ചക്കിടെ പ്രതിപക്ഷ ബഹളം. ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷം ചര്‍ച്ച ബഹിഷ്കരിച്ചു. അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ബജറ്റ് പാസാക്കിയതായി അറിയിച്ച് പ്രസിഡന്‍റ് അന്‍സജിത റസല്‍ യോഗം അവസാനിപ്പിച്ചു. യു.ഡി.എഫ് അംഗം ആനാട് ജയന്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ശശികല ശിവശങ്കറിനെ അവഹേളിച്ച് സംസാരിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളംവെച്ചത്. ആരോപണം പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് എന്‍. രതീന്ദ്രന്‍െറ നേതൃത്വത്തില്‍ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ നിലവിലെ ഭരണസമിതിക്കെതിരെയും ബജറ്റിനെതിരെയും പ്രതിപക്ഷം ആഞ്ഞടിച്ചു. ഇതിന് മറുപടിയായാണ് മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ആനാട് ജയന്‍ ശശികലാ ശിവശങ്കരനെ പരാമര്‍ശിച്ചത്. പദ്ധതികള്‍ക്ക് ആവശ്യമായ അനുപാതത്തിലല്ല തുക അനുവദിച്ചിരിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. ബജറ്റില്‍ വിദ്യാഭ്യാസമേഖലയെ തഴഞ്ഞതായി പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം ആരോപിച്ചു. വിദ്യാഭ്യാസമേഖലക്ക് 13.72 കോടിയാണ് ബജറ്റ് വിഹിതം. പ്രഖ്യപിത പദ്ധതികള്‍ക്ക് ഇത് പര്യാപ്തമല്ളെന്ന് ജി.സതീശന്‍ നായര്‍ ആരോപിച്ചു. 2014 -15 ബജറ്റില്‍ പ്രഖ്യാപിച്ച എസ്.എസ്.എ ഫണ്ട് ലഭിച്ചിട്ടില്ല. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് അനുവദിച്ച തുകയും പര്യാപ്തമല്ല. ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളിലെ ലാബ് നവീകരണത്തിന് അനുവദിച്ച അഞ്ച് ലക്ഷം രൂപ ഒരു സ്കൂളിന് പോലും തികയില്ല. സ്കൂളുകളുടെ പെയിന്‍റിങ്ങിന് അനുവദിച്ച തുകയും തികയില്ളെന്നും ആക്ഷേപമുയര്‍ന്നു.
വരവിനത്തില്‍ കോടികളുടെ കള്ളക്കണക്കാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ചെലവ് വളരെ ചുരുക്കിയും വരവ് അമിതമാക്കിയും കാണിച്ച് മിച്ചംകൂട്ടാനാണ് ശ്രമിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. വെള്ളായണി കായല്‍ സംരക്ഷണത്തിന് മുന്‍ വര്‍ഷം 26 കോടി അനുവദിച്ചിരുന്നെങ്കിലും പണം ലഭിച്ചില്ല. ഈവര്‍ഷവും അതേതുക തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതികള്‍ നടപ്പാകുന്നുണ്ടോ എന്ന് നേതൃത്വം പരിശോധിക്കുന്നില്ല. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിരുന്നതിന്‍െറ 32 ശതമാനം മാത്രമാണ് മെയിന്‍റനന്‍സ് ഗ്രാന്‍റ് ഇനത്തില്‍ ചെലവായത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഇനിയും 28.17 ലക്ഷം രൂപ കൊടുത്തുതീര്‍ക്കാനുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഒരാളും ഒപ്പിട്ട് പാസാക്കിയില്ല. പേടികൊണ്ട് അവിശ്വാസപ്രമേയത്തില്‍നിന്ന് ഭരണപക്ഷം ഒളിച്ചോടുകയായിരുന്നെന്നും പ്രതിപക്ഷം ആരോപിച്ചു.
ബജറ്റില്‍ ഒന്നോ രണ്ടോ എണ്ണമൊഴികെ പുതുതായി ഒന്നും തന്നെയില്ളെന്ന് പ്രതിപക്ഷയംഗം വി. രാജേന്ദ്രന്‍ ചര്‍ച്ചയില്‍ പറഞ്ഞു. തീരദേശത്തെ പൂര്‍ണമായും അവഗണിച്ചു. ഖരമാലിന്യ നിക്ഷേപത്തിന് പ്രാധാന്യമില്ല. വലിയതുറയില്‍ ജില്ലാ പഞ്ചായത്തിന്‍െറ കൈവശമുണ്ടായിരുന്ന അഞ്ച് ഏക്കര്‍ സ്ഥലം എയര്‍പോര്‍ട്ടിന് വിട്ടുനല്‍കിയതിന് പകരമായി മുട്ടത്തറ സ്വീവേജ് ഫാമില്‍നിന്ന് സ്ഥലം ഏറ്റെടുക്കാനാകാത്തത് ഭരണസമിതിയുടെ പരാജയമാണ്. പദ്ധതി ആസൂത്രണത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷ അംഗം എം.എസ് രാജു ആരോപിച്ചു. ഊഹപോഹങ്ങളും സാങ്കല്‍പിക കണക്കുകളും മാത്രമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബജറ്റ് പ്ളാന്‍ ഫണ്ടുമായി ബന്ധപ്പെട്ടിരിക്കണമെന്നിരിക്കെ ഇതുമായി ഒരു ബന്ധവുമില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വനിതകള്‍ക്ക് ട്രൈ സ്കൂട്ടര്‍ വിതരണത്തിനായി 1.65 കോടി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിരുന്നതില്‍ ഒരു തുകപോലും ലഭിച്ചിട്ടില്ല. വെഞ്ഞാറമൂട്ടിലെ കെയര്‍ഫോമിന് അനുവദിച്ച 50,000 രൂപയും നല്‍കിയിട്ടില്ല. തീരദേശ സ്കൂളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതായിരുന്നെന്ന് ഭരണപക്ഷഅംഗം അഡ്വ. എല്‍. ബീന പറഞ്ഞു.

കടയ്ക്കല്‍–അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പ് ഇന്ന്

Posted: 24 Mar 2015 11:53 PM PDT

കടയ്ക്കല്‍: ഒരു വ്യാഴവട്ടത്തിനുശേഷം ആചാരപ്രകാരമുള്ള കടയ്ക്കല്‍-അഞ്ചല്‍ ദേവി സംഗമം ബുധനാഴ്ച നടക്കും. സഹോദരിയായ അഞ്ചല്‍ കടയാറ്റ് ദേവിയെ ദര്‍ശിക്കുന്നതിനും ദേവിയുടെ തിരുവുത്സവത്തില്‍ പങ്കെടുക്കുന്നതിനും കടയ്ക്കലമ്മ ആചാരപ്രകാരം പരിവാരസമേതം ഇന്ന് വെളുപ്പിന് അഞ്ചലേക്ക് തിരിക്കും. വ്രതശുദ്ധിയോടെ കടയ്ക്കല്‍ ദേവിയെ അനുഗമിക്കാന്‍ കടയ്ക്കലും ആചാരപ്രകാരം സ്വീകരിക്കാന്‍ അഞ്ചലും ഒരുങ്ങി.
രാവിലെ 6.30നും 7.30നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍ യാത്ര ആരംഭിക്കും. വൈകീട്ട് ദീപാരാധനക്ക് മുമ്പായി കടയാറ്റമ്മയുടെ സന്നിധിയിലത്തെും. 14 കിലോമീറ്റര്‍ ദൂരം നഗ്നപാദരായി നടക്കുന്നതിന് പതിനായിരക്കണക്കിന് ഭക്തര്‍ വ്രതമെടുത്ത് തയാറായിക്കഴിഞ്ഞു. വിവിധ കരകളില്‍ നിന്നത്തെുന്ന 70ല്‍പരം കെട്ടുകാഴ്ചകളും കുതിരപ്പട്ടാളവും താളമേളങ്ങളുമൊക്കെയായി ആറുകിലോമീറ്റര്‍ ഘോഷയാത്ര നീളും. ക്ഷേത്രപരിധിയിലെ 52 കരകളും ഭക്തിലഹരിയിലാണ്.
കടല്‍വെള്ളം തളിച്ച് ശുദ്ധീകരിച്ച് പൂവിരിച്ച വീഥികളിലൂടെയാണ് യാത്ര. ഏറ്റവുംമുന്നിലായി തിരുമുടികള്‍ എഴുന്നള്ളിക്കും. പിന്നിലായി പരിവാരങ്ങളും അനുബന്ധപരിപാടികളും. കുറ്റിക്കാട് ഊന്നല്‍കല്ലിലാണ് പ്രഭാതഭക്ഷണവും വിശ്രമവും. ഉച്ചയോടെ കോട്ടുക്കല്‍ മണിപ്പുഴ ക്ഷേത്രസന്നിധിയിലത്തെും. വൈകീട്ട് മൂന്നിന് യാത്ര പുനരാരംഭിക്കും. മുളമൂട്ടിലത്തെുന്ന എഴുന്നെള്ളിപ്പിനെ അഞ്ചല്‍ ദേശം വരവേല്‍ക്കും. കടയാറ്റ് കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ഇട്ടിയമ്മയത്തെി വെള്ളിക്കത്തികൊണ്ട് തിരുമുടികളുടെ ആവരണം മാറ്റും. തുടര്‍ന്ന് ദേവിസംഗമം നടക്കും. പിറ്റേദിവസം തിരുമുടികള്‍ പനയഞ്ചേരി, ഏറം കേന്ദ്രങ്ങളിലേക്ക് എഴുന്നള്ളും. കുരുസിയും കഴിഞ്ഞ് കടയ്ക്കലേക്കുള്ള തിരിച്ചെഴുന്നള്ളിപ്പ് ആരവങ്ങളും പരിവാരങ്ങളുമില്ലാതെയാണ്.
പാതക്കിരുവശത്തുമുള്ള വീടുകള്‍ക്ക് മുന്നില്‍ നിലവിളക്ക് കൊളുത്തി എഴുന്നള്ളിപ്പിനെ സ്വീകരിക്കും. ജാതി മതഭേദമില്ലാതെ എല്ലാ കുടുംബങ്ങളും ഭക്തര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഒരുക്കും. കുറ്റിക്കാട് പ്രഭാതഭക്ഷണത്തിനും കോട്ടുക്കലില്‍ ഉച്ചഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
അറുപതിനായിരത്തോളം പേര്‍ക്കാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. തിരുമുടികളെ വണങ്ങാന്‍ ഏറ്റവും കൂടുതല്‍ ഭക്തരത്തെുന്നതും കോട്ടുക്കലിലാണ്. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രാത്രിയാത്രാ നിരോധത്തിനെതിരെ ഇന്ന് ഊട്ടിയിലും ബംഗളൂരുവിലും പ്രതിഷേധസമരം

Posted: 24 Mar 2015 11:50 PM PDT

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212, 67 കളിലെ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം രാക്കുരുക്കിനെതിരെ പ്രതിഷേധസമരങ്ങള്‍ മുറുകുന്നു.
സംസ്ഥാന സര്‍ക്കാറുകള്‍ ഉഭയകക്ഷി ചര്‍ച്ചനടത്തി ഫലപ്രദമായ പൊതുനിര്‍ദേശം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ് പ്രതിഷേധം ഉയരുന്നത്. ഇതിന്‍െറഭാഗമായി ബുധനാഴ്ച രാവിലെ 10ന് ഊട്ടി കലക്ടറേറ്റ് സമരക്കാര്‍ ഉപരോധിക്കുകയും വ്യാഴാഴ്ച മുതല്‍ ഊട്ടിയിലത്തെുന്ന കര്‍ണാടക ബസുകള്‍ തടയുകയും ചെയ്യും.
കേരള യൂത്ത് ഫ്രണ്ട്-എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ബംഗളൂരുവില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടക്കും. രാത്രിയാത്രാനിരോധം ഏറെ ദുരിതംവിതച്ച കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലും പരിസര പ്രദേശങ്ങളിലുള്ളവരും കടുത്ത പ്രതിഷേധത്തിലാണ്. കര്‍ണാടക, തമിഴ്നാട്, കേരള രാത്രിയാത്രാ സംയുക്ത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 28ന് ബത്തേരിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.
ഏപ്രില്‍ 13നാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്ത തീരുമാനം രേഖാമൂലം സമര്‍പ്പിക്കേണ്ടത്. പക്ഷേ, പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ കേരളവും കര്‍ണാടകയും ഭരിക്കുന്ന പശ്ചാത്തലത്തില്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധത്തിന് തൃപ്തികരമായ പരിഹാരം കണ്ടത്തൊനാവുമെന്നും സുപ്രീംകോടതി നിര്‍ദേശം പ്രശ്നത്തില്‍ വഴിത്തിരിവാകുമെന്നും വയനാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇച്ഛാശക്തിയോടെ പ്രശ്നത്തെ സമീപിക്കാനോ, ഫലപ്രദമായ രാഷ്ട്രീയ തീരുമാനത്തിന് കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനോ യാതൊരുശ്രമവും കേരള സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലെ ജനങ്ങള്‍ പ്രശ്നത്തില്‍ ഒറ്റക്കെട്ടായെന്ന സവിശേഷതയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായുള്ള നീലഗിരി ജൈവമേഖലയിലെ ജനങ്ങള്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങളിലും നിരോധങ്ങളിലുംപെട്ട് ദുരിതംപേറുന്ന പശ്ചാത്തലത്തിലാണ് ദേശീയപാതയിലെ രാക്കുരുക്ക് അഴിക്കാന്‍ ഒത്തുചേരുന്നത്. ഗുണ്ടല്‍പേട്ടയിലും ഗൂഡല്ലൂരിലും ഊട്ടിയിലും നടക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ തുടര്‍ച്ചയായാണ് 28ന് ബത്തേരിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിട്ടുള്ളത്.

മാണിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സിന്‍േയും യൂത്ത് ഫ്രണ്ടിന്‍റേയും പേരില്‍ പോസ്റ്റര്‍

Posted: 24 Mar 2015 11:39 PM PDT

Image: 

തിരുവനന്തപുരം: കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ്സിന്‍േയും യൂത്ത് ഫ്രണ്ടിന്‍റേയും പേരില്‍ പോസ്റ്റര്‍. മാണി രാജിവെച്ചില്ലങ്കെില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സിന്‍റെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നു.  കെ. കരുണാകരന് നല്‍കാത്ത ആനുകൂല്യം കെ.എം മാണിക്ക് നല്‍കുന്നത് എന്തിനെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. തൊടുപുഴയിലാണ് മാണിയുടെ  രാജിയാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ടിന്‍റെ പേരില്‍ പോസ്റ്ററുകള്‍ കണ്ടത്.
മാണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.

പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

Posted: 24 Mar 2015 11:28 PM PDT

പുലാമന്തോള്‍: സേവനങ്ങള്‍ ചിട്ടയായും സമയബന്ധിതമായും ലഭ്യമാക്കുന്നതിനുള്ള രാജ്യാന്തര ഗുണ നിലവാര സാക്ഷ്യപത്രമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി.
ഐ.എസ്.ഒ നേടുന്ന സംസ്ഥാനത്തെ 36ാമത്തെയും ജില്ലയിലെ ഏഴാമത്തെയും പഞ്ചായത്താണ് പുലാമന്തോള്‍.
ഉടമസ്ഥാവകാശം, ജനന മരണ, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ 1970 മുതല്‍ 2015 വരെയുള്ള എല്ലാ ജനന മരണ രജിസ്ട്രേഷനും 2008 മുതല്‍ 2015 വരെയുള്ള വിവാഹവും 1972 മുതല്‍ 2008 വരെയുള്ള ഹിന്ദു വിവാഹ രജിസ്ട്രേഷനും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സ്വയം ഡൗണ്‍ ലോഡ് ചെയ്ത് എടുക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
പഞ്ചായത്ത് ഓഫിസില്‍ സൂചിക ആപ്ളിക്കേഷന്‍ വിന്യസിച്ചതിലൂടെ കടലാസ് രഹിത പഞ്ചായത്തായി പുലാമന്തോള്‍ പഞ്ചായത്ത് മാറും.
മൂന്ന് വര്‍ഷമായി 100 ശതമാനം നികുതി പിരിവും 100 ശതമാനം പദ്ധതി ചെലവും കൈവരിച്ചതിലൂടെ നാല് ദേശീയ പുരസ്കാരങ്ങളും മൂന്ന് സംസ്ഥാനതല പുരസ്കാരങ്ങളും പുലാമന്തോള്‍ പഞ്ചായത്ത് നേടി. 75 ലക്ഷം രൂപ പഞ്ചായത്തിന് അവാര്‍ഡ് ഇനത്തില്‍ ലഭിക്കുകയുണ്ടായി.
പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്‍റ് എം. അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയും സെക്രട്ടറി പി.കെ. ഖാലിദ് അസിസ്റ്റന്‍റ് സെക്രട്ടറി, ടി.ടി. ഉമൈവ, ജൂനിയര്‍ സൂപ്രണ്ട് സി.ആര്‍. സംഗീത എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പഞ്ചായത്തിനെ ഐ.എസ്.ഒ അംഗീകാരത്തിന് അര്‍ഹമാക്കിയത്.
എക്സ്റ്റേണല്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയായ റ്റാറ്റാ ക്വാളിറ്റി സര്‍വീസും ആലപ്പുഴയിലെ സീലസ് കണ്‍സല്‍ട്ടന്‍സി സര്‍വീസുമാണ് സര്‍ട്ടിഫിക്കേഷനായി പഞ്ചായത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

നഗരത്തിന് കാവലായി 75 അംഗ ഷാഡോ പൊലീസ് ടീം

Posted: 24 Mar 2015 11:14 PM PDT

കോഴിക്കോട്: നഗരത്തില്‍ ക്രിമിനലുകളെ രഹസ്യമായി പിന്തുടര്‍ന്ന് പിടികൂടാന്‍ സിറ്റി പൊലീസിന് കീഴില്‍ 75 അംഗ ഷാഡോ പൊലീസ് ചുമതലയേറ്റു. യൂനിഫോം ഒഴിവാക്കി മഫ്തിയില്‍ റോന്തുചുറ്റുന്ന ഇവര്‍ ഇനി മുതല്‍ റെയില്‍വേ സ്റ്റേഷന്‍, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, പാളയം ബസ്സ്റ്റാന്‍ഡ്, കോട്ടപ്പറമ്പ് ആശുപത്രി പരിസരം, അരയിടത്ത്പാലം, ബീച്ച്, സ്വപ്നനഗരി തുടങ്ങി സ്ഥലങ്ങളില്‍ ഉണ്ടാകും. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന അപരിചിതരെ നിരീക്ഷിച്ച് പിന്തുടരും. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്നും എ.ആര്‍ ക്യാമ്പില്‍നിന്നുമാണ് മഫ്തി പൊലീസിനെ റിക്രൂട്ട് ചെയ്തത്. ഇവരെ 10 മേഖലകളില്‍ വിന്യസിക്കും. ഒറ്റനോട്ടത്തില്‍ പൊലീസാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണ് സംഘത്തില്‍ കൂടുതലും.
75 അംഗ ടീം മൂന്നായി വിഭജിച്ച് എട്ടു മണിക്കൂര്‍ സേവനംചെയ്യും. 24 മണിക്കൂറും ടീം നഗരത്തിലുണ്ടാവും. കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ കെ.കെ. മൊയ്തീന്‍കുട്ടി, സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ എന്നിവരുടെ നിയന്ത്രണത്തിലായിരിക്കും പുതിയ ടീം പ്രവര്‍ത്തിക്കുക. സ്കൂള്‍-കോളജ് പരിസരങ്ങളിലെ പൂവാലശല്യം ഒഴിവാക്കുന്നതിനും ടീം മുന്നിട്ടിറങ്ങും. കായികാഭ്യാസ പരിശീലനം നേടിയ സിറ്റി സ്പൈഡര്‍ സ്ക്വാഡിനെയും പുതിയ ടീമില്‍ ലയിപ്പിച്ചു.
റെയില്‍വേ സ്റ്റേഷനിലും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും പതിവായി വന്നിറങ്ങി ബസുകളില്‍ പോക്കറ്റടി നടത്തുന്ന നിരവധി സംഘങ്ങള്‍ നഗരത്തിലുണ്ട്. ഇവര്‍ യാത്രചെയ്യാറുള്ള ബസുകളില്‍ ഇനി ഷാഡോ ടീമും ഉണ്ടാകും. കവര്‍ച്ചസംഘങ്ങള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, സ്ത്രീകളെ ശല്യംചെയ്യുന്നവര്‍ തുടങ്ങി ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ശ്രമിച്ചാല്‍ ഉടനടി ഷാഡോ പൊലീസിന്‍െറ പിടിവീഴും.
സ്വപ്നനഗരി, രണ്ടാം കടല്‍പാലം എന്നിവിടങ്ങളില്‍ പകല്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികളടക്കം എത്തുന്നതായി സിറ്റി പൊലീസ് കമീഷണര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇവിടങ്ങളില്‍ വനിതാ പൊലീസിനെയടക്കം പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കമീഷണര്‍ പറഞ്ഞു. കുറ്റവാളികള്‍ പതിവായി ചുറ്റിക്കറങ്ങുന്ന മേഖലകളെക്കുറിച്ചും ഈ നമ്പറില്‍ പൊലീസിന് വിവരം നല്‍കാം.

'ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം'

Posted: 24 Mar 2015 11:10 PM PDT

Image: 

ന്യൂഡല്‍ഹി: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധവും അക്രമവും തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കടുവ സംരക്ഷണ അതോറിറ്റിയുടെ പുതിയ മാര്‍ഗരേഖ. ആള്‍ക്കൂട്ടവും പ്രതിഷേധവും ഉണ്ടായാല്‍ കടുവക്ക് വനത്തിലേക്ക് തിരിച്ചുപോകുന്നതിന് തടസമുണ്ടാവും. ഇതുണ്ടാവാതിരിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

നാട്ടിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് പിടികൂടിയാല്‍ അവയെ ഭക്ഷിക്കാന്‍ അനുവദിക്കണം. ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യമുണ്ടായാല്‍ അവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മജിസ്ട്രേറ്റിന്‍്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.

ജനവാസ മേഖലകളില്‍ കടുവ ഇറങ്ങുന്നത് വലിയ ആശങ്കകള്‍ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് അത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തന മാര്‍ഗരേഖ ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയത്. വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോകുന്നതും വനഭൂമി കയ്യേറുന്നതുമാണ് കടുവകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

വളര്‍ത്തു മൃഗങ്ങളെ കടുവ പിടിച്ചാല്‍ ഉടമസ്ഥന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം തീരുമാനിക്കാനുള്ള  സമിതിയില്‍ പഞ്ചായത്ത് അംഗവും വെറ്ററിനറി വിദഗ്ധരും ഉണ്ടാകണം. കടുവകള്‍ സ്ഥിരമായി നാട്ടില്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത്തരം സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. എന്തുകൊണ്ടാണ് ഒരു പ്രത്യേക മേഖലയില്‍ മാത്രം കടുവ ഇറങ്ങുന്നു എന്നത് സംബന്ധിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തണം. വനംവകുപ്പ് ഗാര്‍ഡുമാരാണ് കടുവകളുടെ നീക്കം നിരീക്ഷിക്കേണ്ടത്. കടുവകളെ വിഷം നല്‍കി കൊല്ലുന്നത് തടയാന്‍ നടപടി സ്വീകരിക്കണം. വിവരങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

പെരിയാര്‍, പറമ്പിക്കുളം സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും അതേകുറിച്ച് പഠിക്കണമെന്നും കടുവ സംരക്ഷണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.
 

വി.എസ് വിവാദം: സി.പി.എമ്മിന്‍െറ ആഭ്യന്തര കാര്യം ^കാനം രാജേന്ദ്രന്‍

Posted: 24 Mar 2015 10:29 PM PDT

Image: 

പുതുച്ചേരി: വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിലേക്കു പുതിയ പാര്‍ട്ടികളെ എടുക്കുന്നതു നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം, സി.പി.ഐ പുനരേകീകരണം ഉടനുണ്ടാവില്ല. ആശയപരമായ തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. പുനരേകീകരണം എന്നത് തത്വാധിഷ്ഠിതമായ കാര്യമാണ് ^കാനം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഇടതുപാര്‍ട്ടികളുടെ ഐക്യത്തിന് തടസ്സമാകുന്നത് സി.പി.എമ്മിന്‍െറ പ്രതിലോമ നിലപാടുകളാണെന്നാണ് സി.പി.ഐ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയെ വിഭാഗീയത ഗ്രസിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തിരുവനന്തപുരത്തെ പേയ്മന്‍റ് സീറ്റ് വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

 

വി.കെ സിങ്ങിനെ നരേന്ദ്രമോദി അതൃപ്തി അറിയിച്ചു

Posted: 24 Mar 2015 10:09 PM PDT

Image: 

ന്യുഡല്‍ഹി: ഡല്‍ഹിയിലെ പാകിസ്താന്‍ ദിനാഘോഷ വിരുന്നില്‍ പങ്കെടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങിന്‍്റെ ട്വീറ്റ് വിവാദമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി അറിയിച്ചു. വി.കെ സിങ്ങിനെ വിളിച്ചു വരുത്തിയാണ് മോദി അതൃപ്തി അറിയിച്ചത്.
വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അനാവശ്യവിവാദങ്ങള്‍ സര്‍ക്കാറിന്‍്റെ പ്രതിഛായയെ ബാധിച്ചെന്നും പ്രധാനമന്ത്രി വി.കെ സിങ്ങിനോടു പറഞ്ഞതായാണു സൂചന.

തിങ്കളാഴ്ച ഡല്‍ഹിയിലെ പാക് എംബസിയിലായിരുന്നു പാക്കിസ്താന്‍ ദേശീയ ദിനാഘോഷങ്ങള്‍ നടന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായിട്ടായിരുന്നു വി.കെ. സിങ് പങ്കെടുത്തത്. ചടങ്ങില്‍ പത്തു മിനിറ്റ് മാത്രമാണു സിംഗ് പങ്കെടുത്തത്. മറ്റു വിശിഷ്ടാതിഥികളുമായി സംസാരിക്കാന്‍ പോലും നില്‍ക്കാതെ അദ്ദേഹം മടങ്ങുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം നടത്തിയ ട്വീറ്റുകളായിരുന്നു വിവാദമായത്.

തന്‍്റെ ജോലിയുടെ ഭാഗമായാണു ആഘോഷത്തിനു പോയതെന്നും തൃപ്തിയോടെയല്ലായിരുന്നുവെന്നും ചടങ്ങ് മനംമടുപ്പിക്കുന്നതായിരുന്നെന്നുമായിരുന്നു വി.കെ സിങ്ങിന്‍െറ ട്വീറ്റ്.  കേന്ദ്രസര്‍ക്കാരിന് ഒരു സഹമന്ത്രിയെ ചടങ്ങിന് അയക്കണമായിരുന്നു. അവരെന്നെയാണ് അയച്ചത്. ഞാന്‍ അവിടെ ചെന്ന ശേഷം തിരികെ പോയി- വിവാദത്തെക്കുറിച്ചു മന്ത്രി സിങ് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതത്തേുടര്‍ന്നാണു പ്രധാനമന്ത്രി അദ്ദേഹത്തെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചത്.

ഇന്ത്യയുമായി സഹകരണം തുടരും -അമീര്‍

Posted: 24 Mar 2015 09:36 PM PDT

Image: 

ന്യൂഡല്‍ഹി/ദോഹ: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഡല്‍ഹിയിലത്തെി. ഖത്തര്‍ അമീറിന്‍െറ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹി പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമീറിനെ ഇന്‍ഫര്‍മേഷന്‍ ആ ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ഖത്തര്‍ അംബാസഡര്‍ അഹ്മദ് ഇബ്രാഹീം അല്‍ അബ്ദുല്ല, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ, ഇന്ത്യയിലെ മറ്റ് അറബ് രാഷ്ട്രങ്ങളിലെ അംബാസഡര്‍മാര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ത്യയിലത്തെിച്ചേരാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഇന്ത്യയിലെ മുഴുവന്‍ ജനതക്കും സ്വന്തം പേരിലും ഖത്തറിന്‍െറയും അവിടത്തെ ജനങ്ങളുടെയും പേരിലും എല്ലാ ആശംസകളും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നതായും അമീര്‍ ഒൗദ്യോഗിക സന്ദേശക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യാ രാജ്യവും അവിടെത്തെ ജനങ്ങളും എല്ലാ പുരോഗതിയും വികസനവും കൈവരിക്കട്ടെയെന്നും ഇന്ത്യയും ഖത്തറും തമ്മിലുള്ള പരസ്പര സഹകരണവും സൗഹൃദവും വിശാലമാകട്ടെയെന്നും പ്രത്യാശ പ്രകടിപ്പിച്ച അമീര്‍, വിവിധ മേഖലകളില്‍ ഇന്ത്യ-ഖത്തര്‍ സഹകരണവും തുടരുന്നതിനും വ്യാപിപ്പിക്കുന്നതിനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ച് ചൊവ്വാഴ്ച രാത്രി തലസ്ഥാനത്ത് എത്തിയ അമീറിനൊപ്പം മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും അടങ്ങിയ ഉന്നതതല സംഘവുമുണ്ട്.  ബുധനാഴ്ച രാവിലെ ഒമ്പതിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ അമീറിന് ആചാരപരമായ വരവേല്‍പ് നല്‍കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസില്‍ അമീറും പ്രധാനമന്ത്രിയും പ്രതിനിധിതല ചര്‍ച്ച നടത്തും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പെട്രോളിയം മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെയും കാണും. രാത്രി 8.15ന് മടങ്ങും.
ശ്രീലങ്ക, പാകിസ്താന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് അമീര്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിയത്. ഈ സന്ദര്‍ശനം വഴി ഇന്ത്യയില്‍ ഖത്തറിന്‍െറ നിക്ഷേപം വര്‍ധിപ്പിക്കാനും എണ്ണ-പ്രകൃതിവാതക ഇടപാടുകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കാനും കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാറിന്‍െറ പ്രതീക്ഷ.  സൗഹൃദ രാജ്യങ്ങളെന്ന നിലയില്‍ ഖത്തര്‍, ഇന്ത്യ ഭരണാധികാരികളുടെ സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളിലേക്കും പതിവാണ്. 1999, 2005, 2012 വര്‍ഷങ്ങളില്‍ അന്നത്തെ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനി ഡല്‍ഹിയില്‍ എത്തിയിരുന്നു. 2008ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.
 

സുല്‍ത്താന് ജി.സി.സി രാഷ്ട്രത്തലവന്മാരുടെ ആശംസ

Posted: 24 Mar 2015 09:31 PM PDT

Image: 

മസ്കത്ത്: ജര്‍മനിയിലെ വിജയകരമായ ചികിത്സക്കുശേഷം ഒമാനില്‍ തിരിച്ചത്തെിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ജി.സി.സി രാഷ്ട്രത്തലവന്മാരുടെ ആശംസ. സുല്‍ത്താന്‍െറ മടങ്ങിവരവില്‍ ഒമാനി ജനതയുടെ ആഹ്ളാദം കുവൈത്തും അതിന്‍െറ പൗരന്മാരും പങ്കിടുന്നതായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്  സന്ദേശത്തില്‍ പറഞ്ഞു. സുല്‍ത്താന്‍െറ നായകത്വത്തില്‍ ഒമാന്‍ വികസനത്തിന്‍െറയും ക്ഷേമത്തിന്‍െറയും പുതിയ പടവുകള്‍ താണ്ടട്ടേയെന്നും അദ്ദേഹം പ്രത്യാശിച്ചു. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവരും ആശംസകള്‍ അറിയിച്ചു. ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും ആശംസകള്‍ അറിയിച്ചു. ആരോഗ്യത്തോടെയും സന്തോഷത്തോടെയും വരുംവര്‍ഷങ്ങളില്‍ ഒമാനി ജനതയെ നയിക്കാന്‍ സുല്‍ത്താന് കഴിയട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രാതീത ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി ഒമാനും ഒമാന്‍ ജനതയും പുരോഗതിയുടെയും ക്ഷേമത്തിന്‍െറയും ഉന്നതികളില്‍ എത്തട്ടേയെന്നും പ്രത്യാശിച്ചു. ഈജിപ്തില്‍ നടന്ന അറബ് ലീഗ് കൗണ്‍സില്‍ യോഗവും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ആശംസകള്‍ അറിയിച്ചു. അറബ്ലീഗിന്‍െറ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സുല്‍ത്താന്‍െറ നേതൃത്വത്തില്‍ ഒമാന്‍ നല്‍കുന്ന പിന്തുണക്ക് യോഗം നന്ദി പറഞ്ഞു.

വിമാനാപകടം: ബ്ലാക്‌ ബോക്സ് കണ്ടെത്തി

Posted: 24 Mar 2015 09:23 PM PDT

Image: 

പാരിസ്: ഫ്രഞ്ച് ആല്‍പ്സില്‍ തകര്‍ന്നുവീണ ജര്‍മന്‍ യാത്രാ വിമാനത്തിന്‍െറ ബ്ളാക് ബോക്സ് കണ്ടെടുത്തു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അപകട കാരണം എന്താണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. അപകടത്തിന് മുമ്പ് വിമാനത്തില്‍ നിന്ന് അപായ സിഗ്നല്‍ ഒന്നും തന്നെ ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും അന്വേഷിക്കുന്നുണ്ട്.

ജര്‍മന്‍ എയര്‍ലൈന്‍സ് കമ്പനിയായ ലുഫ്താന്‍സയുടെ അനുബന്ധ സര്‍വീസ് ഗ്രീന്‍വിങ്‌സിന്റെ എയര്‍ബസ് എ-320 വിമാനമാണ് കഴിഞ്ഞദിവസം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടു എന്നാണ് ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് ഒൗദ്യോഗികമായി ലഭിച്ച വിവരം.

സ്പെയിനിലെ ബാഴ്സലോണയില്‍ നിന്നും ജര്‍മനിയിലെ ഡ്യൂസര്‍ഡോര്‍ഫിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. അവസാന പത്ത് മിനിറ്റ് മുമ്പ് വരെ വിമാനത്തില്‍ നിന്ന് ഒരു സിഗ്നലും ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് അപകടം നടന്നത്.
 

നിയമത്തിനു മുന്നില്‍ എല്ലാവരും ഒന്ന് - സല്‍മാന്‍ രാജാവ്

Posted: 24 Mar 2015 09:15 PM PDT

Image: 

റിയാദ്: സൗദി നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനം ഇസ്ലാമിക ശരീഅത്താണെന്നും ഖുര്‍ആനും നബിചര്യയുമനുസരിച്ചാണ് അത് നിലനില്‍ക്കുന്നതെന്നും ഈ നിലപാടില്‍ മാറ്റമില്ളെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. നീതിന്യായവ്യവസ്ഥ സ്വതന്ത്രമായിരിക്കണമെന്നും നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും രാജാവ് ഓര്‍മിപ്പിച്ചു. നീതിന്യായ മന്ത്രിയും സുപ്രീം കോര്‍ട്ട് മേധാവിയുമായ ഡോ. വലീദ് ബിന്‍ മുഹമ്മദ് അസ്സംആനിയുടെ നേതൃത്വത്തില്‍ വിവിധ കോടതികളുടെ മേധാവികള്‍ അടങ്ങിയ സംഘത്തെ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ച് സംസാരിക്കവെയാണ് രാജാവ് രാഷ്ട്രത്തിന്‍െറ നീതിന്യായ നയം വ്യക്തമാക്കിയത്. തര്‍ക്കങ്ങളും കേസുകളും കഴിയുന്നതും വേഗവും നീതിപരമായും തീര്‍ക്കാന്‍ പരിശ്രമിക്കണമെന്ന് രാജാവ് വിവിധ വകുപ്പുകളുടെ സാരഥ്യം വഹിക്കുന്ന ജഡ്ജിമാരെ ഉണര്‍ത്തി. ശരീഅത്ത് നിയമങ്ങള്‍ വീഴ്ചകൂടാതെ നടപ്പാക്കണമെന്നും പൗരന്മാരുടെ കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
 

ആലപ്പുഴ കലവൂരില്‍ വാഹനാപകടം: രണ്ട് മരണം

Posted: 24 Mar 2015 07:50 PM PDT

Image: 

ആലപ്പുഴ: കലവൂരില്‍ ബ്ളോക്ക് ജങ്ഷന് സമീപം ദേശീയ പാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പുത്തന്‍വീട് കാറ്റാടി വിളയില്‍ വിജയകുമാറിന്‍െറ മകന്‍ വിനോദ് (33) , ചെമ്പകന്തി വട്ടവിള അജിത്ഭവനില്‍ രാജേശ്വരി (35) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉഷ (58) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ 6.45 ഓടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന കാറും ആലപ്പുഴയില്‍ നിന്ന് വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തൊട്ടടുത്ത പെട്രോള്‍ പമ്പിലെ ജീവനക്കാരും നാട്ടുകാരും മണ്ണഞ്ചേരി പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിനോദിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ആര്‍.ടി.സിയില്‍ താല്‍കാലിക ഡ്രൈവറായി ജോലിചെയ്യുന്ന വിനോദാണ് കാറോടിച്ചിരുന്നത്.

കരിനിയമത്തില്‍നിന്ന് മോചനം

Posted: 24 Mar 2015 07:14 PM PDT

Image: 

ഇന്നലെ കോടതി റദ്ദാക്കിയ 66ാം വകുപ്പ് മാത്രമല്ല, ഐ.ടി ആക്ട് മൊത്തത്തില്‍തന്നെ ഒരു കരിനിയമമാണ്. പാര്‍ലമെന്‍റില്‍ ഒരു ചര്‍ച്ചയും കൂടാതെ 2000ത്തില്‍ പാസാക്കിയ ഈ ഐ.ടി നിയമം 2008ല്‍ ചില ഭേദഗതികള്‍ വരുത്തി കൂടുതല്‍ ജനദ്രോഹകരമാക്കി മാറ്റുകയായിരുന്നു. 2007 മുതല്‍തന്നെ ഇതിന്‍െറ ദുരുപയോഗം രാജ്യത്ത് ആരംഭിച്ചു. ബംഗളൂരു സ്വദേശിയായ ലക്ഷ്മണ കൈലാസ് എന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുകൊണ്ടായിരുന്നു തുടക്കം. 51 ദിവസം ജയിലില്‍ പാര്‍പ്പിച്ചശേഷം ഭാരതി എയര്‍ടെല്‍ കമ്പനി നല്‍കിയ ഐ.പി അഡ്രസിലെ പിഴവായിരുന്നെന്ന് ബോധ്യപ്പെട്ടപ്പോള്‍ നിരപരാധിയെന്ന് കണ്ടത്തെി അന്ന് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ശരിയായ രീതിയിലൊരു അന്വേഷണംപോലും നടത്താതെ ഒരു പൗരനെ 51 ദിവസം തടവിലിടാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന നിയമമെന്ന നിലയില്‍ അന്നുതന്നെ ഐ.ടി ആക്ട് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. അതിനുശേഷം 1998ല്‍ ‘ഐ ഹേറ്റ് സോണിയ ഗാന്ധി’ എന്ന പേരില്‍ ഒണ്‍ലൈനില്‍ വിമര്‍ശക്കുറിപ്പെഴുതിയവരെയും  ആ വര്‍ഷംതന്നെ ഒക്ടോബറില്‍ ഓര്‍ക്കുട്ടിലൂടെ ‘ഐ ഹേറ്റ് ശിവസേന’ എന്ന കാമ്പയിന്‍ നടത്തിയതിന് മലയാളിയായ അജിത്ത് എന്ന യുവാവിനെയും പൊലീസ് ഈ നിയമമുപയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇപ്രകാരം ഒരാളെ വെറുക്കാന്‍പോലും അനുവദിക്കാത്ത ഈ നിയമത്തിനെതിരെ കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ ജനപ്രതിനിധികള്‍ ശബ്ദമുയര്‍ത്തിയില്ളെന്നതുതന്നെ വലിയ അദ്ഭുതമാണ്.

ആവശ്യാനുസരണം എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു നിയമമാണിത്. അതിലെ ഒരു പ്രത്യേക വകുപ്പിനെക്കുറിച്ച് മാത്രമായി ചര്‍ച്ചചെയ്തിട്ട് കാര്യമില്ല. ദുരുപയോഗം മാത്രം ലക്ഷ്യമിട്ട് നടപ്പാക്കിയതാണ ്ഈ ഐ.ടി നിയമം. വളരെ കൃത്യമായ രാഷ്ട്രീയമുണ്ട് ഇതിന്പിന്നില്‍. പൊതുവേദിയില്‍ ആര്‍ക്കും എന്തും പറയാം. കഴിഞ്ഞദിവസംതന്നെ മന്ത്രി കെ.എം. മാണിക്ക് നല്‍കിയ സ്വീകരണത്തില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ വി. ശിവന്‍കുട്ടിയെ പരസ്യമായി അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് കേട്ടു. സഭയില്‍ ബോധംകെട്ടു വീണ ശിവന്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജന്മനാബോധമില്ലാത്തതാണ് അദ്ദേഹത്തിന്‍െറ യഥാര്‍ഥപ്രശ്നമെന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന രീതിയിലായിരുന്നു വിഷ്ണുനാഥിന്‍െറ പരാമര്‍ശം. ഇത് വിഷ്ണുനാഥ് ഫേസ്ബുക്കില്‍ എഴുതിയാലും ഒന്നും സംഭവിക്കില്ല. കാരണം, അധികാരത്തിലിരിക്കുന്നവര്‍ക്ക് ഒരുകാലത്തും ബാധകമല്ലാത്ത ഒരു നിയമം കൂടിയാണ് ഐ.ടി ആക്ട്. എന്നാല്‍ ആ സ്ഥാനത്ത് ഒരു സാധാരണക്കാരനാണെങ്കില്‍ അയാള്‍ക്ക് സംഭവിക്കാവുന്നത് എന്താണെന്ന് നമുക്ക് ഊഹിക്കാം. അതായത്, ആശയത്തിനല്ല അത് പ്രചരിപ്പിക്കുന്ന മാധ്യമത്തിനാണ് പ്രശ്നം എന്ന നിലയിലാണ് കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നത്. അതാണ് ഇതിന്‍െറ പിന്നിലെ രാഷ്ട്രീയവും. വേദികള്‍ അധികാരികള്‍ക്കുള്ളതാണ്. സാധാരണക്കാരന് മൈക്കുവെച്ച് പ്രസംഗിക്കാന്‍ അവസരം ലഭിക്കാറില്ല. സാധാരണക്കാരന്‍ അവന് പറയാനുള്ളത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പറയുമ്പോള്‍ അധികാരികള്‍ക്ക് അത് സഹിക്കുന്നില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന നിലയില്‍ ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യതയുള്ളവരാണ് അധികാരത്തിലിരിക്കുന്നവര്‍. അവരോട് ചോദ്യംചോദിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അലോസരമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കൈകാര്യം ചെയ്യാനാണ് ഐ.ടി നിയമം കൊണ്ടുവന്നത്. ഇതിനെക്കാള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന പല വകുപ്പുകളും ഇതേ നിയമത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 69ാം വകുപ്പ് ഇതിന് ഉദാഹരണമാണ്. ഇതുപയോഗിച്ചാണ് എല്ലാ അധികാരസ്ഥാനങ്ങളിലുമുള്ളവര്‍ തങ്ങള്‍ക്ക് കീഴിലുള്ളവരെ നിരീക്ഷിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമല്ല, പല സ്വകാര്യസ്ഥാപനങ്ങളും ഇത്തരത്തില്‍ സര്‍വൈലന്‍സ് നടത്തുന്നുണ്ടെന്നാണ് വസ്തുത.  പല സ്വകാര്യ സ്ഥാപനങ്ങളിലെയും എച്ച്.ആര്‍ വിഭാഗം അവിടത്തെ ജീവനക്കാരുടെ ഇ-മെയിലുകളും ഫേസ്ബുക് അക്കൗണ്ടുമെല്ലാം സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അധികാരമുള്ളവരെല്ലാം അവര്‍ക്ക് കീഴിലുള്ളവര്‍ക്കുമേല്‍ സര്‍വൈലന്‍സ് നടപ്പാക്കാന്‍ വരെ ഈ നിയമം ദുരുപയോഗം ചെയ്യുന്നു. 69ാം വകുപ്പ് ഇപ്പോഴും മാറ്റമില്ലാതെ നിലനില്‍ക്കുന്നതിലൂടെ ഐ.ടി ആക്ടിന്‍െറ ദുരുപയോഗ സാധ്യതകള്‍ ഇപ്പോഴുമുണ്ടെന്നുതന്നെ വേണം മനസ്സിലാക്കാന്‍.

സാങ്കേതികവിദ്യയോടുള്ള അന്ധമായ വിരോധംതന്നെയാണ് യഥാര്‍ഥത്തില്‍ ഇത്തരം നിയമങ്ങള്‍ക്ക് പിന്നിലുള്ളത്. ശരിയായ ഉറവിടം വ്യക്തമാക്കാതെയുള്ള ആശയപ്രചാരണങ്ങള്‍ ഈ നിയമപ്രകാരം കുറ്റകരമാണ്. ഇതനുസരിച്ച് പ്രോക്സി സെര്‍വര്‍, ടണലിങ് എന്നിങ്ങനെ സാങ്കേതികരംഗത്ത് സാധാരണയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല സങ്കേതങ്ങളും നിയമപ്രകാരം കുറ്റകരമായി വരും. സാങ്കേതികവിദ്യയോടുള്ള അസഹിഷ്ണുതയും അജ്ഞതയും മാത്രം കുത്തിനിറച്ച നിയമമാണ് ഐ.ടി ആക്ട്. ആഗോളവത്കരണത്തെ ഒരു നയമായി അംഗീകരിച്ചശേഷം വിദേശ ചരക്കുകള്‍ക്ക് തടയിടാന്‍ പോയിട്ട് നികുതി ചുമത്താന്‍പോലും പറ്റില്ളെന്ന് വാദിക്കുന്നവര്‍തന്നെയാണ് ആശയപ്രചാരണങ്ങള്‍ക്ക് വേലികെട്ടാന്‍ നോക്കുന്നത്. മൊബൈല്‍ കാമറകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നൊക്കെ പലരും ഇക്കാലത്ത് പറയാറുണ്ട്. യഥാര്‍ഥത്തില്‍ ട്രാക്ടര്‍ നിരോധിക്കണമെന്നൊക്കെ പറയുന്നപോലെ ബാലിശമാണ് അത്തരം ആവശ്യങ്ങള്‍. സാങ്കേതികവിദ്യയെ വേലികെട്ടി തടുക്കാന്‍ സാധ്യമല്ല.

അസത്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്നുവെന്നാണ് ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ പറയുന്ന ഒരു ന്യായം. എന്നാല്‍, ശരിയായ വാര്‍ത്തകള്‍ എന്തുകൊണ്ട് ജനങ്ങളിലത്തെിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ളെന്നൊരു മറുചോദ്യമുണ്ട്. സര്‍ക്കാര്‍ പറയുന്നതൊന്നും കേട്ടിട്ട് ജനങ്ങള്‍ക്ക് വിശ്വാസം വരുന്നില്ളെങ്കില്‍ അതിനെ ചോദ്യം ചെയ്യുന്നവരുടെ വായ മൂടിക്കെട്ടിയിട്ട് കാര്യമില്ല. നമ്മുടെ നാട്ടില്‍ ആര്‍ക്കെങ്കിലുമെതിരെ ഫോണില്‍ ഭീഷണി മുഴക്കുന്നവര്‍ക്ക് കാര്യമായ കുഴപ്പങ്ങളുണ്ടാവാറില്ല. എന്നാല്‍, അതൊരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാവുമ്പോള്‍ അവരുടെ മുഖം കറുത്തതുണികൊണ്ട് മൂടി അറസ്റ്റ്ചെയ്ത് കൊണ്ടുപോവുന്നത് നാം കാണാറുണ്ട്.
നിയമവിദഗ്ധരായ ന്യായാധിപന്മാര്‍പോലും ഒരേ നിയമത്തെ വ്യാഖ്യാനിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഒരു കുറ്റകൃത്യത്തിന്‍െറ ഗൗരവം കേസന്വേഷിക്കുന്ന പൊലീസുകാരന്‍ എങ്ങനെ കണക്കാക്കുമെന്ന സുപ്രീംകോടതിയുടെ ചോദ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എടുത്തുമാറ്റേണ്ട ഒട്ടേറെ വകുപ്പുകള്‍ നിലനില്‍ക്കുമ്പോഴും ഇപ്പോള്‍ 66എ വകുപ്പിനെതിരായ കോടതി ഇടപെടല്‍ സന്തോഷകരമാണ്.

(വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഐ.ടി അഡൈ്വസറായിരുന്നു ലേഖകന്‍)

മതപരിവര്‍ത്തനത്തെ പേടിക്കുന്നതാര്, എന്തിന്?

Posted: 24 Mar 2015 07:02 PM PDT

Image: 

മതപരിവര്‍ത്തനം അനാവശ്യമാണെന്നും മതപരിവര്‍ത്തനം തടയുന്ന ശക്തമായ നിയമം രാജ്യം തേടുന്നുണ്ടെന്നും ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകവഴി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംഘ്പരിവാര്‍ അജണ്ടയിലെ മുഖ്യ ഇനങ്ങളിലൊന്ന് എന്തു വിലകൊടുത്തും നടപ്പാക്കാനുള്ള ദൃഢനിശ്ചയം തുറന്നു പ്രകടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഘര്‍ വാപസി എന്ന പേരില്‍ ന്യൂനപക്ഷ സമുദായക്കാരെ ഹിന്ദുത്വത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പരിപാടി വിശ്വഹിന്ദു പരിഷത്തും സമാന സംഘടനകളും ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കെയാണ് രാജ്നാഥ് സിങ്ങിന്‍െറ പ്രസ്താവന. ഇതിന് അദ്ദേഹം തെരഞ്ഞെടുത്തത് സംസ്ഥാന ന്യൂനപക്ഷ കമീഷനുകളുടെ വാര്‍ഷിക ദേശീയ സമ്മേളന വേദിയാണെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാറിന് മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ജനങ്ങളുടെ പിന്തുണകൂടി ഇക്കാര്യത്തില്‍ അദ്ദേഹം തേടുന്നതത്രെ. ന്യൂനപക്ഷങ്ങളുടെ പരിഗണനക്കായി അഞ്ച് ചോദ്യങ്ങളും രാജ്നാഥ് സിങ് സമര്‍പ്പിച്ചിരിക്കുന്നു. മതപരിവര്‍ത്തനം ആവശ്യമുണ്ടോ, അതില്ലാതെതന്നെ സാമൂഹിക സേവനം നടത്താന്‍ സാധിക്കില്ളേ, മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാതെ മതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയില്ളേ, ജനസംഖ്യ മാറാന്‍ ഏതെങ്കിലും രാജ്യം അനുവദിക്കുമോ  തുടങ്ങിയവയാണ് രാജ്നാഥ് സിങ് മുന്നോട്ടുവെച്ച സുചിന്തിത ചോദ്യങ്ങള്‍. ഇതിലൂടെ അദ്ദേഹവും ഹിന്ദുത്വ സര്‍ക്കാറും ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തം. മുസ്ലിം, ക്രിസ്ത്യന്‍ മതസമുദായങ്ങളുടെ താല്‍പര്യം മാത്രമാണ് മതപരിവര്‍ത്തനം; മറ്റെല്ലാവരും അത് തടയുന്നതിനെ അനുകൂലിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഒന്ന്. രണ്ടാമതായി, ഈ രണ്ട് മതക്കാരും അവരുടെ മതത്തെ അഭിവൃദ്ധിപ്പെടുത്താനാണ് സാമൂഹിക സേവനത്തിന്‍െറ മറവില്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നത് എന്ന ധാരണ പരത്തല്‍.

ആഭ്യന്തര മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മതന്യൂനപക്ഷ സംഘടനകളും നേതാക്കളും പണ്ഡിതന്മാരും എന്തു മറുപടിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്നേ അറിയാനാവൂ. എന്നാല്‍, രാജ്നാഥ് സിങ് മറച്ചുവെക്കാന്‍ സമര്‍ഥമായി ശ്രമിച്ച സുപ്രധാന ചോദ്യത്തെ പരാമര്‍ശിക്കാതെവയ്യ. ഭരണഘടനപ്രകാരം മതനിരപേക്ഷ ജനാധിപത്യ രാജ്യമായി ഇപ്പോഴും തുടരുന്ന ഇന്ത്യയില്‍ തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം റദ്ദാക്കണമെന്ന് തീരുമാനിക്കാന്‍ സംഘ്പരിവാറിനെ പ്രേരിപ്പിക്കുന്നതെന്നാണ് ആ ചോദ്യം. ഒരാള്‍ ഹിന്ദുവോ മുസ്ലിമോ ക്രൈസ്തവനോ ആയി ജനിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ മരണംവരെ ആ മതത്തില്‍ ജീവിച്ചുകൊള്ളണമെന്ന ശാഠ്യം നീതിപരമോ യുക്തിസഹമോ ആണോ? നാസ്തികനായും മതനിഷേധിയായും സന്ദേഹവാദിയായുമൊക്കെ ജീവിക്കാനുള്ള ഇന്ത്യക്കാരന്‍െറ അവകാശത്തെ ചോദ്യം ചെയ്യാത്ത ഹിന്ദുത്വവാദികള്‍ അയാള്‍ ഏകദൈവത്തിലോ ത്രിത്വത്തിലോ മരണാനന്തര ജീവിതത്തിലോ സ്വര്‍ഗനരകങ്ങളിലോ വിശ്വസിക്കുന്നത് മഹാപാതകവും രാജ്യദ്രോഹവുമായി കാണുന്നതിലെ യുക്തിയെന്ത്? ഇസ്ലാമിന്‍െറയോ ക്രിസ്തുമതത്തിന്‍െറയോ മേല്‍പറഞ്ഞ വിശ്വാസ പ്രമാണങ്ങള്‍ രാഷ്ട്ര വികസനത്തിനും സാമൂഹിക സമാധാനത്തിനും എങ്ങനെ ഭീഷണിയാവുന്നുവെന്ന് വിശദീകരിക്കപ്പെടുന്നില്ല. ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ മുച്ചൂടും സിവില്‍ നിയമങ്ങളില്‍ 99 ശതമാനവും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ ബാധകമാണെന്നിരിക്കെ മതം രാജ്യത്തിന്‍െറ ഏകതക്ക് വിരുദ്ധമാണെന്ന് വാദിക്കുന്നതിലും അര്‍ഥമില്ല. ഇന്ത്യന്‍ മുസ്ലിംകളുടെ ദേശക്കൂറ് സംശയാതീതമാണെന്നും പുറംലോകത്തെ ഒരു തീവ്രവാദ പ്രസ്ഥാനത്തിനും ഇന്ത്യയില്‍ അനുയായികളെ ലഭിച്ചിട്ടില്ളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. അധികാരത്തിലേറിയശേഷം സംഘ്പരിവാറും അവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നില്ല. എങ്കില്‍, രാജ്യസ്നേഹത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു മതത്തെ അന്യമായും ശത്രുതാപരമായും വീക്ഷിക്കുന്നതിന്‍െറ സാംഗത്യം വിശദീകരിക്കപ്പെടേണ്ടതുണ്ട്.

ഹിന്ദുമതം എന്ന ഒന്നില്‍ ഹിന്ദുത്വവാദികള്‍ക്ക് സുദൃഢമായ വിശ്വാസവും അഭിമാനവുമുണ്ടെങ്കില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും സാധിക്കുന്നവിധത്തില്‍ അതിനെ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഋജുവായ വഴി. അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യവും വിഭവശേഷിയും അധികാരവും അവര്‍ക്കുണ്ടുതാനും. ഹിന്ദുവായി ജീവിക്കുന്നതില്‍ അഭിമാനിക്കുന്ന ഒരാളും അതുപേക്ഷിക്കാനോ മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനോ മിനക്കെടുകയില്ളെന്ന് തീര്‍ച്ച. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന മൂഢവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയതയും അസ്പൃശ്യതയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അശാന്തിയും അസമത്വവുമാണ് ഹൈന്ദവ സമൂഹത്തില്‍തന്നെ വലിയൊരു വിഭാഗത്തെ ഹിന്ദുത്വത്തില്‍നിന്ന് അകറ്റുന്നതെന്ന് മനസ്സിലാക്കാത്തവരല്ല സംഘ്പരിവാര്‍. ഏറെ വൈകിയാണെങ്കിലും വി.എച്ച്.പിയുടെ ലോകനേതാവ് പ്രവീണ്‍ തൊഗാഡിയ അയിത്തത്തിനെതിരെ പ്രചാരണത്തിനിറങ്ങിയിരിക്കുന്ന സാഹചര്യം അതാണ്. സമത്വവും സാമൂഹിക നീതിയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന മറ്റേതെങ്കിലും മതത്തിലേക്ക് അവര്‍ണജാതികള്‍ ആകൃഷ്ടരാവുന്നുവെങ്കില്‍ അതിന്‍െറ കവാടം കൊട്ടിയടക്കുകയല്ല അതിനവരെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് സാമാന്യബുദ്ധി. നിയമംമൂലം നിരോധിച്ചും ബലപ്രയോഗവും പീഡനവും വഴിയും ഒരാളുടെയും മനസ്സാക്ഷിയെ കീഴ്പ്പെടുത്താനാവില്ല എന്ന പ്രാഥമിക സത്യം വിസ്മരിച്ചുകൂടാത്തതാണ്.

ഓസിസിന് ഭയം ഇന്ത്യന്‍ ആരാധകരെ

Posted: 24 Mar 2015 06:31 PM PDT

Image: 

സിഡ്നി: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ^ ഓസിസ് സെമി പോരാട്ടത്തിന് നാളെ ആസ്ട്രേലിയന്‍ ക്രിക്കറ്റിന്‍്റെ രാജകീയ മൈതാനമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുമ്പോള്‍ കങ്കാരുപ്പടയുടെ നെഞ്ചിടിപ്പേറ്റുന്നത് ഇന്ത്യന്‍ ആരാധകരാല്‍ നിറഞ്ഞു കവിയുന്ന ഗ്യാലറി. ക്രിക്കറ്റിനെ ആവേശമാക്കിയ ഇന്ത്യന്‍ ആരാധകരുടെ സാന്നിദ്ധ്യം ധോണിക്കും സംഘത്തിനും പിന്തുണയര്‍പ്പിച്ച് സിഡ്നിയിലത്തെുമ്പോള്‍ ഓസിസിന് തലവേദനയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മെന്‍ ഇന്‍ ബ്ളൂവിനു പിന്തുണയുമായി വന്‍ ആരാധകപ്പടയെയാണ് നാളെ സിഡ്നിയില്‍ പ്രതീക്ഷിക്കുന്നത്. ഗ്യാലറിയില്‍ ആരവങ്ങള്‍ പല മത്സരങ്ങളിലും നിര്‍ണായകമാകാറുണ്ട്. ഇതു വരെ നടന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ ഗ്യാലറികളില്‍ നീലക്കടലിരമ്പുന്ന ആരവങ്ങള്‍ ദൃശ്യമായിരുന്നു.

ആരാധക ബാഹുല്യം ടീം യോഗത്തില്‍ ചര്‍ച്ചയായെന്ന് ഓസീസ് ഓള്‍ റൗണ്ടര്‍ ജെയിംസ് ഫോക്നര്‍ വ്യക്തമാക്കി. ആസ്ട്രേലിയക്ക് ഹോം ഗ്രൗണ്ടാണെങ്കിലും ഇന്ത്യന്‍ കാണികള്‍ കൂട്ടമായത്തെി ഇന്ത്യയുടെ ഹോം ഗ്രൗണ്ടാക്കി മാറ്റുമോയെന്ന് ഓസിസ് ക്യാമ്പിന് ആശങ്കയുണ്ട്. അതിനാലാണ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കടക്കമുള്ളവര്‍ സിഡ്നിയെ മഞ്ഞക്കടലാക്കാന്‍ ഓസിസ് ആരാധകരോട് ട്വിറ്റര്‍ വഴി ആഹ്വാനം ചെയ്തത്.

ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം നടന്ന അഡലെയ്ഡിലുണ്ടായിരുന്നത് 53,000 ഇരിപ്പിടങ്ങള്‍ . ഇതില്‍ 50,000 വും ഇന്ത്യന്‍ ആരാധകര്‍ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള പോരാട്ടം നടന്ന മെല്‍ബണിലത്തെിയ 83,000 പേരില്‍ മുക്കാല്‍ പങ്കും ഇന്ത്യന്‍ ബ്ളൂസിനു വേണ്ടി ആരവങ്ങളുയര്‍ത്തി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആകെ 42,000 ഇരിപ്പിടങ്ങളാണുള്ളത്. വിറ്റഴിഞ്ഞ ടിക്കറ്റുകളില്‍ എഴുപത് ശതമാനവും സ്വന്തമാക്കിയത് ഇന്ത്യക്കാരും.

 

 

150 പേര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ തകര്‍ന്നു

Posted: 24 Mar 2015 12:30 PM PDT

Image: 
Subtitle: 
ബാഴ്സലോണയില്‍നിന്ന് ഡ്യൂസര്‍ഡോള്‍ഫിലേക്ക് പോയ വിമാനം ആല്‍പ്സ് പര്‍വതനിരകളിലാണ് വീണത് •അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു

പാരിസ്: സ്പെയിനിലെ ബാഴ്സലോണയില്‍നിന്ന് ജര്‍മനിയിലെ ഡ്യൂസര്‍ഡോള്‍ഫിലേക്ക് പോയ യാത്രാവിമാനം ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നു. ആറ് ജീവനക്കാരടക്കം 150 യാത്രികരുമായി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.55ന് പുറപ്പെട്ട ജര്‍മന്‍ വിങ്സ് വിമാനം എ 320 ആണ് അപകടത്തില്‍പെട്ടത്. യാത്രികരില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ളെന്ന് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ച ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തിന്‍െറ കാരണം വ്യക്തമല്ല.  അപകടത്തില്‍പെട്ടവരില്‍ ജര്‍മനി, സ്പെയിന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.

11.55ന് ഡ്യൂസര്‍ഡോള്‍ഫില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനത്തില്‍നിന്ന് 10.47ഓടെ അപായസന്ദേശം വന്നിരുന്നു. ഈ സമയം 36,000 അടി ഉയരത്തില്‍ സഞ്ചരിക്കുകയായിരുന്ന വിമാനം അരമണിക്കൂറിനകം റഡാര്‍ പരിധിയില്‍നിന്ന് അപ്രത്യക്ഷമായി.  ആല്‍പ്സിലെ നിസ്സക്കടുത്ത മിയോലന്‍സില്‍ 2000 അടി ഉയരത്തിലുള്ള സ്ഥലത്താണ്  വിമാനം തകര്‍ന്നത്. പൂര്‍ണമായും മഞ്ഞുമൂടിയ ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ കൂടുതല്‍ സമയം എടുക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുമതല ആഭ്യന്തര മന്ത്രി ബെര്‍നാര്‍ഡ് കാസെന്യൂവോക്ക് നല്‍കി പ്രധാനമന്ത്രി മാനുവല്‍ വാലസ് പ്രസ്താവനയിറക്കി. സംഭവത്തിന്‍െറ വിശദാംശങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെ അറിയിച്ചു. എന്നാല്‍, ഇവിടെ ബാഴ്സലോണറ്റ് നഗരത്തിനു സമീപമുള്ള ഒരു ഗ്രാമത്തില്‍നിന്ന് വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ അപകടസ്ഥലത്തിനടുത്ത് ഒരു ജിംനേഷ്യത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

പ്രമുഖ ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്താന്‍സ വിനോദ സഞ്ചാരികള്‍ക്കായി  പ്രത്യേക സര്‍വിസ് നടത്തുന്ന ചെലവുകുറഞ്ഞ യാത്രാവിമാനമാണ് ജര്‍മന്‍ വിങ്സ്. 2002 മുതല്‍ ജര്‍മന്‍ വിങ്സ്  ലുഫ്താന്‍സക്കു കീഴില്‍ സര്‍വിസ് നടത്തുന്നുണ്ട്. അപകടത്തില്‍പെട്ട വിമാനത്തിന് 24 വര്‍ഷത്തെ പഴക്കമുണ്ട്. അത്യാധുനിക ബോയിങ് 737 വിമാനങ്ങളുടെ സമാന സാങ്കേതിക വിദ്യയാണ് ജര്‍മന്‍ വിങ്സിന്‍െറ എ 320 വിമാനങ്ങളും  ഉപയോഗിക്കുന്നത്. 3000ത്തിലധികം എ 320 വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്്. 39,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങളുടെ അപകടനിരക്ക് 10 ലക്ഷം ടേക് ഓഫില്‍ 0.14 മാത്രമാണ്.

അപകട കാരണമറിയില്ളെന്നും  ജീവന്‍നഷ്ടമായ യാത്രക്കാരുടെ കുടുംബങ്ങളെ തന്‍െറ അതിയായ ദു$ഖം അറിയിക്കുന്നതായും ലുഫ്താന്‍സയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കാര്‍സ്റ്റണ്‍ സ്ഫോര്‍ പറഞ്ഞു. തങ്ങള്‍ ഭയപ്പെടുന്നതാണ് സംഭവിച്ചിട്ടുള്ളതെങ്കില്‍ ഇത് തങ്ങള്‍ക്ക് കറുത്ത ചൊവ്വാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

66 എ: അംബികേഷ് മഹാപാത്ര മുതല്‍ പതിനൊന്നാം ക്ലാസുകാരന്‍ വരെ

Posted: 24 Mar 2015 12:07 PM PDT

Image: 
Subtitle: 
വിവാദ ഐ.ടി. നിയമത്തിനു മുന്നില്‍ കുടങ്ങിയത് നിരവധി പേര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി വിവരസാങ്കേതിക നിയമത്തിന്‍െറ 66 എ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവരുകയാണ്. ഭരണഘടനാവിരുദ്ധമെന്ന് പരമോന്നത കോടതി നിരീക്ഷിച്ച വകുപ്പ് ദുരുപയോഗം ചെയ്ത വിവിധ സംഭവങ്ങള്‍:
1. 2012ല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാരിക്കേച്ചറുകള്‍ ഫോര്‍വേഡ് ചെയ്തതിന്‍െറ പേരില്‍ ജാദവ്പൂര്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ അംബികേഷ് മഹാപാത്ര അറസ്റ്റ് ചെയ്യപ്പെട്ടു.
2. 2012ല്‍ പാര്‍ലമെന്‍റിന്‍െറയും ഭരണഘടനയുടെയും ഫലശൂന്യത ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ച സാമൂഹിക പ്രവര്‍ത്തകന്‍ അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമുണ്ടായി.
3 2012ല്‍ ഫേസ്ബുക് പോസ്റ്റില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന്‍െറ പേരില്‍ മുംബൈ നിവാസിയായ കെ.വി. റാവു, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ മായങ്ക് ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു.
4 2012ല്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരം അഴിമതിക്കാരനാണെന്ന് ട്വിറ്ററില്‍ കുറിച്ച ബിസിനസുകാരന്‍ രവി ശ്രീനിവാസനെതിരെ പുതുച്ചേരി പൊലീസ് കുറ്റംചുമത്തി.
5. 2012ല്‍ ദൈവനിന്ദാപരമായ വിഡിയോ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത് സാമുദായിക വിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ജമ്മു- കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ മൂന്നുയുവാക്കളെ അറസ്റ്റു ചെയ്ത് 40 ദിവസം ജയിലിലിട്ടു. കിഷോരി ശര്‍മ, ബന്‍സിലാല്‍, മോത്തിലാല്‍ ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ പോസ്റ്റിന് കമന്‍റു ചെയ്ത ആളാണ്.
6. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുതിര്‍ന്ന എസ്.പി നേതാവ് അഅ്സംഖാന്‍ എന്നിവുടെ ‘അധിക്ഷേപാര്‍ഹമായ’ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്‍െറ പേരില്‍ വാരാണസിയിലെ ഒരു ടൂറിസം ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി.
7. 2013 ആഗസ്റ്റില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കവി കന്‍വാല്‍ ഭാരതി അറസ്റ്റിലായി. മണല്‍മാഫിയയെ അടിച്ചമര്‍ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ദുര്‍ഗാ ശക്തി നാഗ്പാലിനെ സസ്പെന്‍ഡ് ചെയ്തതിന്‍െറ പേരിലായിരുന്നു വിമര്‍ശം.
8  2014ല്‍, പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നരേന്ദ്ര മോദി കൂട്ടക്കൊലക്ക് തുടക്കമിടുമെന്ന് ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ കപ്പല്‍ജോലിക്കാരനായ ദേവു ചോദങ്കര്‍  അറസ്റ്റിലായി. 47,000 അംഗങ്ങളുള്ള ജനപ്രിയ ഗ്രൂപ്പിലായിരുന്നു പോസ്റ്റ്.
9 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പോസ്റ്റ് ഫേസ്ബുക്കിലിട്ടതിന്‍െറ പേരില്‍ സി.പി.എം പ്രവര്‍ത്തകനായ രജീഷ് കുമാര്‍ അറസ്റ്റിലായി. മുഖത്ത് ഷൂവിന്‍െറ അടയാളം പതിഞ്ഞ മോദിയുടെ ഫോട്ടോ രജീഷിന്‍െറ പോസ്റ്റില്‍ ഉണ്ടായിരുന്നു.
10 ഈയടുത്ത് യു.പി മന്ത്രി അഅ്സംഖാന് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പതിനൊന്നാംക്ളാസുകാരന്‍ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റിലായി. വിദ്യാര്‍ഥി പ്രസ്താവന പിന്‍വലിക്കുകയും മാതാപിതാക്കള്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.

ദേശീയ ഗെയിംസില്‍ ഒമ്പത് താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചു

Posted: 24 Mar 2015 11:43 AM PDT

Image: 

ന്യൂഡല്‍ഹി: 2006ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഉള്‍പ്പെടെ ഒമ്പത് കായിക താരങ്ങള്‍ കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടത്തെി. നാല് ഭാരോദ്വഹന താരങ്ങളും ഒരു അത്ലറ്റിക് താരവും ഇതില്‍ ഉള്‍പ്പെടും. സ്വര്‍ണമെഡല്‍ ജേതാവായ പഞ്ചാബ് താരം ഗീതാ റാണി,  ഹരിയാനയുടെ ഹര്‍ജീത് കൗര്‍, മഹാരാഷ്ട്രയുടെ കോമള്‍ വക്കാലെ, ചണ്ഡിഗഢിന്‍െറ മാങ്തെ പി. കോം എന്നിവരാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഭാരോദ്വഹന താരങ്ങള്‍. പഞ്ചാബിന്‍െറ ഹാമര്‍ ത്രോ താരം കെ.എം. രചനയും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഗീതാ റാണിയൊഴികെ താരങ്ങളെല്ലാം വെയ്റ്റ് ലിഫ്റ്റില്‍ വിവിധ വിഭാഗങ്ങളിലായി വെങ്കല മെഡല്‍ നേടിയവരാണ്. ബി ലെവല്‍ പരിശോധനാ ഫലം സ്ഥിരീകരിക്കുന്നത് വരെ താരങ്ങളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ നാലുവര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്താവുന്ന കുറ്റമാണിത്. ആദ്യതവണ ഉത്തേജക മരുന്ന് ഉപയോഗിച്ച് പിടിയിലാകുന്നവര്‍ക്ക് രണ്ട് വര്‍ഷമായിരുന്നു വിലക്ക്. ഇത് കഴിഞ്ഞവര്‍ഷം ജനുവരി ഒന്നു മുതലാണ് ദേശീയ ആന്‍റി ഡോപ്പിങ് ഏജന്‍സി നാലു വര്‍ഷമായി ഉയര്‍ത്തിയത്.

താരങ്ങളില്‍നിന്ന് അവര്‍ നേടിയ മെഡലുകളും തിരിച്ചുവാങ്ങും. നാലു ഭാരോദ്വഹന താരങ്ങള്‍ മയക്കുമരുന്നു കഴിച്ചതായി ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ് സഹദേവ് യാദവ് സ്ഥിരീകരിച്ചു. 10 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയിരുന്നത്.

തത്ത്വാധിഷ്ഠിത പുനരേകീകരണം കാലഘട്ടത്തിന്‍െറ ആവശ്യം ^സി.പി.ഐ കരട് രാഷ്ട്രീയ പ്രമേയം

Posted: 24 Mar 2015 11:39 AM PDT

Image: 
Subtitle: 
22ാം പാര്‍ട്ടി കോണ്‍ഗ്രസിന് പുതുച്ചേരിയില്‍ ഇന്ന് തുടക്കം

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്ത്വാധിഷ്ഠിത പുനരേകീകരണം വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്ന് സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയം. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രാഷ്ട്രീയ അടവുനയത്തിന് വിധേയമായിരിക്കണമെന്നും പുതുച്ചേരിയില്‍ ബുധനാഴ്ച ആരംഭിക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍  ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി അവതരിപ്പിക്കുന്ന പ്രമേയത്തില്‍  നിര്‍ദേശിക്കുന്നു.

പുനരേകീകരണം അത്രവേഗം സംഭവിക്കാവുന്ന ഒന്നല്ല. തികച്ചും തത്ത്വാധിഷ്ഠിതമായിരിക്കണമത്. പ്രവര്‍ത്തനങ്ങളിലൂടെ ശക്തിപ്പെടുന്ന ഐക്യത്തിനും എല്ലാതലങ്ങളിലും നടക്കുന്ന ചര്‍ച്ചകള്‍ക്കും ശേഷമായിരിക്കും ഇത് പ്രായോഗികമാകുന്നത്. ഇടത് പക്ഷത്തിനുള്ളിലെ പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്കിടയിലെ പിളര്‍പ്പും ഭിന്നതയും നമ്മുടെ വിശ്വാസത്തെയും സ്വത്വത്തെയും സംബന്ധിച്ച ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിപുലീകൃത ഇടതുപക്ഷ മുന്നണിക്ക് ജനങ്ങളുടെ വിശ്വാസ്യത പുന$സ്ഥാപിക്കാന്‍ കഴിയും. പ്രവര്‍ത്തനങ്ങളിലെ ഐക്യം, യോജിച്ച പ്രക്ഷോഭം, വീറുറ്റ സമര പ്രക്ഷോഭങ്ങളെല്ലാം ഇടതുഐക്യത്തിന് അനുകൂല അന്തരീക്ഷം സംജാതമാക്കും.  ഈ മുന്നണിയില്‍ പങ്കെടുക്കാന്‍ തയാറാകുന്ന ശക്തികളെയും ഗ്രൂപ്പുകളെയും പാര്‍ട്ടികളെയും ചേര്‍ത്തുകൊണ്ടുള്ളതായിരിക്കും വിശാല ഇടതു മുന്നണിയെന്നും പ്രമേയം വ്യക്തമാക്കുന്നു.

എന്തുതന്നെയായാലും തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രാഷ്ട്രീയ അടവുനയത്തിന് വിധേയമായിരിക്കണം. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് ധാരണകള്‍ അനിവാര്യമായി വരും. നമ്മുടെ പ്രാതിനിധ്യം കൂടുതല്‍ ലഭിക്കുന്നതിനും രാഷ്ട്രീയ അടവുനയം മുന്നോട്ട് കൊണ്ടുപോകുന്നതിനും  പ്രാദേശിക പാര്‍ട്ടികളുമായി ഇനിയും തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടേണ്ടിവരും. പ്രാദേശിക പാര്‍ട്ടികളുമായി കൂട്ടുചേരുന്നത് നമ്മുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തിയെന്ന വാദഗതിയുണ്ട്. ഇതില്‍ കുറച്ചൊക്കെ യാഥാര്‍ഥ്യം കണ്ടേക്കാം. തെരഞ്ഞെടുപ്പ് സഖ്യങ്ങളെ രാഷ്ട്രീയ സഖ്യങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ താല്‍ക്കാലികമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിച്ചിട്ടുണ്ടെന്നും പ്രമേയം കുമ്പസരിക്കുന്നു.

ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് വിശദീകരിക്കുന്ന പ്രമേയം ഇടത് അണികളില്‍ ഒരുതരം നിസ്സഹായത അനുഭവപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇടത്പക്ഷ പ്രതിസന്ധി പൊടുന്നനെ ഉണ്ടായതോ പുത്തന്‍ പ്രതിഭാസമോ അല്ല. ആഴത്തിലുള്ള ആത്മപരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണ്. കൂടുതല്‍ ഇടത്പക്ഷ പാര്‍ട്ടികള്‍ രംഗപ്രവേശം ചെയ്തുവെങ്കിലും ഇടത് സ്വാധീനം വിപുലപ്പെടുത്താന്‍ അതൊന്നും പര്യാപ്തമായിട്ടില്ല.  2014ലെ പൊതുതെരഞ്ഞെടുപ്പില്‍  0.8 ശതമാനം   വോട്ട് കൈവരിച്ച് മോശപ്പെട്ട പ്രകടനമാണ് സി.പി.ഐക്ക് കാഴ്ചവെക്കാനായത്. പ്രാദേശിക പാര്‍ട്ടികളുടെയും ജാതി വര്‍ഗ ശക്തികളുടെയും  ആവിര്‍ഭാവം ഇടത്പക്ഷ ശക്തികളുടെ സ്വാധീനവും ശക്തിയും ചില പ്രദേശങ്ങളില്‍ കുറയാന്‍ ഇടയായെന്നും പാര്‍ട്ടി വിലയിരുത്തി

 ഇടത്പക്ഷം ഭരിച്ച സംസ്ഥാനങ്ങളെ വിലയിരുത്തവെ ‘നിരന്തരമായ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തും പ്രക്ഷോഭ മാര്‍ഗം സ്വീകരിച്ചും രാഷ്ട്രീയ ശക്തിയായി തന്നെ എല്‍.ഡി.എഫ് കേരളത്തില്‍ മുന്നോട്ട് പോകുന്നു’വെന്ന് പറയുന്നു. എന്നാല്‍, ‘ബാംഗാളിലെ സാഹചര്യം സംഭ്രമജനകമാണ്. രാജ്യത്തിന്‍െറ ഹിന്ദി ഹൃദയഭൂമികയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി ദുര്‍ബലമാണ്. സി.പി.ഐക്കോ മറ്റ് ഇടത്പക്ഷ പാര്‍ട്ടികള്‍ക്കോ ഇവിടെ നുഴഞ്ഞുകയറാനോ ആണ്ടിറങ്ങാനോ കഴിഞ്ഞിട്ടില്ളെ’ന്നും പറയുന്നു.

ഇറാന്‍ ആണവപരിപാടി: അമേരിക്കയുടെ ചര്‍ച്ചകള്‍ ഇസ്രായേല്‍ ചോര്‍ത്തിയിരുന്നുവെന്ന്

Posted: 24 Mar 2015 11:28 AM PDT

Image: 

വാഷിങ്ടന്‍: ഇറാന്‍െറ ആണവപരിപാടി സംബന്ധിച്ച അമേരിക്കയുടെ കൂടിയാലോചനകളുടെ രഹസ്യവിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവചര്‍ച്ചകള്‍ക്കുള്ള പിന്തുണക്ക് തുരങ്കംവെക്കാന്‍ റിപ്പബ്ളിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇസ്രായേല്‍ ഈ രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്തു. കൂടിയാലോചനയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇസ്രായേലി കേബ്ളുകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം ചോര്‍ത്തിയതിനെ തുടര്‍ന്നാണ് സഖ്യകക്ഷിയുടെ വിശ്വാസവഞ്ചന യു.എസ് ഭരണകൂടത്തിന്‍െറ ശ്രദ്ധയില്‍പെട്ടത്. എന്നാല്‍, ആണവ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തങ്ങള്‍ ചാരവൃത്തി നടത്തിയിട്ടില്ളെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

സഖ്യകക്ഷികളായ ഇസ്രായേലും അമേരിക്കയും പരസ്പരം ചാരവൃത്തി നടത്തുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയും അവ യു.എസ് നയതന്ത്രത്തെ നിര്‍വീര്യമാക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഇസ്രായേല്‍ പയറ്റുന്നത്. എന്നാല്‍, അമേരിക്കയുടെയോ മറ്റു സഖ്യകക്ഷികളുടെയേ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പതിവ് തങ്ങള്‍ക്കില്ളെന്ന് ഇസ്രായേലി പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രായേല്‍-യു.എസ് ബന്ധം തകര്‍ക്കാനുള്ള ശ്രമമാണ് വെളിപ്പെടുത്തലിനു പിന്നിലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി മോശെ യാലോണ്‍ പറഞ്ഞു.

ഇറാന്‍െറ ആണവപരിപാടി സംബന്ധിച്ച് അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ വന്‍ശക്തികള്‍ ഇറാനുമായി നടത്തിയ അടഞ്ഞ വാതില്‍ ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് ഇസ്രായേല്‍ ചോര്‍ത്തിയത്. ആണവചര്‍ച്ചക്കു തുരങ്കംവെക്കുന്നതിനായി അമേരിക്കന്‍ പാര്‍ലമെന്‍റംഗങ്ങളെ സ്വാധീനിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചതില്‍ ഒബാമ ഭരണകൂടം രോഷാകുലരാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP