ജില്ലാ കലക്ടറായി പി. മേരിക്കുട്ടി ഐസക്ക് ചുമതലയേറ്റു Madhyamam News Feeds |
- ജില്ലാ കലക്ടറായി പി. മേരിക്കുട്ടി ഐസക്ക് ചുമതലയേറ്റു
- ആംലക്കും ഡുപ്ളെസിക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക 411/4
- കോടതിയുടെ വിമര്‍ശം കാര്യങ്ങള്‍ മനസ്സിലാക്കാതെ ^സുധീരന്‍
- മൂലമറ്റം-കോട്ടമല റോഡ്: തടസ്സങ്ങള്‍ നീങ്ങാന്‍ വഴിയൊരുങ്ങുന്നു
- മഹരാഷ്ട്രയില്‍ മാട്ടിറച്ചിക്ക് നിരോധം
- ‘കുറ്റം അവളുടേത്; അവള്‍ പ്രതിരോധിക്കരുതായിരുന്നു’ ^ഡല്‍ഹി ബലാത്സംഗ കേസ് പ്രതി
- ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് ഗോഡൗണ്‍ : ആക്ഷന്‍ കൗണ്‍സില്‍ കലക്ടറേറ്റ് മാര്‍ച്ച് 16ന്
- റോ-റോ വെസല്‍ നിര്‍മാണത്തിന് ധാരണാപത്രം ഒപ്പുവെച്ചു
- വൈദ്യുതി ലഭിച്ചില്ല; തിരുനാവായ കുടിവെള്ള പദ്ധതി നീളും
- തൂണേരിയില്‍ കിണര്‍ ശുചീകരണം പൂര്‍ത്തിയായി
- ആശുപത്രി യോഗത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി
- സി.പി.എം സംസ്ഥാന സമിതി: രണ്ടാം ദിവസവും വി.എസ് വിട്ടുനിന്നു
- ഹൈക്കമാന്‍ഡ് സംസ്കാരം അംഗീകരിക്കില്ല ^പ്രശാന്ത് ഭൂഷണ്‍
- സോളാര്‍ ഇംപള്‍സ്: ഒരുക്കം പൂര്‍ത്തിയായി; ലോക സഞ്ചാരം ശനിയാഴ്ച തുടങ്ങും
- സ്വര്‍ണവില കുറഞ്ഞു; പവന്‍ 19,920 രൂപ
- ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
- ആംആദ്മിയില്‍ അടിപൊട്ടുന്നു
- ഇറാന്^അമേരിക്ക ആണവ ചര്‍ച്ച ഇസ്രായേലിന് ഭീഷണി ^നെതന്യാഹു
- കുവൈത്തും ദക്ഷിണ കൊറിയയും കരാറുകളില്‍ ഒപ്പുവെച്ചു
- പക്ഷിപ്പനി: ചണ്ഡിഗഢില്‍നിന്ന് കോഴി ഉല്‍പന്ന ഇറക്കുമതി നിരോധിച്ചു
- നീലപ്പുകയില്‍ മയങ്ങുന്ന സിനിമാ ലോകം; വിദ്യാര്‍ഥികള്‍
- നെതന്യാഹു വീണ്ടും വാഷിങ്ടണില്‍
- ചരിത്രഗവേഷണ കൗണ്‍സിലില്‍ ആര്‍.എസ്.എസ് ആധിപത്യം
- അയര്‍ലന്‍ഡിന് ഇന്ന് ദക്ഷിണാഫ്രിക്കന്‍ പരീക്ഷ
- വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലത്തെിക്കാന്‍ ശ്രമിക്കും ^ടി.സി. മാത്യു
ജില്ലാ കലക്ടറായി പി. മേരിക്കുട്ടി ഐസക്ക് ചുമതലയേറ്റു Posted: 03 Mar 2015 01:08 AM PST പാലക്കാട്: ജില്ലാ കലക്ടറായി പി. മേരിക്കുട്ടി ഐസക്ക് ചുമതലയേറ്റു. 1984ല്‍ സെക്രട്ടേറിയറ്റില്‍ അസി. ഗ്രേഡ് രണ്ട് ആയി സേവനമാരംഭിച്ച മേരിക്കുട്ടി 86ല്‍ റവന്യു വകുപ്പിലും '97 മുതല്‍ 16 വര്‍ഷത്തോളം എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ വിഭാഗങ്ങളില്‍ ഡെപ്യൂട്ടി കലക്ടറായും ആര്‍.ഡി.ഒ, എ.ഡി.എം എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. |
ആംലക്കും ഡുപ്ളെസിക്കും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക 411/4 Posted: 02 Mar 2015 11:58 PM PST Image: കാന്‍ബറ: അട്ടിമറി ഭീഷണിയുമായി വന്ന അയര്‍ലന്‍ഡിനെതിര ദക്ഷിണാഫിക്കക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കുവേണ്ടി ഓപണര്‍ ഹാഷിം ആംലയും ഫാഫ് ഡുപ്ളെസിയും സെഞ്ച്വറി നേടി. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 400 കടക്കുന്നത്. സ്കോര്‍ 12ലെ ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് ഒരുമിച്ച ആംലയും ഡുപ്ളെസിയും വിക്കറ്റ് പോവാതെ ദക്ഷിണാഫ്രിക്കയെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു. ആംല 128 പന്തില്‍ നാല് സിക്സറും 16 ഫോറുമടക്കം 159 റണ്‍സെടുത്ത് പുറത്തായി. മക്ബ്രെയിനായിരുന്നു വിക്കറ്റ്. ഒരു സിക്സും പത്ത് ഫോറുമടക്കമാണ് ഡുപ്ളെസി 109 റണ്‍സെടുത്തത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 247 റണ്‍സിന്‍െറ കൂട്ടുകെട്ടുണ്ടാക്കി. വിന്‍ഡീസിനെതിരായ മത്സരത്തില്‍ റെക്കോര്‍ഡ് പ്രകടനം നടത്തിയ ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സ് ഒമ്പത് പന്തില്‍ 24 റണ്‍സെടുത്തു പുറത്തായി. റണ്ട് സിക്സറും ഒരു ഫോറും ഡിവിലിയേഴ്സ് നേടി. ഡേവിഡ് മില്ലര്‍ 46ഉം റിലി റൂസ്സോ 39 പന്തില്‍ 61ഉം റണ്‍സെടുത്ത് പുറത്തായി. അയര്‍ലന്‍ഡിനുവേണ്ടി മക്ബ്രെയ്ന്‍ രണ്ട് വിക്കറ്റെടുത്തു. കെവിന്‍ ഒബ്രിയന്‍, മൂണി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. |
കോടതിയുടെ വിമര്‍ശം കാര്യങ്ങള്‍ മനസ്സിലാക്കാതെ ^സുധീരന്‍ Posted: 02 Mar 2015 11:29 PM PST Image: തിരുവനന്തപുരം: ബാറുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഇറക്കിയ സര്‍ക്കുലറിനെതിരെയുള്ള ഹൈകോടതി വിമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കോടതി പരാമര്‍ശത്തില്‍ പ്രതികരണമറിയിക്കാന്‍ കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. കോടതി പരമാര്‍ശത്തോട് ശക്തമായി വിയോജിക്കുന്നു. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ ഇനിയും അണികള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കും. ഇത് ഈ സ്ഥാനത്തിന്‍െറ ഉത്തരവാദിത്തമാണെന്നും സുധീരന്‍ പറഞ്ഞു. പഞ്ചനക്ഷത്ര ബാറിന് മരട് നഗരസഭ എന്‍.ഒ.സി നല്‍കാത്തത് കെ.പി.സി.സിയുടെ സര്‍ക്കുലര്‍ അനുസരിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി സുധീരനെ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. വി.എം സുധീരന്‍ സമാന്തര ഭരണഘടനാ സംവിധാനമാവുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശം. കെ.പി.സി.സിയുടെ സര്‍ക്കുലര്‍ പ്രകാരമല്ല തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ബാറിന് രണ്ടാഴ്ചക്കകം എന്‍.ഒ.സി നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കേണ്ട എന്നായിരുന്നു സര്‍ക്കുലര്‍. |
മൂലമറ്റം-കോട്ടമല റോഡ്: തടസ്സങ്ങള്‍ നീങ്ങാന്‍ വഴിയൊരുങ്ങുന്നു Posted: 02 Mar 2015 11:17 PM PST മൂലമറ്റം: വര്‍ഷങ്ങളായി പണിമുടങ്ങിക്കിടക്കുന്ന മൂലമറ്റം-കോട്ടമല റോഡില്‍ വീണ്ടും പ്രതീക്ഷയുടെ നാമ്പുകള്‍. തന്‍െറ വികസന ഫണ്ടില്‍നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം ഒരു കോടി രൂപ ഈ റോഡിനായി അനുവദിക്കുമെന്ന റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ പ്രഖ്യാപനമാണ് നാട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. |
മഹരാഷ്ട്രയില്‍ മാട്ടിറച്ചിക്ക് നിരോധം Posted: 02 Mar 2015 11:12 PM PST Image: Subtitle: നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കും ന്യൂഡല്‍ഹി: മഹരാഷ്ട്രയില്‍ മാട്ടിറച്ചി വില്‍കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമവിരുദ്ധമായി മാട്ടിറച്ചി വില്‍ക്കുന്നവര്‍ക്കും കൈവശം വെക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിക്കുന്നതാണ് ഭേദഗതി ചെയ്ത നിയമം. 1995ല്‍ മഹരാഷ്ട്രയില്‍ ഭരണത്തിലിരുന്ന ബി.ജെ.പി ^ശിവസേന സര്‍ക്കാര്‍ പാസാക്കിയ മഹരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ഭേദഗതി ബില്ലിനാണ് 19 വര്‍ഷത്തിന് ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയത്. 1976ലെ ആനിമല്‍ പ്രിസര്‍വേഷന്‍ നിയമ പ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മാട്ടിറച്ചി വില്‍ക്കുന്നതും കൈവശം വെക്കുന്നതും ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാക്കിയത്. അംഗീകാരമുള്ള അറവുശാലകള്‍ വഴി ഇറച്ചി വില്‍പന നടത്തുന്നതിന് മഹരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് മാട്ടിറച്ചി വ്യാപാരം നിരോധിക്കണമെന്ന വലതുപക്ഷ സംഘടനകളുടെ ആവശ്യം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ബില്ലിന് അംഗീകാരം നല്‍കിയ രാഷ്ട്രപതിക്ക് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാട്ടിറച്ചി നിരോധിച്ച നടപടിക്കെതിരെ മുംബൈ സബര്‍ബന്‍ ബീഫ് ഡീലേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. നിരവധി തെഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന നടപടിയാണിത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് ഇറച്ചികളുടെ വില്‍പന വില ഉയര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍െറ പുതിയ നടപടി സംസ്ഥാനത്ത് 61 ശതമാനം ഭക്ഷ്യ ലഭ്യതയില്‍ കുറവ് വരുത്തുമെന്ന് സാങ്ഗ്ളിയിലെ ഇറച്ചി വ്യാപാരി രാജേന്ദ്ര ദെന്‍ഡെ പറഞ്ഞു. നിലവാരമില്ലാത്ത അറവുശാലകളും ഫാമുകളില്‍ വളര്‍ത്തുന്ന മാടുകളുടെ വില്‍പനയുമാണ് സര്‍ക്കാര്‍ നിരോധിക്കേണ്ടത്. എന്നാല്‍, നിലവാരമുള്ള മാടുകളെ വളര്‍ത്തി വില്‍ക്കുന്ന കര്‍ഷകരോട് സര്‍ക്കാര്‍ ചെയ്യുന്നത് അനീതിയാണെന്നും രാജേന്ദ്ര ചൂണ്ടിക്കാട്ടി. ആട്ടിറച്ചിയെ അപേക്ഷിച്ച് സാധാരണക്കാര്‍ വാങ്ങാന്‍ സാധിക്കുന്ന ചെലവ് കുറഞ്ഞ ഭക്ഷണ വിഭവമാണ് മാട്ടിറച്ചി. സംസ്ഥാനത്തെ 900 അംഗീകൃതവും അതിലധികം അനധികൃത അറവുശാലകളില്‍ നിന്നും പ്രതിദിനം 90,000 കിലോഗ്രാം ആട്ടിറച്ചിയാണ് വിറ്റഴിയുന്നത്. |
‘കുറ്റം അവളുടേത്; അവള്‍ പ്രതിരോധിക്കരുതായിരുന്നു’ ^ഡല്‍ഹി ബലാത്സംഗ കേസ് പ്രതി Posted: 02 Mar 2015 10:47 PM PST Image: ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ പ്രതിരോധിക്കരുതായിരുന്നു. നിശബ്ദമായിരിക്കുകയും ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യം കഴിഞ്ഞതിന് ശേഷം അവളെ ഉപേക്ഷിക്കുമായിരുന്നെന്ന് ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങ്. ഡല്‍ഹി സംഭവത്തെ കുറിച്ച് ഡോക്യൂമെന്‍ററി തയാറാക്കുന്ന ബ്രിട്ടീഷുകാരിയായ ലെസ്ലി യുഡ്വിനുമായി നടത്തിയ സംഭാഷണത്തിലാണ് മുകേഷ് സിങ്ങിന്‍െറ തുറന്നു പറച്ചില്‍. 16 മണിക്കൂര്‍ നേരത്തെ സംഭാഷണത്തിനിടയില്‍ ഒരിക്കല്‍ പോലും മുകേഷ് സിങ് കുറ്റബോധമോ പശ്ചാത്താപമോ പ്രകടിപ്പിച്ചില്ല. അതേസമയം അന്നത്തെ സംഭവത്തില്‍ പെണ്‍കുട്ടിയെ മാത്രമാണ് പ്രതി കുറ്റപ്പെടുത്തുന്നത്. ‘പെണ്‍കുട്ടി പ്രതിരോധിച്ചില്ളെ ങ്കില്‍ ആക്രമിക്കില്ലായിരുന്നു. അവളുടെ കൂടെയുണ്ടായിരുന്നവനെ മാത്രമേ തല്ലുമായിരുന്നുള്ളൂ. നല്ല പെണ്‍കുട്ടികള്‍ രാത്രി 9 മണിക്ക് ശേഷം റോഡില്‍ കറങ്ങി നടക്കില്ല. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് ബലാത്സംഗത്തിന് ഉത്തരവാദി. വീട്ടു ജോലിയും സംരക്ഷണവുമാണ് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളത്. അല്ലാതെ മോശം വസ്ത്രങ്ങളണിഞ്ഞ് രാത്രി ക്ളബ്ബുകളിലും ഡിസ്കോ ബാറുകളിലും കറങ്ങി നടക്കുകയല്ല വേണ്ടത്. ഇങ്ങനെയുള്ളവരെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’- മുകേഷ് പറയുന്നു. ഡല്‍ഹി പെണ്‍കുട്ടിയുടെ കൊല ആകസ്മികമായി സംഭവിച്ചതാണ്. ബലാത്സംഗക്കേസിലെ കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ കുഴപ്പമുണ്ടാക്കുകയേ ഉള്ളൂ. നേരത്തെ ബലാത്സംഗത്തിന് ശേഷം അവളാരോടും പറയില്ല എന്ന് പറഞ്ഞ് പ്രതികള്‍ അവരെ വിട്ടുകളയുമായിരുന്നു. ഇനി ക്രിമിനലുകള്‍ ബലാത്സംഗം ചെയ്യുകയാണെങ്കില്‍ വധശിക്ഷ പേടിച്ച് ‘അവര്‍’ പെണ്‍കുട്ടികളെ കൊന്നുകളയുമെന്നും മുകേഷ് സിങ് പറയുന്നു. 2012 ഡിസംബര്‍ 16 രാത്രി 8.30 ന് ബസില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. 13 ദിവസത്തിന് ശേഷം സിംഗപ്പൂരില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു. ബസിന്‍െറ ഡ്രൈവറായ മുകേഷ് സിങ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്. |
ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് ഗോഡൗണ്‍ : ആക്ഷന്‍ കൗണ്‍സില്‍ കലക്ടറേറ്റ് മാര്‍ച്ച് 16ന് Posted: 02 Mar 2015 10:47 PM PST ഇരിട്ടി: കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ ജനവാസ കേന്ദ്രത്തില്‍ ഐ.ഒ.സിയുടെ ഗ്യാസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമായി. സംഭവത്തില്‍ പ്രതിഷേധിച്ച് 16ന് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
റോ-റോ വെസല്‍ നിര്‍മാണത്തിന് ധാരണാപത്രം ഒപ്പുവെച്ചു Posted: 02 Mar 2015 10:37 PM PST കൊച്ചി: പശ്ചിമ കൊച്ചിയുടെ യാത്രാദുരിതത്തിന് അറുതി വരുത്തുന്ന റോ-റോ സര്‍വിസ് 15 മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാവുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണിയും നിര്‍മാണച്ചുമതലയുള്ള കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാന്‍ കമാന്‍ഡര്‍ കെ. സുബ്രഹ്മണ്യവും. |
വൈദ്യുതി ലഭിച്ചില്ല; തിരുനാവായ കുടിവെള്ള പദ്ധതി നീളും Posted: 02 Mar 2015 10:31 PM PST കുറ്റിപ്പുറം: തിരുനാവായ ത്വരിത കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ വിതരണം നീളും. പതിറ്റാണ്ട് മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. |
തൂണേരിയില്‍ കിണര്‍ ശുചീകരണം പൂര്‍ത്തിയായി Posted: 02 Mar 2015 10:15 PM PST നാദാപുരം: തൂണേരിയില്‍ വീട് തീവെപ്പിനിടെ അക്രമികള്‍ മലിനമാക്കിയ കിണറുകളുടെ ശുചീകരണം പൂര്‍ത്തിയായി. 38 കിണറുകളാണ് ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ശുചീകരിച്ചത്. |
ആശുപത്രി യോഗത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി Posted: 02 Mar 2015 09:46 PM PST നെയ്യാറ്റിന്‍കര: ജില്ലാ ജനറല്‍ ആശുപത്രി വികസന ആലോചന യോഗത്തിനത്തെിയവരെ തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പിടികൂടിയവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. |
സി.പി.എം സംസ്ഥാന സമിതി: രണ്ടാം ദിവസവും വി.എസ് വിട്ടുനിന്നു Posted: 02 Mar 2015 09:03 PM PST Image: തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ രണ്ടാം ദിവസവും വിട്ടുനിന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടും തിങ്കളാഴ്ചത്തെ യോഗത്തിന് വി.എസ് എത്തിയിരുന്നില്ല. തന്‍െറ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നേതൃയോഗങ്ങളില്‍ പങ്കെടുക്കില്ളെന്ന നിലപാടില്‍ വി.എസ് ഉറച്ച് നില്‍ക്കുകയാണ്. 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ അടവുനയം ചര്‍ച്ച ചെയ്യുന്ന നിര്‍ണായക യോഗത്തില്‍ നിന്നാണ് മുതിര്‍ന്ന നേതാവായ വി.എസ് വിട്ടുനില്‍ക്കുന്നത്. 1964ല്‍ സി.പി.എം രൂപവത്കരണ ശേഷം ഇതാദ്യമായാണ് വി.എസ് സംസ്ഥാന സമിതിയില്‍ നിന്ന് വിയോജിപ്പുമായി വിട്ടുനില്‍ക്കുന്നത്. തനിക്ക് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയാണെന്ന് വ്യക്തമാക്കി സംസ്ഥാന സമ്മേളനത്തിന്‍െറ തലേദിവസം പരസ്യമാക്കിയ സെക്രട്ടേറിയറ്റ് പ്രമേയം മരവിപ്പിക്കുക, കുഞ്ഞനന്തനെയും മനോജിനെയും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വി.എസ് ഉന്നയിച്ചിരിക്കുന്നത്. മാര്‍ച്ച് 20, 21 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം തന്‍െറ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിച്ച ശേഷം നയം വ്യക്തമാക്കാനാണ് വി.എസിന്‍െറ തീരുമാനം. |
ഹൈക്കമാന്‍ഡ് സംസ്കാരം അംഗീകരിക്കില്ല ^പ്രശാന്ത് ഭൂഷണ്‍ Posted: 02 Mar 2015 08:47 PM PST Image: Subtitle: പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങള്‍ വേദനാജനകമാണെന്ന് അരവിന്ദ് കെജ് രിവാള്‍ ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ഹൈക്കമാന്‍ഡ് സംസ്കാരം അംഗീകരിക്കാന്‍ കഴിയില്ളെന്ന് മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ഇത് പാര്‍ട്ടിയെ തകര്‍ക്കും. കഴിഞ്ഞ ദിവസങ്ങളിലൊന്നും കെജ് രിവാളുമായി സംസാരിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രശാന്ത് ഭൂഷണിന്‍െറ പ്രസ്താവനക്കെതിരെ എ.എ.പി വക്താവ് അശുതോഷ് രംഗത്തെത്തി. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടതെന്ന് അശുതോഷ് പറഞ്ഞു. പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങള്‍ വേദനാജനകമാണെന്ന് ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ പ്രതികരിച്ചു. ഡല്‍ഹി അര്‍പ്പിച്ച വിശ്വാസത്തോടുള്ള വഞ്ചനായാണിത്. തര്‍ക്കത്തില്‍ പങ്കാളിയാവാനില്ളെന്നും ഭരണത്തിലാണ് ശ്രദ്ധയെന്നും കെജ് രിവാള്‍ വ്യക്തമാക്കി. അധികാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിനുള്ള പിന്തുണ ഉറപ്പാക്കാന്‍ ദേശീയ നിര്‍വാഹക സമിതി യോഗം ബുധനാഴ്ച ചേരും. കണ്‍വീനര്‍ സ്ഥാനത്തു നിന്നു കെജ് രിവാളിനെ നീക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ നിശബ്ദരാക്കാനുള്ള നടപടി യോഗത്തില്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പാര്‍ട്ടിയില്‍ തന്‍െറ അപ്രമാദിത്വം ഉറപ്പിക്കാനുള്ള നീക്കവും കെജ് രിവാള്‍ നടത്തുമെന്നാണ് സൂചന. ആരോപണ വിധേയരായ പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ഒഴിവാക്കിയേക്കും. സമിതിയില്‍ തനിക്കുള്ള വന്‍ പിന്തുണ ഉപയോഗിച്ച് രണ്ടു നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിന് കെജ് രിവാളിന് നിഷ്പ്രയാസം സാധിക്കും. അതേസമയം, തിങ്കളാഴ്ച ചാനല്‍ അഭിമുഖത്തില്‍ കെജ് രിവാളിനെ പിന്തുണക്കുന്ന നിലപാടാണ് യോഗേന്ദ്ര യാദവ് സ്വീകരിച്ചത്. കെജ് രിവാള്‍ പാര്‍ട്ടിയിലെ ഉന്നത നേതാവാണെന്നും ദേശീയ കണ്‍വീനര്‍ പദവിയില്‍ നിന്നു അദ്ദേഹത്തെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ളെന്നും യാദവ് വ്യക്തമാക്കിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ ആയതിനാല്‍ ബുധനാഴ്ച ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രശാന്ത് ഭൂഷണ്‍ പങ്കെടുക്കില്ല. പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് കെജ് രിവാളിനെ മാറ്റി യോഗേന്ദ്ര യാദവിനെ പ്രതിഷ്ഠിക്കാന്‍ പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും രഹസ്യശ്രമം നടത്തിയെന്നു ചൂണ്ടിക്കാട്ടി എ.എ.പി ഡല്‍ഹി സെക്രട്ടറി അയച്ച കത്ത് പുറത്തുവന്നിരുന്നു. കൂടാതെ പാര്‍ട്ടിയിലെ സുതാര്യത ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നിര്‍വാഹക സമിതിക്ക് കത്തയച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. |
സോളാര്‍ ഇംപള്‍സ്: ഒരുക്കം പൂര്‍ത്തിയായി; ലോക സഞ്ചാരം ശനിയാഴ്ച തുടങ്ങും Posted: 02 Mar 2015 08:37 PM PST Image: അബൂദബി: സൗരോര്‍ജം മാത്രം ഉപയോഗിച്ച് പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ടിന്‍െറ ലോക സഞ്ചാരം ശനിയാഴ്ച തുടങ്ങിയേക്കും. മാര്‍ച്ച് തുടക്കത്തില്‍ തന്നെ ലോക സഞ്ചാരം ആരംഭിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നുവെങ്കിലും കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്നതിനായാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കാന്‍ ശേഷിയുള്ള ഈ വിമാനം അബൂദബി വിമാനത്താവളത്തില്‍ നിന്നാണ് ലോക സഞ്ചാരത്തിന് തുടക്കം കുറിക്കുന്നത്. അഞ്ച് മാസങ്ങള്‍ നീളുന്ന പര്യടനത്തില്‍ 25 ദിവസമാണ് ഭൂഖണ്ഡങ്ങള്‍ക്കും മഹാസമുദ്രങ്ങള്‍ക്കും മുകളിലൂടെ വിമാനം പറക്കുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ ശേഷിയുള്ള വിമാനം ആദ്യം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങുന്നത്. ഇന്ത്യയിലും ചൈനയിലും അടക്കം വിവിധ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം അമേരിക്കയും വടക്കന്‍ ആഫ്രിക്കയും പിന്നിട്ടാണ് അബൂദബിയില്‍ തിരിച്ചത്തെുക. വിമാനത്തിന്‍െറ നീണ്ട ചിറകുകളിലും മുകള്‍ ഭാഗത്തുമായി ഘടിപ്പിച്ചിരിക്കുന്ന സൗരോര്‍ജ പാനലുകള്‍ വഴിയാണ് പറക്കാനുള്ള ഊര്‍ജം ശേഖരിക്കുന്നത്. 17200 സൗരോര്‍ജ പാനലുകളാണ് വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരു തുള്ളി പരമ്പരാഗത ഇന്ധനം പോലും ഉപയോഗിക്കാതെയാണ് വിമാനം പറക്കുന്നത്. വിവിധ രാജ്യങ്ങളിലും വിമാനത്താവളങ്ങളിലും സൂര്യപ്രകാശത്തില്‍ നിന്ന് അടക്കം ഉപയോഗിക്കാവുന്ന ഊര്‍ജത്തിന്‍െറ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള പരിപാടികളും സോളാര്‍ ഇംപള്‍സ് സംഘം നടത്തുന്നുണ്ട്. പുനരുപയോഗ ഊര്‍ജത്തിന്‍െറ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് സോളാര്‍ ഇംപള്‍സിന്‍െറ ലോക പര്യടനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. |
സ്വര്‍ണവില കുറഞ്ഞു; പവന്‍ 19,920 രൂപ Posted: 02 Mar 2015 08:35 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന്‍ വില 90 രൂപ കുറഞ്ഞ് 19,920 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. മാസാരംഭത്തില്‍ പവന്‍ വില 20,080 രൂപ. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.41 ഡോളര്‍ താഴ്ന്ന് 1,207.09 ഡോളറിലെത്തി. |
ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി Posted: 02 Mar 2015 08:13 PM PST Image: റിയാദ്: സൗദി അറേബ്യയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. മക്ക, മദീന സന്ദര്‍ശനത്തിന് ശേഷം റിയാദിലത്തെിയ ഉര്‍ദുഗാനെ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവും സംഘവും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയിരുന്നു. കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, പ്രതിരോധ മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, സാംസ്കാരിക, മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി, ധനകാര്യമന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ്, തുര്‍ക്കിയിലെ സൗദി അംബാസഡര്‍ ആദില്‍ സിറാജ് മര്‍ദാദ് എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. തുര്‍ക്കി ഉപപ്രധാനമന്ത്രി നുഅ്മാന്‍ കോര്‍തല്‍മശ്, വിദേശകാര്യ മന്ത്രി മൗലൂദോഗ്ലു, ധനകാര്യ മന്ത്രി നഹാദ് സെബക്ജി, എ.കെ പാര്‍ട്ടി വൈസ്പ്രസിഡന്‍റ് യാസീന്‍ അക്തായ്, സൗദിയിലെ തുര്‍ക്കി അംബാസഡര്‍ യൂനുസ് ദംയാര്‍ എന്നിവര്‍ ഉര്‍ദുഗാനെ അനുഗമിക്കുന്നുണ്ട്. |
Posted: 02 Mar 2015 08:07 PM PST Image: Subtitle: കെജ്രിവാളിന്‍െറ നയങ്ങള്‍ക്കെതിരെ മുതിര്‍ന്ന നേതാക്കളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, അഡ്മിറല്‍ രാംദാസ്, പ്രഫ. യോഗേന്ദ്രയാദവ് എന്നിവര്‍ ഉയര്‍ത്തിയ വിമര്‍ശങ്ങളാണ് ഭിന്നത മറനീക്കി പുറത്തു കൊണ്ടുവന്നത് ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ജനപിന്തുണയോടെ അധികാരത്തിലേറിയതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതൃനിരയില്‍ അടിപൊട്ടുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ നയങ്ങള്‍ക്കെതിരെ മുതിര്‍ന്ന നേതാക്കളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, അഡ്മിറല്‍ രാംദാസ്, പ്രഫ. യോഗേന്ദ്ര യാദവ് എന്നിവര്‍ ഉയര്‍ത്തിയ വിമര്‍ശങ്ങളാണ് അല്‍പ മാസങ്ങളായി മൂടിക്കിടന്നിരുന്ന ഭിന്നതകള്‍ മറനീക്കി പുറത്തുകൊണ്ടുവന്നത്. കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ ഒറ്റക്കും അദ്ദേഹവും യോഗേന്ദ്രയും ചേര്‍ന്നെഴുതിയ കത്തുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഇതോടെ കെജ്രിവാള്‍ അനുകൂലികള്‍ ശാന്തി-പ്രശാന്ത് ഭൂഷണ്‍മാര്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ പാര്‍ട്ടിയുടെ ശത്രുക്കളെ സഹായിച്ചുവെന്നും കെജ്രിവാളിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ പ്രശാന്തിനെയും യാദവിനെയും രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് നീക്കണമെന്ന ആവശ്യമുയര്‍ത്താനും ചിലര്‍ ആലോചിക്കുന്നു. പാര്‍ട്ടിയുടെ തുടക്കംമുതല്‍ ഒപ്പമുള്ള ഈ മുതിര്‍ന്ന നേതാക്കള്‍ നേരത്തേയും കെജ്രിവാള്‍ ശൈലികളെ വിമര്‍ശിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കടുത്ത തകര്‍ച്ചക്കുശേഷം വലിയതോതിലെ ഭിന്നതകള്‍ ഉടലെടുത്തിരുന്നെങ്കിലും ഡല്‍ഹി തെരഞ്ഞെടുപ്പു കഴിയുംവരെ സംയമനം പാലിക്കണമെന്ന പാര്‍ട്ടി കാരണവര്‍ അഡ്മിറല്‍ രാംദാസിന്‍െറ നിര്‍ദേശം ഏവരും സ്വീകരിച്ചു. എന്നാല്‍, സ്ഥാനാര്‍ഥികളെ നിശ്ചയിക്കവെ മോശം പ്രതിച്ഛായയുള്ളവരെ ഒഴിവാക്കണമെന്ന നിര്‍ദേശം കെജ്രിവാള്‍ അവഗണിച്ചെന്നാരോപിച്ച് പ്രശാന്ത് ഭൂഷണ്‍ പ്രചാരണങ്ങളില്‍നിന്ന് വിട്ടുനിന്നു. പാര്‍ട്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെച്ചൊല്ലി യോഗേന്ദ്ര യാദവും എതിരഭിപ്രായങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ ദേശീയ രാഷ്ട്രീയകാര്യ സമിതിയില്‍ ഈ വിഷയങ്ങളുടെ പേരില്‍ കടുത്ത വാഗ്വാദങ്ങളാണുയര്‍ന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉയര്‍ന്ന ഫണ്ടിങ് വിവാദവും തെറ്റായ മാര്‍ഗങ്ങളില്‍നിന്ന് ഫണ്ട് ലഭിച്ചോ എന്നും അന്വേഷിക്കണമെന്നുമായിരുന്നു മറ്റൊരാവശ്യം. ഒരാള്‍ക്ക് ഒരു പദവി എന്ന ചട്ടത്തിനു വിരുദ്ധമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനത്തു തുടരുന്നതിനെതിരെയും വിമര്‍ശങ്ങളുണ്ട്. വ്യക്തികേന്ദ്രീകൃതമാവരുതെന്നും മുന്നോട്ടുവെക്കുന്ന അധികാര വികേന്ദ്രീകരണം, സ്വരാജ് ആശയങ്ങള്‍ പാര്‍ട്ടിയിലും നടപ്പാക്കണമെന്ന പക്ഷക്കാരനാണ് പ്രശാന്ത് ഭൂഷണ്‍. എന്നാല്‍, പാര്‍ട്ടി വേദികളില്‍ കെജ്രിവാളിനെ വിമര്‍ശിച്ച യോഗേന്ദ്ര യാദവ് പാര്‍ട്ടിയിലെ അനൈക്യം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ സാങ്കല്‍പികമാണെന്ന് പ്രതികരിച്ചു. തന്നെയും പ്രശാന്ത് ഭൂഷണെയും ചേര്‍ത്ത് പല കിംവദന്തികളും പ്രചരിക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ വലിയ ഉത്തരവാദിത്തമേല്‍പിച്ച ജനതയോട് കടപ്പാട് നിറവേറ്റുകയാണ് പാര്‍ട്ടിയുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. |
ഇറാന്‍^അമേരിക്ക ആണവ ചര്‍ച്ച ഇസ്രായേലിന് ഭീഷണി ^നെതന്യാഹു Posted: 02 Mar 2015 07:44 PM PST Image: വാഷിങ്ടണ്‍: അമേരിക്ക ഇറാനുമായി നടത്തുന്ന ആണവ സഹകരണ ചര്‍ച്ചകള്‍ ഇസ്രായേലിന്‍െറ സുരക്ഷക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ഈ വിഷയത്തില്‍ ഒബാമയുമായുള്ള അഭിപ്രായ വ്യത്യാസം പ്രകടപ്പിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല ലോബിയായ അമേരിക്കന്‍ ഇസ്രായേല്‍ പബ്ളിക് അഫയേഴ്സ് കമ്മിറ്റിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം ഇറാനാണെന്നും നെതന്യാഹു ആരോപിച്ചു. ഇറാനുമായി അമേരിക്ക നടത്തുന്ന ആണവ ചര്‍ച്ചകളെ ബെന്യാമിന്‍ നെതന്യാഹു വിമര്‍ശിച്ചു. ചര്‍ച്ചകള്‍ വിജയകരമായാല്‍ ഇറാന്‍ ആണവപദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും അത് ഇസ്രായേലിന്‍െറ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. തന്‍റെ പ്രസംഗം ഒബാമ ഭരണകൂടത്തിനോടുള്ള അനാദരവല്ലെന്നും അമേരിക്കന്‍ പ്രസിഡന്‍റിനോടും അദ്ദേഹത്തിന്‍റെ അധികാരങ്ങളോടും ബഹുമാനം മാത്രമേയുളളൂവെന്നും നെതന്യാഹു പറഞ്ഞു. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിന് മുമ്പാണ് നെതന്യാഹുവിന്‍െറ അമേരിക്കന്‍ വിമര്‍ശം. വൈറ്റ് ഹൗസ് വൃത്തങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ നെതന്യാഹുവിനെ കോണ്‍ഗ്രസില്‍ അഭിസംബോധന ചെയ്യാനായി ക്ഷണിച്ചത് ഒബാമയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇസ്രായേല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ഒബാമ നേരത്തെ അറിയിച്ചിരുന്നു. ഇറാനുമായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ നടത്തുന്ന ചര്‍ച്ചകള്‍ മാര്‍ച്ചില്‍ അവസാനിക്കും. ചര്‍ച്ചകള്‍ വിജയമാണെങ്കില്‍ ഇറാന് ആണവായുധം നിര്‍മിക്കാന്‍ കഴിയും. |
കുവൈത്തും ദക്ഷിണ കൊറിയയും കരാറുകളില്‍ ഒപ്പുവെച്ചു Posted: 02 Mar 2015 07:42 PM PST Image: കുവൈത്ത് സിറ്റി: കുവൈത്തും ദക്ഷിണ കൊറിയയും മൂന്നു സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് കുന്‍ ഹിയുടെ കുവൈത്ത് സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് കരാറുകള്‍ ഒപ്പുവെച്ചത്. ബയാന്‍ പാലസില്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നയതന്ത്ര, പ്രത്യേക പാസ്പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് അനുവദിക്കുന്നതിനുള്ള കരാറില്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അസ്സബാഹും കൊറിയന്‍ വിദേശമന്ത്രി യുന്‍ ബ്യൂംഗ്സെയും ആരോഗ്യ മേഖലയിലെ സഹകരണത്തിന് ആരോഗ്യ മന്ത്രിമാരായ അലി അല്‍ഉബൈദിയും മൂന്‍ ഹ്യൂങ് പ്യോയും ഗതാഗതരംഗത്തെ സഹകരണത്തിന് ഗതാഗത വകുപ്പിന്‍െറ ചുമതലയുള്ള കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രി ഈസ അല്‍കന്ദരിയും കൊറിയന്‍ ഗതാഗതമന്ത്രി യോ ഹ്യൂങ്കു എന്നിവരുമാണ് കരാറുകളില്‍ ഒപ്പുചാര്‍ത്തിയത്. |
പക്ഷിപ്പനി: ചണ്ഡിഗഢില്‍നിന്ന് കോഴി ഉല്‍പന്ന ഇറക്കുമതി നിരോധിച്ചു Posted: 02 Mar 2015 07:30 PM PST Image: മസ്കത്ത്: വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടരുന്നത് കണ്ടത്തെിയ സാഹചര്യത്തില്‍ ചണ്ഡിഗഢില്‍നിന്നുള്ള കോഴി ഉല്‍പന്നങ്ങള്‍ ഒമാന്‍ നിരോധിച്ചു. മുട്ട, ഇറച്ചി അടക്കമുള്ള എല്ലാ കോഴി ഉല്‍പന്നങ്ങളും ഇറക്കുമതി നിരോധത്തില്‍ ഉള്‍പ്പെടും. |
നീലപ്പുകയില്‍ മയങ്ങുന്ന സിനിമാ ലോകം; വിദ്യാര്‍ഥികള്‍ Posted: 02 Mar 2015 06:25 PM PST Image: മലയാള സിനിമ ഇപ്പോള്‍ ഭരിക്കുന്നത് സൂപ്പര്‍ താരങ്ങളല്ല; സംവിധായകരോ നിര്‍മാതാക്കളോ അല്ല. മറിച്ച് സംശയക്കണ്ണുകളാണ്. സിനിമാലോകത്ത് സകലര്‍ക്കും പരസ്പരം സംശയമാണ്. ആരൊക്കെയാണ് മയക്കുമരുന്ന് ഉപയോക്താക്കളെന്നും ആരൊക്കെ വിപണനക്കാരെന്നുമുള്ള സംശയമാണ് സിനിമാ ലോകത്ത് അടക്കിവാഴുന്നത്. സിനിമാ ലോകത്തെ പഴയ തലമുറ പുതിയ തലമുറയെ അടച്ചാക്ഷേപിക്കുകയാണ്. അതേസമയം, പഴയ തലമുറയിലെ മദ്യ ഉപയോഗത്തെക്കുറിച്ചാണ് പുതിയ തലമുറക്ക് ചോദിക്കാനുള്ളതും. അതിനിടെ, സിനിമയിലെ ചില പ്രമുഖര്‍ക്ക് മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കേസിലുംകൂട്ടത്തിലുമത്തെിനില്‍ക്കുന്നു. (നാളെ: വലക്ക് പുറത്തല്ല; ഐ.ടിയും പ്രവാസിയും) |
നെതന്യാഹു വീണ്ടും വാഷിങ്ടണില്‍ Posted: 02 Mar 2015 05:42 PM PST Image: ഇസ്രായേല്‍ പ്രധാനമന്ത്രി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുക; കോണ്‍ഗ്രസില്‍ പ്രസംഗിക്കുക; യു.എസ് പ്രസിഡന്‍റ് ഈ ‘ആഘോഷ’ങ്ങളില്‍നിന്ന് മാറിനില്‍ക്കുക ചരിത്രം മാറുന്നുവെന്ന മട്ടില്‍ ഇതിനെ കാണുന്ന നിരീക്ഷകരുണ്ട്. എന്നാല്‍, വ്യക്തിപരവും രാഷ്ട്രീയവുമായ വൈരമെന്നതിനപ്പുറം ഈ സംഭവത്തിന് പ്രാധാന്യം കല്‍പിക്കുന്നത് യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവെക്കലാകും. അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ ബിന്യമിന്‍ നെതന്യാഹുവിനെ ക്ഷണിച്ചത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായ സ്പീക്കര്‍ ജോണ്‍ ബോണറാണ്. ഇസ്രായേലി ഭരണകൂടത്തിന്‍െറ ഹിതം നടപ്പാക്കുന്നതില്‍ യു.എസ് പ്രസിഡന്‍റ് ഒബാമ വേണ്ടത്ര ആവേശം കാണിക്കുന്നില്ല എന്ന വിമര്‍ശങ്ങള്‍ക്കിടയിലാണ് നെതന്യാഹുവിന് യു.എസ് പാര്‍ലമെന്‍റില്‍ പ്രസംഗിക്കാനുള്ള അവസരം സ്പീക്കര്‍ നല്‍കിയിരിക്കുന്നത്. പ്രസിഡന്‍റുമായി ആലോചിക്കാതെയായിരുന്നു അദ്ദേഹത്തിന്‍െറ തീരുമാനം. അമേരിക്കക്കാരില്‍ വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ കണ്ടത്തെല്‍ മാറിവരുന്ന അമേരിക്കന്‍ മനസ്സിന്‍െറ പ്രതിഫലനമാകാം. പ്രസിഡന്‍റുമായി ആലോചിക്കാതെ ഇസ്രായേലി നേതാവിനെ ക്ഷണിച്ചത് ശരിയായില്ല എന്നാണത്രെ 48 ശതമാനം പേരുടെ അഭിപ്രായം. ഇസ്രായേലില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നെതന്യാഹുവിന്‍െറ തന്ത്രം മാത്രമായിട്ടാണ് ഒബാമ ഈ സന്ദര്‍ശനത്തെയും പ്രസംഗത്തെയും കാണുന്നത്. യു.എസ്ഇസ്രായേല്‍ ബന്ധം വഷളാക്കാന്‍ വരെ ഈ പ്രസംഗം നിമിത്തമായേക്കുമെന്ന് ഒബാമയുടെ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞിരിക്കുന്നു. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് നെതന്യാഹുവിന്‍െറ സന്ദര്‍ശനം തിരിച്ചടിയാകുമെന്ന് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. |
ചരിത്രഗവേഷണ കൗണ്‍സിലില്‍ ആര്‍.എസ്.എസ് ആധിപത്യം Posted: 02 Mar 2015 11:25 AM PST Image: Subtitle: പുതിയ അംഗങ്ങളില്‍ പകുതിപേരും ചരിത്ര കര്‍സേവകര്‍ •കേരളത്തില്‍നിന്ന് ഡോ. സി.ഐ. ഐസക്കും ഡോ. വി.വി. ഹരിദാസും ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സഹയാത്രികരായ ചരിത്രകാരന്മാരെ കുത്തിനിറച്ച് ചരിത്ര ഗവേഷണ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു. സംഘ്പരിവാര്‍ താല്‍പര്യമനുസരിച്ച് ചരിത്രമെഴുതുന്ന പണ്ഡിതരുടെ സംഘടനയായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന (എ.ബി.ഐ.എസ്.വൈ)യുടെ ഭാരവാഹികളുള്‍പ്പെടെ 18 അംഗങ്ങളെ നിയമിച്ചപ്പോള്‍ നിലവിലെ അംഗങ്ങളില്‍ ചിലരെയെങ്കിലും നിലനിര്‍ത്തുക എന്ന കീഴ്വഴക്കവും സര്‍ക്കാര്‍ ഒഴിവാക്കി. |
അയര്‍ലന്‍ഡിന് ഇന്ന് ദക്ഷിണാഫ്രിക്കന്‍ പരീക്ഷ Posted: 02 Mar 2015 10:40 AM PST Image: കാന്‍ബറ: ലോകകപ്പ് പൂള്‍ ബിയില്‍ കളിച്ച രണ്ടു മത്സരങ്ങളിലും ജയംനേടി സെമി പ്രതീക്ഷ സജീവമാക്കിയ അയര്‍ലന്‍ഡിന് ഇന്ന് ദക്ഷിണാഫ്രിക്കന്‍ പരീക്ഷ. ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സിന്‍െറ വെടിക്കെട്ട് ബാറ്റിങ്ങിന്‍െറ കരുത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഇത്തവണ അയര്‍ലന്‍ഡ് നേരിടുന്ന ആദ്യത്തെ ശക്തരായ എതിരാളികളാണ്. വെസ്റ്റിന്‍ഡീസിനെ നാലു വിക്കറ്റിനും യു.എ.ഇയെ രണ്ടുവിക്കറ്റിനും മലര്‍ത്തിയടിച്ചതിന്‍െറ ആത്മവിശ്വാസമാണ് അവര്‍ക്ക് മുതല്‍ക്കൂട്ട്. ഇതുവരെയുള്ള പ്രകടനത്തിലൂടെ തങ്ങളെ പെട്ടെന്ന് എഴുതിത്തള്ളാനാകില്ളെന്ന് അയര്‍ലന്‍ഡ് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. എന്നാല്‍, വെസ്റ്റിന്‍ഡീസിനെതിരെ ഡിവില്ലിയേഴ്സിന്‍െറ മിന്നല്‍ സെഞ്ച്വറിയുടെ ബലത്തില്‍ നേടിയ 257 റണ്‍സിന്‍െറ കൂറ്റന്‍ജയം കഴിഞ്ഞത്തെുന്ന ദക്ഷിണാഫ്രിക്ക കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. |
വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലത്തെിക്കാന്‍ ശ്രമിക്കും ^ടി.സി. മാത്യു Posted: 02 Mar 2015 10:35 AM PST Image: നെടുമ്പാശേരി: വാതുവെപ്പു കേസില്‍ അനുകൂലമായ കോടതി വിധിയുണ്ടായാല്‍ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ടി.സി. മാത്യു. പ്രമുഖരുടെ നിരയാണ് ഇക്കുറി ബി.സി.സി.ഐയിലുള്ളത്. അതുകൊണ്ടുതന്നെ കാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ആദ്യമായാണ് കേരളത്തില്‍നിന്നൊരാള്‍ വൈസ്പ്രസിഡണ്ടാകുന്നത്. ഇക്കാര്യത്തില്‍ വളരെയേറെ അഭിമാനമുണ്ട്. ഈ പദവി ഉപയോഗപ്പെടുത്തി കേരളത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. കൂടുതല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരും -ടി.സി. മാത്യു പറഞ്ഞു. തിരുവനന്തപുരത്തെ പോലെ കോഴിക്കോട്ടും കൊച്ചിയിലും ക്രിക്കറ്റിനു മാത്രമായി അത്യാധുനിക സ്റ്റേഡിയം പണിതുയര്‍ത്താന്‍ ശ്രമിക്കും. എല്ലാ വര്‍ഷവും കേരളത്തില്‍ ഒരു ഏകദിന മത്സരമെങ്കിലും കൊണ്ടുവരാനുള്ള സാഹചര്യം ഉരുത്തിരിയും. ക്രിക്കറ്റിലെ അമ്പയര്‍മാര്‍ക്കു വരെ പ്രതിമാസം 30,000 രൂപയോളം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ബി.സി.സി.ഐ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായിരിക്കെയാണ് ബി.സി.സി.ഐ ഉപാധ്യക്ഷ പദവിയില്‍ ടി.സി. മാത്യു എത്തുന്നത്. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം 1997 മുതല്‍ 2005 വരെ കെ.സി.എയുടെ ട്രഷററായിരുന്നു. 2005 മുതല്‍ 2014 ജൂണ്‍ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. 2007 മുതല്‍ 2012 വരെ ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment