ക്ഷീരവികസനത്തിന് 136 കോടിയുടെ പദ്ധതി –മന്ത്രി കെ. ബാബു Madhyamam News Feeds |
- ക്ഷീരവികസനത്തിന് 136 കോടിയുടെ പദ്ധതി –മന്ത്രി കെ. ബാബു
- തകര്‍പ്പന്‍ ജയത്തോടെ കിവീസ് സെമിയില്‍
- പാറശ്ശാല പഞ്ചായത്ത് പ്രസിഡന്‍റ് അവിശ്വാസത്തില്‍ പുറത്ത്
- കൊണ്ടോട്ടി പഞ്ചായത്ത്: കോണ്‍ഗ്രസ് അംഗം വീണ്ടും പ്രസിഡന്‍റ്
- കടപ്പുറത്തെ പന്തല്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ്; ഡി.ടി.പി.സി സെക്രട്ടറിയെ മാറ്റും
- ഹജ്ജ് വിമാന സര്‍വീസ് നെടുമ്പാശേരിയിലേക്ക് മാറ്റിയേക്കും
- ജയിലില്‍ അജ്മല്‍ കസബ് ബിരിയാണി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍
- ലോകകപ്പ് 2022 ഫിഫ തീരുമാനം: സുപ്രീം കമ്മിറ്റി സ്വാഗതം ചെയ്തു
- കുടുംബ താമസ മേഖലകളില്‍ ബാച്ചിലേഴ്സ് താമസിച്ചാല്‍ 10,000 ദീനാര്‍ പിഴ
- വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് നിരക്കാത്തത് ^ഉമ്മന്‍ചാണ്ടി
- അബുവിനെതിരെ ഷിബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി
- സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,720 രൂപ
- ക്രിക്കറ്റിന്‍െറ താരനഷ്ടങ്ങള്‍
- രൂപ ശക്തി പ്രാപിക്കുന്നു, റിയാലിന് 162.21
- യമനിലെ ചാവേര്‍ സ്ഫോടനം; മരണസംഖ്യ 137 ആയി
- അനായാസ ജയം തേടി കിവികള്‍
- കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം
- ചോദ്യംചെയ്യപ്പെടുന്ന ഭാഗ്യങ്ങള്‍
- വിലയിടിയുന്ന മനുഷ്യജീവന്
- സ്ഥിരം ശൈലി അബുവിനെ വെട്ടിലാക്കി; ഡി.സി.സി ഓഫിസില്‍ നാടകീയ രംഗങ്ങള്‍
- ബീഫ് നിരോധത്തിനെതിരെ ഗോവ മുഖ്യമന്ത്രി
- അഭ്യൂഹങ്ങള്‍ ഏറെ; നേതാക്കള്‍ സംശയ നിഴലില്‍
- ആണവ കരാര്‍: ഇറാന്‍ അവസരം നഷ്ടപ്പെടുത്തരുതെന്ന് ഒബാമ
- ഭീകരാക്രമണം: അക്രമികള്‍ ലിബിയയില്‍നിന്ന് പരിശീലനം ലഭിച്ചവരെന്ന് തുനീഷ്യ
- കള്ളപ്പണം തടയാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ക്ഷീരവികസനത്തിന് 136 കോടിയുടെ പദ്ധതി –മന്ത്രി കെ. ബാബു Posted: 21 Mar 2015 12:14 AM PDT കൊച്ചി: സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ വഴി ക്ഷീരവികസന മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു. ക്ഷീരവികസന വകുപ്പും ജില്ലാപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പാല്‍ക്കടല്‍ കാലിത്തീറ്റ സബ്സിഡി പദ്ധതി കാക്കനാട് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖലയില്‍ 136 കോടിയുടെ വികസന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. |
തകര്‍പ്പന്‍ ജയത്തോടെ കിവീസ് സെമിയില്‍ Posted: 21 Mar 2015 12:05 AM PDT Image: വെല്ലിങ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിന്‍െറ നാലാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കിവീസിന് വന്‍ വിജയം. കിവീസ് ഉയര്‍ത്തിയ 393 റണ്‍സെന്ന പടുകൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കരീബിയന്‍ സംഘം 250 റണ്‍സിന് പുറത്താകുകയായിരുന്നു. ജയത്തോടെ സെമിയില്‍ പ്രവേശിച്ച കിവീസിന് ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. 237 എന്ന ചരിത്രറണ്‍സ ്സ്കോര്‍ ചെയ്ത ചേര്‍ത്ത മാര്‍ട്ടിന്‍ ഗുപ്ട്ടിലിന്‍െറ മികവിലാണ് കിവിസ് 393 റണ്‍സ് സ്കോര്‍ ചെയ്തത്. 163 പന്തില്‍ നിന്നും 237 റണ്‍സെടുത്ത ഗുപ്ട്ടിലിന്‍െറ തകര്‍പ്പന്‍ ബാറ്റിങാണ് കിവികള്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. നേരത്തേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുപ്ട്ടിലാണ് കളിയിലെ താരം. കിവിസ് ഉയര്‍ത്തിയ വന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ വിന്‍ഡീസിന് തുടക്കത്തിലേ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. നാലു റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ബൗള്‍ട്ടിന്‍്റെ പന്തില്‍ കുറ്റിത്തെറിച്ച് ഓപണര്‍ ചാല്‍സ് മടങ്ങുകയായിരുന്നു. ആദ്യ വിക്കറ്റിന്‍െറ ആഘാതത്തില്‍ നിന്ന് മുക്തമാകും മുമ്പ് ബൗള്‍ട്ട് വീണ്ടും അവതരിച്ചു. ഗുപ്ട്ടിലിന് ക്യാച്ച് നല്‍കി സിമ്മണ്‍സും (12) മടങ്ങിയതോടെ കരിബീയന്‍ സംഘം ബാക്ക് ഫൂട്ടിലായി. എന്നാല്‍ ക്രീസിലത്തെിയ ഗെയില്‍ തളരാന്‍ ഒരുക്കമല്ലായിരുന്നു. അദ്ദേഹം കീവിസ് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. ഒരവസരത്തില്‍ ഗെയിലിന്‍റ ബാറ്റില്‍ നിന്നും ഹാട്രിക്ക് സിക്സും പിറന്നു. ടീം സ്കോര്‍ 8.4 ഓവറില്‍ 75 റണ്‍സ് പിന്നിട്ടിരുന്നു. അതേ സമയം നാലു വിക്കറ്റു വീഴ്ത്തിയ ട്രെന്‍റ് ബൗള്‍ട്ടിന്‍്റെ പന്തില്‍ വെട്ടോറിക്ക് ക്യാച്ച് സമ്മാനിച്ച് സാമുവല്‍സ് മടങ്ങിയത് ഗെയിലിന് തിരച്ചടിയായി. വിക്കറ്റുകള്‍ പൊഴിഞ്ഞെങ്കിലും ഗെയ്ല്‍ ഒരു വശത്ത് നിലയുറപ്പിച്ചത് കരീബിയന്‍ സംഘത്തിന് ആശ്വാസമായി. അതിനിടെ ബൗള്‍ട്ടിന്‍്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി രാംദിനും (0) മടങ്ങി. അതിനിടെ ഗെയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. തുടക്കത്തില്‍ തന്നെ ആക്രമണാത്മക ബാറ്റിങ് കാഴ്ച വെച്ച ഗെയില്‍ വിക്കറ്റ് വീഴ്ചയെ തുടര്‍ന്ന് ആക്രമണം കുറച്ചു. ഗെയിലും കാര്‍ട്ടറും ചേര്‍ന്ന സഖ്യം പതിയെ വിന്‍ഡിസിനെ കര കയറ്റാന്‍ ശ്രമിച്ചിരുന്നു. അതിനിടെ ഗെയില്‍ പുറത്തായി. 33 പന്തില്‍ നിന്ന് രണ്ട് ഫോറും ഏട്ട് സിക്സും സഹിതം 61 റണ്‍സെടുത്ത ഗെയില്‍ മില്‍നെയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് വിന്‍ഡീസ് സംഘത്തിന്‍െറ വിക്കറ്റ് വീഴ്ച പെട്ടന്നായിരുന്നു. അതിവേഗം സ്കോര്‍ ചെയ്ത കരീബിയന്‍ സംഘത്തിന് വിക്കറ്റുകള്‍ ശേഷിച്ചിരുന്നില്ല. നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായിരുന്നു, ഓപ്പണറും നായകനുമായ ബ്രന്‍ഡന്‍ മക്കല്ലം, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരെയാണ് കിവികള്‍ക്ക് നഷ്ടപ്പെട്ടത്. എട്ട് പന്തില്‍ നിന്ന് 12 റണ്‍സെടുത്ത മക്കല്ലത്തെ ജെറോം ടെയ്ലറുടെ പന്തില്‍ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന വില്ല്യംസണ്‍- ഗുപ്ടില്‍ സഖ്യം കിവീസിനെ പതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ടീം സ്കോര്‍ 89ല്‍ നില്‍ക്കെ ആന്ദ്രെ റസ്സലിന്‍െറ സ്ലോബോളില്‍ ക്രിസ് ഗെയ്ലിന് ക്യാച്ച് നല്‍കി വില്ല്യംസണ്‍ മടങ്ങുകയായിരുന്നു. 35 പന്തില്‍ നിന്ന് 33 റണ്‍സായിരുന്നു വില്ല്യംസിന്‍്റെ സംഭാവന. പിന്നീട് 42 റണ്‍സെടുത്ത ടെയ്ലറെ കിവിസിന് നഷ്ടമായി. 61 പന്തില്‍ നിന്നാണ് അദ്ദേഹം 42 റണ്‍സ് സ്കോര്‍ ചെയ്തത്. അതിനിടെ ഗുപ്ട്ടില്‍ പതിയെ സെഞ്ച്വറിയും പിന്നീട് ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കിയത്. 134 പന്തില്‍ നിന്നാണ് ഗുപ്ട്ടില്‍ ഈ സ്കോറിലത്തെിയത്. 18ഫോറും 3 സിക്സുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍െറ ഇന്നിങ്സ്. കിവീസ് ഇന്നിങ്സില്‍ മൂന്നാം വിക്കറ്റില്‍ ഗുപ്ട്ടില്‍- ടെയ്ലര്‍ സഖ്യം 143 റണ്‍സ് ചേര്‍ത്തിരുന്നു.ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും വലിയ സ്കോര്‍അതിനടെ അദ്ദേഹം പിന്നിട്ടിരുന്നു. 150 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് അദ്ദേഹം ഈ നേട്ടത്തിലത്തെിയത്. 2007 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 149 റണ്‍സെടുത്ത ഓസിസിന്‍െറ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആദം ഗില്‍ക്രിസ്റ്റിന്‍്റെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. വിന്‍ഡീസിനെ തച്ചുതകര്‍ത്ത് ഗുപ്ട്ടില്‍ കിവിസ് സ്കോര്‍ 300 കടത്തുന്നതിനിടെ അഞ്ചാം വിക്കറ്റ് നഷ്ടമായിരുന്നു. 163 പന്തില്‍ നിന്നും ഗുപ്ട്ടില്‍ 237 റണ്‍സെടുത്തു. 24 ബൗണ്ടറികളും 11 സിക്സുമടങുന്നതായിരുന്നു ഗുപ്ട്ടിലിന്‍്റെ ഇന്നിങ്സ്. വിന്‍ഡിസ് നിരയില്‍ ടെയ്ലര്‍ മൂന്ന് വിക്കറ്റും ആന്ദ്രേ റസ്സല്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു.
|
പാറശ്ശാല പഞ്ചായത്ത് പ്രസിഡന്‍റ് അവിശ്വാസത്തില്‍ പുറത്ത് Posted: 21 Mar 2015 12:00 AM PDT പാറശ്ശാല: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. സരോജിനിക്കെതിരെ കോണ്‍ഗ്രസ്, എല്‍.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം വിജയിച്ചു. കോണ്‍ഗ്രസ് ഭരണനേത്വത്തിലുള്ള 23 അംഗ പഞ്ചായത്തില്‍ 21പേരും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഒരു എല്‍.ഡി.എഫ് അംഗവും നിലവിലെ പ്രസിഡന്‍റും വിട്ടുനിന്നു. പോസ്റ്റ് ഓഫിസിലെ ആര്‍.ഡി ഏജന്‍റായ പ്രസിഡന്‍റ് നിക്ഷേപകരുടെ തുക തട്ടിയെടുത്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് എല്‍.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പാര്‍ട്ടി നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല, കമ്മിറ്റികളില്‍ പങ്കെടുക്കുന്നില്ല എന്നീ കാരണങ്ങളാല്‍ പ്രസിഡന്‍റിനെ രണ്ടാഴ്ച മുമ്പ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് എല്‍.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ കോണ്‍ഗ്രസും അവിശ്വാസത്തിന് നോട്ടീസ് നല്‍കി. അവിശ്വാസം പാസായാല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്നാണ് നിയമം. കോണ്‍ഗ്രസ് 12, എല്‍.ഡി.എഫ് ഏഴ്, ബി.ജെ.പി ഒന്ന്, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. ഒമ്പത് പേരുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസം വിജയിച്ചെങ്കിലും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. നാലോളം പേരാണ് ഇരുവിഭാഗങ്ങളില്‍ നിന്ന് മത്സര രംഗത്തുള്ളത്. |
കൊണ്ടോട്ടി പഞ്ചായത്ത്: കോണ്‍ഗ്രസ് അംഗം വീണ്ടും പ്രസിഡന്‍റ് Posted: 20 Mar 2015 11:51 PM PDT കൊണ്ടോട്ടി: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ വി.ടി. ഫൗസിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവരെ എതിരില്ലാതെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. 17 അംഗ ഭരണസമിതിയിലെ ഒമ്പത് അംഗങ്ങള്‍ യോഗത്തിന് എത്തിയില്ല. |
കടപ്പുറത്തെ പന്തല്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ്; ഡി.ടി.പി.സി സെക്രട്ടറിയെ മാറ്റും Posted: 20 Mar 2015 11:46 PM PDT കോഴിക്കോട്: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി കടപ്പുറത്ത് നിര്‍മിക്കുന്ന പടുകൂറ്റന്‍ പ്രദര്‍ശനനഗരി ഉടന്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉത്തരവിട്ടു. ഡി.ടി.പി.സിയുടെ ( ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍) ചെയര്‍മാനായ താന്‍ അറിയാതെയാണ് ഡി.ടി.പി.സി സെക്രട്ടറി രേഖാമൂലം അനുമതി തേടിയത് എന്നതിനാല്‍ അപേക്ഷ പിന്‍വലിക്കുകയാണെന്ന് കലക്ടര്‍ പോര്‍ട്ട് ഓഫിസറെ അറിയിക്കുകയായിരുന്നു. |
ഹജ്ജ് വിമാന സര്‍വീസ് നെടുമ്പാശേരിയിലേക്ക് മാറ്റിയേക്കും Posted: 20 Mar 2015 11:33 PM PDT Image: മലപ്പുറം: ഇത്തവണത്തെ ഹജ്ജ് വിമാന സര്‍വീസുകള്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണി മൂലം വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കാത്തതിനാലാണ് സര്‍വീസ് നെടുമ്പാശേരിയിലേക്ക് മാറ്റുന്നത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിന്‍േറതാണ് തീരുമാനം. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ മലപ്പുറം കലക്ടര്‍ കെ. ബിജുവിനെ യോഗം ചുമതലപ്പെടുത്തി. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വീസ് നടത്താന്‍ സാധിക്കാതെ വന്നാല്‍ നെടുമ്പാശേരിയിലേക്ക് മാറ്റുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്‍െറ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ് ലിയാര്‍ അറിയിച്ചു. |
ജയിലില്‍ അജ്മല്‍ കസബ് ബിരിയാണി ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ Posted: 20 Mar 2015 10:46 PM PDT Image: ജയ്പൂര്‍: മുംബൈ ആക്രമണിക്കേസിലെ പ്രതി അജ്മല്‍ കസബ് ജയിലിലായിരിക്കെ മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് കേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം. അജ്മല്‍ കസബിന് അനൂകൂലമായ വികാരമുണ്ടാകുന്നത് തടയാനായി താന്‍ കെട്ടിച്ചമച്ചതാണ് ബിരിയാണിക്കഥയെന്നും ഉജ്ജ്വല്‍ നിഗം പറഞ്ഞു. ‘ജയിലിലായിരിക്കെ കസബ് ബിരിയാണി ആവശ്യപ്പെടുകയോ സര്‍ക്കാര്‍ നല്‍കുകയോ ചെയ്തിട്ടില്ല. വിചാരണ സമയത്ത് കസബിന്‍െറ ഓരോ ചലനങ്ങളും മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം വിചാരണക്ക് ഹാജരായ കസബ് കോടതിക്ക് മുന്നില്‍ കുമ്പിടുകയും കണ്ണീര്‍ തുടക്കുകയും ചെയ്തു. അന്ന് രക്ഷാ ബന്ധന്‍ ദിനമായിരുന്നു. സഹോദരിയെ ഓര്‍ത്താണ് കസബ് കണ്ണീര്‍ വാര്‍ത്തതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നു. അതോടൊപ്പം കസബ് തീവ്രവാദിയാണോ അല്ലയോ എന്ന രീതിയിലേക്കും ചര്‍ച്ച മാറി. കസബിന് അനൂകൂലമായ വികാരം ഉണ്ടാകുന്നത് തടയണമായിരുന്നു. ഇതിന് വേണ്ടിയാണ് കസബ് മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടെന്ന് താന്‍ മാധ്യമങ്ങളോട് പറഞ്ഞത് - ഉജ്ജ്വന്‍ നിഗം വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് പ്രസ്താവന നല്‍കിയതിന് ശേഷം ചര്‍ച്ചയുടെ സ്വഭാവം മാറി. തീവ്രവാദിയായ ഒരാള്‍ ജയിലില്‍ മട്ടന്‍ ബിരിയാണി ആവശ്യപ്പെടുന്നു എന്നരീതിയിലാണ് പിന്നീട് ചര്‍ച്ച നടന്നത്. കസബ് ബിരിയാണി ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം. ജെയ്പൂരില്‍ അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിഗം. 2008 മുംബൈ ആക്രമണകേസിലെ പ്രതിയായ കസബിനെ 2012 നവംബറില്‍ വധശിക്ഷക്ക് വിധേയനാക്കി. |
ലോകകപ്പ് 2022 ഫിഫ തീരുമാനം: സുപ്രീം കമ്മിറ്റി സ്വാഗതം ചെയ്തു Posted: 20 Mar 2015 10:13 PM PDT Image: ദോഹ: 2022 ലോകകപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നടത്താനുളള ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ലോകകപ്പ് നടത്തിപ്പ് ചുമതലയുളള സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍റ് ലഗസി ചെയര്‍മാന്‍ ഹസന്‍ അല്‍ തവാദി സ്വാഗതം ചെയ്തു. |
കുടുംബ താമസ മേഖലകളില്‍ ബാച്ചിലേഴ്സ് താമസിച്ചാല്‍ 10,000 ദീനാര്‍ പിഴ Posted: 20 Mar 2015 09:52 PM PDT Image: കുവൈത്ത് സിറ്റി: സ്വദേശികള്‍ക്കുവേണ്ടിയുള്ള സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്ക് മരണമണി മുഴങ്ങുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ വാടകക്കെടുത്ത കെട്ടിടങ്ങളില്‍ ബാച്ചിലര്‍മാരെ താമസിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയതിന് പിന്നാലെ കനത്ത പിഴ ചുമത്താന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. |
വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് നിരക്കാത്തത് ^ഉമ്മന്‍ചാണ്ടി Posted: 20 Mar 2015 09:51 PM PDT Image: തിരുവനന്തപുരം: കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി അബുവിന്‍െറ പ്രസ്താവന കോണ്‍ഗ്രസിന് നിരക്കാത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴക്കൂട്ടം എം.എല്‍.എ എം.എ വാഹിദിന്‍െറ പ്രസ്താവനയും പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. വെള്ളിയാഴ്ച മന്ത്രി ഷിബു ബേബി ജോണ്‍ ഫോണില്‍ വിളിച്ചു പരാതിപ്പെട്ടിരുന്നു. ഷിബുവിന്‍െറ പരാതി പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തന്‍െറ നിലപാട് വിശദീകരിച്ച് കെ.സി അബുവും രംഗത്തെത്തി. തനത് ശൈലിയിലുള്ള പ്രതികരണം മാത്രമായിരുന്നുവെന്നും കൂടുതല്‍ പറഞ്ഞ് വിവാദത്തിനില്ളെന്നും അബു വ്യക്തമാക്കി. |
അബുവിനെതിരെ ഷിബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി Posted: 20 Mar 2015 09:50 PM PDT Image: തിരുവനന്തപുരം: മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഫാക്സ് മുഖാന്തരം നല്‍കിയ പരാതിയില്‍ ഷിബു ആവശ്യപ്പെട്ടു. നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ അബുവുമായി സംസാരിച്ചിട്ടില്ല. സംസാരിക്കാത്ത വിഷയത്തിലാണ് മോശം പരാമര്‍ശം നടത്തിയത്. അബുവിന്‍െറ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പരാതി നല്‍കുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തന്നെ അപകീര്‍ത്തിപ്പെടുത്തിയ ഡി.സി.സി പ്രസിഡന്‍റിനെതിരെ വക്കീല്‍ നോട്ടീസ് അയക്കും. നേതാക്കളുടെ മനോവൈകല്യമാണ് മോശം പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. നിയമസഭയില്‍ നടന്ന പരാക്രമങ്ങള്‍ക്കിടെ ബിജിമോള്‍ എം.എല്‍.എയെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോളും ഷിബുവും ആസ്വദിക്കുകയായിരുന്നെന്നാണ് കെ.സി. അബുവിന്‍െറ വിവാദ പരാമര്‍ശം. ഷിബുവും ബിജിമോളും തമ്മിലുണ്ടായ രംഗം സിനിമയെക്കാള്‍ മനോഹരമായിരുന്നെന്നും ഈ സംഭവത്തില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാകാനിടയില്ളെന്നും അബു പറഞ്ഞിരുന്നു. |
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,720 രൂപ Posted: 20 Mar 2015 09:30 PM PDT Image: കൊച്ചി വാരാന്ത്യത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 19,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,465 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 19,640 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.01 ഡോളര്‍ കുറഞ്ഞ് 1,181.79 ഡോളറിലെത്തി. |
ക്രിക്കറ്റിന്‍െറ താരനഷ്ടങ്ങള്‍ Posted: 20 Mar 2015 08:49 PM PDT Image: Subtitle: ഓഷ്യാനിയ ഡയറി ക്രിക്കറ്റ് ലോകത്തിന് മഹത്തായ സംഭാവന നല്‍കിയ ചില കളിക്കാരുടെ ആരും അറിയാതെപോകുന്ന വിടവാങ്ങലിനാണ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ വേദിയായത്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍നിന്നും ജയവര്‍ധനെ, ഏകദിനത്തില്‍നിന്ന് കുമാര്‍ സംഗക്കാര, ഷാഹിദ് അഫ്രീദി, മിസ്ബാഉല്‍ ഹഖ്, യൂനിസ് ഖാന്‍ തുടങ്ങിയവര്‍ വിടവാങ്ങുന്നത് ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ സങ്കടക്കടല്‍ തീര്‍ത്താണ്. തങ്ങളുടെ അവസാന മത്സരമാണെന്ന് അറിയിച്ച് വിടവാങ്ങല്‍ നടത്താന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞതുമില്ല. എല്ലാവരും തോല്‍വിയോടെയാണ് ലോകകപ്പില്‍നിന്ന് മടങ്ങുന്നതെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് സമാനതകളില്ല. നാനൂറിലേറെ ഏകദിന ക്രിക്കറ്റ് മത്സരങ്ങളിലൂടെ ആരാധകരെ ആവേശത്തിലത്തെിച്ച കുമാര്‍ സംഗക്കാരയും ജയവര്‍ധനെയും പോകുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിന് ഏറെ ക്ഷീണമാണ് ഉണ്ടാക്കുക. ഇവരുവരും ചേര്‍ന്ന് ശ്രീലങ്ക എന്ന കൊച്ചുരാജ്യത്തിനുവേണ്ടി അടിച്ചൂകൂട്ടിയത് ഇരുപത്തിയാറായിരത്തിലേറെ റണ്‍സാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിയിലൂടെ ശ്രീലങ്ക പുറത്താകുന്നതും സംഗക്കാരക്ക് ഏകദിനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുന്നതും. എന്നാലും ടെസ്റ്റില്‍ നമുക്ക് അദ്ദേഹത്തെ കാണാം. ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്ച്വറി നേടിയ താരം എന്ന ഡോണ്‍ ബ്രാഡ്മാന്‍െറ ലോകറെക്കോഡ് തകര്‍ക്കാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ലോക ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ എന്ന അപൂര്‍വ റെക്കോഡ് നേട്ടത്തോടെയാണ് അദ്ദേഹം ആസ്ട്രേലിയയില്‍നിന്ന് മടങ്ങുന്നത്. ജയവര്‍ധനെയാകട്ടെ, ലോകകപ്പില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാലും സചിന്‍ ടെണ്ടുല്‍കര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഏകദിനം കളിച്ചത് അദ്ദേഹമാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചും ജയവര്‍ധനയുടെ പേരിലാണ്. ബും ബും അഫ്രീദിയും ലോകക്രിക്കറ്റിലെ പ്രതിഭാധനനായ കളിക്കാരനാണ്. പലപ്പോഴും ചാവേര്‍ ബോംബായി മാറാറുള്ള അഫ്രീദി ലോക ക്രിക്കറ്റില്‍ വേഗതയേറിയ സെഞ്ച്വറിയുടെ ഉടമ എന്ന നേട്ടം 18 വര്‍ഷമാണ് കൈവശംവെച്ചത്. പ്രവചിക്കാന്‍ കഴിയാത്ത സ്വഭാവമാണ് അഫ്രീദിയുടെ ക്രിക്കറ്റിന്. ബാറ്റ്സ്മാനായി വന്ന് ബൗളറായും തിളങ്ങി, പാകിസ്താന്‍ നായകനായി മാറിയ അദ്ദേഹം നാനൂറിനടുത്ത് വിക്കറ്റുകളും എണ്ണായിരത്തിലധികം റണ്‍സും നേടി. ഒരു ഏകദിനത്തില്‍ 50 റണ്‍സും അഞ്ച് വിക്കറ്റും എന്ന നേട്ടം മൂന്നു തവണ നേടാനായതും അഫ്രീദിക്ക് മാത്രം. അതേസമയം, തന്‍െറ അവസാന ഏകദിനത്തില്‍, ഇമ്രാന്‍ ഖാന് ശേഷം പാക് ക്യാപ്റ്റനായി 3000 റണ്‍സ് തികക്കുന്ന രണ്ടാം താരമെന്ന ബഹുമതി മിസ്ബ സ്വന്തമാക്കി. 3003 റണ്‍സാണ് മിസ്ബയുടെ സമ്പാദ്യം.യൂനിസ് ഖാനും ഏകദിനത്തില്‍ അര്‍ഹിക്കുന്ന വിടവാങ്ങല്‍ ലഭിച്ചില്ല. ഇരുവരുടെയും വിടവാങ്ങലിനെക്കുറിച്ച് ഗവാസ്കര്‍ പറഞ്ഞത്, അഡ്ലൈഡിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍, ഡോണ്‍ ബ്രാഡ്മാന്‍െറ സ്വന്തം സ്ഥലത്ത് മത്സരം അവസാനിപ്പിക്കാന്‍ അവസരം കിട്ടിയ അഫ്രീദിയും മിസ്ബായും ഭാഗ്യമുള്ളവരാണെന്നാണ്. |
രൂപ ശക്തി പ്രാപിക്കുന്നു, റിയാലിന് 162.21 Posted: 20 Mar 2015 08:42 PM PDT Image: മസ്കത്ത്: കഴിഞ്ഞ ബുധനാഴ്ച ലഭിച്ച, റിയാലിന് 163.75 എന്ന മെച്ചപ്പെട്ട വിനിമയ നിരക്കിനുശേഷം രൂപ ശക്തിപ്രാപിച്ച് വെളളിയാഴ്ച റിയാലിന് 162.21 ആയി കുറഞ്ഞു. വരുംദിവസങ്ങളില്‍ വിനിമയ നിരക്ക് കുറച്ചുകൂടി മെച്ചപ്പെടാമെങ്കിലും അടുത്ത മാസത്തോടെ റിയാലിന്‍െറ വിനിമയ നിരക്ക് കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. |
യമനിലെ ചാവേര്‍ സ്ഫോടനം; മരണസംഖ്യ 137 ആയി Posted: 20 Mar 2015 08:33 PM PDT Image: സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ രണ്ട് പള്ളികളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരണസംഖ്യ 137 ആയി ഉയര്‍ന്നു. 345ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ബോംബ് ധരിച്ച ചാവേര്‍ പള്ളിക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും കൂടാമെന്ന് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഇസ്ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വരാന്‍ പോകുന്ന രക്തച്ചൊരിച്ചിലിന്‍െറ ഒരു ഭാഗം മാത്രമാണ് വെള്ളിയാഴ്ചത്തെ ആക്രമണമെന്ന് ഐ.എസ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം തലസ്ഥാന നഗരം പിടിച്ചെടുത്ത് പ്രസിഡന്‍റിനെ വീട്ടുതടങ്കലിലാക്കിയ ഹൂതി ശിയാ വിമതരുടെ നിയന്ത്രണത്തിലുള്ള ബദര്‍, അല്‍ ഹഷൂഷ് എന്നീ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ബദര്‍ മസ്ജിദില്‍ രണ്ടു തവണയാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. ഈ പള്ളിയിലെ ഇമാമും ഹൂതി വിമത നേതാവുമായ അല്‍ മുര്‍ത്തസ ബിന്‍ സൈദ് അല്‍ മുഹാത്വാരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. നഗരത്തിലെ ഏറ്റവും ജനസാന്ദ്രമായ പള്ളികളിലാണ് സ്ഫോടനം അരങ്ങേറിയിരിക്കുന്നത്. |
Posted: 20 Mar 2015 07:29 PM PDT Image: Subtitle: നാലാം ക്വാര്‍ട്ടറില്‍ ഇന്ന് ന്യൂസിലന്‍ഡും വെസ്റ്റ് ഇന്‍ഡീസും വെല്ലിങ്ടണ്‍: നോക്കൗട്ട് നിര്‍ഭാഗ്യമെന്ന കടമ്പ കടന്ന പ്രോട്ടീസിന്‍െറ വഴി തേടി ലോകകപ്പ് നാലാം ക്വാര്‍ട്ടറില്‍ കിവികള്‍ ഇന്നിറങ്ങുന്നു. ക്രിസ് ഗെയിലെന്ന ഒറ്റയാന്‍ തീര്‍ത്ത റെക്കോഡുകളുടെ ചിറകേറി പ്രാഥമിക റൗണ്ട് കടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെ അനായാസ ജയം ഉറപ്പിച്ചാണ് ന്യൂസിലന്‍ഡിന്‍െറ പടയൊരുക്കം. പൂള്‍ മത്സരങ്ങളില്‍ ഒരിക്കല്‍പോലും പരാജയം രുചിച്ചിട്ടില്ലാത്ത ടീമാണ് ആതിഥേയരെങ്കില്‍ കഷ്ടിച്ച് കടന്നുകൂടിയവരാണ് വിന്‍ഡീസ്. സൂപ്പര്‍ ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ ഇന്നിറങ്ങുമോയെന്ന ആധിയും കരീബിയന്‍ ടീമിനുണ്ട്. ഫിറ്റ്നസ് ആശങ്കകളൊഴിയാത്ത ഗെയിലിന്‍െറ കാര്യത്തില്‍ ശനിയാഴ്ച രാവിലെ കളി തുടങ്ങും മുമ്പു മാത്രമേ തീരുമാനമുണ്ടാകൂ. ആറുതവണ സെമിയിലത്തെിയിട്ടും ഒരിക്കല്‍പോലും കടന്നുകൂടാത്തവരെന്ന അപഖ്യാതി ഇത്തവണ സ്വന്തം മണ്ണില്‍ മറികടക്കുമെന്ന് ന്യൂസിലന്‍ഡ് നായകന്‍ ബ്രന്‍ഡന്‍ മക്കല്ലവും ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ളെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറും പറയുന്നു. മറുവശത്ത്, ആധികളൊന്നുമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ആദം മില്‍നെ കൂടി എത്തുന്നതോടെ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും നയിക്കുന്ന ബൗളിങ് ആക്രമണത്തിന് മൂര്‍ച്ചകൂടും. മക്കല്ലം നയിക്കുന്ന ബാറ്റിങ്ങും ഈ ലോകകപ്പില്‍ ഇതുവരെയും പരാജയപ്പെട്ടിട്ടില്ല. സാധ്യതാ ടീം: ന്യൂസിലന്‍ഡ് -ബ്രെന്‍ഡന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ഗ്രാന്‍ഡ് എലിയട്ട്, കോറി ആന്‍ഡേഴ്സന്‍, ലൂക് റോഞ്ചി, ഡാനിയല്‍ വെട്ടോറി, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, ആദം മില്‍നെ. |
കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം Posted: 20 Mar 2015 07:03 PM PDT Image: ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ സെക്ടറില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മേജര്‍, ജവാന്‍, സിവിലിയന്‍ എന്നിവര്‍ ഉള്‍പ്പെടും. രണ്ടു തീവ്രവാദികളെ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചു. പുലര്‍ച്ചെ സൈനിക ക്യാമ്പിനുള്ളില്‍ കടന്നു കയറിയ തീവ്രവാദികള്‍ ഗ്രനേഡും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്നു കൂടുതല്‍ സൈന്യത്തെ എത്തിച്ചാണ് സുരക്ഷാസേന തിരിച്ചടിച്ചത്. ആര്‍മി പബ്ളിക് സ്കൂളിനും സൈനിക ക്യാമ്പിനും ഇടയിലാണ് സംഭവം. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ജമ്മു ^പത്താന്‍കോട്ട് ദേശീയ പാത അടച്ചു. സൈന്യത്തിന്‍െറ നേതൃത്വത്തിലാണ് തിരിച്ചടിച്ചതെന്നും പൊലീസിനെ ക്യാമ്പില്‍ പ്രവേശിപ്പിച്ചിട്ടില്ളെന്നും സാംബ ഡി.എസ്.പി വി.പി സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച ജമ്മു കശ്മീരില്‍ സൈനികവേഷം ധരിച്ചെത്തിയ ഭീകരവാദികള്‍ കത്വ ജില്ലയിലെ രാജ്ബാഗ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ മൂന്നു സേനാംഗങ്ങളും ഒരു സിവിലിയനും രണ്ട് ഭീകരരും കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് മാര്‍ച്ച് ഒന്നിന് പി.ഡി.പി ^ബി.ജെ.പി സഖ്യസര്‍ക്കാര്‍ അധികാരമേറ്റ ശേഷമുണ്ടായ രണ്ടാമത്തെ വലിയ ആക്രമണമാണിത്. |
ചോദ്യംചെയ്യപ്പെടുന്ന ഭാഗ്യങ്ങള്‍ Posted: 20 Mar 2015 06:49 PM PDT Image: ‘‘ഭാഗ്യവന്തം പ്രസൂയേന മാ ശൂരം മാ ച പണ്ഡിതം’’ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലും മുന്‍നിര അണികളിലും അതോടെ മോദിയുടെ ശൗര്യ-പാണ്ഡിത്യ-ഭാഗ്യമേളനത്തെ കുറിച്ചുള്ള സംശയങ്ങളും തമാശകളും ഉയര്‍ന്നുകേള്‍ക്കാന്‍ ആരംഭിച്ചു. സമീപ ദിവസങ്ങളില്‍ സമാനമായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെയും സമൂഹത്തിന്‍െറയും കൂടുതല്‍ താഴെക്കിടയിലുള്ള തട്ടുകളിലേക്ക് പരക്കുന്ന കാഴ്ചയാണ് നിരീക്ഷകര്‍ക്ക് കാണാന്‍ പറ്റുന്നത്. പ്രത്യേകിച്ചും, ജമ്മു കശ്മീര്‍ മുതല്‍ കര്‍ണാടകവരെയുള്ള ഉത്തര-പൂര്‍വ-പശ്ചിമസംസ്ഥാനങ്ങളില്‍. പ്രധാനമായും മോദിയില്‍ കല്‍പിതമായ ഭാഗ്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. അതിനു തൊട്ടുപിറകെ പാണ്ഡിത്യവും അതുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണ നൈപുണ്യവും ചോദ്യംചെയ്യപ്പെടുന്നുണ്ട്. കല്‍പിത-ശൗര്യം ഒരുപക്ഷേ, പിടിച്ചുകുലുക്കുന്നുണ്ടാവും. ഭാഗ്യത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ഏറ്റവും സജീവമായി ഉയരുന്നത് കര്‍ഷക ജനസാമാന്യത്തിനിടയില്‍നിന്നാണ്. മാര്‍ച്ച് മാസത്തിന്‍െറ ആദ്യ രണ്ടു വാരങ്ങളില്‍ ജമ്മു-കശ്മീര്‍ മുതല്‍ കര്‍ണാടകവരെയുള്ള വിശാലമായ ഭൂവിഭാഗത്തില്‍ പല ഭാഗങ്ങളിലും വീശിയടിച്ച നേരംകെട്ട മഴയും (Un Seasoned Rains) ആലിപ്പഴവര്‍ഷവും ഉണ്ടാക്കിയ കൃഷിനാശം ഒരുമാതിരിപ്പെട്ട വിളകളെയെല്ലാം ബാധിക്കുകയുണ്ടായി. വിളവെടുപ്പിന് പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഗോതമ്പ് കര്‍ഷകര്‍, കാരറ്റ് പോലെ കാലികവിളവെടുപ്പുള്ള പച്ചക്കറി കൃഷി ചെയ്യുന്നവര്‍, എല്ലാ കാലത്തും വിളവെടുക്കാവുന്ന ഉരുളക്കിഴങ്ങ്, തക്കാളി എന്നിവ ഉല്‍പാദിപ്പിക്കുന്നവര്‍ അങ്ങനെ എല്ലാ കര്‍ഷക വിഭാഗങ്ങളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തി ഈ വിചിത്ര കാലാവസ്ഥാ പ്രതിഭാസം. ജമ്മു-കശ്മീര്‍ മുതല്‍ കര്‍ണാടകവരെ ഇതിന്‍െറ ദുരിതഫലങ്ങള്‍ ബാധിച്ചെങ്കിലും ഏറ്റവുംവലിയ നാശനഷ്ടം കൃഷി പ്രധാന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണെന്ന് ഒൗദ്യോഗിക കണക്കുകള്‍ പറയുന്നു. മഹാരാഷ്ട്രയില്‍ മാത്രമുണ്ടായ കൃഷിനാശം 1000 കോടി രൂപ കവിയുമെന്നാണ് ഈ കണക്കുകള്‍. 2014 മേയ് മാസത്തെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണ പുറപ്പാടിലും ഭരണത്തിന്‍െറ ആദ്യ നാളുകളിലും ‘അച്ചാ ദിന്‍ ആനെ വാലേ ഹേ’ (നല്ല ദിനങ്ങള്‍ വരുകയായ്) എന്നു പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ക്കും മോദിഭക്തര്‍ക്കും പ്രകൃതിയുടെ ഈ വിളയാട്ടത്തില്‍ മറുപടിപറയാന്‍ സൂത്രവാക്യങ്ങള്‍ ഒന്നുമില്ല. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും മഹാരാഷ്ട്രയിലെയുമൊക്കെ കര്‍ഷക ജനസമൂഹത്തിന്‍െറ നാശത്തിന്‍െറ തോതളക്കാന്‍ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവര്‍ത്തിച്ചു കേള്‍ക്കേണ്ടിവന്ന ഒരു വായ്ത്താരി ‘അച്ചേ ദിന്‍’നെ പറ്റിയും മോദിയുടെ ഭാഗ്യത്തെ പറ്റിയുംതന്നെയാണ്. ‘ഇതാണോ ഭാഗ്യശാലിയായ രാജ്യനായകന്‍ നമ്മള്‍ക്ക് തരുന്നത്; ഇതാണോ ഇയാള്‍ വരച്ചുകാട്ടിയ അച്ചേ ദിന്‍?’ ഇതുപോലുള്ള വാചകങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ഈ ദിവസങ്ങളില്‍ ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള ഫീല്‍ഡ് റിപ്പോര്‍ട്ടുകളില്‍ മോദിയുടെ ഭരണനിര്‍വഹണ മുന്‍ഗണനകള്‍ ചോദ്യംചെയ്യപ്പെടുന്നതിന്‍െറ സൂചനകളും കാണാം. ഭൂമിശാസ്ത്രപരമായി അടുത്തുകിടക്കുന്ന ബിഹാറിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും സഞ്ചരിച്ച ഒരുസംഘം പത്രപ്രവര്‍ത്തകര്‍ക്ക് ഈ രണ്ടു സംസ്ഥാനങ്ങളിലും വീണ്ടുംവീണ്ടും കേള്‍ക്കാനായ ഒരു വാചകം ഇങ്ങനെയായിരുന്നു: ‘യേ ക്യാ കിസാന്‍ കി ബാരെ മെ സോചേകാ, ജോ ആദ്മി ദസ് ലാക് റുപയേകാ സ്യൂട്ട് പഹന്‍ തേ ഹേ’ (ഇയാള്‍ കര്‍ഷകരെ കുറിച്ച് എന്തു ചിന്തിക്കാനാണ്? 10 ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്നവനല്ളേ ഇവന്‍...). മോദിയുടെ പ്രഖ്യാതമായ ആത്മബിംബ പ്രകാശനത്തില്‍ പറ്റിയ ഏറ്റവുംവലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നത് സ്വന്തം പേര് ആലേഖനംചെയ്ത സ്യൂട്ടുമായി യു.എസ് പ്രസിഡന്‍റ് ഒബാമക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നതാണ് ഇത്തരം പരാമര്‍ശങ്ങളുടെ മുഖ്യ ഘടകം. ഭരണത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും എല്ലാ തലങ്ങളിലും മോദിക്കും അദ്ദേഹത്തിന്‍െറ ടീമിനും സാമാന്യജനത്തിന്‍െറയും പാവപ്പെട്ടവരുടെയും താല്‍പര്യത്തിനനുസൃതമല്ല എന്നതിന്‍െറ ഏറ്റവുംവലിയ പ്രതീകമായി ഈ സ്യൂട്ട് മാറിയിരിക്കുന്നു എന്ന വസ്തുതയും ഈ പരാമര്‍ശങ്ങള്‍ അടിവരയിടുന്നു. സമൂഹത്തിന്‍െറ താഴ്ന്ന തട്ടുകളില്‍നിന്ന്, ഭൂരഹിതരില്‍നിന്ന്, മധ്യ വര്‍ഗങ്ങളില്‍നിന്ന്, കര്‍ഷകരില്‍നിന്ന്, കര്‍ഷകത്തൊഴിലാളികളില്‍നിന്ന്, ദലിതരില്‍നിന്ന് പിന്നാക്കജാതികളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന ഈ സ്വരങ്ങള്‍ക്ക് ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറ മറ്റു ഘടകങ്ങളില്‍നിന്നുമുള്ള പ്രതിസ്വരം തുലോം ദുര്‍ബലമാണ്. തന്‍െറ കഴിവുകള്‍ക്ക് കഴിയാവുന്നതൊക്കെ മോദി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്‍െറ ടീമിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി നിര്‍ത്താന്‍ അദ്ദേഹം സദാ പരിശ്രമിക്കുകയാണെന്നുമാണ് ബി.ജെ.പിയുടെയും സംഘ് പരിവാറിന്‍െറയും നേതാക്കളും പ്രവര്‍ത്തകരും പതിവായി വാദിക്കാറുള്ളത്. ‘ഇതുതന്നെയാണ് ചങ്ങാതീ, ആ പഴയ മന്‍മോഹന്‍ സിങ്ങും 2012-14 കാലയളവില്‍ പറഞ്ഞിരുന്നത്’ എന്ന പരിഹാസമാണ് മിക്കവാറും എല്ലായിടത്തും ഇതിന് ലഭിക്കുന്ന ജനകീയ പ്രതികരണം. പ്രധാനമന്ത്രിയുടെ അഭൗതികമായ ശക്തികളെ ആവാഹിച്ച് തന്‍െറ ഭരണ, രാഷ്ട്രീയസിദ്ദികളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആണയിട്ട് പറയുകയാണ് കടുത്ത മോദിഭക്തര്‍. കേവലം, നാലുമണിക്കൂര്‍ മാത്രം ഉറങ്ങുന്ന പ്രധാനമന്ത്രി ഉണരുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണത്രെ. ഉണര്‍ന്നതിന്‍െറ പിറകെ രണ്ട്-രണ്ടര മണിക്കൂര്‍ നീളുന്ന ഏകാഗ്ര ധ്യാനമാണ് അഭൗമമായ സ്രോതസ്സുകളില്‍നിന്ന് നിര്‍വചനാതീതമായ ശക്തി തന്നിലേക്ക് ആവാഹിക്കുകയും അത് രാജ്യഭരണത്തിലേക്ക് ചാലിപ്പിക്കുകയുമാണ് മോദി ചെയ്യുന്നത് എന്നാണ് ഈ കഠിന ഭക്തര്‍ പറയുന്നത്. ഈ കഥകള്‍ ആവര്‍ത്തിക്കുന്ന ചില സഭകളിലെങ്കിലും ഇപ്പോള്‍ കേള്‍ക്കാവുന്ന ഒരു പ്രതികരണം കുന്തി ദ്രൗപദിയോട് പറഞ്ഞതാണ്. |
Posted: 20 Mar 2015 06:46 PM PDT Image: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും പരിഷ്കൃത രാജ്യങ്ങളുടെയും ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നു, വധശിക്ഷ എടുത്തുകളഞ്ഞില്ളെങ്കിലും അതിന് മൊറട്ടോറിയം പ്രഖ്യാപിച്ച രാജ്യമായിരുന്നു പാകിസ്താന്‍. എന്നാല്‍, തഹ്രീകെ താലിബാന്‍ ഭീകരര്‍ പെഷാവറിലെ ഒരു ഇംഗ്ളീഷ് സ്കൂള്‍ ആക്രമിച്ച് പിഞ്ചുവിദ്യാര്‍ഥികളെ കൂട്ടക്കൊല നടത്തിയതിനെ തുടര്‍ന്ന് വധശിക്ഷ പുനരാരംഭിച്ച പാകിസ്താനില്‍ നേരത്തേ മരണശിക്ഷ വിധിക്കപ്പെട്ടവരെയെല്ലാം ഒന്നൊന്നായി തൂക്കുമരണത്തിലേറ്റുന്ന പ്രക്രിയയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 48പേരെ ഇതിനകം തൂക്കിലേറ്റിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ 2004ല്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞ സംഭവത്തിലെ പ്രതിയായ ശഫ്ഖത് ഹുസൈന്‍ എന്ന 24കാരനെ വധശിക്ഷക്ക് വിധേയനാക്കാനിരിക്കെ, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍ 30 ദിവസത്തേക്ക് അത് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. 14 വയസ്സ് പ്രായമായപ്പോഴാണ് പ്രതിയില്‍ കുറ്റം ആരോപിക്കപ്പെട്ടതെന്നും കറാച്ചി പൊലീസ് ക്രൂരമായി മര്‍ദിച്ചാണ് പ്രതി കുറ്റം സമ്മതിച്ചിരുന്നതെന്നും കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിന് കാരണമാക്കിയത്. ഈയാരോപണം ശരിയല്ളെന്ന് തെളിഞ്ഞാല്‍ മരണശിക്ഷ വീണ്ടും ശഫ്ഖത്തിനെ തേടിയത്തൊനാണ് സാധ്യത. പാകിസ്താനില്‍ മാത്രമല്ല, മറ്റു ഒട്ടുമിക്ക രാജ്യങ്ങളിലും അതീവ ഗുരുതരമായ ചില കുറ്റകൃത്യങ്ങള്‍ക്കും മരണശിക്ഷ എന്ന ക്രിമിനല്‍ നിയമം നിലനില്‍ക്കുന്നു. കൊലപാതം, മയക്കുമരുന്ന് കടത്ത്, ബലാത്സംഗം, ഭീകരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സാധാരണ മരണശിക്ഷ വ്യവസ്ഥചെയ്തിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും സംഖ്യ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കെ, പരമാവധി ശിക്ഷ എടുത്തുകളയുക കൂടി ചെയ്താല്‍ സൈ്വരജീവിതവും സമാധാനവും ഉറപ്പുവരുത്താനാവില്ളെന്ന ന്യായമായ കാരണത്താലാണ് മരണശിക്ഷ റദ്ദാക്കാതിരിക്കാന്‍ സര്‍ക്കാറുകള്‍ മടിക്കുന്നത്. പകരം, വിധിക്കപ്പെടുന്ന ജീവപര്യന്തം തടവ് ശിക്ഷ പലപ്പോഴും പലകാരണങ്ങളാലും ഇളവ് ചെയ്യപ്പെടുകകൂടി ചെയ്യുന്ന സാഹചര്യങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നരഹത്യക്കെങ്കിലും മരണശിക്ഷ നല്‍കിയേ തീരൂ എന്ന് ചിന്തിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഇന്ദിര ഗാന്ധി, മകന്‍ രാജീവ് ഗാന്ധി എന്നവരുടെ നിഷ്ഠുരമായ കൊലക്കുത്തരവാദികളായവരെ ജീവിക്കാനനുവദിക്കരുതെന്നത് പൊതുവികാരമായിരുന്നു ഇന്ത്യയില്‍. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാനും മുഖ്യപ്രേരണ ജനവികാരമായിരുന്നു. പക്ഷേ, ഇതിനൊരു മറുവശമില്ളേ എന്ന് സഗൗരവം ചിന്തിക്കാന്‍ സമയമായിരിക്കുന്നു. കേസന്വേഷണം സത്യസന്ധമായും ജാഗരൂകമായും നടക്കുകയും യഥാര്‍ഥ പ്രതികളെ പിടികൂടുകയും അസന്ദിഗ്ധതെളിവുകള്‍ അവര്‍ക്കെതിരെ കോടതി മുമ്പാകെയത്തെുകയും ചെയ്തതിനെ തുടര്‍ന്ന് സ്വതന്ത്രമായും നീതിപരമായും നടക്കുന്ന വിചാരണക്കൊടുവിലാണ് വധശിക്ഷിക്കപ്പെടുന്നതെങ്കില്‍ അര്‍ഹിക്കുന്നവര്‍ക്ക് തന്നെയാണ് പരമാവധി ശിക്ഷ ലഭിച്ചതെന്ന് ആശ്വസിക്കാനാവും. പക്ഷേ, പലപ്പോഴും സംഭവിക്കുന്നത് അതല്ല. അഴിമതിയുടെ കറപുരണ്ടവരും സ്വാധീനിക്കപ്പെടുന്നവരുമായ പൊലീസ് കേവലം സംശയത്തിന്‍െറ പേരിലോ കര്‍ത്തവ്യനിര്‍വഹണം യഥാവിധി നടത്താത്തതിന്‍െറ പേരില്‍ തങ്ങള്‍ സ്വയം പ്രതിക്കൂട്ടിലാവുമെന്ന് ആശങ്കിച്ചതിന്‍െറ ഫലമായോ കിട്ടിയവരെ പിടികൂടുന്നു; കൃത്രിമ തെളിവുകള്‍ നിര്‍മിച്ചെടുക്കുന്നു; സമര്‍ഥരായ അഭിഭാഷകരുടെ ‘നാവിക’ ശക്തിയുടെ ബലത്തില്‍ ആരോപിതര്‍ കുറ്റവാളികളായി വിധിക്കപ്പെടുകയും ചെയ്യുന്നു. തീവ്രവാദവും ഭീകരതയുമായി ബന്ധമുള്ള കേസുകളാണെങ്കില്‍ ഒരുവിധ സൂക്ഷ്മതയുമില്ലാതെ തീര്‍ത്തും നിരപരാധികളായവരെ പോലും കൊടും കുറ്റവാളികളാക്കാന്‍ നിയമപാലകര്‍ക്ക് ഭീകരവിരുദ്ധ നിയമങ്ങള്‍ പഴുതും അവസരവും നല്‍കുന്നുണ്ട്. മലേഗാവ്, മക്കമസ്ജിദ്, സംഝോതാ എക്സ്പ്രസ് സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഉദാഹരണം. കുറ്റാന്വേഷണത്തിന്‍െറ സാങ്കേതിക സംവിധാനം എത്രയേറെ വികസിച്ചാലും കളങ്കിതരും വിധേയരുമായ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളില്‍ എല്ലാം വ്യര്‍ഥമാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് വധശിക്ഷ എടുത്തുകളയണമെന്ന ആംനസ്റ്റിയുടെയും മറ്റു മനുഷ്യാവകാശ സംഘടനകളുടെയും മുറവിളി പ്രസക്തമാവുന്നത്. പാകിസ്താന്‍ സര്‍ക്കാര്‍ ഹ്രസ്വകാലയളവില്‍ 48 പേരെ തൂക്കിലേറ്റിയപ്പോള്‍ രാഷ്ട്രത്തലവന് നല്‍കപ്പെട്ട ഇളവധികാരംപോലും പ്രയോഗിക്കപ്പെട്ടില്ളെന്ന് കാണുന്നത് ലോകമന$സാക്ഷിയെ അലോസരപ്പെടുത്തുകതന്നെ ചെയ്യും. ജനാധിപത്യ ഇന്ത്യയിലെ ജുഡീഷ്യറി വലിയയളവില്‍ സ്വതന്ത്രവും നിഷ്പക്ഷവും കരുത്തുറ്റതുമാണെന്നാശ്വസിക്കുകയെങ്കിലും ചെയ്യാം. പാകിസ്താന്‍െറ നീതിന്യായ വ്യവസ്ഥയെക്കുറിച്ചോ നീതിപീഠങ്ങളെക്കുറിച്ചോ അത്തരമൊരു സമാധാനം അന്നാട്ടുകാര്‍ക്കുപോലുമില്ല. ബംഗ്ളാദേശ്, ഈജിപ്ത് പോലുള്ള നാടുകളിലാകട്ടെ നീതിപീഠങ്ങള്‍ മര്‍ദക ഭരണകൂടങ്ങളുടെ ഉപകരണങ്ങള്‍ പോലുമാണ്. നൂറുകണക്കിന് പ്രതിപക്ഷ പ്രവര്‍ത്തകരെ ലക്കുംലഗാനുമില്ലാതെ പിടികൂടി കങ്കാരു കോടതികള്‍ക്ക് മുമ്പാകെ ഹാജരാക്കി, വിചാരണ പ്രഹസനം നടത്തി വധശിക്ഷക്ക് വിധിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു ആ രാജ്യങ്ങളില്‍. ഇതിനെതിരെ വിരല്‍ചൂണ്ടേണ്ട പരിഷ്കൃത രാജ്യങ്ങളെന്നവകാശപ്പെടുന്നവര്‍, സ്വന്തം കരങ്ങള്‍ സംശുദ്ധമല്ലാത്തതിനാല്‍ മൗനം പാലിക്കുകയും ചെയ്യുന്നു. അതിനാല്‍, മനുഷ്യജീവന് സര്‍വഥാ പ്രാധാന്യം കല്‍പിക്കേണ്ട ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്തു ആരാച്ചാര്‍മാരുടെ ജോലിഭാരം പരമാവധി കുറക്കാനെങ്കിലും നടപടികളെടുത്തേതീരു. |
സ്ഥിരം ശൈലി അബുവിനെ വെട്ടിലാക്കി; ഡി.സി.സി ഓഫിസില്‍ നാടകീയ രംഗങ്ങള്‍ Posted: 20 Mar 2015 05:50 PM PDT Image: കോഴിക്കോട്: വനിതാ എം.എല്‍.എമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവിനെ പുലിവാലു പിടിച്ച അവസ്ഥയിലാക്കി. പ്രതിഷേധങ്ങളെയും വിമര്‍ശങ്ങളെയും പൊതുവെ ചിരിച്ചുകൊണ്ട് നേരിടുന്ന അബു ഇന്നലെ ശരിക്കും വിയര്‍ത്തു. പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും വെട്ടിലാക്കി. എം.എല്‍.എമാരായ ബിജിമോള്‍ക്കും ജമീല പ്രകാശത്തിനുമെതിരെയാണ് പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബു പ്രതിഷേധാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ഇടതുസംഘടനകള്‍ കോണ്‍ഗ്രസിനെയും അബുവിനെയും കണക്കിന് തെറിവിളിച്ചു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറ വീട്ടിലേക്കും ഡി.സി.സി ഓഫിസിലേക്കും മഹിളാ അസോസിയേഷന്‍ പ്രകടനം നടത്തുമ്പോള്‍ തിരുവനന്തപുരത്ത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും അബുവിനെതിരെ തിരിഞ്ഞു. ഡി.സി.സി ഓഫിസ് ഒരുമണിക്കൂറോളമാണ് വനിതകള്‍ ഉപരോധിച്ചത്. നടക്കാവിലെ വീട്ടിനു മുമ്പിലും മഹിളകളുടെ പ്രതിഷേധം ആളിക്കത്തി. അബു മാപ്പുപറയാന്‍ പോകുന്നതറിഞ്ഞ് വൈകീട്ട് അഞ്ചുമണിയോടെ മാധ്യമപ്പട കോണ്‍ഗ്രസ് ഓഫിസില്‍ എത്തി. വനിതാ എം.എല്‍.എമാരെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തന്‍േറതല്ളെന്നും പലരും പറഞ്ഞ കാര്യങ്ങള്‍ താനവിടെ പറയുകയായിരുന്നെന്നാണ് ആദ്യം അബു പ്രതികരിച്ചത്. കെ.പി.സി.സി പ്രസിഡന്‍റുമായി സംസാരിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അല്‍പസമയത്തിനുശേഷം വീണ്ടും അദ്ദേഹം പ്രതികരിക്കാന്‍ തയാറായി മാധ്യമങ്ങള്‍ക്ക് മുന്നിലത്തെി. എന്നാല്‍, നേതാക്കളില്‍ ചിലര്‍ അദ്ദേഹത്തെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി. കൂടിയാലോചനകഴിഞ്ഞ് പുറത്തുവന്ന അബു വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലത്തെി. കെ.പി.സി.സി അധ്യക്ഷനെ ഫോണില്‍ ബന്ധപ്പെടാനാവുന്നില്ളെന്നും സംസാരിച്ചശേഷം നാളെ പ്രതികരിക്കാമെന്നും പറഞ്ഞ് പിന്മാറി. പിന്നീട് ഖേദപ്രകടനം എഴുതിത്തയാറാക്കി കെ.പി.സി.സി അധ്യക്ഷനെ വായിച്ചുകേള്‍പ്പിച്ചു. ഖേദപ്രകടനം പോരെന്നും പരസ്യമായി മാപ്പ് പറയണമെന്നുമായിരുന്നു സുധീരന്‍െറ നിര്‍ദേശം. പ്രസ്താവനയുടെ രൂപം തിരുവനന്തപുരത്തുനിന്ന് അയച്ചുകിട്ടാനുള്ള കാത്തിരിപ്പായി പിന്നെ. ഒടുവില്‍ പരസ്യമായി മാപ്പുപറയാന്‍ അബു രംഗത്തുവന്നില്ല. പത്രക്കുറിപ്പായി മാപ്പ് തയാറാക്കി ഡി.സി.സി ഓഫിസില്‍ കാത്തുനിന്ന മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹം തല്‍ക്കാലം വിവാദങ്ങളില്‍നിന്ന് തലയൂരുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം തെരുവിലിറങ്ങിയത്. വയനാട് റോഡിലൂടെ ഡി.സി.സി ഓഫിസിലേക്ക് കുതിച്ച ഇവരെ ക്രിസ്ത്യന്‍ കോളജ് ജങ്ഷന് സമീപം തടയാന്‍ സജ്ജരായിനിന്ന പൊലീസുമായി ഏറ്റുമുട്ടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസിനെതിരായ അതിക്രമം നേതാക്കള്‍ തന്നെ നിയന്ത്രിച്ചു. പിന്നീട് 20 മിനിറ്റോളം റോഡ് ഉപരോധിച്ചു. മാര്‍ച്ച് ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ശശി, പി.കെ. നാസര്‍, പി. ഗവാസ്, കെ.സി. അന്‍സാര്‍, പി.പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നാലരയോടെ കെ.സി. അബുവിന്‍െറ വീട്ടിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രകടനവുമായത്തെി. അപ്പോഴേക്കും വീടിന്‍െറ ഗേറ്റ് പൂട്ടി പൊലീസ് അകത്ത് കാവലായിനിന്നു. ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ ഒടുവില്‍ അവിടെ ധര്‍ണനടത്തി. ജാനമ്മ കുഞ്ഞുണ്ണി, എം.എം. പത്മാവതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല എന്നിവര്‍ അബുവിന്‍െറ പരാമര്‍ശത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. അപ്പോഴേക്കും അബു ഡി.സി.സി ഓഫിസിലുണ്ടെന്നറിഞ്ഞ് മഹിളകള്‍ അവിടേക്ക് പ്രതിഷേധ പ്രകടനവുമായത്തെി. മുന്‍ എം.പി അഡ്വ. പി. സതീദേവി ഡി.സി.സി ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്തു. |
ബീഫ് നിരോധത്തിനെതിരെ ഗോവ മുഖ്യമന്ത്രി Posted: 20 Mar 2015 11:48 AM PDT Image: ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കില്ളെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ആഹാരക്രമത്തിലെ അവിഭാജ്യ ഇനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ 39-40 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളുടെ ഭക്ഷ്യശീലത്തിന്‍െറ ഭാഗമാണ് ബീഫെന്നിരിക്കെ തങ്ങള്‍ക്കെങ്ങനെയാണ് ഇത് നിരോധിക്കാനാവുകയെന്ന് അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയും ഹരിയാനയും ബീഫ് നിരോധിക്കുകയും കേന്ദ്രം ദേശവ്യാപക നിരോധത്തിന് ശ്രമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്തിരിക്കെയാണ് ബി.ജെ.പിക്കാരനായ ഗോവ മുഖ്യമന്ത്രി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചത്. അതേസമയം, പശുവിനെ കൊല്ലുന്നത് ഒരുവിഭാഗം ഹിന്ദുക്കളെ വേദനിപ്പിക്കുന്നതിനെപ്പറ്റി ബോധ്യമുണ്ടെന്നും അദ്ദേഹം പ്രമുഖ ഇംഗ്ളീഷ് പത്രത്തോട് പറഞ്ഞു. പശുക്കളെ കൊല്ലുന്നതാണ് വികാരങ്ങളെ വ്രണപ്പെടുത്തുന്നത്. കാളകളുടെയും പോത്തുകളുടെയും കാര്യം അങ്ങനെയല്ല. അതുകൊണ്ടാണ് പശുക്കളെ കൊല്ലാന്‍ അനുമതി നല്‍കാത്തത്. എന്നാല്‍, കാളകളെപ്പോലും ഇപ്പോള്‍ ഗോവയില്‍ കൊല്ലുന്നില്ല. അതേസമയം, കത്തോലിക്കരുടെയും മുസ്ലിംകളുടെയും ഭക്ഷണത്തിന്‍െറ ഭാഗമായതുകൊണ്ട് കര്‍ണാടകയില്‍നിന്ന് ബീഫ് കൊണ്ടുവരുന്നത് നിരോധിക്കാനാവില്ളെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളികള്‍ക്കെതിരെയും മറ്റും മറ്റ് സംസ്ഥാനങ്ങളിലും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, അതിന്‍െറ പേരില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്താനാണ് ശ്രമം. യഥാര്‍ഥത്തില്‍ തങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കനുകൂലമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗോവയില്‍ തങ്ങള്‍ ഒരുപടി മുന്നിലാണെന്നും വര്‍ഷങ്ങള്‍കൊണ്ടാണ് ഗോവയില്‍ ന്യൂനപക്ഷത്തിന്‍െറ വിശ്വാസം പാര്‍ട്ടി ആര്‍ജിച്ചതെന്നും അദ്ദേഹം പറഞ്ഞു. |
അഭ്യൂഹങ്ങള്‍ ഏറെ; നേതാക്കള്‍ സംശയ നിഴലില്‍ Posted: 20 Mar 2015 11:34 AM PDT Image: ബംഗളൂരു: മാതൃകാപരമായ പ്രവര്‍ത്തികളാല്‍ ചുരുങ്ങിയകാലം കൊണ്ട് ജനമനസ്സില്‍ ഇടംനേടിയ ചുരുക്കം ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഡി.കെ. രവി. കര്‍ണാടകയിലെ ശക്തരായ മണല്‍, ഖനന, ഭൂമാഫിയക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍. ഇത്തരത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്യില്ളെന്നുതന്നെയാണ് കര്‍ണാടകയിലെ ഭൂരിപക്ഷത്തിന്‍െറയും വിശ്വാസം. അതുകൊണ്ടുതന്നെ മരണത്തില്‍ അഭ്യൂഹങ്ങളും സംശയങ്ങളും ഏറെയാണ്. സി.ബി.ഐ അന്വേഷണം എന്ന പ്രതിപക്ഷത്തിന്‍െറയും പൊതുജനങ്ങളുടെയും ആവശ്യത്തിന് വഴങ്ങാതെ സര്‍ക്കാര്‍ എന്തിന് സി.ഐ.ഡി അന്വേഷണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന ചോദ്യം കര്‍ണാടകയില്‍ വ്യാപിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുംമുമ്പ് രവിയുടേത് ആത്മഹത്യ തന്നെയെന്ന സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും നിലപാട് ജനങ്ങള്‍ അംഗീകരിക്കുന്നില്ല. റിയല്‍ എസ്റ്റേറ്റ് കമ്പനിയും കോണ്‍ഗ്രസ് എം.എല്‍.എ നാരായണ സ്വാമിയും ഭീഷണിപ്പെടുത്തിയിരുന്നതായി രവിയുടെ ഭാര്യാ പിതാവും കോണ്‍ഗ്രസ് നേതാവുമായ ഹനുമന്തരായപ്പയുടെ വെളിപ്പെടുത്തലും സര്‍ക്കാറിലെ പ്രമുഖരിലേക്ക് വിരല്‍ചൂണ്ടുന്നു. കോലാര്‍ ജില്ലയില്‍ ഡെപ്യൂട്ടി കമീഷണറായിരിക്കെ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായിരുന്നു രവി. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴുപ്പിക്കുകയും അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കര്‍ണാടകയിലെ രാഷ്ട്രീയ വ്യവസായ ലോബി രവിയുടെ ഇടപെടലില്‍ അസ്വസ്ഥരായിരുന്നു. തനിക്കെതിരെ നിരന്തര ഭീഷണികള്‍ ഉയരുമ്പോഴും ഇതില്‍ പരാതി ഉന്നയിക്കാതെ പോരാട്ടം തുടരുകയായിരുന്നു രവി. |
ആണവ കരാര്‍: ഇറാന്‍ അവസരം നഷ്ടപ്പെടുത്തരുതെന്ന് ഒബാമ Posted: 20 Mar 2015 11:20 AM PDT Image: വാഷിങ്ടണ്‍: ആണവ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള കരാറില്‍ ഒപ്പുവെക്കാനുള്ള ചരിത്രപ്രധാനമായ അവസരം ഇറാന്‍ നഷ്ടപ്പെടുത്തരുതെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇങ്ങനെയൊരു അവസരം ഇനിയും ലഭിക്കണമെന്നില്ളെന്നും ഇറാന്‍ നേതാക്കളോട് അദ്ദേഹം പറഞ്ഞു. ഇറാനും യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നീ ആറ് രാജ്യങ്ങളും തമ്മില്‍ ധാരണാ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക ഉപരോധം കുറക്കാനും ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കാനുമായി ഒരുവര്‍ഷം മുമ്പുണ്ടാക്കിയ താല്‍ക്കാലിക കരാറിനോട് ഇറാനും യു.എസും ആത്മാര്‍ഥത കാണിച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു. |
ഭീകരാക്രമണം: അക്രമികള്‍ ലിബിയയില്‍നിന്ന് പരിശീലനം ലഭിച്ചവരെന്ന് തുനീഷ്യ Posted: 20 Mar 2015 11:18 AM PDT Image: തൂനിസ്: ബുധനാഴ്ച തുനീഷ്യയില്‍ പാര്‍ലമെന്‍റിനു സമീപമുള്ള മ്യൂസിയത്തില്‍ 23 പേരുടെ മരണത്തില്‍ കലാശിച്ച ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലിബിയയില്‍നിന്ന് ആയുധ പരിശീലനം ലഭിച്ചവരെന്ന് വെളിപ്പെടുത്തല്‍. തുനീഷ്യയില്‍നിന്ന് കഴിഞ്ഞ ഡിസംബറില്‍ ലിബിയയിലേക്ക് കടന്ന സംഘമാണ് കഴിഞ്ഞ ആക്രമണം സംഘടിപ്പിച്ചതെന്ന് സുരക്ഷാ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി റഫീഖ് ഷില്ലി അറിയിച്ചു. |
കള്ളപ്പണം തടയാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു Posted: 20 Mar 2015 10:24 AM PDT Image: Subtitle: കള്ളപ്പണ നിക്ഷേപത്തിന് 10 വര്‍ഷം വരെ തടവ് ; നിക്ഷേപം സ്വയംവെളിപ്പെടുത്താന്‍ അവസരം ന്യൂഡല്‍ഹി: കള്ളപ്പണം വിദേശരാജ്യങ്ങളില്‍ ഒളിച്ചുവെക്കുന്നവരെ നേരിടാന്‍ കടുത്ത വ്യവസ്ഥകള്‍ അടങ്ങിയ പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ‘വെളിപ്പെടുത്താത്ത വിദേശവരുമാനം, സ്വത്ത് (നികുതിചുമത്തല്‍) ബില്‍-2015’ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് അവതരിപ്പിച്ചത്. പുതിയ ബില്‍ പ്രകാരം കള്ളപ്പണ നിക്ഷേപം മൂന്നു മുതല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതോടൊപ്പം വിദേശനിക്ഷേപത്തിന് |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment