സ്വാഗതം
WELCOME

News Update..

Saturday, March 14, 2015

ഇന്ത്യക്ക് വിക്കറ്റ് വീഴ്ച live Madhyamam News Feeds

ഇന്ത്യക്ക് വിക്കറ്റ് വീഴ്ച live Madhyamam News Feeds

Link to

ഇന്ത്യക്ക് വിക്കറ്റ് വീഴ്ച live

Posted: 14 Mar 2015 03:46 AM PDT

Image: 

ഓക് ലാന്‍ഡ്: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബിയില്‍ സിംബാബ് വെക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 288 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 48.5 ഓവറില്‍ 287 റണ്‍സിനു പുറത്താകുകയായിരുന്നു. അവസാന മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ് ലറിന്‍െറ സെഞ്ച്വറി മികവിലാണ് സിംബാബ്വെ മികച്ച സ്കോറിലത്തെിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ഉമേഷ് യാദവ്,മോഹിത് ശര്‍മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഗംഭീരവിജയങ്ങളോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ഗ്രൂപ്ഘട്ടം തകര്‍പ്പന്‍ ജയത്തോടെ അവസാനിപ്പിക്കാനാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും എല്ലാ ടീമുകള്‍ക്കെതിരെയും വ്യക്തമായ മേധാവിത്വത്തോടെ വിജയക്കുതിപ്പ് നടത്തിയ ഇന്ത്യക്ക് തന്നെയാണ് ഇന്നും മുന്‍തൂക്കം. മത്സരത്തിന് പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ളെങ്കിലും എല്ലാ മത്സരങ്ങളും വിജയിച്ചുവെന്ന ഖ്യാതിയോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.നായകന്‍ എല്‍ട്ടണ്‍ ചിഗുംബുറ പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ ബ്രണ്ടന്‍ ടെയ്ലറാണ് ടീമിനെ നയിക്കുന്നത്.
live

 

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ നിതീഷ്കുമാറിന്‍റെ സത്യഗ്രഹം

Posted: 14 Mar 2015 12:17 AM PDT

Image: 

പാട്ന: കേന്ദ്രസര്‍ക്കാറിന്‍റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ 24 മണിക്കൂര്‍ സത്യഗ്രഹം തുടങ്ങി. പാര്‍ട്ടി ഓഫീസിലാണ് നിതീഷ്കുമാര്‍ സത്യഗ്രഹം നടത്തുന്നത്. അതിരാവിലെ യോഗയും കുളിയും കഴിഞ്ഞ ശേഷം നിതീഷ് പാര്‍ട്ടി ഓഫീസില്‍ എത്തുകയായിരുന്നു. ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് ബശിസ്ത നാരായണ്‍ സിങ്, മന്ത്രി വിജയ് ചൗധരി, ശ്യാം രാജക്, രാജീവ് രഞ്ജന്‍ സിങ്, ജെ.ഡി.യു എം.എല്‍.എമാരായ അലി അന്‍വര്‍, ഹര്‍ബാന്‍ഷ്, ഗുലാം റസൂല്‍ ബല്‍യവി എന്നിവരും നിതീഷിന് പിന്തുണയറിയിച്ച് സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് ജെ.ഡി.യു തീരുമാനിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ഭൂമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷകവിരുദ്ധവും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുകൂലവുമാണെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നും ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. ബില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ജെ.ഡി.യു.
 

എല്‍.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്‌

Posted: 13 Mar 2015 11:51 PM PDT

Image: 

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. ചിലയിടങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ളെറിഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയാണ് കല്ളേറുണ്ടായത്. പത്തനാപുരം, നേമം, പാറശാലക്ക് സമീപം വള്ളേക്കടവ് എന്നിവിടങ്ങളിലാണ് സംഭവം.

സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസുകള്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരു ജീവനക്കാരന്‍െറ കണ്ണിന് പരിക്കേറ്റു. ഇതേതുടര്‍ന്നു അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.

കോഴിക്കോട് ചേവായൂരില്‍ ലോറിക്ക് നേരെ കല്ളേറുണ്ടായി. ഇതില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

ഹര്‍ത്താല്‍ കാരണം വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി വാന്‍, ജീപ്പ് എന്നിവ ഉപയോഗിച്ച് സമാന്തര സര്‍വീസുകള്‍ പൊലീസ് നടത്തുന്നുണ്ട്. ഇതുവരെ സംസ്ഥാനത്താകെ 11 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തി. ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള രണ്ട് അന്തര്‍ സംസ്ഥാന വോള്‍വോ സര്‍വീസുകള്‍ എറണാകുളത്തും കൊല്ലത്തും യാത്ര അവസാനിപ്പിച്ചു.  

ശബരിമല തീര്‍ഥാടര്‍ക്കായി പമ്പ^അച്ചന്‍കോവില്‍ റൂട്ടില്‍ സര്‍വീസ് നടത്താമെന്ന കണക്കുക്കൂട്ടലിലാണ് അധികൃതര്‍. അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.

എറണാകുളത്ത് ഹര്‍ത്താല്‍ മെട്രോ നിര്‍മാണത്തെ ബാധിച്ചു. അക്രമ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പൊലിസ് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

വനിതാ എം.എല്‍.എമാരെ ഭരണപക്ഷാംഗങ്ങള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എല്‍.ഡി.എഫ് വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിളിച്ചു ചേര്‍ക്കുന്നുണ്ട്. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. നിയോജക മണ്ഡലങ്ങള്‍ തോറും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും തിങ്കളാഴ്ച തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ പൊതുയോഗം നടത്താനുമാണ് യു.ഡി.എഫ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

സ്പീക്കറുടെ കസേര മറിച്ചിട്ട നടപടിയെ ന്യായീകരിച്ച് ഇ.പി ജയരാജന്‍

Posted: 13 Mar 2015 11:31 PM PDT

Image: 

തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഡയസില്‍ നിന്നും കസേര മറിച്ചിട്ട നടപടിയെ   ന്യായീകരിച്ച് സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ എം.എല്‍.എ. മന്ത്രിമാര്‍ കോഴ വാങ്ങിയാല്‍ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. സഭയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത് യു.ഡി.എഫ് അംഗങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. സഭയില്‍ നടന്ന പ്രതിഷേധത്തിന്‍റെ പേരില്‍ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ല.  പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.

സ്പീക്കര്‍ സഭയിലത്തെുന്നതിനു മുമ്പ് അധ്യക്ഷവേദി കയ്യടക്കിയ പ്രതിപക്ഷ എം.എല്‍.എമാര്‍ ചേംബറിലെ കമ്പ്യൂട്ടറും മൈക്കും മറ്റുസാമഗ്രികളും തല്ലിതകര്‍ത്തിരുന്നു. ഇതിനു പുറമെയാണ് സ്പീക്കറുടെ കസേര ഡയസില്‍ നിന്നും നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞത്.
 

ജില്ലാ ആശുപത്രിയില്‍ കാത്ത്ലാബ്, കാര്‍ഷിക വിപണന കേന്ദ്രം

Posted: 13 Mar 2015 11:28 PM PDT

കൊല്ലം: ജില്ലാ ആശുപത്രിയുടെ കാത്ത്ലാബെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഇത്തവണ ബജറ്റില്‍ ഇടം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത്ലാബ് ഒരുക്കുന്നതിന് അഞ്ച് കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്.
കാര്‍ഡിയോളജി വിഭാഗം സജീവമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രികളിലൊന്നാണ് കൊല്ലം. ആഴ്ചയില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കാര്‍ഡിയാക് ഒ.പി പ്രവര്‍ത്തിക്കുന്ന ഇവിടെ 300ഓളം രോഗികളാണ് ഓരോ ഒ.പി ദിനത്തിലും ചികിത്സ തേടുന്നത്. ഇതിന് പുറമെ നെഞ്ചുവേദനയും മറ്റുമായി 22-25 വരെ രോഗികള്‍ ദിനംപ്രതി അത്യാഹിതത്തിലും എത്തുന്നുണ്ട്.
ഹൃദയാഘാതം മൂലമത്തെുന്ന രോഗികള്‍ക്ക് കാത്ത്ലാബില്ലാത്തത് മൂലം മതിയായ പരിശോധനകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലവില്‍. ഇത്തരം രോഗികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. അല്ളെങ്കില്‍ വന്‍ചികിത്സാ ചെലവുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. ആന്‍ജിയോഗ്രാം ചെയ്യുന്നതിനും ബ്ളോക് കണ്ടത്തെിയാല്‍ അവ നീക്കുന്നതടക്കമുള്ള ചികിത്സാ സൗകര്യം കാത്ത് ലാബിലുണ്ടാകും.
ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇ.എസ്.ഐ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കാര്യമായില്ലാത്തത് നിരാശക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയിലെ കര്‍ഷകരെ മുന്നില്‍ കണ്ടുള്ള കാര്‍ഷിക വിപണന കേന്ദ്രങ്ങളാണ് മറ്റൊരു ആശ്വാസ പദ്ധതി. കൊല്ലം-കോട്ടപ്പുറം ജലപാത ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് വല നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരമായി 5.5 കോടി ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.
തുടങ്ങിവെച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പുമൂലം നിലച്ചുപോയ ജലവിമാന പദ്ധതിയെ പുനരുജ്ജീവിപ്പിക്കുന്നതിനും ബജറ്റില്‍ വിഹിതമുണ്ട്. ആറ് കോടിയാണ് ഇതിന് അനുവദിച്ചത്. കരുനാഗപ്പള്ളി കാലിത്തീറ്റ ഫാക്ടറിക്ക് ഒരു കോടിയും ബജറ്റില്‍ വകയിരുത്തി. അതേസമയം, ബജറ്റില്‍ മത്സ്യമേഖലയെയും മത്സ്യത്തൊഴിലാളികളെയും പാടെ അവഗണിച്ചെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
കഴിഞ്ഞ ബജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ തുകയില്‍ 100 രൂപ വര്‍ധിപ്പിച്ചെന്ന് പ്രഖ്യപിച്ചെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല. പൊട്ടിപ്പൊളിഞ്ഞ തീരദേശ റോഡുകള്‍ നവീകരിക്കുന്ന കാര്യത്തോടും ബജറ്റ് മുഖംതിരിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബജറ്റ്: ജില്ലക്ക് ആശ്വാസം വിഴിഞ്ഞം പദ്ധതിക്ക് 600 കോടി

Posted: 13 Mar 2015 11:25 PM PDT

തിരുവനന്തപുരം: ടെന്‍ഡര്‍ നടപടികള്‍ വരെയത്തെിനില്‍ക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് ബജറ്റില്‍ 600 കോടി വകയിരുത്തല്‍. പദ്ധതിക്കായുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്നാണ് 600 കോടി വകയിരുത്തിയത്. ലൈറ്റ് മെട്രോയും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ ഭൂമി ഏറ്റെടുക്കലിലേക്കും തുകവകയിരുത്തിയിട്ടുണ്ട്. സബര്‍ബന്‍ റെയില്‍ കോറിഡോര്‍, ലൈറ്റ് മെട്രൊ, ഉള്‍നാടന്‍ ജലഗതാഗത വികസനം, എയര്‍പോര്‍ട്ട് എന്നിവയുടെ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയ 25,000 കോടിയില്‍ നിന്ന് അര്‍ഹമായവിഹിതം ലഭിക്കും.
സാമൂഹികനീതി നടപ്പാക്കുന്ന പദ്ധതികളും തലസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ശ്രവ്യ-സംസാരശേഷിയില്‍ വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി പ്രഖ്യാപനങ്ങള്‍ ഉണ്ടായി. കേന്ദ്രബജറ്റില്‍ ദേശീയ സര്‍വകലാശാലയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച നിഷിന് 8.5 കോടി അനുവദിച്ചു. ഓട്ടിസം ബാധിച്ചവര്‍ക്ക് പ്രാരംഭത്തില്‍തന്നെ ചികിത്സയും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിക്കും. പൈലറ്റ് പദ്ധതി നടപ്പാക്കുന്നത് തലസ്ഥാനത്താണ്.
അഞ്ച്കോടി ചെലവില്‍ കുടുംബശ്രീക്ക് തിരുവനന്തപുരത്ത് ആസ്ഥാനമന്ദിരം നിര്‍മിക്കും. മുതിര്‍ന്ന പൗരന്മാരുടെ ജീവിതം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് മെച്ചപ്പെട്ട റോഡ് ഗതാഗത സൗകര്യങ്ങളൊരുക്കും. ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്‍ററിന്‍െറ പങ്കാളിത്തത്തോടെ 12 കോടി ചെലവില്‍ മെഡിക്കല്‍ ഉപകരണ ഇന്‍കുബേഷന്‍ കേന്ദ്രം തുടങ്ങുന്നതിനായി 3.5 കോടി വകയിരുത്തിയിട്ടുണ്ട്. കിന്‍ഫ്രയുടെ കീഴിലുള്ള കഴക്കൂട്ടം ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിന്‍െറ അടിസ്ഥാനസൗകര്യങ്ങളൊരുക്കും. തിരുവനന്തപുരം-വഴുതക്കാട് ഭാഗത്തെ തിരക്ക് ഒഴിവാക്കുന്നതിന് ഫൈ്ളഓവര്‍ നിര്‍മിക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി വകയിരുത്തി.
വിളപ്പില്‍ പഞ്ചായത്തില്‍ പുതിയ കുടിവെള്ളപദ്ധതിക്കായി 10 കോടി അനുവദിച്ചു. നെയ്യാര്‍ഡാമില്‍നിന്ന് മാറനല്ലൂര്‍വഴി വെള്ളയമ്പലം റിസര്‍വോയറിലേക്ക് വെള്ളം എത്തിക്കുന്ന ബദല്‍ കുടിവെള്ള വിതരണ ശൃംഖല കേന്ദ്രസഹായത്തോടെ സ്ഥാപിക്കുന്നതിന് 10 കോടി വകയിരുത്തി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അഞ്ച് കോടി ചെലവില്‍ കേന്ദ്ര സഹായത്തോടെ പുതിയ ബ്ളോക് നിര്‍മിക്കും. ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന്‍െറ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും. ഈവര്‍ഷം നവംബറില്‍ തിരുവനന്തപുരത്ത് അന്തര്‍ദേശീയ വനിതാസമ്മേളനം സംഘടിപ്പിക്കും. വര്‍ക്കല മാസ്റ്റര്‍പ്ളാന്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന് സാമ്പത്തികസഹായം നല്‍കും. ശാന്തിഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ നിര്‍മാണത്തിന് രണ്ട് കോടിയുടെ ധനസഹായം അനുവദിക്കും. തിരുവനന്തപുരം മൃഗശാല ആധുനികവത്കരിക്കും.

പ്രതീക്ഷ തെറ്റിച്ച് ബജറ്റ്: പ്രതീക്ഷയായി പ്രഖ്യാപനങ്ങള്‍

Posted: 13 Mar 2015 11:21 PM PDT

തൃശൂര്‍: ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബജറ്റില്‍ തൃശൂരിന് പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. അതേസമയം, പ്രതീക്ഷിക്കാത്ത പലപദ്ധതികളും ബജറ്റില്‍ ഇടംനേടി. മെഡിക്കല്‍ ഹബ്ബായി ഉയര്‍ന്നുവരുന്ന തൃശൂരിലെ മെഡിക്കല്‍ കോളജ്, ജനറല്‍, ജില്ലാ ആശുപത്രികളുടെ വികസനം, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയുടെ തുടര്‍ പ്രവര്‍ത്തനം എന്നിവ ബജറ്റില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനമൊന്നുമില്ല. കിലയെ സര്‍വകലാശാലയാക്കി ഉയര്‍ത്താനായി 20 കോടി വകയിരുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. പരമ്പരാഗത വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി വ്യവസായ കേന്ദ്രം, ആളൂരിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം, ഒരുകോടി ചെലവില്‍ ചില്‍ഡ്രന്‍സ് ഹോം, പുഴക്കല്‍ ജെം ആന്‍ഡ് ജ്വല്ലറി പാര്‍ക്ക്, സൈബര്‍ പൊലീസ് സ്റ്റേഷന്‍, തൃശൂരിലെ കാഴ്ച്ചബംഗ്ളാവിന്‍െറയും മൃഗശാലയുടെയും ആധുനികവത്കരണം എന്നിവയാണ് ജില്ലക്കുള്ള ബജറ്റ് പ്രഖ്യാപനം.
കാര്‍ഷിക സര്‍വകലാശാലയില്‍ പുതിയ ഗവേഷണ പ്രോജക്ടുകള്‍ക്കായി രണ്ട് കോടി, കൃഷി വിജ്ഞാനത്തിന് 7.34 കോടി, അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്കായി 17കോടി, എക്സൈസ് അക്കാദമിയുടെയും ഗവേഷണ കേന്ദ്രത്തിന്‍െറയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 2.3കോടി എന്നിവ ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച നേട്ടങ്ങളാണ്.
ഗുണകരമായ പ്രഖ്യാപനങ്ങള്‍
•കൈത്തറി, കരകൗശലം, കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനായി ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ വ്യവസായ കേന്ദ്രം സ്ഥാപിക്കാന്‍ രണ്ടുകോടി.
•പുഴക്കല്‍ ജെം ആന്‍ഡ് ജ്വല്ലറി പാര്‍ക്ക് ഉള്‍പ്പെടെ കിന്‍ഫ്രയുടെ വിവിധ പദ്ധതികള്‍ക്കായി 55.06 കോടി
•ആളൂരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം.
•കല്ളേറ്റുങ്കരയിലെ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ ഗവേഷണ സൗകര്യങ്ങളോടെ ദേശീയ നിലവാരത്തിലേക്കുയര്‍ത്താന്‍ അഞ്ചുകോടി.
•തൃശൂരില്‍ ഒരുകോടി ചെലവില്‍ പുതിയ ചില്‍ഡ്രന്‍സ് ഹോം.
•വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ ഗുരുവായൂരിലും കന്യാകുമാരിയിലുമായി രണ്ട് യാത്രി നിവാസുകള്‍.
•തൃശൂരിലെ കാഴ്ച്ചബംഗ്ളാവിന്‍െറയും മൃഗശാലയുടെയും ആധുനിക വത്കരണത്തിന്‍െറ ഭാഗമായി ലേസര്‍ പ്രദര്‍ശനവും സംഗീത ജലധാരയും ഈ വര്‍ഷം.
•വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് തൃശൂരില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍.
•തൃശൂരിലെ സംസ്ഥാന എക്സൈസ് അക്കാദമിയുടെയും ഗവേഷണ കേന്ദ്രത്തിന്‍െറയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ വര്‍ഷം 2.3 കോടി

നികുതി വെട്ടിച്ച് കോഴിക്കടത്ത് വ്യാപകം

Posted: 13 Mar 2015 11:16 PM PDT

ചിറ്റൂര്‍: നികുതി വെട്ടിച്ച് കേരളത്തിലേക്ക് കോഴിക്കടത്ത് സജീവമാകുന്നു. തമിഴ്നാട്ടിലെ ദിണ്ഡിഗല്‍, പൊള്ളാച്ചി, ഉദുമല്‍പേട്ട എന്നിവിടങ്ങളില്‍നിന്നാണ് സംസ്ഥാനത്തേക്ക് വന്‍ തോതില്‍ നികുതി വെട്ടിച്ച് ഇറച്ചിക്കോഴി കടത്തുന്നത്.
ഇരുചക്ര വാഹനങ്ങളിലാണ് കോഴികളെ വ്യാപകമായി കടത്തുന്നത്. മീനാക്ഷിപുരം, ആര്‍.വി.പി പുതൂര്‍, ഗോപാലപുരം എന്നീ വഴികളിലൂടെയാണ് കോഴിക്കടത്ത്. മൂന്നു പെട്ടികളിലായി ബൈക്കിന് പിന്നില്‍ കെട്ടിയാണ് കടത്ത്. ഇവര്‍ അമിതവേഗത്തില്‍ കോഴികളെ കൊണ്ടുവരുമ്പോള്‍ അപകടസാധ്യതയും ഏറുന്നു. ചെക്പോസ്റ്റിലൂടെയല്ലാതെ ഊടുവഴികളിലൂടെയാണ് യാത്ര.
കൂടാതെ ആഡംബര കാറിന് പിന്നിലെ സീറ്റുകള്‍ അഴിച്ചുമാറ്റി കോഴികള്‍ നിറച്ച കൂടുകള്‍ രഹസ്യമായി വെച്ചും കടത്തുന്നുണ്ട്. ഊടുവഴികളിലൂടെ കയറി തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെയാണ് അതിര്‍ത്തി കടക്കുന്നത്. പിന്നീട് ഇവ ഗോഡൗണുകളില്‍ എത്തിച്ച ശേഷമാണ് മറ്റ് ജില്ലകളിലേക്ക് ചില്ലറയായി കൊണ്ടുപോകുന്നത്.
എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ വിവാഹ ഓര്‍ഡറുകള്‍ക്ക് ഇവിടങ്ങളില്‍നിന്നാണ് കോഴികളെ കൊണ്ടുപോകുന്നത്. ഇറച്ചിയാക്കിയാണ് കൊണ്ടുപോകുന്നത്. ഇതുകൊണ്ടുതന്നെ പൊലീസിന് പിടികൂടാന്‍ കഴിയില്ല.
പകല്‍ സമയങ്ങളിലാണ് കൂടുതലായും കോഴിക്കടത്ത് നടക്കുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കടത്തുന്നവരും ഉണ്ട്.
പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കടത്തുകാര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കുന്നതിനാല്‍ മിക്കപ്പോഴും പിടിക്കപ്പെടാറില്ല.

ജീവനക്കാരുടെ കുറവ്: ജില്ലയിലെ ബ്ളോക്ക് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Posted: 13 Mar 2015 11:11 PM PDT

നിലമ്പൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജില്ലയിലെ ബ്ളോക്ക് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അവതാളത്തിലേക്ക്.
പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ട മാര്‍ച്ച് മാസമായപ്പോഴേക്കും ജീവനക്കാര്‍ അമിത ജോലിഭാരത്താല്‍ വലയുകയാണ്.
ഗ്രാമവികസന വകുപ്പിലെ ജീവനക്കാരായ ഇവര്‍ക്ക് വര്‍ഷങ്ങളായി പ്രമോഷനും ലഭിക്കുന്നില്ല.
1995ലാണ് ബ്ളോക്ക് പഞ്ചായത്ത് സംവിധാനം നിലവില്‍വരുന്നത്. അന്നത്തെ സ്ഥിതിയല്ല നിലവിലുള്ളത്.
തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍, സുതാര്യകേരളം, താലൂക്ക് വികസന സമിതി, എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി, ബി.പി.എല്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി, ഐ.എ.വൈ ഭവനപദ്ധതി, നബാര്‍ഡ് പദ്ധതി, വരള്‍ച്ചയുമായി ബന്ധപ്പെട്ട ഫയലുകളുടെ നീക്കുപോക്ക്, മലയോര വികസന പദ്ധതി, സെറികള്‍ചറല്‍ തുടങ്ങി നൂറുകൂട്ടം ഫയലുകളും പദ്ധതികളുമാണ് ബ്ളോക്ക് ഓഫിസുകള്‍ കൈകാര്യം ചെയ്യുന്നത്. അധിക ജോലിഭാരം കണക്കിലെടുത്ത് അക്കൗണ്ടന്‍റ് ജനറല്‍ ഒരു ഹെഡ് അക്കൗണ്ട് തസ്തിക അനുവദിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, സീനിയര്‍ ക്ളര്‍ക്ക് തസ്തിക അപഗ്രേഡ് ചെയ്താണ് 2013ല്‍ ഹെഡ് അക്കൗണ്ടന്‍റ് തസ്തിക അനുവദിച്ചത്. നിലവിലുള്ള ക്ളര്‍ക്കിന്‍െറ തസ്തിക ഇല്ലാതാക്കി പകരം ഹെഡ് അക്കൗണ്ട് തസ്തിക അനുവദിച്ചപ്പോള്‍ ജോലിഭാരം വര്‍ധിപ്പിക്കാനാണ് ഇടവരുത്തിയത്. 2001 ജനുവരി മുതല്‍ പഞ്ചായത്ത് ജീവനക്കാരെ പിന്‍വലിച്ച് ഗ്രാമപഞ്ചായത്തുകളുടെ പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങിന് നിയോഗിക്കുക കൂടി ചെയ്തതോടെ ഈ ജോലിഭാരം കൂടി ഗ്രാമവികസന വകുപ്പ് ജീവനക്കാരുടെ തലയിലായി.
കൂടാതെ സ്റ്റേഷനറി, ഫോംസ്, വ്യവസായ വികസന എസ്റ്റേറ്റ്, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, ജീവനക്കാരുടെ സേവന വേതന കാര്യങ്ങള്‍, പദ്ധതികളുടെ കണക്ക് സൂക്ഷിപ്പ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ശുചിത്വ മിഷന്‍, ഭരണസമിതി അംഗങ്ങളുടെ ഓണറേറിയം തുടങ്ങിയ നിരവധി കാര്യങ്ങള്‍ വേറെയുമുണ്ട്.
ജോലിഭാരം ബ്ളോക്ക് പഞ്ചായത്ത് ജീവനക്കാരില്‍ മടുപ്പ് സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്.
ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പുതിയ ഒരു സീനിയര്‍ തസ്തികയെങ്കിലും സൃഷ്ടിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

കശ്മീര്‍ പതാക: വിവാദ സര്‍ക്കുലര്‍ മുഫ്തി സര്‍ക്കാര്‍ പിന്‍വലിച്ചു

Posted: 13 Mar 2015 10:27 PM PDT

Image: 

ശ്രീനഗര്‍: ദേശീയ പതാകയോടൊപ്പം തുല്യ പ്രാധാന്യത്തോടെ സംസ്ഥാന പതാകയും ഉപയോഗിക്കണമെന്ന വിവാദ സര്‍ക്കുലര്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കുലര്‍ പുറത്തിറക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുഭരണവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന ഭരണഘടനയുടെ പവിത്രത നിലനിര്‍ത്താനായി ഭരണാധികാരികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ദേശീയ പതാകയോടൊപ്പം തുല്യ പ്രാധാന്യത്തോടെ സംസ്ഥാന പതാകയും ഉപയോഗിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍.  സര്‍ക്കുലര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകാതിരുന്ന ബി.ജെ.പി മൃദുസമീപനമാണ് സ്വീകരിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിമര്‍ശത്തിന് സംഭവം വഴിവെച്ചിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പനുസരിച്ച് സംസ്ഥാനത്തിന് പ്രത്യേക പതാകയുണ്ട്. ചുവന്ന പശ്ചാത്തലത്തില്‍ കലപ്പയും മൂന്ന് വെളുത്ത വരയുമുള്ള പതാക സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഭരണഘടനാപരമായ പദവി വഹിക്കുന്നവരുടെ വാഹനങ്ങളിലും ദേശീയ പതാകക്കൊപ്പം സ്ഥാപിക്കാറുണ്ട്. സംസ്ഥാന ഭരണഘടനയനുസരിച്ച് പതാകക്ക് ദേശീയ പതാകയുടെ അതേ സ്ഥാനമാണുള്ളത്.

എന്നാല്‍, ചില സ്ഥാപനങ്ങള്‍ ത്രിവര്‍ണ പതാകയോടൊപ്പം സംസ്ഥാനത്തിന്‍െറ പതാക കെട്ടാറില്ല. ദേശീയപതാകയോടൊപ്പം സംസ്ഥാന പതാക ഉപയോഗിക്കാത്തത് അവഹേളനമാണെന്ന് വിവാദ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ഭരണഘടനാ പദവി വഹിക്കുന്നവരുടെ ഒൗദ്യോഗിക വാഹനങ്ങളിലും സംസ്ഥാന പതാക ഉപയോഗിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിച്ചിരുന്നു.
 

ബജറ്റ്: കോട്ടയത്തിന് ഇക്കുറി തലോടല്‍ മാത്രം

Posted: 13 Mar 2015 10:17 PM PDT

കോട്ടയം: പ്രതീക്ഷക്കൊപ്പം ആശങ്കയും റബര്‍ താങ്ങുവില പ്രഖ്യാപനവും വിരലിലെണ്ണാവുന്ന പദ്ധതികളും....സ്വന്തം ജില്ലക്കായി വാരിക്കോരി നല്‍കുന്ന പതിവ് തെറ്റിച്ച് ജില്ലക്ക് ഇക്കുറി ബജറ്റില്‍ മന്ത്രിയുടെ തലോടല്‍ മാത്രം. പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചതാണ് ജില്ലക്കുള്ള പ്രധാന നേട്ടം. 150 രൂപ താങ്ങുവിലയില്‍ 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിനായി 300 കോടി നീക്കിവെച്ചിട്ടുമുണ്ട്. റബര്‍ തടിക്ക് നികുതി ഒഴിവാക്കിയതും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള തടസ്സം നീക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നതും ജില്ലയിലെ കര്‍ഷകര്‍ക്ക് ഗുണമാകും. എന്നാല്‍, സര്‍ക്കാര്‍ നേരത്തെ നടത്തിയ സംഭരണ പ്രഖ്യാപനങ്ങളും നടപടികളെല്ലാം പാളിയതിനാല്‍ പുതിയ പ്രഖ്യാപനത്തില്‍ ആശങ്ക ഉയരുന്നുമുണ്ട്.
ഏപ്രിലില്‍ മുതല്‍ ഉല്‍പാദനം ആരംഭിക്കുന്ന 75 ശതമാനത്തിലധികം മുല്യവര്‍ധന ഉള്ള റബര്‍ ഉള്‍പ്പെടെ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പലിശ സബ്സിഡി നല്‍കുമെന്നതും ആശ്വാസം പകരും. ബാങ്കില്‍നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ വായ്പയുടെ പലിശത്തുക പരമാവധി 10 ലക്ഷം വരെ മൂന്നുവര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കും. 20 കോടിയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്സിഡി നല്‍കുന്ന പദ്ധതിക്കും 20 കോടി നീക്കിവെച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിടുമെന്ന പ്രഖ്യാപനവും കോട്ടയത്തെ കര്‍ഷകര്‍ക്ക് സഹായകമാകും. 'ഹണി മിഷന്‍' പദ്ധതിയും കര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കോട്ടയം, ആലപ്പുഴ, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ ബ്ളോക് തല വിപണകേന്ദ്രവും ആശ്വാസ പ്രഖ്യാപനമാണ്. ഇതിലെ 20 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് അനുവദിക്കും. കോട്ടയം സയന്‍സ് സിറ്റിയുടെ രണ്ടാംഘട്ടമായി വിനോദാധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന് 15 കോടിയും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, കാര്‍ഡിയോളജി യൂനിറ്റിനടക്കം തുക പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശ സമ്മാനിച്ചു. രണ്ട ്കാര്‍ഷിക പോളിടെക്നിക്കുകളും വനിതാ ഐ.ഐ.ടിയുമാണ് പുതിയ പദ്ധതികളുടെ കൂട്ടത്തിലുള്ളത്. ചങ്ങനാശേരിയില്‍ കേരള സാഹിത്യ സാംസ്കാരിക കേന്ദ്രവും പൈതൃക മ്യൂസിയവും ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ളാലം ബ്ളോക്കില്‍ നഴ്സുമാര്‍ക്കായി എംപ്ളോയ്മെന്‍റ് ഗൈഡന്‍സ് ആന്‍ഡ് അഡ്വാന്‍സ് ട്രെയ്നിങ് സെന്‍റര്‍ സ്ഥാപിക്കാനും പണം അനുവദിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളെ അവഗണിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി ഓഫിസുകള്‍ ആക്രമിച്ചു

Posted: 13 Mar 2015 10:17 PM PDT

കോട്ടയം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിലും പുറത്തുമായി അരങ്ങേറിയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോട്ടയം ജില്ലയിലും വ്യാപക സംഘര്‍ഷം. കോട്ടയം നഗരത്തിനുപുറമെ കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട, കൊടുങ്ങൂര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. കൊടുങ്ങൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെയും ഈരാറ്റുപേട്ടയില്‍ ലീഗ് ഓഫിസിന് നേരെയും ആക്രമണം ഉണ്ടായി. കാഞ്ഞിരപ്പള്ളിയില്‍ കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചതില്‍ ആഹ്ളാദംപ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് സംഘര്‍ഷത്തിന് ഇടയാക്കി.
കോട്ടയം നഗരത്തില്‍ രാവിലെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍, കെ.എം. മാണിയുടെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ത്തു. നഗരത്തില്‍ പ്രകടനമായി നീങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി, തിരുനക്കര എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ വലിച്ചുകീറി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിനും പാലായിലെ കെ.എം. മാണിയുടെ വീടിനും പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.
കൊടുങ്ങൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്. ബജറ്റ് അവതരണത്തിനെതിരെ കൊടുങ്ങൂരിലെ പൊതുമരാമത്ത് ഓഫിസിലേക്ക് എല്‍.ഡി.എഫ് നടത്തിയ മാര്‍ച്ചിന് മുമ്പാണ് ഓഫിസ് ആക്രമിക്കപ്പെട്ടത്. പൂട്ടിയിട്ടിരുന്ന ഓഫിസിന്‍െറ ജനല്‍ ചില്ലുകളും കസേരകളും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊല്ലം-ദിണ്ഡിഗല്‍ ദേശീയപാത ഉപരോധിച്ചു. ഇതോടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധത്തിനെതിരെ രംത്തുവന്നതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളുമായി. ഇരുവിഭാഗവും പരസ്പരം കല്ളെറിഞ്ഞു. കല്ളേറില്‍ ഏഷ്യാനെറ്റ് കേബ്ള്‍ വിഷന്‍ കാമറാമാന്‍ രതീഷ് മറ്റത്തിലിന് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വി.യു. കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ ആര്‍. ജോസ്, എസ്.ഐ വി.വി. ദിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇരുകൂട്ടരെയും നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പാമ്പാടിയില്‍നിന്ന് കൂടുതല്‍ പൊലീസ് എത്തി ഇരുകൂട്ടരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുമുന്നണി നടത്തിയ ട്രഷറി ഉപരോധം സമാപിച്ചതിനു ശേഷമായിരുന്നു മുസ്ലിം ലീഗിന്‍െറ ഈരാറ്റുപേട്ട ഓഫിസിന് നേരെ അജ്ഞാത സംഘത്തിന്‍െറ ആക്രമണം. ഫര്‍ണിച്ചര്‍ അടിച്ചുതകര്‍ത്തു. ഉപകരണങ്ങള്‍ക്ക് കേടുവരുത്തി ലീഗ് സ്മാരക സൗധത്തിലെ രണ്ടാമത്തെ നിലയിലെ കമ്മിറ്റി ഓഫിസാണ് തകര്‍ത്തത്. ഓഫിസ് തകര്‍ത്തത് എല്‍.ഡി.എഫ് ആണെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധ പ്രകടനവും സെന്‍ട്രല്‍ ജങ്ഷനില്‍ യോഗവും നടത്തി. ആക്രമത്തില്‍ ദുരൂഹതയൊന്നുമില്ളെന്നും ലീഗ് ഓഫിസിനെതിരെ അക്രമം അഴിച്ചുവിട്ടത് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണെന്നും സംഭവത്തിന് സാക്ഷികളുണ്ടെന്നും ലീഗ് മേഖലാ പ്രസിഡന്‍റ് എം.പി. സലീം പറഞ്ഞു. അതേസമയം, ലീഗ് ഓഫിസിന് നേര്‍ക്ക് നടന്ന അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ളെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ഇ. നൗഷാദ് അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ യു.ഡി.എഫിന്‍െറ ആഹ്ളാദപ്രകടനം നടക്കുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രകടനത്തിനിടയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കടന്നുകയറിയത് ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 ഓടെ പേട്ട കവലക്ക് സമീപമായിരുന്നു സംഭവം. മാണി ബജറ്റ് അവതരിപ്പിച്ചതില്‍ ആഹ്ളാദംപ്രകടിപ്പിച്ച് കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ പേട്ട കവലയില്‍നിന്ന് കുരിശുകവലയിലേക്കായിരുന്നു പ്രകടനം.
ഇതേസമയം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പേട്ട കവലയില്‍നിന്ന് പ്രകടനം തുടങ്ങി. യു.ഡി.എഫ് പ്രകടനത്തിനിടയിലേക്ക് കടന്നുകറയാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍, പൊലീസുകാരെ തട്ടിമാറ്റി ഇവര്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കൈയിലെ കൊടിക്കമ്പുകള്‍ വാങ്ങി അടിച്ചു. കൂടുതല്‍ പൊലീസ് എത്തി ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. വൈകുന്നേരവും ഇരുവിഭാഗങ്ങളും പേട്ട കവലയില്‍ തടിച്ചുകൂടി സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കോര്‍പറേറ്റ് ചാരവൃത്തി: ധനകാര്യമന്ത്രാലയത്തിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ

Posted: 13 Mar 2015 10:16 PM PDT

Image: 

ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിലെ രേഖകള്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ചോര്‍ത്തികൊടുത്ത സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ.  ധനകാര്യ വാണിജ്യ മന്ത്രാലയങ്ങളിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാരുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുണ്ട്. മന്ത്രാലയങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കയാണെന്നും സി.ബി.ഐ അറിയിച്ചു.

 കേസില്‍ വെള്ളിയാഴ്ച രാത്രി രണ്ടുപേരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. ധനമന്ത്രാലയത്തിലെ എഫ്.ഐ.പി.ബിയിലെ ഉദ്യോഗസ്ഥനായ രാംനിവാസ്, മുംബൈയിലെ സ്വകാര്യ നിയമസ്ഥാപനത്തിന്‍്റെ ഉടമസ്ഥന്‍ പരേഷ് ചിമന്‍ലാല്‍ ബുദ്ധദേബ് എന്നിവരാണ് അറസ്റ്റിലായത്.

സര്‍ക്കാരിന്‍്റെ വിദേശനിക്ഷേപനയങ്ങളുമായി ബന്ധപ്പെട്ട രഹസ്യഫയലുകളാണ് രാംനിവാസ് പരേഷ് മുഖേനെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയത്. ഒൗദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തതിനും രാംനിവാസിനെതിരെ കേസെടുത്തിട്ടുണ്ട്.  ഇവരെ മാര്‍ച്ച് 17 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
 കേസില്‍ മറ്റ് മൂന്നുപേരെ വ്യാഴാഴ്ച സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു.

പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി

Posted: 13 Mar 2015 10:12 PM PDT

പത്തനംതിട്ട: ബാര്‍ കോഴക്കേസില്‍ ഉള്‍പ്പെട്ട ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിലും അതേചൊല്ലി നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിലും പ്രതിഷേധിച്ച് ജില്ലയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ പത്തനംതിട്ടയിലും ആറന്മുളയിലും അടൂരിലും അക്രമാസക്തമായി. ആറന്മുള എം.എല്‍.എ ശിവദാസന്‍ നായരുടെ പത്തനംതിട്ടയിലെ ഓഫിസിനുനേരെയും ആറന്മുളയില്‍ അദ്ദേഹത്തിന്‍െറ വീടിനുനേരെയും കല്ളേറുനടന്നു. ഇതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട നഗരത്തില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിച്ചു. വൈകുന്നേരം അടൂരില്‍ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവദാസന്‍നായര്‍ എം.എല്‍.എയുടെ ഓഫിസിന് നേരെ രാവിലെ എട്ടുമണിയോടെയാണ് കല്ളേറ് നടന്നത്.
അതിനുശേഷം പത്തനംതിട്ട കലക്ടറേറ്റ് ഉപരോധിക്കാനത്തെിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരും എം.എല്‍.എ ഓഫിസിനുമുന്നില്‍ തടിച്ചുകൂടിയ യു.ഡി.എഫുകാരും തമ്മില്‍ നേരിയ തോതില്‍ കല്ളേറ് നടന്നു.
നിയമസഭയില്‍ ജമീല പ്രകാശം എം.എല്‍.എയെ ശിവദാസന്‍ നായര്‍ പിടിച്ചുതള്ളിയെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ആറന്മുളയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ശിവദാസന്‍ നായരുടെ വീടിന് നേരെ ആക്രമണം നടത്തിയത്.
പത്തനംതിട്ട ജനറല്‍ ആശുപത്രി ജങ്ഷനില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ രാവിലെ 11ഓടെയാണ് കല്ളേറും സംഘര്‍ഷവും നടന്നത്.
കല്ളേറില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനറല്‍ ആശുപത്രി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയുടെ ഓഫിസിന്‍െറ ജനാല ചില്ല് പുലര്‍ച്ചെ ആരോ കല്ളെറിഞ്ഞ് തകര്‍ത്തതാണ് സംഭവത്തിന്‍െറ തുടക്കം. ജനല്‍ ചില്ല് പൊട്ടിയതറിഞ്ഞ് ഓഫിസിന് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒത്തുകൂടി.
ഈ സമയം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് പടിക്കല്‍ ഉപരോധ സമരം കഴിഞ്ഞ് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ പ്രതിപക്ഷ എം.എല്‍.എമാരെ മര്‍ദിച്ചെന്നാരോപിച്ച് മുദ്രാവാക്യം വിളിയുമായി ജനറല്‍ ആശുപത്രി ജങ്ഷനില്‍ എം.എല്‍.എ ഓഫിസിന് മുന്നിലേക്ക് നീങ്ങി. ഈ സമയമാണ് കൂട്ടക്കല്ളേറ് ആരംഭിച്ചത്.
എം.എല്‍.എ ഓഫിസിന് മുന്നില്‍ കൂടിനിന്ന യു.ഡി.എഫ് പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും പരസ്പരം കല്ളെറിയുകയായിരുന്നു.
എം.എല്‍.എ ഓഫിസിന് മുന്നില്‍ റോഡ് പണിക്കായി മെറ്റല്‍ ഇറക്കിയിട്ടുണ്ടായിരുന്നു. ഇരു ഭാഗത്തെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാര്‍ക്കും പരിക്കേറ്റു. ഈ സമയം കൂടുതല്‍ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കല്ളേറിനെ തുടര്‍ന്ന് ഇരുഭാഗത്തെയും പ്രവര്‍ത്തകര്‍ ചിതറിയോടുകയും ചെയ്തു.
കോണ്‍ഗ്രസ് (എസ്) സംസ്ഥാന നിര്‍വാഹക സമിതി അംഗം ബി. ഷാഹുല്‍ ഹമീദിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ളേറില്‍ പമ്പ സി.ഐ വിദ്യാധരനും ഒരു എ.എസ്.ഐക്കും ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
ശിവദാസന്‍ നായര്‍ എം.എല്‍.എ യുടെ ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചക്കുശേഷം പത്തനംതിട്ട നഗരത്തില്‍ ഹര്‍ത്താല്‍ നടത്തി.
വൈകുന്നേരം യു.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.

വിടവാങ്ങല്‍ അവിസ്മരണീയമാക്കി ടെയ് ലര്‍

Posted: 13 Mar 2015 10:07 PM PDT

Image: 

ഓക് ലന്‍ഡ്: സിംബാബ് വെക്കായി അവസാന മത്സരത്തിനിറങ്ങിയ ബ്രണ്ടന്‍ ടെയ് ലര്‍ക്കിത് അവിസ്മരണീയ വിടവാങ്ങല്‍. ഏതൊരു കായിക താരവും കൊതിക്കുന്ന തരത്തില്‍ അവസാന മത്സരത്തില്‍ മികച്ച പ്രകടനത്തോടെ സെഞ്ച്വറിയുമായാണ് ടെയ് ലര്‍ കളംവിട്ടത്. 138 റണ്‍സെടുത്താണ് അദ്ദേഹം സിംബാബ് വെ ജഴ്സിയില്‍ തന്‍െറ അവസാന മത്സരം പൂര്‍ത്തിയാക്കിയത്. മോഹിത് ശര്‍മ്മയുടെ പന്തില്‍ ധവാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഗ്യാലറി മികച്ച ആദരവാണ് നല്‍കിയത്. 110 പന്തില്‍ നിന്ന് 15 ഫോറും 5 സിക്സറുമടങ്ങുന്നതായിരുന്നു ടെയ് ലറിന്‍െറ ഇന്ത്യക്കെതിരായ ഇന്നിങ്സ്.

കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനായാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ടെയ് ലര്‍ സിംബാബ് വെ ജഴ്സി അഴിക്കുന്നത്. കൗണ്ടിയില്‍ കളിക്കുന്നവര്‍ക്ക് ടീമിനായി കളത്തിലിറങ്ങാന്‍ പറ്റില്ളെന്നാണ് സിംബാബ്വെയിലെ ക്രിക്കറ്റ് നിയമം. ഇതിനാലാണ് മുതിര്‍ന്ന താരമായ ടെയ് ലര്‍ പ്രിയടീമിനോട് വിട പറയുന്നത്. നോട്ടിങ്ഹാം ഷെയറിനായാണ് അദ്ദേഹം കൗണ്ടിയില്‍ കളിക്കുന്നത്. ഇതു സംബന്ധിച്ച് ഇംഗ്ളീഷ് ടീമുമായി അദ്ദേഹം മൂന്ന് വര്‍ഷത്തെ കരാറൊപ്പിട്ടിട്ടുണ്ട്. ജീവിതത്തിലെ നിര്‍ണായകമായ തീരുമാനമാണിതെന്നും സിംബാബ് വെ ടീമിനൊപ്പമില്ലാത്തത് സങ്കടകരമാണെന്നും 29 കാരനായ ടെയ് ലര്‍ വ്യക്തമാക്കി.

23 ടെസ്റ്റ്, 167 ഏകദിനം, 26 ട്വന്‍റി-ട്വന്‍റി എന്നിവയില്‍ സിംബാബ് വെക്കായി ടെയ് ലര്‍ ജഴ്സിയണിഞ്ഞിട്ടുണ്ട്. ഏകദിനത്തില്‍ നിന്ന് 5120 റണ്‍സും ടെസ്റ്റില്‍ നിന്ന് 1493 റണ്‍സും അദ്ദേഹം നേടി. 2011ലോകകപ്പിനു ശേഷം ടീം ക്യാപ്റ്റനായി നിയമിതനായി.

 

 

ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്താന്‍ വനം വകുപ്പ്

Posted: 13 Mar 2015 09:57 PM PDT

തൊടുപുഴ: ടൂറിസം വികസന സാധ്യതകള്‍ കണക്കിലെടുത്ത് പദ്ധതികള്‍ വിപുലപ്പെടുത്താന്‍ വനം വകുപ്പ് ഒരുങ്ങുന്നു. വെള്ളാപ്പാറ വനം വകുപ്പ് ഐ.ബിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വനം വികസന ഏജന്‍സിയുടെ യോഗത്തിലാണ് തീരുമാനം. വിനോദസഞ്ചര കേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമിട്ട് തട്ടേക്കാട് പക്ഷിസങ്കേതത്തിലും ഇടുക്കി വന്യജീവി സങ്കേതത്തിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ബോട്ടിങ് സൗകര്യങ്ങള്‍, ട്രക്കിങ് സംവിധാനങ്ങള്‍, ക്യാമ്പ് ഷെഡുകള്‍ തുടങ്ങിയവ വിപുലമാക്കുമെന്ന് വനം വകുപ്പ് ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ആര്‍. സുരേഷ് പറഞ്ഞു. ഇടുക്കി വന്യജീവി സങ്കേതത്തിലെ മേമാരി, കൊല്ലത്തിക്കാവ്, കത്തിത്തേപ്പന്‍, കോതപ്പാറ, കുവലേറ്റം, കുമാരികുളം, തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഉരുളന്‍ത്തണ്ണി, സത്രപ്പടി, പുറമല, കൂട്ടാമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തും. വനംവകുപ്പിന് പുറമെ റവന്യൂ, ടൂറിസം, കൃഷി തുടങ്ങി നിരവധി വകുപ്പുകളുടെ ഏകോപനത്തോടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വനം വികസന ഏജന്‍സിയില്‍ ഇക്കോ ടൂറിസത്തിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനമായത്. ചീഫ് കണ്‍സര്‍വേറ്ററും ഫീല്‍ഡ് ഡയറക്ടറുമായ അമിത് മാലിക് അധ്യക്ഷത വഹിച്ചു.
കാടിനെ ആശ്രയിച്ച് കഴിയുന്ന ആദിവാസി വിഭാഗങ്ങളെ പരിപോഷിപ്പിക്കുന്ന സ്വയം തൊഴില്‍ പദ്ധതികളായ തേനീച്ച വളര്‍ത്തല്‍, വ്യാവസായിക അടിസ്ഥാനത്തില്‍ കൂണ്‍കൃഷി പരിപാലനം, പാലും ഡയറി ഫാമുകളുടെ വിപുലീകരണം, തയ്യല്‍ പരിശീലനം തുടങ്ങിയ സംരംഭങ്ങളാണ് നടപ്പാക്കുന്നത്. പ്രധാനമായി ആദിവാസി ഊരുകളില്‍ ഉള്ളവരും കാടിനോട് ചേര്‍ന്ന് താമസിക്കുന്നവരുമാണ് ഇതിന്‍െറ ഗുണഭോക്താക്കള്‍. അങ്കണവാടികള്‍ വൈദ്യുതീകരിക്കുകയും അലമാര, വാട്ടര്‍ ടാങ്ക്, പാത്രങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യും.
വനം വകുപ്പ് നേതൃത്വത്തില്‍ വൈദ്യുതീകരണം നടപ്പാക്കി വരുന്നു. കോതപ്പാറയില്‍ വെയിറ്റിങ് ഷെഡും മേമാരിയില്‍ ചെക്ഡാമും നിര്‍മിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഇരുമ്പ് അടുപ്പുകള്‍ വിതരണം ചെയ്തു. ട്രൈബല്‍ സെറ്റില്‍മെന്‍റ് ഏരിയകളില്‍ ആയുര്‍വേദ -അലോപ്പതി മെഡിക്കല്‍ ക്യാമ്പും കാട്ടുതീ പ്രതിരോധ ബോധവത്കരണ സെമിനാറും നടത്തി. വന്യജീവികളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ബോധവത്കരണം നടത്തും.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ആര്‍. സുരേഷ്, റേഞ്ച് ഓഫിസര്‍മാരായ ജയചന്ദ്രന്‍, മനു സത്യന്‍, ഡി.ടി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്തുകളില്‍ ഭവനനിര്‍മാണ പദ്ധതികള്‍ പ്രതിസന്ധിയില്‍

Posted: 13 Mar 2015 09:57 PM PDT

അടിമാലി: ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളുടെയും ഭവനനിര്‍മാണ പദ്ധതികള്‍ പ്രതിസന്ധിയില്‍. അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച ഇ.എം.എസ് ഭവനനിര്‍മാണ പദ്ധതിയുടെ ബാങ്ക് വായ്പ അടച്ചുതീരാത്തതാണ് പല ഗ്രാമപഞ്ചായത്തുകള്‍ക്കും പദ്ധതികള്‍ ആരംഭിക്കാന്‍ തടസ്സമായത്. സ്വന്തമായി നല്ല വരുമാനമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് മാത്രമാണ് ഇതിനകം ഇ.എം.എസ് ഭവന പദ്ധതിയുടെ ബാധ്യത തീര്‍ക്കാനും പുതിയ പദ്ധതി ആരംഭിക്കാനും കഴിഞ്ഞത്.
മുന്‍പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പഞ്ചായത്തുകള്‍ ഇ.എം.എസ് ഭവന നിര്‍മാണ പദ്ധതി ആരംഭിച്ചത്. അന്നത്തെ വായ്പ പിന്നീട് വന്ന ഭരണസമിതിക്ക് വലിയ ബാധ്യതയായി. സര്‍ക്കാര്‍ അനുവദിച്ച പദ്ധതി വിഹിതത്തില്‍ നിന്ന് ഇ.എം.എസ് ഭവന പദ്ധതിയുടെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാമെന്നത് ഇടത്തരം ചെറുകിട പഞ്ചായത്തുകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. അതുകൊണ്ടാണ് ഇക്കാലയളവില്‍ ഇത്രയുമെങ്കിലും ബാധ്യത തീര്‍ക്കാനായതെന്ന് പല പഞ്ചായത്ത് ഭരണസമിതികളുടെയും ഭാരവാഹികള്‍ പറയുന്നു.
കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ മുഴുവന്‍ പേര്‍ക്കും വീട് നല്‍കാന്‍ കഴിയാത്തതിന്‍െറ വിഷമത്തിലാണ് പല ഭരണസമിതികളും. ഇത്തവണത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് പണമെടുത്ത് അടച്ച് ബാധ്യത അവസാനിപ്പിച്ചാല്‍ പോലും പുതിയ ഭവനനിര്‍മാണ പദ്ധതിക്ക് സര്‍ക്കാറില്‍നിന്ന് അനുമതി വാങ്ങാന്‍ സമയമില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ നിന്നോ സംസ്ഥാന സര്‍ക്കാറിന്‍െറ മറ്റേതെങ്കിലും ഫണ്ട് കൊണ്ടോ ഒരു വര്‍ഷം രണ്ടോ മൂന്നോ വീടുകള്‍ മാത്രമാണ് നിലവിലെ ഭരണസമിതിക്ക് നല്‍കാന്‍ കഴിഞ്ഞത്.
ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ട് കൊണ്ടെങ്കിലും കുറച്ച് വീട് ഓരോ വാര്‍ഡിലും പണിയാനുള്ള ശ്രമങ്ങളും ചില ഭരണസമിതികള്‍ നടത്തുന്നു. ആദിവാസി -പട്ടിക വര്‍ഗ- പട്ടിക ജാതി വിഭാഗക്കാര്‍ക്ക് മാത്രമാണ് കുറെ വീടുകളെങ്കിലും നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞത്. അതാകട്ടെ പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും കേന്ദ്രസര്‍ക്കാറില്‍ നിന്നും വിവിധ പദ്ധതികളനുസരിച്ച് ഫണ്ട് ലഭിച്ചതുകൊണ്ടുമാത്രം. ജില്ലയില്‍ തന്നെ മികച്ച വരുമാനമുള്ള അടിമാലി ഗ്രാമ പഞ്ചായത്ത് അടച്ചതീര്‍ക്കേണ്ട ബാധ്യത കോടികള്‍ കവിഞ്ഞു. പ്രതിമാസം 60 ലക്ഷം വീതമാണ് അടക്കേണ്ടത്. എന്നാല്‍ ഇപ്പോഴുള്ള ഭരണസമിതി ഒരു രൂപപോലും അടച്ചില്ല. ഈ ബാധ്യത നില്‍ക്കുമ്പോള്‍ തന്നെ പഞ്ചായത്ത് പുതിയ ഭവന പദ്ധതികളിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. പുതുതായി ജവഹര്‍ ഭവന പദ്ധതി ആവിഷ്കരിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനുള്ള ബാങ്ക് വായ്പക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും ഇതുവരെ ഈ ബാധ്യത തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
കൂടാതെ ഇന്ദിര ആവാസ് യോജന പദ്ധതി വഴി 200 വീടുകള്‍ നിര്‍മിക്കാനും അടിമാലി പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചു. സര്‍ക്കാര്‍, ജില്ലാ-ബ്ളോക് പഞ്ചായത്തുകള്‍ എന്നിവ അഞ്ചു ശതമാനം വീതം പലിശ നിരക്കില്‍ പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെന്ന് അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സ്കറിയ പറഞ്ഞു.

ബജറ്റ്: കാസര്‍കോടിന് നാമമാത്ര വിഹിതം മാത്രം

Posted: 13 Mar 2015 09:53 PM PDT

കാസര്‍കോട്: പതിവുപോലെ നാമമാത്ര വിഹിതം മാത്രം അനുവദിച്ച് ഇത്തവണയും സംസ്ഥാന ബജറ്റ് കാസര്‍കോടിനെ അരികിലാക്കി. 86 കോടി രൂപയാണ് ജില്ലക്ക് ബജറ്റ് വിഹിതമായി നീക്കിവെച്ചത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് 85 കോടി രൂപയും ചീമേനിയിലെ കല്‍ക്കരി താപനിലയ പദ്ധതിക്ക് ഒരുകോടി രൂപയുമാണ് വകയിരുത്തിയത്. നിര്‍ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളജും ജില്ലയുടെ ടൂറിസം, വിദ്യാഭ്യാസ, വ്യവസായ മേഖലകളും ബജറ്റില്‍ ഇടംപിടിച്ചില്ല.
2013ല്‍ സര്‍ക്കാര്‍ അംഗീകരിച്ച 11,123 കോടിയുടെ പദ്ധതികള്‍ നിര്‍ദേശിക്കുന്ന പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴും 100 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. 10 വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാന്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ടത് 2,524 കോടി രൂപയാണ്. 756.19 കോടി രൂപ കേന്ദ്ര വിഹിതവും 7264 കോടി രൂപ സ്വകാര്യ, പൊതുമേഖലാ വിഹിതവുമാണ്.
പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ 6852 കോടി രൂപ ശിപാര്‍ശ ചെയ്ത ചീമേനി പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി മാത്രം നീക്കിവെച്ചതും നിരാശയുളവാക്കി. സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് ബജറ്റ് പ്രഖ്യാപനങ്ങളില്‍ വളരെ പിന്നിലാണ് കാസര്‍കോടിന്‍െറ സ്ഥാനം.

ബജറ്റ്: കണ്ണൂരിന് നിരാശയും ആശ്വാസവും

Posted: 13 Mar 2015 09:50 PM PDT

കണ്ണൂര്‍: വിവാദത്തിനിടെ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്ന ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു. വര്‍ഷങ്ങളായി ജില്ലാ യു.ഡി.എഫ് നേതൃത്വവും യു.ഡി.എഫ് ജനപ്രതിനിധികളും ഉന്നയിക്കുന്ന ആവശ്യമാണ് പരിഗണിക്കാതെ പോയത്. വകസന രംഗത്ത് കണ്ണൂരിന് മാത്രമായി എടുത്തുപറയത്തക്ക പദ്ധതികളൊന്നും ഇല്ളെങ്കിലും സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയായി മാറ്റും.
ജില്ലയിലെ ഗവ. ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തും. ബജറ്റില്‍ റബറിന് താങ്ങുവിലയും കാര്‍ഷിക മേഖലക്ക് ബജറ്റില്‍ നീക്കിവെച്ച കോടിക്കണക്കിന് രൂപയും കാര്‍ഷിക വായ്പ ഉറപ്പാക്കിയതും നാളികേര വികസനവും കൂത്തുപറമ്പില്‍ കാര്‍ഷിക പോളിടെക്നിക് അനുവദിച്ചതും ആശ്വാസമായി. കാര്‍ഷിക പോളിടെക്നിക് കൂത്തുപറമ്പിന് മുതല്‍കൂട്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വലിയ തുക നീക്കിവെച്ചിട്ടുണ്ട്.
ദേശീയപാത 17ല്‍ കണ്ണൂര്‍ താഴെചൊവ്വ-പുതിയതെരു പാത വീതികൂട്ടി സര്‍വീസ് റോഡ് നിര്‍മിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്. മലയോര മേഖലയില്‍ വന്യജീവി ശല്യത്തില്‍ നിന്ന് രക്ഷതേടി സമഗ്ര പദ്ധതിയും ബജറ്റിലുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് ഇത്തവണയും ഏറ്റെടുക്കാത്തത് നിരാശാജനകമാണെന്ന് ഡി.സി.സി പ്രസിഡന്‍ര്‍റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. എന്നാലും കോളജ് ഏറ്റെടുക്കുമെന്നു തന്നെയാണ് കരുതുന്നത്. അഴീക്കല്‍ തുറമുഖ വികസനം ബജറ്റില്‍ പരിഗണിച്ചുകാണുന്നില്ളെന്ന് കേരള ടെക്സ്റ്റൈല്‍ എക്സ്പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് സി. ജയചന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലക്കുള്ള ഫുഡ് പാര്‍ക്കിനും പണം നീക്കിവെച്ചിട്ടില്ല. കണ്ണൂര്‍ നഗരത്തിന്‍െറ ഗതാഗതക്കുരുക്ക് പരിഹരിക്കാനും നടപടിയില്ല.

ഗുണ്ടാനേതാവിന്‍െറ നേതൃത്വത്തില്‍ നിലം നികത്തല്‍: ചേരാനല്ലൂരില്‍ ഭൂമാഫിയ സംഘം അറസ്റ്റില്‍

Posted: 13 Mar 2015 09:32 PM PDT

കൊച്ചി: കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ നിലം നികത്തിയ ഭൂമാഫിയ സംഘത്തിലെ 26 പേര്‍ അറസ്റ്റില്‍. ചേരാനല്ലൂര്‍ സൗത് ചിറ്റൂരില്‍ ആസ്റ്റര്‍ മെഡ്സിറ്റിക് സമീപം വന്‍തോതില്‍ നിലം നികത്തിയ സംഘമാണ് വ്യാഴാഴ്ച അര്‍ധരാത്രിയില്‍ അറസ്റ്റിലായത്. നിലം നികത്തുന്നതിന് മണ്ണ് നിറച്ചുകൊണ്ട് വന്ന 12 ലോറികളും രണ്ട് ജെ.സി.ബിയും മൂന്ന് കാറുകളും മൂന്ന് ബൈക്കുകളും ഉള്‍പ്പെടെ 20 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ റൗഡിയുമായ ചേരാനല്ലൂര്‍ ഗവ. ആശുപത്രി സമീപം ചോപ്പിള്ളിപറമ്പില്‍ കണ്ണന്‍െറ (37) നേതൃത്വത്തില്‍ ചേരാനല്ലൂര്‍ സൗത് ചിറ്റൂര്‍ കരയില്‍ കൊളരിക്കല്‍ വീട്ടില്‍ ബിനോഷ്, കളമശേരി ചങ്ങമ്പുഴ നഗറില്‍ കല്ളേപുറം വീട്ടില്‍ ഇര്‍ഷാദ് എന്നിവരുള്‍പ്പെടെ 26 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചേരാനല്ലൂര്‍ വില്ളേജില്‍ അനധികൃതമായി നിലം നികത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശം പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിലം നികത്തുന്നതിന് പിന്നില്‍ വന്‍ ഭൂമാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വന്‍ തുക കൈപ്പറ്റിയാണ് സാമൂഹിക വിരുദ്ധര്‍ ഉള്‍പ്പെടുന്ന സംഘം അനധികൃതമായി നിലം നികത്തികൊടുക്കുന്നത്. ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി ഇവര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് നടത്തുന്ന സ്പെഷല്‍ ഓപറേഷനിലാണ് പ്രതികള്‍ അറസ്റ്റിലായത്.
എറണാകുളം അസി. കമീഷണര്‍ എസ്.ടി. സുരേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ എറണാകുളം നോര്‍ത് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. ഷിജു, ചേരാനല്ലൂര്‍ എസ്.ഐ സിബി തോമസ്, സി.പി.ഒമാരായ സജീവ് കുമാര്‍, ശശി, സി.പി.ഒമാരായ അയ്യൂബ്, ഷിബു, ഷജില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുന്‍ മാലദ്വീപ് പ്രസിഡന്‍റിന് 13 വര്‍ഷം തടവ്

Posted: 13 Mar 2015 09:31 PM PDT

Image: 

മാലെ:മുന്‍ മാലദ്വീപ് പ്രസിഡന്‍റും നിലവിലെ പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നശീദിനെ 13 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചു. 2012ല്‍ പ്രസിഡന്‍റായിരിക്കെ മുതിര്‍ന്ന ജഡ്ജിയെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് നശീദിന് ശിക്ഷ വിധിച്ചത്. 2012ല്‍ ക്രിമിനല്‍ ജഡ്ജി അബ്ദുല്ല മുഹമ്മദിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനെ തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. കേസില്‍ ഭീകരവാദവിരുദ്ധ നിയമപ്രകാരം നശീദിനെ കുറ്റക്കാരനായി കണ്ടത്തെുകയായിരുന്നു.  കഴിഞ്ഞ ഫെബ്രുവരി 21 നാണ് നശീദിനെ അറസ്റ്റ് ചെയ്തത്.

നശീദിന് തടവുശിക്ഷ വിധിച്ചതില്‍ ഇന്ത്യ ഉത്കണ്ഠ അറിയിച്ചു. മാലിദ്വീപിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

മാലിദ്വീപില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍്റാണു മുഹമ്മദ് നശീദ്. 2012 ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നശീദ് 2013ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

മാണിയുടെ ബജറ്റ് അവതരണം; എല്‍.ഡി.എഫ് സര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിച്ചു

Posted: 13 Mar 2015 08:47 PM PDT

ആലപ്പുഴ: അഴിമതി ആരോപണം നേരിടുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി.
രാവിലെ 9 മുതല്‍ അരൂര്‍ വില്ളേജ് ഓഫീസ്, ചേര്‍ത്തല താലൂക്ക് ഓഫിസ്, ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍, അമ്പലപ്പുഴ എ.ഇ.ഓഫിസ്, കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫിസ്, കായംകുളം സബ് രജിസട്രാര്‍ ഓഫിസ്, മാവേലിക്കര താലൂക്ക് ഓഫിസ്, ചെങ്ങന്നൂര്‍ താലൂക്ക് ഓഫിസ്, കുട്ടനാട് താലൂക്ക് ഓഫിസ് എന്നീ സര്‍ക്കാര്‍ ഓഫിസുകളാണ് ഉപരോധിച്ചത്.
അരൂരില്‍ സി.ബി. ചന്ദ്രബാബു, ചേര്‍ത്തലയില്‍ എ.ശിവരാജന്‍, ആലപ്പുഴയില്‍ ആര്‍.നാസര്‍, അമ്പലപ്പുഴയില്‍ സജി ചെറിയാന്‍, ഹരിപ്പാട് ജി. കൃഷ്ണപ്രസാദ്, കായംകുളത്ത് നീലലോഹിതദാസന്‍ നാടാര്‍, മാവേലിക്കരയില്‍ സി.എസ്. സുജാത, ചെങ്ങന്നൂരില്‍ ടി.ജെ. ആഞ്ചലോസ്, കുട്ടനാട്ടില്‍ ജോസ് കാവനാട് എന്നിവര്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
ചേര്‍ത്തല: അഴിമതി ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ നടത്തിയ താലൂക്ക് ഓഫിസ് ഉപരോധത്തിനിടയില്‍ സംഘര്‍ഷം. ഓഫിസ് വളപ്പിലേക്ക് തള്ളിക്കയറാനത്തെിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് തടയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൂട്ടിയിരുന്ന ഗേറ്റിനും പ്രവര്‍ത്തകര്‍ക്കും ഇടയില്‍പെട്ട് പൊലീസുകാര്‍ ഞെരിഞ്ഞമര്‍ന്നു.
ഉന്നതപോലീസുദ്യോഗസ്ഥര്‍ എത്തിയാണ് പൊലീസുകാരെ ഇതിനിടയില്‍ നിന്നും രക്ഷിച്ചത്. ഉപരോധത്തിനുശേഷം നടത്തിയ പ്രകടനത്തിനിടെ കെ.എം. മാണിക്ക് അഭിവാദ്യമര്‍പ്പിച്ച് ദേവീക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡ് അടക്കം നിരവധി ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നുള്ള സര്‍വീസുകള്‍ ഇതിനിടെ നിര്‍ത്തിവെച്ചു. പൊലീസിന്‍െറ നിര്‍ദേശ പ്രകാരമാണ് ബസ് തടഞ്ഞിട്ടതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. രാവിലെ നടന്ന ഉപരോധം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.രാജപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.പ്രസാദ്,എ.എസ.് സാബു,എന്‍.എസ്. ശിവപ്രസാദ്,കെ.ഇ. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാവേലിക്കര: മന്ത്രി കെ. എം. മാണി ബജറ്റവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടന്ന മാവേലിക്കര താലൂക്ക് ഓഫിസ് ഉപരോധം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു.അഡ്വ.സോളമന്‍ അധ്യക്ഷനായി.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവന്‍,കെ. മധുസൂദനന്‍,മുരളി തഴക്കര,എന്‍ .രവീന്ദ്രന്‍,പി. കെ .മുരളീധരന്‍,ഹരിഹരക്കുറുപ്പ്,രാജന്‍പിള്ള,ചന്ദ്രനുണി്ണത്താന്‍,ലീലാ അഭിലാഷ് എന്നിവര്‍ സംസാരിച്ചു.എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ജേക്കബ് ഉമ്മന്‍ സ്വാഗതം പറഞ്ഞു.ടൗണ്‍ ചുറ്റി നൂറുകണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു.

ബത്തേരി താലൂക്ക് കുരങ്ങുപനി ബാധിത മേഖല

Posted: 13 Mar 2015 08:37 PM PDT

കല്‍പറ്റ: കൂടുതല്‍ പ്രദേശങ്ങളില്‍ കുരങ്ങുപനി ബാധ റിപ്പോര്‍ട്ട് ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിന് കീഴിലുള്ള പ്രദേശങ്ങള്‍ മുഴുവന്‍ കുരങ്ങുപനി ബാധിത മേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന കുരങ്ങുപനി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തര സാഹചര്യം നേരിടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരുന്നതായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസില്‍ സ്പെഷല്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇവിടെ 12മണിക്കൂറും ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കും. താലൂക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തുറക്കുന്നതിനും വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാറിനോടഭ്യര്‍ഥിക്കും. രക്ത പരിശോധന സാമ്പിളുകളുടെ ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് മണിപ്പാല്‍ മെഡിക്കല്‍ കോളജ് അധികൃതരോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതിരോധ വാക്സിനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്ത് തുടങ്ങി. കുരങ്ങ് ചത്തുകിടക്കുന്നതായി കണ്ടത്തെിയാല്‍ രണ്ടുമണിക്കൂറിനകം സ്ഥലത്തത്തെി പ്രദേശം അണു വിമുക്തമാക്കുന്നതിനും ജഡം എടുത്ത് മാറ്റുന്നതിനും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യമായ തുക ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ തുക ആവശ്യംവരുന്ന സാഹചര്യത്തില്‍ നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
വനംവകുപ്പിലെ ദിവസ വേതനക്കാരടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കും. ബത്തേരി താലൂക്കിലെ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രതിരോധ മരുന്ന് നല്‍കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തേക്ക് ഒരുപ്രാവശ്യം മരുന്ന് നല്‍കിയാല്‍ മതിയാകും. കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായത്തെുന്നവരെ ഉടന്‍ താലൂക്ക് ആശുപത്രികളിലോ, മെഡിക്കല്‍ കോളജുകളിലേക്കോ അയക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍ കുരങ്ങുപനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡും സൗജന്യ ചികിത്സയും നല്‍കും. കുരങ്ങുപനിക്കായി നല്‍കുന്ന പ്രതിരോധ വാക്സിന്‍ നിര്‍മിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളാണെന്നും വിവിധഘട്ടങ്ങളിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇവ നല്‍കുന്നതെന്നും പ്രതിരോധ വാക്സിന്‍ സ്വീകരിക്കാതിരിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും കലക്ടര്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വനാതിര്‍ത്തികളില്‍ രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനി നിയന്ത്രണാധീനമാകുന്നത് വരെ എല്ലാ ആഴ്ചയും ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകനയോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, ഡി.എം.ഒ ശശിധരന്‍, നോര്‍ത് വയനാട് ഡി.എഫ്.ഒ ധനേഷ് കുമാര്‍, എ.ഡി.എം പി.വി. ഗംഗാധരന്‍, ബത്തേരി തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം, വിവിധ വകുപ്പുദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സഭാ ചരിത്രത്തിലെ ദുരന്തദിനം

Posted: 13 Mar 2015 08:29 PM PDT

Image: 

സമരം മാണിക്കെതിരെയായിരുന്നെങ്കിലും ഉപരോധം സ്പീക്കറോടായിരുന്നു. മാണിയെ രണ്ടുതവണ തടഞ്ഞ പ്രതിപക്ഷത്തിന് മൂന്നാം തവണ ചെറുക്കാനായില്ല. മാണി സഭയില്‍ കയറി. ബജറ്റും അവതരിപ്പിച്ചു. എന്നാല്‍, ജനാധിപത്യത്തിന്‍െറ ശ്രീകോവിലിലെ നാഥനെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അരിയിട്ടു വാഴ്ച നടത്തിയ സ്പീക്കറെ മൃഗീയമായാണ് അവര്‍ കൈകാര്യം ചെയ്തത്. സ്പീക്കറുടെ വേദിയില്‍ ചില എം.എല്‍.എമാര്‍ സംഹാരതാണ്ഡവമാടുകയായിരുന്നു. കേരള നിയമസഭയില്‍ ഇത്തരം ഒരുസംഭവം നടാടെ! ഇന്നലെ എന്നത് കേരള നിയമസഭാ ചരിത്രത്തിലെ ദുരന്ത ദിനം!
1970 ജനുവരി 29.  ഡി. ദാമോദരന്‍ പോറ്റിയാണ് അന്ന് സ്പീക്കര്‍. സപ്തകക്ഷി മുന്നണിപൊളിച്ച് സി.പി.ഐയെ അടര്‍ത്തിയ കരുണാകരന്‍ ഉണ്ടാക്കിയ ആദ്യ അച്യുതമേനോന്‍ മന്ത്രിസഭയുടെ ആദ്യ നിയമസഭാ സമ്മേളനം. അന്നാണ് ആദ്യമായി സ്പീക്കര്‍ക്ക് നേരെ കേരള നിയമസഭയില്‍  ഒരു കൈയേറ്റ ശ്രമം നടക്കുന്നത്. നിയമസഭക്കുപുറത്ത് സി.പി.എമ്മിന്‍െറ പ്രകടനത്തിനെതിരെ ഉണ്ടായ ലാത്തിച്ചാര്‍ജ്  നിയമസഭയില്‍ ഉന്നയിക്കാനുണ്ടായ ശ്രമമാണ് ബഹളത്തിലേക്ക് നയിച്ചത്. നിയമസഭയില്‍ പിന്‍ബെഞ്ചുകാരനായ ടി.എം. മീതിയനാണ് സഭയുടെ നടുത്തളത്തിലിറങ്ങിയത്. പിന്നാലെ മറ്റു പ്രതിപക്ഷാംഗങ്ങളും. അതിനിടെ മീതിയന്‍  സ്പീക്കറുടെ വേദിയിലേക്ക് ഓടിക്കയറി. കൂടെ എ.വി. ആര്യന്‍, ഇമ്പിച്ചിബാവ, ഇ.എം. ജോര്‍ജ്, പ്രഭാകരതണ്ടാര്‍ എന്നിവരും. ഈ അഞ്ചുപേര്‍ സ്പീക്കറുടെ മൈക് പിടിച്ചെടുത്തു. പേപ്പര്‍ വെയ്റ്റ് എടുത്തെറിഞ്ഞു. ഫയലുകള്‍ കാറ്റില്‍ പറത്തി. ആക്രോശത്തില്‍ പാവം സ്പീക്കര്‍ വിരണ്ടുപോയി. സഭ പിരിഞ്ഞുവെന്ന് കഷ്ടിച്ച് വിളിച്ചുപറഞ്ഞുകൊണ്ട് സ്പീക്കര്‍ നിയമസഭയില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പിറ്റേന്ന് ഈ അഞ്ചുപേരെയും താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. ഈ സംഭവത്തിനുശേഷം പിന്നീടും പലകുറി സ്പീക്കറുടെ വേദിയില്‍ കയറിയിട്ടുണ്ടെങ്കിലും തടയാനോ ആക്രമിക്കാനോ ശ്രമം ഇന്നലെവരെ ഉണ്ടായിട്ടില്ല.
1980ലെ നിയമസഭയില്‍ സ്പീക്കറായിരുന്നു പ്രധാന കഥാപാത്രം. കാസ്റ്റിങ് വോട്ടില്‍ മന്ത്രിസഭയെ പിടിച്ചുനിര്‍ത്തിയ സ്പീക്കര്‍ എ.സി. ജോസിന് പിന്നീട് കാസ്റ്റിങ് സ്പീക്കര്‍ എന്ന് ഓമനപ്പേരും കിട്ടി. 1982നുശേഷം കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് എം.വി. രാഘവന്‍ പലകുറി സ്പീക്കര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. പക്ഷേ, കൈയേറ്റത്തിലേക്ക് കടന്നിട്ടില്ല. രാഘവന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടുണ്ട്. വേദിയിലേക്ക് കയറിവരും എന്നു ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ആര്‍.എസ്. ബാബുവിന്‍െറ നിയമസഭാ പാസ് തടഞ്ഞ സംഭവത്തില്‍ സ്പീക്കര്‍ക്കെതിരായ പ്രതിഷേധത്തില്‍ രാഘവന്‍ സസ്പെന്‍ഡ് ചെയ്യപ്പെടുകയും ഉണ്ടായി. സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഘവന്‍ നിയമസഭയില്‍ കയറാന്‍ നടത്തിയ ശ്രമം  വാച്ച് ആന്‍ഡ് വര്‍ഡുമായുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. എന്നാല്‍, സ്പീക്കര്‍ക്കെതിരെ കൈയേറ്റശ്രമമൊന്നും ഉണ്ടായില്ല. 1987ന് ശേഷമുള്ള നായനാര്‍ മന്ത്രിസഭയുടെ കാലത്ത് സ്പീക്കര്‍ക്കെതിരെ സി.എന്‍. സുന്ദരം വേദിയില്‍ കയറുകയും സസ്പെന്‍ഷന്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. സ്പീക്കറുടെ വേദിയെ പ്രതിഷേധത്തിനിരയാക്കാന്‍ പ്രതിപക്ഷം അപൂര്‍വമായേ ശ്രമിച്ചിട്ടുള്ളൂവെന്ന് സാരം.
ബജറ്റ് അവതരണം പ്രതിഷേധത്തിന് പണ്ടും വേദിയായിട്ടുണ്ടെങ്കിലും സമരകാരണമായി മാറിയത് ഇതാദ്യമാണ്. 1995ല്‍ കരുണാകരന്‍ ചാരക്കേസില്‍ രാജിവെച്ചതിനെ തുടര്‍ന്ന് പ്രത്യേകവിമാനത്തില്‍ പറന്നത്തെി സത്യപ്രതിജ്ഞ ചെയ്ത എ.കെ. ആന്‍റണിക്ക് പിറ്റേന്നുതന്നെ ബജറ്റ് അവതരിപ്പിക്കേണ്ടിവന്നു. മാര്‍ച്ച് 25ന് കെ. ശങ്കരനാരായണന്‍ ബജറ്റ് അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്‍െറ ബഹളത്തിനിടെയാണ്. കുറച്ച് വായിച്ച് ബജറ്റ് മേശപ്പുറത്തുവെക്കുകയാണ് അന്നും ഉണ്ടായത്. എന്നാല്‍, ഇതുപോലെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന അവസ്ഥയൊന്നും ഉണ്ടായില്ല.
ബജറ്റിനെ പൊതുവെ സമരവേദിയാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കാറില്ല. ഭരണഘടനാ ബാധ്യതയാണ് ബജറ്റ്. മാര്‍ച്ച് 31ന് മുമ്പ് ബജറ്റ് അവതരിപ്പിച്ചിരിക്കണം. അത് അവതരിപ്പിക്കാന്‍ ഭരണപക്ഷത്തിന് ബാധ്യതയുള്ളതുപോലെതന്നെ വിമര്‍ശങ്ങളോടെയെങ്കിലും ബജറ്റ് പാസാക്കി കൊടുക്കാന്‍ പ്രതിപക്ഷത്തിനും ഭരണഘടനാപരമായി ഉത്തരവാദിത്തമുണ്ട്. നിയമസഭയില്‍ പ്രതിനിധ്യമുള്ള കക്ഷികള്‍ അതിനാല്‍ ബജറ്റിനെ സമരവേദിയാക്കാറില്ല. എന്നാല്‍, ബജറ്റില്‍ പോലും അഴിമതി നടത്തിയ മാണിയെ തടയുകയും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്ന നിലപാടാണ് ഇക്കുറി പ്രതിപക്ഷം സ്വീകരിച്ചത്.  മാണിയെ തടയുക എന്നത് അസാധ്യമായപ്പോള്‍ സ്പീക്കറെ തടയുക എന്നതിലേക്ക് അവര്‍ ചെന്നത്തെുകയായിരുന്നു.
വിവാദം നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമപരമായും സാങ്കേതികമായും ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് കഴിഞ്ഞു. എന്നാല്‍, അഴിമതിയുടെ പേരില്‍ ബജറ്റിനെതിരെ പ്രതിപക്ഷം തിരിഞ്ഞുവെന്നത് മാണിയുടെ ധനമന്ത്രിപദത്തില്‍ കറുത്ത ഏടായിമാറി. അതേസമയം, പ്രതിപക്ഷം ഇതുകൊണ്ട് ഏറെ നേടിയെന്നു കരുതാനും വയ്യ. ബജറ്റ് അവതരണത്തെ അംഗീകരിക്കാത്തതിനാല്‍ ധാര്‍മികമായി അവര്‍ക്ക് ബജറ്റ് ചര്‍ച്ചയിലും പങ്കെടുക്കാനാവില്ല. മൂന്നു ദിവസത്തെ ബജറ്റ് ചര്‍ച്ചയെയും വോട്ടോണ്‍ അക്കൗണ്ടിനെയും മാത്രമല്ല, ഇതു ബാധിക്കുക. പിന്നീട് ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍ ചേരുമ്പോഴും ഇതേപ്രശ്നം ഉരുത്തിരിയും. വകുപ്പുതിരിച്ചുള്ള ധനാഭ്യര്‍ഥനയും  ധനവിനിയോഗബില്ലും ധനകാര്യബില്ലും ഒക്കെ ചര്‍ച്ചചെയ്താണ് പാസാക്കേണ്ടത്. ആ ചര്‍ച്ചകള്‍ ഒരുമാസത്തോളം നീളുന്നതാണ്. അതില്‍ പ്രതിപക്ഷത്തിന് പങ്കെടുക്കണമെങ്കില്‍ ബജറ്റ് അവതരണത്തെ അംഗീകരിച്ചേ പറ്റൂ. അപ്പോഴും ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്ന പക്ഷം മാണി തന്‍െറ ബജറ്റ് ചര്‍ച്ചപോലുമില്ലാതെ പാസാക്കി രക്ഷപ്പെടുകയായിരിക്കും ചെയ്യുക.
മാണി അവതരിപ്പിച്ച ബജറ്റ് തീര്‍ത്തും മാണിയുടെ താല്‍പര്യങ്ങള്‍ നിറഞ്ഞതാണെന്നതാണ് ഒറ്റനോട്ടത്തില്‍ ബോധ്യമാകുന്നത്. പ്രതിപക്ഷം അദ്ദേഹത്തിന്‍െറ മേല്‍നടത്തുന്ന ആരോപണങ്ങളെ അംഗീകരിക്കാന്‍ പറ്റുന്ന വിധത്തിലുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. വന്‍കിട പ്ളാന്‍റര്‍മാരോടുമാത്രം കരുണ കാട്ടുകയും സാധാരണക്കാരെയും മറ്റ് കര്‍ഷകരെയും ഉപദ്രവിക്കുകയും ചെയ്യുന്ന നിര്‍ദേശങ്ങള്‍ നിറഞ്ഞ ബജറ്റിനെ ചര്‍ച്ചയില്‍ കീറിമുറിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന് നഷ്ടമാകുക. ഇത് കേരള ജനതക്കുള്ള നഷ്ടം കൂടിയാണ്, മാണിക്ക് ലാഭവും. അതിലുപരിയായി ഇതുവരെ യു.ഡി.എഫില്‍ മാണിക്ക് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇന്നലത്തെ സമരം യു.ഡി.എഫിനെ മാണിക്ക് പിന്നില്‍ ഒന്നിച്ച് അണിനിരത്തുന്നതിനു കാരണമാക്കുകയും ചെയ്തു. അങ്ങനെ നോക്കിയാല്‍ പ്രതിപക്ഷത്തിന് ഇന്നലത്തെ സമരം കൊണ്ട് നേട്ടമുണ്ടായി എന്നുകാണാനാവില്ല. സ്പീക്കറുടെ വേദിയില്‍ നടത്തിയ സംഹാരനൃത്തം വഴി പൊതുജനങ്ങളില്‍ കുറെ അവമതിപ്പുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത് നിര്‍ത്താന്‍ പ്രതിഷേധപരിപാടിക്ക് കഴിഞ്ഞില്ല. അതേസമയം, ഭരണപക്ഷം വിചാരിച്ചത് നടക്കുകയും ചെയ്തു. ഒരളവോളം ഉമ്മന്‍ ചാണ്ടിയും ഇത്തരമൊരു സമരം ആഗ്രഹിച്ചിരുന്നുവെന്ന് കരുതാനും കാരണമുണ്ട്. അതല്ളെങ്കില്‍ ധനമന്ത്രിയെ തടയാന്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം സഭാതലത്തില്‍ വെല്ലുവിളിക്കുമായിരുന്നില്ല എന്നാണ് കരുതേണ്ടത്.
ഇനിയുള്ള സമരപരിപാടികളും പ്രതിഷേധവും ഇതേചൂടില്‍ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകുക എന്നത് പ്രതിപക്ഷത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. അതുകഴിയാതെ വന്നാല്‍ ഇന്നലെ സംഭവിച്ചതിന് പ്രതിപക്ഷത്തിനാകും വിലനല്‍കേണ്ടിവരുക. ഒത്തുതീര്‍പ്പു സമരമായി ഇതും വാഴ്ത്തപ്പെടാന്‍ ഇടവരാതിരിക്കട്ടെ.  
 

പിന്‍വാതിലിലൂടെ അവതരിപ്പിക്കപ്പെട്ട ബജറ്റ്

Posted: 13 Mar 2015 08:23 PM PDT

Image: 

കേരള ധനമന്ത്രി കെ.എം. മാണിയുടെ പതിമൂന്നാമത് ബജറ്റവതരണം ചരിത്രത്തിലിടംപിടിക്കുക അതിന്‍െറ എന്തെങ്കിലും ഗുണമേന്മകൊണ്ടല്ല, ബജറ്റവതരണം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്‍െറ ആസൂത്രിത ശ്രമവും അത് വിഫലമാക്കാനുള്ള ഭരണപക്ഷത്തിന്‍െറ തന്ത്രപരമായ നീക്കങ്ങളുംമൂലം കലാപ കലുഷമായ നിയമസഭയിലെ അരോചക ദൃശ്യങ്ങള്‍ കൊണ്ടായിരിക്കും. തെരുവിനെ നാണിപ്പിക്കുന്ന ജനപ്രതിനിധികളുടെ കൈയാങ്കളിയും നിരുത്തരവാദപരമായ ചെയ്തികളും ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് നാണമെന്ന ഒന്നുണ്ടെങ്കില്‍ അതാണ്. മന്ത്രിമാരും നിയമസഭാ സാമാജികരും ഒന്നടങ്കം തലേരാത്രി മുഴുവന്‍ നിയമസഭാ മന്ദിരത്തില്‍ കുടിയേറിപ്പാര്‍ത്തത് ഈ പേക്കൂത്തുകളുടെ റിഹേഴ്സലിനുവേണ്ടിയായിരുന്നുവെന്ന് കരുതണം. എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ 2015-2016 വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കാന്‍ ധനമന്ത്രിക്ക് സാധിച്ചോ ഇല്ലയോ എന്ന വിവാദമാണ് കൊഴുക്കുന്നത്. സ്പീക്കറും ധനമന്ത്രിയും തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളില്‍ ഉപവിഷ്ടരാവാതെ അനൗപചാരികമായി നടത്തിയ അഭ്യാസം എങ്ങനെ ബജറ്റവതരണമാവും എന്നാണ് പ്രതിപക്ഷത്തിന്‍െറ ചോദ്യം. പ്രതിപക്ഷം പരമാവധി തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടും സഭയില്‍ പ്രവേശിക്കുന്നതില്‍ വിജയിച്ച സ്പീക്കര്‍ അനുമതി നല്‍കിയിട്ടുതന്നെയാണ് ധനമന്ത്രി മാണി ആറു മിനിറ്റ് നേരം ആമുഖം വായിച്ച് ബജറ്റ് മേശപ്പുറത്തുവെച്ചത് എന്നതുകൊണ്ട് സാങ്കേതികമായി ബജറ്റവതരണം നടന്നുവെന്നാണ് മുഖ്യമന്ത്രിയുടെയും സഹപ്രവര്‍ത്തകരുടെയും നിലപാട്. ബജറ്റവതരണമേ നടന്നില്ല എന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നാല്‍ അടുത്ത ആഴ്ച നടക്കേണ്ട ബജറ്റ് ചര്‍ച്ചകളിലും അവര്‍ക്ക് പങ്കെടുക്കാനാവില്ല. അതോടെ, ജനങ്ങളുടെമേല്‍ അധികഭാരം കെട്ടിയേല്‍പിക്കുന്ന ഈ ബജറ്റിനെക്കുറിച്ച് സഭക്കകത്ത് ഒന്നും പറയാന്‍ അവര്‍ക്ക് കഴിയാതെയും വരും. സഭാ സ്തംഭനമാണ് തുടര്‍ച്ചയായി നടക്കുന്നതെങ്കില്‍ അതും സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം രക്ഷാമാര്‍ഗമാവും.

ജനാധിപത്യ വ്യവസ്ഥക്ക് മാരകമായി പരിക്കേല്‍പിച്ച ഈ അസംബന്ധ നാടകദൃശ്യങ്ങള്‍ മാറ്റിനിര്‍ത്തി, കെ.എം. മാണി സഭയില്‍ അവതരിപ്പിച്ച ബജറ്റിന്‍െറ ഉള്ളടക്കത്തിലേക്ക് കടന്നാല്‍ ദൈനംദിന ചെലവുകള്‍ നടത്തിക്കൊണ്ടുപോവാന്‍തന്നെ അങ്ങേയറ്റം ബുദ്ധിമുട്ടുന്ന പാപ്പരായ ഒരു സര്‍ക്കാറിന്‍െറ മുട്ടുശാന്തി ബജറ്റായേ അതിനെ വിലയിരുത്താനാവൂ. ജനക്ഷേമ-വികസന പദ്ധതികളും പരിപാടികളുമെന്ന പേരില്‍ കുറെ ഗിമ്മിക്കുകള്‍ പ്രഖ്യാപിക്കുകയും എന്നാല്‍, ക്രൂരമായി ജനങ്ങളെ ഞെക്കിപ്പിഴിയുകയുമാണ് ബജറ്റിലൂടെ ധനമന്ത്രി ചെയ്യുന്നത്. അവശ്യവസ്തുക്കളായ അരിക്കും ഗോതമ്പിനും അവ രണ്ടിന്‍െറയും ഉല്‍പന്നങ്ങള്‍ക്കും വെളിച്ചെണ്ണക്കും പഞ്ചസാരക്കും ചൂലിനും ബ്രഷിനും വരെ നികുതി വര്‍ധിപ്പിച്ചതിലൂടെ വീടുകളിലും ഹോട്ടലുകളിലും ഒരുപോലെ വിലക്കയറ്റം അനിവാര്യമാക്കിയിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളിലെല്ലാം നിരക്ക് കൂട്ടിയതിനു പുറമെ സേവന നികുതികളും വര്‍ധിപ്പിച്ചിരിക്കുകയാണ്. സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷനിലുമുണ്ട് നിരക്ക് വര്‍ധന. എല്ലാറ്റിനും പുറമെ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാറും അടിക്കടി വില വീര്‍പ്പിച്ചുകൊണ്ടേവരുന്ന ഡീസലിനും പെട്രോളിനും ഒരു രൂപ വീതം സെസ് ഏര്‍പ്പെടുത്തുക വഴി യാത്രച്ചെലവുകള്‍ ഇനിയും വര്‍ധിക്കുന്നതോടൊപ്പം ചരക്ക് കടത്തുകൂലിയും കുത്തനെ ഉയരും. അതേയവസരം, തുണിയുല്‍പന്നങ്ങള്‍ക്ക് നികുതി കുറച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് ഗുണമൊന്നും ലഭിക്കാനും പോവുന്നില്ല. കച്ചവടക്കാര്‍ വിലകുറക്കില്ല എന്നതാണ് അനുഭവ സത്യം. സാധാരണക്കാരന്‍െറ  വാഹനമായ മോട്ടോര്‍ സൈക്കിളിന്‍െറ ഒറ്റത്തവണ നികുതി എട്ടുശതമാനമാക്കിയിട്ടുമുണ്ട്.

മറുഭാഗത്ത് ബജറ്റ് വാഗ്ദാനം ചെയ്യുന്ന ക്ഷേമ, വികസന പരിപാടികളുടെ സ്ഥിതിയോ? രോഗാതുരമായ കെ.എസ്.ആര്‍.ടി.സിക്ക് പ്രാണവായു നല്‍കാന്‍പോലും പര്യാപ്തമല്ല 210 കോടി. പാവപ്പെട്ടവര്‍ക്ക് 75,000 ഫ്ളാറ്റുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അതിന്‍െറ പത്തിലൊന്ന് പൂര്‍ത്തിയാക്കാന്‍പോലും ഈ സര്‍ക്കാറിന്‍െറ കാലത്ത്  സാധ്യതയില്ല. ഇനിയും പാതി വഴിയില്‍ കിടക്കുന്ന ഇ.എം.എസ്, ഇന്ദിര ഭവന യോജന പദ്ധതികള്‍ തന്നെ ഉദാഹരണം. എന്നാല്‍, ധനമന്ത്രി കെ.എം. മാണിയുടെ ‘മണ്ഡല’മായ റബറിന് 150 രൂപ താങ്ങുവില പ്രഖ്യാപിച്ചത് റബര്‍ കര്‍ഷകര്‍ക്ക് അല്‍പം ആശ്വാസകരമാവും. അതുപോലെ, പ്ളാന്‍േറഷന്‍ നികുതിയിളവും കുറച്ചുപേര്‍ക്ക് ഗുണകരമാവും. ജില്ലാ ആശുപത്രികളോടനുബന്ധിച്ച് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാന്‍ 7.10 കോടി നീക്കിവെച്ചത് അനുദിനം പെരുകുന്ന വൃക്കരോഗികള്‍ക്ക് സാന്ത്വനമാവും. എറണാകുളത്ത് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ മൊത്തം 665.37 കോടി അനുവദിക്കുമെന്ന ഉറപ്പ് പാലിക്കപ്പെടുമെങ്കില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, നികുതി പിരിച്ചെടുക്കുന്നതിലെ കുറ്റകരമായ അനാസ്ഥയും അവിഹിത ഇടപെടലുകളിലൂടെയുള്ള നികുതിയിളവുകളും അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ച് സ്വന്തക്കാരെ കുടിയിരുത്തുന്ന പതിവും ലക്ഷം കോടി കവിഞ്ഞ കടബാധ്യതയുടെ ഭീമമായ പലിശയടവും എല്ലാത്തിലുമുപരിയായി ബജറ്റവതരണത്തിന് നിയമസഭയുടെ പിന്‍വാതിലിലൂടെ ധനമന്ത്രിയെ കട്ടുകടത്തേണ്ടി വന്നിടത്തോളം വഷളായ അഴിമതിയും തുടരുന്നേടത്തോളം വികസന പദ്ധതികള്‍ സാക്ഷാത്കരിക്കാനോ പൊറുതിമുട്ടിക്കുന്ന വിലവര്‍ധനക്ക് തടയിടാനോ ഖജനാവ് അനുവദിക്കുകയില്ളെന്ന് തീര്‍ച്ച.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP