എല്‍.ഡി.എഫ് ഹര്‍ത്താല്‍: പലയിടത്തും കല്ളേറ്; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പരിക്ക് Madhyamam News Feeds |
- എല്‍.ഡി.എഫ് ഹര്‍ത്താല്‍: പലയിടത്തും കല്ളേറ്; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പരിക്ക്
- കരിമ്പൂച്ച കാവലുള്ള രാഹുലിന് പൊലീസ് നിരീക്ഷണം
- 72 കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസ്: രണ്ടുപേര്‍ പിടിയില്‍
- ഹര്‍ത്താല്‍ സമാധാനപരം; പൂര്‍ണം
- ഹര്‍ത്താല്‍: ലാത്തിച്ചാര്‍ജ്; കല്ളേറ്
- ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം
- ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടെന്ന് ചെന്നിത്തല
- പോട്ടര്‍ഫീല്‍ഡിന് സെഞ്ച്വറി; പാകിസ്താന് 238 റണ്‍സ് വിജയലക്ഷ്യം
- വിന്‍ഡീസിന് ആറ് വിക്കറ്റ് ജയം
- ഒമാനില്‍ സ്വര്‍ണം, ചെമ്പ് നിക്ഷേപങ്ങള്‍ കണ്ടത്തെി
- അറബ് ലോകത്തും കേരളം ‘നാണംകെട്ടു’
- ‘പാം’ കൊടുങ്കാറ്റ്: മരണസംഖ്യ 50 ആയി ഉയര്‍ന്നു
- നിസാമിന്‍െറ ഭാര്യ അമലിന്‍െറ മൊഴി രേഖപ്പെടുത്തി
- ‘അഡ്ജസ്റ്റ്മെന്‍റ്’ സമരത്തിന്‍െറ കറ കഴുകി എല്‍.ഡി.എഫും സി.പി.എമ്മും
- പ്രതിപക്ഷ അക്രമം: യു.ഡി.എഫ് കരിദിനം ആചരിക്കുന്നു
- ദിമാപൂരിലെ ബലി
- പഴയങ്ങാടിക്കടുത്ത് അപൂര്‍വയിനം ദേശാടന പക്ഷി
- ബോബി ചെമ്മണൂര്‍ സമാധാന അംബാസഡര്‍
- ഡല്‍ഹിയെ മാറ്റാന്‍ കഴിഞ്ഞാല്‍ രാജ്യം മുഴുവന്‍ മാറ്റാം ^കെജ് രിവാള്‍
- തുച്ഛവിലക്ക് വയറുനിറയെ വിളമ്പിയിട്ടും സ്വാമി ലാഭത്തിലാണ്
- ദക്ഷിണ പസഫിക്കില്‍ കൊടുങ്കാറ്റ്
- സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന നല്‍കി ഫ്രാന്‍സിസ് പാപ്പ
- മുന്നൂറില്‍ നിന്ന് നാനൂറിലേക്ക്
- ഇറാന്‍ ആണവ കരാര്‍: ഇപ്പോഴും അവ്യക്തതയെന്ന് കെറി
- നിയമസഭയിലെ സംഘര്‍ഷം: പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസ്
എല്‍.ഡി.എഫ് ഹര്‍ത്താല്‍: പലയിടത്തും കല്ളേറ്; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പരിക്ക് Posted: 14 Mar 2015 11:29 PM PDT തിരുവനന്തപുരം: എല്‍.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പലയിടത്തും കല്ളേറ്. കല്ളേറില്‍ കെ.എസ്.ആര്‍.ടി.സി ബസ്ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. ചില സ്ഥലങ്ങളില്‍ ബസുകള്‍ക്കുനേരെ കല്ളേറുമുണ്ടായി. മറ്റ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. |
കരിമ്പൂച്ച കാവലുള്ള രാഹുലിന് പൊലീസ് നിരീക്ഷണം Posted: 14 Mar 2015 11:17 PM PDT Image: Subtitle: ചാരപ്പണിയെന്ന് കോണ്‍ഗ്രസ്; അസാധാരണമായി ഒന്നുമില്ളെന്ന് പൊലീസ് ന്യൂഡല്‍ഹി: കുട്ടിക്കാലംമുതല്‍ എസ്.പി.ജിയെന്ന കരിമ്പൂച്ചകളുടെ പ്രത്യേക സംരക്ഷണമുള്ള കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്ക് പൊടുന്നനെ ഡല്‍ഹി പൊലീസിന്‍െറ നിരീക്ഷണം. കഴിഞ്ഞ വ്യാഴാഴ്ച തുഗ്ളക് ലെയ്നിലുള്ള രാഹുലിന്‍െറ വസതിയിലത്തെിയ പൊലീസുകാരന്‍ താമസക്കാരന്‍െറ വിശദാംശങ്ങള്‍ ചോദിച്ചതും വീട്ടുപരിസരത്ത് ചുറ്റിക്കളിച്ചതും വിവാദമായി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന വിവാദ സ്ത്രീനിരീക്ഷണത്തിന്‍െറ മറ്റൊരു പതിപ്പാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചാരപ്പണി നിസ്സാരമാക്കി തള്ളിക്കളയാന്‍ ഉദ്ദേശിക്കുന്നില്ളെന്നും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ പാര്‍ലമെന്‍റില്‍ മറുപടി പറയേണ്ടിവരുമെന്നും പാര്‍ട്ടി വ്യക്തമാക്കി. എന്നാല്‍, പൊലീസ് മുറപോലെ നടത്താറുള്ള അന്വേഷണം മാത്രമാണിതെന്ന് വിശദീകരിച്ച് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി രംഗത്തിറങ്ങി. ഡല്‍ഹി പൊലീസിന്‍െറ അന്വേഷണത്തില്‍ പക്ഷേ, അസ്വാഭാവികത പലതുമുണ്ട്. എസ്.പി.ജി സംരക്ഷണമുള്ള അതിപ്രധാന വ്യക്തിയെക്കുറിച്ച് എല്ലാ വിവരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ഒരു പൊലീസുകാരനെ വിട്ട് ശേഖരിക്കുന്ന സാധാരണ വിവരങ്ങള്‍ക്കപ്പുറത്തെ സൂക്ഷ്മവിവരങ്ങള്‍ അതിലുണ്ടാവും. ഇതിനുമുമ്പ് രാഹുലിന്‍െറ വസതിയിലത്തെി ഇത്തരം വിവരശേഖരണം നടന്നിട്ടില്ല. മോദിസര്‍ക്കാര്‍ എത്തി 10 മാസമായപ്പോഴാണ് പതിവില്ലാത്തൊരു വിവരംതിരക്കല്‍. രാഹുലാകട്ടെ, ഒരു മാസത്തോളമായി അജ്ഞാതവാസത്തിലുമാണ്. വ്യാഴാഴ്ച രാഹുലിന്‍െറ ബംഗ്ളാവിലത്തെിയത് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഷംസീര്‍ സിങ്ങാണെന്ന് (തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ 28820025) കോണ്‍ഗ്രസ് പറയുന്നു. രാഹുലിന്‍െറ നിറം, പിതാവിന്‍െറ പേര്, മുടിയുടെ നിറം, പൊക്കം, എന്താണ് പണി, എവിടെയൊക്കെ പോകാറുണ്ട്, ഇടുന്ന ഷൂ ഏത്, ആരാണ് സഹായികള്‍, അവരുടെ ഫോണ്‍നമ്പര്‍, മേല്‍വിലാസം തുടങ്ങിയ ഒരുകൂട്ടം കാര്യങ്ങളാണ് അയാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. അതിനുവേണ്ടിയുള്ള നിശ്ചിത ഫോറവും ഉണ്ടായിരുന്നു. വിവരം തിരക്കാനത്തെിയ അയാള്‍ ബംഗ്ളാവിന്‍െറ പരിസരത്ത് ചുറ്റിക്കളിക്കുന്നതായി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് (എസ്.പി.ജി) കണ്ടതാണ് സംശയം വര്‍ധിപ്പിച്ചത്. ഗുജറാത്തില്‍ പതിവുള്ള പൊലീസിന്‍െറ ചാരപ്പണിയും നിരീക്ഷണവുമൊക്കെ ഡല്‍ഹിയില്‍ വേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. ചാരപ്പണിയെന്ന ആരോപണത്തിന് തീപിടിക്കുന്നതു കണ്ടതോടെയാണ് വിശദീകരണവുമായി ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി കളത്തിലിറങ്ങിയത്. രാമേശ്വര്‍, ദയാല്‍ എന്നീ ബീറ്റു പൊലീസുകാരാണ് രാഹുലിന്‍െറ വസതിയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതിപ്രധാന വ്യക്തികള്‍ താമസിക്കുന്ന മേഖലയില്‍ അവരുടെ സഹായികളുടേതടക്കം അടിസ്ഥാന വിവരങ്ങള്‍ പൊലീസ് ശേഖരിക്കാറുണ്ട്. അടിയന്തരാവശ്യങ്ങള്‍ ഉണ്ടായാല്‍ പൊലീസിന് ഉപയോഗിക്കാന്‍ വേണ്ടിയാണിത്. രാഹുലിന്‍െറ വീട്ടിലത്തെിയ അന്നുതന്നെ വീരപ്പമൊയ്ലി, ചന്ദ്രശേഖരറാവു, നരേഷ് അഗര്‍വാള്‍ തുടങ്ങിയ നേതാക്കളുടെ വസതിയിലത്തെിയും ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചു. രാഹുലിന്‍െറ മാത്രമല്ല, അമിത്ഷായുടെയും സോണിയ ഗാന്ധിയുടെയുമൊക്കെ വിവരങ്ങള്‍ ഇങ്ങനെ ശേഖരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസോ ആഭ്യന്തരമന്ത്രിയോ വിവരശേഖരത്തിന് സമ്മര്‍ദം ചെലുത്തിയിട്ടില്ളെന്നും കമീഷണര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, സംഗതി രാഹുലിന്‍െറ മാത്രമല്ല, മോദിസര്‍ക്കാറിനെ ചോദ്യംചെയ്യാന്‍ കെല്‍പുള്ള പ്രതിപക്ഷ നേതാക്കളെയാകെ ബാധിക്കുന്ന വിഷയമായി കണ്ട് മുന്നോട്ടുനീങ്ങുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. |
72 കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസ്: രണ്ടുപേര്‍ പിടിയില്‍ Posted: 14 Mar 2015 11:03 PM PDT Image: Subtitle: പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 72 കാരിയായ കന്യാസ്ത്രിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. സി.സി ടിവിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടിയത്. റാണാഘട്ടിലെ കോണ്‍വെന്‍റില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്യാസ്ത്രീക്ക് ശസ്ത്രക്രിയ നടത്തി. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച പലേര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ചാസംഘം സ്കൂളിനോട് ചേര്‍ന്ന കോണ്‍വെന്‍റിനുള്ളില്‍ കടന്നത്. മൂന്ന് കന്യാസ്ത്രീകളെ കെട്ടിയിട്ടതിന് ശേഷം പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ കയറിയ കവര്‍ച്ചക്കാര്‍ പണവും സാധനങ്ങളും അപഹരിച്ചു.ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് പേര്‍ചേര്‍ന്ന് വൃദ്ധസന്യാസിനിയെ മാനഭംഗം ചെയ്തത്. |
ഹര്‍ത്താല്‍ സമാധാനപരം; പൂര്‍ണം Posted: 14 Mar 2015 10:58 PM PDT കണ്ണൂര്‍: നിയമസഭക്കകത്ത് എം.എല്‍.എമാരെയും പുറത്ത് ഇടതുമുന്നണി പ്രവര്‍ത്തകരെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. രണ്ടാം ശനിയാഴ്ചയുടെ ആനുകൂല്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞുകിടന്നപ്പോള്‍ തന്നെ ഹര്‍ത്താല്‍ പകുതി വിജയിച്ചിരുന്നു. വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നില്ല. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസുകളുടെ സര്‍വിസുകളും മുടങ്ങി. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. നഗരങ്ങളില്‍ ഉച്ചവരെ സ്വകാര്യ വാഹനങ്ങളും ഓടിയില്ല. |
ഹര്‍ത്താല്‍: ലാത്തിച്ചാര്‍ജ്; കല്ളേറ് Posted: 14 Mar 2015 10:21 PM PDT കൊച്ചി: ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ ലാത്തിച്ചാര്‍ജും കല്ളേറും വഴി തടയലും. അങ്കമാലി ടൗണിലാണ് ലാത്തിച്ചാര്‍ജുണ്ടായത്. വാഹനങ്ങള്‍ തടയുന്നത് ഒഴിവാക്കാന്‍ ശ്രമിച്ച റൂറല്‍ എസ്.പി. യതീഷ് ചന്ദ്രയെ ഹര്‍ത്താല്‍ അനുകൂലികള്‍ തള്ളിവീഴ്ത്തി. ഇതേതുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. |
ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം Posted: 14 Mar 2015 10:12 PM PDT കോഴിക്കോട്: ഇടത് എം.എല്‍.എമാരെ നിയമസഭയില്‍ മര്‍ദിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് ആഹ്വാനംചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ അക്രമം. |
ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടെന്ന് ചെന്നിത്തല Posted: 14 Mar 2015 10:06 PM PDT Image: തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷം സംബന്ധിച്ച ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നടന്ന ഒരു സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് അയക്കുന്നത് സ്വഭാവിക നടപടി മാത്രമാണ്. അതില്‍ വലിയ പ്രാധാന്യമില്ളെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ആക്രമണത്തില്‍ നിയമസഭക്കുള്ളില്‍ അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. അതുകൊണ്ടാണ് സഭാ സെക്രട്ടറിയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍നടപടിയെന്ന നിലയില്‍ അന്വേഷണം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു. നിയമസഭയിലെ സംഭവ വികാസങ്ങളുടെ പേരില്‍ പരിക്കേറ്റ 12 വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ല. അക്രമസംഭവങ്ങളില്‍ സി.പി.എം നേതാക്കള്‍ മാപ്പു പറയണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഗവര്‍ണറുടെ നടപടി വലിയ തെറ്റാണെന്ന് മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പ്രതികരിച്ചു. പ്രതിപക്ഷ ബഹളം 356ാം വകുപ്പു പ്രകാരം റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള കാരണമല്ല. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ളെന്നും വക്കം പറഞ്ഞു. |
പോട്ടര്‍ഫീല്‍ഡിന് സെഞ്ച്വറി; പാകിസ്താന് 238 റണ്‍സ് വിജയലക്ഷ്യം Posted: 14 Mar 2015 10:03 PM PDT Image: അഡലെയ്ഡ്: ലോകകപ്പില്‍ പാകിസ്താനെതിരായ നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. നിശ്ചിത 50 ഓവറില്‍ 237 റണ്‍സിന് അയര്‍ലന്‍ഡ് പുറത്തായി. ക്യാപ്റ്റന്‍ വില്യം പോട്ടര്‍ഫീല്‍ഡ് നേടിയ സെഞ്ച്വറിയാണ് അയര്‍ലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത.് പോട്ടര്‍ഫീല്‍ഡ് 131 പന്തില്‍ 107 റണ്‍സെടുത്തു. ഇരുടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ എത്താന്‍ നിര്‍ണായകമാണ് ഇന്നത്തെ മത്സരം. ടോസ് നേടിയ അയര്‍ലന്‍ഡ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പോട്ടര്‍ഫീല്‍ഡ് ഒരു ഭാഗത്ത് പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുകയായിരുന്നു. 29 റണ്‍സെടുത്ത ജി.സി വില്‍സനാണ് ക്യാപ്റ്റനുശേഷം ഐറിഷ് നിരയിലെ മികച്ച സ്കോറര്‍. വേറെ ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് നേടാനായില്ല. സ്റ്റിര്‍ലിങ് 3 റണ്‍സെടുത്ത് പുറത്തായി. ജോയ്സ് (11), നിയല്‍ ഒബ്രിയന്‍ (12), ബല്‍ബിര്‍നി (18), വെടിക്കെട്ട് ബാറ്റ്സ്മാന്‍ കെവിന്‍ ഒബ്രിയന്‍ (8), തോംസണ്‍ (12), മൂണി (13), ഡോക്റെല്‍ (11) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. കുസാക് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പാകിസ്താന് വേണ്ടി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് നേടി. റാഹത് അലി, സുഹൈല്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇഹ്സാന്‍ ആദിലും ഹാരിസ് സുഹൈലും ഓരോ വിക്കറ്റ് വീതം നേടി. |
Posted: 14 Mar 2015 09:38 PM PDT Image: നേപിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരെ വിന്‍ഡീസിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ വിന്‍ഡീസ് മറികടക്കുകയായിരുന്നു. ക്വാര്‍ട്ടറിലേക്ക് സാധ്യത നിലനിര്‍ത്തണമെങ്കില്‍ 36.2 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടക്കണമായിരുന്നു വിന്‍ഡീസിന്. ഇന്ന് നടക്കുന്ന പാകിസ്താന്‍^അയര്‍ലന്‍ഡ് മത്സര ഫലം അനുസരിച്ചായിരിക്കും വിന്‍ഡീസിന്‍െറ ക്വാര്‍ട്ടര്‍ സാധ്യതകള്‍. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് നിരയില്‍ 55 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സാണ് ടോപ് സ്കോറര്‍. 40 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സറും അടങ്ങിയതാണ് ഇന്നിങ്സ്. സഹഓപണര്‍ ഡ്വെന്‍ സമിത്ത് ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന സാമുവല്‍സ് ഒമ്പത് റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. കളി അവസാനിക്കുമ്പോള്‍ 50 റണ്‍സെടുത്ത് ജോനാഥന്‍ കാര്‍ട്ടറും 33 റണ്‍സെടുത്ത് ദിനേശ് രാംദിനും പുറത്താവാതെ നിന്നു. യു.എ.ഇക്കുവേണ്ടി മഞ്ജുള ഗുരുജെ, അംജദ് ജാവേദ് എന്നിവര്‍ രണ്ട് വിക്കറ്റ് നീതം നേടി. ക്രിസ് ഗെയ് ലിനെ കൂടാതെയാണ് വിന്‍ഡീസ് ഇന്ന് ഇറങ്ങിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട യു.എ.ഇയെ വിന്‍ഡീസ് ബാറ്റിങ്ങിനയക്കുകയായിരുന്നു. യു.എ.ഇയുടെ എട്ട് ബാറ്റ്സ്മാന്‍മാര്‍ പത്തിന് താഴെ റണ്‍സെടുത്താണ് പുറത്തായത്. 60 റണ്‍സെടുത്ത നാസിര്‍ അസീസും 56 റണ്‍സെടുത്ത അംജദ് ജാവേദുമാണ് യു.എ.ഇക്ക് ആശ്വാസം നല്‍കിയത്. കഴിഞ്ഞ കളികളില്‍ യു.എ.ഇക്കുവേണ്ടി മികച്ച ഇന്നിങ്സുകള്‍ കാഴ്ചവെച്ച ഷൈമന്‍ അന്‍വര്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മലയാളി താരം കൃഷ്ണചന്ദ്രന്‍ റണ്‍സെടുക്കാതെയാണ് കൂടാരം കയറിയത്. നാല് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജാസണ്‍ ടെയ് ലറാണ് വിന്‍ഡീസ് ബൗളിങ്ങിന്‍െറ നട്ടെല്ലായത്. 10 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹോള്‍ഡറുടെ നേട്ടം. ഹോള്‍ഡറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ടെയ് ലര്‍ മൂന്നും റസല്‍ രണ്ടും സാമുവല്‍സ് ഒരു വിക്കറ്റും വീഴ്ത്തി. |
ഒമാനില്‍ സ്വര്‍ണം, ചെമ്പ് നിക്ഷേപങ്ങള്‍ കണ്ടത്തെി Posted: 14 Mar 2015 08:09 PM PDT Image: മസ്കത്ത്: ബാത്തിന ഗവര്‍ണറേറ്റിലെ ഗദ്ദാമ മേഖലയിലെ സറാമി (ബ്ളോക് അഞ്ച്), ഗൈത്ത് (ബ്ളോക് നാല്) എന്നിവിടങ്ങളില്‍ വന്‍ സ്വര്‍ണ, ചെമ്പ് നിക്ഷേപങ്ങള്‍ കണ്ടത്തെി. ഒമാനിലെ പ്രമുഖ മൈനിങ് കമ്പനിയായ സാവന്ന റിസോഴ്സാണ് സ്വര്‍ണ ഖനനം നടത്തുന്നത്. ഇവിടെനിന്ന് കുഴിച്ചെടുത്ത പാറകഷ്ണങ്ങള്‍ രാസപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഇവയില്‍ വന്‍തോതിലുള്ള സ്വര്‍ണത്തിന്‍െറയും ചെമ്പിന്‍െറയും അംശങ്ങളാണ് കണ്ടത്തെിയത്. ഒരുടണ്‍ പാറയില്‍നിന്ന് 5.7 ശതമാനം ചെമ്പും 3.7 ഗ്രാം സ്വര്‍ണവും ലഭിക്കുമെന്നാണ് ശാസ്ത്രീയ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്. ഗദ്ദാമയില്‍ 15.9 മീറ്റര്‍ താഴ്ചയില്‍ കുഴിച്ചപ്പോള്‍ ഒരുടണ്‍ പാറയില്‍നിന്ന് 1.91 ഗ്രാം സ്വര്‍ണവും 1.2 ശതമാനം ചെമ്പും നേരത്തേ ലഭിച്ചിരുന്നു. ഈ രണ്ട് മേഖലകളില്‍നിന്ന് വജ്രഖനനവും നടത്തുന്നുണ്ട്. |
അറബ് ലോകത്തും കേരളം ‘നാണംകെട്ടു’ Posted: 14 Mar 2015 08:07 PM PDT Image: കുവൈത്ത് സിറ്റി: കേരളത്തിലെ പ്രധാന സംഭവങ്ങള്‍ കടലിനക്കരെ പ്രവാസികള്‍ ഏറെയുള്ള ഗള്‍ഫില്‍ അലയൊലിയുണ്ടാക്കുന്നതില്‍ പുതുമയില്ല. എന്നാല്‍, വെള്ളിയാഴ്ച നിയമസഭയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ അറബ് നാട്ടിലെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല തരംഗമായത്. പ്രാദേശിക പത്രങ്ങളിലും ഇതുസംബന്ധിച്ച വാര്‍ത്ത വന്നതോടെ അക്ഷരാര്‍ഥത്തില്‍ കേരളം നാണംകെട്ടു. കുവൈത്തില്‍ അറബ് പത്രമായ ‘അല്‍അന്‍ബ’യില്‍ നാലുകോളം വാര്‍ത്തയും ചിത്രവുമാണ് ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചത്. ശനിയാഴ്ചത്തെ പത്രത്തില്‍ ‘കേരളത്തില്‍ പ്രതിപക്ഷ സംഘര്‍ഷം’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ വെള്ളിയാഴ്ച നിയമസഭയിലുണ്ടായ നാടകീയ സംഭവങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു. വാര്‍ത്തയില്‍നിന്ന് ‘ദക്ഷിണേന്ത്യയിലെ പ്രവിശ്യയായ കേരളത്തിലെ നിയമസഭയില്‍ വെളളിയാഴ്ച സമാനതകളില്ലാത്ത സംഘര്‍ഷമുണ്ടായി. നിരവധി എം.എല്‍.എമാര്‍ക്ക് പരിക്കേല്‍ക്കുകയും കമ്പ്യൂട്ടറുകളും മറ്റും നശിപ്പിക്കപ്പെടുകയും ചെയ്തു. |
‘പാം’ കൊടുങ്കാറ്റ്: മരണസംഖ്യ 50 ആയി ഉയര്‍ന്നു Posted: 14 Mar 2015 08:03 PM PDT Image: സിഡ്നി: ദക്ഷിണ പസഫിക്കിലെ ദ്വീപ് സമൂഹമായ വന്വാട്ടുവില്‍ ആഞ്ഞടിച്ച ‘പാം’ കൊടുങ്കാറ്റില്‍ മരണസംഖ്യ 50 ആയി ഉയര്‍ന്നു. വന്വാട്ടുവിന്‍െറ വടക്കുകിഴക്കന്‍ പ്രവിശ്യയായ പനാമയില്‍ മാത്രം 44ല്‍പരം പേര്‍ മരിച്ചതായി യു.എന്‍ മാനുഷിക സഹായ സമിതി ഓഫിസ് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായും നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കണക്കുകള്‍ ശേഖരിച്ചു വരുന്നതേയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. |
നിസാമിന്‍െറ ഭാര്യ അമലിന്‍െറ മൊഴി രേഖപ്പെടുത്തി Posted: 14 Mar 2015 08:00 PM PDT Image: തൃശൂര്‍: ചന്ദ്രബോസ് കൊലപാതകവുമായി ബന്ധപ്പെട്ടു വിവാദ വ്യവസായി മുഹമ്മദ് നിസാമിന്‍െറ ഭാര്യ അമലിന്‍െറ മൊഴി രേഖപ്പെടുത്തി. ഐ.പി.സി 164ാം ചട്ടപ്രകാരം തൃശൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്‍െറ മുമ്പാകെയാണ് മൊഴി രേഖപ്പെടുത്തിയത്. വിചാരണവേളയില്‍ മൊഴിമാറ്റുന്നത് തടയുന്നതിന്‍െറ ഭാഗമായാണ് പൊലീസിന്‍െറ നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട് അമലിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ശോഭാ സിറ്റി ഫ്ളാറ്റിന് മുന്നിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍വെച്ചു സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം മര്‍ദിക്കുന്നത് കണ്ടതായും ആക്രമണത്തില്‍ തനിക്ക് പങ്കില്ളെന്നുമാണ് അമല്‍ മൊഴി നല്‍കിയത്. സംഭവ സമയത്ത് ഫ്ളാറ്റിലായിരുന്ന തന്നെ ഭര്‍ത്താവ് വിളിച്ചു വരുത്തുകയായിരുന്നു. ഭര്‍ത്താവിനോടൊപ്പം ഗേറ്റില്‍ നിന്നും വണ്ടിയില്‍ കയറി പാര്‍ക്കിങ് ഏരിയയിലെ ത്തുമ്പോഴാണ് വാഹനത്തിലുണ്ടായിരുന്ന ചന്ദ്രബോസിനെ കണ്ടത്. ആക്രമണ സമയത്ത് തോക്ക് ഉപയോഗിച്ചിരുന്നില്ളെന്നും അമല്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി അമലിനെ സാക്ഷിപട്ടികയില്‍ അന്വേഷണസംഘം ഉള്‍പ്പെടുത്തിയത്. |
‘അഡ്ജസ്റ്റ്മെന്‍റ്’ സമരത്തിന്‍െറ കറ കഴുകി എല്‍.ഡി.എഫും സി.പി.എമ്മും Posted: 14 Mar 2015 07:14 PM PDT Image: Subtitle: രാഷ്ട്രീയ പ്രതിച്ഛായ വീണ്ടെടുക്കാന്‍ സഹായിച്ചെന്ന് വിലയിരുത്തല്‍ തിരുവനന്തപുരം: ബജറ്റ് അവതരണത്തെ പ്രതിരോധിക്കുന്നതിന് നിയമസഭക്കകത്തും പുറത്തും നടത്തിയ പ്രകടനങ്ങളുടെ തണലില്‍ എല്‍.ഡി.എഫും സി.പി.എമ്മും അഡ്ജസ്റ്റ്മെന്‍റ് സമരമെന്ന പാപഭാരത്തില്‍നിന്ന് കരകയറുന്നു. സഭയില്‍ ബജറ്റ് അവതരണം അസാധ്യമാക്കാന്‍ നടത്തിയ ശ്രമങ്ങളും പുറത്തെ ഉപരോധ സമരത്തില്‍ പൊലീസ് ഇടപെടലിനെ പ്രതിരോധിച്ചതും മുന്നണിയുടെ രാഷ്ട്രീയ പ്രതിച്ഛായ വീണ്ടെടുക്കാനും പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്താനും സഹായകമായെന്ന വിലയിരുത്തലിലാണ് നേതൃത്വം. ബജറ്റ് ദിനത്തില്‍ സഭയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ എന്തുതന്നെയായാലും അത് മുന്നണിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തുവെന്നാണ് കണക്കുകൂട്ടല്‍. ഗവര്‍ണറുടെ ഇടപെടല്‍പോലും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് തങ്ങള്‍ ഉയര്‍ത്തിയ സംവാദം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാളുകളില്‍ സര്‍ക്കാറിനെതിരെ നടത്തിയ വിവിധ സമരങ്ങള്‍ ലക്ഷ്യത്തിലത്തൊതിരുന്നതും തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളും എല്‍.ഡി.എഫിനെ രാഷ്ട്രീയമായി പിന്നോട്ടടിച്ചിരുന്നു. സോളാര്‍ കുംഭകോണത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദമായിരുന്നു ഒടുവിലത്തേത്. കെ.എം. മാണിയെ യു.ഡി.എഫില്‍നിന്ന് അടര്‍ത്താന്‍ സി.പി.എം നേതൃത്വത്തില്‍ ഒരു വിഭാഗം ശ്രമം നടത്തിയതായി ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫില്‍ ഉണ്ടായ പൊട്ടിത്തെറി കെട്ടുറപ്പിനെതന്നെ ഉലക്കുന്നതായിരുന്നു. എല്‍.ഡി.എഫിന്‍േറത് അഡ്ജസ്റ്റ്മെന്‍റ് സമരമെന്ന സംശയം ജനങ്ങള്‍ക്കുണ്ടെന്ന് പരസ്യമായി ആരോപിച്ച സി.പി.ഐ നേതൃത്വം മാണിയുമായുള്ള രഹസ്യ ബന്ധവും സി.പി.എമ്മിനുമേല്‍ ആരോപിച്ചു. ഇതിനിടെയാണ് ഇരു പാര്‍ട്ടികളിലും നേതൃമാറ്റമുണ്ടായത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് രണ്ട് പാര്‍ട്ടികളും ബാര്‍ കോഴ ആരോപണം നിയമസഭക്ക് അകത്തും പുറത്തും ഉയര്‍ത്തുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍നിന്നുള്ള വി.എസിന്‍െറ ഇറങ്ങിപ്പോരല്‍ തലവേദനയായത്. എന്നാല്‍, ബജറ്റ് ദിനത്തില്‍ നിയമസഭക്കുള്ളിലും പുറത്തും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതോടെ ഈ രണ്ട് ആരോപണങ്ങളും ഒരേസമയം ഒഴിവാക്കാനായി. |
പ്രതിപക്ഷ അക്രമം: യു.ഡി.എഫ് കരിദിനം ആചരിക്കുന്നു Posted: 14 Mar 2015 07:03 PM PDT Image: തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫ് കരിദിനം ആചരിക്കുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രകടനവും യോഗങ്ങളും യു.ഡി.എഫ് നേതൃത്വം സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ വിശദീകരണയോഗം നടത്താന്‍ വെള്ളിയാഴ്ച ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചിരുന്നു. അഴിമതിക്കേസില്‍ പ്രതിയായ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ നിയമസഭയില്‍ തടയാന്‍ ശ്രമിച്ച എം.എല്‍.എമാരെയും പുറത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. എന്നാല്‍, സംസ്ഥാന വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ളേറുണ്ടായി. |
Posted: 14 Mar 2015 06:46 PM PDT Image: വനിതാദിനം കൊണ്ടാടാന്‍ ലോകം ഒരുങ്ങുന്നതിനിടയില്‍ മാര്‍ച്ച് അഞ്ചിന്, ‘ഇന്ത്യയുടെ പുത്രി’ എന്ന വിവാദ ഡോക്യുമെന്‍ററിയുടെ നിരോധം ആഗോളതലത്തില്‍ സംവാദങ്ങള്‍ തുറന്നിട്ട ഒരു സന്ദര്‍ഭത്തിലാണ് ‘ബ്രേക്കിങ് ന്യൂസി’ന്‍െറയോ ‘ഫ്ളാഷ് ന്യൂസി’ന്‍െറയോ തൊങ്ങല്‍ ചാര്‍ത്തപ്പെടാതെ ആ വാര്‍ത്ത നമ്മെ തേടിയത്തെുന്നത്. ജയിലിലടക്കപ്പെട്ട ബലാത്സംഗക്കേസ് പ്രതിയെ ജനം പിടിച്ചുകൊണ്ടുപോയി നഗരമധ്യത്തില്‍ അടിച്ചുകൊന്നു എന്നും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിവെച്ചതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ആദ്യം കേട്ടത്. ബലാത്സംഗത്തിന് ഇരയായത് 19വയസ്സുള്ള നാഗാ പെണ്‍കുട്ടിയാണെന്നും ജനരോഷത്തില്‍ ബലികഴിക്കപ്പെട്ടത് ‘ബംഗ്ളാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനായ’ ഫരീദ് ഖാന്‍ എന്ന മുസ്ലിമിനെയാണെന്നുംകൂടി വിശദീകരിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ‘നിര്‍ഭയ’ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീണ്ടും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ മഹത്തായ ഒരു കൃത്യമാണ് നിറവേറ്റപ്പെട്ടതെന്ന പ്രതീതി ജനിപ്പിക്കുന്ന വിധമാണ് മീഡിയ വിഷയത്തെ കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെയാണ്, യുവാവിന്‍െറ കൊല ‘സാമൂഹിക വിപ്ളവത്തിന്‍െറ’ (സാമാജിക് ക്രാന്തി) ആരംഭമാണെന്ന് ബി.ജെ.പി എം.എല്‍.എ ഉഷാ താക്കൂര്‍ എടുത്തുചാടി അഭിപ്രായപ്പെട്ടത്. ബലാത്സംഗത്തിന് മുതിരുന്ന ആണുങ്ങളെ ഇതുപോലെ പരസ്യമായി തെരുവില്‍ തൂക്കിക്കൊല്ലണമെന്നും ദിമാപൂരിലെ ജനത്തിന്‍െറ ചെയ്തി മാതൃകയായി എടുക്കണമെന്നുംവരെ ഉഷ ആക്രോശിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ്? ഫാഷിസത്തിന്‍െറ കുടില ചിന്തകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നിടത്ത് യശശ്ശരീരനായ എം.എന്‍. വിജയന്‍ ഓര്‍മപ്പെടുത്തുന്ന ഒരു സത്യമുണ്ട്: നിങ്ങളുടെ പേരു മാത്രം നോക്കി രാജ്യത്തിന്‍െറ ഏതു ഭാഗത്തുനിന്നും ഭരണകൂടത്തിനു നിങ്ങളെ പിടിച്ചുകൊണ്ടുപോകാം. കാരണം, പേരുതന്നെ സൂചിപ്പിക്കുന്നത് നിങ്ങള്‍ പിടിച്ചുകൊണ്ടുപോകേണ്ടവനാണെന്ന്. ദിമാപൂരില്‍ സംഭവിച്ചത് അതാണ്. നാഗാലാന്‍ഡിലെ ഏക വ്യാപാരകേന്ദ്രമായ ദിമാപൂരില്‍ പഴയ ഇരുമ്പ് സാധനങ്ങളുടെ കച്ചവടം നടത്തുന്ന സയ്യിദ് ശരീഫുദ്ദീന്‍ ഖാന്‍ (ഫരീദ് ഖാന്‍ പൊലീസ് തെറ്റായി നല്‍കിയ പേരാണത്രെ) എന്ന മുപ്പത്തഞ്ചുകാരനെതിരെ 19വയസ്സുള്ള നാഗാ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് കേസ് കൊടുത്തതോടെയാണ് തുടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് ഇയാളെ ജയിലിലടച്ചു. പത്തുദിവസം കഴിഞ്ഞപ്പോഴേക്കും പ്രതിയെ തങ്ങള്‍ക്കു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാഗാ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ വന്‍ സംഘം ജയിലിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി പൊലീസും ജയില്‍ അധികൃതരും നോക്കിനില്‍ക്കെ ജയില്‍ കവാടം തകര്‍ത്തു പതിനായിരക്കണക്കിനു യുവാക്കള്‍ (തൊണ്ണൂറായിരത്തിലേറെ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്) ശരീഫുദ്ദീന്‍ ഖാനെ പിടിച്ചുകൊണ്ടുവന്ന് പൂര്‍ണനഗ്നനാക്കി നടുറോഡിലൂടെ ഓടിക്കുകയായിരുന്നു. അതിനിടയില്‍ ജനം അടിച്ചും കല്ളെറിഞ്ഞും ശിക്ഷ നടപ്പാക്കുന്നുണ്ടായിരുന്നു. ഓടിയോടിത്തളര്‍ന്ന യുവാവ് പട്ടണനടുവില്‍ വീണപ്പോള്‍ ഒരു ബൈക്കില്‍ കെട്ടി ഏഴു കിലോമീറ്ററോളം ജനമധ്യത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. അപ്പോഴും കല്ലുകളും കുപ്പികളും ആ ദേഹത്ത് വന്നുപതിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ ജീവന്‍ വെടിഞ്ഞ ആ ശരീരം ക്ളോക്ക്ടവറില്‍ കെട്ടിത്തൂക്കി. രംഗം കാണാന്‍ വന്‍ ജനക്കൂട്ടം സമീപപ്രദേശത്തുനിന്നുപോലും ഓടിയത്തെുകയും ഹര്‍ഷാരവം മുഴക്കുകയും മാത്രമല്ല, ജയില്‍ലില്‍നിന്ന് കൊണ്ടുവന്നത് മുതല്‍ക്കുള്ള ദൃശ്യങ്ങള്‍ മുഴുവന്‍ മൊബൈലില്‍ പകര്‍ത്തുന്നതില്‍ ഹിസ്റ്റീരിയ ബാധിച്ചതുപോലെ മത്സരിക്കുന്നുമുണ്ടായിരുന്നു. പട്ടാപ്പകല്‍ നിയമപാലകരുടെയും ജില്ലാ അധികൃതരുടെയും കണ്‍മുന്നില്‍വെച്ചാണ് ഈ കാട്ടാളത്തമത്രയും അരങ്ങേറിയതെന്നോര്‍ക്കണം. ആരും അനങ്ങിയില്ല. തടുക്കാന്‍ ചെന്നുമില്ല. സ്കൂള്‍, കോളജ് യൂനിഫോം അണിഞ്ഞ വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ തടയാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ളെന്നുപറഞ്ഞ് ദിമാപൂര്‍ എസ്.പി മെരന്‍ ജമീര്‍ കൈകഴുകാന്‍ ശ്രമിക്കുകയാണ്. ജനക്കൂട്ടം നിര്‍ബന്ധിച്ചപ്പോള്‍ ജയില്‍ അധികൃതര്‍ കവാടം തുറന്നു പ്രതിയെ കാണിച്ചുകൊടുക്കുകയായിരുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. മനുഷ്യകഴുകന്മാര്‍ കൊത്തിവലിച്ച ആ മൃതദേഹം പിറ്റേന്ന് രാവിലെ സ്വദേശമായ അസമിലേക്ക് കൊണ്ടുപോയപ്പോഴാണ് ഈ ‘ബംഗ്ളാദേശ് നുഴഞ്ഞുകയറ്റക്കാരന്‍’ വാസ്തവത്തില്‍ ആരാണെന്ന് ലോകം അറിയുന്നത്. അസമിലെ കരീംഗഞ്ച് ജില്ലയിലെ ബോസ്ലാ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമാണീ ഈ ഹതഭാഗ്യന്‍. ഇദ്ദേഹത്തിന്‍െറ പിതാവ് 20വര്‍ഷം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ചുസഹോദരങ്ങളില്‍ ഒരാള്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന് എതിരെ പോരാടി രക്തസാക്ഷ്യം വരിച്ചിരുന്നു. രണ്ടുസഹോദരങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമസേനാംഗങ്ങളാണ്. പത്തിരുപത് വര്‍ഷമായി യുവാവ് നാഗാലാന്‍ഡില്‍ വന്നു ജോലിചെയ്യാന്‍ തുടങ്ങിയിട്ട്. ആകെ ചെയ്ത തെറ്റ് ഒരു നാഗാ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി എന്നതാണ്. ഈ യുവതിയാവട്ടെ ഇയാളുടെ ഭാര്യയുടെ ബന്ധുവാണത്രെ. ഒരേ കോമ്പൗണ്ടില്‍ അടുത്തടുത്ത വാടക വീടുകളിലാണ് ഇരുവരും താമസിക്കുന്നത്. തന്നെ ഇയാള്‍ രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ എത്രത്തോളം സത്യമുണ്ടെന്ന് പൊലീസ് പോലും സംശയിക്കുന്നുണ്ട്. കേസിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ജയില്‍ തകര്‍ത്ത് യുവാവിനെ പുറത്തുകൊണ്ടുവരാനും ഇമ്മട്ടില്‍ പേപ്പട്ടിയെപോലെ തല്ലിക്കൊല്ലാനും ജനം ഒരുമ്പെടുന്നത്. ഇമ്മട്ടിലൊരു കാപാലികത പുറത്തെടുക്കാന്‍ ജനത്തെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് മുസ്ലിംകളെ ശത്രുവും ദേശദ്രോഹികളുമായി കാണുന്ന പൊതുബോധത്തിന്‍െറ മലീമസമായ വര്‍ത്തമാനകാല വിചാരഗതിയിലാണ്. യുവതി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടില്ളെന്നാണ് പ്രാഥമിക വൈദ്യപരിശോധന നല്‍കുന്ന സൂചന. പൊലീസ് തങ്ങളുടെ ഭാഷ്യം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ദിമാപൂരിലെ ഓറിയന്‍റല്‍ ഹോട്ടലിലെ സി.സി.ടി.വി കാമറയില്‍ പകര്‍ത്തപ്പെട്ട ചിത്രം എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ലോകത്തോട് വിളിച്ചുപറയുന്നുണ്ട്. ഒറ്റക്ക് ഹോട്ടലിലേക്ക് കയറിപ്പോകുന്ന യുവതി കുറെ നേരം കഴിഞ്ഞു രണ്ടുപേരോടൊപ്പം തിരിച്ചുവരുന്നു. ബലപ്രയോഗത്തിന്‍െറയോ പീഡനത്തിന്‍െറയോ ഭാവങ്ങളോ അടയാളങ്ങളോ ദൃശ്യമല്ലത്രെ. പിന്നെന്തുകൊണ്ട് യുവാവിനെതിരെ ജനം ഇത്രക്കും ക്രൂരമായി തിരിഞ്ഞു എന്ന ചോദ്യത്തിനു പൊലീസ് കമീഷണര്‍പോലും കൈമലര്‍ത്തുകയാണ്. ന്യൂനപക്ഷങ്ങള്‍ ശാരീരികമായും സാംസ്കാരികമായും വേട്ടയാടപ്പെടുന്ന ‘മോദിയുഗ’ത്തില്‍ നമ്മുടെ രാജ്യത്ത് ഇനി സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെയാണെന്ന മുന്നറിയിപ്പാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കെതിരായ ക്രൂരതകള്‍ക്കെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന പൊതുവായ രോഷത്തിന്‍െറയും പ്രതിഷേധത്തിന്‍െറയും അന്തരീക്ഷത്തെ വംശീയവും വര്‍ഗീയവുമായ അജണ്ട നടപ്പാക്കുന്നതിന് ദുരുപയോഗം ചെയ്യപ്പെട്ടതിന്‍െറ മുന്തിയ ഉദാഹരണമാണിത്. ബലാത്സംഗക്കേസിലെ പ്രതി എന്നതിനപ്പുറം രാജ്യദ്രോഹിയായ ‘ബംഗ്ളാദേശ് കുടിയേറ്റക്കാരന്‍ ’എന്ന മുദ്ര നിയമം കൈയിലെടുക്കാനും തെരുവ് കോടതിയാക്കാനും ‘ന്യൂജനറേഷനു’ പോലും ധൈര്യം പകരുന്നു. നാഗാസ്ത്രീയെ മുസ്ലിം യുവാവ് ബലാത്സംഗം ചെയ്താല്‍ കോടതിയുടെ ശിക്ഷ കാത്തിരിക്കേണ്ടതില്ല എന്ന് ജനം തീരുമാനിച്ചുറപ്പിക്കുമ്പോള്‍ അതിനു മുന്നില്‍ പൊലീസും ഭരണകൂടവും നോക്കുകുത്തികളാവുന്ന ഭീതിജനകമായ അവസ്ഥ. ബി.ജെ.പി നിയമസഭാംഗം സംഭവത്തെ മഹത്ത്വവത്കരിക്കാന്‍ മുന്നോട്ടുവന്നതും ഇപ്പോള്‍ ശിവസേന സംഭവത്തിനു ന്യായീകരണം കണ്ടത്തെിയതും ഫാഷിസ്റ്റ് വിചാരഗതിയുടെ ബഹിര്‍സ്ഫുരണമാണ്. ഭീകരവാദത്തിന്‍െറയും വിഘടനവാദത്തിന്‍െറയും വിഷയം വരുമ്പോള്‍ നാഗാലാന്‍ഡിലെയോ മിസോറമിലെയോ കലാപക്കൂട്ടങ്ങളെക്കുറിച്ച് അധികമാരും മിണ്ടാറില്ല. കലാപകാരികളുടെ കുപ്പായമണിയാത്ത സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ താലിബാനെയും ഐ.എസിനെയും തോല്‍പിക്കുംവിധം ക്രൂരത പുറത്തെടുക്കാന്‍ മാനസികമായി ‘വളര്‍ന്നിട്ടുണ്ട്’ എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ എല്ലാവരുടെയും ഉരിയാട്ടം മുട്ടിയിരിക്കയാണ്. സംസ്ഥാന ജനസംഖ്യയില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണ് മുസ്ലിംകള്‍. കേവലം 1.7 ശതമാനം. ഹിന്ദുക്കളാവട്ടെ 7.8ശതമാനവും. 90ശതമാനം ബാപ്റ്റിസ്റ്റിക് ക്രിസ്ത്യാനികളാണ്. ചര്‍ച്ചാണ് ഇവിടെ എല്ലാം നിയന്ത്രിക്കുന്നത്. പക്ഷേ, മനുഷ്യത്വത്തിന്‍െറ അംശം പുതിയ തലമുറയുടെ ഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കടുത്ത മതദ്വേഷികളായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്തു. നാഗാലാന്‍ഡിലെ വൃത്തികെട്ട രാഷ്ട്രീയവും ഈ അറുകൊലക്കു പ്രേരകമായിട്ടുണ്ടാവാം. ഇവിടെ കലാപകാരികളും രാഷ്ട്രീയക്കാരും ക്രിമിനലുകളും വംശീയവാദികളും തമ്മിലുള്ള വേര്‍തിരിവ് മാഞ്ഞുപോയിട്ട് കാലമേറെയായത്രെ. നാലുതവണ മുഖ്യമന്ത്രിപദത്തിലിരുന്ന ഹൊകിഷെ സീമയുടെ കാലഘട്ടത്തില്‍ അസം-നാഗാലാന്‍ഡ് അതിര്‍ത്തിയിലെ ആയിരിക്കണക്കിനു വനമേഖല പിടിച്ചെടുത്ത നാഗാ സമൂഹം (സീമ/സുമി) അസമില്‍നിന്നും ബംഗാളില്‍നിന്നും മുസ്ലിംകളെ കൊണ്ടുവന്നാണ് കൃഷിയിടങ്ങള്‍ ഫലഭൂയിഷ്ഠമാക്കിയത്. ബന്ധം കൂടുതല്‍ ദൃഢമായതോടെ നാഗാ-മുസ്ലിം സങ്കരസമൂഹം ‘സുമിയാന്‍’( സുമി+മിയാന്‍) എന്ന പേരില്‍ വളര്‍ന്നുവന്നു. എന്നിട്ടും ജനസംഖ്യ രണ്ടുശതമാനത്തില്‍ എത്തിയിട്ടില്ല. പക്ഷേ, തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത് മുസ്ലിം ജനസംഖ്യ സമീപകാലത്തായി 150ശതമാനം വര്‍ധിച്ചുവെന്നാണ്. എല്ലാറ്റിനുമുപരി, പുറമെനിന്നുവരുന്നവര്‍ തങ്ങളുടെ മേല്‍ക്കോയ്മക്കു കീഴില്‍ ജീവിച്ചുകൊള്ളണമെന്ന് വിവിധ ബാനറുകളില്‍ പ്രവര്‍ത്തിക്കുന്ന നാഗാ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ശാഠ്യമുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ കിടമത്സരത്തിന്‍െറ അന്തരീക്ഷത്തിലേക്ക് വര്‍ഗീയതയും മതദ്വേഷവും കടന്നുവന്നതാണ് ഏത് കിരാതകൃത്യവും പുറത്തെടുക്കാന്‍ ജനസമൂഹത്തെ പ്രേരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും വിദേശ കുടിയേറ്റക്കാര്‍ക്കുമെതിരെ വടക്കുകിഴക്കന്‍ മേഖലയില്‍ പൊതുവായി നിലനില്‍ക്കുന്ന വികാരം മുതലെടുക്കാന്‍ തീവ്രവലതുപക്ഷം നടത്തുന്ന ശ്രമങ്ങള്‍ പെട്ടെന്ന് ഫലം കാണുമെന്ന വിപദ്കരമായ സന്ദേശമാണ് ദിമാപൂര്‍ കൈമാറുന്നത്. വലതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാട്ടുന്ന നാഗാ പീപ്പ്ള്‍സ് ഫ്രണ്ട് എന്‍.ഡി.എയിലെ സഖ്യകക്ഷിയാണെന്നുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. |
പഴയങ്ങാടിക്കടുത്ത് അപൂര്‍വയിനം ദേശാടന പക്ഷി Posted: 14 Mar 2015 06:38 PM PDT Image: Subtitle: ഉഷ്ണകാലത്ത് ആകെ കറുത്തിരുണ്ട് കാണപ്പെടും കണ്ണൂര്‍: ഉത്തര ധ്രുവപ്രദേശങ്ങളായ സ്കാന്‍ഡിനേവിയയിലും സൈബീരിയയിലും പ്രജനനം നടത്തുന്ന അപൂര്‍വയിനം ദേശാടന പക്ഷിയായ പുള്ളിച്ചോരക്കാലിയെ (സ്പ്പോട്ടഡ് റെഡ് ഷാന്‍ക്) പഴയങ്ങാടിക്കടുത്ത തണ്ണീര്‍ത്തടത്തില്‍ കണ്ടത്തെി. പക്ഷി നിരീക്ഷകരായ ഡോ. ഖലീല്‍ ചൊവ്വ, പി.സി. രാജീവന്‍, ഡോ. ജയന്‍ തോമസ് എന്നിവരാണ് തിരിച്ചറിഞ്ഞത്. വ്യത്യസ്ത കാലങ്ങളില്‍ തീരെ സാദൃശ്യമല്ലാത്ത നിറവ്യത്യാസം പ്രകടമാക്കുന്നത് ഈ പക്ഷിയുടെ പ്രത്യേകതയാണ്. പ്രജനനം നടക്കാറുള്ള ഉഷ്ണകാലത്ത് ആകെ കറുത്തിരുണ്ട് വെളുത്ത പുള്ളികളോടെ കാണപ്പെടുന്ന പുള്ളിച്ചോര കരിങ്കാലി നമ്മുടെ നാട്ടില്‍ വിരുന്നത്തെുമ്പോള്‍ മങ്ങിയ നിറമുള്ളതും അടിവശം വെളുത്തതും മേല്‍ചിറകുകള്‍ ചാരനിറത്തോട് കൂടിയതുമായിരിക്കും. ചിറകില്‍ വെളുത്ത പട്ടയില്ലാത്തതും നീണ്ടു ചുവന്ന കാലുകളും നീളമുള്ള കൊക്കും കണ്ണിനുമേലെ വ്യക്തമായി കാണുന്ന വെളുത്ത പുരിക അടയാളവും ഇവയെ സാധാരണ ചോരക്കാലികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കേരളത്തില്‍ അപൂര്‍വമായി മാത്രമേ ഈ സുന്ദരന്‍ പക്ഷിയെ കാണാന്‍ സാധിച്ചിട്ടുള്ളൂവെന്ന് ഡോ. ഖലീല്‍ ചൊവ്വ പറഞ്ഞു. 2009ല്‍ ചൊവ്വ മുണ്ടേരിക്കടവില്‍ വെച്ച് ചിത്രം പകര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. |
ബോബി ചെമ്മണൂര്‍ സമാധാന അംബാസഡര്‍ Posted: 14 Mar 2015 12:50 PM PDT Image: കോഴിക്കോട്: ബോബി ചെമ്മണൂരിനെ അന്താരാഷ്ട്ര സമാധാന സംഘടനയായ യൂനിവേഴ്സല്‍ പീസ് ഫെഡറേഷന്‍ (യു.പി.എഫ്) ലോക സമാധാന അംബാസഡറായി തെരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും വലിയ രക്തബാങ്ക് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 812 കിലോമീറ്റര്‍ ഓടി റെക്കോഡ് സൃഷ്ടിച്ച ബോബി ചെമ്മണൂരിന്‍െറ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അംഗീകാരം. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ യു.പി.എഫ് പ്രസിഡന്‍റ് ഡോ. തോമസ് ജി. വാല്‍ഷ്, യു.പി.എഫ് ചെയര്‍മാന്‍ ഡോ. ചാള്‍സ് എസ്. യാങ്, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള, ഡോ. സണ്‍ ജിന്‍ മൂണ്‍ (ഡയറക്ടര്‍ ജനറല്‍^ഫാമിലി ഫെഡറേഷന്‍ ഫോര്‍ വേള്‍ഡ് പീസ് ആന്‍ഡ് യൂനിഫിക്കേഷന്‍) മുന്‍ പ്രധാനമന്ത്രി മാധവ്കുമാര്‍, ഭഗത് സിങ് കോഷ്യാരി തുടങ്ങിയവര്‍ പങ്കെടുത്തു.
|
ഡല്‍ഹിയെ മാറ്റാന്‍ കഴിഞ്ഞാല്‍ രാജ്യം മുഴുവന്‍ മാറ്റാം ^കെജ് രിവാള്‍ Posted: 14 Mar 2015 11:02 AM PDT Image: ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭരണം രാജ്യത്തിന് മാതൃകയായി മാറ്റണമെന്നും അങ്ങനെ ലോകത്തിനു മുന്നില്‍ പുതിയൊരു രാഷ്ട്രീയത്തിന്‍െറ ഉദയത്തിന് വഴിയൊരുക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടിയെ ഇളക്കി മറിക്കുന്ന ചേരിപ്പോര് അരങ്ങേറവെ മൗനം അവലംബിച്ച ആംആദ്മി അധ്യക്ഷന്‍ പത്തു ദിവസങ്ങള്‍ക്കു ശേഷമാണ് പാര്‍ട്ടിയെക്കുറിച്ചും സര്‍ക്കാറിനെക്കുറിച്ചും പരസ്യ അഭിപ്രായം പറഞ്ഞത്. ബംഗളൂരുവില്‍ പ്രകൃതി ചികിത്സയിലുള്ള കെജ്രിവാള്‍ ആശുപത്രി വളപ്പിലെ ഹാളില്‍ സംഘടിപ്പിച്ച പാര്‍ട്ടി അനുഭാവികളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന അഭിപ്രായക്കാരെ ഉന്നം വെച്ചും കെജ്രിവാള്‍ മറുപടി പറഞ്ഞു. |
തുച്ഛവിലക്ക് വയറുനിറയെ വിളമ്പിയിട്ടും സ്വാമി ലാഭത്തിലാണ് Posted: 14 Mar 2015 10:47 AM PDT Image: Subtitle: ഇന്ന് ലോക ഉപഭോക്തൃ ദിനം കാസര്‍കോട്: വയറുനിറയെ വേണ്ടത്ര ചോറ്, പതിവ് വിഭവങ്ങള്‍ക്കൊപ്പം പായസവും. കാസര്‍കോട് ദേളിയിലെ ദാമോദര സ്വാമിയുടെ ശ്രീദുര്‍ഗ ഹോട്ടലിലേക്ക് ഉച്ചയാകുമ്പോഴേക്കും വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വന്നുനിറയുന്നതിന്‍െറ കാരണം ഇതുമാത്രമല്ല. നഗരത്തിലെ മറ്റ് ഹോട്ടലുകളില്‍ ഊണിന് 35 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുമ്പോള്‍ ദാമോദര സ്വാമിയുടെ ചെറുഹോട്ടലില്‍ 25 രൂപയാണ് നിരക്ക്. സാമ്പാറും രസവും കൂട്ടുകറിയും തോരനും അച്ചാറും കൂടാതെ എല്ലാദിവസവും വ്യത്യസ്ത രീതിയിലുള്ള പായസവുമുണ്ടാകും. മറ്റു ഹോട്ടലുകളില്‍ ചായക്കും പലഹാരങ്ങള്‍ക്കും എട്ട് രൂപ വാങ്ങുമ്പോള്‍ സ്വാമിയുടെ കടയില്‍ ആറുരൂപ മതി. ഒരു നിബന്ധന മാത്രം; പാദരക്ഷകള്‍ പുറത്തുവെക്കണം. കിലോമീറ്ററുകള്‍ക്കകലെനിന്ന് പതിവായി കാറുകളിലും ഓട്ടോറിക്ഷകളിലും ബൈക്കുകളിലും ഊണുകഴിക്കാനത്തെുന്നവരുടെ തൃപ്തിയാണ് സ്വാമിയുടെ നീക്കിയിരിപ്പ്. ‘സമ്പാദിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല, എനക്ക് ഇതൊര് തൊഴില് മാത്രം. എന്‍െറ കുടുംബത്തിന് കഴിയാന്ള്ള വക കിട്ട്ന്ന്ണ്ട്’ -ദാമോദര സ്വാമി മാധ്യമത്തോട് പറഞ്ഞു. വില കുറക്കുകയല്ല, ന്യായമായ വില മാത്രം ഈടാക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. വീട് പുതുക്കി കെട്ടി, മക്കളുടെ കല്യാണം കഴിപ്പിച്ചു. ഇതൊക്കെ സാധിച്ചത് ഊണ്‍ കച്ചവടത്തില്‍ നിന്നു കിട്ടിയ വരുമാനം കൊണ്ടാണെന്ന് ഇദ്ദേഹം പറയുന്നു. നഗരത്തിലെ നിരവധി സര്‍ക്കാര്‍ ഓഫിസ് ജീവനക്കാരും സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും സ്വാമിയുടെ ഹോട്ടലിലത്തൊറുണ്ട്. കഴിഞ്ഞ ജനുവരി വരെ 20 രൂപയായിരുന്നു. നഗരത്തിലെ കഞ്ഞിക്കടക്കാര്‍ വരെ 30 രൂപയാക്കിയപ്പോഴാണ് അഞ്ച് രൂപ വര്‍ധിപ്പിച്ചത്. ഭാര്യ ദേവമ്മയും മക്കളുമാണ് ആദ്യഘട്ടത്തില്‍ സഹായത്തിനുണ്ടായിരുന്നത്. ഇപ്പോള്‍ ഒരാളെക്കൂടി ജോലിക്ക് നിര്‍ത്തിയിട്ടുണ്ട്. 44 വര്‍ഷമായി തുടര്‍ച്ചയായി ശബരിമലക്ക് പോകുന്നതുകൊണ്ട് നാട്ടുകാര്‍ നല്‍കിയ വിളിപ്പേരാണ് ‘സ്വാമി’. ഭക്ഷണ വ്യാപാരത്തിന് സേവനമുഖം നല്‍കിയ ദാമോദര സ്വാമിയെ കഴിഞ്ഞ വര്‍ഷം ദേളി ജുമാമസ്ജിദിന്‍െറ വാര്‍ഷികാഘോഷ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. അങ്ങനെ നാടിന്‍െറ സാമുദായിക സൗഹൃദ പ്രതീകമെന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമായി. |
ദക്ഷിണ പസഫിക്കില്‍ കൊടുങ്കാറ്റ് Posted: 14 Mar 2015 10:42 AM PDT Image: സിഡ്നി: ദക്ഷിണ പസഫിക്കിലെ ദ്വീപ് സമൂഹമായ വന്വാട്ടുവില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നിരവധി മരണം. വീടുകളും താമസകേന്ദ്രങ്ങളും വ്യാപകമായി നശിച്ചത് നൂറുകണക്കിന് കുടുംബങ്ങളെ അഭയാര്‍ഥികളാക്കി. എട്ടുപേര്‍ മരിച്ചതായാണ് ഒൗദ്യോഗിക സ്ഥിരീകരണമെങ്കിലും ഇതിന്‍െറ അനേകയിരട്ടി പേര്‍ ദുരന്തത്തിനിരയായിട്ടുണ്ടെന്ന് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വന്വാട്ടുവിന്‍െറ വടക്കുകിഴക്കന്‍ പ്രവിശ്യയായ പനാമയില്‍മാത്രം 44 പേര്‍ മരിച്ചെന്ന് യു.എന്‍ മാനുഷിക സഹായ സമിതി ഓഫിസ് അറിയിച്ചു. മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടെ കാറ്റ് ആഞ്ഞുവീശിയത്. ദുരിതം ഇരട്ടിയാക്കി ഏറെനേരം കനത്ത മഴയുമുണ്ടായി. |
സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന നല്‍കി ഫ്രാന്‍സിസ് പാപ്പ Posted: 14 Mar 2015 10:39 AM PDT Image: വത്തിക്കാന്‍ സിറ്റി: മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പാരമ്പര്യം പിന്തുടര്‍ന്ന് താനും സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതകാലം മുഴുവന്‍ മാര്‍പാപ്പ പദവിയില്‍ തുടരുന്നതില്‍ താല്‍പര്യമില്ളെന്ന് മെക്സിക്കന്‍ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പാപ്പ പദവിയിലത്തെിയതിന്‍െറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അഭിമുഖം നടത്തിയത്. |
മുന്നൂറില്‍ നിന്ന് നാനൂറിലേക്ക് Posted: 14 Mar 2015 10:09 AM PDT Image: ലോകകപ്പ് അതിന്‍െറ ഏറ്റവും വാശിയേറിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മൂന്നു വിജയങ്ങള്‍ മാത്രം മതി ഏതൊരു ടീമിനും കിരീടം നാട്ടിലേക്ക് കൊണ്ടുപോകാന്‍. 40 മത്സരങ്ങള്‍ കഴിഞ്ഞു. ഗ്രൂപ് ഘട്ടത്തിലെ രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കുന്നു. അതു കഴിഞ്ഞാല്‍ ഏഴ് മത്സരങ്ങള്‍. ഒരു മാസത്തോളം നീണ്ട ആദ്യ ഘട്ടത്തിലെ കണക്കെടുക്കുമ്പോള്‍ രണ്ട് ജേതാക്കളാണ് ലോകകപ്പിനുള്ളത്. ഇന്ത്യയും ന്യൂസിലന്‍ഡും. ആറില്‍ ആറും ജയിച്ച ഇന്ത്യയും അത്രതന്നെ വിജയവുമായി ന്യൂസിലന്‍ഡും. ഇന്ത്യ 60 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ന്യൂസിലന്‍ഡിന് 57 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചു. 300 എന്നത് വലിയൊരു സ്കോറല്ലാതായ ലോകകപ്പായി ഇത്തവണത്തേത്. 40 മത്സരങ്ങളില്‍ 25 ഇന്നിങ്സുകളില്‍ മൂന്നൂറോ അതിലേറെയോ റണ്‍സ് പിറന്നു. രണ്ട് മത്സരങ്ങളില്‍ നാനൂറിലേറെയും. 10ഓളം കളികളില്‍ 275ന് മുകളില്‍ സ്കോര്‍ പിറന്നു. 33 സെഞ്ച്വറികള്‍. ഒന്ന് ഇരട്ട സെഞ്ച്വറി. 360ല്‍ ഏറെ സിക്സറുകള്‍. ഏകദിന ക്രിക്കറ്റിന്‍െറ സ്വഭാവം മാറുകയാണ്. ആദ്യമായാണ് ഒരു ലോകകപ്പില്‍ ഇത്രയേറെ റണ്‍സ് പിറക്കുന്നത്. ഫൈനല്‍ കൂടി കഴിയുമ്പോള്‍ ഈ ലോകകപ്പ് റണ്‍മഴയുടെ കാര്യത്തില്‍ റെക്കോഡ് സൃഷ്ടിക്കും. തുടര്‍ച്ചയായി നാലു സെഞ്ച്വറി നേടി കുമാര്‍ സങ്കക്കാര റെക്കോഡ് സൃഷ്ടിച്ചു. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെ നാലുപേര്‍ രണ്ട് സെഞ്ച്വറികളും നേടി. ബാറ്റ്സ്മാന്‍െറ പറുദീസ മാത്രമല്ല, ബൗളര്‍മാര്‍ക്കും നല്ല പരിഗണന ഈ ലോകകപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, മത്സരം കാണാന്‍ കാണികള്‍ എത്രമാത്രം വരുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് എല്ലായിടത്തും കാണികള്‍ ഏറെയത്തെി. ആസ്ട്രേലിയയുടെ സ്വന്തം നാട്ടിലെ മത്സരത്തിനും കിവികളുടെ ന്യൂസിലന്‍ഡിലെ മത്സരത്തിനും കാണികള്‍ ഉണ്ടായിരുന്നു. എന്നാല്‍, ബാക്കി മത്സരങ്ങളൊന്നും നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കിയല്ല നടന്നത്. അസോസിയേറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കാകട്ടെ ആരുതന്നെയില്ല. ഈ റിപ്പോര്‍ട്ട് തയാറാക്കുന്ന സമയം വരെ ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഐ.സി.സിയുടെ വെബ്സൈറ്റില്‍നിന്ന് ഇവ വാങ്ങാന്‍ കിട്ടും. ഇവയെല്ലാം സൂചിപ്പിക്കുന്നത് ക്രിക്കറ്റിന് വേണ്ടത്ര കാണികള്‍ ആതിഥേയ രാജ്യങ്ങളില്‍ ഇല്ല എന്നല്ല. മറിച്ച് ഇന്ത്യ, പാകിസ്താന്‍ പോലെയുള്ള രാജ്യങ്ങളില്‍ മാത്രമാണ് ക്രിക്കറ്റിന് വലിയ പ്രചാരമുള്ളത് എന്നാണ്. റഗ്ബിയാണ് ആസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും പ്രധാന കായികവിനോദം. അതുകഴിഞ്ഞ് ഫുട്ബാള്‍. പിന്നെയാണ് ക്രിക്കറ്റ്. എന്നാലും വരുംനാളുകളില്‍ ബിഗ്ബാഷ് പോലുള്ള ട്വന്‍റി20 ലീഗുകള്‍ ഇവിടെ ക്രിക്കറ്റിന് ആളെക്കൂട്ടുമെന്ന് പ്രതീക്ഷിക്കാം. |
ഇറാന്‍ ആണവ കരാര്‍: ഇപ്പോഴും അവ്യക്തതയെന്ന് കെറി Posted: 14 Mar 2015 08:38 AM PDT Image: വാഷിങ്ടണ്‍: ആണവ വിഷയത്തില്‍ ഇറാനും ലോക വന്‍ശക്തികളും തമ്മില്‍ ഇടക്കാല കരാറിലത്തെുമോയെന്ന് പറയാനാകില്ളെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇറാനുമായുള്ള ചര്‍ച്ചകള്‍ ഞായറാഴ്ച സ്വിസ് നഗരമായ ലോസേനില്‍ പുനരാരംഭിക്കാനിരിക്കെയാണ് കെറിയുടെ പ്രതികരണം. ഈ മാസാവസാനത്തോടെ ഇടക്കാല ധാരണയിലത്തെുകയും ജൂണ്‍ 30ന് മുമ്പ് അന്തിമ കരാറില്‍ ഒപ്പുവെക്കുകയും ചെയ്യാന്‍ ചര്‍ച്ചകള്‍ ലക്ഷ്യമിടുന്നു. ബറാക് ഒബാമ സര്‍ക്കാര്‍ ഇറാനുമായി കരാറിലത്തെിയാലും തുടര്‍ന്നുവരുന്ന സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുമെന്ന് കഴിഞ്ഞദിവസം യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ കത്തയച്ചിരുന്നു. |
നിയമസഭയിലെ സംഘര്‍ഷം: പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസ് Posted: 14 Mar 2015 08:12 AM PDT Image: തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ചില പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്പീക്കറുടെ ഡയസില്‍ കയറി നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ നിയമസഭാ സെക്രട്ടറി പി.ഡി. ശാരങ്ഗധരന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് വെള്ളിയാഴ്ച തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ തല്‍ക്കാലം നടപടിയെടുക്കേണ്ട എന്ന നിര്‍ദേശമാണ് സ്പീക്കറുടെ ഓഫിസ് നല്‍കിയിരുന്നത്. സഭാസമ്മേളനം നടക്കുന്നതിനിടെ എം.എല്‍.എമാര്‍ റിമാന്‍ഡിലാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. ഗവര്‍ണര്‍ കര്‍ശന നിലപാട് വ്യക്തമാക്കി പത്രക്കുറിപ്പിറക്കിയതോടെ നടപടിയെടുക്കണ്ട സാഹചര്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ സിറ്റി പൊലീസ് കമീഷണറോട് നടപടിയെടുക്കാന്‍ ഡി.ജി.പി ആവശ്യപ്പെടുകയായിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment