സ്മിത്തിന്‍െറ സെഞ്ച്വറി മികവില്‍ ഓസിസിന് കൂറ്റന്‍ സ്കോര്‍ Live Posted: 26 Mar 2015 05:06 AM PDT സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്ത്^ ആരോണ്‍ ഫിഞ്ച് സഖ്യത്തിന്റെ മികവില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തു. സെഞ്ച്വറിയുമായി തിളങ്ങിയ സ്മിത്തിന്റെയും ഫിഞ്ചിന്റെയും മികവിലാണ് ഓസിസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 9 പന്തില്‍ നിന്നും 27 റണ്‍സെടുത്ത് മിച്ചല്‍ ജോണ്‍സണ്‍ അവസാന ഓവറുകളില്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. അവസാന ഏഴ് ഓവറുകളില്‍ 78 റണ്‍സ് പിറന്നിരുന്നു. |
ഭക്ഷ്യവിഷബാധയേറ്റ് മരണം; ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഉടമ യു.കെയില്‍ അറസ്റ്റില്‍ Posted: 26 Mar 2015 12:50 AM PDT ലണ്ടന്‍: യു.കെയിലെ ഇന്ത്യന്‍ റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് റസ്റ്റോറന്‍റ് ഉടമയെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ഖാലിക് സമാന്‍ എന്നയാളാണ് അറസ്റ്റില്‍ ആയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലക്കടല ചേര്‍ത്ത കറി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റാണ് 38 കാരനായ പോള്‍ വില്‍സണ്‍ മരിച്ചതെന്ന് കരുതുന്നു. 2014 ജനുവരിയില്‍ ആണ് ഈസിങ് വോള്‍ഡില്‍ താമസിക്കുന്ന വില്‍സണ്‍ ‘ദ ഇന്ത്യന്‍ ഗാര്‍ഡന്‍’ എന്ന റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം വാങ്ങിയത്. ഇത് കഴിച്ചതിനെ തുടര്‍ന്ന് ബാത്റൂമില്‍ വീണുകിടന്ന വില്‍സന്‍റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 25 വര്‍ഷമായി യു.കെയിലെ നോര്‍ത് യോക് ഷെയറില്‍ നിരവധി ര്‍െസ്റ്റോറന്‍റുകള്‍ നടത്തിവരികയായിരുന്നു സമാന്‍. ബെസ്റ്റ് ഇന്‍ യോര്‍ക് ഷെയര്‍ അവാര്‍ഡ്,ബംഗ്ളാദേശി കാറ്ററിംഗ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ സമാന്‍ നേടിയിട്ടുണ്ട്. 14 മാസം നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവില്‍ ആണ് മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പറയുന്നു. |
കെ.കെ രാഗേഷും വയലാര്‍ രവിയും രാജ്യസഭാ സ്ഥാനാര്‍ഥികള്‍ Posted: 26 Mar 2015 12:41 AM PDT തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി കെ.കെ രാഗേഷിനെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വയലാര്‍ രവിയെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ ധാരണ ആയി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കെ.പി.എ മജീദ് , പി.വി അബ്ദുല്‍ വഹാബ് എന്നിവരില്‍ ഒരാളായിരിക്കും. എസ്.എഫ്.ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയ രാഗേഷ് നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. കര്‍ഷക സംഘം നേതാവാണ് ഈ 43 കാരന്‍. 2009 ല്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടു. കണ്ണൂര്‍ കാഞ്ഞിരോട്ട് സി. ശ്രീധരന്‍റെയും യശോദയുടെയും മകനാണ്. ഭാര്യ പ്രിയ വര്‍ഗീസ്. രണ്ടു മക്കള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വയലാര്‍ രവിയെ വീണ്ടും മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവര്‍ ധാരണയിലത്തെി. കോണ്‍ഗ്രസ് ഹൈക്കമാന്‍റാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. മുന്‍ പ്രവാസി കാര്യമന്ത്രിയായ വയലാര്‍ രവി 1994 മുതല്‍ രാജ്യസഭയിലുണ്ട്. ഇതു നാലാം തവണയാണ് മത്സരിക്കുന്നത്.1971 മുതല്‍ 1991 വരെ കേരള നിയമസഭയില്‍ അംഗമായിരുന്നു. 1982 മുതല്‍ 86 വരെ സംസ്ഥാനത്ത് ആഭ്യന്തര മന്ത്രിയും ആയിരുന്നു. 77 വയസ്സുണ്ട്. ഭാര്യ മേഴ്സി രവി നേരത്തെ മരിച്ചു. മൂന്നു മക്കള്‍. |
യമനില്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടങ്ങി Posted: 26 Mar 2015 12:10 AM PDT സന്‍അ: യമനില്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടങ്ങി. ഏദന്‍ നഗരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹൂതി വിമതര്‍ക്കെതിരായാണ് വ്യോമാക്രമണം.അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും യമനില്‍ വ്യോമാക്രമണം തുടങ്ങിയത്. യമന്‍ പ്രസിഡന്‍റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ അഭ്യര്‍ഥനപ്രകാരമാണ് ജിസിസി രാജ്യങ്ങളുടെ നീക്കം. കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, യുഎഇ, എന്നിവരാണ് സൗദിഅറേബ്യക്കൊപ്പം ആക്രമണത്തില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് അമേരിക്കയിലെ സൗദി അംബാസിഡര്‍ വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യയുടെ നീക്കം മേഖലയില്‍ ശക്തമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന് വിമത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ജനുവരിയില്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടെുത്ത ഹൂതി വിമതര്‍ നിലവില്‍ ഒൗദ്യോഗിക ഭരണകൂടത്തിന്‍െറ നിയന്ത്രണത്തിലുള്ള ദക്ഷിണ യമനിലെ ഏദന്‍ നഗരത്തിലേക്ക് ബുധനാഴ്ചയാണ് പ്രവേശിച്ചത്. ഇതോടെ ഇവിടെ അഭയം തേടിയിരുന്ന പ്രസിഡന്‍റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ഏദനില്‍നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അദ്ദഹേത്തോടൊപ്പം പ്രതിരോധമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമുണ്ട്. സന്‍ആയില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മന്‍സൂര്‍ ഹാദി കഴിഞ്ഞ മാസമാണ് അവിടെനിന്ന് രക്ഷപ്പെട്ട് ഏദനിലത്തെിയത്. ഇവിടെനിന്ന് അദ്ദഹേം അമേരിക്കയിലേക്കോ സൗദിയിലേക്കോ കടക്കുമെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മന്‍സൂര്‍ ഹാദി ഏദന്‍ വിട്ടുവെന്ന റിപ്പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചു. ഏദനിലെ കൊട്ടാരത്തില്‍ അദ്ദഹേം ഇപ്പോഴുമുണ്ടെന്ന് സൈനിക ജനറല്‍ അലി അല്‍അഹ്മദി റോയിട്ടേഴ്സിനോട് പറഞ്ഞു. ബുധനാഴ്ച ലാഹിജ് നഗരത്തിലെ അല്‍അനദ് സൈനിക വ്യോമ നിലയം പിടിച്ചടെുത്തതിനുശേഷമാണ് 60 കിലോമീറ്റര്‍ അകലെയുള്ള ഹൂതികള്‍ ഏദനിലത്തെിയത്. രാജ്യത്ത് വിമതരുടെ സൈനികനീക്കം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടണമെന്ന ഹാദിയുടെ പ്രസ്താവന പുറത്തുവന്ന ഉടനെയാണ് ഹൂതികള്‍ ഏദനിലേക്ക് കടന്നത്. |
കണ്ണൂര്‍ നഗരസഭക്ക് 149.64 കോടിയുടെ ബജറ്റ് Posted: 25 Mar 2015 11:46 PM PDT കണ്ണൂര്‍: 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ നഗരസഭക്ക് 149.64 കോടി രൂപയുടെ ബജറ്റ്. 138.08 കോടിയുടെ ചെലവും 11.56 കോടി നീക്കിയിരിപ്പുമുള്‍പ്പെട്ട ബജറ്റാണ് വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ അവതരിപ്പിച്ചത്. റോഡുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള മരാമത്തു ജോലികള്‍ക്ക് 10.13 കോടി, വിദ്യാഭ്യാസ മേഖലക്ക് 1.53 കോടി, വനിതാ ശിശുക്ഷേമ മേഖലയിലേക്ക് 1.44 കോടി, പട്ടികജാതി വിഭാഗങ്ങള്‍ക്ക് 1.50 കോടി, കൃഷി അനുബന്ധ മേഖലക്ക് 75 ലക്ഷം രൂപ, മൃഗസംരക്ഷണം 65 ലക്ഷം രൂപ, ദാരിദ്ര്യ ലഘൂകരണം 12.5 ലക്ഷം, സാമൂഹിക സുരക്ഷക്ക് 20 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. കോര്‍പറേഷനായി മാറുന്ന കണ്ണൂരിന് പുത്തന്‍ ആസ്ഥാനം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ക്കും ബജറ്റില്‍ പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും സേവാഗ്രാം വാര്‍ഡ് വികസന കേന്ദ്രങ്ങള്‍, ഭവന പുനരുദ്ധാരണം, പാലിയേറ്റിവ് കെയര്‍, വനിതാ സാംസ്കാരിക നിലയങ്ങള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന പദ്ധതികള്‍. റവന്യൂ കണക്കില്‍ 32.85 കോടിയുടെ ചെലവും 3.49 കോടിയുടെ നീക്കിയിരിപ്പും മൂലധന കണക്കില്‍ 104.91 കോടി രൂപയുടെ വരവും 97.62 കോടി രൂപയുടെ ചെലവും 7.28 കോടിയുടെ നീക്കിയിരിപ്പുമുള്‍പ്പെടെയാണ് ബജറ്റില്‍ തുക കണക്കാക്കിയിരിക്കുന്നത്. മൂലധന കണക്കില്‍ വിവിധ മേഖലകളിലായി 16.62 കോടിയുടെ വാര്‍ഷിക പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.വി. ജയസൂര്യന്‍, സി. സീനത്ത്, മീറ വത്സന്‍, ടി.കെ. നൗഷാദ്, ടി.കെ. നൂറുന്നിസ, കൗണ്‍സിലര്‍ പി. പുഷ്പരാജ്, സെക്രട്ടറി പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. |
കന്യാസ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കിവരില്‍ ഒരാള്‍ അറസ്റ്റില്‍ Posted: 25 Mar 2015 11:26 PM PDT മുംബൈ: പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഹമ്മദ് സലിം എന്നയാളെയാണ് സി.ഐ.ഡി പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്. ബുധനാഴ്ച രാത്രിയില്‍ മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ മാസം ആദ്യത്തിലായിരുന്നു ക്രൂര സംഭവം. റാണാഘട്ടിലെ മഠത്തിനുള്ളില്‍ കടന്നാണ് 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടബലാല്‍സംഗം ചെയ്തത്. പുലര്‍ച്ചെ ഒന്നിനു കോണ്‍വന്‍റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. കോണ്‍വന്‍റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു. |
തൊഴിലുറപ്പ് പദ്ധതി :ജില്ലയില്‍ മെറ്റീരിയല്‍ പ്രവൃത്തി തുടങ്ങിയില്ല: പാഴായത് 65 കോടി Posted: 25 Mar 2015 11:21 PM PDT ശ്രീകൃഷ്ണപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ജില്ലയില്‍ തുടങ്ങിയില്ല. 65 കോടിയോളം രൂപയുടെ വികസന പ്രവൃത്തികളാണ് ഇതുമൂലം മുടങ്ങിക്കിടക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണം. ജില്ലയില്‍ 2014-15 വര്‍ഷത്തില്‍ 160 കോടി രൂപ ഇതുവരെ തൊഴിലാളികള്‍ക്ക് വേതനമായി നല്‍കിയിട്ടുണ്ട്. വേതന തുകയുടെ നാല്‍പത് ശതമാനമാണ് മെറ്റീരിയല്‍ വര്‍ക്കുകള്‍ക്ക് ഉപയോഗിക്കുക. ജില്ലയില്‍ മിക്ക പഞ്ചായത്തുകളും ഒരു കോടിയിലധികം രൂപ ചെലവഴിച്ചവയാണ്. പഞ്ചായത്തുകളില്‍ 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. റോഡ്, തോട്, കുളം എന്നിവ സൈഡ് കെട്ടി സംരക്ഷിക്കല്‍, റോഡ് കോണ്‍ക്രീറ്റ്, കല്ല് പതിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് മെറ്റീരിയല്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചെയ്യേണ്ട പ്രവൃത്തികളുടെ അന്തിമലിസ്റ്റ് പഞ്ചായത്തുകള്‍ ബ്ളോക്ക് പഞ്ചായത്ത് വഴി ജൂനിയര്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ക്ക് നല്‍കിയിരുന്നു. അന്തിമ ലിസ്റ്റ് അംഗീകരിച്ച് തിരിച്ചു നല്‍കിയതുമാണ്. എന്നാല്‍ പ്രവൃത്തികളുടെ നടത്തിപ്പ് സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ല. പ്രവൃത്തിയുടെ തുക നല്‍കുന്നത് സംബന്ധിച്ച അവ്യക്തതയും മറ്റ് സാങ്കേതികത്വവും പദ്ധതിയെ പിന്നോട്ടടിച്ചു. ബ്ളോക്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയെ ഗൗരവമായി കാണാത്തതും വിനയായി. ജനപ്രതിനിധികള്‍ കാര്യക്ഷമമായി ഇടപെട്ടില്ളെന്ന ആക്ഷേപം ശക്തമാണ്. ജില്ലയില്‍ ചെര്‍പ്പുളശ്ശേരി പഞ്ചായത്തില്‍ മെറ്റീരിയല്‍ പ്രവൃത്തിക്ക് തുടക്കം കുറിച്ചെങ്കിലും പിന്നീട് നിര്‍ത്തി വെച്ചു. 2008 മുതല്‍ 2010 വരെയാണ് ജില്ലയില്‍ സാധന സാമഗ്രികള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ നടന്നത്. 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ മെറ്റീരിയല്‍ വര്‍ക്കുകള്‍ തടഞ്ഞെങ്കിലും 2011ല്‍ പുനരാരംഭിക്കാന്‍ ഉത്തരവായി. തുടര്‍ന്ന് ഇതുവരെയും മെറ്റീരിയല്‍ പ്രവൃത്തികള്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത്. ജനപ്രതിനിധികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പദ്ധതിക്കുള്ള ഏറ്റവും വലിയ തിരിച്ചടി. ജില്ലയില്‍ മെറ്റീരിയല്‍ വര്‍ക്ക് തുടങ്ങാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കരിമ്പുഴ പഞ്ചായത്ത് അംഗങ്ങളായ പി.എ. തങ്ങള്‍, ഉമ്മര്‍ കുന്നത്ത്, സി.പി. സാദിഖ്, ബീവിക്കുട്ടി, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. |
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി, വി.എസ് എത്തിയില്ല Posted: 25 Mar 2015 11:04 PM PDT തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. വി.എസ് അച്യുതാനന്ദന്‍ യോഗത്തിനത്തെിയില്ല. എല്‍.ഡി.എഫിന് ഉറപ്പായി ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുള്‍പ്പെടെ നിര്‍ണായക കാര്യങ്ങള്‍ ആലോചിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. അരുവിക്കര സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയവും യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാത്ത വി.എസിന്‍െറ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ കേന്ദ്രകമ്മിറ്റി കടുത്ത നടപടികളുമായി മുന്നോട്ട് പോകും.വി.എസിന്‍െറ അച്ചടക്കലംഘനം സംബന്ധിച്ച സംസ്ഥാനനേതൃത്വത്തിന്‍െറ വാദങ്ങളെ പൂര്‍ണമായി അംഗീകരിക്കാന്‍ കൂടിയാവും ഇതോടെ കേന്ദ്രനേതൃത്വം നിര്‍ബന്ധിതമാവുക. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് സമര്‍പ്പിച്ച കുറ്റപത്രം തള്ളിയ കേന്ദ്ര കമ്മിറ്റി, സംസ്ഥാന സമ്മേനത്തില്‍നിന്ന് ഇറങ്ങിപ്പോയത് തെറ്റായിരന്നുവെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇതോടെ പാര്‍ട്ടി അച്ചടക്കത്തിന്‍െറ ചട്ടക്കൂട്ടിലേക്ക് മടങ്ങുക എന്ന പോംവഴിയാണ് വി.എസിന് ഇനി മുന്നിലുള്ളത്. |
അങ്ങാടിപ്പുറത്ത് ഇനി പൂരവസന്തം Posted: 25 Mar 2015 11:03 PM PDT അങ്ങാടിപ്പുറം: വള്ളുവനാടിന്‍െറ ദേശീയോത്സവമെന്ന് ഖ്യാതിയുള്ള തിരുമാന്ധാംകുന്ന് പൂരോത്സവത്തിന് ക്ഷേത്രനഗരിയായ അങ്ങാടിപ്പുറമൊരുങ്ങി. ഇനിയുള്ള പത്ത് നാളുകള്‍ രാപ്പകല്‍ ഭേദമന്യേ അങ്ങാടിപ്പുറവും പരിസരവും ഉത്സവലഹരിയിലമരും. എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തില്‍ പൂര്‍ത്തിയായി. ആറാട്ടുകടവില്‍ ഭഗവതിയുടെ ആറാട്ടിനായി കുഴല്‍ക്കിണറില്‍നിന്ന് ശുദ്ധജലം പമ്പ് ചെയ്യാന്‍ സംവിധാനമൊരുക്കി. ഭക്തര്‍ക്ക് പ്രസാദ ഊട്ടിനായി തെക്കെനടയില്‍ പ്രത്യേക പന്തലുണ്ട്. പാള പാത്രത്തിലാണ് ഭക്ഷണം വിളമ്പുക. സുരക്ഷാകാര്യങ്ങള്‍ക്കായി തെക്കെനടയില്‍ പൊലീസ് എയ്ഡ്പോസ്റ്റ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ദിവസവും 100 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഷാഡോ, മഫ്തി പൊലീസുമുണ്ടാകും. ക്ഷേത്രവും പരിസരവും സി.സി.ടി.വി നിരീക്ഷണത്തിലാകും. ഭക്തരുടെ സൗകര്യാര്‍ഥം മംഗല്യ ഓഡിറ്റോറിയത്തില്‍ പ്രാഥമിക ചികിത്സാകേന്ദ്രം ഒരുക്കിയിട്ടുണ്ട്. പ്രധാന പൂരദിനങ്ങളായ ഒന്ന്, ഏഴ്, പത്ത്, പതിനൊന്ന് ദിവസങ്ങളില്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലം പൊലീസ് ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കി. പൂരപ്പറമ്പിലെ സോപാനം ഓഡിറ്റോറിയത്തിലാണ് ദിവസേന കലാപരിപാടികള്‍. പഞ്ചായത്തും ആരോഗ്യവകുപ്പും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സിവില്‍ സപൈ്ളസ് വകുപ്പ് കഴിഞ്ഞദിവസം അങ്ങാടിപ്പുറത്തെ കടകളില്‍ പരിശോധന നടത്തി. വരുംദിവസങ്ങളിലും ഇത് തുടരും. അതേസമയം, കുടിവെള്ളപ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. മേല്‍പ്പാലം പ്രവൃത്തി നടക്കുന്നതിനാല്‍ പൂരനാളുകളില്‍ അങ്ങാടിപ്പുറത്ത് കുരുക്കേറാനിടയുണ്ട്. വലിയ വാഹനങ്ങള്‍ തിരിച്ചുവിടല്‍ കാര്യക്ഷമമാക്കിയാല്‍ കുരുക്ക് ഒരുപരിധി വരെ ഒഴിവാക്കാനാകും. ഗതാഗതതടസ്സമുണ്ടാക്കും വിധത്തിലുള്ള വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്യുമെന്നും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുമെന്നും പൊലീസ് അറിയിച്ചു. ഓരാടംപാലത്തിനടുത്ത് പാടത്തും കല്യാണി കല്യാണമണ്ഡപ പരിസരത്തും ബി.ആന്‍ഡ്.ജി ബില്‍ഡിങ് പരിസരത്തുമാണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച വൈകുന്നേരം ക്ഷേത്രാങ്കണത്തില്‍ സംഗീതകച്ചേരിയും രാത്രി എട്ടിന് രോഹിണിപ്പാട്ടും അരങ്ങേറി. |
ഹണി വധം: പ്രതികളുടെ ദുരൂഹമരണം തുടര്‍ക്കഥ Posted: 25 Mar 2015 10:57 PM PDT ആലുവ: ഹണി വധക്കേസ് പ്രതികളുടെ ദുരൂഹമരണം തുടര്‍ക്കഥയാകുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പകയില്‍ 2013 ഏപ്രില്‍ അഞ്ചിന് പട്ടാപ്പകലാണ് ആലുവ പട്ടേരിപ്പുറം വള്ളൂരകത്തൂട്ട് വീട്ടില്‍ ഹണി കൊല്ലപ്പെട്ടത്. എന്നാല്‍, കേസിലെ പ്രതികള്‍ ഓരോരുത്തരായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയാണ്. ഇത് നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കുന്നു. കേസിലെ എട്ട് പ്രതികളില്‍ പ്രധാനപ്രതികളായ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍. മറ്റൊരു പ്രതിയായ അശോകപുരം മനക്കപ്പടി ഇടവനപ്പറമ്പ് നാലുസെന്‍റ് കോളനിയില്‍ ചന്ദ്രന്‍െറ മകന്‍ മുകേഷിനെ (24) 2013 ഒക്ടോബര്‍ ഒന്നിന് ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ആലുവ എസ്.പി ഓഫിസിന് പിന്നില്‍ ഗ്യാസ് ഗോഡൗണ്‍ റോഡില്‍ വെച്ചാണ് ഹണിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കഞ്ചാവ് നല്‍കാമെന്ന് വിളിച്ചുവരുത്തിയ ഹണിയെ ഇന്നോവ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വടിവാള്‍ കൊണ്ട് വെട്ടുകയും ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയുമായിരുന്നു. ആ സംഭവത്തിന് രണ്ടുവര്‍ഷം മുമ്പുവരെ ഗുണ്ടാ, അടിപിടി കേസുകളില്‍ ഹണി ഉള്‍പ്പെട്ടിരുന്നു. ഹണി മരിച്ചതിന്‍െറ രണ്ടാംവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രണ്ട് പ്രധാനപ്രതികള്‍ കാലടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. പ്രതികളിലൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലടി അപകടത്തില്‍ കൊല്ലപ്പെട്ട ടിനുവിന്‍െറ നേതൃത്വത്തില്‍ പുതിയ ഗുണ്ടാസംഘം ഉയര്‍ന്നുവന്നതോടെ ഹണിക്ക് വെല്ലുവിളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹണിയില്‍നിന്ന് തുടര്‍ച്ചയായുണ്ടായ ഉപദ്രവങ്ങളെ തുടര്‍ന്നാണ് ഹണിയെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടത്. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി കാലടിയിലെ വാഹനാപകടത്തില്‍ മരിച്ച ടിനു. ടിനുവിന്‍െറ ജ്യേഷ്ഠന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ടിന്‍റു കേസിലെ മൂന്നാം പ്രതിയും അപകടത്തില്‍പ്പെട്ട ഫൈസല്‍ എട്ടാം പ്രതിയുമാണ്. കേസിലെ രണ്ടാം പ്രതിയായ മുകേഷിനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തെിയിരുന്നു. സുഹൃത്തുകളായിരുന്ന നാലുപേരും ആലുവ നഗരത്തിലെ വിവിധ പിടിച്ചുപറി, അടിപിടി കേസുകളിലെ പ്രതികളായിരുന്നു. ഹണി വധത്തിന് ശേഷം മുങ്ങിയ മുഴുവന്‍ പ്രതികളെയും ദിവസങ്ങള്‍ക്കകംതന്നെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് പ്രതികള്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങി. എതിരെ വന്ന ബൊലേറോ ഇടിച്ചാണ് ബുധനാഴ്ച രണ്ട് ബൈക്കുകളിലായി സഞ്ചരിച്ചവര്‍ അപകടത്തില്‍പ്പെടുന്നത്. ഒരേ സമയം രണ്ട് ബൈക്കുകളെ ബൊലേറോ എങ്ങനെ ഇടിച്ചെന്ന കാര്യം പൊലീസ് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. |
സഹകരണ സ്പിന്നിങ് മില്‍ സ്ഥാപിത ശേഷി കൈവരിക്കുന്നു Posted: 25 Mar 2015 10:53 PM PDT കായംകുളം: കരീലക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പി സഹകരണ സ്പിന്നിങ് മില്‍ സ്ഥാപിത ശേഷിയായ 25,000 സ്പിന്‍ഡിലിലേക്ക് ഉയരുന്നു. 12,096 സ്പിന്‍ഡിലില്‍ നിന്നാണ് ഇരട്ടി വര്‍ധനയിലേക്ക് കുതിക്കുന്നത്. ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് 33.94 കോടി രൂപ നാഷനല്‍ കോഓപറേറ്റിവ് ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് നല്‍കുന്നത്. ഇതില്‍ 5.9 കോടി രൂപ സബ്സിഡിയായിരിക്കുമെന്ന് മില്‍ ചെയര്‍മാന്‍ അഡ്വ. പി.എസ്. ബാബുരാജ് പറഞ്ഞു. മില്ലിന്‍െറ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് ആസൂത്രണ ബോര്‍ഡ്, ധനകാര്യ-വ്യവസായ വകുപ്പുകള്‍ അംഗീകരിച്ച ശേഷമാണ് എന്‍.സി.ഡി.സിക്ക് കൈമാറി യത്. മില്ലിന്‍െറ പ്രവര്‍ത്തനം പരിശോധിക്കാന്‍ എന്‍.സി.ഡി.സി ചീഫ് ഡയറക്ടര്‍ പി.കെ. ചൗധരിയുടെ നേതൃത്വത്തിലെ സംഘവും മില്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാറില്‍നിന്ന് ലഭിച്ച ഒന്നരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 25,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിലാണ് ശേഷി ഉയര്‍ത്തുന്നതിനാവശ്യമായ ആധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത്. പഞ്ഞി മെഷീനില്‍ നിറക്കുന്നതിനുള്ള ഓട്ടോമാറ്റിക് ബെയില്‍ പ്ളക്കര്‍, ഓട്ടോമാറ്റിക് മള്‍ട്ടി മിക്സര്‍, സ്പാര്‍ക്കിങ്ങിലൂടെയുള്ള അഗ്നിബാധ തടയുന്നതിനുള്ള കണ്ടാമിനേഷന്‍ സപ്പറേറ്റര്‍, തീപിടിക്കുന്ന ഭാഗത്തെ പഞ്ഞി വെള്ളം നിറച്ച ടാങ്കിലേക്ക് അതിവേഗം തള്ളിവിടുന്ന ഫയര്‍ ഡിറക്ടര്‍ ആന്‍ഡ് ഡൈവര്‍ട്ടര്‍, നൂല്‍ ചുറ്റുന്ന കോപ്സുകള്‍ വേഗത്തില്‍ ഓടിക്കുന്ന സംവിധാനം തുടങ്ങി ആധുനിക ഉപകരണങ്ങള്‍ സ്ഥാപിതമാകുന്നതോടെ ഉല്‍പാദനശേഷി നാലിരട്ടിയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. |
കടപ്പുറത്തെ പന്തല്‍ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന് സ്റ്റേ Posted: 25 Mar 2015 10:40 PM PDT കോഴിക്കോട്: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി അക്വാ-പെറ്റ്ഷോ നടത്താനായി കടപ്പുറത്ത് നിര്‍മിച്ച അനധികൃത പന്തല്‍ പൊളിച്ചുമാറ്റണമെന്ന ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ ഉത്തരവിന് ഹൈകോടതിയുടെ താല്‍ക്കാലിക സ്റ്റേ. പന്തല്‍ പൊളിച്ചുമാറ്റാന്‍ അഞ്ചുദിവസം മുമ്പ് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഉടനടി നടപ്പാക്കാതെ വെച്ചുതാമസിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ക്ക് സ്റ്റേ സമ്പാദിക്കാനായത്. മാര്‍ച്ച് 20ന് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഏപ്രില്‍ 30 വരെ താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഹൈകോടതി, പ്രദര്‍ശനത്തിനുള്ള ബാക്കി വാടക സംഘാടകരില്‍നിന്ന് കൈപ്പറ്റാന്‍ തുറമുഖ വകുപ്പിന് നിര്‍ദേശം നല്‍കി. തുറമുഖ വകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടര്‍, പോര്‍ട്ട് ഓഫിസര്‍, ഡി.ടി.പി.സി സെക്രട്ടറി, കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി എന്നീ അഞ്ച് എതിര്‍കക്ഷികളോട് ആവശ്യമെങ്കില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഹൈകോടതി നിര്‍ദേശിച്ചു. മധ്യവേനലവധിക്കാലത്ത് കുട്ടികളുടെയടക്കം സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞാണ് കടപ്പുറത്ത് പ്രദര്‍ശനം നടത്തുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്തിയാല്‍ സ്റ്റേ റദ്ദു ചെയ്യുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. എന്നാല്‍, ഉന്നത സമ്മര്‍ദത്തെതുടര്‍ന്ന് എതിര്‍കക്ഷികള്‍ അതിന് തയാറാവില്ളെന്നാണ് സൂചന. ജനരോക്ഷം ശക്തമായത് കണക്കിലെടുത്ത് പന്തല്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കിയ ജില്ലാ കലക്ടറും തുടര്‍ നടപടികളില്‍നിന്ന് പിന്മാറിയതായാണ് വിവരം. 20ന് പുറപ്പെടുവിച്ച ഉത്തരവ് അഞ്ചു ദിവസമായി നടപ്പാക്കാതിരിന്നിട്ടും കലക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പോര്‍ട്ട് ഓഫിസറും സ്വകാര്യ സംഘടനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കയാണ്. പന്തല്‍ പൊളിച്ചുമാറ്റാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് മാര്‍ച്ച് 20ന് തന്നെ പോര്‍ട്ട് ഓഫിസര്‍ തീരദേശ രക്ഷാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിക്ക് കൈമാറിയിരുന്നു. ഒരു ദിവസത്തിനകം പന്തല്‍ പൊളിച്ചില്ളെങ്കില്‍ ബലമായി പൊളിച്ചുനീക്കുമെന്നായിരുന്നു 21ന് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് മാധ്യമങ്ങളോട് പറഞ്ഞത്. പന്തല്‍ പൊളിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോര്‍ട്ട് ഓഫിസറും ജില്ലാ ഭരണകൂടത്തിന്‍െറ ഉത്തരവ് നടപ്പാക്കിയോ എന്ന് പരിശോധിക്കാന്‍ ജില്ലാ കലക്ടറും തയാറായില്ല. ഡി.ടി.പി.സി ചെയര്‍മാനായ ജില്ലാ കലക്ടറെ അറിയിക്കാതെയാണ് ഡി.ടി.പി.സി സെക്രട്ടറി തീരദേശ രക്ഷാ സൊസൈറ്റിക്ക് പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയത്. കടപ്പുറം വിട്ടുകിട്ടാന്‍ ഡി.ടി.പി.സി സെക്രട്ടറിയാണ് പോര്‍ട്ട് ഓഫിസറെ സമീപിച്ചത്. സെക്രട്ടറി നല്‍കിയ അപേക്ഷയില്‍ പോര്‍ട്ട് ഓഫിസര്‍ അനുകൂല നടപടി സ്വീകരിക്കുകയായിരുന്നു. മാര്‍ച്ച് 11ന് പോര്‍ട്ട് ഓഫിസര്‍ ഒപ്പിട്ടു നല്‍കിയ കത്തില്‍, മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 10 വരെ 31 ദിവസത്തേക്ക് ഡി.ടി.പി.സിക്കും തീരദേശ രക്ഷാ സൊസൈറ്റിക്കുമായി കടപ്പുറം വാടകക്ക് നല്‍കുന്നതായി പറയുന്നുണ്ട്. എന്നാല്‍, താന്‍ ഡി.ടി.പി.സിക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ എന്നായിരുന്നു പോര്‍ട്ട് ഓഫിസറുടെ നിലപാട്. 31 ദിവസത്തേക്കുള്ള തറ വാടകയും തുറമുഖ വകുപ്പ് കൈപ്പറ്റിയിട്ടുണ്ട്. കടപ്പുറം കെട്ടിയടച്ച് പന്തല്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ പോര്‍ട്ട് ഓഫിസറും ഡി.ടി.പി.സി സെക്രട്ടറിയും ഒരുപോലെ ഉത്തരവാദികളാണെന്ന് രേഖകള്‍ പറയുന്നു. |
ഫ്രാന്‍സ് വിമാനാപകടം: കോക്പിറ്റില്‍ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട് Posted: 25 Mar 2015 10:39 PM PDT പാരിസ്: ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സിന്‍െറ എയര്‍ബസ് 320 വിമാനം അപകടത്തില്‍ പെടുന്ന സമയത്ത് കോക്പിറ്റില്‍ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട്. വിമാനം താഴേക്കു പതിക്കുന്നതിനു മുമ്പ്് പൈലറ്റ് കോക്പിറ്റിനു പുറത്തു കടന്നുവെന്നും പിന്നീട് തിരിച്ചു കയറാനായില്ളെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം കണ്ടത്തെിയ വിമാമത്തിന്‍െറ ബ്ളാക്ക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായി ഫ്രഞ്ച് അന്വേഷണസംഘം അറിയിച്ചു. വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് പൈലറ്റുമാര്‍ തമ്മില്‍ സംസാരിച്ചതിന്‍്റെ വിവരങ്ങള്‍ വോയിസ് റെക്കോര്‍ഡറില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ബാഴ്സിലോനയില്‍ നിന്നും ഡുസല്‍ഡോര്‍ഫിലേക്കു പറന്ന വിമാനത്തിന്‍്റെ ആദ്യസമയങ്ങളിലെ സംഭാഷണം വളരെ ലളിതമായതായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍ നിന്നാണ് ഒരു പൈലറ്റ് കോക്പിറ്റിനു പുറത്തായിരുന്നുവെന്ന സംശയമുയര്‍ന്നത്. കോക്പിറ്റില്‍നിന്ന് ഇറങ്ങിയ പൈലറ്റ് വാതിലില്‍മുട്ടി വിളിക്കുന്ന ശബ്ദം വോയ്സ് റെക്കോര്‍ഡറിലുണ്ടെന്നാണ് അന്വേഷണ സംഘാംഗത്തിന്‍്റെ വെളിപ്പെടുത്തല്‍. പലതവണ മുട്ടിവിളിച്ചുവെങ്കിലും സഹപൈലറ്റ് വാതില്‍ തുറക്കുകയൊ മറുപടി നല്‍കുകയൊ ചെയ്തില്ല. മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ളെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തെ തുടര്‍ന്നല്ല വിമാനം തകര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. ദുരന്ത കാരണം സംബന്ധിച്ച സൂചന ദിവസങ്ങള്‍ക്കകം ലഭ്യമാകുമെങ്കിലും വിശദ വിവരങ്ങള്‍ക്ക് ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരും. 150 പേരാണ് അപകടത്തില്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. |
നേതൃമാറ്റം വേണം Posted: 25 Mar 2015 10:07 PM PDT Subtitle: ഉമ്മന്‍ ചാണ്ടിക്കെതിരെ വിശാല ഐ-ഗ്രൂപ് കരുനീക്കം ന്യൂഡല്‍ഹി: കേരളത്തിലെ ഭരണതലത്തില്‍ നേതൃമാറ്റം വേണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലത്തെിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈകമാന്‍ഡില്‍ ആവശ്യമുന്നയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ എന്നിവരെ കണ്ടതിനു പുറമെ, ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള നേതാക്കളെ പിന്തുണക്ക് സമീപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പ്രതിച്ഛായ അങ്ങേയറ്റം മോശമായത് നേതൃത്വം ഗൗരവത്തോടെ കാണണമെന്നും നിലവിലെ സ്ഥിതിയില്‍ മുന്നോട്ടുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു സംസ്ഥാനം കൂടി കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും ചെന്നിത്തല അറിയിച്ചു. സരിതക്കേസിനു പിറകെ വന്ന ബാര്‍ കോഴക്കേസില്‍ കേരള രാഷ്ട്രീയം കലങ്ങിമറിഞ്ഞതിന് ധനമന്ത്രി കെ.എം. മാണിയാണ് പ്രതിയെങ്കില്‍, ഭരണത്തിന്‍െറ പ്രതിച്ഛായ കെടുത്തിയതിന് ഉമ്മന്‍ ചാണ്ടിയാണ് പ്രധാന ഉത്തരവാദിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ ഭരണമല്ല, അതിന്‍െറ വൃത്തികേടുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സഖ്യകക്ഷികളുമായി നല്ലബന്ധം നിലനിര്‍ത്താനും വേണ്ടിടത്ത് നിലക്കുനിര്‍ത്താനും ശ്രമിക്കാതെ, സഖ്യകക്ഷികളുടെ സമാന്തര ഭരണകേന്ദ്രങ്ങള്‍ സൃഷ്ടിച്ചു. കേരള കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും അമിതസ്വാധീനം ഭരണത്തിലുള്ളത്, ഭൂരിപക്ഷ സമുദായത്തില്‍പെട്ടവരെ കോണ്‍ഗ്രസിനു കൂടി എതിരാക്കി മാറ്റുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ സ്വാധീനം കേരളത്തില്‍ വര്‍ധിക്കുന്നതിന് ഇതും പ്രധാന കാരണമാണെന്ന് നേതൃത്വം തിരിച്ചറിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിശാല ഐ-ഗ്രൂപ്പിലുള്ളവരുടെ പിന്തുണ ഉറപ്പാക്കാന്‍ പാകത്തില്‍ ചില നിര്‍ദേശങ്ങളും ഡല്‍ഹി യാത്രയില്‍ ചെന്നിത്തല ഉന്നയിച്ചു. വയലാര്‍ രവിക്കോ പി.പി തങ്കച്ചനോ രാജ്യസഭാ സീറ്റ്, കെ. സുധാകരന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം, കെ. മുരളീധരന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി എന്നിവയാണ് ഈ ആവശ്യങ്ങള്‍. ഈ വിഷയങ്ങളില്‍ തീരുമാനമാകുന്ന മുറക്ക് നേതൃമാറ്റ ആവശ്യം കൂടുതല്‍ ശക്തമാക്കുന്നതിന് ഡല്‍ഹിയിലെ ചില കേരള നേതാക്കള്‍ ചെന്നിത്തലയെ പിന്തുണ അറിയിച്ചിട്ടുണ്ട്. അപ്പോഴേക്ക് പാര്‍ലമെന്‍റ് സമ്മേളനം കഴിയും. ഹൈകമാന്‍ഡിന്‍െറ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി സ്ഥലത്തില്ല. തിരക്കിട്ട് നീക്കങ്ങള്‍ നടക്കാത്തതിന് ഇതും കാരണമാണ്. ധനകമീഷന്‍ ശിപാര്‍ശ നടപ്പാക്കുന്നതു വഴി കേരളത്തില്‍ പൊലീസ് നവീകരണത്തിനുള്ള വിഹിതം കുറയുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കാണാനെന്ന വിശദീകരണത്തോടെയാണ് ചെന്നിത്തല കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി രമേശ് ചെന്നിത്തല കരുനീക്കം നടത്തുന്നത് ഇതാദ്യമല്ല. സരിതക്കേസ് കത്തിനിന്ന സമയത്ത് ഈ ആവശ്യമുന്നയിച്ചിരുന്നു. പിന്നീട് മന്ത്രിസഭാ പുന$സംഘടനയിലൂടെ ആഭ്യന്തരമന്ത്രിയായി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ചെന്നിത്തല മന്ത്രിയാകണമെന്ന് ഹൈകമാന്‍ഡ് നിര്‍ബന്ധിച്ച പശ്ചാത്തലം, ഭൂരിപക്ഷ സമുദായ വികാരമെന്ന വിഷയമാണ്. |
മോചനം കാത്ത് ഖത്തര്‍ ജയിലില്‍ 96 ഇന്ത്യക്കാര്‍ Posted: 25 Mar 2015 09:06 PM PDT ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത് ഖത്തര്‍ ജയിലിലുള്ള 96 ഇന്ത്യക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസ വാര്‍ത്തയായി. ഇന്ത്യന്‍ എംബസിയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം വരെ ജയിലിലുള്ളവരുടെ കണക്കാണ് 96. ഇതില്‍ 40-ളം പേര്‍ മലയാളികളാണ്. ജയിലില്‍ കഴയുന്ന ഇന്ത്യക്കാരില്‍ ഏഴോളം സ്ത്രീകളുമുണ്ട്. കൊലപാതകം, പീഡന-ബലാല്‍സംഘ കേസുകള്‍, ലഹരി കടത്ത്, കൈവശം വെക്കല്‍ തുടങ്ങിയ ഗൗരവമേറിയ ക്രിമിനല്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവരുടെ എണ്ണം നാല്‍പതില്‍ താഴെയാണ്. ഇന്ത്യക്കാരില്‍ ക്രിമിനല്‍ കേസില്‍ പെട്ട് ഏറ്റവുമൊടുവില്‍ ജയിലിലായത് തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ നായര്‍ ശാന്ത് ശ്യാമാണ്. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തെ 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2014 ഏപ്രില്‍ 18ന് വുഖൈറിലെ ജോലിസ്ഥലത്ത് നടന്ന കൊലപാതകത്തിന്‍െറ പേരില്‍ കഴിഞ്ഞ ജനുവരി 29നാണ് ഇദ്ദേഹത്തെ കോടതി ശിക്ഷിച്ചത്. ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരിയെ വധിച്ച കേസില്‍ രണ്ട് തൃശൂര്‍ സ്വദേശികളും ജയിലില്‍ കഴിയുന്നുണ്ട്. 2003ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവരുടെ തടവുകാലം ഇപ്പോള്‍ 12 വര്‍ഷം പിന്നിട്ടു. ഇവര്‍ക്ക് തടവിന് പുറമെ നാല് ലക്ഷം റിയാല്‍ പിഴയുമുണ്ട്. ഇതിന് പുറമെ 82 വയസുള്ള ഖത്തരി വനിതയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മൂന്ന് പേര്‍ കൂടി ജയിലിലുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇവരെ ശിക്ഷിച്ചത്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് 20 വര്‍ഷം ശിക്ഷിക്കപ്പെട്ട മറ്റൊരു മലയാളിയും 1999 മുതല്‍ ജയിലിലുണ്ട്. പത്തോളം പേരാണ് ലഹരിമരുന്ന് കേസുകളില്‍ ജയിലിലുള്ളത്. മൂന്നു വനിതകള്‍ ഉള്‍പ്പെടെ 15 പേരാണ് മോഷണക്കേസില്‍ ജയിലില്‍ കഴിയുന്നത്. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിക്ക് പത്ത് വര്‍ഷമാണ് തടവുശിക്ഷ. മാനഭംഗം, അലക്ഷ്യമായ വാഹനമോടിക്കല്‍, വസ്തുവകകള്‍ക്ക് നാശമുണ്ടാക്കല്‍, മറ്റൊരാളുടെ വസ്തുവില്‍ അതിക്രമിച്ചു കടക്കല്‍, അഴിമതി, വാടക നല്‍കാതിരിക്കല്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍, മദ്യവില്‍പന തുടങ്ങി വിവിധ കേസുകളാണ് മറ്റുള്ളവരുടെ പേരിലുള്ളത്. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പകുതിയും ശിക്ഷിക്കപ്പെട്ടത് ചെക്ക്കേസുകളിലോ മറ്റ് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടോ ആണ്. ചെക്കുകള്‍ ബാങ്കില്‍ പണമില്ലാതെ മടങ്ങുന്നത് ഖത്തറില്‍ ഗൗരവമായ കുറ്റകൃത്യമാണ്. ഒരു തവണ ചെക്ക് മടങ്ങിയാല്‍ പോലും മൂന്നുമാസത്തെ ശിക്ഷ ലഭിക്കാം. ഇങ്ങനെ മൂന്നു മാസം മുതല്‍ ഒമ്പത് വര്‍ഷം വരെ ചെക്ക്കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ജയിലില്‍ കഴിയുന്നവരില്‍ ഏറെയും. ചെക്ക് കേസില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 32 പേരാണ് ശിക്ഷ അനുഭവിക്കു ന്നത്. ബാങ്കുകളെ കബളിപ്പിക്കല്‍, വായ്പ തിരിച്ചടക്കാതിരിക്കല്‍ തുടങ്ങിയ കേസുകളില്‍ പെട്ടവരും കൂട്ടത്തിലുണ്ട്. ചെക്ക് കേസുകളിലും മറ്റും പണം നല്‍കാനുള്ളവര്‍ മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ വരുമോയെന്നത് വ്യക്തമല്ല. പല കേസുകളിലായി നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കപ്പെട്ടവരുടെ കാര്യത്തിലും തീരുമാനമാവണം. മൊത്തം തടവുകാരില്‍ 80 ശതമാനത്തില്‍ കൂടുതലും മൂന്ന് വര്‍ഷത്തില്‍ കുറവ് ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്. കഴിഞ്ഞ റമദാനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പൊതുമാപ്പ് നല്‍കിയ കൂട്ടത്തിലും 14 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നു. |
പ്രമേഹം: കൗമാര സമ്മേളനത്തിന് റാസല്‍ഖൈമയില്‍ ഒരുക്കങ്ങളായി Posted: 25 Mar 2015 09:02 PM PDT റാസല്‍ഖൈമ: പ്രമേഹ ബാധിതരായ കുട്ടികളെ സമൂഹത്തിന്‍െറ മുന്‍നിരയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന എട്ടാമത് അല്‍ബസ്മ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റാക് മെഡിക്കല്‍ ഡിസ്ട്രിക്ട് ഹെല്‍ത്ത് എജുക്കേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ മഹ്റ മുഹമ്മദ് ബിന്‍ സെയ്റ അറിയിച്ചു. ഏപ്രില്‍ നാലിന് സമാപിക്കുന്ന ക്യാമ്പ് റാക് അക്യോഷ്യ ഹോട്ടലിലാണ് ഒരുക്കിയിട്ടുള്ളത്. പ്രമുഖര്‍ പങ്കെടുക്കുന്ന ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് റാക് കള്‍ച്ചറല്‍ സെന്‍ററില്‍ 29ന് രാവിലെ 10ന് നടക്കും. ഇവിടെ എത്തിയിട്ടുള്ള ബഹ്റൈന്‍ മാനവ വിഭവ ശേഷി മന്ത്രി ശൈഖ് ഡോ. സലാഹ് ബിന്‍ അലി അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. യു.എ.ഇയുള്‍പ്പെടെ 12ഓളം രാജ്യങ്ങളില്‍ നിന്നായി ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിച്ച 16 വയസ്സിന് താഴെയുള്ള 200ഓളം കുട്ടികള്‍ പങ്കെടുക്കും. കുട്ടികളുടെ ജീവിതചര്യ ക്രമപ്പെടുത്തുക, പ്രമേഹ ബാധിതനായെന്ന്് കരുതി സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെടാതിരിക്കുക തുടങ്ങിയവയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. വിദഗ്ധരായ ഡയറ്റിഷ്യന്‍, ന്യൂട്രീഷ്യന്‍ തുടങ്ങിയവരുടെ സേവനത്തിലൂടെ ഡയബറ്റിസ് പരിശോധന, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍, ആഹാരക്രമം തുടങ്ങിയവ സ്വയം ക്രമീകരിച്ച് സുഖകരമായ ജീവിതം സാധ്യമാക്കുന്നതിനുള്ള പരിശീലനവും വിനോദ, വിജ്ഞാന പരിപാടികളും കുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളതായി ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗം എസ്. പ്രസാദ് വ്യക്തമാക്കി. ഇന്ത്യ, പാകിസ്താന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, സൗദി, സുഡാന്‍, ജോര്‍ഡന്‍, ഈജിപ്ത്, മെറോക്കോ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇക്കുറി ക്യാമ്പില്‍ പങ്കെടുക്കുന്നത്. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മാത്രമായി 32.6 മില്യന്‍ ജനങ്ങള്‍ പ്രമേഹരോഗത്തിന്‍െറ കെടുതികള്‍ അനുഭവിക്കുന്നതായി അല്‍ബസ്മ വൃത്തങ്ങള്‍ വ്യക്തമാക്കി. ശരിയായ രീതിയിലുള്ള ഭക്ഷണക്രമവും വ്യായാമവുമാണ് പ്രമേഹ കെടുതികളില്‍ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി. 2030ഓടെ രോഗികളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്‍െറ വര്‍ധനയുണ്ടാകുമെന്നാണ് ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍െറ (ഐ.ഡി.എഫ്) വിലയിരുത്തല്‍. |
ലോക നേതാക്കള്‍ ആശംസിച്ചു Posted: 25 Mar 2015 08:26 PM PDT മസ്കത്ത്: എട്ടു മാസത്തെ ഇടവേളക്കുശേഷം ആരോഗ്യവാനായി തിരിച്ചത്തെിയ ഒമാന്‍ സുല്‍ത്താന് ലോകനേതാക്കളുടെ ആശംസാ പ്രവാഹം. ഇറാന്‍, ഫലസ്തീന്‍, സോമാലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കള്‍ ഒമാന്‍ സുല്‍ത്താന് ആശംസകളും പ്രാര്‍ഥനകളും നേര്‍ന്നു. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ആശംസയര്‍പ്പിച്ചു. ഗ്രാന്‍ഡ് ശൈഖുല്‍ അസ്ഹര്‍ അഹമദ് അല്‍ത്വയ്യിബ് പ്രത്യേകം പ്രാര്‍ഥിക്കുന്നതായി സന്ദേശത്തില്‍ അറിയിച്ചു. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി, സോമാലി ഫെഡറല്‍ റിപ്പബ്ളിക് പ്രസിഡന്‍റ് ഹസന്‍ ശൈഖ് മുഹമ്മദ്, യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സഈദ് ആല്‍ നഹ്യാന്‍, ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി, കാമറോസ് പ്രസിഡന്‍റ് ഇകിലിയോ ദോനിന്‍ തുടങ്ങിയ നിരവധി രാഷ്ട്ര നേതാക്കള്‍ ആശംസ അറിയിച്ചിട്ടുണ്ട്. ജോര്‍ഡന്‍ പാര്‍ലമെന്‍റിലെ നിരവധി അംഗങ്ങളും ഒമാന്‍െറ സന്തോഷത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ചയും ആഹ്ളാദപ്രകടനങ്ങള്‍ നടന്നു. സൊഹാര്‍, മത്ര, ഇബ്രി തുടങ്ങിയ മേഖലകളില്‍ നടന്ന ആഹ്ളാദപ്രകടനങ്ങളില്‍ ഇന്ത്യക്കാരും പങ്കെടുത്തു. സൊഹാറില്‍ നടന്ന ആഹ്ളാദ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. സൊഹാര്‍ വാലിയും മജ്ലിസു ശൂറ അംഗങ്ങളും അടക്കം സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ഇബ്രിയില്‍ നടന്ന ആഹ്ളാദ പ്രകടനത്തില്‍ സ്വദേശികള്‍ക്കൊപ്പം ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ളാദേശികളും പങ്കെടുത്തു. ഇബ്രി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍, ഇബ്രി ഒമാന്‍ കോംപ്ളക്സ് സ്റ്റാഫ് എന്നിവരും റാലിയില്‍ പങ്കെടുത്തു. ഇബ്രി ടെക്നിക്കല്‍ കോളജിന് സമീപം നാല് മണിക്കാണ് റാലി ആരംഭിച്ചത്. നഗരം ചുറ്റിയ പ്രകടനം ആറ് മണിയോടെ ഇബ്രി സ്റ്റേഡിയത്തില്‍ സമാപിച്ചു. ഒമാനികള്‍ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിച്ചു. സുല്‍ത്താന്‍െറ ചിത്രം ഉയര്‍ത്തിപ്പിടിച്ചാണ് പ്രകടനം നടക്കുന്നത്. ഒമാന്‍െറ ചിഹ്നം പതിച്ച കൊടിയുടെ നിറത്തിലുള്ള ഷാള്‍, തൊപ്പി, സുല്‍ത്താന്‍െറ ചിത്രം പതിച്ച ബാഡ്ജുകള്‍ എന്നിവ അണിഞ്ഞാണ് സ്വദേശികളും വിദേശികളും പ്രകടനത്തിനത്തെുന്നത്. |
ലീഗിന്‍െറ രാജ്യസഭാ സീറ്റ്: തീരുമാനം ഹൈദരലി തങ്ങളിലേക്ക് Posted: 25 Mar 2015 07:59 PM PDT കോഴിക്കോട്: കേരളത്തില്‍നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ലീഗിന് ലഭിക്കുന്ന സീറ്റിനു പാര്‍ട്ടിയില്‍ ചരടുവലി സജീവമായി. വയലാര്‍ രവി (കോണ്‍ഗ്രസ്), പി. രാജീവ് (സി.പി.എം), എം.പി. അച്യുതന്‍ (സി.പി.ഐ) എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുന്നതിനാലാണ് തെരഞ്ഞെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ രണ്ടു സീറ്റ് യു.ഡി.എഫിനും ഒന്ന് എല്‍.ഡി.എഫിനും ലഭിക്കും. യു.ഡി.എഫിന് ലഭിക്കുന്ന സീറ്റ് കോണ്‍ഗ്രസും ലീഗും വീതിക്കാനാണ് ധാരണ. കോണ്‍ഗ്രസില്‍ വയലാര്‍ രവി വീണ്ടും രംഗത്തുണ്ട്. ലീഗിന് ലഭിക്കുന്ന സീറ്റിന് പതിവില്ലാത്തവിധം ചരടുവലികളും സമ്മര്‍ദങ്ങളുമാണ് നടക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും സംസ്ഥാന സെക്രട്ടറി പി.വി. വഹാബുമാണ് രംഗത്തുള്ളത്. ലീഗ് നേതൃത്വത്തില്‍ രണ്ട് പേര്‍ക്കും വേണ്ടിയുള്ള ചേരിതിരിവ് സങ്കീര്‍ണമായതോടെ അന്തിമ തീരുമാനമെടുക്കാന്‍ അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മജീദിനുവേണ്ടി പാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും വഹാബിനുവേണ്ടി അഖിലേന്ത്യാ പ്രസിഡന്‍റ് ഇ. അഹമ്മദുമാണ് ചരടുവലിക്കുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് പാര്‍ട്ടി ഉന്നതാധികാര സമിതി പലതവണ യോഗം ചേര്‍ന്നു. ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് എന്നിവരാണ് സമിതിയിലുള്ളത്. തീരുമാനമാവാത്തതിനാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുചേര്‍ന്ന ലീഗ് നിയമസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും വിഷയം ചര്‍ച്ചചെയ്തു. തീരുമാനമൊന്നും കൈക്കൊണ്ടില്ല. സംസ്ഥാന പ്രവര്‍ത്തക സമിതി ഏപ്രില്‍ മൂന്നിന് കോഴിക്കോട്ട് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുമുമ്പായി തീരുമാനമെടുത്ത് പ്രവര്‍ത്തക സമിതിയില്‍ പ്രഖ്യാപിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. 2010ല്‍ വഹാബിന്‍െറ കാലാവധി കഴിഞ്ഞ ശേഷം പല കാരണങ്ങളാലും ലീഗിന് രാജ്യസഭാംഗത്വം നേടാന്‍ കഴിഞ്ഞിട്ടില്ല. അതിനുശേഷം രണ്ടുതവണ അവസരങ്ങളുണ്ടായെങ്കിലും ഒരുതവണ അഞ്ചാം മന്ത്രിസ്ഥാനം നേടിയതിനാലും മറ്റൊരുതവണ എ.കെ. ആന്‍റണിയെ സ്ഥാനാര്‍ഥിയാക്കേണ്ടി വന്നതിനാലും മാറിനില്‍ക്കേണ്ടി വന്നു. രണ്ടു പേരെയും പിണക്കാതെ എങ്ങനെ തീരുമാനമെടുക്കുമെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ടി.കെ. ഹംസയോട് തോറ്റ മജീദ് പിന്നീട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ല. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്ന ബി.വി. അബ്ദുല്ലക്കോയ, കൊരമ്പയില്‍ അഹമ്മദാജി എന്നിവരൊക്കൊയും രാജ്യസഭയില്‍ അംഗങ്ങളായിട്ടുണ്ട്. ആ നിലക്ക് ജനറല്‍ സെക്രട്ടറിയായ മജീദിനേയും പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍െറ ആവശ്യം. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ ഡല്‍ഹിയിലേക്ക് വിടുന്നത് ഗുണകരമാവില്ളെന്ന് വാദിക്കുന്നവരുമുണ്ട്. കഴിഞ്ഞ നിയമസഭ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നല്‍കാതിരുന്ന വഹാബിനെ രാജ്യസഭയിലേക്കെങ്കിലും പരിഗണിക്കണമെന്നാണ് മറുവിഭാഗത്തിന്‍െറ വാദം. പാര്‍ട്ടിക്കും പാര്‍ട്ടി മുഖപത്രത്തിന്‍െറ വികസനത്തിനും അദ്ദേഹം നടത്തുന്ന സേവനങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും അംഗീകാരം നല്‍കണമെന്നാണ് ഈക്കൂട്ടരുടെ നിലപാട്. സമസ്ത നേതൃത്വവും വഹാബിനുവേണ്ടി ഹൈദരലി ശിഹാബ് തങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നീണ്ട ഇടവേളക്കുശേഷം രാജ്യസഭയിലേക്ക് കിട്ടുന്ന സീറ്റില്‍ തീരുമാനം വൈകുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അതിനാല്‍ വിഷയത്തില്‍ താമസിയാതെ തീരുമാനത്തിന് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയേക്കും. |
വാഹനം ഒട്ടകക്കൂട്ടത്തെ ഇടിച്ചു; മലയാളി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു Posted: 25 Mar 2015 07:22 PM PDT ഖമീസ് മുശൈത്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്‍െറ വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ സഞ്ചരിച്ച ഒമ്പതംഗ മലയാളികുടുംബം പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുദൈലിഫ് ദര്‍ബ് ഹൈവേയില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. മക്കയില്‍ നിന്നു ഉംറ കഴിഞ്ഞ് അസീറിലേക്ക് വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശമീറും കുടുംബവും സഞ്ചരിച്ച പ്രാഡോ കാര്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒട്ടകക്കൂട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒമ്പത് ഒട്ടകം സംഭവ സ്ഥലത്ത് തന്നെ ചത്തു. മുന്നില്‍ ഉണ്ടായിരുന്ന സൗദി പൗരന്‍ ഓടിച്ചിരുന്ന പിക്ക്അപ്പ് വാഹനം ഒട്ടകത്തെ കണ്ട് പെട്ടെന്ന് വണ്ടി മരുഭൂമിയിലേക്ക് ഇറക്കി. തൊട്ടുപിറകിലുണ്ടായിരുന്ന ശമീറിന്‍െറ വാഹനം അടുത്തത്തെിയപ്പോഴാണ് ഒട്ടകക്കൂട്ടത്തെ കണ്ടത്. നിയന്ത്രണം കിട്ടുന്നതിനു മുമ്പേ വാഹനം ഒട്ടകക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയിരുന്നു. കാറിന്‍െറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം എടുത്ത പുതിയ വാഹനവുമായി ആദ്യ ഉംറ യാത്രക്ക് തിരിച്ചതായിരുന്നു ശമീര്‍. വിസിറ്റ് വിസയില്‍ ഖമീസില്‍ എത്തിയ ശമീറിന്‍െറ മാതാപിതാക്കള്‍, ഭാര്യ, രണ്ട് കുട്ടികള്‍, സഹോദരന്‍, സഹോദരഭാര്യ, കുട്ടി എന്നിവരടക്കം ഒമ്പത് പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. രാത്രിയിലായിരുന്നു അപകടം എന്നതിനാല്‍ ശമീറിനെതിരെ കേസൊന്നുമില്ളെന്നും നഷ്ടപരിഹാരം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. |
ശൈഖ സബീക്ക അവാര്‍ഡ് ‘തംകീന്’ Posted: 25 Mar 2015 07:16 PM PDT മനാമ: പ്രൊഡക്റ്റീവ് ഫാമിലികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി പ്രഖ്യാപിച്ച ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ അവാര്‍ഡ് ‘തംകീന്‍’ കരസ്ഥമാക്കി. ഈ ആശയത്തിന് പിന്തുണ നല്‍കിയ മികച്ച സ്ഥാപനം എന്ന നിലക്കാണ് ‘തംകീന്‍’ അവാര്‍ഡ് കരസ്ഥമാക്കിയത്. സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുളള ശ്രമത്തില്‍ ‘തംകീന്‍’ ശക്തമായ പങ്ക് വഹിക്കുന്നതായി വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ വ്യക്തമാക്കി. ചെറുകിട മേഖലയിലുള്ള 2300 കുടുംബങ്ങള്‍ക്ക് 10 ഓളം പദ്ധതികള്‍ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ‘തംകീന്‍’ പിന്തുണ നല്‍കി. ഇത്തരം കുടുംബങ്ങള്‍ക്ക് ചെറുകിട ഉല്‍പാദന യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് 1.4 ദശലക്ഷം ദിനാര്‍ വായ്പയായി ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. പ്രിന്‍സസ്് സബീക്ക ബിന്‍ത് ഇബ്രാഹിമില്‍ നിന്ന് തംകീന്‍ പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങി. |
സംവരണത്തിന്‍െറ ജാതിയും മതവും Posted: 25 Mar 2015 07:10 PM PDT ഈയടുത്താണ് മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ മുസ്ലിം സമുദായത്തിലെ 50 വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്‍െറ 2014ലെ ഓര്‍ഡിനന്‍സ് ഇല്ലാതാക്കിയത്. അതുപോലെ, ഒമ്പത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒ.ബി.സി ലിസ്റ്റില്‍പെട്ട ജാട്ട് സമുദായത്തിന് കേന്ദ്ര ഒ.ബി.സി ലിസ്റ്റിലിടം കൊടുത്ത കോണ്‍ഗ്രസിന്‍െറ തീരുമാനത്തെ രാംസിങ് വേര്‍സസ് യൂനിയന്‍ ഓഫ് ഇന്ത്യയെന്ന കേസില്‍ (2014) സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്‍െറ 2014ലെ ഓര്‍ഡിനന്‍സില്‍ വിദ്യാഭ്യാസ-തൊഴില്‍ മണ്ഡലങ്ങളില്‍ മറാത്ത ജാതികള്‍ക്ക് 16 ശതമാനവും 50 മുസ്ലിം വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിയത്. ഈ തീരുമാനത്തിനെതിരെ നടന്ന കേസില്‍ ബോംബെ ഹൈകോടതി മറാത്തകള്‍ മുന്നാക്ക ജാതിയായതുകൊണ്ട് അവര്‍ക്ക് സംവരണം സാധ്യമല്ല എന്നാണ് വിധിച്ചത്. എന്നാല്‍, ദേശീയ മത-ഭാഷാ ന്യൂനപക്ഷ കമീഷന്‍ (ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷന്‍, 2007), സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് (2006), മഹാരാഷ്ട്രയിലെതന്നെ മഹ്മൂദുര്‍റഹ്മാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് (2013) എന്നിവപ്രകാരം മുസ്ലിം സമുദായം കടുത്ത പിന്നാക്കാവസ്ഥയിലാണെന്നാണ് കോടതി കണ്ടത്തെുന്നത്. അതുകൊണ്ട്, പ്രത്യേക പിന്നാക്ക വിഭാഗമായി പരിഗണിക്കപ്പെട്ട മുസ്ലിം സമുദായത്തിലെ 50 വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം സംവരണം കോടതി ശരിവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, കോടതി വിധിയെ മറികടന്ന് മഹാരാഷ്ട്രയിലെ ഫട്നാവിസ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മറാത്തകളുടെ സംവരണം സംബന്ധിച്ച് ബില്‍ കൊണ്ടുവരുകയാണ് ചെയ്തത്. അതേസമയം, മുസ്ലിം സമുദായത്തിലെ 50 വിഭാഗങ്ങള്‍ക്കുള്ള സംവരണം മതത്തിന്‍െറ പേരിലല്ല, അവരുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് എന്ന് ഹൈകോടതി വ്യക്തമായി പറഞ്ഞിട്ടും മതത്തിന്‍െറ പേരില്‍ സംവരണം നല്‍കാനാവില്ല എന്ന നുണ പ്രചരിപ്പിച്ചുകൊണ്ടാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ മുസ്ലിം വിഭാഗങ്ങളുടെ സംവരണം ഇല്ലാതാക്കിയത്. അതുപോലെ സംസ്ഥാന ഒ.ബി.സി വിഭാഗത്തില്‍ വരുന്നതുകൊണ്ടാണ് ജാട്ട് വിഭാഗങ്ങള്‍ കേന്ദ്ര ഒ.ബി.സി ലിസ്റ്റില്‍ ഇടം നേടാന്‍ ശ്രമിക്കുന്നത്. എന്നാലിത് സാധ്യമാണോ എന്ന് അന്വേഷിച്ച് തീര്‍പ്പുകല്‍പിക്കേണ്ട ദേശീയ പിന്നാക്ക വിഭാഗ കമീഷന്‍, ജാട്ടുകള്‍ക്ക് ചില പരാധീനതകള്‍ ഉണ്ടെങ്കിലും ‘സാമൂഹികമായി’ അവര്‍ പിന്നാക്കം നില്‍ക്കുന്നില്ല എന്നാണ് കണ്ടത്തെിയത്. കമീഷന്‍െറ ഈ തീരുമാനത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാട്ടുകള്‍ക്ക് കേന്ദ്ര ലിസ്റ്റില്‍ സ്ഥാനം നല്‍കിയത്. തെറ്റായ രീതിയില്‍ നടത്തിയ ഈ നീക്കത്തെ ചോദ്യംചെയ്ത കേസിലാണ് ജാട്ടുകള്‍ക്ക് കേന്ദ്ര ലിസ്റ്റില്‍ സ്ഥാനം നല്‍കാനാവില്ല എന്ന് സുപ്രീംകോടതി തീരുമാനിക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു വിധിയില്‍, ചരിത്രപരമായ അനീതികളുടെ പേരിലും ജാതിയുടെ പേരിലും സംവരണം നല്‍കുന്നതായി കാണിക്കുന്ന നിരീക്ഷണങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. എന്നാല്‍, ഇതിന്‍െറയൊന്നും പേരിലല്ല, തെറ്റായാലും ശരിയായാലും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ജാട്ടുകള്‍ നിരവധി സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗത്തില്‍ കയറിപ്പറ്റിയിരിക്കുന്നത്. ഇങ്ങനെയൊരു അവസ്ഥയില്‍ ഇത്തരം നിരീക്ഷണങ്ങള്‍ സംവരണ-വിരുദ്ധര്‍ക്ക് വളംവെച്ചുകൊടുക്കുക മാത്രമാണ് ചെയ്യുക. അതുതന്നെയാണ് സംഭവിച്ചിരിക്കുന്നതും. ഈ രണ്ട് സംഭവവികാസങ്ങളും ഇന്ത്യയിലെ സംവരണ സംവിധാനത്തിന്‍െറ അടിസ്ഥാനപരമായ പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബ്രിട്ടീഷ്/ഭരണകൂടത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യംചെയ്തുകൊണ്ടാണ് നിരവധി അബ്രാഹ്മണ, കീഴ്ജാതി, ദലിത്, ന്യൂനപക്ഷ സമുദായങ്ങള്‍ സംവരണത്തിന്‍െറ പേരില്‍ സംഘടിച്ചതും അതുനേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും. ഇങ്ങനെ നോക്കുമ്പോള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍, ബ്രാഹ്മണ ജാതിവ്യവസ്ഥക്കെതിരെയുള്ള ശക്തമായൊരു ആയുധമായിരുന്നു സംവരണം. എന്നാല്‍, ദേശീയതയുടെ പേരില്‍ സംഘടിച്ച സവര്‍ണരുടെ കോണ്‍ഗ്രസ് രാഷ്ട്രീയം ആദ്യം മുതല്‍തന്നെ കീഴാളരുടെ ഇത്തരം അവകാശങ്ങളെ എതിര്‍ക്കുകയാണ് ചെയ്തത്. ഇതിന്‍െറ ഏറ്റവും വലിയ ഉദാഹരണം ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍തന്നെയാണ്. തൊട്ടുകൂടാത്തവരെ മുസ്ലിം സമുദായത്തെപ്പോലെ ഒരു ന്യൂനപക്ഷ സമുദായമായി നിലനിര്‍ത്തി അവര്‍ക്ക് സപറേറ്റ് ഇലക്ടറേറ്റ് വേണമെന്ന ആവശ്യമാണ് ഡോ. അംബേദ്കര്‍ മുന്നോട്ടുവെച്ചത്. 1931ല്‍ നടന്ന രണ്ടാമത്തെ റൗണ്ട് ടേബ്ള്‍ കോണ്‍ഫറന്‍സില്‍ ബ്രിട്ടീഷുകാര്‍ ഈ ആവശ്യം സമ്മതിക്കുകയും ചെയ്തതാണ്. ഈ സമയത്താണ്, ഇത് ഹിന്ദുക്കളെ വിഭജിക്കുമെന്ന് പറഞ്ഞ് ഗാന്ധി ഇതിനെതിരെ സത്യഗ്രഹമിരിക്കുന്നതും അംബേദ്കര്‍ ഈ ആവശ്യം പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാകുന്നതും. ഇങ്ങനെ തൊട്ടുകൂടാത്തവരെ ഹിന്ദുക്കളായി നിലനിര്‍ത്തുന്ന രാഷ്ട്രീയത്തിന്‍െറ തുടര്‍ച്ചയായിട്ടാണ് 1950ലെ പട്ടികജാതി/വര്‍ഗ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍, ഹിന്ദുക്കളായ തൊട്ടുകൂടാത്തവര്‍ക്കുമാത്രം പട്ടികജാതി വിഭാഗത്തില്‍ സ്ഥാനം കൊടുക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമാണ് സിഖ്, ബുദ്ധിസ്റ്റ് മതങ്ങളിലെ തൊട്ടുകൂടാത്തവരും പട്ടികജാതിയുടെ ഭാഗമാവുന്നത്. ഇന്നും ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളിലെ തൊട്ടുകൂടാത്തവര്‍ പട്ടികജാതിയില്‍ ഉള്‍പ്പെടാനുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ മത-ഭാഷാ-ന്യൂനപക്ഷ കമീഷന്‍ (ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷന്‍) പറയുന്നത് 1950ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ റദ്ദാക്കണമെന്നാണ്. ഇത്തരത്തില്‍ സംവരണത്തിലൂടെ തൊട്ടുകൂടാത്ത ജാതികളെ നിര്‍ബന്ധിതമായി ഹിന്ദുമതത്തിനുള്ളില്‍ നിര്‍ത്തിയ സവര്‍ണരുടെ കോണ്‍ഗ്രസ് രാഷ്ട്രീയംതന്നെയാണ് ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ മുസ്ലിം സമുദായത്തിന് ബ്രിട്ടീഷ് ഭരണകൂടം നല്‍കിയിരുന്ന സംവരണാനുകൂല്യങ്ങള്‍ എടുത്തുമാറ്റുന്നത്. വാസ്തവത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് പതിപ്പില്‍ മുസ്ലിം സമുദായത്തെ ന്യൂനപക്ഷമായി കണ്ട്, അവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, റാല്‍ഫ് റെറ്റ്സ്ളാഫ്, ഇഖ്ബാല്‍ അന്‍സാരി, രൊചന ബാജ്പേയ് എന്നിവരുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നതുപോലെ നിരവധി തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ കോണ്‍ഗ്രസുകാര്‍ സംവരണം ഇല്ലാതാക്കുകയാണ് ചെയ്തത്. അങ്ങനെയാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് കൊളോണിയല്‍ കാലത്തുണ്ടായിരുന്ന പ്രത്യേക സംവരണം നഷ്ടപ്പെടുന്നതും മുസ്ലിം സമുദായത്തിലെ ഏതാനും ചില പിന്നാക്കക്കാര്‍ക്കും തൊട്ടുകൂടാത്ത ജാതികളില്‍പെട്ടവര്‍ക്കും മാത്രം ഒ.ബി.സി വിഭാഗത്തില്‍ സംവരണം നല്‍കപ്പെടുന്നതും. ഇന്ന് കേരളം, കര്‍ണാടകം പോലെ വളരെ ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ മുസ്ലിം സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതുപോലെ 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍, മദ്രാസ് പ്രസിഡന്‍സിയില്‍, സംവരണത്തിനര്‍ഹരായ എല്ലാ അബ്രാഹ്മണ ജാതികളെയും വ്യക്തമായി സൂചിപ്പിക്കുന്ന ഒരു പേരായിരുന്നു ബാക്വേഡ് ക്ളാസ് (പിന്നാക്കവര്‍ഗം/വിഭാഗം) എന്നത്. ഇതാണ് ഭരണഘടന നിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചകളിലൂടെ ‘മറ്റു പിന്നാക്ക വിഭാഗമായി’ (ഒ.ബി.സി) മാറുന്നത്. വാസ്തവത്തില്‍, പിന്നാക്ക വിഭാഗം എന്നപേരില്‍ കീഴ്ജാതികള്‍ക്കും മുസ്ലിം സമുദായത്തിലെ ചില പിന്നാക്ക വിഭാഗങ്ങള്‍ക്കും മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലെ തൊട്ടുകൂടാത്ത ജാതിയില്‍പെട്ടവര്‍ക്കും ഒരുമിച്ച് സംവരണം ഏര്‍പ്പെടുത്തുന്ന ഒരു വ്യവസ്ഥയാണ് ഇവിടെ ഉണ്ടായത്. കൊളോണിയല്‍ കാലത്ത് വളരെ പ്രത്യക്ഷമായി ജാതിയുടെയും ന്യൂനപക്ഷ സ്ഥാനത്തിന്‍െറയും തൊട്ടുകൂടായ്മയുടെയും പേരില്‍ രാഷ്ട്രീയ രംഗത്തുപോലും സംവരണം നേടിയ സമുദായങ്ങളാണ്, ദേശരാഷ്ട്രത്തിനുള്ളില്‍ ഇത്തരത്തില്‍ ‘പിന്നാക്കവര്‍ഗം’ എന്ന പേരില്‍ ജാതി, മതം എന്നിവയെ സൂചിപ്പിക്കാത്ത ഒരു പുതിയ വിഭാഗമായി കാണപ്പെടാന്‍ തുടങ്ങിയത്. ഇത്തരത്തിലുള്ള ഒരു കോണ്‍ഗ്രസ് ദേശീയതയിലൂടെ ഉണ്ടായി വന്ന മാറ്റങ്ങളാണ്, മതത്തിന്‍െറ പേരില്‍ സംവരണം പാടില്ളെന്നും ജാതിക്കപ്പുറമുള്ള അളവുകോലുകള്‍ തേടണമെന്നുമൊക്കെയുള്ള സംസാരങ്ങളുണ്ടാക്കുന്നത്. നിര്‍ബന്ധപൂര്‍വം പട്ടികജാതി വിഭാഗത്തെ മതത്തിലൂടെ നിര്‍വചിക്കുകയും അതേസമയം, മതത്തിന്‍െറ പേരില്‍ മുസ്ലിം പിന്നാക്ക സംവരണംതന്നെ നിഷേധിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. സച്ചാര്‍ കമ്മിറ്റി, നരേന്ദ്ര കമീഷന്‍ റിപ്പോര്‍ട്ട് (2006), ദേശീയ മത-ഭാഷാ ന്യൂനപക്ഷ കമീഷന്‍ (രംഗനാഥ മിശ്ര കമീഷന്‍) എന്നിങ്ങനെ നിരവധി കമീഷനുകളും പഠനങ്ങളും മുസ്ലിം സമുദായത്തിന്‍െറ പിന്നാക്കാവസ്ഥയെക്കുറിച്ച് പറയുമ്പോള്‍തന്നെയാണ് മതത്തിന്‍െറ പേരില്‍ ഈ സമുദായത്തെ സംവരണത്തില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അതുപോലെ, ഒന്നാം പിന്നാക്ക കമീഷന്‍ മുതല്‍ (കാക്ക കലേല്‍ക്കര്‍, 1953) അവസാനം പ്രാബല്യത്തില്‍ വന്ന മണ്ഡല്‍ കമീഷന്‍ വരെ, ജാതിയും പിന്നാക്കാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടിന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നാണ് സവര്‍ണ വാദങ്ങള്‍. മതം, ജാതി, വംശം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനങ്ങളില്ലാതെ എല്ലാവര്‍ക്കും ‘സമത്വം’ വാഗ്ദാനംചെയ്യുന്ന ഭരണഘടനയുടെ 15, 16 വകുപ്പിന്‍െറ ഉപഭാഗമായാണ് സംവരണത്തിന് വേണ്ടിയുള്ള (ഉപ) വകുപ്പുകള്‍ നിലവില്‍വരുന്നത്. ജാതി, മതം പോലെയുള്ള സ്ഥാനങ്ങള്‍ കാരണമുണ്ടാവുന്ന വിവേചനങ്ങള്‍, ആധുനിക ജനാധിപത്യം വാഗ്ദാനംചെയ്യുന്ന ‘സമത്വ’ത്തിലൂടെ താനേ ഇല്ലാതാക്കുമെന്നും എന്നിട്ടും ഇതിലേക്കുയരാന്‍ കഴിയാത്ത ചുരുക്കം ചില വിഭാഗങ്ങളെ അതിലേക്ക് കൈപ്പിടിച്ച് കയറ്റണമെന്നുമുള്ള ലിബറല്‍ വീക്ഷണമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, 70ഓളം കൊല്ലങ്ങളുടെ ‘സമത്വ’ത്തിന് ശേഷം 50 ശതമാനത്തിലേറെ സ്ഥാനങ്ങളും തസ്തികകളും 15 ശതമാനം മാത്രം വരുന്ന സവര്‍ണര്‍ക്ക് താനേ സ്വന്തമാവുന്ന വ്യവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. നിലവിലുള്ള സംവരണ സംവിധാനത്തിന്‍െറ കുറവുകള്‍ പരിഗണിച്ചാല്‍ മാത്രമേ ഇതിനൊരു മാറ്റമുണ്ടാകാന്‍ പോകുന്നുള്ളൂ. ഇതിനുവേണ്ടി ജാതി സെന്‍സസ് നടപ്പാക്കി എല്ലാ സമുദായങ്ങള്‍ക്കും അവരുടെ ജനസംഖ്യക്കനുസരിച്ചുള്ള സംവരണം നല്‍കുന്ന ഒരു വ്യവസ്ഥയാണ് വേണ്ടത്. ഏകദേശം ഇങ്ങനെയൊരു വ്യവസ്ഥയാണ് കൊളോണിയല്‍ കാലഘട്ടത്തില്‍ പലയിടങ്ങളിലും നിലനിന്നിരുന്നത്. തീര്‍ച്ചയായും പുതിയ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് കീഴ്ജാതി, മുസ്ലിം, ദലിത്, ആദിവാസി, മറ്റു ന്യൂനപക്ഷ സമുദായങ്ങളിലെ ആന്തരികമായ ഉച്ചനീചത്വങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെയായിരിക്കണം മാറ്റമുണ്ടായി വരേണ്ടത്. ചുരുക്കത്തില്‍, സംവരണത്തിന്‍െറ ജാതിയും മതവും നിഷേധിക്കുന്നതിനുപകരം, അതിനെ മുന്‍നിര്‍ത്തി ‘എല്ലാവര്‍ക്കും സമത്വം’ എന്ന രീതിയില്‍നിന്ന് മാറി ‘എല്ലാവര്‍ക്കും സംവരണം’ എന്ന ആശയമായിരിക്കണം പ്രാബല്യത്തില്‍ വരേണ്ടത്. |
സൈബര്‍ലോകത്ത് ആഹ്ളാദം പരത്തിയ ചരിത്രവിധി Posted: 25 Mar 2015 07:03 PM PDT അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ അനന്ത സാധ്യതകള്‍ തുറന്നുതരുന്ന നവമാധ്യമങ്ങളില്‍ കടന്നുകയറി പൗരസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ഭരണകൂടത്തിന്‍െറ ധിക്കാരപരമായ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് വിവരസാങ്കേതിക നിയമത്തിലെ 66-എ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ ചൊവ്വാഴ്ചത്തെ വിധി. സൈബര്‍ലോകത്ത് അത്യാഹ്ളാദം പടര്‍ത്തിയ ഈ ചരിത്രവിധി നമ്മുടെ ജനായത്ത മുന്നേറ്റത്തില്‍ പുതുതലമുറയുടെ അനര്‍ഘ സംഭാവനയായി വേണം കാണാന്‍. കാരണം, പരാമൃഷ്ട കിരാതവകുപ്പിനെതിരെ നിയമപോരാട്ടത്തിനു രംഗത്തുണ്ടായിരുന്നത് ശ്രേയ സിംഗല്‍ എന്ന നിയമവിദ്യാര്‍ഥിനിയും അവരെ പിന്തുണക്കുന്ന കുറെ സൈബര്‍ ആക്ടിവിസ്റ്റുകളുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ അപകീര്‍ത്തികരമോ കുറ്റകരമോ വൈരവും വിദ്വേഷവും ജനിപ്പിക്കുന്നതോ ആയ അഭിപ്രായങ്ങളും വിവരങ്ങളും കൈമാറുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന വിവാദ വകുപ്പ് 2000ത്തിലെ ഐ.ടി ആക്ടില്‍ 2008ല്‍ യു.പി.എ സര്‍ക്കാറാണ് തിരുകിച്ചേര്‍ത്തത്. അന്ന് ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കുകയും ‘ഓണ്‍ലൈന്‍ എമര്‍ജന്‍സി’യെ കുറിച്ച് കണ്ണീര്‍ പൊഴിക്കുകയും ചെയ്ത ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ വകുപ്പിനെ അനുകൂലിച്ചാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആ വകുപ്പ് ഉള്‍വഹിക്കുന്ന ജനായത്ത നിരാസവും പൗരാവകാശ ലംഘനവും അനുഭവത്തിലൂടെ ബോധ്യപ്പെട്ടിട്ടും കോടതിയെ സമീപിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടുവന്നില്ളെന്ന് മാത്രമല്ല, വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ സ്വേച്ഛാപരമായി ഈ വകുപ്പിനു കീഴില്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്തു. ബാല്‍താക്കറെയുടെ സംസ്കാര ചടങ്ങിന്‍െറ മറവില്‍ മുംബൈ മഹാനഗരത്തിലെ ജനജീവിതം ശിവസേന പ്രവര്‍ത്തകര്‍ സ്തംഭിപ്പിച്ചപ്പോള്‍ രോഷാകുലയായി ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയതിന് ഷഹീന്‍ ധാദ എന്ന യുവതിയും അതില്‍ ഇഷ്ടം ചാര്‍ത്തിയതിനു റിനു ശ്രീനിവാസന്‍ എന്ന മലയാളി പെണ്‍കുട്ടിയും അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഈ കിരാത വകുപ്പിന്‍െറ ബലിഷ്ഠകരങ്ങളെ കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കുന്നത്. ഭരണഘടനയുടെ 19 (1) (എ) ഖണ്ഡിക പ്രദാനംചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ കടയ്ക്കുകത്തിവെക്കുന്നതാണ് ഈ വകുപ്പെന്ന് മുംബൈയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയുടെ അറസ്റ്റും തെളിയിച്ചു. എല്ലാറ്റിനുമൊടുവില്‍ ഉത്തര്‍പ്രദേശ് മന്ത്രി അഅ്സം ഖാനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ സ്കൂള്‍ വിദ്യാര്‍ഥി ഗുല്‍റസ് ഖാനെതിരെപോലും കേസെടുത്ത സംഭവമുണ്ടായി. ഈ കിരാതവകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ കേരളമുണ്ട് എന്ന വസ്തുത പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന നമ്മെ ലജ്ജിപ്പിക്കണം. കേരള പൊലീസ് നിയമത്തിലെ 118-ഡി വകുപ്പ് ഐ.ടി ആക്ടിലെ 66-എ വകുപ്പിനു സമാനമായതിനാല്‍ ഭരണഘടനാവിരുദ്ധമാണെന്ന പരമോന്നത നീതിപീഠത്തിന്‍െറ വിധി അഡ്വ. അനൂപ് കുമാരന്‍ എന്ന യുവ ആക്ടിവിസ്റ്റിന്‍െറ ജാഗ്രതാപൂര്‍വമായ ഇടപെടലിലൂടെയാണ് സാധ്യമായത്. അമേരിക്കന്‍ ഭരണഘടനയില്‍ 1791ല്‍ പ്രഥമഭേദഗതി കൊണ്ടുവരുന്നത് അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പരിരക്ഷ ഉറപ്പാക്കാനാണ്. മൗലികാവകാശങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കരാള നാളുകളിലല്ലാതെ നമ്മുടെ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ പരസ്യമായി ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍, നവമാധ്യമങ്ങളുടെ വ്യാപനവും ന്യൂജെനറേഷന്‍െറ സജീവമായ ഭാഗഭാഗിത്വവും സംവാദത്തിന്‍െറയും വിവരകൈമാറ്റത്തിന്‍െറയും പുതിയൊരു സംസ്കാരത്തിനു വഴിതുറന്നിട്ടു. ജീര്‍ണിച്ച പരമ്പരാഗത രാഷ്ട്രീയശൈലിയെയും ഭരണകൂട ശീലങ്ങളെയും ചോദ്യംചെയ്യാനും നിശിതവിമര്‍ശത്തിനു വിധേയമാക്കാനും പുതുതലമുറ ആര്‍ജവം കാട്ടിയത് ചിലരുടെയെങ്കിലും ഉറക്കം കെടുത്തി. കഠിനവ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത് നിയമം കൂടുതല്‍ കര്‍ക്കശമാക്കാനും അതുവഴി പൗരന്മാരെ ഭയപ്പെടുത്തി നിര്‍ത്താനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതോടെ മുതിര്‍ന്നത്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഹിന്ദുത്വ പിന്തിരിപ്പന്‍ ആശയങ്ങളെ വിമര്‍ശിച്ചതിന്‍െറ പേരില്‍ രാജ്യത്തിന്‍െറ പലഭാഗങ്ങളിലും നിരവധിപേര്‍ക്കെതിരെ കേസെടുത്തത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതി സൃഷ്ടിച്ചു. ഇതെല്ലാം പറയുമ്പോള്‍ തന്നെ, സാമൂഹികമാധ്യമങ്ങളെ ഒരു കൂട്ടര്‍ വൈരം പരത്തുന്നതിനും മതസ്പര്‍ധ ഇളക്കിവിടുന്നതിനും ആത്യന്തികചിന്താഗതികളെ പ്രചരിപ്പിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവില്ല. ഇക്കൂട്ടരെ കൈകാര്യം ചെയ്യാനും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പര്യാപ്തമാണ് എന്നാണ് നിയമവിദഗ്ധരുടെ കാഴ്ചപ്പാട്. അതിനോട് വിയോജിക്കുന്നവരുമുണ്ട്. പത്രമാധ്യമങ്ങള്‍ സ്വീകരിക്കുന്ന സ്വയം നിയന്ത്രണം എന്ന ശൈലിയിലേക്ക് വളരാന്‍ ഓരോ പൗരനും സാധിച്ചാലേ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ ആരോഗ്യകരമായ അന്തരീക്ഷം ഉരുത്തിരിഞ്ഞുവരൂ. അല്ളെങ്കില്‍ കരിനിയമത്തിന്‍െറ ഗണത്തില്‍പെടുന്ന മറ്റേതെങ്കിലും നിയമം കൊണ്ടുവന്ന് ഭരണകൂടം സൈബര്‍ ലോകത്ത് കിരാതവാഴ്ചക്ക് തുനിഞ്ഞിറങ്ങിയേക്കാം. |
തടവുകാരുടെ കൈമാറ്റത്തിന് ഇന്ത്യ ^ഖത്തര്‍ കരാര്‍ Posted: 25 Mar 2015 11:27 AM PDT Subtitle: ഇന്ത്യയിലെ റോഡ്, റെയില്‍വേ പദ്ധതികള്‍ക്ക് ഖത്തര്‍ നിക്ഷേപം ന്യൂഡല്‍ഹി: തടവുകാരെ പരസ്പരം കൈമാറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച ആറു കരാറുകളില്‍ ഇന്ത്യയൂം ഖത്തറും ഒപ്പുവെച്ചു. ഇതനുസരിച്ച് ശിക്ഷിക്കപ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ ഇന്ത്യക്കും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഖത്തര്‍ പൗരന്മാരെ ഖത്തറിനും കൈമാറും. അവശേഷിക്കുന്ന ശിക്ഷ സ്വന്തം നാട്ടിലെ ജയിലില്‍ അനുഭവിച്ചാല്‍ മതി. ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണുള്ളത് എന്നതിനാല്‍ കരാര്‍ പ്രധാനമായും ഇന്ത്യക്കാണ് ഗുണംചെയ്യുക. ഇന്ത്യ സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക സഹകരണവും ചര്‍ച്ചചെയ്തു. ഇന്ത്യയിലെ ദേശീയപാത, റെയില്‍വേ എന്നീ മേഖലകളില്‍ ഖത്തറിന്‍െറ നിക്ഷേപം ഇന്ത്യ ക്ഷണിച്ചു. ‘ഇന്ത്യയില്‍ നിര്‍മിക്കുക’ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണ നിര്‍മാണ മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനവും പ്രധാനമന്ത്രി ഖത്തര്‍ അമീറുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ അമീറില്‍നിന്ന് അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ വൈകാതെ ഉണ്ടാകും. 2022ല്‍ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ആതിഥ്യമരുളാന്‍ ഒരുങ്ങുന്ന ഖത്തറിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ കരാറുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചചെയ്തതായും അക്ബറുദ്ദീന്‍ പറഞ്ഞു. ഐ.ടി മേഖലയില്‍ സഹകരണം വിപുലപ്പെടുത്തുന്നതാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച മറ്റൊരു കരാര്‍. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഐ.ടി മേഖയില്‍ ശ്രദ്ധയൂന്നാന്‍ ഒരുങ്ങുന്ന ഖത്തറില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതാണ് പ്രസ്തുത കരാര്‍. സമുദ്രശാസ്ത്ര പഠന-ഗവേഷണങ്ങളിലുള്ള സഹകരണം, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള വിദഗ്ധപരിശീലനത്തിനുള്ള സംയുക്ത പരിപാടി, ടി.വി, റേഡിയോ പരിപാടികളില്‍ പ്രസാര്‍ ഭാരതിയും ഖത്തര്‍ മീഡിയ കോര്‍പറേഷനും തമ്മിലുള്ള സഹകരണം, ഖത്തര്‍ ന്യൂസ് ഏജന്‍സിയും യു.എന്‍.ഐയും തമ്മില്‍ വാര്‍ത്താ കൈമാറ്റത്തിനുള്ള ധാരണപത്രം എന്നിവയാണ് മറ്റു കരാറുകള്‍. ഖത്തര്‍ അമീറും സംഘവും രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍’ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. രാവിലെ രാഷ്ട്രപതി ഭവന്‍ മുറ്റത്ത് നടന്ന ഒൗപചാരിക വരവേല്‍പ് ചടങ്ങില്‍ അമീര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന അത്താഴ സല്‍ക്കാരത്തിന് ശേഷം ഖത്തര്‍ അമീറും സംഘവും മടങ്ങി. |
‘പിന്നെ അവര്‍ എന്നെ തേടി വന്നു...’ Posted: 25 Mar 2015 11:11 AM PDT Subtitle: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് നിര്‍മിച്ച ചിത്രത്തിന്‍െറ തിരക്കഥയും സംവിധാനവും കാമറയും നിര്‍വഹിച്ചത് ഗോപാല്‍ മേനോനാണ്. കോഴിക്കോട്: ‘ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ മോന് മൂന്നു വയസ്സാണ്. അന്നെല്ലാം ഉപ്പ ജോലിക്ക് പോയതാണെന്നായിരുന്നു അവനോട് ഞാന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അവന് ആറു വയസ്സായി. ഉപ്പക്ക് പൊലീസിലാണ് ജോലിയെന്നാണ് ഇപ്പോള്‍ ഞാനവനോട് പറയാറ്. അവന്‍ ഒരു ആണ്‍കുട്ടിയല്ളേ? വിവരം വെച്ച് വരുകയല്ളേ? എത്ര കാലം അവനോട് കളവു പറഞ്ഞ് പിടിച്ചുനില്‍ക്കും? മൂന്നു വര്‍ഷം എന്‍െറ ജീവിതം... അതിനെക്കുറിച്ച് ഇപ്പോ എന്താ പറയുക?’ ബംഗളൂരു സ്ഫോടനക്കേസില്‍ 24ാം പ്രതിയായി കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ഷമീറിന്‍െറ ഭാര്യയുടെ വാക്കുകള്‍. യു.എ.പി.എ നിയമത്തിന്‍െറ ഇരകളായി കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിയിലായി അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളുടെ കഥ പറയുന്ന ‘പിന്നെ അവര്‍ എന്നെ തേടി വന്നു’എന്ന ഡോക്യുമെന്‍ററിയാണ് കിരാത നിയമത്തിന്‍െറ സാമൂഹിക ദുരന്തങ്ങള്‍ വരച്ചുകാണിക്കുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് നിര്‍മിച്ച ചിത്രത്തിന്‍െറ തിരക്കഥയും സംവിധാനവും കാമറയും നിര്‍വഹിച്ചത് ഗോപാല്‍ മേനോനാണ്. ബുധനാഴ്ച കോഴിക്കോട് കെ.പി. കേശവമേനാന്‍ ഹാളില്‍ നിറഞ്ഞ സദസ്സില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. നാറാത്ത് കേസിലെ പ്രതി ജംഷിദിന് ബംഗളൂരു സ്ഫോടനവുമായി ബന്ധം സ്ഥാപിക്കുമ്പോള്‍, അന്ന് അവന് പ്രായം രണ്ടു വയസ്സ്. ബംഗളൂരു സ്ഫോടനത്തിന് മൈക്രോചിപ്പുകള്‍ നിര്‍മിക്കാന്‍ സഹായിച്ചെന്ന പേരില്‍ അറസ്റ്റിലായ പരപ്പനങ്ങാടിയിലെ മുഹമ്മദ് സകരിയ മൊബൈല്‍ ഫോണിന്‍െറ ബാലപാഠങ്ങള്‍ മാത്രം അറിയുന്നയാളായിരുന്നു. സകരിയക്കെതിരെ പൊലീസ് ഹാജരാക്കിയ സാക്ഷികള്‍ തങ്ങളുടെ മൊഴികള്‍ കെട്ടിച്ചമച്ചതാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. പൊലീസ് ഇന്‍ഫോര്‍മറാകാന്‍ വിസമ്മതിച്ചതാണ് ഈ പത്തൊമ്പതുകാരന് വിനയായത്. അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ മൊഴി നല്‍കിയ ബി.ജെ.പി നേതാവ് അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ലായിരുന്നു. സംഭവം അന്വേഷിച്ച് ഫീച്ചര്‍ തയാറാക്കാന്‍ പോയതിനാണ് തെഹല്‍ക ലേഖികയായിരുന്ന കെ. കെ. ഷാഹിനക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വഴി കാണിച്ചതിനാണ് ഉമര്‍ മൗലവിക്കെതിരെ കേസ്. ബംഗളൂരു കേസില്‍ പിടിയിലായ ഷറഫുദ്ദീന്‍, ഹുബ്ളി കേസിലെ യഹ്യ കമ്മുക്കുട്ടി എന്നിവരുടെ സ്ഥിതിയും സമാന സ്വഭാവമുള്ളതാണ്. കേരളത്തിന്‍െറ പല ഭാഗങ്ങളിലായി മുസ്ലിം യുവാക്കളാണ് ഏറെയും പിടിയിലായതെന്ന് ഡോക്യുമെന്‍ററി പറയുന്നു. സംസ്ഥാനത്ത് ആദ്യം യു.എ.പി.എ പ്രകാരം കേസെടുത്തത് ഇടതുപക്ഷ ഭരണകാലത്തായിരുന്നെങ്കിലും പിന്നീട് ഇതേ നിയമം കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്ത് സി.പി.എം പ്രവര്‍ത്തകനെതിരെയും പ്രയോഗിക്കപ്പെട്ടു. ഭരണകൂടത്തിനെതിരായ നിലപാടുകളാണ് യുവാക്കള്‍ക്കെതിരെ കിരാത നിയമങ്ങള്‍ വെച്ച് ക്രൂശിക്കുന്നതെന്ന് നിയമജ്ഞരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും ഡോക്യുമെന്‍ററിയില്‍ ചൂണ്ടിക്കാട്ടുന്നു. അരുന്ധതി റോയ്, ബി.ആര്‍.പി. ഭാസ്കര്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരെല്ലാം ഡോക്യുമെന്‍ററിയില്‍ അതിഥികളായി എത്തുന്നു. |
ഫ്രാന്‍സ് വിമാനാപകടം: തിരച്ചില്‍ തുടരുന്നു Posted: 25 Mar 2015 10:49 AM PDT പാരിസ്: കഴിഞ്ഞ ദിവസം ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സിന്‍െറ എയര്‍ബസ് എ 320 വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. യാത്രക്കാരും വിമാന ജീവനക്കാരും 16 സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ 150ഓളം പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തേണ്ടത്. അതേസമയം, പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങളും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. നാല് ഏക്കറിലായി ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയിലാണ് മൃതദേഹങ്ങള്‍. മഞ്ഞുമൂടിയ ആല്‍പ്സ് മലനിരകളിലെ ഉയര്‍ന്ന കുന്നുകളും ദുര്‍ഘടമായ ഇടുക്കുകളും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഒരു മൃതദേഹം പോലും കണ്ടത്തൊനായിട്ടില്ല. ബ്രീഫ്കേസിനു സമാനമായ ഭാഗമാണ് ഇതുവരെ കണ്ടെടുത്തതില്‍ ഏറ്റവും വലിയ വിമാനഭാഗമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്രഞ്ച് പൊലീസാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്. 300ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരും 380ഓളം അഗ്നിശമന പ്രവര്‍ത്തകരും സംഘത്തിലുണ്ട്. അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആറ് ജീവനക്കാര്‍, 67 ജര്‍മന്‍കാര്‍, 45 സ്പെയിന്‍കാര്‍ എന്നിവര്‍ക്കൊപ്പം സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍െറ ഭാഗമായി സ്പെയിനില്‍ പോയി മടങ്ങുകയായിരുന്ന ജര്‍മനിയില്‍നിന്നുള്ള 16 ഹൈസ്കൂള്‍ കുട്ടികളും രണ്ട് അധ്യാപകരും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍പെട്ടവരാരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ളെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സ്പെയിനിലെ ബാഴ്സലോണയില്‍നിന്ന് ജര്‍മനിയിലെ ഡ്യൂസര്‍ഡോര്‍ഫിലേക്ക് പറന്ന ജര്‍മന്‍ വിങ്സിന്‍െറ എയര്‍ബസ് എ 320 വിമാനം പ്രാദേശിക സമയം രാവിലെ 9.55നാണ് അപകടത്തില്‍പെട്ടത്. വിമാനം പൂര്‍ണമായി തകര്‍ന്നതായി സ്ഥിരീകരിച്ചതിനത്തെുടര്‍ന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാലസ് ആഭ്യന്തര മന്ത്രി ബെര്‍നാര്‍ഡ് കാസെന്യൂവോക്ക് രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുകയായിരുന്നു. പുറപ്പെടുന്നതിന് മുമ്പേ വിമാനത്തിന് തകരാറെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സിന്‍െറ എയര്‍ബസ് എ 320 വിമാനം ബാഴ്സലോണയില്‍നിന്ന് പുറപ്പെടുന്നതിനു മുമ്പുതന്നെ തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. ജര്‍മന്‍ മാധ്യമങ്ങളിലാണ് ഇക്കാര്യമുള്ളത്. ബാഴ്സലോണയില്‍നിന്ന് ഡ്യൂസര്‍ഡോര്‍ഫിലേക്ക് യാത്രതിരിക്കുന്നതിനു മുമ്പുള്ള സര്‍വിസിനിടെ വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തിയിരുന്നുവത്രെ. സാങ്കേതികമായ തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, അതിനുശേഷവും ഡ്യൂസര്‍ഡോര്‍ഫിലേക്കുള്ള സര്‍വിസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവത്രെ. 2014 ഡിസംബറിലും വിമാനത്തിന് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നു. |
No comments:
Post a Comment