സ്ത്രീധന നിരോധന നിയമം: സര്‍ക്കാറിനെതിരെ മനേകാ ഗാന്ധി Madhyamam News Feeds |
- സ്ത്രീധന നിരോധന നിയമം: സര്‍ക്കാറിനെതിരെ മനേകാ ഗാന്ധി
- ഐ.എ.എസ് ഓഫീസറുടെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടു
- ‘ഗോള്‍ഡന്‍ റൂട്ടി’ല്‍ തമിഴ്നാടിന്‍െറ പൊളിഞ്ഞ ബസുകള്‍
- ജമീലാ പ്രകാശം ഡി.ജി.പിക്ക് പരാതി നല്‍കി
- തല ചായ്ക്കാന്‍ ഇടം തേടി അനാര്‍ക്കലി; നോവുന്ന കാഴ്ചയായി ഷാഹില്‍
- കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് അടച്ചു; കാത്തിരിപ്പിന് ഇടമില്ലാതെ യാത്രക്കാര്‍
- ഹാഡ പദ്ധതി: മാനദണ്ഡം പാലിക്കാതെ ലക്ഷങ്ങള്‍ വെട്ടിക്കുന്നു
- വെള്ള ധരിക്കണമെന്ന് പൊലീസ്, കാക്കി മതിയെന്ന് വാഹന വകുപ്പ്
- കലാപ രാഷ്ട്രീയത്തിന് മുന്നറിയിപ്പായി ‘മാനവികം’ സംഗമം
- വനിതാ എം.എല്‍.എമാരോട് കാണിച്ചത് തെമ്മാടിത്തം; നേരിടുമെന്ന് വി.എസ്
- അമീറിന്‍െറ ഏഷ്യന്‍ സന്ദര്‍ശനം ഇന്നുമുതല്‍
- ഇസ്ലാമിക സാമ്പത്തിക കര്‍മശാസ്ത്ര സമ്മേളനത്തിന് ദുബൈയില്‍ തുടക്കം
- തെറ്റായ പ്രവൃത്തികള്‍ക്ക് പ്രതിപക്ഷം പ്രതിരോധം സൃഷ്ടിക്കുന്നു ^മുഖ്യമന്ത്രി
- ആധുനിക സിങ്കപ്പൂരിന്‍െറ ശില്‍പി ലീ ക്വാന്‍ യൂ അന്തരിച്ചു
- പ്രവാസി ജഅലാന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: കുട്ടന്‍ ഇലവന്‍ ജേതാക്കള്‍
- സ്പാനിഷ് ലീഗ്: റയലിനെതിരെ ബാഴ്സക്ക് ജയം
- നടപടി ചോദിച്ചുവാങ്ങാന്‍ പി.സി. ജോര്‍ജ്; തള്ളാനാകാതെ മാണി
- ഇഖാമ പുതുക്കുന്നത് നിര്‍ത്തലാക്കിയാല്‍ പ്രതിസന്ധിയിലാകുന്നത് നിരവധിപേര്‍
- കണ്ടവരുണ്ടോ?
- പ്രധാനമന്ത്രി പ്രക്ഷേപിക്കുന്നത് കുത്തകകളുടെ ‘മന്‍ കീ ബാത്’
- കൂട്ട കോപ്പിയടി: ഒറ്റദിവസം കൊണ്ട് 15 ലക്ഷം രൂപ പിഴ ഈടാക്കി
- ഹാഷിംപുര കൂട്ടക്കൊല: വിധിയില്‍ ഇരകള്‍ക്ക് നിരാശ
- സിനിമയിലെ ബാലതാരത്തിന് ഇനി ഭൂമിയില്‍ വീടുവെക്കാം
- ചൊവ്വയെ ചുറ്റി മംഗള്‍യാന്‍ ആറാം മാസത്തിലേക്ക്
- ഗംഗ ശുദ്ധിയാക്കാം; തൃശൂര്‍ സഹോദരന്മാരുടെ സംഗീത ആല്‍ബം ഒരുങ്ങുന്നു
സ്ത്രീധന നിരോധന നിയമം: സര്‍ക്കാറിനെതിരെ മനേകാ ഗാന്ധി Posted: 23 Mar 2015 01:17 AM PDT Image: ന്യൂഡല്‍ഹി: സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. നിലവിലെ നിയമം സ്ത്രീ സൗഹൃദമാണെന്നും അതില്‍ മാറ്റം വരുത്താന്‍ പാടില്ളെന്നും അവര്‍ പറഞ്ഞു. സ്ത്രീധന കേസുകളില്‍ പത്തു ശതമാനവും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ഒരേയൊരു നിയമം ഇതു മാത്രമാണെന്നാണ് താന്‍ കരുതുന്നതെന്നും അത് അതേപടി നിലനില്‍ക്കണമെന്നും മനേക പറഞ്ഞു. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ശിപാര്‍ശ തന്‍റെ മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചിട്ടില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. |
ഐ.എ.എസ് ഓഫീസറുടെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടു Posted: 23 Mar 2015 12:39 AM PDT Image: ബംഗളൂരു: ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. രവിയുടെ കുടുംബത്തിന്‍െറയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്. രവിയുടെ കുടുംബത്തിന്‍െറ വികാരം മാനിച്ചാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ഇപ്പോള്‍ നടക്കുന്ന സി.ഐ.ഡി അന്വേഷണം നീതിയുക്തമാണെന്ന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ ബി.ജെ.പി, ജെ.ഡി.എസ് എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സിദ്ധരാമയ്യക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് 16നാണ് ഡി.കെ രവിയെ സ്വന്തം അപാര്‍ട്ട്മെന്‍റില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്തതിന്‍െറ സൂചനകള്‍ പരിസരത്തുനിന്നും ലഭിച്ചിരുന്നില്ല. രവിയുടെ മരണം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അന്വേഷണം വഴിതെറ്റിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. വാണിജ്യ നികുതി വകുപ്പിലെ ജോയിന്‍റ് കമ്മീഷണറായിരുന്ന രവി, കോലാര്‍, ബംഗളൂരു പ്രദേശങ്ങളിലെ ഭൂമി, മണല്‍ മാഫിയകളില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു . |
‘ഗോള്‍ഡന്‍ റൂട്ടി’ല്‍ തമിഴ്നാടിന്‍െറ പൊളിഞ്ഞ ബസുകള്‍ Posted: 22 Mar 2015 11:56 PM PDT പാറശ്ശാല: കന്യാകുമാരി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ ഏറെയും അപകടകരമായ നിലയില്‍. സീറ്റ് ഒടിഞ്ഞും മേല്‍ഭാഗം തകര്‍ന്നും ഓടുന്ന ബസുകളില്‍ ഭയത്തോടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ 'ഗോള്‍ഡന്‍ റൂട്ട്' എന്നാണ് നാഗര്‍കോവില്‍-തിരുവനന്തപുരം മേഖല അറിയപ്പെടുന്നത്. പെര്‍മിറ്റിന് വിരുദ്ധമായി തമിഴ്നാടിന്‍െറ നിരവധി സര്‍വിസുകള്‍ ഈ റൂട്ടില്‍ ഓടുന്നതായും ആക്ഷേപമുണ്ട്. കൊല്ലങ്കോട്, തേങ്ങാപ്പട്ടണം എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വിസുകള്‍ പലപ്പോഴും നാഗര്‍കോവിലില്‍നിന്നാണ് പുറപ്പെടുക. ഇതിന് സമാനമായി തമിഴ്നാട്ടിലേക്ക് ബസുകള്‍ അയക്കാനോ സര്‍വീസ് ലംഘനം കണ്ടത്തൊനോ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ശ്രമിക്കുന്നില്ളെന്ന ആക്ഷേപവും നിലവിലുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തിലെ ബസ് ചാര്‍ജ് നാല് തവണ വര്‍ധിച്ചപ്പോള്‍ കുറഞ്ഞനിരക്ക് മാത്രമുണ്ടായിരുന്ന തമിഴ്നാടിന് തിരുവനന്തപുരത്തേക്കുള്ള സര്‍വിസുകള്‍ ചാകരയായിരുന്നു. ഇപ്പോഴും അവര്‍ നെയ്യാറ്റിന്‍കര,തമ്പാനൂര്‍ ഭാഗത്തേക്ക് യാത്രക്കാരെ വിളിച്ചുകയറ്റുന്നുണ്ട്. കഴിഞ്ഞയാഴ്ച നടന്ന മണ്ടയ്ക്കാട് കൊട സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ബസുകള്‍ തമിഴ്നാട് കോര്‍പറേഷന്‍ നിരത്തിയിരുനു. ഇപ്പോള്‍ തമിഴ്നാട് സര്‍വീസുകള്‍ക്കും യാത്രാനിരക്ക് വര്‍ധിപ്പിച്ചെങ്കിലും അനുസൃതമായ യാത്രാസൗകര്യം ഒരുക്കുന്നില്ളെന്നാണ് ആക്ഷേപം. പഴക്കം ചെന്ന ബസുകളില്‍ യാത്രക്കാരന് കാല്‍നിവര്‍ത്താനുള്ള സൗകര്യം പോലുമില്ല. ഉറപ്പില്ലാത്ത സീറ്റുകള്‍ പിന്നാക്കം ചാഞ്ഞവയാണ്. നില്‍ക്കുന്നവര്‍ക്ക് പിടിക്കാന്‍ മുകളിലെ തകര്‍ന്ന കമ്പിയാണ് ഏക ആശ്രയം. ബസിന്‍െറ മുകള്‍ഭാഗം ആകെ തകര്‍ന്ന നിലയിലാണ്. മഴ പെയ്താല്‍ വെള്ളം മുഴുവനും ദ്രവിച്ച കമ്പികള്‍ക്കിടയിലൂടെ യാത്രക്കാരന്‍െറ പുറത്തേക്കൊഴുകും. ജനലുകളിലെ കണ്ണാടിയാണെങ്കില്‍ കാലപ്പഴക്കത്താല്‍ ഉയര്‍ത്താനും താഴ്ത്താനും കഴിയാത്ത സ്ഥിതിയിലാണ്. തമിഴ്നാടിന്‍െറ വ്യാജ സര്‍വിസുകളെ കണ്ടത്തൊനോ പകരം സംവിധാനം ഏര്‍പ്പെടുത്താനോ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നില്ളെന്നും യാത്രക്കാര്‍ പറയുന്നു. |
ജമീലാ പ്രകാശം ഡി.ജി.പിക്ക് പരാതി നല്‍കി Posted: 22 Mar 2015 11:30 PM PDT Image: തിരുവനന്തപുരം: നിയമസഭയില്‍ നടന്ന സംഭവത്തില്‍ ജമീലാ പ്രകാശം എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എക്കെതിരെയാണ് പരാതി നല്‍കിയത്. സഭയിലെ സംഘര്‍ഷത്തിനിടെ തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അവര്‍ പരാതിയില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടത്തെിയാണ് ജമീല പരാതി നല്‍കിയത്. നിയമോപദേശം തേടിയതിനുശേഷം നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി അറിയിച്ചതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. |
തല ചായ്ക്കാന്‍ ഇടം തേടി അനാര്‍ക്കലി; നോവുന്ന കാഴ്ചയായി ഷാഹില്‍ Posted: 22 Mar 2015 11:29 PM PDT Image: മഞ്ചേശ്വരം: വാടക വീട്ടില്‍നിന്ന് പുറത്താക്കിയതോടെ ശാരീരിക വൈകല്യമുള്ള മകനെയും കൊണ്ട് തലചായ്ക്കാന്‍ ഒരിടം തേടി വീട്ടമ്മ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തുന്ന കുത്തിയിരിപ്പ് സത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. ഉപ്പള ബപ്പായ്തൊട്ടിയിലെ അനാര്‍ക്കലി (48) എന്ന വീട്ടമ്മയാണ് കഴിഞ്ഞ അഞ്ചുദിവസമായി പഞ്ചായത്തിന് മുന്നില്‍ ഒറ്റപ്പെട്ട പ്രതിഷേധം നടത്തുന്നത്. |
കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് അടച്ചു; കാത്തിരിപ്പിന് ഇടമില്ലാതെ യാത്രക്കാര്‍ Posted: 22 Mar 2015 11:25 PM PDT കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പ്രവേശ കവാടം കോണ്‍ക്രീറ്റ് ചെയ്യല്‍ പദ്ധതിയുടെ ഭാഗമായി പൊളിക്കല്‍ നടപടി തുടങ്ങി. |
ഹാഡ പദ്ധതി: മാനദണ്ഡം പാലിക്കാതെ ലക്ഷങ്ങള്‍ വെട്ടിക്കുന്നു Posted: 22 Mar 2015 10:50 PM PDT വണ്ടൂര്‍: പല പഞ്ചായത്തുകളിലെയും ഹാഡ പദ്ധതികള്‍ മാനദണ്ഡം കാറ്റില്‍ പറത്തിയെന്ന് വിവരാവകാശ രേഖ. പ്രകൃതിദുരന്തങ്ങളുണ്ടായ പഞ്ചായത്തുകള്‍ക്കാണ് പദ്ധതി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഒരു ദുരന്തം പോലുമില്ലാത്ത പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. 30 ലക്ഷം രൂപ വരെ ചെലവിലാണ് പദ്ധതിയുടെ ഭാഗമായി തടയണ നിര്‍മാണം നടത്തുന്നത്. വേനല്‍ ആരംഭത്തില്‍തന്നെ നീരൊഴുക്ക് നിലച്ച് വരണ്ട തോടുകളിലാണ് പല പ്രവൃത്തികളും. പ്രകൃതിദുരന്തത്തിന്‍െറ പേരില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ ഫണ്ട് വെട്ടിപ്പ് ആക്ഷേപം വ്യാപകമാണ്. |
വെള്ള ധരിക്കണമെന്ന് പൊലീസ്, കാക്കി മതിയെന്ന് വാഹന വകുപ്പ് Posted: 22 Mar 2015 10:38 PM PDT കൊച്ചി: ഓട്ടോ -ടാക്സി ഡ്രൈവര്‍മാര്‍ യൂനിഫോം കാക്കി അണിഞ്ഞാലും വെള്ളയണിഞ്ഞാലും അധികാരികള്‍ പിടികൂടി പിഴ ചുമത്തും. ഏത് യൂനിഫോം ധരിക്കണമെന്ന ധര്‍മസങ്കടത്തിലാണ് ഡ്രൈവര്‍മാര്‍. ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവില്‍ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ കാക്കി ധരിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വഴിയില്‍ പിടികൂടുന്ന പൊലീസ് പിഴചുമത്തും. |
കലാപ രാഷ്ട്രീയത്തിന് മുന്നറിയിപ്പായി ‘മാനവികം’ സംഗമം Posted: 22 Mar 2015 10:33 PM PDT നാദാപുരം: മനുഷ്യരെ അറുകൊല ചെയ്യുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്യുന്ന കലാപരാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പായി പുറമേരിയില്‍ നടന്ന 'മാനവികം' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 'സ്നേഹം പങ്കുവെക്കാം, അതിരുകള്‍ മായ്ച്ചുകളയാം' എന്ന തലക്കെട്ടില്‍ കെ.ആര്‍ ഹൈസ്കൂള്‍ മൈതാനിയില്‍ നടന്ന സ്നേഹ സംഗമത്തില്‍ ഭിന്നതകളുടെ വേലിക്കെട്ടുകള്‍ ഇല്ലാതാക്കി വന്‍ ജനാവലി പങ്കാളികളായി. തൂണേരി കൊലപാതകത്തിന്‍െറയും വീടാക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. |
വനിതാ എം.എല്‍.എമാരോട് കാണിച്ചത് തെമ്മാടിത്തം; നേരിടുമെന്ന് വി.എസ് Posted: 22 Mar 2015 09:42 PM PDT Image: തിരുവനന്തപുരം: ബജറ്റ് അവതിപ്പിച്ച ദിവസം വനിതാ എം.എല്‍.എമാര്‍ക്കെതിരെ ഭരണപക്ഷ എം.എല്‍.മാര്‍ കാണിച്ചത് തെമ്മാടിത്തമാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇത് മറ്റു വഴിയില്‍ നേരിടുമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു. നിയസഭക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ എം.എല്‍.എമാര്‍ക്കെതിരെ ആക്രമണം നടത്തിയ യു.ഡി.എഫ് എം.എല്‍.എമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പ്രതിപക്ഷ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യുന്നതിന് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിക്ക് തോന്നിയില്ല. ഏകപക്ഷീയമായി നടപടി എടുത്തശേഷം ഭരണപക്ഷത്തിന്‍െറ കാര്യം വരുമ്പോള്‍ ഒരുമിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാം എന്നു പറയുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ ഭരണപക്ഷത്തിന്‍െറ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ് ആരോപിച്ചു. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് പ്രതിപക്ഷത്തിന് നേട്ടമാണ്. അഞ്ച് പ്രതിപക്ഷ എം.എല്‍.എമാരുടെ സസ്പെന്‍ഷന്‍ ഇതോടെ അവസാനിച്ചുവെന്നും വി. എസ് പറഞ്ഞു. ലഡു നല്‍കിക്കൊണ്ട് പാസാക്കിയെന്ന് അവകാശപ്പെടുന്ന ബജറ്റ് റദ്ദാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
|
അമീറിന്‍െറ ഏഷ്യന്‍ സന്ദര്‍ശനം ഇന്നുമുതല്‍ Posted: 22 Mar 2015 09:35 PM PDT Image: ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഏഷ്യന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. പാകിസ്ഥാനും ശ്രീലങ്കയും സന്ദര്‍ശിച്ച ശേഷമാണ് അമീര്‍ ഇന്ത്യയിലത്തെുക. 2013ല്‍ അമീര്‍ സ്ഥാനമേറ്റെടുത്തശേഷം ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ആദ്യമായാണ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. നാളെ വൈകുന്നേരത്തോടെ ഇന്ത്യയിലത്തെുന്ന അമീര്‍ 25-ന് ഭരണാധികാരികളുമായി ചര്‍ച്ച നടത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി അമീര്‍ ചര്‍ച്ച നടത്തും. രാഷ്ട്രപതി അദ്ദേഹത്തിന് ഒൗദ്യോഗികവിരുന്നൊരുക്കും. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ കസ്റ്റഡിയിലുള്ള 39 ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് ഖത്തറിന്‍െറ സഹായം ഇന്ത്യ അഭ്യര്‍ഥിക്കും. ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ‘മേക് ഇന്‍ ഇന്ത്യ’ കാമ്പയിന്‍െറ ഭാഗമായി ഖത്തറില്‍ നിന്ന് കമ്പനികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുണ്ടാവും. ഖത്തറില്‍ 2022-ല്‍ നടക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപമിറക്കാനുളള സാധ്യതയും ഇന്ത്യ പരിശോധിക്കും. ഖത്തറില്‍ ആറ് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്.ഇന്ത്യക്കാവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്‍െറ 86 ശതമാനവും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാജ്യത്തെ വ്യവസായ പ്രമുഖരും അമീറിനെ അനുഗമിക്കുന്നുണ്ട്. |
ഇസ്ലാമിക സാമ്പത്തിക കര്‍മശാസ്ത്ര സമ്മേളനത്തിന് ദുബൈയില്‍ തുടക്കം Posted: 22 Mar 2015 08:52 PM PDT Image: ദുബൈ: ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ പ്രസക്തിയും സാധ്യതകളും വിശകലനം ചെയ്യുന്ന ഇസ്ലാമിക സാമ്പത്തിക കര്‍മശാസ്ത്ര സമ്മേളനത്തിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. |
തെറ്റായ പ്രവൃത്തികള്‍ക്ക് പ്രതിപക്ഷം പ്രതിരോധം സൃഷ്ടിക്കുന്നു ^മുഖ്യമന്ത്രി Posted: 22 Mar 2015 08:45 PM PDT Image: തിരുവനന്തപുരം: നിയമസഭയില്‍ തങ്ങള്‍ നടത്തിയ തെറ്റായ പ്രവൃത്തികള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനാണ് വനിതാ എം.എല്‍.എമാരെ അപമാനിച്ചു എന്ന് പ്രതിപക്ഷം ആരോപിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷം എന്താണ് സഭയില്‍ ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷം പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ്. നിയമസഭയിലെ ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് കാണണം എന്ന ആവശ്യത്തോട് പ്രതിപക്ഷം യോജിച്ചില്ല. ബജറ്റ് പോലും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. ഭരണകക്ഷിയെ പൂര്‍ണമായും പ്രതിസന്ധിയിലാക്കുകയാണ്. സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും നിയമസഭാ സമ്മേളനം നടത്തിക്കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയിലായി. സമ്മേളനം മുന്നോട്ടുകൊണ്ടുപോവാന്‍ പ്രതിപക്ഷത്തിന് ആഗ്രഹമില്ല. അവരുടെ പാര്‍ട്ടിയിലെ പ്രശ്നമാണോ ഇതിന് കാരണം എന്ന് അറിയില്ല. ഫോട്ടോയുമായി വന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ വീഡിയോ കാണിക്കുന്നില്ല. അത് കണ്ടാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. |
ആധുനിക സിങ്കപ്പൂരിന്‍െറ ശില്‍പി ലീ ക്വാന്‍ യൂ അന്തരിച്ചു Posted: 22 Mar 2015 08:20 PM PDT Image: സിങ്കപ്പൂര്‍: ആധുനിക സിംഗപ്പൂരിന്‍െറ ശില്‍പിയും മുന്‍ പ്രധാനമന്ത്രിയുമായി ലീ ക്വാന്‍ യൂ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് പുലച്ചെ സിങ്കപ്പൂര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ചെറു തുറമുഖ നഗരമായിരുന്ന സിങ്കപ്പൂരിനെ ആധുനികവല്‍ക്കരിക്കുകയും സാമ്പത്തിക കേന്ദ്രമാക്കുകയും ചെയ്യുന്നതില്‍ ലീ നിര്‍ണായക പങ്ക് വഹിച്ചു. സിങ്കപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ലീ കുവാന്‍ 1959 ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 31 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയാണ് അദ്ദേഹം രൂപം നല്‍കിയ പാര്‍ട്ടി. 2011 വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അതേസമയം ലീയുടെ ഏകാധിപത്യ പ്രവണതയുള്ള ഭരണരീതിയും ഏറെ വിമര്‍ശങ്ങള്‍ക്ക് കാരണമായി. ലീയുടെ നിര്യാണത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും അനുശോചനം രേഖപ്പെടുത്തി. |
പ്രവാസി ജഅലാന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: കുട്ടന്‍ ഇലവന്‍ ജേതാക്കള്‍ Posted: 22 Mar 2015 08:20 PM PDT Image: ജഅലാന്‍ ബൂഅലി: പ്രവാസി ജഅലാന്‍ കപ്പ് ഫ്ളഡ്ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബൂഅലിയിലെ കുട്ടന്‍ ഇലവന്‍ ജേതാക്കളായി. ആവേശകരമായ കലാശക്കളിയില്‍ പ്രവാസി ഇബ്രയെ എട്ടു വിക്കറ്റിനാണ് കുട്ടന്‍ ഇലവന്‍ തോല്‍പിച്ചത്. ഫൈനലിലടക്കം ടൂര്‍ണമെന്‍റിലുടനീളം ആള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച കുട്ടന്‍ ഇലവനിലെ റോണി ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിസും ആയി തെരഞ്ഞെടുക്കപ്പെട്ടു. |
സ്പാനിഷ് ലീഗ്: റയലിനെതിരെ ബാഴ്സക്ക് ജയം Posted: 22 Mar 2015 08:13 PM PDT Image: മഡ്രിഡ്: സ്പാനിഷ് ലീഗിലെ എല്‍ ക്ളാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണക്ക് ജയം. റയല്‍ മഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ലൂയി സുവാരസാണ് ബാഴ്സക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ജയത്തോടെ 68 പോയന്‍റുമായി ബാഴ്സലോണ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് പോയന്‍റ് പിന്നിലുള്ള റയല്‍ രണ്ടാം സ്ഥാനത്താണ്. തുടക്കം മുതല്‍ മികച്ച മുന്നേറ്റമാണ് ബാഴ്സയും റയലും കാഴ്ചവെച്ചത്. 19 ാം മിനുറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഫ്രീ കിക്കില്‍ നിന്നും ജെര്‍മി മാത്യു ബാഴ്സക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍ 31 ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 56 ാം മിനിറ്റില്‍ ഡാനി ആല്‍വേസ് നല്‍കി പാസ് ഗോളാക്കി ലൂയി സുവാരസ് ബാഴ്സയുടെ ലീഡുയര്‍ത്തി. ഒരു ലക്ഷത്തോളം വരുന്ന സ്വന്തം കാണികളുടെ മുന്നിലായിരുന്നു ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയം. |
നടപടി ചോദിച്ചുവാങ്ങാന്‍ പി.സി. ജോര്‍ജ്; തള്ളാനാകാതെ മാണി Posted: 22 Mar 2015 07:39 PM PDT Image: Subtitle: നേതൃത്വത്തെ പ്രകോപിപ്പിച്ച് പുറത്തേക്കുള്ള വഴി തേടുന്നതിന്‍െറ ഭാഗമായാണ് പി.സി. ജോര്‍ജ് നിലപാട് കടുപ്പിച്ചതെന്നാണ് സൂചന കോട്ടയം: ചെയര്‍മാന്‍ കെ.എം. മാണിയെയും പാര്‍ട്ടിയെയും വെല്ലുവിളിച്ച് പി.സി. ജോര്‍ജ് തുറന്ന പോരിനിറങ്ങുമ്പോഴും തള്ളാനാകാതെ കേരള കോണ്‍ഗ്രസ് നേതൃത്വം. നേതൃത്വത്തെ പ്രകോപിപ്പിച്ച് പുറത്തേക്കുള്ള വഴി തേടുന്നതിന്‍െറ ഭാഗമായാണ് പി.സി. ജോര്‍ജ് നിലപാട് കടുപ്പിച്ചതെന്നാണ് സൂചന. പാര്‍ട്ടിയില്‍ വിമതവേഷം കെട്ടുന്ന ജോര്‍ജ് ഇനിയും കാത്തിരിക്കാനാകില്ളെന്ന സൂചനയാണ് ഒപ്പമുള്ളവര്‍ക്ക് നല്‍കുന്നത്. |
ഇഖാമ പുതുക്കുന്നത് നിര്‍ത്തലാക്കിയാല്‍ പ്രതിസന്ധിയിലാകുന്നത് നിരവധിപേര്‍ Posted: 22 Mar 2015 07:30 PM PDT Image: ബുറൈദ: ഇഖാമയുടെ കാലവധി കഴിഞ്ഞാല്‍ പുതുക്കുകയില്ളെന്നും അത്തരക്കാരെ നാടുകടത്തുമെന്നുള്ള സൗദി അധികൃതരുടെ പ്രഖ്യാപനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. നിതാഖാത്ത് പരിഷ്കാരങ്ങളൂടെ അടുത്ത ഘട്ടമെന്ന നിലയില്‍ രണ്ടാഴ്ച മുമ്പ് തുടക്കം കുറിച്ച കര്‍ശന പരിശോധനയുടെ പ്രഖ്യാപനവേളയിലാണ് തൊഴില്‍ മന്ത്രാലയം ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കുകയില്ളെന്നും അത്തരക്കാരെ നാടുകടത്തുമെന്നും പ്രഖ്യാപിച്ചത്. |
Posted: 22 Mar 2015 07:06 PM PDT Image: ഒളിവും തിരോധാനവും ഇന്ത്യക്കും നമ്മുടെ രാഷ്ട്രീയത്തിനും പുതുമയുള്ള കാര്യമല്ല. ഒളിച്ചുപോയ സിദ്ധാര്‍ഥനില്‍നിന്നാണ് ബുദ്ധന്‍െറ പിറവി. സ്വാതന്ത്ര്യസമരത്തിന്‍െറ ഒത്തനടുവില്‍നിന്ന്, പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധം കാണാതെപോയ നേതാവാണ് സുഭാഷ് ചന്ദ്രബോസ്. പൊലീസിനെ വെട്ടിച്ച് ദീര്‍ഘകാലം ഒളിവുജീവിതം നയിച്ച ഒരുപാട് രാഷ്ട്രീയ നേതാക്കള്‍ നമുക്കുണ്ട്. രാഷ്ട്രീയത്തില്‍നിന്ന് സന്ന്യാസത്തിന്‍െറ ഹിമാലയ സാനുക്കളിലേക്കു പോവുകയും തരംപോലെ തിരിച്ചത്തെി മന്ത്രിയാവുകയും ചെയ്യുന്ന ബഹുവിധ വേഷക്കാരിയാണ് ഉമാഭാരതി. ജനത്തിന് മുഖംകൊടുക്കാതെ മുങ്ങിക്കളയുന്ന കൂട്ടര്‍ അന്യത്ര. ഐതിഹ്യങ്ങളിലേക്കും പുരാണങ്ങളിലേക്കും കടന്നുചെന്നാല്‍, കല്യാണസൗഗന്ധികം തേടി ഭീമന്‍ പോയിട്ടുണ്ട്. പുലിപ്പാലു തേടിപ്പോയി അയ്യപ്പന്‍ സാഹസികനായി. മരുത്വാമല പിഴുതെടുക്കാനും സീതയെ കണ്ടത്തൊനുമൊക്ക ഹനുമാന്‍ പോയി. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് രാഹുല്‍ ഗാന്ധി. വര്‍ത്തമാനകാലത്തിനൊത്ത വിധം പാര്‍ട്ടിയെ കണ്ടെടുക്കാനാണ് യുവനേതാവ് മുങ്ങിയിരിക്കുന്നത്. പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കാന്‍ നേതാവ് മുങ്ങുന്ന സംഭവം ലോകത്തുതന്നെ ആദ്യമാണ്. പൊങ്ങുന്ന ലക്ഷണമാകട്ടെ, കാണുന്നതുമില്ല. |
പ്രധാനമന്ത്രി പ്രക്ഷേപിക്കുന്നത് കുത്തകകളുടെ ‘മന്‍ കീ ബാത്’ Posted: 22 Mar 2015 06:52 PM PDT Image: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ലോക്സഭ പാസാക്കി രാജ്യസഭയുടെ അംഗീകാരത്തിനു കാത്തിരിക്കെ പ്രതിപക്ഷം ഏകോപിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. നിയമത്തിന്‍െറ ആഘാതം ബാധിക്കുന്ന സാധാരണക്കാര്‍ക്ക് ചെവികൊടുക്കാത്ത ജനാധിപത്യവിരുദ്ധ വകുപ്പുകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശങ്ങളെ നുണയെന്നുപറഞ്ഞ് തള്ളിക്കളയുകയാണ് പ്രധാനമന്ത്രി. ഞായറാഴ്ച ആകാശവാണി പ്രക്ഷേപണംചെയ്ത മാസാന്ത ‘മന്‍ കീ ബാത്’ പരിപാടിയില്‍ പ്രതിപക്ഷ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി പക്ഷേ, മറുപടിയെന്നോണം വിശദീകരിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്‍െറയും സര്‍ക്കാറിന്‍െറയും നിലപാടില്ലായ്മയോ അല്ളെങ്കില്‍, വന്‍കിടക്കാരായ കുത്തകകള്‍ക്കു വഴങ്ങുമ്പോഴുള്ള നില്‍ക്കക്കള്ളിയില്ലായ്മയോ ആണ് വ്യക്തമാക്കുന്നത്. 2013ല്‍ മന്‍മോഹന്‍ സിങ്ങിന്‍െറ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ‘പോരായ്മകള്‍’ തീര്‍ത്താണ് ‘മതിയായ നഷ്ടപരിഹാര അവകാശവും ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ സുതാര്യതയും ഉറപ്പ് വരുത്തിയാണ് ഭേദഗതി ബില്‍-2015’ കൊണ്ടുവന്നതെന്ന് മോദി സര്‍ക്കാര്‍ വാദിക്കുമ്പോള്‍ വരുത്തിയ തിരുത്തുകളത്രയും കര്‍ഷകവിരുദ്ധവും ജനാധിപത്യതാല്‍പര്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനാവില്ല. മേയില്‍ പാര്‍ലമെന്‍റിന്‍െറ നടപ്പുസമ്മേളനം തീരും മുമ്പ് ബില്‍ പാസാകാതിരുന്നാല്‍ ഡിസംബറില്‍ ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച അടിയന്തര ഉത്തരവ് ദുര്‍ബലമാകും. അതിനാല്‍, തിരക്കിട്ട് ഇത് പാസാക്കിയെടുക്കാനുള്ള നീക്കമാണ് ഗവണ്‍മെന്‍റ് നടത്തുന്നത്. ഇല്ളെങ്കില്‍, പാര്‍ലമെന്‍റ് ഒന്നിച്ചോ രാജ്യസഭയോ പ്രൊറോഗ് ചെയ്ത് ബില്‍ മരവിക്കാതിരിക്കാനുള്ള ശ്രമംവരെ ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയൊരു നിവര്‍ത്തികേടില്‍ നിന്ന് സംസാരിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമൊക്കെ ഏതുവിധ നിര്‍ദേശവും നിയമഭേദഗതി സംബന്ധിച്ച് സ്വീകാര്യമാണെന്നു പറയുന്നു. ഒപ്പംതന്നെ ബില്ലിലെ എല്ലാ വകുപ്പുകളും സുഭദ്രമാണെന്നു വാദിക്കുന്നു. അതേ ശ്വാസത്തില്‍തന്നെ സംസ്ഥാനങ്ങള്‍ക്ക് യഥോചിതം പഴയ നിയമവും പരിഗണിക്കാമെന്ന് സമാധാനിപ്പിക്കുന്നു. ഇതെല്ലാംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തിലെ പ്രശ്നങ്ങള്‍ ഗവണ്‍മെന്‍റിനു ബോധ്യമാകായ്കയല്ല, ആര്‍ക്കോ വേണ്ടി വസ്തുതകള്‍ മറച്ചുവെക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്. |
കൂട്ട കോപ്പിയടി: ഒറ്റദിവസം കൊണ്ട് 15 ലക്ഷം രൂപ പിഴ ഈടാക്കി Posted: 22 Mar 2015 04:30 PM PDT Image: പട്ന: ബിഹാറില്‍ 10ാം ക്ളാസ് പരീക്ഷയില്‍ കൂട്ട കോപ്പിയടി പുറത്തുവന്ന സംഭവത്തില്‍ ഒറ്റദിവസം കൊണ്ട് 15 ലക്ഷം രൂപ പിഴ ഈടാക്കി. എല്ലാ കുറ്റവാളികള്‍ക്കും പിഴ ഈടാക്കുന്നതോടെ തുക 25 ലക്ഷമായി വര്‍ധിക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ബിഹാര്‍ പരീക്ഷ ബോര്‍ഡ് നിയമമനുസരിച്ചാണ് പിഴ ചുമത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 712 പേര്‍ അറസ്റ്റിലായതായി അഡീഷനല്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗുപ്തേശ്വര്‍ പാണ്ഡെ അറിയിച്ചു. ഇവരില്‍ പകുതി പേര്‍ പിഴയൊടുക്കി കേസില്‍നിന്ന് രക്ഷപ്പെട്ടതായി അദ്ദേഹം പറഞ്ഞു. |
ഹാഷിംപുര കൂട്ടക്കൊല: വിധിയില്‍ ഇരകള്‍ക്ക് നിരാശ Posted: 22 Mar 2015 12:33 PM PDT Image: മീറത്ത്: 28 വര്‍ഷങ്ങള്‍ക്കു ശേഷം ഹാഷിംപുര കൂട്ടക്കൊലക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിയില്‍ ഇരകള്‍ക്ക് നിരാശയും പ്രതിഷേധവും. സംശയത്തിന്‍െറ ആനുകൂല്യം നല്‍കി 16 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടത്. നിര്‍ഭാഗ്യകരമെന്നും നീതി നിഷേധിച്ചുവെന്നുമാണ് ഇരകളുടെ ബന്ധുക്കളും ദൃക്സാക്ഷികളും പ്രതികരിച്ചത്. ഹെല്‍മറ്റ് ധരിച്ചതിനാലാണ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ തനിക്ക് കോടതിയില്‍ തിരിച്ചറിയാനാവാതിരുന്നതെന്നും എല്ലാ തെളിവുകളും അവര്‍ക്കെതിരായിരുന്നെന്നും സംഭവത്തിന്‍െറ ദൃക്സാക്ഷിയായ ബാബുദ്ദീന്‍ പറയുന്നു.1987 മേയ് 22ന് മീറത്ത് നഗരത്തിലുണ്ടായ ഹിന്ദു-മുസ്ലിം കലാപത്തിനിടെയാണ് കൂട്ടക്കൊല അരങ്ങേറിയത്. |
സിനിമയിലെ ബാലതാരത്തിന് ഇനി ഭൂമിയില്‍ വീടുവെക്കാം Posted: 22 Mar 2015 12:27 PM PDT Image: Subtitle: മികച്ച ബാലതാരം മണിക്ക് സ്ഥലം നല്‍കാനുള്ള നടപടികള്‍ പുരോഗതിയില്‍ സുല്‍ത്താന്‍ ബത്തേരി: ആരു മറന്നാലും മണിയെന്ന ഈ ആദിവാസി പ്രതിഭയെ സിനിമാ ആസ്വാദകര്‍ മറക്കില്ല. മോഹന്‍ലാല്‍ നായകനായ ‘ഫോട്ടോഗ്രാഫര്‍’ സിനിമയിലെ ചാമി എന്ന ബാലകഥാപാത്രത്തെ വിസ്മയകരമായി അവതരിപ്പിച്ച് 2006ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടി ചെതലയം താത്തൂര്‍ കോളനിയിലെ മണി എന്ന ആദിവാസി പയ്യന്‍. എന്നാല്‍, സ്വന്തമായി ഇത്തിരി മണ്ണും അതിലൊരു കൊച്ചുകൂരയും എന്ന സ്വപ്നം ഇതുവരെയും മണിക്ക് യാഥാര്‍ഥ്യമായിരുന്നില്ല. പ്രാരബ്ധങ്ങളിലും ദാരിദ്ര്യത്തിലുംപെട്ട് പഠനവും തുടരാനായില്ല. സംസ്ഥാന അവാര്‍ഡ് നേടിയിട്ടും ജീവിതത്തിന്‍െറ പങ്കപ്പാടുകളില്‍ പകച്ച മണിക്ക് ഒടുവില്‍ നല്ലകാലം വരുന്നു. ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതി പ്രകാരം മണിക്ക് വീടുവെക്കാന്‍ സ്ഥലം കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്. 2006ലെ മികച്ച ബാലനടന്‍ ഇന്ന് 20 വയസ്സുള്ള യുവാവാണ്്. കൂലിപ്പണിയാണ് തൊഴില്‍. വിവാഹം കഴിച്ചു. ഭാര്യ സിന്ധു. ഒരു മകളുണ്ട്. അന്‍ഷ. സിന്ധു ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. ‘പുല്‍ച്ചാടി’യെപോലെ സിനിമയില്‍ തുള്ളിച്ചാടി നടന്ന മണിക്ക് കൂടൊരുക്കാന്‍ ചെതലയത്തെ സാമൂഹിക പ്രവര്‍ത്തകനായ തോട്ടക്കര കുഞ്ഞുമുഹമ്മദായിരുന്നു കൂട്ട്. കുഞ്ഞുമുഹമ്മദ് മണിയെയും കൂട്ടി വീടിനായി മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടി. പക്ഷേ, സ്വന്തമായി ഒരു പിടി മണ്ണില്ലാത്ത മണിക്ക് എങ്ങനെ വീടു കിട്ടാന്‍? ഭാര്യ സിന്ധുവിന്‍െറ പൂവഞ്ചി കോളനിയിലെ കുടിലിലെ കൊച്ചു മുറിയിലാണ് ഇപ്പോള്‍ മണിയും കുടുംബവും താമസിക്കുന്നത്. പിന്നീട് പദ്ധതി പ്രകാരം പേപ്പറുകള്‍ ശരിയാക്കിയതും അപേക്ഷ കൊടുപ്പിച്ചതുമെല്ലാം മണിയുടെ ‘കുഞ്ഞമ്മദ് കാക്ക’ തന്നെ. അപേക്ഷയില്‍ നടപടി വൈകിയപ്പോള്‍ മുഖ്യമന്ത്രിയെയും എം.എല്‍എയെയും കണ്ടു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ വിഷയം മന്ത്രി പി.കെ. ജയലക്ഷ്മിയിലൂടെ ശ്രദ്ധയില്‍പ്പെടുത്തി. അനുയോജ്യമായ സ്ഥലം കണ്ടത്തെി പ്രപ്പോസല്‍ നല്‍കാന്‍ മന്ത്രി കലക്ടറോട് നിര്‍ദേശിച്ചു. ചെതലയം വനാതിര്‍ത്തിയോട് ചേര്‍ന്ന് വളാഞ്ചേരിക്കുന്നില്‍ മലപ്പുറം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 38 സെന്‍റ് സ്ഥലം കുഞ്ഞുമുഹമ്മദ് തന്നെയാണ് കണ്ടത്തെിയത്. മണിക്കും പെരുത്തിഷ്ടം. സ്ഥലം പരിശോധിച്ച ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജംഷീദ് അനുകൂല റിപ്പോര്‍ട്ട് ഉടന്‍ തന്നെ ടി.ഡി.ഒക്ക് നല്‍കി. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. മാസങ്ങള്‍ പത്ത് പിന്നിട്ടു. എട്ട് ഓഫിസുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന സമിതി സ്ഥലം പരിശോധിക്കണം. വീണ്ടും എം.എല്‍.എ ഇടപെട്ടതോടെ പരിശോധനയും അനുകൂല റിപ്പോര്‍ട്ടും എന്ന കടമ്പയും കടന്നു. ഇനി ജില്ലാ കലക്ടറാണ് വിലനിര്‍ണയം നടത്തേണ്ടത്. മാര്‍ച്ച് 31നുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ളെങ്കില്‍ ഫണ്ട് ലാപ്സാവും. മണിയുടെ സ്വപ്നങ്ങള്‍ വീണുടയും. മാര്‍ച്ച് 31നുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്ഥലം മണിക്ക് കൈമാറുകതന്നെ ചെയ്യുമെന്ന് എം.എല്‍.എ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത മണിയുടെ ദുരവസ്ഥ ആദ്യമായി പുറം ലോകത്തത്തെിച്ചത് ‘മാധ്യമ’മായിരുന്നു. |
ചൊവ്വയെ ചുറ്റി മംഗള്‍യാന്‍ ആറാം മാസത്തിലേക്ക് Posted: 22 Mar 2015 12:23 PM PDT Image: ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്‍ ചൊവ്വക്ക് ചുറ്റും ചൊവ്വാഴ്ച ആറുമാസം പൂര്‍ത്തിയാക്കും. പേടകം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം ബാക്കിയുള്ളതിനാല്‍ ആറുമാസം കൂടി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇന്ധനം ബാക്കിയുള്ളതിനാല്‍ മംഗള്‍യാന്‍ ഇനിയും ചൊവ്വക്കുചുറ്റും തുടരുമെന്നും ചൊവ്വയുടെ അന്തരീക്ഷ പഠനം, കാലാവസ്ഥ എന്നിവയില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാകാന്‍ ഇത് സഹായിക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കിരണ്‍കുമാര്‍ പറഞ്ഞു. മംഗള്‍യാന്‍ അയച്ച ചിത്രങ്ങളും മറ്റും ഐ.എസ്.ആര്‍.ഒ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ഗംഗ ശുദ്ധിയാക്കാം; തൃശൂര്‍ സഹോദരന്മാരുടെ സംഗീത ആല്‍ബം ഒരുങ്ങുന്നു Posted: 22 Mar 2015 12:12 PM PDT Image: ന്യൂഡല്‍ഹി: ഗംഗാ നദി ശുദ്ധീകരണം ജനകീയമാക്കാന്‍ മലയാളികളുടെ സംഗീത ആല്‍ബം ഒരുങ്ങുന്നു. തൃശൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന കര്‍ണാടിക് സംഗീതജ്ഞരാണ് നമാമി ഗംഗ എന്ന സംഗീത ചിത്രം തയാറാക്കുന്നത്. കേന്ദ്ര ജലവിഭവ, ഗംഗ ശുചീകരണ മന്ത്രാലയത്തിന്‍െറ ആവശ്യപ്രകാരമാണ് ആല്‍ബം ഒരുക്കുന്നത്. പ്രശസ്ത മൃദംഗ വിദ്വാന്‍ തൃശൂര്‍ ആര്‍. മോഹനന്‍െറ മക്കളായ ശ്രീകൃഷ്ണ മോഹന്‍, രാംകുമാര്‍ മോഹന്‍ എന്നിവരാണ് തൃശൂര്‍ സഹോദരന്മാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരായ ഇവര്‍ ലോകത്തെ വിവിധയിടങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആല്‍ബം ഒരുക്കുന്നതിനായി ജലവിഭവ മന്ത്രാലയം ഇവര്‍ക്ക് അടുത്താഴ്ച കത്തയക്കും. ശേഷം അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ആല്‍ബത്തിനായി തയാറാക്കിയിരുന്ന സംഗീതത്തിന്‍െറ പ്രധാനഭാഗം ഡിസംബറില്‍ പുറത്തിറക്കിയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ ഹിറ്റാണ് ഓണ്‍ലൈനില്‍ ഇതിനു ലഭിച്ചത്. എന്നാല്‍, സംഗീത ഭാഗം സര്‍ക്കാര്‍ പിന്‍വലിച്ചു. എന്‍.ഡി.എ സര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയായ ഗംഗാ ശുദ്ധീകരണത്തിന് രാജ്യത്തെ മുക്കിലുംമൂലയിലുമുള്ള ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നേടാനാണ് ആല്‍ബം തയാറാക്കുന്നത്. വിഡിയോ ചിത്രത്തിന്‍െറ നിര്‍മാണം മേയില്‍ പൂര്‍ത്തിയാകും. വയലിനിസ്റ്റായ കാര്‍ത്തിക് അയ്യര്‍, ഗിറ്റാറിസ്റ്റ് ആലാപ് രാജു, ജോഷ്വാ മാര്‍ക് രാജു, മദ്ദള വിദ്വാന്‍ ജിയോരാജ് സ്റ്റാന്‍ലി ജോര്‍ജ്, ഐ.ടി വിദഗ്ധന്‍ പ്രശാന്ത് എന്നിവരാണ് ആല്‍ബം തയാറാക്കുന്ന സംഘത്തിലുള്ള മറ്റംഗങ്ങള്‍. ഗംഗാ നദി ശുദ്ധിയാക്കാന്‍ 200 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment