സ്വാഗതം
WELCOME

News Update..

Sunday, March 22, 2015

കേരള സര്‍വകലാശാല ബജറ്റ് : മികച്ച കോളജ് യൂനിയന് ജി. കാര്‍ത്തികേയന്‍െറ പേരില്‍ അവാര്‍ഡ്; അഞ്ച് പുതിയ കോഴ്സുകള്‍ Madhyamam News Feeds

കേരള സര്‍വകലാശാല ബജറ്റ് : മികച്ച കോളജ് യൂനിയന് ജി. കാര്‍ത്തികേയന്‍െറ പേരില്‍ അവാര്‍ഡ്; അഞ്ച് പുതിയ കോഴ്സുകള്‍ Madhyamam News Feeds

Link to

കേരള സര്‍വകലാശാല ബജറ്റ് : മികച്ച കോളജ് യൂനിയന് ജി. കാര്‍ത്തികേയന്‍െറ പേരില്‍ അവാര്‍ഡ്; അഞ്ച് പുതിയ കോഴ്സുകള്‍

Posted: 22 Mar 2015 12:35 AM PDT

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ സ്മരണ നിലനിര്‍ത്താന്‍ കേരള സര്‍വകലാശാലയിലെ മികച്ച കോളജ് യൂനിയന് അദ്ദേഹത്തിന്‍െറ പേരില്‍ അവാര്‍ഡ് നല്‍കും. ശനിയാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം ഡോ. റോസമ്മ ഫിലിപ് അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശം.
അതത് കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഡോക്യുമെന്‍റ് തെളിവായി സ്വീകരിച്ച് വിദഗ്ധസമിതി പരിശോധിച്ചായിരിക്കും അവാര്‍ഡ് നിര്‍ണയം. ഇതിലേക്ക് കാല്‍ലക്ഷം രൂപ വകയിരുത്തി. പദ്ധതിയേതര ഗ്രാന്‍റിനത്തില്‍ 205 കോടിയും അധിക ഗ്രാന്‍റായി ലഭിക്കുന്ന 10 കോടിയും ആഭ്യന്തരവരുമാനത്തില്‍നിന്നുള്ള 121.32 കോടിയുമുള്‍പ്പെടെ 336.32 കോടി വരവും വിവിധ വിഭാഗങ്ങളിലായി മൊത്തം 345.02 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബഹളം കാരണം ചര്‍ച്ചകൂടാതെ ബജറ്റ് അംഗീകരിച്ചതായി വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചു.
വിവിധ വിഭാഗങ്ങളിലായി അഞ്ച് പുതിയ കോഴ്സുകള്‍ക്ക് നിര്‍ദേശമുണ്ട്. ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ട് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഈവനിങ് എം.ടെക് കോഴ്സ് ആരംഭിക്കും. പ്രാരംഭചെലവുകള്‍ക്ക് 20 ലക്ഷം രൂപ നീക്കിവെച്ചു. നിയമവിഭാഗത്തിനുകീഴില്‍ 'മനുഷ്യാവകാശങ്ങള്‍' എന്ന വിഷയത്തില്‍ പുതിയ എം.ഫില്‍ കോഴ്സും 'പേറ്റന്‍റ് ലോ' വിഷയത്തില്‍ പി.ജി ഡിപ്ളോമ കോഴ്സും ആരംഭിക്കും. ലൈബ്രറി സയന്‍സ് വകുപ്പില്‍ 'ടെക്നിക്കല്‍ കമ്യൂണിക്കേഷന്‍' വിഷയത്തില്‍ ഇ-ലേണിങ് മോഡിലൂടെ പി.ജി ഡിപ്ളോമ കോഴ്സ് ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ഈ ഓണ്‍ലൈന്‍ കോഴ്സില്‍ ചേരാം. സെന്‍റര്‍ ഫോര്‍ ലേണിങ് ഡിസെബിലിറ്റീസ് ആന്‍ഡ് ഡിഫിക്കല്‍റ്റീസ് സെന്‍ററിനുകീഴില്‍ ഹ്രസ്വകാല കോഴ്സ് നടത്തും. പഠനവൈകല്യങ്ങള്‍ നേരത്തെ കണ്ടത്തൊനും ഇടപെടലുകള്‍ നടത്താനുമായി അധ്യാപകര്‍ക്കാണ് കോഴ്സ്. ഇതിനാവശ്യമായ സോഫ്റ്റ്വെയറുകളും സെന്‍റര്‍ വികസിപ്പിക്കും. മികച്ച അടിസ്ഥാനസൗകര്യമുള്ള യു.ഐ.ടി സെന്‍ററുകളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കും. എല്‍എല്‍.എം, ബി.എഡ്, എം.എഡ് കോഴ്സുകള്‍ക്ക് അന്തര്‍ദേശീയ നിലവാരമുള്ള റിവൈസ്ഡ് കരിക്കുലം നടപ്പാക്കും. സര്‍വകലാശാലയുടെ ഗവേഷണ വകുപ്പുകളില്‍ സ്കോളര്‍-ഇന്‍-റസിഡന്‍റ് പ്രോഗ്രാം നടത്തും. പരീഷ കഴിഞ്ഞാല്‍ 45 ദിവസങ്ങള്‍ക്കകം ഫലപ്രഖ്യാപനത്തിന് നടപടിയെടുക്കും. പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിന് 25ലക്ഷം രൂപ ചെലവഴിച്ച് 'ഡമ്മി നമ്പറിങ് മെഷീന്‍' സ്ഥാപിക്കും.
ഏതെങ്കിലും കോഴ്സില്‍ വിദ്യാര്‍ഥി രജിസ്റ്റര്‍ ചെയ്താല്‍ മെട്രിക്കുലേഷന്‍ മുതലുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി സ്ഥിരം തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മികച്ച ഇന്നവേറ്റീവ് പ്രാക്ടീസ് നടപ്പാക്കുന്ന കോളജുകള്‍ക്ക് അവാര്‍ഡ് നല്‍കും. ഇതിന് 12 ലക്ഷം രൂപ വകയിരുത്തി. യൂനിവേഴ്സിറ്റി സര്‍വീസസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിനെ ചെന്നൈ ഐ.ഐ.ടി മാതൃകയില്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ സെന്‍റര്‍ ആക്കും. വിദേശനിര്‍മിത ശാസ്ത്ര സാങ്കേതിക ലബോറട്ടറി ഉപകരണങ്ങള്‍ വിവിധ പഠന വകുപ്പുകള്‍ക്ക് പൊതുവായി വിന്യസിക്കുകയാണ് ലക്ഷ്യം. ഗവേഷകര്‍ക്ക് മിതമായ ഫീസ് നല്‍കി ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. അക്കാദമിക് വിദഗ്ധന്‍െറ നേതൃത്വത്തില്‍ മതിയായ സാങ്കേതിക വെദഗ്ധ്യമുള്ളവരുടെ സേവനം ഇവിടെ ഉറപ്പാക്കും. കേന്ദ്രത്തിനായി ഒരു കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
സര്‍വകലാശാലയില്‍ ഡിസൈന്‍ ഇന്നൊവേഷന്‍ സെന്‍റര്‍ സ്ഥാപിക്കും. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മുന്നോട്ടുവെച്ച ഹബ് ആന്‍ഡ് സ്പോക്സ് മാതൃകയില്‍ പൊതു-സ്വകാര്യ മേഖലകളിലെ വ്യവസായ-വാണിജ്യ-കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമന്വയിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപ വകയിരുത്തി.
ടിഷ്യു എന്‍ജിനീയറിങ് സെന്‍റര്‍ ആരംഭിക്കും. പ്ളാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി ഇതിലേക്ക് നീക്കിവെക്കും. ഫിസിക്സ് വകുപ്പില്‍ ഇലക്ട്രോ മാഗ്നറ്റിക് ഇന്‍റര്‍ഫറന്‍സ് ഷീല്‍ഡിങ് മെറ്റീരിയല്‍ ലാബ് സ്ഥാപിക്കും. സിസ്റ്റം ഡിസൈനേഴ്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുത-കാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കുന്ന വിഘാതം കണക്കിലെടുത്ത് മൈക്രോ വേവ് അബ്സോര്‍ബറുകള്‍ വികസിപ്പിക്കുന്നതിനാണ് ഈ ലാബ്. ഇതിന് 25 ലക്ഷം രൂപയാണ് നീക്കിവെച്ചത്. ഫിസിക്സില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് കമ്പ്യൂട്ടേഷണല്‍ ലാബ് തുടങ്ങാന്‍ നാല് ലക്ഷം രൂപ വകയിരുത്തി. സൈക്കോളജി വകുപ്പിന് കീഴില്‍ സെന്‍റര്‍ ഫോര്‍ ജറിയാട്രിക് സ്റ്റഡീസ് ആരംഭിക്കും. വൃദ്ധരുടെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ മനസ്സിലാക്കാനും പരിപാലന മാര്‍ഗങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യാനും പുതുതലമുറയെ ബോധവത്കരിക്കാനാണ് സെന്‍റര്‍. വിവിധ അഫിലിയേറ്റഡ് കോളജുകളിലും പഠനവകുപ്പുകളിലും 25 വര്‍ഷത്തെ സേവനത്തിനുശേഷവും തുടരുന്ന അധ്യാപകരെ ഗുരുശ്രേഷ്ഠ പുരസ്കാരം നല്‍കി ആദരിക്കും. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശിക്കുന്ന ഡോക്ടറേറ്റ് ബിരുദധാരികളില്‍ നിന്ന് തെരെഞ്ഞെടുത്ത അധ്യാപകര്‍ക്ക് ഗവേഷണരംഗത്തെ മികവ് പോഷിപ്പിക്കാന്‍ സീഡ് മണി നല്‍കും. ഇതിലേക്ക് രണ്ടുലക്ഷം രൂപ നീക്കിവെച്ചു. പുതിയ അധ്യാപകര്‍ക്കായി നാലുമാസത്തിലൊരിക്കല്‍ ടീച്ചര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമും നടത്തും.
സെനറ്റ് കാമ്പസിലത്തെുന്ന വിഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയോടെ സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനാവശ്യമായ ഭൗതിക സൗകര്യം ഒരുക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തി. ഇവര്‍ക്ക് ലൈബ്രറി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നതിന് പ്ളാന്‍ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും നീക്കിവെച്ചു. ഫിനിഷിങ് സ്കൂള്‍ സേവനം ഫലപ്രദമാക്കാന്‍ എട്ടുലക്ഷവും പ്ളേസ്മെന്‍റ് സെല്‍ വിപുലപ്പെടുത്താന്‍ 10 ലക്ഷം രൂപയും മാറ്റിവെച്ചു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്‍ററിനുകീഴില്‍ വിവിധ യു.ജി.സി അംഗീകൃത കോഴ്സുകള്‍ക്കുള്ള ഇ-കണ്ടന്‍റ് വികസിപ്പിക്കാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും സംവിധാനം ഏര്‍പ്പെടുത്തും. വിവിധ വകുപ്പുകളുടെ പ്രോജക്ടുകള്‍, പ്രബന്ധങ്ങള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കാന്‍ റിപ്പോസിറ്ററി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
പ്രവാസികളുടെ പ്രശ്നങ്ങള്‍, വെല്ലുവിളികള്‍ സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് പഠിക്കാന്‍ സെന്‍റര്‍ ഫോര്‍ ഡയസ്പോറ സ്റ്റഡീസ് ആരംഭിക്കും. ഊര്‍ജോല്‍പാദനം, സംഭരണം എന്നിവക്ക് ഊന്നല്‍നല്‍കി കെമിസ്ട്രി വകുപ്പിനുകീഴില്‍ 'ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഓഫ് ഫങ്ഷണല്‍ മെറ്റീരിയല്‍ ഫോര്‍ എനര്‍ജി' പ്രോജക്ട് നടപ്പാക്കും. പ്ളാന്‍ഫണ്ടില്‍നിന്ന് രണ്ട് കോടിയാണ് ഇതിനായി വകയിരുത്തിയത്. ആര്‍ക്കിയോളജി വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ കേരളത്തിലെ മെഗാലിത്തിക് സ്പോട്ടുകളിലും ഗുജറാത്തിലെ നാവിനല്‍, കച്ച് എന്നിവിടങ്ങളിലും നടത്തിയ പര്യടനത്തിന്‍െറ ഡോക്യുമെന്‍േറഷന്‍ നടത്തും.
ഹോസ്റ്റലുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഒരുകോടി വകയിരുത്തി. ഓഫിസുകളിലും വനിതാ ഹോസ്റ്റലുകളിലും ഇന്‍സിനറേറ്റര്‍ സ്ഥാപിക്കും. ഫ്രണ്ട് ഓഫിസ് കം സ്റ്റുഡന്‍റ് അമനിറ്റി സെന്‍ററിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നരക്കോടി ഇക്കൊല്ലവും വകയിരുത്തി.

ചാവക്കാട് നഗരസഭ ബജറ്റ് : അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

Posted: 22 Mar 2015 12:33 AM PDT

ചാവക്കാട്: അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി ചാവക്കാട് നഗരസഭയില്‍ 29.67 കോടിയുടെ ബജറ്റ്. 10.02 കോടി മുന്‍ബാക്കിയും 19.64 കോടി മതിപ്പ് വരവും കണക്കാക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍മാനും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ മാലിക്കുളം അബ്ബാസാണ് അവതരിപ്പിച്ചത്. ആകെ 21.03 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ 8.64 കോടിയുടെ മിച്ചമാണ് പ്രതീക്ഷിക്കുന്നത്.
തരിശ് ഭൂമികളില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഓരോ വാര്‍ഡിലും മാതൃകാ കൃഷിത്തോട്ടം നിര്‍മിക്കാന്‍ രണ്ടു ലക്ഷം രൂപ വകയിരുത്തി. നഗരസഭയിലെ മൊത്തം 32 വാര്‍ഡുകളിലെ വിവിധ റോഡുകളുടെ ടാറിങ്, പുതിയ റോഡുകളുടെ ഫോര്‍മേഷന്‍, കാന, കള്‍വര്‍ട്ട്, കായല്‍ റോഡിലെ പാലം എന്നിവക്ക് 1.50 കോടി വകയിരുത്തി. വഞ്ചിക്കടവിലും ബ്ളാങ്ങാട് ബീച്ചിലും മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കാന്‍ 25 ലക്ഷം വീതം ചെലവഴിക്കും. നഗരസഭയുടെ പിറകിലെ സ്വന്തം സ്ഥലത്ത് 10 ലക്ഷം രൂപ ചെലവില്‍ ഹോമിയോ ആശുപത്രിക്കും കൃഷിഭവന്‍ ഓഫിസിനുമായി കെട്ടിടം നിര്‍മിക്കും. പ്രകൃതിജന്യ ജലാശയങ്ങളും കുടിവെള്ള സ്രോതസ്സുകളും നിലനിര്‍ത്താനും സംരക്ഷിക്കാനും വേണ്ടി 10 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കും. പ്ളാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായ പ്ളാസ്റ്റിക് ശേഖരിച്ച് റീസൈക്കിള്‍ ചെയ്യാനുള്ള യൂനിറ്റുകള്‍ കുടുംബശ്രീ യൂനിറ്റ് മുഖേന നടപ്പാക്കും. ഇതിന് രണ്ടുലക്ഷം രൂപ നീക്കിവെച്ചു.
നഗരസഭയില്‍ നിലവിലുള്ള വ്യവസായ എസ്റ്റേറ്റില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ 10 ലക്ഷം രൂപയാണ് വകയിരുത്തുന്നത്. മണത്തല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ കുട്ടികള്‍ക്ക് കായിക പരിശീലന ക്യാമ്പ്, എല്ലാ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കുടുംബത്തിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂനിഫോം വിതരണം, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് കോച്ചിങ് ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പയര്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ പദ്ധതിയൊരുക്കും. മൊത്തം 35 ലക്ഷം രൂപയാണ് വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി നീക്കി വെക്കുന്നത്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സന്‍ എ.കെ. സതീരത്നം അധ്യക്ഷത വഹിച്ചു.

സ്ത്രീധന കേസുകളില്‍ പത്ത് ശതമാനം വ്യാജമെന്ന്; നിയമ ഭേദഗതിക്ക് കേന്ദ്ര നീക്കം

Posted: 22 Mar 2015 12:20 AM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ വന്‍സാമൂഹ്യ വിപത്തായ സ്ത്രീധനത്തിനെതിരായ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതിക്ക് ഒരുങ്ങുന്നു. രാജ്യത്തെ പത്തു ശതമാനം സ്ത്രീധന കേസുകളും തെറ്റായവയാണെന്നും അതുകൊണ്ടാണ് ഈ നീക്കം എന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം.

സ്ത്രീധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിവര്‍ഷം  90000 മുതല്‍ ലക്ഷം വരെ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. ഇതില്‍ 10000ത്തിലേറെ കള്ളക്കേസുകള്‍ ആണ്. നിലവിലുള്ള നിയമം അനുസരിച്ച് ഇത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള സാവകാശം നല്‍കാതെ ഭര്‍ത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാം.

സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും കുറ്റകരമാക്കിയ ഐ.പി.സി 498 (എ) ഭേദഗതി ചെയ്യുന്നതിനുള്ള കരട് രൂപം തയ്യാറാക്കി ആഭ്യന്തര മന്ത്രാലയം കേന്ദ്ര മന്ത്രിസഭക്ക് അയച്ചതായി  ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കള്ളക്കേസ് ആണെന്ന് തെളിയുന്നപക്ഷം അത് നല്‍കിയവരില്‍ നിന്ന് 15000 രൂപ പിഴ ഈടാക്കാനും വകുപ്പുണ്ടാവും. നിലവില്‍ അത് 1000 രൂപയാണ്.

എന്നാല്‍, ഭേദഗതി എളുപ്പം നടപ്പാക്കാന്‍ കഴിയുകയില്ളെന്നാണ് വിലയിരുത്തല്‍. പ്രധാനമായും വനിതാ സംഘടനകളില്‍ നിന്നു തന്നെയാവും ഇതിനെതിരെ എതിര്‍പ്പ് ഉയരുക. നിലവിലെ നിയമത്തില്‍ വരുത്തുന്ന ഏതു മാറ്റവും സ്ത്രീധന പീഡനത്തില്‍ യഥാര്‍ഥ പരാതികളുമായി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് നീതി നിഷേധത്തിന് വഴിയൊരുമെന്ന് ഇതിനകം തന്നെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

പൊലീസിനെ ആക്രമിച്ച കേസ്: സഹോദരങ്ങള്‍ക്ക് ജാമ്യം

Posted: 21 Mar 2015 11:23 PM PDT

തലശ്ശേരി: പൊലീസിനെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ഇരട്ട സഹോദരങ്ങള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മക്കളെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചെന്ന പിതാവിന്‍െറ പരാതി കോടതി ഫയലില്‍ സ്വീകരിക്കുകയും പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വെച്ച ദിവസങ്ങളിലെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തു. മഞ്ഞോടിയിലെ മാംഗോ ഹോട്ടല്‍ അക്രമം തടയാനത്തെിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന മാടപ്പീടിക പാറയില്‍ മീത്തല്‍ സായന്ത് (23), സഹോദരന്‍ ശബരീഷ് (23) എന്നിവര്‍ക്കാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
മാര്‍ച്ച് 15ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലില്‍ ബഹളം വെക്കുന്നുവെന്നറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് സംഘത്തിനുനേരെ അക്രമം നടത്തിയതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും പരസ്യമായി അസഭ്യം പറഞ്ഞതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്ത പൊലീസ് ഇരുവരേയും മാര്‍ച്ച് 16ന് കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇതിനുപുറമെ മക്കളെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് പിതാവ് അശോകന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. ഈ ഹരജിയുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളേയും ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇരുവരും പൊലീസ് തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കി. 15ന് രാത്രി തങ്ങളെ കസ്റ്റഡിയിലെടുക്കുകയും 16ന് വൈകീട്ട് വരെ പൊലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് ഇരുവരും കോടതിയോട് പറഞ്ഞത്. തുടര്‍ന്നാണ് 15, 16 തീയതികളിലെ പൊലീസ് സ്റ്റേഷനിലെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ ഹാജരാക്കാനും ഇരുവരേയും പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് ഹാജരായി മൊഴി നല്‍കാനും കോടതി ഉത്തരവിട്ടത്. 23ന് കേസ് വീണ്ടും കോടതി പരിഗണിക്കും. അഡ്വ. പ്രിദ്യു മുഖേനയാണ് ജാമ്യഹരജി നല്‍കിയത്.

സര്‍വകലാശാലയില്‍ സമരശനി

Posted: 21 Mar 2015 11:11 PM PDT

തേഞ്ഞിപ്പലം: സിന്‍ഡിക്കേറ്റ് യോഗം നടന്ന ശനിയാഴ്ച കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങളുടെ വേലിയേറ്റം. വിവിധ ആവശ്യങ്ങളുന്നയിച്ച് നാല് സംഘടനകളാണ് പ്രതിഷേധവുമായി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഭരണകാര്യാലയത്തിന് മുന്നിലത്തെിയത്.
അസിസ്റ്റന്‍റ് നിയമന കോഴ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് കാമ്പസില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തത്തെിയത്. തൊട്ടുപിന്നാലെ എസ്.ഐ.ഒ പ്രവര്‍ത്തകരും യുവമോര്‍ച്ചയും ഏറ്റവുമൊടുവില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തത്തെി.
കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനം വേഗത്തിലാക്കുക, ഉദ്യോഗാര്‍ഥികളുടെ ആശങ്ക പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്‍റ് പി. നിധീഷ് അധ്യക്ഷത വഹിച്ചു. ടി.പി. ഗോപിനാഥ്, രാജേഷ് ചാക്യാടന്‍, എ. സുബീഷ്, ടി. അസദാഫ്, എസ്. വിനായക്, ലത്തീഫ്, പി.കെ. ഷിഹാബ് എന്നിവര്‍ സംസാരിച്ചു.
അന്യായമായ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭരണകാര്യാലയത്തിന് മുന്നില്‍ വലയം തീര്‍ത്തായിരുന്നു എസ്.ഐ.ഒ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി ഷിയാസ് പെരുമാതുറ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം മുജീബ് പാലക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് അജ്മല്‍ കാരക്കുന്ന്, നൗഷാദ് എന്നിവര്‍ സംസാരിച്ചു.
സര്‍വകലാശാലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക, ഇന്‍റര്‍വ്യൂ റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യുവമോര്‍ച്ച വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തിയത്. ജില്ലാ സെക്രട്ടറി യു. അജയ് ഉദ്ഘാടനം ചെയ്തു. കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പി.എം. സുകേഷ്ദേവ്, എം. ദിവാകരന്‍, പി. ജയനിദാസന്‍ എന്നിവര്‍ സംസാരിച്ചു.
ഹോസ്റ്റല്‍ സമരത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്.എഫ്.ഐ സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തിയത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് എം. മന്‍സൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പി. അര്‍ഷാദ് അധ്യക്ഷത വഹിച്ചു. സജിത് സോമന്‍, സാനിയോ എന്നിവര്‍ സംസാരിച്ചു.

നവീകരിച്ച എറണാകുളം ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്തു

Posted: 21 Mar 2015 10:57 PM PDT

കൊച്ചി: വളരുന്ന കൊച്ചിയുടെ വികസനത്തിന് നഗരസഭ എടുക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്‍െറ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമാണ് കൊച്ചി. വികസനത്തിനായി നഗരസഭ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവക്ക് സര്‍ക്കാറിന്‍െറ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നവീകരിച്ച എറണാകുളം ടൗണ്‍ഹാളിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നഗരജീവിതത്തിന്‍െറ അവിഭാജ്യഘടകമായ ടൗണ്‍ഹാള്‍ നവീകരണം ഏറെ പ്രശംസനീയമാണെന്നും ഇന്നത്തെനിലയില്‍ അത് പരിപാലിക്കാന്‍ നഗരസഭക്ക് കഴിയണമെന്നും ഫിഷറീസ് മന്ത്രി കെ. ബാബു നിര്‍ദേശിച്ചു. സ്മാര്‍ട്ട് കൊച്ചിയാകുന്ന സ്മാര്‍ട്ട് ടൗണ്‍ഹാളായി ഇതിനെ ഉയര്‍ത്താന്‍ കഴിഞ്ഞത് കൂട്ടായ യത്നത്തിന്‍െറ ഫലമാണെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു.
1958ല്‍ നിര്‍മിച്ച ടൗണ്‍ഹാള്‍ 1961ലാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ലൂഡി ലൂയിസ്, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്തു.

കടപ്പുറത്തെ അനധികൃത പന്തല്‍; സാമഗ്രികള്‍ നീക്കംചെയ്തു

Posted: 21 Mar 2015 10:50 PM PDT

കോഴിക്കോട്: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി കടപ്പുറത്ത് നടന്നുവന്ന പടുകൂറ്റന്‍ പ്രദര്‍ശന നഗരിയുടെ നിര്‍മാണം ജില്ലാ കലക്ടറുടെ കര്‍ശന ഉത്തരവിനെതുടര്‍ന്ന് നിര്‍ത്തിവെച്ചു.
ഡി.ടി.പി.സിയുടെ പേരില്‍ സ്ഥാപിച്ചിരുന്ന സ്വാഗത കമാനവും നിര്‍മാണത്തിനായി ബീച്ചില്‍ ഇറക്കിയിട്ടിരുന്ന സാമഗ്രികളും ലോറിയില്‍ കയറ്റിക്കൊണ്ടുപോയി.
പകുതിയിലധികം പൂര്‍ത്തിയായ പന്തല്‍ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് കരാറുകാരന്‍ പാലിച്ചില്ളെങ്കില്‍ ബലമായി പന്തല്‍ നീക്കംചെയ്യാനാണ് തുറമുഖ വകുപ്പിന്‍െറ തീരുമാനം. അതേസമയം, പ്രദര്‍ശനം അനുവദിക്കാന്‍ കലക്ടറുടെ മേല്‍ വന്‍ സമ്മര്‍ദമാണ് നടക്കുന്നത്.
മന്ത്രിതലങ്ങളില്‍നിന്നും 'വിളി' വന്നതിനു പുറമെ രാഷ്ട്രീയ നേതാക്കളും സംഘാടകര്‍ക്ക് ഒത്താശയുമായി രംഗത്തുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഒരുസംഘം കലക്ടറുടെ ഓഫിസില്‍ തമ്പടിച്ചിരിക്കുകയാണ്. ഡി.ടി.പി.സി സെക്രട്ടറിയെ ഒഴിവാക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഡി.ടി.പി.സിയുടെ ചെയര്‍മാനായ കലക്ടര്‍ അറിയാതെ തുറമുഖ വകുപ്പിന് അപേക്ഷ നല്‍കിയാണ് കരാര്‍ ഉറപ്പിച്ചത്.
പ്രദര്‍ശനം കലക്ടറുടെ അനുമതിയോടെയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായി.
'കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം കടപ്പുറത്ത് പ്രദര്‍ശനം ഒരുക്കുന്നു' എന്നറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് വരെ ഇറക്കി.
ഡി.ടി.പി.സിയില്‍നിന്ന് കൊണ്ടുവന്ന വാര്‍ത്താക്കുറിപ്പ് കലക്ടറുടെ മുന്നില്‍ എത്തിയപ്പോള്‍ അദ്ദേഹം ഒപ്പിടാതെ പിടിച്ചുവെക്കുകയായിരുന്നു. മുന്‍ കലക്ടറുടെ കാലത്ത് ഡി.ടി.പി.സി മുഖേന നടത്തിയ പ്രദര്‍ശനങ്ങളില്‍ വന്‍ അഴിമതി നടന്നെന്ന വിവരങ്ങളും പുറത്തുവന്നു.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും നടപ്പാക്കാത്ത ഡി.ടി.പി.സി, സ്വകാര്യ വ്യക്തികളുടെ മുന്‍കൈയില്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ അമിത താല്‍പര്യം കാണിച്ചതായും കലക്ടര്‍ക്ക് വിവരം ലഭിച്ചു.
ഡി.ടി.പി.സിയെ മുന്‍നിര്‍ത്തി സ്വകാര്യ വ്യക്തികളും സംഘടനകളും പ്രദര്‍ശനങ്ങള്‍ നടത്തി ലാഭം കൊയ്യുമ്പോള്‍ ഡി.ടി.പി.സിക്ക് പറയത്തക്ക വരുമാനമൊന്നും ലഭിച്ചിട്ടില്ല.
പ്രദര്‍ശനം ലാഭത്തിലായാല്‍ ഒരുവിഹിതം നല്‍കാമെന്ന കരാറിലാണ് സ്വകാര്യ വ്യക്തികള്‍ ഡി.ടി.പി.സിയെ കൂട്ടുപിടിച്ചിരുന്നത്. കണക്കുപ്രകാരം പ്രദര്‍ശനങ്ങള്‍ 'നഷ്ടത്തിലാണ്' കലാശിച്ചിരുന്നത്.
ഇതിനുപിന്നില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് വിവരം. ഡി.ടി.പി.സി നടത്തിയ മുന്‍ ഇടപാടുകളുടെ ഫയലുകള്‍ ഹാജരാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥലംമാറി വരുന്ന കലക്ടര്‍മാരെ സ്വാധീനിച്ച്, ഡി.ടി.പി.സിയുടെ തട്ടിപ്പിന് വഴിയൊരുക്കാന്‍ ഒരു ഗൂഢസംഘംതന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി കലക്ടര്‍ക്ക് വിവരം ലഭിച്ചു.
സംഘത്തില്‍ രാഷ്ട്രീയക്കാര്‍ക്കു പുറമെ വിവിധ മേഖലകളില്‍നിന്നുള്ളവരും ഉണ്ട്.

പ്രസ്താവന തിരുത്തി മാണി; ബാര്‍ കോഴ പാര്‍ട്ടി ചര്‍ച്ച ചെയ്യും

Posted: 21 Mar 2015 10:24 PM PDT

Image: 
Subtitle: 
ഇടതുപക്ഷ വനിതാ എം.എല്‍.എമാര്‍ക്ക് വിപ്ലവ വീര്യമുണ്ടെന്നാണ് ഉദ്ദേശിച്ചതെന്ന് മാണി

കോട്ടയം: ബാര്‍ കോഴ വിവാദം കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യില്ലെന്ന നിലപാട് ധനമന്ത്രി കെ.എം മാണി തിരുത്തി . പാര്‍ട്ടി യോഗങ്ങളില്‍ ബാര്‍ കോഴ വിവാദം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു . സമകാലിക വിഷയങ്ങള്‍ക്കൊപ്പമാവും ബാര്‍ കോഴയും ചര്‍ച്ച ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നല  ഏറ്റുമാനൂരില്‍ നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷമാണ് ബാര്‍ കോഴ പാര്‍ട്ടി ചര്‍ച്ച ചെയ്യില്ലെന്ന് മാണി വ്യക്തമാക്കിയത്. ബാറിന് കോഴയില്ല, അതുകൊണ്ട് ചര്‍ച്ചയുമില്ലെന്നായിരുന്നു മാണിയുടെ നിലപാട്.

സ്റ്റിയറിങ് കമ്മിറ്റി തന്നെ പിന്തുണച്ച് പ്രമേയം പാസാക്കിയെന്ന  പ്രസ്താവനയും മാണി തിരുത്തി. പ്രമേയം പാസാക്കിയിട്ടില്ലെന്നും എന്നാല്‍ എല്ലാ നേതാക്കളും തനിക്കൊപ്പമുണ്ടെന്നും മാണി പറഞ്ഞു. പാലായില്‍ തനിക്ക് പാര്‍ട്ടി നല്‍കിയ സ്വീകരണയോഗത്തില്‍ പി സി ജോര്‍ജ്  പങ്കെടുത്താത്തത് വാര്‍ത്തയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അവഹേളിച്ച് നടത്തിയ പ്രസ്താവനയും മാണി തിരുത്തി. പാലായിലെ സ്വീകരണ യോഗത്തിനിടെ വനിതാ എം.എല്‍.എമാരെ പരിഹസിച്ച് മാണി നടത്തിയ പ്രസംഗം വിവാദമായിരുന്നു.

നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍ വളഞ്ഞപ്പോള്‍ ഭയന്നുപോയി. മാര്‍ക്സിസ്റ്റ് വനിതാ എം.എല്‍.എമാര്‍ക്ക് പ്രത്യേക ഒരിതുണ്ട്. തൊട്ടാല്‍ പീഡിപ്പിച്ചെന്ന് കേള്‍ക്കേണ്ടി വരുമായിരുന്നു, അതുകൊണ്ടാണ് അവരെ തൊടാതിരുന്നതെന്നാണ് മാണി പറഞ്ഞത്. ഇടതുപക്ഷ വനിതാ എം.എല്‍.എമാര്‍ അഗ്രസ്സീവാണെന്നും അവര്‍ക്ക് വിപ്ളവ വീര്യം ഉണ്ടെന്നുമാണ് താന്‍ ഉദ്ദശേിച്ചതെന്ന് മാണി കോട്ടയത്ത് പറഞ്ഞു.
 

സ്മാര്‍ട്ട് സംവിധാനങ്ങള്‍: ദുബൈയില്‍ പൊതുഗതാഗതത്തിന്‍െറ ഗുണമേന്മ വര്‍ധിച്ചു

Posted: 21 Mar 2015 10:18 PM PDT

Image: 

ദുബൈ: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ വഴി ദുബൈയില്‍ പൊതുഗതാഗത സംവിധാനത്തിന്‍െറ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി ആര്‍.ടി.എ ചെയര്‍മാനും എക്സിക്യുട്ടിവ് ഡയറക്ടറുമായ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ഇതുവഴി 200 ദശലക്ഷം ദിര്‍ഹം ലാഭിക്കാന്‍ കഴിഞ്ഞു. ബസുകള്‍ക്ക് സമയക്രമം പാലിച്ച് സര്‍വീസ് നടത്താനും സാധിച്ചു.
2014ല്‍ ബസുകള്‍ 99 ശതമാനം സമയ കൃത്യത പാലിച്ചു. ബസുകളുടെ നീക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഏര്‍പ്പെടുത്തിയ ഓട്ടോമേറ്റഡ് വെഹിക്കിള്‍ മൂവ്മെന്‍റ് (എ.വി.എം) സംവിധാനം വന്‍ വിജയമാണ്. 83 ദശലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നീരീക്ഷിക്കാന്‍ സംവിധാനമുള്ള കണ്‍ട്രോള്‍ സെന്‍ററില്‍ നിന്ന് ബസ് ഡ്രൈവര്‍മാരുമായി നേരിട്ട് യഥാസമയം ബന്ധം പുലര്‍ത്താന്‍ സാധിക്കും. 252 റൂട്ടുകളിലെ 1568 ബസുകളുടെ നീക്കം തത്സമയം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ സംവിധാനമുണ്ട്. വന്‍ തോതില്‍ പ്രവര്‍ത്തന ചെലവ് കുറക്കാന്‍ സാധിച്ചതിനൊപ്പം ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ധിപ്പിക്കാനും ആധുനിക സംവിധാനത്തിലൂടെ കഴിഞ്ഞു. 2009ല്‍ ഉപഭോക്തൃ സംതൃപ്തി 68 ശതമാനം ആയിരുന്നുവെങ്കില്‍ 2014ല്‍ 85 ശതമാനത്തിലത്തെി. 2009ല്‍ 500 പരാതികള്‍ ലഭിച്ചിരുന്നത് 2014ല്‍ ഒമ്പതായി കുറഞ്ഞു.
കണ്‍ട്രോള്‍ സെന്‍ററില്‍ സ്ഥാപിച്ച 24 കൂറ്റന്‍ സ്ക്രീനുകളിലൂടെയാണ് ബസുകളുടെ നീക്കം നിരീക്ഷിക്കുന്നത്. 22 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാന്‍ സൗകര്യമുള്ള ഇവിടെ ഇപ്പോള്‍ ഒരു ഷിഫ്റ്റില്‍ 14 ജീവനക്കാരാണുള്ളത്. മൊത്തം ജോലി ചെയ്യുന്നത് 27 പേര്‍. ഇതില്‍ 26 ശതമാനം സ്വദേശികളാണ്. ബസുകള്‍ക്കായി സമയവിവര പട്ടിക തയാറാക്കുക, ബസുകളുടെ നീക്കം നിരീക്ഷിക്കുക, സര്‍വീസുകള്‍ കൃത്യസമയത്താണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് കണ്‍ട്രോള്‍ സെന്‍ററിന്‍െറ ഉത്തരവാദിത്തങ്ങള്‍. ബസ് സര്‍വീസിനെക്കുറിച്ച് തത്സമയ വിവരം ലഭ്യമാക്കാന്‍ മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, വിമാനത്താവളങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച 620 സ്ക്രീനുകളുടെ പരിപാലന ചുമതലയും കണ്‍ട്രോള്‍ സെന്‍ററിനാണ്. ബസുകളില്‍ ചാര്‍ജ് ഈടാക്കാനുള്ള നോല്‍ കാര്‍ഡ് സംവിധാനം, വജ്ഹതി മൊബൈല്‍ ആപ്ളിക്കേഷന്‍ തുടങ്ങിയവയുടെ മേല്‍നോട്ടവും സെന്‍ററിനാണ്. ഓട്ടോമേറ്റഡ് വെഹിക്കിള്‍ മൂവ്മെന്‍റ് സംവിധാനത്തിന്‍െറ ഭാഗമായാണ് ഇതെല്ലാം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം ബസുകളില്‍ യാത്ര ചെയ്തവരുടെ എണ്ണം 135.5 ദശലക്ഷമാണ്. പ്രതിദിന യാത്രക്കാരുടെ എണ്ണം 3.71 ലക്ഷവും.    
ദുബൈ ടാക്സികള്‍ 2014ല്‍ 200 കോടി കിലോമീറ്ററാണ് സര്‍വീസ് നടത്തിയത്. 108.87 ദശലക്ഷം ട്രിപ്പുകള്‍ നടത്തി. ഡെസ്പാച്ച് സെന്‍ററില്‍ ടാക്സി ബുക്ക് ചെയ്തവര്‍ക്ക് ശരാശരി 13 മിനുട്ട് 43 സെക്കന്‍ഡിനകം സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞു. ബുക്കിങ് കേന്ദ്രത്തില്‍ 8.238 ദശലക്ഷം വിളികളാണ് ലഭിച്ചത്. സ്മാര്‍ട്ട് ആപ്ളിക്കേഷനുകള്‍ വഴി 52,000 പേര്‍ ടാക്സി ബുക്ക് ചെയ്തു.

ഗാന്ധിജി രാജ്യത്തെ ആദ്യ കോര്‍പറേറ്റ് എന്‍.ജി.ഒ ^അരുന്ധതി റോയ്

Posted: 21 Mar 2015 09:50 PM PDT

Image: 

ന്യൂഡല്‍ഹി: ഗാന്ധിജിക്കെതിരെ  വിമര്‍ശവുമായി എഴുത്തുകാരി അരുന്ധതി റോയ് വീണ്ടും രംഗത്ത്. രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് സ്പോണ്‍സേഡ് എന്‍.ജി.ഒ ആണ് ഗാന്ധിജിയെന്നാണ് അരുന്ധതിയുടെ പുതിയ വിമര്‍ശം. ദലിതുകള്‍, സ്ത്രീകള്‍, ദരിദ്രര്‍ എന്നിവരെ പറ്റി ഞെട്ടിപ്പിക്കുന്ന രീതിയില്‍ എഴുതിയ ഗാന്ധിജിയെ ആരാധിക്കുന്നത് ഏറ്റവും വലിയ തെറ്റാണെന്നും ബുക്കര്‍ സമ്മാന ജേതാവ് കൂട്ടിച്ചേര്‍ത്തു.

പത്താമത് ഘൊരക്പൂര്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു റോയ്. ഗാന്ധിജിയെ പറ്റി വിമര്‍ശിച്ചപ്പോള്‍ രാഷ്ട്രപിതാവിനെ കോര്‍പറേറ്റ് ഏജന്‍റാണെന്ന് പറയരുത് എന്ന് സദസ്സില്‍ നിന്ന് ഒരു യുവാവ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, ഞാന്‍ ഗാന്ധിജിയെ പറ്റി ഏറെ പഠിച്ചിട്ടുണ്ട്. 1909നും 1946നും ഇടയില്‍ ഗാന്ധിജി എഴുതിയതിനെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നും അരുന്ധതി പറഞ്ഞു.

രാജ്യം ഭരിക്കുന്നത് മോദിയല്ല. അംബാനിയെ പോലുള്ള വന്‍ ബിസിനസുകാരാണ്. മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ ഉപ്പ് ഉല്‍പാദനം വരെ നിയന്ത്രിക്കുന്നത് അവരാണെന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.

ജയ്പൂര്‍ സാഹിത്യോത്സവത്തെയും അരുന്ധതി രൂക്ഷമായി വിമര്‍ശിച്ചു. പരിപാടി സ്പോണ്‍സര്‍ ചെയ്യുന്ന വന്‍ കമ്പനികളുടെ സ്വാധീനം ഫെസ്റ്റിലുണ്ടായി. ഇത് കാരണം സാഹിത്യോത്സവത്തിന്‍െറ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് സംഘാടകര്‍ വ്യതിചലിച്ചെന്നും അവര്‍ വിമര്‍ശിച്ചു. ഇതിന് മുമ്പും അരുന്ധതി റോയ് ഗാന്ധിജിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റാണെന്ന് കുറച്ചുദിവസം മുമ്പ് ജസ്റ്റിസ് മാര്‍കണേ്ഠയ കട്ജു വിമര്‍ശിച്ചിരുന്നു.

മുംബൈയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

Posted: 21 Mar 2015 09:40 PM PDT

Image: 

മുംബൈ: നവി മുംബയിലെ പനവേലില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സെന്‍റ് ജോര്‍ജ് ചര്‍ച്ചിന് നേരെയാണ് കല്ളേറുണ്ടായത്. മുഖം മറച്ച് ബൈക്കിലെ ത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. പള്ളിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന സെന്‍റ് ജോര്‍ജിന്‍െറ  പ്രതിമക്കു നേരെ അക്രമികള്‍ കല്ളെറിയുകയായിരുന്നു. കല്ളേറില്‍ രൂപക്കൂടിന്‍്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സംഭവം അറിഞ്ഞയുടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നതായി മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ എബ്രഹാം മത്തായി പറഞ്ഞു. സര്‍ക്കാറിന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലതിന്‍െറ തെളിവാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഹരിയാനയിലും ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു.

അല്‍ഹംറ തിയറ്ററിനു പിറകില്‍ മലയാളിയെ കൊള്ളയടിക്കാന്‍ ശ്രമം

Posted: 21 Mar 2015 08:39 PM PDT

Image: 

മനാമ: അല്‍ഹംറ തിയറ്ററിനു പിറകില്‍ മലയാളിയെ കൊള്ളയടിക്കാന്‍ ശ്രമം. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കവെ കണ്ണൂര്‍ സ്വദേശിയെ കൊള്ളയടിക്കാനാണ് ശ്രമിച്ചത്. കാറില്‍ ഇരിക്കുകയായിരുന്ന മലയാളിയോട് സ്വദേശിയെന്ന് തോന്നിക്കുന്ന ഒരാള്‍ എത്തി അറബിയും ഇംഗ്ളീഷും കലര്‍ത്തി ‘സിത്രയില്‍ പോകാനായി ഒരു ദിനാര്‍ വേണമെന്ന്’ ആവശ്യപ്പെട്ടു. ഒരു ദിനാര്‍ ഇല്ല,  500 ഫില്‍സ് തരാം എന്ന് പറഞ്ഞയുടന്‍ യുവാവ് കാറിന്‍െറ ഡോര്‍ തുറന്ന് ഉള്ളില്‍ കയറി പരതാന്‍ തുടങ്ങി. പഴയമോഡല്‍ നോകിയ മൊബൈല്‍ ഫോണ്‍ എടുത്ത് കാറില്‍ തന്നെ ഇട്ടു. മോഷണശ്രമമാണെന്ന് തിരിച്ചറിഞ്ഞതോടെ മലയാളി അലറിവിളിച്ചു. തുടര്‍ന്ന് യുവാവ് കാറില്‍ നിന്നിറങ്ങി ഓടി.ആ സമയം അടുത്തുതന്നെയുണ്ടായിരുന്ന നാലഞ്ച് പേരും ഓടി. യുവാക്കള്‍ സംഘടിതമായാണ് എത്തിയത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അലറിവിളിച്ചെങ്കിലും സഹായത്തിന് ആരും എത്തിയില്ളെന്ന് മലയാളിയായ ആള്‍ പറഞ്ഞു. ഇയാള്‍ വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ട്. സ്റ്റേഷനിലത്തെി പരാതി നല്‍കാനാണ് പൊലീസ് പറഞ്ഞത്.
ഏതാണ്ട് ഒരു മാസം മുമ്പും ഇവിടെ സമാന സംഭവം ഉണ്ടായിരുന്നു. അന്നും മലയാളിക്കുനേരെയാണ് അതിക്രമം നടന്നത്. പൊതുവെ സുരക്ഷിതമായ ബഹ്റൈന്‍െറ തെരുവുകളില്‍ രാത്രിയാവുന്നതോടെ പിടിച്ചുപറിയും മറ്റും നടക്കുന്നുവെന്നത് ഭീതിയോടെയാണ് പ്രവാസികള്‍ കാണുന്നത്.

കാണാം, ‘എല്‍ ക്ളാസികോ’

Posted: 21 Mar 2015 07:49 PM PDT

Image: 
Subtitle: 
ലാ ലിഗയില്‍ റയല്‍ മഡ്രിഡ്- ബാഴ്സലോണ അങ്കം

ബാഴ്സലോണ: ലോകഫുട്ബാളിലെ രാജകീയ ക്ളബുകളുടെ അങ്കമായ ‘എല്‍ ക്ളാസികോ’ക്ക് നൂകാംപ് സ്റ്റേഡിത്തില്‍ ഇന്ന് പന്തുരുളും. സ്പാനിഷ് ലീഗിലെ വാശിയേറിയ പോരാട്ടത്തില്‍ ലയണല്‍ മെസ്സിയുടെ ബാഴ്സലോണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയല്‍ മഡ്രിഡും തമ്മില്‍ ഇന്ന് അര്‍ധരാത്രി 12.30നാണ് കൊമ്പുകോര്‍ക്കുക. 27 മത്സരങ്ങളില്‍നിന്ന് 65 പോയന്‍റുമായി ബാഴ്സയാണ് ലീഗില്‍ മുന്നില്‍. അടുത്തിടെ മികച്ച ഫോമിലത്തൊത്ത റയലിന് ഇത്രയും മത്സരങ്ങളില്‍നിന്ന് 64 പോയന്‍റാണുള്ളത്. തീപാറുന്ന ഈ അങ്കത്തില്‍ ജയിക്കുന്നവര്‍ക്ക് കിരീടത്തിലേക്കുള്ള പാത സുഗമമാകും. ഒക്ടോബര്‍ അവസാനം നടന്ന ആദ്യ എല്‍ ക്ളാസികോയില്‍ 3-1ന് റയലായിരുന്നു ജയിച്ചത്. എന്നാല്‍,  റൊണാള്‍ഡോ ഫോമിലല്ലാത്തത് ടീമിന് തലവേദനയാണ്. മാര്‍ച്ച് ഏഴിന് നടന്ന മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡ് റയലിനെ തോല്‍പിച്ചിരുന്നു.
2015ന്‍െറ തുടക്കത്തില്‍ റയലിന് പിന്നില്‍ അഞ്ച് പോയന്‍റ് പിന്നിലായിരുന്ന ബാഴ്സലോണ പിന്നീട് ശക്തമായി തിരിച്ചുവരുകയായിരുന്നു. മെസ്സിയും നെയ്മറും ലൂയി സുവാരസും ചേരുന്ന ബാഴ്സയും റൊണാള്‍ഡോയും കരീം ബെന്‍സേമയും ഗാരെത് ബെയിലുമടങ്ങുന്ന റയലും പ്രതിഭകളുടെ സംഗമഭൂമിയാണ്.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്ക്കറ്റ്സ് ഇന്ന് ബാഴ്സ നിരയില്‍ പകരക്കാരനായി കളിച്ചേക്കും. കഴിഞ്ഞദിവസം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന ടീമില്‍നിന്ന് മറ്റ് മാറ്റങ്ങള്‍ വരുത്താന്‍ കോച്ച് ലൂയിസ് എന്‍റിക്വെതയാറാവില്ല. ഐകര്‍ കസീയസിന് പകരം കെയ്ലര്‍ നവാസാകും വലകാക്കുക.
 

നാലുപേര്‍ക്ക് ജീവിതമേകി കുഞ്ഞു സ്നേഹ യാത്രയായി

Posted: 21 Mar 2015 07:43 PM PDT

Image: 
Subtitle: 
മസ്തിഷ്കമരണം സംഭവിച്ച സ്നേഹ സൂസന്‍ റെജിയുടെ രണ്ടു വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്തു

കോഴിക്കോട്: ഒമ്പതുവര്‍ഷംമാത്രം ജീവിച്ച് രണ്ടുപേര്‍ക്ക് ജീവിതവും രണ്ടുപേരുടെ ജീവിതത്തില്‍ വെളിച്ചവുംനല്‍കി കുഞ്ഞുസ്നേഹ യാത്രയായി. വെള്ളിമാട്കുന്ന് സ്വദേശി പഴുക്കാളിയില്‍ റെജിവര്‍ഗീസ്-ബെറ്റ്സി റെജി ദമ്പതികളുടെ മൂത്തമകളായ ഒമ്പതു വയസ്സുകാരി സ്നേഹ സൂസന്‍ റെജി തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.
ചേവരമ്പലം സെന്‍റ്മേരീസ് ഇംഗ്ളീഷ് മീഡിയം മൂന്നാംക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന സ്നേഹക്ക് വ്യാഴാഴ്ച രാത്രിയാണ് രക്തസ്രാവം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
തങ്ങളുടെ നഷ്ടത്തിലും തീരാവേദനയിലും മറ്റുള്ളവരുടെ വേദനകൂടി തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ സ്നേഹയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാവുകയായിരുന്നു. ഒമ്പതു വയസ്സുകാരിയുടെ രണ്ടു വൃക്കകളും ചികിത്സയിലായിരുന്ന ബേബി മെമ്മോറിയല്‍ ആശുപത്രിയിലെതന്നെ രോഗിയായ 57 കാരന് നല്‍കി. കരള്‍ എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ 57കാരനും കണ്ണുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കും ദാനംചെയ്തു.
സ്നേഹയുടെ ഒമ്പതുവര്‍ഷംമാത്രം പ്രായമുള്ള കുഞ്ഞുവൃക്കകള്‍ 57കാരനില്‍ ഇനി പ്രവര്‍ത്തിക്കും.
ചെറിയ വൃക്കകളും ചെറിയ രക്തക്കുഴലുകളും വലിയ രക്തക്കുഴലുകളോടുചേര്‍ത്ത് തുന്നിപ്പിടിപ്പിക്കുകയെന്ന അസാധാരണമായ ശസ്ത്രക്രിയയാണ് വിജയകരമായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിര്‍വഹിച്ചത്.  കൂടാതെ, രണ്ടു വൃക്കകളും ഒരു രോഗിക്ക് നല്‍കിയ നിലക്കും ഈ ശസ്ത്രക്രിയ അസാധാരണമാണ്. ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ വിനു ഗോപാല്‍, സുനില്‍ ജോര്‍ജ്, പ്രഫ. തോമസ് മാത്യു, ബേബി ജോസഫ്, യൂറോളജി വിഭാഗത്തിലെ പ്രഫ. റോയ് ചാലി, ഡോ. അബ്ദുല്‍ അസീസ്, ഡോ. പൗലോസ് ചാലി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഇ.കെ. രാംദാസ്, ട്രാന്‍സ്പ്ളാന്‍റ് കോഓഡിനേറ്റര്‍ നിധിന്‍രാജ് തുടങ്ങിയവര്‍ ശസ്ത്രക്രിയക്ക് നേതൃത്വംനല്‍കി.
കോഴിക്കോട് ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഡിസ്ട്രിക്റ്റ് ഡയറക്ടറാണ് പിതാവ് റെജി വര്‍ഗീസ്. അനുജന്‍ സ്റ്റീവ് റെജി.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളിമാട്കുന്ന് മാധ്യമത്തിനു സമീപമുള്ള വീട്ടില്‍ ശുശ്രൂഷകള്‍ക്കുശേഷം വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ സെന്‍റ് മേരീസ് ഇംഗ്ളീഷ് ചര്‍ച്ച് സെമിത്തേരിയില്‍.

യൂസഫലി കേച്ചേരിക്ക് അന്ത്യാഞ്ജലി

Posted: 21 Mar 2015 07:31 PM PDT

Image: 

കേച്ചേരി: അന്തരിച്ച കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിക്ക് ജന്മനാടിന്‍െറ അന്ത്യാഞ്ജലി. ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ നിന്നും കേച്ചേരിയിലെ വീട്ടിലത്തെിച്ച ഭൗതിക ശരീരം ഞായറാഴ്ച രാവിലെ പതിനൊന്ന് മണിമുതല്‍  സാഹിത്യ അക്കാദമി ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഖബറടക്കം ഞായറാഴ്ച നാലുമണിക്ക് കേച്ചരേി പട്ടിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

കൊച്ചി അമൃത ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരം 5.35ഓടെയായിരുന്നു അന്ത്യം. കടുത്ത പ്രമേഹവും ശ്വാസകോശ അണുബാധയും വൃക്കസംബന്ധമായ രോഗവും മൂലം ഡിസംബര്‍ 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില ഇടക്ക് മെച്ചപ്പെട്ടെങ്കിലും ഒരാഴ്ചയിലേറെയായി വെന്‍റിലേറ്ററിന്‍െറ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. മരണസമയത്ത് ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു.

അരനൂറ്റാണ്ടുകാലം മലയാള ചലച്ചിത്ര സംഗീതത്തില്‍ പ്രണയത്തിന്‍െറ സുറുമയെഴുതിയും ഭക്തിയുടെ കൃപാസാഗരം തീര്‍ത്തും പാട്ടിന്‍െറ പതിനാലാം രാവുദിപ്പിച്ച കവിയും ഗാനരചയിതാവുമാണ് യൂസഫലി കേച്ചേരി. 

1963ല്‍ 'മൂടുപടം' എന്ന ചിത്രത്തിന് വേണ്ടി ബാബുരാജ് സംഗീതം നല്‍കി ആലപിച്ച 'മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി' എന്ന ഗാനത്തിലൂടയാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് അമ്മു, കദീജ, ഉദ്യോഗസ്ഥ എന്നീ ചിത്രങ്ങള്‍ക്കും ഗാനങ്ങളെഴുതി. കദീജയിലെ 'സുറുമയെഴുതിയ മിഴികളെ',  ഉദ്യോഗസ്ഥയിലെ 'അനുഗാര ഗാനം പോലെ' എന്നിവ അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചു. 1971 ല്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'മരം' എന്ന ചിത്രത്തിലെ 'പതിനാലാം രാവുദിച്ചത് മാനത്തോ' എന്ന ഗാനമാണ് ചലച്ചിത്ര രംഗത്ത് സ്ഥാനം അരക്കെട്ടുറപ്പിച്ചത്.  'മഴ' എന്ന ചിത്രത്തിലെ ഗാനരചനക്ക് 2000 ല്‍ ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസുഫലി സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്‍റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പിന്നീട് ബി.എല്‍ നേടി അഭിഭാഷകനായി ജോലിചെയ്തു. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍്റെ ബാലപംക്തിയില്‍ ആദ്യ കവിത 'കൃതാര്‍ത്ഥന്‍ ഞാന്‍' പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃത പണ്ഡിതന്‍ കെ.പി. നാരായണ പിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിച്ചിട്ടുണ്ട്.  ഇന്ത്യയില്‍ തന്നെ സംസ്കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്. യൂസഫലിയുടെ ആദ്യത്തെ ഗ്രനഥം 'സൈനബ' യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും എഴുതിയിട്ടുണ്ട്. മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്‍റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യ രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. നീലത്താമര (1979), വനദേവത (1976), മരം (1971) എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.

സൈനബ, സ്തന്യ ബ്രഹ്മം,ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം), അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ,ആലില, കഥയെ പ്രേമിച്ച കവിത,ഹജ്ജിന്‍െറ മതേതര ദര്‍ശനം,പേരറിയാത്ത നൊമ്പരം എന്നിവയാണ് കൃതികള്‍. മൂടുപടം (1962), ഈറ്റ (1978), ശരപഞ്ചരം (1979), പിന്‍നിലാവ് (1983),ഇനിയെങ്കിലും (1983), ഇതിലേ ഇനിയും വരൂ (1986),ധ്വനി, പട്ടണപ്രവേശം (1988),ഗസല്‍, സര്‍ഗം (1992), പരിണയം (1994), പരിണയം (1994), ചിത്രശലഭം (1998), ദാദാ സാഹിബ് (2000),മഴ (2000), കരുമാടിക്കുട്ടന്‍  (2001), ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ (2002), ചൂണ്ട (2003) എന്നിവയാണ് ഗാനരചന നിര്‍വഹിച്ച പ്രധാന സിനിമകള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്,  ചങ്ങമ്പുഴ അവാര്‍ഡ്,  വള്ളത്തോള്‍ പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ഭാര്യ: ഖദീജ. മക്കള്‍: അജിത, ബൈജി, ഹസീന, സബീന, സൂരജ് അലി. മരുമക്കള്‍: എ.ടി.എം. സഗീര്‍ (തൃശൂര്‍ ഡി.സി.സി എക്സി. അംഗം), അബ്ദുല്‍സമദ് (ബിസിനസ്), അഡ്വ. എം.വി. അന്‍വര്‍, പരേതനായ ഡോ. ഷാജഹാന്‍, ഷെറിന്‍.

യൂസുഫലി കേച്ചേരിയടെ ഹിറ്റ് ഗാനങ്ങള്‍

  • ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ
  • പതിനാലാം രാവുദിച്ചത്
  • ഓമലാളെ കണ്ടു ഞാന്‍
  • അനുരാഗ ഗാനം പോലെ
  • അനുരാഗ ലോല ഗാത്രി
  • അക്കരയിക്കരെ നിന്നാലെങ്ങനെ
  • പേരറിയാത്തൊരു നൊമ്പരത്തെ
  • മാനസനിളയില്‍
  • വൈശാഖ സന്ധ്യേ
  • കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
  • കൃഷ്ണകൃപാസാഗരം
  • വടക്ക് നിന്ന പാറിവന്ന വാനമ്പാടി
  • കണ്ണാടി ആദ്യമായെന്‍
  • സംഗീതമേ അമര സല്ലാപമേ
  • ഇശല്‍തേന്‍കണം


 

മഹല്ല് ശാക്തീകരണത്തിലെ സ്ത്രീപ്രാതിനിധ്യം

Posted: 21 Mar 2015 07:30 PM PDT

Image: 

മുസ്ലിം സമുദായത്തിനകത്ത് മഹല്ലുമായി ബന്ധപ്പെട്ട നാനാവിധ ചര്‍ച്ചകളും സംവാദങ്ങളും പലവുരു ഉണ്ടായിട്ടുണ്ട്. ഓരോ കൊച്ചു പ്രദേശങ്ങളിലെയും മുസ്ലിം കുടുംബങ്ങളെ ഏകോപിപ്പിക്കുന്ന സര്‍ഗാത്മക സംവിധാനമാണ് യഥാര്‍ഥത്തില്‍ മഹല്ല്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ മഹല്ല് സംവിധാനത്തില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ വേണമെന്ന മുറവിളി ഉയര്‍ത്തിയിരുന്നത് സമുദായത്തിനകത്തെ പുരോഗമന-നവോത്ഥാന പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നില്ല. പാരമ്പര്യത്തിന്‍െറ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സംഘടനകളുള്‍പ്പെടെ അവരുടെ അജണ്ടയിലെ മുഖ്യ ഇനമായി പുതിയകാലത്തിന്‍െറ ഉള്‍ത്തുടിപ്പുകള്‍ക്ക് അനുസൃതമായ മഹല്ല് നവീകരണ പരിപാടികള്‍ നിശ്ചയിക്കുകയുണ്ടായി. പക്ഷേ, പാരമ്പര്യംകൊണ്ടോ സമ്പത്തുകൊണ്ടോ സമൂഹത്തിന്‍െറ ഉന്നതിയില്‍ നില്‍ക്കുന്നവരെ അവരോധിക്കാനുള്ള ഇടമായി മാത്രം ഒതുങ്ങിപ്പോയി പലപ്പോഴും മഹല്ല് സംവിധാനങ്ങള്‍. മഹല്ലിനു കീഴിലുള്ള കുടുംബാംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുപോലും ശേഖരിക്കപ്പെടാത്തവിധം കുടുസ്സുനിലയില്‍ തുടരുകയാണ് പല മഹല്ലുകളും.
‘മഹല്ല് ശാക്തീകരണം’ എന്ന മനോഹരമായ പദാവലിതന്നെ ഈ വിഷയകമായി ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. കേരളത്തിലെ നൂറുകണക്കിന് മഹല്ലുകള്‍ വ്യത്യസ്ത അജണ്ടകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരു പ്രദേശത്തെ മുസ്ലിം സമുദായത്തിന്‍െറ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കിയുള്ള രചനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവയാണ് ഇത്തരത്തിലുള്ള മഹല്ലുകള്‍. പല മഹല്ലുകളും ഇതര സമുദായങ്ങളുടെ കൂടി പ്രശ്നങ്ങള്‍ക്ക് കാതോര്‍ക്കുന്ന മാനവികതയുടെ വിശാലമായ കാന്‍വാസുകളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ പദ്ധതികള്‍, സാമ്പത്തിക സഹായം, വിവാഹം, കൗണ്‍സലിങ്, സ്വയം തൊഴില്‍ പരിശീലന പദ്ധതികള്‍, ചെറുകിട വായ്പാപദ്ധതികള്‍, മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിങ്ങുകള്‍, കുടുംബ സര്‍വേ, അനാഥ-അഗതി സംരക്ഷണം, പ്രശ്നപരിഹാര സമിതി തുടങ്ങി വൈവിധ്യങ്ങളുടെ വലിയൊരു കലവറയെയാണ് മഹല്ല് പ്രതിനിധാനം ചെയ്യുന്നത്. ഈ സര്‍ഗാത്മക മഹല്ലുകളുടെ ഭരണനിര്‍വഹണ സമിതിയില്‍ സ്ത്രീകള്‍ക്കും അംഗത്വം ലഭിക്കുന്നുണ്ട്.
ഇത്തരത്തില്‍ മനോഹരമായ ഒരു സംവിധാനത്തിന്‍െറ ജനാധിപത്യ സ്വഭാവത്തിന് കൂടുതല്‍ കരുത്തുപകരുന്ന മഹല്ലുകളിലെ സ്ത്രീപ്രാതിനിധ്യം എന്ന ആശയമാണ് ഇപ്പോള്‍ സമുദായത്തിനകത്ത് ചര്‍ച്ചയായിരിക്കുന്നത്. നേരത്തേ ഇത് പലരീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. മുസ്ലിം സ്ത്രീയുടെ സാമൂഹിക ഇടപെടലും സമുദായം ഏറ്റെടുക്കുന്ന ഏതൊരു സംരംഭത്തിലുമുള്ള അര്‍ഹമായ പ്രാതിനിധ്യവും മതപൗരോഹിത്യം വേണ്ടവിധത്തില്‍ അവള്‍ക്ക് വകവെച്ചുനല്‍കിയിട്ടില്ല. അവള്‍കൂടി ഉള്‍പ്പെട്ട വിഷയങ്ങളില്‍പോലും അവളുടെ അഭിപ്രായങ്ങളാരായാനോ പറയാനുള്ളത് കേള്‍ക്കാനോ ഉള്ള വിശാലത നമ്മുടെ മഹല്ലുകള്‍ കൈവരിച്ചിട്ടില്ല. സ്ത്രീ വിദ്യാഭ്യാസത്തിന്‍െറ നിരാകരണം ഉള്‍പ്പെടെയുള്ള പൗരോഹിത്യ തീട്ടൂരങ്ങളെ അത് പുറപ്പെടുവിപ്പിച്ചവരുടെ നാവുകളിലൂടെതന്നെ ഈ സമുദായം തിരുത്തിച്ചിട്ടുണ്ട്. അത് സ്ത്രീകളുടെ പോരാട്ടത്തിന്‍െറ ഫലമായി മാത്രം സംഭവിച്ചതല്ല. പണ്ഡിതന്മാര്‍ക്കും പെണ്‍മക്കളുള്ള പിതാക്കന്മാര്‍ ഉള്‍പ്പെടെ സമുദായത്തിലെ പുരുഷന്മാര്‍ക്കും ഉണ്ടായിട്ടുള്ള ചരിത്രപര മായ തിരിച്ചറിവിന്‍െറ കൂടി ഫലമായുണ്ടായതാണത്. ഇത്തരം ചരിത്രപരമായ ഒരു തിരിച്ചറിവാണ് ഈ വിഷയത്തിലും സമുദായത്തിനുണ്ടാകേണ്ടത്.
മഹല്ല് ഭരണസമിതിയിലെ സ്ത്രീപ്രാതിനിധ്യം പാരമ്പര്യത്തിന് എതിരാണെന്നു പറയുന്നവര്‍ പണ്ട് അവളുടെ കാര്യത്തില്‍ പറഞ്ഞ പല വാക്കുകളും വിഴുങ്ങിയവരാണ്. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തങ്ങള്‍ വിചാരിച്ചിടത്ത് നില്‍ക്കില്ളെന്നുകണ്ടപ്പോള്‍ അവര്‍ സ്വയം തന്നെ അഭിപ്രായങ്ങളില്‍ മാറ്റംവരുത്തി. സ്ത്രീകളുടെ പള്ളിപ്രവേശം പല രീതിയില്‍ നിരാകരിച്ചിട്ടും പറഞ്ഞുപ്രചരിപ്പിച്ച വാക്കുകള്‍ തിരിച്ചെടുക്കേണ്ട പ്രയാസം ഓര്‍ത്ത് ഇത്തരം പാരമ്പര്യവാദികള്‍ക്ക് പള്ളികളുടെ ഓരംചേര്‍ന്ന് ‘യാത്രക്കാരായ സ്ത്രീകള്‍ക്കുള്ള നമസ്കാര മുറി’ പണികഴിപ്പിക്കേണ്ടിവന്നു.  അല്ലാഹുവിന്‍െറ ഭവനമായ പള്ളിയില്‍ ഒരു വിഭാഗത്തിന് അനുമതി പാടേ നിഷേധിക്കുകയും പിന്നീട് നിര്‍ണിതമായ മാനദണ്ഡങ്ങളോടെ പ്രവേശാനുമതി നല്‍കുകയും ചെയ്തതിന്‍െറ കാമ്പില്ലായ്മ പലപ്പോഴും പരിഹാസത്തിന് പാത്രമായിട്ടുണ്ട്. യാത്രാടിക്കറ്റ് കാണിച്ചതിന് ശേഷമാണോ പ്രവേശം സാധ്യമാവുക എന്ന് ഇതുമായി ബന്ധപ്പെട്ട് വിമര്‍ശാത്മകമായ ചോദ്യമുയര്‍ന്നു. ഇത്തരത്തിലുള്ള വിരോധാഭാസങ്ങള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട മതപൗരോഹിത്യത്തിന്‍െറ പലനിലപാടുകളിലും കാണാം. മദ്റസകളുടെ പി.ടി.എ മീറ്റിങ്ങുകളില്‍ സ്ത്രീകളുടെ ഭാഗത്ത് ഒരു മറയും എന്നാല്‍, ഇവര്‍തന്നെ നടത്തുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളിന്‍െറ പി.ടി.എ മീറ്റിങ്ങുകളില്‍ മറ ഒഴിവാക്കിയുമുള്ള രീതി പാരമ്പര്യ വാദത്തിന്‍െറ സൃഷ്ടിയാണ്.
പ്രമാണങ്ങളുടെ പിന്‍ബലവും വര്‍ധിച്ച തോതിലുള്ള സാമൂഹിക സമ്മര്‍ദങ്ങളും പക്വമായ തിരിച്ചറിവുകളും വഴി സ്ത്രീകളുടെ വിഷയത്തില്‍ ക്രമപ്രവൃദ്ധമായ പരിവര്‍ത്തനങ്ങള്‍ നടത്താന്‍ സമുദായത്തിന് സാധിച്ചിട്ടുണ്ടെങ്കില്‍ മഹല്ലുകളിലെ അവളുടെ പ്രാതിനിധ്യം (അതെത്ര ചെറുതാണെങ്കിലും) എന്നത് അസാധ്യമല്ല. അത് പിടിച്ചെടുക്കേണ്ട ഒരു അവകാശമായിട്ടല്ല മുസ്ലിം സ്ത്രീ കരുതുന്നത്. മറിച്ച് അല്ലാഹുവും പ്രവാചകനും വകവെച്ചുനല്‍കിയ അവകാശമായിട്ടാണ്. മുസ്ലിം പെണ്ണുമായി ബന്ധപ്പെട്ട് ഇസ്ലാമിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ച് ഉയര്‍ത്തപ്പെടുന്ന ഏതൊരു പ്രശ്നത്തിലും മതപുരോഹിതന്മാര്‍ നല്‍കിയ മറുപടികള്‍ ഇസ്ലാമിന്‍െറ അന്തസ്സിന് കൂടുതല്‍ മുറിവേല്‍പിക്കുകയാണുണ്ടായത്. ശൈശവവിവാഹത്തെ സദാചാര കാത്തുസൂക്ഷിപ്പിലേക്കും ബഹുഭാര്യത്വത്തെ ആര്‍ത്തവത്തിലേക്കും ചേര്‍ത്തുവെച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മുസ്ലിം പെണ്ണിന്‍െറ ശിരസ്സിനെ വീണ്ടും താഴ്ത്തിക്കളഞ്ഞു. പ്രവാചകനു ശേഷമുള്ള ഭരണകര്‍ത്താക്കള്‍ പ്രവാചക പത്നി ആയിശയുമായി ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നെന്നും പ്രവാചകന്‍െറ അനുയായികള്‍ അവരില്‍നിന്ന് വിദ്യയഭ്യസിച്ചിരുന്നെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പരിശുദ്ധ വേദഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീകളുമായി ബന്ധപ്പെട്ട പല വിധികളുടെയും വിവരണത്തില്‍ സ്ത്രീ ഇടപെടല്‍ ശക്തമായതോതില്‍ കാണാന്‍ സാധിക്കും. അവരില്‍നിന്ന് കേള്‍ക്കാനും നീതിപൂര്‍വം പ്രശ്നം പരിഹരിക്കാനുമുള്ള പ്രവാചകന്‍െറ മാതൃകയാണ് യഥാര്‍ഥത്തില്‍ ഇസ്ലാമിന്‍െറ മാതൃക.
വിശുദ്ധ വേദഗ്രന്ഥത്തിലെ ഒരു സൂക്തത്തിന് നല്‍കപ്പെട്ട പേരുതന്നെ തര്‍ക്കിക്കുന്നവള്‍ എന്നാണ്. ‘സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് പ്രവാചകനോട് തര്‍ക്കിക്കുന്ന വനിതയുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു’ എന്ന് ദൈവവചനം. ഇത്തരത്തിലുള്ള പ്രശ്നാവതരണങ്ങളും തര്‍ക്കങ്ങളും സംവാദങ്ങളുമെല്ലാം ഇസ്ലാമിന്‍െറ ജനാധിപത്യ മനോവ്യവസ്ഥിതിയെ തുറന്നുകാട്ടുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന്‍െറ അടിസ്ഥാന നേതൃത്വമായ മഹല്ല് കമ്മിറ്റികളിലുള്ള സ്ത്രീപ്രാതിനിധ്യം സമൂഹത്തിന്‍െറ സര്‍ഗാത്മക മുന്നേറ്റത്തിനും വികാസത്തിനും സഹായകമാകുമെന്നത് നിസ്തര്‍ക്കമാണ്.

ധര്‍മങ്ങള്‍ സമന്വയിപ്പിച്ച അന്യാദൃശന്‍

Posted: 21 Mar 2015 07:07 PM PDT

Image: 
Subtitle: 
ഡോ. പി.വി. കൃഷ്ണന്‍ നായര്‍

യൂസഫലി കേച്ചേരി അന്തരിച്ച വാര്‍ത്ത ‘മാധ്യമ’ത്തില്‍നിന്ന് അറിയിച്ചപ്പോള്‍ ഒട്ടേറെ ഓര്‍മകള്‍ എന്നില്‍ തിരതള്ളി വന്നു; സുഖവും ദു$ഖവുമുള്ള ഓര്‍മകള്‍. ഞാന്‍ അദ്ദേഹവുമായി ബന്ധം പുലര്‍ത്തിയത് കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്ന നിലയിലാണ്. 2001ല്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റായി ചാര്‍ജെടുത്ത എന്‍.പി. മുഹമ്മദ് 2003 ജനുവരി മൂന്നാം തീയതി കണ്ണടച്ചു. സഹൃദയ ലോകത്തെ ഏറെ വേദനിപ്പിച്ചതായിരുന്നു ആ ചരമം. ഒരു മാസത്തെ ഇടവേളക്ക് ശേഷം സര്‍ക്കാര്‍ യൂസഫലി കേച്ചേരിയെ സാഹിത്യ അക്കാദമി പ്രസിഡന്‍റായി നിയമിച്ചു. ഒരു അധ്യാപകനോടെന്ന പോലെ സ്നേഹാദരങ്ങളോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്. കേച്ചേരിയുടെ ഇഷ്ട കലാലയമായിരുന്ന കേരളവര്‍മ കോളജില്‍ ദീര്‍ഘകാലം ഞാന്‍ അധ്യാപകനായിരുന്നുവെന്നത് അദ്ദേഹത്തിന്‍െറ മമതക്ക് കാരണമായിരിക്കണം. അന്നും പ്രമേഹരോഗത്താല്‍ പീഡിതനായിരുന്നു യുസഫലി. എങ്കിലും അക്കാദമിയുടെ യോഗങ്ങളില്‍ അദ്ദേഹം കൃത്യമായും പങ്കെടുത്തുപോന്നു. സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്‍റിന് ഉണ്ടായിരുന്നു. പ്രഗല്ഭരായിരുന്നു അന്നത്തെ നിര്‍വാഹക സമിതി അംഗങ്ങളും. പ്രഫ. എം.ആര്‍.സി, യു.കെ. കുമാരന്‍, പ്രഫ. എം. തോമസ് മാത്യു, പെരുമ്പടവം ശ്രീധരന്‍, സേതു, ഡി. വിനയചന്ദ്രന്‍, വി. മധുസൂദനന്‍ നായര്‍, വിജയലക്ഷ്മി തുടങ്ങിയവര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ പ്രഗല്ഭമതികളായിരുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളാല്‍ ആ കാലയളവില്‍ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹിമയുണ്ടായി. സാഹിത്യ അക്കാദമിയുടെ ലൈബ്രറിക്ക് വളര്‍ച്ചയുടെ ആധുനിക പടവുകള്‍ കയറാന്‍ കഴിഞ്ഞത് അക്കാലത്താണ്. സാംസ്കാരിക മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍ അനുവദിച്ചുതന്ന ഒരു കോടി രൂപ കൊണ്ട് ഡിജിറ്റലൈസേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുന്നു. യുസഫലി കേച്ചേരി അക്കാദമി പ്രസിഡന്‍റായിരുന്ന കാലത്ത് ഗുണമേന്മയുള്ള പല പരിപാടികളും നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 2003 ഫെബ്രുവരിയില്‍ നടത്തിയ ദേശീയ യുവജന സമ്മേളനം മികവാര്‍ന്നതായിരുന്നു. 2005ല്‍ സാഹിത്യ അക്കാദമി സുവര്‍ണ ജൂബിലി ആഘോഷിച്ചതും യൂസഫലി കേച്ചേരിയുടെ നേതൃത്വത്തിലാണ്. ഒരു വര്‍ഷം നീണ്ട പരിപാടികള്‍ക്ക്; 50 വര്‍ഷം 50 ഗ്രന്ഥങ്ങള്‍ എന്ന ശീര്‍ഷകത്തോടെ മുന്തിയ പുസ്തകങ്ങള്‍ അക്കാദമി പ്രസിദ്ധീകരിക്കുകയുണ്ടായി. യൂസഫലി കേച്ചേരിയെ ഏറെ സന്തോഷിപ്പിച്ചത് 2006 മാര്‍ച്ചില്‍ നടത്തിയ ഇന്ത്യന്‍ കാവ്യോത്സവമായിരുന്നു. സച്ചിദാനന്ദന്‍ അന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി. ആ ഉത്സവം കവികളുടെ സന്തോഷം കൂടിയായിരുന്നു. ജ്ഞാനപീഠം പുരസ്കാരം നേടിയ പ്രശസ്ത കവി കേദാര്‍നാഥ് സിങ് കേച്ചേരിയുമായി നടത്തിയ സംഭാഷണം ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. കലാകാരന്മാരെ അദ്ദേഹം സ്നേഹിച്ചു. അതുകൊണ്ടുതന്നെ അക്കാദമി ഫെലോഷിപ്പ് തുക 25,000ല്‍നിന്നും 50,000 ആയും അവാര്‍ഡ് തുക പത്തായിരത്തില്‍നിന്നും ഇരുപതിനായിരമായും അക്കാദമി വര്‍ധിപ്പിക്കുകയുണ്ടായി. സെക്രട്ടറിയെന്ന നിലയില്‍ നിരുപാധികമായ പ്രവര്‍ത്തന സ്വാതന്ത്ര്യം യൂസഫലി നല്‍കിയിരുന്നുവെന്ന് ഞാന്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അവസാനകാലത്ത് കമലാ സുറയ്യയുടെ 17.25 സെന്‍റ് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതും ഖേദത്തോടെ ഓര്‍ക്കുന്നു. ആ വിവാദം പത്രങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തതാണല്ളോ. സുകുമാര്‍ അഴീക്കോടും കമലാ സുറയ്യയും സാംസ്കാരിക വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറും മറ്റ് നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും അന്ന് നിര്‍വാഹക സമിതിയുടെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. അപ്പോഴും വീക്ഷണ ചാഞ്ചല്യമില്ലാതെ യൂസഫലി കേച്ചേരി തന്‍െറ നിലപാടില്‍ ഉറച്ചുനിന്നു.
യൂസഫലിയുടെ വ്യക്തിത്വത്തിനും പല സവിശേഷതകളുമുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹം ബര്‍ണാഡ് ഷായെ മാതൃകയാക്കിയിരുന്നു. ‘നിങ്ങള്‍ക്ക് എന്താണ് പറയേണ്ടതെന്ന് അറിയുക. പിന്നീട് മുഖത്തടിച്ചതുപോലെ പറയുക’ എന്നതായിരുന്നുവല്ളോ ഷായുടെ രീതി. അതോടൊപ്പം ഗുരുഭക്തി അദ്ദേഹത്തില്‍ നിലീനമായിരുന്നു. തന്‍െറ ഗുരുനാഥനായ കെ.പി. നാരായണ പിഷാരോടി മാസ്റ്ററുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് യൂസഫലി ചെയ്ത പ്രഭാഷണം അതിന്ന് ഉത്തമ നിദര്‍ശനമാണ്. ഭാരതത്തിന്‍െറ സംസ്കാരമഹിമയില്‍ അദ്ദേഹം അഭിമാനിച്ചിരുന്നു. സംസ്കൃത ഭാഷയേയും സാഹിത്യത്തെയും കേച്ചേരി അഗാധമായി സ്നേഹിച്ചിരുന്നു. സംസ്കൃതത്തില്‍ അദ്ദേഹം കവിതകളും ഗാനങ്ങളും രചിച്ചു. കവിതയെ അദ്ദേഹം അമൃതമായി കരുതി. കേച്ചേരിയുടെ പ്രസിദ്ധമായ ഒരു കവിതാ സമാഹാരത്തിന്‍െറ പേരുതന്നെ ‘അമൃത്’ എന്നാണല്ളോ. തന്‍െറ ഉമ്മക്കാണ് അദ്ദേഹം ആ കൃതി സമര്‍പ്പിച്ചിരിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെ ആമുഖത്തില്‍ അദ്ദേഹമെഴുതി -‘ഞാന്‍ ജനിക്കും മുമ്പ്, ജനിച്ചാല്‍ എനിക്ക് നുകരാനുള്ള സ്തന്യ ബ്രഹ്മം എന്‍െറ മാതാവിന്‍െറ നെഞ്ചില്‍ തുളുമ്പിച്ച ക്രാന്തദര്‍ശിയായ ദൈവം എനിക്കൊരു ജീവിതം ചോദിക്കാതെ തന്നു. ചോദിച്ചപ്പോഴാകട്ടെ, വളരെ തന്നു. ഒരു തുള്ളി ചോദിച്ചപ്പോള്‍ ഒരു പാലാഴി തന്നു. ഞാനത് ഹൃദയം കൊണ്ട് കടഞ്ഞപ്പോള്‍ അമൃത്.....
ഒരു ഭക്തന്‍ കേച്ചേരിയില്‍ ഉപഗുപ്തമാണ്. ‘ആലില’ എന്ന കവിതാ സമാഹാരത്തിലെ 38 കവിതകള്‍ ഇതിന് തെളിവ് നല്‍കും. ‘കാമധേനു’ പദ്ധതിയിലൂടെ ലോകത്തെ സംസ്കൃതം പഠിപ്പിച്ച തന്‍െറ സംസ്കൃതാധ്യാപകന്‍ ഇ.പി. ഭരതപ്പിഷാരടിക്കാണ് കേച്ചേരി ഈ കവിതാ സമാഹാരം സമര്‍പ്പിച്ചിരിക്കുന്നത്. സവിതുര്‍വരേണ്യം, കാലടി, ധാത്രി, ആസക്തിയോഗം, കണിക്കൊന്ന, ഉള്‍വിളി തുടങ്ങിയ കവിതകള്‍ അദ്ദേഹത്തിന്‍െറ ആസക്തിബോധത്തിന് തെളിവാണ്. ഇത് സഹൃദയ ലോകത്തോട് പ്രഖ്യാപിച്ചു എന്ന ക്രെഡിറ്റ് ഡോ. എം. ലീലാവതിക്ക് നല്‍കണം. അവര്‍ എഴുതി ‘യൂസഫലിയുടെ കവിതയില്‍നിന്ന് ഭക്തിഭാവത്തിന്‍െറ ഉള്‍വിളി ഉയര്‍ന്ന് ഭാവുകന്‍െറ ചേതസ്സില്‍ തരംഗപരമ്പരയുളവാക്കുന്നു’. ‘അമ്മണിവര്‍ണന്‍ തന്നെ തെളിഞ്ഞുകണ്ടാല്‍’ എന്ന് പാടിയ എഴുത്തച്ഛനോടൊപ്പമാണ് യൂസഫലിയുടെ സ്ഥാനം’.
ഗാന്ധിജിയുടെ ‘സര്‍വധര്‍മ സമന്വയം’ എന്ന ആശയമായിരുന്നു യൂസഫലി കേച്ചേരിയുടേയും ആദര്‍ശം. മതാന്ധതയെ അദ്ദേഹം വെറുത്തു. ചീത്ത ആചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അകറ്റിനിര്‍ത്തി. കുറേപ്പേരെ സ്നേഹിച്ചു, ചിലരെ വെറുക്കുകയും ചെയ്തു. കെ. കരുണാകരനെപ്പോലെ തനിക്ക് ഇഷ്ടപ്പെട്ടവരുമായി സ്ഥിരമായ ബന്ധം പുലര്‍ത്തി.  ധന്യജീവിതമായിരുന്നു അദ്ദേഹത്തിന്‍െറതെന്ന് ആരും പറയും. എങ്കിലും ഒരു ദു$ഖം ബാക്കിനില്‍ക്കുന്നു. മലയാളത്തിലെ ഒരു കബീര്‍ദാസായി ഉയര്‍ന്നുനില്‍ക്കേണ്ട വ്യക്തിത്വമായിരുന്നില്ളേ യൂസഫലി കേച്ചേരിയുടേത്?
കേരള സംഗീത നാടക അക്കാദമി
സെക്രട്ടറിയാണ് ലേഖകന്‍

സൗമ്യ ഗംഭീരന്‍

Posted: 21 Mar 2015 07:00 PM PDT

Image: 

ഗ്രൗണ്ടില്‍ ടീം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കാണികള്‍ വിശ്വാസത്തോടെ പറയുന്നൊരു കാര്യമുണ്ട്. രോഹിതുണ്ടല്ലോ. ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ളാദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും കാണികളുടെ വിശ്വാസം അതായിരുന്നു. രോഹിതുണ്ടല്ലോ, പേടിക്കേണ്ട. ആ വിശ്വാസം തെറ്റല്ലെന്ന് ഈ നാഗ്പുരുകാരന്‍ ബാറ്റുകൊണ്ട് തെളിയിച്ചു. സമചിത്തതതോടെ ബാറ്റേന്തി 126 പന്തില്‍നിന്ന് നേടിയ 137 റണ്‍സുമായി ഇന്ത്യയെ രണ്ടിന് 99 എന്ന നിലയില്‍നിന്ന് 302 റണ്‍സ് എന്ന നിലയിലേക്ക് കൈപിടിച്ചുയര്‍ത്തി രോഹിത്. തിളങ്ങുന്നില്ലെന്ന വിമര്‍ശകരുടെ പറച്ചിലിന് രോഹിത് ഗുരുനാഥ് ശര്‍മ എന്ന രോഹിത് ശര്‍മയുടെ സ്റ്റൈലന്‍ മറുപടി.
മുംബൈ ബോറിവാലി സ്വാമി വിവേകാനന്ദ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ അധ്യാപകര്‍ ഇപ്പോഴും ഓര്‍ക്കുന്നൊരു കുട്ടിയുണ്ട്. ഇന്‍റര്‍ സ്കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ ഡോണ്‍ ബോസ്കോക്കെതിരായ മത്സരത്തില്‍ പന്തുകൊണ്ട് കണ്ണിനുതാഴെ പരിക്കേറ്റ് ചോരയൊലിപ്പിച്ചുനിന്ന ഒരു പയ്യന്‍. അപ്പോഴും ആ കുട്ടി കളി മതിയാക്കിയില്ല. ചോരയൊലിക്കുന്ന മുഖവുമായി കളി തുടര്‍ന്നു. അത്രക്കുണ്ടായിരുന്നു ആ കുട്ടിയുടെ നിശ്ചയദാര്‍ഢ്യം. ബംഗ്ളാദേശിനെതിരെ സെഞ്ച്വറി നേടിയപ്പോഴും രോഹിതിന്‍െറ മുഖത്ത് കണ്ടത് അതേ നിശ്ചയദാര്‍ഢ്യമായിരുന്നു. ഒരു വിവാദത്തിന്‍െറ അകമ്പടിയുണ്ടെങ്കിലും രോഹിതിന്‍െറ നേട്ടത്തിന് തിളക്കം കുറയുന്നില്ല. ഒൗട്ടായ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ച് രോഹിതിനെയും ഇന്ത്യയെയും രക്ഷിച്ചുവെന്ന ആരോപണം ചൂടുപിടിക്കുന്നുമുണ്ട്.
മുംബൈയില്‍ പിറന്നുവീഴുന്ന കുട്ടികളെല്ലാം സച്ചിന്‍ ടെണ്ടുല്‍കറെപ്പോലെയാകണമെന്ന് മോഹിച്ചപ്പോള്‍ രോഹിതിന് ആവേശമായത് സാക്ഷാല്‍ ബ്രയാന്‍ ചാള്‍സ് ലാറയാണ്. സ്കൂള്‍തലത്തില്‍ നേടിയ സെഞ്ച്വറികളാണ് രോഹിതിനെ സ്വാമി വിവേകാനന്ദ സ്കൂളിലത്തെിച്ചത്. ഓഫ് സ്പിന്നറായിട്ടായിരുന്നു തുടക്കം. ബാറ്റിങ്ങില്‍ അത്ര ആത്മവിശ്വാസമില്ലാത്ത കുട്ടി. ഒടുവില്‍ ആ കുട്ടി തിരിച്ചറിഞ്ഞു; തന്‍െറ വഴി ബൗളറായിട്ടല്ലെന്ന്. അങ്ങനെ ബാറ്റുകൊണ്ട് വിസ്മയം തീര്‍ക്കാനിറങ്ങി.
നിറഞ്ഞ ശാന്തത. തിളക്കമുള്ള കണ്ണുകള്‍. ആഗ്രഹിക്കുന്നിടത്തേക്ക് പന്ത് പായിക്കാനുള്ള അസാമാന്യ പാടവം. രോഹിത് ശര്‍മയെന്ന ക്രിക്കറ്റ് പ്രതിഭയെ ഇങ്ങനെ ചുരുക്കിപ്പറയാം. മികച്ച ഷോട്ടുകളാണ് ഈ വലങ്കൈയന്‍ ബാറ്റ്സ്മാന്‍െറ പ്രത്യേകത. ഗ്യാപ് കണ്ടത്തെി ഷോട്ടുതിര്‍ക്കാന്‍ കഴിവല്‍പം കൂടുതല്‍ തന്നെയാണ്. 2007 ജൂണ്‍ 23ന് ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഈ 28കാരന്‍െറ ആദ്യ ആറുവര്‍ഷങ്ങള്‍ അത്ര ശോഭനമായിരുന്നില്ല. 2013ല്‍ ഏകദിനത്തില്‍ ഓപണറായി സ്ഥാനക്കയറ്റം. അതൊരു തുടക്കമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച ഫോമില്‍. ആസ്ട്രേലിയക്കെതിരെ ഡബ്ള്‍ സെഞ്ച്വറി ഉള്‍പ്പെടെ മിന്നിത്തിളങ്ങി. ഏകദിനത്തിലെ മൂന്നാം ഡബ്ള്‍ സെഞ്ച്വറിയായിരുന്നു അത്. അങ്ങനെ ടെസ്റ്റിലേക്ക് വഴിതുറന്നു. 2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം. ആദ്യ രണ്ട് ടെസ്റ്റ് ഇന്നിങ്സുകളിലും സെഞ്ച്വറി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായി. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഏകദിനത്തില്‍ രണ്ട് ഇരട്ട സെഞ്ച്വറി നേടി ചരിത്രമായി. ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കക്കെതിരെ നേടിയത് 173 പന്തില്‍നിന്ന് 264 റണ്‍സ്. ഏകദിനത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറായി ഇത്.
മുംബൈയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള ബോറിവാലി എന്ന ചെറുനഗരത്തില്‍നിന്നാണ് വരവ്. മധ്യവര്‍ഗ മറാത്തികളുടെയും ഗുജറാത്തികളുടെയും കേന്ദ്രം. ഇവിടെയാണ് രോഹിത് എന്ന പയ്യന്‍ ക്രിക്കറ്റിന്‍െറ ബാലപാഠങ്ങള്‍ പഠിച്ചത്. സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്കും ഫാസ്റ്റ് ഫുഡ് കടകള്‍ നിറഞ്ഞ തെരുവുകളുമുള്ള ഈ ചെറുനഗരത്തില്‍നിന്ന് രോഹിത് ശര്‍മയെന്ന 28കാരന്‍ വളര്‍ന്നത് വാനോളമാണ്.
2006-2007 രഞ്ജി സീസണില്‍ മുംബൈക്കുവേണ്ടി അരങ്ങേറി ഗുജറാത്തിനെതിരെ ഇരട്ട സെഞ്ച്വറിയും ബംഗാളിനെതിരെ അര്‍ധ ശതകവും നേടിയതോടെ തലവര തെളിഞ്ഞു. 2007ല്‍ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ നെടുംതൂണായി. പുള്‍ ഷോട്ടുകളിലൂടെയും റിസ്റ്റി സ്ട്രോക്കുകളിലൂടെയും ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അര്‍ധ ശതകം മാന്‍ ഓഫ് ദി മാച്ച് പട്ടവും നേടിക്കൊടുത്തു. സി.ബി സീരീസില്‍ ആസ്ട്രേലിയക്കെതിരെ നേടിയ 66 റണ്‍സ് പ്രശസ്തിയിലേക്കുയര്‍ത്തി. മികച്ച കവര്‍ഡ്രൈവുകളിലൂടെ പടുത്തുയര്‍ത്തിയ ഇന്നിങ്സായിരുന്നു അത്. ബൗളറുടെ കൈയില്‍നിന്ന് കുതിക്കുമ്പോള്‍ തന്നെ ബോളിന്‍െറ ലെങ്ത് കൃത്യമായി മനസ്സിലാക്കിയാണ് കളി. കിടിലന്‍ ഷോട്ട് ഉതിര്‍ക്കാന്‍ വേണ്ട ആലോചനക്ക് ഈ ധാരണ ധാരാളം.
2010നും 2012നും മിടയില്‍ അസ്ഥിരമായിരുന്നു പ്രകടനം. ഈ പഴുതില്‍ സുരേഷ് റെയ്നയും വിരാട് കോഹ്ലിയും ടീമില്‍ ഇടമുറപ്പിച്ചു. ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിലായിരുന്നു രോഹിത് അപ്പോള്‍. ഉഴപ്പനെന്ന് പലരും വിധിയെഴുതി. ശ്രീലങ്കന്‍ പര്യടനത്തിലും കരീബിയന്‍ പര്യടനത്തിലും ഇംഗ്ളണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ഫോം കണ്ടത്തൊനാകാതെ ഉഴറി. ഫലം 2011 ലോകകപ്പ് ടീമില്‍നിന്ന് പുറത്ത്. ലോകകപ്പില്‍ നാഗ്പുരില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ 500 കിലോമീറ്റര്‍ അകലെ ഹൈദരാബാദില്‍ സയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ നേരിടുന്ന മുംബൈ ടീമിനുവേണ്ടി പരിശീലനത്തിലായിരുന്നു.
2013 നവംബര്‍ രണ്ട്. അന്നാണ് ആസ്ട്രേലിയക്കെതിരെ രോഹിതിന്‍െറ ഇരട്ട സെഞ്ച്വറി പിറന്നത്. അനുസ്യൂതമൊഴുകുന്ന ട്രേഡ്മാര്‍ക്ക് ഷോട്ടുകള്‍ നിറഞ്ഞ ഇന്നിങ്സായിരുന്നു അത്. വല്ലാത്തൊരു മാറ്റമായിരുന്നു അത്. ബാറ്റിങ് ലൈനപ്പിലെ മാറ്റമാണ് രോഹിതിലെ പരിവര്‍ത്തനത്തിന് കാരണമെന്നും പറയാം. 2013 ജനുവരിയില്‍ ഓപണിങ് സ്ഥാനത്തേക്ക് മാറിയതുമുതല്‍ ഒന്നിനൊന്നു മെച്ചപ്പെട്ടു. രാഹുല്‍ ദ്രാവിഡിന്‍െറ സ്റ്റൈലും സച്ചിന്‍െറ ആക്രമണശൈലിയും ചേര്‍ന്നൊരു ചേരുവ.
1987 ഏപ്രില്‍ 30നാണ് ജനനം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് കുടിയേറിയ ഗുരുനാഥും പൂര്‍ണിമയുമാണ് മാതാപിതാക്കള്‍. അതുകൊണ്ട് നന്നായി തെലുങ്ക് സംസാരിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരിലൊരാളാണ്. ഡെക്കാന്‍ ചാര്‍ജേഴ്സില്‍ തുടങ്ങി മുംബൈ ഇന്ത്യന്‍സില്‍ എത്തിനില്‍ക്കുന്നു ഐ.പി.എല്‍ കരിയര്‍. രണ്ട് ടെസ്റ്റ് സെഞ്ച്വറികളും ഏഴ് ഏകദിന സെഞ്ച്വറികളും അലങ്കാരം ചാര്‍ത്തുന്നതാണ് രോഹിതിന്‍െറ ക്രിക്കറ്റ് കരിയര്‍.

പാര്‍ട്ടിയുടെ നിയന്ത്രണം ഉറപ്പിച്ച് മാണി; യോഗം പ്രഹസനം

Posted: 21 Mar 2015 12:57 PM PDT

Image: 

കോട്ടയം: ബാര്‍ കോഴ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം കെ.എം. മാണിയെ തലോടി നടന്ന വഴിപാട് ചര്‍ച്ചകളിലൂടെ പ്രഹസനമായി. മാണിക്കെതിരെ വരാന്‍ സാധ്യതയുള്ള കുറ്റപത്രമോ മാണിയുടെ പേരില്‍ പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ രാജി ആവശ്യമോ ഒന്നും ചര്‍ച്ചാവിഷയമേ ആയില്ല. പാര്‍ട്ടിയുടെ സ്റ്റിയറിങ്ങിന്‍െറ നിയന്ത്രണം തന്നില്‍തന്നെ എന്ന് പ്രഖ്യാപിച്ച് മാണി എതിര്‍സ്വരം ഉയര്‍ത്തുന്ന പി.സി. ജോര്‍ജിനെ പരസ്യമായി തള്ളുകയും ചെയ്തു. ഏറ്റുമാനൂരിലെ ഒരു ഉള്‍പ്രദേശത്തുള്ള കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ശനിയാഴ്ച  ഉച്ചക്ക് രണ്ടിന് യോഗം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കെ.എം. മാണി വൈകിയേ എത്തൂവെന്നും അതിനാല്‍ യോഗം വൈകുമെന്നും സ്ഥലത്തത്തെിയ നേതാക്കള്‍ പറഞ്ഞു. പി.സി. ജോര്‍ജ് മൂന്ന് മണിയോടെയും മാണി മൂന്നേകാലോടെയും എത്തി. യോഗം തുടങ്ങിയശേഷമാണ് പി.ജെ. ജോസഫ് എത്തിയത്.
 അടുപ്പമുള്ളവരുമായി കൂടിയാലോചന നടത്തിയശേഷമാണ്  മാണി യോഗത്തിന് തുടക്കമിട്ടത്. തുടക്കത്തില്‍തന്നെ 5.15ന് യോഗം അവസാനിപ്പിക്കുമെന്ന് മാണി പ്രഖ്യാപിച്ചു. എന്നാല്‍, നേരത്തെ പി.സി. ജോര്‍ജ് യോഗത്തിന്‍െറ അവസ്ഥയെക്കുറിച്ച് വാര്‍ത്താലേഖകരോട് വിവരിച്ചു. ഇത് ഒരു പ്രഹസനമായി മാറും. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. തല്‍കാലം മാണിക്ക് തന്‍െറ പിന്തുണയുണ്ടെന്ന് വരുത്തുക കൂടിയായിരുന്നു അദ്ദേഹം. ഒരു മനുഷ്യനെ പരിചയാക്കി എല്ലാവരും കൂടി വെട്ടാന്‍ ശ്രമിക്കുകയാണ്. അത് ശരിയോ? കുറ്റപത്രം വരാതെ ഒന്നും പറയരുത്. കൊച്ചില്ലാതെ പേരിടാന്‍ പറ്റുമോ? എന്നാല്‍ പാര്‍ട്ടി അന്വേഷിച്ച ഗൂഢാലോചന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് യോഗത്തിന് മുമ്പ് ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു. റിപ്പോര്‍ട്ട് ഇത്രയും കാലം പാര്‍ട്ടിയുടെ സ്വകാര്യതയായിരുന്നു. ഇപ്പോള്‍ അത് പബ്ളിക് പ്രോപര്‍ട്ടിയായി മാറി. അതിനാല്‍ ജനസമക്ഷം വെക്കണം. ഇതുപറഞ്ഞ് യോഗത്തിനത്തെിയ പി.സി. ജോര്‍ജ് ശക്തമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഉണ്ടായില്ല.
 കെ.എം. മാണിയുടെ ആമുഖപ്രസംഗത്തോടെ കാര്യങ്ങളുടെ ഗതി എങ്ങോട്ടെന്ന് വ്യക്തമായി. മാണിയില്‍ വിശ്വാസം പ്രകടിപ്പിച്ചുള്ള പ്രമേയം പാസാക്കണമെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞപ്പോള്‍ അവിശ്വാസമില്ലാത്തപ്പോള്‍ എന്തിന് പ്രമേയമെന്നായി മാണി. പിന്നീട് സംസാരിച്ച പി.സി. ജോര്‍ജ് പാര്‍ട്ടിക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കുന്ന കോഴവിവാദത്തെക്കുറിച്ച് സമഗ്ര ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ടു. അതിനായി ഒരുദിവസം നിശ്ചയിക്കണം. തീയതി കെ.എം. മാണിയും പി.ജെ. ജോസഫും ചേര്‍ന്ന് തീരുമാനിക്കണം. ജോര്‍ജിന്‍െറ അഭിപ്രായത്തിന് യോഗത്തില്‍ കാര്യമായ പ്രതികരണം ഉണ്ടായില്ല. പെട്ടെന്നുതന്നെ വിഷയത്തിന്‍െറ ഗതി മാറി. മാണിതന്നെ പറഞ്ഞു; ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കണമെന്ന്. അതും കേവല വര്‍ത്തമാനങ്ങളില്‍ ഒതുങ്ങി. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ റബര്‍, നെല്‍കര്‍ഷകരുടെ പ്രശ്നങ്ങളും ഭൂമിയുടെ ന്യായവില സംബന്ധിച്ച വിഷയങ്ങളും എടുത്തിട്ടു. അവസാനം മാണി നിശ്ചയിച്ച സമയം എത്തി. യോഗം പിരിഞ്ഞു.
പുറത്തുവന്ന മാണി തന്‍െറ നേതൃത്വത്തെ ആരും ചോദ്യംചെയ്യാന്‍ വരേണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വാര്‍ത്താലേഖകരുടെ ചോദ്യങ്ങളെ അഭിമുഖീകരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരില്ളെന്നും തന്നെ താറടിക്കാന്‍ നോക്കേണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇതെല്ലാം തന്‍െറ രാജി ആഗ്രഹിക്കുന്നവരുടെ മനസ്സിലേക്കുള്ള അസ്ത്രങ്ങളാക്കി മാണി എയ്യുകയായിരുന്നു. ജോര്‍ജ് അനുകൂല വിഭാഗം അസ്വസ്ഥമായാണ് ഇറങ്ങിപ്പോയത്.

കേച്ചേരിയില്‍ നിന്ന് ബോംബെയിലേക്കുള്ള ദൂരം

Posted: 21 Mar 2015 12:42 PM PDT

Image: 
Subtitle: 
മധുരസംഗീതത്തിന്‍െറ ദൂരം

യൂസഫലി കേച്ചേരിയില്‍ നിന്ന് രവി ബോംബെയിലേക്ക് ഒട്ടും ദുരമില്ല.... വരികളും സംഗീതവും തമ്മിലുള്ള ചെറിയൊരു ദൂരം മാത്രം
തൃശൂര്‍: കേച്ചേരിയും ബോംബെയും രണ്ട് ദിശകളിലാണ്... രണ്ട് സംസ്കാരങ്ങളാണവിടെ... കേച്ചേരിയില്‍ നിന്ന് ബോംബെയിലേക്ക് കാതങ്ങളുടെ ദൂരവുമുണ്ട്. എന്നാല്‍, യൂസഫലി കേച്ചേരിയില്‍ നിന്ന് രവി ബോംബെയിലേക്ക് ഒട്ടും ദുരമില്ല.... വരികളും സംഗീതവും തമ്മിലുള്ള ചെറിയൊരു ദൂരം മാത്രം. ലയവും ശ്രുതിയും ചേരുന്ന മാധുര്യമായിരുന്നു ഇരുവരും ചേര്‍ന്നപ്പോള്‍ പിറവിയെടുത്ത സംഗീതത്തിന്. ഇപ്പോള്‍ രണ്ടുപേരും കടന്നു പോയിരിക്കുന്നു...  
ഇരുവരുടെയും വേര്‍പാട്  മാര്‍ച്ചിലാണെന്നത് യാദൃച്ഛികം. 2012 മാര്‍ച്ച് എട്ടിനായിരുന്നു ബോംബെ രവിയുടെ മരണം. മൂന്നുവര്‍ഷം പിന്നിട്ടപ്പോള്‍ യൂസഫലിയും. ഓര്‍മയും വിരഹവും ബാക്കിയാക്കി യൂസഫലി കൂടി കടന്നുപോകുമ്പോള്‍ മലയാള കാവ്യലോകം ശ്രുതിയും ലയവും നഷ്ടമായ സംഗീതംപോലെയായി.
 യൂസഫലി കേച്ചേരി- രവി ബോംബെ ടീം മലയാളത്തിന് സമ്മാനിച്ചത് കാലാതീതമായ സംഗീതമാണ്. ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് എന്നെന്നും ഓര്‍ത്തോര്‍ത്തുപാടാന്‍ കഴിയുന്ന ഒരുപിടി നല്ല ഗാനങ്ങളായിരുന്നുവെങ്കില്‍ തനിക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത മനോഹരമായ അനുഭവങ്ങളായിരുന്നു എന്ന് യൂസഫലി പറഞ്ഞിട്ടുണ്ട്.
മൂന്നുവര്‍ഷം മുമ്പ് ബോംബെ രവി ജീവിതത്തോട് വിട പറഞ്ഞപ്പോള്‍ തന്‍െറ അക്ഷരജ്വാലകള്‍ക്ക് സ്വര്‍ണവര്‍ണം പകരാന്‍ ഇനി രവിസാബില്ളെന്നായിരുന്നു മലയാളത്തിന്‍െറ പ്രിയകവിയുടെ പ്രതികരണം.
‘ഭൂലോക വൈകുണ്ഠ പുര വാസനേ ശ്രീരംഗനാഥനേ...’ എന്ന വരികള്‍ വേഗം കുറച്ചും കൂട്ടിയും ഗാനഗന്ധര്‍വ്വന്‍ ആലപിക്കുന്നതും സര്‍ഗത്തിലെ അദ്ഭുതകരമായ ഗാനരംഗമാണ്. സര്‍ഗം ഈ കൂട്ടുകെട്ടിന്‍െറ ഒരു തുടക്കം മാത്രമായിരുന്നു. ഒരുപാട് ചിത്രങ്ങള്‍ ചെയ്തുകൂട്ടുന്നതിലല്ല, മറിച്ച്, നല്ല ഏതാനും ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ഇവര്‍. ആ സൗഭാഗ്യമാണ് നല്ല ഗാനങ്ങളായി മലയാളത്തിന് ലഭിച്ചത്. സര്‍ഗം കഴിഞ്ഞ് പിന്നീട് പരിണയവും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലും ഗസലും തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ജീവന്‍ പകരാന്‍ ഇരുവര്‍ക്കും എളുപ്പം കഴിഞ്ഞു. ഇതിനു പുറമെ ഒരു ആല്‍ബത്തിനുവേണ്ടിയും  ഒന്നിച്ചിരുന്നു. അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍ നിന്‍ ചിരി സായകമാക്കി... എന്ന പരിണയത്തിലെ ഗാനം യൂസഫലി കേച്ചേരിയുടെ പ്രണയാര്‍ദ്രമായ വരികള്‍ക്ക് ബോംബെ രവി പ്രണയസമ്പുഷ്ടമായ ഈണം നല്‍കിയപ്പോഴുണ്ടായ സംഗീതത്തിന്‍െറ നിത്യവിസ്മയമാണ്. ക്ളാസിക്കല്‍ ടച്ചിനൊപ്പം ഗസലിന്‍െറ നേര്‍ത്ത ആവരണവും ആ ഗാനത്തിനുണ്ടായിരുന്നു.
യേശുദാസ് ആ ഗാനം അനായാസമായി ആലപിച്ചപ്പോള്‍ അത് കാമുകിയുടെ ഭാവങ്ങളെക്കുറിച്ച് കാമുകന്‍ പാടുന്ന മലയാളത്തിലെയെന്നല്ല ഇന്ത്യന്‍ ഭാഷകളിലത്തെന്നെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നായി.
കമലിന്‍െറ ഗസല്‍ എന്ന ചിത്രത്തി യൂസഫലി എഴുതിയ ഗാനങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ ശൈലിയുള്ള സംഗീതവും ഈണവും അനിവാര്യമായതിനാല്‍ ആ ചിത്രത്തിലെ സംഗീതസംവിധാനം നിര്‍വഹിക്കാന്‍ മറ്റൊരാളെ തേടേണ്ടി വന്നില്ല. വടക്കുനിന്ന് പാടിവന്ന വാനമ്പാടി..., സംഗീതമേ നിന്‍െറ ദിവ്യസൗഭാഗ്യത്തില്‍..., ഇസൈ തേന്‍കണം കൊണ്ടുവാ..., തുടങ്ങിയ മനോഹര ഗാനങ്ങള്‍ ഗസല്‍ എന്ന ചിത്രത്തിനെ മലയാളിക്ക് പ്രീയപ്പെട്ടതാക്കി.
 മേരെ ലബോംപെ എന്ന ഹിന്ദി ഗാനവും ഗസലില്‍ രവിടച്ച് നിറഞ്ഞതാണ്.
 തന്‍െറ നല്ല വരികള്‍ക്ക് നല്ല ഈണം നല്‍കുന്ന തന്‍െറ പ്രീയപ്പെട്ട ചങ്ങാതി, തന്‍െറ മനസ്സറിയുന്നയാള്‍... ബോംബെ രവിയെ യൂസഫലി വിശേഷിപ്പിച്ചതിങ്ങനെയാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സമഞ്ജസ സമ്മേളനമായിരുന്നു ഇരുവരുടെയും ഒത്തുചേരല്‍.
ഇനി കവിയുടെ പ്രാര്‍ഥനാ വരികള്‍ക്ക് ദൂരെദൂരെ നക്ഷത്രങ്ങള്‍ക്കിടയിലിരുന്ന് സംഗീതത്തിന്‍െറയും ഈണങ്ങളുടെയും മഹാസംഗീതജ്ഞന്‍ ഹൃദയം കൊണ്ട് ഈണം നല്‍കും. സ്വരരാഗ ഗംഗാ പ്രവാഹമായി അത് ഒഴുകിപ്പരക്കും...

‘അരുളപ്പാട്’: മൂന്ന് ജില്ലകളിലെ വളകള്‍ കാലിയായത് മണിക്കൂറുകള്‍ക്കുള്ളില്‍

Posted: 21 Mar 2015 12:17 PM PDT

Image: 

ഹൈദരാബാദ്: ചെറിയ കിംവദന്തിയുണ്ടാകുന്നതും നാട്ടുകാര്‍ പുലിവാലുപിടിക്കുന്നതും സാധാരണയാണ്. എന്നാല്‍, ഒരു കേട്ടുകേള്‍വി കാരണം മൂന്ന് ജില്ലകളിലെ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും വളകള്‍ക്ക് വേണ്ടി പരക്കം പാഞ്ഞ സംഭവം ആദ്യമാണ്. ആളുകളുടെ തിരക്ക് കാരണം എല്ലാ കടകളിലെയും വളകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു.  ചിലയിടങ്ങളില്‍ വളകള്‍ക്ക് വേണ്ടിയുള്ള തിരക്കില്‍ ഒച്ചപ്പാടും പ്രതിഷേധവും അരങ്ങേറിയപ്പോള്‍ പൊലീസിന് ഇടപെടേണ്ടി വന്നു.
തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് വ്യാഴാഴ്ച രസകരമായ സംഭവം നടന്നത്. ആണ്‍മക്കള്‍ സുരക്ഷിതരായിരിക്കണമെങ്കില്‍ ഉഗാദി ആഘോഷത്തിനുമുമ്പ് വിവാഹിതരായ എല്ലാ സ്ത്രീകളും ഒമ്പത് വ്യത്യസ്ത നിറങ്ങളിലുള്ള വളകള്‍ ധരിക്കണമെന്ന് ഇവിടുത്തെ ഒരു ക്ഷേത്രത്തിലെ ദേവിയുടെ അരുളപ്പാടുണ്ടായതായി പരന്ന കിംവദന്തിയാണ് വളക്കച്ചവടം പൊടിപൊടിച്ചത്. കേട്ടപാതി കേള്‍ക്കാത്ത പാതി നാട്ടിലെ സ്ത്രീകളെല്ലാം വള വാങ്ങാന്‍ ഓടി. ടൗണില്‍നിന്നും വളരെ അകലെയുള്ള ആദിവാസി സ്ത്രീകള്‍ വരെ വളകള്‍ക്കായി പരക്കം പാഞ്ഞു. ഫലമോ, എല്ലാ കടകളിലെയും വളകള്‍ മണിക്കൂറുകള്‍കൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആരും വാങ്ങാതെ കിടന്നിരുന്ന വളകള്‍പോലും. വാറങ്കല്‍ ജില്ലയിലുണ്ടായ കേട്ടുകേള്‍വി തൊട്ടടുത്ത ഖമ്മാം ജില്ലയിലേക്കും കരീംനഗറിലേക്കും പരന്നു. സുരക്ഷക്ക് സ്ത്രീകളെല്ലാം നവരംഗി വളകള്‍ ധരിക്കണമെന്ന കിംവദന്തി പുരുഷന്മാരെയും വട്ടംകറക്കി. വെള്ളിയാഴ്ച മുതല്‍ അമാവാസിയായതിനാല്‍, ആ ദിവസം പുതിയ വളകള്‍ ധരിക്കാന്‍ പാടില്ല. എന്നാല്‍ നവരംഗി വളകള്‍ ധരിക്കാനാണെങ്കില്‍ സമയവുമില്ല. ദേവിയുടെ ആഗ്രഹം സാധിക്കാന്‍ ഒറ്റൊരു ദിവസം മാത്രമാണുണ്ടായിരുന്നതെന്നും കരീംനഗറിലെ ഒരു സ്ത്രീ പറഞ്ഞു.
 

ഹരിയാനയില്‍ ഭീതിപരത്തി പശുസംരക്ഷകരുടെ തേര്‍വാഴ്ച

Posted: 21 Mar 2015 11:53 AM PDT

Image: 
Subtitle: 
കന്നുകാലികളുമായി പോകുന്ന ട്രക്കുകള്‍ തടഞ്ഞ് വാഹനത്തിലുള്ളവരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്യുന്നത്

പട്യാല: നിയമം കാറ്റില്‍പറത്തി പശുസംരക്ഷകരുടെ തേര്‍വാഴ്ച. ഗോവധ നിരോധ നിയമം ശക്തമായതോടെ പശുസംരക്ഷണത്തിന്‍െറ പേരില്‍ ജനങ്ങളില്‍ ഭീതിപരത്തി അക്രമങ്ങള്‍ നടത്തുന്നതും അവയുടെ വിഡിയോ ദൃശ്യങ്ങളുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും ഹരിയാനയിലും പഞ്ചാബിലും പതിവായി. ഗോ രക്ഷാ ദള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംഗങ്ങളില്‍ പലരും വെടിയുണ്ടയേല്‍ക്കാത്ത കുപ്പായങ്ങളണിഞ്ഞ് തോക്കുകളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്.
പശുക്കളുമായി പോകുന്ന ട്രക്കുകള്‍ ആക്രമിച്ച് വിഡിയോ പോസ്റ്റു ചെയ്യുന്നതാണ് ഇവരുടെ രീതി. റെയ്ഡുകള്‍ എന്ന് അവകാശപ്പെട്ട് കന്നുകാലികളുമായി പോകുന്ന ട്രക്കുകള്‍ തടഞ്ഞ് വാഹനത്തിലുള്ളവരെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്യുന്നത്. നിരവധി ട്രക്കുകള്‍ പൊതുജനമധ്യത്തില്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കുകയല്ല, ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്ന പശുവിനെതിരെ അതിക്രമങ്ങള്‍ ഉണ്ടാവുമ്പോഴുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നാണ് ഗോ രക്ഷാ ദള്‍ പ്രസിഡന്‍റ് സതീഷ് കുമാര്‍ പറയുന്നത്.  പഞ്ചാബിലും ഹരിയാനയിലും കശാപ്പിന് നിരോധം ഏര്‍പ്പെടുത്തിയെങ്കിലും ഉപാധികള്‍ക്ക് വിധേയമായി ഇവയെ വാഹനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് അനുവദനീയമായിരുന്നു. കശാപ്പിനായി വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് കഴിഞ്ഞയാഴ്ചയാണ് ഹരിയാന വിലക്കിയത്. ഇതിനും മുമ്പാണ് വാഹനം കത്തിക്കലുള്‍പ്പെടെ പല അതിക്രമങ്ങളും നടന്നിരിക്കുന്നത്.
എന്നാല്‍, പൊലീസിന്‍െറ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ല. പശുക്കളെ അനധികൃതമായി കൊല്ലുന്നവര്‍ക്കും വാഹനങ്ങളില്‍ കടത്തുന്നവര്‍ക്കും 10 വര്‍ഷം തടവ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
 

ഇറാന്‍^യു.എസ് ആണവചര്‍ച്ച നിര്‍ത്തിവെച്ചു; അടുത്താഴ്ച വീണ്ടും

Posted: 21 Mar 2015 11:52 AM PDT

Image: 

ലൗസേന്‍ (സ്വിറ്റ്സര്‍ലാന്‍ഡ്): ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന ആണവചര്‍ച്ച നിര്‍ത്തിവെച്ചു. അടുത്തയാഴ്ച വീണ്ടും ചര്‍ച്ച നടക്കും. ഇറാന്‍ പ്രസിഡന്‍റിന്‍െറ മാതാവ് അന്തരിച്ചതിനെ തുടര്‍ന്ന് സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ തെഹ്റാന്‍ പ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനാവാതെ വരുകയായിരുന്നു.
ഇറാന്‍ ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കുകയും പകരം പാശ്ചാത്യ ഉപരോധത്തില്‍ ഇളവുവരുത്തുകയും ചെയ്യുന്ന കരാര്‍ ഉണ്ടാക്കുന്നതിനായാണ് ചര്‍ച്ച. ഇറാന്‍െറ ആണവപ്രതിസന്ധി പരിഹരിക്കുന്നതിന് അവരുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍  ചര്‍ച്ച നടത്തിവരുകയാണ്.ഇതിന്‍െറ ഭാഗമായാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ലൗസേനില്‍   ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ച നടക്കുന്നത്

‘മാര്‍ട്ടി ടു ടോസ്’ = ‘മാര്‍ട്ടി ടു ടണ്‍സ്’

Posted: 21 Mar 2015 10:51 AM PDT

Image: 
Subtitle: 
ഗുപ്റ്റിലിന് ഇടതുകാലില്‍ രണ്ടു വിരലുകള്‍ മാത്രം

വെല്ലിങ്ടണ്‍: കൈയിലും കാലിലുമായി മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ആകെ 17 വിരലുകളേയുള്ളൂ. ഇടതുകാലില്‍ രണ്ടേ രണ്ടു വിരലുകള്‍ മാത്രമുള്ളതുകൊണ്ട് മാര്‍ട്ടി ടു ടോസ് (മാര്‍ട്ടി രണ്ട് കാല്‍ വിരലുകള്‍) എന്ന പേരിലാണ് ന്യൂസിലന്‍ഡ് ടീമിലെ കൂട്ടുകാര്‍ മാര്‍ട്ടിനെ വിളിക്കുന്നത്. എന്നാല്‍, വിരലുകളുടെ എണ്ണത്തിലെ കുറവൊന്നും ഇരട്ടശതകവുമായി ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്നതില്‍നിന്ന് ഈ ഓക്ലന്‍ഡ്കാരനെ തടഞ്ഞില്ല. അങ്ങനെ മാര്‍ട്ടിന്‍ സ്വന്തം വിളിപ്പേരിന് അല്‍പം പരിഷ്കാരം കൂടി നല്‍കി, ഇനി കൂട്ടുകാര്‍ക്ക് മാര്‍ട്ടി ടു ടണ്‍സ് (മാര്‍ട്ടി രണ്ട് സെഞ്ച്വറികള്‍) എന്ന് വിളിക്കാം.

ക്രിക്കറ്റില്‍ മികച്ച ഭാവിപ്രതീക്ഷയുമായി കളിച്ചുവളരുകയായിരുന്ന മാര്‍ട്ടിന്‍െറ ജീവിതത്തില്‍നിന്ന് മൂന്നു വിരലുകളെ നഷ്ടമാക്കിയ സംഭവമുണ്ടായത് 14ാം വയസ്സിലാണ്. പിതാവ് പീറ്ററിന്‍െറ ട്രക്കിങ് ബിസിനസില്‍ സഹായിക്കവെ, സാധനങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍ക്ലിഫ്റ്റ് ട്രക് ഇടതുകാലിലെ മൂന്നു കുഞ്ഞുവിരലുകളെ ചതച്ചരച്ച് കയറിയിറങ്ങി. ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചിട്ടും മൂന്നു വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു. മാര്‍ട്ടിന്‍െറ ക്രിക്കറ്റ് ഭാവിക്കുതന്നെ ഭീഷണിയായ പരിക്ക്. മാനസികമായി തകര്‍ച്ച നേരിടുന്ന മകന്‍െറ ആത്മവിശ്വാസം തിരികെക്കൊണ്ടുവരാന്‍  പിതാവ് ആശ്രയിച്ചതും ക്രിക്കറ്റിനെയാണ്. ആശുപത്രിയില്‍ അവനെ സന്ദര്‍ശിക്കാന്‍ ഏതെങ്കിലും ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ക്ക് വരാന്‍ കഴിയുമോ എന്ന് മുന്‍താരം ജെഫ് ക്രോയോട് പിതാവ് ചോദിച്ചു.

പിറ്റേന്ന് അന്നത്തെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ് കുഞ്ഞു മാര്‍ട്ടിനെ കാണാനത്തെി. ആ സന്ദര്‍ശനം തന്‍െറ മകന് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നതെന്ന് പീറ്റര്‍ പിന്നീട് പറഞ്ഞു. കാല്‍ തറയില്‍ ഉറപ്പിക്കാം എന്നായതോടെ വീണ്ടും കളിയിലേക്ക് തിരിഞ്ഞ മാര്‍ട്ടിന്‍ ഇപ്പോള്‍ ന്യൂസിലന്‍ഡിന്‍െറ സ്വന്തം റെക്കോഡ്വീരനായി മുന്നേറുകയാണ്. തനിക്ക് നഷ്ടം വരുത്തിവെച്ച അപകടം മനസ്സുറപ്പുള്ള ഒരു ക്രിക്കറ്ററായി മാറാന്‍ മാര്‍ട്ടിനെ സഹായിച്ചതായി പിതാവ് പീറ്റര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ആദ്യ നാല് റാങ്കുകാരും സെമിയില്‍

Posted: 21 Mar 2015 10:28 AM PDT

Image: 

സിഡ്നി: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍െറ സെമിഫൈനലില്‍ കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങള്‍. ഏകദിന റാങ്കിങ്ങില്‍ ആദ്യം നാല് സ്ഥാനവും അലങ്കരിക്കുന്ന ടീമുകളാണ് ഇത്തവണ സെമിയില്‍ മത്സരിക്കുന്നത്. ആസ്ട്രേലിയയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 121 ആണ് ഓസീസ് ടീമിന്‍െറ റേറ്റിങ്. 116 റേറ്റിങ്ങുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മാര്‍ച്ച് 26ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. ടൂര്‍ണമെന്‍റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിഫൈനലില്‍ എത്തിയതെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനോട് ആസ്ട്രേലിയ തോറ്റിരുന്നു.

റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡുമായാണ് ദക്ഷിണാഫ്രിക്കക്ക് ഏറ്റുമുട്ടേണ്ടത്. ഇന്ത്യയെ പോലെ തന്നെ എല്ലാ മത്സരങ്ങളിലും ആധികാരിക ജയം നെടിയാണ് ന്യൂസിലാന്‍ഡ് സെമിയില്‍ എത്തിയിരിക്കുന്നത്. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ വിന്‍ഡീസിനെതിരെ 143 റണ്‍സിനാണ് കിവികള്‍ ജയിച്ചുകയറിയത്. എന്നാല്‍ പൂള്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഇന്ത്യയോട് തോല്‍ക്കേണ്ടിവന്നു.

സെമിയില്‍ പ്രവേശിച്ചതില്‍ ഇന്ത്യയും ഓസീസും മാത്രമാണ് ഇതിനുമുമ്പ് വിശ്വജേതാക്കളായത്. ആസ്ട്രേലിയ 1987, 1999, 2003, 2007 എന്നീ വര്‍ഷങ്ങളിലാണ് കപ്പ് നേടിയത്. തുടര്‍ച്ചയായ മൂന്ന് കപ്പുകളില്‍ മുത്തമിട്ട റെക്കോര്‍ഡും കംഗാരുക്കള്‍ക്കാണ്. 1983ലും 2011ലുമാണ് ഇന്ത്യ ജേതാക്കളായത്.

ക്രിക്കറ്റിലെ കരുത്തന്‍മാരാണെങ്കിലും ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും ഇതുവരെ ഫൈനലില്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ 2015ലേതടക്കം ന്യൂസിലാന്‍ഡ് ഏഴ് തവണയും ദക്ഷിണാഫ്രിക്ക നാല് തവണയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ന്യൂസിലാന്‍ഡിലും ആസ്ട്രേലിയയിലുമായി നടന്ന ലോകകപ്പില്‍ പാകിസ്താനാണ് ജേതാക്കളായത്. 1992ലെ ഫൈനലില്‍ ഇംഗ്ളണ്ടിനെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ വിജയക്കൊടി പാറിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP