സ്വാഗതം
WELCOME

News Update..

Friday, March 13, 2015

നിയമസഭക്ക് പുറത്തും സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു Madhyamam News Feeds

നിയമസഭക്ക് പുറത്തും സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു Madhyamam News Feeds

Link to

നിയമസഭക്ക് പുറത്തും സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

Posted: 13 Mar 2015 12:06 AM PDT

Image: 

തിരുവനന്തപുരം: നിയമസഭക്ക് പുറത്ത്  നടന്ന എല്‍.ഡി.എഫിന്‍്റെ ഉപരോധ സമരം അക്രമാസക്തമായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ളെറിഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. യുവനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും കല്ളേറ് സംഘര്‍ഷം രൂക്ഷമാക്കി.

പി.എം.ജിയില്‍ സംഘര്‍ഷത്തിനിടെ ഇടത് അനുഭാവികള്‍ പൊലീസ് വാഹനത്തിന് തീവച്ചു. വികാസ് ഭവനിലും പൊലീസ് വാഹനത്തിന് തീയിട്ടിട്ടുണ്ട്. ലാത്തിചാര്‍ജില്‍ പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തിരിച്ചത്തെി വീണ്ടും പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് സന്നാഹം സഭക്ക് മുമ്പില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മന്ത്രി കെ.എം മാണി നിയമസഭയില്‍ ബജറ്റ് മേശപ്പുറത്തുവെച്ചതിനു ശേഷമാണ് ഉപരോധം അക്രമാസക്തമായത്.

സഭക്കകത്ത് ബജറ്റ് അവതരണം അക്രമാസക്തമായതോടെ എം.എല്‍.എമാര്‍ പരാതിയുമായി രംഗത്തെ ത്തി. ജാതിപ്പേര് വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി ജമീലാ പ്രകാശം എം.എല്‍.എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജമീലാ പ്രകാശം സ്പീക്കര്‍ക്ക് പരാതി നല്‍കി. വാഹിദ് എം.എല്‍.എ മുട്ടുകൊണ്ട് ഇടിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായാണ് പരാതി.  

കെ.ശിവദാസന്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ കല്ളെറിഞ്ഞതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭാ പരിധിയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

 

ഇംഗ്ളണ്ടിനെതിരെ അഫ്ഗാന് ബാറ്റിങ് തകര്‍ച്ച

Posted: 13 Mar 2015 12:06 AM PDT

Image: 

സിഡ്നി: ലോകക്കപ്പ് ക്രിക്കറ്റില്‍ ഇംഗ്ളണ്ടിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 29.1ഓവറില്‍ 83 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് അഞ്ച് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. മോശം തുടക്കമാണ്  അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാര്‍ കാഴ്ച വെച്ചത്. അഫ്ഗാന്‍ നിരയില്‍ ജവേദ് അഹ്മദ് (7), നവ്റൂസ് മംഗള്‍ (4), അഫ്സര്‍ സസായി (6), ശൈമുല്ല ഷെന്‍വാരി എന്നിവര്‍ക്ക് രണ്ടക്കം കാണാനായില്ല. നാസിര്‍ ജമാല്‍ 17 റണ്‍സെടുത്തു. ശഫീഖുല്ല (21), ക്യാപ്റ്റന്‍ മുഹമ്മദ് നബി (9) എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്. നേരത്തേ ടോസ് നേടിയ ഇംഗ്ളണ്ട് ഫീല്‍ഡിങ് തെരഞ്ഞടുക്കുകയായിരുന്നു.

അഞ്ച് കളികളില്‍ നാലെണ്ണത്തിലും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇംഗ്ളണ്ടിന് ഇത് അഭിമാന പോരാട്ടമാണ്. അഫ്ഗാനും അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണുള്ളത്. ലോകകപ്പില്‍ നിന്ന് പുറത്തായ ഇരു ടീമുകളുടെയും അവസാന മത്സരമാണ് ഇന്നത്തേത്.

ന്യൂനമര്‍ദം: ഒമാനില്‍ പരക്കെ മഴ

Posted: 13 Mar 2015 12:01 AM PDT

Image: 

മസ്കത്ത്: ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ലഭിച്ചു. രാജ്യത്ത് അനുഭവപ്പെടുന്ന ന്യൂനമര്‍ദമാണ് മഴക്ക് കാരണം. മസ്കത്ത് ഗവര്‍ണറേറ്റിലെ ബോഷര്‍ വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബോഷര്‍ വിലായത്തില്‍ 20 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. റുസ്താഖില്‍ 14 മീറ്റര്‍ മഴയും ഖാബൂറ സുവൈഖ് എന്നിവിടങ്ങളില്‍ 13 മി.മീറ്റര്‍ മഴയും ലഭിച്ചിരുന്നു. ഒമാന്‍െറ മറ്റു ഭാഗങ്ങളിലും മഴ ലഭിച്ചു. മത്ര, റൂവി, വാദി കബീര്‍, അല്‍ അമിറാത്ത്, സീബ്, സൊഹാര്‍, ബര്‍ഖ. സഹം, ഷിനാസ് എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം മുതല്‍ ബുറൈമി, മുസന്തം, സൊഹാര്‍ എന്നിവിടങ്ങളില്‍ മഴ പെയ്തിരുന്നു. മസ്കത്ത് മേഖലയില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് ചെറിയ തോതില്‍ മഴ പെയ്യാന്‍ തുടങ്ങിയത്.  ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ വാദികള്‍ രൂപപ്പെട്ടിരുന്നു. ഒമാന്‍ തീരങ്ങളില്‍ വന്‍ മേഘ ക്കൂട്ടങ്ങള്‍ രൂപപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഇടത്തരം, കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. അടുത്ത 48 മണിക്കൂറില്‍ അന്തരീക്ഷം മേഘാവൃതമാവാനും ചിലയിടങ്ങളില്‍ മഴക്കും സാധ്യതയുണ്ട്.
മുസന്തം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, മസ്കത്ത്, ദാഖിലിയ്യ, വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. രാത്രി വൈകിയും പുലര്‍കാലങ്ങളിലും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ഇതുകാരണം കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നും മുസന്തം ഗവര്‍ണറേറ്റില്‍ തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങുമെന്നും മുന്നറിയിപ്പിലുണ്ട്. രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ അന്തരീക്ഷ താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ട്. ഇത് കടുത്ത തണുപ്പിനും കാരണമാക്കും. ദൂരയാത്ര നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. വാഹനമോടിക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.
 

പീറ്റര്‍ ഗ്രെസ്റ്റിന് അല്‍ ജസീറ ആസ്ഥാനത്ത് സ്വീകരണം

Posted: 12 Mar 2015 11:44 PM PDT

Image: 

ദോഹ: ഈജിപ്ഷ്യന്‍ ജയിലില്‍ നിന്ന് മോചിതനായ ആസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഗ്രെസ്റ്റിന് ദോഹയിലെ അല്‍ ജസീറ ആസ്ഥാനത്ത് സ്വീകരണം നല്‍കി. 400ദിവസം ഈജിപ്ത് ജയിലില്‍ കഴിഞ്ഞിരുന്ന പീറ്റര്‍ ഗ്രെസ്റ്റെയെ ഫെബ്രുവരി ഒന്നിനാണ് മോചിപ്പിച്ചത്.
കൈറോയില്‍ നിന്നും ഓസ്ട്രേലിയയിലേക്കു മടങ്ങിയ ഗ്രെസ്റ്റ് ഇന്നലെയാണ് ദോഹയിലത്തെിയത്.
സ്വീകരണത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ വലിയൊരു നേട്ടമാണെന്നും വീണ്ടും ഇവിടെ വീണ്ടും എത്തിപ്പെടാനായതില്‍ അതീവസന്തുഷ്ടനാണെന്നും പീറ്റര്‍ ഗ്രെസ്റ്റ് പറഞ്ഞു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ജയിലിലുണ്ടായ അനുഭവങ്ങളും പ്രതിസന്ധകളും അദ്ദേഹം വിശദമാക്കി. നിങ്ങളുടെയെല്ലാം കൂട്ടായ കാമ്പയിനും  പ്രവര്‍ത്തനങ്ങളുമാണ് ഞങ്ങള്‍ക്ക് ആശ്വാസമായത്.
എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയിലെ അല്‍ ജസീറ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ചാനലിന്‍െറ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റു നിരവധി ജീവനക്കാരും പങ്കെടുത്തു. 2013-ല്‍ സര്‍ക്കാറിനെതിരെ മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചെന്ന പേരിലാണ് പീറ്റര്‍ ഗ്രെസ്റ്റ്, മുഹമ്മദ് ഫഹ്മി, ബാഹിര്‍ മുഹമ്മദ് എന്നിവരെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പിടികൂടുകയും തടവിലിടുകയും ചെയ്തത്. കഴിഞ്ഞ മാസം ഒന്നിനാണ് ഗ്രെസ്റ്റിനെ നാടുകടത്തി ഈജിപ്ഷ്യന്‍ കോടതി ഉത്തരവായത്.  നേരത്തെ ബി.ബി.സിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രെസ്റ്റ് അല്‍ ജസീറയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ റിപ്പോര്‍ട്ടറായാണ് പ്രവര്‍ത്തിച്ചിരുന്നത്.
 

മഹ്മൂദുല്ല 128; കീവിസിന് 289 റണ്‍സ് വിജയലക്ഷ്യം

Posted: 12 Mar 2015 11:40 PM PDT

Image: 

ഹാമില്‍ട്ടണ്‍: ലോകക്കപ് ക്രിക്കറ്റില്‍ ബംഗ്ളാദേശിനെതിരായ മത്സരത്തില്‍ കീവിസിന് 289 റണ്‍സ് വിജയലക്ഷ്യം. ബംഗ്ളാദേശ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ലോകകപ്പില്‍ എല്ലാ കളികളിലും ആധികാരിക വിജയവുമായി മുന്നേറുന്ന കിവീസിനെതിരെ മഹ്മൂദുല്ലയുടെ (128) സെഞ്ച്വറി മികവിലാണ് കടുവകള്‍ മികച്ച കളി പുറത്തെടുത്തത്. സൗമ്യ സര്‍ക്കാര്‍ (51), സാബിര്‍ റഹ്മാന്‍ (40) എന്നിവരും ബംഗ്ളാ നിരയില്‍ തിളങ്ങി.

ട്രെന്‍റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതത്തെി. 15 വിക്കറ്റുകളാണ് ബോള്‍ട്ടിന്‍െറ അക്കൗണ്ടിലുള്ളത്. ആന്‍ഡേഴ്സണും എലിയറ്റും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. 175 പന്തില്‍ നിന്നാണ് മഹ്മൂദുല്ല 128 റണ്‍സെടുത്തത്. ഏഴ് ബൗണ്ടറിയടങ്ങിയതായിരുന്നു മഹാമൂദുല്ലയുടെ ഇന്നിങ്സ്. ലോകകപ്പില്‍ സ്കോട്ലാന്‍റിനെതിരെ 62 ഉം ഇംഗ്ളണ്ടിനെതിരെ 103 ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് 15.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തിട്ടുണ്ട്. മാര്‍ട്ടിന്‍ ഗുപ്ട്ടില്‍ (62), ടെയ്ലര്‍ (19) എന്നിവരാണ് ക്രീസിലുള്ളത്. മക്കല്ലം(8), വില്യംസണ്‍ (1) എന്നിവരാണ് പുറത്തായത്.

നേരത്തേ ടോസ് നേടിയ ന്യൂസീലാന്‍ഡ് ബംഗ്ളദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നാം വിക്കറ്റായി ക്രീസിലിറങ്ങിയ മഹ്മൂദുല്ലയുടെ മികവിലാണ് ബംഗ്ളാ സ്കോര്‍ മുന്നേറിയത്. മൂന്നാം വിക്കറ്റില്‍ മഹ്മൂദുല്ല- സൗമ്യ സര്‍ക്കാര്‍ സഖ്യം 90 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. പിന്നീട് ആറാം വിക്കറ്റില്‍ മഹ്മൂദുല്ല- സാബിര്‍ റഹ്മന്‍ സഖ്യം 78 റണ്‍സും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

ഇരുടീമുകളും നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ബംഗ്ളാദേശ് നായകന്‍  മുഷ്റഫാ മുര്‍ത്തസയും അറഫാത്തും കളിക്കുന്നില്ല. മൊര്‍ത്താസയ്ക്ക് പകരം ഷക്കീബ് അല്‍ ഹസ്സനാണ് ടീമിനെ നയിക്കുന്നത്. ഇന്നത്തെ മല്‍സരം കഴിഞ്ഞാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് വ്യക്തമാകും. ന്യൂസീലന്‍ഡിനെതിരായ മല്‍സരം ജയിച്ചാല്‍ ബംഗ്ളദേശിന് ഇന്ത്യയ്ക്കെതിരായ ക്വാര്‍ട്ടര്‍ മല്‍സരം ഒഴിവാക്കാനാകും.

ശിവദാസന്‍ നായരുടെ ഓഫീസിന് നേരെ കല്ലേറ്‌; പത്തനംതിട്ടയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

Posted: 12 Mar 2015 10:42 PM PDT

Image: 

ആറന്മുള: നിയമസഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ യു.ഡി.എഫ് ^എല്‍.ഡി.എഫ് സംഘര്‍ഷം. രാവിലെ ആറന്മുള എം.എല്‍.എ കെ. ശിവദാസന്‍ നായരുടെ ഓഫീസിനു നേരെ കല്ളേറുണ്ടായി. ഇതിനുശേഷം ഓഫീസിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

കല്ളേറില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൂടി പ്രകടനം നടത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട നഗരപരിധിയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്പീക്കര്‍ ഇല്ലാതെ ബജറ്റ് അവതരണം

Posted: 12 Mar 2015 10:29 PM PDT

Image: 

തിരുവനന്തപുരം: നിയമസഭക്ക് അകത്തും പുറത്തും കൊടുമ്പരി കൊണ്ട സംഘര്‍ഷത്തിനിടെ പതിമൂന്നാമത് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ചു. സ്പീക്കറുടെ അസാന്നിധ്യത്തിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. സ്പീക്കറെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ പ്രതിപക്ഷം ചേംബറിന്‍െറ വാതിന് മുമ്പില്‍ തടയുകയായിരുന്നു. ഇതേതുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് വാക്കാല്‍ അനുമതി നല്‍കുകയായിരുന്നു.

വാച്ച് ആന്‍ഡ് വാര്‍ഡിന്‍െറയും ഭരണപക്ഷ എം.എല്‍.എമാരുടെയും സുരക്ഷാവലയത്തില്‍ സഭക്കുള്ളില്‍ പ്രവേശിച്ച മാണി രണ്ടാം നിരയില്‍ നിന്നാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രതിപക്ഷ കൈയ്യേറ്റം മുന്നില്‍കണ്ട് പോക്കറ്റ് മൈക്ക് മാണി ധരിച്ചിരുന്നു. ബജറ്റ് രേഖകള്‍ സഭയുടെ മേശപ്പുറത്തുവെച്ചതായി പ്രഖ്യാപിച്ച മാണി തുടര്‍ന്ന് വിശദാംശങ്ങള്‍ വായിച്ചു തുടങ്ങി. ഏഴോളം പേജുകള്‍ വായിച്ച തീര്‍ത്ത മാണി തുടര്‍ന്നു പ്രസംഗം നിര്‍ത്തുകയായിരുന്നു. ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ആഹ്ളാദം പങ്കിട്ട യു.ഡി.എഫ് എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. സഭയുടെ മീഡിയ റൂമില്‍ ബജറ്റ് വിശദാംശങ്ങള്‍ മാണി പിന്നീട് വിശദീകരിച്ചു.

അതേസമയം, വ്യാഴാഴ്ച അരങ്ങേറിയതിനേക്കാളും സംഘര്‍ഷങ്ങളാണ് വെള്ളിയാഴ്ച നിയമസഭക്കുള്ളില്‍ നടന്നത്. ഇന്നലെ സഭക്കുള്ളില്‍ കഴിഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ രാവിലെ മാണിയെ തടയാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഒമ്പതു മണിക്ക് സഭയില്‍ അലാറം മുഴങ്ങുകയും സ്പീക്കര്‍ എന്‍. ശക്തന്‍ ഡയസിലേക്ക് വരുകയും ചെയ്തു. ഇതോടെ അക്രമാസക്തരായ പ്രതിപക്ഷം സ്പീക്കറെ തടയുകയും ചേംബറിലേക്ക് മടക്കി അയക്കുകയും ചെയ്തു. സി. ദിവാകരന്‍െറയും വി. ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ ഡയസില്‍  പ്രതിപക്ഷം സ്പീക്കറുടെ കസേരയും കംമ്പ്യൂട്ടര്‍, മൈക്ക് അടക്കമുള്ള സാമഗ്രികളും തല്ലി തകര്‍ക്കുകയും ചെയ്തു. സ്പീക്കറുടെ കസേര ഡയസില്‍ നിന്നു നടുത്തളത്തിലേക്ക് ഇ.പി ജയരാജന്‍ വലിച്ചെറിഞ്ഞു.

അതിനിടെ, ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ചുറ്റും കൂടിയതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സംഘര്‍ഷത്തിനിടെ വി. ശിവന്‍കുട്ടി, കെ. അജിത്ത്, കെ.എസ് സലീഖ, സി. ദിവാകരന്‍, ബിജി മോള്‍, ജമീലാ പ്രകാശം എന്നിവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്നു ഡോക്ടര്‍മാരെത്തി പരിശോധിച്ച അംഗങ്ങളെ സ്ട്രചറില്‍ പുറത്തേക്ക് കൊണ്ടുപോയി. ഉന്തുംത്തള്ളിനും ഇടയില്‍ അടിതെറ്റിയ തോമസ് ഐസക് നടുത്തളത്തില്‍ വീഴുകയും ചെയ്തു. പ്രതിപക്ഷ^ ഭരണപക്ഷ ബഹളത്തില്‍ കെ.ബി ഗണേഷ് കുമാര്‍ പങ്കെടുത്തില്ല.

ബജറ്റ് പ്രസംഗത്തിന്‍െറ പൂര്‍ണ രൂപം

ഈജിപ്തില്‍ അനുരഞ്ജനത്തിന്‍െറ പുത്തന്‍ അന്തരീക്ഷം

Posted: 12 Mar 2015 09:40 PM PDT

Image: 

വരാനിരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ ഒത്തുതീര്‍പ്പിനെക്കുറിച്ച കാഴ്ചപ്പാടുകള്‍ ഉരുത്തിരിച്ചെടുക്കാനായി മുന്‍ പീപ്ള്‍സ് അസംബ്ളി സ്പീക്കര്‍ ഡോ. സഅദ് അല്‍കത്താനിയെ മുന്‍നിരയിലിരുത്തി ജയിലറയില്‍ ബ്രദര്‍ഹുഡ് നേതൃത്വവുമായി നടന്ന കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട് ചോര്‍ന്നുകിട്ടിയ റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കാന്‍ വിശ്വസനീയമായ കേന്ദ്രങ്ങളൊന്നും എന്‍െറ അടുക്കലില്ല. എന്നാല്‍,പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ബ്രദര്‍ഹുഡില്‍നിന്ന് വിഘടിച്ചുപോയ മുഖ്താര്‍ നൂഹ്, കമാല്‍ ഹല്‍ബാവി, സര്‍വത് അല്‍ഖര്‍ബാവി എന്നീ മൂന്ന് മുന്‍ ബ്രദര്‍ഹുഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച യെക്കുറിച്ച് എനിക്ക് വ്യക്തമായ വിവരമുണ്ട്. സീസിയുടെ സൗദി പര്യടനത്തിന്‍െറ രണ്ടു ദിവസം മുമ്പായിരുന്നു മുന്‍കൂട്ടി തയാറെടുപ്പൊന്നും നടത്താത്ത ഈ ആകസ്മിക കൂടിക്കാഴ്ച. തികച്ചും മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ എന്തൊക്കെ വിഷയങ്ങള്‍ സംസാരിച്ചു എന്ന് വെളിപ്പെടുത്തുന്നതിന് വിലക്കുണ്ടായിരുന്നു എന്നാണ് അതില്‍ പങ്കെടുത്തവര്‍ പ്രസ്താവിച്ചത്. എന്നാല്‍, എന്തായിരുന്നു ചര്‍ച്ചാവിഷയമെന്നതിനെക്കുറിച്ച് കൂടുതലൊന്നും ഊഹിക്കേണ്ട ആവശ്യമില്ല. ‘ബ്രദര്‍ഹുഡ് പ്രശ്നം’തന്നെയായിരുന്നു അതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സംഘടനക്കെതിരെ നടന്ന ആക്രമണം കൂടിപ്പോയതിന്‍െറ ഫലമായി ഉടലെടുത്ത പ്രതിസന്ധിയില്‍നിന്ന് മുക്തമാകാനുള്ള പോംവഴികള്‍ ആരായുകയായിരുന്നു ലക്ഷ്യം. പ്രസിഡന്‍റ് പദവിയില്‍ കുറഞ്ഞ ആരുമല്ല, സീസിതന്നെ നേരിട്ട് ഈ മൂന്നുപേരെയും കണ്ടു എന്നതിന്‍െറ അര്‍ഥം വിഷയം അത്രക്ക് മര്‍മപ്രധാനവും രഹസ്യാത്മകവും അടിയന്തര സ്വഭാവമുള്ളതുമാണെന്നത്രെ. മുന്‍ ബ്രദര്‍ഹുഡ്  നേതാക്കളുമായുള്ള ഈ കൂടിക്കാഴ്ച സീസിയുടെ സൗദി സന്ദര്‍ശനവുമായി ബന്ധമില്ലാത്തതാണെന്ന് കരുതുന്നതും യുക്തിക്ക് നിരക്കുന്നതായിരിക്കില്ല. റിയാദില്‍ നേരിടാനിടയുള്ള ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടികള്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായായിരുന്നു പ്രസ്തുത കൂടിക്കാഴ്ച എന്നുതന്നെ വേണം കരുതാന്‍.

പതിവു സന്ദര്‍ശനങ്ങളില്‍നിന്ന് ഭിന്നമായിരുന്നു ഇത്തവണ സീസിയുടെ റിയാദ് സന്ദര്‍ശനം. ഒരു ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് സൗദിയില്‍ നടത്തുന്ന ഏറ്റവും ഹ്രസ്വമായ സന്ദര്‍ശനമായിരുന്നു അത്. പ്രസിഡന്‍റിന്‍െറ വിമാനം താവളത്തിലിറങ്ങി മടങ്ങുന്ന സമയമടക്കം മൂന്ന് മണിക്കൂറിലേറെ സന്ദര്‍ശനം നീണ്ടുനിന്നില്ല. സീസിയും സല്‍മാന്‍ രാജാവും തനിച്ച് നടത്തിയ സംഭാഷണം ഏതാണ്ട് അര മണിക്കൂര്‍ മാത്രമായിരുന്നു. ഭംഗിവാക്കുകള്‍ക്കെല്ലാം അതീതമാംവിധം അത്രക്ക് ഗുരുതരവും അടിയന്തരവും സുനിര്‍ണിതവുമായിരുന്നു സംഭാഷണ വിഷയം എന്നാണ് ഇത് കുറിക്കുന്നത്.

സീസിയുടെ സന്ദര്‍ശന സമയത്തുതന്നെ നടന്ന തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ പര്യടനത്തിന് സൗദി മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യവും കവറേജും പ്രത്യേകം ശ്രദ്ധേയമായിരുന്നു. സന്ദര്‍ശനത്തെയും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തമുള്ള പദ്ധതികളെയും പുതിയ സ്ട്രാറ്റജികളെയും കുറിച്ച സമ്പൂര്‍ണ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കുകയുണ്ടായി. എന്നാല്‍, സീസിയുടെ സന്ദര്‍ശനത്തിന് അത്തരമൊരു കവറേജ് ലഭിക്കുകയുണ്ടായില്ല. ഒരു രഹസ്യ സന്ദര്‍ശനം എന്ന പ്രതീതിയാണ് അത് സൃഷ്ടിച്ചത്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച പതിവ് വിശേഷ പദങ്ങളില്‍ കവിഞ്ഞൊന്നും ഈജിപ്ഷ്യന്‍ ഒൗദ്യോഗിക മാധ്യമങ്ങളും സീസിയുടെ സന്ദര്‍ശനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല. ഹ്രസ്വമായ ആ അടിയന്തര സന്ദര്‍ശനത്തിന്‍െറ അര്‍ഥം തേടുന്നവരെ സംബന്ധിച്ചിടത്തോളം ഒട്ടും പര്യാപ്തമായിരുന്നില്ല പ്രസ്തുത റിപ്പോര്‍ട്ടുകള്‍.
അറബ്വസന്ത വിരുദ്ധ തരംഗത്തിന്‍െറ ശക്തി പിന്‍വാങ്ങിയിരിക്കുകയാണെന്ന് വ്യക്തം. ഈജിപ്തില്‍ ജൂണ്‍ 30ന് ശേഷമുണ്ടായ അട്ടിമറിവിജയം സൃഷ്ടിച്ച ആവേശത്തില്‍ കബളിതമായി ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലും യമനിലും യു.എ.ഇ കൊണ്ടുപിടിച്ച് നടത്തിയ പ്രതിതരംഗങ്ങള്‍ നിരാശയുടെ വലിയ ചുഴിയില്‍ ആപതിച്ചിരിക്കുകയാണിപ്പോള്‍. അറബ് വസന്ത വിരുദ്ധ ശക്തികള്‍ എല്ലായിടത്തും രാഷ്ട്രീയമായും നയതന്ത്രപരമായും പിന്‍വാങ്ങിത്തുടങ്ങിയിരിക്കുന്നു. ഈജിപ്തിലെ സംഭവങ്ങള്‍ മറ്റിടങ്ങളില്‍ പ്രതിവിപ്ളവ ശക്തികളുടെ ആക്രമണങ്ങള്‍ക്കെതിരെ കരുതലും ജാഗ്രതയും പാലിക്കാന്‍ സഹായകമായി എന്നും പറയാവുന്നതാണ്. വന്‍തോതിലുള്ള സഹായവും പിന്തുണയും ലഭിച്ചിട്ടും ലിബിയയില്‍ വിപ്ളവം തട്ടിയെടുത്ത് ജനറല്‍ ഹഫ്തറിനെ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.

തുനീഷ്യയില്‍ ബ്രദര്‍ഹുഡ് ആശയഗതിക്കാരായ അന്നഹ്ദ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനും തകര്‍ക്കാനുമുള്ള ശ്രമങ്ങളും വിജയിച്ചില്ല. അവരിപ്പോള്‍ ഭരണത്തില്‍ സുശക്ത പങ്കാളികളായി പ്രബുദ്ധമായ ഒരു ജനാധിപത്യപരീക്ഷണത്തിന്‍െറ ഭാഗമായി പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തെയും നയിക്കുകയാണ്. യമനില്‍ അലി അബ്ദുല്ല സാലിഹ് കുടുംബത്തിന്‍െറ തിരിച്ചുവരവിന് മണ്ണൊരുക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരിക്കുന്നു. അവിടെ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നത് ഹൂത്തികള്‍ വഴി ഇറാനാണ്. സിറിയയിലാകട്ടെ, വിപ്ളവപരാജയം പുതിയ ഭീകരവാദ സംഘങ്ങളുടെ ജന്മത്തിനാണ് നിമിത്തമായത്. അയല്‍രാജ്യങ്ങള്‍ക്ക് മുഴുവന്‍ ഇപ്പോള്‍ അതൊരു ഗുരുതര ഭീഷണിയായി മാറിയിരിക്കുന്നു. ഈ പുതിയ പരിണതി അറബ് മേഖലയിലെ ബ്രദര്‍ഹുഡിനെപ്പോലുള്ള കരുത്തുറ്റ ഒരു ഇസ്ലാമിക ധാരയെ അകറ്റിനിര്‍ത്താമെന്ന ചിന്ത ഒരിക്കലും സഫലമാക്കാന്‍ കഴിയാത്ത രാഷ്ട്രീയ ഭാവനയാണെന്ന ബോധം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മാത്രമല്ല പാശ്ചാത്യ വൃത്തങ്ങളിലും സംജാതമാക്കിയിരിക്കുകയാണ്. മറിച്ചുള്ള പിടിവാശി മേഖലയെ ഛിന്നഭിന്നമാക്കാനേ സഹായിക്കൂ എന്ന് ഇവര്‍ കരുതുന്നു. അത് വലിയ രാഷ്ട്രീയ ശൂന്യതയും ഗുരുതരമായ സുരക്ഷാ വിടവുകളും സൃഷ്ടിക്കും. മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയില്‍തന്നെ അത് പിളര്‍പ്പുകളുണ്ടാക്കും. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും അതിനി കൂടുതല്‍ താങ്ങാനാവുകയില്ല. അതുകൊണ്ടാണ് ലിബിയയില്‍ ഇടപെടുന്നതില്‍നിന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും സീസിയെ കര്‍ശനമായി വിലക്കിയത്. വളരെ കര്‍ക്കശമായ ഭാഷയിലായിരുന്നു ഈ വിലക്ക്. ലിബിയക്കാര്‍ക്കിടയിലുള്ള രാഷ്ട്രീയ സംഭാഷണം മാത്രമാണ് പരിഹാരമെന്ന് യൂറോപ്പും അമേരിക്കയും ആവര്‍ത്തിച്ച് ഊന്നിപ്പറയുകയും ചെയ്തു. അവിടെ ഏതൊരു രാഷ്ട്രീയ ഒത്തുതീര്‍പ്പിലും ബ്രദര്‍ഹുഡിന്‍െറ സാന്നിധ്യം അനിവാര്യമാണെന്നാണ് അതിന്‍െറ അര്‍ഥം.

ശൈഥില്യം തടയുകയും രാഷ്ട്രീയ-സുരക്ഷാ വിടവുകള്‍ നികത്തുകയും മേഖലയില്‍ പടര്‍ന്നുകയറുന്ന രക്തരൂഷിതമായ ഹിംസയുടെ തരംഗങ്ങളെ പ്രതിരോധിക്കുകയും ഭീകരതയെ ഊട്ടിവളര്‍ത്തുന്ന ധൈഷണിക വരള്‍ച്ചയില്‍നിന്ന് മുക്തി നല്‍കുകയും ചെയ്യുന്ന ഒത്തുതീര്‍പ്പുകളെക്കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന കാര്യം എല്ലാവര്‍ക്കും ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. ഈ ഒത്തുതീര്‍പ്പുകള്‍ മേഖലയിലെ രണ്ട് അടിസ്ഥാന ശക്തികളുടെ പങ്കാളിത്തത്തോടു കൂടിയല്ലാതെ സാധ്യമാവുകയില്ല. സാമ്പത്തികവും സൈനികവുമായി സുശക്തമായ തുര്‍ക്കിയാണ് ഒന്ന്. മേഖലയില്‍ വിപുലമായ സാന്നിധ്യവും സ്വാധീനവുമുള്ള മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയാണ് രണ്ടാമത്തെ ശക്തി. സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തില്‍ സൗദി അറേബ്യ ഇപ്പോള്‍ ശ്രമിക്കുന്നത് അതിനാണ്. അതിനുള്ള ക്രിയാത്മകമായ ചുവടുവെപ്പുകള്‍ ബ്രദര്‍ഹുഡിനോട് അനുഭാവം പുലര്‍ത്തുന്ന സംഘടനകള്‍ക്ക് ആതിഥ്യമരുളിക്കൊണ്ട് ആ രാജ്യം നടത്തിക്കഴിഞ്ഞിട്ടുണ്ട്. യമനിലെ ബ്രദര്‍ഹുഡ് നേതൃത്വവുമായും അവര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കൂടാതെ വിവിധ യൂറോപ്യന്‍ ആസ്ഥാനങ്ങളിലും കൂടിക്കാഴ്ചകള്‍ നടന്നുവരുന്നു. ഏതാണ്ട് എല്ലാവര്‍ക്കും യോജിപ്പുള്ള ഇക്കാര്യം സ്വീകാര്യമാകാത്ത രണ്ട് രാജ്യങ്ങള്‍ ഈജിപ്തും യു.എ.ഇയുമാണ്. എന്നാല്‍, ഗള്‍ഫ്-സൗദി ഇച്ഛാശക്തിക്കെതിരെ യു.എ.ഇക്ക് അധികകാലം പിടിച്ചുനില്‍ക്കാനാകില്ല. പുതിയ ക്രമീകരണങ്ങളുമായി പൊരുത്തപ്പെടാന്‍ സമീപഭാവിയില്‍തന്നെ അത് നിര്‍ബന്ധിതമാകും. അപ്പോള്‍ സീസി മാത്രമായിരിക്കും ഈ വൃത്തത്തിന് പുറത്ത് ഒറ്റപ്പെടുക. ഈ ക്രമീകരണങ്ങള്‍ അതിന്‍േറതായ വഴിക്ക് മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹത്തിനറിയാം. താന്‍ ഇഷ്ടപ്പെട്ടാലും ഇല്ളെങ്കിലും അത് പുരോഗമിക്കുകയും അന്താരാഷ്ട്ര സമ്മതി നേടുകയും ചെയ്യുമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയുണ്ട്. ഈ പുതിയ നീക്കത്തെ വെല്ലുവിളിക്കാനോ അവഗണിക്കാനോ പറ്റിയതല്ല ഈജിപ്തിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നും അദ്ദേഹത്തിനറിയാം.

അതിനാല്‍, പരമാവധി ദോഷം കുറഞ്ഞ ഒരു ചുവടുവെപ്പിനെക്കുറിച്ച് മാത്രമായിരിക്കും കൈറോയിലെ അധികാര കേന്ദ്രത്തിന്‍െറ ചിന്ത എന്ന് ഞാന്‍ കരുതുന്നു. എന്തായാലും ഒരു നടപടിയുണ്ടാകുമെന്നതില്‍ സംശയമില്ല. സംശയം അതിന്‍െറ വിശദാംശങ്ങളില്‍ മാത്രമാണ്. ജൂലൈ മൂന്നു മുതല്‍ ഇതേവരെയുള്ള ആഭ്യന്തര ‘ഇന്‍വോയ്സ്’ വളരെ കനത്തതും സങ്കീര്‍ണമായതുമാണെന്ന് പരിഗണിക്കുമ്പോള്‍ വിശേഷിച്ചും സീസിക്ക് എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല.  

വിവ: വി.എ. കബീര്‍
ഈജിപ്ഷ്യന്‍ പത്രമായ ‘അല്‍മിസ്രിയ്യ്’
മുഖ്യപത്രാധിപരാണ് ലേഖകന്‍

ഒടുവില്‍ കപ്പിത്താനും നിയമത്തിന്‍െറ വലയില്‍

Posted: 12 Mar 2015 09:29 PM PDT

Image: 

പ്രമാദമായ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ഒടുവില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും പ്രതിചേര്‍ക്കപ്പെട്ടത് എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യത്തിന്‍െറ മുഖം എന്നെങ്കിലുമൊരിക്കല്‍ പുറംലോകം കാണുകതന്നെ ചെയ്യുമെന്ന നീതിവാക്യമാണ് അടിവരയിടുന്നത്. സി.ബി.ഐയുടെ കരവലയത്തില്‍നിന്ന് ഇതുവരെ തെന്നിമാറിയ ഡോ. സിങ് ക്രിമിനല്‍ ഗൂഢാലോചനയിലും കുറ്റകരമായ വിശ്വാസവഞ്ചനയിലും അഴിമതിയിലും പങ്കാളിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് വ്യവസായ പ്രമുഖന്‍ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറി ആര്‍.സി. പരാഖ് തുടങ്ങിയവരോടൊപ്പം പ്രതിചേര്‍ക്കാന്‍ സ്പെഷല്‍ കോടതി ജഡ്ജി ഭരത് പരാശരെ പ്രേരിപ്പിച്ചത്. അങ്ങേയറ്റത്തെ മന$സ്താപത്തോടെയാണ് താന്‍ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെങ്കിലും രാജ്യത്തിന്‍െറ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ നടപടി ഉതകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. അഴിമതിയുടെ വിഷയത്തില്‍ ലോകത്തിനു മുന്നില്‍ മുഖം വികൃതമായ ഒരു രാജ്യത്തിന്‍െറ മുന്‍ ഭരണസാരഥി പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ളെന്ന് വാദിച്ചേക്കാം. എന്നാല്‍, വ്യക്തിവിശുദ്ധിയുടെ പ്രതിരൂപമായി കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടുപതിറ്റാണ്ട് കൊണ്ടുനടന്ന ഒരു നേതാവിന് ഈ ദുര്‍ഗതി വന്നുഭവിച്ചതില്‍ കളങ്കിത രാഷ്ട്രീയ-ഭരണ വ്യവസ്ഥിതിയുടെ സ്വാധീനം ആര്‍ക്കും നിഷേധിക്കാനാവില്ല. മുതലാളിത്ത-കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറുകള്‍ കാട്ടുന്ന അമിതാവേശം എങ്ങനെ തിരിച്ചടിയാവുന്നു എന്നതിന്‍െറ മുന്തിയ ഉദാഹരണംകൂടിയാണിത്.

പ്രകൃതിയും ധാതുസമ്പത്തും ചൂഷണംചെയ്യാന്‍ വ്യവസായികളെയും കൊള്ളലാഭക്കാരെയും കയറൂരിവിടുന്നതില്‍ ഉദാരീകരണ ലോകത്തെ ഭരണകൂടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അത്യുത്സാഹത്തിന്‍െറ പിന്നിലെ മുഖ്യ പ്രചോദനം അറ്റമില്ലാത്ത അഴിമതിയാണ്. 2ജി സ്പെക്ട്രം ഇടപാട്, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വന്‍ അഴിമതിയാരോപണങ്ങള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍െറ പ്രതിച്ഛായ സാമാന്യജനത്തിന്‍െറ മുന്നില്‍പോലും വികൃതമാക്കിയിരുന്നു. ‘കോള്‍ഗേറ്റ്’ എന്ന പേരില്‍ അറിയപ്പെട്ട കല്‍ക്കരിപ്പാടവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് രാജ്യം ആദ്യം അറിയുന്നത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ 2012ലെ റിപ്പോര്‍ട്ടോടെയാണ്. ടെന്‍ഡര്‍ ക്ഷണിക്കാതെ, സുതാര്യമല്ലാത്ത രീതിയിലൂടെ കല്‍ക്കരിപ്പാടങ്ങള്‍ അലോട്ട് ചെയ്യുകവഴി ഖജനാവിന് ഇതുവരെ 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്ന കണ്ടത്തെല്‍ രാജ്യത്തെ ഞെട്ടിച്ചു. 1993നും 2010നുമിടയില്‍ പാടങ്ങള്‍ അലോട്ട്ചെയ്തത് മുഴുവനും നിയമവിരുദ്ധമായാണെന്ന് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി വിധിച്ചിരുന്നു. 2005ല്‍ മന്‍മോഹന്‍ സിങ് കല്‍ക്കരി വകുപ്പ് കൈകാര്യംചെയ്തിരുന്ന കാലയളവില്‍ ഒഡിഷയിലെ താലാബീര-2 പാടങ്ങള്‍ കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് സ്ക്രീനിങ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മറികടന്നു നല്‍കാന്‍ ഗൂഢാലോചന നടത്തി എന്നാണ് ചുമത്തപ്പെട്ട കുറ്റം. അതേവര്‍ഷം നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കാനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ച മന്‍മോഹന്‍ സിങ്തന്നെ വിഷയം പുന$പരിശോധിക്കാനും ഹിന്‍ഡാല്‍കോയുടെ അപേക്ഷ പരിഗണിക്കാനും നിര്‍ദേശിച്ചതാണ് ഗൂഢാലോചന സംശയിക്കാന്‍ ഇടവരുത്തിയത്. കല്‍ക്കരിവകുപ്പ് സെക്രട്ടറി പി.സി. പരാഖുമായി ഈ വിഷയത്തില്‍ എഴുത്തിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടത് ബിര്‍ളക്കുവേണ്ടി അവിഹിതമായി ഇടപെട്ടതിന്‍െറ തെളിവായി നീതിപീഠം കാണുന്നു. സി.ബി.ഐ സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ടില്‍ പരാഖിനെ പ്രതിചേര്‍ത്തപ്പോള്‍, എന്തുകൊണ്ട് തനിക്ക് ആജ്ഞകള്‍ നല്‍കിയ പ്രധാനമന്ത്രിയെ ഗൂഢാലോചനയില്‍ പങ്കാളിയാക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചിരുന്നു.

കല്‍ക്കരിപ്പാടം കേസ് എങ്ങനെയെങ്കിലും ക്ളോസ്ചെയ്യുക എന്നതിലായിരുന്നു തുടക്കംമുതല്‍ സി.ബി.ഐ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രധാനമന്ത്രിയും ബിര്‍ളയെപ്പോലുള്ള വന്‍കിടക്കാരും ഉള്‍പ്പെട്ട കേസുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന ദുശ്ശാഠ്യം പരാജയപ്പെട്ടത് പ്രത്യേക കോടതിയുടെ ഇച്ഛാശക്തിക്കു മുന്നിലാണ്. 2014 ആഗസ്റ്റില്‍ കോടതിയില്‍ സി.ബി.ഐ എത്തിയത് കുമാരമംഗലം ബിര്‍ളക്കും പരാഖിനും എതിരായി തെളിവുകളൊന്നുമില്ളെന്നും കേസ് ക്ളോസ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ്. ആവശ്യം തള്ളിയ കോടതി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഡിസംബറില്‍ വീണ്ടും ഹാജരാക്കിയ റിപ്പോര്‍ട്ടിലും കേസ് അവസാനിപ്പിക്കാനാണ് അപേക്ഷ. ആ ഘട്ടത്തിലാണ് അന്ന് വകുപ്പ് കൈകാര്യംചെയ്ത മന്‍മോഹന്‍ സിങ്ങിന്‍െറയും പ്രധാനമന്ത്രിയുടെ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താന്‍ നീതിപീഠം കല്‍പിക്കുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ ഫെബ്രുവരി 19നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിര്‍ളക്കും പരാഖിനും എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടത്തെിയ സി.ബി.ഐ മന്‍മോഹനെക്കുറിച്ച് മൗനംപാലിച്ചു. അതോടെയാണ് അദ്ദേഹത്തെയും നിയമത്തിന്‍െറ കരവലയത്തില്‍ കൊണ്ടുവന്നത്. അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തന്‍െറ മുന്‍ഗാമി പി.വി. നരസിംഹറാവുവിന്‍െറ അതേ ദുര്‍ഗതിയാണ് മന്‍മോഹനും വന്നുപെട്ടിരിക്കുന്നത്. അദാനിമാര്‍ക്കും അംബാനിമാര്‍ക്കും ബിര്‍ളമാര്‍ക്കും വേണ്ടി ഏതറ്റംവരെയും പോകാന്‍ നോമ്പുനോറ്റിരിക്കുന്ന ഭരണകൂട ദാസന്മാര്‍ക്ക് മന്‍മോഹന്‍െറ അനുഭവം പാഠമാവേണ്ടതുണ്ട്.

സഭക്കുള്ളില്‍ സംഘര്‍ഷം: എം.എല്‍.എമാര്‍ ആശുപത്രിയില്‍

Posted: 12 Mar 2015 09:24 PM PDT

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ തടയാന്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ശിവന്‍കുട്ടി, കെ.അജിത്,  സലിഖ എന്നീ എം.എല്‍.എമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബജറ്റ് അവതണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വാച്ച് ആന്‍റ് വാര്‍ഡിനും പരിക്കേറ്റു. ഷീജാ ബീഗം, നവീന്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സഭയില്‍ വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തതായി പരാതിയുര്‍ന്നിട്ടുണ്ട്. ഗീതാ ഗോപി എം.എല്‍.എയെ തള്ളിയിടുകയും ബിജി മോളെ തടഞ്ഞുവെക്കുകയും ചെയ്തു. കെ.ലതികയെ ഭരണകക്ഷി എം.എല്‍.എ തള്ളിമാറ്റിയതായും പരാതിയുണ്ട്.
 

ബജറ്റ് അവതരണം തടയാനുറച്ച് എല്‍.ഡി.എഫും യുവമോര്‍ച്ചയും

Posted: 12 Mar 2015 08:30 PM PDT

Image: 

തിരുവനന്തപുരം: രാഷ്ട്രീയജീവിതത്തിലെ ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്ന ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം ഇന്ന്. തടയാന്‍ എല്‍.ഡി.എഫും യുവമോര്‍ച്ചയും, പ്രതിരോധിക്കാന്‍ ഭരണപക്ഷവും പൊലീസും തയാറായതോടെ നിയമസഭക്കകവും പുറവും യുദ്ധസമാനമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. ബജറ്റ് അവതരിപ്പിക്കാന്‍ മാണിവന്നാല്‍ ‘ചെയ്യാനുള്ളതെല്ലാം ചെയ്യും, ജനംപൊറുക്കണം’ എന്ന് പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷനിലപാട് വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മാണിയുടെ ബജറ്റ് അവതരണം ഒരുകാരണവശാലും അനുവദിക്കില്ളെന്ന ഉറച്ചനിലപാടിലാണ് എല്‍.ഡി.എഫും യുവമോര്‍ച്ചയും. താന്‍ ഒൗദ്യോഗികവസതിയായ ‘പ്രശാന്തി’ലേക്ക് പോകുമെന്ന് പറഞ്ഞ് മാണി ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചതാണ് നാടകീയ വഴിത്തിരിവിന് ഇടയാക്കിയത്. ഇതോടെ മാണിയെ എന്തുവിലകൊടുത്തും തടയാന്‍ പ്രതിപക്ഷവും യുവമോര്‍ച്ചയും സഭക്ക് പുറത്ത് തയാറെടുപ്പ് ആരംഭിച്ചു. സുരക്ഷാപ്രശ്നം പൊലീസ് ചൂണ്ടിക്കാട്ടിയതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സഭക്കുള്ളില്‍തന്നെ തുടരാന്‍ മാണി തീരുമാനിച്ചു. 617ാം നമ്പര്‍ മുറിയില്‍ തങ്ങിയാണ് മാണി ബജറ്റിന്‍െറ അവസാന മിനുക്കുപണി നടത്തിയത്. ഒപ്പം മുഖ്യമന്ത്രിയും ഭരണപക്ഷ എം.എല്‍.എമാരും സഭക്കുള്ളില്‍ തങ്ങി. ഇതോടെ നിയമസഭതന്നെ പോരാട്ടഭൂമികമായി മാറി.

സാധാരണ ബജറ്റ് ദിവസം രാവിലെ പള്ളിയിലത്തെി പ്രാര്‍ഥിക്കുന്ന മാണി വ്യാഴാഴ്ച അത് നിര്‍വഹിച്ചതും സഭയില്‍ തങ്ങുന്നുവെന്നതും അറിഞ്ഞതോടെ ബജറ്റ് അവതരണം തടയാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ പിരിഞ്ഞശേഷവും നടുത്തളത്തില്‍ കുത്തിയിരുന്നു. ഇതോടെ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാന്‍ ഉച്ചക്കുചേര്‍ന്ന എല്‍.ഡി.എഫ് ഉപ സമിതി വൈകീട്ട് വീണ്ടും ചേര്‍ന്ന് സഭക്കുള്ളിലെ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാനുള്ള ചുമതല പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃത്വത്തിന് വിട്ടുകൊടുത്തു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറയും ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍െറയും നേതൃത്വത്തിലായിരിക്കും തന്ത്രങ്ങള്‍ സ്വീകരിക്കുക. പുറത്തെ ഉപരോധത്തിന് പി.ബിയംഗം പിണറായി വിജയനും നേതൃത്വംനല്‍കും. യുവമോര്‍ച്ചയുടെ സമരത്തിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍ നേതൃത്വംനല്‍കും.

സഭാകവാടങ്ങളുടെ ചുമതല രാത്രിമുതല്‍തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് ഏറ്റെടുത്തു. നിയമസഭാമന്ദിരത്തിന് പുറത്തെ സുരക്ഷാചുമതല ദക്ഷിണാമേഖലാ എ.ഡി.ജി.പി പത്മകുമാറിന്‍െറ നേതൃത്വത്തില്‍ 2,500 പൊലീസുകാര്‍ ഏറ്റെടുത്തു. യുവമോര്‍ച്ച ഉപരോധിക്കുന്ന പാളയം യുദ്ധസ്മാരകത്തിന് സമീപം വൈകീട്ടോടെതന്നെ ബാരിക്കേഡ് സ്ഥാപിച്ചു. എല്‍.ഡി.എഫ് ഉപരോധം നടത്തുന്ന പി.എം.ജി, എല്‍.എം.എസ് ജങ്ഷനുകളിലും പൊലീസിനെ വിന്യസിച്ചു.  

സംഘര്‍ഷാവസ്ഥയുടെ ഗൗരവം കണക്കിലെടുത്ത് നഗരത്തിലെ 19 വാര്‍ഡുകളിലെ പ്രഫഷനല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ ബിവറേജസ് ഒൗട്ട്ലെറ്റുകളും ബാറുകളും വ്യാഴാഴ്ച വൈകീട്ടോടെ അധികൃതര്‍ അടപ്പിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് ഒഴികെ നിയമസഭാ സമുച്ചയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വികാസ്ഭവനിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുക എന്നതാണ് സഭക്കുള്ളില്‍ പ്രതിപക്ഷ നിലപാട്. അതേസമയം മാണിക്ക് പൂര്‍ണസംരക്ഷണം നല്‍കാനുള്ള ഉറച്ചതീരുമാനത്തിലാണ് യു.ഡി.എഫ്. സഭക്കകം പ്രധാന പോര്‍മുഖമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതോടെ ബജറ്റ് രേഖകളുമായി മാണി ഇന്ന് സഭയിലേക്ക് വരുമ്പോള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ചുറ്റും വലയംതീര്‍ത്ത് സംരക്ഷണം ഒരുക്കാനാണ് ഭരണപക്ഷ നീക്കം. മാണിയെ കായികമായിതടയാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിക്കുകയും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഭരണപക്ഷവും തീരുമാനിച്ചാല്‍ ഇന്നുവരെ കാണാത്ത സംഭവവികാസങ്ങള്‍ക്ക് സഭ സാക്ഷിയാവും. ചട്ടപ്രകാരം സഭയില്‍ ബജറ്റ് പ്രസംഗം പൂര്‍ണമായി നടത്തണമെന്നില്ല. ബജറ്റ് സഭയുടെ മേശപ്പുറത്തുവെച്ചാലും മതി.

ഇടത്, ഡി.വൈ.എഫ്.ഐ, ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാത്രി മുതല്‍തന്നെ നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തി ഉപരോധം ആരംഭിച്ചു. എല്‍.ഡി.എഫ് 20,000 പ്രവര്‍ത്തകരെയും യുവമോര്‍ച്ച 10,000 പേരെയുമാണ് ഉപരോധത്തിന് അണിനിരത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രക്ഷോഭകരും പൊലീസും നേര്‍ക്കുനേരായതോടെ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയ, ക്രമസമാധാന പ്രക്ഷുബ്ധാവസ്ഥയിലായി.
 

മാണിയെ തടയാന്‍ വനിത എം.എല്‍.എമാര്‍

Posted: 12 Mar 2015 07:42 PM PDT

Image: 

തിരുവനന്തപുരം: നിയമസഭാ ഹാളിലേക്ക് എത്തുന്ന ധനമന്ത്രി കെ.എം. മാണിയെ പ്രതിപക്ഷ വനിത എം.എല്‍.എമാരുടെ സംഘം തടയും. പ്രതിപക്ഷത്തെ വനിതാ എം.എല്‍.എമാരായ ഐഷ പോറ്റി, ഇ.എസ്. ബിജിമോള്‍, കെ.കെ. ഷൈലജ തുടങ്ങിയവര്‍ കെ.എം. മാണിയുടെ ഇരിപ്പിടം വളയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവര്‍ കൂടാതെ അഞ്ച് എം.എല്‍.എമാര്‍ മാണിയെ തടയാനായി രംഗത്തുണ്ടാകും. വി. ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വി.എസ്. സുനില്‍ കുമാര്‍, പി. ശ്രീരാമകൃഷ്ണന്‍, ടി.വി. രാജേഷ്, ജെയിംസ് മാത്യു എന്നിവരാണ് ഉള്ളത്.

ഇതിനിടെ ബജറ്റ് മുന്നോടിയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ബജറ്റിന് അംഗീകാരം നല്‍കി. പ്രതിഷേധത്തിന്‍്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വാച്ച് ആന്‍ഡ് വാര്‍ഡിന്‍്റെ നാല് നിര സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.

 

ചാമ്പ്യന്‍സ് ലീഗ്: ഫ്രഞ്ച് വിപ്ളവത്തില്‍ ചെല്‍സി പുറത്ത്

Posted: 12 Mar 2015 12:22 PM PDT

Image: 
Subtitle: 
പി.എസ്.ജി ക്വാര്‍ട്ടറില്‍ •ചെല്‍സി 2- പി.എസ്.ജി 2 (ഇരുപാദങ്ങളിലുമായി 3-3) •പി.എസ്.ജിക്ക് തുണയായത് എവേ ഗോള്‍

ലണ്ടന്‍: ഒരോ സെക്കന്‍ഡിലും ആവേശംനിറഞ്ഞ പോരാട്ടത്തില്‍ ആതിഥേയരായ ചെല്‍സിയെ മറികടന്ന് ഫ്രഞ്ച് ക്ളബായ പാരിസ് സെന്‍റ് ജര്‍മെയ്ന്‍ (പി.സി.ജി) ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അധിക സമയത്തേക്ക് നീണ്ട രണ്ടാംപാദ മത്സരം 2-2ന് സമനിലയിലവസാനിച്ചെങ്കിലും എവേ ഗോളിന്‍െറ ബലത്തില്‍ ഫ്രഞ്ചുകാര്‍ വിപ്ളവം തീര്‍ക്കുകയായിരുന്നു. ആദ്യപാദത്തില്‍ ഇരു ടീമുകളും 1-1ന് സമനില പാലിച്ചിരുന്നു. സൂപ്പര്‍താരം സ്ളാറ്റന്‍ ഇബ്രാഹീമോവിച് 31ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടിട്ടും വീറോടെ പൊരുതിയ പി.എസ്.ജിക്ക് 114ാം മിനിറ്റില്‍ ബ്രസീലുകാരനും ക്യാപ്റ്റനുമായ തിയാഗോ സില്‍വ ഹെഡറിലൂടെ കുറിച്ച സമനില ഗോളാണ് നീലപ്പടയുടെ വിധിയെഴുതിയത്. മിന്നുംപോരിന്‍െറ 81ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. ചെല്‍സിക്കായി ഗാരി കാഹിലിന്‍െറ വകയായിരുന്നു ഗോള്‍. അഞ്ച് മിനിറ്റിന് ശേഷം ബ്രസീല്‍ താരം ഡേവിഡ് ലൂയിസ് തിരിച്ചടിച്ചതോടെ ഇരുപാദങ്ങളിലുമായുള്ള സ്കോര്‍ 2-2 ആയി. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 96ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ പെനാല്‍റ്റിയിലൂടെ ചെല്‍സിയെ വീണ്ടും മുന്നിലത്തെിക്കുകയായിരുന്നു.
എന്നാല്‍, കീഴടങ്ങാന്‍ മടിച്ച പി.എസ്.ജിക്ക് തിയാഗോ സില്‍വ കളിതീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ വിലപ്പെട്ട ജയം സമ്മാനിച്ചു. കഴിഞ്ഞ സീസണില്‍ ഇരുടീമുകളും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സി ഏവേ ഗോളിന് കടന്നുകൂടിയതിനുള്ള പ്രതികാരവുമായി ഈ വിജയം. അന്നും ഇരുപാദങ്ങളിലുമായി 3-3 എന്നായിരുന്നു ഗോള്‍നില. മറ്റൊരു മത്സരത്തില്‍ യുക്രെയ്ന്‍ ക്ളബായ ഷാക്തര്‍ ഡോണസ്കിനെ 7-0ന് തകര്‍ത്ത ബയേണ്‍ മ്യൂണിക്കും ക്വാര്‍ട്ടറിലത്തെി. ആദ്യപാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചിരുന്നു.
ആദ്യമിനിറ്റില്‍ തന്നെ എഡിസണ്‍ കവാനിയിലൂടെ ആക്രമണവും രണ്ടാം മിനിറ്റില്‍ കോര്‍ണര്‍ കിക്കും സ്വന്തമാക്കി എതിരാളികളെ സമ്മര്‍ദത്തിലാഴ്ത്തിയ പി.എസ്.ജി പരുക്കനടവുകളും തുടക്കം മുതല്‍ പുറത്തെടുത്തു. തിയാഗോ  സില്‍വയും തിയാഗേ മോട്ടേയും ഇക്കാര്യത്തില്‍ മത്സരിച്ചു. പതിയെ താളം കണ്ടത്തെി വരുന്നതിനിടെയാണ്  ഇബ്രാഹീമോവിചിനെ റഫറി അനാവശ്യമായി ചുവപ്പുകാര്‍ഡ് കാണിച്ചത്. മഞ്ഞക്കാര്‍ഡിലൊതുങ്ങേണ്ട ശിക്ഷയാണ് റഫറി പുറത്താക്കലിലേക്ക് മാറ്റിയത്. മുന്‍നിരപ്പോരാളിയെ നഷ്ടമായിട്ടും പതറാതെ പൊരുതിയ പി.എസ്.ജി ഗോള്‍ വഴങ്ങാതെ ആദ്യപകുതി പൂര്‍ത്തിയാക്കി.
58ാം മിനിറ്റില്‍ ചെല്‍സി പ്രതിരോധ നിരയെയും ഗോളി തിബോ കോര്‍ട്ടുവയെയും മറികടന്ന് കവാനിയുടെ ഷോട്ട് കുതിച്ചെങ്കിലും പോസ്റ്റില്‍ തട്ടി വഴിമാറി. രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റില്‍ റഫറി പലവട്ടം മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. 81ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നത്തെിയ പന്ത് ഡീഗോ കോസ്റ്റയില്‍നിന്ന് സ്വീകരിച്ചാണ് കാഹിലിന്‍െറ വലങ്കാലനടി ഗോളായി മാറിയത്. ഈ തിരിച്ചടിയിലും പതറാതിരുന്ന ഫ്രഞ്ച് ടീം 86ാം മിനിറ്റില്‍ തിരിച്ചടിച്ചു. എസക്വീല്‍ ലാവേസിയുടെ ക്രോസിന് തലവെച്ചാണ് ഡേവിഡ് ലൂയിസ് കളി അധികസമയത്തേക്ക് നീട്ടിയത്. സ്കോര്‍: 1-1 (ഇരുപാദങ്ങളിലുമായി 2-2).
അധികസമയത്തിന് ആറ് മിനിറ്റായപ്പോള്‍ പെനാല്‍റ്റി പ്രദേശത്ത് തിയാഗോ സില്‍വയുടെ കൈയില്‍ പന്ത് തട്ടി. കിട്ടിയ പെനാല്‍റ്റി ഹസാര്‍ വലയിലാക്കി. ഇരുപാദങ്ങളിലുമായി 3-2ന് ജയിച്ചു കയറാമെന്ന് കിനാവ് കണ്ട ചെല്‍സി ടീമിനും ആരാധകര്‍ക്കും ആഘാതമേല്‍പിച്ച് സില്‍വ തന്നെ ലക്ഷ്യം കണ്ടതോടെ ഇരുപാദ സ്കോര്‍ 3-3 ആയി. രണ്ട് എവേ ഗോളുകള്‍ നേടിയതിന്‍െറ ബലത്തില്‍ പി.എസ്.ജി ക്വാര്‍ട്ടറിലേക്കും കയറി.
മ്യൂണിക്കിലെ അലയന്‍സ് അറീനയില്‍ തോമസ് മ്യൂളര്‍ (രണ്ട്), ജെറോം ബോടേങ്, ഫ്രാങ്ക് റിബറി, ഹോള്‍ഗര്‍ ബാഡ്സ്റ്റബര്‍, റോബര്‍ട്ട് ലെവന്‍ഡോസ്കി, മാരിയോ ഗോറ്റ്സെ എന്നിവരാണ് ഷാക്തറിനെതിരെ ബയേണിന്‍െറ സ്കോറര്‍മാര്‍. ഷാക്തര്‍ പ്രതിരോധതാരം അലക്സാണ്ടര്‍ കുഷര്‍ മൂന്നാം മിനിറ്റില്‍ തന്നെ ചുവപ്പുകാര്‍ഡ് കണ്ടു. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ചുവപ്പ് കാര്‍ഡാണിത്.

നിയമസഭാ പരിസരത്ത് ഡി.വൈ.എഫ്.ഐ ^യുവമോര്‍ച്ച ഏറ്റുമുട്ടല്‍

Posted: 12 Mar 2015 11:43 AM PDT

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭ വളയാനത്തെിയ ഡി.വൈ.എഫ്.ഐ ^യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാത്രി ഏറ്റുമുട്ടി. നിയമസഭക്കു സമീപം പി.എം.ജിയില്‍ മാസ്കറ്റ് ഹോട്ടലിനു മുന്നിലും പാളയത്തുമാണ് രാത്രി 11മണിയോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്.

കൊടി കെട്ടിയത്തെിയ വടികളുമായി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റു. മുതിര്‍ന്ന നേതാക്കളത്തെിയാണ് ഇവരെ ശാന്തരാക്കിയത്. ഇന്നലെ വൈകീട്ട് യൂനിവേഴ്സിറ്റി കോളജിനു മുന്നിലും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. യുവമോര്‍ച്ച- ഇടതുമുന്നണി സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവിഭാഗങ്ങള്‍ക്കും രണ്ടു സ്ഥലങ്ങളാണ് സമരത്തിനു നല്‍കിയിരുന്നത്.

എന്നാല്‍, ഇതു ലംഘിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

റെക്കോഡ് ലക്ഷ്യമിട്ട് എന്‍.ഐ.ടിയില്‍ ഭീമന്‍ സെല്‍ഫി

Posted: 12 Mar 2015 11:38 AM PDT

Image: 

കോഴിക്കോട്: ലിംക ബുക് റെക്കോഡ് ഭേദിക്കല്‍ ലക്ഷ്യമിട്ട് കൂറ്റന്‍ സെല്‍ഫിയുമായി കാലിക്കറ്റ് എന്‍.ഐ.ടി വിദ്യാര്‍ഥികള്‍. എന്‍.ഐ.ടിയുടെ സാംസ്കാരിക മേളയായ ‘രാഗ’ത്തിന്‍െറ ഭാഗമായാണ് ഭീമന്‍ സെല്‍ഫിക്കായി വിദ്യാര്‍ഥികള്‍ പോസ്ചെയ്തത്. നിലവില്‍ 1151 പേരടങ്ങുന്ന സെല്‍ഫിയാണ് ലിംക റെക്കോഡ്.

2160 പേരെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ സെല്‍ഫി. കാമ്പസില്‍ വൈകീട്ട് നാലിന് നടന്ന ചടങ്ങിന് സിനിമാതാരം ശ്രീനാഥ് ഭാസി നേതൃത്വം നല്‍കി. പെണ്‍കുട്ടികളുള്‍പ്പെടെ 2000ത്തില്‍പരം പേര്‍ സെല്‍ഫിക്കായി അണിനിരന്നത് കാമ്പസിന് ആവേശമായി. ‘രാഗം 2015’ന്‍െറ നാന്ദികുറിക്കുന്ന ഒരു വലിയ ‘ക്ളിക്’ ആയിരിക്കും ഈ ‘ഭീമന്‍ സെല്‍ഫി’യെന്ന് സംഘാടകര്‍ പറഞ്ഞു.

ഈമാസം 26, 27, 28, 29 തീയതികളിലാണ് ‘രാഗം’ ഫെസ്റ്റ്. ലിംക ബുക് അധികൃതര്‍ക്ക് ചടങ്ങിന്‍െറ ഫോട്ടോകള്‍ അയച്ചുനല്‍കും. ശേഷമാകും ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുകയെന്ന് സംഘാടകര്‍ അറിയിച്ചു.
 

റുബീന ഉടന്‍ മോചിതയാകും

Posted: 12 Mar 2015 11:32 AM PDT

Image: 
Subtitle: 
രാജേഷിന്‍െറ മോചനപ്രതീക്ഷയില്‍ കുടുംബം

മലപ്പുറം: അഞ്ച് വര്‍ഷത്തോളമായി മാലദ്വീപ് ജയിലില്‍ കഴിയുന്ന വര്‍ക്കല ഒടയം സ്വദേശി റുബീന ഉടന്‍ മോചിതയാകും. ഇത് സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. റുബീനയുടെ കേസ് അന്വേഷിച്ച പൊലീസ് ഓഫിസര്‍ ഇക്കാര്യം അറിയിച്ചതായി അവിടുത്തെ മനുഷ്യാവകാശ സംഘടന പ്രവര്‍ത്തക അഡ്വ. ഫരീഷ അബ്ദുല്ല അറിയിച്ചു.

എന്നാല്‍, ഇന്ത്യന്‍ എംബസിയുമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അടുത്ത ഞായറാഴ്ച റുബീന മോചിതയാകുമെന്ന് മാലദ്വീപിലെ ഇന്ത്യ ക്ളബ് എക്സിക്യൂട്ടിവ് അംഗം മുഷ്താഖ് അറിയിച്ചതായി റുബീനയുടെ മാതാവ് ഷഫീഖ ബീവിയും അറിയിച്ചു. റുബീനക്കെതിരെ ക്രിമിനല്‍ കോടതിയിലുണ്ടായിരുന്ന കേസ് കഴിഞ്ഞ ബുധനാഴ്ച പിന്‍വലിച്ചിരുന്നു.

കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് പ്രശ്നത്തില്‍ നേരിട്ടിടപെട്ടതിനെ തുടര്‍ന്നാണ് മോചനം സാധ്യമാകുന്നത്. കോട്ടയം സ്വദേശി രാജേഷും താമസിയാതെ മോചിതനാകുമെന്നാണ് സൂചന. 2010 ജൂണ്‍ 27നാണ് റുബീനയെ മാലദ്വീപ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതുമാസം പ്രായമായ മകനെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്നതായിരുന്നു കുറ്റം.

മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ റുബീന ജയിലില്‍ കഴിഞ്ഞു. മാലദ്വീപിലെ മനുഷ്യാവകാശ സംഘടനയായ വോയ്സ് ഓഫ് വിമന്‍ പ്രതിനിധി അഡ്വ. ഫരീഷ അബ്ദുല്ല കേസില്‍ ഇടപെട്ടതോടെയാണ് അവിടുത്തെ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്.

മൂന്നര വര്‍ഷം ഒരാളെ വിചാരണയില്ലാതെ തടവിലിട്ടത് മനുഷ്യാവകാശ ലംഘനമാണെന്നും മലയാളഭാഷ മാത്രമറിയുന്ന റുബീനയെ ദിവേഹി ഭാഷയില്‍ വിചാരണ ചെയ്തതും പരിഭാഷകന്‍െറയും അഭിഭാഷകന്‍െറയും സഹായം നിഷേധിച്ചതും നീതിനിഷേധമാണെന്നായിരുന്നു ഫരീഷ കോടതിയില്‍ വാദിച്ചത്. കുഞ്ഞിന്‍െറ മൃതദേഹം പരിശോധിച്ച ഡോക്ടറെയോ ഭര്‍ത്താവായ ജാബിര്‍ ഹസനെയോ വിസ്തരിക്കാത്തതും അവര്‍ കോടതിയില്‍ ചോദ്യം ചെയ്തു. കുഞ്ഞിന്‍െറ മരണത്തെ കുറിച്ചും റുബീനയുടെ ആത്മഹത്യയെ കുറിച്ചുമുള്ള മെഡിക്കല്‍ രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അതിനാല്‍ കേസ് പുനര്‍വിചാരണ നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും രണ്ടുതവണ വിചാരണ തീരുമാനിക്കുകയും ചെയ്തുവെങ്കിലും സാക്ഷികളായ രണ്ട് നഴ്സുമാര്‍ ഹാജരായില്ല.

റുബീനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ഫേസ്ബുക് കൂട്ടായ്മയും റൈറ്റ് ഓഫ് റിട്ടേണ്‍ പ്രവര്‍ത്തകരും രംഗത്തുവരികയും തുടര്‍ച്ചയായി കാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ ഭാഗമായി കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ കേസില്‍ സജീവമായി ഇടപെടുകയും വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കുകയുമുണ്ടായി. ഇതേതുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടത്.

മാണി സഭയില്‍ തങ്ങും

Posted: 12 Mar 2015 11:29 AM PDT

Image: 

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനായി ഒൗദ്യോഗിക വസതിയില്‍ നിന്നത്തെുമെന്ന തീരുമാനം ധനമന്ത്രി കെ.എം മാണി മാറ്റി. ഇന്ന് രാത്രി സഭയില്‍ തന്നെ തങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് മാണി തീരുമാനം മാറ്റിയത്. മാണിക്കൊപ്പം പേഴ്സനല്‍ സ്റ്റാഫും നിയമസഭയില്‍ തങ്ങും. പ്രതിപക്ഷത്തിന്‍െറ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നിയമസഭയില്‍ തങ്ങാന്‍ മാണി തീരുമാനിച്ചത്.

അതേസമയം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് പ്രതിപക്ഷം. ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ മാണിയെ തടയുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ഇന്ന് നിയമസഭ പിരിഞ്ഞെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ സഭക്കുള്ളില്‍ കുത്തിയിരിപ്പ്  തുടരുകയാണ്.

പ്രതിപക്ഷ സമരം തനിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നുവെന്നും ബജറ്റ് അവതരണത്തിനായി ഒൗദ്യോഗിക വസതിയില്‍ നിന്ന് തന്നെ വരുമെന്നും നേരത്തെ കെ.എം മാണി വ്യക്തമാക്കിയിരുന്നു.

സിറിയന്‍ സംഘര്‍ഷം നാലാണ്ട് പിന്നിട്ടു; യു.എന്‍ രക്ഷാസമിതി പരാജയമെന്ന് വിമര്‍ശം

Posted: 12 Mar 2015 11:27 AM PDT

Image: 
Subtitle: 
കൊല്ലപ്പെട്ടത് രണ്ടേകാല്‍ ലക്ഷം പേര്‍•16 ലക്ഷം അഭയാര്‍ഥികള്‍•80 ശതമാനം പേരും കൊടിയ ദാരിദ്ര്യത്തില്‍

യുനൈറ്റഡ് നേഷന്‍സ്: പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെതിരായ ജനകീയ പ്രക്ഷോഭം ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയ സിറിയയില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതില്‍ യു.എന്‍ രക്ഷാസമിതി പരാജയമെന്ന് വിമര്‍ശം. സിറിയന്‍ സംഘര്‍ഷം നാലുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ലോകത്തെ പ്രമുഖരായ 21 സന്നദ്ധസംഘടനകള്‍ ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭയുടെ നടപടികളെ പൊതുവായും രക്ഷാസമിതിയെ സവിശേഷമായും കുറ്റപ്പെടുത്തുന്നത്. ഇന്‍റര്‍നാഷനല്‍ റെസ്ക്യൂ കമ്മിറ്റി, നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍, ഹാന്‍ഡികാപ് ഇന്‍റര്‍നാഷനല്‍ തുടങ്ങിയ സംഘടനകളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സിറിയന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രക്ഷാസമിതി പാസാക്കിയ മൂന്ന് പ്രമേയങ്ങളില്‍ ഒന്നില്‍പോലും നടപടിയുണ്ടായില്ല. ഇതിനിടയില്‍ രാജ്യത്ത് സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സിറിയയില്‍ 80 ശതമാനം ആളുകളും കൊടിയ ദാരിദ്ര്യത്തിലേക്ക് വഴുതിവീണെന്ന് സിറിയന്‍ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്‍െറ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാലുവര്‍ഷത്തെ സംഘര്‍ഷം 20,000 കോടി ഡോളറിന്‍െറ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. 30 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായത്. മറ്റൊരര്‍ഥത്തില്‍, ഒന്നേകാല്‍ കോടി ആളുകളുടെ വരുമാനം നിലച്ചു. കലാപം തുടങ്ങുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ 60 ശതമാനത്തിലത്തെി.
സിറിയയിലെ ജനസംഖ്യയെയും സംഘര്‍ഷം കാര്യമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുവര്‍ഷത്തിനിടെ, ജനസംഖ്യയില്‍ 15 ശതമാനത്തിന്‍െറ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. രണ്ടുകോടിയിലധികം ആളുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1.76 കോടിയാണ് ജനസംഖ്യ. ഇതില്‍ ആറുശതമാനം പേര്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകം രണ്ടേ കാല്‍ ലക്ഷം കവിഞ്ഞിട്ടുണ്ട്.
നിലവില്‍, ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹം ഫലസ്തീനികളാണ്. ലോകത്തിന്‍െറ പലയിടങ്ങളിലായി 33 ലക്ഷത്തോളം ഫലസ്തീനി അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. നാലുവര്‍ഷത്തിനിടെ, സിറിയയില്‍നിന്ന് ഇതര രാഷ്ട്രങ്ങളില്‍ അഭയം തേടിയവരുടെ എണ്ണം 16 ലക്ഷത്തിനടുത്താണ്. ഇതിനുപുറമെ, മുക്കാല്‍ കോടിയോളം പേര്‍ വീടുവിട്ട് ആഭ്യന്തര അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ദൈവത്തിന്‍െറ സ്വന്തം നാട്ടി’ല്‍ ഭിക്ഷാടനവുമായി വിദേശികളും

Posted: 12 Mar 2015 11:26 AM PDT

Image: 

ആലുവ: തെരുവില്‍ ഭിക്ഷാടനവുമായി വിദേശികളും. യുക്രെയ്ന്‍ സ്വദേശികളായ രണ്ടുപേരാണ് ഡ്രംസ് കൊട്ടി ഭിക്ഷയാചിച്ച് ആലുവ നഗരത്തിലിറങ്ങിയത്. നാല് വലിയ ഡ്രംസ് മാറിമാറി കൊട്ടിയാണ് ഇവര്‍ പാട്ടുകള്‍ പാടി ഭിക്ഷയാചിച്ചത്. ഇവരുടേതായ ഭാഷയിലുള്ള പാട്ടുകളാണ് പാടുന്നത്. ഇവരുടെ പാട്ടുകളും കൊട്ടും അദ്ഭുതത്തോടെ വീക്ഷിച്ച നാട്ടുകാര്‍ ഭിക്ഷയാചിച്ചപ്പോള്‍ നല്ളൊരു തുക നല്‍കുകയും ചെയ്തു.

ഓരോ കവലകളില്‍നിന്നും കിട്ടിയ തുകകൊണ്ട് അപ്പോള്‍തന്നെ പഴവര്‍ഗങ്ങളും വെള്ളവും വാങ്ങി കഴിക്കുകയായിരുന്നു. ചൂട് സഹിക്കാനാകാത്തതിനാല്‍ ഓരോ പാട്ട് കഴിയുമ്പോഴും ഇവര്‍ തലയില്‍ വെള്ളമൊഴിക്കുകയായിരുന്നു. കടയില്‍നിന്ന് വാങ്ങിയ പഴവര്‍ഗങ്ങള്‍ക്ക് പുറമെ, കേടായതിനെ തുടര്‍ന്ന് വ്യാപാരികള്‍ മാറ്റിവെച്ച പഴവര്‍ഗങ്ങളും ഇവര്‍ കഴിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ മുതലാണ് ആലുവയിലെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഭിക്ഷാടനം നടത്തിയത്. സ്വന്തം ഭാഷയല്ലാതെ മറ്റൊരു ഭാഷയും ഇവര്‍ക്ക് അറിയില്ല.

പുടിനെതിരെ വിമര്‍ശവുമായി നെംസോവിന്‍െറ പുത്രി

Posted: 12 Mar 2015 11:23 AM PDT

Image: 

മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംസോവിന്‍െറ കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം വ്ളാദ്മിര്‍ പുടിനെന്ന് മകള്‍ സന്ന നെംസോവ. പുടിന്‍െറ വിമര്‍ശകനായിരുന്ന നെംസോവിനെ വധിച്ചതിലൂടെ പ്രതിപക്ഷത്തിന്‍െറ ശിരച്ഛേദം ചെയ്തതായും സന്ന ആരോപിച്ചു.
അവരെന്‍െറ പിതാവിനെ കൊന്നു. എനിക്ക് മൗനം പാലിക്കാനാവില്ല. പുടിന്‍െറ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു നെംസോവ്. റഷ്യയിലെ ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍െറ വധത്തത്തെുടര്‍ന്ന് പ്രതിപക്ഷത്തിന് നേതൃത്വമില്ലാതായി.  - സന്ന പറഞ്ഞു. സ്വതന്ത്രമായ അന്വേഷണത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ളെന്നും സന്ന കൂട്ടിച്ചേര്‍ത്തു. സ്റ്റോക് മാര്‍ക്കറ്റ് വിശകലന വിദഗ്ധയും മോസ്കോയിലെ ധനകാര്യ ചാനല്‍ അവതാരകയുമാണ് 30കാരിയായ സന്ന.
 ഫെബ്രുവരി 27നാണ് റഷ്യന്‍ ഭരണ ആസ്ഥാനമായ ക്രൈംലിന് 200 മീറ്റര്‍ അകലെ നെംസോവ് വെടിയേറ്റു മരിച്ചത്.  ചെചന്‍ സംഘമാണ് കൊലക്കുപിന്നിലെന്നായിരുന്നു ഒൗദ്യോഗിക ഭാഷ്യം. ്യം. അതേസമയം,  നെംസോവ് വധത്തിന്‍െറ കാരണം കണ്ടത്തൊന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനിയുമായിട്ടില്ല.

യു.എസ്–ക്യൂബ ഫോണ്‍ബന്ധം പുനസ്ഥാപിച്ചു

Posted: 12 Mar 2015 11:21 AM PDT

Image: 

ഹവാന: അമേരിക്കയും ക്യൂബയുമായി നേരിട്ടുള്ള ടെലിഫോണ്‍ ബന്ധം 15 വര്‍ഷത്തിനിടെ ആദ്യമായി പുന$സ്ഥാപിച്ചതായി ക്യൂബ സര്‍ക്കാറിന്‍െറ ടെലികമ്യൂണിക്കേഷന്‍ കമ്പനി ‘എറ്റെക്സ’ അറിയിച്ചു. തുടക്കത്തില്‍ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് മാത്രമായിരിക്കും പ്രയോജനപ്പെടുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ക്കും ഇതിടയാക്കും. ഇതുവരെ മൂന്നാമതൊരു രാജ്യത്തുകൂടിയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ടെലിഫോണ്‍ വിളികള്‍ കടന്നുപോയിരുന്നത്. ഇത് ടെലിഫോണ്‍ വിളികളുടെ ചെലവ് വര്‍ധിപ്പിച്ചിരുന്നു. നയതന്ത്ര ബന്ധം പുതുക്കുമെന്ന കഴിഞ്ഞ ഡിസംബറിലെ പ്രഖ്യാപനത്തിനുശേഷം ഇരു രാജ്യങ്ങളും ഒപ്പിടുന്ന ആദ്യ കരാറാണിത്.
ഇരുരാജ്യങ്ങളിലെയും ആളുകള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ലളിതമാക്കാന്‍ ഇത് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പ്രതിപക്ഷം സഭക്കുള്ളില്‍ സമരത്തില്‍

Posted: 12 Mar 2015 11:08 AM PDT

Image: 
Subtitle: 
സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിപക്ഷം മാണിക്കെതിരെ നിലപാട് കടുപ്പിച്ചത്

തിരുവനന്തപുരം: ബാര്‍ കോഴയില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. രാത്രി മുഴുവന്‍ സഭക്കുള്ളില്‍ നിലയുറപ്പിച്ച് ബജറ്റ് അവതരണം ഏതുവിധത്തിലും തടയാനാണ് പ്രതിപക്ഷ നീക്കം.  പ്രതിപക്ഷ എം.എല്‍.എമാരെല്ലാം രാത്രി വൈകിയും നടുത്തളത്തില്‍ സമരം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. പ്രതിപക്ഷം സഭയില്‍ നിലയുറപ്പിച്ചതോടെ അത്യന്തം സംഘര്‍ഷാത്മക സാഹചര്യത്തിലേക്കാണ് സഭ നീങ്ങുന്നത്. ബാര്‍കോഴ വിഷയത്തില്‍ വ്യാഴാഴ്ച വന്ന അടിയന്തര പ്രമേയത്തിനിടെ സഭ സ്തംഭനത്തിലേക്കും സമരത്തിലേക്കും നീങ്ങുകയായിരുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിപക്ഷം മാണിക്കെതിരെ നിലപാട് കടുപ്പിച്ചത്. നാലു മന്ത്രിമാര്‍ക്കെതിരെ ഒരു ചാനലില്‍ വന്ന ആരോപണംകൂടി പരാമര്‍ശിച്ച് മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷത്തെ പി. തിലോത്തമന്‍െറ നോട്ടീസ്. സഭക്കുള്ളില്‍ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചതോടെ സ്പീക്കര്‍ എന്‍. ശക്തന്‍ സഭ നിര്‍ത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളത്തിലും മുദ്രാവാക്യത്തിലും മുങ്ങിയതോടെ ഉപധനാഭ്യര്‍ഥന ചര്‍ച്ച കൂടാതെ പാസാക്കി സഭ ഇന്നലെത്തേക്ക് സ്പീക്കര്‍ പിരിച്ചുവിട്ടു. എന്നാല്‍, പ്രതിപക്ഷം സഭയില്‍തന്നെ നിലയുറപ്പിച്ചു. കുറെ സമയംകൂടി ഭരണപക്ഷം അവിടെ ചെലവിട്ടുവെങ്കിലും പിന്നീട് മടങ്ങി.

മാണി ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മൂന്ന് മന്ത്രിമാര്‍ക്കെതിരെക്കൂടി ആരോപണം വന്നിട്ടുണ്ടെന്നും തിലോത്തമന്‍ പറഞ്ഞു. മാണിക്കൊപ്പം മറ്റു മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ. ബാബുവും വി.എസ്. ശിവകുമാറും ആരോപണം നിഷേധിച്ചു.  മാണി മറുപടി പറയാന്‍ എഴുന്നേറ്റതോടെ  പ്രതിപക്ഷം അതിശക്തമായി ബഹളം കൂട്ടിയെങ്കിലും അത് വകവെക്കാതെ അദ്ദേഹം നിലപാട് വിശദീകരിച്ചു. മന്ത്രിയായിരിക്കെ എ.കെ. ബാലനെയും പാലോളി മുഹമ്മദ്കുട്ടിയെയും ശിക്ഷിച്ചിട്ടുണ്ടെന്ന മാണിയുടെ വാദത്തിനെതിരെ ബാലന്‍ രംഗത്തത്തെി. തന്നെ ട്രെയിന്‍ പിക്കറ്റ് ചെയ്തതിനാണ് ശിക്ഷിച്ചതെന്നും അതില്‍ സ്റ്റേ വാങ്ങിയശേഷമാണ് സഭയില്‍ വന്നതെന്നും മാണിയുടേത് അഴിമതിയാണെന്നും ബാലന്‍ തിരിച്ചടിച്ചു.

രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരായ ആരോപണം സര്‍ക്കാര്‍ പൂര്‍ണമായി തള്ളുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു മന്ത്രിയുടെയും സംസാരം ആ വെളിപ്പെടുത്തലില്‍ ഇല്ല. സര്‍ക്കാറിന്‍െറ നടപടിയില്‍ അതൃപ്തിയുള്ളവരും നിക്ഷിപ്ത താല്‍പര്യക്കാരുമെന്ന് കരുതാവുന്നവരുമായ വ്യക്തികള്‍ തമ്മിലെ സംഭാഷണമാണിത്. അത് സീഡിയിലാക്കി മാധ്യമങ്ങള്‍ക്ക് നല്‍കി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള ആരോപണം  സഭയില്‍ ഉന്നയിക്കുന്നത് നല്ലതാണോ എന്ന് പ്രതിപക്ഷം ആലോചിക്കണം. ആരോപണം ഉന്നയിക്കുന്നവരുടെ പേര് വെളിപ്പെടുത്താമോയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. സീഡിയില്‍ ഒന്നുമില്ല. ഇത് രേഖാമൂലമാണ് ആരോപിച്ചതെന്ന് എഴുതിനല്‍കാമോയെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ എഴുതിനല്‍കാമെന്നായി പ്രതിപക്ഷത്തെ സി. ദിവാകരന്‍. നാഥനില്ലാത്ത ആരോപണമാണ് വന്നതെന്നും ബജറ്റ് ദിനത്തിലെ സമരത്തിന് ചൂട് പകരാനാണ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ മുതലാളിമാരുടെ സംഭാഷണം അവതരിപ്പിച്ചാല്‍ പ്രതിപക്ഷം നാണംകെടുകയേ ഉള്ളൂ. മാണി കുറ്റക്കാരനാണെന്ന് ഇന്നുവരെ സര്‍ക്കാറിന് ബോധ്യമില്ല -മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും വരുമാനം കുറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിന്‍െറ വരുമാനം കുറയുകയും പദ്ധതി വെട്ടിക്കുറക്കുകയും ചെയ്തു.  കേരളത്തില്‍ മാത്രമല്ല ഈ സ്ഥിതി.  

മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ആ ദിനം പങ്കിലമാകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കി. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല. സഭയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായിരിക്കും ഉത്തരവാദി. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് മുദ്രാവാക്യംവിളിച്ച് നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു. 12.20ഓടെ സ്പീക്കര്‍ സഭ നിര്‍ത്തി. ചര്‍ച്ചകള്‍ക്കുശേഷം 12.57ഓടെ പുനരാരംഭിച്ചെങ്കിലും സ്ഥിതിയില്‍ മാറ്റംവന്നില്ല. തുടര്‍ന്ന് ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും ഒഴിവാക്കി ഉപധനാഭ്യര്‍ഥന ചര്‍ച്ച കൂടാതെ പാസാക്കി പിരിയുകയായിരുന്നു.

‘ഇന്ത്യയുടെ മകള്‍’ പ്രതിഫലിപ്പിക്കുന്നത് യഥാര്‍ഥ സാമൂഹികാവസ്ഥ –ഉദ് വിന്‍

Posted: 12 Mar 2015 11:07 AM PDT

Image: 

വാഷിങ്ടണ്‍: വിവാദ ഡോക്യുമെന്‍ററി ‘ഇന്ത്യയുടെ മകള്‍’ പ്രതിഫലിപ്പിക്കുന്നത് സമൂഹത്തിന്‍െറ യഥാര്‍ഥ മാനസികാവസ്ഥയാണെന്ന് സംവിധായിക ലെസ്ലി ഉദ്വിന്‍. വാഷിങ്ടണില്‍ പി.ബി.എസ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനിച്ചത് ആണ്‍കുട്ടിയാണെങ്കില്‍ മാത്രം മധുരം വിതരണം ചെയ്യുന്ന ഒരു അവസ്ഥ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. ഇതിനെയാണ് ഡോക്യൂമെന്‍ററിയിലൂടെ പ്രശ്നവത്കരിക്കാന്‍ ശ്രമിച്ചത്. മറിച്ചുള്ള ആരോപണങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സഭയില്‍ ഉറക്കം, യുദ്ധസന്നാഹം ബജറ്റ് അവതരണം

Posted: 12 Mar 2015 11:05 AM PDT

Image: 

തിരുവനന്തപുരം: രാഷ്ട്രീയജീവിതത്തിലെ ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്ന ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം ഇന്ന്. തടയാന്‍ എല്‍.ഡി.എഫും യുവമോര്‍ച്ചയും, പ്രതിരോധിക്കാന്‍ ഭരണപക്ഷവും പൊലീസും തയാറായതോടെ നിയമസഭക്കകവും പുറവും യുദ്ധസമാനമായി. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. ബജറ്റ് അവതരിപ്പിക്കാന്‍ മാണിവന്നാല്‍ ‘ചെയ്യാനുള്ളതെല്ലാം ചെയ്യും, ജനംപൊറുക്കണം’ എന്ന് പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷനിലപാട് വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മാണിയുടെ ബജറ്റ് അവതരണം ഒരുകാരണവശാലും അനുവദിക്കില്ളെന്ന ഉറച്ചനിലപാടിലാണ് എല്‍.ഡി.എഫും യുവമോര്‍ച്ചയും. താന്‍ ഒൗദ്യോഗികവസതിയായ ‘പ്രശാന്തി’ലേക്ക് പോകുമെന്ന് പറഞ്ഞ് മാണി ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചതാണ് നാടകീയ വഴിത്തിരിവിന് ഇടയാക്കിയത്. ഇതോടെ മാണിയെ എന്തുവിലകൊടുത്തും തടയാന്‍ പ്രതിപക്ഷവും യുവമോര്‍ച്ചയും സഭക്ക് പുറത്ത് തയാറെടുപ്പ് ആരംഭിച്ചു. സുരക്ഷാപ്രശ്നം പൊലീസ് ചൂണ്ടിക്കാട്ടിയതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സഭക്കുള്ളില്‍തന്നെ തുടരാന്‍ മാണി തീരുമാനിച്ചു. 617ാം നമ്പര്‍ മുറിയില്‍ തങ്ങിയാണ് മാണി ബജറ്റിന്‍െറ അവസാന മിനുക്കുപണി നടത്തിയത്. ഒപ്പം മുഖ്യമന്ത്രിയും ഭരണപക്ഷ എം.എല്‍.എമാരും സഭക്കുള്ളില്‍ തങ്ങി. ഇതോടെ നിയമസഭതന്നെ പോരാട്ടഭൂമികമായി മാറി.

സാധാരണ ബജറ്റ് ദിവസം രാവിലെ പള്ളിയിലത്തെി പ്രാര്‍ഥിക്കുന്ന മാണി വ്യാഴാഴ്ച അത് നിര്‍വഹിച്ചതും സഭയില്‍ തങ്ങുന്നുവെന്നതും അറിഞ്ഞതോടെ ബജറ്റ് അവതരണം തടയാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ പിരിഞ്ഞശേഷവും നടുത്തളത്തില്‍ കുത്തിയിരുന്നു. ഇതോടെ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാന്‍ ഉച്ചക്കുചേര്‍ന്ന എല്‍.ഡി.എഫ് ഉപ സമിതി വൈകീട്ട് വീണ്ടും ചേര്‍ന്ന് സഭക്കുള്ളിലെ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാനുള്ള ചുമതല പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃത്വത്തിന് വിട്ടുകൊടുത്തു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറയും ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍െറയും നേതൃത്വത്തിലായിരിക്കും തന്ത്രങ്ങള്‍ സ്വീകരിക്കുക. പുറത്തെ ഉപരോധത്തിന് പി.ബിയംഗം പിണറായി വിജയനും നേതൃത്വംനല്‍കും. യുവമോര്‍ച്ചയുടെ സമരത്തിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍ നേതൃത്വംനല്‍കും.

സഭാകവാടങ്ങളുടെ ചുമതല രാത്രിമുതല്‍തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് ഏറ്റെടുത്തു. നിയമസഭാമന്ദിരത്തിന് പുറത്തെ സുരക്ഷാചുമതല ദക്ഷിണാമേഖലാ എ.ഡി.ജി.പി പത്മകുമാറിന്‍െറ നേതൃത്വത്തില്‍ 2,500 പൊലീസുകാര്‍ ഏറ്റെടുത്തു. യുവമോര്‍ച്ച ഉപരോധിക്കുന്ന പാളയം യുദ്ധസ്മാരകത്തിന് സമീപം വൈകീട്ടോടെതന്നെ ബാരിക്കേഡ് സ്ഥാപിച്ചു. എല്‍.ഡി.എഫ് ഉപരോധം നടത്തുന്ന പി.എം.ജി, എല്‍.എം.എസ് ജങ്ഷനുകളിലും പൊലീസിനെ വിന്യസിച്ചു.  

സംഘര്‍ഷാവസ്ഥയുടെ ഗൗരവം കണക്കിലെടുത്ത് നഗരത്തിലെ 19 വാര്‍ഡുകളിലെ പ്രഫഷനല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ ബിവറേജസ് ഒൗട്ട്ലെറ്റുകളും ബാറുകളും വ്യാഴാഴ്ച വൈകീട്ടോടെ അധികൃതര്‍ അടപ്പിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് ഒഴികെ നിയമസഭാ സമുച്ചയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വികാസ്ഭവനിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുക എന്നതാണ് സഭക്കുള്ളില്‍ പ്രതിപക്ഷ നിലപാട്. അതേസമയം മാണിക്ക് പൂര്‍ണസംരക്ഷണം നല്‍കാനുള്ള ഉറച്ചതീരുമാനത്തിലാണ് യു.ഡി.എഫ്. സഭക്കകം പ്രധാന പോര്‍മുഖമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതോടെ ബജറ്റ് രേഖകളുമായി മാണി ഇന്ന് സഭയിലേക്ക് വരുമ്പോള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ചുറ്റും വലയംതീര്‍ത്ത് സംരക്ഷണം ഒരുക്കാനാണ് ഭരണപക്ഷ നീക്കം. മാണിയെ കായികമായിതടയാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിക്കുകയും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഭരണപക്ഷവും തീരുമാനിച്ചാല്‍ ഇന്നുവരെ കാണാത്ത സംഭവവികാസങ്ങള്‍ക്ക് സഭ സാക്ഷിയാവും. ചട്ടപ്രകാരം സഭയില്‍ ബജറ്റ് പ്രസംഗം പൂര്‍ണമായി നടത്തണമെന്നില്ല. ബജറ്റ് സഭയുടെ മേശപ്പുറത്തുവെച്ചാലും മതി.

ഇടത്, ഡി.വൈ.എഫ്.ഐ, ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാത്രി മുതല്‍തന്നെ നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തി ഉപരോധം ആരംഭിച്ചു. എല്‍.ഡി.എഫ് 20,000 പ്രവര്‍ത്തകരെയും യുവമോര്‍ച്ച 10,000 പേരെയുമാണ് ഉപരോധത്തിന് അണിനിരത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രക്ഷോഭകരും പൊലീസും നേര്‍ക്കുനേരായതോടെ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയ, ക്രമസമാധാന പ്രക്ഷുബ്ധാവസ്ഥയിലായി.

ബി.ബി.സിക്ക് മറുപടിയായി ഇന്ത്യയില്‍ നിന്ന് ‘ബ്രിട്ടന്‍െറ പുത്രിമാര്‍’

Posted: 12 Mar 2015 07:56 AM PDT

Image: 

ന്യൂഡല്‍ഹി: ‘ഇന്ത്യയുടെ മകള്‍’ എന്ന ബി.ബി.സി ഡോക്യുമെന്‍ററിക്ക് പകരമായി ഇന്ത്യക്കാരന്‍െറ ഡോക്യുമെന്‍ററി. ‘ബ്രിട്ടന്‍െറ പുത്രിമാര്‍’ എന്ന പേരിലാണ് ഹര്‍വീന്ദര്‍ സിങ് എന്നയാള്‍ ഡോക്യുമെന്‍ററി എടുത്തിരിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീസുരക്ഷ മോശമായ സ്ഥിതിയിലാണെന്നും ബ്രിട്ടനില്‍ ദിവസവും 250 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും ഡോക്യുമെന്‍ററിയില്‍ പറയുന്നു. ബ്രിട്ടീഷ് വനിതകളില്‍ 10 ശതമാനവും ലൈംഗിക ചൂഷണത്തിന്‍െറ ഇരകളാണെന്നും വിശദീകരിക്കുന്നു. ബലാത്സംഗത്തിന് ഉത്തരവാദികള്‍ സ്ത്രീകളാണെന്ന് മൂന്നിലൊന്ന് ബ്രിട്ടീഷുകാരും വിശ്വസിക്കുന്നതായും ഡോക്യുമെന്‍ററിയിലുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP